#ads 1

അമ്മ കോലമസ്സാണ്... - Amma Kolamassanu Story

Malayalam story

Malayalam short story 

Written by 
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ


"എനിക്കി അവളെ ഒന്നു കാണാണം... അമ്മ ഇനിയവൾ മറ്റൊരുവന്റെ ആണ് എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം... "

പതിയെ അമ്മ ഒരു ലജ്ജയോടെ... നോക്കുന്നുണ്ടായിരുന്നു..

" അത് വേണോ... ടാ... നിന്റെ വിഷമം എനിക്കറിയാം... ഒരു പക്ഷെ എന്നെക്കാൾ ഏറെ നീ അവളെ സ്നേഹിക്കുന്നുണ്ടാവും... പക്ഷെ അവൾ എല്ലാം മറന്ന് ചിലപ്പോൾ പുതിയൊരു ജീവിത്തിലെക്ക് പോവുന്ന് സമയത്ത് നീയാട്ട് അവളെ കരയിക്കണോ.. "

" ഇല്ലെങ്കിൽ അത്... മനസ്സിൽ ഒരു നീറ്റലായ് തുടരും... അമ്മാ ഇത്രയും നാൾ എന്റെ പാതിയായിരുന്നില്ലെ  എങ്ങനെ മറക്കും.... "

നിറഞ്ഞ് ഒഴുകിയ കണ്ണുനീരനെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ലാ... അവൾക്ക് ഒരു കൗതുകം മാത്രമായിരുന്നു പ്രണയം പക്ഷെ എനിക്കി ജീവനും.. അവളെ കുറ്റപ്പെടുത്താനവില്ലെ ഇന്ന് പ്രണയം എന്നത് ഇന്ന് അങ്ങനെയാണ് എങ്കിലും അരികിൽ ഇരുന്ന് കലപിലകൂട്ടാനും... അമ്മയുടെ കൂടെ ചേർന്ന് എന്നെ ഇടിക്കാനും ഒന്നും അവൾ ഇല്ലാ... ഇനി ഒരുമ്മിച്ച് കണ്ടാ സ്വപ്നങ്ങൾ എല്ലാം പാഴയ പോയി എന്നറിയുമ്പോൾ.... ഒരുപാട് സ്വപ്നങ്ങൾ കണ്ട് പ്രസവിച്ച് ഒരു അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടമായ് അവസ്ഥയാണ് എനിക്കി ഇപ്പോൾ... എങ്കിലും പോവണം അവസാനമായി അവളെ കാണാൻ....
" പോവാം ടാ ഞാനും വരാം..... എന്താ സമ്മതമാണോ.. "
"എന്തിനാ ഈ മോന്റെ ചമ്മിയാ മുഖം കാണാൻ ആണോ....."
പതിയെ കവിളിരോം മുഖം ചേർത്തു അമ്മ...
"അല്ലാടാ... അങ്ങനെ ഒരുത്തി ഇട്ടെച്ച് പോയൽ തീരാവുന്നത് അല്ലാ എന്റെ മോന്റെ ജീവിതം എന്ന് പറഞ്ഞ് കൊടുക്കാൻ....... എന്താടാ ചെക്കാ പോരെ... നീ ഇനി ഇങ്ങനെ വിഷമിക്കല്ലെ ട്ടോ എനിക്കും കൂടെ വിഷമം ആവും...."
മെല്ലെയാ തോളിൽ തലചായിച്ചു..
"എന്തിനാ അമ്മേ... ഇങ്ങനെ സ്നേഹിക്കുന്നെ... "
"മടുക്കുമ്പോൾ ഇട്ടെച്ച് പോകാൻ.... ഞാൻ നിന്റെ കാമുകി അല്ലാല്ലോ അത് കൊണ്ട് പേടിക്കണ്ടാ കൂടെ തന്നെ ഉണ്ടാവും...."
ആ വാക്കുകൾക്ക് തിരിച്ചു പകരമായി നൽകാൻ ഒരു പുഞ്ചിരി പോലും ഇല്ലായിരുന്നു എന്നിൽ.. ദിവസങ്ങൾ കഴിഞ്ഞു സങ്കടം കൊണ്ട് നീറുമ്പോഴും അമ്മ ആശ്വാസമായി എത്തും കല്യാണ പന്തതലിൽ ഒരുങ്ങി നിന്ന് അവൾക്ക് അരികിലെക്ക് അമ്മ ചെന്നതും ആ കണ്ണുകൾ എന്നെ.... തിരയുന്നുണ്ടായിരുന്നു.. ഉള്ളിൽ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ആരും കാണാതെ മാറി നിന്നു..... എനിക്കി കാണാം അവളിൽ ഒരു പേടിപടരുന്നത്.... അമ്മ പതിയെ അവളുടെ കാതിൽ ഏന്തോ പറയുന്നുണ്ടായിരുന്നു.... ദൂരെ നിന്ന് എല്ലാം കണ്ട് ഒരു   ചിരിനൽകി ഞാൻ ഇറങ്ങി പോരുമ്പോൾ തകർന്ന് നീറുന്നുണ്ടായിരുന്നു ഉള്ള്....
"അമ്മ എന്താ... അവളോട് പറഞ്ഞത്..... "
" നിന്നോട് പറഞ്ഞത് തന്നെ.... "
" എന്നോട് പറഞ്ഞതോ.... "
" ഇനിയൊരിക്കലും കാണില്ലാല്ലോന്ന്..... എന്റെ മോന്റെ കൂടെ എന്ന്..."
ആ മാസ്സ് ഡയ്ലോഗും പറഞ്ഞ് ആരും അറിയാതെ ഇറങ്ങി വന്ന് കൈയും പിടിച്ച്  കൂടെ നടന്നു.... അമ്മ.. ഒരിക്കലും നമ്മൾ പറ്റിക്കാപ്പെടുന്നില്ലാ നമ്മൾ അതിന് നിന്നു കൊടുക്കാതെ അവർക്ക് അതിന് കഴിയില്ലാ.. പ്രണയം ആണങ്കിൽ പ്രണാനാവണം.... നിറത്തിലും പണത്തിലും ഉള്ളാ പ്രണയം അടിത്തറയില്ലാത്ത വീടുകൾക്ക് സമാണ് ഒരു നിമിഷം കൊണ്ട് തകർന്നടിയും..... പരസ്പര വിശ്വാസത്തിൽ... മനസ്സിലാക്കി പിറക്കുന്നാ പ്രണയത്തെ ഇല്ലാതാക്കുക അത്ര എളുപ്പം അല്ലാ... ചിലർ ഇന്നും വിഢീകളായി മാറി കൊണ്ടെരിക്കുന്നു.... ഓർക്കുക നിങ്ങളുടെ ഒരു നിമിഷത്തെ സ്ന്തോഷത്തിന് വേണ്ടിയാണ് എങ്കിലും സ്നേഹത്തിൽ കള്ളം കാണിക്കരുത് ചിലർ അത് പിന്നീട് അത് നഷ്ടമായി എന്നറിഞ്ഞാൽ ജീവൻവരെ  നഷ്ടമാക്കും..




إرسال تعليق

Please Don't Spam here..