#ads 1

അവളും ഞാനും - Avalum Njanum malayalam story

Avalum njanum malayalam story, For more malayalam stories visit vipinpkd blog

Avalum njanum malayalam story 

കടപ്പാട് : സുധി


"ടീ ഉണക്ക നെത്തോലി നിനക്കെന്താ ഇത്ര അഹങ്കാരം'
" തണ്ടിത്തിരി കൂടുതലായിട്ടാടാ ശീമപ്പന്നി..
ഞാൻ തിരിച്ചടിച്ചതിനാൽ ദീപുവിന്റെ മുഖം വിളറിപ്പോയി.എന്നിട്ടും അവന്റെ ജാഡ കുറഞ്ഞില്ല.
"ഞാൻ ശീമപ്പന്നിയാണെങ്കിൽ നിന്നെ തന്നെ ഞാൻ കെട്ടും.
" ഒന്നു പോടാ നിന്നെ കെട്ടുന്നതിൽ നല്ലത് വല്ല ട്രയിനിനും തലവെക്കുന്നതാ.
"മതിയെടി നിർത്തെന്നും പറഞ്ഞു കൂട്ടുകാരി ഹരിതയെന്റെ കൈക്കു പിടിച്ചു വലിച്ചു.
" നീ അവന്റെ അഹങ്കാരം കേട്ടില്ലെ ഹരിക്കുട്ടി.അവനെന്നെ കെട്ടൂന്ന്.പണക്കൊഴുപ്പിന്റെ അഹങ്കാരമാ ചെറുക്കന്...."
"വിട്ട് കളയടീ അവരൊക്കെ പണക്കാരാ.നമ്മളൊക്കെ പാവങ്ങളും..."
"നമ്മൾ പാവങ്ങളാണെന്ന് കരുതി അവന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കണൊ...."
എന്റെ കലിപ്പ് തീരാതെ ഹരിതയോട് ഞാൻ തട്ടിക്കയറി...
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജിലെ അവാസാന വർഷ വിദ്യാർത്ഥികളാണു ഞാനും ഹരിതയും.ഞങ്ങൾ ബിടെക് കാരാണു.അവനും അതെ ക്ലാസിൽ തന്നെയാണ് പഠിക്കുന്നത്...
വീട്ടുകാർ വളരെ കഷ്ടപ്പെട്ടാണു പഠിക്കാനുള്ള ഫീസ് തരുന്നത്.അതിനിടക്ക് അവന്റെയൊരു ഒടുക്കത്തെ ജാഡയും.കോളേജിൽ വന്ന നാൾ മുതൽ അവൻ ഒലിപ്പീരുമായി പിറകെയുണ്ട്....
ക്യാമ്പസിലെ സകല തോന്ന്യാസങ്ങൾക്ക് മുമ്പിലാണു അവനെങ്കിലും നന്നായി പഠിക്കും.സ്പെഷ്യൽ ട്യൂഷൻ കാണുമായിരിക്കും ഒരേ വിഷയത്തിനും.കാശ് ഇഷ്ടം പോലെയുണ്ടല്ലൊ.അതുകൂട്ടാണൊ പാവങ്ങളുടെ കാര്യം....

ഹോസ്റ്റലിലേക്ക് ഞങ്ങൾ ധൃതിയിൽ നടന്നു.സത്യത്തിൽ അവിടെയും ഭയന്ന് ജീവിക്കണ്ട അവസ്ഥയാണ്. മയക്കു മരുന്നും കഞ്ചാവും മദ്യപാനവും ആഘോഷമായിട്ടാണ് നടക്കുന്നത്.. സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിക്കുന്നവരുടെ മക്കളാണ് അവിടെ കൂടുതലും...
ആർക്കും ഒന്നും പ്രതികരിക്കാൻ കഴിയില്ല.വല്ലതും മിണ്ടിയാൽ ഹോസ്റ്റലിനു വെളിയിലാകും തങ്ങളുടെ സ്ഥാനമെന്ന് അറിയാം.വാർഡനു പോലും അവരെ ഭയമാണ്.ആൺകുട്ടികളെക്കാൾ തണ്ടു കൂടുതലായ പെൺകുട്ടികൾ...
രഹസ്യമായ പീഡനങ്ങളും നടക്കുന്നുണ്ട്.മാനക്കേട് ഭയന്ന് ആരുമൊന്നും പുറത്തു പറയില്ല.അശ്ലീല വീഡിയോ കാണിച്ചു അതേ രീതിയിലൊക്കെ പെരുമാറാൻ പ്രോൽസാഹിപ്പിക്കും.ചെയ്തില്ലെങ്കിൽ പിന്നെ ക്രൂരമായ പീഡനമാണ്....
രണ്ടു ആഴ്ച കൂടി കഴിഞ്ഞാൽ എക്സാം തുടങ്ങും.അതുകഴിഞ്ഞാൽ വീട്ടിൽ പോകാം. അതാണൊരു ആശ്വാസം. എനിക്ക് ചില ടൈമിലൊക്കെ ഫീസ് തന്ന് സഹായിക്കുന്നത് കൂട്ടുകാരാണു.ആരെയും പിണക്കാതെ തഞ്ചത്തിൽ ഒതുങ്ങിക്കൂടി നടക്കും....
അന്ന് ഹോസ്റ്റലിൽ ചെന്നപ്പഴാണു പഴയ വാർഡൻ മാറി പുതിയ ആൾ വന്നെന്ന് അറിഞ്ഞത്.എങ്ങും നിശബ്ദത.പുതിയ ആൾ സ്ട്രിക്റ്റ് ആണെന്ന് തോന്നുന്നു....
പിറ്റേന്ന് പുതിയ വാർഡനെ കണ്ടത്.പ്രതീക്ഷച്ച പോലെ സ്ട്രിക്റ്റ്കാരി.കുറച്ചു മേക്കപ്പ് കൂടുതലാണെന്നെയുളളൂ.ആളു തന്റേടി.പിന്നീടാണ് അറിഞ്ഞത് ഹോസ്റ്റലിലെ പെൺകുട്ടികളെ ഒതുക്കാൻ കോളേജ് അധികൃതർ പ്രത്യേകം റെക്കമെന്റ് ചെയ്തതാണെന്ന്...
പരീക്ഷ തുടങ്ങിയ ടൈമിൽ കനത്തഫീസ് അടക്കണമെന്നുളളത് വീണ്ടും അറിയിപ്പ് ഉണ്ടായത്. വീട്ടുകാരെ അറിയിച്ചു ‌.പക്ഷേ അവർക്ക് കുറച്ചു കാശ് മാത്രമേ തരാൻ കഴിഞ്ഞുളളൂ...
"ഈ പ്രാവശ്യം കുടുങ്ങിയത് തന്നെ.തന്റെ ഇത്രയും വർഷത്തെ കഷ്ടപ്പാടിന്റെ ഫലം അവസാന നിമിഷം ഇല്ലാതാകുന്നത് വേദനയോർത്ത് ഞാൻ കരഞ്ഞു.....
ഹരിതയാണു വന്നു പറഞ്ഞത്...
" ടീ ആരൊ നിന്റെ ഫീസടച്ചിട്ടുണ്ട്.ഇന്നത്തെ എക്സാം നിനക്കെഴുതാം...."
ഞാനവളെ അത്ഭുതത്തോടെ നോക്കി
"എന്നാലും ആരാടീ എന്റെ ഫീസടച്ചത്...."
"ഒരു പിടിയുമില്ല....
ഞങ്ങൾ അതിനെ കുറിച്ച് തിരക്കിയെങ്കിലും ആളെ മാത്രം പിടി കിട്ടിയില്ല....
എക്സാമൊക്കെ കഴിഞ്ഞു വിടപറയിലിന്റെ നിമിഷമെത്തി.ഇടനെഞ്ച് പകുത്ത് മാറുന്ന വേദനയെങ്കിലും പിരിയാതിരിക്കാൻ കഴിയുമായിരുന്നില്ല. കരച്ചിലും ആശ്വസിപ്പിക്കലുമായി എല്ലാവരും പലവഴിക്ക് പോയി....
പിന്നീട് നല്ലൊരു ജോലിക്കായി.കാത്തിരിപ്പു മുഴുവനും. പക്ഷേ ജോബ് മാത്രം കിട്ടിയില്ല.ലോണെടുത്ത കുടിശ്ശിക അടക്കാൻ നോട്ടീസെത്തി.അവധികൾ മാറി മറിഞ്ഞു.വീട് സീൽ പതിക്കാൻ ടൈമായപ്പോൾ ആരൊ ബാദ്ധ്യത മുഴുവനും അടച്ചു തീർത്തു.അദ്ദേഹത്തെ തിരഞ്ഞെങ്കിലും ഒരു രക്ഷയും കിട്ടിയില്ല....
ഒരു ഉയർന്ന കമ്പിനിയിൽ വേക്കൻസിക്ക് അപ്ലൈ ചെയ്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു.പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ജോലിയെനിക്ക് കിട്ടി....
വീടൊരുവിധം പച്ച പിടിച്ചു തുടങ്ങി.ഒരിക്കൽ എംഡിയുടെ ക്യാബനിൽ ദീപുവിനെ കണ്ടു ഞാൻ ഞെട്ടി...
എന്നെ അപ്രതീക്ഷിതമായി സഹായിച്ചത് അദ്ദേഹമായിരുന്നു എന്ന് ഞാനറിഞ്ഞു...
" മറ്റ് പെൺകുട്ടികളെപ്പോലെയല്ല താനെനിക്ക്.ജീവിതത്തോട് ചേർത്തു പിടിക്കാനാ കൊതിച്ചത്....."
സത്യങ്ങൾ അറിഞ്ഞപ്പോൾ ആ മനുഷ്യനെ ഞാൻ സ്നേഹിച്ചു തുടങ്ങി. കല്യാണക്കാര്യം ദീപു അച്ഛനെയും കൂട്ടി വന്ന് ആലോചിച്ചപ്പോൾ ഞാൻ സമ്മതം മൂളി....
വിവാഹത്തിന്റെ ആദ്യരാത്രിയിൽ ദീപുവിന്റെ പെരുമാറ്റം എന്നെ ഞെട്ടിച്ചു...
"നീയെന്താ അന്നെന്നെ വിളിച്ചത് ശീമപ്പന്നിയെന്ന് അല്ലേടീ നെത്തോലി.ഞാൻ നിന്നെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി.നീയറിയാതെ എല്ലാത്തിനും പണമടച്ചത് നിന്നെ കിട്ടാനായി തന്നെയാണ്.. ഇപ്പോൾ വിജയിച്ചത് ഞാനാണ്. നിനക്ക് പേരിനു മാത്രം ഭാര്യാപദവി....കേട്ടോടി നെത്തോലി....."
ഞാൻ ആത്മാർത്ഥമായി പൊട്ടിക്കരഞ്ഞു. ദീപുവിനെ തെറ്റിദ്ധരിച്ചതിൽ.
"എന്റെ ജീവിതം ദീപുവിനോടെന്നും കടപ്പെട്ടതാണു.വേലക്കാരിയായിട്ടാണെങ്കിലും ജീവിക്കും.എനിക്ക് നിങ്ങൾ ഈശ്വര തുല്യനാണു....
ജനലഴികളിൽ പിടിച്ചു അകലേക്ക് നോക്കി നിന്ന എന്റെ കാതിലൊരു നനുത്ത സ്വരം....
" ടീ നെത്തോലി ഇഷ്ടപ്പെട്ട് തന്നെയാ കൂടെ കൂട്ടിയത്.വേലക്കാരിയാക്കാനല്ല...നെത്തോലി....."
"നീ പോടാ ശീമപ്പന്നി......"
വാക്കുകൾ പൂർത്തിയാക്കും മുമ്പെ അവന്റെ ചുണ്ടുകൾ എന്റെ അധരങ്ങളിൽ ചുംബനമഴ വർഷിച്ചു തുടങ്ങിയിരുന്നു....."


കടപ്പാട് : സുധി

إرسال تعليق

Please Don't Spam here..