എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Tik Tok വിവാഹം മുടക്കിയ കഥ - short story

റ്റിക് ടോക് വിവാഹം മുടക്കിയ കഥ .

°•꧁ FÚLL_STØRy꧂°•.
Credit : to writer

അതിരാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.ശല്യം ഈ തണുത്ത വെളുപ്പാൻകാലത്ത് ആരാണോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഫോണെടുത്തു.
ഹലോ …
പന്ന കഴു*റീ …ഒരു പെങ്കൊച്ചിനെ ചതിച്ചിട്ട് കിടന്നുറങ്ങുന്നോടാ തെണ്ടീ…
പച്ചത്തെറി കേട്ട എന്റെ ഉറക്കം പോയി.
ഹലോ നിങ്ങൾക്ക് ആള് മാറിപ്പോയതാ ഞാൻ ആരെയും ചതിച്ചിട്ടില്ല …
ഹും ആള് മാറാനോ, എടാ നല്ല പൂവമ്പഴം പോലിരിക്കുന്ന ആ കൊച്ചിനെ ചതിക്കാൻ നിനക്ക് എങ്ങനെ മനസ്സ് വന്നെടാ?
നീയൊക്കെ ഗുണം പിടിക്കാതെ പോകുമെടാ…
ആഹാ തെറിക്ക് പുറമെ പ്രാക്കും താൻ കൊള്ളാമല്ലോടാ ഞാൻ പറഞ്ഞു.
നീ നോക്കിക്കോ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ നിന്നെ വെറുതെ വിടില്ല,അവൾക്ക് എന്നെപ്പോലെ പതിനായിരക്കണക്കിന് ആങ്ങളമാരുണ്ടെടാ നിന്നെ ഞങ്ങൾ പച്ചക്ക് കത്തിക്കും പോ*യാടി മോനേ…
നിന്റെ മറ്റവനെ പോയി വിളിയെടാ ഇതൊക്കെ …എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.ഞാൻ ജീവിതത്തിൽ ഇത് വരെ പ്രേമിച്ചിട്ടില്ല പിന്നെയല്ലേ ചതിക്കുന്നത്…
എന്നാലും എന്തായിരിക്കും കാരണം?
ഞാൻ അസ്വസ്ഥതയോടെ ചിന്തിച്ചു.
പെട്ടെന്ന് ഫോൺ വീണ്ടും ബെല്ലടിച്ചു.
തെറി പറയാനുള്ള കാൾ ആണോ എന്ന പേടിയോടെ നോക്കിയപ്പോൾ ഞാൻ ചാക്കോച്ചൻ എന്ന് വിളിക്കുന്ന അലക്സ് ചാക്കോ ആണ്.അവൻ അമേരിക്കയിൽ ആണ്.
ഹലോ എന്താ ചാക്കോച്ച…
ഹലോ എടാ ആ പെണ്ണ് ഇതെന്ത് ഭാവിച്ചാ,അവൾക്ക് വട്ടുണ്ടോ?
ങേ…ഏത് പെണ്ണ്?
നീ കെട്ടാൻ പോകുന്നവൾ…
ആര് ,ആര്യയോ?
അതേ അവൾ തന്നെ.

സംഭവം എന്താ നീ തെളിച്ച് പറയൂ
എടാ അവൾ ഇന്നലെ രാത്രി റ്റിക് ടോക്കിൽ ഇട്ട വീഡിയോ വൈറലായി.
പതിനായിരക്കണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു.
നിനക്കെതിരെ തെറി അഭിഷേകമാണ് എല്ലായിടത്തും.
അയ്യോ…അവൾ എന്ത് വീഡിയോ ആണിട്ടത്?
ഞാൻ പറയുന്നില്ല നിന്റെ വാട്സാപ്പിലേക്ക് അയച്ചേക്കാം അവൻ പറഞ്ഞിട്ട് കാൾ കട്ടാക്കി.
ഞാൻ നെറ്റ് ഓണാക്കി,അല്പസമയത്തിനുള്ളിൽ വാട്‌സ്ആപ്പിൽ മെസ്സേജ് വന്നു.
ഞാൻ ആ വീഡിയോ ഡൌൺലോഡ് ആക്കി .പ്ലേയ് ചെയ്തു.
പ്രിയപ്പെട്ട ചേട്ടന്മാരെ നിങ്ങളോടെനിക്ക് ഒരുകാര്യം പറയാനുണ്ട്.
ഈ ഫോട്ടോയിൽ കാണുന്ന കാശിനാഥൻ എന്ന ആൾ ഞാനുമായി 5 വർഷത്തിലേറെയായി പ്രണയത്തിലാണ്.(അവൾ എന്റെ ഫോട്ടോ ക്യാമറയ്ക്ക് നേരെ കാണിച്ചു)ഇപ്പോൾ അവന് വേറെ വിവാഹം കഴിക്കണം.ഞാൻ പോരത്രെ…
എന്നെ വിവാഹം കഴിക്കണം ഒഴിവാക്കല്ലേ എന്ന് കാലു പിടിച്ചപേക്ഷിച്ചിട്ടും അവൻ നിഷ്കരുണം എന്നെ ഒഴിവാക്കി.(സെന്റിമെൻസ്)
അപ്പോൾ ഞാൻ ഒരുകാര്യം തീരുമാനിച്ചു.
എടാ കാശിനാഥാ നീ ഈ ലോകത്തിന്റെ ഏത് കോണിൽ പോയി കല്യാണം കഴിച്ചാലും നിന്റെ കല്യാണപന്തലിൽ ഞാൻ വരും.
അവലുണ്ടല്ലോ നീ കെട്ടാൻ പോകുന്നവൾ അവളുടെ മുൻപിൽ വെച്ച് നിന്റെ കരണത്തിട്ട് രണ്ടെണ്ണം പൊട്ടിക്കും എന്നിട്ട്,നിന്റെ തലയിലൂടെ പച്ച ചാണകം മീൻവെള്ളത്തിൽ കലക്കി ഒഴിക്കും.(പ്രതികാര ദാഹിയായ മുഖം)
അപ്പോൾ എങ്ങനാ കൂട്ടുകാരെ ഇവനെ ഇത്രയും ചെയ്താൽ പോരെ?
വീഡിയോ അവസാനിച്ചു…
ഞാൻ ഷോക്കേറ്റ പോലെ ആയിപ്പോയി.
ഞാൻ കെട്ടാൻപോകുന്നവൾ …ഇങ്ങനെ ഒരു വീഡിയോ ?…
******************************************
അവളെ പെണ്ണുകാണാൻ പോയപ്പോൾ ഉള്ള സംഭാഷണങ്ങൾ:
എന്തൊക്കെയാണ് ആര്യയുടെ ഹോബികൾ?
എനിക്ക് പാട്ടും ഡാൻസും അഭിനയവും ഒക്കെ ഇഷ്ടമാണ്.അവൾ മറുപടി പറഞ്ഞു.
കേട്ടോ മോനെ ഇപ്പോഴത്തെ മറ്റേ ആപ്പില്ലേ …ശോ എന്താ അതിന്റെ പേര്?
ങാ റ്റിക് ടോക് …എന്റെ മോള് അതിൽ സ്ഥിരമായി വീഡിയോ ചെയ്യാറുണ്ട്.ഇഷ്ടം പോലെ ഫാൻസും മോൾക്കുണ്ട്. കഴിഞ്ഞയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് വരെ മോളെ വിളിച്ചഭിനന്ദിച്ചു.
അവളുടെ പിതാശ്രീ അഭിമാനത്തോടെ പറഞ്ഞു.
ചേട്ടൻ റ്റിക് ടോക്കിൽ ഇല്ലേ?അവൾ ചോദിച്ചു.
ഇല്ല എനിക്ക് താൽപര്യമില്ല,അത്യാവശ്യം കഥകൾ എഴുതും അതാണ് പ്രധാന ഹോബി.
******************************************എനിക്ക് ഈ പെണ്ണിനെ വേണ്ട,
പെണ്ണുകാഴ്ചയ്ക്ക് ശേഷമുള്ള മടക്കയാത്രയിൽ ഞാൻ പറഞ്ഞു.
അതെന്താ?അച്ഛന്റെ ചോദ്യം.
അവൾ ഒരു റ്റിക് ടോക് അഡിക്ടാണ്.
അതിനെന്താ? അവൾ കലാപരമായി കഴിവുള്ള കുട്ടിയല്ലേ അതിൽ സന്തോഷിക്ക്. അമ്മയുടെ കമന്റ്.
ഇവളുമാരൊക്കെ ആളുകളെ കാണിക്കാൻ എന്ത് കോപ്രായവും കാട്ടും ഇവളെ വേണ്ട ഞാൻ ആവർത്തിച്ചു.
മിണ്ടാതിരിയെടാ നിന്റെ നാള് ചേർന്നുവന്ന ഒരു പെണ്ണാ ,കാണാനും കൊള്ളാം വെറുതെ അലമ്പാക്കാതെ,അച്ഛൻ പറഞ്ഞു.
അങ്ങനെ അവളുമായുള്ള നിശ്ചയം കഴിഞ്ഞു.
എന്തായാലും ഞങ്ങൾ ഫോണിൽ എന്നും സംസാരിക്കുമായിരുന്നു.
ഒരു ദിവസം ചേട്ടനെ ഞാൻ വൈറലാക്കും നോക്കിക്കോ എന്ന് അവളെന്നോട് പറഞ്ഞു.
ഞാൻ അത് ചിരിച്ചു തള്ളി.
പക്ഷെ എന്നെ വൈറലാക്കാൻ അവൾ ഇതുപോലൊരു വൃത്തികേട് ചെയ്യുമെന്ന് ഞാൻ കരുതിയില്ല.
**********************************
ഞാൻ ഫേസ്ബുക്കിൽ കയറി,നോക്കിയപ്പോൾ ആദ്യം തന്നെ ഈ  വീഡിയോ,
ഈ സഹോദരിയെ ചതിച്ചവനെ വെറുതെ വിടരുത്, നാട്ടുകാർ അറിയട്ടെ ഇവന്റെ തനിക്കൊണം ഈ തലക്കെട്ടോടു കൂടി ഒരു പ്രശസ്തമായ പേജ് അവളുടെ വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നു.
9883 റിയാക്ഷൻസ്,5873 കമന്റുകൾ,7773 ഷെയറുകൾ…
ഞാൻ അതിന്റെ കമന്റുകൾ നോക്കി.
പച്ചതെറികൾ ആണ് കമന്റ് ബോക്സിൽ ഭൂരിഭാഗവും.
പോട്ടെ സഹോദരീ ,
വിഷമിക്കാതെ സഹോദരീ,
അവനെ വെറുതെ വിടരുത് മോളെ,
നിന്റെ കൂടെ ഞങ്ങളുണ്ട്,
ഇങ്ങനെ ഫേസ്ബുക് ആങ്ങളമാരുടെ ധാരാളം കമന്റുകൾ.
പന്ന കഴു*റിമോൾ പോക്രിതരം ആണല്ലോ ചെയ്തത്.
ഞാൻ എന്റെ വീട്ടുകാരെ ഉണർത്തി.
എല്ലാവരും ഉറക്കച്ചടവോടെ ഹാളിൽ വന്നിരുന്നു.മാതാപിതാക്കൾ,അപ്പൂപ്പനും അമ്മൂമ്മയും,പെങ്ങൾ എല്ലാവരും ഉറക്കം പോയ ദേഷ്യത്തിൽ എന്നിവ എന്നെ നോക്കി.
ഞാൻ ആ വീഡിയോ അവരെ കാണിച്ചു.
അവരുടെ മുഖത്ത് കഠിനമായ ദേഷ്യം കണ്ടു.
നീ അവളുടെ അച്ഛന്റെ നമ്പർ ഡയല് ചെയ്യടാ,അവനോട് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം .അച്ഛൻ അലറി.
നിൽക്ക് അവളുടെ വീട്ടിൽ നിന്ന് വിളി വരും.
ആരും ഫോണെടുക്കരുത് ഞാൻ പറഞ്ഞു.
അവൾക്കിട്ട് ഒരു മറുപണി കൊടുക്കാം.
എന്താണ് നിന്റെ പ്ലാൻ?
പറയാം നേരം വെളുക്കട്ടെ
ദേ ഇവൻ അസീസ്,10ലക്ഷത്തിലേറെ സുബ്സ്ക്രൈബർസ് ഉള്ള യൂട്യൂബ് ചാനലിന്റെ ഒരു ഉടമയാണ്.
ഇവന്റെ ചാനെലിലൂടെയും ഫേസ്ബുക് പേജിലൂടെയും നമുക്ക് പറയാനുള്ളത് നാട്ടുകാരിലേക്ക് എത്തിക്കാം .
കൊള്ളാം നല്ല ഐഡിയ അച്ഛൻ അഭിനന്ദിച്ചു.
ഹായ് ഞാൻ കാശിനാഥ്.
ഇപ്പോൾ വൈറലായ ഒരു റ്റിക് ടോക് വീഡിയോയിലെ വില്ലൻ ആണ് ഞാൻ.
അതിൽ ആര്യ എന്ന പെണ്ണ് പറയുന്നപോലെ ഞാൻ അവളെ 5 വർഷത്തിലേറെയായി പ്രേമിക്കുന്നൊന്നും ഇല്ല.അവളെ കാണുന്നത് 3 മാസം മുൻപാണ്.ഒരു പെണ്ണുകാണാൻ പോയപ്പോൾ.
ഞങ്ങളുടെ നിശ്ചയം കഴിഞ്ഞതാണ് ,ദേ അതിന്റെ ആൽബം ഞാൻ ക്യാമറയ്ക്ക് നേരെ ആൽബം പിടിച്ചു,അതിലെ പേജുകൾ മറിച്ചു.
ഇതിൻറെ വീഡിയോയും ഉണ്ട് നിങ്ങളെ കാണിക്കാം.
കൂട്ടുകാരെ ആളുകളെ കാണിക്കാൻ, ലൈകും കമന്റും പ്രശസ്തിയും നേടാൻ വേണ്ടി എന്ത് വൃത്തികേടുകളും ചെയ്യാൻ മടിയില്ലാത്ത ആര്യ എന്ന ഈ സ്ത്രീയുമായുള്ള വിവാഹത്തിൽ നിന്ന് ഞാൻ പിന്മാറുകയാണ്.
ഇവരുടെ പിതാവിന്റെ ഫോണ് നമ്പർ 9947******എന്നാണ്.നിങ്ങൾക്ക് അദ്ദേഹത്തോട് ചോദിക്കാവുന്നതാണ്.
നവമാധ്യമങ്ങളിൽ പ്രശസ്തരാകാൻ ആയി എന്തും ചെയ്യാൻ മടിയില്ലാത്ത പെണ്കുട്ടികൾ ഒന്നോർക്കുക,ഞങ്ങളെ പോലെ നിരപരാധികളായ ആണുങ്ങളുടെ ജീവിതം വെച്ച് കളിക്കരുത്.
കൊള്ളാം ഇത് പൊളിക്കും കാമറ ഓഫ് ചെയ്തു കൊണ്ട് അസീസ് പറഞ്ഞു.
നിന്റെ നിശ്ചയ വീഡിയോ കൂടി വേണം ഇതിൽ ആഡ് ചെയ്യാം.
അവൾക്ക് ഇതിലും വലിയ പണി കിട്ടാനുണ്ടോ…
ഞങ്ങളുടെ മുൻപിൽ വെച്ചുതന്നെ അവൻ ആ വീഡിയോ എഡിറ്റ് ചെയ്തിട്ട് ഫേസ്ബുക്കിലും യൂട്യുബിലും പോസ്റ്റ് ചെയ്തു.
മിനിട്ടുകൾക്കുള്ളിൽ കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടി വന്നു.
കമന്റ് ബോക്സിൽ തെറിയുടെ പൊടി പൂരം.
പെണ്ണാണെന്ന പരിഗണന പോലും ഇല്ലാതെ അവളെ ആളുകൾ തെറിയഭിഷേകം നടത്തുന്നു…
അവളുടെ അച്ഛന്റെ ഫോണിന് വിശ്രമം കാണില്ല ഞാൻ പറഞ്ഞു.
എന്തായാലും ഞങ്ങൾ ഇട്ട വീഡിയോയും വൈറലായി.
T.V ചാനലുകൾ പോലും ചർച്ച ചെയ്യാൻ തുടങ്ങി.
************************************
അവളുടെ വീട്ടിൽ:
മോനെ അവളോട് ക്ഷമിക്കണം ഒരു അബദ്ധം പറ്റിയതാണ് എന്ന് അവളുടെ അച്ഛൻ പറഞ്ഞു.
നിറുത്തഡോ, ചെറ്റത്തരം ആണോ അബദ്ധം…ഏതായാലും മനോരോഗിയായ ഒരു പെണ്ണിനെ എന്റെ ചെറുക്കന് വേണ്ട.
താൻ ഇത് പോലെയുള്ള വല്ല ഭ്രാന്തന്മാരെയും കണ്ടുപിടി.എന്റെ അച്ഛൻ പറഞ്ഞു.
ചേട്ടാ എന്നോട് ക്ഷമിക്ക് അറിവില്ലാതെ പറ്റിപ്പോയതാ,ലൈകും കമന്റും ഒക്കെ ഒത്തിരി കിട്ടുമല്ലോ എന്ന് കരുതിയാണ് ഞാൻ …
ലൈകും കമന്റും കിട്ടാൻ വേണ്ടി സ്വന്തം തന്ത പീഡിപ്പിച്ചെന്ന് ഇക്കണക്കിന് നീ പറയുമല്ലോടി, നിന്നെ വേണ്ടെന്ന് വെച്ചത് അന്തിമ തീരുമാനമാണ്.നീ റ്റിക് ടോക്കിൽ വിവാഹം മുടങ്ങി എന്ന് പറഞ്ഞിട്ട് ഒരു വീഡിയോ ഇട്. ഒലിപ്പീര് ആങ്ങളമാരുടെ സപ്പോർട്ട് കിട്ടും.
ഇതും പറഞ്ഞ് ഞങ്ങൾ ഇറങ്ങി.നിശ്ചയിച്ച ദിവസം തന്നെ ഞാൻ മറ്റൊരു പെണ്കുട്ടിയെ കല്യാണം കഴിച്ചു.

(ശുഭം)

*2-3 ചെറിയ തെറികൾ ഉണ്ട്,കഥയുടെ ഒഴുക്കിന് ചേർത്താണ്.
*പ്രശസ്തിക്ക് വേണ്ടി ഇത് പോലെ ഊളത്തരങ്ങൾ കാണിക്കുന്ന ആളുകൾ ഓർക്കുക,നിങ്ങളുടെ ആനന്ദം മറ്റുള്ളവരുടെ കണ്ണുനീരിന് കാരണമാകരുത്.
നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ അർഹതപ്പെട്ടവരുടെ വിഷമതകൾക്ക് നേരെ പുറം ലോകം മുഖം തിരിക്കാൻ കാരണമാകും എന്ന് കൂടി ഓർക്കുക.
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All