എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Story

copyright belongs to 
writer : Shanavas Jalal(fb)




ഇക്ക പിന്നെയും മൂക്കിന്ന് ബ്ലഡ്‌ വരുന്നല്ലോ..."

"എന്റെ ഷഹന നിന്റെ നഖം കൊണ്ടാതാകും, ജോലി കഴിഞ്ഞ്‌ ക്ഷീണിച്ച്‌ വരുന്നയുടനെ നീ ഇങ്ങനെയുള്ള സില്ലി മാറ്റേർസ്സ്‌ പറഞ്ഞ്‌ കൊണ്ട്‌ വരല്ലെ..".
"ഹേ അതല്ല ഇക്ക , ഇന്നലത്തെ പോലെയല്ല ഇന്ന് കാര്യമായി വന്നുന്ന്.."

"കാര്യമായി അല്ല.. എന്റെ വായിന്ന് ഒന്നും കേൾക്കണ്ട, ടാർജ്ജെറ്റും  മണ്ണങ്കട്ടയും കമ്പനിയിൽ,  അതിന്റെ ടെൻഷൻ മാറുന്നത്‌ ഇവിടെ വരുമ്പോഴാ.. ഇനി അതും കൂടി ഇല്ലാതാക്ക്‌.." അവളുടെ മുമ്പിലെക്ക്‌ കോട്ട്‌ എറിഞ്ഞ്‌ കൊടുത്തിട്ട്‌ അകത്തെക്ക്‌ പോകുമ്പോഴും മനസ്സിൽ അവളെ ഞാൻ ചീത്ത വിളിച്ചിരുന്നു

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളോ, ഞാൻ അന്നേരം പറഞ്ഞതിന്റെ ദേഷ്യം കൊണ്ടാകണം മുഖം വീർപ്പിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിയായി.. കുനിഞ്ഞിരിക്കുന്ന  അവളുടെ മുഖത്തെക്ക്‌ ഒന്ന് നോക്കിയിട്ട്‌ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നെൽക്കുമ്പോഴും അവളുടെ മുഖം ഉയർന്നിരുന്നില്ല, കിടക്കും മുമ്പുള്ള പ്രഷറിന്റെ ഗുളിക കൈയ്യിൽ തന്നിട്ട്‌ "സോറി ഇക്കാ.."ന്ന് പറഞ്ഞപ്പോൾ ദേഷ്യം പകുതി പോയെങ്കിലും ഓളോട്‌ ഒന്നും മിണ്ടാതെ തിരിഞ്ഞ്‌ കിടന്ന് ഉറങ്ങിയപ്പോഴും എന്നെത്തെയും പോലെ ചേർന്ന് കിടക്കാൻ ഓളു വന്നിരുന്നില്ല..


പിറ്റേന്ന് രാവിലെ ഡ്യുട്ടിക്ക്‌ ഇറങ്ങാൻ നേരം   "ഇക്കാക്ക്  എന്നോട്‌ ദേഷ്യമാണോ.."ന്നുള്ള അവളുടെ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചെങ്കിലും അത്‌ കാര്യമാക്കതെ അവൾ പറഞ്ഞു

"ഇക്ക.. നമ്മൾ ഹണിമൂണിനു പോയ മൂന്നാറിലെ ആ റിസോർട്ടിൽ എനിക്ക്‌ ഒന്നുടെ പോകണമെന്നുണ്ട്‌, ഇക്കാക്ക്‌ സമയംണ്ടാകുവോ ??"

"നിനക്ക്‌ എന്താ ഷഹന..? എന്നെ ഇങ്ങനെ ചൊറിഞ്ഞില്ലെങ്കിൽ  നിനക്ക്‌ സമാധാനമാകില്ല, നിനക്ക്‌ അറിയാവുന്നതല്ലെ എന്റെ ജോലിയുടെ പ്രഷർ, പതിനാറു  മണിക്കുർ അതിന്റെ മുന്നിൽ ചിലവഴിച്ചിട്ട്‌ തികയുന്നില്ല സമയം, പിന്നാ  ഇനി മൂന്നാർ ..." എന്ന എന്റെ വാക്ക്‌ കേട്ടിട്ടും സാധാരണ  തർക്കുത്തരം പറയുന്നവൾ അന്നൊന്നും മിണ്ടിയതുമില്ല, അതിന്റെ പരിഭവം തീർക്കാനാകും എന്ന് കരുതി ജോലിക്കിടയിൽ അവൾ വിളിച്ചപ്പോൾ  ഫോണും എടുത്തില്ല

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോൾ, അയൽപക്കത്തെ മാളു വീടിന്റെ താക്കോൽ കൈയ്യിൽ തന്നിട്ട്‌ ചേച്ചിക്ക്‌ ഒട്ടും വയ്യാതായെന്നും എന്റെ  അച്ചന്റെ വണ്ടിയിൽ ഹോസ്പ്റ്റലിൽ പോയെന്നും പറഞ്ഞപ്പോഴാണു അവൾ ഫോൺ ചെയ്ത കാര്യം ഓർമ്മ വന്നത്‌, പെട്ടെന്ന് ഫോൺ എടുത്ത്‌ അവളെ  വിളിച്ചു...

മോളെ, എന്താ പറ്റിയെ .. എവിടെയാ നീയ്യ്‌??

"ഒന്നുമില്ലിക്ക, ചെറിയ ഒരു തല വേദന, ഞങ്ങൾ തിരിച്ചു, ഇപ്പോൾ എത്തും." എന്നവൾ പറഞ്ഞിട്ട്‌ ഫോൺ വെച്ചെങ്കിലും അപ്പോൾ ഫോൺ എടുക്കത്തതിനു എനിക്ക്‌ എന്നോട്‌ തന്നെ ദേഷ്യം തോന്നിരുന്നു, വീട്ടിലെത്തി എനിക്ക്‌ ചായയിടാൻ പോയ അവളുടെ മുഖത്തെക്ക്‌ നോക്കി സോറി പറഞ്ഞപ്പോഴെക്കും അവളുടെ കൈ കൊണ്ട്‌ എന്റെ വാ പൊത്തിരുന്നു അവൾ. "എന്തിനാ എന്റെ ഇക്ക സോറി പറയുന്നെ, ഫോൺ എടുക്കാത്തത്‌ ജോലി തിരക്ക്‌ കൊണ്ടാണെന്ന് എനിക്കറിയാന്ന്  അവൾ പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞിരുന്നു...

  രണ്ടാഴ്‌ച്ചക്ക്‌ ശേഷം  , വര്ഷാവസാനത്തിന്റെ   ഓഡിറ്റിങ്ങിലും മറ്റും ഫുൾ ബിസിയായിരുക്കുമ്പോഴാണു സുഹൃത്തായ  ഡോകടർ അരുൺ വിളിക്കുന്നത്‌,  എന്തെങ്കിലും പറഞ്ഞ്‌ കട്ട്‌ ചെയ്യാം എന്ന് കരുതിയാണു ഫോൺ എടുത്തത് .  ഷഹന അന്ന് കാണാൻ പോയത്‌ അരുണിനെയായിരുന്നുവെന്നും, മൂക്കിൽ നിന്ന് സ്ഥിരമായി ബ്ലഡ്‌ വരുന്നത്‌ കൊണ്ട്‌ സംശയം തോന്നിയാണു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്‌തതെന്നും, അളിയാ നീ  തളരരുത് ..അവൾക്കു  ക്യാൻസർ ആണ്  നമ്മുക്ക്‌ മാക്സിമം ട്രൈ ചെയ്യാം എന്നുള്ള  അവന്റെ വാക്കുകൾ  കേട്ടതോടെ കൈയ്യിൽ ഇരുന്ന ഫോൺ താഴേക്കു വീണിരുന്നു...

മുമ്പിലിരുന്ന ഫയലുകൾ തട്ടിയെറിഞ്ഞു , വീട്ടിലെക്ക്‌ കുതിക്കുമ്പോഴും, ഒന്നും അറിയാത്ത എന്റെ പെണ്ണിനോട്‌ ഇത്‌ വേണമായിരുന്നോ പടച്ചവനെന്നുള്ള ചോദ്യമായിരുന്നു മനസ്സിൽ, വീടിന്റെ മുന്നിൽ എത്തി, നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ച്‌ അകത്തെക്ക്‌ കയറിയപ്പോഴെക്കും അന്തം വിട്ട്‌ നോക്കുന്നുണ്ടായിരുന്നു ആ പാവം എന്നെ..

എന്താ പെണ്ണെ നീ എന്നെ ആദ്യമായി കാണും പോലെ??  എന്ന എന്റെ ചോദ്യത്തിനു ക്ലോക്കിലെക്കുള്ള നോട്ടമായിരുന്നു അവളുടെ മറുപടി, അവളെ നോക്കി ഒന്ന് ചിരിച്ചിട്ട്‌ കൈകളിൽ കോരിയെടുത്ത്‌ റൂമിലെത്തിച്ചിട്ട്‌ ഇന്ന് നമ്മൾ ഫൂഡ്‌ പുറത്ത്‌ നിന്നാണു കഴിക്കുന്നത്‌‌, വേഗം ഒരുങ്ങിയിറങ്ങ്‌ എന്ന് പറഞ്ഞ്പ്പോഴും വിശ്വസം വരാതെ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായ്യിരുന്നു..

റെസ്റ്റോറന്റിലെ അരണ്ട വെട്ടത്തിൽ അവൾ കുറച്ചുടെ സുന്ദരിയായത്‌ പോലെ തോന്നി, എത്ര നോക്കിയിട്ടും മതി വരാത്തത്‌ പോലെ തോന്നി എനിക്ക്‌, ജോലി തിരക്കിനിടയിൽ അവൾക്കു  നൽകാൻ മറന്ന സ്നേഹം കണ്ണിലുടെ ഒലിച്ചിറങ്ങും എന്ന് തോന്നിയത്‌ കൊണ്ടാണു അവളുടെ മുഖത്ത്‌ നിന്നും ആ നോട്ടം മാറ്റിയത്‌, തിരികെയുള്ള യാത്രയിൽ പുറം കാഴ്ചകളിൽ മുഴുകിയിരുന്ന അവളെ എന്റെ നെഞ്ചിലെക്ക്‌ ചേർത്ത്‌ ഇരുത്തിയപ്പോഴേക്കും  " ഇക്കയെ ഇന്ന് അരുൺ ഡോകറ്റർ വിളിച്ചിരിന്നോന്നുള്ള ചോദ്യത്തിനു അണപൊട്ടിയോഴുകിയ എന്റെ കണ്ണു നീർ മറുപടി നൽകിയിരുന്നു..

ജോലിയും പ്രശസ്തിയുമാണ്  എല്ലാമെന്ന് കരുതിയ ഞാൻ, അത്‌ ഉപേക്ഷിച്ച്‌ മുഴുവൻ സമയവും അവൾക്കായി  ചിലവഴിക്കുന്നതിനിടയിൽ "എന്റെ അടുത്തിരിക്കാൻ .. എന്നോട്‌ മിണ്ടാൻ.. ഇപ്പോൾ ഇക്കാക്ക്‌ സമയം ഒരുപാട്‌ ഉണ്ടല്ലെ?? പക്ഷേ എനിക്കോ? എന്നുള്ള ചോദ്യം അവളുടെ കാൽപാദങ്ങളെ എന്റെ കണ്ണുനീർകൊണ്ട്  നനച്ചു. റിസ്ക്കാണെന്നുള്ള അരുണിന്റെയും, വീട്ടുകാരുടെയും ഉപദേശം  കേൾക്കാതെ അവളെയും മാറോട്‌ ചേർത്ത്‌ മൂന്നാറിലെക്ക്‌ വണ്ടി ഡ്രൈവ്‌ ചെയ്മ്പോഴും ആ ചോദ്യം മനസ്സിൽ തങ്ങി നിന്നിരുന്നു..  ഇപ്പോൾ ഇക്കാക്ക്  എല്ലാത്തിനും സമയം ഉണ്ടല്ലെ? പക്ഷേ എനിക്കോ............
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All