#ads 1

അലമ്പു പയ്യന്റെ കാന്താരി പെണ്ണ്

Alambu payyante kantharipennu malayalam story

Alambu payyante kantharipennu malayalam story 

Writer : Anu R Raj


ഈ കാറ്റു വന്നു കാതിൽ പറഞ്ഞു.......

ശെടാ ആരാ ഈ നേരത്ത്
"ഹലോ "
"ഹലോ ചേട്ടാ കതക് തുറക്കു "
"ഓഹ് എന്റെ പാറു നീ ആരുന്നോ?? സമയം 11മണിയായി.. എന്തുവാടി ഈ നേരത്ത്"

"ഡാ ചേട്ടാ ടെറസിലേക്കുള്ള ചേട്ടന്റെ റൂമിന്റെ വാതിൽ തുറക്കാൻ "

"ദൈവമേ ഈ കുരുപ്പ് ഇത് എന്തിനുള്ള പുറപ്പാടാ !"
"പിച്ചും പേയും പറയാതെ കതക് തുറക്കാൻ.. ഇല്ലേൽ ഞാൻ ചവുട്ടി പൊളിക്കും കേട്ടല്ലോ "

"അയ്യോ വേണ്ട, ഞാൻ ദേ വരുന്നു "

വേറെ ആരുമല്ല കേട്ടോ ഞൻ കെട്ടാൻ പോകുന്ന പെണ്ണാ...എന്റെ കുരുത്തക്കേട് കുറയ്ക്കാൻ വേണ്ടി വീട്ടുകാർ കണ്ടുപിടിച്ച സാധനം... ഇതിപ്പോ എന്നേക്കാൾ കുരുത്തക്കേട് ഉള്ള ഒരു പെണ്ണ്... എന്തൊക്കെ പറഞ്ഞാലും പാവമാ കേട്ടോ,എന്റെ പാറുനെ കുറിച്ച് എന്താ ഇപ്പൊ പറയുക നല്ല അസ്സൽ കാന്താരി പെണ്ണ്, സ്നേഹിക്കുന്നവരുടെ സന്തോഷം കാണാൻ വേണ്ടി എന്തും ചെയുന്ന ഒരു പാവം കാന്താരി, എന്റെ അമ്മയ്ക്കും അച്ഛനും പെണ്മക്കൾ ഇല്ലാത്തതിന്റെ കുറവ് ഇതോടെ തീരും...അവളുടെ എല്ലാ കുരുത്തക്കേടിനും ഞാൻ കൂടെ ഉണ്ടാകും അത് കൊണ്ട് ഇപ്പൊ അടി ഏതൊക്കെ വഴിയിൽ കൂടിയാണ് വരുന്നതെന്ന് ദൈവം തമ്പുരാന് മാത്രം അറിയാം.....

 
"കുട്ടേട്ടാ.. പിന്നെയും പോയി കിടന്നുറങ്ങിയോ? "
"വരുവാ.."
കതകു തുറന്നുo സാരി ഒക്കെ ഉടുത്തു മുന്നിൽ നിൽക്കുന്നു.
"ദൈവമേ രാവിലെ ആയോ??"
"രാത്രി തന്നെയാ..... നാളത്തെ ദിവസത്തിന്റെ പ്രേത്യേകത മറന്നോ? "
"നാളെ എന്താ...?? "
"ഓഹ് നാളെയാണ് മാഷേ മാഷിന്റെ പിറന്നാൾ "
"അത് നാളെ ആയിരുന്നോ... ഞാൻ ഇതൊന്നും ഓർക്കാറു കൂടിയില്ല .. ഡീ നീ ഇതെങ്ങനെ അറിഞ്ഞു "
"അതൊക്കെ അറിഞ്ഞു... ദേ സമയം 12മണി.. ഈ കേക്ക്  കട്ട്‌ ചെയ്യ് "
"ഈ പെണ്ണിന്റ ഒരു കാര്യം...ഇതാ...ഹാപ്പി ആയോ ഇപ്പോൾ?  "
"മ്മ് ഒത്തിരി...ദേ ഈ ഗിഫ്റ്റ് ഒക്കെ എടുത്ത് അകത്തു  വെച്ചേക്കണേ "
"ശെരി മാഡം.... അല്ല നീ എങ്ങനെ ഇതിന്റെ മുകളിൽ കേറി? "
"താഴെ ഒരു ഏണി ഉണ്ടാർന്നു അതിലുടെ വലിഞ്ഞു കേറി "
"ഇവളെ കൊണ്ട് എന്ത് ചെയ്യാനാ...ആരേലും കണ്ടാൽ എന്ത് പ്രശനം ആയേനെ...ഇത് രാവിലെ ആയാൽ പോരായിരുന്നോ?"
"ഓഹ് ന്ത്‌ പ്രശ്നം... ന്റെ ചെക്കന്റെ വീട്ടിലേക്ക് അല്ലെ വന്നത്..രാവിലെ ആയാൽ അതിലൊരു ത്രില്ല് ഇല്ല "
"അഹ് നല്ലതാ..ദേവി ഇനി ത്രില്ലല്ലിനു വേണ്ടി വല്ല കുളത്തിലും ചാടാൻ പറയുവോ എന്തോ...കുരുപ്പ് "
"ഏട്ടായി ഞാൻ പോകുവാണേ..."
"ഒറ്റയ്ക്കോ, ഞാൻ കൊണ്ടുവിടാo "
"വേണ്ട ഏട്ടാ ഞൻ വണ്ടിയിലാ വന്നത്... "
"അല്ലെങ്കിലും ഹിമാലയത്തിൽ പോയിട്ട് വരാൻ പറഞ്ഞാലും ഒറ്റയ്ക്ക് പോയിട്ട് വരുന്നവളാ"
"ദേ നോക്കി നിൽക്കാതെ ഇറങ്ങാൻ സഹായിക്ക് ചെക്കാ "
"ഇതിന്റെ വല്ല ആവശ്യവും ഉണ്ടാരുന്നോ പാറു "
"ചിരിക്കല്ലേ ചിരിക്കല്ലേ... ഒരു സർപ്രൈസ് തന്നപ്പോൾ ചിരിക്കുന്നോ "
"നീ എന്റെ മുത്ത് അല്ലെ "
"അയ്യേ പൈങ്കിളി... പോയി കിടന്നുറങ് ചെക്കാ"
ചീറ്റി പോയി.. പൈങ്കിളി ഒന്നും അവിടെ വർക്ക്‌ഔട്ട്‌  ആവില്ല.
"രാവിലെ അമ്പലത്തിൽ പോവണം... റെഡി ആയി നിൽക്കണം കേട്ടോ "
"നില്ക്കാമേ......
ഡീ പാറു.. "
"എന്താ ഏട്ടാ? "
"ലവ് യു... "
നാണം കൊണ്ട് കുരുപ്പ് എന്നെ നോക്കുന്നുണ്ട്
"മ്മ് .. ഞൻ പോകുവാ.. എത്തിയിട്ട് വിളിക്കാം കേട്ടോ "
അല്ലെങ്കിലും നിശ്ചയം കഴിഞ്ഞ് കല്യാണത്തിലേക്കുള്ള കാത്തിരുപ്പ് ഒരു സുഖം തന്നെയാ... അല്ലെ... വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിക്കാൻ പറ്റുന്ന അവസരം
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു ...
'ങേ പാറു ഇത്ര വേഗം അങ്  എത്തിയോ!'
*ശുഭം *
*അനു. ആർ. രാജ് *


Post a Comment

Please Don't Spam here..