#ads 1

ഫൂലൻ ദേവി 😛 - Foolan Devi Malayalam Story

Malayalam story

Foolan Devi

Malayalam story 
Written by Anamika Ami


ആണല്ലാന്ന് ഇയാൾക്ക് അത്ര ഉറപ്പുണ്ടെങ്കിൽ  താനവിടെത്തന്നെയിരുന്നോ

കുട്ടിക്കിരിക്കാൻ വേറേ ഒരു പാട് സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞ് കിടപ്പുണ്ടല്ലോ അതിൽ ഇരുന്നൂടേ

ഞാൻ എവിടെയരിക്കണമെന്ന് താനാണോ തീരുമാനിക്കുന്നേ, സ്ത്രീകളുടെ സീറ്റിൽ കയറിയിരുന്ന് ന്യായം പറയുന്നോ എഴുന്നേൽക്കടോ

ഇത് മുതിർന്ന സ്ത്രീകളുടെ സീറ്റാ ഞാൻ അർഹതപ്പെട്ടവർ വരുമ്പോൾ എഴുന്നേറ്റ് കൊടുത്തോളാം

ആഹാ ആധാർ കാർഡ് കൊണ്ട് വന്ന് പ്രായം തെളിയിച്ചാലേ എഴുന്നേൽക്കോളോ, കൊള്ളാലോ

അളിയാ ഇവൾക്കൊരെല്ല് കൂടുതലാ നമുക്ക് എഴുന്നേറ്റ് കൊടുത്താലോ
എടാ മിഥുനേ, ഇവൾക്ക് എല്ലിന്റെ കൂടുതല്ല നല്ലതല്ലിന്റെ കുറവാ
ഇനി ഈ സീറ്റിൽ ഇരിക്കാൻ പറ്റാത്തത് കൊണ്ട് സ്ത്രീ സമത്വം നഷ്ടമാകണ്ട ഞാൻ എണീക്കുവാ
ഞങ്ങൾ എഴുന്നേറ്റ പാടേ അവൾ രാജാവിനെ പോലെ സ്ഥാനാരോഹണം നടത്തുന്നത് കണ്ട് സ്ത്രീകളടക്കം അവളെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു
അവൾക്ക് യാതൊരു കൂസലുമില്ല
എന്നാലുമെന്റെ ഗണേഷേ നിനക്ക് ഭയങ്കര ക്ഷമയാണളിയാ, നിന്റെ പുരുഷത്വത്വ.....ത്തെ തൊട്ടു കളിച്ചിട്ടും ഒന്നും പറയാതെ എഴുന്നേറ്റ് കൊടുത്തില്ലേ, ഇനി നാളെ മുതൽ ഈ ബസ്സിൽ കയറണ്ട
എടാ മരപ്പോത്തേ ആണത്വത്തെ ചോദ്യം ചെയ്തവൾക്ക് വാ കൊണ്ടാണോ മറുപടി കൊടുക്കേണ്ടത്, ഇനി നമ്മൾ ഈ ബസ്സിൽ മാത്രമേ കയറൂ
.................................................................


പിറ്റേ ദിവസവും അവൾ സ്ത്രീകളുടെ സീറ്റിലിരിക്കുന്ന പുതിയ പുരുഷ ഇരയെ നാണം കെടുത്തി സീറ്റ് കയ്യടക്കിയപ്പോൾ മനസ്സിലായി ഇത് അവളുടെ സ്ഥിരം പരിപാടിയാണെന്ന്.
അവൾ ആളൊരു കാന്താരിയാണെങ്കിലും സുന്ദരിയാണ്. അവളുടെ ചുണ്ടിന് മുകളിലുള്ള നനുത്ത രോമങ്ങൾ വെയിലിൽ തിളങ്ങുമ്പോൾ നല്ല ചന്തമാണ്.
ബസ്, അവളുടെ സ്റ്റോപ്പിലെത്തുമ്പോൾ എന്റെ ചെമ്പൻ മീശക്കാരി കയറുന്നുണ്ടോ എന്നറിയാൻ കണ്ണുകൾ അറിയാതെയങ്ങോട്ട് പോകും.
അയ്യോ എന്റെ, എന്നൊന്നും പറയാറായിട്ടില്ല വളക്കാനും മെരുങ്ങാനും ഇത്തിരി പാടാണ്. എന്നാലും ബസിലെ സ്ഥിരം യാത്രക്കാരായതോടെ ഒരു പുഞ്ചിരിയൊക്കെ കൈമാറാൻ തുടങ്ങിയിട്ടുണ്ട്
ഒരു ദിവസം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടും അവൾ ബസ്സിൽ കയറിയില്ല
പിറ്റേ ദിവസം അവൾ ദേഷ്യപ്പെടുമോ എന്ന് പോലും ആലോചിക്കാതെ തലേന്ന് ബസ്സിൽ കയറാഞ്ഞതെന്താണെന്ന് ചോദിച്ചു
എന്റെ വെപ്രാളം കണ്ട് ചിരിച്ച് കൊണ്ടവൾ പറഞ്ഞു
ബസ് നിർത്തുമ്പോൾ ബസിൽആദ്യം കയറുന്ന ആൾ ഞാനായിരിക്കണം അതെന്റെ ഒരു വാശിയാണ് ,സാധാരണ ഉന്തിത്തള്ളി ആദ്യം കയറാറുണ്ട് ഇന്നലെ അത് സാധിച്ചില്ല അത്കൊണ്ട് കയറിയില്ല
സത്യത്തിൽ കുട്ടിക്ക് എന്തേലും കുഴപ്പമുണ്ടോ
ബസ് ആണെന്ന് പോലും ഓർക്കാതെ ചിലങ്ക കിലുങ്ങും പോലെ അവൾ പൊട്ടിച്ചിരിച്ചു
എന്താ തന്റെ പേര് ദേവിക, ദേവീ ന്ന് വിളിക്കും
താൻ ഫൂലൻ ദേവിയാകുമ്പോഴാണ് ഭംഗി കൂടുതൽ
നാണം കൊണ്ടവളുടെ കവിൾ തുടുത്തു, ഞാൻ ദേഷ്യക്കാരിയാ
ദേഷ്യക്കാരിയുടെ വീട് സ്റ്റോപ്പിൽ നിന്ന് അധികം പോകാനുണ്ടോ
ബസ് സ്റ്റോപ്പിലെ പൂച്ച കുഞ്ഞിന് വരെ എന്റെ വീടറിയാം
ഓഹോ
................................................................
പെണ്ണുകാണാൻ ചെന്ന എന്നെ കണ്ട് അവൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ആ കവിളുകൾ തുടുക്കുന്നത് ഞാൻ കണ്ടു.
വീട്ടുകാർ ഞങ്ങൾക്ക് മാറി നിന്ന് സംസാരിക്കാൻ അവസരം തന്നപ്പോൾ ഞാനവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു
എനിക്കീ ചെമ്പൻ മീശക്കാരിയെ ഇഷ്ടമാ കല്യാണം കഴിക്കാൻ തനിക്ക് സമ്മതമാണോ
അവൾ നാണത്തിൽ തലകുനിച്ചു
തനിക്കിങ്ങനെയൊരു ഭാവമുണ്ടോ, എന്താ ഒരു നാണം
.................................................
ഒരു മാസത്തെ കല്യാണത്തിരക്കിന്റെ നെട്ടോട്ടത്തിന് അന്ത്യം കുറിച്ച് കൊണ്ട് ഒടുവിൽ ആ ദിനം വന്നെത്തി. എന്റെ ചെമ്പൻ മീശക്കാരി എനിക്ക് സ്വന്തമായി.
ആദ്യരാത്രി തന്നെ പരിഭവിച്ച് കൊണ്ടാണ് അവളുടെ വരവ്
ഏട്ടനോട് ഞാൻ മിണ്ടൂല്ല
എന്ത്യേ, ഗൗരവം വിടാതെ ഞാൻ ചോദിച്ചു
കല്യാണം ഉറപ്പിച്ചതിൽ പിന്നെ ഏട്ടൻ നമ്മുടെ ബസ്സിൽ കയറിയിട്ടില്ല, എന്തിന് എല്ലാവരേയും പോലെ എന്നെ ഫോണിൽ ഒന്ന് വിളിച്ചിട്ടുണ്ടോ
ഓരോരോ തിരക്കല്ലേ മോളേ ,സംസാരിച്ചിരിക്കാതെ നീ പോയി ലൈറ്റ് ഓഫാക്കാൻ നോക്ക്
എനിക്ക് ഒരു കാര്യം പറയാനുണ്ട് താലിച്ചരടിൽ എന്നെ തളച്ചിടാൻ നോക്കരുത് ഞാൻ എന്റെ ലോകത്ത് സ്വതന്ത്രയായിരിക്കും
സ്വാതന്ത്ര്യം ഈ അർദ്ധരാത്രി തന്നെ തന്നേക്കാം
നല്ല മഴയുള്ള രാത്രിയായതിനാൽ അവളുടെ നിലവിളികൾ ഒന്നും പുറത്ത് പോയില്ല, കോഴി കൂകിയപ്പോഴാണ് ഉറങ്ങാൻ കിടന്നത്
കണ്ണ് തുറന്നപ്പോൾ കരഞ്ഞ് കലങ്ങിയ മുഖവുമായി അവൾ നിൽക്കുന്നു.
എന്നെ എന്തിനാ നിങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്തിയത് അതും ഒരു പരിചയപ്പെടലിന് മുന്നേ
ആഹാ ഇതേത് നാടകത്തിലെ ഡയലോഗാണ്
അവൾ വീണ്ടും കരയാൻ തുടങ്ങി
നിങ്ങൾക്കെന്നെ ഇഷ്ടമല്ലേ
ഭവതിക്ക് ഞാനൊരു ബുദ്ധിമുട്ടായെങ്കിൽ ഇനി മുതൽ ഞാൻ പാ വിരിച്ച് താഴെ കിടന്നോളാം
വീട്ടുകാർക്ക് മുമ്പിൽ ഞങ്ങൾ മാതൃകാ ദമ്പതികളായിരുന്നെങ്കിലും മുറിക്കകത്ത്  രണ്ട് അപരിചിതരെപ്പോലെ കഴിഞ്ഞു.
നിങ്ങളുടെ ചങ്കിൽ എന്നോടുള്ള പ്രണയം ഇല്ലാതിരുന്നെങ്കിൽ പിന്നെ എന്നെ എന്തിന് താലികെട്ടി, അല്ലെങ്കിലും ഈ പുരുഷൻമാർ എന്നും സ്ത്രീകളെ അടിമകളായാണ് കാണുന്നത്. എന്റെ കൂട്ടുകാരികൾ അന്നേ പറഞ്ഞതാ സ്ത്രീയുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാണ് പുരുഷനെന്ന്, എന്ത് ചെയ്യാം പ്രണയം തലക്ക് പിടിച്ചപ്പോൾ ഞാൻ അതെല്ലാം മറന്നു.
അവളുടെ ചോദ്യങ്ങൾക്ക് മുപടി പറയാൻ താത്പര്യമില്ലാത്തത് കൊണ്ട് ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിച്ചു.
എടാ, മോനേ ഗണേശേ നീയും അവളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാ
ഇല്ലമ്മേ കാട്ടിൽ വളർന്ന ആനയേയും ആണിനെ വകവെക്കാത്ത പെണ്ണിനേയും മെരുക്കിയെടുക്കാൻ ചില ചട്ടങ്ങളുണ്ട്, അമ്മ ആ രീതിയിൽ ഇതിനെ കണ്ടാൽ മതി
ഞാൻ അവഗണനയുടെ മൂന്നാം മുറ എടുത്തപ്പോൾ അവൾ പതിയെ ജീവിതമെന്ന യാഥാർത്ഥ്യത്തെ സ്നേഹിച്ച് തുടങ്ങി. എന്നാലും അവൾ പൂർണ്ണമായും മാറേണ്ടതുള്ളത് കൊണ്ട് എന്റെ നിലപാടിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല.
അങ്ങനെ കല്യാണം കഴിഞ്ഞ് ഒരു മാസം
തികഞ്ഞ ഒരു സുപ്രഭാതത്തിൽ അവളുടെ ഓക്കാനം കേട്ടുണർന്നു. കൂട്ടത്തിൽ അമ്മയുടെ കോറസും.
ഇത് അത് തന്നെ എന്നാലും ഒന്ന് ആശുപത്രിയിൽ പൊയ്ക്കൊ.
ഗണേഷേട്ടാ നമുക്ക് കാറിന് പോകാo
എന്തിന് നമ്മുടെ ആ സ്ഥിരം ബസ്സിൽ പോകാം.
ബസ്സിൽ കാര്യമായ തിരക്ക് ഇല്ലെങ്കിലും സ്ഥിരയാത്രക്കാർ  എല്ലാം ഹാജറുണ്ട്. ഞങ്ങളെ കണ്ടപാടെ എല്ലാവരും കുശലാന്വേഷണവുമായി എത്തി.
ദേവി ആ ഗർഭിണികളുടെസീറ്റിൽ പോയിരുന്നേ..
ഗണേശ്ശേട്ടാ എന്റെ അടുത്ത് ഇരിക്ക് സീറ്റുണ്ടല്ലോ.
വേണ്ട  ഞാൻ സ്ത്രീകളുടെ സീറ്റിലിരിക്കാറില്ല ഞാനിവിടെ നിന്നോളാം.
അളിയാ നമ്മളിവിടെയുണ്ടേ....
ഏയ് മിഥുൻ , സുഖമാണോടാ....
സമ്മതിച്ച് മോനെ നീ വെറും ഗണേശനല്ല ശിവാജി ഗണേശനാ. ആണത്വത്തെ ചോദ്യം ചെയ്തവൾക്ക് ശരിക്ക് മറുപടി കൊടുത്തല്ലേ
കെട്ടിയ പെണ്ണിന്റെ തെറ്റുകൾ പരിഹരിച്ച് ഒന്നിച്ച് ജീവിക്കലാണ് ആണത്തം. അതു കൊണ്ട്
അവളുടെ ചിന്താഗതികൾ മാറ്റിയെടുക്കാനുള്ള യാത്രയിലാണ് ഞാനും. അവളെ മാറ്റിയെടുക്കും എന്നത് എന്റെ കോൺഫിഡൻസ് അല്ലെടാ അഹങ്കാരമാണ് .
എന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
നിങ്ങൾ കൂട്ടുകാരനോട് ബെറ്റ് വെച്ചാണല്ലെ എന്നെ സ്നേഹിച്ചത്,ബസ്സിൽ നിന്ന് ഇറങ്ങിയ പാടെ അവൾ ചോദിച്ചു.
ആണത്വത്തെ ചോദ്യം ചെയ്തവളോടുള്ള വാശി തീർക്കാനൊന്നുമല്ല നിന്നെ ഞാൻ കല്യാണം കഴിച്ചത്, ശരിക്കും ഇഷ്ടമുണ്ടായിട്ടാ. അത് മനസ്സിലാക്കിത്തരാൻ വിവാഹമെന്ന പാവന കർമ്മത്തിന്റെ ആവശ്യമുണ്ടോ, അതിന് ഒരു നിമിഷം മാത്രം മതി എന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ.
അവൾ പൊട്ടിക്കരഞ്ഞു
ബസ്സിൽ കൈക്കുഞ്ഞുമായി കയറുന്ന സ്ത്രിയും ആരും എഴുന്നേറ്റ് കൊടുക്കാതാകുമ്പോൾ ആദ്യം ഒരു പുരുഷന്റെ സീറ്റിലേക്കാണ് ദയനീയമായി നോക്കുന്നത്. അതവർക്ക് ആ സീറ്റ് കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അതു കൊണ്ട് ആരേയും പരസ്യമായി ആക്ഷേപിക്കരുത്.
പുരുഷനോട് തട്ടിക്കയറിയാൽ മാത്രമേ സ്ത്രീ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടൂ എന്ന ചിന്താഗതി വിവാഹത്തിന് മുമ്പ് എനിക്കുണ്ടായിരുന്നു, അതു കൊണ്ടാ അന്ന് അങ്ങനെ പറ്റിപ്പോയത് ഏട്ടൻ എന്നോട് ക്ഷമിക്ക്
ബഹുമാനം എന്നത് അങ്ങോട്ട്, കൊടുത്താൽ മാത്രം തിരിച്ചു കിട്ടുന്ന ഒന്നാണ്. അല്ലാതെ ഒപ്പത്തിനൊപ്പം എത്താൻ ശ്രമിച്ച് മൽസരിച്ച് നേടുന്നതല്ല.....
കണ്ണീര് കൊണ്ട് തെറ്റ് ഏറ്റ് പറഞ്ഞ അവളെ ഞാൻ മാറോടണയ്ക്കുന്നതിനിടയിൽ പറഞ്ഞു, ഈ ചെമ്പൻ മീശക്കാരി കഴിഞ്ഞേ ലോകത്തിൽ മറ്റെന്തുമുളളൂ.
വിലങ്ങ് തടിയായ് നിൽക്കുന്നവർ മാത്രമല്ല,സ്വപ്നങ്ങൾ കീഴടക്കാൻ സ്ത്രീകളുടെ ചിറകുകൾക്ക് കരുത്ത് പകരുന്ന പുരുഷൻമാരും ലോകത്തുണ്ടെന്ന തിരിച്ചറിവ് അവളുടെ ജീവിതത്തിൽ പുതുവെളിച്ചം പരത്തി.

#story_anamika_ami

إرسال تعليق

Please Don't Spam here..