#ads 1

വിധിയുടെ വിളയാട്ടം - Vidhiyude Vilayattam Novel Full Part - Sahala

Vidhiyude vilayattam malayalam Novel full part

🌠⭐വിധിയുടെ വിളയാട്ടം⭐🌠

Vidhiyude vilayattam Novel full part
Writer : sahala


Part 1

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

"മാഷേ....ഒന്ന് നിന്നെ...."

ശോ... ഈ പെണ്ണിനെ കൊണ്ട് വല്യ കഷ്ടമായല്ലോ....ഇവൾക്ക് വേറെ പണിയൊന്നും ഇല്ലേ....

ഓടിക്കിതച്ചു കൊണ്ട് അവൾ എന്റെ മുന്നിൽ വന്നു നിന്നു....

"അഫ്‌ലാ...നിനക്കെന്താ വേണ്ടത്...എന്തിനാ നി ഇങ്ങനെ എന്റെ പിന്നാലെ കൂടിയിരിക്കുന്നെ...."

"ഞാൻ പറഞ്ഞല്ലോ മാഷേ...എനിക്ക് മാഷിനെ ഇഷ്ടമാണ് ....ചുമ്മാ ഒരു തമാശക്ക് പറയുന്നതായി കരുതല്ലേ....

എന്താന്നറില....മാഷില്ലാതെ എനിക്ക് പറ്റില്ല...."

"അഫ്‌ലാ..നിനക്ക് ഇത്തിരി കൂടുന്നുണ്ട്....ഞാൻ നിന്റെ അധ്യാപകൻ ആണ്...നീ അതിര് വിടുന്നു....",

"മാഷ് എന്തൊക്കെ പറഞ്ഞാലും എനിക്ക് മാഷിനെ ഇഷ്ടമാണ്.... അത് ഞാൻ എവിടെ വേണമെങ്കിലും പറയും....."

"അഫ്‌ലാ മതിയാക്ക്....എനിക്ക് കേൾക്കേണ്ട....നിന്റെ ഉപ്പയും ഉമ്മയും നിന്നെ കോളേജിലേക്ക്  അയക്കുന്നത് ഇതിന് വേണ്ടി ആണോ....അല്ലല്ലോ....പഠിക്കാൻ അല്ലെ.....നിന്നെ ഒരിക്കലും കുറ്റം പറയില്ല ഞാൻ....കാരണം ഇത് നിന്റെ കുഴപ്പമല്ല....



നിന്റെ പ്രായത്തിന്റെ കുഴപ്പം ആണ്....നീ അതൊരിക്കലും സീരിയസ് ആയി എടുക്കരുത്....ഇപ്പൊ നീ ചിന്തിക്കേണ്ടത് നിന്റെ പഠനത്തെ കുറിച്ചാണ്.....ഡിഗ്രി നല്ല മാർക്കോടെ പാസാവൻ നോക്ക്....

അല്ലാതെ എന്റെ പിന്നാലെ നടന്നിട്ട് ഒരു കാര്യവും ഇല്ല....നീ എനിക്ക് എന്റെ വിദ്യാർത്ഥിനി മാത്രമാണ്...അതിൽ കൂടുതൽ ഒരു അടുപ്പവും നീ എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്....."

ഒറ്റശ്വാസത്തിൽ അത്രേം പറഞ്ഞു നിർത്തി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി....

നിറഞ്ഞ കണ്ണുകളാലെ എന്നെ ദയനീയമായി നോക്കി.....പക്ഷെ എന്റെ മനസ്സിൽ അവളോട് യാതൊരു അനുകമ്പയും തോന്നിയില്ല......

"എന്തിനാ മാഷേ....എന്നെ ഇങ്ങനെ ഒഴിവാക്കുന്നെ......എന്നെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ട്ടോ....സഹിക്കാൻ പറ്റില്ല എനിക്ക്....."

"എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു...ഇനിയും നീ എന്നെ ശല്യപ്പെടുത്തിയാൽ ഞാൻ ട്രാൻസ്ഫർ കൊടുക്കും.... ഞാൻ നിന്റെ മുന്നിൽ വരാതായാൽ ആ പ്രശ്നം തീരുമല്ലോ"

"ഇല്ല മാഷേ....മാഷ് എന്നിൽ നിന്ന് എത്ര അകന്ന് പോയാലും മാഷിനെ എനിക്ക് മറക്കാൻ ആവില്ല....എന്നും എന്റ നെഞ്ചിൽ മാഷുണ്ടാവും..... ഇന്നും എന്റെ ഉള്ളിൽ എന്റെ ഷാനിക്ക ഉള്ളത് പോലെ...."

ഷാനിക്ക....അതാരാ....ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ...

"അഫ്‌ലാ....നീ എന്തൊക്കെ പറഞ്ഞാലും എന്റെ  മനസ്സിൽ ഇനിയൊരു പെണ്ണിന് സ്ഥാനം ഇല്ല....പ്രണയത്തോട് എനിക്ക് വെറുപ്പാണ്....പ്രണയിക്കുന്നവരോടും...."

മറ്റൊന്നും പറയാതെ ഞാൻ അവളിൽ നിന്നും നടന്നകന്നു.....കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റിക്കൊണ്ട് ഞാൻ എന്റെ ബുള്ളറ്റിൽ കേറി ഇരുന്നു.......

പതിയെ എന്റെ വണ്ടിയെ ഞാനൊന്ന് തലോടി..... ഞാനറിയാതെ തന്നെ എന്റെ കണ്ണുകള് നിറഞ്ഞൊഴുകി.... കാഴ്ച അവ്യക്തമായി......

എന്റെ അവഗണന സഹിക്കാൻ കഴിയാതെ അവൾ പോയി.....അഫ്‌ലാ

ഇല്ല.... എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല..... പ്രണയത്തിനും പെണ്ണിനും എന്നിൽ സ്ഥാനം ഇല്ല.....വെറുപ്പാണ് എനിക്ക്....എന്നോട് തന്നെ.....

പെട്ടെന്ന് എന്റെ ഫോൺ അടിച്ചു......

പരിചയം ഇല്ലാത്ത നമ്പർ....

"ഹെലോ...."

"ഹെലോ...മനാഫ് അല്ലെ"

"അതേ ആരാ...."

"ഡാ....മനൂ.... ഞാനാ ടാ...ഫാസിൽ...."

ഫാസിൽ .....എന്റെ ഫാസി....എന്റെ പ്രിയ കൂട്ടുകാരൻ.....

"മനൂ....നീയെന്താ ഒന്നും മിണ്ടാത്തത്...."

"നിനക്ക് എന്റെ നമ്പർ എവിടുന്ന് കിട്ടി...."

"നാടും വീടും കൂട്ടുകാരേയും വിട്ടു നീ പോയിട്ട് ഇന്നേക്ക് ഒര് വർഷം ആയി....
നിനക്ക് ഞങ്ങളെ വേണ്ടായിരിക്കും....

പക്ഷെ.... നിന്നെ ഓർത്ത് സങ്കടപ്പെടാത്ത ഒരു ദിവസം പോലും ഇല്ല ഇവിടാർക്കും...".

"ആർക്കാടാ സങ്കടം.....പറയെടാ.... നിനക്ക് ഉണ്ടാവും... നമ്മുടെ മറ്റുള്ള കൂട്ടുകാർക്ക് ഉണ്ടാവും....പിന്നെ ആർക്കാടാ....."

"നിന്നെ ഓർത്ത് നിന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ഇവിടെ കാരയാത്ത ദിനമില്ല...."

"ഉപ്പയും ഉമ്മയും സഹോദരങ്ങളും..മിണ്ടരുത് നീ....എനിക്ക് അങ്ങനെ ആരും ഇല്ല....ആരും.....

പിന്നെ....നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ്...ഞാൻ ഇത്തിരി തിരക്കിൽ ആണ്....."

"എപ്പോ മുതലാടാ നിനക്ക് എന്നോട് സംസാരിക്കുമ്പോൾ തിരക്ക് തുടങ്ങിയെ.."

"ഒര് വർഷം  മുന്നേ ഇതേ ദിവസം ഞാൻ ഇട്ടേറിഞ്ഞു വന്നത എല്ലാ ബന്ധങ്ങളും....എനിക്ക് ആരുമില്ല....ആരും"

"മനൂ...ആരോടാ ഈ വാശി..."

"എന്നോട് തന്നെയാടാ വാശി....ജീവിതമേ മടുത്ത എന്നെ ഇന്നൊരു അധ്യാപകൻ ആക്കിയത് ഒരു നല്ല മനുഷ്യനാ...അദ്ദേഹത്തെ ഞാൻ കണ്ടു മുട്ടിയില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാവുമായിരുന്നില്ല...."

"മനൂ...എനിക്ക് നിന്നെ കാണണം...ഞാൻ നിന്റെ വീടിന് മുന്നിൽ ഉണ്ട്...നീ പെട്ടെന്ന് വാ...ഒരുപാട് സംസാരിക്കാൻ ഉണ്ട് എനിക്ക് നിന്നോട്...."

"ഉം...."

മറുത്തൊന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു....എനിക്കും അവനെ കാണണം....എന്റെ ഫാസിയെ...പഴയത് പോലെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്റെ സങ്കടങ്ങൾ തീർക്കണം.....

പെട്ടെന്ന് ഒരു തണുത്ത കാറ്റ് എന്നെ തഴുകി....

"നൈഷൂ....എന്തെങ്കിലും അറിയുന്നുണ്ടോ നീ....എവിടെ.... എന്നെ  വേണ്ടാഞ്ഞിട്ടല്ലേ നീ പോയത്....എന്നെ ഒറ്റയ്ക്ക് ആക്കി പോയത്......."

അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു...

പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോയി....
@@@@@@@@@@@@@@@@@@@@

മാഷിന്റെ അവഗണന...എന്തോ എനിക്കത് സഹിക്കാൻ പറ്റണില്യ...വീട്ടിൽ എത്തിയപ്പാടെ വാതിലടച്ചിരുന്നു....

മാഷിനോട് എനിക്ക് ഇങ്ങനെ പ്രണയം തോന്നാൻ കാരണം എന്താണ്...എന്റെ ഷാനിക്കയുടെ രൂപസാദൃശ്യം...അതേ കണ്ണുകൾ...അതേ സ്വഭാവം...

ഇതൊക്കെയാണ് എന്നെ മാഷിലേക്ക് ആകർഷിച്ചത്...ഷാനിക്കയുടെ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്ത് ഞാൻ പൊട്ടി കരഞ്ഞു...

"ഇക്കാ....ഇക്കാനോട് അല്ലാതെ ഒരാളോടും ഇന്നേവരെ പ്രണയം തോന്നാത്ത എനിക്ക് എന്തോ മാഷിനോട് ഇഷ്ടം തോന്നിപ്പോയി. .പക്ഷെ.... അദ്ദേഹം എന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നു....

ഉപ്പയും ഉമ്മയും ഇക്കാക്കയും എത്രയോ പ്രാവശ്യം മറ്റൊരു നിക്കാഹിന് നിർബന്ധിച്ചു....കഴിയില്ലായിരുന്നു എനിക്ക്...

ഞാൻ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അവർക്ക് സങ്കടം കൂടേണ്ടെന്ന് കരുതിയ ഞാൻ കോളേജിലേക്ക് പോയി തുടങ്ങിയെ...ഇപ്പൊ തോന്നുവാ പോവേണ്ടായിരുന്നു....

പോയില്ലായിരുന്നെങ്കിൽ മാഷിനെ കാണില്ലായിരുന്നു ......"

കുറെ നേരം വാതിലടച്ചു ഇരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു... ഉമ്മ വന്ന് വാതിലിൽ മുട്ടാൻ തുടങ്ങി... കരഞ്ഞു തളർന്ന എന്റെ മുഖം കണ്ട ഉമ്മാക്ക് ആശങ്കയായി....കയ്യിൽ ഷാനിക്കാടെ ഫോട്ടോ കൂടി കണ്ടപ്പോൾ ഉമ്മാക്ക് സഹിക്കാൻ ആയില്ല.....

"എന്റെ പൊന്ന് മോളെ....നീ ഇങ്ങനെ നീറി നീറി കഴിയുന്നത് കാണാൻ ഉള്ള ത്രാണി ഞങ്ങൾക്കാർക്കും ഇല്ല... എന്റെ റബ്ബേ... ന്റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ .."

ഉമ്മാന്റെ കരച്ചിൽ കേട്ട ഉപ്പയും ഇക്കയും അവിടേക്ക് വന്നു....പാവങ്ങൾ...എന്റെ അവസ്ഥ ആലോചിച്ചു ഏറ്റവും കൂടുതൽ വിഷമിച്ചത് അവരാണ്...

"എനിക്ക് മറ്റൊരു നിക്കാഹിന് സമ്മതം ആണ്...."

എന്റെ വാക്കുകൾ കേട്ട അവര് മൂന്നാളും ഞെട്ടലോടെ എന്നെനോക്കി...ഇക്കാക്ക എന്റെ അടുത്തേക്ക് വന്നു എന്നെ ചേർത്ത് പിടിച്ചു....

"...സത്യാണോ മോളെ..."

"അതേ.... പക്ഷെ....",

"എന്താ മോളെ ഒരു പക്ഷെ...."

"എനിക്ക് ഒരാളെ ഇഷ്ടാ...അയാൾ ആയിരിക്കണം എന്റെ വരൻ..."

"അതാരാ".

"എന്റെ സർ...മനാഫ്...."

"ആരായാലും ഞങ്ങള് നടത്തിതരും... നിന്റെ സന്തോഷമാണ് ഞങ്ങക്ക് വലുത്...എന്റെ ഷാനിക്കും നിന്റെ സന്തോഷം തന്നെയാ വലുത്... "

ഷാനിക്കാടെ പേര് പറഞ്ഞതും എന്റെ ഇക്കാക്കയുടെ കണ്ണ് നിറഞ്ഞു...ഞാൻ ഇക്കാനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു...
@@@@@@@@@@@@@@@@@@@@

വീട്ടിൽ എത്തിയപ്പോ പുറത്ത് തന്നെ ഫാസി ഉണ്ടായിരുന്നു....അവനെ കണ്ടതും നിക്ക് എന്റെ സങ്കടങ്ങൾ ഒന്നും പിടിച്ചു നിർത്താൻ ആയില്ല....എന്റെ വിഷമം മനസ്സിലാക്കിയ പോലെ അവൻ വന്ന് എന്നെ ചേർത്ത് പിടിച്ചു.....

"എനിക്കറിയാം മനൂ... എത്രയൊക്കെ ദേഷ്യം നീ പുറമെ കാണിച്ചാലും നിനക്ക് അങ്ങനെയൊന്നും ഞാനുമായി ഉള്ള ബന്ധം മുറിച്ചു കളയാൻ കഴിയില്ല..."

"സോറി ഫാസി...സാഹചര്യങ്ങളാണ് എന്നിൽ മാറ്റം വരുത്തിയത്...ആ സംഭവത്തിന് ശേഷം എനിക്ക് എന്നോട് തന്നെ ദേഷ്യം ആയിരുന്നു...."

എന്റെ കണ്ണുനീർ കണ്ട് സഹിക്കാൻ കഴിയാതെ അവൻ നിസ്സഹായനായി നിന്നു...

"വാ...നീ വന്നിട്ട് കുറെ നേരം ആയോ..."

ഡോർ തുറന്നു കൊണ്ട് ഞാൻ അവനോട് ചോദിച്ചു...

"ഒരു അരമണിക്കൂർ ആയിക്കാണും..."

"ഉം...."

ഞങ്ങൾ രണ്ടാളും കുളിച്ചു ഫ്രഷ് ആയി...ചായ കുടിക്കുന്നതിനിടയിൽ എന്റെ ഫോൺ അടിച്ചു....

afla calling.....

"ഇവളെ ഞാൻ...."

ദേഷ്യത്തോടെ ഞാൻ അത് പറഞ്ഞപ്പോ ഫാസി ഒന്നും മനസ്സിലാവാതെ എന്നെ നോക്കി.....ഞാൻ ഫോൺ കട്ടാക്കി...വീണ്ടും അവൾ വിളിച്ചു....

"ശോ... ഇത് വല്യ കഷ്ടം ആയല്ലോ..."

എടുത്തില്ലെങ്കിൽ ഇനിയും അവൾ വിളിക്കും എന്നറിയുന്നത് കൊണ്ട് ഞാൻ അറ്റൻഡ് ചെയ്തു...ദേഷ്യം എന്റെ മുഖത്ത് പ്രകടമായിരുന്നു....

"അഫ്‌ലാ... നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലെ...നിനക്ക് എന്താ വേണ്ടത്"

മറുവശത്ത് അനക്കമൊന്നും ഇല്ല...

"ഹെലോ..ഹെലോ...".

"മാഷേ...എന്നോട് എന്തിനാ ഇത്ര ദേഷ്യം...എനിക്ക് അറിയാം മാഷിന് പിന്നിൽ എന്തോ കഥയുണ്ട്...അതുകൊണ്ടാണ് മാഷിന് പ്രണയത്തിൽ താല്പര്യം ഇല്ലാത്തെ"

"നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും നോക്കണ്ട...എന്നെ ഇനി ശല്യപ്പെടുതരുത്"

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.... അപ്പഴും ഫാസി എന്നെ തന്നെ നോക്കി നിൽപ്പാണ്...

"നീ ന്താടാ ഇങ്ങനെ നോക്കുന്നെ"

"ആരാടാ വിളിച്ചെ...നീ ചൂടാവുന്ന കണ്ടല്ലോ"

"അഫ്‌ലാ...ഞാൻ പഠിപ്പിക്കുന്ന കോളേജിലെ അവസാന വർഷ ബി സി എ വിദ്യാർത്ഥിനി....എന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി"

"നല്ല കുട്ടി ആണെങ്കിൽ ഒന്ന് ആലോചിച്ചുടെ ടാ....നിന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാൽ നീ കുറെയൊക്കെ ശരിയാവും...."

"ഇല്ലെടാ... എന്റെ നൈഷൂന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ ചിന്തിക്കാൻ കൂടി നിക്ക് കഴിയില്ല...."

ഞാനും അവനും ഒന്ന് ബീച്ച് വരെ പോയി...

ആ കടൽത്തീരത്ത് ഇരുന്നപ്പോൾ എന്റെ മനസ്സിലേക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ ഒക്കെ ഓടിയെത്തി.....

ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ദുഃഖിച്ചതും എല്ലാം ആ നാളുകളിൽ ആയിരുന്നു....
_________________________________________
തുടരു

വിധിയുടെ വിളയാട്ടം 💔

ഭാഗം 2

_________________________

മൂന്ന് വർഷങ്ങൾക്ക് മുന്നേ....

"ആസിയാ...മനു വിളിച്ചിരുന്നോ...അവൻ വരേണ്ട സമയം കഴിഞ്ഞല്ലോ..."

"ഇങ്ങളൊന്ന് അടങ് മനുഷ്യാ...ഓനിങ്ങ് വന്നോളൂ... ഞമ്മളെ നാടല്ലേ...ബ്ലോക്കിൽ പെട്ടിട്ടുണ്ടാവും...."

"ഉമ്മാ...മനുക്കാക്ക വന്നാ പിന്ന ഇങ്ങക്ക് രണ്ടാൾക്കും ഞമ്മളെ ഒന്നും ഓർമ കൂടി ഇണ്ടാവില്ലല്ലോ...."

ഞമ്മളെ അനിയൻ മിസബ് ആണ് ആ പറഞ്ഞത്.....

"പോടാ...ന്റെ കുട്ടീനെ ഞാൻ കണ്ടിട്ട് രണ്ട് കൊല്ലം കഴിഞ്ഞ്....ഓന് വന്നാ ചിലപ്പോ ഇന്നായൊന്നും നോക്കാൻ കൂടി നേരം കിട്ടീന്ന് വരൂല....അത് നേര് തന്നാ"

"അല്ലെങ്കിലും ഉപ്പാക്കും ഉമ്മാക്കും അവനോട് തന്നെ ആണല്ലോ സ്നേഹ കൂടുതൽ".

"മാജി...ഇഞ്ഞ് വെറുതെ ഓരോന്ന് പറഞ്ഞ് പിരാന്താക്കാണ്ട് ഓനെ ഒന്ന് വിളിച്ചു നോക്കിയാ"

ഞമ്മളെ ഇക്കാക്ക മാജീനോട് ഉപ്പ പറഞ്ഞു..

കോട്ടക്കൽ തറവാട്ടിലെ അഹമ്മദ്ക്കാൻറെയും ആമിനാന്റെയും ഇളയ മകൻ ആണ് കബീർ എന്ന എന്റെ ഉപ്പ....ആസിയാന്റെയും കബീറിന്റെയും ആറ് മക്കളിൽ അഞ്ചാമത്തവൻ ആണ് ഞാൻ....

മൂത്ത ഇക്കാക്ക മാലിക്...ദുബായിലെ വല്യ ബിസിനസ്കാരൻ ആണ്....സജ്‌ന ഇത്ത (ഇക്കാൻറെ ഭാര്യ)  ഞമ്മളെ ഉപ്പാനെ പോലെ തന്നെ വല്യ കോടീശ്വരന്റെ ഒരേയൊരു മകൾ...പുള്ളിക്കാരി എഞ്ചിനീയർ ആണ്....

ഇക്കാൻറെ നേരെ ഇളതാണ് ഞമ്മളെ ഇത്താത്ത മശ്ഹൂദ........അളിയൻ ഷാഫിക്ക...അളിയനും ഓളും കോളേജ് പ്രൊഫസർ ആണ്....

അതിന്റെ നേരെ ഇളയ ഇത്ത മിസ്റിയ....എഞ്ചിനിയറിങ് കഴിഞ്ഞു എങ്കിലും അളിയൻ ജോലിക്ക് വിടാത്തത് കൊണ്ട് വീട്ടിൽ തന്നെ ഇരിക്കുന്നു...അളിയൻ നാസർ നാട്ടിൽ പേര് കേട്ട ഡോക്ടർ ആണ്.....

നാലാമത്തെ ആളാണ് എന്റെ ഇക്കാക്ക മാജിദ്....ഓന് ഐ പി എസ് ഓഫീസർ ആണ്...പുള്ളിടെ കല്യാണം കഴിഞ്ഞില്ല... ആഹ്...വയസ്സ് ഒക്കെ ആവുന്നതെ ഉള്ളു....ഇപ്പൊ ഓന് സ്വീറ്റ് ട്വന്റി സിക്സ് ആണ്.....പിന്നെ അവന്റെ ഇളയതാണ് ഞാനും മിച്ചുവും (മിസബ്)....ഓന് ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്....

എന്നെക്കുറിച്ചു പറയുവണെൽ....ന്താപ്പോ പറയാ...ഞാൻ ഇപ്പൊ ബാംഗ്ലൂരിൽ നിന്ന് വരുന്ന വഴിയാണ്....ഞമ്മള് ഇപ്പൊ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആണ്...പഠനത്തിന് ശേഷം രണ്ട് കൊല്ലത്തെ ട്രെയിനിങ്ന് പോയതാണ് ഞാൻ....എല്ലാരും അവിടെ ഞമ്മളെ കട്ടക്ക് വെയ്റ്റ് ചെയ്യുന്നുണ്ടാവും....അപ്പൊ പിന്നെ ഞമ്മക്ക് കഥയിലേക്ക് തിരിച്ചു വരാം....

സ്വിഫ്റ്റ് കാറിൽ നിന്ന് നല്ല മൊഞ്ചിൽ തന്നെ അങ്ങിറങ്ങി...കൂളിംഗ് ഗ്ലാസ് എടുത്ത്  മാറ്റി എല്ലാരേം നല്ല ചിരിയാൽ വീക്ഷിച്ചു....ആർക്കും പ്രത്യേകിച്ച് മാറ്റം ഒന്നുല്ല....എല്ലാരും ഞമ്മളെ കോലം കണ്ട് അന്തം വിട്ട് നിക്കാണന്ന് നിക്ക് മനസ്സിലായി..

ന്താ കാരണം ന്നറിയോ...ഇവിടുന്ന് പോന്നെന് മുന്നെ ഞാൻ ഒരുപാട് മെലിഞ്ഞിട്ടായിരുന്നു.... ക്ളീൻ ഷേവ് ആയിരുന്നു.... പക്ഷെ മെലിഞ്ഞിട്ടണേലും ഞമ്മള് പണ്ടേ ഒടുക്കത്തെ മൊഞ്ചാണ് ട്ടാ...

ഇപ്പൊ അതിലും കൂടുതൽ മൊഞ്ചായിക്കണ്... നല്ല ജിമ്മൻ ആയിട്ടുണ്ട് ഞാൻ ...നല്ല കട്ടതാടി ഉണ്ട്...മുടി നല്ല മോഡൽ ആക്കി വെച്ചിട്ടുണ്ട്....ന്നെ കണ്ട് ആരും ഇപ്പഴും വായ്‌പൂട്ടീല്ല......

"അസ്സലാമു അലൈക്കും..."

"വ അലൈക്കുമുസ്സലാം..."

"എല്ലാരും എന്താ ഇങ്ങനെ വായും തുറന്ന് നിക്കുന്നെ..."

"ഒന്നുല്ല...നിനക്ക് വന്ന മാറ്റങ്ങൾ വീക്ഷിക്കുവായിരുന്നു...."

"ഹിഹി...ഞമ്മളെ വരവ് പ്രമാണിച്ചു എല്ലാരും ഉണ്ടല്ലോ...."

"പിന്നില്ലാതെ.....ഞമ്മളെ പൊന്നിക്കാക്കയല്ലേ നീ..."

"ഡാ മിച്ചൂ... ഇജ്ജ് വല്ലാൻഡങ്ങ് മാറിപോയല്ലോ...."

"ഹിഹി...പിന്നല്ലാതെ... നീ മാറിയില്ലേ... അപ്പൊ ഞമ്മോ എങ്ങനാ എപ്പഴും ഒരേപോലെ ഇരിക്കുന്നെ..."

എല്ലാരോടും കുശലം പറഞ്ഞു മതിയായി...

"മതി മതി....ഓന് ഒന്ന് പോയി ഫ്രഷ് ആവട്ടെ... എല്ലാരും ഓനെ ഒന്ന് വിട്"

മാജിയുടെ സന്ദര്ഭോചിതമായ ഇടപെടൽ...ഞാൻ ഓനെ നോക്കി കണ്ണിറുക്കി കാണിച്ചു.....എന്റെ ബാഗും സാധാനങ്ങളും എടുത്ത് ഓനും മിച്ചുവും പിന്നാലെ വന്നു....

"ഡാ കമ്മീഷണറെ.....നീ ന്താ ഇങ്ങനെ ബാച്ച്ലർ ആയി നടക്കാൻ ആണോ പ്ലാൻ...."

"പിന്നല്ലാതെ.... പെണ്ണ് കെട്ടിയാൽ പിന്നെ ഡ്യൂട്ടിക്ക് വരെ മര്യാദക്ക് പോകാൻ കഴിയില്ല....ഭയങ്കര കഷ്ട്ടപ്പാടാ ടാ"

"എന്നു വെച്ചു എനിക്ക് ഇപ്പൊ എത്ര വയസ്സായി അറിയോ...ഇരുപത്തിമൂന്ന്...ഇനിക്കോ...ഇരുപത്തിയാറ്...."

"ഹേ...അതിനെന്താ...."

"ഇങ്ങക്ക് കാര്യം മനസ്സിലായില്ലേ മാജിക്കാക്കാ...ഇങ്ങോ കെട്ടിയാൽ അല്ലെ ഒന്നിക്കും കെട്ടാൻ കഴിയൂ...."

"മിച്ചൂ...ഇജ്ജ് മുത്താണ്...കണ്ടോടാ ഓഫീസറെ...ഞമ്മളെ മുത്തിന് കാര്യം മനസിലായി..."

"ഹഹ...എന്തായാലും മോൻ ഫ്രഷ് ആവ്... നിനക്ക് വേണ്ടി ഉമ്മ ഒരു വിരുന്ന് തന്നെ ഒരുക്കിട്ടുണ്ട്..."

"ഹാ..എനിക്കും ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്...."

കുളിച്ചു ഫ്രഷ് ആയി താഴെ പോവുമ്പോഴേക്ക് എല്ലാരും ഞമ്മളെ കാത്ത് നിൽക്കുവാണ്... അങ്ങനെ എല്ലാരും കൂടെ ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു...രണ്ട് കൊല്ലത്തിന് ശേഷം ഞാൻ ആ സന്തോഷം ശരിക്കും ആസ്വദിച്ചു....രാത്രി ആയപ്പോൾ ഇത്തമാര് അളിയന്മാരെ വീട്ടിക്ക് പോയി
.....ഞാനും മാജിയും മിച്ചുവും കത്തിയടിച്ചിരിക്കുമ്പോ ഉപ്പ വന്നു...

"മാജി....നീ നാളെ ഇവരെ രണ്ടാളെയും കൂട്ടീട്ട് ഒരിടം വരെ പോണം.."

ഉപ്പ എന്നെയും മിച്ചുവിനെയും കാണിച്ചു പറഞ്ഞു...

"എവിടേക്കാ ഉപ്പാ"

"ഞാൻ ഇന്നലെ ഒരു കുട്ടീടെ കാര്യംപറഞ്ഞിരുന്നു നിന്നോട്...ഗഫൂർ പറഞ്ഞെ... നാളെ കൂൾ ബാറിൽ എങ്ങാൻ പോയി കാണണം നീ...കേട്ടോ...നിനക്ക് ഒറ്റക്ക് പോകാൻ മടിയുണ്ടെങ്കിൽ ഇവരേം കൂട്ടിക്കോ എന്നാ പറഞ്ഞെ...."

"ഉം...ശരിയുപ്പാ..."

ഉപ്പാ പോയപ്പോ ഞാനും മിച്ചുവും ഓനെ ഓരോന്ന് പറഞ്ഞക്കാൻ തുടങ്ങി ..

പിറ്റേന്ന് രാവിലെ തന്നെ ഞമ്മള് മൂന്നും പോകാൻ റെഡി ആയി...ഞാനും മിച്ചുവും ഒരുങ്ങീട്ടും ഒരുങ്ങീട്ടും ഇറങ്ങുന്നില്ല...

"ഡാ ഡാ മതിയെടാ ...ഞാനാണോ പെണ്ണ് കാണാൻ പോവുന്നെ... അതോ നിങ്ങളോ"

"ടാ...കമീഷണറെ.... നിന്റെ അനിയന്മാർ അല്ലെ ഞങ്ങള്..... ഞമ്മളും ഇത്തിരി മൊഞ്ചായിക്കോട്ടെ ടാ"

അതും പറഞ്ഞു ഞാൻ ഓനെ നോക്കി നൈസായി ചിരിച്ചു കാറിൽ പോയി ഇരുന്നു....ഞമ്മളെ ഇക്കാക്കയായി കൊണ്ട് പറയുന്നത് അല്ല കേട്ടൊ....

ഓന് ഒരു ഒന്നൊന്നര മൊഞ്ചനാണ്...ആ കട്ടിമീശ ഓനിക്ക് മൊഞ്ചുകൂട്ടിക്കൊടുക്കുന്നുണ്ട്......

ഞാൻ നോക്കുമ്പോ പുള്ളി ഇരുന്ന് വിറക്കുന്നുണ്ട്....ഞാനും മിച്ചുവും അത് കണ്ട് ഓനെ കൊറേ കളിയാക്കി....

"ടാ....വീരശൂര പരാക്രമിയായ പൊലീസാണല്ലോ നീ....ഈയൊരു കാര്യത്തിന് ന്താ നിനക്ക് ഇത്ര ടെൻഷൻ"

"മോനെ മനൂ.... ആ ടെന്ഷന് അറിയണം എങ്കിൽ ഈ അവസ്ഥയിൽ നീയും വരണം..."

"ഓഹോഹോ....ആയിക്കോട്ടെ...."

ഞങ്ങൾ കൂൾ ബാറിൽ എത്തി...ഫോട്ടോ ഒന്നും കണ്ടില്ലെങ്കിലും ഞമ്മക്ക് പെട്ടെന്ന് തന്നെ ആളെ പിടികിട്ടി...ഓന് ഓളെ ഓപ്പോസിറ്റ് ഇരുന്നു....ഞാനും മിച്ചുവും വേറെ ചെയറിൽ ഇരുന്നു....

വന്നപ്പോ ഉള്ള ടെന്ഷന് ഒന്നും ഇപ്പൊ മാജിടെ മുഖത്ത് ഇല്ല....കക്ഷി നല്ല ക്ലോസപ്പ് ചിരി ചിരിച്ചോണ്ട് ഞമ്മളെ ഭാവി ഇത്താനോട് സംസാരിക്കുന്നുണ്ട്....

അവര് കൊഞ്ചുന്നതിനിടയിൽ ഞാനും മിച്ചുവും നല്ല ഷെയ്ക്ക് കുടിച്ചു....

ഇറങ്ങാൻ പോവുമ്പോ ആളെ ഞങ്ങൾ പരിചയപ്പെട്ടു....ഷിഫാന... നല്ല കൊച്ചു മൊഞ്ചത്തി....ഒരു ഇരുപത് വയസ്സ് പ്രായം ഉണ്ടാവും....നല്ല സ്വഭാവം....നല്ല സംസാരം...ഞങ്ങൾക്ക് ഇഷ്ടായി....

ഞങ്ങൾക്ക് എന്ന് പറഞ്ഞാൽ എനിക്കും മിച്ചൂനും....മാജിടെ കാര്യം അറീല്ല...ഓന്റെ സംസാര രീതി കണ്ടിട്ട് ഇഷ്ടായി എന്ന് തോന്നുന്നു....യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.....

"മാജി....എന്ത് പറയുന്നു ഞമ്മളെ ഇത്ത"

"ഇത്തയോ.... അപ്പോഴേക്ക് നിങ്ങൾ ഇത്ത ആക്കിയോ.. "

"എനിക്ക് ഇഷ്ടായി....ടാ മിച്ചൂ നിനക്കോ"

"ഹാ എനിക്കും ഇഷ്ടായി"

"എന്നാ എനിക്ക് ഇഷ്ടായില്ല.... കേട്ടോ..."..

മാജി അങ്ങനെ പറയും എന്ന് ഞങ്ങൾ വിചാരിച്ചില്ല....

"അതെന്താ...ഇങ്ങക്ക് ഇഷ്ടാവാത്തെ... ഇരുന്ന് കൊഞ്ചുന്ന കണ്ടിനെല്ലോ"

"ടാ മോനെ മിച്ചൂ....പിന്നെ എനിക്ക് മുന്നിൽ ഇരിക്കുന്ന ആ പെണ്ണിനോട് എന്റെ പോലീസ് ഭാഷയിൽ സംസാരിക്കാൻ കഴിയോ"

"പൊന്ന് മോനെ മാജി....അങ്ങനെ ഒന്നും ചെയ്യല്ലേ....പിന്നെ ആ പെണ്ണ് ചെവിയും പൊത്തി ഓടും...."

"പെണ്ണോ.."

"പിന്നല്ലാതെ...അത് ആണാണോ...."

"ഇത്താന്ന് വിളിക്കേടാ..... "

"നീയല്ലേ പറഞ്ഞെ ഇഷ്ടായില്ല ന്ന്"..

"ഞാനങ്ങനെ എന്തെല്ലോ പറയും...ഇങ്ങള് അതൊന്നു കാര്യക്കണ്ട....."

"ഹോ...നിന്റെ ഒരു കാര്യം...."

"ടാ....ഓൾക്കും സമ്മാതാണ്....എന്നെ ഇഷ്ടായി....ഓൾ സി എ പഠിക്കുന്നു...."

"ഹൈവാ....പിന്നെന്താ പറഞ്ഞെ....ഒരു പോലീസിനെ കെട്ടുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ...."

"ഇല്ലെടാ...ഓൾക്ക് സന്തോഷം.....പിന്നെ ഓൾ പറഞ്ഞ ഒരു കാര്യം എനിക്ക് വല്ലാണ്ട് ഫീൽ ആയിടാ....".

മുഖത്ത് ഇത്തിരി സങ്കടം ഒക്കെ ഫിറ്റ് ചെയ്ത് ഇരിക്കുന്ന മാജിനെ കണ്ടപ്പോ ഞാനും മിച്ചുവും ഒരുപോലെ അന്തം വിട്ടു...

"ഇക്കാക്ക....എന്താ ഇത്ത പറഞ്ഞെ..."

മിച്ചു ചോദിച്ചു.....

"ടാ...ഇങ്ങളെ രണ്ടിനേം കാണിച്ചിട്ട് ഓൾ പറയുവാ....ഓൾ കെട്ടുന്ന ചെക്കന് ഇങ്ങൾക്ക് ഉള്ളത് പോലെ നല്ല കട്ടതാടി വേണമെന്ന് ഒരാഗ്രഹം ഓൾക് ഇണ്ടായിൻ ന്ന്.....എനിക്ക് ആണെങ്കി കട്ടതാടി പോയിട്ട് പേരിന് വരെ കൊറച്ച് താടി വെക്കാൻ കഴിയോ....പോലീസ് ആയി പോയില്ലേ..."

ഓന്റെ സംസാരം കേട്ട ഞാനും മിച്ചുവും മുഖത്തോട് മുഖം നോക്കി....പിന്നെ പൊട്ടി ചിരിച്ചു.....

"പോട്ടെടാ മാജി....എന്തായാലും നിന്നെ ഇഷ്ടായല്ലോ അവൾക്ക്...പിന്നെ നീ അതൊന്നും ആലോചിക്കേണ്ട....ഹഹ"

"ഉം....നീ ചിരിച്ചോ.....".

ഓരോന്ന് പറഞ്ഞു ഞങ്ങൾ വീട്ടിലെത്തി...

ഞങ്ങളെയും കാത്ത് ഉപ്പ പുറത്ത് തന്നെ ഉണ്ടായിരുന

വിധിയുടെ വിളയാട്ടം 💔

ഭാഗം 3

________________________

ഞങ്ങളെ കാത്ത് ഉപ്പ പുറത്ത് തന്നെ ഉണ്ടായിരുന്നു.....

"ആഹ് എന്തായി പോയ കാര്യം..."

"എല്ലാം ഓകെ ആണുപ്പാ....ഇങ്ങള് ഒന്നും പേടിക്കണ്ട...."

"അൽഹംദുലില്ലാഹ്.... എന്നാ പിന്നെ നിന്റെ ഉമ്മയും പെങ്ങമ്മാരും പോയി ഓളെ കണ്ടോട്ടെ ല്ലേ"

ഞമ്മളെ മറുപടി കേട്ട ഉപ്പ സന്തോഷത്തോടെ മാജിയോട് ചോദിച്ചു...

"ആഹ് ആയിക്കോട്ടെ...."

"ആഹ് മനൂ...ഫാസി വന്നിരുന്നു.... നീ വന്നാൽ ക്ലബ്ബിലേക്ക് പോകാൻ പറഞ്ഞു...പെട്ടെന്ന് പൊയ്ക്കോ... ഓന് നല്ല ദേഷ്യം ഉണ്ട്...."

പടച്ചോനെ.... ശരിയാ....ബാൻഗ്ലൂരിൽ നിന്ന് വന്നിട്ട് പഹയന്മാരെ കാണാൻ പോയില്ല.. ഉപ്പ പറഞ്ഞപ്പോ ആണ് ഓർമ വന്നത് പോലും.... പടച്ചോനെ ഇങ്ങള് കാത്തോളി എന്നും പറഞ്ഞു ഞമ്മള് വേഗം ക്ലബ്ബിലേക്ക് വിട്ടു...

അവിടെ കേറിപ്പോവുമ്പോ ചെക്കന്മാര് എല്ലാം ഭയങ്കര ചർച്ചയിൽ ആണ്... എന്താണോ എന്തോ....

"ഹെലോ മക്കൾസ്...."

ഞമ്മള് ഫാസിടെ അടുത്ത് പോയി ഇരുന്നോൻഡ് പറഞ്ഞു....എന്നെ കണ്ടതും എല്ലാം കൂടി മുഖം തിരിച്ചു കളഞ്ഞു....അത് കണ്ടതും ഞമ്മക്ക് സങ്കടായി....

"ടാ... രണ്ട് കൊല്ലം കഴിഞ്ഞിട്ട് നിന്നെയൊക്കെ കാണുമ്പോ ഓടി വന്ന് കെട്ടി പിടിക്കും എന്നൊക്കെയാ കരുതിയെ... ഇതിപ്പോ ഇജ്ജ് ഒന്നും ഞമ്മളെ മൈൻഡ് ആക്കുന്ന് കൂടി ഇല്ലല്ലോ"

അത് പറഞ്ഞതും എല്ലാം കൂടി ഞമ്മളെ അടിച്ചു കൊല്ലാൻ ഉള്ള ദേഷ്യത്തോടെ നോക്കി...

പുല്ല്....വേണ്ടായിരുന്ന്.... എന്നെ ജീവനോടെ ബാക്കി കിട്ടിയാൽ ഭാഗ്യം...

ആദ്യത്തെ ആക്രമണം ഫാസിടേത് ആയിരുന്നു....എന്നെ കുനിച്ചു നിർത്തി മൂന്നാല് കുത്തും തന്ന് ഒന്റാടുത്ത് ഇരുന്ന എന്നെ ചവിട്ടി താഴെയിട്ടു..... ഹോ....

"നീ വല്യ ഡയലോഗ് അടിക്കല്ലേ...നീ ന്താടാ കോപ്പേ വരുന്ന കാര്യം ഞങ്ങളോട് പറയാത്ത....."

പടച്ചോനെ പെട്ട്.....

"ടാ ഞാൻ...ഇങ്ങക്ക് ഒരു സർപ്രൈസ്".

"ശ്...നീ ഒന്നും പറയണ്ട....പോട്ടെ...വരുന്നത് പറഞ്ഞില്ല....വന്നിട്ട് ഇത്രേം നേരമായി...നീ ഞങ്ങളെ കാണാൻ വന്നോ...ഇന്റ ഉപ്പ ഇവൻ അവിടെ വന്ന കാര്യം പറഞ്ഞപ്പോ അല്ലെ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്"

അസ്‌ലം ആണ് ആ പറഞ്ഞത്...

"മതിയെടാ....അവനിക്ക് ബാംഗ്ലൂർ പോയപ്പോ ഞമ്മളെക്കാൾ നല്ല ചെങ്ങായിമാരെ കിട്ടീട്ട് ഇണ്ടാവും....അതാ ഇങ്ങനെ...ഞമ്മളെ വേണ്ടാത്തോനെ ഞമ്മക്കും വേണ്ട...."

റഷാദ് ആണ് ആ പറഞ്ഞത്....

പടച്ചോനെ... ഇവന്മാര് കലിപ്പിൽ ആണല്ലോ....ഇനി എന്താ ഒരു വഴി....

"ടാ...ഞാൻ പറയ്ന്നതോന്ന് കേൾക്ക്...ഇന്നലെ വന്ന ക്ഷീണത്തിൽ എവിടെയും പോയില്ല....പിന്നെ നിങ്ങളെ നേരിട്ട് വന്ന് കാണാം എന്ന് വെച്ചാ എത്തിയപ്പോ വിളിക്കാത്തെ...

ഇന്ന് രാവിലെ വരാൻ നോക്കുമ്പ മാജിടെ കൂടെ പോവാൻ ഉപ്പ പറഞ്ഞു...അതാടാ ഞാൻ നേരത്തെ വരാത്തെ....ഉപ്പ ഇവൻ വന്നത് പറഞ്ഞില്ലേലും ഞാൻ ഇങ്ങളെ കാണാൻ വന്നേനെ....."

ഹോ...ആ പറച്ചിൽ എന്തായാലും ഏറ്റു... ചെറുതായി ങ്കിലും എല്ലാത്തിന്റേം മുഖം ഒന്ന് പ്രകാശിച്ചു....ആര് പിണങ്ങിയാലും ഞമ്മക്ക് സഹിക്കാൻ കഴിയും...

ചങ്കുകൾ പിണങ്ങിയൽ പിന്നെ സഹിക്കാൻ കഴിയില്ല....

"എന്നിട്ട് പറ... എങ്ങനെ ഉണ്ട് നിന്റെ ബാംഗ്ലൂർ പഠിത്തം ...ഫ്രണ്ട്സ്.."

"അടിപൊളി ആണെടാ.....പഠിക്കാൻ ഇത്തിരി വിഷമം ഉണ്ടെന്നെ ഉള്ളൂ.."

"വല്ല കിളികളെയും കൊത്തിയോടാ..."

"ഒന്ന് പോടെ...ഞമ്മക്ക് ഞമ്മളെ നാട്ടിലെ പെണ്കുട്ട്യോളെ മതി ട്ടോ...അവരെ ഒന്നും വേണ്ട"

"ഹിഹി...."

"എന്തായി മാജിക്ക് പെണ്ണിനെ ഇഷ്ടായോ..."

"പിന്നെ... നല്ല കുട്ടി...രണ്ടാൾക്കും പരസ്പരം ഇഷ്ടായി...ഇത് ന്തായാലും ഉറപ്പിക്കും.."

"ഹാ..ഓന്റെ കല്യാണം ഞമ്മക്ക് അടിച്ചുപോളിക്കണ്ടേ....."

"പിന്നെ വേണ്ടേ..."

അവരോട് കൊറച്ചു നേരം സൊറ പറഞ്ഞിരുന്നു... പിന്നെ നേരെ വീട്ടിലേക്ക് വിട്ടു....വീടിന്റെ അടുത്ത് എത്താനായപ്പോൾ പെട്ടെന്ന് ഒരുത്തി വണ്ടീടെ മുന്നിലേക്ക് ചാടി..ആരുടെയോ ഭാഗ്യം കൊണ്ട് ഒന്നും പറ്റിലാ...

അല്ലെങ്കിൽ ആകെ ചൊറയായേനെ...

ദേഷ്യത്തോടെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ....

"ടീ...നീ എന്താ ആളെ മെനക്കെടുത്തൻ ഇറങ്ങിയതാണോ....എന്തോ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല....അല്ലെങ്കിൽ അതിന്റെ പിന്നാലെ ഞാൻ ഓടേണ്ടി വന്നേനെ..."

"സോറി....ഞാൻ കണ്ടില്ല...."

അതും കൂടെ കേട്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു...

"രണ്ട് ഉണ്ടകണ്ണ് ഉണ്ടല്ലോ മുഖത്ത്...എന്നിട്ടും നീ കണ്ടില്ലെടി...ഹും... അല്ലെങ്കിലും ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ ശല്യപ്പെടുത്താൻ..."

അതും പറഞ്ഞു അവളുടെ മുഖത്ത് ഒന്ന് നോക്കുക കൂടി ചെയ്യാതെ ഞാൻ വണ്ടിയിൽ കേറി....വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് ഓൾടെ മുഖത്ത് നോക്കി.....

ആ സുന്ദരമായ മിഴികൾ നിറഞ്ഞു വന്നു...സുറുമ ഇട്ടില്ലേലും ഓൾടെ കണ്ണ് നല്ല മൊഞ്ചായിരുന്നു.... ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി....അത് കണ്ടപ്പോ എന്തോ ഒരു വിഷമം  തോന്നി...

അത്രയൊന്നും പറയണ്ടായിരുന്നു... പാവം ...

"സോറി...ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ....താൻ കരയല്ലേ...പ്ലീസ്...."

"ഞാൻ നിങ്ങടെ വണ്ടി വരുന്നത് ശ്രദ്ധിച്ചിരുന്നില്ല....സോറി..."

"ആഹ്...അത് കൊഴപ്പം ഇല്ല...അല്ലാ... താൻ എങ്ങോട്ടാ വണ്ടി വരുന്നത് പോലും ശ്രദ്ധിക്കാതെ ഇത്ര തിടുക്കത്തിൽ ഓടിയെ..."

"ഇന്ന് ക്ലാസ് കഴിയാൻ ലേറ്റ് ആയി... എന്നെ കാണാതിരുന്നാൽ വീട്ടീന്ന് പേടിക്കും...അതാ പെട്ടെന്ന് ഓടിയെ..."

"ആഹ്.....നല്ല ആളാ... പെട്ടെന്ന് എത്താൻ വേണ്ടി വണ്ടി പോലും നോക്കാതെ ഓടുവാ...."

"അത്...പിന്നെ...എന്നാ ശരി... കാണാം..."

അതും പറഞ്ഞു അവൾ മുങ്ങി .....ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി...

പാവം...വെറുതെ ദേഷ്യപ്പെട്ടു... ഇവൾ ഏതാ.... ഹാ....കണ്ട് പിടിക്കാം... ഛെ...പേര് പോലും ചോദിച്ചില്ല....കഷ്ടായിപോയി...

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭയങ്കര ചർച്ചയിൽ ആണ്...എന്നെ കണ്ടതും ഉപ്പ എന്നെ അടുത്തേക്ക് വിളിച്ചു...

"ആഹ്... മനൂ...ഇങ് വന്നാ...ഇവിടെ ഇരിക്ക്.....".

ഞാൻ ഉപ്പാന്റെ അടുത്ത് പോയി ഇരുന്നു...

"ഷിഫാനയുടെ വീട്ടീന്ന് വിളിച്ചിരുന്നു... അവർക്ക് പൂർണ സമ്മതം...പിന്നെ ഇവിടുത്തെ പെണ്ണുങ്ങളാരും അവളെ കാണാൻ പോകുന്നില്ലത്രേ....

എൻഗേജ്‌മെന്റന് കണ്ടാ മതി പോലും...വരുന്ന ഞായറാഴ്ചത്തേക്ക് വെച്ചിരിക്കുവാ....നിനക്ക് വേറെ തടസം ഒന്നു ഇല്ലല്ലോ...."

"അതിന് എന്റെ അല്ലല്ലോ ഉപ്പാ... മാജിടെ അല്ലെ....അതോണ്ട് എന്റെ സൗകര്യമൊന്നും നോക്കണ്ടാ..."

"നീ എന്തായാലും വേണം അന്ന്... കുടുംബത്തിലെ എന്തെങ്കിലും പ്രധാനകാര്യം വരുമ്പോ  മറ്റെന്തെങ്കിലും പണി ഉണ്ടെന്ന് പറഞ്ഞു മുങ്ങൽ നിന്റെ സ്ഥിരം പരിപാടി ആണ്..

അതുകൊണ്ടാ മുൻകൂട്ടി പറയുന്നേ .."

"ഹിഹി....ഇല്ല ഉപ്പാ...മറ്റെന്ത് പണി ഉണ്ടെങ്കിലും ഞാൻ അതൊക്കെ മാറ്റിവെച്ചോളാ...."

"ആഹ്..."

ഞാൻ നേരെ റൂമിലേക്ക് പോയി....ഫ്രഷ് ആയി ചുമ്മാ ഒന്ന് കിടന്നു...മനസ്സിൽ മുഴുവൻ ആ കുട്ടി ആണ്....എന്നാലും അവൾ ഏതായിരിക്കും....

"നീ ആരെയാ കിനാവ് കാണുന്നെ ഇക്കാക്ക..."

"ഹേ...ആരെയുല്ലാടാ...അത് പോട്ടെ...എവിടെ ഞമ്മളെ മാജി...."

"ഇവിടെയുണ്ടെടാ "

"ആഹാ...ഇങ് വന്നേ...കിനാവ് കാണാൻ തുടങ്ങിയോ ടാ നീ...."

"എവിടെ..."

"എന്താ നിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലത്തെ..."

"കാര്യം ഞാൻ പറയാം..."

മിച്ചുവാണ് ആ പറഞ്ഞത്....

"എന്താടാ..."

"മാജിക്കാക്ക പണ്ടേ ഒരു കാര്യം പറയാറ് ഇല്ലേ...കല്യാണം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങാതെ കഴിക്കണം എന്ന്"

"അഹ് ഉണ്ട്....അതിന് എന്താ...."

"ഹാ...ഇവിടെ എല്ലാരും സ്ത്രീധനം ചോദിക്കാൻ തീരുമാനിച്ചിരിക്കുകയാ"

അത് പറഞ്ഞപ്പോ ഞാൻ മാജിടെ മുഖത്ത് നോക്കി....

"ടാ...ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കെട്ടണം എന്നും ഒരു തരി പൊന്ന് പോലും അവളുടെ വീട്ടുകാരോട് വാങ്ങരുത് എന്നും വിചാരിച്ച ആളാ ഞാൻ...പക്ഷെ....

ഇവിടുത്തെ കാര്യം നിനക്ക് അറിയാലോ...ഉപ്പ വല്യ വീട്ടിലെ കുട്ടിയെ തന്നെ നോക്കി വെച്ചു...എന്നാൽ ങ്കിലും സ്ത്രീധനം വാങ്ങാതിരുന്നൂടെ...."

"നിനക്ക് തറപ്പിച്ചു പറയാൻ പാടില്ലേ വാങ്ങേണ്ട ന്ന്...നീയല്ലേ കല്യാണം കഴിക്കാൻ പോവുന്നെ...അവരല്ലല്ലോ...

എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഉള്ള അവകാശം നിനക്ക് ഉണ്ട്..."

"ഹാ...വാങ്ങേണ്ട എന്ന് ഇക്കാക്കാ പറഞ്ഞപ്പോ തൊട്ട് ഉമ്മ കലിയിളകി നിക്കുവാ...നീ വരുന്നതിന് കുറച്ച് മുന്നേ ഒന്ന് തണുത്തത്....."

"ടാ...നീയൊരു പോലീസുകാരൻ അല്ലെ...നിനക്ക് നിന്റേതായ നിലപാട് ഇല്ലേ... മറ്റുള്ളവരുടെ വാക്ക് കേൾക്കേണ്ട ആവശ്യം ഉണ്ടോ നിനക്ക്...."

"ടാ....നമ്മളെ ഉപ്പൻറേം ഉമ്മൻറേം സ്വഭാവം ഞാനായിട്ട് നിനക്ക് പറഞ്ഞു തരണോ... വേണ്ടല്ലോ...സജ്‌ന ഇത്താടെ ഉപ്പാനോട് എത്രയാ ഇവര് വാങ്ങിയതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ....മഷൂദാനേം മിസ്രിനേം എത്ര കൊടുത്ത കെട്ടിച്ചു വിട്ടെ എന്ന് നിനക്ക് ഓർമ ഉണ്ടോ...ആ ഉപ്പാനോടും ഉമ്മാനോടും ഞാൻ ഇതേച്ചൊല്ലി ഒരു തർക്കം നടത്തിയാൽ വല്ല ഗുണവും ഉണ്ടാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.."

"ആവോ...എനിക്കറീല ..നിന്റെ കാര്യം നീ തന്നെ തീരുമാനിക്കണം...ഞാനായിട്ട് ഒന്നും പറയുന്നില്ല....എന്തായാലും ഞാൻ ഒരു കാര്യം പറയാം...എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വരുന്നുണ്ടെങ്കിൽ അത് ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് ആയിരിക്കും... ഒരു തരി പൊന്ന് പോലും ഞാൻ വാങ്ങില്ല... ആരൊക്കെ നിര്ബന്ധിച്ചാലും...ഇത് എന്റെ ജീവിതത്തെ കുറിച്ച് ഞാൻ എടുത്ത തീരുമാനം...അത് പോലെ നിനക്കും തീരുമാനിക്കാം...."

അതും പറഞ്ഞു ഞാൻ താഴേക്ക് പോയി...

ഹാളിൽ അപ്പഴും ചർച്ച നടക്കുവാണ്...സ്ത്രീധനകണക്ക് ആണ് പറയുന്നത്.... ഹും....കഷ്ടം...ഉമ്മ ഞമ്മളെ മുഖത്തേക്ക് നോക്കി....ഞമ്മള് ഉമ്മാന്റെ നേരെ ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു പുറത്തേക്ക് പോയി....

ബൈക്കും എടുത്ത് നേരെ ഫാസിടെ വീട്ടിക്ക് വിട്ടു...പുറത്ത് തന്നെ ഓന്റെ ഉമ്മ ഉണ്ടായിരുന്നു... ഉപ്പ ഒരു പ്രവാസിയാണ്..

"അസ്സലാമു അലൈക്കും ഉമ്മാ...സുഖാണോ"

"വ അലൈക്കുമുസ്സലാം....അല്ലാ ഇതാര് . മനുവോ...ഖൈർ ആണ് മോനെ...നിനക്കോ... "

"അൽഹംദുലില്ലാഹ്... ഫാസി ഇല്ലേ ഉമ്മാ"

"ഓഹ്...ചെങ്ങായിനെ മാത്രേ വേണ്ടൂ.. ഞമ്മളെ ഒന്നും ചോദിക്കുന്നു പോലും ഇല്ലല്ലോ"

"ന്റെ ഫെബി... ഇജ്ജ് ഇവിടെ ഇണ്ടായിനോ...ഞമ്മള് കണ്ടില്ലാട്ടോ..."

"ഹാ ....ഇങ്ങള് കാണൂല... ഞമ്മളെ മാത്രം ഇങ്ങള് കാണൂല...."

"ഞമ്മളെ മുത്ത് ഫുൾ കലിപ്പിൽ ആണല്ലോ...ഇജ്ജ് രണ്ട് കൊല്ലം കൊണ്ട് വല്ലാണ്ടങ് മാറിപ്പോയല്ലോ.പെണ്ണേ..."

"ഹിഹി....ഇങ്ങളും നല്ലോണം മാറി...പണ്ടതേനേക്കാൾ നല്ല മൊഞ്ചൻ ആയി....ഇപോ എന്റെ ഇക്കൂനെ ഏതേലും പെണ്ണ് കണ്ടാൽ കൊത്തി കൊണ്ട് പോവും"

"അത്രക്ക് മൊഞ്ചുണ്ടോടി...."

"പിന്നില്ലാതെ... അല്ലാന്ന്...ഇങ്ങോ ബാംഗ്ലൂർ പോയിട്ട് വല്ല പെണ്ണിനേയും ലൈൻ ആക്കിയോ..."

"ഡി ഡി... ഞാൻ ഇത്തിരി കോഴി ആണെന്നെ ഉള്ളൂ...അവിടെ പോയി ലൈൻ അടിക്കാൻ മാത്രം ഇവിടെ പെണ്ണിന് ക്ഷാമം ഒന്നു ഇല്ലല്ലോ .... ഞമ്മൾക് ഞമ്മളെ നാട്ടിലെ പെണ്ണിനെ മതി ...അവിടെ ഒക്കെ ഒൺലി വായിനോട്ടം...."

"ന്റെ ഫെബി...ഓന് ഫാസിനെ കാണാൻ ആണ് വന്നേ...ഇജ്ജ് ഓനെ പോകാൻ വിട്..."

"അത് കോഴപ്പൊന്നുല്യ ഉമ്മാ...ഓൾ പറയട്ടെ... ഞമ്മളെ അനിയത്തി കുട്ടി അല്ലെ ...രണ്ട് കൊല്ലായില്ലേ ഇവളെ ചളി കേട്ടിട്ട്....അല്ലുമ്മ...ഇങ്ങള് ഇവളെ കെട്ടിക്കുന്നൊന്നും ഇല്ലേ.... സെക്കന്റ് ഇയർ ആയില്ലേ...ഇവളെയൊന്നും വിശ്വസിചൂടാ ട്ടാ...ഏതെങ്കിലും ഓന്റെ കൂടെ ഇറങ്ങി പോയേക്കും"

ഓളെ ചൂട് ആക്കാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞത്... വിചാരിച്ച പോലെ തന്നെ പെണ്ണിന്റെ മോന്ത കടന്തൽ കുത്തിയ പോലെ ആയി...

"ഹും... ഇങ്ങക്ക് ഞാൻ വെച്ചിട്ടുണ്ട്.. പോ...ഞാൻ മിണ്ടൂല...."

"ഹാ...രണ്ടാളും തെറ്റിയോ..."

ഫാസി അതും പറഞ്ഞു ചിരിച്ചോണ്ട് പുറത്തേക്ക് വന്നു...

"അയ്യേ...ഓൾ ഞമ്മളെ മുത്ത് അല്ലെ...ഓൾ അങ്ങനെ ഒന്നും ഞമ്മളോട് തേറ്റൂല... അല്ലെ ഫെബി..."

"ഹാ...ഓളെ കെട്ടിക്കണം...വയസ്സൊക്കെ ആയില്ലേ....നീ വാ മോനെ....അകത്തേക്ക് കയറി ഇരിക്ക് ...ഞാൻ കുടിക്കാൻ എന്തേലും എടുക്കാം...."

"ഹേയ് വേണ്ടുമ്മാ...പോയിട്ട് കുറച്ചു തിരക്ക് ഉണ്ട്....

ഫാസി...ഇജ്ജ് ന്റെ കൂടെ  വാ...നിന്നോട് കൊറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്...."

"എന്താടാ....എന്താ കാര്യം... "

"അതൊക്കെ ഉണ്ട്....."

ഫെബിനോടും ഉമ്മാനോടും യാത്ര പറഞ്ഞു ഞാൻ ഫാസിയെ കൂട്ടി പോയി...

------------------------------
കൂടുതൽ കഥകളും,നോവലുകളും വായിക്കാനായി
follow ചെയ്യൂ👉 കട്ടകലിപ്പൻ

https://sharechat.com/profile/vipinpkd

~~~~~~~~~~~~~~~~~~~~~~~~~~~~~~~




വിധിയുടെ വിളയാട്ടം💔

ഭാഗം 4

________________________

ഞാൻ ഫാസിനെയും കൂട്ടി പോയി...

ചെക്കൻ ബാക്കിലിരുന്ന് പിടക്കേന്ന്....

"ടാ. മനൂ...എവിടേക്കാ പോവുന്നെ പറ.. ഇൻക്ക് ന്താ ചോയിക്കാൻ ഇല്ലേ..."

"ടാ...ന്തായാലും നിന്നെ കൊല്ലാൻ കൊണ്ടുപോവുന്നെ അല്ല...പിന്നെ ചോദിക്കാൻ ഉള്ള കാര്യം ഞാൻ പറയാം... ഇജ്ജ് ഒന്ന് മിണ്ടാതിരിക്ക്..."

അത് പറഞ്ഞപ്പോ ഓന് മിണ്ടാതിരുന്നു....

ഞാൻ ഓനെയും കൂട്ടി ചുമ്മാ ബീച്ചിലേക്ക് പോയി.

"ടാ....മനൂ.....ഇജ്ജ് ന്താ ഇങ്ങോട്ട് വന്നേ.. "

ഞമ്മളുണ്ടോ ഓന് പറയുന്നത് വല്ലോം കേക്കുന്നു...ഞമ്മളെ മനസ്സിൽ മുഴുവൻ അവളാണ്....ആ മൊഞ്ചത്തി കുട്ടി.

"ടാ. കോപ്പേ. ഇജ്ജ് ആരെയാ കിനാവ് കാണുന്നെ....അനക്ക് കിനാവ് കണ്ടിരിക്കാൻ ആണേൽ ന്തിനാടാ ഞമ്മളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നേ...."

"മുത്തേ....നിക്ക് ഓളെ പെരുത്ത് അങ്ങിഷ്ടായി ടാ.  "

"ഹേ....ആരെ....ടാ പോത്തെ ..ഇജ്ജ് ഇപ്പൊ ന്താ പറഞ്ഞെ...."

ഓന് എന്നെ കുലുക്കി വിളിച്ചപ്പോ ആണ് ഞമ്മക്ക് ബോധം വന്നത്.

"ഹേ....എന്താടാ ...."

"നീ ഇപ്പൊ ന്താ പറഞ്ഞെ ....."

"ന്താ പറഞ്ഞെ...ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..."

"ദേ...ഞാൻ നല്ല ചൗട്ട് തരും... മര്യാദക്ക് പറഞ്ഞോ...."

"ടാ....സത്യം ഞാൻ ഒന്നും പറഞ്ഞില്ല..."

"എന്നാ പറഞ്ഞു... ഞാൻ കേട്ടതാ"

"എന്താ പറഞ്ഞെ....."

"എനിക്ക് ഓളെ പെരുത്ത് ഇഷ്ടായി ന്ന്...സത്യം പറയെടാ...ഇനിക്ക് ആരെയാ ടാ ഇഷ്ടോ ആയെ.... കണ്ട പെണ്ണിനെ ഒക്കെ വായിനോക്കി നടന്ന് ഇപ്പൊ ഏതോ ഒരുത്തിയോട് പ്രേമം തോന്നി എന്ന് തോന്നുന്നല്ലോ..."

"ടാ....അത്.. പിന്നെ....ഓളെ കുറിച്ചു ചോദിക്കാൻ ആണ് ഞാൻ നിന്നേം കൂട്ടി ഇങ്ങോട്ട് വന്നത്....."

"ഹേ....അപ്പൊ മോന്റെ മനസ്സിൽ ഓൾ കേറി കൂടി അല്ലെ....ന്നാ പിന്നെ പറ... ഏതാ പെണ്ണ്...എങ്ങനാ പരിചയം ...എവിടുത്ത് കാരിയാ.... എന്താ പേര്....."

"നീ ന്താടാ ഇങ്ങനെ നോൻസ്റ്റോപ് ആയി ചോയിക്കുന്നേ....നിക്ക് മറുപടി പറയാൻ സാവകാശം താ"

"ഹിഹി... ഞമ്മളെ പെങ്ങളെ കുറിച്ച് അറിയാൻ ഉള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാ കരളേ....".

"ഹേ....നിന്റെ പെങ്ങളോ....",

"ഹാ.. നിന്റെ പെണ്ണ് പിന്നെ ഞമ്മളെ പെങ്ങള് അല്ലെ...."

"ഓഹ് അങ്ങനെ...."

"ആഹ്...പറ... എങ്ങനാ പരിചയം...."

ഞാൻ സംഭവം ഓനോഡ് വിവരിച്ചു കൊടുത്തു....

"എങ്ങനെ ടാ....മൊഞ്ചത്തി ആണോ"

"സുറുമ ഇട്ടില്ലേലും ഓളെ കണ്ണ് നല്ല മൊഞ്ചായിരുന്നു... വെളുത്ത ഒരു ഉണ്ടച്ചി കുട്ടി ....ആ പല്ല് കാട്ടിയുള്ള ചിരി കാണാൻ പ്രത്യേക മൊഞ്ചന്ന് മോനെ...."

"നിർത്ത്.. നിർത്ത്....അതിനിടയിൽ എപ്പഴാ അവള് നിന്നോട് ചിരിച്ചേ..."

"ടാ....ഭൂലോക പരാജയമേ...ഓൾ പോവാൻ പോവുമ്പോ എന്നോട് ചിരിച്ചിട്ടാ പോയേ.."

"ഓഹ്...അങ്ങനെ...."

"ഹോ ...ഇങ്ങനെ ഒരു മണ്ടൻ..."

"അല്ലെടാ...നിനക്ക് ഓളെ കുറിച്ച് ഒന്നും അറീല്ല...പിന്നെ ഞാൻ എങ്ങനെ പറഞ്ഞു തരാ...."

"ഇന്ന് ഞാൻ ഓളെ കണ്ട സ്ഥലത്ത് ഞമ്മക്ക് നാളെ പോവ.. ഇന്ന് ഓൾ വൈകി എന്നാ പറഞ്ഞെ....അപ്പൊ നാളെ ഞമ്മക്ക് കുറച്ചു നേരത്തെ പോയി അവിടെ ഇരിക്ക."..

"ഹാ ...അതാവുമ്പോ കുറച്ചു സമയം വായിനോക്കും ചെയ്യാ ല്ലേ..."

"നീ നോക്കിക്കോ... ഞമ്മള് ആ പരിപാടി നിർത്തി....ഇനി ഞാൻ ഓളെ മാത്രേ നോക്കൂ .. ഹിഹി..."

"അയ്യടാ...അതിന് ആദ്യം ഓൾ എത്തരക്കാരി ആണെന്ന് നോക്ക്..."

"അത് അറിയാൻ അല്ലെ ഇജ്ജ്നോട് ഇതെല്ലം പറഞ്ഞെ...."

"ആഹ്...എനിക്ക് അറീന്ന ആളാണെങ്കി ഞാൻ പറഞ്ഞു തരാ..  "

"നിനക്ക് അറിയാതിരിക്കാൻ വഴി ഇല്ല...നീ കണ്ണിൽ കണ്ട പെണ്ണിനെ മുഴുവൻ വായി നോക്കി നടക്കുന്ന ടീം അല്ലെ..."

"ഓഹ്....പറീന്നാൾ വല്യ പുണ്യാളൻ...ഒന്ന് പോടാ പ്പാ..."

"ഹിഹി....."

അവനെ വീട്ടിൽ കൊണ്ട് വിട്ട് ഞാൻ വീട്ടിലേക്ക് പോയി ....

ഒന്ന് നാളെ ആയി കിട്ടിയിരുന്നെങ്കിൽ...ന്താ അറീല്ല...ഓളെ കുറിച്ചറിയാൻ ഭയങ്കര ആകാംക്ഷ...
************

പിറ്റേന്ന് വൈകുന്നേരം ആയപ്പോ ഞാൻ ഫാസിയേയും കൂട്ടി ഓളെ ഇന്നലെ കണ്ട വഴിയിൽ നിന്നു....ഓൾ കാണാത്ത രീതിയിൽ....

ഒരു അര മണിക്കൂർ അങ്ങനെ അവിടെ പോസ്റ്റായി നിന്നു...

ഛെ... ഇവളെന്താ വരാത്തെ....എത്ര നേരായി ഞാൻ ഇവിടെ നിക്കാൻ തുടങ്ങീട്ട്...ഇനി അവൾ നേരത്തെ പോയിട്ടുണ്ടാവോ... അതോ ഇന്ന് ക്ലാസിന് പോയില്ലേ....

"ടാ...വല്ലോം നടക്കോ... ഇവിടെ ഇങ്ങനെ പോസ്റ്റായി നിക്കാൻ ആണോ ഇജ്ജ് ന്നെ കൂട്ടി വന്നത്..."

ഫാസി ഇത്തിരി കലിപ്പോടെ തന്നെ പറഞ്ഞു....

"ടാ...കുറച്ചു സമയം കൂടി നോക്കാം...എന്നിട്ടും ഓൾ വന്നില്ലേൽ ഞമ്മക്ക് പോകാം.. "

പറഞ്ഞു നാവെടുത്തില്ല...ദേ വരുന്നു പെണ്ണ്.....

"ടാ ടാ.. ദാ ആ വരുന്നതാ ഞമ്മളെ പെണ്ണ്...എങ്ങനെ ഉണ്ട് നോക്ക്...നിനക്ക് അറിയോ അവളെ...".

ഞാൻ ആവേശത്തോടെ ഓളെ ഫാസിക്ക് കാണിച്ചു കൊടുത്തു....ഓൾടെ മുഖത്തേക്ക് നോക്കിയപ്പോ അറിയാതെ ഓളിൽ ലയിച്ചിരുന്നു പോയി....

ഓൾ പോയപ്പോ ഞാൻ ഫാസിടെ മുഖം നോക്കി...മുഖമൊക്കെ ആകെ മാറീട്ടുണ്ട്
..പടച്ചോനെ....ഇവനെന്താ ഇങ്ങനെ നിക്കുന്നെ...ഇവനെങ്ങാനും ഇഷ്ടായിരിക്കോ ഇവളെ....

"ടാ...ഫാസി..പറയെടാ"

"മനൂ... വേണ്ട...നീ ഓളെ ഒഴിവാക്കിയെക്"

"എന്താടാ....നീയെന്താ ഇങ്ങനെ പറയുന്നേ"

"നിന്നോട് അല്ലെ പറഞ്ഞെ ഓൾ വേണ്ട... "

"ഫാസി... നീ കാര്യം എന്താ വെച്ചാ പറ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..."

"ടാ...എനിക്ക് അറിയാ ഓളെ...എന്റെ ഫെബിടെ ഫ്രണ്ട് ആണ്..."

"ന്താ ഓൾടെ പേര്...",

"നൈഷാന...ഫെബിടെ കൂടെ തന്നെയാ പടിക്കുന്നെ....മുഖത്തെ മൊഞ്ചു പോലെ തന്നെ ഓൾടെ സ്വഭാവം അതിലേറെ മൊഞ്ചാണ്...ഒരു പാവം...പെട്ടെന്നൊന്നും ആരോടും കമ്പനി ആവില്ല...അഥവാ ആയി കഴിഞ്ഞ പിന്നെ വിട്ട് പോകാത്തും ഇല്ല...

ഞാനുമായി നല്ല കൂട്ടാണ്.... എന്റെ ഫെബി നിക്ക് എങ്ങനെ ആണോ അതു പോലെ തന്നെയാ നിക്ക് നൈഷുവും..."

"അവളെ കുറിച്ചു നീ വാനോളം പുകഴ്ത്തുന്നുണ്ടല്ലോ...പിന്നെ ന്തിനാടാ നീ ഓളെ ഒഴിവാക്കാൻ പറഞ്ഞെ...."

"ജീവിതം ന്താന്ന് പോലും.ശരിക്ക് അറിയാത്ത കൊച്ചു പെണ്ണാ അവൾ...മനൂ ഓൾടെ ജീവിതം നീയായിട്ട് ഇല്ലാതാക്കരുത്..."

"ടാ...നീയെന്തൊക്കെയാ പറയുന്നേ... നിക്ക് ഓളെ ഇഷ്ടാന്നല്ലേ ഞാൻ നിന്നോട് പറഞ്ഞെ.... വേറൊന്നും അല്ലല്ലോ..."

"അതുതന്നെ കൊഴപ്പം... കുറച്ചു മാസങ്ങൾ മാത്രേ ആയിട്ടുള്ളു അവരീ നാട്ടിൽ വന്നിട്ട്... അതുകൊണ്ടാ നിനക്ക് അവളെ  അറിയാത്തത്..

വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അവൾ...ഉപ്പാക്ക് കൂലിപ്പണി ആണ്...ഓൾക് താഴെ ഒരു അനിയത്തി ഉണ്ട്...നെഹ്‌ല...ഓൾ എട്ടാം ക്ലാസിലാ പടിക്കുന്നെ...

ഉപ്പൻറേം ഉമ്മൻറേം പ്രതീക്ഷ ഓൾ ആണ്.."

"ടാ...അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...നി ന്താ ഇങ്ങനൊക്കെ പറയുന്നേ ഫാസി...."

"ടാ...നിന്റെ വീട്ടുകാർ ഒരിക്കലും ഇത് സമ്മതിക്കില്ല....വലിയ പണക്കാരെ നോക്കി നടക്കുന്ന ആൾക്കാര അവര്...

നീ നൈഷുനെ സ്നേഹിക്കുന്നത് നിന്റെ വീട്ടിൽ അറിഞ്ഞാൽ അത് ആ പാവത്തിന്റെ ജീവന് തന്നെ ഭീഷണി ആണ്
....പാവാടാ ഓൾ..."

"ഫാസി....എനിക്ക് ഓളെ ഇഷ്ടായി....ഞാൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു.എൻറെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് ഉണ്ടെങ്കിൽ അത് നൈഷാന മാത്രം ആയിരിക്കും....ആരൊക്കെ എതിർത്താലും....,"

പിന്നീടങ്ങോട്ട് ഞാൻ ഓൾടെ പിന്നാലെ ആയിരുന്നു...കൂടെ ഫാസിയും... ഒളോട് പറഞ്ഞില്ല...പക്ഷെ ഓൾക്ക് മനസ്സിലായി എന്ന് തോന്നുന്നു....എന്നെ കാണുമ്പോ ഒഴിഞ്ഞു മാറലാണ് പതിവ്.....

മാജിടെ എൻഗേജ്‌മെന്റ കഴിഞ്ഞു...കൃത്യം ഒരുമാസം കഴിഞ്ഞിട്ട് കല്യാണം... എന്റെ വാക്കുകൾ അവന് ഒരു പ്രചോദനം ആയിട്ടാണോ എന്നറില...സ്ത്രീധനം വാങ്ങാൻ പാടില്ല എന്ന് അവൻ അവന്റെ പോലീസ് ഭാഷയിൽ തന്നെ അങ്ങു പറഞ്ഞു....

പറയേണ്ടത് പോലെ പറഞ്ഞപ്പോ എല്ലാരും അടങ്ങി... അല്ല പിന്നെ...എന്നാലും ഉമ്മാക്ക് അല്പം നീരസം.ഉണ്ട്....കല്യാണം കഴിഞ്ഞാൽ അത് ഒളോട് കാണിക്കും ചെയ്യും....അതിൽ യാതൊരു വിധ സംശയവും ഇല്ല....
********************

"ടാ മനൂ..."

"അഹ് എന്താടാ...."

"ഞമ്മള് ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ...."

"നിങ്ങളോട് രണ്ടിനോടും ഞാൻ ഇതുവരെ കള്ളം പറഞ്ഞിട്ടുണ്ടോ...."

"ഇല്ല..."

"എന്ന ചോദിക്ക്"

മാജിയും മിച്ചുവും കൂടെ ന്ത ചോദിക്കാൻ പോവുന്നെ എന്ന് നോക്കി നിൽക്കലാ ഞാൻ....

"നീ ആരെയോ പ്രേമിക്കുന്നുണ്ടെന്ന് കേട്ടല്ലോ... സത്യാണോ...."

ഒരു ഞെട്ടലോടെ ആണ് ഞാനത് കേട്ടത്..

പടച്ചോനെ.. ഇവന്മാര് ഇതെങ്ങനെ അറിഞ്ഞു....ആ തെണ്ടി ഫാസി ആയിരിക്കും പറഞ്ഞത്.... ഓനെ ഞാൻ.
.

"നീ ഒന്നും പറഞ്ഞില്ല...."

"ശരിയാ ടാ.. എനിക്ക് ഒരു പെണ്ണിനെ ഇഷ്ടാ..."

ഞാൻ അവരോഡ് എല്ലാം പറഞ്ഞു....

"ടാ...ഇവിടുന്ന് സമ്മതിക്കോ... ഇത് വല്ലോം ഇവിടെ അറിഞ്ഞാൽ എല്ലാരും കൂടി കലി തുള്ളും...."

"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഴപ്പുല്ല.... നിക്ക് ഓളെ ഇഷ്ടാണ്...."

"ഹ്മ്മ.... നിനക്ക് നിന്റേതായ ശക്തമായ നിലപാട് ഉണ്ടെങ്കിൽ പ്രശ്നം ഇല്ല...ഞങ്ങൾ ഉണ്ട് നിന്റെ കൂടെ..നീ ധൈര്യമായി ഒളോട് പോയി നിന്റെ ഇഷ്ടം പറയ്..."

ഓൻ അത്  പറഞ്ഞപ്പോ എന്തോ ഒരു ധൈര്യം കിട്ടിയ പോലെ....

അതിന് മറുപടി ആയി ഞാൻ ഒരു പുഞ്ചിരി നൽകി....
***************************************

"നൈഷൂ... വേഗം വാ....ബസ് കിട്ടില്ല..."

"ദേ വരുന്നു ഫെബി...നീ തിരക്ക് കൂട്ടണ്ട... ഇനിയും സമയം ഉണ്ട്...ഇനി അഥവാ ബസ് കിട്ടീല ങ്കിൽ ഞമ്മക്ക് അടുത്ത ബസിന് പോവാ"...

"അയ്യോ അതൊന്നും പറ്റില്ല...നിന്നെയും കാത്ത് ന്റെ രണ്ട് ഇക്കമാരും അവിടെ ഉണ്ടാവും....അവരെ മുഷിപ്പിക്കണ്ട..."

"എന്തോന്ന്...നിന്റെ ഇക്കമാര് എന്തിനാ എന്നെ കാത്ത് നിക്കുന്നെ...."

സംശയത്തോടെ ഞാൻ ഫെബിയോട് ചോദിച്ചു....

"കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ പെണ്ണേ..",

"ആഹ്..അത് എന്തേലും ആവട്ടെ... ഫാസി ക്കാടെ കൂടെ ഉള്ള ആൾ ഇല്ലേ..അതാരാ.
. ആദ്യമായ്‌ ആണല്ലോ ഇവിടെ..."

"നിനക്ക് അവരെ മുന്നേ അറിയില്ലേ..."

"ആഹ്... അന്ന് അവരുട ബൈക്കിന്റെ മുന്നിലേക്കല്ലേ ഞാൻ ചാടിയത്.."

"ആഹ്....അത് ഞമ്മളെ മനുക്കാക്ക..പേര് മനാഫ്... ഫാസിക്കാടെ കട്ട ചങ്ക്... ഞമ്മളെ പൊന്നങ്ങള... പഠിപ്പ് കഴിഞ്ഞു രണ്ട് കൊല്ലം ബാംഗ്ലൂരിൽ ട്രൈനിംഗിന് പോയിരുന്നു... അതാ നിനക്ക് ഇക്കാനെ അറിയാത്ത.."

"ഓഹ്...ആണോ..."

"കബീർക്കാടെ അഞ്ചാമത്തെ മോൻ ആണ്..."

"ഓഹ്...അപ്പൊ കോടീശ്വരൻ ആണല്ലേ..."

"ആഹ്.അതേ... നല്ല മൊഞ്ചൻ അല്ലെ...സോഫ്റ്റ് വെയർ എഞ്ചിനീയർ ആന്ന്... പക്ഷെ ഞമ്മളെ കാക്കൂന് പണത്തിന്റയും മൊഞ്ചിന്റെയും ഒന്നും ഹുങ്ക് ഇല്ലാട്ടോ...മുത്താണ്..."

"ഉം ...കെട്ടുന്ന പെണ്ണൊക്കെ നല്ല ഭാഗ്യവതി
..."

"എന്നാ പിന്നെ ആ ഭാഗ്യം നിനക്ക് കിട്ടിക്കോട്ടെ...."

"അയ്യോ...അതൊന്നും വേണ്ട മോളെ... ഞമ്മക്ക് അതൊന്നും താങ്ങൂലാ..."

"അതെന്താടി..."

"ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീട് മാത്രമാ ഞങ്ങൾക്ക് സ്വന്തമെന്ന് പറയാൻ
...ആ എനിക്കൊന്നും ആ കൊട്ടാരത്തിലേക്കും ആ മനുഷ്യന്റെ മുഖത്തേക്കും നോക്കാൻ പോലുമുള്ള യോഗ്യത ഇല്ല...."

"കാക്കൂന് നിന്നേ ഇഷ്ടാണെങ്കിൽ...."

"നീയൊന്ന് പോയേ ഫെബി...വാ ബസ്സ് വരുന്നുണ്ട്...."

ഞങ്ങൾ ബസിൽ കയറി....സ്റ്റോപ്പിൽ എത്തിയപ്പോ പതിവ് പോലെ ഫെബിനോട് സലാൻ പറഞ്ഞു ഞാൻ നടന്നു..

------------------------------
കൂടുതൽ കഥകളും,നോവലുകളും വായിക്കാനായി
follow ചെയ്യൂ👉 കട്ടകലിപ്പൻ

https://sharechat.com/profile/vipinpkd

~~~~~~~~~~~~~~~~~~~~~~~~~~~~~~~





വിധിയുടെ വിളയാട്ടം

ഭാഗം 5

______________________

ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു എന്റെ പെണ്ണ് നടന്നു വരുന്നത്...നല്ലൊരു മൊഞ്ചത്തി തന്നെയാ ഓൾ...കണ്ണ് ചിമ്മാതെ നോക്കി നിന്ന് പോവും....

അവൾ ഞങ്ങടെ അടുത്ത് എത്തിയപ്പോൾ ഫാസിയെ നോക്കി ചിരിച്ചു...

"ഫെബി പോയോ നൈഷൂ.. "

"ആഹ് പോയി..."

അതും പറഞ്ഞു ഓൾ നടക്കാൻ തുടങ്ങി..

"നൈഷൂ...ഒര് മിനിറ്റ് .."

"എന്തേ ഇക്കാ..."

"ദേ...ഇവന് നിന്നോട് ന്തോ സംസാരിക്കാൻ ഉണ്ടെന്ന്....അത് കേട്ടിട്ട് പൊയ്ക്കോ..."

ഓന് അത് പറഞ്ഞതും ഞമ്മള് ദയനീയമായി ഓനെ നോക്കി... നിക്ക് പണി തന്ന സന്തോഷത്തിൽ തെണ്ടി നല്ല നൈസ് ചിരി ചിരിച്ചോണ്ട് നിക്കുവാണ്...

ടാ അലവലാതി ഫാസി...എന്നോടീ ചതി വേണ്ടായിരുന്നു.... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ കോപ്പേ...

ഇത് ഞമ്മള് മനസ്സിൽ പറഞ്ഞതാ ട്ടോ...

"ന്താടാ നോക്കി നിക്കുന്നെ.. പോയി സംസാരിക്ക്..."

ഓഹ്...പിശാശ് ഡയലോഗടിക്കുന്ന കേട്ടാ...

ഞാൻ നൈഷൂന്റെ മുഖത്തേക്ക് നോക്കിയപ്പോ ഓൾ ഞമ്മളെ നോക്കി നിക്കുന്നു... ന്റെ പടച്ചോനെ... ഓൾ ഇങ്ങനെ നോക്കുമ്പോ എന്റെ ഉള്ള ധൈര്യം കൂടി പോവേന്ന്.....

ഞാൻ ഓൾടെ അടുത്തേക്ക് പോവില്ല എന്ന് തോന്നിയത് കൊണ്ടാവണം...ഫാസി നൈസായിട്ടവിടുന്നു മുങ്ങി...ഞമ്മള് സ്വർഗത്തിലെ കട്ടുറുമ്പവുന്നില്ലേ ന്ന് ഓന് പറയാതെ പറഞ്ഞു....ന്നാലും ഓന് ഉണ്ടാവുന്നത് ഞമ്മക്ക് ഒരു ധൈര്യം ആയിരുന്നു...

ന്തായാലും പണി കിട്ടി...ഇനി ഇവളോട് പറഞ്ഞേക്കാം... ഞാൻ ഓൾടെ നേരെ തിരിഞ്ഞു...

"ഞാൻ....."

"മനാഫ്ക്ക... കബീർക്കാടെ മോൻ...നിക്ക് അറിയാ...ഇക്കാക്ക് ന്താ പറയാൻ ഉള്ളെ
..അന്ന് വണ്ടീടെ മുന്നിലേക്ക് ചാടിയതിന് വഴക്ക് പറയാൻ ആണെങ്കിൽ സോറി ട്ടോ ."

ശോ... ഇവൾക്ക് ന്റെ പേരും ഉപ്പാനെയും ഒക്കെ അറിയാലോ...ഹാ ഫെബി പറഞ്ഞു കൊടുത്തത് ആവും...

"എനിക്ക് തന്നോട് അതൊന്നുമല്ല പറയാൻ ഉള്ളെ...."

പിന്നെന്താന്ന് ഉള്ള രീതിൽ ഓളെ എന്നെ നോക്കി....

"അത്... പിന്നെ... നിക്ക്..."

പടച്ചോനെ....ഉള്ള പെണ്ണിനെ മുഴുവൻ കമെന്റ് അടിക്കുന്ന നിക്ക് ഇതെന്ത് പറ്റി.. ഒരു പെണ്ണിനോട് ഇഷ്ടാണെന്ന് പറയാൻ പോവുമ്പോ ന്താ ഇത്ര വിറയൽ...

ധൈര്യം താ പടച്ചോനെ... ഇന്ന് പറഞ്ഞില്ലേ പിന്നെ ഞാനീ ജന്മം ഇവളോട് ന്റെ ഇഷ്ടം പറയൽ ഉണ്ടാവില്ല. ..

"ഐ ലൗ യൂ നൈഷൂ...നിക്ക് നിന്നെ ഒത്തിരി ഇഷ്ടാ..."

അതും പറഞ്ഞു ഞാൻ ഓൾടെ മുഖത്തേക്ക് നോക്കിയപ്പോ ഓൾ ആകെ വണ്ടർ അടിച്ചു നിക്കാന്ന്....
****************************************

പടച്ചോനെ... ഇങ്ങേർക്ക് ന്താ വട്ടായോ...ഇത്രേം വല്യ കോടീശ്വരന് വേറെ എവിടുന്നും പെണ്ണ് കിട്ടാഞ്ഞിട്ടാണോ ഞമ്മളെ ഇഷ്ടാ പറഞ്ഞെ..

ഇങ്ങനെ ഒരുത്തനെ കിട്ടാൻ വേണ്ടി വലയും പിടിച്ചു കാത്ത് നിക്കുന്ന പെണ്പിള്ളേര് വേറെ എത്ര ഉണ്ടാവും...ന്നിട്ട് അവരെ ഒന്നും നോക്കതെ ഞമ്മളെ പിന്നാലെ വന്ന ഇങ്ങേർക്ക് വട്ട് തന്നെയാ മുഴുത്ത വട്ട്....

പൊന്ന് ഫെബി ....ഇജ്ജ് ഞമ്മക്കിട്ട് പണിഞ്ഞതാ ല്ലേ...എല്ലാം അറിഞ്ഞു വെച്ചോണ്ട് ഓൾ ഞമ്മളെ ആക്കിയത് ആന്ന്...നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മോളെ....

"നീ ന്ത ഒന്നും പറയാത്ത.... ഇപ്പോ ഒന്നും പറയണം ന്നില്ല...ആലോചിച്ചു പറഞ്ഞാ മതി....പക്ഷെ ഉത്തരം പോസിറ്റീവ് ആയിരിക്കണം...."

എഹ്. .ഇത് നല്ല കഥ... ഉത്തരം പോസിറ്റീവ് ആവണെന്ന് നിർബന്ധം ഉണ്ടേൽ പിന്നെ ഇപ്പൊ തന്നെ ഐ ലൗ യൂ ടൂ അങ്ങോട്ട് പറഞ്ഞാ പോരെ...

"അതേയ്...നിക്ക് ആലോചിക്കോന്നും വേണ്ട....എത്ര ആലോചിച്ചാലും ഞാൻ ഒരുത്തരം മാത്രേ പറയൂ... നോ..."

"കാരണം..."

"നിങ്ങൾക്ക് എന്താ വട്ടാണോ...ലോകത്ത് നിങ്ങടെ സ്റ്റാറ്റസിന് യോജിച്ച എത്രയോ പെണ്ണ് ഉണ്ടാവും.....അവരെ ഒക്കെ വെച്ചു നോക്കുമ്പോ ഞാനൊക്കെ ഏറ്റവും താഴത്തെ തട്ടിൽ ആണ്....ആ എന്നെയൊക്കെ പ്രേമിക്കുന്ന നിങ്ങളെ പോലൊരാൾക്ക് വട്ടാണെന്ന് അല്ലാതെ മറ്റെന്താ പറയാ..."

"ടി...നീ പ്രസംഗം പറയൊന്നും വേണ്ട... നിനക്ക് ന്നെ ഇഷ്ടല്ലെങ്കിൽ പൊക്കോ...

അതേടി...നിക്ക് വട്ട് തന്നെയാ..നീ എന്ന വട്ട്...അതൊരിക്കലും എന്നെ വിട്ട് പോവില്ല...ഒരിക്കലും....പിന്നെ നീ പറഞ്ഞല്ലോ ലോകത്ത് എന്റെ സ്റ്റാറ്റസിന് ചേർന്ന എത്രയോ പെണ്ണ് വേറെ ഉണ്ടാവൂന്ന്...

ശരിയാ ടി...ഉണ്ട്... ഒരുപാട്...പക്ഷെ ഞാൻ സ്നേഹിച്ചത് നിന്നെയാ...കൂടെ കൂട്ടാൻ ആഗ്രഹിച്ചത് നിന്നെയാ....നിന്റെ വീടും ചുറ്റുപാടും ഒന്നും എനിക്ക് പ്രശ്‌നമല്ല...

ഞാൻ മുന്നേ തീരുമാനിച്ച കാര്യമാ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ മാത്രേ കേട്ടൂന്ന്...നിന്നെ കണ്ടപ്പോ ന്തോ നിന്നോട് ഇഷ്ടം തോന്നി... നീ ഒരു പണകാരന്റെ മോൾ ആയിരുന്നെങ്കിൽ ആ നിമിഷം ഞാൻ ആ ഇഷ്ടം വേണ്ടാ വെച്ചേനെ....

ന്നാ പിന്നെ ഞാൻ പോവ...മുഖത്ത് നോക്കി നോ പറഞ്ഞല്ലോ... സന്തോഷം...ആ തീരുമാനത്തിൽ ന്തേലും മാറ്റം ഉണ്ടേൽ ഫെബിയോട് പറഞ്ഞാ മതി... നിനക്ക് വേണ്ടി എത്ര കാലം വേണേലും കാത്തിരിക്കും ഞാൻ...

എന്ന് നിനക്കെന്നെ ഇഷ്ടാണെന്ന് ഞാൻ അറിയുന്നോ...അന്നേ ഞാനിനി നിന്റെ മുന്നിൽ വരൂ... അപ്പൊ ബൈ..."

അതും പറഞ്ഞു ഫാസിക്കയെ കൂട്ടി ഇക്കാ അവിടുന്ന് പോയി....ഞാനപ്പോഴും ആ നിൽപ്പിൽ തന്നെ ആയിരിക്കും....

പാവം...എന്നെ ഒരുപാട് ഇഷ്ടാണ്... പക്ഷെ...ഞാൻ ഒന്നും ആഗ്രഹിക്കാൻ പാടില്ല...എന്നെ പോലൊരു പെണ്ണിന് അങ്ങാനൊന്നും ചിന്തിക്കാൻ കൂടി അർഹത ഇല്ല... കുറച്ചു കഴിയുമ്പോ ഇക്കാക്ക് എല്ലാം മറക്കാൻ കഴിയും...

അധികമൊന്നും ചിന്തിക്കാതെ ഞാൻ വീട്ടിലേക്ക് നടന്നു....
**************************************

"മനൂ... ഓൾ ന്താടാ പറഞ്ഞെ...നോ ആയിരിക്കും ല്ലേ...നീ വിഷമിക്കേണ്ട ടാ...എല്ലാം ശരിയാവും...ഞാൻ ഒളോട് ഒന്ന്.സംസാരിക്കട്ടെ...."

"ഉം...."

ഞാൻ ഒന്ന് മൂളിക്കൊടുത്തു...എത്രയോ പെണ്ണിനെ ഞാൻ ചുമ്മാ വായിനോക്കി നടന്നിട്ടുണ്ട്...എത്രയോ പെണ്ണിനെ കമന്റടിച്ചട്ടുണ്ട്.....

ഇവളെക്കാൾ മൊഞ്ചുള്ള അല്ലെങ്കിൽ ഇവളെ പോലെ ഉള്ള എത്ര പെണ്ണിനെ കണ്ടിട്ടുണ്ട്... പക്ഷെ... അവരോടാരോടും തോന്നാത്ത ഇഷ്ടമെന്താ നിക്ക് ഒളോട് തോന്നിയത്....

ഓൾക്ക് ന്താ ന്നെ ഇഷ്ട്ടല്ലാത്തെ...പാവം...അര്ഹിക്കാത്തത് ഒന്നും ആഗ്രഹിക്കാൻ പാടില്ലെന്ന് ചിന്തിച്ചിട്ടുണ്ടാവും....പക്ഷെ പൊന്ന് മോളെ നൈഷൂ....നിന്നെ ഞമ്മള് ഇഷ്ടപ്പെട്ടിട്ടുണ്ടെൽ ഞമ്മള് നിന്നേം കൊണ്ടേ പോവൂ പെണ്ണേ...നീ കണ്ടോ...

എന്നെ വീട്ടിലാക്കിട്ട് ഫാസി പോയി...വീട്ടിൽ മാജിടെ കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തുടങ്ങിക്കഴിഞ്ഞു...

നാട്ടിലെ ഏറ്റവും വലിയ കല്യാണമാക്കാൻ ആണ് ഉപ്പാന്റെ പ്ലാൻ....അനാവശ്യമായ ഒരുപാട് ചിലവുകൾ അവര് തീരുമാനിച്ചു വെച്ചിട്ടുണ്ട്.... ഹ്മ്മ..ന്തേലും ആകട്ടെ...ഞമ്മള് ന്തേലും നല്ലത് പറയാൻ പോയാൽ ഞമ്മളെ ചാടിക്കടിക്കാൻ വരും...

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കല്യാണത്തിന്റെ തിരക്കിൽ ആയിപ്പോയി... ഫെബിയോട് നൈശൂനെ പറ്റി ചോദിക്കും... അല്ലാതെ ഓളെ അതിന് ശേഷം ഞാൻ കണ്ടില്ല....കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ട്ടാ....ഞമ്മള് പറഞ്ഞ വാക്കിന് ഇത്തിരി വില വേണ്ടേ ......

ന്നും വെച്ചു ഓൾ ഞമ്മളെ ഇഷ്ടാ പറീന്ന വരെ ഞമ്മള് ഓളെ കാണാണ്ടിക്കൊന്നും ല്ല....കല്യാണമൊന്ന് കഴിഞ്ഞോട്ടെ...ഓളെ കൊണ്ട് എന്നെ ഇഷ്ടാന്ന് പറയിപ്പിക്കാൻ ഞമ്മള് ഒന്ന് നോക്കട്ടെ ...ന്താ ല്ലേ...ഞമ്മള് തന്നെ എല്ലും പറീന്ന്....

കാത്ത് കാത്ത് ആ ദിവസം വന്നെത്തി... മാജിടെ കല്യാണം... എല്ലാരും അടിച്ചു പൊളിച്ചു....പാവം ഞമ്മളെ ഇത്തൂസിന് എല്ലാരും കൂടി നല്ല പണി ഒക്കെ കൊടുത്തു...പണി കൊടുക്കാൻ ഞമ്മളും ഇണ്ടായിന് ട്ടാ...മാജി കൊറേ പറഞ്ഞു പണി ഒന്നും കൊടുക്കേണ്ടാ... പാവല്ലേന്ന്...പക്ഷെ....ഞമ്മള് വീടോ...ഇതൊക്കെ അല്ലെ ഒരു രസം....

ഏകദേശം എല്ലാരും പോയിക്കഴിഞ്ഞു...ന്റെയും മാജിന്റെയും മിച്ചൂന്റെയും ഫ്രണ്ട്സും പിന്നെ കുറച്ചു കുടുംബക്കാരും മാത്രം ഉള്ളപ്പോ പാട്ടും കൂത്തും ഡാൻസും ഒന്നും പറയണ്ട...

ശരിക്കും പറഞ്ഞാ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നല്ലൊരു ദിവസത്തിലേക്ക് ഈ ദിവസവും കൂടി ചേർക്കപ്പെട്ടു....

എല്ലാ പരിപാടിയും കഴിഞ്ഞു എല്ലാരും ഓരോ ഭാഗത്തേക്ക് ഒതുങ്ങി...ഉമ്മാക്കും പെങ്ങമ്മാർക്കും ഇത്താനോട് ചെറിയ ഒരു നീരസം ഉണ്ടെന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലായി... പക്ഷെ... സജ്‌ന ഇത്ത ഷിഫാനയോട് പെട്ടെന്ന് തന്നെ കൂട്ടായി....
***************************************

"ഉമ്മാ...ഞാൻ ഇറങ്ങാട്ടോ...അസ്സലാമു അലൈക്കും...."

"വ അലൈക്കുമുസ്സലാം..."

"താത്ത....അവിടെ നിക്കി....ഞാനും വരുന്നു..."

"ഇയ്യൻതാടി പെണ്ണേ ഇന്നെന്റെ കൂടെ...നാജി ഇല്ലേ..."

"ഇല്ല ഇത്തൂസെ... ഓൾക്ക് പനിയാണ്..."

"അപ്പൊ നീ ഒറ്റക്ക് പോവോ...ഞാൻ സ്കൂൾ വരെ ആക്കണോ..."

"വേണ്ട താത്ത...ബസ് സ്റ്റോപ് വരെ നീ ഉണ്ടാവില്ലേ...അവിടുന്ന് കുറച്ചല്ലേ പോകാൻ ഉളളൂ..."

"ഹ്മ്മ...."

ഒളോട് ഓരോന്ന് സംസാരിച്ചു നടക്കുന്നതിന് ഇടയിൽ പെട്ടെന്ന് ഒരു ബൈക്ക് മുന്നിൽ നിർത്തി... നോക്കിയപ്പോ മനാഫ്ക്ക....ഇക്കാനെ കണ്ടതും ന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി...ന്തിനാ ന്ന് പടച്ചോനെ അറിയൂ...

ഞമ്മളെ അനിയത്തി കുട്ടി നെഹ്‌ല ന്നെയും ഇക്കാനെയും മാറി മാറി നോക്കുന്നുണ്ട്....ഇക്കാ നല്ല വാത്സല്യത്തോടെ ഓൾടെ തലയിൽ തലോടി...

"നെഹ്‌ല കുട്ടി ആണോ ഇത്..."

ഇക്കാ ഒളോട് ചോദിച്ചത് കേട്ട ഞാൻ ഞെട്ടി....അപ്പൊ എന്നെ കുറിച്ച് എല്ലാം അറിയാമല്ലേ...

നെഹ്‌ല നല്ല പുഞ്ചിരിയാലെ അതെയെന്ന് പറഞ്ഞു...

"ഐഷ്... അപ്പൊ ഞമ്മളെ കുഞ്ഞനിയത്തി ആണല്ലേ ഇജ്ജ്...നിന്റെ ഇത്ത ന്താ മോളെ ഇങ്ങനെ...നിനക്ക് നിന്റെ ഇത്തൂ നെ ഒന്ന് ഉപദേശിച്ചൂടെ...."

പടച്ചോനെ... ഇതെന്തൊക്കെയാ ഈ പറയുന്നത്...ഞാൻ പെട്ടെന്ന് ഇക്കാൻറെ മുഖത്തേക്ക് നോക്കിയപ്പോ ഞമ്മളെ തന്നെ നോക്കി നിൽക്കെന്ന്... അത് കണ്ടപ്പോ ഞമ്മക്ക് ആകെ ന്തോ പോലെ ആയി...

"നൈഷൂ....നീ വെറുതെ സമയം കളയാൻ നിക്കേണ്ട.... നീ എനിക്ക് ഒരു മറുപടി തരാതെ ഞാനോ നീയോ ഇവിടുന്ന് പോവില്ല....പിന്നെ നീ ക്ലാസ്സിൽ എത്താൻ ലേറ്റ് ആവും....അതോണ്ട് പെട്ടെന്ന് പറ.."

"ഞാൻ ന്താ പറയണ്ടത്..."

"ഇക്കാനോട് പറ ഐ ലൗ യൂ ന്ന്..."

ഒരു കള്ളാച്ചിരിയാലെ അതും പറഞ്ഞു ഞമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചു...

പടച്ചോനെ....ഞാൻ ഇപ്പൊ ന്താ പറയാ...നിക്ക് ഇക്കാനെ ഇഷ്ടണ്... പക്ഷെ ന്റെ പോരായ്മകൾ ഞാൻ മനസ്സിലാക്കണം...ഒരിക്കലും അര്ഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല...

"അത്...പിന്നെ ഞാൻ...നിങ്ങൾക്ക്.."

"ശ്....യെസ് ഓർ നോ...നിക്ക് അത് മാത്രം കേട്ടാൽ മതി...ബാക്കി നിന്റെ പ്രസംഗം ഒന്നും പറയണ്ട....പിന്നെ നോ ആണ് പറയുന്നതെങ്കിൽ നീ നിന്റെ അനിയത്തിയുടെ തലയിൽ തൊട്ട് സത്യം ചെയ്യണം...നിനക്ക് ഒരിക്കൽ പോലും ന്നോട് ഇഷ്ടം തോന്നിട്ടില്ല ന്ന്...."

അയ്യോ...ഇത് വല്ലാത്ത പണി ആയിപ്പോയല്ലോ....ന്താ ചെയ്യാ....

"പറ നൈഷൂ....പെട്ടെന്ന്....നീ കാരണം ഇവളുടെ സമയം കൂടിയാ പോവുന്നെ..."

ഞാൻ നെഹ്‌ലന്റെ മുഖത്തേക്ക് നോക്കി...ഓൾ നല്ല ക്ലോസപ്പ് ചിരി ചിരിച്ചോണ്ട് നിൽക്കെന്ന്....

"ഇക്കാ... അത്...പിന്നെ... നിക്ക് ഇഷ്ടാ...പക്ഷെ... വേണ്ട ഇക്കാ.. ഒരിക്കലും നടക്കാത്ത കാര്യമാണത്...ഒരുപാട് സ്വപ്നം കണ്ടതിന് ശേഷം ആ സ്വപ്നമൊക്കെ പാഴായി പോവുകയെ ഉള്ളൂ....ഇക്കാക്ക് വീട്ടുകാർ നല്ലൊരു കുട്ടിയെ കണ്ടുപിടിച്ചു തരും..."

"നിനക്ക് ന്നെ ഇഷ്ടാണെന്ന് നീ സമ്മതിച്ചല്ലോ....അത് മതി...ന്റെ നൈഷൂട്ടി മറ്റൊന്നും ചിന്തിക്കേണ്ട... ന്റെ പെണ്ണായി നീ വരും....ഞാനാണ് പറയുന്നത്..."

അതും പറഞ്ഞു ഇക്കാ പോയി....
*****************************************

അവിടുന്ന് തുടങ്ങി ഞങ്ങളുടെ പ്രണയം...

ന്റെ നൈഷൂനെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ ഞാൻ റെഡി ആയിരുന്നു... ഫെബിയും ഫാസിയും പിന്നെ ന്റെ ബാക്കി രണ്ട് ചങ്കുകളും മാജിയും മിച്ചുവും ഒക്കെ നിക്ക് സപ്പോർട്ട് ആയിരുന്നു.... അതൊക്കെ തന്നെ നിക്ക് നല്ല ധൈര്യം തന്നു..
------------------------------
കൂടുതൽ കഥകളും,നോവലുകളും വായിക്കാനായി
follow ചെയ്യൂ👉 കട്ടകലിപ്പൻ

https://sharechat.com/profile/vipinpkd

~~~~~~~~~~~~~~~~~~~~~~~~~~~~~~~




വിധിയുടെ വിളയാട്ടം💔

ഭാഗം 6

__________________________

അവിടുന്ന് തുടങ്ങി ഞങ്ങളുടെ പ്രണയം...

ന്റെ നൈഷൂനെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ ഞാൻ റെഡി ആയിരുന്നു... ഫെബിയും ഫാസിയും പിന്നെ ന്റെ ബാക്കി രണ്ട് ചങ്കുകളും മാജിയും മിച്ചുവും ഒക്കെ നിക്ക് സപ്പോർട്ട് ആയിരുന്നു.... അതൊക്കെ തന്നെ നിക്ക് നല്ല ധൈര്യം തന്നു....

*****************

"മനൂ...ഓളെ കാണുന്നില്ലല്ലോ..."

"ന്റെ ഫാസി....ഓൾ വരും..."

ഞമ്മളെ പെണ്ണിനെ കാണാൻ കൂട്ടീട്ട് വന്നതാ ഈ പൊട്ടനെ... ഒട്ടും ക്ഷമയില്ല...

"ഹാ...ദേ വരുന്നു ഞമ്മളെ ഖൽബ്...".

ഞാൻ ഓളെ ഫാസിക്ക് കാണിച്ചു കൊടുത്തു...ഞങ്ങളെ കണ്ടപ്പാടെ പെണ്ണിന്റെ മുഖത്ത് നല്ല ചിരി വന്നു...ഓൾ ഞമ്മളെ അടുത്തെത്താൻ നിക്കാതെ ഞാൻ ഓൾടെ അടുത്തേക്ക് നടന്നു....

"ഇങ്ങള് നേരത്തെ വന്നോ ഇക്കാ...കാത്ത് നിന്ന് മുഷിഞ്ഞോ..."

"ഇല്ല ന്റെ പൊന്നേ...ഞമ്മള് എത്ര നേരം വേണെങ്കിലും കാത്ത് നിക്കും...പക്ഷെ ഇന്റെ കാക്കൂ ഉണ്ടല്ലോ...ഓനിക്ക് തീരെ ക്ഷമ ഇല്ല..."

"ഹിഹി..."

"നൈഷൂ...ഇജ്ജ് ഒന്ന് കണ്ണടച്ചാ..."

"ന്തിനാ ഇക്കാ..."

"ഹാ...നീ അടക്ക്...."

ന്നെ സംശയത്തോടെ നോക്കിക്കൊണ്ട് ഓൾ കണ്ണടച്ചു....

"ആ കൈയൊന്ന് നീട്ടിക്കാ..."

നല്ല അനുസരണ ഉള്ള കുട്ടിയെ പോലെ ഓൾ കൈ നീട്ടി....ഞാൻ ഓൾടെ കയ്യിലേക്ക് ഒരു സ്മാർട് ഫോണ് വെച്ചു കൊടുത്തു... പെട്ടെന്ന് ഓൾ കണ്ണ് തുറന്നു...കൈയ്യിലുള്ള സാധനം കണ്ട് ഓൾ അമ്പരപ്പോടെ ന്നെയും ഫോണിലേക്കും മാറി മാറി നോക്കി...

"ഇതെന്താ ഇക്കാ...."

"ഫോൺ...നിനക്കറിലെ..."

"ഓഹ്....നിക്ക് അറിയാ...ഇത് ന്തിനാ നിക്ക്"

"നിക്ക് ന്റെ നൈഷൂട്ടിടെ ശബ്ദം കേൾക്കണം എന്ന് പെട്ടന്ന് തോന്നിയ ഞാൻ ന്താ ചെയ്യാ...നിനക്ക് ഫോൺ ഇല്ലല്ലോ...അതോണ്ട് ഇത് നിന്റെ കൈയ്യിൽ ഇരുന്നോട്ടെ.... കേട്ടോ.."

"ന്നാലും... "

"ഒര് ന്നാലും ഇല്ല....."

"ഇക്കാ....ഞാൻ ഒരു കാര്യം ചോദിക്കട്ടെ"

"ഉം...ചോദിക്ക്. ."

"നമ്മുടെ കല്യാണം നടക്കോ... നിക്ക് നല്ല പേടി ഉണ്ട്..."

"ന്തിനാ... നടക്കും...ഇഞ്ഞ് ന്റെ പെണ്ണാ...അത് ഞാൻ തീരുമാനിച്ചതാ.. നീ ഒന്നും പേടിക്കണ്ട ..."

"ഞമ്മളെ കല്യാണം കഴിഞ്ഞാൽ നിക്ക് ന്റെ ഇക്കാൻറെ കൂടെ ഇക്കാൻറെ ബുള്ളറ്റിൽ ഒരുപാട് നേരം യാത്ര ചെയ്യണം..."

"ഹേ...നിനക്ക് ബുള്ളറ്റിൽ കേറാൻ അത്ര ഇഷ്ടോ ആണോ..."

"ഉം... ഒരുപാട് ...".

"ന്നാ നീ വാ... ഞാൻ വീട്ടിൽ കൊണ്ട് വിടാ"

"അയ്യട ഇപ്പൊ വേണ്ട ..കല്യാണം കഴിഞ്ഞു മതി..."

"ഓഹ്....മതിയെങ്കി മതി. ."

കുറച്ചു നേരം ഞമ്മള് അവിടുന്ന് സൊള്ളി..

"ടാ...ടാ...മതിയാക്കേടാ...ഞമ്മള്.ന്താ പോസ്റ്റാ..."

ഫാസി വിളിച്ചു കൂവി...ഓന്റെ സംസാരം കേട്ട് ചിരി വന്ന ഞാൻ ഒളോട് പിന്നെ കാണാം ന്ന് പറഞ്ഞു ഓനെയും കൂട്ടി പോയി....
*************

പതിവ് പോലെ ഫോണും കുത്തിക്കളിച്ചു ഇരിക്കുമ്പോ ആണ് നൈഷൂന്റെ കാളിംഗ്...

"അഹ്...നൈഷൂ... പറ..."

"ഇക്കാ....ഇവിടെ നിക്ക് ഒരു പ്രൊപ്പോസൽ വന്നിട്ടുണ്ട്...ഉപ്പാക്കും ഉമ്മാക്കും ഒക്കെ ഇഷ്ടായി....മിക്കവാറും ഇത് ഉറപ്പിക്കും..
ഇങ്ങള് ന്തേലും ചെയ്യ്. ."

"നീ ടെൻഷൻ ആവണ്ട.. വേണ്ടത് ഞാൻ ചെയ്തോളാ ...."

"ഉറപ്പാണോ..."

"ഹാ....പേടിക്കണ്ട നീ.. "

ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി ഫാസിനെയും കൂട്ടി ഓൾടെ വീട്ടിലേക്ക് വിട്ടു...ഞങ്ങളുടെ പ്രണയം തുടങ്ങീട്ട് ഏകദേശം മൂന്ന് മാസം കഴിഞ്ഞു... ഇന്ന് ആദ്യമായി ആണ് ഞാൻ ഓൾടെ വീട് കാണുന്നത്... ചെറിയ ഓടിട്ട ഒരു പഴയ വീട്.. .

പുറത്ത് തന്നെ ഓൾടെ ഉപ്പാ ഉണ്ടായിരുന്നു...

"അസ്സലാമു അലൈക്കും...."

"വ അലൈക്കുമുസ്സലാം..."

ഫാസി സലാൻ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി....പിന്നാലെ ഞാനും...

"ആഹ്... ഫാസിയെ കണ്ടിട്ട് കൊറേ ആയല്ലോ..."

"ആകെ തിരക്കായി പോയി ഇക്കാ..."

"ഇതാരാ മോനെ..  "

"കബീർക്കാടെ മോൻ ആണ്... മനാഫ്... ഞാൻ ഇവന്റെ കൂടെ വന്നതാ...."

"ഹേ....കബീർക്കാടെ മോനോ... റബ്ബേ...സൈനബാ... വേഗം കുടിക്കാൻ ന്തേലും എടിക്കി...."

കബീർക്കാടെ മോൻ ആണെന്ന് പറഞ്ഞപ്പോ ന്നെ എങ്ങനെ സ്വീകരിച്ചിരുത്തേണ്ടേ ന്ന് ആ ഉപ്പാക്ക് മനസ്സിലായില്ല....

ഉപ്പാന്റെ വെപ്രാളപ്പെട്ട ശബ്ദം കേട്ടിട്ട് നൈഷുവും നെഹ്‌ലയും ഓൾടെ ഉമ്മയും പുറത്തേക്ക് വന്നു....ന്നെ അവിടെ കണ്ട നൈഷൂ ഞെട്ടിത്തരിച്ചു നിക്കെന്ന്...

നെഹ്‌ല ന്റെയും ഫാസിടെയും അടുത്തേക്ക് വന്നു സൊറ പറയാൻ തുടങ്ങി....ഓൾടെ ഉപ്പാ ന്നെ ഓൾടെ ഉമ്മാക്ക് പരിചയപ്പെടുത്തി...പെട്ടെന്ന് തന്നെ അവര് അടുക്കളയിൽ പോയി....

"അല്ലാ... നിങ്ങളെന്താ ഈ വഴിക്ക്..."

"നിക്ക് ഉപ്പാനോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..."

"ആഹ്....പറഞ്ഞോ മോനെ..."

അപ്പോഴേക്ക് ഓൾടെ ഉമ്മാ ഞങ്ങൾക്ക് മൂന്നാൾക്കും ചായയും ആയി വന്നു...

"നിക്ക് ഉപ്പാടെ മോളെ ഇഷ്ടാണ്...ഓൾക്ക് ന്നെയും...ഓൾ പറഞ്ഞു...ഇവിടെ ഓൾടെ കല്യാണം ഇങ്ങള് ഉറപ്പിക്കാൻ പോകുവന്ന്...നിക്ക് തന്നൂടെ ഓളെ .."

"മോനെന്ത് ഭ്രാന്താ പറയുന്നേ...നിന്റെ വീട്ടുകാർ സമ്മതിക്കോ ഇതിന്....ന്തിനാ വെറുതെ ഓരുടെ വെറുപ്പ് വാങ്ങുന്നെ..."

"നിക്ക് ഇങ്ങളെ സമ്മതം മാത്രേ വേണ്ടൂ..."

"ന്റെ മോളെ മോനെ ഏല്പിക്കുന്നതിൽ നിക്ക് സന്തോഷം മാത്രേ ഉള്ളൂ...പക്ഷെ..."

"ഒരു പക്ഷെയും ഇല്ല ഉപ്പാ...ഇതൊന്ന് സംസാരിച്ചു വെക്കാൻ വേണ്ടി ആണ് ഞാൻ വന്നത്....നിക്കാഹിന് വേണ്ട ഒരുക്കങ്ങൾ ഒക്കെ തുടങ്ങിക്കോളി...തീയതി ഞാൻ പറയാം..."

"മോന്റെ ഉപ്പാനോട് ഒന്ന് സംസാരിക്കണോ ഞാൻ...."

"വേണ്ട...ഞാൻ പറഞ്ഞോളാം...ന്നാ ശരി ഞങ്ങൾ ഇറങ്ങാ..."

പോകുന്ന വഴിയിൽ ഫാസി ന്തൊക്കെയോ പറയുന്നുണ്ട്...പക്ഷെ ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല ...മനസ്സിൽ മുഴുവൻ ഇത് വീട്ടിൽ അവതരിപ്പിച്ചാൽ അവിടെ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ആണ്.
.

വീട്ടിലേക്ക് കയറി പോവുമ്പോൾ ഹാളിൽ തന്നെ എല്ലാരും ഉണ്ടായിരുന്നു....

"നിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."

ന്റെ മുഖത്തെ ഗൗരവം കണ്ടിട്ട് ആണെന്ന് തോന്നുന്നു.....എല്ലാരും ഞമ്മളെ വാക്കുകൾക്ക് വേണ്ടി കാതോർത്തിരിക്കും പോലെ ഇരുന്നു....എങ്ങനെ...എവിടുന്ന തുടങ്ങാ.....ഒന്നും മനസ്സിലാവുന്നില്ല...

ന്തായാലും പറഞ്ഞെ പറ്റൂ...

"എനിക്കൊരു കുട്ടിയെ ഇഷ്ടാണ്...ഞാൻ ഓളെ നിക്കാഹ് ചെയ്യാൻ തീരുമാനിച്ചിരിക്കെന്ന്..."

ന്റെ വാക്കുകൾ ല്ലാവരിലും വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കി ന്ന് നിക്ക് മനസ്സിലായി..

"നിക്കാഹോ...നീയെന്താ പറയുന്നേ...."

മാലിക്കാക്ക ചോദിച്ചു....

"മനൂ...നീയെന്താ വട്ട് പറയുവാണോ..."

"അല്ല....കാര്യം...."

ഉപ്പാന്റെ ചോദ്യത്തിന് ഞമ്മള് മറുപടി നൽകി...

"ഏതാ കുട്ടി...."

ഞാൻ ഏറ്റവും കൂടുതൽ ഭയന്ന ഒരു ചോധ്യമാണ് ഉമ്മാന്റെ വായീന്ന് വന്നത്. .

ഇത്തിരി പേടി ഉള്ളിൽ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഞമ്മള് ഓളെ കുറിച്ചു പറഞ്ഞു കൊടുത്തു....മാജിക്കും മിച്ചൂനും എല്ലാം അറിയുന്നോൻഡ് ഓരുടെ മുഖത്ത് ടെൻഷൻ നല്ലോണം ഉണ്ട്....

"പ്ഭാ....ഓന് പ്രേമിക്കാൻ കണ്ട പെണ്ണ്... ന്നിട്ട് ഒരു കൂസലും ഇല്ലാതെ വന്ന് പറഞ്ഞേക്കുന്നു....മനൂ...ഇജ്ജ് ഓളെ മറന്നാള... ആ ചെറ്റക്കുടിലിൽ കഴിയുന്ന ഓളെയൊന്നും ഇങ്ങോട്ട് ന്റെ മരുമോളായി കൊണ്ടരാ ന്ന് ഇജ്ജ് കരുതണ്ട....ഈ ആസിയാ ജീവനോടെ ഉണ്ടേൽ അത് നടക്കില്ല...."

"... ഓൾ വരും ഇവിടേക്ക്...ന്റെ പെണ്ണായിട്ട്...ഇങ്ങളോട് ആരോടും പറയാതെ ഓളെ നിക്കാഹ് കഴിക്കാൻ അറിയാഞ്ഞിട്ടല്ല നിക്ക്...."

"മനൂ...നീ ഓളെ മറക്കാൻ തയ്യാറല്ലെങ്കിൽ ജീവനോടെ കത്തിച്ചു കളയും ആ പെണ്ണിനെ...."

"അങ്ങനെ ആണെങ്കിൽ ഉപ്പാക്ക് ഇങ്ങനൊരു മോൻ ഉള്ള കാര്യം അങ്ങു മറന്നേക്ക്.....നിക്ക് ഒരു പെണ്ണ് ഉണ്ടേൽ അത് ഓൾ മാത്രം ആയിരുക്കും...."

അതും പറഞ്ഞു ഞാൻ റൂമിൽ പോയി...
@@@@@@@@@@@@@@@@@@@

ദിവസങ്ങൾ പലതും കഴിഞ്ഞു...സജ്‌ന ഇത്തയും ഷിഫാന ഇത്തയും മാജിയും മിച്ചുവും ഒഴികെ ബാക്കി എല്ലാരും ഞമ്മൾക്ക് എതിര് തന്നെ....പക്ഷേ ഞമ്മള് പിന്നോട്ട് ഇല്ലെന്നു....

നിക്കാഹിന്റെ ദിവസ്സം ആയപ്പോൾ ന്തോ നെഞ്ചിടിപ്പ് കൂടി....മറ്റൊന്നും അല്ല....ഇവിടേക്ക് വന്ന നൈഷൂന് ന്തോക്കെ സഹിക്കേണ്ടി വരുമെന്ന് ഓർത്താണ്....

നിക്കാഹ് കഴിഞ്ഞു മഹറണയിക്കാൻ ഓളടുത്ത് ചെന്നപ്പോൾ പെണ്ണിന്റെ മുഖം പതിനാലാം രാവുധിച്ച പോലെ ഉണ്ടായിരുന്നു... .

"നൈഷൂ....അവിടെ എത്തിയാൽ സജ്‌ന ഇത്തയും ഷിഫാന ഇത്തയും മാജിയും മിച്ചുവും മാത്രേ നിന്നോട് നല്ല രീതിയിൽ പെരുമാറൂ....ആരൊക്കെ ന്തോക്കെ പറഞ്ഞാലും നീ അതൊന്നും കാര്യാക്കണ്ട..കേട്ടോ..."..

"നിക്ക് അറിയാ ഇക്കാ... ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താ ഇക്കാ ന്റെ കഴുത്തിൽ മഹർ ചാർത്തിയത് ന്ന് അറിയാ....അതിന്റെ അമർഷം എല്ലാർക്കും ന്നോട് ഉണ്ടാവൂന്ന് നിക്ക് അറിയാ....".

"ഉം...ഇത്തമാര് രണ്ടാളും ഇവിടേക്ക് വരും നിന്നെ കൂട്ടി കൊണ്ട് വരാൻ....കേട്ടോ..
"

"ഹ്മ്മ..."

*****************

ഓൾ വീട്ടിൽ എത്തിയപ്പോ പെങ്ങമ്മാരും അളിയന്മാരും മൂത്ത കാക്കുവും ഒക്കെ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ ആണ് നൈഷൂനെ നോക്കിയത്
..

അതൊക്കെ കണ്ട് ഒളാകെ പേടിച്ചിരിക്കുവാണ്... ന്റെ പെണ്ണിനെ ഒറ്റക്ക് വിട്ടാൽ ശരിയാവില്ല എന്ന് മനസ്സിലായോൻഡ് ഞാൻ ഓൾടെ അടുത്തേക്ക് പോയി....

"നൈഷൂ..."

"ആഹ്...ഇക്കാ....നിക്ക് പേടിയാവണിൻഡ് ട്ടാ...ല്ലാർക്കും ന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് നിക്ക് മനസ്സിലായി...ഒന്നും വേണ്ടായിരുന്നു ല്ലേ....ഞാൻ കാരണം ഇക്കാ ഓരുടെ വെറുപ്പ് വാങ്ങി..."

"നീയെന്തിനാ ആവശ്യുല്ലാത്ത കാര്യങ്ങളൊക്കെ ചിന്തിക്കണ്....നീ ഒന്നും പേടിക്കണ്ട...."

അപ്പോഴേക്കും റൂമിലേക്ക് മിച്ചുവും മാജിയും കേറി വന്നു....

"ഹായ് ഇത്തൂസ്... ഞമ്മളെ അറിയോ...ഞാൻ മിസബ്...മുച്ചൂന്ന് വിളിക്കും....ഇവന്റെ അനിയനാണ് ട്ടാ..."

"നിക്ക് അറിയാ....ഇക്ക പറഞ്ഞു തന്നിട്ടുണ്ട്....ഒരുപാട് ഫോട്ടോയിൽ കണ്ടിട്ടുണ്ട്...."

"ഐവ....അപ്പൊ ഞമ്മളെയോ..."

"മാജിക്കാക്ക.അല്ലെ....നിക്ക് ഇവിടെ ആരെയും അറിയാതെ ഇല്ല...."

മാജിയോടും മിച്ചൂനോടും ഓൾ പെട്ടെന്ന് കൂട്ടായി...അത് കണ്ടപ്പോ തന്നെ ഞമ്മക്ക് പെരുത്ത് സന്തോഷയി....

"ആഹാ...ഇങ്ങള് നല്ല കമ്പനി ആയി...ഞമ്മള് ഔട്ട് ആയോ..."

"ഹേയ്....നിന്നെ അങ്ങനെ ഔട്ടാക്കോ..."

കൊറെ നേരം സൊറ പറഞ്ഞിരുന്നു...

"ഓൾ വന്ന് കേറിയെ ഉള്ളൂ...അതിന് ഇത്തിരി സമാധാനം കൊടുക്ക്...പാവം...നല്ല ക്ഷീണമുണ്ടാവും.."

അതും പറഞ്ഞോണ്ട് ശിഫാനായിത്ത കേറി വന്നു....പിന്നാലെ സജ്‌ന ഇത്തയും...

"ദാ നൈഷൂ...നീ പോയി ഫ്രഷ് ആയി ഈ ഡ്രെസ് ഇട്ടോണ്ട് വാ...ന്നിട്ട് കുറച്ചു നേരം റെസ്റ്റ് എടുത്തോ..."

സജ്‌ന ഇത്ത കയ്യിൽ ഉള്ള ഡ്രെസ് ഓൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു... ഓൾ അത് വാങ്ങി ഫ്രഷ് ആവാൻ വേണ്ടി പോയി....

"ടാ....ഉമ്മാ നല്ല കലിപ്പിൽ ആണ്....ഒളോട് ന്തേലും ഒടക്ക് വർത്താനം പറഞ്ഞോണ്ട് വരും. .ഒളോട് അതൊന്നും കാര്യാക്കണ്ട പറഞ്ഞേക്ക്.."

"ഞാൻ ഒളോട് എല്ലാം പറഞ്ഞിട്ടുണ്ട് മാജി...ഓൾ അതൊന്നും പ്രശ്നം ആക്കില്ല...പിന്നെ ഇത്തമാര് രണ്ടാളും ഓൾടെ കൂടെ ഉണ്ടാവണെ.....ഒറ്റക്ക് ആക്കണ്ട..."

"നീ പേടിക്കേണ്ട മനൂ....ഓൾടെ കൂടെത്തന്നെ ഞങ്ങൾ ഉണ്ടാവും..."

സജ്‌ന ഇത്ത പറഞ്ഞു....ഇവര് നാലാളും കൂടി ഞമ്മക്ക് എതിരായിരുന്നേൽ ഞാൻ ന്താ ചെയ്യാ...
***************************************

കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ ഇത്തമാര് രണ്ടാളും അവിടെ തന്നെ ഉണ്ടായിരുന്നു... അവരെങ്കിലും ഉള്ളതാണ് നിക്ക് ഏക ആശ്വാസം.....

"ആഹാ...മനൂന്റെ സെലക്ഷൻ തെറ്റിട്ടില്ല
..ഈ സൽവാർ എടുക്കുമ്പോ തന്നെ ഓന് പറഞ്ഞിരുന്നു നൈഷൂന് ഇത് നല്ലോണം ചേരുമെന്ന്..."

ശിഫാനായിത്ത പറഞ്ഞു... ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നപ്പോൾ പെട്ടെന്ന് ഇക്കാൻറെ ഉമ്മയും പെങ്ങമ്മാരും കേറി വന്നു... അവരെ കണ്ടപ്പോ തന്നെ ന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങി....

മൂന്നാളും ന്നെ തറപ്പിച്ചു നോക്കി...

"ന്താടി...ഇവളെ ഒരുക്കി കഴിഞ്ഞില്ലേ ഇനിയും....കൊറേ നേരമായല്ലോ രണ്ടും ഇങ്ങോട്ട് വന്നിട്ട്....വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണോ ഇവളുടെ ഒക്കെ പിന്നാലെ നടക്കുന്നത്...."

ഉമ്മാ കലിതുള്ളി കൊണ്ട് പറഞ്ഞു....

"ഉമ്മ...ഞങ്ങളങ്ങോട്ട് വരാൻ നിൽകാ.."

"ഹ്മ്മ ..നിന്റെ മൊഞ്ചുകാട്ടി വളച്ചതല്ലേ ടി ന്റെ മോനെ...ഒരുമ്പെട്ടവളെ....ഓനെ കെട്ടാൻ നിന്നെക്കാൾ നല്ല മൊഞ്ചത്തി കുട്ട്യോൾ ക്യൂ ഉണ്ടെടി....ന്നിട്ട് ആണ് ഒരു ബോധവുമില്ലാത്ത ഓന് നിന്നെപ്പോലെ ഒരു എടുക്കാചരക്കിനെ കെട്ടിക്കൊണ്ട് വന്നത്....തൂഫ്...ന്നിട്ട് അണിഞ്ഞൊരുങ്ങി നിക്കുന്നത് കണ്ടില്ലേ....നാണമില്ലാതെ....

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം....ഇവിടെ ഒരു വേലക്കാരി ഉണ്ട്....ഓൾടെ കൂടെ ഇവിടുത്തെ പണി ല്ലും എടുത്തോളാ...ഇവിടെ അങ്ങനെ സുഖിച്ചു ജീവിക്കാന്ന് നീ വിചാരിക്കേണ്ട....നീ വന്നത് നരകത്തിലേക്ക് ആണെന്ന് നീ അറിയാൻ ഇരിക്കുന്നതെ ഉള്ളൂ...."

ഉമ്മാന്റെ വാക്കുകൾ കേട്ട് ന്റെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി....യാ റബ്ബീ...ല്ലാം ക്ഷമിക്കാനും സഹിക്കാനും നിക്ക് കരുത്ത് നല്കണേ....

"ഉമ്മാ... മതി...ഓൾ ന്താ ചെയ്തേ...ഇങ്ങള് വെറുതെ മനൂന്റെ വായിൽ ഇരിക്കണത് കേക്കാൻ നിക്കേണ്ട....ഇത്രേം നേരം പറഞ്ഞത് തന്നെ കൂടുതലാണ്... ഇങ്ങൾക് ഇങ്ങളെ മോൻ കണ്മുന്നിൽ വേണന്ന് ഉണ്ടേൽ മിണ്ടാതിരി... അല്ലെങ്കിൽ ഓന് ഇവളേം കൂട്ടി വേറെ പോവും. ."

സജ്‌ന ഇത്ത പറഞ്ഞത് കേട്ട ഉമ്മാ ന്നെ ഉരുക്കുന്ന ഒരു നോട്ടം നോക്കിക്കൊണ്ട് പോയ്‌... ഇത്തിരി പരിഹാസത്തോടെ ന്റെ നാത്തൂന്മാരും....

"ഇയ്യ്‌വിഷമിക്കേണ്ട... ലൈസൻസ് ല്ലാത്ത നാക്കാണ് ഉമ്മാക്ക്...ഓര് അങ്ങനെ എന്തല്ലോ പറയും....അതൊന്നും വല്യ കാര്യാക്കണ്ട...."

അതും പറഞ്ഞു ഇത്തമാര് ന്നെ ഇക്കാൻറെ റൂമിലേക്ക് ആക്കി...

പടച്ചോനോട് കരഞ്ഞു ദുആ ചെയ്യാ ന്നല്ലാതെ മറ്റൊരു മാർഗവും ഇല്ല ന്റെ അടുത്ത്....

------------------------------
കൂടുതൽ കഥകളും,നോവലുകളും വായിക്കാനായി
follow ചെയ്യൂ👉 കട്ടകലിപ്പൻ

https://sharechat.com/profile/vipinpkd

~~~~~~~~~~~~~~~~~~~~~~~~~~~~~~~




വിധിയുടെ വിളയാട്ടം 💔

ഭാഗം 7

___________________________

പടച്ചോനോട് കരഞ്ഞു ദുആ ചെയ്യാ ന്നല്ലാതെ മറ്റൊരു മാർഗവും ഇല്ല ന്റെ അടുത്ത്....

"നൈഷൂ...ഇതെന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ...ന്തുപറ്റി..."

ഇക്കാ ന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു...ഞാൻ പെട്ടെന്ന് തന്നെ കണ്ണൊക്കെ തുടച്ചു ഇക്കാനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
.

"ഹേയ്.... ഒന്നുല്ല ഇക്കാ...ഞാൻ ഉമ്മാനെയും ഉപ്പാനെയും നെഹ്‌ലനെയും ഒക്കെ ഓർത്തപ്പോ..."

ന്തോ...അങ്ങനെ പറയാൻ ആണെനിക്ക് തോന്നിയത്....ഞാൻ വന്ന് കയറിയപ്പാട് തന്നെ ഇക്കാൻറെ സമാധാനം കളയണ്ട വെച്ചു....

"അയ്യേ...അതിനാണോ നീ കരയുന്നെ..ഞമ്മക്ക് നാളെ തന്നെ അവരെ കാണാൻ പോകാ... ന്താ...പോരെ. .ഇനി കണ്ണ് തുടക്ക്..."

അത് പറഞ്ഞപ്പോ ന്തോ ഒരു സമാധാനം തോന്നി....ഉമ്മാനെ ഒന്ന് കണ്ടാ ചിലപ്പോ നിക്ക് ഇത്തിരി ആശ്വാസം കിട്ടും..

"പിന്നെ നൈഷൂ....നിന്റെ സെക്കന്റ് ഇയർ എക്സാം ആവാറായില്ലേ... നാളെ വരുമ്പോ ബുക്സ് ഒക്കെ ഇങ്ങോട്ട് എടുത്തോ...നിന്റെ ഏറ്റവും വലിയ ആഗ്രഹല്ലേ പഠിപ്പ് കംപ്ലീറ്റ് ചെയ്യാൻ..."

ഇക്കാൻറെ ആ വാക്കുകൾ എനിക്ക് ഒരുപാട് സന്തോഷം നൽകി...ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് മനസ്സിലാക്കി ഇക്കാ...പക്ഷെ...ഇനി ആ പേരും പറഞ്ഞു ഇവിടുത്തെ ഉമ്മാ പ്രശ്നം ഉണ്ടാക്കില്ലേ... ന്നെ പഠിക്കാൻ പോവാൻ ഒന്നും വിടില്ല....ഇക്കാനോട് ഇപ്പൊ ന്താ പറയാ....

"വേണ്ട ഇക്കാ...നിക്ക് പഠിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി...ഇനി ഇക്കാൻറെ കാര്യങ്ങൾ ഒക്കെ നോക്കി ഇവിടെ കഴിഞ്ഞ മതി...,"

"ഹേ...നീ ന്താ പറയുന്ന നൈഷൂ...നിന്റെ വല്യ ആഗ്രഹമല്ലേ ഡിഗ്രി പൂർത്തിയാക്കാൻ...പിന്നെ ഇപ്പൊ ന്താ..."

"മുന്നേ ഉണ്ടായിരുന്നു... ഇപ്പൊ ഇല്ല..."

അതും പറഞ്ഞു ഞാൻ ഇക്കാനെ നോക്കി ചിരിച്ചു...

"നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല....പിന്നെ നിനക്ക് എപ്പോ അത് കണ്ടിന്യൂ ചെയ്യണമെന്ന് തോന്നുന്നോ
....അന്ന് ന്നോട് പറ... "

"ഉം...ന്നാ ഇക്കാ ഇവിടെ ഇരിക്ക്...ഞാൻ ഒന്ന് ഇത്തമാരടത്ത് പോയി വരാ..."

"അഹ്....നിന്നെ ഉമ്മയും പെങ്ങമ്മാരും കാണാൻ വന്നോ..."

"ഉം. ..വന്നു..."

"ന്നിട്ട് ന്താ പറഞ്ഞേ.... നിന്നെ വല്ലോം പറഞ്ഞു  വിഷമിപ്പിച്ചു കാണും ല്ലേ..."

"ഹേയ്...ഇല്ല ഇക്കാ..."

"അത് കള്ളം...സത്യം പറ... ന്താ പറഞ്ഞെ.."

"സത്യം ഒന്നും പറഞ്ഞില്ല...."

"അങ്ങനെ ഒന്നും പറയാതിക്കില്ല...ന്റെ ഉമ്മാനെയും പെങ്ങമ്മാരെയും നിക്ക് നല്ലോണം അറിയാ...നീ പറഞ്ഞില്ലേൽ ഞാൻ ഇത്തമാരോട് ചോദിക്കും...."
**************************************ന്റെ ആ ചോദ്യത്തിന് മുന്നിൽ ഓൾക്ക് പിടിച്ചു നിക്കാൻ ആയില്ല....കണ്ണ് നിറയുന്നത് ഞാൻ കാണാതിരിക്കാൻ ഓൾ മുഖം തിരിച്ചു....

അപ്പൊ തന്നെ എനിക്ക് ഊഹിക്കാൻ കഴിഞ്ഞു ഉമ്മ ന്തോക്കെ ഓളെ പറഞ്ഞു കാണുമെന്ന്....

അപ്പോ അതിനാ ഓൾ നേരത്തെ കരഞ്ഞെ...ഉമ്മാനെയും ഉപ്പാനെയും ഓർത്തിട്ട് ആണെന്ന് വെറുതെ പറഞ്ഞതാ.
..

പാവം....ഇനിയും ന്തോക്കെ കേൾക്കേണ്ടി വരും.  .

"നൈഷൂ....നിക്ക് അറിയാ ഉമ്മാന്റെ വാക്കുകള് ഏതറ്റം വരെ പോകൂന്ന്... അത് നിന്നെ ഒരുപാട് വിഷമിപ്പിച്ചു ന്നും മനസ്സിലായി.... നീ ഒന്നും കാര്യാക്കണ്ട...

പതിയെ ഉമ്മ ശരിയാവും...ഇനി അഥവാ നിനക്ക് തീരെ അഡ്ജസ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നമ്മൾക്ക് വേറെ വീട്ടിലേക്ക് മാറാം..."

അത് വരെ തിരിഞ്ഞു നിന്ന ഓൾ പെട്ടെന്ന് ന്റെ മുഖത്തേക്ക് നോക്കി...

"അയ്യോ.  വേണ്ട... അങ്ങനെ ഒന്നും ചിന്തിക്കാൻ കൂടി പാടില്ല...ന്നെക്കാൾ മുന്നേ ഇക്കാ ഇവരെ അല്ലെ കണ്ടത്..

ഇക്കാനെ ഇത്രയും നാൾ നോക്കിയത് ഇവർ അല്ലെ. ...നിക്ക് വേണ്ടി അവരെ ഉപേക്ഷിക്കരുത്. .

പിന്നെ ഞാൻ നിങ്ങളെ അവരിൽ നിന്ന് അകറ്റി എന്ന ആരും പറയാൻ ഇട വരരുത്..."
.
"നൈഷൂ....നിന്റെ ഈ നല്ല മനസ്സ് അവർ മനസ്സിലാക്കും ...വൈകാതെ...."

"ഉം....ഞാൻ വരാം.."

അതും പറഞ്ഞു ഓൾ പുറത്തേക്ക് പോയി...
************************************

ഞാൻ അടുക്കളയിൽ പോവുമ്പോ അവിടെ ഇത്തമാര് ഉണ്ടായിരുന്നു....

"അഹ്...നൈഷൂ. .നീയെന്തിനാ ഇങ്ങോട്ട് വന്നേ...മനൂന്റെ അടുത്ത് ഇരുന്നാപ്പോരെ"

സജ്‌ന ഇത്ത ചിരിയാലെ പറഞ്ഞു...

"ഞാനും കൂടി സഹായിക്കാം..."

അതും പറഞ്ഞു ഞാൻ അവരെ അടുത്ത് പോയി....

"വേണ്ട നൈഷൂ...ഇന്ന് വന്നതല്ലേ ഉള്ളൂ ..പിന്നെ ഇന്ന് സെർവന്റ് ലീവ് ആണ്...അതാ ഞങ്ങൾ ഇവിടെ...നീ പൊയ്ക്കോ..."

"വേണ്ട...ഞാനും സഹായിക്കാം... തന്നെ.."

"ഡി..."

ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ മൂന്ന് പേരും നോക്കി...ആളെ കണ്ടപ്പോൾ തന്നെ ന്റെ ശരീരം വിറക്കാൻ തുടങ്ങി...

ഉമ്മാ....

ഉമ്മ അടുത്തേക്ക് വരുന്തോറും ന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി...

"നിങ്ങൾ പൊയ്ക്കോ..."

ഉമ്മ  ഇത്തമാരെ നോക്കി പറഞ്ഞു...

"കുറച്ചു പണി ഉണ്ട് ഉമ്മാ..."

"മര്യാദക്ക് പറഞ്ഞാ മനസ്സിലാവില്ലേ..."

ഉമ്മ അവരെ നോക്കി അലറി...

അത് കേട്ട് പേടിച്ചു രണ്ടാളും ന്നെ ദയനീയമായി നോക്കി...പിന്നെ പോയി...

"നീ ന്തോ നോക്കി നിക്കുവാടി... ദാ.. അവിടെ ഒരുപാട് പാത്രം ഉണ്ട്. .അതൊന്ന് കഴുകി വെക്ക്.... വേഗം വേണം...ഇനിയും ഒരുപാട് പണി ഉണ്ട്...."

ഉമ്മ പറഞ്ഞതിന് ഞാൻ ഒരെതിർപ്പും കാണിച്ചില്ല....കാരണം....ഇതൊക്കെ നിക്ക് ശീലമാണ്...

"കാമണിക്കൂറിനുള്ളിൽ ചെയ്തോണം..."

ഞാൻ സമ്മതമെന്നർത്തത്തിൽ തലയാട്ടി
...

പക്ഷെ കഴുകാൻ ഉള്ള പത്രം കണ്ടപ്പോ ന്റെ പാതി ജീവൻ പോയി...കഴുകേണ്ടത് ഓർത്തല്ല...ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഇതെങ്ങനെ തീർക്കും.

.അധികം ആലോചിക്കാൻ നിക്കാതെ ഞാൻ പണി തുടങ്ങി....പകുതി കഴുകി കഴിഞ്ഞപോൾ തന്നെ ഞാൻ തളർന്നു... സമയം ഒരുപാട് വൈകി....

ഞാൻ കഷ്ടപ്പെടുന്ന കണ്ട് ഉമ്മ അവിടുന്ന് സന്തോഷിക്കുന്നുണ്ട്....പെട്ടെന്ന് ആരുടേയോ അലർച്ച കേട്ട് ഞാനും ഉമ്മയും ഒരുപോലെ ഞെട്ടി...

വിധിയുടെ വിളയാട്ടം💔

ഭാഗം 8

________________________

ഞാൻ കഷ്ടപ്പെടുന്ന കണ്ട് ഉമ്മ അവിടുന്ന് സന്തോഷിക്കുന്നുണ്ട്....പെട്ടെന്ന് ആരുടേയോ അലർച്ച കേട്ട് ഞാനും ഉമ്മയും ഒരുപോലെ ഞെട്ടി...

പടച്ചോനെ ഇക്കാ...ആ മുഖത്തെ ഭാവം കണ്ട് ഞാൻ പോലും പേടിച്ചു പോയി...

"ഉമ്മ...."

ഇക്കാ ദേഷ്യത്താൽ ചുവന്ന കണ്ണുകളുമായി ഉമ്മാക്ക് നേരെ പാഞ്ഞടുത്തു...പെട്ടെന്ന് തന്നെ ഞാൻ ഇക്കയ്ക്ക് മുന്നിൽ പോയി തടസ്സമായി നിന്നു....

"നൈഷൂ.... മുന്നീന്ന് മാറി നിക്ക്..."

ഞാൻ മാറാത്ത കണ്ടപ്പോ ഇക്കാ ന്നെ പിടിച്ചു തള്ളി...നേരെ ഉമ്മാക്ക് മുന്നിൽ പോയി നിന്നു...ഉമ്മാന്റെ മുഖത്ത് നല്ല ഭയം ഉണ്ട്....അതിനേക്കാൾ നല്ല പേടി എനിക്കുണ്ട്....

"എന്താ നിങ്ങടെ ഉദ്ദേശം.... എഹ്.. പറയ്... ദേ....ഒരു കാര്യം ഞാൻ പറയാ.. നിങ്ങടെ തോന്ന്യാസം ഉമ്മാന്റെ സ്വന്തം പെണ്മക്കൾടെ അടുത്ത് മതി....ഇത്തമാരുടെയോ ന്റെ പെണ്ണിന്റെയോ നേരെ എടുത്താൽ...ബാക്കി ഞാൻ അപ്പൊ പറയാം..."

"ഇക്കാ... മതി...വാ...എന്തായിത്.. "

"മതിയാക്കാനായില്ല നൈഷൂ... ഇപ്പഴേ ഇങ്ങനെ ആണേൽ...ഇവര് നിന്നെ ഇവിടെ അധികം പൊറുപ്പിക്കുന്ന് നിക്ക് തോന്നുന്നില്ല....

എല്ലാവർക്കും ഉള്ള അതേ അവകാശം നിക്ക് ഈ വീട്ടിൽ ഉണ്ട്...ആ അവകാശം തന്നെ ഞാൻ നിക്കാഹ് കഴിച്ച ന്റെ പെണ്ണിനും ഉണ്ട്.. .

വീട്ടിൽ സെർവന്റ് ലീവ് ആണേൽ ഇന്ന് കയറി വന്ന ഇവളെ കൊണ്ടല്ല പണി എടുപ്പിക്കേണ്ടത്...സ്വന്തായിട്ട് ചെയ്ത മതി....മറ്റുള്ളോർടെ എച്ചിൽ കഴുകാൻ അല്ല ഞാൻ ഇവളെ ഇവിടെ കൂട്ടി കൊണ്ട് വന്നത്...മനസ്സിലായോ...

ഇനി ഒരിക്കൽ കൂടി ഇങ്ങനെ നിക്ക് ഉമ്മാന്റെ മുന്നിൽ നിൽക്കാൻ ഇട വരുത്തരുത്....വന്നാൽ...ഞാൻ ഇങ്ങനെ ആയിരിക്കില്ല പെരുമാറൽ..."

ഇനിയും അവിടെ നിന്നാൽ വലിയൊരു പ്രശ്നം തന്നെ ഉണ്ടാവുമെന്ന് ഉറപ്പായോൻഡ് ഞാൻ ഇക്കാനെ പിടിച്ചു വലിച്ചു റൂമിലേക്ക് കൊണ്ട് പോയി...ഉമ്മാന്റെ കണ്ണിലെ പക ഞാൻ വ്യക്തമായി കണ്ടു....പടച്ചോനെ.... ഇനി ന്തോക്കെ പൊല്ലാപ്പുകൾ ഉണ്ടാവോ ന്തോ....

"നൈഷൂ...നീയെന്തിനാ ഇടക്ക് കേറിയെ...നിക്ക് കൊറച്ചൂടെ പറയാൻ ഉണ്ടെന്നു..."

"ആഹ്...നിക്ക് അറിയാ... ഇങ്ങള് കൊറച്ചൂടെ പറയൂന്ന്....അതോണ്ട് തന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട്വന്നെ...ഇങ്ങക്ക് ന്താ പ്രാന്താണോ ഇക്കാ.. ഇങ്ങളെ ഉമ്മയല്ലേ അത്.. ഇങ്ങനെ ആണോ സംസാരിക്കൽ....

ഞാൻ വന്ന് കയറിയപ്പാട് ഇങ്ങള് ഉമ്മാന്റെ മെക്കിട്ട് കേറാൻ തൊടങ്ങി ന്ന് ല്ലേ ഇനി ല്ലാരും പറയാ...."

"നീയൊന്ന് മിണ്ടാതിരിന്ന നൈഷൂ...നിക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ കണ്ടാ ഞാൻ ചൂടാവും...അത് ആരോടെന്നില്ല...

ഇനി നീ ആയാലും ഞാൻ വഴക്ക് പറയും
. പിന്നെ...ഇത് വരെ നിക്ക് ഉമ്മനോട് കയർത്തു സംസാരിക്കേണ്ട അവസരം വന്നിട്ടില്ല....ഇന്ന് ഓരായിട്ട് അവസരം ഉണ്ടാക്കി...."

"ഉമ്മാനോട് ഇങ്ങള് ഇത്ര ചൂടാവാൻ മാത്രം ന്താ ഇണ്ടായെ.. ഞാൻ പാത്രം കഴുകിയതോ...ഞാൻ ന്റെ വീട്ടീന്ന് ചെയ്യുന്ന ജോലി തന്നെയാ അത്...ഇപ്പൊ ഇതും ന്റെ വീട് അല്ലെ...പിന്നെന്താ..."

"നൈഷൂ... നീ ഇന്ന് ഇവിടെ കയറി വന്നതെ ഉള്ളൂ.. അപ്പൊ തന്നെ നിന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കാന്ന് പറഞ്ഞാ...അത് ശരിയാണോ... "

"ന്റെ പൊന്നാര ഇക്കാ....ഇങ്ങളത് വിട്ടാളി...പിന്നെ ഉമ്മാക്ക് ന്നോട് ദേഷ്യം ഉണ്ടാവും...അത് സ്വാഭാവികം...അത് കൊറക്കാൻ അല്ലെ ഞമ്മള് നോക്കണ്ടേ...

ഇങ്ങള് നിക്ക് വേണ്ടി ഉമ്മാനോട് വാക്ക് ആവുമ്പോ ഉമ്മാക്ക് ന്നൊടുള്ള ദേഷ്യം കൂടെ ചെയ്യൂ.. ഒട്ടും കുറയില്ല...അതോണ്ട് ന്റെ ഇക്കാ നിക്ക് വേണ്ടി ഇവിടെ ആരോടും ദേഷ്യപ്പെടരുത്...പ്ലീസ്..."

"നിനക്ക് എത്ര കൊണ്ടാലും മനസ്സിലാവില്ല നൈഷൂ... കഷ്ടം തന്നെ നിന്റെ കാര്യം...".

ഇത്തിരി കലിപ്പോടെ ആണ് ഇക്കാ അത് പറഞ്ഞത്...നേരെ പോയി കട്ടിലിൽ കിടന്നു...ന്തോ ഭയങ്കര ചിന്തയിൽ ആണ്...ഞാൻ ശല്യപ്പെടുത്താൻ പോയില്ല....
@@@@@@@@@@@@@@@@@@@@

പിന്നീടുള്ള ദിവസങ്ങളിൽ നൈഷൂന്റെ നേരെ ഉള്ള ഉമ്മാന്റെ പരാക്രമങ്ങൾ കുറഞ്ഞു  വന്നു...

"നൈഷൂ..."

"ആഹ്...ന്താ ഇക്കാ...".

"നിക്ക് എറണാകുളത്ത് ജോലി ശരിയായിട്ടുണ്ട്... നാളെ തന്നെ പോവും...ഇനി മാസത്തിൽ രണ്ട് ദിവസമേ നിക്ക് ന്റെ പെണ്ണിനെ കാണാൻ കഴിയൂ
...അതോർക്കുമ്പോൾ വിഷമം ഉണ്ട്...പക്ഷെ പോകാതിരിക്കാൻ പറ്റില്ലല്ലോ...ഒരു ജോലി ഇപ്പോ ആവശ്യം അല്ലെ..."

"ഇക്കാ ഒന്നുകൊണ്ടും വിഷമിക്കേണ്ട...എല്ലാം ശരിയാവും. .പിന്നെ ഇങ്ങള് പടിച്ചതിന്റെ തന്നെ അല്ലെ..."

"ആഹ്...അതെന്നെ.. പിന്നെ ഞാൻ ഇവിടെ ഇല്ലാതിരിക്കിമ്പോ ഉമ്മ നിന്നെ നല്ലോണം കഷ്ടപ്പെടുത്തും... സൂക്ഷിക്കണം...."

"ഞാൻ നോക്കിക്കോളാ... ഇങ്ങള് ധൈര്യായി പൊയ്ക്കോ...,"
@@@@@@@@@@@@@@@@@@@@
.
സങ്കടം എത്രയൊക്കെ പിടിച്ചു വെക്കാൻ ശ്രമിച്ചിട്ടും ഞാൻ കരഞ്ഞു പോയി...ഇക്കാനെ സന്തോഷത്തോടെ യാത്രയാക്കണം എന്നാ കരുതിയെ...പക്ഷെ ..കഴിഞ്ഞില്ല...

"അയ്യേ...ന്റെ നൈഷുക്കൂട്ടി കരയാണോ... കണ്ണ് തുടച്ചെ... ഇക്കാനെ ചിരിച്ചോണ്ട് യാത്രയാക്കിയെ...അടുത്ത മാസം ഞാൻ ഇങ്ങെത്തില്ലേ... പിന്നെന്തിനാ ഇത്ര സങ്കടം...ഞാൻ വിളിക്കാം...."

ഇക്കാ പോയപ്പോ വല്ലാതെ ഒറ്റപ്പെട്ട പോലെ തോന്നി നിക്ക്.. സജ്‌ന ഇത്ത ജോലിക്ക് പോകുന്നോണ്ടും ഷിഫാന.ഇത്ത ക്ലാസിന് പോകുന്നോണ്ടും ഞാൻ ഒറ്റക്കായി...മിച്ചു ആണെങ്കിൽ ഫുൾ ടൈം ഫ്രണ്ട്സിന്റെ കൂടെ ആണ്....

"ഡീ....നീയാരെ കിനാവ് കാണുവാടി.. ഇങ് വാ..."

ഉമ്മാ ന്നോട് അലറി...ഇക്കാനോട് ഒന്നും ഞാൻ പറയാറില്ലെങ്കിലും ന്റെ മനസ്സിൽ ഉമ്മാ എന്നും ഒരു ദുഷ്ട സ്ത്രീ ആയിരുന്നു... അവരെ കാണുമ്പോഴേ നിക്ക് പേടിയാണ് ...വല്ലാത്തൊരു സ്വഭാവം ആണ്...ഇനിയും വന്ന് ഒച്ച വെക്കണ്ടാ കരുതി ഞാൻ ഉമ്മാന്റെ പിന്നാലെ പോയി....

"ദാ... ആ കാണുന്നത് മുഴുവൻ അലക്ക്...പെട്ടെന്ന് വേണം..."

വീട്ടിലുള്ള എല്ലാവരുടെയും വസ്‌ത്രം അതിൽ ഉണ്ടോയെന്ന് നിക്ക് സംശയം തോന്നി.... ഞാൻ അലക്കി തുടങ്ങിയപ്പോ ആണ് സബിയാത്ത വന്നത്...സബിയാത്ത വീട്ടിലെ സെർവന്റ് ആണ്....ഞാനും ഇത്തയും നല്ല കൂട്ടാണ്..

"മനുമോൻ പോയപ്പോ തന്നെ പ്രതികാരം തൊടങ്ങി അല്ലെ മോളെ..."

ഇത്ത ചോദിച്ചതിന് ഞാൻ ചെറുതായി ചിരിച്ചു....

"വല്ലാത്തൊരു സ്ത്രീയാണവര്... മൃഗങ്ങൾക്ക് പോലും സ്വന്തം വർഗ്ഗത്തിൽ ഉള്ളതിനോട് അല്പം സഹതാപം ഉണ്ടാവും... പക്ഷെ ആ സ്‌ത്രീ യെ മൃഗങ്ങളെ കൂട്ടത്തിലും കൂട്ടാൻ കഴിയില്ല...മോൾ പൊക്കോ...ഇത് ഞാൻ ചെയ്തോളാ.."

"വേണ്ട ഇത്ത... പിന്നെ അതിനാവും കുഴപ്പം....ഞാൻ ചെയ്യാം...പിന്നെ ഇതൊക്കെ നിക്ക് ശീലമാണ്...."

"ന്നാലും മോളെ..."

"ഒരെന്നാലും ഇല്ല...ഇത്ത പോയി മറ്റുള്ള പണി നോക്ക്..."

ഇത്ത അകത്തേക്ക് കയറിയതേ ഉള്ളൂ....അപ്പോഴേക്ക് ഞാൻ ചടുപുടിന്ന് താഴെ വീണു...ശബ്ദം കേട്ട ഇത്ത പോയതിനെക്കാൾ സ്പീഡിൽ തിരിച്ചുവന്നു....

പിന്നെ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോ ഹോസ്പിറ്റലിൽ ആയിരുന്നു...അടുത്ത് ഇക്കാൻറെ ഉമ്മയും പിന്നെ മിച്ചുവും ഉണ്ട്
...മിച്ചൂന്റെ മുഖത്ത് ഭയങ്കര സന്തോഷം...ഉമ്മാന്റെ മുഖം ആണെങ്കിൽ വീർത്തു വന്നിട്ടുണ്ട്... ഞാൻ വീണിട്ടും ഇവനെന്താ ഇങ്ങനെ സന്തോഷിച്ചു നിക്കുന്നെ എന്ന് തോന്നി നമുക്ക്..

"നൈഷാന....ആർ യു ഓകെ..."

"അഹ് ഡോക്ടർ..."

"ഒന്നെന്റെ കൂടെ വരൂ..."

ഡോക്ടർ ഉമ്മാനെ വിളിച്ചോണ്ട് പോയി...

"ഇത്തൂസെ...ഇങ്ങക്ക് കൊഴപ്പം ഒന്നു ഇല്ലല്ലോ..."

"നെറ്റിയിൽ ചെറിയ വേദന ഉണ്ടെടാ...വേറെ കൊഴപ്പം ഒന്നു ഇല്ല..."

"ആഹ്. .അത് തലയടിച്ചു വീണപ്പോ പൊട്ടിയതാ...അവര് ഡ്രെസ് ചെയ്തിട്ടുണ്ട്..."

"അല്ല...ഞമ്മള് വീണിറ്റ് ഹോസ്പിറ്റലിൽ ആയിട്ടും ഇഞ്ഞ് ഭയങ്കര സന്തോഷത്തിൽ ആണല്ലോ...ദുഷ്ടൻ.. "

"അയ്യോ.  ന്റെ പൊന്നിത്ത...അത് ഇങ്ങള് വീണ് നെറ്റിപൊട്ടിയതിന്റെ സന്തോഷം അല്ല..."

"പിന്നെ..."

"വീഴാനുള്ള കാരണം അറിഞ്ഞോണ്ടാ..."

"ഹേ...അതെന്താ ടാ..."

"ഞമ്മളെ വീട്ടിലെ കുട്ടിപ്പട്ടാളങ്ങൾക്ക് ഒരു കൂട്ട് വരാൻ പോകുവാണെന്നറിഞ്ഞോണ്ട് ആണ്....."

"എഹ്...ന്താ..."

"ന്റെ പൊന്നാര ഇത്ത... ഇങ്ങക്ക് തിരിഞ്ഞില്ലെങ്കില് പിന്ന തിരിഞ്ഞോളും. ."

ഒനതും പറഞ്ഞു ഞമ്മളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു...അപ്പൊ തന്നെ ഏകദേശം നിക്ക് എല്ലാം തിരഞ്ഞു...ന്തോ വല്ലാത്ത സന്തോഷം തോന്നി....

അപ്പൊ തന്നെ ഉമ്മ കയറി വന്നു...

"അറിഞ്ഞില്ലേ നീ ..ഞാൻ വീണ്ടും ഒരു ഉമ്മാമ ആവാൻ പോവുന്നൂന്ന്..."

ഇത്തിരി അമർഷത്തോടെ തന്നെ ഉമ്മ അത് പറഞ്ഞു....പക്ഷെ ഉമ്മാന്റെ മുഖത്ത് ഭയങ്കര തിളക്കവും കണ്ടു... ന്തുകൊണ്ടാ ന്ന് നിക്ക് മനസ്സിലായില്ല...പെട്ടെന്ന് തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പൊയി...

കാര്യം അറിഞ്ഞപ്പോ ഇത്തമാർക്ക് സന്തോഷായി... സിയയും സാനിയായും(സജ്‌ന ഇത്താന്റെ മക്കൾ)വന്ന്  ഭയങ്കര സന്തോഷ പ്രകടനം....

അതെല്ലാം കണ്ടപ്പോ നിക്ക് നല്ല സന്തോഷം തോന്നി...രാത്രിയായപ്പോ ഇക്കാ വിളിച്ചു... ഞാൻ എടുത്തപ്പോ തന്നെ മനസ്സിലായി എല്ലാം അറഞ്ഞുള്ള വിളിയാണെന്ന്...

"ന്റെ നൈഷൂ...ഞമ്മള് ഇന്ന് അവിടുന്ന് വന്നത് നഷ്ടായി പോയി ല്ലേ...ഇന്ന് നിന്റെ കൂടെ അവിടെ വെണെനു..."

"ഹിഹി...ഇങ്ങളോട് ആരാ പറഞ്ഞെ.."

"മാജിയാ വിളിച്ചെ കുറച്ചു മുന്നേ...ഞാൻ ഒനോട് പറഞ്ഞു മിസ്സായി പോയീന്ന്.."

പിന്നെയും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു....

"ആഹ്...പിന്നെ നൈഷൂ ഇനി അധികം ജോലി ഒന്നും ചെയ്യണ്ട ട്ടാ..."

"ആഹ്...ആയിക്കോട്ടെ ഇക്കാ..."

"ഉം...ശരി ..ഞാൻ വിളിക്കാ...."

അതും പറഞ്ഞു ഇക്കാ ഫോൺ വെച്ചു..

തങ്ങളെ കാത്ത് വലിയൊരു ദുരന്തം ഉണ്ടെന്ന് അറിയാതെ മനുവും നൈഷുവും അവരുടേതായ ലോകത്ത് സന്തോഷിക്കാൻ തുടങ്ങി...



വിധിയുടെ വിളയാട്ടം

ഭാഗം 9.(അവസാനഭാഗം)

______________________

ദിവസങ്ങൾ പലതും കഴിഞ്ഞു പോയി...

ഞാൻ മാസത്തിൽ രണ്ട് ദിവസം ന്റെ പെണ്ണിനോടൊത്ത് ചെലവഴിക്കും...അത് അവൽക്കേറെ ആശ്വാസം ആയിരുന്നു...

അങ്ങനെ ആ ദിവസം വന്നെത്തി...ഡെലിവറി ഡേറ്റ്... പക്ഷെ ഒളാകെ അസ്വസ്ഥ ആയിരുന്നു...

ഓപ്പറേഷന് തൊട്ട് മുന്നേ ഓൾ ന്റെ കൈകൾ ചേർത്ത് പിടിച്ചു....

"ഇക്കാ...നിക്ക് ന്തോ മരിക്കാനായ പോലെ ഒരു തോന്നൽ .. ഇക്കാൻറെ കൂടെ ജീവിച്ചു കൊതി തീർന്നില്ല....ഇനി ഞാൻ മരിച്ചാലും നമ്മുടെ കുഞ്ഞിനെ ങ്കിലും ഇക്കാക്ക് തരാൻ പറ്റിയാൽ മതിയായിരുന്നു...."

"ന്താ നൈഷൂ ഇത്...ഇങ്ങനൊന്നും പറയല്ലേ....നിനക്കും നമ്മുടെ കുഞ്ഞിനും ഒന്നും പറ്റില്ല....നീ ധൈര്യമായി ഇരിക്ക്... ഇങ്ങനൊക്കെ പറഞ്ഞു എന്നെക്കൂടി വിഷമിപ്പിക്കല്ലേ..."

ഓപ്പറേഷൻ തിയേറ്ററിൽ ഓളെ കയറ്റിയപ്പോൾ ആകെ അസ്വസ്ഥൻ ആയിരുന്നു ഞാൻ...

ന്റെ നൈഷൂനും കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് പടച്ചോനോട് കരഞ്ഞു ദുആ ചെയ്തു....

അവസാനം ആ മറുപടി യുമായി ഡോക്ടർ വന്നു..

"സോറി...കുഞ്ഞിനെയും അമ്മയെയും ഞങ്ങൾക്ക് രക്ഷിക്കാൻ ആയില്ല...പരമാവധി ഞങ്ങൾ ശ്രമിച്ചു...പക്ഷെ...."

അത് കേട്ടതും ഞാൻ തളർന്ന് പോയി...മരവിച്ച അവസ്ഥ ആയിരുന്നു....പക്ഷെ അതിനിടയിലും ഞാൻ കേട്ടു .. ..

"നിങ്ങളുടെ റിലേറ്റിവസിനോട് ചെക്കപ്പിന് വന്നപ്പോൾ ഞാൻ സൂചിപ്പിച്ചിരുന്നു...കുഞ്ഞിനെ അബൗട്ട് ചെയ്യണമെന്ന് . .അല്ലെങ്കിൽ നൈഷാനയുടെ ജീവൻ അപകടത്തിൽ ആണെന്ന്... പക്ഷെ അവര് അതിന് താല്പര്യം കാണിച്ചില്ല...പറയാമെന്നല്ലാതെ നിർബന്ധിക്കാൻ ആവില്ലല്ലോ...."

അതും പറഞ്ഞു തോളിൽ തട്ടി ഡോക്ടർ പോയി....ഡോക്ടർ പറഞ്ഞ വാക്കുകൾ കാരിരുമ്പുപോലെ ന്നിൽ തറച്ചു....

കരിച്ചു കളയാൻ ഉള്ള ദേഷ്യത്തിൽ ഞാൻ എല്ലാവരെയും നോക്കി....ഉമ്മയും ഉപ്പയും മാലിയും താഴോട്ട് നോക്കി നിന്നു...അന്ന് അവിടുന്ന് വിട്ടതാണ് ഞാൻ....ഒരാളോടും പറയാതെ...

*************

"അന്ന് നീ എങ്ങോട്ടാ പോയത്..."

ഫാസിന്റെ ചോദ്യമാണ് ന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്....

"എങ്ങോട്ടെന്നില്ലാതെ പോയി ഞാൻ.....സങ്കടം അടക്കി വെക്കാൻ കഴിഞ്ഞില്ല....ഒരു സ്ഥലത്ത് വണ്ടി ഒതുക്കി നിർത്തി കരഞ്ഞു തീർത്തു.. .പോയി മരിച്ചാലോ എന്ന് പോലും തോന്നി..

പെട്ടെന്നാണ് ആരോ ന്റെ തോളിൽ തട്ടിയത്... നോക്കിയപ്പോ ഒരമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ..

ഞാൻ കരയുന്നതിന്റെ കാരണം ചോദിച്ചു അയാൾ...ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നീട് എന്റെ ജീവിതം ഞാൻ അയാൾക്ക് മുന്നിൽ വരച്ചുകാട്ടി...

എല്ലാം കേട്ടപ്പോൾ അയാൾ ന്നെ കൊറേ ആശ്വസോപ്പിച്ചു... ജീവിക്കാൻ പ്രേരിപ്പിച്ചു...ആ നല്ല മനുഷ്യന്റെ വാക്കുകൾ ന്നെ ഇന്നൊരു അധ്യാപകൻ ആക്കി....

അല്ല...നീയെങ്ങനെ അറിഞ്ഞു ഞാൻ ഇവിടെയുള്ള കാര്യം..."

"അതിന് ഉത്തരം പറയുന്നതിന് മുന്നേ ഞാൻ നിന്നോട് ഒരു കാര്യം പറയാം...നൈഷൂന്റെ മരണത്തോടെ വീട്ടുകാരോട് വെറുപ്പ്‌ആണെന്ന് എനിക്ക് അറിയാം...പക്ഷെ നിന്റെ മാജിയും മിച്ചുവും ഇത്തമാരും ഒന്നും അറിഞ്ഞിട്ടില്ല...

പിന്നെ ഇനിയും ഉപ്പാനോടും ഉമ്മാനോടും ദേഷ്യം വെക്കണ്ടാ...പോട്ടെ.. ക്ഷമിച്ചു കള...

പിന്നെ നീ ചോദിച്ചതിനുള്ള ഉത്തരം...നീ ഇവിടെ ഉണ്ടേന്ന് ഞങ്ങളോട് പറഞ്ഞത് മിച്ചു ആണ്...."

"മിച്ചുവോ...."

ഞെട്ടലോടെയും അതിലുപരി ആശ്ചര്യത്തോടെയുമാണ് ഞാൻ ഫാസിയോട് ചോധിച്ചത്....

"ഹ്മ്മ...അതേ...നീ അന്ന് പോയതിന് ശേഷം മിച്ചുവും മാജിയും ഉമ്മാനെയുംഉപ്പാനെയും ഒരുപാട് കുറ്റപ്പെടുത്തി...

പിന്നെ മാജി ട്രാൻസ്ഫർ വാങ്ങി നിന്റെ ഇത്തയെയും മിച്ചുനേയും കൂട്ടി വേറെ പോയി...സജ്‌ന ഇത്ത നിർബന്ധിച്ചപ്പോൾ മാലി വേറെ വീട്ടിലേക്ക് താമസം മാറി...

ചുരുക്കി പറഞ്ഞാൽ ഉമ്മയും ഉപ്പയും ഒറ്റക്കായി... അതിന് ശേഷം മാജിക്ക് ട്രാൻസ്ഫർ ഇങ്ങോട്ട് ആയിരുന്നു... നീ പഠിപ്പിക്കുന്ന കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥി ആണ് മിച്ചു... നീ ഇതുവരെ അവനെ കണ്ടില്ല...പക്ഷെ നിന്നെ അവൻ കണ്ടിരുന്നു. ."

ഫാസി പറഞ്ഞതൊക്കെ അത്ഭുതത്തോടെ ഞാൻ കേട്ടിരുന്നു..അവരെ കാണാൻ തോന്നി നിക്ക്.. നാളെ പോകാം എന്ന തീരുമാനിച്ചു ഞങ്ങൾ മടങ്ങി...അവിടെ ഞങ്ങളെ കാത്ത് ഒര് ആൾ ഉണ്ടായിരുന്നു...

"മനാഫ് അല്ലെ..."

എനിക്ക് നേരെ അയാളുടെ ചോദ്യം വന്നു..

"അതേ ..ആരാ..."

"ഞാൻ അഫ്‌നാസ്...അഫ്‌ലാ യുടെ ഇക്കാക്ക ആണ്..."

അപ്പോഴാണ് നിക്ക് ആളെ മനസ്സിലായത്...

ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു
..

"ക്ഷമിക്കണം...അവൾ പിന്നാലെ നടന്ന് ശല്യം ചെയ്തത് അറിയാം...അവളോട് വിരോധം തോന്നരുത്...."

"ഇല്ല...പക്ഷെ...അഫ്‌ലാ യോട് പറഞ്ഞു മനസ്സിലാക്കണം...ഇതൊക്കെ ഈ പ്രായത്തിന്റെ കൊഴപ്പം ആണെന്ന്...എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട്... അതുകൊണ്ട് തന്നെ ഒരു പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ നിക്ക് താല്പര്യം ഇല്ല.."

"തന്റെ ജീവിതം അറിഞ്ഞിട്ടു തന്നെയാ അവൾ തന്നെ സ്നേഹിച്ചത്..."

"എന്ത്... എന്നെ...കുറിച്ചു അവൾക്ക് എങ്ങനെ അറിയാം..."

"തന്റെ അനിയൻ മിസബ് അവളുമായി നല്ല കൂട്ടാണ്...ഓൾക്ക് തന്നോടുള്ള ഇഷ്ടം മനസ്സിലാക്കിയതിന് ശേഷമാ ഓന് തന്റെ അനിയൻ ആണെന്ന് ഓന് പറഞ്ഞത്. .

തന്റെ ജീവിതം ഓൾക്ക് മുന്നിൽ ഓന് വിവരിച്ചപ്പോൾ തന്നോടുള്ള ഓൾടെ ഇഷ്ടം കൂടി എന്നല്ലാതെ കുറഞ്ഞില്ല...."

അത് കേട്ടപ്പോ ന്റെ കണ്ണ് നിറഞ്ഞു
..

"സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ആരെക്കാളും നന്നായി ഓൾക്ക് മനസ്സിലാവൂടോ... കാരണം പാവം ന്റെ പെങ്ങൾ ആ വേദന അനുഭവിച്ചതാ
."

"ആരാ ഈ ഷാനി.. ഒരിക്കൽ ഓൾടെ അടുത്തൂന്ന് ഞാൻ കേട്ടിരുന്നു ആ പേര്
."

നിറകണ്ണുകളോടെ അവൻ പറയാൻ തുടങ്ങി...

"ഷാനിൽ...ഞങ്ങടെ ഷാനി... ഉപ്പാന്റെ പെങ്ങളുടെ മോനാണ്....ന്റെ അതേ പ്രായം...ഒറ്റ മനസ്സും രണ്ട് ശരീരവുമായിരിന്നു ഞങ്ങൾ...ഞാനെന്ന് പറഞ്ഞാ ഓനും ഓനെന്ന് പറഞ്ഞാ നിക്കും ജീവനായിരുന്നു....

അഫു ഷാനിക്കുള്ളതാണെന് പണ്ടുമുതലേ ഞങ്ങൾ കേട്ട് വളർന്നതായിരുന്നു....അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ അവര്ടെ പ്രണയം തുടങ്ങി...രണ്ടാൾക്കും നിക്കാഹിന് ഉള്ള സമയം ആയപ്പോൾ രണ്ടുവീട്ടുകാരും ഒരുപാട് സന്തോഷത്തോടെ അത് നടത്തി....

പക്ഷെ വിധി മറ്റൊന്നായിരുന്നു....നിക്കാഹിന്റെ പിറ്റേന്ന് ഔട്ടിങിന് പോകാൻ അഫുനെ  കൂട്ടാൻ വരുന്ന വഴി ഓന്റെ ബൈക്കും ഒരു ബസ്സും തമ്മിൽ ആക്സിഡന്റ് ആയി...സംഭവ സ്ഥലത്ത് വെച്ചു തന്നെ ഞങ്ങടെ ഷാനി..."

അതും പറഞ്ഞു അവൻ മുഖവും പൊത്തി കൊറേ നേരം കരഞ്ഞു... നിക്കും ഫാസിക്കും സങ്കടം വന്നു.. .

"അതിന് ശേഷം ഓൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു... ആരോടും മിണ്ടില്ല... എപ്പഴും ഷാനിടെ ഫോട്ടോ കെട്ടിപ്പിടിച്ചു ഇരിക്കും... ഞങ്ങളെല്ലാം മറ്റൊരു നിക്കാഹിന് ഓളെ കൊറേ നിർബന്ധിച്ചു. .പക്ഷെ ഓൾ സമ്മതിച്ചില്ല
..

വീട്ടിൽ ഇരിക്കുമ്പോൾ ഞങ്ങൾടെ ടെൻഷൻ കൂട്ടാതിരിക്കാൻ ആണ് ഓൾ കോളേജിൽ വന്നുതുടങ്ങിയത്...അവിടെ വെച്ചു തന്നെ കണ്ടു..."

ഒക്കെ കേട്ടപ്പോൾ അഫ്‌ലയോട് പറഞ്ഞതൊക്കെ ഓർത്ത് നിക്ക് വിഷമം ആയി....പാവം...ന്നെ പോലെ ഓളും ഒരുപാട് സഹിച്ചതാ...കൂടെ കൂട്ടണം...ന്റെ നൈഷൂനെ സ്നേഹിച്ചത് പോലെ സ്നേഹിക്കാൻ ശ്രമിക്കണം
..

"നിക്കാഹിനുള്ള തിയതി കുറിച്ചോളൂ..."

എന്റെ സംസാരം കേട്ട ഫാസിയും അഫ്‌നാസും ന്നെ നോക്കി പുഞ്ചിരി തൂകി...

നൈഷൂ...നിന്നെ പോലെ ഓളെ സ്നേഹിക്കാൻ പറ്റോന്ന് നിക്ക് അറീല്ല...ഞാൻ ശ്രമിക്കാം....

മാജിനെയും മിച്ചൂനെയും പോയി കണ്ടു...അവരോട് വീട്ടിലേക്ക് പോകാൻ പറഞ്ഞു....സജ്‌ന ഇത്തയും മാലിക്കാക്കയും അവിടേക്ക് തന്നെ മാറി...ന്നെ കണ്ട ഉപ്പയും ഉമ്മയും ന്നോട് ക്ഷമ ചോധിച്ചു കരഞ്ഞു....

ഉപ്പാനോടും ഉമ്മാനോടും ഉണ്ടായ ദേഷ്യം ഒക്കെ ഞാൻ കളഞ്ഞു.... ന്റെ മഹറിന് അവകാശിയായി ഓൾ വന്നു...അഫ്‌ലാ...

ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ......ഇത്രയും നാളും സഹിച്ച വേദനകളൊക്കെ മറന്ന്..
---------------------------------------------------------------

തുടക്കം മുതൽ നിക്ക് ഈ കഥ നന്നായി എഴുതാൻ കഴിഞ്ഞിട്ടില്ല...ക്ഷമിക്കണം...

ചില തിരക്കുകൾ കാരണമാണ് പെട്ടെന്ന് തന്നെ കഥ അവസാനിപ്പിച്ചത്....നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ എത്തിയില്ല എന്നറിയാം......

നല്ലൊരു നോവലുമായി തിരിച്ചു വരും...എന്റെ എല്ലാ എഴുത്തിനും നിങ്ങൾ തന്ന പ്രോത്സാഹനം ഇനിയങ്ങോട്ടും ഞാൻ പ്രതീക്ഷിക്കും....

പോരായ്മകൾക്ക് ഒരിക്കൽ കൂടി ക്ഷമ.ചോദിക്കുന്നു....വീണ്ടും കാണാം എന്ന ശുഭ പ്രതീക്ഷയോടെ..... 

Written by സഹല

Post a Comment

Please Don't Spam here..