#ads 1

നിങ്ങളിൽ ഒരാൾ....

Ningalil oraal malayalam short story. Written by jasmin jaas. Read For more malayalam stories visit vipinpkd blog

Ningalil oraal

Malayalam short story
Written by : jasmin jaas




മുഖം ഒന്ന് ഫേഷ്യല്‍ ചെയ്യാനും പുരികം ത്രെഡ് ചെയ്യാനും വേണ്ടി ബ്യൂട്ടി പാര്‍ലറിലേക്ക് പോവാന്‍ ഉടുത്തൊരുങ്ങി ബസ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി എന്റെ മുമ്പില്‍ വന്ന് കെെ നീട്ടിയത്...

സാധാരണ  പിച്ചക്കാശിന് വേണ്ടി തെണ്ടുന്നോരോട് ഒരു തരം അറപ്പും വെറുപ്പുമൊക്കെയാണ് തോന്നാറുള്ളത്...

എന്തെങ്കിലും പണിയെടുത്ത് അന്തസ്സായിട്ട് വൃത്തിയിലും വെടുപ്പിലുമൊക്കെ നടന്നൂടെ ഇവര്‍ക്കൊക്കെ എന്ന ഒരു ചിന്താഗതിക്കാരിയായിരുന്നു ഞാന്‍...

അഞ്ചിന്റെ പെെസ പിച്ചപ്പാത്രത്തിലേക്ക് ഇട്ടുകൊടുക്കില്ലാന്ന് മാത്രമല്ല നല്ല ആട്ടും വെച്ചുകൊടുക്കാറുള്ള ഒരു അഹങ്കാരി കൂടിയായിരുന്നു ഞാന്‍...

പക്ഷേ ഇന്ന് ആ പെണ്‍കുട്ടിയുടെ ദയനീയമായ ആ നോട്ടവും നല്ല വൃത്തിയുള്ള വേഷവും എന്നെ വല്ലാതെയൊന്ന് പിടിച്ചു കുലുക്കി....

അവളുടെ  ആ നില്‍പ് കണ്ട് അവളെത്തന്നെ നോക്കിനില്‍ക്കുമ്പോഴാണ് അവള്‍ എന്റെ മുമ്പിലേക്ക് വീണ്ടും കെെ നീട്ടി യാചിച്ചത്...

''ചേച്ചീ... വല്ലതും തരണേ....
അമ്മയ്ക്ക്  മരുന്നു വാങ്ങാനാണ്...''



എല്ലാം വെറും തട്ടിപ്പാവും എന്നു വിശ്വസിച്ചു നടന്നിരുന്ന ഞാന്‍ ആ കാഴ്ചകണ്ടപ്പോള്‍ എനിക്ക് എവിടെയൊക്കെയോ പിഴവു പറ്റിയതായി തോന്നി...

തോന്നല്‍ മാത്രമല്ല....
ശരിക്കും എന്റെ കാഴ്ചപ്പാടുകള്‍ക്കാണ് പിഴവു പറ്റിയത്...

ബസ്റ്റോപ്പിലെ ഇരിപ്പിടത്തിലേക്ക് അവളെ ഇരുത്തി ഞാനവളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു...

നാടും വീടും പേരും വീട്ടുകാരേയുമൊക്കെ...

എല്ലാത്തിനും തത്ത പറയുമ്പോലെ അവള്‍ മറുപടിയും തന്നു..

എല്ലാം കേട്ടപ്പോള്‍ അറിയാതെ എന്റെ കണ്ണുകളിലും നനവു പടര്‍ന്നിരുന്നു...

ടൗണില്‍ നിന്ന് കുറച്ചു മാറി ഒഴിഞ്ഞുകിടക്കുന്ന പുറമ്പോക്ക് സ്ഥലത്ത് ഒരു ഷെഡിലാണ് താമസമെന്ന് ആ മോള് പറഞ്ഞപ്പോള്‍ പട്ടുമെത്തയില്‍ കിടന്ന് സുഖിച്ച എനിക്ക് ആ ദയനീയാവസ്ഥ പെട്ടെന്ന് മനസ്സിലൂടെ ഒന്നു മിന്നിമാഞ്ഞു...

അമ്മക്ക് വയ്യാതായപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയ ആ അനാഥ ബാല്യത്തിന്റെ തലയില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരാവിദിത്തമാണല്ലോ എന്നോര്‍ത്തപ്പോള്‍  എല്ലാ സുഖസൗകര്യങ്ങളോടും ജീവിച്ച എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി ഞാന്‍...

വിശന്നു കരയുന്ന കുഞ്ഞനിയനോട് അപ്പവും മുട്ടക്കറിയും വാങ്ങിവരാമെന്ന് ആ കുഞ്ഞു ചേച്ചി വാക്കുകൊടുത്തിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കേട്ടപ്പോള്‍ രാവിലെ കഴിച്ച് ബാക്കി വെച്ച അപ്പവും മുട്ടക്കറിയും എന്നെ നോക്കി  ചീത്ത വിളിച്ചിട്ടുണ്ടാവും...

വിശപ്പറിഞ്ഞവനേ വിശപ്പിന്റെ വിലയറിയൂ എന്നക്കെപ്പറഞ്ഞ് പരിഹസിച്ചിട്ടുണ്ടാവും...

മുഖം ഫേഷ്യല്‍ ചെയ്യാന്‍ വേണ്ടി ബാഗില്‍ കരുതിയിരുന്ന കാശ് കൊണ്ട് അമ്മക്കുള്ള മരുന്നും അനിയനുള്ള അപ്പവും മുട്ടക്കറിയും വാങ്ങി ആ കുരുന്നു കയ്യില്‍ ഏല്‍പ്പിച്ചു കൊടുത്തപ്പോള്‍ ഞാന്‍ കണ്ടു ആ നിഷ്കളങ്കമായ ചിരിയില്‍ ഒളിപ്പിച്ചുവെച്ച എന്നോടുള്ള കടപ്പാട്....

അപ്പോഴും തിരക്കേറിയ ബസ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഒരു നേരത്തേ അന്നത്തിന് വേണ്ടി കെെ നീട്ടുന്ന കുരുന്നു ബാല്യങ്ങളെ അവഗണനയോടെ തള്ളിമാറ്റപ്പെട്ടു കൊണ്ടേയിരിക്കുന്നു...!!!

Jasmin Jaas

تعليق واحد

  1. kattakalippan
    kattakalippan
    Dua miyayum jasbayum kittunnilla
    Adhendha?
Please Don't Spam here..