#ads 1

ഒരു പെണ്ണുകാണൽ malayalam story

Oru pennu kanal malayalam story

ഒരു പെണ്ണ് കാണല്‍

********************
Credit:  to wtiter


രാവിലെ കൂട്ടുകാരന്‍റെ കൂടെ അവനു പെണ്ണ് കാണന്‍ പോകമെന്ന് വാക്ക് പറഞ്ഞതാണ് എഴുനേറ്റപ്പോള്‍ തന്നെ താമസിച്ചു പോയി. . പെട്ടന്ന് അവന്‍റെ ഫോണ്‍
അവന്‍: ഡാ നീ എവിടെയാ ഞാന്‍ ഇറങ്ങാറായി
ഞാന്‍: അളിയ സോറി ഞാന്‍ എഴുനേറ്റതെ ഉള്ളു കുളിച്ച് പോലും ഇല്ല
അവന്‍: കോപ്പ്, നീ കുളിക്കണ്ട ഇങ്ങ് വാ
ഞാന്‍: ഓകെ  ഡാ ഞാന്‍ മുണ്ട് ഉടുക്കട്ടേ?
അവന്‍: എന്‍റെയാ പെണ്ണ് കാണല്‍ നിന്‍റെ അല്ല. .!
ഞാന്‍:  ഓ.
കുളിക്കാതെ കുറച്ച് സ്പ്രേയും കൊണ്ട് അഡ്ജസ്റ്റ് ചെയ്തിറങ്ങി


പെണ്ണിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ പ്രതീക്ഷ (സെറ്റ് സാരിയും,തലയില്‍ മുല്ലപ്പൂവും,കൈയില്‍ ചായ ട്രേയുമായി കടന്ന് വരുന്ന ഒരു നാട്ടിന്‍ പുറത്ത് കാരി) കണ്ടതോ ലെഗിന്‍സും ടൈറ്റ് ബനിയനും ഇട്ട ഫ്രീക്കി. . ക്യഷ്ണാ ഇതെന്താ പെണ്ണുകാണലൊ അതോ ഫാഷന്‍ പരേടോ?  എന്നിട്ട് ഒരു കൂസലുമില്ലതെ ഞങ്ങളുടെ കൂടെ സോഫായില്‍ കയറി ഇരുന്നു എനിക്ക് ഇതെക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമാരുന്നു (എന്‍റെ അല്ലല്ലോ പെണ്ണ് കാണല്‍) അവന്‍റെ മുഖം കണ്ടാല്‍ അറിയാം അവളെ വലിച്ചു കീറാനുള്ള ദേഷ്യം ഉണ്ട്. . ഉടനെ അവളുടെ ചോദ്യം ചേട്ടന്‍ Whats appല്‍ ഇണ്ടോ? ഇന്‍റെര്‍നെറ്റെന്ന് കേട്ടാല്‍ കലി തുള്ളുന്ന അവന്‍റെ മുഖത്ത് നോക്കിയപ്പോള്‍ അറബി കഥയിലെ ശ്രീനിവാസനെയാണ് എനിക്ക് ഓര്‍മ്മ വന്നത്. . "കൈകളിലാദ്യം പണി എത്തട്ടേ എന്നിട്ടാകാം കംപ്യൂട്ടര്‍"
അവന്‍: ഇല്ല
അവള്‍: ഫേസ്ബുക്കിലോ?
(ഒരു നോട്ട്ബുക്ക് പോലും ഇല്ലത്തവന അപ്പോഴാ ഫേസ്ബുക്ക്  )
അവന്‍: അതും ഇല്ല
അവള്‍ക്കൊരു പുച്ഛം
അതോടെ അവന്‍ പറഞ്ഞു വാ നമുക്ക് പോവാം
പെട്ടന്ന് അവള്‍: ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറഞ്ഞിട്ട് പോകണം മിസ്റ്റര്‍. .
മിസ്റ്ററോ? ചേട്ടാ എന്ന് വിളിച്ചവളാ. .
ഞങ്ങള്‍ വിളിക്കാം എന്ന് പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഇംഗ്ലീഷില്‍ എന്തെക്കെയോ തെറി വിളിച്ചു. . അത് തെറി ആണെന്ന് മനസിലായത് പിന്നെ ഫേസ്ബുക്കില്‍ ഒരു മദമ്മയോട് ചോദിച്ചപ്പോഴാ. . അവള്‍ ബ്ലോക്കിട്ട് ഒറ്റ പോക്ക് ഹം  തടിയൂരാന്‍ പെട്ട പാട് ഞങ്ങള്‍ക്കറിയാം, എന്താ ഈ പെണ്ണുങ്ങള്‍ ഇങ്ങനെ..
ഇനി എന്‍റെ പെണ്ണ് കാണലിനു പോലും ഞാന്‍ പോകില്ല, ഹോ വെറുത്ത് പോയി

إرسال تعليق

Please Don't Spam here..