ഒരു തനി നാടൻ പ്രണയം malayalam story
ഒരു തനി നാടൻ പ്രണയം
( oru nadan pranayam )
--------------------------------------
Writer ✍️ വിജയ്കുമാർ ഉണ്ണികൃഷ്ണൻ
ഉറക്കം പോയിട്ട് രണ്ട് ആഴ്ചയിലേറെയാകുന്നു..
അന്ന് അവളേ കണ്ടത് മുതൽ തുടങ്ങിയതാണ് ഈ പ്രശ്നങ്ങൾ..
ഫോൺ എടുത്ത് ചങ്കിനെ ഒന്ന്
വിളിച്ചാലോ...?
അല്ലെങ്കിൽ വേണ്ടാ ഉറക്കത്തിൽ ശല്യപ്പെടുത്തിയാൽ ചങ്കെന്നോ സ്വന്തം തന്തയെന്നോ അവന് നോട്ടമില്ല.......
.നല്ല ചീത്ത കിട്ടും... പ്രണയരോഗം തീരെയില്ലാത്തവനാണ്...
ഒരു ഒന്നൊന്നര കലിപ്പൻ...
എന്തായാലും വരുന്നത് വരട്ടേ
അവനേയൊന്ന് വിളിച്ചു നോക്കാം...
.
ഫോണെടുത്ത് ഡയൽ ചെയ്തു..
അവൻ കാൾ അറ്റൻഡ് ചെയ്തു..
ഡാ ശ്രീ നീ എന്തെടുക്കുവാടാ..
"എന്തുവാടേയിത്
ഉറങ്ങാനും സമ്മതിയ്ക്കില്ലേ ..
അല്പം നീരസത്തോടെയാണ്
അവൻ കാൾ എടുത്തത്...
നീ ഉറങ്ങിയോ ഡാ മച്ചാനെ..
ഇല്ല ഞാൻ ഉത്തരാസ്വയംവരം
കഥകളി കാണുവാ നീ പോരേ. കൂട്ടിന്..
അത് കൊള്ളാമല്ലോടാ.. മച്ചാ
അതിൽ അഭിമന്യു ഞാനും
ഉത്തര അവളുമല്ലേ..?
ഏതവൾ?
അവൻ ദേഷ്യപ്പെട്ടു..
എന്റെ പെണ്ണ്...
നിന്റെ പെണ്ണോ ആഴ്ച രണ്ടായി അവളുടെ പുറകിനു നടക്കുന്നു എന്നിട്ട് ഇത് വരേ നീ അവളോട് പറഞ്ഞോ... ഇഷ്ടം..
അത് പോകട്ടേ നീ പേരെങ്കിലും
ചോദിച്ചോ..?
നാളെ അവളോട് പറയുമെടാ ഞാൻ
അവൾ എന്റെ ഉത്തരയാണ് ഈ അഭിമന്യുവിന്റെ.. മാത്രം... ഉത്തര...
ആ സൂക്ഷിച്ചോ. അഭിമന്യു
ചക്രവ്യൂഹത്തിൽ പെട്ടുപോയതാണ്..
ഡാ ശ്രീ ഈ അഭിമന്യു അങ്ങനെ ഒരു ചക്രവ്യൂഹത്തിലും പെടില്ല ചക്രവ്യൂഹം ഭേദിക്കാനറിയാം..
അങ്ങനെയായാൽ കൊള്ളാം..
ഡാ ഒരു കാര്യം പറയാനാണ് വിളിച്ചത്..
എന്താ നീ കാര്യം പറയടാ ..?
വെറുതെ മനുഷ്യനെ ഈ നട്ടപ്പാതിരയ്ക്കു വിളിച്ചുണർത്തി ഓരോ തൊന്തരവ് ..
ഡാ ശ്രീ നാളെ ഞായറല്ലേ..
നമുക്കു ക്ഷേത്രത്തിൽ പോകാം ..
അത് പറയാനാണോ നീ ഈ
രാത്രിയിൽ എന്നേ വിളിച്ചത് ... മ്മ്..
അതേടാ ശ്രീ അതാണ് കാര്യം..
"നിനക്ക് ഈയിടെയായിട്ട് ഇത്തിരി
ഭക്തി കൂടുതലാണല്ലോ എന്താ കാര്യം
എന്നു എനിയ്ക്കു മനസ്സിലായി
നിന്റെ അമ്മയറിയേണ്ടാ മോന്
നേർവഴി തോന്നാൻ അമ്മ
ഈശ്വരൻമാരോട് പ്രാർത്ഥിയ്ക്കുന്നു..
മകന്റെ ഭക്തിയുടെ പിന്നിലേ കള്ളത്തരമെന്താണെന്നു എനിയ്ക്കല്ലേ അറിയൂ..
അവളിന്നലെ ഹോസ്റ്റലിൽ
നിന്നും വന്നിട്ടുണ്ടാകുമല്ലേ..?
അതേ വന്നിട്ടുണ്ടാകും...
അപ്പോൾ നാളെ ക്ഷേത്രത്തിൽ വരും.
തീർച്ച.. ..
ഓഹോ അപ്പോൾ നിനക്ക് കാര്യങ്ങൾ
എല്ലാമറിയാല്ലോ ഞാനൊന്നും പറയേണ്ടല്ലോ.. ല്ലേ..
കാള വാല് പൊക്കുമ്പോൾ
തന്നെയറിയാം കാര്യമെന്തെന്ന്...
വെറുതെ അമ്പലത്തിനു മുന്നിലൂടെ
പോയാൽ കൈയ്യെടുത്തു തൊഴാത്തവനായിരുന്നു..
ഒരു പെണ്ണ് വന്നത് കാരണം
ഉണ്ടായ മാറ്റം കൊള്ളാം
ഡാ ശ്രീ എന്റെ ഭൂതകാലം ചികയാനല്ല
നിന്നേ വിളിച്ചത് ഞാൻ..
നീ രാവിലേ വരുമല്ലോ അല്ലേ .
എന്റെ പൊന്നളിയാ അഭിമന്യു
നീയൊന്നു പോയി കിടന്നുറങ്ങിക്കേ..
"രാവിലേ ഞാൻ അങ്ങ് വന്നേക്കാം..
രാവിലെ പോരുമ്പോൾ ഒരു ബുള്ളറ്റ്
കൂടി സംഘടിപ്പിച്ചു കൊണ്ട് വരണം..
അതെന്താ നിന്റെ വണ്ടി പോരേ...
അല്ലെങ്കിൽ എന്റെ ബൈക്കിൽ പോകാം..
പ്രണയത്തിനു ബുള്ളറ്റ്, അമ്പലം,
ബീച്ച് ഇതൊക്കെയാണ്
കോമ്പിനേഷൻ... എന്റെ വണ്ടി പോരാ..
അവന്റെ ഒരു കോമ്പിനേഷൻ ഒന്ന് പോയെടാ....
നീ ഒരു കാര്യം ചെയ്യൂ വർക്ക് ഷോപ്പിൽ ഏതെങ്കിലും ബുള്ളറ്റ് കാണുമല്ലോ അതെടുത്ത് പോരേ..
ശരിയെന്നാൽ എല്ലാം പറഞ്ഞത്
പോലേ..
നാളെ രാവിലെ എട്ട് മണി ...
ശരി ശരി ഒന്നു പോയി കിടന്നുറങ്ങടാ വിനു.....
.
"അവൻ ഫോൺ കട്ട് ചെയ്തു ..
അതാണ് എന്റെ ചങ്ക് ശ്രീജിത്ത്.. ശ്രീ
ഏത് കാര്യത്തിനും കൂടെയുണ്ടാവും
ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവർ
ഞങ്ങൾ.. അയൽവാസികൾ..
"ആദ്യമൊക്കെ കലിപ്പ് കാണിക്കുമെങ്കിലും ചങ്കായി കൂടേ നിന്ന് എല്ലാ കാര്യങ്ങളും ഭംഗിയാക്കി തരും..
"എന്തു കാര്യവും ഞാൻ മറന്നാലും ഉത്തരവാദിത്വത്തോടെ അവൻ ചെയ്തോളും....
അവൻ പറഞ്ഞാൽ ഉറപ്പാണ്
രാവിലെ അവനെത്തിയിരിക്കും..
പറഞ്ഞത് പോലെ "കൃത്യം
8 മണിയ്ക്ക് തന്നേ വീട്ടിലെത്തി..
വരാന്തയിൽ തുളസ്സി മാലയും കോർത്ത് കൊണ്ട് അമ്മായിരിപ്പുണ്ട്...
അമ്മേ അവനെന്തിയേ...?
കുളിക്കാനായ് കയറിയിട്ടുണ്ട്..
മോൻ അകത്തു കയറി ഇരിയ്ക്കൂ..
ഇതെന്തിനാണമ്മേ തുളസ്സി മാല..?
പൂജാ മുറിയിൽ കൃഷ്ണ വിഗ്രഹത്തിൽ ചാർത്താൻ..
"അല്ല പതിവില്ലാതെ ഈയിടെയായിട്ട് എന്താണ് രണ്ടു പേരും കൂടി
അമ്പലത്തിൽ പോകുന്നത്
നന്നാകാൻ തീരുമാനിച്ചോ .... ?
.അതോ വല്ല ദുരുദ്ദേശ്യവുമുണ്ടോ..?
ഒന്നുമില്ല അമ്മേ ഞങ്ങൾ തൊഴാൻ പോകുവാണ്.
"പഠിത്തം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു കൊല്ലം കഴിഞ്ഞില്ലേ ജോലി ഒന്നും
റെഡിയാവുന്നില്ല എനിക്ക്...
അപ്പോൾ ഒന്ന് ദൈവത്തേ കൂടി പ്രീതിപ്പെടുത്താമെന്നു കരുതി...
ഈശ്വര വിശ്വാസം നല്ലതാണ് മോനേ
എല്ലാ കാര്യങ്ങൾക്കും..
ഇവിടേ ഒരുത്തൻ നേരാം വണ്ണം ഒന്ന് ക്ഷേത്രത്തിൽ പോയി തൊഴില്ല
എന്തിനാണ് ഏറെ പറയുന്നത് കുടുംബക്ഷേത്രത്തിൽ പോയി കൂടി കൈയെടുക്കൂല .. പൂജാ മുറിയിലും കയറില്ല...
ദൈവാധീനം തീരെയില്ല അവന്...
"എന്നാലും അവന് ബിരുദം
കഴിഞ്ഞപ്പോൾ തന്നേ ഒരു ജോലി
ശരിയായില്ലേ അമ്മേ..
ഡിപ്ലോമ കഴിഞ്ഞു ഒരു വർഷമായി
ഞാൻ വെറുതെ നിൽക്കണ്ടാ എന്ന്
കരുതി അച്ഛന്റെ കൂടേ വർക്ക് ഷോപ്പിൽ പോകുന്നുണ്ട്..
എല്ലാം ശരിയാകും മോനേ നിനക്ക്
ഈശ്വര വിശ്വാസമുണ്ടല്ലോ..
ഇത് പോലെ അവനും ഇത്തിരി
ഈശ്വര
വിശ്വാസം കൂടി വേണ്ടേ ...
അതാണ് അമ്മയുടെ സങ്കടം..
അവനും ഇപ്പോൾ കുറച്ച് മാറ്റമുണ്ട് അമ്മേ.......
"നന്നായി മോന്റെ കൂടേ ഇങ്ങനെയെങ്കിലും ഇപ്പോൾ ക്ഷേത്രത്തിൽ വരുന്നുണ്ടല്ലോ ദൈവത്തിനു നന്ദി..
ദൈവത്തിനല്ല അമ്മേ അവൾക്കാണ്
നന്ദി പറയേണ്ടത് .
എന്താ നീ ആലോചിക്കുന്നത്.
.
ഒന്നുമില്ല അമ്മേ..
എന്റെ കുട്ടിയ്ക്ക് ഒരു പെണ്ണിനെ എവിടുന്നേലും കിട്ടിയാൽ
മതിയായിരുന്നു..
എല്ലാം ശരിയാകും അമ്മേ..
അവനോട് ഒന്ന് വേഗം വരാൻ പറയൂ
ശരി ഇപ്പോൾ പറയാം..
"അമ്മ അകത്തേയ്ക്കു പോയി ..
ഞാൻ ഒരു കസവു മുണ്ടും
ഷർട്ടും ധരിച്ചു പുറത്തു വന്നു
നീ എന്താടാ പെണ്ണ് കാണാൻ
പോകുവാണോ..
ഒരു തരത്തിൽ പറഞ്ഞാൽ
പെണ്ണുകാണൽ ചടങ്ങു തന്നെയല്ലേടാ ...
അവളും ഞാനും മാത്രമായിട്ടുള്ള ഒരു ചടങ്ങ്....
" അത് നീ മാത്രം തീരുമാനിച്ചാൽ
മതിയോ അവളും ഇഷ്ടപ്പെടേണ്ടേ..
.
അവൾക്ക് എന്നേ ഇഷ്ടമായിരിക്കും ചിലപ്പോൾ തുറന്നു പറയാൻ മടിയ്ക്കുന്നതാവാം ..
എന്തായാലും ഇന്ന് ഈ കാര്യത്തിൽ ഒരു തീരുമാനം അറിയണം അമ്മയ്ക്ക് സംശയമുണ്ടാക്കണ്ടാ.. വെറുതെ..
ശ്രീ അന്ത്യശാസനം നൽകി
കഴിഞ്ഞു ..
ഡാ ബുള്ളറ്റ് കൊണ്ട് വന്നോ നീ..
ദാ ഇരിയ്ക്കുന്നു...
ഞങ്ങൾ വണ്ടിയിൽ ക്ഷേത്ര ത്തിലേക്ക് പുറപ്പെട്ടു...
ബുള്ളറ്റ് പുറത്ത് വെച്ചു നടയിൽ തൊഴുതു പ്രദക്ഷിണം വെച്ചു വീണ്ടും നടയിൽ വന്നു തൊഴുത് നിൽക്കുമ്പോൾ...
എന്താ കുട്ട്യോളെ ഈയിടെയായിട്ട് ക്ഷേത്രത്തിൽ വരവ് കൂടിയിട്ടുണ്ടല്ലോ..
അതെന്താ തിരുമേനി അങ്ങനെയൊരു ചോദ്യം ..?
അല്ല സാധാരണ ഈ വഴിയിൽ രണ്ട് പേരെയും കാണാത്തതാണ്...
ഓരോ ശീലങ്ങൾ കണ്ടപ്പോൾ
ചോദിച്ചുന്നേയുള്ളൂ...
ഞങ്ങൾ ഇപ്പോൾ ഭക്തിയുടെ വഴിയിലാണ് തിരുമേനി .. ശ്രീ യാണ് പറഞ്ഞത്...
അത് നല്ലതാണ്... നല്ലത് വരട്ടേ കുട്ട്യോളെ...
തൊഴുത് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ....
ഡാ ശ്രീ അവളു വന്നില്ലല്ലോ വെറുതെ ആകുമോ ഈ വരവ്..?
ഒന്ന് ക്ഷമിയ്ക്കടാ അവള് വരും
എന്നാണ് തോന്നുന്നത്...
അതെന്താ തോന്നൽ നിനക്ക് ഉറപ്പില്ലേ...
പെൺകുട്ടികളുടെ കാര്യമല്ലേ എനിക്ക് അത്രയും ഉറപ്പില്ല....
ഡാ നീ പറഞ്ഞത് എനിക്ക് മനസ്സിലായി...
പണി പാളുമോ അളിയാ...
.അല്ല നിനക്കെന്താ അവളേ ഇവിടേ വെച്ചു മാത്രമേ കാണാൻ പറ്റുകയുള്ളൂ...
ഇവിടെ ഈ ക്ഷേത്രത്തിൽ വെച്ചു അവളേ ധാവണി വേഷത്തിൽ കാണുമ്പോൾ
എന്താണ് സൗന്ദര്യം . തനി ദേവീ തന്നേ
ആ നീ ഇങ്ങനെ ദേവിയെയും സങ്കല്പിച്ചു
നിന്ന് കൊള്ളൂ..
പിന്നേ എന്താ ചെയ്യുക..?
അവളുടേ ഹോസ്റ്റലിൽ പോയി കാണണം..........
"എന്നിട്ട് അവളോട് സംസാരിയ്ക്കണം പുറത്തൊക്കെയൊന്ന് അവളുമായിട്ട് കറങ്ങണം .
ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിൽ പോയിരുന്നു നിന്റെ പ്രണയം അവളോട് തുറന്നു പറയണം...
ആ നന്നായിട്ടുണ്ട് ഒരു തവണ
ഹോസ്റ്റലിൽ പോയി കാണാൻ
പോയതിന്റെ ക്ഷീണം മാറിയിട്ടില്ല...
"ഇതാണ് നിന്റെ കുഴപ്പം കുറച്ചൊക്കെ കഷ്ടപ്പെടണം എന്നാലേ പ്രണയം പൂവണിയൂ....
നീ രാവിലേ സാരോപദേശം നിർത്തി
അവളേ കാണാനുള്ള വഴി പറയടാ ..
നീ പറഞ്ഞത് പോലേയെല്ലാം ചെയ്യാം
പക്ഷേ എന്റെ പ്രണയം തുറന്നു പറയുന്നത് ഈ ക്ഷേത്രത്തിൽ വെച്ചാകണമെന്നാണ് ആഗ്രഹം...
അങ്ങേനെയാണെങ്കിൽ
കാത്തിരിയ്ക്കാം അവൾ വരുന്നത് വരേ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ...
ഡാ വിനു ദാ നോക്കിക്കേടാ നിന്റെ ദേവീ വരുന്നത് .. പച്ച ധാവണി ചുറ്റി വരുന്നുണ്ട് നിന്റെ പച്ചക്കിളി...
ഡാ കണ്ണു വെയ്ക്കാതെടാ എന്റെ പെണ്ണിനെ...
അവൾ ഞങ്ങളുടെ മുന്നിലൂടെ പുഞ്ചിരി
തൂകി അകത്തേക്ക് കടന്നു പോയി...
" ഇടയ്ക്ക് എന്നെയൊന്നു
തിരിഞ്ഞു നോക്കി...
ഡാ എന്താടാ അവളുടേ സൗന്ദര്യം നീ കണ്ടില്ലെടാ ശ്രീ അവളുടെ കണ്ണുകൾ
എന്റെ പ്രണയം ആഗ്രഹിക്കുന്നു...
ഞാൻ ഒന്നും കണ്ടില്ലേ...
നീ കാണില്ല നിനക്ക് പ്രണയത്തിന്റെ
ഭാവങ്ങൾ അറിയില്ലല്ലോ...
ഒരു കാര്യം ചെയ്യൂ നീ ഇവിടേ നിൽക്കൂ ഞാൻ ഒന്ന് കൂടി അകത്തു കയറി അവളോടൊപ്പം പ്രദക്ഷിണം വെച്ച് തൊഴുത് വരാം..
ഡാ അതൊന്നും വേണ്ടാ തിരുമേനിയ്ക്ക് അല്ലേലും നിന്റെ കാര്യത്തിൽ സംശയമുണ്ട്..... ..
"ഒന്നുമില്ലെടാ നീ അവിടേ നിൽക്കൂ
ഞാൻ ഇപ്പോൾ വരാം...
ഞാൻ ക്ഷേത്രത്തിൽ കടന്നു
നടയ്ക്കു നേരെ അവൾക്ക് അരികിലായി തൊഴുകൈയ്യുമായി ഇടം പിടിച്ചു...
ഇടയ്ക്ക് കണ്ണ് വെട്ടിച്ചു അവളെയൊന്ന് നോക്കി...
നെറ്റിയിൽ വരമഞ്ഞൾക്കുറി.
.അതിന് മുകളിൽ കുങ്കുമം..
മുടിയിൽ തുളസിക്കതിർ...
ഇവയെല്ലാം കൂടി ആ സൗന്ദര്യത്തിന് മാറ്റേകുന്നു..
ഗീതു ... ഉത്രാടം..
തിരുമേനി ഉച്ചത്തിൽ വിളിച്ചു അത്
കേട്ടാണ് അവൾ കണ്ണ് തുറന്നത് ...
ഇതാ കുട്ടി പുഷ്പാഞ്ജലി പ്രസാദം...
.
അവൾ പ്രസാദം വാങ്ങി ദക്ഷിണ
നൽകി തൊഴുതൂ ...
എന്താണ് കുട്ടി ഒരു വിഷമം...?
ഒന്നുമില്ല തിരുമേനി നാളെ പരീക്ഷ തുടങ്ങുവാണ്...
ഒന്ന് എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ...
.
ധൈര്യമായി പൊക്കോളൂ കുട്ട്യേ
ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകും..
അവൾ ഇലക്കീറിൽ നിന്നും
കളഭമെടുത്തു നെറ്റിയിൽ ചാർത്തി....
വരമഞ്ഞൾക്കുറി,കുങ്കുമം, ഇപ്പോൾ
അതിന് മുകളിലായി കളഭവും...
ദേവീ ചൈതന്യം ആ മുഖത്ത്
വിളയാടുന്നു...
അപ്പോൾ പേര് ഗീതു...
ബാക്കി വഴിയേ കണ്ടു പിടിയ്ക്കാം...
പ്രദക്ഷിണ വഴിയിലൂടെ മുന്നോട്ട്
നടക്കുന്ന അവളുടെ പിന്നിലായി ഞാനും.. .
ക്ഷേത്രത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ ഞാൻ അവളുടെ കാലിലേയ്ക്ക് ഒരു വട്ടം നോക്കി...
വെള്ളി പാദസരം കാലിനു അഴകായി
പുഞ്ചിരി തൂകുന്നു ..
ഗീതു.. !!
പുറകിൽ നിന്നുള്ള വിളി കേട്ടു
അവൾ തിരിഞ്ഞു നിന്നു...
★★★★★★★★
"ചേട്ടനാരാണ്. എന്റെ പേര് എങ്ങനെ മനസ്സിലായി....?
"ചേട്ടനേ എനിക്കറിയില്ലല്ലോ .
അത് കൊള്ളാം താൻ
നിർത്താതെയിങ്ങനെ
സംസാരിക്കാൻ തുടങ്ങിയാൽ
ഞാനെങ്ങനേ മറുപടി തരും...
അല്ല ചേട്ടന് എങ്ങനെ
എന്റെ പേര് മനസ്സിലായി..
അതാണോ അറിയേണ്ടത് അതിന് താൻ വെറുതേയിങ്ങനേ പേടിയ്ക്കാതെ..
പേടിയോ എനിക്കോ ഒന്ന് പോയേ ചേട്ടാ............
ഞാൻ നിങ്ങളെ കുറച്ച് ദിവസമായി
ഇങ്ങനെ ഇവിടേ കാണുന്നു..
മുൻപെങ്ങും ക്ഷേത്രത്തിൽ അധികം വരാത്ത കക്ഷികളാണല്ലേ രണ്ടാളും...
അത് തിരുമേനി പറഞ്ഞിട്ടുണ്ട് അവൾ ചിരിച്ചു... അല്ല മറ്റേ ചേട്ടനെവിടെ...
ദാ അവിടെയുണ്ട്.. ഞാൻ അവനേ ചൂണ്ടിക്കാട്ടി...
നിങ്ങളെന്താ ചക്കരയും ഈച്ചയുമാണോ ചേട്ടാ എവിടെപോയാലും രണ്ടാളും ഒരുമിച്ച്......
അവൻ എന്റെ ചങ്കാണ്..
അതേയോ.. മ്മ്.. എന്നാൽ
ഞാനങ്ങോട്ട് പൊയ്ക്കോട്ടേ...
ശരി..
അവൾ മുന്നോട്ട് നടന്ന് ശ്രീയേയും നോക്കി ചിരിച്ചു കടന്നു പോയി...
ഡാ എന്തായി കാര്യങ്ങൾ..?
നീ അവളോടൊന്നും പറഞ്ഞില്ലേ...
ഡാ അത് പിന്നേ പറയാം ഇപ്പോൾ
അതിന് സമയമായിട്ടില്ല...
നശിപ്പിച്ചു...
ഇത്രയും നേരം സംസാരിക്കാൻ കിട്ടിയിട്ടും ഒന്നും പറയാത്ത നീയാണോ പ്രേമിക്കാൻ നടക്കുന്നത്...
ദേ ഇന്ന് രണ്ടിലൊന്ന് അറിയണം എനിക്ക് വയ്യാ ഇനി ഇതിന്റെ പേരിൽ ഇങ്ങനെ നിന്റെ കൂടേ വന്നു ക്ഷേത്ര നടയിൽ കാത്തിരിയ്ക്കാൻ....
ഞാൻ ഇപ്പോൾ എന്ത് ചെയ്യണം..?
നീ ഈ ബുള്ളറ്റ് എടുത്ത് പുറകേ വിട്ടോ അവളിപ്പോൾ ആ പാടത്തിനു നടുവിലുള്ള റോഡിൽ എത്തിയേ കാണൂ...
പബ്ലിക് റോഡിൽ കയറും മുമ്പേ നീ ചെന്നു കാണണം കാര്യങ്ങൾ തുറന്നു പറയണം...
എന്നിട്ട് അവൾ തീരുമാനിക്കട്ടേ...
വേഗം ചെല്ലൂ...
ഞാൻ വണ്ടിയെടുത്തൂ പുറകിനേ പോയി...
അവൾക്ക് മുമ്പിലായി വണ്ടി ചവുട്ടി....
അല്ല ചേട്ടനോ മറ്റേ കക്ഷിയേന്തിയെ.
അവൻ അവിടെ ക്ഷേത്രത്തിൽ നിൽപ്പുണ്ട്........
അത് കഷ്ടമായല്ലോ കൂട്ടുകാരനെ അവിടേ വിട്ടിട്ട് ഇങ്ങനെ എന്റെ പുറകേ വന്നത്...
എന്താ ചേട്ടാ കാര്യം.
അത് പിന്നേ എനിക്ക് വളച്ചു കെട്ടി പറയാനൊന്നും അറിയില്ലടോ...
വളച്ചു കെട്ടേണ്ട നേരെ പറഞ്ഞോളൂ...
കഴിഞ്ഞ രണ്ടാഴ്ചയായി തന്നോട് ഇത് പറയാനാണ് ഞാൻ ക്ഷേത്രത്തിൽ
വന്നത്...
എന്നോട് എന്താണ് പറയാനുള്ളത്..
അപ്പോൾ തിരുമേനി പറഞ്ഞത്
ശരിയാണ്..
എന്ത്?
അല്ല ചേട്ടനും ചങ്ങാതിയും കൂടി വരുന്നത് ദേവിയേ തൊഴാനല്ല പെൺകുട്ടികളെ കാണാനാണ് ല്ലേ...
അങ്ങനേ കാണുന്ന എല്ലാ പെൺകുട്ടികളെയും ഞാൻ നോക്കാറില്ല
പക്ഷേ ഇയാളെയങ്ങു. ഇഷ്ടപ്പെട്ടുപോയി.
അറിയാതെ മനസ്സിൽ പ്രതിഷ്‌ഠിച്ചു പോയി..
ഞാൻ എന്താണ് ദേവീ രൂപം വല്ലതുമാണോ അതോ അത്രയും ദിവ്യത്വം വല്ലതുമുണ്ടോ എനിയ്ക്ക്..
അതെനിക്കറിഞ്ഞൂടാ പക്ഷേ എന്റെ മനസ്സിലേ ദേവീ സങ്കല്പമിതാണ്...
ആര് ഞാനോ.. ഒന്ന് പോയേ ചേട്ടാ...
സത്യം..
അത് കൊള്ളാലോ.
എന്റെ ഈ രുപം കണ്ടിട്ടാണോ ചേട്ടൻ
എന്റെ കൂടേ ഇങ്ങനെ കൂടിയത്.
അതേ ഈ തനി നാടൻ വേഷത്തിൽ
ആരും തന്നേ ഇഷ്ടപ്പെട്ടു പോകും...
ആഹാ അതാണ് കാര്യം..
എന്റെ പൊന്നു ചേട്ടാ സത്യത്തിൽ ചേട്ടന് വട്ടുണ്ടോ...
.
ഈ വേഷങ്ങൾ ഇടാൻ തന്നേ എനിയ്ക്ക് മടിയാണ് അമ്പലത്തിൽ പോകുമ്പോൾ അമ്മമ്മ നിർബന്ധിയ്ക്കുന്ന കൊണ്ട് മാത്രം ചുറ്റുന്നതാണ്..
അത് കള്ളം...
ഒരിയ്ക്കലുമല്ല ഞാൻ ടൗണിൽ പഠിയ്ക്കുന്ന കുട്ടിയാണ്
അവിടുത്തെ ഹോസ്റ്റൽ ജീവിതം എന്റെ
നാടൻ ചിന്തകൾ മാറ്റി മറിച്ചു ഞാൻ മോഡേൺ ആയി പിന്നേ ഇവിടേ വരുമ്പോൾ അമ്മമ്മ സമ്മതിയ്ക്കൂല്ല അതാണ് ഇങ്ങനെ..
അത് കൊണ്ട് ചേട്ടന്റെ മനസ്സിലേ ആ നാടൻ പെൺകുട്ടി അങ്ങനെയാവാൻ എനിക്ക് പറ്റില്ല...
അപ്പോൾ ഞാൻ പൊയ്ക്കോട്ടേ...
പോകാൻ വരട്ടേ. എന്തായാലും ഞാൻ തന്റെ പുറകേ നടന്നില്ലേ ഇനി കളഞ്ഞിട്ട് പോകാൻ ഉദ്ദേശമില്ല...
അത്രയും ഒരു റിസ്ക്ക് എടുക്കണോ...
റിസ്ക്ക് എടുത്താലേ പ്രണയം സഫലമാകൂ......
ചേട്ടന് വേറേ കുട്ടികളേ കിട്ടില്ലേ സമയം കളയണോ..?
എനിക്ക് സമയം ഇത്തിരി കൂടുതലുണ്ട് കുട്ടി.....
ഞാൻ ഒരു കാര്യം പറയാം... ഞാൻ ഇയാളെയും കൊണ്ടേ പോകൂ..
എങ്ങോട്ടാ..?
എന്റെ കുടുംബത്തേയ്ക്ക്.
ഇപ്പോളോ.
അല്ല എല്ലാവരേയും കൂട്ടി വന്നു കൊണ്ടു പോകാം. താൻ സമ്മതിച്ചാൽ...
അത് വരേ ഒന്ന് പ്രണയിച്ചു നടക്കണം..
എന്റെ പൊന്നു ചേട്ടാ ഞാൻ പഠിയ്ക്കുന്ന കോളേജിൽ കുറെയെണ്ണം പുറകിന് വന്നതാണ് പ്രണയം പറഞ്ഞു കൊണ്ടു എനിക്ക് താല്പര്യമില്ലായിരുന്നു...
എനിക്ക് ആകേ അമ്മമ്മയും അച്ഛനും മാത്രമെയുള്ളൂ അവരാണ് എന്റെ ലോകം... അവർ ചൂണ്ടിക്കാണിക്കുന്നവനെ ഞാൻ കെട്ടും.. അത്രേയുള്ളൂ..
ഞാനും കോളേജിൽ പഠിച്ചതാടോ അവിടെയൊന്നും ഇത് പോലേ
മനസ്സിൽ കയറിപ്പറ്റിയ പെൺകുട്ടിയില്ലായിരുന്നു...
പിന്നേ എനിക്ക് ഒരു ടൈം പാസ്സ് മരം ചുറ്റി പ്രേമത്തിൽ താല്പര്യമില്ല..
എന്റെ അമ്മയ്ക്ക് നല്ലൊരു മകൾ അത് മാത്രം ആഗ്രഹം..
അതാവാം തന്നേ ഇങ്ങനെ വിടാതെ പിന്തുടരാൻ കാരണം...
എന്റെ വീട്ടിലും ഞാനും അമ്മയും മാത്രം... എനിക്ക് ഒരു ജോലിയുമുണ്ട്... ഒരുപാട് അലഞ്ഞു..
ഇപ്പോൾ ദാ ഒരു കുട്ടിയേ കണ്ടെത്തി.
"പിന്നേ "ഇങ്ങനെ മോഡേൺ ആയ ഒരു നാടൻ പെൺകുട്ടിയാലും ഇനി കുഴപ്പമില്ല..
ഇനി എന്നേ ഇഷ്ടമല്ലായെങ്കിലും
തുറന്നു പറഞ്ഞോ ഇപ്പോൾ തന്നേ....
കൃത്യം സമയത്ത് തന്നേ ശ്രീയും അവിടെയെത്തി...
എന്തുവാടെയ് ഇത് എത്ര നേരം ഞാൻ അവിടേ കാത്തു നിന്നു..
ഇനിയും സംസാരിച്ചു കഴിഞ്ഞില്ലേ...
ഡാ അതല്ലെടാ ഈ കുട്ടി ഒരു മറുപടി തരുന്നില്ല....
എന്റെ പൊന്നു പെങ്ങളെ താൻ ഒരു മറുപടി കൊടുക്കൂ...
ഇല്ലെങ്കിൽ ഇവൻ കാരണം
എനിക്ക് ഇനിയും ഉറക്കം കളയാൻ വയ്യാ
ഇവന് പ്രണയഭ്രാന്ത് പിടിച്ചാൽ
എന്റെ ഉറക്കമാണ് പോകുന്നത്..
ഇയാൾ ഒറ്റ മറുപടി പറയൂ ഈ കേസ്
ഞങ്ങൾ മുന്നോട്ട് കൊണ്ട് പോകണോ..
അതോ ഇവിടേ നിർത്തണോ...
തന്റെ ഒരു ഉത്തരം മാത്രം.. മതി..
അതിപ്പോൾ ഞാൻ എന്താണ് പറയുക.
ഇവൻ പെണ്ണ് കണ്ട് ചായ കുടിച്ചു നടക്കണോ അതോ തന്റെ കൂടേ നടക്കണോ അത്
മാത്രം പറഞ്ഞാൽ മതി...
അതിപ്പോൾ ഞാൻ എന്താ പറയുക ചേട്ടായി....
ഈ ചേട്ടന് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ
എന്റെ വീട്ടിൽ വന്നു ചായ കുടിച്ചിട്ട് എന്റെ കൂടേ നടന്നോളൂ.
കൂടുതലായി ഒന്നും പറയാനില്ല...
ഇനി തീരുമാനം നിങ്ങളുടേത് ...
ഡാ ശ്രീ അവള് പറഞ്ഞത്.,?
"അതേടാ പൊട്ടാ പോയി പെണ്ണ് ചോദിച്ചു അവളേ കെട്ടിക്കൊണ്ട് കൂടേ കൊണ്ട് നടന്നോളാൻ.. അതാണ് അവൾ മലയാളത്തിൽ പറഞ്ഞത്..
ഇനി ഒരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ കഥയിൽ
.അതെന്താടാ ശ്രീ..
നിനക്ക് അവളോടുള്ള പ്രേമം പൊട്ടി മുളച്ചപ്പോൾ തന്നേ ഞാൻ അവളേ കണ്ടിരുന്നു...
നിന്റെ ബയോഡാറ്റ മുഴുവനും ഞാൻ അവളോട് പറഞ്ഞിരുന്നു..
പിന്നേ ഇവിടേ നടന്നത് ഒരു ചെറിയ
ടെക്സ്റ്റ് ആയിരുന്നു..
"നിന്റെ പ്രണയത്തിന്റെ അളവറിയാൻ നടത്തിയ ടെക്സ്റ്റ്.. അവളുടെ ആഗ്രഹം അനുസരിച്ചു...
നമ്മുടെ തിരുമേനി, ഉൾപ്പെടെ ഈ നാടകത്തിൽ കഥാപാത്രങ്ങളാണ്....
സമയം കളയാതെ വീട്ടിൽ ചെന്നിട്ട്
അമ്മയേം കൂട്ടി പോയി പെണ്ണ്
ചോദിയ്ക്കടാ മണ്ടാ.....
അങ്ങനെ ആ കാര്യത്തിലും തീരുമാനമായി...... ****
... .. *******
N -B. എന്നെത്തേയും പോലേ ശുഭം
എന്നൊരു വാചകം താഴെ ചേർക്കുന്നില്ല..
കാരണം പൂർണമാകാതെ പോയ ഒരു പ്രണയത്തിന്റെ നേർ ചിത്രമാണ് ഈ രചന..
ഒരുപാട് സ്നേഹിച്ചു ഒരുമിച്ചു ജീവിയ്ക്കുവാൻ ആഗ്രഹിച്ച രണ്ട് മനസ്സുകൾ ചില പേയ്‌മെന്റ് ദൈവങ്ങളുടെ വിചിത്രമായ കണ്ടെത്തലുകളും അഭിപ്രായങ്ങളും കാരണം വേർപിരിയേണ്ടി വന്ന കഥ ഇവിടേ പറയാൻ ബാക്കിയാണ്...
അത് ഇനി ഒരിയ്ക്കൽ പറയാം...
അത് വരേ ഈ മധുരമൂറും ഓർമ്മകൾ മനസ്സിന്റെ അടിത്തട്ടിൽ അങ്ങനെ ക്ലാവ് പിടിയ്ക്കാതെ കിടക്കട്ടേ..
ശുഭം.. എന്തിനാണെന്ന് ചോദിച്ചാൽ
വെറുതെ ഇരിയ്ക്കട്ടെ....
**--****
.. അവസാനിച്ചു
രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ