കണ്ണീർകിനാവുകൾ Novel
കണ്ണീർകിനാവുകൾ
രചന: ആഷിഖ്
കല്യാണം കഴിഞ്ഞ് ഒരു ദിവസം രാത്രി,
തൊട്ട് പോകരുതെന്നെ....
എന്നാ പിന്നെ തൊട്ടിട്ടു തന്നെ ബാക്കി കാര്യം....
അതും പറഞ്ഞ് അവളെ പിറകെ ഓടുമ്പോ കിടക്കക്ക് ചുറ്റും അവളെന്നെ തിരിക്കാൻ തൊടങ്ങി.....
എത്ര ആയിട്ടും ഞാൻ വിടുന്നില്ലന്ന് കണ്ടപ്പോ അവളാകേ കുഴങ്ങി....
അവസാനം ഒരൊറ്റ അലറൽ ആയിരുന്നു....
സുല്ല്.....
മണ്ണാങ്കട്ട....
വീണ്ടും ഓടി.....
അപ്പോഴാണ് നിലത്ത് ഉണ്ടായിരുന്ന പന്ത് ഓൾ ശ്രദ്ധിച്ചത്....
അത് കയ്യിലെടുത്തു.....
അയ്ശു.....
വേണ്ട.....
പറഞ്ഞത് കേട്ടില്ല.... എറിഞ്ഞു...
ഞാൻ തല താഴ്ത്തി....
കൃത്യം ടേബിളിൽ തട്ടി...
ജഗ്ഗുo ഗ്ലാസും താഴെ വീണു.....
ഒരു വലിയ ശബ്ദത്തോടെ പൊട്ടി ചിതറി....
പന്ത് ഉരുണ്ട് വീണ്ടും അവളെ അടുത്തേക്ക്....
ഈ പന്തിന്ന് ഇതെന്തിന്റെ കേടാ....
വീണ്ടും കയ്യിലെടുത്തു.....
ഉന്നം നോക്കുന്നുണ്ട്....
ബിസ്മിയും ചൊല്ലി അവൾ എറിഞ്ഞു....
പതിവുപോലെ ഞാൻ മാറി കൊടുത്തു.... ചുമരിൽ തട്ടി... അവിടെ ഉണ്ടായിരുന്ന ഫ്ലവർവെയിസ് താഴെ വീണു.....
ഞാൻ വേഗം പോയി പന്ത് കൈക്കലാക്കി...
ഉമ്മാ..... ഓടി വരണേ....
ഉപ്പാ..... ഈ ഇക്ക എന്നെ ഉപദ്രവിക്കുന്നെ.....
എന്ത് ??എപ്പോ ?
ഞാനോ.....
മിണ്ടാതിരുന്നോ.... ഞാൻ ഇപ്പൊ ഏറിയും...
കൃത്യ സമയത്ത് ഉമ്മേത്തി...
ചുറ്റും നോക്കി...
താഴെ ഗ്ലാസ്, ജഗ്,
കുപ്പിചില്....
ഫ്ലവർവെയിസ് ഒരു ഭാഗത്ത്....
ഇതൊന്നും അല്ല.... പോരാത്തതിന് എറിയാൻ വേണ്ടി പന്തുമായി ഞാനും....
അവൾ ഉമ്മാന്റെ പിറകെ പോയി ഒളിച്ചു....
എന്താടാ ആദി....
അന്നെ ഞാനിന്നു.....
ഉമ്മ ഓടി വന്നിട്ട് ചെവിക്ക് പിടിച്ച്....പിരിച്ചു....
ആഹ്.....
എന്താണ് ഇതൊക്കെ.....
അത് പിന്നെ ഓ...
ഓളെ പറയണ്ട... അന്റെ കുട്ടിക്കളി മാറാൻ അല്ലേടാ കല്യാണം കഴിപ്പിച്ചത്.... എന്നിട്ട് ഇപ്പോ ഓളെo കൂട്ടി കളി തുടങ്ങി.....
പിന്നേം എന്തൊക്കെയോ ചീത്ത പറഞ്ഞു, ഗ്ലാസിന്റെ വേറെ.... ജഗ്ഗിന്റേത് വേറെ....
ഒക്കെ വേർതിരിച്ചു കെട്ടു......
പിന്നെ അവിടെ കേട്ടത് ഒരു കരച്ചിൽ ആയിരുന്നു.....
ചെവി വിട്ടിട്ട് എന്നെ ഉമ്മ അത്ഭുതത്തോടെ നോക്കി.... ന്റെ മോൻ കരയെ ??
ഞാനല്ലേ.... സത്യം...
തിരിഞ്ഞു നോക്കിയപ്പോ ന്റെ പെണ്ണ് അയ്ശു കരയുന്നു....
എന്താ എന്തുപറ്റി....
എന്തിനാ ന്റെ ഇക്കാനെ ഇങ്ങനെ ചീത്ത പറയുന്നേ.... ?ഇക്ക പാവാ.... ഒക്കെ ഞാനാ പൊട്ടിച്ചേ.... ഇക്കാനെ ചീത്ത പറയുമ്പോ ഇന്ക് സങ്കടം ആവുന്ന്..... ഇക്കാടെ ചെവി വേദനിച്ചോ.....
ഞാൻ അവളെ നോക്കി ചിരിച്ചു...
അവളെ കരച്ചിലും പറച്ചിലും കേട്ട് ഉമ്മാക്ക് ചിരി പൊട്ടി നിൽക്കാണ്.....
വേഗം തലേം താഴ്ത്തി താഴേക്ക് പോയി....
ചൂലെടുത്ത് വൃത്തിയാക്കി തന്നു....
ഞാൻ അവളെ നോക്കി.....
ശരിക്കും കരഞ്ഞിട്ടുണ്ട്....
സാരല്ല....
ഒന്നും മിണ്ടാതെ പോയി കിടന്നു.....
ലൈറ്റ് ഓഫാക്കി ഞാനും കിടന്നു....
ഇക്കാ....
ആഹ്.... ന്തേ... ??
എനിക്ക് ഒരു കുട്ടിനെ വേണം, ഒരു ആൺകുട്ടിനെ,
ആഹാ.... നമ്മക്ക് നാളെ പോയി എടുക്കാ ട്ടോ.....
ആ കുട്ടി അല്ല...
ഏതു കുട്ടി...
ഒലക്ക... ഞാൻ മുണ്ടൂല....
ഞാൻ അവളോട് ഒന്നൂടെ ചേർന്നു കിടന്നു...
എവിടെക്കാ ഇങ്ങനെ നീങ്ങി വരണേ.... അങ്ങട്ട് മാറി കിടക്..
അപ്പൊ അനക്ക് കുട്ടിനെ വേണ്ടേ....
ഒട്ടി കിടന്നിട്ടുള്ള കുട്ടിനെ ഒന്നും വേണ്ട....
എന്നും പറഞ്ഞ് അവൾ ഒരു ഭാഗത്തക്ക് നീങ്ങി....
പടച്ചോനെ..... ഇതേത് സാധനം....
ഫോൺ റിംഗ് ചെയ്യുന്നുണ്ട്... ഇന്നേരത്ത് ആരാ....
ഞാൻ നോക്കി....
jasla....
ഇക്കാ... ആരാ വിളിക്കുന്നെ... ??
അതെന്റെ ഫ്രണ്ടാ....
മ്മ്.... നടക്കട്ടെ... നടക്കട്ടെ....
അതും പറഞ്ഞ് ഓൾ പൊട്ടി ചിരിച്ചു....
ഭൂലോക പൊട്ടത്തി....
ഞാൻ ബാൽക്കണിയിൽ പോയി ഫോൺ അറ്റൻഡ് ചെയ്തു...
ഹലോ....
ആ...
ടാ... ഓളെ കിട്ടിയപ്പോ നമ്മളെ മറന്നോ...
ഈ പാതിരാത്രി എന്തിനാ വിളിച്ചേ.... അവള് ഉറങ്ങിയിട്ടില്ല....
നമ്മക്ക് രാവിലെ ആവോളം സംസാരിക്കാ....
ഇയ്യ് ഒന്ന് ഫോൺ വെച്ചേ.... എനിക്ക് ഉറങ്ങണം.....
ആദി... ഇത് അവോയ്ഡ് ചെയ്യലാ ട്ടൊ....
നമ്മക്ക് ഓഫീസിന്ന് സംസാരിക്കാ... പ്ലീസ്...
മ്മ്... ശരി.... വല്ലാതെ അവളുമായി ഒട്ടി കിടക്കണ്ട....
അതെന്താടാ.....
എനിക്ക് തന്നെ തീരെ വിശ്വാസം ഇല്ല... അത് തന്നെ.....
മ്മ് ശരി മാഡം...
k... By...
miss u...
same to you....
ഞാൻ തിരിച്ചു ബെഡിൽ കിടന്നു....
ഞാൻ വന്നപ്പോ അവളെന്നോട് ചേർന്നു കിടന്നു.....
jasla... അവളെന്റെ കാമുകി. ഒരു വർഷത്തെ പ്രണയം.... ജോലി സ്ഥലതിന്നു കണ്ടു പരിചയപെട്ടതാ.... രണ്ടാൾക്കും ഇഷ്ടായി.....
എന്റെ വീട്ടിൽ ഞാൻ ഒരൊറ്റ മോനായത് കൊണ്ട് വീട്ടിൽ എന്റെ എല്ലാ ഇഷ്ടങ്ങൾക്കും സപ്പോർട്ട് ആണ്.... പക്ഷേ വാപ്പ ഇതിനു മാത്രം സമ്മതിച്ചില്ല....
അവളെ കുറിച്ച് അന്വേഷിച്ചപ്പോ കുറച്ച് മോശം അഭിപ്രായങ്ങളും കേട്ടു..... ഒക്കെ പോട്ടെന്ന് വിചാരിക്കാ.... അപ്പോഴാ അറിഞ്ഞത് സെയിം age..... ഒരു നിലക്കും വാപ്പ സമ്മതിക്കൂല ന്ന് ഉറപ്പായി...
പണ്ട് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു.....
ജീവൻ മരണ പോരാട്ടത്തിൽ അന്ന് ventilator ഇൽ ഞാൻ കിടക്കുമ്പോ ഉപ്പ നേർച്ച ചെയ്തതാണത്രെ...
എന്നെ കൊണ്ട് ഒരു യതീം കുട്ടിക്ക് ജീവിതം നൽകുംന്ന്....
പെണ്ണ് കാണാൻ ചെന്ന അന്ന് ഞാൻ പെണ്ണിനോട് പറഞ്ഞതാ.... അനക്ക് വേണങ്കിൽ പിന്മാറിക്കോ ന്ന്..... അപ്പൊ അവള് പറയാ.... ങ്ങള് ഇഷ്ടല്ല എന്ന് പറയും വരെ പിന്മാറില്ലെന്ന്...
വാപ്പ ആണെങ്കിൽ ഒരു നിലക്ക് വിട്ടതുല്ല .....
jasla യും വിട്ടില്ല.... ആത്മഹത്യ ഭീഷണി... പിന്നെ ഞാൻ എന്ത് ചെയ്യാനാ....
ഏതു നേരത്താണോ പ്രേമിക്കാൻ തോന്നിയത്....
ഏതായാലും കല്യാണം കഴിഞ്ഞു...... രണ്ട് ദിവസായി....
ഒരു ഭാഗത്ത് സ്നേഹിച്ച പെണ്ണ്, മറു ഭാഗത്ത് ഭാര്യ.....
അല്ലേലും എനിക്ക് പണ്ടേ സ്നേഹം ഇച്ചിരി കൂടുതൽ കിട്ടുന്നതാ....
രാവിലെ ഞെട്ടി ഉണർന്നപ്പോ അവൾ എണീക്കുന്നതാ കണ്ടത്....
എന്താ ചെയ്യുന്നതന്ന് അറിയാൻ വെറുതെ കണ്ണടച്ച് കിടന്നു....
ഫ്രഷ് ആയി അവൾ എന്റെ നേരെ വന്നു ...
എന്നെ നോക്കി കുറച്ചു നേരം അടുത്ത് ഇരുന്നു ....
അടുത്ത നിമിഷം അവളെന്റെ അടുത്തേക്ക് നീങ്ങി വന്നു....
പടച്ചോനെ.... കാത്തോളണേ....
എന്റെ കവിളിൽ നല്ല ഉഷാർ കടി അങ്ങ് കടിച്ചു.....
ആഹ്....
ഉണർന്നു കിടക്കായിരുന്നുന്ന് ഇന്ക് അറിയാ കൊരങ്ങാ.....
ആണോ.....
മ്മ്....
അവളെ ഞാൻ അടുത്തേക്ക് വലിച്ചു.....
ഇക്കാ... വേണ്ട ട്ടൊ....
എന്ത് വേണ്ടാന്ന്....
ഒന്നും വേണ്ട... എനിക്ക് വേദനിക്കും....
ഹോ.... അപ്പൊ എനിക്കൊ...??
ഞാൻ അവളെ അധരങ്ങളിലെക്ക് നോക്കിയപ്പോ അവൾ വായ പൊത്തി ബാത്‌റൂമിലേക്ക് ഒരു ഓട്ടം ആയിരുന്നു...
ഇത്രേ ഉള്ളു.....
നിസ്കാരം കഴിഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി......സമയം 5:00
ഭയങ്കര ഇരുട്ട്... തണുപ്പും...
നടക്കാൻ എന്ന വ്യാജം പറഞ്ഞ് ഇറങ്ങി....
ഫോൺ എടുത്തു .. Jasla ക്ക് വിളിച്ചു...
ഹലോ....
ആ... ടാ.. ചക്കരെ... ഇയ്യ് വിളിക്കുംന്ന് എനിക്കറിയാ....ഇന്നലെ രാത്രി ഭയങ്കര hurting ആയി....
sorry... ടാ...
എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... ഇന്ന് ഓഫീസ് മുടക്കരുത്....
ഇയ്യ് ഇല്ലാഞ്ഞിട്ട് ഒരു രസല്ല....
അത്രക്ക് മിസ്സിംഗ് ആണോ....
പിന്നെല്ലാതെ.....
സംസാരിച് അങ്ങനെ നടന്നു....
തിരിച്ചു വീട്ടിൽ ചെന്നിട്ട് കുളിച്ചു പോവാൻ ഒരുങ്ങി....
കല്യാണം കഴിഞ്ഞ് രണ്ട് ദിവസം ആയിട്ടുള്ളു..... അപ്പൊ ലീവ് എടുത്തതാ... ഇന്ന് ചെറിയ ഒരു ട്രീറ്റും ഉണ്ടാകും....
ഇക്കാ...
എന്തോ.... ?
ങ്ങള് പോവാല്ലേ....
ദുബായിലെക്ക് അല്ല... ഓഫീസിലേക്ക്...
അത് ഇന്കും അറിയാ...
പിന്നെന്താണാവോ അറിയാത്തേ??
ഒന്നുല്ല....
എന്തോ ഉണ്ട്....
ഒന്നുല്ല... ചെറിയൊരു സർപ്രൈസ്...
ആർക്??എനിക്കൊ??
ആഹ്....
എന്നാ വേഗം തന്നാട്ടെ...
എനിക്ക് പേടിയാ....
അപ്പൊ അതായിരുന്നോ.... എന്തിനാ ന്റെ കുട്ടി പേടിക്കുന്നെ...
ഞാൻ അവളെ അരയിലൂടെ കയ്യിട്ട് ഒന്ന് ചേർത്ത് നിർത്തി....
ഇനി താ.....
എന്ത്.. ??
സർപ്രൈസ്...
അള്ളോ... ഇത്രേം അടുത്ത് നിന്നിട്ടോ...
ആഹ്... ന്തേ.. ?
അവൾ മൂന്നടി പിറകിലേക്ക് മാറി...
കണ്ണടച്ച് പിടിക്ക്....
ഞാൻ കണ്ണടച്ചു...
ഇനി തുറക്ക്...
ഞാൻ തുറന്നു...
അല്ലാാാാാാാഹ്..... ന്റെ പടച്ചോനെ......
അത് കണ്ടിട്ട് ഞാൻ അറിയാതെ പടച്ചോനെ വിളിച്ചു പോയി.....
(തുടരും )
2.
"കണ്ണീർ കിനാവുകൾ "
wrtn by
Ashiq😉
അവൾ മൂന്നടി പിറകിലേക്ക് മാറി...
കണ്ണടച്ച് പിടിക്ക്....
ഞാൻ കണ്ണടച്ചു...
ഇനി തുറക്ക്...
ഞാൻ തുറന്നു...
അല്ലാാാാാാാഹ്..... ന്റെ പടച്ചോനെ......
ന്റെ ഷർട്ട്....
ഇക്ക... സോറി......
അതിന്റെ കോസ്റ്റ് എത്രാന്ന് അറിയോ....
എത്ര ആയാലും ഇനി പറഞ്ഞിട്ട് കാര്യല്ല.. കരിയാനുള്ളത് കരിഞ്ഞു...
ഏഴായിരം രൂപടെ പുതിയ ഷർട്ട് ആണ്... അന്നോട് ഇസ്തിരി ഇടാൻ പറഞ്ഞ എന്നെ വേണം പറയാൻ.....
ഇസ്തിരി പെട്ടിടെ ഷേപ്പിൽ ഒരു ഓട്ട....
അവളെ അടുത്തേക്ക് ഞാൻ നടന്നതും ;
ഉമ്മാ ഓടിവായോ....
വേണ്ട.... വിളിക്കണ്ട... ഞാൻ എന്റെ പൊന്നുനെ ഒന്നും ചെയ്യൂല....
ഇക്ക ഇന്ന് ഓഫീസിൽ പോണ്ട....
ഞാൻ പോകും....
എന്നാ ഞാൻ ഇന്റെ ഫ്രണ്ട്‌സിനെ കാണാൻ പോട്ടെ ??
പോണ്ട....
ഞാൻ പോവും..
പോണ്ടാന്നല്ലേ പറഞ്ഞെ ??
എന്താ ഞാനിപ്പോ പോയാൽ... ഇന്നലെ പോകുന്ന് പറഞ്ഞതാണല്ലോ....
പോണ്ടാന്നല്ലേ പറഞ്ഞെ...
എന്നെ ചെയ്യാൻ വിടമാട്ടെ....
ഇന്നേക്ക് ദുർഗഷ്ടമി ഉൻ രക്തത്തെ കുടിച്...
വേണ്ട... മോളേ.... എന്ത് പറഞ്ഞാലും വിടൂല.....
ജ്ജ് പോടാ മരമാക്രി... കെട്ട്യോൻ ആണെന്ന് പറഞ്ഞിട്ട് കാര്യല്ല.... അഞ്ചിന്റെ പൈസക്ക് ഗുണല്ല്യ....
കൊയപ്പല്ല..... ഗുണം ഉണ്ടായിക്കോളും...
ങ്ങള് വരുമ്പോഴേക്കും ഞാൻ ഷർട്ട് ഒക്കെ ഇസ്തിരി ഇട്ട് വെച്ചോളാ ട്ടോ...
ആ പറച്ചില് തന്നെ ഒരു കരിഞ്ഞ മണം....
ഞാൻ അലമാര ഒക്കെ പൂട്ടി.... റൂമിലെ സകല സാധനവും എടുത്തു വെച്ചു.... ചാവി ബാഗിലിട്ടു...
മോളേ ഇനി ഒന്ന് കാണണല്ലോ....
ഈ റാഷി ആരാണെന്നു അനക്ക് ശരിക്കും അറിയില്ല....
ചായ കുടിച്ച് ഇറങ്ങി....
മോനേ... ഇന്ന് പോണോ.... ഓളെ നമ്മക്ക് അമ്മായിന്റെ വീട്ടിലേക്കൊക്കെ കൊണ്ടു പോവായിരുന്നു....
സമയം ഉണ്ടല്ലോ....
ഞാൻ ഇറങ്ങി...
കൂയ്.....
ഇതെവിടന്നാപ്പോ....
ഉമ്മ... ആ മീൻക്കാരൻ സൈതാലികാക്ക ആവും... പോയി മീൻ വാങ്ങിച്ചോ....
അത് മീൻക്കാരൻ സൈതാലി ഒന്നും അല്ല...അന്റെ കെട്ട്യോൾ മുകളിന്ന് വിളിച്ചതാ.....
ഞാൻ മുകളിലേക്ക് നോക്കി....
ഹായ് ഇക്കാ..... ലവ് യൂ....
എന്തോ എവിടെയോ തകരാർ പോലെ.... പക്ഷേ... എവിടാണന്ന് മാത്രം ഒരു പിടിയും ഇല്ല്യ....
ഞാൻ ഒന്നൂടെ നോക്കി... പോക്കറ്റിൽ കൈ ഇട്ടു...
എന്താ മോളു ഇത് .....
കാറിന്റെ കീ താ മുത്തേ....
ചാവി അവളെ വിരലിൽ ഇട്ട് കറക്കി കൊണ്ടിരുന്നു....
തരില്ല.... എന്നാ പോക്കറ്റിലെ കീ താ....
ഇയ്യ് ഇസ്തിരിയിട്ട് പണി തരുന്ന് പേടിച്ചിട്ടല്ലെ....
ഇല്ല... ഞാൻ ഒന്നും കാണിക്കൂല.... ഇക്കാടെ പോക്കറ്റ് ആണെ ഉറപ്പ്...
എന്റെ പോക്കറ്റിന്റെ കാര്യം തീരുമാനമായി...
രണ്ട് ചാവിയും കൈ മാറി......
പോവാൻ നേരം എന്നെ കെട്ടിപിടിച് ഒരു സലാം പറയാനും അവള് മറന്നില്ല....
ഉമ്മ അടുത്ത് ഉണ്ടായിരുന്നു... ഞാൻ ആകേ നാറി....
എന്തെങ്കിലും പറഞ്ഞാ റൂമിലെ സകലതും പുറത്താവുന്നു അറിയുന്നോണ്ട് മൗനം....
ഉമ്മ മനസ്സറിഞ്ഞു പുഞ്ചിരിക്കുന്നതു ഞാൻ കണ്ടു....
ഓഫീസിൽ കേറി.... മാര്യേജ് കഴിഞ്ഞതിൽ ആണോ അതോ ട്രീറ്റിനെ കുറിച്ചോ എന്തോ എല്ലാർക്കും ഭയങ്കര സന്തോഷം.....
ട്രീറ്റും അടിപൊളി ആയിരുന്നു....
എന്റെ കീശ മുഴുവൻ കീറി....
ന്റെ കീരി പാത്തു പോക്കറ്റ് തൊട്ട് ഉറപ്പ് നൽകിയപ്പോഴെ അറിയാർന്നു.... ഇത് ഇങ്ങനൊക്കെ സംഭവിക്കാൻ വഴിയുള്ളുന്ന്....
jasla മാത്രം അതിനു വന്നില്ല....
ടി... പറ.... എന്തൊക്കെ ഉണ്ട് ??
ഉള്ളതൊക്കെ നിനക്ക് അല്ലേ പറ....
പറടോ...
റാഷിദ്, listen what i say, now i can see pleasant in your eyes....That mean you adjust with her...
ടി.... മലയാളം പറഞ്ഞാ മനസ്സിലാവും... വല്ല്യട്ടി എന്റെ അടുത്ത് വേണ്ട....
എന്താ റാഷി ഇയ്യ് ഇങ്ങനെ...
പിന്നെ ഞാൻ എങ്ങനെ ആവണ്ടേ... അവളെ കല്യാണം കഴിക്കാൻ പാടില്ലന്നോ.... എന്നെക്കാൾ എന്റെ വാപ്പാടെ സ്വഭാവം അനക്കറിയാ.... ഒരു നോട്ടം കൊണ്ടു പോലും വാപ്പാനെ ദിക്കരിക്കാത്ത ഞാൻ, നോക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. വില പോകൂല... എന്ന് വെച്ച് ഇന്നെ വരെ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല...so... എനിക്ക് ഇന്നും അന്നും എന്നും ബഹുമാനം മാത്രേ ആ വലിയ മനസ്സിനൊട് ഉണ്ടായിട്ടുള്ളൂ... ആകെ ഒരു നഷ്ടം ഉണ്ടായിട്ടുള്ളൂ... അത് അന്നെ കെട്ടാൻ പറ്റീല എന്നത് മാത്രാ....
Ok....cool cool...
ഞാൻ പറയാ.... ഇയ്യ് കൊറച്ചു കൂടെ അവളെ കൂടെ അഡ്ജസ്റ്റ് ചെയ്യ്... എന്നിട്ട് പതുക്കെ വേറെ പല കാരണം കണ്ടുപിടി...എന്നിട്ട് അത് അന്റെ പെരട്ട തന്ത....
ടി..... മൈൻഡ് യുവർ വേർഡ്‌സ്....
എന്റെ വാപ്പ എനിക്ക് എന്നും വാപ്പ ആണ്... എന്നെ രണ്ട് തല്ലിയത് കൊണ്ടോ തെറി വിളിച്ചത് കൊണ്ടോ മൂപര് എനിക്ക് വാപ്പ ആവാതിരിക്കൂല.... അതോണ്ട് എന്റെ വാപ്പാനെ കുറിച്ച് എന്തേലും പറഞ്ഞാ...
ലോകത്ത് നിനക്ക് മാത്രം ഉള്ളു ഒരു...
അത് എനിക്ക് എന്നല്ല ലോകത്തിലെ ഭൂരിഭാഗം ആൺകുട്ടികളും അച്ഛൻമാരോട് കൊറച്ചു അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസം ഉണ്ടാകും... എന്ന് വെച്ച് അവരെ വാപ്പാരെ കുറിച്ച് ഏതെങ്കിലും ഊളകൾ കളിയാക്കോ ചീത്ത പറയോ ചെയ്‌താൽ ഏതൊരുത്തനും കേട്ടു നിക്കൂല..... പെണ്ണായി പോയി അല്ലെങ്കി പൊട്ടിക്കണ്ട നേരം കഴിഞ്ഞ്...
റാഷി... ഇട്സ് ഓവർ
തന്റെ വാപ്പാക്ക് പണക്കാരെ മാത്രം പറ്റുള്ളൂ.... അതുകൊണ്ടല്ലേ എന്നെ പറ്റാഞെ...അതാ ഞാൻ ഉദ്ദേശിച്ചത്...
നോക്ക് jasla.. ഈ സ്വഭാവം കൊണ്ടു എന്റെ വീട്ടിലേക് കയറി ചെന്നാൽ ഒരിക്കലും നടക്കൂല.... എന്റെ വാപ്പ പൂത്ത കാശ്ക്കാരൻ തന്നെയാ.... ശരി... പക്ഷേ ആ richness കുടുംബത്തിലും അച്ചടക്കത്തിലും സ്വഭാവത്തിലും കാണിക്കുന്നുണ്ട്...... ഇയ്യ് ഫിനാൻഷ്യല്യ പിന്നോക്കം ആയത് കൊണ്ടോന്നും അല്ല അന്നെ വാപ്പാക്ക് പറ്റാത്തത്.... കാരണം അവള് ഒരു Orphan ആണ്....
പിന്നെ ??
അന്റെ കോളേജ് ബാക്ക്ഗ്രൗണ്ട് വാപ്പ നന്നായിട്ടങ്ങ് അറിഞ്ഞു.... പിന്നെ അന്റെ ഉമ്മാന്റെ കയ്യിലിരിപ്പും. കുടുബമഹിമ നല്ലോണം ഉണ്ടല്ലോ...
എന്നെ എന്തും പറഞ്ഞോ... പക്ഷേ.. എന്റെ കുടുംബം..
പറ, കുടുംബത്തെ കുറിച്ച് പറ....
റാഷി.... ദിസ് is ടൂ much....
ഞാൻ ലീവ് പറയാ... ഇന്നെനിക്കു വയ്യ....
അങ്ങട്ട് പോകൂട്...
അവള് ലീവ് പറഞ്ഞപ്പോ ഞാനും ലീവ് ആക്കി.... അവളെ വീട്ടിലേക് ആക്കി കൊടുത്തു.....
babe... സോറി.....
its ok....
By... See you...
മ്മ്.....
ച്ചെ !! അത്രക്ക് പറയണ്ടായിരുന്നു.... പാവാണ്.... സാരല്ല....
കാമുകി ആണെന്ന് വെച്ച് ഫോണിലൂടെയുള്ള മാന്യമായ സംസാരവും കാണുമ്പോഴുള്ള ഈ തരത്തിലുള്ള പോക്കും അല്ലാതെ ഇന്നേ വരെ ഞാൻ അവളെ സ്നേഹപ്രഘടനത്തോടെ ഉള്ള ഒരു സ്പർശം പോലും അവളെ ശരീരത്തിൽ ഞാൻ ചെയ്തിട്ടില്ല....
അവള് പറയും ഞാൻ ഒട്ടും റൊമാന്റിക് അല്ല..... കാമുകൻസ് ഇങ്ങനെല്ല എന്നൊക്കെ.....
അതൊക്കെ കെട്ടുന്ന പെണ്ണിനോട്.... ഇവളെ ഈ സ്വഭാവം ഇങ്ങനെ സഹിക്കുന്നതു തന്നെ ഇവളെ സെന്റിയും ഒടുക്കത്തെ ആത്മഹത്യ ഭീഷണിയും ഉള്ളത് കൊണ്ടാ....
ഒരു തേപ്പ് കിട്ടാൻ ഒരു മോഹം.....
പെണ്ണ് ആണെങ്കി തേക്കുന്നുല്ല.....
അയ്ശു നോട് ചെയ്യുന്നത് തെറ്റാകാം... പക്ഷേ എനിക്ക് ഇതല്ലാതെ ഒരു വഴി ഇല്ല.... പടച്ചോൻ കൂടെ ഉണ്ടെന്ന വിശ്വാസത്തോടെ ഇങ്ങനെ ജീവിക്കുന്നു......
ഞാൻ വീട്ടിലേക്കു തിരിച്ചു....
കാറിൽ നിന്ന് ഇറങ്ങിയതും.,
കൂയ്.....
ഞാൻ മുകളിലെ റൂമിലേക്ക് നോക്കി...
അരെ സേട്ടാ അവിടെയല്ല ഇവടെ ??
ഏതാപ്പോ ഒരു ബംഗാളി...
മുകളിലേക്ക് വീണ്ടും നോക്കി...
മാവിന്റെ കൊമ്പിൽ ഇരിക്കുന്നു, മാങ്ങേo കടിച്...
അവിടെന്നു ഇറങ്ങുന്നതാ അനക്കും ഇന്ക്കും നല്ലത്... മര്യാദക്ക് ഇറങ്ങിക്കോ...
ഇറങ്ങൂല മോനേ ദിനേശാ....
ദേ.... ഞാൻ കല്ലേടുത്ത് ഏറിയും....
വേണ്ടാ.... വേണു ഗോപാലനോടുള്ള കളി ഈ പിള്ളയോട് വേണ്ട....
എന്നാ പിള്ള വേഗം ഒന്ന് ഇറ്...
കൊരങ്ങനെ പോലെ ചാടി ചാടി ഇറങ്ങുന്നുണ്ട്....
മെല്ലെ... സൂക്ഷിച്...
അത് പറഞ്ഞപ്പോ താഴേക്കു ഒരൊറ്റ ചാട്ടം...
അത് കണ്ടപ്പോ കണ്ണ് പൂട്ടി നിന്നു പോയി...
എന്റെ കൈ എടുത്ത് അവളെ തോളിലേക്ക് അവളെ തന്നെ ഇട്ടു....
എന്നിട്ട് അവളെന്റെ അരയിലും പിടിച്ചു....
വാ...എന്റെ മുത്തിന് ചായ ഉണ്ടാക്കി തരാ...
അപ്പൊ ഉമ്മ ഓടെ ??
ആരോ മരിച്ചു.... അപ്പൊ അവര് അങ്ങോട്ട് പോയി....
മ്മ്....
എനിക്കൊരു സംശയം,
പറ.. ചോദിക്ക്...
ഞാൻ മരിച്ചാൽ ങ്ങള് എങ്ങോട് പോവും ....
പടച്ചോനെ..... കാത്തോളണേ... നീ തന്നെ രക്ഷ....
പറ...
ഇയ്യ് ചായ എടുക്...
ഡ്രെസ്സൊക്കെ മാറ്റി റൂമിൽ ഓരോന്ന് ആലോചിച് അങ്ങനെ ഇരുന്നു.....
ചായയും കൊണ്ട് അവളെത്തി.
സത്യം പറയാല്ലോ അടിപൊളി ചായ... അത് അവളോട് പറഞ്ഞില്ല....
പറഞ്ഞാ ഇനി മേലാൽ ഓളെ കൈ കൊണ്ട് ചായ കിട്ടൂല... അതുറപ്പാ....
ചായ കുടിച്ചു,
ഇക്ക....
മ്മ്....
എനിക്കൊരു സാധനം തരോ....
തരാലോ... എന്റെ കുട്ടി ഇങ്ങ് അടുത്ത് വാ...
അവളെന്റെ അടുത്ത് വന്നിരുന്നു....
അവളെ മുഖം കയ്യിലെടുത്തു...
കണ്ണുകളിലേക്ക് നോക്കി.....
കുതിരക്കളി നിറഞ്ഞ് നിൽക്കുന്ന കണ്ണുകൾ.....
ഒരു റൊമാന്റികും തോന്നാത്ത അവളെ സംസാരോം....
അടിപൊളി.....
ഭാര്യ ആയാൽ ഇങ്ങനെ വേണം.....
അവളെ അരയിലൂടെ കയ്യിട്ട് എന്നിലേക്ക് ശക്തിയായി ചേർത്തു പിടിച്ചു....
കഴുത്തിൽ താടി കൊണ്ട് ഒന്ന് ഉരസി......
പ്രതിമ കണക്കെ നിൽക്കുന്ന അവളെ അധരങ്ങളിലേക്ക് ചേർന്നു ഒന്നു ഉമ്മ വെച്ചു .... പതിയെ അവൾ കണ്ണ് ഇറുക്കി അടച്ചു.... കുറച്ചു സമയം അങ്ങനെ നിന്നു.
എന്നിട്ട് അവളെ ഒന്നൂടെ ചേർത്ത് നിർത്തി...
ആദ്യായിട്ട് ഒരു പെണ്ണിനെ കിസ്സ് ചെയ്തു....
അതിനുള്ള സന്തോഷം ഞാൻ അവളുടെ ചുണ്ടിൽ തീർത്തു.....
അയ്ശു.....
അവൾ ഒന്ന് ഞെട്ടി കൊണ്ട് എന്നെ ഒരൊറ്റ തള്ളലായിരുന്നു....
ന്താടി അയ്ശു...
ഞാൻ ഇതല്ല ചോദിച്ചത്.... ങ്ങള് ഇന്നെ...
കുറുമ്പ് പിടിച്ചോണ്ട് അവളത് പറയുമ്പോ എനിക്ക് ചിരി വന്നു...
ഞാൻ എഴുന്നേറ്റത് കണ്ട ഉടനെ വേഗം ബാത്‌റൂമിലേക്കോടി.... വാതിൽ ഉറക്കെ അടച്ചു...
ഇവളെങ്ങോട്ടാ പേടിച്ചു ഓടുന്നെ...
അതും ബാത്‌റൂമിലേക്ക്.....
ഞാൻ വാതിലിൽ മുട്ടി....
ഒന്നും ശബ്ദം കേൾക്കാനില്ല....
വെള്ളത്തിന്റെ ശബ്ദം മാത്രം...
അയ്ശു.....
.....
അയ്ശു....
ഞാൻ വാതില് തുറന്നു... Lock ചെയ്തിട്ടില്ല.
ഞാൻ കണ്ടപ്പോ ഞെട്ടി...
അയ്ശു... എന്താ ഇത്.... ?
അവളെ കയ്യിൽ എന്തോ ഉണ്ട്.... മറച്ചു പിടിക്കുന്നുണ്ട്...
എന്നെ കണ്ടതോടെ അവളൊന്നു പരുങ്ങി...
(തുടരും )
Wrtn by
Ashiq.😉 കണ്ണീർ കിനാവുകൾ...
ഞാൻ ബാത്‌റൂമിന്റെ മെല്ലെ വാതില് തുറന്നു... Lock ചെയ്തിട്ടില്ല.
അത് കണ്ടപ്പോ ഞാൻ കണ്ടപ്പോ ഞെട്ടി...
അയ്ശു... എന്താ ഇത്.... ?
അവളെ കയ്യിൽ എന്തോ ഉണ്ട്.... മറച്ചു പിടിക്കുന്നുണ്ട്...
എന്നെ കണ്ടതോടെ അവളൊന്നു പരുങ്ങി...
എന്താ ഇത്...
ഷവറിന്റെ ചോട്ടിൽ ആകെ നനഞു കൊണ്ട് നിൽക്കുന്നു......
ഞാൻ ആകെ പേടിച്ചു...
എന്നെ കണ്ടപ്പോ വേഗം കയ്യിലുണ്ടായിരുന്ന എന്തോ ക്ലോസേറ്റിലേക്ക് ഇട്ടു...
ഞാൻ അവളെ അടുത്തേക്ക് നടന്നതും...
അടുത്തേക്ക് വരരുത്...
എന്താ അയ്ശു ഇത്,
ഇക്കാ.... അടുത്തേക്ക് വരല്ലേ.. പ്ലീസ്
അവൾ കരയുന്നുണ്ട്,
എന്തിനാ അയ്ശു കരയുന്നെ ?
ഷവറിന്നടിയിൽ നിന്നും ഞാൻ അവളെ കൈ പിടിച്ച് വലിച്ചു.. നെഞ്ചോടു ചേർത്തു...
ന്റെ കുട്ടിക്ക് എന്ത് പറ്റിയഡോ.....
ഇക്കാ... എനിക്ക് എന്തോ പേടി ആവുന്നു....
സാരല്ല, ഇക്ക കിസ്സ് ചെയ്തിട്ടാണോ..
അല്ലെന്ന് തലയാട്ടി,
പിന്നെ ??
അവളെന്നെ ഒന്നൂടെ മുറുക്കി പിടിച്ചു....
ഞാൻ തല തോർത്തി തരാ....
അവളൊരു പാവയെ പോലെ നിന്നു തന്നു,
എന്ത് പറ്റി, ?
അവളൊന്നു പുഞ്ചിരിച്ചു,
എന്നിട്ട്,
എന്താണ് ??.
അതാണ് ഞാൻ അന്നോട് ചോദിച്ചേ ??
ഡ്രസ്സ് മാറ്റി വാ... ആകെ നനഞ്ഞില്ലേ...
അവൾ ഡ്രസ്സ് മാറാൻ പോയി,
അപ്പോഴാ jasla വീണ്ടും വിളിച്ചത്,
എന്ത്യേ ??
എനിക്ക് നിന്നോട് സംസാരിച്ചിരിക്കണം....
ജെസി, ഞാനിപ്പോ ആ ഒരു മൂഡിലല്ല... ഞാൻ പിന്നെ വിളിക്കാ....
എന്താ റാഷി ഇത്, വീട്ടിൽ എത്തുമ്പോ നീ സ്വഭാവം മാറുന്നെ ??
ഞാൻ അന്നോട് പറഞ്ഞതാ അവള് ഇവിടെ ഉണ്ട്ന്ന്... പണ്ടത്തെ പോലെ ഞാൻ ഒറ്റക്കല്ല..
മ്മ്... By...
സോറി ട്ടോ... Miss you,
മ്മ്... By love you,
അവൾ പുറത്തേക്ക് വന്നു.
ഞാൻ അവളെ നോക്കി...
എന്താ അനക്ക് പെട്ടെന്ന് പറ്റിയെ ??
എനിക്കോ ??
എപ്പോ ?എനിക്കൊന്നും പറ്റിയില്ലല്ലോ...
ഇപ്പൊ ബാത്‌റൂമിൽ പോയില്ലെ ??
ഇയ്യെന്തിനാ കരഞ്ഞേ ?
അത് ഞാൻ ഡ്രസ്സ് മാറ്റാൻ പോയതല്ലേ,
ഞാൻ കരഞ്ഞിട്ടൊന്നുല്ല... കള്ളം പറയണ്ട...
അല്ലാതെ...
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല എന്ന് പറഞ്ഞു കൊണ്ട് നെഞ്ചിലെക്ക് ചേർന്നു.
പതിയെ അവളുടെ മുടിഇഴകളിൽ തലോടുമ്പോൾ എന്റെ ഹൃദയമിഡിപ്പ് അപ്പോഴും കൂടി കൊണ്ടിരുന്നു....
എന്താ ഉണ്ടായേ....
അവൾക്ക് പെട്ടെന്ന് എന്താ പറ്റിയെ ??
ക്ലോസെറ്റിലേക്ക് എന്താ വലിച്ചെറിഞെ.....
നമ്മക്ക് ഇന്ന് രാത്രി പുറത്ത് പോണം...
മ്മ്... ഞാൻ വരാല്ലോ ......
അനക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ.... എന്തേലും ഇക്കാനോട് മറച്ചു വെക്കുന്നുണ്ടോ....
ഇല്ലല്ലോ.... ഒന്നുല്ല....
ഇന്ക് ഇക്കാനെ നല്ല ഇഷ്ടാ....
എന്റെ താടിയിൽ കളിച്ചു കൊണ്ട് അവൾ പതിയെ ചിരിച്ചു....
ഒരീസം എനിക്കുo താടി വേണം,
അതിനു ന്റെ കുട്ടി പെണ്ണല്ലേ...
ഞാനൊന്ന് ചിരിച്ചു...
മ്മ്....
താഴേ കാളിങ് ബെൽ കേട്ടപ്പോ എന്റെ നെഞ്ചിൽ നിന്നും ഒരൊറ്റ ഓട്ടം ആയിരുന്നു....
ഇക്കാ..... ഉമ്മ വന്നുട്ടോ....
അവിടെന്നു അലറി പറയുന്നുണ്ട്....
ആ... ന്ന് പറഞ്ഞിട്ട് ഞാൻ മൊബൈലിൽ നോക്കി ഇരുന്നു,
ഇക്കാ....
ഇക്ക....
താഴേക്ക് വാ...
കുറച്ചു കഴിഞ്ഞപ്പോ മോന്ത കനപ്പിച്ചു കൊണ്ട് റൂമിലേക്ക് കയറി വന്നു.. ഫോൺ വാങ്ങി...
എറിയാനായി കൈ വീശി....
അയ്ശു.............. ഇക്കാടെ കുട്ടി അല്ലേ .... ഏറിയല്ലെ....
ഞാൻ താഴേക്ക് വരാൻ പറഞ്ഞപ്പോ എന്താ വരാഞ്ഞേ ??
ഞാൻ ബെഡിന്ന് ചാടി എഴുന്നേറ്റു...
ഞാൻ കേട്ടില്ല... വാ പോകാ...
മൊബൈൽ താ...
തരില്ല....
മോളു...
ഞാൻ ഒരു ചോദ്യം ചോദിക്കാ...ഉത്തരം പറഞ്ഞാ ഞാൻ തരാ..
ആ... ആയ്കോട്ടെ...
ഓളെ ചോദ്യത്തിന് ഉത്തരം പറയാനുള്ള കപ്പാസിറ്റി ഒക്കെ നമ്മക്ക് ണ്ട്....
ഞങ്ങൾ താഴേക്ക് നടന്നു....
ഉത്തരം പറഞ്ഞില്ലേങ്കി ഞാൻ ഇത് വെള്ളത്തിലിടും...
ആയ്കോട്ടെ... എന്ന് ധൈര്യത്തോടെ പറഞ്ഞു.... ഡബിൾ ഓക്കേ... ഒരു മണിക്കൂർ ധൈര്യമായി വെള്ളത്തിലിട്ടാലും കുഴപ്പല്ല.....
അവൾ ചോദിച്ചു തുടങ്ങി
ഒരു ഉറുമ്പ് ആനയെ കടിച്ചു... ഉറുമ്പിന്റെ പിന്നാലെ ആന ഓടി....
എത്ര ആയിട്ടും ആനക്ക് ഉറുമ്പിനെ കിട്ടീല... അവസാനം ഉറുമ്പ് അമ്പലത്തിൽ കേറി.. അപ്പൊ ആന ഒന്നു മിണ്ടാതെ തിരിച്ചു പോയി... കാരണം പറ ??
tym സ്റ്റാർട്ട് നൗ... 10 mnt...
ഉറുമ്പ് ഒരു പണ്ഡിതൻ ആണെന്ന് അറിഞ്ഞിട്ടുണ്ടകും...
അല്ല...
ആനക്ക് കേറാനുള്ള സ്ഥലം ഉണ്ടാകുല്ല...
അല്ല... പൊട്ടാ....
ഒന്നൂടെ ചിന്തിച്ചു നോക്ക്...
സമയം ഓടി കൊണ്ടിരുന്നു....
ഒരുപാട് ചിന്തിച്ചു നോക്കി....
ഉറുമ്പിന്റെ കുടുംബ ചരിത്രം വരെ പറഞ്ഞിട്ടും കേട്ടില്ല....
കിട്ടി പോയി .....
എന്നാ പറ...
ആന ചെരുപ്പ് ഇട്ടിട്ടുണ്ട്...
അതും അല്ല....
ആനക്ക് മനം മാറ്റം വന്നു...
അല്ല...
ഉറുമ്പിന്റെ ദിവ്യ ശക്തി...
അല്ല...
tym കഴിഞ്ഞു...
എന്നാ പറ...
ആന അന്യ മതക്കാരന്നായത് കൊണ്ട്,
പടച്ചോനെ.... 🙄🙄
ഒത്തൊരുമയോടെ പോകുന്ന കേരളത്തിൽ എന്തിനാ വെറുതെ ഒരു വർഗീയത എന്ന് വെച്ച് അങ്ങട്ട് ചിന്തിച്ചില്ല......
എന്നാലും വിട്ടു കൊടുത്തില്ല....
അന്യമതക്കാർക്കും അമ്പലത്തിൽ കേറാ...
ഇത് ങ്ങള് ഉദ്ദേശിക്കുന്ന അമ്പലം അല്ല... ഗുരുവായൂർ അമ്പലാ...
അവിടേം കേറാ....
പെണ്ണുങ്ങൾക്ക് കേറാൻ പാടില്ല... എന്നിട്ടപ്പോ....
ഇനി വെള്ളത്തിൽ ഇടാൻ പോവാ...
ഒരു പുഞ്ചിരിയോടെ ഞാൻ സമ്മതം നൽകി....
പക്ഷേ അ പുഞ്ചിരി കൂടുതൽ സമയം നിന്നില്ല ....
അവള് നേരെ പോയത് കിണറ്റിലെക്ക്....
ഉമ്മാ.... ഓടി വായോ ......
ഞാനിപ്പോ ഇടും....
കരളേ..... മോളുസേ...... ഇക്കാടെ കുട്ടി ഇങ്ങട്ട് വായോ.....
അപ്പോഴേക്കും ഉമ്മ എത്തി...
എന്റെ ഫോൺ അവള് എറിയാൻ നിൽക്കുന്ന്.... ഉമ്മ വേണ്ടാന്നു പറ.... പ്ലീസ്...
ഹോ... അങ്ങനേലും ആ സാധനം ഒന്നു നശിച്ചു പോവോല്ലോ....
എൺപതിനായിരം രൂപടെ ഫോൺ ആണ് ഉമ്മാ....
എന്നോട് പറയണ്ട....
അതും പറഞ്ഞ് ഉമ്മ പോയി....
ഓള് എറിയും ഒറപ്പാ....
കൂടെ ഞാനും ചാടും...
ഇന്ന് രാത്രി നമ്മക്ക് പോണ്ടേ.... അപ്പൊ അനക് ഇഷ്ട്ടള്ള സാധനം വാങ്ങി തരും,
പ്രോമിസ് ??
100%പ്രോമിസ്....
അവളെന്റെ കയ്യിൽ തന്നു.. മോന്ത കോട്ടി ഒരു പോക്ക് പോയി....
എന്തോക്കെയോ തിരിച്ചു കിട്ടിയ പോലെ ഒരു ഫീലിംഗ്.....
സമയം വീണ്ടും കടന്നു പോയി....
എങ്കിലും മനസ്സ് തീരെ ശരിയല്ല....
ഉപ്പാനേം ഉമ്മാനെo നന്നായി കുപ്പിയിലാക്കുന്നുണ്ട്....
ഉമ്മാക്ക് എണ്ണ തേച്ചു കൊടുക്കലും..... കഥ പറഞ്ഞ് കൊടുക്കലും.....
എന്തോ എന്നിട്ടും മനസ്സ് നിറഞ്ഞില്ല....
കലിപ്പൻ വാപ്പാനെ പോലും കയ്യിലെടുത്തു.... രാത്രി വാപ്പാടെ മുടി ഫ്രീക് ആക്കി കൊടുക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.....
അയ്ശു... നമ്മക്ക് പോണ്ടേ ??
തുള്ളിചാടി കൊണ്ട് തലയാട്ടി....
ഞാൻ ഡ്രസ്സ് മാറ്റി ഇപ്പൊ വരാ...
അപ്പോഴേക് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.....
കാറിന്റെ ശബ്ദം കേട്ടിട്ടാണോ എന്നറിയില്ല....
പോവല്ലേ.... എന്നും പറഞ്ഞോണ്ട് ഡ്രസ്സ് മാറ്റി ഓടി വന്നു....
ഞാൻ അവളെ മിഴിച്ചു നോക്കി...
ഇതെന്താപ്പോ വേഷം.. ??
ന്തേ ??
രസല്ലേ ?
എന്റെ ഏറ്റവും വലിയ t. ഷർട്ടും shorts ഉം ആണ് വേഷം....
എവിടക്കാ തല തെറിച്ച രണ്ടും കൂടി നട്ട പാതിരാക്ക്....
ഒരു സ്ഥലം വരെ പോവാ....
മ്മ്.... വേഗം വരാൻ നോക്കണം....
അവൾ കാറിൽ കയറി....
രാത്രിയിലെ മാനം അവൾ അത്ഭുതത്തോടെ നോക്കി....
ഇക്ക....
മ്മ്...
എന്ത് ഭംഗിയാ നോക്കിയേ....
നക്ഷത്രങ്ങൾ.....
തണുത്ത കാറ്റ്....
മ്മ്.....
നമ്മള് എവിടെക്കാ പോണേ....
കുറച്ചപ്പുറത്ത് ഒരു കാട്ടു പോത്ത് കൈ കാണിക്കും.... എന്നിട്ട് നമ്മള് അതിന്റെ പുറത്ത് കേറി ലോകം മുഴുവൻ കറങ്ങും.... അയ്ശുനേം കൂട്ടി...
ആഗ്രഹങ്ങളുണ്ടായിട്ടും അവയെ അടക്കി ജീവിച്ച പെണ്ണിനെ വേണം ഊരു ചുറ്റുമ്പോൾ കൂടെ കൊണ്ടോവാൻ.....
കാർ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു.....
തല ഫുൾ പുറത്തായിരുന്നു.....
എതിര് പറയാൻ നിന്നില്ല...
ഒരു പോലീസുക്കാരൻ കൈ കാണിച്ചു....
കാറിന്റെ ഉള്ളിലേക്ക് നോക്കി...
എവിടെക്കാ രണ്ടും കൂടി.....
കുറച്ച് അപ്പുറത്ത് ഒരു കാട്ടു പോത്ത് കൈ കാണി...
ഞാൻ അവളെ വായ പൊത്തി...
ഒന്നുല്ല സർ... വീട്ടിലേക് പോവാ...
കള്ളം പറയാ... ഞങ്ങൾ വീട്ടിന്നു വരാ...
മോനിങ്ങ് ഇറങ്ങിക്കെ....
പടച്ചോനെ.... കാത്തോളണേ...
പോലീസ് ചേട്ടാ... ഞാനിറങ്ങണോ....
മര്യാദക്ക് അവിടെ ഇരുന്നോ.... ഇറങ്ങിയാൽ കാലു തല്ലി ഒടിക്കും....
ഞാൻ അവളോട് പറഞ്ഞപ്പോ അയാളെന്നെ തുറിച്ചു നോക്കി....
എന്നിട്ട് അയാൾ അവളെ നോക്കിയപ്പോ നിഷ്കളങ്കമായി ഒന്നു ചിരിച്ചു....
ആ ചിരി കാണാൻ അല്ലേലും രസാ....
കുറച്ചപ്പുറത്ത് വേറൊരു പോലീസുക്കാരൻ മീശ പിരിച്ചു നിൽക്കുന്നത് കണ്ടു...
പൈസ കൊടുക്കാൻ നിൽക്കൊന്നും വേണ്ട... ഫുൾ ക്യാമറ ആണ്... നൈസയിട്ട് ഉള്ള കാര്യം അങ്ങ് പറഞ്ഞാ മതി... ഭാര്യ ആണെങ്കിൽ ഭാര്യ, വെറുതെ കള്ളം പറയാൻ നിൽക്കണ്ട....
അയാൾ ചെവിയിൽ മെല്ലെ പറഞ്ഞു...
വെറുതെ കറങ്ങാൻ ഇറങ്ങിയതാ സർ...
ആരാ കൂടെ ഉള്ളത്...
ഭാര്യ,
അവളെ ഇറക്കിക്കെ...
അവള് ഇറങ്ങി വന്നു...
അയാൾ അടിമുടി അവളെ ഒന്ന് നോക്കി...
ഭാര്യെ ?
അതെ sir..
അവള് അയാളെ കണ്ണ് വെട്ടാതെ നോക്കുന്നുണ്ട്.... അയാളെ ആ വലിയ നീണ്ട മീശയിൽ ആണവളെ നോട്ടം..
എന്നോട് അയാൾ വീണ്ടും എന്തൊക്കെയോ ചോദിച്ചു...
പക്ഷേ എനിക്ക് അവളെ ആയിരുന്നു പേടി...
പോലീസ് ചേട്ടാ... ഞാൻ ഈ മീശയൊന്നു പിരിക്കട്ടെ....
അയ്ശു... മിണ്ടാതിരി....
അപ്പൊ ശരി... ഞങ്ങൾ പോട്ടെ സർ...
ഞാൻ അവളെ വലിച്ചോണ്ട് പോയി...
അയാളൊന്ന് പുഞ്ചിരിച്ചു
അയ്ശു നെ നോക്കിയപ്പോ നേരത്തെ കണ്ട പോലീസുക്കാരന്ന് പോവാണെന്ന് കൈ വീശി കാണിക്കുന്നുണ്ട്....
പല പല സംശയങ്ങളും ചോദ്യങ്ങളുമായി മുന്നോട്ടു നീങ്ങി....
ഒരു കുന്നിൻ പുറത്ത് നിർത്തി, ഞങ്ങൾ ഇറങ്ങി....
അവളെന്റെ കൈ മുറുക്കി പിടിച്ചു...
കൊറെ നേരം ദൂരെക്ക് നോക്കി നിന്നു...
അയ്ശു.... ഇഷ്ടായോ....
മ്മ്.... ഒരുപാട് ഒരുപാട്....
ഇനി അന്റെ ആഗ്രഹം പറ...
ഇക്ക... എനിക്ക് ആകാശത്തില് പറക്കണം...
മ്മ്.... വേറെ എന്തേലും പറ..
എനിക്ക്.......
പറ...
ഇക്കാ... എനിക്ക് മരിക്കണം.
എന്താ അയ്ശു ഇത്...
അനക്ക് ഞാൻ ബുദ്ധിമുട്ട് ആണോ...
ങ്ങൾക്ക് ബുദ്ധിമുട്ട് ആവുമെന്ന് വെച്ചാ...
എനിക്ക് എന്ത് ബുദ്ധിമുട്ട്...
ഞാൻ അവളെ നെഞ്ചോടു ചേർത്തു,
ന്റെ അയ്ശു നല്ല കുട്ടിയാ ട്ടോ....
ഈ ഡ്രസ്സ് ഇടാൻ കാരണം എന്താന്നു അറിയോ...
മ്മ്... പറ...
ങ്ങളെ മണം എനിക്ക് നല്ല ഇഷ്ടാ...
ഇയ്യ് എന്നെ സ്നേഹിച്ചു കൊല്ലോ... !
അവളൊന്നു പുഞ്ചിരിച്ചു,
ഒരുപാട് നേരം അവിടെ ഇരുന്നു...
തിരിച്ചു വീട്ടിലേക്കു പോയപ്പോഴും അവളെ കണ്ണ് പുറത്തായിരുന്നു.....
റൂമിൽ ചെന്ന ഉടനെ അവള് ഉറങ്ങാൻ കിടന്നു.....
ഞാനും മെല്ലെ ഉറക്കത്തിലേക്ക് വീണു.
............
പിറ്റേന്ന് ഓഫീസിലേക്ക് പോയി....
എന്നേക്കാൾ നേരത്തെ jasla എത്തിയിട്ടുണ്ട്.....
മുഖം കടന്നൽ കുത്തിയ പോലെണ്ട്....
ഇന്നലെ രാത്രി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു അതിന്റെത് ഇന്ന് കേൾക്കും.....
സോറി... ഇന്നലെ ഫോൺ സ്വിച്ച് ഓഫ് ആയി പോയി....
റാഷി, നിനക്ക് ഇത്തിരി കൂടുന്നുണ്ട് ട്ടോ...
sry....
മ്മ്....
അപ്പോഴാണ് വേറൊരുത്തൻ,
Rashid, നിന്നെ മാനേജരെ റൂമിലേക്ക് വിളിക്കുന്നു.... എന്തോ ഭയങ്കര സീരിയസ് ആണ്.... കലിപ്പിലാ...
ഞാൻ jasla യെ ഒന്നു നോക്കി....
അവളെന്നെ ഒന്ന് പുച്ഛിച്ചു കൊണ്ട് പോയി,
jasla....
ഞാൻ പോവാ... എനിക്ക് തിരക്കുണ്ട്..
കൂടെ ഒന്ന് നിക്കടാ....
എന്നെ കൊണ്ട് പറ്റില്ല....
ഒന്ന് ദീർഘ ശ്വാസം വിട്ടു കൊണ്ട് ഞാൻ നടന്നു....
may i come in sir..
yes,
പടച്ചോനെ.....
അയാളെന്നെ തുറിച്ചു നോക്കി....
ഇന്നലെ പറഞ്ഞ ഫയൽ കംപ്ലീറ്റ് ചെയ്തോ...
yes സർ....
പോയി എടുത്തു കൊണ്ടു വാ....
ok sir
തിരിച്ചു ഫയൽ എടുക്കാൻ നേരം മനസ്സ് നിറയെ ആദി ആയിരുന്നു.....
ജോലി പോകുന്ന മട്ടാണ്....
ഫേമസ് കമ്പനി ആയത് കൊണ്ട് അവർക്ക് എല്ലാവരേം പുച്ഛം ആണ്... ഏതു സമയവും മൈനസ് പോയിന്റ് കൂട്ടി അവര് പുറത്താക്കാം....
റാഷി.... ടാ... എന്തായി ?
ജെസി, പണി പോകുന്ന മട്ടാണ്... പ്രാർത്ഥിക്കണേ.....
അവൾക്കപ്പോഴും ഭാവമാറ്റം ഒന്നുല്ല....
എനിക്ക് ദേഷ്യം വന്നു,
അവളോട് സംസാരിക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല...
MR.Rashid...
മാനേജർ അലറി...
ഞാൻ വേഗം പോയി ഫയൽ എടുത്തു കൊടുത്തു....
അയാൾ എന്നെ തുറിച്ചു നോക്കി...
ഞാൻ താഴേക്കുo നോക്കി...
പെട്ടെന്ന് ഒരു ശബ്ദം..
ഞാൻ തിരിഞ്ഞു നോക്കി ,
staffs മുഴുവൻ ഉണ്ട്....
ഞാൻ ആകെ ഞെട്ടി...
(തുടരും )
4. wrtn by
Ashiq😉
" കണ്ണീർ കിനാവുകൾ.... "
പെട്ടെന്ന് ഒരു ശബ്ദം.....
ഞാൻ തിരിഞ്ഞു നോക്കി ,
staffs മുഴുവൻ ഉണ്ട്....
ഞാൻ ആകെ ഞെട്ടി...
congrats റാഷി.....
എല്ലാരും ഭയങ്കര വിഷിങ്....
എന്താ സംഭവന്ന് മനസ്സിലായില്ല.....
എടാ അളിയാ... അനക്ക് പ്രൊമോഷൻ കിട്ടിന്ന്......
പടച്ചോനെ.... സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യാ....
ഏതായാലും മ്മക്കും ഭയങ്കര സന്തോഷായി....
സന്തോഷം അറിയിക്കാൻ ആദ്യം ഓടിയത് ജെസിയുടെ അടുത്തേക്കാ...
ജെസി....
എന്താടാ...
എനിക്ക് പ്രൊമോഷൻ കിട്ടി ??
ഇനി എത്രകും ശമ്പളം.. ??
അതൊന്നും എനിക്കറീല... പിന്നെ ഒരു കാര്യം പറയട്ടെ...
പറ...
ഞാൻ അയ്ശുനെ കൂട്ടി ഒരു ട്രിപ്പ് പോയാലോന്ന് ആലോചിക്കാ....
വാട്ട്... ?
ട്രിപ്പ്... അനക്ക് മനസ്സിലായില്ലാ??
എടാ.... എന്താ നീ പറയുന്നേ...
അതൊന്നും വേണ്ട....
നീ ഒന്ന് ആലോചിച്ചു നോക്ക്, കല്യാണം കഴിഞ് ഇന്നേ വരെ അവളെ ഒരു സ്ഥലത്തുo കൊണ്ടോയിട്ടില്ല.... സ്വന്തം കുടുംബക്കാരെ വീട്ടിൽ പോലും... അവൾക്കും ഇല്ലടീ ആഗ്രഹങ്ങളൊക്കെ...
അത് നീ നോക്കേണ്ട ആവശ്യല്ല...
ഒരു ക്യാമറ വാങ്ങി തരാൻ പറഞ്ഞിട്ട് തന്നെ ഒരുപാട് നാളായി.... അവളെന്നോട് ആവശ്യപെട്ട ആദ്യത്തെ സാധനം... അത് പോലും ഞാൻ ഇന്നേ വരെ മൈൻഡ് ചെയ്തിട്ടില്ല.... എല്ലാം നീ എതിര് പറഞ്ഞിട്ടാ....
ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
മ്മ്...
you are falling love with her, arent you .. ?
i think....
ടാ....
എനിക്കറീല ജെസി.... ചിലപ്പോ എനിക്ക് അങ്ങനെ തോന്നും.... ഞാൻ എന്താ ചെയാ...
അവൾ എഴുന്നേറ്റ് ഒറ്റ പോക്ക്....
ജെസി......
പോകല്ലേ... സോറി...
അന്ന് പിന്നെ അവളെന്നോട് മിണ്ടിയത് പോലുല്ല...
ഭയങ്കര മൂഡ് ഓഫ് ആയിരുന്നു....
ഏതായാലും അയ്ശുനെ കൂട്ടിയുള്ള ട്രിപ്പ് ക്യാൻസൽ ആയി....
തിരിച്ചു വീട്ടിലെക്ക് ചെന്നപ്പോ കോലായിൽ തന്നെ അയ്ശു ഇരിക്കുന്നുണ്ട്,
ചുണ്ടിലെ കുസൃതി ചിരി കണ്ടപ്പോ തന്നെ എന്തോ ഉണ്ടെന്നു മനസ്സിലായി...
എങ്കിലും ആ ചിരിക്കും വല്ലാത്ത അഴകാ....
നോക്കി നിന്ന് പോകും....
ഓടി വന്ന് എന്റെ തോളിൽ കയറി.....
ടീ.... ഇറങ്ങിക്കോ....
എനിക്ക് എന്താ ഇത്ര സന്തോഷം എന്ന് ചോദിക്ക്....
എനിക്ക് എന്താ ഇത്ര സന്തോഷം ?
എനിക്കല്ല... അനക്ക്...
ആഹ്... എന്നാ പറ.. അനക്ക് എന്താ ഇത്ര സന്തോഷം ??
വാപ്പ ക്യാമറ വാങ്ങാൻ പോയിക്ക്ണ്....
എന്നാ എന്റെ പുറത്തിന്ന് ഇറങ്...
എന്നെ റൂം വരെ കൊണ്ട് പോ....
എന്നെ കൊണ്ട് പറ്റൂല.... നല്ല കുട്ടി അല്ലേ....
ഞാൻ നാളെ മരിച്ചാൽ ങ്ങൾക്ക് പിന്നെ സങ്കടാവും ട്ടൊ...
കല്യാണം കഴിഞ്ഞ അന്ന് മുതൽ പറയുന്ന ഡയലോഗ് അല്ലേ.... ഇന്നേ വരെ മരിച്ചിട്ടില്ലല്ലോ....
എനിക്ക് സങ്കടാവ്ണ്....
എന്നാ കൊണ്ടോവാ....
അവളേം ഏറ്റി റൂമിലേക്ക്....
റൂമിൽ ചെന്നിട്ട് ബെഡിലേക്ക് കൊട്ടി....
സന്തോഷം കൊണ്ട് അവളെ മുഖത്തിനു ഭംഗി കൂടിയിട്ടുണ്ട്....
ഞാൻ അവൾക്ക് മുകളിൽ കൈ കുത്തി നിന്നു....
ന്റെ കുട്ടിക്ക് നല്ല സന്തോഷം ആണല്ലേ...
കുസൃതി ചിരിയോടെ അവൾ തലയാട്ടി...
ന്റെ അയ്ശുട്ടിക്ക് ഇക്ക ഒരു സാധനം തരട്ടെ.....
പതിയെ അവളെ ആ ചെറിയ അധരങ്ങലേക്ക് നോക്കി ....
പെണ്ണ് കണ്ണുകൾ ഇറുക്കി അടച്ചു...
കണ്ണ് തുറക്കാതെ ഒരു ചിരിയോടെ അവളെന്നെ ചേർത്തു പിടിക്കാൻ നിന്നപ്പോഴാണ് താഴെ കാളിങ് ബെൽ ശബ്ദം....
പിന്നെ ഒരൊറ്റ തള്ളലായിരുന്നു...
ന്റെമ്മാ..... ടി ഹംക്കെ....
ച്ചെ.... !! ബെൽ അടിക്കാൻ കണ്ട നേരം...
വാപ്പാ.......
എന്ന് വിളിച്ചു കൊണ്ട് ഓടി....
അതേതെങ്കിലും പിച്ക്കാരൻ ആവണേ ന്ന് മനസ്സിൽ പ്രാർത്ഥിച്ചു.....
താഴെ നിന്ന് വാപ്പാടെ ശബ്ദം കേട്ടു..
വാപ്പാടെ കുട്ടി കാത്തു നിന്നു മടുത്തോ...
ഇക്കാ.. ഇവിടെ വന്നെ......
അത്ര ഉഷാറില്ലതെ താഴേക്ക് ഇറങ്ങി..
ഞാൻ എടുത്തു നോക്കി,
ഐവ.... അടിപൊളി ക്യാമറ...
സാംസങ്...
ഇതിന് എത്രായി വാപ്പാ...
അത് ഇയ്യ് അറിയണ്ട...
അന്നോട് ഇന്നും ഇന്നലേം ആ കുട്ടി പറയല് തുടങ്ങിയതല്ലല്ലോ....
അവൾ അത് ഓണാക്കി....
ആദ്യം തന്നെ വാപ്പാനെ ഫോട്ടോ എടുത്തു....
എന്നിട്ട് ഉമ്മാനെ....
അവസാനം എന്നെ,
സന്തോഷായിട്ടോ ന്ന് പറഞ്ഞു കൊണ്ട് ഉമ്മാനെ കെട്ടിപിടിച്ചു,
ഉമ്മ അവളെ മുടിയിൽ പതിയെ തലോടി....
ന്റെ കുട്ടിക്ക് പടച്ചോൻ എപ്പോഴും സന്തോഷം നൽകട്ടെ....
പിന്നെ അങ്ങോട്ട് ആ ക്യാമറ ആയിരുന്നു അവളെ ലോകം.... എല്ലാം ആ ക്യാമെറയിൽ പകർത്തുo.... ഓരോ ദിവസവും എല്ലാരേം ഫോട്ടോ എടുക്കുo....
ഉമ്മാനെ പുതുപെണ്ണാക്കി ഒരുക്കി നിർത്തി വീഡിയോ എടുക്കലും....
വാപ്പക്ക് കൂളിംഗ് ഗ്ലാസ്സ് ഇട്ട് കൊടുത്തു സെൽഫി എടുക്കലും....
വാപ്പാടെ റൂമിൽ ഒരു ഭാഗത്ത് ഫോട്ടോ കൊണ്ട് നിറഞ്ഞിരുന്നു..
എന്റെ റൂമിലും ഉണ്ട് ഒരുപാട്.....
ഇത്രേം അവള് ആഗ്രഹിച്ച ഒരു സാധനം എന്നെ കൊണ്ട് വാങ്ങി കൊടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് കരഞ്ഞു പോയിട്ടുണ്ട്....
അവളെ കുറുമ്പും വാശിയും ചിരിയും കൊണ്ട് ഞങ്ങളെ വീട് സ്വർഗമാക്കി എടുത്തു......
അവളെ കുറവ് പറഞ്ഞ് ഒഴിവാക്കാൻ നോക്കണം എന്ന് jasla പറയുമ്പോഴും അയ്ശുന്റെ കുറവൊന്നും എനിക്ക് കുറവായി തോന്നിയില്ല....
ചിലരെ പോരായ്മകളാണ് മറ്റു ചിലരുടെ സന്തോഷങ്ങൾക്ക് കാരണം....
പക്ഷേ ഒരു ദിവസം...
മാങ്ങ പറിക്കാൻ വേണ്ടി മാവിൽ കയറിയതായിരുന്നു...
ഓഫീസ് കഴിഞ്ഞ് തിരികെ വീട്ടിലേക് ചെന്ന ഞാൻ... എന്റെ കാർ കണ്ട ഉടനെ അവള് താഴേക്കു ചാടാൻ ഒരുങ്ങി ...
മോളു..... സൂക്ഷിച്....
ഇക്ക... ഞാൻ ഇവടെ നിന്ന് താഴെക്ക് വീണ് മരിച്ചാലോ...
ഇജ്ജ് മാവിലാ കയറിയിരിക്കുന്നത് അല്ലാതെ ബുർജ് ഖലീഫടെ മുകളിലല്ല...
എന്നാ ഇക്ക ഒരു കാര്യം ചെയ്,ഞാൻ താഴെക്ക് ഇപ്പൊ ചാടും.
എന്നിട്ട് ??
അപ്പൊ ങ്ങള് ഓടി വന്നു പിടിക്കണം.
അയ്യടാ... ന്റെ പട്ടി പിടിക്കും !
സ്നേഹള്ള ഇക്കാരൊക്കെ അങ്ങനെയാ... ഭാര്യ വീഴുമ്പോ അപ്പൊ അവര് വന്നു ഓടി പിടിക്കും...
ഹോ.... എവിടെന്നാപ്പോ സ്നേഹള്ളോരെ കണ്ടേ ??
ഞാൻ കഥ വായിച്ചപ്പോ അതിൽ ഉണ്ടായിരുന്നു....
മര്യാദക്ക് ഇറങ്ങിട്ട് പോയി ചായ എടുക്...
ഞാൻ മൂന്ന് വട്ടം പറയും പിടിച്ചില്ലേൽ പിന്നെ ങ്ങൾക്ക് ഈ അയ്ശു ഉണ്ടാവുല്ല...
കൊയപ്പല്ല...
ഞാൻ വീണാൽ ആശുപത്രിയില് കൊണ്ടോകേണ്ടി വരും, അപ്പൊ പൈസ പോകും... വെറുതെ എന്തിനാ...
സാരല്ല, ഞാൻ അങ്ങ് സഹിച്ചു.
അല്ലേലും ഈ ഇക്ക ഇങ്ങനെയ....
പടച്ചോനെ...ഞാൻ മരിച്ചാൽ ഈ ഇക്കാക് ഒരു കൊരങ്ങത്തി പെണ്ണിനെ കെട്ടിച്ചു കൊടുക്കണേ....
ആയ്കോട്ടെ... അതും സഹിച്ചു... ഏതായാലും അന്നെ പോലെ ഇത്ര തലക്ക് വെളിവില്ലത്ത പെണ്ണ് ആവൂല....
എനിക്ക് ഹൃദയം വേദനിക്കുന്നു....
ഒരു പ്രത്യേക ഭാവത്തോടെ അവളത് പറഞ്ഞപ്പോ ശരിക്കും ചിരി വന്നു...
സാരല്ല മോളു... ഇപ്പൊ തത്കാലം കാലു വേദനിക്കാതെ ഇറങ്ങി പോരെ....
ങ്ങള് വരുന്നില്ലങ്കി വരണ്ട....
ഈ അയ്ശുവിനെ താഴെ ഇടാൻ നിനക്കാവില്ല റാഷിദ്... നിനക്കാവില്ല.... അതിന് നീ ഒരു ജന്മം കൂടി ജനിക്കണം....
അതും പറഞ്ഞ് താഴേക്ക് ചാടിയതാ
പെട്ടന്ന് കാല് മറിഞ്ഞു...
ആാാാ......
എന്റെ ദേഷ്യം മുഖത്തു കണ്ട ഉടനെ അവള് സ്വയം വായ പൊത്തി....
കാല് താഴത് വെക്കാതെ അവള് നിന്ന്....
അവളോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ടാവും അതില് കയറരുതന്ന്...
പറഞ്ഞത് ഒരു എണ്ണം കേൾക്കൂല്ല....
അവളെ അടുത്ത് പോയിട്ട് മോന്തക്ക് ഒന്ന് കൊടുത്തു......
ഇനി മേലാൽ അതിൽ കയറിയാൽ പിന്നെ ഇതാകൂല....
അവള് കരഞ്ഞു....
എന്നിട്ട് ഞാൻ അകത്തു കയറി പോയി ..
ഉമ്മ ഓടി വന്നു...
എന്താ മോളേ... എന്താ അനക്ക് പറ്റിയെ...
കൊക്കി ചാടി അവൾ ഉമ്മാനെ പിടിച്ച് അകത്തു കയറി...
ആരാ മോളേ തല്ലിയെ.... മുഖത്തു പാട് ഉണ്ടല്ലോ...
അവളെന്നെ തുറിച്ചു നോക്കി....
അപ്പോഴും അവള് വീണ്ടും കരച്ചില് തുടങ്ങി....
ഉമ്മ കാല് തൈലം തേച്ചു കൊടുത്തു... എന്നിട്ടും വേദന കൊണ്ട് പുളഞ്ഞു...
ഉമ്മാ.... വേദനിക്കുന്നു.... ..
സാരല്ല മോളെ....
എനിക്ക് മുഖവും വേദനിക്ണ്ട്....
വാപ്പ വന്നപ്പോ അവൾക്ക് സങ്കടം വീണ്ടും കൂടി....
തേങ്ങി കൊണ്ട് അവൾ സങ്കടം കടിച്ചമർത്തി....
കവിളിൽ കയ്യിന്റെ പാട് കണ്ടിട്ട് ഉപ്പ തുറിച്ചു നോക്കി.....ഒരുപാട് ചീത്തയും കേട്ടു....
ആശുപത്രിയിൽ കൊണ്ട് പോയത് വാപ്പ ആയിരുന്നു..... എന്റെ കൂടെ വരില്ലന്ന് പറഞ്ഞു....
അവിടെ ചെന്ന് പ്ലാസ്റ്റർ ഇട്ടു ... എല്ല് പൊട്ടിയിട്ടുണ്ട്...
അന്ന് രാത്രി ഉമ്മാന്റെ മടിയിൽ കിടന്നുറങ്ങി...
എന്നെ കാണുമ്പോ പേടിയോടെ ഉമ്മാക് പിറകിൽ ഒളിക്കും.....
രാത്രി റൂമിലേക്ക് വരാൻ വിളിച്ചേങ്കിലും അവള് വന്നില്ല.... ഉമ്മാന്റെo ഉപ്പന്റെം കൂടെ കിടന്നു....
എനിക് ആണെങ്കിൽ അന്ന് ഉറക്കവും വന്നില്ല....
അടിക്കണ്ടയിരുന്നു.....
ഫോൺ റിംഗ് ചെയ്തു...
ഹലോ...
ആ...
ടാ... സുഖല്ലേ...
മ്മ്....
എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു....
നമ്മക്ക് വീഡിയോ കാൾ ചെയ്താലോ...
വേണ്ട....
നിനക്കെന്താ ഒരു മൂഡ് ഓഫ്...
സംഭവം അവളോട് പറഞ്ഞപ്പോ ഒരു പൊട്ടിച്ചിരി ആയിരുന്നു....
ഇനി അവളെ പതിയെ വെറുപ്പിക്കാൻ തുടങ്ങിക്കോ.... ഒരു അടി കിട്ടിയപ്പോഴേക്കും അവള് പേടിച്ചു പോയി....
ഇനി പതിയെ അടി ശീലക്കിക്കോ....
എന്തോ അത് കേട്ടപ്പോ സങ്കടം തോന്നി.... ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടന്നു....
രാവിലെ എഴുന്നേറ്റപ്പോഴും അവളെ കണ്ടില്ല.... എന്നെ കാണുമ്പോ വേഗം എവിടേലും പോയി ഒളിക്കും....
ചെറിയ കുട്ടികളെ പോലെ....
അന്ന് ഓഫീസിലേക്ക് പോകുമ്പോഴും സലാം പറയാനോ കെട്ടിപിടിക്കാനോ വന്നില്ല....
വൈകുന്നേരം ആക്കി തീർത് ഓഫീസിൽ നിന്ന് വീട്ടിലേക്...
ഞാൻ എത്തിയപ്പോ ക്യാമറയിൽ വീഡിയോ എടുത് അവൾ ഇരിക്കുന്നുണ്ട്...
എന്നെ കണ്ടപ്പോ ബുദ്ധിമുട്ടി എഴുന്നേറ്റു നിന്ന് വേഗം പോവാൻ നിന്നു....
അയ്ശു....
അയ്ശു...
സോറി അയ്ശു....
എന്നാലും അവൾ വേഗം ഉമ്മാന്റെ അടുത്തേക്ക് നടന്നു.....
ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി...
ചായ കൊണ്ട് വന്നത് ഉമ്മ ആയിരുന്നു....
സാരല്ല.... കൊറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും....
എന്ന് പറഞ്ഞു കൊണ്ട് ഉമ്മ പോയി...
ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വീണു ....
എന്നിട്ടും അവൾ വന്നു നോക്കിയത് പോലും ഇല്ല....
താഴേക്ക് ചെന്ന് അവളെ നോക്കി....
ഉമ്മാന്റെ റൂമിൽ കിടന്നുറങ്ങിയിരിക്കുന്നു....
അപ്പോഴും കയ്യിൽ നിന്ന് ക്യാമറ വിട്ടിട്ടില്ല....
അവളെ അടുത്ത് പോയി..... മെല്ലെ മുടിയിൽ തലോടി......
കവിളിൽ ഒന്ന് മുത്തി...
അവളെ മൗനം പിണക്കമായി തോന്നിയില്ല... പക്ഷേ ഒരു തരം പേടി ആയിരുന്നു അവൾക്ക് എന്നോട്.......
മോളു....
അവൾ ഞെട്ടി എഴുന്നേറ്റു....
ഉമ്മാ....... ഇവിടെ വായോ...
അവൾ ഉറക്കെ വിളിച്ചു....
ഉമ്മ വേഗം ഓടി വന്നു...
എന്നെ കണ്ടിട്ടാണ് വിളിച്ചതെന്ന് ഉമ്മാക് മനസ്സിലായി.... അവളേം കൂട്ടി അടുക്കളയിലേക്ക് പോയെങ്കിലും മനസ്സ് വല്ലാതെ നീറി...
ഒരു അടിക്കാണോ ഇത്രേം പിണക്കം....
രണ്ട് ദിവസായി എന്നോട് മിണ്ടീട്ടു....
വൈകുന്നേരം വരെ വീട് അവളെ ചിരിയാലെ നിറയും... ഞാൻ വന്നാൽ വീട് നിശബ്ദമാകും.... അവള് എന്റെ റൂമിൽ കയറുക പോലുല്ല.....
ഒരു ദിവസം രാത്രി...
മോളേ.... ഉമ്മാന്റെ കുട്ടി ഇക്കയോട് പോയി സംസാരിക്....ഇക്ക മുകളില് ഉണ്ട്... പാവല്ലേ ഇക്ക...ഇയ്യ് ഇങ്ങനെ പിണങ്ങല്ലേ....
ന്റെ കുട്ടി വന്നതിനു ശേഷ ഇക്ക ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് ഞങ്ങള് കണ്ടത്.... അത് മോളോട് ഉള്ള ഇഷ്ടം കൊണ്ടാ....
ഇനി ന്റെ കുട്ടിനെ ആരും അടിക്കൂല ട്ടോ...
ഉമ്മ പറയുന്നത് കേട്ടപ്പോ സങ്കടം വന്നു... അവള് വരുമെന്ന പ്രതീക്ഷയിൽ ഞാൻ റൂമിലേക്ക് ഓടിയങ്കിലും അവള് വന്നില്ല.... ഞാൻ ബാത്‌റൂമിലേക്ക് കുളിക്കാൻ കയറി..... അവളെ അകൽച്ച വല്ലാതെ വേദനപ്പെടുത്തുന്നു....
കുളിക്കുമ്പോഴും കണ്ണ് നിറഞ് ഒഴുകി....
കുളിച്ചു കഴിഞ്ഞ് വന്നപ്പോ അവള് റൂമിൽ ഉണ്ട്.....
റൂമില് അവള് തൂക്കിയ ഫോട്ടോകൾ നോക്കി കൊണ്ടിരിക്കാ....
ആദ്യം മെല്ലെ വാതിൽ അടച്ചു....
എന്നിട്ട് മെല്ലെ പിറകിലൂടെ ചെന്ന് കഴുത്തിൽ ഒന്ന് ചുംബിച്ചു....
ഇക്കാ....
മോളു.....
ഇക്ക എവിടായിരുന്നു.... ഞാൻ കൊറേ നോക്കി....
കുളിക്കായിരുന്നു പെണ്ണേ....
ഇക്കനോട് ഇപ്പോഴും പിണക്കാ ??
ആർക്? ഞാനോ ??
ഞാൻ എപ്പോഴാ പിണങ്ങിയെ ??
അയ്ശു... കളിക്കല്ലേ ട്ടാ...
അവളത് പറഞ്ഞപ്പോ മനസ്സിൽ എവിടെയോ ഒരു പേടി..... ഒന്നും അറിയാത്ത പോലെ....
നമ്മള് എപ്പോഴാ അതിനു തെറ്റിയെ ??
രണ്ട് ദിവസായി ഇയ്യ് ഇക്കയോട് മിണ്ടിയിട്ട്....
വെറുതെ കള്ളം പറയല്ലേ... ഇന്നലെ പോലും നമ്മള് കൊറേ വർത്താനം പറഞ്ഞല്ലോ
അതും പറഞ്ഞ് ഒന്ന് ചിണ്ങ്ങി കൊണ്ട് എന്നെ കെട്ടിപിടിച്ചു....
ഇക്കാടെ നെറ്റത്ത് ഒരുമ്മ തരട്ടെ....
അവൾ കാല് ഉയർത്തി കൊണ്ട് ശ്രമിക്കുന്നുണ്ട്.....
പെണ്ണേ.... ഇയ്യ് എന്നേം കൊണ്ടേ പോകൂ ല്ലെ....
ഞാനവളെ എടുത് ബെഡിൽ കിടത്തി...
ഇനി താ....
അവൾ ചെറിയ നാണത്തോടെ ഒന്ന് മുത്തി...
ന്റെ കുട്ടിക്ക് നാണം ഒക്കെ ണ്ടോ....
അതും പറഞ്ഞ് ഞാനവളെ എന്നിലേക്ക് ചേർത്തു.....
ഇക്ക ന്റെ അയ്ശുമ്മാക്ക് ഒരു വാവയെ തരട്ടെ ....
നാണം കൊണ്ട് അവളെന്റെ മാറിലേക്ക് മുഖം പൂഴ്ത്തി....
അന്ന് ഞങ്ങൾ തമ്മിൽ ചേർന്നു.... മനസ്സ് കൊണ്ടും ശരീരം കൊണ്ടും.....
ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമെന്ന് വിചാരിച്ചതല്ല....
മോളു....
മ്മ്....
ഉറങ്ങിക്കോ ട്ടാ...
മ്മ്....
എന്തെ വയ്യേ... ? ഒരു മ്മ് മാത്രം,..
ഒന്നുല്ല... ഒറക്കം വരുന്നുണ്ട്...
അതും പറഞ്ഞ് എന്റെ ചൂടെറ്റ് അവളുറങ്ങി...
രാവിലെ എണീറ്റപ്പോ അവളെന്നെ നോക്കി കിടക്കുന്നുണ്ട്...
എന്താപ്പോ എന്നെ നോക്കുന്നേ....
ഒന്നുല്ല... എന്റെ ഇക്ക സുന്ദരനാ.... എനിക്ക് ഇഷ്ടായി.... എന്ന് പറഞ്ഞ് ക്യാമറ എടുത്ത് ഒരു ഫോട്ടോ എടുത്തു...
രാവിലെ തന്നെ കുന്തോം പിടിച് ഇറങ്ങിയോ....
ന്റെ ക്യാമറനെ കുന്തം എന്നൊന്നും പറയല്ലേ...
മ്മ്... ആയ്കോട്ടെ....
അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു...
നല്ല അഴകുള്ള ചിരി....
രാവിലെ ഓഫീസിൽ പോകുമ്പോ,
കോലായിൽ ഉമ്മയും വാപ്പയും അവളും ഉണ്ട്...
കെട്ടിപിടിത്തവും സലാം പറയലും ഒക്കെ കഴിഞ്ഞ് ഇറങ്ങി....
ഞാൻ പോയി ട്ടോ...
ഡോർ തുറന്ന് കയറാൻ നിന്നു..
ഇക്കാ... ഞാനിന്നലെ രാത്രി ഇല്ല്യേ.....
പിന്നെ അവൾക്കൊരു നാണം...
ഞാൻ ഞെട്ടി കൊണ്ട് അവളെ ഒന്ന് നോക്കി...
രാത്രി ??
ഉമ്മയും ഉപ്പയും പരസ്പരം നോക്കി....
എല്ലാരും അവളെ നോക്കി നിൽക്കാണ്...
പടച്ചോനെ... കാത്തോളണേ..... പെട്ടെന്ന് തന്നെ ഒരു കാളൽ .... ഈ ബലാലിനെ കൊണ്ട്....
ങ്ങള് പറക്കുന്നത് സ്വപ്നം കണ്ടു....
ഹോ.... അതായിരുന്നോ.....
നമ്മക്ക് പറക്കാൻ ഒരീസം പോണം ട്ടോ.....
ഒന്ന് നേടുവീർപ്പിട്ടു....
എന്നിട്ട് ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് വേഗം തടി തപ്പി....
ഓഫീസിലേക്ക് കയറി......
jasla....
മ്മ്... എന്താടാ...
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...
എന്തിനെ കുറിച്ച്, ??
നമ്മടെ റിലേഷൻ.
എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല....
എനിക്ക് ഇത് മുന്നോട്ടു കൊണ്ടു പോകാനും താല്പര്യം ഇല്ല....
റാഷി... നീ കളിക്കല്ലേ...
ഈ കളി മടുത്തു ജെസി.... Lets break up..ഞാൻ അവളെ ചതിക്കുകയാണ്... ഇനി ആ പാവത്തിനെ പറ്റിക്കാൻ എനിക്ക് കഴിയൂല....
ഒരിക്കലും പറ്റില്ല റാഷി... നമ്മക്ക് ഇന്ന് രജിസ്റ്റർ മാര്യേജ് ചെയ്യാ...
നീ എന്താ ഈ പറയുന്നേ... എന്നെ കൊണ്ട് പറ്റില്ല ഇതിനൊന്നും....
നിനക്ക് അവളെ ഒഴിവാക്കാൻ പറ്റോ ??
എടി... കഴിയുന്നില്ല.... ഞങ്ങൾ ഇന്നലെ രാത്രി....സോറി....
റാഷി.... നീ എന്ത് മണ്ടത്തരം ആണ് ചെയ്തെ... നാളെ അവൾക്കൊരു കുഞ്ഞ് ഉണ്ടായാൽ നിന്റെ സ്വത്തിൽ ആ കുഞ്ഞിനും അവകാശം ഉണ്ടാകും, നിന്റെ മേലിലും അവകാശം ഉണ്ടാകും... നീ എനിക്ക് സ്വന്തം ആണ്... ഞാൻ ഇന്നെ വരെ ആഗ്രഹിച്ചതും അതാണ്....
നിനക്ക് എന്താ പറ്റിയെ ??സ്വത്ത് വരെ എത്തിയോ....
നിനക്ക് എന്റെ സ്വത്തണോ വേണ്ടേ ??
റാ... റാഷി... ഞാൻ അതല്ല പറഞ്ഞത്.,, കൊറച്ചു വെയിറ്റ് ചെയ്....എന്തെങ്കിലും വഴി കാണാതിരിക്കില്ലല്ലോ....
പ്ലീസ് ജെസി..... ഒന്നു മനസ്സിലാക്ക്.
നീ എന്നെ ഒഴിവാക്കിയാൽ പിന്നെ നീ കാണുന്നത് എന്റെ ശവം ആയിരിക്കും.... കൂടെ ഒരു കുറിപ്പും ഉണ്ടാകും കാരണക്കാരൻ റാഷിദ് ആണെന്നുള്ള തെളിവിന്.....
എന്താണ് ജെസി... നീ ഇങ്ങനെ ഒക്കെ... കല്യാണം കഴിഞ്ഞ അന്ന് മുതൽ ഞാൻ തുടങ്ങിയതല്ലെ ഇത് നിർത്താന്നു പറഞ്ഞ് പിറകെ നടക്കുന്നത്.. കല്യാണത്തിന് മുന്നെ എനിക്ക് അന്നോട് ഒരു ഇഷ്ടം തോന്നി.. അത് അന്നോട് പറയേം ചെയ്തു... അത് ഇത്ര വലിയ തെറ്റാണോ.... സത്യയിട്ടും പറയാ....എനിക്ക് തന്നെ ഇഷ്ടല്ല.... ഇപ്പൊ എന്റെ മനസ്സിൽ ആകെ ഒരു പെണ്ണ് ഉള്ളു.. അതെന്റെ ഭാര്യ. അറിഞ്ഞോണ്ട് അവളെ മുന്നിൽ ഒരു നാടകം ഇനി എന്നെ കൊണ്ട് വയ്യ ജെസി....
എനിക്ക് നിന്നെ വേണം.അതിന് എവിടെ വരെ വേണേലും ഞാൻ പോകും... അയ്ശുനെ ഇല്ലാതക്കിയിട്ട് ആണേലും...
അവളെ സംസാരം കേട്ടപ്പോ ദേഷ്യം വന്നു.... വേഗം ഇറങ്ങി പോന്നു....
അവളാര്......
പടച്ചോനെ.... ഒരു വഴി കാണിച്ചു താ....
പക്ഷേ... മനസ്സിലേക്ക് കയറി വന്നത് ഇന്നലെ നടന്ന നിമിഷങ്ങൾ ആയിരുന്നു....
അത് വരെ എന്നെ പേടിച്ചിരുന്ന അവൾക്ക് പെട്ടെന്ന് എന്തു പറ്റി....
ഒന്നും അറിയാത്ത പോലെ...
മറന്ന പോലെ അഭിനയിക്കുന്നതാണോ....
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്...
അവൾ ഓരോ സമയത്തു ഓരോ ഭാവങ്ങൽ ആണ്....
കുട്ടിക്കളി കൂടുതൽ ആണ്.... ഇപ്പോ അത് കാണുമ്പോ മനസ്സിൽ വല്ലാത്ത പേടിയാണ്...
ചില സംഭവം നിമിഷ നേരം കൊണ്ട് മറക്കുന്നു ...
ഇപ്പോഴും അന്ന് ബാത്‌റൂമിൽ ക്ലോസെറ്റിലേക്ക് എറിഞ്ഞതന്താന്ന് അറിയില്ല....
അന്ന് അവളെന്തിനാ കരഞ്ഞേ...
ഓരോന്ന് ആലോചിച് മൊബൈലിൽ കളിക്കുന്ന സമയത്താ ഒരു കാൾ വന്നത്...
അറിയാത്ത no.ആണ്...
പക്ഷേ എന്റെo അയ്ശുന്റേം ജീവിതം മാറ്റി മറിച്ചത് ആ ഒരൊറ്റ കാൾ ആയിരുന്നു....
jasla ക്ക് വേണ്ടി ഒരു പുതു വഴിയും പടച്ചോൻ തുറന്നു കൊടുത്തത് അതിലൂടെയായിരുന്നു.....
(തുടരും... )
5.wrtn by
Ashiq😉 "കണ്ണീർ കിനാവുകൾ... "
അറിയാത്ത no.ആണ്...
പക്ഷേ എന്റെo അയ്ശുന്റേം ജീവിതം മാറ്റി മറിച്ചത് ആ ഒരൊറ്റ കാൾ ആയിരുന്നു....
jasla ക്ക് വേണ്ടി ഒരു പുതു വഴിയും പടച്ചോൻ തുറന്നു കൊടുത്തത് അതിലൂടെയായിരുന്നു.....
Hello...
hello..
rashid അല്ലേ...
അതെ... ഇതാരാ...
ടാ... ഞാൻ നിഹാൽ ആണ് ....
ആ... ടാ... സുഖല്ലേ...
പിന്നെന്താ... പരമ സുഖo....
നിഹാൽ, അവൻ കോളേജിൽ ചങ്ക് ആയിരുന്നു.... തല്ലിനും തെറി വിളിക്കും കൂടെ നിൽക്കും, കോളേജ് കഴിഞ്ഞ് എവിടെ വെച്ചോ ഞങ്ങൾ പതിയെ അകന്നു... പ്രശ്നമൊന്നും ഉണ്ടായിട്ടില്ല... അവൻ പഠിക്കാൻ കാനഡയിൽ പോയി... പതിയെവാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം മാത്രമായി.... പിന്നെ അതും ഇല്ലാതായി...
അവന്ന് ഒരു പ്രത്യേക സ്വഭാവം ഉണ്ട്... അവന്ന് കുറച്ച് ഗുരുത്വാകർഷണം ഇച്ചിരി കൂടുതലാ..... എല്ലാരും അവനോടു പെട്ടെന്ന് ആകർഷിച്ചു പോവും....
പരസ്പരം ഒരുപാട് നാളായി അകന്നു പോയെങ്കിലും എവിടേയോ ഹൃദയങ്ങൾ ഒന്നായതു കൊണ്ടാകാം പെട്ടെന്ന് ആ പഴയ ചങ്ങാതിമാരായി....
അവന്റെ നിർദേശ പ്രകാരം ഒരു ദിവസം ഞങ്ങൾ കാണാൻ തീരുമാനിച്ചു..
പഴയ ഓർമ്മകൾ വീണ്ടും വീണ്ടും പറഞ്ഞ് ആ ബന്ധo പുലർത്തി...
ടാ.... നിന്റെ ഭാര്യ ??
hey rashi..... am not married !
ഹോ....
നിന്റെ ഭാര്യ ??
വീട്ടിൽ സുഗായി ഇരിക്കുന്നു...
മ്മ്.... നൈസ്....
നീ ഇപ്പോ എന്താ ചെയ്യുന്നേ...
സൈക്കോളജി ആണ് വിഷയം, അതില് കൊറച്ചു ഗവേഷണം നടത്തുന്നു. അമേരിക്കയിൽ ആയിരുന്നു മൂന്ന് വർഷം. അവിടെന്ന് റിസൈൻ ചെയ്തു. ഇനി ഇവിടെ കൂടണം...
ഹോ...ഹൈ റേഞ്ച് ആണ് ല്ലെ....
അതൊന്നും അല്ലടാ... അതില് പണ്ടേ interest ആയിരുന്നു... അമേരിക്കയിൽ പോയി ഗവേഷണം നടത്തണന്നു പണ്ടേ ഉള്ള ആഗ്രഹാ....
ഹോ... എന്നാ എനിക്ക് ഒരു കാര്യം പറയാൻ ണ്ട്...
പറയ്യ് അളിയാ....
എടാ എന്റെ ഭാര്യ.....
ന്തേ... ?? അവള് ഓക്കേ അല്ലേ...
ഓക്കെ തന്നാണ്.... കൊയപ്പം ഒന്നുല്ല... അവള് എന്റെ ജീവനാണ്.... പക്ഷേ കുറച്ചു ദിവസായി എനിക്ക് അവളെ കുറിച്ച് എന്തോ പേടി.... മനസ്സ് തീരെ ശരിയല്ല....
എന്താടാ പ്രശ്നം... ?
അവളെ പ്ലസ്ടു പഠനത്തിന്ന് ശേഷം ആണ് കല്യാണം നടന്നത്....
എപ്പോഴും കുട്ടിക്കളി ആയിരുന്നു അവൾക്ക്..... പ്രായത്തിന്റെ പ്രശ്നം എന്ന് തന്നാ തോന്നിയത്....
അത് എല്ലാ ഭാര്യമാരും ആദ്യം അങ്ങനൊക്കെ തന്നെയാ....
എടാ നിഹാലെ...ഇവള് അതു പോലെ അല്ല.... ചില കാര്യങ്ങൾ അവൾ വേഗം മറക്കുന്നു.... അതായത് ഒരു അഞ്ചു mnt മുന്നെ നടന്ന സംഭവം പോലും അവൾക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല .... കുറച്ച് മുന്നേ എന്റെ കയ്യിന്ന് ഒരു അടി കിട്ടി.... അതിനു ശേഷം അവള് വേറെ ഒരു ലോകത്തായിരുന്നു.... എന്നെ കാണുമ്പോ പേടിയോടെ ഒഴിഞ്ഞു മാറും.... പക്ഷേ പിണക്കം മാറിയപ്പോ അവൾക്ക് തെറ്റിയതോന്നും ഓർമ പോലുല്ല.... അടിച്ചത് പോലും അവൾ മറന്നു...
ഇപ്പോ അവൾക്ക് എന്തേലും സംഭവിക്കുമോ എന്നൊരു പേടിയാ.....
പറഞ്ഞത് എനിക്ക് മനസ്സിലായി...നീ ഫ്രീ ആണെങ്കിൽ അവളെ കൂട്ടി ഇന്ന് രാത്രി എന്റെ വീട്ടിലേക്കു വാ,.... I think അവൾക്ക് ചിലപ്പോ.... അല്ലെങ്കിൽ വേണ്ട... ഞാൻ അപ്പൊ പറയാ....
എന്റെ വീടിന്റെ ലൊക്കേഷൻ അയച്ചു തരണ്ട്....
അവൻ അതും പറഞ്ഞ് വേഗം പോയി.....
പിന്നെ വീട്ടിൽ എത്തിയിട്ടുo.... മനസ്സ് എവിടെയോ ആയിരുന്നു....
അവൾക്ക് എന്തെങ്കിലും...
ഇല്ല... എന്റെ തോന്നലാ....
എന്റെ കൂടെ ക്യാമറയും പിടിച്ച് അവൾ ഇരിക്കുന്നുണ്ട്....
അയ്ശു....
മ്മ്... എന്താ.. ഇക്കാ...
ഒന്നുല്ല...
അവളെ മുടി ഇഴകളിൽ മെല്ലെ തലോടി...
ഇല്ല... എന്റെ അയ്ശുവിനു ഒന്നും ഇല്ല.... അവളെ പ്രായത്തിന്റെ പ്രശ്നം മാത്രം ആണ്.....
ഇക്ക എന്താ ആലോചിക്കുന്നെ...
ഒന്നുല്ല....
ഞാൻ എന്താ ആലോചിക്കുന്നെ എന്ന് ചോദിക്ക്...
ഇയ്യ് എന്താ ആലോചിക്കുന്നെ....
ഈ ഭൂമിയിൽ ഞാൻ മാത്രം ഒള്ളൂ എങ്കിൽ ഞാൻ എന്താ ചെയ്യാ എന്നാ ഞാൻ ആലോചിക്കുന്നെ..
ഇയ്യ് എന്താ ചെയ്യാ...
ആദ്യം ഞാൻ ങ്ങളെ തിരഞ് ലോകം ചുറ്റും ...
അതിന് ലോകത്ത് ഇയ്യ് മാത്രല്ലേ ഒള്ളൂ... ഞാൻ ജനിച്ചിട്ടില്ലല്ലോ...
അതന്നെ പൊട്ടാ ഞാനും പറഞ്ഞത്. ആദ്യം ങ്ങള് മിണ്ടാതിരിക്ക്...തലയും വാലും ഇല്ലാത്ത ഒടുക്കത്തെ സംശയങ്ങൾ ...
ഹോ... ആയ്കോട്ടെ...
ഇപ്പൊ ഞാൻ പറയുന്നത് കേൾക്...ഇപ്പൊ ഭൂമിയിൽ ഞാൻ മാത്രം ഒള്ളൂ....
മ്മ്...
ആരും ഉണ്ടാകൂലല്ലോ.....
ഇല്ല..
അപ്പൊ ങ്ങളെ കാണാതാകുമ്പോ എനിക്ക് പേടിയാവുo.... ഞാൻ കരയും....
അതായിരുന്നോ... പറച്ചില് കേട്ടപ്പോ ഞാൻ വിചാരിച്ചു വല്ല്യ എന്തോ പ്ലാനിങ് ആണെന്ന്...
പുച്ഛിക്കണ്ട....ഈ അയ്ശുന്റെ ബുദ്ധിയോന്നും ങ്ങൾക്ക് പടച്ചോൻ തന്നിട്ടില്ല....
സത്യം.....
അതും ഞാൻ പറഞ്ഞ് ഞാൻ ചിരിച്ചു.... അവളെ മടിയിലേക്ക് കിടത്തി...
ഇക്കാ... എന്നെ ഒറ്റക്കാക്കി എവിടേക്കും പോവരുത് ട്ടോ.....എനിക്ക് ങ്ങള് അടുത്ത് ഇല്ലങ്കി പേടിയാ....
മ്മ്.....
റൂമിൽ ഫോട്ടോ കൊണ്ട് നിറഞ്ഞിട്ടുണ്ട്...
ഈ റൂം മുഴുവൻ അവളാണ്....
ആ ക്യാമറ ആണ് അവളെ ലോകം....
ഇന്ന് രാത്രി ഒരിടം വരെ പോണം.... ഉപ്പയും ഉമ്മയും എവിടെക്കാണെന്ന് അറിയരുത്....
എന്നെ കൊല്ലാനാണോ...
എന്താ അയ്ശു അങ്ങനെ ചോദിച്ചേ ??
ഒന്നുല്ല...
പറ... ഇക്കാടെ കുട്ടി അല്ലേ...
കൊല്ലാൻ ആണേലും കുഴപ്പല്ല... ഈ ക്യാമറയും ഞാൻ ഒപ്പം കൊണ്ടോവും.... അതുറപ്പാ...
ആയ്കോട്ടെ ട്ടോ... കുഴപ്പല്ല....
രാത്രി കാറിലേക്ക് കയറുമ്പോഴാ ശ്രദ്ധിച്ചത് കൂടെ ക്യാമറയും ഉണ്ട്....
ഉമ്മ... ഞാൻ പോവാ ട്ടോ...
എന്താ മോളേ അനക്ക് സങ്കടം....
ഒന്നുല്ല...
അനക്ക് പോവാൻ ഇഷ്ട്ടല്ലെങ്കിൽ പോണ്ട... വാപ്പച്ചിടെ കുട്ടി ഇവടെ ഇരുന്നോ....
ഞാൻ വാപ്പാനെ ഒന്നു നോക്കി...
അവള് കാരണം എന്റെ വാപ്പ പോലും നന്നേ ചെറുതായിരിക്കുന്നു....
അവരും അവൾക്ക് വേണ്ടി കുട്ടികളായി മാറി പോയി....
എന്താ അയ്ശു....
തല താഴ്ത്തി നിൽക്കുന്ന അവളെ മുഖo ഉയർത്തി പിടിച് ഞാൻ ചോദിച്ചു...
ശരിക്കും എന്നെ കൊല്ലാൻ കൊണ്ടു പോവാണോ.....
അവളെ പറച്ചില് കേട്ടപ്പോ ഞാൻ ഒന്നു ഞെട്ടി....
എന്താ മോളുസേ ഈ പറയുന്നേ.... ഞാൻ തമാശക്ക് പറഞ്ഞതല്ലേ.... അത് അപ്പോഴേക്കും കാര്യാക്കിയ ??
ഉമ്മയും ഉപ്പയും പൊട്ടി ചിരിച്ചു...
അത് കണ്ടപ്പോ അവളും ഒന്നു പുഞ്ചിരിച്ചു....
പതിയെ ഗൂഗിൾ ചേച്ചിയുടെ പിറകെ വഴി തേടി കാർ തിരിച്ചു....
എത്ര കണ്ടു മങ്ങിയ കാഴ്ചകൾ ആണെങ്കിലും രാത്രി അവൾക്ക് എപ്പോഴും അത്ഭുതം ആയിരുന്നു....
ഓരോരോ സംശയങ്ങൾ ആയിരുന്നു....
എന്തിനാ പടച്ചോൻ ലോകം ഉണ്ടാക്കിയെ ?
അവന്റെ പടപ്പിന് വേണ്ടി !
പടപ്പ് എന്ന് വെച്ചാ ??അതാരാ ?
മോളേ ഒന്നു മിണ്ടാതിരിക്...തിരിച്ചു വരുമ്പോ ഞാൻ എല്ലാത്തിനും ഉത്തരം തരാ..
പ്രോമിസ് ??
മ്മ്... പ്രോമിസ്..
എത്ര %
99.9%
ആയ്കോട്ടെ....
അവസാനം വീട് കണ്ടെത്തി....
വലിയ ഒരു വീട്,
ഭയങ്കര സ്വീകരണം ആയിരുന്നു...
വൈഫ് സെലെക്ഷൻ കൊള്ളാം rashi... Congrats....
thanku.... എന്റെ വാപ്പാടെ സെലെക്ഷൻ ആണ് മോനേ....
നൈസ്...
ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചു....
അവസാനം.
ഇനി ഞാനും അവളും മാത്രം കുറച്ച് നേരo സംസാരിക്കട്ടെ.... നീ പുറത്ത് നിൽക്... ഒരു ഒന്നര മണിക്കൂർ... നിനക്ക് വേണങ്കിൽ പുറത്ത് പോയി വരാ....
മ്മ്... ശരി...
അവളെ അവിടെ തനിച്ചാക്കി പോവാൻ തോന്നിയില്ല....
അവന്റെ വീട് ഒന്നു ചുറ്റി കാണാന്ന് വിചാരിച്ചു....
ഒരു വാചകം കണ്ടു,
ജീവിതം ;ഒരു കഥാകാരന്റെ ഭാവന.
ശരിയാണെന്ന് എനിക്കുo തോന്നി....
സമയം വീണ്ടും പോയി കൊണ്ടിരുന്നു....
അവൻ വാതിൽ തുറന്നു....
ഞാൻ അകത്തേക്ക് കടന്നു....
അവന്റെ മുഖം സങ്കടം കൊണ്ട് തൂങ്ങിയിരിക്കുന്നു.....
എന്ത് പറ്റിയടാ....
കുഴപ്പല്ല....
അവൻ എന്റെ പുറത്ത് ഒന്ന് തട്ടി...
cool....
ടാ... എ...എന്തെങ്കിലും പ്രശ്നം ??
ഞാൻ ഒരു പേടിയോടെ ചോദിച്ചു....
അവൻ എന്നെ കെട്ടിപിടിച്ചു....
എന്നിട്ട് അവൻ പറഞ്ഞു...
ദൈവത്തിന്ന് നമ്മൾ എല്ലാരും ജീവനാണ് ... ചില നേരം അവൻ അത് നെഞ്ചോടു ചേർത്തു വെക്കും.... അത് എന്തിനാണന്ന് അറിയോ.... അവന്റെ ഹൃദയമിഡിപ്പ് നമ്മക്ക് കേൾക്കാൻ വേണ്ടിയാ....
അവൻ എന്താ ഉദ്ദേശിച്ചതന്ന് മനസ്സിലായില്ല....
എങ്കിലും....
പേടി കൊണ്ട് എന്റെ നെഞ്ച് പൊട്ടി പോകോ... എന്ന് ഭയന്നു...
പറടാ... കളിക്കല്ലേ അളിയാ....
(തുടരും.... )
6. കണ്ണീർ കിനാവുകൾ
wrtn by
Ashiq😉
പേടി കൊണ്ട് എന്റെ നെഞ്ച് പൊട്ടി പോകോ... എന്ന് ഭയന്നു...
പറടാ... കളിക്കല്ലേ അളിയാ....
she is a convulsive person....
ടാ... എന്ത്.... അയ്ശുനെ കുറിച്ചാ ഇയ്യ് പറയുന്നതന്ന് ഓർക്കണം....
റാഷി അവളൊരു അപസ്മാര രോഗി മാത്രല്ല... അവളിപ്പോ ഒരു abnormal കണ്ടിഷനിലാ..
കുറച്ച് കഴിഞ്ഞാൽ നീ ആരാണെന്ന് പോലും അവൾക്ക് മനസ്സിലാവില്ല.... പഴയതല്ലാം മറന്നു തുടങ്ങും.... പിന്നെ നിമിഷങ്ങൾക്ക് മുന്നെ കഴിഞ്ഞത് പോലും അവൾക്ക് ഓർത്തെടുക്കാൻ പറ്റില്ല.... അപ്പൊ മുന്നിലുള്ളത് ആരാണെന്നോ അവരുമായി എന്ത് ബന്ധം ആണെന്നോ ഒന്നും.....
അയ്ശു....
സ്വന്തം ഭാര്യക്ക് മുന്നിൽ അറിയാത്ത ഒരാളായി കഴിയുന്നതിലും നല്ലത് നീ അവളെ ഒഴിവാക്കുന്നതാ.. ഒരു ഡോക്ടർ എന്ന സ്ഥിതിക്ക് ഒരാളോട് പറയാൻ പാടില്ലത്തത് ആണെങ്കിലും നമ്മളെ ബന്ധം അത്രത്തോളം ഉണ്ടായിരുന്നു എന്നുള്ളത് കൊണ്ടാ...
കണ്ണിൽ നിറഞ്ഞ കണ്ണീർ താഴേക്ക് ഉതിർന്ന് വീണു...
അയ്ശു എവിടെ....
അയ്ശു...
ഞാൻ വിളിച്ചു...
ആഹ്.... ഞാൻ ഇവടെ ഉണ്ട്....
ഏതോ റൂമിൽ നിന്നും വിളിച്ചു പറയുന്നുണ്ട്....
ഇത് ആദ്യം മുതലേ ഉള്ള അസുഖണ്.... പക്ഷേ അത് അവളിൽ പ്രഘടമാകുന്നത് വൈകീട്ട് ആണെന്ന് മാത്രം.... കുട്ടികളെ പോലെ പെരുമാറും.... പിന്നെ പിന്നെ ബുദ്ധിയിലും വലിയ മാറ്റം വരും.... so മറവി കൂടി വന്ന് മുന്നിലുള്ളവരെ തിരിച്ചറിയാതെ ഒരു ഒറ്റപെട്ട അവസ്ഥ ആയി മാറും... പിന്നെ അവളെ ഭ്രാന്തിയായി സമൂഹം കാണും... അക്രമ സ്വഭാവവും പതിയെ കൂടി വരും.... Genetic disorder ആയത് കൊണ്ട് remedy ബുദ്ധിമുട്ട് ആണ്....
ഞാൻ ഇപ്പൊ എന്താ ചെയ്യാ...കയ്യും കാലും വിറച്ചിട്ട് വയ്യടാ...
നീ ഇപ്പൊ ചെന്ന് വീട്ടിൽ പറ, അവർക്ക് മനസ്സിലാവും... എന്നിട്ട് അവളെ തിരിച്ചു ആ orphanage ലേക്ക് പറഞ്ഞയക്ക്... പിന്നെ അവളെ മറക്കാൻ വേണ്ടി ഒരു വിവാഹവും കഴിക്...
എടാ.... അവളെന്റെ ഭാര്യ മാത്രല്ല... അവളെന്റെ കുട്ടി ആണെടാ... നമ്മൾ നമ്മളെ കുട്ടികൾക്ക് എന്തേലും അസുഖം വന്നാൽ ഒഴിവാക്കോ ??
എനിക്ക് മനസ്സിലാവും നിന്റെ അവസ്ഥ...
എടാ ഞാൻ പോവാ...
പിന്നെ കാണാ...
തല കറങ്ങുന്ന പോലെ....
തന്റെ പല സംശയങ്ങൾക്കും ഇപ്പോ ഉത്തരം കിട്ടി...
അവളൊരു ഭ്രാന്തിയാണ്..
ചില സത്യങ്ങൾ രഹസ്യങ്ങളാകണം... അതാണ് അതിന്റെ ഭംഗി...
അവളേം കൂട്ടി തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും എന്തൊക്കെയോ തല പെരുത്ത് കൊണ്ടിരുന്നു ....
അവൾ ഇപ്പോഴും സന്തോഷത്തിലാണ്...
പുറത്തേക്ക് നോക്കി ഓരോ സംശയങ്ങൾ ചോദിക്കുന്നു....
അതെന്താ.... ഇതെന്താ....
സംശയങ്ങളുടെ ഉറവിടം ആണ് മനസ്...
ചോദ്യം കൂടി കൊണ്ടിരുന്നു....
തിരിച്ചു പോകുമ്പോ ഒക്കെ പറയാന്ന് പറഞ്ഞിട്ട് ഒരക്ഷരം മിണ്ടുന്നില്ല....
ഇടയ്ക്കിടെ അവൾ അത് പറഞ്ഞോണ്ടിരിക്കുന്നു...
ഞാൻ പോകുമ്പോ അവൾക്ക് കൊടുത്ത 99.9 %, ഇൽ അവസാനത്തെ 0.1 ന് ഒരുപാട് വില ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്....
എനിക്ക് ചിറക് ഉണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ....
മ്മ്...
പറ...
.....
നല്ല രസാവും ല്ലെ... ??
ഞാൻ ബഹിരാകാശo വരെ പറക്കും... അവിടെന്നു വീണ്ടും പോകും.... എന്നിട്ട് ഭൂമിയിലേക്ക് നോക്കി നിങ്ങളെ ഒക്കെ കളിയാക്കും....
അതിനു പെണ്ണേ...ചിറകു മാത്രം പോര... ശ്വസിക്കാൻ ഓക്സിജൻ വേണം....
അതൊക്കെ ഞാൻ കൊണ്ടോയിക്കോളാ...ങ്ങള് ന്റെ കാര്യം നോക്കണ്ട....
ഹോ... എന്നാ ആയ്ക്കോട്ടെ....
കയ്യും കാലും ഒരു ബലം ഇല്ലാത്ത പോലെ...
ഒരിക്കലും ഡ്രൈവ് ചെയ്യാൻ പറ്റില്ലന്ന് കണ്ടപ്പോ ഒരു കുന്നിൽ മുകളിൽ നിർത്തി...
ഇക്ക.....
ആ....എന്തെ ?
ആ കാക്ക ആരാ... ??
ചോദിക്കാൻ കാരണം ?
ഒന്നുല്ല....
മ്മ്...
എന്താ ഇക്കാക്ക് പറ്റിയെ....
മോളു ഒന്ന് മിണ്ടാതിരിക്ക്, എനിക്ക് അന്നോട് വർത്താനം പറയാൻ വയ്യ...
മ്മ്.... സാരല്ല... ഞാൻ ഒറ്റക്ക് പറഞ്ഞോളാ...
മ്മ്... എന്നാ അങ്ങനെ ആയ്കോട്ടെ...
അവളില്ലാതെ എങ്ങനെ പറ്റും പടച്ചോനെ... , എന്ത് പറഞ്ഞിട്ടാ ഞാൻ അവളെ ഒഴിവാക്കാ ?
അത് ഞാൻ അവളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും...
വീട്ടിൽ ചെന്നിട്ട് ഉമ്മാനോട് എന്ത് പറയും. ?
പടച്ചോനെ.... എല്ലാത്തിനും നീ തന്നെ ഉത്തരം തരണേ....
അല്ലെങ്കിലേ നീ പരീക്ഷിച്ചു കൊണ്ടിരിക്കാ.... അതിനു പുറമെ ഇനി ഒരു പരീക്ഷണം വേണോ.... താങ്ങൂല നാഥാ....
അവൾ അപ്പോഴും ആ ക്യാമറയുടെ ലോകത്തായിരുന്നു....
ഓരോരോ ചെറിയ നിസാര കാര്യം പോലും അതിൽ പകർത്തുo.....
അയ്ശു... നമ്മക്ക് പോവാ....
കൊറച്ചൂടെ ഇവടെ നിൽക്കാ ...
വേണ്ട... പിന്നെ ഒരിക്കൽ വരാ ട്ടോ...
മ്മ്....
തിരിച്ചു വീട്ടിൽ ചെന്നപ്പോ കോലായിൽ തന്നെ ഉമ്മയും വാപ്പയും ഉണ്ട്....
രണ്ട് പേരെ മുഖത്തെക്കും മാറി മാറി ഒന്ന് നോക്കി...
എന്തു പറ്റി,
ഒന്നുല്ല...
ഒന്നിന്റെ മുഖത്തു സ്വർഗം കണ്ട പോലെണ്ട്, അന്റെ മുഖത്തു നരകം കണ്ട പോലെയും...
വാപ്പാക്ക് തെറ്റി. ഞങ്ങൾ രണ്ടാളും സ്വർഗവും നരകവും കണ്ടിട്ടില്ല.... ഇക്കാടെ ഫ്രണ്ടിനെ കാണാൻ പോയതാ....
പൊട്ടൻ....
അതും പറഞ്ഞ് അവള് ചിണുങ്ങി ചിരിച്ചു....
വാപ്പാനെ പൊട്ടൻ എന്നൊക്കെ വിളിക്കുമ്പോ ആദ്യം ഞങ്ങൾക്ക് അത്ഭുതം ആയിരുന്നു.... പിന്നെ വാപ്പാക്കും അതൊക്കെ ശീലായി...
അയ്ശു ഇയ്യ് അകത്തേക്ക് പൊയ്ക്കോ...
ഞാൻ ഇപ്പൊ വരാ...
വേഗം വരണം...
മ്മ്...
അവളകത്തേക്ക് പോയി...
അവളെ കൂടെ ഉമ്മയും പോയി,
എന്താ മോനേ... തീരെ വയ്യല്ലോ...
വാപ്പാ....
എന്താടാ റാഷി.... കണ്ണൊക്കെ നിറഞ്ഞല്ലോ... കാര്യം പറ... ആളെ പേടിപ്പിക്കല്ലേ....
നമ്മടെ അയ്ശു....
അവളൊരു മാനസികരോഗിയാ....
എന്തോക്കെയാടാ നീ പറയുന്നേ...
ഞാൻ പറയുന്നത് സത്യാ.... ഞങ്ങൾ ഡോക്ടറെ കണ്ടാ വരുന്നേ....
വാപ്പാ.... എനിക്ക് വയ്യ... ഇതൊന്നും എന്നെ കൊണ്ട് താങ്ങൂല....
നിഹാൽ പറഞ്ഞ ഓരോ കാര്യം പറയുമ്പോഴും വാപ്പാടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....
ആ വിറച്ച കൈകൾ കൊണ്ട് എന്റെ മുടിയിൽ തലോടുമ്പോ ശരീരം ആകെ ഒരു തരം മരവിപ്പയിരുന്നു .....
മോനെ... നമ്മക്ക് അവള് സ്വന്തം മോളല്ലെടാ.... മരണം വരെ നമ്മള് അവളെ കൂടെ ഉണ്ടാകണ്ടെ... ഇന്നല്ലെങ്കിൽ നാളെ ആ അവസ്ഥ നമ്മക്കും വരാല്ലോ.... അപ്പൊ ഒഴിവാക്കി നിർത്തുന്നത് ശരിയാണോ....
മ്മ്....
ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി...
ബാത്‌റൂമിൽ ചെന്നപ്പോഴാ സ്റ്റാൻഡിൽ ഒരു ചെറിയ പെട്ടി കണ്ടത്.. അത് തുറന്നപ്പോ അതിൽ മുഴുവൻ ബ്ലൈഡ് ആയിരുന്നു....
ആകെ വല്ലാതായി....
അന്ന് അവൾ ക്ലോസേറ്റിലേക്ക് എറിഞ്ഞത് മിക്കവാറും ഇതന്നെ ആകും....
പക്ഷേ എന്തിനു.. ??
തിരിച്ചു റൂമിലേക്ക് ചെന്നപ്പോ അവൾ ഉറങ്ങിയിട്ട്ണ്ട്...
ഞാൻ അവളെ മുഖത്തെക്ക് നോക്കി...
എപ്പോഴുള്ള അവളെ മുഖത്തെ ചിരി ഇപ്പോഴും ഉണ്ട്.....
അവളെ അവസ്ഥ അറിഞ്ഞപ്പോ അവളെ മുഖത്തു ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു....
പടച്ചോനെ... മരണം വരെ തകർക്കല്ലെ ഈ ജീവിതം ....
ഞാൻ അവളെ അടുത്ത് കിടന്ന ഉടനെ അവളെ കൈകൾ എന്റെ താടി തപ്പുന്നുണ്ടായിരുന്നു....
ഉറക്കത്തിൽ പോലും എന്റെ സാമീപ്യം ഐഷു തിരിച്ചറിഞ്ഞു......
അവളെ നെഞ്ചോടു ചേർത്ത് കിടക്കുമ്പോഴും കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു......
ഇവളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും നാഥാ.... അത്രക്ക് മനസ്സ് കൊണ്ട് അടുത്ത് പോയി.....
എപ്പോഴോ ഉറങ്ങി .....
രാവിലെ എണീറ്റപ്പോ അവളെന്റെ നെഞ്ചിലായിരുന്നു....
അയ്ശു... എണീക്....
മ്മ്.... അഞ്ചു mnt കൂടി....
മോളു... എണീക്...
നല്ല കുട്ടി അല്ലെ.....
ഈ ഇക്കാനെ കൊണ്ട്....
വല്ല അമേരിക്കയിലും പോയി ഉറങ്ങിയാ മതിയായിരുന്നു....
ഈ തണുപ്പ് കാലത്ത് അവളെ കുസൃതിത്തരങ്ങൾ കേട്ട് പുതപ്പിനുള്ളിൽ അവളോട് ചേർന്ന് കിടക്കാനും നല്ല രസാ....
ഞാൻ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു...
എന്നാ എന്റെ പൊന്നു കിടന്നോട്ടോ....
അത് പറഞ്ഞപ്പോ അവളെന്റെ മുഖത്തെക്ക് നോക്കി...
എന്താ നോക്കുന്നേ....
ഒന്നുല്ല....
എന്നാലും... പറടോ....
ഒന്നുല്ല പൊന്നേ.... എന്നും പറഞ്ഞ് അവളെന്റെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു....
എന്നിട്ട് അവൾ എഴുന്നേറ്റു പോവാൻ തുനിഞ്ഞു....
ഞാൻ കൈകൾ കൊണ്ട് അവളെ ചുറ്റി പിടിച്ചു....
എന്താ എന്നെ വിടാത്തെ ?
ഇക്കാടെ കുട്ടിക്ക് സുഖല്ലേ ?
കൊറച്ചു കുറവ്ണ്ട്... മൂസാക്കാന്റെ കടേന്നു കൊറച്ചു വാങ്ങി കൊടുന്നു തരോ....
എന്റെ മോള് ഒറ്റക്ക് പോയി വാങ്ങി പോരെ ട്ടാ.....
ഊര വേദനിച്ചിട്ട് വയ്യ ഇക്കാ.... ഇങ്ങള് പോയി കൊടുന്നു താ...
ന്തു പറ്റി ന്റെ കുട്ടിക്ക്... ??
അതന്നെല്ലെ ങ്ങളോട് പറഞ്ഞത് എനിക്ക് കൊറച്ചു സുഖല്ലാന്നു...
അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്ക് പോയി....
പെട്ടെന്ന് തിരിച്ചു വന്നു...
എന്തെ ??എന്തുപറ്റി ??
ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ... ഉത്തരം പറഞ്ഞില്ലേങ്കി ഇന്ന് ങ്ങളെ ഞാൻ ഓഫീസിലേക്ക് പറഞ്ഞയക്കൂല....
ഇന്ന് ഞാൻ ഓഫീസിൽ പോകാതെ അവളെ കൂടെ ഇരിക്കാനുള്ള അവളെ അടവാണ്.... എനിക്ക് ഓഫീസ് ഇല്ലാത്ത ദിവസം അവൾക് ഭയങ്കര സന്തോഷാ.... കണ്ടാൽ കണ്ണ് നിറയും....
മോളെ....നമിച്ചു... ഞാൻ പിന്മാറിയിരിക്കുന്നു....ഇന്ന് എന്നല്ല അന്റെ ഒരു ചോദ്യത്തിനുo എനിക്ക് ഉത്തരം പറയാൻ കഴിയൂല....
അല്ലേലും ങ്ങൾക്ക് എന്നെ ഇഷ്ടല്ലന്നും പറഞ്ഞ് മോന്ത കേറ്റി ബാത്‌റൂമിലേക്ക് പോയി....
പിന്നെയാ ഓർത്തത് ഇന്നലെ ബാത്‌റൂമിൽ കണ്ട ആ പെട്ടി ഒഴിവാക്കിയിട്ടില്ലല്ലോ ന്നു....
പിന്നെ ഒരു ഓട്ടം ആയിരുന്നു....
മോളു... വാതിൽ തുറക്ക്...
ഞാനിപ്പോ കയറിയിട്ടൊള്ളൂ...
എന്നാലും കുഴപ്പല്ല....
തുറക്കമാട്ടെ... നീ എന്നാ പണ്ണുവേ....
മുത്തേ.... തുറന്നൊ മര്യാദക്ക്...
എന്നെ മര്യാദ പഠിപ്പിക്കാൻ നീ ആരാടാ ഉവ്വേ....
അനക്ക് ആരാണ് ഈ ഡയലോഗോക്കെ പഠിപ്പിച്ചു തരണേ...
അപ്പുറത്തെ വീട്ടിലെ ചേച്ചി ചേട്ടനോട് പറയുന്നത് കേൾക്കലുണ്ട്...
എന്നും പറഞ്ഞ് അവള് ഊറി ചിരിച്ചു,,
ആ ചിരി കേട്ടപ്പോ അറിയാതെ ഞാനും ചിരിച്ചു പോയി....
എന്നിട്ട് വാതിൽ തുറന്നു തന്നു....
ഞാൻ ആ പെട്ടി കയ്യിലാക്കി....
എന്താ ങ്ങളെ കയ്യിലെ പെട്ടിയിൽ ?
അ..അതൊരു സാദനാ...
എന്താ പറ... അല്ലാതെ ഞാൻ വിടൂല...
പിന്നെ എനിക്കുo തോന്നി. വെറുതെ തമാശക്ക് അവളെ ബുദ്ധി ഒന്ന് പരീക്ഷിച്ചു നോക്കിയാലോന്ന്...
എന്റെ കയ്യിലെ പെട്ടിയിൽ ഒരു ചെകുത്താൻ ഭൂതം ആണ്....
പിന്നെ അവളൊരു പൊട്ടി ചിരി ആയിരുന്നു....
ഞാൻ പൊട്ടത്തി ആണെന്ന് വിചാരിച്ചോ... ഭൂതം ആണ് പോലും ഭൂതം...
ഹോ സമാധാനം.... അപ്പൊ ബുദ്ധി ഒക്കെണ്ട്..
എടാ പൊട്ടാ.... കുടത്തിലെ ഭൂതം ഉണ്ടാകുള്ളൂ... അല്ലാതെ പെട്ടിയിലൊന്നും ഭൂതം ഉണ്ടാകൂല.....
പടച്ചോനെ...... അപ്പൊ നിഹാൽ പറഞ്ഞത് ശരിക്ക് സത്യം ആണല്ലേ....
അതെന്താ പെട്ടിയിൽ ഭൂതം ഉണ്ടായാൽ...
കുടത്തിലാ അവർക്ക് കുറച്ചൂടെ സേഫ്റ്റി. അവരെ അടിയിൽ കൊറേ പുക ഒക്കെ ഉണ്ടാകുല്ലെ... അതൊക്കെ കൊള്ളണo എന്നുണ്ടെങ്കിൽ കുടം ആണ് നല്ലത്....
നമിച്ചു പോന്നെ.... ഇയ്യ് വേഗം പോയി ഒരു ചൂട് ചായ കൊണ്ടു വന്നെ..... അല്ലെങ്കിൽ ഞാനിപ്പോ .....
ങ്ങളിപ്പോ ??
എന്തേലൊക്കെ ആയി പോകും....
അല്ലാഹ്.... എന്തൊക്കെ ഞാനിനി കാണണം,
ഒന്നിനും ഒരു ഉഷാറില്ല.....
താഴെ ചെന്നപ്പോ ഉമ്മയും വാപ്പയും ടേബിളിന് ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട് ....
കണ്ണൊക്കെ കലങ്ങി ഒരു വിധം ആയിട്ടുണ്ട്....
മോനെ....
ന്താ ഉമ്മ...
ഇന്നലെ ഞാൻ കേട്ടതൊക്കെ സത്യം ആണോ.....
മ്മ്...
ഇയ്യ് ഇനി എന്താ ചെയ്യാൻ പോണേ...
എനിക്കറീല ഉമ്മ.... അത് ഓർമിപ്പിക്കല്ലെ....
കുറച്ച് നേരത്തിനു ശേഷം നാല് ചായയുമായി അവള് വന്നു....
ഇത് വാപ്പാക്ക്, ഇത് ഉമ്മാക്ക്...
എന്ന് പറഞ്ഞ് നീക്കി വെച്ചു.....
ഞാൻ അവളെ മുഖത്തെക്ക് നോക്കി...
അവളെ പോലെ ഒരു മനസ്സ് തന്നിരുന്നെങ്കിൽ..... അറിയാതെ കൊതിച്ചു പോയി... സങ്കടങ്ങളില്ല.... പേടിയില്ല... ഒരു ടെൻഷനുല്ലാതെ.....
എപ്പോഴും ചിരിയും സന്തോഷവും....
ഞങ്ങൾ ചായ കുടിക്കുന്നതിന്റെ ഇടയിൽ അവൾ ഫോട്ടോ എടുത്തു...
ന്റെ അയ്ശു മോളേ.... ആ ക്യാമറ എങ്ങാനും അടിച്ചു പോവോ...., ??
വാപ്പ ഒരു പുഞ്ചിരിയോടെ ചോദിച്ചു...
സാരല്ല.... ഞാൻ അങ്ങ് സഹിച്ചു...
ന്റെ വാപ്പാക്ക് വല്ല്യ കട ഉണ്ട്... ഞാൻ അവിടെന്നു വാങ്ങിക്കോളാ....
ഹോ... അങ്ങനെ ആണോ....
അന്റെ വാപ്പ ഇപ്പൊ എവിടെ ആണോ... ആവോ...
പെട്ടെന്ന് അവളെ ചിരിയോന്ന് മാഞ്ഞു...
ചോദിക്കണ്ടായിരുന്നുവെന്നോരു തോന്നൽ ഉപ്പാടെ മുഖത്തു കണ്ടു ...
പറഞ്ഞ് തരാൻ മനസ്സില്ല......
വാപ്പ ഒന്ന് ചിരിച്ചു...
ദിവസം കൂടും തോറും അവളെ നില കൂടുതൽ വഷളാകാൻ തുടങ്ങി....
ഇപ്പൊ സ്വന്തം കുടുംബo മരിച്ചത് പോലും അവൾക്ക് ഓർമയില്ല.... ഉപ്പാടെ അടുത്ത് പോണം.... ഉമ്മാനെ കാണണം ഓരോന്ന് ആഗ്രഹം പറയും...
എങ്കിലും കഴിയുന്ന പരമാവധി ഓരോ പൊട്ടത്തരങ്ങൾ പറഞ്ഞ് അവൾ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു... സങ്കടങ്ങൾ മറക്കാൻ അത് ധാരാളം.....
അവള് കാരണം വീട്ടിൽ പൂച്ചയും കാക്കയും നിറഞ്ഞു.....
അവൾക്ക് തിന്നാൻ കൊടുക്കുന്നത് പോലും ആരും കാണാതെ പുറത്ത് കൊണ്ട് പോയി അവർക്ക് കൊടുക്കും.....
വീട്ടിൽ കൊണ്ടു വരുന്ന പാല് രാവിലെ അണ്ണാൻ കുഞ്ഞുങ്ങൾക്ക് പഞ്ചസാര ഇട്ട് മരത്തിൽ കേറി വെച്ച് കൊടുക്കും....
അങ്ങനെ അവരും വീട്ടിലെ സ്ഥിരം കസ്റ്റമേഴ്സ് ആയി.....
ആദ്യമൊക്കെ ഉമ്മ കല്ലെടുത്ത് എറിയുമായിരുന്നു.....
പിന്നെ ഉമ്മയും അത് കണ്ടു നിൽക്കും....
ഇടക്ക് അവളെ നിഹാലിനെ കൊണ്ടു പോയി കാണിക്കും..... എന്തെങ്കിലും miracle സംഭവിച്ചാലോ....
കൂടുതൽ കൂടുതൽ അപകടത്തിലേക്കാണ് നീ അവളെ കൊണ്ടു പോകുന്നത് റാഷി....
അവൻ മുന്നറിയിപ്പ് നൽകും....
പക്ഷേ എനിക്ക് കഴിയില്ലായിരുന്നു അവളെ പിരിഞ്ഞു ഒരു നേരം പോലും ജീവിക്കാൻ....
അവൻ എപ്പോഴും പറയും ...അവളെ കൊറച്ചു കാലത്തിനു മാറ്റി നിർത്തി നമ്മക്ക് ചികിത്സിക്കാന്ന്....
പക്ഷേ... ഞാനിന്നു വരെ സമ്മതിച്ചിട്ടില്ല...
ഒരിക്കൽ ഓഫീസിൽ,
റാഷി, നീ ആകെ upset ആണല്ലോ... എന്തു പറ്റി... കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു...
ഒന്നുല്ല...
റാഷി... വെറുതെ മറച്ചു വെക്കാൻ നിക്കണ്ട... കാര്യം പറ...
ഒടുക്കം ഗതി കെട്ട് ഐഷുവിന്റെ അവസ്ഥ മുഴുവൻ പറഞ്ഞപ്പോ അവളെ മുഖത്തെ എന്തെന്നില്ലാത്ത സന്തോഷം കണ്ടു.... എങ്കിലും അവൾ പുറത്ത് കാണിച്ചില്ല.....
റാഷി.... പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല.....
എന്താണ്... അല്ലേലും ശരിയുള്ള എന്തേലും നീ എന്നോട് പറയലുണ്ടോ....ഏതായാലും പറ....
അവസാനം അവൾ പറഞ്ഞു ..... പക്ഷേ എനിക്കറിയായിരുന്നു.... ഞാൻ അങ്ങനെ ചെയ്‌താൽ ഐഷു എന്നെന്നേക്കുമായി എന്നിൽ നിന്നും അകന്നു പോകുമെന്ന്.....പക്ഷേ എന്താണെന്നറിയില്ല അവൾ പറഞ്ഞതിനോട് എനിക്കുo ശരി തോന്നി....പൊട്ടി പെണ്ണ് ഐഷുമ്മാനെ എനിക്കുo മടുത്തു തുടങ്ങിയോ... 😔എനിക്കറിയില്ല നാഥാ....
തുടരും...
feel free follow
■■■■■■©കട്ടക്കലിപ്പൻ■■■■■■
wrtn by
Ashiq😉
" കണ്ണീർ കിനാവുകൾ.... "
റാഷി....ഞാൻ പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല.....
എന്താണ്... അല്ലേലും ശരിയുള്ള എന്തേലും നീ എന്നോട് പറയലുണ്ടോ....ഏതായാലും പറ....
അവസാനം അവൾ പറഞ്ഞു ..... പക്ഷേ എനിക്കറിയായിരുന്നു.... ഞാൻ അങ്ങനെ ചെയ്‌താൽ ഐഷു എന്നെന്നേക്കുമായി എന്നിൽ നിന്നും അകന്നു പോകുമെന്ന്.....പക്ഷേ എന്താണെന്നറിയില്ല അവൾ പറഞ്ഞതിനോട് എനിക്കുo ശരി തോന്നി....പൊട്ടി പെണ്ണ് ഐഷുമ്മാനെ എനിക്കുo മടുത്തു തുടങ്ങിയോ... 😔എനിക്കറിയില്ല നാഥാ....
അവൾക്ക് പറ്റിയ ഒരാളുണ്ട്.... അവളെ അവൻ ചികിത്സിക്കും....
ആരാണ് ആള്.. ?
ഞാൻ കോളേജിൽ പഠിക്കുമ്പോ എനിക്ക് ഒരുത്തനെ ഇഷ്ടായിരുന്നു... പക്ഷേ ഞങ്ങൾ ബ്രേക്ക് അപ്പ് ആയി ട്ടൊ.... പേര് നിസാം., അവനായിരുന്നു ഞങ്ങളെ കോളേജിലെ സൈക്കോളജി മാസ്റ്റർ, ടീച്ചർസിന്ന് പോലും അവൻ അത്ഭുതം ആയിരുന്നു... അത്രക്കും brilliant പേഴ്സൺ....അവനിപ്പോ ഒരു ഫേമസ് ഡോക്ടർ ആണ്.... ആദ്യം അവൻ തിരുവനന്തപുരത്ത് ആയിരുന്നു സ്റ്റേ ...ഇപ്പോ അവൻ ഇവിടെ അടുത്താ താമസം...ഒരു വീടും പറമ്പും സ്വന്തമായിട്ട് ഉണ്ട്.... ഞങ്ങൾ ഇപ്പോഴും കോൺടാക്ട് ഉണ്ട്.... ഞാൻ വേണങ്കിൽ ഐഷുന്റെ കാര്യം പറഞ്ഞ് റെഡിയാക്കാ....
എന്തിന്.??
അവൻ ചിലരെ മാത്രേ ട്രീറ്റ് ചെയ്യലുള്ളൂ....ഭയങ്കര സ്ട്രിക്ട് കേറിങ് ആണ് ...പക്ഷേ അവൻ ട്രീറ്റ് ചെയ്യുന്നവരൊക്കെ 100 % നല്ല നിലയിൽ റിക്കവർ ആവലുണ്ട്.... അതാണ് അവന്റെ പ്ലസ് പോയിന്റ്....
മ്മ്..... നോക്കട്ടെ....
ഞാൻ അന്വേഷിക്കട്ടെ...
ടാ.. റാഷി.. ഒരു കാര്യം കൂടെ...
എന്താ... ?
അവന്റെ ട്രീറ്റ്മെന്റ് ഡിഫറെൻറ് ആണ്... അയ്ശുനെ അവന്റെ അടുത്ത് നിർത്തേണ്ടി വരും.... ട്രീറ്റ്മെന്റ് കഴിയും വരെ...
മ്മ്... നോക്കട്ടെ...
ഞാൻ എതിരോന്നും പറയാത്തതിന്റെ സന്തോഷം അവളെ മുഖത്തുണ്ട്....
ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെന്ന് ഇറങ്ങി....
ഒരുപാട് ആലോചിച്ചു.... ശരിയാണെന്ന് എനിക്കുo തോന്നി..
അല്ലെങ്കിലും ഒരു പൊട്ടി പെണ്ണിനെ ചികിത്സിക്കാതെ എത്ര എന്നു വെച്ചാ കൂടെ നിർത്താ !!
നിഹാലിനെ ഫോൺ വിളിച്ചു...
jesla പറഞ്ഞ കാര്യം അവനോട് പറഞ്ഞു...
റാഷി... അവൾ പറഞ്ഞ ആളെ പേര് നിനക്കറിയോ....
ഓർമയില്ല....
നിസാം എന്നാണോ...
ആ.... യെസ്, നിസാം.... അത് തന്നെ പേര്....
ഞാൻ പറഞ്ഞിരുന്നല്ലോ എന്റെ അറിവിൽ ഒരാളുണ്ടെന്നു.... അവൻ തന്നെ നിസാം, ഇനി ഒന്നും ആലോചിക്കാനില്ല.... നമ്മക്ക് ഇത് ഉറപ്പിക്കാം..... നാളെ തന്നെ നീ അവളെ കൂട്ടി പൊയ്ക്കോ.... എനിക്ക് അവനോടത്ര കമ്പനി ഒന്നുല്ല.... അവളോട് കോൺടാക്ട് ഉണ്ടെന്നല്ലെ പറഞ്ഞെ... നീ അവളെ കൂട്ടിക്കോ....
മ്മ്.... ശരി....
തിരിച്ചു വീട്ടിലെക്ക് പോകുമ്പോ കാലുകൾ ഒരായിരം വട്ടം ഉൾവലിയുന്നുണ്ടായിരുന്നു....
കാർ പോർച്ചിൽ കാർ നിർത്തി....
നേരം ഇരുട്ടിയിട്ടുണ്ട്....
അല്ലാഹ്....
ഞാൻ അവളെ മുഖത് എങ്ങനെ നോക്കും....
അയ്ശു കോലായിൽ തന്നെ എന്നെ കാത്തിരിക്കുന്നുണ്ട്.....
ഇക്കാ......
എന്നും വിളിച്ച് എന്നെ കെട്ടിപിടിച്ചു...
എന്താപ്പോ എന്റെ അയ്ശുന് ഒരു സന്തോഷം....
എത്ര നേരായി ഞാൻ ഇവടെ ഇരിക്കാൻ തുടങ്ങീട്ട്.... ഇക്കാനെ കണ്ടപ്പോ എനിക്ക് സന്തോഷായി....
മ്മ്....
ന്റെ അയ്ശു പോയി ഡ്രസ്സ് മാറ്റി വാ... നമ്മക്ക് ഇന്ന് ഒരു സ്ഥലത്ത് പോണം....
തുള്ളി ചാടി കൊണ്ട് അവൾ റൂമിലേക്ക് പോയി....
ഉമ്മ, ഞാൻ അവളെ ട്രീറ്റ്മെന്റിന്ന് കൊണ്ടോവാൻ തന്നെ തീരുമാനിച്ചു ...നാളെ പോകും... ട്രീറ്റ്മെന്റ് കഴിയുന്ന വരെ അവള് ഇവിടെ ഉണ്ടാകുല്ല...
എന്ത് ?
ഇയ്യെന്താ ഈ പറയിണ്.. ??
ഓള് മ്മടെ....
പറയല്ലേ ഉമ്മാ.... കേൾക്കാൻ വയ്യ...
ഇതെന്റെ ആദ്യത്തെo അവസാനത്തെo തീരുമാനാ....
അത് പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി....
അവളവിടെ മുടി ചീകി ഇരിക്കാ...
ഞാൻ കുളിക്കട്ടെ ട്ടോ....
മ്മ്....
ഞാൻ ബാത്‌റൂമിൽ കയറി.... ഷവർ തിരിച്ചു...... ഭയങ്കര തണുപ്പ്....
അല്ലാഹ്....
ഇത് അവളെ കൂടെ ഒരു ഇടവേളയ്ക്കു മുന്നേയുള്ള അവസാനത്തെ യാത്ര....
നാളെ അവൾ മറ്റൊരു നാട്ടിൽ.... ഒറ്റക്ക്...
ഞാനും ഇനി അവളില്ലാത്ത രാത്രികളിൽ ഉറങ്ങണം.....
അവളെ കുസൃതി ചിരികളില്ലാതെ....
പിണക്കങ്ങളില്ലാതെ.....
മനക്കരുത്ത് നൽകണേ......
കണ്ണീർ ഒഴുകി.....
ഞാനും ഒരു അഹങ്കാരി ആയോ....
അവളെ വെറുത്തു തുടങ്ങിയോ.....
വാതിലിൽ മുട്ടൽ തുടങ്ങിയപ്പോ കുളി അവസാനിപ്പിച്ചു....
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ അവളെ കണ്ട് അന്തം വിട്ടു നിന്നു പോയി....
കണ്ണിൽ കറുപ്പിച് കണ്ണെഴുതി.... ചുണ്ടിൽ ചായം ചേർത്ത്..... അടിപൊളി മൊഞ്ചത്തി ആയി നിൽക്കാ....പോരാത്തതിന്ന് ഒരു കള്ളച്ചിരിയും....
അവളെ ചെമ്പൻ മുടികൾ അവൾക് പ്രത്യേക രസാ.... മുടി കഴുത്തറ്റം വരെ ഉള്ളുവെങ്കിലും അതാണ് അവൾക്ക് ഭംഗി....
അവളെ ചുമരിനോട് ചേർത്ത് നിർത്തി ഞാൻ അവളെ ആ കുഞ്ഞു മുഖം കയ്യിലെടുത്തു....
എന്റെ അയ്ശുമ്മ എന്തു മൊഞ്ചത്തിയാ....
അയ്യടാ.... ആ പേരും പറഞ്ഞ് ഇന്ന് പോകാതിരിക്കാനല്ലേ...
അല്ല.... സത്യായിട്ടും അടിപൊളി ആയിക്ണ്...
എനിക്ക് എന്റെ ഇക്കയാണ് ചന്ദ്രിക റെക്കമന്റ്റ് ചെയ്തത്....
ഒലക്ക.... ഓരോരോ ഊള ഡയലോഗും പഠിച്ചോണ്ട് വരും....
ഞാൻ അവളെ ചുണ്ടിലേക്ക് ഒന്ന് നോക്കി....
ഉദ്ദേശം മനസ്സിലായന്ന് തോന്നുന്നു പതിയെ അവൾ കണ്ണടച്ചു....
പൂർണ്ണമായി അവളെ അധരങ്ങളോട് ഞാൻ ചേരുമ്പോഴും എന്റെ കണ്ണ് നിറഞ്ഞിരുന്നു...
ഇതെന്റെ അയ്ശുവിനുള്ള അവസാനത്തെ ചുംബനം.....
എത്ര നേരം അവളോട് അങ്ങനെ ചേർന്ന് നിന്നുവെന്നറിയില്ല....
എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് താഴേക്കു ഇറങ്ങി...
കാറിൽ കയറാൻ നിന്നപ്പോ ബൈക്കിൽ പോയ മതീന്നും പറഞ്ഞ് വാശി....
അവസാനം ബൈക്കിൽ തന്നെ കയറി.....
അവളെന്നെ ചേർത്ത് പിടിച്ചു.....
തണുത്ത ഇളം കാറ്റ് പതിയെ വീശുന്നുണ്ടായിരുന്നു ...
ഇക്കാ...
മ്മ്...
മുകളിലേക്ക് നോക്ക്....
ഞാൻ മുകളിലെക്ക് നോക്കിയാ മോളേ അന്റെo എന്റെo അവസാനത്തെ നോട്ടം ആയിരിക്കും അത്....
അതെന്താ...
ഒലക്ക... ഞാൻ ബൈക്ക് ഓടിക്കല്ലെ....
ഹോ... അങ്ങനെ...
രണ്ട് നക്ഷത്രങ്ങൾ നമ്മടെ കൂടെ വരുന്നുണ്ട്..... അത് ആരൊക്കെയാ എന്നറിയോ.... ഒന്ന് ഞാനും ഒന്ന് ഇക്കയും....
ഹോ...
മ്മ്... നമ്മള് എവിടെക്കാ പോണേ...
കടൽ തീരത്തേക്ക്...
ആഹ്.... എനിക്ക് നല്ല ഇഷ്ടാ...
അവിടെ എത്തും വരെ ഒന്നും മിണ്ടാതെ അവൾ പിറകിൽ ഇരുന്നു....
രാത്രിയിലെ ആ സുന്ദരമായ കടൽ കണ്ടപ്പോ തിരമാലകൾക്കിടയിലേക്ക് അവൾ ഇറങ്ങി ഓടി....
പ്രക്ഷുദ്ധമായ കടൽ തീരം....
ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദം കാതിൽ അലയടിക്കുന്നു....
അത് പോലെആയിരുന്നു മനസ്സും....
അവളോഡോത്തുള്ള അവസാന നിമിഷങ്ങൾ....
രാവിലെ 6 മണിക്ക് കാറുമായി jesla വരും.... പിന്നെ ചങ്ക് പിടയുന്ന നിമിഷങ്ങൾ.....
ആ മണലിൽ അവളെ കോപ്രായങ്ങൾ കണ്ട് ഞാനും ഇരുന്നു....
തിരമാലകളിൽ ചാടി കളിക്കാ....
അവളെ സന്തോഷം കണ്ടിട്ടാകണം തിരമാലകൾ ഒന്നിനു പിറകെ ഒന്നൊന്നായി വന്നു.....
കൊറേ നേരം കളിച്ചപ്പോ അവൾ നന്നേ ക്ഷീണിച്ചു....
നനഞ്ഞ ഡ്രസുമായി അവൾ അടുത്ത് വന്ന് ഇരുന്നു....
എന്റെ തോളിൽ തല ചായ്ച്ചു കിടന്നു...
നോക്കിയേ ഞാനിങ്ങട്ട് പോന്നപ്പോ ആ തിരമാലകളും പോയി....
ഞാൻ നോക്കി... ശരിയാണ്..
കടൽ ശാന്തമായിരിക്കുന്നു.....
ഇതൊക്കെ ഇക്ക എനിക്ക് കാണിച്ചു തരുമ്പോ എനിക്ക് ഇക്കാനോട് ഇഷ്ടം കൂടാ....എന്നാലും എന്തന്നറിയില്ല.... നെഞ്ചില് എവിടെയോ ഭയങ്കര സങ്കടം....
ന്താ അയ്ശുക്ക് ഇത്ര സങ്കടം ?
ഇക്ക എന്നെ എവിടെo ഒറ്റക്കാക്കരുത് ട്ടൊ.... ഇക്കാടെ അയ്ശുന്ന് താങ്ങൂല...
മ്മ്... ഞാൻ അവളെ തോളിൽ പിടിച് ഒന്നൂടെ അരികിലേക്ക് ചേർത്ത് ഇരുത്തി....
അവളെന്റെ കൈ എടുത് അവളെ നെഞ്ചിൽ വെച്ചു....
കേൾക്കുന്നുണ്ടോ...
എന്ത് ?
ഉള്ളിലെ മുട്ട്...
മ്മ്... കേൾക്കുന്നുണ്ട്... പേടിക്കണ്ട ട്ടൊ... ഈ അയ്ശു ഇക്കാടെ സ്വന്തം അല്ലെ....
മ്മ്.....
ഒരുപാട് നേരം അവിടെ ഇരുന്നു....
ഡ്രസ്സ് ഒന്ന് ഉണങ്ങി എന്ന് കണ്ടപ്പോ വീണ്ടും തിരമാലകളെ ഇളക്കി മറിക്കാൻ ഓടി...
വീണ്ടും അതിൽ ചാടി കളിച്ചു കൊണ്ടിരുന്നു .....
എന്നോട് കൂടെ വരാൻ കൈ കൊണ്ട് ആംഗ്യo കാണിച്ചു....
ഇല്ലെന്നു പറഞ്ഞപ്പോ കൈ പിടിച്ച് ആ വെള്ളത്തിലേക്ക് കൊണ്ടു പോയി....
എന്റെ കൂടെ കുറച്ചു നേരം മിണ്ടാതെ അങ്ങനെ നിന്നു...
ഇക്കാ.... ഞാൻ ഇവരെ കൂടെ അങ്ങ് പോട്ടെ....
അവര് എന്നെ വിളിക്കുന്ന പോലെ....
അയ്ശുട്ടി.... ഞങ്ങളെ കൂടെ പോരെ ന്ന് എന്നെ വിളിച്ചോണ്ടിരിക്കാ....
നല്ല രസാവും ഇതിന്നടിയില് അല്ലേ....
ഒരുപാട് മീനുo....
ഒന്നാലോജിച്ചു നോക്കിയേ....
നീല വെള്ളം.... ചുറ്റും പല നിറമുള്ള മീനുകൾ....
കടലിന്റെ ഏറ്റവും അടിയിൽ അതൊക്കെ നോക്കി ഞാൻ അങ്ങനെ ഇരിക്കും.....
ഞാനും എന്റെ പടച്ചോനും മാത്രം....
മ്മ്..... അപ്പൊ പടച്ചോനെ മതിയോ ഇക്കയെ വേണ്ടേ....
പടച്ചോനല്ലേ എനിക്ക് ഇക്കയെ തന്നെ... ഇക്ക എന്നെ മറന്നാലും പടച്ചോൻ മറക്കൂല......എന്നെ ഇവിടം കാണിക്കാൻ ഇക്കയോട് പറഞ്ഞത് പടച്ചോനല്ലേ....
മ്മ്.....
അവൾ ദൈവത്തോട് കൂടുതൽ അടുത്ത പോലെ..... പല കാര്യങ്ങളും ദൈവം അവൾക്ക് ആ നിഷ്കളങ്കമായ ഹൃദയത്തിനു അറിയിച്ചു കൊടുക്കുന്നുണ്ട്....
സമയം നോക്കിയപ്പോ 12:00 am...
പോവാ.... ??
കുറച്ചൂടെ....
മതി... ഇനി പനി പിടിക്കും...
മ്മ്.....
അവൾ ഒന്നൂടെ മുന്നിലേക്ക് പോയി...
ഞാൻ പോവാ ട്ടൊ....
പിന്നെ ഒരിക്കൽ ഈ അയ്ശു ഇക്കാടെ കൂടെ വരണ്ട് ട്ടൊ...
അപ്പൊ നമ്മക്ക് കൊറേ നേരം ഒരുമിച്ചു കളിക്കാ...
ഒരു വലിയ തിരമാല വന്ന് അവളെ മൊത്തത്തിൽ നനയിച്ചു....
അവൾ ഒന്ന് കിണുങ്ങി ചിരിച്ചു....
എനിക്ക് യാത്രയപ്പ് നൽകിയതാ ല്ലെ..
എനിക്ക് ഇഷ്ടായി ഈ കടലിനെ ഒരുപാട് ഒരുപാട്......
ഞാൻ അവളെ കൂട്ടി ബൈക്കിനടുത്തേക്ക് നടന്നെങ്കിലും അവൾ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...
ഇക്ക.... ഞാനും അവരെ കൂടെ പോട്ടെ....
മിണ്ടാതെ ഇരിക് അയ്ശു... മണ്ടത്തരം പറയല്ലേ.....
തിരിച്ചു വീട്ടിലേക്ക്...
തണുത്ത കാറ്റ്... മഴ ചാറുന്നുണ്ട്...
അവളെന്നെ മുറുക്കി പിടിച്ചു....
ദൈവം വീണ്ടും അവളിലേക്ക് എന്നെ ആകർഷിച്ചുകൊണ്ടിരുന്നു.....
കണ്ണ് എന്തിനോ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു......
ഇത് ഞാനും അവളും ഒരുമിച്ചുള്ള അവസാന യാത്ര ആകുമോ.......
വീട്ടിൽ ചെന്നപ്പോ അവളെ കാത്ത് ഉറക്കമൊഴിച് ഉമ്മയും വാപ്പയും...
ങ്ങള് ഉറങ്ങിയില്ലേ....
ഈ അയ്ശുനെ കാണാഞ്ഞിട്ട് ഉറക്കം വന്നില്ല അല്ലെ....
അവൾ പുഞ്ചിരിയോടെ പറഞ്ഞെങ്കിലും അവർ ചിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.....
സമയം 1:00....
ഞങ്ങൾ റൂമിലേക്ക് പോയി....
ഇയ്യ് പോയി കുളിച്ചോട്ടാ....
മ്മ്... ആയ്ക്കോട്ടെ...
അവൾ ബാത്‌റൂമിൽ കയറി....
ഇനി അവളോടോത്ത് നാല് മണിക്കൂർ....
റൂമിലെ ഫോട്ടോകൾ എന്നെ നോക്കി കളിയാക്കുന്ന പോലെ....
അവയിലേല്ലാം ഞാൻ കണ്ടത് അവളെ കുസൃതി ചിരി മാത്രമായിരുന്നു....
എത്ര നേരം അത് നോക്കി നിന്നെന്നറിയില്ല....
അവൾ കുളിച്ചു കഴിഞ്ഞ് വന്നു....
ഇനി ഞാൻ കുളിക്കട്ടെ ട്ടാ....
ഉറങ്ങല്ലേ... ഞാൻ വന്നിട്ട് ഉറങ്ങാ...
ആയ്ക്കോട്ടെ ന്നും പറഞ്ഞ് അവൾ ക്യാമറ കയ്യിലെടുത്തു....
ഞാൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അവള് ബെഡിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു....
പതിയെ അവളെ ബെഡിൽ കിടത്തി....
ഞാൻ അവളെ നോക്കി അങ്ങനെ കിടന്നു.....
എന്ത് അഴകാണവൾക്ക്.... ഇനി നാളെ കഴിഞ്ഞാൽ ഒരു മാസം കഴിഞ്ഞേ കാണു....അത് വരെ ഞാൻ എങ്ങനെ നില്കും....
ഉറക്കം വരുന്നില്ല....
അവൾ ഇനി പുതിയ ഒരാളാകുമോ....
അവളെ ഞാൻ എങ്ങനെ അവിടെ ഒറ്റക്കാക്കി പോരും....
അവളെന്നെ വെറുക്കോ ?
പല പല ചിന്തകൾ കാട് കേറി...
ഞാൻ സമയം നോക്കി...
2:30...
ബാഗ് എടുത്ത് അവളെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യാൻ തുടങ്ങി....
അവളെ ഓരോ ഡ്രെസ്സിനും ഒരു പ്രത്യേക മണം ഉണ്ടായിരുന്നു....
അത് നെഞ്ചോടു ചേർത്ത് വെച്ച് കരഞ്ഞു....
അവളെപ്പോഴും ഇടുന്ന എന്റെ ഒരു T.ഷർട്ടും shorts ഉം ബാഗിൽ വെച്ചു....
പിന്നെ അവളെ ക്യാമറ.....
ഇനി എന്റെ കൂടെ നടന്ന് പകർത്താൻ ഈ കണ്ണുകളും ഉണ്ടാകില്ല....
ഈ ക്യാമറ എന്റെ കൈ കൊണ്ട് വാങ്ങി കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ....
ഇല്ല... എല്ലാ അവസരങ്ങളും ഒരു മുഴം മുന്നെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു....
ബാഗ് നിറച്ച് ഒരു ഭാഗത്ത് വെച്ചു....
ബാൽക്കണിയിൽ പോയി നിന്നു.....
ഞാൻ ചെയ്യുന്നത് ശരിയാണോ....
അവൾ അവിടെ സേഫ് ആവോ... ?
മഴ ഇപ്പോഴും പെയ്യുന്നുണ്ട്.... അതിന്റെ തണുപ്പോന്നും നെഞ്ചിലെ തീയിനെ ശമിപ്പിച്ചില്ല...
ഞാൻ തിരിച്ചു അവളെ കൂടെ വന്നു കിടന്നു....
കഴിയുന്നത്ര നെഞ്ചോടു ചേർത്ത്....
അയ്ശു.... ഇക്കാടെ കുട്ടി ഇക്കാനെ വെറുക്കല്ലേ....
ഈ ഇക്ക നിന്നോട് ചെയ്യുന്നതു ശരിയാണോ എന്നറിയില്ല.....
അവളെ നെറ്റിയിൽ ചുംബിച്ചിട്ടും മതി വന്നില്ല.....
പഴയ ഓർമകൾ ഓർത്ത് കിടന്നു...
ഞാൻ എപ്പോഴോ ഉറങ്ങി പോയി....
പിന്നെ ഞെട്ടി എണീറ്റപ്പോ....
ആദ്യം നോക്കിയത് ക്ലോക്കിലേക്ക് ആയിരുന്നു.....
സമയം 5:30....
അയ്ശു....
മ്മ്...
അയ്ശു...
എന്താ ഇക്കാ... എനിക്ക് ഒറക്കം വരുന്നു....
നമ്മക്ക് ഒരു സ്ഥലത്തു പോണം... ഇപ്പൊ തന്നെ മോള് പോയി ഫ്രഷ് ആവ്...
യാത്ര എന്ന് കേൾക്കുമ്പോഴെ അവൾക്ക് ആവേശമാണ്.....
ഇക്കയും കൂടെ ഉണ്ടോ....
മ്മ്...
എന്നാ ഞാനിപ്പോ വരാ ട്ടോ എന്ന് പറഞ്ഞ് ബാത്‌റൂമിലേക്ക് ഓടി ....
അവൾക്കറിയില്ലല്ലോ ശരിക്കും എന്താ നടക്കാൻ പോകുന്നതെന്ന്....
മോളു വാതിൽ തുറക്....
ന്തിനാ....
ഇക്കാടെ കുട്ടിനെ ഒന്ന് കാണട്ടെഡോ....
അല്ലാഹ്... ശബ്ദം ഇടറുന്നുണ്ട്....
അവൾ വാതിൽ തുറന്നു.... ബ്രെഷും വായയിലിട്ട് കിണ്ങ്ങുന്ന അവളെ ചിരി കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി.... ഇനി ഈ കുസൃതി ചിരിക്കൊപ്പം ചിരിക്കാൻ എനിക്ക് ജീവിതം ഉണ്ടാകൊ??
ഇങ്ങനെ ചിരിക്കല്ലേ അയ്ശു....
എനിക്ക് പിന്നെ ചിരിക്കേണ്ട.... ??
താഴെ jesla യുടെ ഹോണടി....
അല്ലാഹ്.... കാത്തോളണേ.....
ഇവളെ കൂടെ ഇനിയും ജീവിക്കാൻ അവസരം നൽകണേ...
ഞങ്ങളെ ഒരിക്കലും അകറ്റല്ലെ....
അവൾ കുളിച്ച് ഒരുങ്ങി.....
എന്റെ പ്രവൃത്തി എല്ലാo ഒരു യാന്ത്രികം പോലെ ആയിരുന്നു.....
അവൾ താഴേക്കു പോയി....
അവൾ കാണാതെ ഞാൻ ആ ബാഗ് എടുത്തു.......
താഴെ ചെന്നപ്പോ ഉമ്മയും വാപ്പയും നിൽക്കുന്നുണ്ട്....
രണ്ടാളും കരഞ്ഞ് തിമിർത്തിട്ടുണ്ട്.....
ന്തിനാ ങ്ങള് കരയിണേ....
ഞാനിപ്പോ വരൂലേ....
ഉമ്മ അവളെ കെട്ടിപിടിച്ചു....
ഈ ഉമ്മാക്ക് എന്താ പറ്റിയെ ?
ഞാനിപ്പോ വരും..... ഉമ്മാന്റെ കണ്ണീർ തുടച്ചു കൊടുത്തു....
കരയല്ലേ ട്ടാ.... ഉമ്മാടെ കുട്ടി ദേ കണ്ണടച്ചു തുറക്കുമ്പോഴേക്കും ഞാൻ മുന്നിൽ ഉണ്ടാകും....
വാപ്പ അവളെ മുഖത്തെക്ക് നോക്കാതെ തിരിഞ്ഞു നിന്നു...
ദേ.... എന്റെ പൊട്ടൻ കരയണ്ട ട്ടൊ....
ഈ അയ്ശുനെ ങ്ങൾക്കൊക്കെ അത്രക്ക് ഇഷ്ടാണോ.....
അവൾ പുറത്തേക്ക് ഇറങ്ങി....
ഒന്നൂടെ തിരിഞ്ഞു നോക്കി....
പേടിക്കണ്ട ട്ടൊ.... രാത്രി ആകുമ്പോഴേക്കും ഞാൻ വേഗം വരാ..... രണ്ടാളും വാതിലടച് ഇരുന്നൊ....
എന്നിട്ട് അവൾ ആ കുസൃതി ചിരി ഒന്ന് പുറത്ത് കാണിച്ചു....
ഉമ്മ അത് കണ്ട ഉടനെ മുഖം പൊത്തി....
വാപ്പ ചുണ്ട് കടിച്ചു പിടിക്കുന്നുണ്ട്....
അവള് കാണാതെ ബാഗ് കാറിലേക്ക് വെച്ചു....
ജെസി ഭയങ്കര സന്തോഷത്തിലാണ്...
ഞാൻ പിറകിൽ കയറാൻ നിന്നെങ്കിലും jesla മുന്നിൽ കേറാൻ പറഞ്ഞു....
തലയും താഴ്ത്തി അയ്ശു പിറകിലെക്ക് കയറി.....
വീട് മറയും വരെ തല പുറത്തേക്കിട്ട് കൈ വീശി കാണിച്ചു.....
കണ്ണീരിനെ പിടിച്ചു നിർത്തി ഞാനും പുറത്തേക്ക് നോക്കി ഇരുന്നു....
ഇക്കാ... നമ്മള് എവിടെക്കാ പോണേ....
ഒരിടം വരെ....
വായ അടക്കാതെയുള്ള അവളുടെ സംസാരം തുടർന്നു....
അത് കണ്ടിട്ട് ജെസിക്ക് പറ്റിയില്ല.....
അവൾക്ക് വർത്താനം പറയാൻ ഇടം കൊടുക്കാതെ ജെസിയും വർത്താനം തുടങ്ങി.....
ഓഫീസിലെ കാര്യവും മറ്റും....
അപ്പൊ അയ്ശു ഒന്നും മിണ്ടാതെ ഇരുന്നു.....
കൊറേ ആയിട്ടും ഒരു വിവരവും കാണാത്തതു കൊണ്ടു ഞാൻ ഒന്ന് തിരിഞ്ഞു നോക്കി....
ഇപ്പോ കരയും എന്ന മട്ടിലാണ്....
എന്നാലും കരയുന്നില്ല....
ഇക്കാ... എത്താറായോ...
ഒരു അഞ്ചു mnt കൂടി... ഇപ്പൊ എത്തും...
മ്മ്...
ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു....
jesla കൂടുതൽ എന്നോട് സംസാരിച്ചത് പറ്റിയിട്ടില്ല...
അത് jasla ക്ക് മനസ്സിലായിട്ടും അവൾ സംസാരിച്ചുകൊണ്ടേയിരുന്നു.....
ഒരു കുന്നിൻ മുകളിലാണ് വീട്.....
വലിയ ബംഗ്ലാവ് പോലെയുള്ള വീട്....
ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി....
അടുത്തുള്ള പറമ്പിൽ നിന്നും ഒരാൾ ഓടി വന്നു... വേലക്കാരൻ ആണെന്ന് തോന്നുന്നു.....
എന്താ സംഭവം എന്ന് മനസ്സിലാകാതെ അന്തം വിട്ട് അയ്ശു എന്നെ നോക്കി....
കാറിൽ നിന്ന് ഡോർ തുറന്ന് ഓടി വന്ന് എന്റെ കൈ മുറുകെ പിടിച്ചു... എന്നിട്ട് jasla യെ ഒന്ന് കളിയാക്കി കൊണ്ടു ചിരിച്ചു...
പാവം.....
എന്റെ കൈ ജെസി പിടിക്കോ ന്നു പേടിച്ചു വന്നതാ.....
ഇക്കാ.... നമ്മള് ഇനി ഇവിടെ ആണോ....
നമ്മളല്ല... നീ ഇനി മുതൽ ഈ വീട്ടിലാ....
ഞാൻ പറയുന്നതിന് മുന്നെ jasla മറുപടി പറഞ്ഞു....
എന്നിട്ട് കാറിന്റെ പിറകിന്ന് അവളെ ബാഗ് അവൾക്ക് മുന്നിലേക്ക് എറിഞ്ഞു.....
അവളാകേ പേടിച്ചു....
ഇ... ഇക്കാ.... എന്റെ ബാഗ്.
അയ്ശു...
എന്താ എന്നെ ഇവിടെ ഇട്ടേച്ചു പോവാണോ....
മോളു.... മ്മ്...
ഇക്കാക്ക് ഈ അയ്ശുനെ വേണ്ടാ ??
ഇക്കാ എനിക്ക് സങ്കടാവുന്നു....
ഞാനിപ്പോ കരയും....
എനിക്ക് ഇക്കാടെ കൂടെ വരണം....
അവളെ കണ്ണ് നിറഞ്ഞു....
ആ വേലക്കാരൻ അവളെ ബാഗ് എടുത്ത് അകത്തേക്ക് കൊണ്ടു പോയി.... കൂടെ ഞങ്ങളും...
അവൾക്കുള്ള റൂം കാണിച്ചു തന്നു...
അവൾ ചുറ്റും നോക്കി...
മോളു... ഇതാണ് കുറച്ച് ദിവസം നിന്റെ റൂം....
അപ്പൊ ഞാൻ ഇല്ലെങ്കിൽ ഇക്കാക് പേടി ആവില്ല....
മ്മ്....
എന്തിനാപ്പോ എല്ലാരും കൂടി എന്നെ മാറ്റി നിർത്തുന്നെ....
ഞാൻ അവളെ നെഞ്ചോടു ചേർത്ത് വെച്ചു.... മോളു... കൊറച്ചു ദിവസം ഇവിടെ നിൽക്....
ഇക്കാ... ആ കാറിൽ ഉണ്ടായിരുന്നത് ആരാ....
ഞാൻ ഒന്നും മിണ്ടിയില്ല....
ങ്ങളെ മണവാട്ടി ഇനി ആ താത്ത ആണോ...
പൊട്ടി ചിരിച്ചു കൊണ്ട് jasla അവിടേക്ക് വന്നു....
അതെ.... ഇനി മുതൽ നിന്റെ ഇക്കാടെ മണവാട്ടി ഞാനാ.... റാഷിക് ഒരു പേടിയും ഉണ്ടാവില്ല... ഞാനുണ്ടല്ലോ രാത്രി കൂടെ......
ജെസി... നീ ഒന്ന് പോകുന്നുണ്ടോ....
അവൾ ഒരു പുച്ഛത്തോടെ പോയി....
ഇക്കാ.... അപ്പൊ ഞാൻ ഇനി ഇക്കാടെ കുട്ടി അല്ലാ?
മോളു.... അത് വെറുതെ പറഞ്ഞതാ...
മോളുക്ക് ഒക്കെ മനസ്സിലാകുന്നുണ്ട്.... അപ്പൊ രാത്രി ഇക്കാക്ക് പേടിക് കൂടെ കിടക്കാൻ അവരും ഉണ്ടാകും ല്ലെ....
എനിക്ക് അല്ലേലും തീരെ ഭാഗ്യല്ല ..... ഞാൻ വിചാരിച്ചു ഇക്ക എന്റെ മാത്രം ആണെന്ന്.... ഇനി ഇന്ക് സ്വന്തന്ന് പറയാൻ ആരുല്ല....
കൂടുതൽ സെന്റി ഇവടെ വേണ്ടാ.... Because i dont have any emotions... നിങ്ങൾക്ക് പോകാ....
വാതിലിൽ ഒന്ന് മുട്ടി കൊണ്ട് ആരോ പറഞ്ഞൂ... ഞാൻ തിരിഞ്ഞു നോക്കി അപ്പോഴാ മനസ്സിലായത് അത് വേലക്കാരൻ അല്ല അത് നിസാം ആണെന്ന്....
ഇക്ക പോവാ... പിന്നെ വരാ....
ഇക്കാ... പോവല്ലേ ഇക്കാ... പ്ലീസ്... എന്നെ ഒറ്റക്കാക്കി പോകല്ലേ... ഇക്ക ഇല്ലെങ്കിൽ എനിക്ക് പേടിയാ.... പോവല്ലേ....
jesla അവന്ന് ഒന്ന് ഷേക്ക് ഹാൻഡ് ചെയ്ത് തിരിച്ചു വണ്ടിയിൽ കയറി.....
അവളെന്റെ കൈ മുറുക്കി പിടിച്ചു....
ഇക്കാ... പോവല്ലേ ട്ടൊ ....
അവൾ തേങ്ങി കൊണ്ട് പറഞ്ഞു...
ആ കുറുമ്പി പെണ്ണ് പൊയ്ക്കോട്ടെ....
എന്നിട്ട് എന്റെ മുഖത്തെക്ക് നോക്കി....
ഇക്കാ കരയല്ലേ....
ഞാൻ അവളെ കൈ വിടുവിച്ചു.....
അവൾ ആകാംക്ഷയോടെ എന്നെ നോക്കി..
മോളു.... ഞാൻ പോയിട്ട് നാളെ വരാ....
ഇക്കാ... ഞാനും ഉണ്ട്....
ങ്ങളെ മോളുക്ക് ഒറ്റക്ക് നിക്കാൻ പേടിയാ.....
ഞാൻ തിരിഞ്ഞു നോക്കാതെ വണ്ടിയിൽ കയറി.....
ഇക്കാ... പോവല്ലേ... ഇക്കാ....
ദേ... ഈ അയ്ശു പിണങ്ങി പോകും....
വീട്ടിൽ ഉമ്മക്കും വാപ്പാക്കും പേടിയാകും ട്ടോ .......
jesla വണ്ടി പതിയെ എടുത്തു..... ഗ്ലാസ്സ് ഉയർത്തി.....
അവൾ പൊട്ടി കരഞ്ഞു.... ആദ്യായിട്ട ഇങ്ങനെ അവൾ കരയുന്നത് കാണുന്നത്.....
ഞങ്ങളെ പൊട്ടി ചിരിപ്പിക്കാറുള്ള അവൾ ഇപ്പൊ പൊട്ടി കരയാ.....
ഇക്കാ..... ഒരു mnt....
ഞാൻ ഇനി ആ.... ആർക്കും ശല്യം ആവാതെ വീട്ടിൽ ഇരുന്നോളാ....
ഇക്കാ... ഞാൻ ഇനി മരത്തില് കയറൂല്ല...
അവളെന്റെ മുന്നിൽ കൈ കൂപ്പി.....
മാപ്പ്.... ഈ അയ്ശു ആരേം ഉപദ്രവിക്കൂല....
പതിയെ കാറിന്റെ സ്പീഡ് കൂട്ടി.....
കണ്ണ് പൊത്തി ഞാനും കരഞ്ഞു.....
മിററിലൂടെ കാറിന്റെ പിറകെ അവൾ ഓടി വരുന്നത് കണ്ടു...
jesla.... കാർ നിർത്....
no way..... Never....
ജെസി കാർ നിർത്താനാ ഞാൻ പറഞ്ഞത്....
ഞാൻ മിററിലൂടെ പിറകിലെക്ക് നോക്കിയപ്പോ തലയടിച് അവൾ വീഴുന്നതാ ഞാൻ കണ്ടത്......
ഞാൻ കാറിൽ നിന്നും ഇറങ്ങി ഓടി.....
അവൾ എന്നെ ഒന്ന് നോക്കി....
അവളെ കയ്യിലും കാലിലും ചോര പൊടിഞ്ഞിട്ടുണ്ട്...
ഇക്കാക്ക് വേദനിച്ചോ.....
അയ്ശു.... അന്റെ കയ്യിൽ .
അവളെന്റെ കൈ മുട്ട് നോക്കി...
സാരല്ല ട്ടോ... കൈ വേദനിച്ചില്ലല്ലോ....
എന്റെ നെറ്റിയിൽ തഴുകി കൊണ്ടിരുന്നു....
കാലിലൊക്കെ തടവി തന്നു ..
ഇനി ഇക്കാനെ നോക്കാൻ അയ്ശു ഉണ്ടാവുല്ല...അപ്പൊ ശ്രദ്ധിച്ചു വേണം നടക്കാൻ.... ഇനി പൊയ്ക്കോ.... ഞാൻ ഇവടെ നിന്നോള....
ഞാൻ തലയും താഴ്ത്തി പോവാൻ നിന്നപ്പോ ഒന്നൂടെ അവൾ വിളിച്ചു...
ഇക്കാ...
മ്മ്....
എന്തെ. ??
ഒരു കാര്യം കൂടെ അവസാനയിട്ട് ചോദിച്ചോട്ടെ...
മ്മ്... ചോദിക്ക്....
ഇനി ഒരിക്കൽ പോലും ചോദിക്കൂല....
മ്മ്... പറ...
എന്നെ ഇക്കാടെ പഴയ ആ അയ്ശുനെ പോലെ സ്നേഹിച്ചുടെ.... എന്നെ ഒരു വട്ടം കൂടി കൊണ്ടോവോ.... അടങ്ങി ഇരിക്കും.... സത്യം... ഇക്കയാണ് സത്യം....
മോളു.... പ... പറ്റാത്തോണ്ട.... മോളുന്റെ നല്ലതിന് വേണ്ടിയാ...
കടലിന്നടിയിലേക്ക് പോകുമ്പോ നമ്മക്ക് രണ്ടാക്കും കൂടി പോവാ.... നമ്മക്ക് പടച്ചോനെ കൂട്ടാതെ പോവാ..... എന്നാലേലുo എന്നെ കൊണ്ടു പോ....
ഞാൻ ഒന്നും മിണ്ടിയില്ല....
അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു....
ഞാൻ അവളെ മെല്ലെ തലോടി....
പ്രതീക്ഷയോടെ എന്നെ നോക്കി...
മോളുനെ കൂടെ കൂട്ടോ ?
ഇയ്യ് പൊയ്ക്കോ..... ഇക്ക നാളെ വരാ ട്ടോ...
മ്മ്.... അറിയായിരുന്നു... ആർക്കും എന്നെ വേണ്ടാന്ന്...
ഇക്ക നാളെ വരും.... മോളുനെ കൊണ്ട് പോകും...
പ്രോമിസ് ??
....മ്മ്....
അറിയാം വരൂലാന്ന്...
ആ താത്തനെ വീട്ടിൽ കേറ്റുമ്പോ അവിടത്തെ ഫോട്ടോ ഒക്കെ മാറ്റികൊണ്ടി ട്ടോ.... പിന്നെ വാപ്പാനോടും ഉമ്മനോടും പറയണം ഞാൻ ഇന്ന് വരില്ലെന്ന്... പേടിക്കണ്ടന്നും പറയണം...
മ്മ്....
ഞാൻ തിരിച്ചു വണ്ടിയിൽ കയറാൻ നിന്നു...
ഇനിയും ഉണ്ട് എനിക്ക് പറയാൻ.... കേൾക്കാൻ ഇക്കാക്ക് വയ്യല്ലോ... സാരല്ല... പൊയ്ക്കോ...
അവൾ എനിക്ക് കൈ വീശി കാണിച്ചു....
ഞാൻ പോകുന്ന വരെ അവൾ അവിടെ കൈ വീശി കൊണ്ടിരുന്നു....
ജീവിതത്തിൽ ആദ്യായിട്ട ഞാൻ ഇങ്ങനെ കരയുന്നത്....
എന്താ റാഷി ഇത്... ചെറിയ കുട്ടികളെ പോലെ....
ഞാൻ ഒന്നും മിണ്ടിയില്ല....
തിരിച്ചു വീട്ടിലേക്ക് ചെല്ലുമ്പോൾ കോലായിൽ കാത്തിരിക്കാൻ അയ്ശു ഉണ്ടാകില്ല......
തോളിൽ കയറാനും കുസൃതി കാട്ടാനും അവളില്ല....
കൂടെ നടന്ന് ചിരിപ്പിക്കാൻ അവളും ആ ക്യാമറയും ഉണ്ടാകില്ല.....
ഓരോന്ന് ആലോചിച് ഉറക്കത്തിലേക്ക് പതിയെ വീണു......
കാറിനന്റെ ഹോണടി കേട്ട് ഞെട്ടി ഉണർന്നു....
വീടെത്തിയിരിക്കുന്നു.....
ഞാൻ കോലായിലേക്ക് നോക്കി....
ആരും ഇല്ല....
പതിയെ അകത്തേക്ക് കടന്നപ്പോഴും എന്തോ ചങ്ക് പൊട്ടുന്ന വേദന.....
ഉമ്മ ഒരു റൂമിൽ പൊട്ടിക്കരയുന്നു....
ഉപ്പ റൂമിലെ അവളെ ഫോട്ടോകൾ നെഞ്ചോടു ചേർത്ത് വെക്കുന്നുണ്ട്....
ഞാൻ ഞങ്ങളെ റൂമിലേക്ക് കയറി....
അല്ലാഹ്... വയ്യ....
അവളില്ലാതെ ഈ റൂമിൽ.....
അവളിപ്പോ എന്ത് ചെയ്യാകും....
ഇപ്പോഴും കരയാകൊ??
പാവം പെണ്ണ്.....
വീട് വീടല്ലാതായിരിക്കുന്നു....
പരസ്പരം ആരും മിണ്ടാതെ.....
അവൾ വരച്ച ചുമരിലെ ചിത്രങ്ങൾ.....
തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകൾ....
ഇനി എല്ലാം ആർക്കു വേണ്ടി...
ബെഡിലേക്ക് ഇരുന്നു....
കയ്യും കാലും കുഴയും പോലെ.....
ക്ഷീണം കൊണ്ട് മെല്ലെ വീണ്ടും ഉറക്കത്തിലെക്ക് വീണു.....
================================
കാക്ക... ങ്ങളെ പേരെന്താ....
തേങ്ങി കൊണ്ട് അവൾ എന്നോട് ചോദിച്ചു....
നിസാം...
മുഖത്തെ ഗൗരവം വിടാതെ മറുപടി പറഞ്ഞു.
ങ്ങളെ ഞാൻ തല്ലിയ പോലെ ഉണ്ടല്ലോ ങ്ങളെ മോന്ത കണ്ടാൽ....
ഞാൻ മനസ്സ് കൊണ്ട് അറിയാതെ ചിരിച്ചു പോയി...
ഇക്ക....എന്നെ എന്തിനാ ഇവടെ എന്നെ തനിച്ചാക്കിയെ ??
...........
എന്നെ നാളെ കൊണ്ടോവാൻ ഇക്ക വരോ....
..........
അവളെന്റെ കൈ പിടിച്ചു....
ഇവിടെ വാ...
അവളെ റൂമിലെക്ക് കൊണ്ട് പോയി....
എന്റെ ഇക്കാനെ ഞാൻ കാണിച്ചു തരട്ടെ....
അവളെ ബാഗ് തുറന്ന് ഒരു ക്യാമറ എടുത്തു....
അതിൽ അവൾ പലരെയും കാണിച്ചു തന്നു......
കാക്കാ.... നമ്മക്ക് രാത്രി ഇക്കാനെ കാണാൻ പോയാലോ...
എനിക്കിപ്പോ അതല്ലേ പണി....
പ്ലീസ് കാക്ക...
ന്റെ ഇക്ക പാവാ.... ന്റെ ഉമ്മാക്കും ഉപ്പാക്കും രാത്രി ഒറ്റക്ക് പേടിയാ.....
എന്നെ തിരിച്ച് അങ്ങോട്ട് കൊണ്ട് പോകോ....
നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ .....
അല്ലാ പിന്നെ......
കാക്ക.... ങ്ങൾക്കും ഞാൻ ശല്ല്യം ആയോ ..... എന്നാലും കുഴപ്പല്ല....
ഞാൻ ഒന്നും മിണ്ടാതെ റൂമിൽ പോയി വാതിൽ അടച്ചു....
എനിക്കെന്തിന് അവളെ കാര്യം നോക്കണം... ചികിത്സ നാളെ തുടങ്ങും.... അല്ലാതെ അവളെ കാര്യത്തിൽ ഇടപെടാനും സോൾവ് ചെയ്യാനും എന്നെ കൊണ്ട് പറ്റില്ല....
പിന്നെ ശബ്ദം ഒന്നും കേൾക്കാത്തതു കൊണ്ട് മെല്ലെ വാതിൽ തുറന്നു നോക്കി...
അവളെ റൂം അടച്ചിട്ടുണ്ട്.....
സംസാരം കേൾക്കുന്നുണ്ട്....
ആരോടാണ് സംസാരിക്കുന്നെ...
ഒന്നൂടെ ശ്രദ്ധിച്ചപ്പോ ഒറ്റക്ക് ഇരുന്ന് സംസാരിക്കാണെന്ന് എനിക്ക് മനസ്സിലായി....
ഇതിന് വെറും രോഗമല്ല....
മുഴു ഭ്രാന്തണ്.... ഇതിനെ ട്രീറ്റ് ചെയ്യാനൊന്നും എന്നെ കിട്ടൂല....
ഇതെന്താ ഭ്രാന്തശുപത്രിയോ...
എന്നാലും അവള് പറയുന്നത് ഞാൻ വെറുതെ കേട്ട് നിന്നു....
ഇക്കാ.... ഇക്കാക് സുഖല്ലേ....
ഞാൻ ഇവിടെ ഒറ്റക്കാ... കൂട്ടിന് ആരുല്ല... ഇവിടെ ഉള്ള കാക്ക പാവാ... അധികം സംസാരിക്കൂല.... എന്നെ കാണുന്നത് ഭയങ്കര ദേഷ്യാ.... ഞാൻ എല്ലാർക്കും ശല്ല്യണല്ലോ... എനിക്ക് വയ്യ ഇക്ക...എന്റെ കയ്യും കാലൊക്കെ തരിക്കുന്നുണ്ട്....
എനിക്ക് വയ്യ ഇക്കാ....
ഒന്ന് കൊണ്ട് പോ....
എന്നെ ഒന്ന് കൊണ്ട് പോവോ പ്ലീസ് ....
എത്ര വട്ടം പറഞ്ഞു ഒന്ന് കൊണ്ടോവാൻ...
ഇക്കാ ഒരിക്കൽ കൂടി നമ്മക്ക് ഇന്നലെ രാത്രി പോയ സ്ഥലം വരെ പോയാലോ.... അത്രക്ക് ഇഷ്ടായി....
എന്തിനാ ഇവടെ കൊണ്ടുവന്നാക്കിയെ ??
പിന്നെ കരച്ചിലായിരുന്നു......
പിന്നെ ശബ്ദം ഒന്നും കേട്ടില്ല.....
ഞാൻ വാതിൽ തുറന്നു നോക്കി....
കയ്യും കാലും തളർന്ന് അവൾ കിടക്കുന്നുണ്ട്.....
ഞാൻ വേഗം മെഡിക്കൽ ടൂൾസ് എടുത്തു....
അവളെ പരിശോദിച്ചു....
കയ്യും കാലും വിറക്കുന്നുണ്ട്....
വായയിൽ നിന്ന് നുരയും പതയും....
മെഡിസിൻ കൊടുത്തു....
മെല്ലെ മെല്ലെ ബോധം നഷ്ടപ്പെട്ടു....
ലബോറട്ടറിയിലേക്ക് മാറ്റി....
അവളെ ബ്രോഡായി പരിശോധിച്ചപ്പോഴാ ആ ഞെട്ടിക്കുന്ന സത്യം കൂടി എനിക്ക് മനസ്സിലായത്....
(തുടരും )
8.last part....
wrtn by
Ashiq😉
" കണ്ണീർ കിനാവുകൾ.... "
ലബോറട്ടറിയിലേക്ക് മാറ്റി....
അവളെ ബ്രോഡായി പരിശോധിച്ചപ്പോഴാ ആ ഞെട്ടിക്കുന്ന സത്യം കൂടി എനിക്ക് മനസ്സിലായത്....
വിശ്വാസം വരാഞ്ഞപ്പോ ഞാൻ ഒന്നൂടെ അവളെ ചെക്ക് ചെയ്തു....
ബോധം ഇപ്പോഴും വന്നിട്ടില്ല....
റിസൾട്ട് ഞാൻ എന്റെ സീനിയർ ഡോക്ടറിന്ന് അയച്ചു കൊടുത്തു....
റിസൾട്ട് പോസിറ്റീവ് ആണെന്ന് പറഞ്ഞപ്പോ എന്തോ വല്ലാതെ ആയിപ്പോയി....
ഞാൻ അവളെ തലയിൽ ഒന്ന് തലോടി....
ദൈവം എല്ലാം കൂടി ഈ പാവം പെണ്ണിന്റെ തലക്ക് കെട്ടി വെക്കുന്നതെന്തിനാ....
മ്മ്.... അവൻ എന്തേലും കണ്ടിട്ടുണ്ടാവും...
റിസൾട്ട് ഞാൻ ഒന്നൂടെ നോക്കി....
ആദ്യായിട്ട് ഒരു രോഗിയോട് എനിക്ക് സഹതാപം തോന്നി.....
തലക്ക് കാൻസർ ആണ്..... അതും fourth സ്റ്റേജിൽ.... ഇനി അവൾക്ക് വെറും ദിവസങ്ങൾ മാത്രം ഈ മണ്ണിൽ ബാക്കി ....
അവൾക്ക് ഇൻജെക്ഷൻ കൊടുത്തു....
പതിയെ കണ്ണ് തുറന്നു....
ഇപ്പൊ അയ്ശു ഓക്കേ അല്ലെ.. ??
ഒരു പുഞ്ചിരിയോടെ ചോദിച്ചു...
ന്റെ ഇക്ക വന്നോ....
പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് ചോദിച്ചു....
ഞാൻ ഒന്നും മിണ്ടാതെ അവിടെന്നു പോന്നു....
ഞാൻ തിരിഞ്ഞു നോക്കിയപ്പോ പിറകിൽ അവളും ഉണ്ട്...
സോറി... ഞാൻ വിചാരിച്ചു ഇക്ക വന്നൂന്ന്....
മ്മ്....
ഭക്ഷണം അവളെ മുന്നിലേക്ക് വെച്ചു കൊടുത്തു....
എനിക്ക് വേണ്ട....
ഞാൻ അവളെ തുറിച്ചു നോക്കി....
എന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ... ഞാൻ കഴിക്കില്ലന്ന് ങ്ങളോട് പറഞ്ഞോ...
അതും പറഞ്ഞ് തല താഴ്ത്തി കഴിക്കാൻ തുടങ്ങി.... എന്നെ ബോധിപ്പിക്കാൻ വേണ്ടി ഒരു നുള്ള് കഴിച്ചു....
സമയം പുലർച്ചെ ആവാൻ തുടങ്ങിയിട്ടുണ്ട്... ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല....
ഞാൻ റൂമിൽ പോയി ഉറങ്ങാൻ കിടന്നു....
.................
ഉറക്കം കഴിഞ്ഞ് എണീറ്റപ്പോ രാവിലെ 10 മണി ആയിട്ടുണ്ട്.....
വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും അവളെ കണ്ടില്ല....
പുറത്ത് ഉണ്ടാകുമെന്ന് കരുതി....
പുറത്തേക്ക് പോയപ്പോ അവിടെയും കണ്ടില്ല......
മഴക്കാലം ആണ്... ഇടി വെട്ടിയപ്പോ ഞാൻ മുകളിലേക്ക് ഒന്ന് നോക്കിയതാ....
അപ്പോഴാ മരത്തിന്റെ മുകളിൽ കരഞ്ഞോണ്ട് ഇരിക്കുന്ന അവളെ കണ്ടത്....
കഴുത്തിൽ ക്യാമറ തൂക്കിയിട്ടിട്ടുണ്ട്...
ടി......
ഞാൻ അലറി വിളിച്ചു...
പെട്ടെന്ന് ഞെട്ടി കൊണ്ട് അവളെന്നെ ഒന്ന് നോക്കി...
ഇമ്മാതിരി വിളി വിളിച്ചാൽ എനിക്ക് ഹാർട്ട് അറ്റാക്ക് വന്ന് ജീവൻ പോകോല്ലോ.... ങ്ങൾക്കെന്താ പിരാന്താ.... കൊരങ്ങൻ !
മര്യാദക്ക് അവിടെന്നു ഇറങ്ങിക്കോ... അല്ലെങ്കിൽ ഞാനിപ്പോ...
ഞാനിപ്പോ ??
കല്ലെടുത്ത് എറിയും....
ആഹ്.... എന്നാ അതൊന്നു കാണണല്ലോ....
ഞാൻ എറിയും... പറഞ്ഞാ പറഞ്ഞ പോലെ ഈ നിസാം ചെയ്യും....
ഞാൻ ആദ്യേ ഒരു കാര്യം പറഞ്ഞ് തരാ...എന്നെ കല്ലെടുത്ത് എറിഞ്ഞാൽ ഞാൻ താഴെ വീഴും.... താഴെ എത്തി കഴിഞ്ഞാ ങ്ങള് ജീവനോടെ ഇരിക്കുന്ന് കരുതണ്ട.... കേട്ടോടാ കൊരങ്ങാ.... ന്റെ സ്വഭാവം ങ്ങൾക്കറീല....
എന്നാ ഞാൻ മര്യാദദേടെ ഭാഷയിൽ പറയാ മര്യാദക്ക് ഇറങ്ങിക്കോ.....
അതെ ഭാഷയിൽ ഞാനും പറയാ.... എന്റെ ഇക്കാനെ കാണിച്ചു തരാതെ ഇവിടെന്നു ഇറങ്ങൂല.... ജസ്റ്റ് റിമെംബേർ ദാറ്റ്...
സുരേഷ് ഗോപിടെ ഡയലോഗും അടിച്ച് കള്ള ഹിമാർ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ....
അതും പറഞ്ഞ് അവൾ വീണ്ടും മരത്തിന്റെ മുകളിലേക്ക് കയറാൻ തുടങ്ങി....
ഇവള് വല്ല കൊരങ്ങൻ കുടുംബത്തിൽ ജനിക്കണം..... എന്നാ പോക്കാ കേറി പോണേ ...
വിശക്കുമ്പോ വരുമെന്ന് എനിക്ക് ഉറപ്പുണ്ടയിരുന്നു..
ഞാൻ അകത്തേക്ക് പോയി എന്റെ സ്ഥിരം ജോലിയിൽ ഏർപ്പെട്ടു....
ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കി ഞാൻ കഴിച്ചു....
എന്നിട്ടും അവളെ കണ്ടില്ല....
കുറച്ച് ഫയൽ നോക്കാൻ ഉണ്ടായിരുന്നു അത് നോക്കി ഇരിക്കുന്നതിനിടയിൽ വീണ്ടും ഉറങ്ങി....
സന്ധ്യ ആയിട്ടുണ്ട് വാശി വിടാതെ പെണ്ണ് ഇപ്പോഴും അതിന്റെ മുകളിലാ.....
ഒരു കൊമ്പിൽ ചാരി ഉറങ്ങിയിട്ടുണ്ട്....
ഞാൻ കോണി വെച്ച് കയറി.... കയറി കയറി അവളെ അടുത്ത് എത്തിയപ്പോഴേക്കും ഞാൻ കുഴങ്ങി....
ഞാൻ അവളെ അടുത്ത് ഇരുന്നു.....
ഇക്കാ.....
അവളെന്റെ നെഞ്ചിലെക്ക് തല വെച്ചു....
ആ നിമിഷം ഞാൻ വേറെ ഏതോ ഒരു ലോകത്തായിരുന്നു....
ഞാൻ അവളെ തോളിൽ പിടിച്ചു.....
ഇക്കാ......
......
ഇക്കാ...
മ്മ്....
ഞാൻ ഇവിടെ ഒറ്റക്കാ.... കൂട്ടിന് ആരൂല്ല... ഈ അയ്ശു മാത്രം ഒള്ളൂ.... ഇക്ക എന്തിനാ ഈ കുട്ടിനെ തനിച്ചാക്കിയെ.......
ഇക്കാ... ഈ അയ്ശുന്ന് വയ്യ ട്ടോ.... കയ്യും കാലും ഒക്കേ ഭയങ്കര വേദന ആണ്....
മ്മ്....
അയ്ശുനോട് ങ്ങൾക്ക് ഇപ്പോഴും പിണക്കം ആണോ....
എന്തിനാ എന്നോട് പിണങ്ങുന്നെ...
ഞാൻ പാവല്ലേ...
കൊറേ കേട്ടു നിന്നപ്പോ ആകെ ഒരുമാതിരി ഫീലിംഗ്....
അയ്ശു.... ഇത് ഞാനാ.... നിസാം കാക്ക..
അവളൊന്നു എണീറ്റ് തുറിച്ചു നോക്കി...
അതിന് ങ്ങള് ആരാന്നു ഞാൻ ചോദിച്ചോ....
സോറി....
എനിക്ക് എന്നെ ഇക്കയെ കാണണം... കാണിച്ചു തരോ....
അയ്ശു... അവരൊക്കെ ഒരുപാട് ദൂരെയാ...
കള്ളം പറയണ്ട.... കണ്ണ് അടച്ച് തുറന്നാൽ അവിടെത്തും...
ഓലക്കാണ്.... എന്നാ കണ്ണടക്ക് അവര് എത്തുന്നത് കാണണല്ലോ....
വരൂല ല്ലെ...
മ്മ്...
അയ്ശു കൊറച്ചു കാലത്തിന് അതായത് ഒരു മുപ്പതു ദിവസത്തിനു ഈ അയ്ശു മോളേ ഇക്ക ഇനി ഈ കാക്ക ആണ് ട്ടോ....
അപ്പൊ ന്റെ ഇക്ക ഇനി വരില്ലാ ??
വരും കൊറച്ചു കഴിഞ്ഞിട്ട്....
നാളെ വരോ ??
വരില്ല...
എന്നിട്ട് ഞാൻ ഒരു കുസൃതിയോടെ ചോദിച്ചു.... അപ്പൊ ഇനി ഈ അയ്ശു മോളെ ഇക്ക ആരാ ??
അവളെന്നെ ഒന്ന് നോക്കി.... എന്നിട്ട് ഒരു ചിരിയോടെ എനിക്ക് നേരെ ചൂണ്ടി.....
മ്മ്... ഇനി അയ്ശുന്റെ ഇക്ക ഞാനാട്ടോ....
ആ....
അവളെ ആ ചിരി കണ്ടപ്പോ എന്താണെന്നറിയില്ല... ഉള്ളിൽ ഒരു സന്തോഷം......
അവൾ കേറിയ സ്പീഡിൽ താഴേക്ക് ഇറങ്ങി,
ഞാനാണെങ്കിൽ അങ്ങട്ട് പിടിച്ച് ഇങ്ങട്ട് പിടിച്ച്....
ദേ .... ഇങ്ങട്ട് ചാടിക്കോ... ഞാൻ താഴെ പിടിച്ചോളാ...
അതും പറഞ്ഞ് അവൾ കൈ നീട്ടി.... എന്താപ്പോ പഹയത്തിന്റെ ഭാവം. കൈ നീട്ടി നിൽക്കുന്നത് കണ്ടാൽ താഴേക്ക് വരാൻ പോകുന്നത് വല്ല അണ്ടിയോ മാങ്ങയോ മറ്റോ ആണെന്നാ വിചാരം.....
ഏതായാലും കഷ്ടപ്പെട്ട് ഇറങ്ങി....
ഇനി മേലാൽ കയറരുതന്ന് വാണിംഗ് കൊടുത്തു.......
അവളെ തോളിൽ കയ്യിട്ട് തിരിച് വീട്ടിലേക്ക് നടക്കുമ്പോ കൂട്ടിന് ആരൊക്കെയോ വന്ന പോലെ.....
ഒറ്റപെട്ട ജീവിതത്തിന്ന് ഒരു ഇടവേള ദൈവം തന്നു.....
രാത്രി ഭക്ഷണം കഴിച്ച് രണ്ടാളും രണ്ട് റൂമിലേക്ക് പോയി.....
ഉറക്കം വരുന്നില്ല....
സമയം 11:00
ഞാൻ അവളെ റൂമിലേക്ക് പോയി നോക്കി....
സംസാരം കേൾക്കാം....
ഇക്കാ.... പേടിയാവുന്നു.....
ങ്ങളോട് പറഞ്ഞ് പറഞ്ഞ് ഞാൻ കുഴങ്ങി..... ഒരു കാര്യം ഞാൻ പറഞ്ഞ് തരാ ഇനി ഈ അയ്ശു ങ്ങളെ കൂടെ വരില്ല ട്ടോ ... എന്നെ ഇഷ്ട്ടല്ലത്ത ഇക്കാടെ കൂടെ ഇനി ഒരിക്കലും എങ്ങട്ടും വരില്ല..... ബൈ....
ഞാൻ വാതിൽ മെല്ലെ തുറന്നു നോക്കി .... അപ്പോഴാ മനസ്സിലായത് ഇതൊക്കെ അവൾ ക്യാമെറയിൽ വീഡിയോ എടുക്കാണെന്ന്....
ഇതെന്തിനാപ്പോ എന്ന് കരുതി നിന്നപ്പോഴാ അവള് എന്നെ കണ്ടത്....
കാക്ക.... എനിക്ക് ഉറക്കം വരുന്നില്ല.....
മോളു വാ... ഞാൻ കാണിച്ചു തരാ....
അവൾക്ക് ഒരു കട്ടി കുപ്പായം കൊടുത്തു... അവൾ അതിട്ടു....
മല കേറാൻ ഇഷ്ടാണോ മോളുക്ക്...
അവൾ സന്തോഷത്തോടെ തലയാട്ടി.....
വേഗം പോയി ക്യാമറ എടുത്തു....
ഇത് എന്റെ വാപ്പ വാങ്ങി തന്നതാ... നല്ല രസല്ലേ ??
മ്മ്... രസണ്ട്...a
അങ്ങനെ പറഞ്ഞത് നല്ല ഇഷ്ടായന്ന് തോന്നുന്നു.... അവളാ കുസൃതി ചിരി പുറത്ത് കാട്ടി....
ചിരിയാണ് എന്നെ അവളിലേക്ക് ആകർഷിക്കുന്നത്.....
മനുഷ്യൻ ഇത്രക്ക് ക്രൂരനാണോ....
ഈ പാവം പൊട്ടി പെണ്ണിനെ ഇട്ടേച്ചു പോവാൻ അവന്ന് എങ്ങനെ മനസ്സ് വന്നു....
ഞാനാണെങ്കിൽ ജീവിതം കാലം മുഴുവൻ ഈ പൊട്ടിയെ സഹിചിരുന്നെനെ....
ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.....
നല്ല നിലാവുള്ള രാത്രിയാണ്... പൗർണമി രാവ്...
അയ്ശു....
മ്മ്....
ആ കാണുന്ന മലയാണ് കുരുവിമല.....
അതിൽ മുഴുവൻ കുരുവികളണോ... ??
ഹേയ്... അല്ലല്ല....
ചെറിയ മലയാണ്... പക്ഷേ അതിന്റെ മുളിൽ കയറി നോക്കിയാൽ ഈ ഗ്രാമം മുഴുവൻ കാണാൻ പറ്റും....
നല്ല തണുപ്പുള്ള കാറ്റും ഉണ്ടാകും....
കണ്ണടച്ച് അവിടെ ഇരുന്ന് പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന എന്തും കിട്ടും എന്നാ വിശ്വാസം.....
അയ്ശുക്ക് പോകണോ....
അവൾ ഒന്ന് കിണ്ങ്ങി കൊണ്ട് തലയാട്ടി.....
ഈ ചിരി ചിരിക്കല്ലേ പാത്തു.....കാണാൻ വയ്യ....
അതെന്താ....
ഒന്നുല്ല....
ഞാൻ അവളേം കൊണ്ട് ആ ചെറിയ മല കേറാൻ തുടങ്ങി..... പക്ഷേ ഞങ്ങളെ ഗ്രാമത്തിലെ വലിയ മല ഇതാണ്....
വായ അടക്കാതെ വർത്താനം പറഞ്ഞു കൊണ്ടിരുന്നു......
അവള് പറഞ്ഞ എല്ലാ കഥയിലും കഥാപാത്രം അവളെ ഇക്ക ആയിരുന്നു....
അങ്ങനെ കുറെ കയറിയതിന്ന് ശേഷം അതിന്റെ മുകളിൽ എത്തി.....
അവൾ തുള്ളി ചാടി...
ഇക്കാ.... കൂയ്.....
അവൾ കൂകി വിളിച്ചു....
അയ്ശു മെല്ലെ ...
എന്റെ ഇക്ക ഉറങ്ങായിരിക്കും... ഞാൻ വിളിക്കുന്നത് കേട്ടിട്ട് ഉണരട്ടെ.... ഒപ്പം ആ കുറുമ്പി മണവാട്ടിയും ഉണ്ടാകും....
എനിക്ക് അവളെ തീരെ ഇഷ്ടായില്ല....
ഞാൻ ഒന്ന് ചിരിച്ചു....
ങ്ങളെ ചിരി.... ഹോ എന്റെ സാറെ... പിന്നെ ചുറ്റുള്ളതോന്നും കാണൂല....
എന്നെ വല്ലാതെ അങ്ങട്ട് ആക്കി....
ഒരു വല്ലാത്ത കുറുമ്പി...
ഇപ്പോ ഞാൻ എന്താ ആഗ്രഹിക്കുന്നതെന്നറിയോ...
മ്മ്... എന്താ ?
അന്ന് കടലിൽ പോയപ്പോ ഇക്ക കൂടെ ഉള്ള പോലെ ഇപ്പോഴും അരികെത്ത് കൈ പിടിക്കാൻ ഇക്ക ഉണ്ടായിരുന്നങ്കിൽ.....
മ്മ് ...
അവൾ അതിന്റെ മുകളിൽ ഇരുന്നു....
കണ്ണടച്ചു....
ഞാൻ അവളെ നോക്കി ഇരുന്നു....
കൊറേ നേരം കഴിഞ്ഞപ്പോ അവളെ കണ്ണിലൂടെ കണ്ണീർ ഒലിക്കുന്നുണ്ട്...
അവൾ കണ്ണ് തുറന്നു....
നിറഞ്ഞ മിഴികൾ.....
ഒരു പുഞ്ചിരിയോടെ പറഞ്ഞു... ഇനി നമ്മക്ക് പോവാ....
മ്മ്...
ഞാൻ ഒന്നും പറഞ്ഞില്ല....
പോവാൻ നേരം ഞാൻ ചോദിച്ചു....
ഇയ്യ് എന്താ പ്രാർത്ഥിച്ചെ !
എന്റെ ഇക്ക എന്നെ വെറുക്കല്ലേ,പിന്നെ എന്റെ വാപ്പാക്കും ഉമ്മക്കും പേടി വരുത്തല്ലേന്നും......
മ്മ്....
തിരിച്ചു വീട്ടിൽ ചെന്ന് ഉറങ്ങി.....
അന്ന് അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു.... ദിവസങ്ങൾ കഴിയും തോറും ശരീരത്തിൽ കാൻസർ സെൽ അധികരിച്ചു കൊണ്ടേ ഇരുന്നു..... ഓരോ ദിവസവും വേദന കൊണ്ട് അവൾ നീറി കഴിഞ്ഞു...... വേദന കൂടുമ്പോ ഇൻജെക്ഷൻ കൊടുക്കും......
പിന്നെ വേദന സഹിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോ എന്നെ കുത്തിക്കോ ന്നും പറഞ്ഞ് ഓടി വരും.....
അത് കാണുമ്പോ തന്നെ സങ്കടം വരും....
എന്നും കോലായിൽ കാത്തിരിക്കും അവളെ ഇക്ക വരുന്നതും കാത്ത്....
ഒരു ദിവസം....
രാവിലെ എഴുന്നേറ്റ് അവളെ റൂമിലേക്ക് നോക്കിയപ്പോ അവൾ ഒരു മൂലയിൽ ഇരിക്കുന്നതാണ് കണ്ടത്...
ആള് വയലന്റ് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി....
മെല്ലെ വിളിച്ചു നോക്കി....
ഐഷു....
ദേ..... എന്റെ അടുത്തേക്ക് വന്നു പോകരുത്.....
അവൾ എഴുന്നേറ്റ് എന്റെ നേരെ തിരിഞ്ഞു...
അയ്ശു.... കൂൾ....
എന്നെ ആ പേര് വിളിച്ചിട്ടുണ്ടെങ്കി.... വേണ്ട... ആരും എന്നെ വിളിക്കണ്ട....
വേഗം ഇൻജെക്ഷൻ എടുക്കാൻ വേണ്ടി പോയി.....
നോർമൽ ഡോസിനേക്കാൾ കുറച്ച് കൂടുതൽ എടുത്തു....
അവളെന്റെ കയ്യിലെക്ക് നോക്കി .....
വേണ്ട.... എന്നെ കൊല്ലല്ലേ.... കാക്ക.... എന്നെ കൊല്ലല്ലേ.... പ്ലീസ്... ങ്ങളെ അയ്ശു മരിക്കുട്ടോ....
അവൾ പെട്ടെന്ന് വേറെ ഭാവത്തിലേക്ക് മാറി.....
എന്റെ ഇക്കാനെ കാണാൻ വേണ്ടിട്ടല്ലേ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.....
കാക്ക.... കൊല്ലല്ലേ....
അവസാനായിട്ട് ഇക്കാനെ ഒന്ന് കണ്ടോട്ടെ....എനിക്ക് കാണിച്ചു തരോ.... ഒറ്റ വട്ടം.....
അയ്ശു....
ഞാൻ അവളെ അടുത്തേക്ക് മെല്ലെ നടന്നു...
കാക്ക... പ്ലീസ്....
എന്റെ ഇക്കാനെ വിളിക്.... വരാൻ പറ.... ഇന്ന് വന്നില്ലെങ്കിൽ ഒരിക്കലും അയ്ശുനെ കാണാൻ പറ്റില്ലെന്ന് പറ.....
ഇക്കാനെ കാണാതെ ഇരിക്കാൻ കഴിയുന്നില്ല ....ഇനി എനിക്ക് ഇക്കാനെ കാണിച്ചു തന്നില്ലെങ്കി ഇനി ഈ അയ്ശു ഈ മണ്ണിൽ ഉണ്ടാകുല്ല.... അവസാനയിട്ട് പറയാ....
ഇന്നലെ ഉറങ്ങിയിട്ടില്ലന്ന് മനസ്സിലായി.... അതിന്റെ എഫക്ട് ആണ് കാണുന്നത്....
അവളെനിക്ക് നേരെ കൈ നീട്ടി....
കരഞ്ഞോണ്ട് അവൾ പറഞ്ഞു...
ഇനി ആ സാധനം കുത്തി വെച്ചോ..... എനിക്ക് നല്ലോണം വേദനിക്കുന്നുണ്ട്.....
ഞാൻ മനസ്സില്ല മനസ്സോടെ അവളിൽ ഇൻജെക്ഷൻ കൊടുത്തു....
ബോധം നഷ്ടപ്പെട്ട് അവളെന്റെ കൈകളിലേക്ക് വീണു....
സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഭ്രാന്തിയാണ് അവൾ.....
പക്ഷേ നിമിഷങ്ങൾ പോകും തോറും അവളെ കണ്ടിഷൻ വഷളായി കൊണ്ടിരുന്നു......
ഇസിജി ചെക്ക് ചെയ്തപ്പോഴേക്കും ഞാൻ ആകെ വല്ലാതെയായിരുന്നു....
ഇല്ല.... എല്ലാം കൈ വിട്ട് പോവാണ്.....
അവളെ അവസ്ഥ കണ്ടിട്ട് എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി...
ഇനി ഇത് കണ്ടു കൊണ്ടിരിക്കാൻ വയ്യ.....
അവസാനമായി കാണാൻ പറ്റുമെങ്കിൽ അവൾ കാണട്ടെ...... പാവം കൊറച്ചു ദിവസങ്ങളായി ഊണും ഉറക്കവും ഇല്ലാതെ അവൾ ഇക്കയിൽ ജീവിക്കുന്നു....
ഞാൻ Jasla ക്ക് വിളിച്ചു.....
ബിസി ആണ്....
പിന്നെ റാഷിദിന്റെ no. ലേക്ക് വിളിച്ചു....
ബിസി ആണ്....
അവനോട് ദേഷ്യം പതിനായിരം മടങ് വർധിച്ചു.....
ഒരു പാവത്തിനെ കഷ്ടപ്പെടുത്തിയിട്ട് രണ്ടാളും കൂടി സുഗിക്കാ ല്ലെ......
പെട്ടെന്ന് റാഷിദ് തിരിച്ചു വിളിച്ചു....
ഹലോ.... അയ്ശു ആണോ...
അത് കേട്ടപ്പോ സങ്കടം തോന്നി....
ഇത് പോലെ ഓരോ കാൾ വരുമ്പോഴും അവൻ ചോദിക്കുന്നുണ്ടാവുമല്ലോ....
ഞാൻ നിസാം ആണ് സംസാരിക്കുന്നത്... നിങ്ങൾ പെട്ടെന്ന് ഇവിടം വരെ ഒന്ന് വരണം.... വൈകരുത്...
മറുപടി പറയാതെ അവൻ ഫോൺ പെട്ടെന്ന് കട്ട് ചെയ്തു....
അവളെ ബോധം തിരിച്ചു വരുന്നുണ്ട്.....
അല്ലാഹ്..... കാത്തോളണേ......
ഗ്ളൂക്കോസ് കൊടുത്തെങ്കിലും അവൾക്ക് കണ്ണ് പോലും നേരാ വണ്ണം തുറക്കാൻ കഴിഞ്ഞില്ല..... അത്രക്കും ശരീരം tired ആയിരിക്കുന്നു.....
കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു വലിയ ശബ്ദത്തോടെ വീടിന്റെ മുന്നിൽ കാർ വന്നു.....
റാഷിദ്.... അവൻ വന്നു,
ഒരു ചെറിയ ചെറുപ്പക്കാരൻ....... പക്ഷേ കരഞ്ഞു കലങ്ങിയ കണ്ണുകൾ....
എന്റെ അയ്ശു....
ന്റെ അയ്ശു ഓടെന്ന് ?
അവനോട് വല്ലാത്ത ഒരിഷ്ടം തോന്നി..... അവൾ അവന്റെ ജീവനായിരുന്നു..
ഞാൻ അവനെ അവളുടെ അടുത്തേക്ക് കൊണ്ടു പോയി....
അവളെ അവസ്ഥ കണ്ടപ്പോ അവന്റെ കണ്ണ് നിറഞ്ഞു..... കൈ കൊണ്ട് സ്വയം വായ പൊത്തി....
ഇത്..... ഇതെന്റെ അയ്ശു....
അവളെന്നെ ചോദിചിരുന്നോ....
ഒന്നല്ല.... ഒരായിരം വട്ടം....
അറിയായിരുന്നു....... ന്റെ കുട്ടി ഇവടെ കരയാകുന്ന്....
അയ്ശു.... കണ്ണ് തുറക്ക്.... അന്റെ ഇക്ക വന്നിരിക്കുന്നു.....
പാതി ബോധം നഷ്ടപ്പെട്ടു കിടക്കുന്ന അവളിൽ ഒരു അനക്കം കണ്ടു....
മെല്ലെ അവളെ ചുണ്ട് ഒന്ന് വിടർന്നു.....
പക്ഷേ... കണ്ണുകൾ തുറക്കാൻ അവൾക്ക് കഴിഞ്ഞില്ല.....
കൈ കൊണ്ട് ചുറ്റും എന്തോ തപ്പി കൊണ്ടിരുന്നു......
ഞാൻ ഒന്നും മനസ്സിലാകാതെ റാഷിയെ നോക്കി....
അവൻ അവളുടെ അടുത്തേക്ക് നീങ്ങി....തിരയുന്ന അവളെ കൈ എടുത്ത് അവന്റെ താടിയിൽ വെച്ചു....
അവളെ കണ്ണിലൂടെ കണ്ണീർ ഒഴുകി....
ഇ....ഇക്ക....
ന്റെ ഇക്ക വന്നു....
ഇക്ക വന്നു....
കാക്ക.... നോക്കിയേ... എന്റെ ഇക്ക പറന്നു വന്നു....
അവൾ പറഞ്ഞുകൊണ്ടിരുന്നു....
ഇക്കാടെ കുട്ടി കണ്ണ് തുറന്നെ.....
അവൻ തേങ്ങി കൊണ്ട് പറഞ്ഞു....
മോളുക്ക് ഇക്കാനെ കാണണ്ടേ ??
ഇക്ക.... കഴിയിണില്ല.... എനിക്ക് കണ്ണ് തുറക്കാൻ പറ്റിണില്ല.... എനിക്ക് ഇക്കാനെ കാണണം.....
ഞാനിപ്പോ തുറക്കാ ട്ടോ.... ഇക്ക പോവല്ലേ ട്ടോ...
അവൾ കൈ മുറുക്കി പിടിച്ചു....
ഇല്ല... ഇനി ന്റെ കുട്ടിനെ വിട്ട് ഇക്ക എവിടേക്കും പോകൂല.....
നമ്മക്ക് രണ്ടാൾക്കും കൂടി ഉമ്മാന്റെ അടുത്ത് പോകണ്ടേ....
ഇയ്യ് ഇല്ലാഞ്ഞിട്ട് വാപ്പ വീട്ടിൽ ഇരുന്നു കരയാണ് ട്ടോ....
അവൻ ഒരു കുഞ്ഞിനെ പോലെ തേങ്ങി....
മെല്ലെ ആ ചെറിയ കൈകൾ അവന്റെ കണ്ണീർ തുടച്ചു കൊടുത്തു....
കരയല്ലേ ട്ടോ.....
ഇക്കാക് ഞാൻ പോയപ്പോ സുഗായിരുന്നോ.... ഇക്കാടെ മണവാട്ടിക്ക് സുഖല്ലേ.....
മോളു.... ഇക്കാടെ മണവാട്ടി എന്നും ഈ അയ്ശു അല്ലെ.....
ഇക്ക..... എനിക്ക് സങ്കടം വരുന്നു.....
എന്റെ നെഞ്ച് ഇപ്പൊ പൊട്ടി പോകും.... പേടി ആവുന്നു ഇക്കാ.....
അവൻ അവളെ നെഞ്ചോടു ചേർത്ത് വെച്ചു.....
അവൾ പൊട്ടികരഞ്ഞു....
എന്നെ വിട്ട് പോകല്ലേ ഇക്ക.... ഇന്ന് ഇക്കാടെ കൂടെ ഞാൻ വരട്ടെ.....
പറ ഇക്കാ... എന്താ ഒന്നും മിണ്ടാത്തെ ??
അവൻ അവളെ പതിയെ എഴുന്നേൽപ്പിച്ചു....
മെല്ലെ അവൾ കണ്ണ് തുറന്നു.....
സന്തോഷം കൊണ്ട് അവളെ കണ്ണ് നിറഞ്ഞൊഴുകി....
അവൾ കൈ കൊണ്ട് അവന്റെ മുഖം തടവി......
ന്റെ ഇക്കാനെ ഞാൻ കണ്ടേ.... ഈ അയ്ശു ഇക്കാനെ കണ്ടു.....
സുന്ദരൻ ആയിട്ടുണ്ടല്ലോ......
ഇക്ക.... എനിക്ക് ഒരുപാട് പറയാൻ ഉണ്ട്.... ഒരുപാട് ഒരുപാട്......
അവൾ അവന്റെ കൈ പിടിച്ച് അവളെ റൂമിലേക്ക് കൊണ്ടു പോയി....
അവൾ ക്യാമറ എടുത്തു അവന്റെ കയ്യിൽ കൊടുത്തു....
ഇത് വാപ്പ തന്ന ക്യാമറ.....ഇനി ഇത് ങ്ങള് കൊണ്ടു പൊയ്ക്കോ .......
ഇക്ക ഇല്ലാഞ്ഞപ്പോ ഇക്കാനോട് പറയാൻ ഉള്ളതെല്ലാം ഇതില് ഉണ്ട്.... ന്റെ ഇക്ക കാണണം.... ഈ അയ്ശു ങ്ങളെ വെറുത്തിട്ടില്ലെന്ന് അറിയണം.... ട്ടോ...
അപ്പൊ എന്റെ കൂടെ ഇയ്യ് വരുന്നില്ലെ ??
ഇല്ല ഇക്കാ.... ഞാൻ വരുന്നില്ല..... ദേ എന്നെ നോക്കിയേ.... ഞാനിപ്പോ വീഴും....
അവൻ അവളെ താങ്ങി...
രണ്ട് ദിവസായി ഇക്ക.... ഭയങ്കര വേദന....
ഒരു വെള്ള ഡ്രസ്സ് ഇട്ട് ഞാൻ കിടക്കുന്നത് ഇപ്പൊ എന്നും ഞാൻ സ്വപ്നം കാണലുണ്ട്.....
അതെന്താ ഇക്ക... ?
ഞാൻ മരിക്കുന്നാണോ...
ഇന്നലെ ഞാൻ ഈ കാക്കാനോട് ചോദിച്ചു ഇക്ക എന്തിനാ ഇവടെ കൊണ്ടു വന്നാക്കിയെന്ന്.... അപ്പൊ പറയാ ഞാൻ പൊട്ടത്തി ആയതു കൊണ്ടാണത്രെ....
ഇക്കാ.... ഞാൻ പൊട്ടത്തി ആണോ....
സത്യം പറ....
ഇക്കാടെ പൊട്ടത്തി പെണ്ണിനെ ഇഷ്ട്ടല്ല ??
അല്ലേലും പൊട്ടികളെ ആർക്കേലും ഇഷ്ടാവോ... ല്ലേ...
ഇക്ക... ഞാനിപ്പോ മരിക്കോ..... ??
അവൻ അവളെ വായ പൊത്തി.....
ഞാൻ മരിച്ചാലും ഇക്ക ആ പഴയ അയ്ശുനെ പോലെ എന്നെ സ്നേഹിക്കണം.....
ഇക്കാ... ഈ പൊട്ടി പെണ്ണിനെ വെറുക്കല്ലേ ട്ടാ..... ഞാൻ പറഞ്ഞത് കേൾക്കാതെ മരത്തിൽ കേറി ങ്ങളെ വെറുപ്പിച്ചിട്ടുണ്ട്.... ഒക്കേ മാപ്പ്.... എല്ലാത്തിനും മാപ്പ്... ഈ അയ്ശു ഇക്കാടെ മാത്രം അയ്ശു ആണ്.... ഇക്ക എന്നും ഈ പൊട്ടി അയ്ശുന്റെ മാത്രം....
ഇക്ക... ഞാൻ മരിച്ചാൽ ഇക്ക ഒറ്റക്കാവൂല്ലെ.... സാരല്ല ട്ടോ.... ഞാൻ എപ്പോഴും ഇക്കാടെ കൂടെ പറന്നു നടക്കും ട്ടോ..... ആകാശത്തെക്കൊന്നും പോകൂല... ന്റെ ഇക്കാടെ കൂടെ മാത്രം നിൽക്കുള്ളൂ.... ഇക്കാക്ക് ഈ മണവാട്ടി മാത്രം മതി ട്ടോ...
ഇക്കാനെ കണ്ടു കൊതി തീർന്നില്ല....ഇന്ക് ഇനിയും കാണണം... ഇക്കാടെ കൈ പിടിച്ച് ഇനിയും ആ കടലിൽ പോണം.....
അവൾ പൊട്ടി കരഞ്ഞു.... എനിക്ക് ഉമ്മാനേം വാപ്പാനെo കാണണം.....
എനിക്ക് പേടിയാവുന്നു ഇക്കാ....
ഇക്ക.... ങ്ങളെ ഈ മോളുക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ....... ഞാൻ പോയാൽ ഇക്കാടെ അയ്ശുനെ മറക്കരുത് ട്ടോ....
പിന്നെ അവളൊന്നു ചിരിച്ചു.....
അവൻ പൊട്ടി കരഞ്ഞു....
ഇങ്ങനെ കരയല്ലേ ഇക്ക.... ഇക്കാടെ കുട്ടിക്ക് താങ്ങൂല.....
എന്റെ നെഞ്ചില് കൈ വെച്ച് തടവി തരോ....
വേദനിച്ചിട്ട് വയ്യ ഇക്ക.....
ആരൊക്കെയോ ഉള്ളിന്ന് വലിക്കുന്ന പോലെ....
പതിയെ കലിമ ചൊല്ലി.....
അവൾ അവന്റെ കയ്യിലേക്ക് കുഴഞ്ഞു വീണു....
ഞാൻ ഓടി ചെന്ന് അവളെ കൈ പിടിച്ചു നോക്കി....
ഞാൻ റാഷിക് നേരെ നിസ്സഹായതയിൽ തലയാട്ടി.....
എല്ലാം അവസാനിച്ചു ......
ആ മാലാഖ മരിച്ചു......
ദിവസങ്ങളുടെ ബന്ധം ഉള്ളു എങ്കിലും അവളൊരു മാലാഖ ആയിരുന്നു....
അവളെ ആ മുഖത് പുഞ്ചിരി വിടർന്നു....
അവൾ ചിരിക്കുന്നത് കണ്ട് ഞങ്ങൾ കരഞ്ഞു.....
റാഷി അവളെ നെഞ്ചോടു ചേർത്ത് വെച്ചു.... ആ കുഞ്ഞു മുഖത് ചുംബിച്ചു കണ്ടിരുന്നു....
അയ്ശു.... മാപ്പ്....
ചെയ്തെതെല്ലാം തെറ്റായിരുന്നു.....
കരയാനും ചിരിപ്പിക്കാനും ഇനി അയ്ശു ഇല്ല......
കുറുമ്പ് കാട്ടാനും ചോദ്യം ചോദിക്കാനും ഇനി ആളില്ല.....
വാശി പിടിക്കാനും മരം കേറാനും പെണ്ണ് ഇന്നില്ല.....
ആ കുസൃതി ചിരി ഇനി ഇല്ല.... എല്ലാം ഇനി ഓർമ്മകൾ മാത്രം.....
അവൻ ആ ക്യാമറ നെഞ്ചോടു ചേർത്ത് വെച്ചു....
അയ്ശു.... അനക്ക് ഫോട്ടോ എടുക്കണ്ടെടി.... ഒന്ന് കണ്ണ് തുറക്....ഇക്കാടെ കുട്ടിനെ സ്നേഹിക്കാൻ ഒരു വട്ടം കൂടെ അവസരം താ....
ഇക്കാക് ഇയ്യ് പോയാൽ ആരുല്ല ട്ടോ....
മോളു.... ആ കടലിന്നടിയിലേക്ക് നമ്മക്ക് പോണ്ടേ.......ഇക്കാക്കും അയ്ശുക്കും പോവാൻ ഇനിയും ഉണ്ട്.....
അയ്ശു... ഒന്ന് കണ്ണ് തുറക്.....
ഒരു വട്ടം കൂടെ.....
അയ്ശു ഇയ്യ് കണ്ണ് തുറന്നില്ലേൽ ഇക്ക പോവും ട്ടോ.....
എന്നേം കൂടെ കൊണ്ടോവായിരുന്നില്ലേ....
മോളു.... എണീക്....
അവൻ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു....
ഇനി കാത്തിരിക്കാൻ എനിക്ക് ആരൂല്ല മോളു..... എന്നെ ചിരിപ്പിക്കാനോ കരയിപ്പിക്കാനോ ആരൂല്ല.....
ഞാൻ റാഷിനെ എഴുന്നേൽപ്പിച്ചു.....
അയ്ശുക്ക് എന്തേലും പറ്റിയോടാ....
അവനെ ഞാൻ കെട്ടിപിടിച്ചു....
സാരല്ല റാഷി.....
ജീവിതത്തിൽ ഉള്ള സ്നേഹം മുഴുവൻ അവള് അനക്ക് തന്നു.... അത് കിട്ടാനും വേണം ഒരു ഭാഗ്യം..... പക്ഷേ അത് കാണാൻ പറ്റാത്തത് അന്റെ ഭാഗ്യക്കെട്......
.............
അവന്ന് അവളെ result കൊടുത്തപ്പോ വിറയാർന്ന കൈകളോടെ അവൻ വാങ്ങി....
അയ്ശുന്ന് കാൻസറുo ഉണ്ടായിരുന്നോ....
മ്മ്.... ലാസ്റ്റ് momments....fourth സ്റ്റേജ്..... ഒരു രക്ഷയുല്ല....
മ്മ്.... പാവം... ന്റെ പെണ്ണ് ഒരുപാട് വേദന സഹിച്ചു.... അതിനേക്കാൾ വലിയ വേദന ഞാനും കൊടുത്തു..... അത് പടച്ചോന്ന് പറ്റിയിട്ടില്ലന്ന് തോന്നുന്നു... അതോണ്ടാ വേഗം കൊണ്ടോയത്.....
================================
ഉറക്കിൽ നിന്നും ഞെട്ടി ഉണർന്നു.....
അല്ലാഹ്.... ഞാനിപ്പോ എന്താ കണ്ടേ... ആകെ വിയർത്തു കുളിച്ചിട്ടുണ്ട്.......
ഞാൻ ചുറ്റും നോക്കി.....
ഇല്ല.... അയ്ശു ഇല്ല.....
ഫോൺ എടുത്ത് സമയം നോക്കി... 11:00 am
അല്ലാഹ്... ഞാൻ കണ്ടത് എന്തൊക്കെയാ.....
എന്റെ അയ്ശു....
ഞാൻ താഴേക്ക് ഇറങ്ങി....
ഉമ്മ കസേരയിൽ ഇരുന്ന് ഉറങ്ങുന്നു....
കോലായിൽ ഉപ്പ ഇരിക്കുന്നു.....
റാഷി.... ഇയ്യ് ഇപ്പൊ എവിടെക്കാ...
ഞാൻ ഐഷുനെ കൊണ്ടുവരാൻ പോവാ....
അവള് ഇന്നലെ അല്ലെ പോയിട്ടുള്ളൂ...
ഇനി അവള് ഇവിടെ നിക്കും..... അവള് എവിടേം പോവൂല....
കണ്ട സ്വപ്നം വിശ്വസിക്കാൻ കഴിയാതെ തളർന്നു പോയി.....
കഴിയുന്ന പരമാവധി സ്പീഡിൽ വണ്ടി വിട്ടു......
കണ്ണ് നിറഞ്ഞിട്ട് ഡ്രൈവ് ചെയ്യാനും പറ്റിണില്ല.....
അവൾ അവിടെ ജീവനോടെ ഉണ്ടാകണേ എന്ന ഒരേ ഒരു പ്രാർത്ഥന.....
ആ വലിയ വീടിന്റെ മുന്നിൽ കാർ നിർത്തി....
കോലായിൽ തന്നെ നിസാമുo ന്റെ പൊന്നാര അയ്ശുവും.....
എന്നെ കണ്ടപ്പോ ഓടി വന്നു കെട്ടിപിടിച്ചു ....
ഞാൻ കരഞ്ഞു പോയി....
അയ്ശു....
ഇക്ക....
നിസാം ഞങ്ങളെ അടുത്തേക്ക് വന്നു...
എന്റെ പൊന്നു റാഷി....ഈ പഹയത്തിനെ ഒന്ന് കൊണ്ട് പൊയ്ക്കോ....
ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല.....
ന്തു പറ്റി... ??
ഇതിലും കൂടുതൽ എന്തു പറ്റാൻ...
ഇയ്യ് പോയതിനു ശേഷം ആകെ കരച്ചിലായിരുന്നു..... അത് വരെ എനിക്ക് കുഴപ്പല്ല.... പിന്നെ രാത്രി ആയപ്പോ അന്റെ കൂടെ അല്ലാതെ ഉറങ്ങൂലാന്ന് വാശി.....
ഉറങ്ങണ്ടന്ന് ഞാനും പറഞ്ഞു.....
ങ്ങള് എത്ര വരെ പഠിച്ചു ??
ഞാൻ കൊറേ പഠിച്ചിട്ടുണ്ട്, ബയോളജിയിൽ m.ഫീൽഡ് കഴിഞ്ഞു....
ഹോ... എന്തൊരു വെറുപ്പിക്കലാ ന്റെ ബാബുവെട്ടാ ......
സത്യം....
എന്നാ ഞാൻ ഒരു ചോദ്യം ചോദിക്കാ....നല്ല ആലോചിച്ചു ഉത്തരം പറഞ്ഞാ മതി.... ഉത്തരം പറഞ്ഞാൽ ങ്ങൾക്ക് ഉറങ്ങാ....ഉത്തരം പറഞ്ഞില്ലേൽ ഉറങ്ങാൻ പറ്റൂല... എന്റെ കൂടെ ഇരിക്കണം....
നൂറു വട്ടം റെഡി....
എന്തു കൊണ്ടാണ് നായകൾ മണത്തുനോക്കുന്നത്... ?
so സിമ്പിൾ.... അവർക്ക് അവരെ nostrils ഇൽ ഒരു പ്രത്യേക...
വേണ്ട.... നീട്ടി വലിച്ചു പോകണ്ട. ഉത്തരം തെറ്റാ...
ശരിയാണ്....
തെറ്റാണ് മോനേ.... വേറെ പറ,
എനിക്ക് മനസ്സിലാകും അന്റെ മാനസികാവസ്ഥ.....
വീണ്ടും ഒരുപാട് കാരണം പറഞ്ഞു... എന്നിട്ടും സമ്മതിച്ചു തന്നില്ല...
എത്ര ഉത്തരം പറഞ്ഞിട്ടും ഇയ്യ് എന്താ സമ്മതിക്കാത്തെ.. ?
അതൊന്നും ഉത്തരം അല്ലാത്തോണ്ടന്നെ... പൊട്ടൻ, പത്താം ക്ലാസുക്കാരന്റെ ബുദ്ധി പോലും ഇല്ലല്ലോ....
ഞാൻ പിന്മാറി, ഉത്തരം പറ....
ആഹാ... തോന്നുമ്പോ പിന്മാറാനും വരാനും ഇത് ങ്ങളെ വല്ലുപ്പാന്റെ പറമ്പല്ല....
എന്നാ പറ...
ഉത്തരം പറയട്ടെ...
പറ....
എന്തുകൊണ്ടാണ് നായകൾ മണത്തുനോക്കുന്നത് എന്നല്ലേ ചോദ്യം....
മ്മ്... പറ....
മൂക്ക് കൊണ്ട്, ഇംഗ്ലീഷിൽ നോസ്, ഹിന്ദിയിൽ നാക്ക് എന്ന് പറയും...
മൂക്കോ ??
മൂക്കല്ല... നാക്ക്,
നോസ്
തെറ്റാണ് അയ്ശു...
നായകൾ പിന്നെ തല കൊണ്ടാണോ മണത്തു നോക്കുന്നേ....
എന്റെ പടച്ചോനെ..... ഇതിനെ ഞാൻ....
എന്നിട്ടും അന്റെ അയ്ശു വിട്ടോ.... ഇല്ല....
ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു,
നേരം വെളുക്കുവോളം വായ അടക്കാതെ പറഞ്ഞു കൊണ്ടേയിരുന്നു....
ഉറങ്ങാൻ മുട്ടീട്ട് ഒരു ചോദ്യം കൂടെ ചോദിക്കാൻ പറഞ്ഞു,
ചോദിച്ചു... എട്ട് നിലയിൽ പൊട്ടി.... എന്നിട്ട് ഒരു നുള്ള് പോലും ഉറങ്ങിയിട്ടില്ല.... കൊണ്ട് പൊയ്ക്കോ..... ഇനി ഈ വഴിക്ക് വരണ്ട, ആ ഹിമാർ jasla ക്ക് എന്നെ തേച്ചതും പോരാഞ്ഞിട്ട് പാര പണിയലും തുടങ്ങി ല്ലേ.... കാണിച്ചു കൊടുക്കുന്നുണ്ട്....
കൊണ്ടു പൊയ്ക്കോ....
അവൾ കാറിലേക്ക് ഓടി കയറി....
ബാഗ് എടുത്ത് ഞാൻ കാറിൽ വച്ചു.....
അവൾ അവന്ന് കൈ വീശി കാണിച്ചു...
ഇങ്ങനെ ഒറ്റ തടി ആയിട്ട് നടന്നാൽ മതിയോ.... ഒരു തണി ഒക്കേ വേണ്ടേ....
അയ്ശു... വേണ്ട ട്ടാ...
ഞാൻ തമാശ പറഞ്ഞതാ ന്റെ കാക്ക....
അബ്ദുൽ കലാമും ശ്രീ നാരായണ ഗുരുവും സ്വാമി വിവേകാനന്ദനും ഒക്കെ ഉണ്ടാവുമ്പോ ങ്ങള് ഒരിക്കലും ഒറ്റക്കാവില്ല മകനെ ഒറ്റക്കാവില്ല......
അതെന്താ,
അവരൊന്നും കല്യാണം കഴിച്ചിട്ടില്ലന്നെ ...
ആഹാ അപ്പൊ അയ്ശുന്ന് വിവരം ഒക്കേ ഉണ്ടല്ലേ.... ഞാൻ വിചാരിച്ചു ഉള്ള് പൊള്ളയാന്നു...
വേണ്ട മോനേ ദിനേശാ....
ഈ അയ്ശു ആരാന്ന് അറിയണങ്കി ഈ ഇക്ക ആരാന്നു അറിയണം, ഇക്ക ആരാന്നു അറിയണങ്കി....
അറിയണങ്കി ??
ഷാജിയണ്ണനോട് ചോദിച്ചാ മതി.... മ്മടെ സ്വന്തം ആളാ....
മതി മോളെ വെടി.... കൊറേ നേരായല്ലോ... ഇനി നമ്മക്ക് പോവാ ട്ടോ....
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു....
നിസാമിനോട് യാത്ര പറഞ്ഞു,
ഞാൻ പോയി ട്ടോ...
മുറുക്കി പിടിച്ചോണo റാഷി ..... ഭൂമിയിൽ ഇത് പോലെ ചിലരെ ഉണ്ടാകു....ഒരേ സമയം ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്നവർ... അവർക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടല്ല.... നമ്മക്ക് അവരെ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടാ....
ഞാൻ അയ്ശുനെ ഒന്ന് നോക്കി...
ഇക്ക.... അതേതു ഫിലിമിലെ ഡയലോഗാ....
നിസാം ഒന്ന് പൊട്ടിച്ചിരിച്ചു....
എന്റെ പൊന്നോ.... ഒന്ന് വായ അടച്ചാലും....
അങ്ങനെ ഞങ്ങൾ ആ വീട്ടിൽ നിന്ന് തിരിച്ചു....
അയ്ശു നമ്മക്ക് എവിടെക്കാ പോണ്ടേ...
വയനാട് ചുരം കേറി ഹിമാലയൻ പർവതം ഇറങ്ങി ചൈനയിലേക്ക് പോകാ...അവിടെ ഭയങ്കര രസാന്ന് പറഞ്ഞു കേട്ടു....
അതും പറഞ്ഞ് അവളൊന്നു കിണ്ങ്ങി ചിരിച്ചു......
അവളെ കൂടെ ഞാനും....
ന്റെ കുട്ടിന്റെ മുഖത്തു ഭയങ്കര സന്തോഷം ആണല്ലോ ....
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് മകനെ.....
അവളെ ഡയലോഗ് കേട്ടിട്ട് ഭ്രാന്ത് പിടിക്കുന്നുണ്ടെങ്കിലും ഇനി ജീവിതക്കാലം മുഴുവൻ സഹിക്കാൻ ഞാൻ തയ്യാറാണ്....
ഇനി ലോകം മുഴുവൻ ചുറ്റണo... അവളേം കൂട്ടണം....
************ശുഭം **************
************ശുഭം **************