Malayalam story
"സോറി.... മാഷേ.... സോറി... "
ഇരുന്നടത്ത് നിന്ന് എഴുന്നറ്റെ കൈക തന്നു... എഴുന്നേൽപ്പിച്ചു...
"എന്താ മാഷേ.... ഇത്ര ടെൻഷൻ ഭാര്യയാണോ പ്രസവ വാർഡിൽ...."
"അല്ലാ....ഏട്ടത്തിയമ്മായ..... "
അവൾ മൂക്കിൽ കൈയും ചേർത്ത് എന്നെ നോക്കി ചിരിക്കുന്നുണ്ട്....... പ്രസവിക്കാൻ പോവുന്നാ ഏട്ടത്തിയമ്മക്ക് ഇല്ലാത്ത ടെൻഷനാ ഇവൻ എന്ന് ഓർത്താവും... പ്രസവും കഴിഞ്ഞ് കുഞ്ഞിനെയും ഏട്ടത്തിയും കണ്ട് ഇറങ്ങി... തട്ടിയിട്ടവളെ കണ്ട് ഒന്നു നേരെ സോറി പറയാൻ.... വരാന്തയിൽ നല്ല ക്ഷീണത്തിൽ ആ ബഹളത്തിലും ഇരുന്ന് ഉറങ്ങുവാണ് എന്ന് തോന്നു പതിയെ ചെന്നു അരികിലെക്ക്..
"ഹായ്..... അഭി... സോറിട്ടോ അപ്പോഴെ വീഴ്ത്തിയതിന്...."
പതിയെ കഴുത്തിലെ ഷോൾ ഒന്നു... നീക്കി... ക്ഷീണം നിറഞ്ഞ് മുഖം കൈകൾ കൊണ്ട് തുടച്ചു...
" അത് സാരമില്ലാ.... ട്ടോ... പിന്നെ ഏട്ടത്തി പ്രസവിച്ചോ....?"
"മം... പെൺകുഞ്ഞാ.... "
" ആഹാ... ഒരു കുഞ്ഞ് അനുജത്തിയായല്ലോ.... "
"മം... അതെ..പേരന്താ....? ഇവിടെ എന്താ..? തന്റെയും ആരെങ്കിലും പ്രസവിക്കാൻ കിടക്കുന്നുണ്ടോ..?"
വാടിതളർന്ന് മുഖത്തിൽ ചിരിപടരുന്നുണ്ടായിരുന്നു......
" സാന്ദ്രാ..... പ്രസവിക്കാൻ ഒന്നും അല്ലട്ടോ.... ഒന്നു ചെക്കിങ്ങിന് വന്നതാ..... അപ്പോഴാ അറിഞ്ഞെ ഡോക്ടർ വരാൻ വൈകും എന്ന്.... അപ്പോ ഒന്നു എഴുന്നേറ്റ് നടക്കാം എന്ന് വിചാരിച്ചതാ അപ്പോഴ... താൻ തട്ടിയിട്ടെ..."
"ഹോ.... സോറി... "
" അത് വിട് മാഷേ.... തന്റെ ഏട്ടത്തിയമ്മയ്യും കുഞ്ഞിനെയും ഒന്നു കാണാൻ പറ്റുമോ.. "
പതിയെ അവളുടെ കൈയും പിടിച്ച്....നടന്നു മെല്ലെ മിഴികൾ പാതിചാരി നോക്കുന്നുണ്ട്....... വിറളിവെളുത്താ മുഖവുമായി.... അവളെയും കൂട്ടി നടന്നു അവരുടെ അരികിലെക്ക്.... കുഞ്ഞിനെ കൈയിലെടുത്ത് കുറെ നേരം.... ഇരിപ്പായിരുന്നു... പതിയെ പുറെത്തക്ക് ഇറങ്ങി....
" എന്തടോ... ഒരു വിഷമം പോലെ... അല്ലാ ആരെയും കണ്ടില്ലാ ഒറ്റയ്ക്കാണോ..."
"മം... മം.. ഒറ്റയാ.... ഓർഫൻ എന്ന് പറയാം അവകാശികൾ ഇല്ലാ... അപ്പോൾ ഇതുപോലെ ഉള്ളാ നിമിഷങ്ങൾ മധുരമുള്ളതാണ് എങ്കിലും കുറച്ച് നോവിക്കും.... "
നിറഞ്ഞ് തുടങ്ങിയ കണ്ണുകളെ മറച്ച് പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു'.... അവൾ.
" ഞാൻ ഒരുപാട് വേദനിപ്പിച്ചോ.... എനിക്കറിയില്ലായിരുന്നു... "
പതിയെ തോളിൽ കൈ പിടിച്ച് '..... ചിരിക്കുവാണ് അവൾ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി.. എന്ന് ഒരു തോന്നൽ..എന്നെ അവളിലെക്ക് വീണ്ടും വീണ്ടും അടുപ്പിച്ചു...
" ഏയ്യെ അത് ഒക്കെ വിടടോ.... മാഷേ അത്രയ്ക്ക് ഇഷ്ടമാണോ ഏട്ടത്തിയമ്മയെ..സാധരണ നേരെ തിരിച്ചാണല്ലോ വരണ്ടത്...."
"ആഹാ.... നീ പറഞ്ഞ് വാക്കിൽ തന്നെ ഉണ്ടല്ലോ... അമ്മ എന്ന് അത് തന്നെയാണ് എനിക്കി ചേട്ടത്തി... അമ്മയുടെ കരുതൽ ഉണ്ടായിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു... ഇപ്പോഴും ഏട്ടൻ പ്രവസത്തിലെക്ക് ചേക്കറിയപ്പോൾ കൈയിൽ ഏൽപ്പിച്ചതാ പൊന്ന് പോലെ നോക്കിക്കേണെ. എന്റെ പെണ്ണിനെന്ന്..."
"അസൂയ ട്ടോ.... നിന്നെ ടോ... ഒരു പരിചയവും ഇല്ലാത്ത എന്നെ ... ഇത്രയും നന്നായി നോക്കിയില്ലെ...."
"കണ്ണുവയ്ക്കല്ലെ ....ടോ ജീവിച്ച് പൊയിക്കോട്ടെ.... പോരോന്നോ... മാഷേ... ചുമ്മതല്ലാട്ടോ കാര്യമായിട്ട് ചോദിച്ചതാ... എന്തോ ഇഷ്ടയാ നിന്നെ എന്റെ സങ്കൽപ്പങ്ങൾ ഒക്കെ നിന്നിൽ ഉണ്ട്.... ആലോചിച്ച് പറഞ്ഞാൽമതി... "
എന്നെ നോക്കി നാണം കൊണ്ട് കാലവിരലുകൾ.... നിലത്ത് കളങ്ങൾ തീർക്കുന്നുണ്ട്...
"എന്തിനാ ഏട്ടത്തിയമ്മയെ നോക്കാൻ .... ആണോ..."
"അല്ലാടോ ഞാൻ കാര്യമായിട്ട് പറഞ്ഞതാ നിന്നെ ഒരുപാട് ഇഷ്ടയി... അതാ.. നിനക്ക് ഇല്ലെങ്കിൽ വേണ്ടാ ട്ടോ.. ഇഷ്ടം അത് പിടിച്ച് വാങ്ങാൻ ഉള്ളത് അല്ലാല്ലോ.... പിന്നെ നീ പറയാൻ പോവുന്നത് ഊഹിക്കാം... എനിക്കി... നിന്നെ എനിക്കറിയാം.. എന്നെ നിനക്കും ഈ നിമിഷവരെ മാത്രം... ഞാൻ കണ്ടതിൽ വച്ച് നല്ലാ പെണ്ണ്.... ശരിയെന്നാ ഞാൻ പോവാ ചേച്ചിയും മോനും ഒറ്റയ്ക്കാ..."
നിരാശയുമായി എഴുന്നേറ്റ് കൈകളെ അവൾ പതിയെ പിടിച്ചു.... ഒരു കുഞ്ഞ് മിഴിയനക്കത്തിലൂടെ അവൾ എന്നിലെക്ക് എത്തി....
"പോരട്ടെ കൂടെ.... കരയിക്കാതെ നോക്കാമോ...."
"ഉറപ്പില്ലാ എങ്കിലും സ്ന്തോഷത്തിന് ഒരു കുറവും വരുത്തില്ലാ.... പോരെ...,."
പതിയെ എന്റെ ' മാറിൽ ചാഞ്ഞു.... നിൽപ്പായിരുന്നു നിമിഷങ്ങൾ മുമ്പ് കണ്ടുമുട്ടിയവളെ കെട്ടാൻ തീരുമാനിച്ചപ്പോൾ... ചിലർക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല.'.. ചിലർ വട്ടാണ് എന്നെക്ക പറഞ്ഞു... പക്ഷെ ഞങ്ങൾ അത് ഒന്നും ചെവികൊള്ളാതെ... നിമിഷങ്ങൾ കൊണ്ട് കിട്ടിയ ഇഷ്ട്ടത്തെ ഇനിയുള്ള ജന്മങ്ങളിലെക്ക്... പരിവർത്തനം ചെയ്യുവാൻ തുടങ്ങി... ചേട്ടത്തിയും.. ചേട്ടനും ഞങ്ങളും... ഒരു കുഞ്ഞ് മാലഖാ കൊണ്ട് വന്ന് ഭാഗ്യവുമായി... ജീവിതം ആസ്വാദിച്ച് തുടുങ്ങുവാണ്...
[ഇതുപോലെ ഉള്ളാ ഭാഗ്യങ്ങൾ കിട്ടിയവർ.... പ്രണയിക്കുക.... അല്ലാത്തവർ അസൂയകാണിക്കുക..... ]
Writer :
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ