Malayalam love story
എപ്പോൾ അവളെ തൊടുമ്പോഴും ഇത് തന്നെ അവൾ ആവർത്തിച്ച് കൊണ്ടിരുന്നു ഒന്നും ഇല്ലെങ്കിലും.. ഞാൻ അവളെ താലിചാർത്തിയ പുരുഷൻ അല്ലെ...
"ആരാടീ... ഈ നിധിൻ... "
ഒരു അമ്പരപ്പോടെ എന്നെ നോക്കി കേൾക്കാത്താ ഭാവത്തിൽ... വീണ്ടും കിടന്നു.. അവൾക്ക് അറിയില്ലായിരുന്നു പഴയത് എല്ലാം എനിക്കി അറിയാം എന്ന് ചിലപ്പോൾ എന്നെ പറ്റിക്കുകയാണ് എന്ന് കുറ്റബോധം കൊണ്ടാവും അങ്ങനെ... ഒഴിഞ്ഞു മാറുന്നത്.
" ഞാൻ പോകുന്നു എന്റെ സ്വപ്നങ്ങൾക്ക് നിറമണിയിക്കുവാൻ അവനു കഴിയുമോ എന്ന് അറിയില്ലാ... നിന്റെ പ്രണയത്തിൻ പരിശുദ്ധി ജീവിത്തിലും കാണിച്ചിരുന്നാ എങ്കിൽ... ഇപ്പോൾ മറ്റൊരുവൻ എന്റെ കൈ പിടിക്കില്ലായിരുന്നു... എങ്കിലും ഞാൻ പോവുന്നു... "
നിറഞ്ഞ് ഒഴുകുന്നാ മിഴികളുമായി എന്റെ മാറോട് ചേർന്നു... തേങ്ങികരയുന്നുണ്ട് പതിയെ ആ മുടിയിഴകളെ തലോടി നെറുകയിൽ ചുംബിച്ചു.. എന്നെയും ആ ഡയറിക്കുറിപ്പുകൾ കരിയച്ചിരുന്നു... അത്രമേൽ പവിത്രമായിരുന്നു അവളുടെ പ്രണയം.. അത് നഷ്ടമായപ്പോഴും ആരെയും പഴിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി കഴിഞ്ഞിരുന്നു അവന്റെ കാപട്യ പ്രണയത്തിൻ മായലോകത്ത് വീണതറിയിക്കാതെ...
"മാപ്പ്....മാപ്പ്...."
"എന്തിനാ.....മം.. എന്തിനാ.. "
" എല്ലാം മാറച്ച് വെച്ച് നിങ്ങളെ വിഡ്ഢീയാക്കിയതിന്.... പൊറുക്കുവാൻ പറ്റാത്താ തെറ്റാണ് എന്ന് അറിയാം ചെയ്യത്...."
അവളെ ഒന്നുടെ ചേർത്തണച്ചു...
"നിന്നെ ഞാൻ താലിക്കെട്ടുകയെന്നാൽ.... നീയെന്താണ് എന്ന് അറിയുക എന്നൂടെ ഉണ്ട്... അത് കൊണ്ട് തന്നെ എല്ലാം അറിഞ്ഞ് പൂർണ്ണമനസ്സോടെയാണ് ഞാൻ നിന്നെ സ്വീകരിച്ചതും.. പക്ഷെ നീ നിന്റെ കുറ്റബോധം കൊണ്ട് ഒഴിഞ്ഞ് മാറുകയായിരുന്നു... ഞാൻ നിന്നോട് ഇത് പറയുമ്പോഴല്ലൊം.... കുറച്ച് കഴിയുമ്പോൾ ശരിയാവും എന്ന് ഞാൻ കരുതിയിരുന്നു..... "
പറഞ്ഞ് തീരുംമുമ്പ് അവളുടെ വിരലുകൾ എന്റെ അധരങ്ങളിൽ അമർന്നു.... കണ്ണുകളിൽ കാണാം കുറ്റബോധത്തിൽ ഇരുൾ പടരുന്നത്...
" ഞാൻ വിചാരിച്ചു എല്ലവരും ഒരുപോലെയാണന്ന്... ഒരു പെണ്ണിന്റെ കുറവുകൾ കണ്ട് അവളെ ഇല്ലായ്മ ചെയ്യുന്നവരാണന്ന്... പക്ഷെ ഇതുവരെ അതെല്ലാം തെറ്റിക്കുകയായിരുന്നു ഏട്ടൻ... അവളെ അറിഞ്ഞ് അവളുടെ സ്വപ്നങ്ങളെ തന്റെ കടമകളായി ചേർത്ത് പിടിക്കുന്നവരും ഉണ്ടെന്ന് പറഞ്ഞ് എന്നെ തോൽപ്പിക്കുവായിരുന്നു അല്ലെ... ഏട്ടാ "
അവളുടെ മിഴികൾ തുടച്ച്.... പതിയെ കവിൾത്തടങ്ങളിൽ താലോടി.. എന്റെ ജയം ഞാൻ അവൾക്കായ് തോറ്റു. കൊടുത്തു..
"ജയിച്ചത് നീയാണ്... തോറ്റത് ഞാനും നിന്റെ പ്രണയത്തിനു മുന്നിൽ... ഇനിയെങ്കിലും നമ്മുക്കൊരു പുതിയ ജീവിതം തുടങ്ങിക്കൂടെ ഇവിടെന്ന് നിന്റെ ഭാരങ്ങൾ എന്നിലെക്ക് തരുക എന്നിട്ട് നീ പറന്ന് ഉയരുക സ്വപ്നങ്ങൾ നേടാൻ ഞാൻ ഉണ്ടാവും കൂടെ... "
" വേറെ ഒന്നും വേണ്ടാ ഈ ഒരു വാക്ക്മതി.... ഞാൻ നിന്റെ ചിറകിനടയിൽ ജീവിച്ച് തുടങ്ങാം.. ഒന്നു പുറത്തെക്ക് ഇറങ്ങിയാലോ.. ഏട്ടാ ഇവിടെ എന്തോ പോലെ."
അവളെ തോളിലെറ്റി പതിയെ നടന്നു വരാന്തയിലെക്ക്.... അവൾ സ്വപ്നം കണ്ടതിനെക്കാൾ നല്ലൊരു ജീവിതം എനിക്കി സമ്മാനിക്കണം എന്നാ വാശീയോടെ...... അവളെ എന്റെ ചിറകിനടയിൽ സുരക്ഷിതമാക്കി സ്വപ്നങ്ങൾ ഒക്കെയും നേടികൊടുക്കണം... ഇന്നവൾ മാറി ഒന്നു കൈവിരൽ മുറിഞ്ഞാൽ പോലും എന്നെ അറിയിക്കും അവൾ.... ഇന്ന് വിശ്വാസിക്കാൻ കഴിയില്ലാർക്കും.. ഇത്തരം സ്ത്രീകളും പുരുഷൻമാരും കുറവാണ് ഇന്ന്... ഇന്ന് എല്ലാം സ്വയലാഭം നോക്കി നടപ്പാണ് എല്ലാത്തിലും മുകളിൽ ഞാൻ എന്ന് വാശീയിൽ നഷ്ടമാവുന്നത്.. പ്രണയമാണ് മനുഷ്യനെ തിരിച്ചറിയാനുള്ള വിവേകമാണ്.. എല്ലാവർക്കും സമ്മത്വം വേണം ഒരു പുരുഷനെ പോലെ സ്ത്രീയിക്കും വേണം സംരക്ഷണം സുരക്ഷിതത്വം അല്ലാതെ.... ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് എന്ന് പറഞ്ഞ് സ്വയലാഭം പ്രശ്സ്തരാവൻ നോക്കുന്നത് അൽപ്പത്തരമാണ്...... തിരിച്ചറിയുക നീയും ഞാനും മനുഷ്യരാണ്..
Written by
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ