#ads 1

തീവണ്ടി 🚬🚬 [Love Story]

Thevandi malayalam story.

തീവണ്ടി 🚬🚬

 [Love Story]



"മതി നീട്ടിവലിച്ചത്... ഇനി കുറച്ച് ശ്വാസം എടുക്കന്റെ മാഷേ.. "
സിഗരറ്റിന്റെ... അവസാന പുക എത്തുമ്പോൾ അവൾ എത്തും.... വലിച്ചെടുത്താ സുഖം കളയാൻ... കൈയിൽ സിഗ്രറ്റ് വലിച്ചെറിഞ്ഞ് അടുത്തെക്ക് ചേർന്ന് ഇരിപ്പാണ്....
"എന്ത് പണിയാടീ നീ കാണിച്ചെ.... പെണ്ണെ... "
" ഇനിയും നിർത്താറിയില്ലെ ഏട്ടാ കുറെ ആയില്ലെ....നല്ല ഇടി കിട്ടാത്തിന്റെയാ.. "
പതിയെ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു.. കവിളിൽ ഒന്നും ചുംബിച്ചു... സിഗരറ്റിന്റെ ഗന്ധം അവളെ ബുദ്ധിമുട്ടിക്കുന്നുണ്ട്..
" മതിയാക്കി പോയിക്കുടെ... ഇത്ര ബുദ്ധിമുട്ടി എന്നെ സഹിക്കണോ നീ..... ലച്ചു "
" അത് അങ്ങ് മനസ്സിൽ വച്ചാൽ മതിട്ടോ... ജീവിത അവസാനം വരെ കാണും കൂടെ.... കേട്ടോ.... എല്ലാം ഇട്ടറിഞ്ഞ് പോകാൻ എളുപ്പമാ.... പക്ഷെ ശരിയാക്കി എടുക്കാനാപാട്...കുഴപ്പം ഇല്ലാ.. ഞാൻ എടുത്തോളാം..."
മെല്ലെയാ കൈകൾ ഉയർത്തി.... താടിയിൽ തലോടി....ധനുമാസ നിലാവ് കുളിരായ് പെയ്യുന്നുണ്ട് വീശുന്നാ കാറ്റിന്...നിവേദ്യത്തിന് ഗന്ധമാണ്.. കുതറിമാറാൻ നിന്നവളെ മാറോട് ചേർത്തു... കുളിരിൽ ഒരു പൂച്ചയെ പോലെ മാറിൽ ഒതുങ്ങുന്നുണ്ടവൾ... ഒരു പൊട്ടിപ്പെണ്ണാണ് പക്ഷെ... എന്റെ എല്ലാ  തോന്നിയവാസങ്ങളും ഓരോന്നായി കടുത്താൽ ഇട്ട് വരുകുയാണ് അവൾ.... ഒരിക്കലും ചിന്തിച്ചിരുന്നില്ലാ സ്വന്തം വീട്ടുകാർ പോലും ഇതുപോലെ ഒരു മാറ്റം.... ഞാൻ എന്തിനാ മാറിയെന്ന് പോലും പിടികിട്ടാറില്ലാ ചില നേരങ്ങളിൽ... വാശിയും ദേഷ്യവും... എല്ലാം അവളുടെ സ്നേഹത്തിനു മുന്നിൽ അടിയറവ് പറഞ്ഞിരുന്നു..
" നീ എടുത്തോ ടീ... പെണ്ണെ..... ചിലപ്പോൾ മാറ്റം പറ്റും നിന്നെ കൊണ്ട്... നടന്നാൽ ഞാനും ഹാപ്പിയാ.... "
''ഓഹോ എന്നാലും സ്വയം നന്നാവണം എന്ന്.... വിചാരിക്കരുത്.... കേട്ടോ... തെമ്മാടി... ഇപ്പോഴും കൊച്ചക്കുട്ടിയാണ് എന്നാ വിചാരം...."
ഇറുക്കി പിടിച്ച് കവിളിൽ പതിയെ കടിച്ചു.... കോപം മൂക്കിൻ തുമ്പിൽ ചുവന്ന് നിൽക്കുന്നത് കാണം.....
"കൊച്ചക്കുട്ടിയാവുന്നതാ നല്ലത് അതാവുമ്പോൾ ശ്രദ്ധിക്കാൻ എത്ര പേരാ ഇടവും വലവും.... പ്രേത്യകച്ച് നീ ഉണ്ടോല്ലോ... അമ്മായിയും.. ചേച്ചിയായും .. അച്ഛനായായും എന്റെ എല്ലാമായി.... ''
മടിയിൽ നിന്ന് എഴുന്നേറ്റ് നടന്നു... മുറ്റത്തെക്ക് പതിയെ... മഞ്ഞ് പെയ്യുന്നുണ്ട് ഇലഞ്ഞി പൂത്താ ചേലോടെ.... പതിരാ പുള്ളുകൾ പാട്ട് തുടങ്ങിയിരുന്നു... മാവിൻ കൊമ്പിൽ... എന്റെ കൈ പിടിച്ച് അവളുടെ തലയിൽ വച്ച്... കണ്ണുകൾ കൂർപ്പിച്ച് നിൽപ്പാണ്...
" ഇനി മേലാൽ സിഗരറ്റ് എന്റെ അനുവാദം ഇല്ലാതെ വലിക്കില്ലാ.. എന്ന് ഞാനാണ് സത്യം ചെയ്യതെ... "
ആത്ഭുതമില്ലായിരുന്നു.... സത്യം ചെയ്യുന്നുതും തെറ്റിക്കുന്നതും ഒരു ശീലമായിരുന്നു അതു കൊണ്ട് ഒന്നും ആലോചിക്കാതെ ചെയ്യതു.... പതിയെ കണ്ണുകൾ അടച്ച് നാണം കുണങ്ങി നിൽപ്പാണ്...
" എല്ലാപ്പോഴെത്തെയും പോലെ തെറ്റിക്കാം എന്ന് വിചാരിക്കരുത്.... ഒരാളും കൂടെ ഉണ്ട് ഉള്ളിൽ അത് മറക്കരുത്... ട്ടോ..."
" അതാരാ.... "
മെല്ലെ എന്റെ കൈകൾ എടുത്ത് അവളുടെ വയറിനോട് ചേർത്ത്.....വച്ചു..
" ഇതെ ഇവിടെ.... ഉണ്ട് അവൻ.... ഇന്ന് സംശയം തോന്നി പോയി നോക്കിയതാ.. സത്യമാണ്... വേഗം പറഞ്ഞാൽ ഇത് ഒന്നും നടക്കില്ലാല്ലോ... ഇനി ഇപ്പോ എനിക്കി വേണ്ടി അല്ലാ... നമ്മുടെ മോനു വേണ്ടി... നിർത്തിക്കൂടെ... ഒറ്റയടിക്ക് വേണ്ടാ... പതിയെ ഓരോന്നായി... "
അവളുടെ ഇടുപ്പിൽ കൈ ചേർത്തു.... നെറുകയിൽ സിന്ദൂരത്തിൽ ഒന്നു ചുംബിച്ചു.... ആ കൈകൾ പിടിച്ചു..
"ഓരോന്നായി അല്ലാ.. നിർത്തി കുറച്ച് ബുദ്ധിമുട്ടാണ് എന്നാലും നമ്മുടെ മോനു വേണ്ടിയല്ലെ... ഇനി അവനു അപ്പന്റെ ശീലം വേണ്ടാ.... "
" ഇനി സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ.... എന്നോട് പറഞ്ഞാൽ മതി... "
" എന്നാലെ ഇപ്പോ തോന്നുവാ..... "
പതിയെ തലയുടെ പിറകിലൂടെ കൈകൾ ചേർത്തു... ചുണ്ടിൽ അമർത്തി ചുംബിച്ചു... നിൽപ്പാണ് മിഴികൾ മൗനമായി.... വലിച്ചെറിഞ്ഞ് സിഗര്റ്റ് പേക്കറ്റിൽ എരിയുന്നുണ്ട് ഇത്രയും കൂടെ ഒരാളായി കൊണ്ട് നടന്ന് ഒന്നിനെ ഉപേക്ഷിക്കുമ്പോൾ... എങ്കിലും നല്ലതാണ് ഇതുപോലെ വന്നു ചേരുന്നാ സുന്ദര നിമിഷങ്ങളെക്കാൾ ഒരു ലഹരിയും.. എവിടെയും ഇല്ലാ.... ഇഷ്ത്തോടെ ജീവിതത്തെ പ്രണയിക്കാൻ തുടങ്ങുമ്പോഴെക്കും പിടിമുറിയിരിക്കും ആ വെള്ളക്കുപ്പായക്കാരി... പതിയെ അവളെ തള്ളി നീക്കി മെല്ലെ എടുത്തു...
"അതെ ഇനി ഇത് ഒരു ശീലാമാക്കരുത്... ട്ടോ."
മാസങ്ങൾ കഴിഞ്ഞു സിഗരറ്റ് ഇല്ലാതെ പല രാത്രികളും പകലുകളും കടന്നു പോയി അവസാനത്തെ പുകയെടുക്കുന്നാ സ്ന്തോഷത്തോടെ .... ഇന്ന് ലേബർ റൂമിന്റെ മുന്നിൽ കാവൽ ഇരിപ്പാണ് .... മാലാഖയെ കാണാൻ...മനസ്സിലായി തുടങ്ങിയിരുന്നു അപ്പോൾ... കാത്തിരിപ്പ് ...പ്രണയം... ജീവിതം ഇതിനെക്കാൾ വലിയ ലഹരിയില്ലാ ഇന്ന് എവിടെയും ആസ്വാദിക്കാൻ അറിയാമെങ്കിൽ ജീവിതമാണ് ലഹരി... കാത്തിരിപ്പിന് ഒടുവിൽ 'ഒരു കുഞ്ഞ് മാലഖ വന്നു.. അവരുടെ ജീവിതത്തിലെക്ക്...ആള് പഴയപോലെ അല്ലാട്ടോ.. ഫുൾ ഹാപ്പിയാ എല്ലാം നിർത്തിയിപ്പോൾ... ജീവിതം ലഹരിയാക്കി തുടങ്ങിരിക്കുവാ.. പക്ഷെ ഇപ്പോൾ പുതിയാ ഒരു ശീലം തുടങ്ങിയിരിക്കുന്നു... ഉമ്മ.... അവളുടെ ഐഡിയ അവൾക്ക് തന്നെ പരയായിമാറി... അടുത്താ കടുപിടുത്തിനു ഒരുങ്ങുവാണ് അവൾ.. ഉമ്മ നിർത്താൻ ഉള്ളത്... കഥാനായകൻ ആവാട്ടെ ഒരു വ്യത്യാസവും ഇല്ലാതെ മാലാഖക്ക് കൂട്ടായി ഉണ്ട്... കൊച്ച് കൊച്ച് സന്തോഷങ്ങളുമായി ജീവിക്കുവാണ്.. ഇന്നും....!!!

Written by 
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ



إرسال تعليق

Please Don't Spam here..