Malayalam story (family love)
Credit: to writer
കാന്താരീകാണ്ഡം - ജുദ്ധം പൊട്ടിപ്പുറപ്പെട്ടു..
"ഇനിയിപ്പോ ന്ത് പറഞ്ഞാ രക്ഷപ്പെടുക..? ഇന്ന് ഇടി കൊണ്ട് ഇഞ്ചപ്പരുവം ആകും.. ഇടി പിന്നെയും സഹിക്കാം.. കീരിപ്പല്ല് കൊണ്ടുള്ള കടി.. ന്റെ പൊന്നോ.. കണ്ണിക്കൂടി പൊന്നീച്ച പറക്കും.."
കാന്താരീടെ മുന്നിൽ പിടിച്ച് നിൽക്കണേൽ ആയോധനകല അല്പം വശം വേണം. ഏത് നേരത്താണോ സിതാര എന്ന് പറയാൻ തോന്നിയെ. ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി. മൊബൈൽ എവിടെയാ ഒന്ന് ഒളിപ്പിക്കുക..?കബോർഡ് തുറന്ന് തുണിക്കിടയിൽ തിരുകി ലോക്ക് ചെയ്തു. ശേഷം ഫ്ലവർവേയ്സ്, ടേബിൾ ലാംപ്, പവർ ബാങ്ക്, റൂമിലുണ്ടായിരുന്ന ഒന്ന് രണ്ട് ആന്റിക് പീസുകൾ എല്ലാം പെറുക്കി ബെഡിനടിയിൽ വെച്ചു. 'പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ' എന്നാണല്ലോ. ശേഷം റൂമാകെ കണ്ണോടിച്ചു ഭാരമുള്ളതും കട്ടി കൂടിയതുമായ വസ്തുക്കൾ ഇനി ഒന്നും തന്നെയില്ല എന്ന് ഉറപ്പു വരുത്തി. ജുദ്ധഭൂമി ഒരുങ്ങിക്കഴിഞ്ഞു. ജുദ്ധത്തിന് മുന്നോടിയായി അല്പം വിശ്രമം. ഞാൻ ബെഡിലേക്ക് വീണു.
പിടിച്ച് നിൽക്കാനുള്ള ഉത്തരങ്ങൾ ഓരോ അസ്ത്രങ്ങളായി ഞാൻ മനസ്സാകുന്ന ആവനാഴിയുടെ അടിത്തട്ടിൽ നിറച്ചു വെച്ചു. ക്രമത്തിന് എടുത്ത് പ്രയോഗിക്കാനായി മനസ്സിലിട്ട് ഒന്നൂടി മൂർച്ച വരുത്തി. അപ്പോളേക്കും കാന്താരിപ്പടയുടെ കുതിരക്കുളമ്പടി ശബ്ദം ഇടനാഴിയിലൂടെ റൂമിലേക്ക് അരിച്ചെത്തി. വരുന്നത് വരട്ടേ എന്ന് കരുതി ഞാൻ കണ്ണുകൾ പൂട്ടി ഉറക്കം നടിച്ചു കിടന്നു.
അപ്പോളേക്കും ന്റെ കെട്ട്യോൾ റൂമിലെത്തിയിരുന്നു. അകത്ത് കടന്ന അവൾ ഡോർ ലോക്ക് ചെയ്തു. ആഹാ.. ഇന്ന് ജാലിയൻ വാലാബാഗ് ആകുമല്ലോ. അന്നത്തെപ്പോലെ ഇറങ്ങി ഓടാൻ പറ്റില്ല.
"ചേട്ടായീ.." ബാസ്സ് കൂട്ടിയുള്ള വിളി. പിന്നേ.. ന്റെ പട്ടി വിളി കേൾക്കും. അനങ്ങില്ല ഞാൻ.
"ചേട്ടായീ.. ഉറക്കം നടിക്കണ്ട.."
ഒന്ന് പോ പെണ്ണേ.. അങ്ങനൊന്നും അനങ്ങുന്നവനല്ല ഞാൻ.
"ചേട്ടാ..യീ.." അതിച്ചിരി ഉറക്കെ നീട്ടിയായിരുന്നു.
"ഉം..?" ഉറക്കച്ചടവിലെന്ന പോലെ ഞാൻ അവ്യക്തമായി മൂളി.
"ഒന്നെഴുന്നേറ്റേ.. ഒരു കാര്യമുണ്ട്.."
ഞാൻ വീണ്ടും മൗനം. നാല് അഞ്ച് സെക്കന്റ് അനക്കമൊന്നും കേട്ടില്ല.
"പ്ടോ.." മുതുകത്ത് കാന്താരീടെ കൈപ്പത്തി പതിഞ്ഞപ്പോൾ ഇന്നത്തെ ജുദ്ധത്തിന്റെ ഇന്റൻസിറ്റി ന്താവും എന്ന് ഏകദേശധാരണ കിട്ടി. ഇന്നത്തോടെ ഞാൻ ഭിത്തീൽ കേറും എന്നുറപ്പായി. ഒന്നുമറിയാത്ത പോലെ ഞാൻ ചാടി എണീറ്റു.
"ന്താടീ..?" മുതുക് തടവിക്കൊണ്ട് ചോദിച്ചു.
"മോനോട് നല്ല ബോധത്തിൽ എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.."
"ന്ത് കാര്യം..?"
"ന്റെ ഏട്ടന്റെ പേരെന്താ..?"
"ശ്രീഹരി.."
"ഓക്കേ.. എപ്പോളാ പേര് സിതാര എന്നാക്കിയേ..?"
"ഏ.. ന്തോന്നാ..?"
"കളിക്കല്ലേ.. എനിക്ക് നല്ലോണം കലിച്ച് വരണുണ്ട്.."
"അതേ.. മോളേ.. ഞാൻ വേറെന്തോ ഓർത്ത് പറഞ്ഞതാ.."
"വേറെ ന്ത് ഓർത്തപ്പോളാ സിതാര കേറി വന്നേ..?"
"ഒരബദ്ധം പറ്റിപ്പോയി.. നീ ഒന്ന് ക്ഷമി.."
"ഇതങ്ങനെ ക്ഷമിക്കാൻ പറ്റൂലല്ലോ ചേട്ടായീ.."
"പിന്നെന്തോ വേണം.."
"എനിക്ക് സത്യം അറിയണം.."
"ന്ത്..?"
"ഏതവളുമാരുടെ കൂടൊക്കെയാ ഈ കോഴി കുറുകുന്നേന്ന്.."
"ദേ.. ശ്രീ.. ന്റെ വായീന്ന് വല്ലതും കേൾക്കും കേട്ടോ.."
"ഓ.. പിന്നേ.. ഉത്തരം മുട്ടുമ്പോ ഇങ്ങോട്ട് ദേഷ്യപ്പെടണത് ഇനി ന്റടുത്ത് ചെലവാകത്തില്ല.."
ശ്ശെടാ.. ഈ പെണ്ണ് വിടുന്ന ലക്ഷണമില്ലല്ലോ.
"ഞാൻ ആരോടും കുറുകാനൊന്നും പോയിട്ടില്ല. ആവശ്യമില്ലാണ്ട് നീ ഓരോന്ന് പറയരുത്.."
"ഇല്ല.. ഇന്നലെ ആര് വിളിച്ചെന്ന് ചോദിച്ചപ്പോ ന്താ സിതാരയാന്ന് പറഞ്ഞേ..? അപ്പോ ശരിക്കും അവൾ വിളിക്കാറില്ലേ..? അതോണ്ടല്ലേ അറിയാണ്ട് വായീന്ന് വീണത്..?"
"അത്.. പിന്നെ.. നീ.. ഞാൻ.."
എനിക്ക് കറക്റ്റായിട്ട് ഒരു മറുപടി കിട്ടിയില്ല.
"ബബ്ബബ്ബ അടിക്കണ്ട.. കള്ളി വെളിച്ചത്തായി.."
"ആ.. ആയങ്കി കണക്കായിപ്പോയി.."
"ആഹാ.. ഇനി മേലാൽ ആരേലും വിളിച്ചതായിട്ട് ഞാനറിഞ്ഞാൽ നോക്കിക്കോ.."
"അറിഞ്ഞാ നീ എന്നെ പിടിച്ചങ്ങ് മൂക്കിക്കേറ്റും.. ഒന്ന് പോടീ.."
"മൂക്കിലാണോ മൂർധാവിലാണോ കേറ്റുന്നേന്ന് ഞാനിപ്പോ കാണിച്ച് തരാം.." എന്നും പറഞ്ഞ് അവൾ ടേബിളിലേക്ക് നോക്കി. ശൂന്യം. തിരിഞ്ഞ് ബെഡ്ബോർഡിലേക്ക്, അവിടുന്ന് ഡ്രസ്സിങ് ടേബിൾ.. അവസാനം എന്നെയും..
"ഒന്നും അവിടെ ഇല്ലല്ലോ.. ഇനി നീ എന്നാ പണ്ണുവേ.. ഓ.. എന്നാ പണ്ണുവേ..?"
എന്നോടാ നിന്റെ കളി എന്ന ഭാവത്തിലിരുന്ന എന്നെ നോക്കി പല്ലും കടിച്ച് പിടിച്ച് ന്റെ നേരെ കൈയും ഓങ്ങി അവൾ വന്നു.
"എല്ലാം എടുത്ത് മാറ്റി സേഫ് ആക്കി അല്ലേടാ..?"
"പിന്നെ നീ ന്ത് കരുതി.." തല്ലാൻ ഓങ്ങിയ കൈ തടുക്കാനായി ഞാൻ ഒന്ന് നിവർന്നിരുന്നു. പാഞ്ഞു വന്ന വലംകൈ ഒരു അഭ്യാസിയെപ്പോലെ എന്റെ ഇടം കൈ കൊണ്ട് തട്ടി മാറ്റി ഒരു കരാട്ടെ പൊസിഷനിൽ ഇരുന്നപ്പോത്തന്നെ അവളുടെ ഇടതു മുഷ്ടി എന്റെ മൂക്കിൽ പതിഞ്ഞു. റോക്കറ്റ് വിട്ട പോലെ നാസാദ്വാരത്തിലൂടെ ഒരു കൊള്ളിയാൻ മേലേക്ക് കുതിച്ചു. കണ്ണിലൂടെ പൊന്നീച്ചയും കാക്കയും പറന്നു കളിച്ചു ഇരുട്ട് പരത്തി. റൂം കിടന്ന് വട്ടം കറങ്ങുന്നു. ഞാനൊന്ന് തല കുലുക്കി സ്ഥലകാലബോധം വരുത്തിയപ്പോളേക്കും അവൾ ബെഡിൽ കയറി ന്റെ പുറകിൽ എത്തിയിരുന്നു. അവളുടെ അടുത്ത നീക്കം എന്താണെന്ന് ഊഹിക്കാൻ പോയിട്ട് ഞാനാരാണെന്ന് പോലും ആരേലും അന്നേരം ചോദിച്ചാ എനിക്കറിഞ്ഞൂടാ..
പിന്നിലെത്തിയ അവൾ ന്റെ തോളിൽ കേറി ഇരുന്ന് മുടി പിടിച്ച് വലിക്കാൻ തുടങ്ങി. തല പറിഞ്ഞ് പോകുന്ന വേദന. അവളെ തള്ളിത്താഴെയിടാൻ നോക്കിയതും ന്റെ ബാലൻസ് പോയി ഞാൻ മലർന്ന് വീണു. ഒപ്പം അവളും. കഴുത്തിലൂടെ അവൾ കാല്കൊണ്ട് പൂട്ടിട്ടു. ദൈവമേ സ്വയരക്ഷക്ക് ഞാൻ പറഞ്ഞ് കൊടുത്തത് മുഴുവൻ എനിക്കിട്ട് തന്നെ പരീക്ഷിക്കുവാണല്ലോ. ആശാന്റെ നെഞ്ചത്ത് തന്നെ അടുപ്പ് കൂട്ടുന്ന ജാതിയാണല്ലോ പഹവാനേ..
"എടീ പെണ്ണേ വിട്. എനിക്ക് ശ്വാസം മുട്ടുന്നു.."
"ആരാടാ സിതാര..?"
"ആരും അല്ല.."
"ഞാനാണോ അവളാണോ നിനക്ക് വലുത്..?"
"അതിലെ.. ന്താ.. ഇത്ര സം.. ശയം..? നീ.." അവളുടെ കാല് മുറുകി ഞാൻ ചുമക്കാൻ തുടങ്ങി.
"ശരിക്കും പറ.. ഞാൻ കേക്കട്ടേ.. ആരാ വലുത്..?" എന്നും പറഞ്ഞ് കാല് ഒന്ന് കൂടി ഇറുക്കി മുടിയിൽ പിടിച്ച് തല പിന്നിലേക്ക് വലിച്ചു.
"ന്റെ പൊന്ന് കെട്ട്യോളെ.. നീ തന്നാ എനിക്ക് എല്ലാ..റ്റിലും വലു..ത്.."
"ആ.. അങ്ങനായാൽ എല്ലാർക്കും കൊള്ളാം.."
"മതി നീ പിടി വിട്.."
"ഇനി ഇതാവർത്തിക്കോ..?"
"ഏത്..?"
"ഏതെന്ന് ഇനി ഞാൻ പറയണോ..?"
കാന്താരി ന്റെ ചെവി പിടിച്ച് കറക്കി. അവൾ ഒരു കൈ കൊണ്ട് എന്റെ മൂക്കിൻതുമ്പ് പിച്ചി. മുൻപത്തെ ഇടിയുടെ വേദനയും കാന്താരിയുടെ പിച്ചും.
"ഇല്ല.. ഒന്നും ചെയ്യില്ല.. ആരേം വിളിക്കില്ല, വിളിച്ചാലും എടുക്കില്ല.. മെസ്സേജ് അയക്കില്ല, ചാറ്റില്ല.. നീയാണെ നമ്മടെ മക്കളാണെ സത്യം. ലേലു അല്ലു.. ലേലു അല്ലു.. ലേലു അല്ലു.. അഴിച്ച് വിട്.."
ഗത്യന്തരമില്ലാതെ സത്യം വരെ ചെയ്യേണ്ടി വന്നു. അവൾ പതിയെ കൈ വിട്ടു, കാല് കൊണ്ടുള്ള കഴുത്തിലെ കുരുക്കും അയച്ചു. ഞാൻ നീണ്ടുനിവർന്ന് കിടന്ന് അണച്ചു. അവൾ എഴുന്നേറ്റ് താഴെയിറങ്ങി ന്റെ മുന്നിലേക്ക് വന്നിട്ട് പറഞ്ഞു.
"ഭാര്യമാരെ പറ്റിച്ച് വേറെ പഞ്ചാരയടിക്കാൻ പോകുന്ന ഭർത്താക്കന്മാർക് ഇതൊരു പാഠമായിരിക്കട്ടെ.."
"അതിന് നീയെന്തിനാ എന്നെ അവരുടെ പ്രതിനിധിയാക്കുന്നേ.."
"എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ ലോകോത്തര കോഴി ന്റെ കെട്ട്യോൻ ആയോണ്ട്.."
എന്നിട്ടൊരു ചിരിയും. ഹോ.. ന്ത് ചെയ്യാം.. കെട്ട്യോളല്ലേ.. ഇനി പറഞ്ഞിട്ട് ന്താ കാര്യം.. പറ്റിപ്പോയി..
"ശ്രീക്കുട്ടീ.." അമ്മയുടെ നീട്ടിയുള്ള വിളി റൂമിലെത്തി.
"അമ്മ വിളിച്ചത് കൊണ്ട് രക്ഷപ്പെട്ടു.. ഇനിയും ഇത് പോലെ ന്തേലും കുരുത്തക്കേട് കാണിച്ചാൽ.. അറിയാലോ എന്നെ.."
അതൊരു താക്കീതായിരുന്നു. എന്നിട്ടും ആര് നന്നാവുന്നു.
"ന്റെ പട്ടി നന്നാവും." എന്നാണ് മനസ്സിൽ തോന്നിയതെങ്കിലും മുഖത്ത് അത് കാണിക്കാതെ പേടി അഭിനയിച്ചു.
"ഉം.." ഒരുറച്ച മൂളലോടെ കാന്താരി റൂം വിടുമ്പോൾ അവൾക്കെങ്ങനെ തിരിച്ച് പണി കൊടുക്കാം എന്ന് ആലോചിച്ച് കൊണ്ട് താടിക്ക് കൈയും കൊടുത്ത് ഇരുന്നു. നല്ല പിടലിവേദന. വേണ്ട.. കുറച്ച് ദിവസത്തേക്ക് ഇനി അവൾക്ക് പണി കൊടുക്കണ്ട. അവൾക്കത് താങ്ങാൻ പറ്റില്ല..
"അമ്മേ.. അമ്മ മുട്ടുവേദനക്ക് ഇടുന്ന തൈലം എവിടാ വെച്ചേക്കുന്നേ..?"
********************************************