ഇന്നിന്‍റെ നേർകാഴ്ച (സമകാലിക കഥ)
രചന ,കടപ്പാട് ; സജയൻ ഞാറേക്കാട്ടിൽ കൊടകര
പത്ത് വയസ്സുള്ള തന്റെ മകൾ പൊന്നുമണിയുടെ ശരീരത്തിലൂടെ ശങ്കരനമ്മാവന്റെ കൈകൾ ഇഴഞ്ഞ് നടക്കുന്നത് കണ്ടപ്പോൾ രേഖ ഞെട്ടിപ്പോയി
ഈശ്വരാ അറുപത് വയസ്സ് കഴിഞ്ഞ ഇയാൾ എന്താണ് എന്റെ മകളെ ഈ കാണിക്കുന്നത്
ഹാളിൽ സെറ്റിയിൽ ശങ്കരനമ്മാവന്റെ മടിയിലിരുന്ന് ടിവിയിൽ കാർട്ടൂൺ കാണുകയാണ് പൊന്നുമണി
കാർട്ടൂൺ കാണുമ്പോൾ ആകാശം ഇടിഞ്ഞ് വീണാലും പൊന്നുമണി അറിയില്ല
പ്രായത്തിൽ കൂടുതൽ ശരീരവളർച്ച ഉണ്ടെങ്കിലും വീട്ടിൽ പൊന്നുമണിയുടെ വസ്ത്രധാരണത്തിൽ രേഖ ഒട്ടും ശ്രദ്ധിക്കാറില്ലായിരുന്നു
ചൂടുകാലമല്ലേ എന്ന് പറഞ്ഞ് പലപ്പോഴും അടിയുടുപ്പ് മാത്രമാണ് പൊന്നുമണി ധരിക്കുക
ഭർത്താവ് ജയന്റെ അമ്മാവനാണ് ശങ്കരനമ്മാവൻ
കുട്ടിക്കാലത്ത് അച്ഛൻ മരിച്ചപ്പോൾ ജയനെ വളർത്തിയതും പഠിപ്പിച്ചതും അമ്മാവനാണ്
അമ്മായി മരിച്ചതിന് ശേഷം ഇടക്കിടെ അമ്മാവൻ ഇവിടെ വന്ന് താമസിക്കാറുണ്ട്
ഇപ്പോൾ വന്നിട്ട് രണ്ട് ദിവസമായി
ഉച്ചക്ക് ഉണ്ണാൻ വിളിക്കാൻ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നപ്പോഴാണ് രേഖ ഈ നീചകൃത്യം കാണുന്നത്
ഒറ്റനില മാത്രമുള്ള പഴയ ആ വീടിന്റെ ഹാൾ കഴിഞ്ഞാൽ വിസിറ്റിങ്ങ് റൂം
അതിന് ശേഷം അടുക്കള
അതിന് ശേഷം അടുക്കള
സാധാരണ ഹാളിനും വിസിറ്റിങ്ങ് റൂമിനും ഇടയിലുള്ള വാതിൽ ചാരി ഇടാറില്ല
ഇന്ന് അസാധാരമായി ആരോ വാതിൽ ചാരിയിരിക്കുന്നത് കണ്ടപ്പോഴാണ് രേഖ വാതിലിനിടയിലൂടെ നോക്കിയത്
ശങ്കരനമ്മാവന്റെ കൈകൾ മടിയിലിരിക്കുന്ന പൊന്നുമണിയെ അടിമുടി ഉഴിയുകയാണ്
പൊന്നുമണി ചില എതിർപ്പുകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അമ്മാവൻ അവൾക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെപ്പറ്റി പറഞ്ഞ് അവളുടെ ശ്രദ്ധ തിരിക്കുകയാണ്
ദൈവങ്ങളേ ഇയാൾ എന്റെ മകളെ ?
എന്ത് ചെയ്യണമെന്നറിയാതെ രേഖ വിഷമിച്ചു
ഇനിയും ഈ വൃത്തികെട്ട മനുഷ്യനെ ഇതിന് അനുവദിച്ചു കൂടാ
അയാളുടെ മടിയിൽ ഇരിക്കുന്ന ഓരോ നിമിഷവും തന്റെ പൊന്നുമകൾ അവളറിയാതെ കളങ്കപ്പെട്ടുകൊണ്ടിരിക്കുകയാണ്
എന്ത് ചെയ്യും ?
രേഖ അടുക്കളയിൽ ഒരു ഭ്രാന്തിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു
പൊന്നുമണിയെ അടുക്കളയിലേക്ക് വിളിച്ചാൽ പ്രശ്നം തീരുമോ ?
ഒരുപക്ഷേ ഇപ്പോൾ തീർന്നേക്കാം
പക്ഷെ അയാൾ അവസരം കിട്ടുമ്പോഴൊക്കെ വീണ്ടും ഇങ്ങനെ ചെയ്താലോ ?
രേഖയുടെ ഭയവും സങ്കടവും കൂടി വരുന്നു
ഒരു നിമിഷം പോലും ഇനി പാഴാക്കാനില്ല
എന്തെങ്കിലും ഉടനെ ചെയ്യണം
എന്തെങ്കിലും ഉടനെ ചെയ്യണം
തൊണ്ട വരളുന്നത് പോലെ തോന്നിയപ്പോൾ രേഖ ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ചു
ഹാളിലേക്ക് ചെന്ന് പൊന്നുമണിയെ പിടിച്ച് വാങ്ങി അയാളുടെ ചെകിടത്ത് ഒന്ന് കൊടുത്താലോ ?
വേണ്ട
അയാൾ വയസ്സനാണെങ്കിലും ആരോഗ്യവാനാണ്
ഇങ്ങനെയുള്ളവർ സ്വന്തം അഭിമാനം സംരക്ഷിക്കാൻ
താൻ ചെയ്ത കുറ്റം മറച്ച് പിടിക്കാൻ വേണ്ടി എന്ത് ക്രൂരതക്കും തയ്യാറാകും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്
താൻ ചെയ്ത കുറ്റം മറച്ച് പിടിക്കാൻ വേണ്ടി എന്ത് ക്രൂരതക്കും തയ്യാറാകും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്
അതുകൊണ്ട് നേരിട്ട് പ്രതികരിക്കുന്നത് നല്ലതല്ല
ഒരു പക്ഷെ താനും മകളും അയാളാൽ ആക്രമിക്കപ്പെട്ടേക്കാം
ഒരു പക്ഷെ താനും മകളും അയാളാൽ ആക്രമിക്കപ്പെട്ടേക്കാം
ഇവിടെ വികാരപരമായല്ല വിവേകപരമായി പെരുമാറുകയാണ് വേണ്ടത്
രേഖ തന്റെ സമചിത്തത വീണ്ടെടുത്ത് സ്വയം പറഞ്ഞു
ജയേട്ടനെ വിളിച്ച് പറഞ്ഞാലോ ?
വേണ്ട
വ്യക്തമായ തെളിവില്ലാതെ ജയേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല
ഒരിക്കൽ താൻ ഡ്രസ്സ് മാറുന്നത് അമ്മാവൻ ഒളിഞ്ഞ് നിന്ന് നോക്കിയത് ജയേട്ടനോട് പറഞ്ഞിട്ടും ജയേട്ടൻ വിശ്വസിച്ചില്ല
അമ്മാവൻ അങ്ങനെ ചെയ്യില്ല
നിനക്ക് തോന്നിയതാവും
നിനക്ക് തോന്നിയതാവും
ആ മനുഷ്യനോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്
അദ്ദേഹത്തെപ്പറ്റി മേലിൽ ഇത്തരം അനാവശ്യം പറയരുത്
എന്നാണ് അന്ന് ജയേട്ടൻ പറഞ്ഞത്
എന്നാണ് അന്ന് ജയേട്ടൻ പറഞ്ഞത്
അതിന്റെ പേരിൽ ജയേട്ടനുമായി വഴക്കിട്ട് ഒരു മാസം രേഖ സ്വന്തം വീട്ടിൽ പോയി നിന്നിട്ടുമുണ്ട്
അന്ന് മുതൽ രേഖയ്ക്ക് അമ്മാവനെ വെറുപ്പാണ്
ജയേട്ടനെ ധിക്കരിച്ച് അയാളോട് ഇങ്ങോട്ട് വരരുത് എന്ന് മുഖത്ത് നോക്കി പറയാനും പറ്റാത്ത അവസ്ഥയാണ്
ജയേട്ടനെ വിളിച്ച് വരുത്തി
നേരിട്ട് കാണിച്ച് കൊടുക്കാം
രേഖ ചിന്തിച്ചു
നേരിട്ട് കാണിച്ച് കൊടുക്കാം
രേഖ ചിന്തിച്ചു
പക്ഷെ ജയേട്ടൻ ഓഫീസിൽ നിന്ന് വീട്ടിൽ എത്തണമെങ്കിൽ ഏകദേശം അര മണിക്കൂർ പിടിക്കും
ആ അര മണിക്കൂർ കൂടി തന്റെ പൊന്നുമണി അയാളുടെ മടിയിൽ ?
രേഖക്ക് അത് ചിന്തിക്കാനേ കഴിഞ്ഞില്ല
എന്തായാലും അമ്മാവനുമായിട്ടുള്ള ഈ വീടിന്റെ ബന്ധം ഇന്ന് അവസാനിക്കണം
രേഖ ഉറപ്പിച്ചു
ജയേട്ടൻ തെളിവ് സഹിതം ഈ സംഭവം അറിയണം
എന്നാലേ ഈ ദുഷ്ടൻ ഈ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി ഒഴിഞ്ഞു പോവുകയുള്ളൂ
ഇനിയൊന്നും ചിന്തിക്കാനില്ല
രേഖ മൊബൈൽ എടുത്തു
ചാരിയിട്ടിരിക്കുന്ന വാതിലിന്റെ വിടവിലൂടെ രേഖ തന്റെ മൊബൈൽ ക്യാമറിയിലൂടെ അമ്മാവൻ പൊന്നുമണിയെ ചെയ്യുന്നത് ഷൂട്ട് ചെയ്തു
ഒരു മിനിറ്റ് വീഡിയോ എടുത്ത് പെട്ടന്ന് രേഖ വീടിന്റെ പുറകിലേക്ക് ഓടി
മെയിൻ സ്വിച്ച് ഓഫ് ചെയ്തു
അയ്യോ കറന്റ് പോയേ
ഞാൻ പോയി ഊഞ്ഞാലാടട്ടെ എന്ന് പറഞ്ഞ് പൊന്നുമണി മുറ്റത്തേക്ക് ഓടി
രേഖക്ക് സമാധാനമായി
സെറ്റിയിലിരിക്കുന്ന അമ്മാവനെ വാതിലിനടയിലൂടെ രേഖ വീണ്ടും നോക്കി
അയാളുടെ ശ്വാസോച്ചാസം വർദ്ധിച്ചിരിക്കുന്നു
കണ്ണുകൾ ചുവന്നിരിക്കുന്നു
കണ്ണുകൾ ചുവന്നിരിക്കുന്നു
എത്രയും പെട്ടന്ന് ഈ വീഡിയോ ജയേട്ടനെ കാണിക്കണം
ഇന്നത്തോടെ ഇയാളെ ഈ വീട്ടിൽ നിന്ന് അടിച്ചിറക്കണം
ഇന്നത്തോടെ ഇയാളെ ഈ വീട്ടിൽ നിന്ന് അടിച്ചിറക്കണം
രേഖ വേഗം റുമിൽ കയറി ഡ്രസ്സ് മാറി
ഹാളിലേക്ക് വന്നപ്പോൾ അമ്മാവനെ കണ്ടില്ല
ഹാളിലേക്ക് വന്നപ്പോൾ അമ്മാവനെ കണ്ടില്ല
ഊഞ്ഞാലാടുന്ന പൊന്നുമണിയെ വിളിക്കാൻ ചെന്നപ്പോൾ കണ്ട കാഴ്ച രേഖയെ വീണ്ടും ഞെട്ടിച്ചു
രേഖയെ അടിമുടി തളർത്തി
രേഖയെ അടിമുടി തളർത്തി
ഊഞ്ഞാലാടുമ്പോൾ വസ്ത്രം പറന്നുയരുമ്പോൾ പൊന്നുമണിയുടെ കാൽ മുട്ടുകൾക്ക് മീതെ കാണാമായിരുന്നു
അതും നോക്കി നിന്ന് അമ്മാവൻ എന്തൊക്കെയോ കാണിക്കുന്നു
ആത്മസംതൃപ്തി അടയുന്നു
അതും നോക്കി നിന്ന് അമ്മാവൻ എന്തൊക്കെയോ കാണിക്കുന്നു
ആത്മസംതൃപ്തി അടയുന്നു
ശെ ഇത്രയും വൃത്തികെട്ട പിശാചാണോ ഇയാൾ
ഒരു കൊച്ചു കുട്ടിയിൽ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന ഇയാളെയൊക്കെ കല്ലെറിഞ്ഞ് കൊല്ലണം
ഒരു കൊച്ചു കുട്ടിയിൽ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന ഇയാളെയൊക്കെ കല്ലെറിഞ്ഞ് കൊല്ലണം
രേഖ പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല
അമ്മാവന് യാതൊരു സംശയവും തോന്നാത്ത രീതിയിൽ പൊന്നു മണിയെ വിളിച്ചു കൊണ്ട് പോയി വസ്ത്രം മാറ്റി വീടിന് പുറത്തേക്കിറങ്ങി
അടുക്കളയിൽ ചോറ് വിളമ്പി വച്ചിട്ടുണ്ട് അമ്മാവൻ കഴിച്ചോളൂ
പൊന്നു മണിയെ ഡോക്ടറെ കാണിച്ചിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് രേഖ പൊന്നു മണിയേയും കൂട്ടി റോഡിലേക്ക് ഇറങ്ങി
പൊന്നു മണിയെ ഡോക്ടറെ കാണിച്ചിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് രേഖ പൊന്നു മണിയേയും കൂട്ടി റോഡിലേക്ക് ഇറങ്ങി
ഒരു ഓട്ടോ പിടിച്ച് രേഖയും പൊന്നു മണിയും ജയേട്ടന്റെ ഓഫീസിൽ എത്തി
വീഡിയോ കണ്ടതും ജയൻ ഒരു നിമിഷം പോലും ഓഫീസിൽ നിന്നില്ല
ഭാര്യയേയും മകളേയും കൊണ്ട് തന്റെ കാറിൽ വീട്ടിലേക്ക് പാഞ്ഞു
അമ്മാവൻ ഉമ്മറത്തിണ്ണയിൽ ഇരിപ്പുണ്ട്
എന്തോ വലിയ നഷ്ടം സംഭവിച്ച പോലെയാണ് അയാളുടെ മുഖത്തെ ഭാവം
എന്തോ വലിയ നഷ്ടം സംഭവിച്ച പോലെയാണ് അയാളുടെ മുഖത്തെ ഭാവം
കാറിൽ നിന്ന് ഇറങ്ങി ജയൻ നേരേ അമ്മാവന്റെ അരികിലെത്തി
അടക്കാനാവാത്ത ദേഷ്യത്തോടെയും സങ്കടത്തോടെയും ചോദിച്ചു
അമ്മാവാ ഈ ചതി എന്നോട് വേണമായിരുന്നോ ?
എന്താ മോനേ പ്രശ്നം ?
ഞാൻ എന്ത് തെറ്റ് ചെയ്തു ?
ഞാൻ എന്ത് തെറ്റ് ചെയ്തു ?
നിങ്ങളുടെ ലൈംഗിക വൈകൃതങ്ങൾ എന്റെ മകളിൽ തീർക്കണമായിരുന്നോ ?
ആ പാവം കുട്ടിയിൽ നിങ്ങളെ ത്രസിപ്പിക്കുന്ന എന്തായിരുന്നു നിങ്ങൾ കണ്ടെത്തിയത് ?
ആ പാവം കുട്ടിയിൽ നിങ്ങളെ ത്രസിപ്പിക്കുന്ന എന്തായിരുന്നു നിങ്ങൾ കണ്ടെത്തിയത് ?
മോനെ ഞാൻ ഒന്നും ചെയ്തില്ലല്ലോ
നീ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്
എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ
നീ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്
എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ
താൻ പിടിക്കപ്പെടുന്ന് മനസ്സിലാക്കിയ അമ്മാവൻ വളരെ ദയനീയമായി മറുപടി പറഞ്ഞു
നിങ്ങൾ എന്റെ മകളെ ഒന്നും ചെയ്തില്ലേ ?
ഇല്ല ഞാൻ ഒന്നും ചെയ്തില്ല
അവൾ നമ്മുടെ പൊന്നുമണിയല്ലേ ?
അവൾ നമ്മുടെ പൊന്നുമണിയല്ലേ ?
ഭയത്തോടെ അല്പം വത്സല്യം കലർത്തി അമ്മാവൻ ജയന് മറുപടി കൊടുത്തു
ജയൻ മൊബൈൽ എടുത്ത് വീഡിയോ ഓണാക്കി അമ്മാവനെ കാണിച്ചു
വീഡിയോ കണ്ടതും താൻ പിടിക്കപ്പെട്ടു എന്ന് അമ്മാവൻ തിരിച്ചറിഞ്ഞു
ഇനിയും നിങ്ങൾ എന്റെ മകളുടെ ശരീരത്തിൽ നിങ്ങളുടെ കാമം തീർത്തില്ല എന്ന് പറയാമോന്ന് ചോദിച്ച് ജയൻ അമ്മാവന്റെ ചെകിട്ടത്ത് ഒന്ന് കൊടുത്തു
അടികൊണ്ട വേദനയിൽ അമ്മാവൻ പുളഞ്ഞു
മോനേ നീ എന്നോട് ക്ഷമിക്കണം
മിണ്ടിപ്പോകരുത് ഇന്നത്തോടെ നമ്മൾ തമ്മിലുള്ള ബന്ധം അവസാനിച്ചു
ഇപ്പോൾ ഈ വീട്ടിൽ നിന്ന് നിങ്ങൾ ഇറങ്ങണം
മേലിൽ ഈ പടി ചവിട്ടരുത്
ഇപ്പോൾ ഈ വീട്ടിൽ നിന്ന് നിങ്ങൾ ഇറങ്ങണം
മേലിൽ ഈ പടി ചവിട്ടരുത്
അമ്മാവന്റെ ക്ഷമാപണത്തിന് മറുപടിയായി ജയൻ ദേഷ്യത്തോടെ പറഞ്ഞു
എനിക്ക് നിങ്ങളോട് ഒരുപാട് കടപ്പാടുണ്ട് അതു കൊണ്ട് ഞാൻ പോലീസിൽ പരാതി കൊടുക്കുന്നില്ല
മേലിൽ ഒരു കുട്ടികളോടും ഇങ്ങനെ പെരുമാറരുത്
ജയൻ കൂട്ടിച്ചേർത്തു
മേലിൽ ഒരു കുട്ടികളോടും ഇങ്ങനെ പെരുമാറരുത്
ജയൻ കൂട്ടിച്ചേർത്തു
ശങ്കരനമ്മാവൻ തല താഴ്ത്തിപ്പിടിച്ച് എന്നന്നേക്കുമായി ആ വീടിന്റെ പടിയിറങ്ങി
ജയൻ രേഖയേയും പൊന്നുമണിയേയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് കയറി .