Malayalam story
Written by
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
"പ്രസവിക്കാൻ പോവുന്നത് അവൾ അല്ലെ... അതിന് നീ എന്തിനാ കരയുന്നത്..... "
അമ്മ അടുത്തിരുന്നു തോളിൽ കൈക ചേർത്ത് പറയുന്നുണ്ട്....
" എന്നാലും എന്റെ ജീവനല്ലെ അമ്മ..... എന്തോ ഒരു നോവ് ഉള്ളിൽ.... ഇത്രനാൾ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നവൾ അല്ലെ...."
അമ്മ പതിയെ എന്നെ തലോടുന്നുണ്ടായിരുന്നു.... മിഴികൾ തുടച്ച് എന്നെ ചേർത്തണയ്ക്കുന്നുണ്ടായിരുന്നു... അപ്പോഴും ഞാൻ മറക്കുന്നു കാര്യം ഉണ്ടായിരുന്നു എന്നെ ചേർത്ത് പിടിച്ച് കൈകൾക്കും ഇതുപോലെ അവസ്ഥ ഉണ്ടായിരുന്നുന്ന്.. ഡോക്ടറോടെ വഴക്ക് ഒക്കെ കേട്ട് എങ്ങനെ ഓക്കയോ ലേബർ റൂമിന് അകത്ത് കയറാൻ ഉള്ളാ സമ്മതം വാങ്ങി..
"ടാ നീ പോയിക്കോ അവളുടെ അടുത്തെക്ക്..... "
"അമ്മാ... അത് വേണോ.... "
" നീ പോയിക്കോടാ..... എനിക്കറിയാം അവളുടെ മനസ്സ് ഇപ്പോ നീ കൂടെ ഉള്ളത് ... അവൾക്കൊരു ആശ്വാസമാവും...... അവിടെച്ചെന്ന് കരയാൻ ആണെങ്കിൽ വേണ്ടാ.... "
ധൈര്യം സംരഭിച്ച് നടന്നു അവളുടെ അരികിലെക്ക്...... ചുറ്റിലും കീറിമുറിക്കാൻ നിൽക്കുവരെ കണ്ടതും നീറ്റൽ തുടങ്ങിയിരുന്നു നെഞ്ചിൽ... പതിയെ ആ മിഴികൾ എന്നെ തിരയുന്നുണ്ടായിരുന്നു .. അവളുടെ കൈകളിൽ തൊട്ടതും കണ്ണുകളിൽ ആശ്വാസം എനിക്കി അനുഭവിക്കാമായിരുന്നു... പ്രണയത്തോടെ ചേർത്ത് പിടിച്ച് ഓരോ നിമിഷങ്ങളും ആ മിഴികളിൽ മിന്നി മറയുന്നുണ്ടായിരുന്നു....
"പേടിയുണ്ടോ... അപ്പു.... "
" ഇതുവരെ ഉണ്ടായിരുന്നു.... ഇപ്പോ ഇല്ലാ.... എന്റെ അരികിൽ ഇല്ലെ.... വെറുതെ എന്നെ കൂടെ കരയിക്കരുത്.... നമ്മുടെ കൊച്ച് അച്ഛനെ കാണുമ്പോൾ ഇങ്ങനെ മിഴികൾ നിറച്ചവാരുത് കേട്ടല്ലോ..."
അവൾക്ക് ആശ്വാസം പകരം വന്ന് എനിക്കി അവൾ ധൈര്യം പകരുവാണ്...... നിമിഷ നേരം കൊണ്ട് ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.... പലരും മറന്ന് കളയുന്നതും ഈ വേദനയാണ്..... അത്രയ്ക്ക് ഭയനകമായിരുന്നു എന്റെ കൈകളിൽ അവളുടെ വിരലുകൾ അമർന്നിരുന്നു.... നിറഞ്ഞ് ഒഴുകി ചുമന്ന് തുടുത്ത് എന്റെ കണ്ണുകൾക്ക് കുളിരായ് ആ ശബ്ദം കാതുകളിൽ മുഴങ്ങികേട്ടു.... അവളുടെ നെറ്റിയിൽ ഒന്നു തലോടി ചുംബിക്കുമ്പോഴെക്കും അവൾ തളർന്നിരുന്നു.... ഒരു പെണ്ണായി പിറക്കാതിരുന്നതിൽ ആസൂയായിരുന്നു... മാസം തികഞ്ഞ് തുടങ്ങുമ്പോൾ പരിചരിക്കാൻ കൂട്ടിന് എല്ലാവരും .... ഇഷ്ട സാധനങ്ങൾ എല്ലാം സാധ്യമാക്കാൻ സാധിക്കും എന്നക്കെ പക്ഷെ ഈ ഒരു നിമിഷം അത് അവൾക്ക് മാത്രമേ പറ്റു.... ഇനിയെത്ര ജന്മങ്ങൾ പിറന്നാലും അറിഞ്ഞെന്നു വരില്ലാ ആ വേദന.... പതിയെ ആ കുഞ്ഞിനെ എന്റെ നേരെ നീട്ടി.... അപ്പോഴും അവൾ തളർന്ന് കിടപ്പാണ്...
"നിങ്ങൾക്ക് പുറത്ത് പോകാം ...."
" ഡോക്ടർ അവൾ... "
"താൻ വിഷമിക്കാതടോ.... അവൾ അറിഞ്ഞ് വേദന താനും അറിഞ്ഞതല്ലെ... പിന്നന്തെ..... വിഷമിക്കണ്ടാ ഷീ ഈസ് ഓൾറയിറ്റ് "
തർക്കിക്കാതെ കലങ്ങിയ കണ്ണുകൾ തുടച്ച്.... ആ കുഞ്ഞ് കൈകളിൽ ഒന്നു ചുംബിച്ചു... കാത്തു നിൽപ്പായിരുന്നു അമ്മയും അച്ഛനും പുറത്ത്... ഓടി വന്ന് എന്റെ കൈകളിൽ നിന്ന് കുഞ്ഞിനെ വാങ്ങി.... പതിയെ അമ്മയെ ഒരു നിസ്സഹായനായി മാത്രം നോക്കി നിൽക്കാൻ കഴിഞ്ഞുള്ളു...
" ഇപ്പോൾ മനസ്സിലായോടാ പെണ്ണുങ്ങൾക്ക് എല്ലാം ഏളുപ്പാമാണന്ന്.... ആ വേദന അറിയുന്നവൻ അവളെ പൊന്ന് പോലെ നോക്കുന്നു... അതിന്റെ മഹത്വം അറിയത്തവൾ അവനെ വെല്ലാൻ നടക്കുന്നു.. "
ചേർത്ത് പിടിച്ച് ആ തോളിൽ തലചായിച്ചു.... മിഴികൾ നിറയാതെ നോക്കണം അവരെ ഇനി... എത്ര ജന്മങ്ങൾ എടുത്താലും അതിനു പകരമാവില്ലെന്ന് ഉറപ്പുണ്ട്.... ബഹുമാനിക്കണം അതിന്റെ നോവറിയുവന്നരെ.... പുച്ഛിച്ച് തളളണം അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നാവരെ...
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ