ശഫാഖ് അമർ
Novel full part
✍️ Suhaib
ജോഗിങ്ങ് കഴിഞ്ഞു വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് രണ്ടു കാലും മേശക്ക് മേൽ കേറ്റി വെച്ച് ടീവി കാണുന്ന
ന്റെ പുന്നാര അനിയത്തിയെയാണ്....
അവളോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ ഇരിക്കരുതെന്ന്....
അനുസരണയെന്നൊക്കെ പറയുന്നതൊന്നും അവളുടെ ഡിക്ഷണറിയിലില്ല....
എന്നാൽ ന്റെ സാമിപ്യം അറിഞ്ഞാൽ അവളെ പോലെ നല്ലൊരു കുട്ടിയെ മഷിയിട്ട് തിരഞ്ഞാൽ പോലും കിട്ടൂല....
അന്നേരം ഉണ്ടാകുന്ന ഒടുക്കത്തെ വിനയം...
നിഷ്കളങ്കത...
ന്റെ പൊന്നോ....
അതൊന്നും പറയാതിരിക്കാണ് ഭേദം...
അവളുമായി തല്ലിലേക്ക് കടക്കുന്നതിന് മുന്നേ ഞാൻ ആരാണെന്ന് അറിയണ്ടേ ചെങ്ങായിമാരെ നിങ്ങൾക്ക്....
ചന്ദനത്തോപ്പ് എന്ന് പേരുകേട്ട തറവാട്ടിലെ സവാദ് ആലിയ ദമ്പതികളുടെ മൂത്ത പുത്രൻ അഫ്താബ് ഹാഫിസ് നഹൽ....
എനിക്ക് തായേ ആണായിട്ടും പെണ്ണായിട്ടും വഴക്കുണ്ടാക്കാൻ ജനിച്ച ഒരേയൊരു സന്തതി...നിങ്ങൾക്ക് മനസ്സിലായി കാണും... ഹനിയ മെഹറിൻ....
അന്തസ്സിനും അഭിമാനത്തിനും ഒരു കുറവുമില്ലാത്ത തറവാട്....
ഒരുപാട് കുടുംബങ്ങൾ ചേർന്ന കൂട്ടു കുടുംബം....അവരിൽ നിന്നും സ്വന്തമായി വീട് മാറി പോന്നത് ഞങ്ങൾ മാത്രം....
അൽപ്പ സ്വൽപ്പം കലിപ്പും ഉശിരുള്ള ഉപ്പാന്റെ മോനായ എന്നോട് എല്ലാവർക്കും നല്ല മതിപ്പാണ്....ഉപ്പയോട് ഉള്ള പോലെ തന്നെ....
ഇത്ര അറിഞ്ഞാൽ മതി....
ബാക്കിയുള്ളത് ഞാൻ പറഞ്ഞാൽ പിന്നേ അതിന്റെ ത്രില്ല് കിട്ടില്ല....
അപ്പോ ഫോളോ മീ....
മുപ്പത്തി മ്മള് വന്നതൊന്നും അറിയാതെ ടീവിയിലേക്ക് കണ്ണും നട്ടിരിക്കാണ്....
ഇപ്പൊ ശെരിയാക്കി കൊടുക്കാം...
ഡീീീ.....
എന്നുള്ള തന്റെ അലർച്ച കേട്ടതും അവള് ഞെട്ടി തിരിഞ്ഞു എന്നെ നോക്കിയതും
കയ്യിലുണ്ടായിരുന്ന റിമോട്ട് തായെക്ക് വീണതും ഒരുമിച്ചായിരുന്നു.....
കലിപ്പ് ഒട്ടും വിടാതെ അവളുടെ ചെവി പിടിച്ച് പൊന്നാക്കി മ്മള് സംസാരിക്കാൻ തുടങ്ങി....
"നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ ഹംകേ....ഇങ്ങനെ ഇരിക്കാൻ പാടില്ലെന്ന്....
എത്ര പറഞ്ഞാലും കേൾക്കില്ല....
പുറത്ത് നിന്നും വേറെ ഒരാൾ കേറി വന്നാൽ അയാളെന്താ വിചാരിക്കാന്ന് വല്ല ബോധം ഉണ്ടോ നിനക്ക്.....??"
"ബിച്ചുക്കാ.....അതൊക്കെ ശെരിയാ.....
ഇപ്പൊ ഇങ്ങള് ന്റെ ചെവി വിട്.....
നന്നായി വേദനിക്കുന്നുണ്ട്....
ഇനി ഒരിക്കലും നുനു അങ്ങനെ ചെയ്യൂലാ...
ന്റെ പുന്നാര ഇക്കാക്കയല്ലേ....പ്ലീസ്....!"
"ഇതൊരുപാട് കേട്ടതാ മോളെ....
എപ്പോഴും നീ ഇത് പറഞ്ഞാ രക്ഷപ്പെടാ...
പിന്നെയും ഞാൻ കേറി വരുമ്പോ ഇതു
തന്നെയാകും നിന്റെ അവസ്ഥ....
അതുകൊണ്ട് വിടാൻ സൗകര്യമില്ല...."
"സത്യമായിട്ടും ചെയ്യില്ലെന്ന് പറഞ്ഞില്ലെ...."
മുഖത്ത് സങ്കടമൊക്കെ ഫിറ്റ് ചെയ്ത് അവള് പറയുന്നതിന് മുന്നേ തന്നെ ഞാൻ പിടി വിട്ടിരുന്നു....അങ്ങനെ ചെയ്തില്ലേൽ ആ കണ്ണുകൾ ചെലപ്പോ നിറയാൻ സാധ്യതയുണ്ട്....
അത് മ്മക്ക് സഹിക്കില്ല....
ചിണുങ്ങി എന്നെയും തട്ടി മാറ്റി ഉമ്മയുടെ അടുത്തേക്ക് പോകുന്ന അവളെ നോക്കി നിൽക്കുമ്പോഴാണ് അതെന്റെ കാതുകളെ പിടിച്ചുലച്ചത്...
* കാണ്മാനില്ല....
ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയെ കുറിച്ച് വല്ല അറിവ് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക *
ടീവി സ്‌ക്രീനിൽ തെളിഞ്ഞ ആ വാർത്തയുടെ വോളിയം കൂടിയതും എല്ലാവരുടെയും ശ്രദ്ധ എന്നിലായി....
അതൊന്നും ഗൗനിക്കാതെ ടീവി ഓഫ് ചെയ്ത് ഞാനെന്റെ റൂമിൽ കേറി ഡോർ വലിച്ചടച്ചു....
ഉമ്മയും നുനുവും പേടിയോടെ ഡോറിൽ തട്ടി വിളിച്ചേങ്കിലും ഞാൻ കേൾക്കാത്ത ഭാവം നടിച്ച് ജോഗിങ്ങ് ഡ്രെസ്സു പോലും മാറ്റാതെ ബെഡിൽ മലർന്ന് കിടന്നു.....
ആ മുഖം ഇനിയൊരിക്കലും കാണരുതേന്ന വാശിയോടെയാണ് സ്വന്തം നാടും വീടും വിട്ട് ഉപ്പാന്റെ കൂടെ ഇങ്ങോട്ട് തിരിച്ചത്.....
പ്രതീക്ഷക്ക് വിപരീതമായി വീണ്ടും അതെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.....
എന്തിന് വേണ്ടി....?
മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഓർമ്മിപ്പിക്കാനോ...??
വേണ്ടാ....
എന്തൊക്കെ സംഭവിച്ചാലും അടഞ്ഞ അധ്യായം തുറക്കാൻ ഈ അഫ്താബ് ആഗ്രഹിക്കുന്നില്ല....
ബെഡിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ വെച്ച ഫ്ലവർ വേസ് എടുത്ത് കണ്ണാടിയിലേക്ക് ആഞ്ഞു വീശിയെറിഞ്ഞതും ഓരോ ചില്ലു കഷ്ണങ്ങളായി അത് നിലത്തേക്ക് പതിച്ചു....
അപ്പോയെക്കും ഓർമകൾ എന്നെ വരിഞ്ഞു മുറുക്കിയിരുന്നു.....
©©©©©©©©©©©©©©©©©©©©©©©©©
4 വർഷങ്ങൾക്ക് മുന്നേ....
ബാംഗ്ലൂർ സിറ്റിയിൽ നിന്നും പഠനം പാതി വഴിക്ക് നിർത്തി ഞാനും ന്റെ ചങ്ക്‌സും നാട്ടിലേക്ക് തിരിച്ചത് തന്നെ ഉമ്മൂമയുടെയും ഉപ്പൂപ്പന്റെയും പിറന്നാൾ കൂടാനായിരുന്നു...
അതിനു പിന്നിൽ ഉപ്പാന്റെ കർശന തീരുമാനം ആണെന്ന് വേണമെങ്കിൽ പറയാം....
സ്വന്തം നാടിന്റെ ചൂരും മണവും മൂക്കിലേക്ക് അടിച്ചു കേറിയപ്പോയെ തന്റെ കുട്ടികാലം മുന്നിൽ തെളിഞ്ഞു കൊണ്ടിരുന്നു....
കൂട്ടുകാരോത്ത് കളിച്ചും ചിരിച്ചും പീടിക തിണ്ണയിൽ ഇരുന്നു സമയം കളഞ്ഞത് ആലോചിക്കുമ്പോൾ ചിരിയും കരച്ചിലും ഒരുമിച്ചു വരും....അന്ന് ഉപ്പാന്റെ കയ്യീന്ന് കിട്ടിയ തല്ലു ഇപ്പോഴും നല്ല ഓർമ്മയുണ്ട്....
വഴിയിലൂടെ പോകുന്ന പെൺപിള്ളേരെ നോക്കിയെന്ന കാരണത്താൽ....
സത്യം പറഞ്ഞാൽ സർവോപരി നല്ലവനായ എനിക്ക് അതിന്റെ എബിസിഡി പോലും അറിവില്ലായിരുന്നു....
അതിനു ഉത്തരവാദി ഞാനല്ല...
ന്റെ കൂടെയുള്ള മഹാ കൂതറയായ ദേ ലെവന്മാരാണ്....
അതൊന്നും ഉപ്പാക്ക് അറിയാത്തത് കൊണ്ട് ഇപ്പോഴും ഇവര് ജീവിച്ചിരിക്കുന്നു....
ആരാന്നല്ലേ....
സഹോദരങ്ങളെ പോലെ തോന്നിപ്പിക്കുന്ന....
എന്നാൽ യാതൊരു തരത്തിലും സാമ്യമില്ലാത്ത പരട്ടകൾ....
ഹാസിൻ ഹമീം എന്ന ഇബ്രു....
ചെറുപ്പം തൊട്ടേ വാലിൽ തൂങ്ങി നടന്ന് എനിക്കിട്ട് തന്നെ അപ്പോഴും ഇപ്പോഴും എപ്പോഴും പണിഞ്ഞു കൊണ്ടിരിക്കുന്നവൻ...
പിന്നേയുള്ളത് ഫാസിൽ ജവാദ്....
ന്റെ കസിൻ ബ്രദർ....അസ്സൽ ജിമ്മൻ...
ഡ്രൈവ് ചെയ്യുമ്പോഴും മ്മടെ ഇബ്രു പുറത്ത് കാണുന്ന ഓരോ സുന്ദരി കുസുമങ്ങളെയും നോക്കി വെള്ളമിറക്കുന്ന തിരക്കിലാണ്.....
മുന്നോട്ട് ശ്രദ്ധിച്ചു വണ്ടിയോടിക്കെടാന്ന് ഞാനും ഫാസിയും ആവുന്നത് പറഞ്ഞിട്ടും ചെവി കൊള്ളാതെ പോയപ്പാടെ കാർ എവിടെയോ ചെന്നിടിച്ചു....
ഇതൊക്കെ മുൻകൂട്ടി കണ്ട ഞങ്ങൾ അവന്റെ രണ്ടു മോന്തയവും ഒറ്റ ടേക്കിന് ഓക്കേയാക്കി....
പെടുന്നനെ പുറത്ത് നിന്നും ആരുടെയോ സംസാരം കേട്ടതും ഇബ്രു നോക്കാന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞിട്ട് അവിടെത്തന്നെ പിടിച്ചിരുത്തി....
ഞാനും ഫാസിയും പുറത്തേക്കിറങ്ങി....
അവിടെ കണ്ട കാഴ്ച അത്രയ്ക്ക് ഹരം കൊള്ളിക്കുന്നതായിരുന്നു...
ഒരു പെൺകുട്ടി സൈക്കിൾ മറിഞ്ഞു ചളിയിൽ വീണിട്ടുണ്ട്....
ഡ്രെസ്സൊക്കെ ആകെ അലമ്പായിക്ക്ണ്...
മോന്ത ശെരിക്കും കാണാൻ പറ്റിയില്ല....
ആ രംഗം കണ്ടിട്ട് ചിരി കടിച്ചു പിടിച്ച് നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ
ഒരു പൊട്ടിത്തെറിയുണ്ടായത്....
"നീയൊക്കെ മാനം നോക്കിയാണോ തെണ്ടികളെ വണ്ടിയോടിക്കുന്നത്....
ഡ്രസിങ്ങും ഗെറ്റപ്പും കണ്ടാൽ തോന്നും എല്ലാം തികഞ്ഞവരാണെന്ന്....
കൊറച്ചൂടെ തെറ്റിയിരുന്നെങ്കിൽ ന്റെ മയ്യിത്ത് എടുക്കേണ്ടി വന്നേനെ....!!"
"അതേയ് സഹോദരി....അറിയാതെ പറ്റിയതാ....അതിനു പരിഹാരം എന്ത് വേണേലും ചെയ്യാം....
വെറുതെയൊരു സീനുണ്ടാക്കരുത്.... "
എന്നൊക്കെ പറഞ്ഞ് ജിബ്രു കാറിൽ നിന്നും ഇറങ്ങി.....
"താൻ പോടോ....എല്ലാം വരുത്തി വെച്ചിട്ട് സന്ധിയുണ്ടാക്കാൻ വന്നിരിക്കുന്നു....
മര്യാദക്ക് വണ്ടി ഓടിക്കാൻ പഠിച്ചിട്ട് ഈ പാട്ടയൊക്കെ നിരത്തിൽ ഇറക്കിയാൽ മതി....ഇല്ലെങ്കിൽ നാട്ടുകാരുടെ കൈയ്ക്ക് പണിയാകും....!"
എത്രയായിട്ടും അവളുടെ പൂരപ്പാട്ട് അവസാനിക്കുന്ന ലക്ഷണമൊന്നും കാണാനില്ല....
ഒടുവിൽ ജിമ്മൻ മുന്നിട്ടിറങ്ങി...
ഇന്നീ പ്രശ്നം കയ്യാങ്കളിയാക്കിയിട്ടേ അവസാനിക്കൂ....
കാണിയായിട്ട് മ്മളൊരു സൈഡിൽ നിൽക്കുന്നുണ്ട് ട്ടോ....
"നിന്നോട് അല്ലേടി സാരമില്ലന്ന് പറഞ്ഞെ....
നിനക്കെന്താ ഇത്രക്ക് അഹങ്കാരം....
ദേ പെണ്ണെ....നിന്റെ തുക്കടാ സൈക്കിൾ എടുത്തു മാറ്റിക്കോ....
ഇല്ലെങ്കിൽ രണ്ടിനേം എടുത്തു പൊട്ടകിണറ്റിൽ കൊണ്ടിടും...."
അവൻ പറഞ്ഞ് തീർന്നതും ഇതുവരെ വല്യ വായിൽ ഡയലോഗ് അടിച്ചിരുന്ന പെണ്ണ് കരച്ചിലോട് കരച്ചിൽ.....
അവന്റെ മോന്തയും മസിലും കണ്ടിട്ട് അവള് ശെരിക്കും പേടിച്ചിട്ടുണ്ട്....
കരച്ചിലിന്റെ ശക്തി ഓരോ നിമിഷവും കൂടി കൊണ്ടിരുന്നു...അതോടെ ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടി....
ജിമ്മൻ വെപ്രാളം പിടിച്ച് കണ്ണുതള്ളി എന്നെ നോക്കി....ഈ പ്രശ്നം ഇത്രത്തോളം കൊണ്ടേത്തിച്ച പെരുച്ചാഴിന്റെ പൊടിപോലും പിന്നേ കണ്ടില്ല....
ചുറ്റും കണ്ണോടിച്ചപ്പോയാണ് ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധം വന്നത്....
എന്തൊക്കെയോ അവളോട് പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു....
എന്നാൽ അതൊന്നും വക വെക്കാതെ ചിണുങ്ങി കൊണ്ട് സൈക്കിളുമേടുത്ത് അവള് പോയി...
വണ്ടിന്റെ കാര്യത്തിൽ ഒരു തീരുമാനമായ സ്ഥിതിക്ക് പെട്ടിയും കിടക്കയും തോളിലേറ്റി
തറവാട് വരെ നടന്നു.....
ഓരോ നടത്തത്തിലും ജിബ്രൂന്റെ കയ്യിനും കാലിനും ഒരു സ്വസ്ഥതയും കൊടുത്തില്ല...
ഗേറ്റ് തള്ളി തുറന്നപ്പോയെക്കും ആദ്യം കണ്ടത് ഉമ്മറത്ത് ഗൗരവം വിടാതെ സംസാരിച്ചിരുന്ന ഉപ്പൂപ്പയെയാണ്....
തൊട്ടടുത്തായി മൂപ്പർക്ക് വീശി കൊടുക്കുന്ന ഉമ്മൂമയും....രണ്ടുപ്പേരെയും കണ്ടാൽ മൊഞ്ചനും മൊഞ്ചത്തിയുമാണെന്നേ പറയൂ....
കലിപ്പനായ ഉപ്പൂപ്പന്റെ പല വീര കഥകളും ഉമ്മൂമ പറഞ്ഞു തരാറുണ്ട്....
അത്രക്കും പേടിയാണ് വീട്ടിലെ സകലർക്കും....
എന്തിനേറെ പറയുന്നു....
ഉമ്മൂമ്മക്ക് പോലും....മൂപ്പരുടെതാണ് വേദ വാക്യം....പിന്നെയൊരു മറുവാക്കില്ല....
മ്മടെ വരവ് കണ്ടതും ഉമ്മൂമ കെട്ടിപ്പിടിച്ചു കുശലം ചോദിക്കലായി....വർത്താനം പറയുന്നതിനിടയിലും ഉപ്പൂപ്പ നറു പുഞ്ചിരി സമ്മാനിക്കാൻ മറന്നില്ല.....
തറവാട്ടിലെ ചിലരൊക്കെ പറയാറുണ്ട് മൂപ്പർക്ക് മ്മളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്ന്....
ശെരിയാണ്.....
പക്ഷെ....ഉപ്പൂപ്പ ഇതുവരെ അത് പുറത്ത് കാണിച്ചിട്ടില്ല....
പിന്നേ നേരെ കിച്ചണിലേക്ക് പോകാറാണ് പതിവ്....അവിടെയാണ് അമ്മായിമാരും കസിൻസുമോക്കെ തമ്പടിച്ചിട്ടുണ്ടാവുക....
വിശേഷങ്ങൾ പങ്കു വെച്ച് നല്ലോണം വെട്ടി വീഴുങ്ങിയിട്ടേ ബാക്കിയുള്ള കലാ പരിപാടികളിലേക്കും ഞാനും ന്റെ ചങ്ക്‌സും നീങ്ങൂ......
അപ്പോഴാണ് ജിബ്രൂനെ അക്കൂട്ടത്തിൽ തിരഞ്ഞത്....അവനെ കൂടെ നിർത്തിയിട്ടില്ലങ്കിൽ കോളേജിലെ സകല തെണ്ടിത്തരവും ഇവിടെ വിളമ്പി ആഘോഷിക്കും....
ഉള്ളതും ഇല്ലാത്തതും തള്ളി അവസാനം ഹലാക്കിലെ അവിലും കഞ്ഞിയാക്കും...
അതത്ര ന്റെ തടിക്ക് നല്ലതല്ല....
ജിമ്മനോട് അനോഷിച്ചപ്പോ അവനെ ന്റെ കസിൻസ് കൂട്ടി കൊണ്ടു പോയെന്ന് പറഞ്ഞു.....കേട്ട പാതി കേൾക്കാത്ത പാതി അവനെ തപ്പിയിറങ്ങി...
ഒരുപാട് നിലകളുള്ള ആ വീട്ടിൽ തേടി കണ്ടുപിടിക്കുകയെന്നത് പ്രയാസകരമായിരുന്നു.....
എല്ലായിടത്തും ഓടി നടന്നിട്ട് വട്ടു പിടിച്ചു....
ഈ പൊങ്ങൻ ഏത് മാളത്തിൽ ഒളിച്ചിരിക്കാന്ന് ആർക്കറിയാം....
വെറുതെ ടൈം കളയുന്നതിലും നല്ലത് പോയി ഫ്രഷ് ആവുന്നതാണ്....
അവനെയും പ്രാകി ബാഗുമേടുത്ത് ന്റെ റൂമിലേക്ക് ചെന്നപ്പോയുണ്ട് പഹയൻ ഇളിച്ചോണ്ട് ബെഡിൽ ഇരിക്കുന്നു....
കൊല്ലിക്ക് പിടിച്ച് വല്ലതും ആരോടെങ്കിലും പറഞ്ഞോന്നു ചോദിച്ചു.....
എന്നെ തള്ളി മാറ്റി ബാത്ത് ടവലെടുത്തു അവൻ അവിഞ്ഞ ഇളി പാസ്സാക്കി....
"പിന്നല്ലാതെ....നിന്നേ മണപ്പിച്ചു നടക്കുന്ന ഒരു കസിൻ ഇല്ലേ....എന്താ അവളുടെ പേര്.... ആ..... റയ....വരുന്ന വഴി കണ്ടിരുന്നു....
കണ്ടപ്പോ തന്നെ.....നിന്നെയാ ചോദിച്ചേ....
സകല ഡീറ്റെയിൽസും കൊടുത്തിട്ടുണ്ട് ട്ടോ...
ഇപ്പൊ വരും ബിച്ചുക്കാന്ന് വിളിച്ച്....
ഹിഹിഹിഹി.... ഹുഹുഹു..... "
ആ പേര് കേട്ടപ്പോയെ ദേഷ്യം ഏതിലൂടെയൊക്കെയോ പാസ്സ് ചെയ്തു....
ഈ വീട്ടിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുണ്ടെങ്കിൽ അത് അവളാണ്....
മറ്റുള്ളവരെയൊക്കെ പെങ്ങന്മാരെ പോലെ കണ്ടപ്പോ ഇവള് നേരെ തിരിച്ചായി....
സൈക്കോ എന്നൊക്കെ പറയുന്നൊരു ഐറ്റം...ഒലിപ്പീരു കണ്ടാൽ തന്നെ മോന്തമ്മേന്ന് കയ്യെടുക്കില്ല....
മറ്റൊരു കാരണം കൂടിയുണ്ട് അവളെ വെറുക്കാൻ....
അത് വൈകാതെ പറയാം...
"നിന്നോട് ആരെടാ പറഞ്ഞെ അവളോട് കിന്നരിക്കാൻ....വേറെ ആരെയും കിട്ടിയില്ലേ നിനക്ക്.....നശൂലം കെട്ടിയെടുക്കുമ്പോ മോൻ തന്നെ മാനേജ് ചെയ്തോ.....
എന്നെ അതിനു കിട്ടുമെന്ന വിചാരിക്കണ്ട...."
അവനോട് കയർക്കുന്ന നേരത്താണ് വെളിയിൽ നിന്നും വിളി വന്നത്....
കേട്ടപാടെ ഇവിടെയൊരു തെണ്ടി കൊലച്ചിരി തന്നോണ്ട് ബാത്‌റൂമിൽ കേറി ഡോറടച്ചു....
ഞാൻ എന്ത് ചെയ്തെന്നോ കിളി വാതിൽ വഴി ഫ്രഷ് ആവാനുള്ള ഡ്രെസ്സുമെടുത്ത് കുളക്കടവിലേക്ക് പുറപ്പെട്ടു.....
ആരോടൊന്നും പറയാതെ പമ്മി പമ്മി പോകുന്ന വഴിയാണ് ജിമ്മൻ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.....
ഉണ്ടായതൊക്കെ വ്യക്തമാക്കിയപ്പോ അവനും ന്റെ കൂടെ വന്നു....
വിശാലമായ കുളം കണ്ടപ്പോയെക്കും അവൻ എടുത്തു ചാടി....കൂടെ ഞാനും.....
കേറി പോരാൻ എന്നെ ഒരുപാട് തവണ വിളിച്ചേങ്കിലും കൊറച്ചൂടെ കഴിഞ്ഞേ ഞാൻ വരുന്നുള്ളുന്ന് വിളിച്ചു കൂവി....
വെള്ളം കണ്ടാൽ പിന്നേ നീ ആമയെക്കാൾ കഷ്ട്ടമാണല്ലോന്ന് പറഞ്ഞ് ജിമ്മൻ പോകുന്നത് മിന്നായം പോലെ കണ്ടു....
എനിക്കെന്തോ പെട്ടെന്ന് അവിടം വിട്ട് പോരാൻ തോന്നുന്നില്ല.....
നാളുകൾക്കു ശേഷം കുളം കണ്ട ആക്രാന്തം ആണ്.....ഇതിന്റെ ഭംഗിയൊന്നും ഒരു സ്വിമ്മിംഗ് പൂളിനും കിട്ടില്ല....
വെള്ളത്തിന്റെ ഓളത്തിനനുസരിച്ച് വീണ്ടും മുന്നോട്ട് നീന്തി കൊണ്ടിരുന്നു.....
അതിനിടക്ക് ജിബ്രൂ എന്നെ ലക്ഷ്യമാക്കി വരുന്നത് കണ്ടതും പതിയെ മറുവശത്തേക്ക് ഒഴിഞ്ഞു മാറി....
നിനക്കൊരു മുട്ടൻ പണി തരാമെടാ കോപ്പേ....വേഗം വാ....
എന്നൊക്കെ പറഞ്ഞ് ഞാൻ കാത്തിരുന്നു.....
വെള്ളത്തിലേക്ക് ചാടുന്ന ശബ്‌ദം കേട്ടപാടെ പെടുന്നനെ നീന്തി അവന്റെ മുണ്ടിരിഞ്ഞു.....
ഇതിലും നല്ല പണി സ്വപ്നങ്ങളിൽ മാത്രം എന്ന് പറഞ്ഞോണ്ട് അത് പൊക്കി പിടിച്ചു ഉച്ചത്തിൽ അട്ടഹസിച്ചു.....
എന്നാൽ എനിക്ക് മറ്റൊരു പണി കിട്ടുമെന്ന് നേരത്തെ പറഞ്ഞ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.....
കാരണം ആ മുണ്ടിന്റെ അവകാശി
മറ്റൊരാളായിരുന്നു.....
വഴിയരികിൽ കണ്ട ആ പെൺകുട്ടി....
( തുടരും )
Part 2
*************
എന്ത് ചെയ്യണമെന്നറിയാതെ അവളും ഞാനും മുഖത്തോട് മുഖം നോക്കിയിരിക്കാണ്.....
കണ്ണുകളൊന്നു തെറ്റിയതും ന്റെ ശ്രദ്ധ പോയത് വെള്ള തുള്ളികൾ വലയം ചെയ്ത പട്ടുപോലെ തോന്നിക്കുന്ന അവളുടെ കഴുത്തിലേക്കായിരുന്നു.....
സൂര്യ കിരണത്താൽ അത് കൂടുതൽ വെട്ടി തിളങ്ങി....
മനപ്പൂർവം നോക്കണമെന്ന് കരുതിയതല്ല....
മുഖം തിരിച്ചിട്ടും എന്തോ എന്നെ വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു....
ഈ നിമിഷം എന്തും സംഭവിക്കാം...
കയ്യൊക്കെ വിറച്ചു അവളെയും നോക്കി നിൽക്കുന്ന നേരത്താണ് എന്റെ നേർക്ക് യാതൊരു കൂസലുമില്ലാതെ അവള് നീന്തി വന്നത്.....
മുടിയിൽ നിന്നും മുഖത്തേക്ക് വെള്ളം ഉറ്റി വീഴുന്നത് ഒരു കയ്യ് കൊണ്ട് തുടച്ച് രണ്ടും കൽപ്പിച്ചു വരുന്നത് കണ്ടതും മുണ്ട് അവിടെയിട്ട് ഞാൻ വേഗത്തിൽ കരക്ക് കേറാൻ കുതിച്ചു....
എന്നാൽ അതിനെ ആസ്ഥാനത്താക്കി ആ മുണ്ട് ന്റെ കഴുത്തിൽ മുറുകി....
ഇതിലും നല്ലത് കണക്കുറ്റി നോക്കിയുള്ള അടിയായിരുന്നു....
അതാകുമ്പോ വേദന മാറി കിട്ടും....
ഇതിപ്പോ ശോസം മുട്ടിച്ചു കൊല്ലാനുള്ള ഏർപ്പാടാണ്....
പടച്ചോനെ കാത്തേക്കണേ....
എന്നും വിളിച്ചോണ്ട് സർവ ശക്തിയുമേടുത്ത് അത് ഞാൻ മുന്നോട്ട് വലിച്ചതും അവളെന്റെ പുറകിൽ തട്ടി നിന്നു....
രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്തൊരു അവസ്ഥയായിരുന്നു അത്.....
നെഞ്ചിലൂടെ എന്തൊക്കെയോ പാസ്സ് ചെയ്തു പോവുന്നുണ്ട്....
കൂടാതെ നിൽക്കാത്ത ഹോൺ അടിയും....
അവളുടെ ഹൃദയമിടിപ്പിന്റെ വേഗത ഹൈ റേഞ്ച്ൽ മുഴങ്ങുന്നത് കാതുകൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു....
കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിടിച്ച പിടിയിൽ അവളൊന്ന് അടങ്ങി....
"അറിയാതെ സംഭവിച്ചതാണ് അതും ഇതും...
അതിനെന്നെ കൊല്ലാൻ നോക്കുന്നത് എവിടുത്തെ ന്യായം ആണെഡി....??
അതുകൊണ്ടാണ് നീയിപ്പോ ന്റെ തൊട്ടടുത്ത് തെല്ലും അകൽച്ചയില്ലാതെ നിൽക്കേണ്ടി വന്നത്.....
മുണ്ട് തിരികെ തന്നിട്ട് നീ പോയില്ല...
അത് നിന്റെ അഹങ്കാരം....
മര്യാദക്ക് നീ നിന്റെ പാട്ടിനും ഞാനെന്റെ പാട്ടിനും പോയിരുന്നെങ്കിൽ വല്ല പ്രശ്നവും ഉണ്ടാകുമായിരുന്നോ....??
ഒരാണിനേം പെണ്ണിനേം ഈ അവസ്ഥയിൽ വേറൊരാൾ കണ്ടാൽ............."
പറഞ്ഞ് തീരും മുന്നേ അവളെന്ത് ചെയ്തെന്നോ.....
മ്മളെ കഴുത്ത് അമർത്തി പിടിച്ച് മുന്നോട്ട് ഏന്തി തന്റെ കവിളിൽ അടാർ കടിയും
കൂടെ പൊറം നോക്കി ഒരുഗ്രൻ നുള്ളും തന്ന് സ്ഥലം വിട്ടു.....
അവളുടെ കൊലുസ്ന്റെ കിലുക്കത്തിനിടയിലും മ്മളെ നന്നായി പ്രാകുന്നുണ്ടായിരുന്നു.....
ബാംഗ്ലൂർ ചിമ്പാൻസിനെ വെടിവെച്ചു കൊല്ലണം എന്നൊക്കെ.....
മുഴുവനും കേൾക്കാൻ പറ്റിയില്ല....
എന്താന്ന് വെച്ചാൽ അന്നേരം നക്ഷത്രങ്ങൾ എണ്ണുന്ന തിരക്കിലായിരുന്നു ഞാൻ....
ഇങ്ങനെയൊരു അനുഭവം ന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്.....
കിട്ടേണ്ടത് പലിശ സഹിതം വാങ്ങിച്ചു കരക്ക് നിന്നും തുവർത്തുമ്പോയാണ് മുഖത്ത് നീറ്റൽ അനുഭവപ്പെട്ടത്.....
യാ കൂലി....ടീട്ടി അടിക്കേണ്ടി വരോ....?
പെണ്ണ് കാണുന്ന പോലെയൊന്നുമല്ല
അവള് അസ്സൽ മുള്ളൻ പന്നിയുടെ കൊച്ചു മോളാണ്.....എടി ഭയങ്കരീ....
കവിളത്ത് കയ്യ് വെച്ച് ഞാൻ മന്ത്രിച്ചു.....
മറക്കില്ല രാമാ.....
നിനക്കുള്ള പണി പുറകിൽ വരുന്നുണ്ട്....
ഇവിടെ നടന്നതൊന്നും കണ്ടില്ലെന്ന സമാധാനത്തിൽ ദൃതിയോടെ ഓരോ സ്റ്റെപ്പും മുന്നോട്ട് വെച്ചപ്പോഴാണ് പുറകീന്ന് അടക്കി ചിരിച്ചോണ്ട് ആരോ എനിക്കിട്ട് താങ്ങിയത്....
"ഇതൊരു ശീലമാക്കണ്ട ന്റെ പൊന്നു ബിച്ചു....അപ്പോ ഞാൻ വിചാരിച്ചതിലും
നീ ഒരുപിടി മുന്നിലാണ് ട്ടോ.....
എന്നാലും നുമ്മടെ റൊമാന്റിക് ഗന്ധർവാ....
ഇവനും റൊമാൻസോ....?
വിശ്വസിക്കാൻ വല്ലാത്തൊരു വിമ്മിഷ്ടം...!!"
കേൾക്കേണ്ട താമസം മ്മള് അവിടെ നിന്നു....
ഇങ്ങനെയൊക്കെ പറയാൻ ഒരാൾക്കെ കഴിയൂ.....
ഒരാൾക്ക് മാത്രം....ആ തെണ്ടി ജിബ്രൂ....
കുരിപ്പ് കൃത്യമായി എവിടുന്ന് കെട്ടിയെടുത്തു ആവോ.....
പല്ലിറുമ്മി മുഷ്ടി ചുരുട്ടി നിൽക്കുന്ന ന്റെ ഷോൾഡറിൽ കയ്യിട്ടു കണ്ണോണ്ട് ഒരുമാതിരി അർത്ഥം വെച്ച് ആംഗ്യം കാണിച്ചു....
അതിനു മറുപടിയായി അവന്റെ മൂക്കിനൊരു കുത്ത് കൊടുത്തു.....
"അള്ളോഹ്ഹ.....എന്താടാ മരപ്പട്ടി....?"
"തേങ്ങാക്കൊല....ഇത് നിനക്ക് കൊറേ മുന്നേ മ്മള് ഓങ്ങി വെച്ചതാ....
അവന്റെ കോപ്പിലൊരു ഡയലോഗ്.... നീയിത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്നൂടെ കേട്ടോ....
എനിക്ക് അവളോട് ഒടുക്കത്തെ മൊഹബത്താ....
വളച്ചൊടിച്ചു കുപ്പിയിലാക്കുന്ന ആദ്യ സ്റ്റെപ്പ് ആണ് അവിടെ കഴിഞ്ഞത്....
ആരോടും പറയണ്ട ട്ടോ...
ഇനിയും ഇതുപോലുള്ള ഒരുപാട് സ്റ്റെപ്പുകൾ കാണാൻ കിടക്കുന്നതെയുള്ളൂ....
ജസ്റ്റ് വെയിറ്റ് ആൻഡ് സീ 😎
അപ്പോ പോട്ടെ....സുന്ദരാ.................. !!"
ഒരു കള്ളച്ചിരിയും സൈറ്റും പാസാക്കി നേരെ റൂമിലേക്ക് വിട്ടു....പോകുന്ന വഴിയും അവനോട് പറഞ്ഞത് ആലോചിച്ചു മ്മള് നിർത്താതെ ചിരിക്കായിരുന്നു....
കൂട്ടത്തിൽ ബെറ്റർ എന്ന് തോന്നിപ്പിക്കുന്ന അടിപൊളി മെറൂൺ ഷർട്ടും ബ്ലൂ ജീനും ഇട്ട് മുടി ചീകി ഒതുക്കുമ്പോയാണ് നല്ല ചുകപ്പ് കളറിൽ മോന്തമ്മേൽ അവളുടെ പല്ലിന്റെ അടയാളം തെളിഞ്ഞു വന്നത്.....
മുള്ളൻ പന്നിനെ ന്റെ കയ്യിൽ കിട്ടണേന്ന് പ്രാർത്ഥിച്ചോണ്ട് റൂമീന്ന് വെളിയിലേക്ക് കാലെടുത്തു വെച്ചതും എന്തൊക്കെയോ കളർ പേപ്പർസുമായി അവള് വരുന്നത് കണ്ടു....
ടോടല്ലി ഫോക്കസ് ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി.....
പാർട്ടിയുടെ മുഴുവൻ ഉത്തരവാദിത്തവും അവളുടെ തലേൽ ആണെന്ന്......
ഹോഹോഹോ.....എനിക്കിത്രേം മതി.....
അപ്പോയെക്കും ന്റെ ശ്രദ്ധ ഒരു നിമിഷം പിഴച്ചു.....
അടുത്തെത്തുതോറും പുകമറ പോലെ പെണ്ണിന്റെ മൊഞ്ചു കൂടിക്കൂടി വന്നു....
ബ്ലൂ സാരി അണിഞ്ഞു വരുന്ന അവളെ പറ്റി പറയാതിരിക്കാൻ വയ്യാ.....
സ്‌കാഫും കൂടി ചുറ്റിയതു കൊണ്ട് ഒന്നൂടെ മൊഞ്ചത്തിയായിട്ടുണ്ട്.....
പെടുന്നനെ.....
രമണാ....ഓൾടെ മൊഞ്ചും നോക്കി നിൽക്കാതെ എന്തേലും പണി കൊടുക്കാൻ നോക്കെന്ന് മനസ്സ് പറഞ്ഞതും പതിയെ മ്മള് കവിളിൽ കയ്യ് വെച്ചു....
തലയൊന്ന് കുടഞ്ഞു ശെരിയാക്കി ഒരു മൂളി പാട്ടും പാടി പോക്കറ്റിലും കയ്യിട്ടു അവളെ കാണാത്ത മട്ടിൽ വള്ളി വെച്ചതും പെണ്ണ് കാല് സ്ലിപ്പായി നിലം പതിച്ചു....
എന്നാണ് നിങ്ങളെ പോലും ഞാനും വിചാരിച്ചത്....
എന്നാൽ നടന്നത് മറ്റൊന്നാണ്.....
അതിനിടയിലൂടെ മൂക്കും ഉഴിഞ്ഞു ജിബ്രൂ വന്നത് ആരും കണ്ടില്ല.....
എന്നെ കണ്ടപാടെ അവള് വേറൊരു റൂമിലേക്കായിരുന്നു പോയത്....
പണിക്കിട്ടിയ നമ്മുടെ ജിബ്രൂനെ വീണ്ടും പാമ്പ് കടിച്ചു....
പഹയൻ ദേ ഉരുണ്ടു ഉരുണ്ടു തായേ കിടക്കുന്നു.....
ഉമ്മാന്നുള്ള ഒരു വിളി....
അത് ഞാനെ ഞാനെ കേട്ടോള്ളൂ....
തായെക്ക് എത്തി നോക്കിയപ്പോഴുണ്ട് മുപ്പത്തി രണ്ടു പല്ലും കാട്ടി ലെവൻ എവിടെക്കോ നോക്കുന്നു.....
ആൾക്കാർ ഓടി കൂടിയതും പിന്നെ മ്മള് അവിടെ നിന്നില്ല....ഇല്ലാത്ത കാൾ വന്ന പോലെ അവിടെന്ന് എസ്‌കേപ്പ് ആയി.....
©©©©©©©©©©©©©©©©©©©©©©©©©
ഉമ്മൂമന്റെയും ഉപ്പൂപ്പന്റെയും ബര്ത്ഡേ മ്മള് വിചാരിച്ചതിനേക്കാളും അടിപൊളിയായി....
കേക്ക് ഒക്കെ മുറിച്ചു അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു...എല്ലാവരും ഒരുമിച്ചപ്പോ ആകെ മൊത്തം ജഗ പൊക....
അതിന്റെ ഐഡിയ മുഴുവനും മ്മടെ മുള്ളൻ പന്നീടെ ആയിരുന്നുവെന്ന് ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു....
പലരും അവള് പോലുമറിയാതെ വീക്ഷിക്കുന്നുണ്ടായിരുന്നു.....
അവരുടെയെല്ലാം സന്തോഷം കാമറയിൽ പകർത്തുമ്പോഴാണ് അത് സംഭവിച്ചത്....
കേക്കിൽ നിന്നും വലിയൊരു കഷ്ണം കൃത്യമായി മ്മടെ മോന്തമ്മക്ക് കിട്ടി.....
തുടച്ചു മാറ്റാൻ പറ്റാത്ത വിധം അതാകേ അലിഞ്ഞു കഴിഞ്ഞിരുന്നു....
ഒറ്റ വാക്കിൽ പറയണേങ്കിൽ....
അഞ്ചു പൈസ ചെലവാക്കാതെ മോന്ത ഫേഷ്യൽ ചെയ്തൂന്ന്....
അമ്മാതിരി പണി ചെയ്തത് ആരാന്ന് നോക്കേണ്ട ഒരു ആവശ്യവുമില്ല....
ജിബ്രു....തന്നെ അല്ലാതെ വേറാരാ....
ഇന്ന് അവന്റെ മയ്യിത്ത് ഞാനെടുക്കുന്ന് പറഞ്ഞ് ക്യാമറ ഉമ്മൂമയെ ഏൽപ്പിച്ചു കേക്ക് മുഴുവനും കയ്യിലെടുത്തു അവനെ ലക്ഷ്യം വെച്ചു നീങ്ങി....
ഓടുമ്പോഴും എനിക്ക് കിട്ടിയ പണിയുടെ
ഏഴയലത്ത് ഏശിയിട്ടില്ലന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്.....
അതൊന്നും ചെവി കൊള്ളാതെ ആ കേക്ക് വീശിയെറിഞ്ഞു....
പക്ഷെ......
ഇപ്പൊ പാമ്പ് കടിച്ചത് എന്നെയാണ്.....
കൊണ്ടത് മുള്ളൻ പന്നിക്ക്....
ഒരു കണ്ണ് അടച്ചു മറ്റേ കണ്ണ് തുറന്ന് മെല്ലെ നോക്കിയപ്പോ പെണ്ണ് ന്നേ ദഹിപ്പിക്കുന്ന നോട്ടത്തിൽ കത്തി നിൽക്കുന്നു.....
ഹാളിൽ അന്നേരം ഒരൊറ്റ പൂച്ച കുഞ്ഞു പോലുമില്ല......
സാരിയും പിടിച്ചോണ്ട് ന്റെ അടുത്തേക്ക് നടന്നു വരുമ്പോഴാണ് മുന്നിലേക്ക് ജിമ്മൻ വന്നത്....
അവൻ വന്നതോടെ പെണ്ണ് കാറ്റു പോയ ബലൂൺ പോലെ തിരിഞ്ഞോടി.....
നെഞ്ചത്ത് കയ്യ് വെച്ച് രക്ഷപെട്ടൂന്ന് പറഞ്ഞ് ജിമ്മന്റെ കവിളിൽ മാറിമാറി ഉമ്മ വെച്ചു....
വൃത്തികെട്ടവനെ....ന്ന് പറഞ്ഞ് അവനെന്നെ തള്ളി മാറ്റി.....
ബാലൻസ് കിട്ടാതെ നേരെ പോയി വീണത് മറ്റൊരാൾടെ മേലേക്കും.....
റയ.......
ഞാൻ പേര് ഉച്ചരിച്ചതും ചുണ്ട് കടിച്ചു അവള് ഒന്നൂടെ എന്നെ ഇറുക്കി പിടിച്ചു....
നേരാവണ്ണം എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല....
"ഡീ.....മര്യാദക്ക് പിടി വിട്ടേ.....നിന്റെ അഭ്യാസം എന്നോട് ഇറക്കണ്ടാ....
അനുസരിച്ചില്ലെങ്കിൽ നിനക്ക് കരയേണ്ടി വരും....അതോണ്ട്..... "
"അതോണ്ട് ഒന്നുമില്ല....ഒന്നു പോടാ.....
ഒരു ഉറുമ്പിനെ പോലും ജീവിതത്തിൽ നോവിക്കാൻ അറിയാത്ത നീയാണോ എന്നെ കരയിക്കുമെന്ന് പറയുന്നത്.....
ഹഹഹഹഹഹഹ.....ഇത് നല്ല തമാശ....
ഈ പെരുമാറ്റം ആണെടാ നിന്നിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നത് ബിച്ചു...
നിന്നേ പോലുള്ളവർ അപൂർവങ്ങളിൽ അപൂർവമേ കാണൂ.....i like it..... !!"
മ്മള് ആവുന്നത് പറഞ്ഞിട്ടും കേൾക്കാതെ അവസരം മുതലെടുപ്പ് നടത്തുന്നത് കണ്ട ന്റെ ചങ്ക് ജിമ്മൻ അവളെ ശക്തിയായി പിടിച്ചു എഴുന്നേൽപ്പിച്ചു മോന്തയടക്കി ഒന്നു പൊട്ടിച്ചു....
വേദനയാൽ കണ്ണ് ചുവന്ന അവള് ജിമ്മന് നേരെ കയ്യുയർത്തി.....
നിഷ്പ്രയാസം അവനത് തടഞ്ഞു.....
"നിന്നോട് പറഞ്ഞതല്ലേ കരയേണ്ടി വരുംന്ന്...
ഇപ്പൊ നീ കരഞ്ഞില്ലെ.....
എന്താലേ.....
നീയൊരു കാര്യം മനസ്സിലാക്കിയില്ല മോളെ.....
അവന് കഴിഞ്ഞില്ലേങ്കിൽ അവന്റെ ചങ്കായ ഞാൻ അത് നിറവേറ്റി കൊടുക്കുമെന്നുള്ള കാര്യം.....
അവൻ പറയാതെ തന്നെ ഞാൻ ചെയ്യുമായിരുന്നു....
പക്ഷെ.....
തക്കതായ ഒരു കാരണമില്ലാതെ പെണ്ണിനെ കയ്യ് വെക്കുന്നത് ആണ്പിള്ളേര്ക്ക് ചേർന്ന പണിയല്ല.....എല്ലാം വ്യക്തമായന്ന് ആ മുഖം കണ്ടിട്ട് നോമിന് മനസ്സിലാവുന്നുണ്ട്......
ഇനി വേറെ വല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ലന്ന പരിഭവമുണ്ടായാൽ.....
ഇടക്കിടക്ക് ഞങ്ങൾക്ക് മുന്നിലൂടെ ദേ ഇതുപോലെയങ് പാസ്സ് ചെയ്തു പോയാൽ മതി....
പിന്നത്തെ കാര്യം ഞാനേറ്റു....
ദീപാവലി വിഷു പടക്കം പൊട്ടിയപ്പോ എല്ലാവരും ഹാപ്പിയായല്ലോ....
ഇനി പതുക്കെ മോൾ ചെന്ന് ചാച്ചിക്കോ.....
ഞങ്ങൾക്കിട്ട് നാളെ എന്ത് പണി തരുമെന്ന് കൂടി ആലോചിച്ചു കിടക്കണേ.........!!"
ജിമ്മന്റെ വാക്കുകൾക്ക് മുന്നിൽ പതറി രൂക്ഷമായ ഒരു നോട്ടമെറിഞ്ഞു അവളൊരു പോക്ക് പോയി....
ആ പോക്കിൽ നീലി ചേച്ചി മാറിനിൽക്കും....
കിടക്കുന്ന എനിക്ക് കയ്യ് തന്നു....
എഴുന്നേറ്റ ഉടനെ മ്മള് അവനൊരു താക്കീത് നൽകി....
മോന്ത കണ്ടാലറിയാം വിഷം തീണ്ടിയ ഇനമാണെന്ന്.....അളിയൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.....
അത് കേട്ടതും ഇതൊക്കെയെന്തന്ന മട്ടിൽ ചിരിച്ചു തള്ളി.....
പിറ്റേന്ന്.....
രാവിലെ കോളേജിലേക്ക് തിരിക്കാനുള്ള തയാറെടുപ്പോക്കെ നേരത്തെ പൂർത്തിയാക്കി....
എല്ലാവരോടും യാത്ര പറഞ്ഞ് പോകാൻ നേരം അക്കൂട്ടത്തിൽ അവളെയും ന്റെ കണ്ണുകൾ തിരഞ്ഞിരുന്നു.....
ഇന്നലെ ക്യാമറയെടുക്കുന്ന ടൈമിൽ ഒരു നോക്കു കണ്ടതാണ്.....
പിന്നേ കണ്ടിട്ടില്ല....
ഇത്രേം ദിവസം നിന്നിട്ട് പോലും അവള് ആരാ.... എന്താ....എന്നെന്നും ആരോടും തിരക്കിയില്ല....
ചോദിക്കണമെന്ന് കരുതിയെങ്കിലും ഇല്ലാത്ത മോഹങ്ങൾ വെറുതെ വളർത്തിയെടുക്കണ്ടന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.....
എന്നാലും.....
എന്തോ നഷ്ട്ടപ്പെട്ടൊരു ഫീൽ.....
വാക്കുകൾക്ക് പോലും പറഞ്ഞറിയിക്കാൻ വയ്യാ.....
പോകാൻ ടൈമായേന്ന് ചങ്ക്‌സ് ബഹളം വെച്ചതും ആരും കാണാതെ ആ നഷ്ട്ടത്തെ ഉള്ളിലൊതുക്കി ഉമ്മൂമയേയും ഉപ്പൂപ്പയേയും ഞാൻ ചേർത്ത് പിടിച്ചു....
ഇരു കവിളിൽ മുത്തം കൊടുത്തതും അവരുമെന്നേ കെട്ടിപ്പുണർന്നു....
ഉമ്മയോടും അവിടെ കൂടി നിന്നവരോടും സലാം പറഞ്ഞ് വണ്ടിയിൽ കേറിയപ്പോയും ഖൽബ് വീണ്ടും കാണുമെന്ന് ഉറപ്പ് നൽകി....
അതോടെ ഒരു നേരിയ പ്രതീക്ഷ എന്നിലും മുളപൊട്ടിയിരുന്നു.....
പോകുന്ന വഴി മ്മടെ അവസ്ഥ കണക്കിൽ എടുക്കാതെ ഇവിടെ ഒരുത്തൻ FM ഓണാക്കി.....
അതിൽ നിന്നും ഒഴുകിയെത്തിയ സോങ് ന്റെ ശവത്തിൽ കുത്തുന്നതായിരുന്നു.....
🎶മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ... മിന്നി മിന്നി കത്തുമ്പോൾ 🎶
മുഴുവനും പാടുന്നതിന് മുന്നേ ജിബ്രൂനോടുള്ള ദേഷ്യത്തിൽ മ്മടെ ജിമ്മൻ അത് ഇടിച്ചു ഈഞ്ച പരുവമാക്കി കണ്ടത്തിലേക്ക് ഒരേറായിരുന്നു....
ഇനി വല്ല കോമാളിത്തരം കാണിച്ചാൽ തന്നെയും എടുത്തു ഇതുപോലെ എറിയുമെന്ന് മനസ്സിലാക്കിയ അവൻ ഹെഡ് സെറ്റ് ചെവിയിൽ കുത്തി തിരുകി......
പുറം കാഴ്ചകളിൽ മുഴുകിയിരുന്ന ന്റെ ഷോൾഡറിൽ ജിമ്മനൊന്നു തട്ടി....
"ബിച്ചു അളിയാ....വിഷമിക്കണ്ട ഡാ....
ഓൾ അന്റെ മൊഞ്ചത്തി ആണെങ്കിൽ അന്റെ അടുത്തു തന്നെ എത്തിയിരിക്കും....
കാലമേ സത്യം...."
അത് പറഞ്ഞ് അവൻ സൈറ്റ് അടിച്ചു.... നിനക്ക് എങ്ങനെന്ന് പറയാൻ വാ തുറന്നതും അവനെന്റെ വാ പൊത്തി....
"കൊല്ലം കൊറേയായില്ലെ ചക്കരെ നിന്റെ കൂടെ ഞാൻ നടക്കാൻ തുടങ്ങിയിട്ട്.....
സിക്സ് പാക്ക് മാത്രമുള്ള ന്റെയീ വലിയ ശരീരത്തിൽ ഒരു കൊച്ചു ഹൃദയമുണ്ട്....
ചങ്കായ ചെങ്ങായിന്റെ മനസ്സൊന്നു കലങ്ങിയാൽ ദാ....ഇവിടെ മനസ്സിലാകും.....
അതിന് പ്രത്യേക വിശദീകരണമൊന്നും തരേണ്ട ആവശ്യമില്ല.....
So....Be cool man.....All is well....!!"
നെഞ്ചത്ത് കയ്യ് വെച്ച് അവനത് പറഞ്ഞപ്പോ
ന്റെ ഖൽബ് നിറഞ്ഞു.....
ഇതിൽ കൂടുതൽ മ്മക്കെന്ത് വേണം.....
അവനെ നെഞ്ചോട് ചേർത്ത് എത്ര നേരം മ്മള് അങ്ങനെ നിന്നതെന്ന് അറിയില്ല.....
വെറുതെ പൂരം കാണാൻ വന്ന മറ്റേ കൊരങ്ങനെ സോമൻ ആക്കണ്ടന്ന് കരുതി അവനെയും പങ്കു ചേർത്തു.....
സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ എത്തുന്നതിന് മുന്നേ ഞങ്ങൾ ബാംഗ്ലൂർ സിറ്റിയിൽ കാലുകുത്തി.....
പ്രതീക്ഷിക്കാത്ത പല സംഭവങ്ങളുമായിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്....
( തുടരും )
💕ശഫാഖ് അമർ 💕
@@@@@@@@@@
Part 3
************
പെടുന്നനെ.....
കോളേജ് ഗേറ്റ് കടക്കാൻ നിന്ന ഞങ്ങളുടെ വണ്ടിക്ക് മുന്നിലായി മറ്റൊരു വണ്ടി പ്രതീക്ഷിക്കാതെ ഇടിച്ചു കേറി.....
അൽപ്പമൊന്ന് തെറ്റിയിരുന്നെങ്കിൽ ആ വണ്ടിയുമായിയൊന്നു ഉരസിയേനെ....
അന്നേരം ജിമ്മൻ സഡൻ ബ്രേക്ക് ഇട്ടത് കൊണ്ട് അതൊഴിവായി.....
അവിടം മുഴുവനും പൊടി പറന്നിട്ട് വ്യക്തമായി ഒന്നും കാണാൻ കഴിയാതെ എല്ലാവരും ചുമച്ചും മുഖം പൊത്തിയും ഒരേ നിൽപ്പ് തുടർന്നു....
കൊറച്ചു കഴിഞ്ഞതും പൊടി കാറ്റ് നിന്നപ്പോ ക്യാമ്പസിന്റെ ഒത്ത നടുക്കായി ഒരു ഓറഞ്ച് ബ്ലാക്ക് കോമ്പിനേഷനിലുള്ള KTM തലയെടുപ്പോടെ നിൽക്കുന്നത് എല്ലാവരിലും നിറഞ്ഞ ശ്രദ്ധയെ കേന്ദ്രീകരിച്ചു.....
അവരൊക്കെ വണ്ടിയുടെ ഭംഗി ആസ്വദിച്ചു നിൽക്കുമ്പോഴും ന്റെ കണ്ണുകൾ പാഞ്ഞത് അതിനു മേൽ സ്ഥാനമുറപ്പിച്ച കറുത്ത രൂപത്തിലേക്കായിരുന്നു.....
ആകാംഷക്ക് വിരാമം കുറിച്ച് കറുത്ത രൂപം ഹെൽമെറ്റ് ഊരിയതും ആദ്യം ഞെട്ടിയത് ഞങ്ങളാണ്......
അവൾ.......
ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുന്ന എന്നെ തോണ്ടി ജിമ്മൻ മൊഴിഞ്ഞതും ആട്ടം മനസ്സിലാവാതെ ഞാനും പകച്ചു.....
കണ്ട പരിജയം പോലും കാണിക്കാതെ ഞങ്ങളെ വകഞ്ഞു മാറ്റി അവള് പോയ നിമിഷം ഒരുപാട് സംശയങ്ങൾ മനസ്സിനെ കലക്കി മറിച്ചിരുന്നു.....
ആ മുഖത്ത് ആളി കത്തുന്ന ദേഷ്യമുണ്ട്.....
അത് നേരെ ചൂണ്ടിയത് ആൾക്കൂട്ടത്തിൽ മറഞ്ഞിരിക്കുന്ന ആരിലേക്കോ ആയിരുന്നു....
അവളുടെ ഫ്രണ്ട്‌സ് എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേരിൽ ഒരാൾ മുന്നോട്ട് വന്നിട്ട് ഒരു ഹോക്കി സ്റ്റിക്ക് കയ്യിൽ കൊടുത്തു.....
അപ്പോയെക്കും ക്ലാസ്സ് തുടങ്ങാനുള്ള ബെല്ല് അടിച്ചു കഴിഞ്ഞിരുന്നു....
തിക്കും തിരക്കും കൂട്ടി അവരൊക്കെ പോയതും ഒരുത്തൻ മാത്രം അതിലൂടെ പേടിച്ചോണ്ട് ഓടുന്നത് കണ്ടു....
ഹോക്കി സ്റ്റിക്ക് കറക്കി അവന് പിറകിലായി അവളും.....
ഇതൊക്കെ ഇവിടെ സർവ്വ സാധാരണയാണെന്ന മട്ടിൽ പ്രിൻസി അടക്കം എല്ലാവരും അവരുടെ പാടു നോക്കി പോയത് എനിക്ക് അത്ഭുതമായിരുന്നു.....
മൈൻഡ് ചെയ്യണ്ടന്ന് ജിമ്മൻ പറഞ്ഞത് കേട്ടതും മറുത്തൊന്നും ആലോചിക്കാതെ അവനൊപ്പം പോകാനൊരുങ്ങി.....
എന്തൊക്കെയാ സംഭവിക്കുന്നത്....?
ഇങ്ങനെയൊരു കണ്ടുമുട്ടൽ തീരെ പ്രതീക്ഷിച്ചില്ല....
സത്യത്തിൽ അവള് ആരാ....??
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാനും ജിമ്മനും ഒന്നും പറയാതെ നടന്നു നീങ്ങവേ ജിബ്രൂന്റെ കുറവ് ഞങ്ങളെ അവിടെ തന്നെ പിടിച്ചു നിർത്തി....
പുറകിലോട്ട് നോക്കിയപ്പോ....
ദേ.....നിക്ക്ണൂ തെണ്ടി....
അവളുടെ ഫ്രണ്ട്‌സ്നോട് പഞ്ചാരയടിച്ച്.....
കണ്ടപാടെ ജിമ്മൻ അവന്റെ കോളർ പിടിച്ചോണ്ട് പൂച്ച കുഞ്ഞിനെ
എടുക്കുന്ന ലാഘവത്തോടെ തൂക്കിയെടുത്തു കൊണ്ടു വന്നു എനിക്ക് മുന്നിൽ നിർത്തി.....
ഇതൊക്കെ കണ്ടിട്ട് അവര് ഞങ്ങളെ അടിമുടി നോക്കുന്നുണ്ടായിരുന്നു....
ജിബ്രുനെ ജിമ്മൻ ചീത്ത വിളിക്കുന്നത് കേട്ടപ്പോ പിന്നെ അധികം അവരെ നോക്കാൻ നിന്നില്ല.....
വേഗം അവിടെന്ന് മടങ്ങി.....
ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്തു എത്തിയപ്പോ അവനിലുള്ള പിടിവിട്ട് ഞാനും ജിമ്മനും ഒരിടത്ത് സ്ഥാനമുറപ്പിച്ചു....
ഒന്നു ഫ്രീയായതും മ്മടെ ജിബ്രൂ കലിപ്പിൽ ഞങ്ങളുടെ നേർക്ക് കൊരച്ചു ചാടി....
"പാഷാണത്തിൽ കൃമിയെന്ന് കേട്ടിട്ടൊള്ളൂ....
ഇപ്പൊ നേരിട്ട് കണ്ടു.....സമാധാനായി.....
രണ്ടിന്റെയും ഇരിപ്പ് കാണുമ്പോൾ എനിക്ക് ചൊറിഞ്ഞു കേറുന്നുണ്ട്....."
"എവിടെയാ ചൊറിച്ചിൽ പുറത്താണോ....?
ഒരു കാര്യം ചെയ്യ്.....കയ്യെത്തുന്നില്ലങ്കിൽ
ദാ....ഈ വടി കൊണ്ടു ചൊറിഞ്ഞു നോക്ക്....
നല്ല സുഖം കിട്ടും...എന്തേയ്...."
നിലത്തു കിടന്ന ഉണക്ക കൊമ്പ് എടുത്തു മ്മള് അവന് നേരെ നീട്ടി....
അപ്പോയെക്കും ചെക്കന്റെ മോന്ത കടന്നൽ കുത്തിയിട്ട് ഒരു കൊട്ടയുണ്ട്....
അതെന്റെ നേർക്ക് വലിച്ചെറിഞ്ഞു.....
"സു.....സുഖം....ന്നേ കൊണ്ടു വെറുതെ നീ പടക്ക കടക്കു തീ കൊടുപ്പിക്കല്ലട്ടോ.....
അടിമുടി കത്തി നിൽക്കാ....
ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല...."
അവന്റെ ഡയലോഗ് കൂടിയോന്ന് തോന്നുന്നു....
ജിമ്മൻ ഇരിപ്പിടത്തിൽ പൊടി തട്ടി എഴുന്നേറ്റു.....
അപ്പോയെക്കും അവനെ അവിടെത്തന്നെ പിടിച്ചിരുത്തി ജിബ്രു പതപ്പിക്കൽ തുടങ്ങി.....
"ന്റെ അളിയോ.....ഞമ്മൾ ഓനോട് ഒരു തമാശ പറഞ്ഞെന്നു കരുതി നീയെന്തിനാ കഷ്ടപ്പെട്ട് എഴുന്നേൽക്കുന്നേ....അവിടെയിരിക്ക്....."
ജിമ്മന്റെ ഷോൾഡറിൽ തട്ടി ആർക്കും ഒരു പേപ്പർ ചീള് പോലും കൊടുക്കാത്ത അറുപിശുക്കനായ പെരുച്ചാഴി പുത്തൻ കർചീഫ് അവന് ഇരിക്കാനായി തറയിൽ വിരിച്ചു കൊടുത്തു....
കണ്ടില്ലേ....
ഒരുപാട് കളറുകളുള്ള ഒരു അപൂർവയിനം ഓന്തിനെ....
എങ്ങനെ സാധിക്കുന്നു....അപാരം....
അടക്കി ചിരിച്ച് തലയാട്ടി ഞാൻ നോക്കിയത് നേരെ ഓന്റെ മോന്തമ്മക്ക്....
സംഗതി വഷളാകുമെന്ന് കണ്ടതും അവരെന്താ നേരത്തെ അവനോട് സംസാരിച്ചതെന്ന് വിഷയം എടുത്തിട്ടു.....
അതോടെ പിന്നെയത് പറയുന്നതിലേക്ക് ആയിരുന്നു ജിബ്രു.....
"അത് ചോദിച്ചറിയുന്ന ടൈമില്ലല്ലെ മസിൽ അളിയൻ എന്നെ പൊക്കി കൊണ്ടു പോന്നത്....ഇപ്പൊ എന്നതാ ഒരു ത്വര....
ഹും.....പറഞ്ഞിട്ട് കാര്യമില്ല.....
ഈ കൂട്ടത്തിൽ അൽപ്പം കാണാൻ കൊള്ളാവുന്നവനും സുന്ദരനും മഹാ മനസ്സിന് ഉടമയായത് ഞാനാണെന്ന് അവർക്ക് തോന്നിയത് നിങ്ങടെ ഭാഗ്യം....
എന്തായാലും അവര് പറഞ്ഞ് കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാം....."
റൈബാൻ ഷർട്ടിൽ ഉരസി മുഖത്ത് വെച്ചോണ്ട് ഞങ്ങളെ നോക്കുന്ന അവന്റെ മോന്ത പൊളിക്കാൻ ജിമ്മൻ മുന്നോട്ട് വന്നതും
വേണ്ടാ....ഞാൻ നന്നായി എന്നൊക്കെ തട്ടി വിട്ട് ഓരോന്നു പറയാൻ തുടങ്ങി....കേൾവിക്കാരായി ഞങ്ങളും....
"ഇത്രേം കാലമായിട്ടും ഈ കോളേജിൽ ഒരു പ്രസ് കൗൺസിൽ ഉള്ള വിവരം നമുക്ക് ആർക്കെങ്കിലും അറിയോ.....?
രണ്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കണ്ട....
ഇല്ലാന്ന് എനിക്കറിയില്ലേ...ഹിഹിഹിഹി....
അത് പകൽ പോലെ സത്യം.....
പിന്നെ അവളെ നമ്മള് കണ്ടിരുന്നു....
ഒരു പാവം പൊട്ടിപ്പെണ്ണായിട്ട് എന്നാൽ......
നമ്മളൊക്കെ വിചാരിക്കുന്നതിലും അപ്പുറമാണ് മക്കളെ അവളുടെ റേഞ്ച്....
ലെവള് കോളേജിലെ പ്രസ് കൗൺസിലിന്റെ പ്രസിഡന്റ് ആണ്....ആണ്പിള്ളേരെ പോലും നിലക്ക് നിർത്തുന്ന അസ്സൽ തന്റേടി....
ആരോടും എന്തും തുറന്നു പറയുന്ന അവളെ പോലൊരു പെൺകുട്ടി നമ്മുടെ കോളേജിൽ ഇല്ലെന്ന് ഓർക്കണം.....
അതോണ്ട് അവള് പ്രിൻസിന്റെ മുത്താണ്....
എല്ലാവരുടെയും കണ്ണിലുണ്ണി.....
നേരത്തെ കണ്ടത് അവളുടെ ചെറിയൊരു പ്രശ്ന പരിഹാരം മാത്രം....
പെൺകുട്ടികളെ സ്ഥിരം മോശമായി കമന്റ് അടിക്കുന്നവന്റെ കയ്യും കാലും തല്ലിയോടിച്ചു....
അത്രോള്ളൂ.....
ഇനിയെന്തോക്കെ കാണാൻ കിടക്കുന്നു എന്നാലോചിക്കുമ്പോ....
ഹോ....കുളിര് കോരുന്നു....
പ്രിയപ്പെട്ടവർക്കിടയിൽ അവള് തക്കുവാണ്...
അല്ലാത്തവർക്ക്
❤ശൗഫാ ഐൻ ദൗലത്ത് ❤
അതേ.... അതായിരുന്നു അവളുടെ പേര്.....
അതും പറഞ്ഞോണ്ട് പഹയൻ മേപ്പോട്ട് നോക്കി നിൽക്കാണ്.....
"ആരും കൊത്താത്ത ആ കസ്തൂരി മാമ്പഴം ചുറുചുറുക്കും ധൈര്യവും ആവോളം കിട്ടിയ ഈ എനിക്ക് സ്വന്തം.....
അതിനുള്ള പാലം ജിബ്രു പണിതു കഴിഞ്ഞു...
ആരുമെന്നെ തടുക്കരുത്....
ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്നെന്നും ആരും പറയാൻ നിൽക്കണ്ട....."
അന്നേരം ജിമ്മൻ പോയി അവന്റെ അടുത്തേക്ക് ചെന്ന് ഷോൾഡറിൽ കയ്യിട്ടു....
"നീയിത്രയും പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം....ദേ.....നിൽക്കുന്നു മ്മടെ
ചങ്ക് ബിച്ചു.....നിനക്കൊരു പിടി മുന്നേ ആ മാമ്പഴം കൊത്തിയിട്ടുണ്ട്....
അത് മോൻ അറിഞ്ഞില്ലല്ലോ.....
എങ്ങനെ അറിയാനാ....ഉള്ള നേരം മഞ്ഞയും ചുവപ്പും ബൾബ് കത്തിച്ചു നടക്കല്ലേ.....
പിന്നെ പാലത്തിന്റെ കാര്യം അത് അവള് തന്നെ തീരുമാനമാക്കി തരും.....
നീ ചെല്ലേണ്ട കാല താമസെ ഒള്ളൂ..... !!"
അപ്പോയെക്കും ജിബ്രു അവന് നേരെ കയ്യ് കൊണ്ടു ആംഗ്യം കാണിച്ചു.....
"ജിമ്മാ.....നിർത്ത്....നിർത്ത്.....ബാക്കി പറയാൻ വരട്ടെ....
നീയെന്താ എന്നെക്കുറിച്ചു വിചാരിച്ചേ.....
ന്റെ ചങ്കിന്റെ മൊഹബ്ബത്ത് അറിയില്ലെന്നോ...??
അതിനു വേറെ ആളെ നോക്കണം.....
എന്നെ കൂട്ടാതെ ചുറ്റി കളി രണ്ടും കൂടി നടത്തിയപ്പോൾ കരുതിയതാ എന്തോ ഉണ്ടെന്ന്....
ഞാൻ വിചാരിച്ചത് തന്നെയാണോ
നിന്റെ വായീന്ന് വരുന്നതെന്ന് അറിയാൻ വെയിറ്റ് ചെയ്തു നിൽക്കേർന്നു.....
അക്കാര്യത്തിൽ ഇത്ര പെട്ടെന്ന് റിസൾട്ട് കിട്ടുമെന്ന് കരുതിയില്ല....."
അവൻ ഞങ്ങളെക്കാൾ മാസ്സ് ആണ്.....
കേട്ടിട്ട് ചിരിക്കണോ കരയണോന്ന് വാ പൊളിച്ചു നിന്നതും ന്റെ നെഞ്ചിനിട്ടു ഒരു കുത്തു കിട്ടി.....
"പുന്നാര മോനേ....അപ്പോ റൊമാൻസ് ഒക്കെ ഒളിപ്പിച്ചു നടക്കേർന്നല്ലേ.....
ഈ കള്ള കാമുകൻ ഇത്രേം കാലം എവിടെയായിരുന്നു.....??
ഹ്മ്മ്മ്ഹ്മ്മ്.....കുളി സീൻ.....മൊഹബ്ബത്തിന് ചുക്കാൻ പിടിച്ചുവല്ലേ....നടക്കട്ടെ....!!"
അറിയാതെ അവനത് പറഞ്ഞതും ജിമ്മൻ എന്നെ വല്ലാത്തൊരു നോട്ടം നോക്കി...
ഇനിയെന്തേലും പറയുന്നതിന് മുന്നേ അവന്റെ മണ്ടക്ക് കൊടുക്കാൻ നിന്നതും പെരുച്ചാഴി അവിടെന്ന് ഓടി രക്ഷപ്പെട്ടു.....
ചുളുവിൽ പോകാൻ നിന്ന ന്റെ മുന്നിൽ ജിമ്മൻ കേറി നിന്നു.....
"ഓഹോ.....അത് ശെരി.....അങ്ങനെ പലതും ഇവിടെ നടന്നിട്ടുണ്ട്.....മ്മള് അറിഞ്ഞില്ലന്ന് മാത്രം...."
"മസിൽ അളിയാ.... ഞാൻ..... "
"മതി....ഒന്നും പറയണ്ട.....എന്നാലും നിന്റെ അടുത്തു നിന്നും ഇത് പ്രതീക്ഷിച്ചില്ല....."
ദേഷ്യത്തോടെ മുഖം തിരിച്ചു പോകുന്ന അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് എനിക്കറിയാം.....
എന്താ ചെയ്യാന്ന് ഒരു എത്തും പിടിയും കിട്ടാതെ നിൽക്കുമ്പോഴാണ് ലെവൻ ദോണ്ടെ.....
പൊട്ടി ചിരിക്കുന്നു.....
"ചങ്കെ.... പേടിച്ചോ....ചുമ്മാ....ഒരു നമ്പർ ഇറക്കിയതല്ലേ....ജിബ്രു പറഞ്ഞ പോലെ പേടിത്തോണ്ടൻ ആയി പോയോ നീ.....
ഹീറോയാകുമ്പോ അറ്റ്ലീസ്റ്റ് കൊറച്ചു ധൈര്യമെങ്കിലും ഉണ്ടാവണ്ടെ.....
ശ്ശോ....ഇങ്ങനെയൊരു ചങ്കിനെ എവിടെ കിട്ടാനാണ്.....
നിസ്സാര കാര്യങ്ങൾക്ക് പിണങ്ങാൻ നിന്നാൽ വല്യ കാര്യങ്ങൾ വരുമ്പോ എന്തോ ചെയ്യും.....
ഹഹഹഹഹ....അത് അന്നേക്ക് മാറ്റി വെച്ചിരിക്കുന്നു....ടൈമുണ്ടല്ലോ...നോക്കാം..."
ഇത് കുറച്ചു കടന്നു പോയിട്ടോന്ന് പറഞ്ഞ് മ്മള് നെഞ്ച് തടവി....
മുഷ്ടി പരസ്പരം മുട്ടിച്ചു ഞങ്ങൾ കാന്റീൻ ലക്ഷ്യമാക്കി നീങ്ങി......
®®®®®®®®®®®®®®®®®®®®®®®®®
അതേയ്.....
നേരത്തെ ലെവന്മാർ പറഞ്ഞത് കേട്ടില്ലേ....
ഞാൻ ആണ് ട്ടോ ഈ കഥയിലെ ഹീറോയിൻ....
❤ശൗഫാ ഐൻ ദൗലത്ത് ❤
പേര് മാത്രം പറഞ്ഞാൽ നിങ്ങൾക്ക് എന്ത് മനസ്സിലാവാനാണ്.....
അതോണ്ട് എന്നെ ഞാൻ തന്നെ പരിജയപ്പെടുത്താം.....
ഈ സിറ്റിയിൽ പേരുകേട്ട ബിസിനസ്മാൻ
ഷമ്മാസ് ഹവ്വ ദമ്പതികളുടെ ഒരേയൊരു പുത്രി....
ആരെയും മനസ്സറിഞ്ഞു സഹായിക്കുന്ന നല്ലൊരു മനുഷ്യനാണ് ട്ടോ ന്റെ ഉപ്പച്ചി....
ഫ്രണ്ട്ലി ടൈപ്പ് ആയ മൂപ്പര് മ്മടെ റോൾ മോഡൽ കൂടിയാണ്.....
ഒരു വണ്ടി പ്രാന്തിയായത് കൊണ്ട് കിടിലൻ ബര്ത്ഡേ ഗിഫ്റ്റ് ആയി ഉപ്പച്ചീ വാങ്ങിച്ചു തന്നത് മ്മളെ ഫേവറൈറ്റ് കാലൻ.....
ന്റെ സാറെ.....KTM...Rc 390...
പൊളിയോട് പൊളിയാ.....
മൂപ്പരുടെ സമ്മതത്തോടെയാണ് അതിലുള്ള റൈഡ്....
നേരത്തെ വന്നതും അതിലായിരുന്നു.....
ഇനി പറയാനുള്ളത് ന്റെ ഒൺലി വൺ ബ്രദർ....
ഫർഹാൻ ആദൽ ( ഇലു )
ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ്....
കോളേജിൽ അറിയപ്പെടുന്ന ഒരു ഗിറ്റാർ പ്ലയെർസ്റ്റ്....
ഇതൊക്കെയാണ് ന്റെ ലോകം എന്ന് പറയുന്നത്....
അതിൽ രണ്ടു പേരും കൂടിയുണ്ട് ട്ടോ.....
അവരെ പറഞ്ഞില്ലങ്കിൽ ചെലപ്പോ മ്മളെ നെഞ്ചിൽ പഞ്ചാരി മേളം നടത്തും.....
"ഡീ......തക്കു.....അവന്റെ അണപ്പല്ല് നീ അടിച്ചു തെറിപ്പിച്ചോ....അടിയിൽ ഒതുക്കിയത് എന്തുകൊണ്ടും കുറഞ്ഞു പോയെന്നെ ഞാൻ പറയൂ.....
തേർഡ് റൈറ്റ്നെയൊക്കെ കൊല്ലുകയാണ് വേണ്ടത്.....ചെറ്റ......"
ദോ.....വന്നല്ലോ ഞാൻ പറഞ്ഞ രണ്ടു പേരിൽ ഒരാൾ....
ഇവള് മ്മടെ മുത്തായ ചങ്ക് റംസാ തസ്‌നീം....
ഞങ്ങടെ ഡുണ്ടു.....
എന്നേക്കാൾ ഇച്ചിരി കലിപ്പത്തിയാണ്.....
എപ്പോഴാ സ്വഭാവം മാറുകയെന്നു പറയാൻ പറ്റില്ല.....
"ഓ പിന്നെ.....കൊന്നാൽ ആയുഷ് കാലം മുഴുവൻ ജയിലിൽ ഗോതമ്പുണ്ട ചുട്ടും തിന്നും ഇരിക്കേണ്ടി വരും.....
എന്നെകൊണ്ട് അതൊന്നും പറ്റില്ല....
വല്ല ബർഗറോ പിസ്സയോ ആണെങ്കിൽ ഒരു കയ്യ് നോക്കാമായിരുന്നു....എപ്പടി നുമ്മടെ ഐഡിയ ചെല്ലോ....."
ആഹാ.....വന്നല്ലോ വനമാല.....
കക്ഷിയുടെ എൻട്രി കണ്ടപ്പോയെ നിങ്ങൾക്ക് മനസ്സിലായി കാണും ആളെ.....
കൂട്ടത്തിലെ പ്യാവം തീറ്റ പണ്ടാരം ആണ് ട്ടോ....
എന്നു കരുതി ഉണ്ടച്ചി ഒന്നുമില്ല അസ്സൽ ഈർക്കിളിയാണ്....
തിന്നുന്നതൊക്കെ എവിടെക്കാ പോകുന്നതെന്ന് ചോദിക്കുമ്പോൾ അവൾക്ക് തന്നെ വല്യ നിശ്ചയം പോരാ....
പേര് പറയാൻ വിട്ടു പോയി.....
ഫഹ്‌ദ ഫൈറൂസ്....ഞങ്ങടെ ഗ്യാങ്ലെ ഒരേയൊരു പാട്ടുക്കാരി....
അതോണ്ട് ഞാനും ഡുണ്ടുവും അവളെ കുക്കുന്ന് വിളിക്കും....
പിന്നെ നേരത്തെ പോലെ അവളെ ഉണ്ടച്ചി എന്നെന്നും വിളിച്ചേക്കല്ലേ....
അത് ഞങ്ങടെ മാത്രം സ്വകാര്യതയാണ്.....
വിളിച്ചവരെ കലിപ്പ് കേറി വല്ല പൊറോട്ട മാവ് കുഴക്കുന്ന പോലെ കുഴച്ചു പരുവമാക്കും....
ഇതൊന്നുമറിയാതെ അവളെത്ര പൊറോട്ട മാവ് കുഴച്ചിട്ടുണ്ടെന്ന് അറിയോ.....
ഹഹഹഹ....അടുത്ത ഫാഗ്യവാൻ ആരാവും എന്തെരോ എന്തോ.....
എല്ലാവരെയും പരിജയപ്പെട്ടല്ലോ....
ഇനി നമുക്ക് തിരിച്ചു വരാം.....
"നിങ്ങൾ പറഞ്ഞ പോലെയൊക്കെയാണ് ചെയ്യേണ്ടിയിരുന്നത്.....
പക്ഷെ.....കയ്യും കാലും തല്ലിയൊടിച്ചു ആദ്യമായിട്ടും അവസാനമായിട്ടും ഒരു വാണിങ് കൊടുത്തെന്നു മാത്രം.....
ഇനിയും അതുപോലെ എന്തെങ്കിലും ന്റെ ശ്രദ്ധയിൽപ്പെട്ടാൽ കമന്റ് പറയാൻ ആ നാവ് ബാക്കിയുണ്ടാവില്ലന്ന് പറഞ്ഞിട്ടുണ്ട്.....
വല്ല കൊമ്പത്തെ ആളുടെ മോനാന്നാണ് കേട്ടെ.....അതൊന്നും എനിക്ക് പ്രശനമല്ല.....
നമ്മളെ പോലുള്ളവർക്ക് മാന്യ മര്യാദക്ക് ജീവിക്കണമെങ്കിൽ ഇവനെയൊക്കെ ഒതുക്കിയെ തീരൂ......"
"കയ്യടിക്കെടാ ന്റെ കുക്കു....ഇതാണ്....
ഇതൊക്കെയാണ്...
നുമ്മടെ തക്കൂനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.....
പ്രിൻസി കണ്ടറിഞ്ഞു തന്നെയാ മോളെ..... നിന്നേ പ്രസ് കൗൺസിലിന്റെ തലപ്പത്ത് നിയമിച്ചത്....
അയാൾക്ക് കാഞ്ഞ ബുദ്ധിയാണ് ട്ടോ...."
"പിന്നല്ല....ഓളെ പോലൊരു മൊഞ്ചത്തി ഈ ദുനിയാവിൽ ഉണ്ടോന്ന് ഡൌട്ട് ആണ്.....
എന്നാലും....ഓൾ ആ തട്ടമിട്ടാൽ....."
"ഡുണ്ടു....പെണ്ണിനെ പിടിച്ചോ....തള്ളി മറിച്ചിടാൻ തുടങ്ങി.....
ഇനി നിവിൻ ചേട്ടനും ഇഷയും ഇങ്ങോട്ട് കേറി വരും....പിടിച്ച പിടിയിൽ എടുത്തോണ്ട് പൊക്കോ....വേഗം......"
കേട്ട പാതി കേൾക്കാത്ത പാതി ഡുണ്ടു അവളെ ഓടിച്ചു.....
ആരുമൊന്നും വിചാരിക്കണ്ട.....
ഓരൊരുത്തർക്കും ഓരോ പ്രാന്താണ്.....
പെണ്ണിന് സിനിമാ പ്രാന്തി കൂടിയ കാരണം അവൾക്ക് ഏതേലും ഒരു സിറ്റുവേഷൻ കിട്ടിയാൽ പിന്നേ സിനിമാ വിശേഷങ്ങൾ നോൺ സ്റ്റോപ്പായി പറഞ്ഞോണ്ടിരിക്കും....
ചങ്കിന് വട്ടാണെന്ന് വിചാരിച്ചു കളയാൻ പറ്റോ....
നിങ്ങളോട് സംസാരിച്ചു നിന്നപ്പോയെക്കും വയറ്റീന്ന് കോഴി കൂവാൻ തുടങ്ങിയിട്ടുണ്ട്...
അതിനു വല്ലതും തിന്നാൻ കൊടുത്തിട്ട് വരാവേ.....
ഇല്ലെങ്കിൽ നേരത്തെ പോയ രണ്ടും കാന്റീൻ കാലിയാക്കും....അതിനു മുന്നേ അവിടെയെത്തണം....അവര് പോയ പിന്നാലെ ഞാനും വെച്ചു പിടിച്ചു.....
©©©©©©©©©©©©©©©©©©©©©©©©©
ഞങ്ങളെ പോലെ അവളും ഫ്രണ്ട്സും കൂടി ഫുഡടിക്കാൻ ക്യാന്റീനിൽ വന്നിട്ടുണ്ട്.....
ഓപ്പോസിറ്റ് ആയി അവര് കാണാത്ത വിധത്തിൽ ആയിരുന്നു ഞങ്ങൾ ഇരുന്നത്....
അവളെ മറഞ്ഞു നോക്കുന്നതിലും ഒരു പ്രത്യേക ഭംഗിയൊക്കെയുണ്ട്....
ഇതെല്ലാം കണ്ടിട്ടാകണം ഇവിടെ ഒരുത്തൻ മറ്റുള്ളവരെ മൊത്തം അറിയിക്കാൻ വേണ്ടി ടേബിളിൽ മുട്ടലും കൊട്ടലും നടത്തിയത്.....
🎶നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തു നിന്നു....
ബിച്ചു മോനെ ബിച്ചു മോനേ നീ ഇങ്ങനെ നോക്കി വെള്ളമിറക്കാതെ പോയി
എങ്ങനെയെങ്കിലും തക്കൂനെ പ്രൊപ്പോസ് ചെയ്യാൻ നോക്ക്.... നോക്ക്....നോക്ക്..... 🎶
തലതായ്തിയിരുന്നിട്ടും ബാക്കി പാടുന്നത് കേൾക്കുന്നില്ല.....
അപ്പോഴാണ് മ്മള് അക്കാര്യം ശ്രദ്ധിച്ചത്....
മുഴുമിപ്പിക്കും മുന്നേ ജിമ്മൻ അവന്റെ കൊല്ലിക്ക് പിടിച്ചിരിക്കുന്നു....
അതോടെ കാസറ്റിന്റെ ഓല കുരുങ്ങി.....
ചെക്കൻ തല ഒരിടത്തേക്ക് തന്നെ തിരിച്ചു നോക്ക്....നോക്ക്.....നോക്ക്.....എന്ന് പറഞ്ഞോണ്ടിരിക്കാണ്.....
അളിയാ....വിട്ടു കള...എല്ലാരും നോക്കുന്നുണ്ട് എന്നു മ്മള് പറഞ്ഞതും ഇനി പാടിയാൽ മോന്ത വീക്കും എന്ന് അവനോട് ആംഗ്യം കാണിച്ച് ജിമ്മൻ കയ്യൊക്കെ കുടഞ്ഞു സീറ്റിൽ പോയിരുന്നു......
അപ്പോഴാണ് ലെവനൊന്ന് ഫ്രീയായത്....
കഴുത്ത് പൊട്ടിച്ച് ശെരിയാക്കി ആ കൂതറ ന്റെ അടുത്തായിരുന്നു പിന്നെ ഇരുന്നത്.....
പഹയൻ ഓരോന്നു ചോദിച്ചു വാങ്ങുന്നുണ്ട്....
ഇപ്പൊ തന്നെ എത്രയായെന്ന് എണ്ണാൻ അവന് പറ്റിയിട്ടില്ല.....
മ്മള് പുറകിലേക്ക് തല മെല്ലെ ചെരിച്ചു
അവര് ഞങ്ങളെ നോക്കുന്നുണ്ടോന്ന്
നോക്കിയതും അവരും അതുപോലെ നോക്കുന്നുണ്ടായിരുന്നു.....
ഛെ......ശെരിക്കും അവരെന്നെ കണ്ടു....
ഇനി എന്തോ ചെയ്യും.....?
വീണ്ടും നോക്കിയപ്പോ അതന്നെ സ്ഥിതി....
അവരപ്പോഴും ഫുഡ് കഴിച്ചോണ്ട് നോക്കി എന്നെ തന്നെ നോക്കിയിരിക്കാണല്ലോ.....
പടച്ചോനെ....ഇനി നോക്കണ്ട.....
ചെലപ്പോ പണിപാലും വെള്ളത്തിൽ കിട്ടാൻ ചാൻസുണ്ട്.....വേഗം മുഖം തിരിച്ച് മ്മള് ഫുഡ് കഴിക്കുന്നതിന്റെ സ്പീഡ് കൂട്ടി.....
🔥🔥🔥🔥🔥🔥🔥
"ശ്ശെടാ.....ഇവനെന്താ ഇങ്ങോട്ട് നോക്കി കൊണ്ടിരിക്കുന്നെ....
ഇതുവരെ പെൺകുട്ടികളെ കാണാത്ത പോലെ....അലവലാതിക്ക് വേറെ പണിയൊന്നുമില്ലേ....
ഒടുക്കത്തെ നോട്ടം കൊണ്ട് സ്വസ്ഥമായി തിന്നാനും പറ്റുന്നില്ല യാ റബ്ബി....."
ഞാനും കുക്കുവും ആസ്വദിച്ചു ഫുഡിനോട് മല്ലയുദ്ധം നടത്തുമ്പോഴാണ് ആരോ തെറിയഭിഷേകം തകൃതിയായി നടത്തി കൊണ്ടിരിക്കുന്നത് കേട്ടത്.....
ഡുണ്ടുവാണ്.....
ഇവൾക്ക് എന്താ പറ്റിയതെന്ന് ചോദിച്ചിട്ടും
അതൊന്നും കേൾക്കാതെ വേറെ എങ്ങോട്ടോ നോക്കി പല്ലിറുമ്പുന്നുണ്ട്.....
അതേ നിരയിൽ തന്നെ ന്റെ കണ്ണുകളും അവള് നോക്കുന്നിടത്തേക്ക് പാഞ്ഞു.....
അതാണല്ലേ പ്രശ്നം......
ഇപ്പൊ ശെരിയാക്കി തരാമെന്ന് അവരോട് പറഞ്ഞ് ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു....
( തുടരും )
💕ശഫാഖ് അമർ 💕
@@@@@@@@@@
Part 4
************
അവള് വരുന്നത് കണ്ടിട്ട് മുട്ടിടിക്കുന്നുണ്ട്...
മെല്ലെ മുങ്ങാൻ നിന്ന എന്നെ ജിമ്മൻ അവിടെ തന്നെ പിടിച്ചിരുത്തി.....
രണ്ടിലൊന്ന് അറിഞ്ഞിട്ട് പോയാ മതിയെന്ന് പറഞ്ഞോണ്ട്.....വേറെ നിവർത്തിയില്ലാതെ തലതായ്തി എനിക്ക് ഇരിക്കേണ്ടി വന്നു.....
ഓരോ നിമിഷം കഴിയുന്തോറും മനസ്സിന്റെ ഗതി മാറി കൊണ്ടിരിക്കാണ്......
ഇതുവരെയില്ലാത്ത പരവേശവും വെപ്രാളം എല്ലാം കൂടി വട്ടായി.....
എഴുന്നേറ്റ് പോകാൻ തന്നെയായിരുന്നു ന്റെ തീരുമാനം.....
"അളിയാ....ഞാ....ഞാൻ....പോവാ....
എനിക്ക് അവളെ ഫേസ് ചെയ്യാൻ എന്തോ കഴിയുന്നില്ല....."
"ബിച്ചു.....നീയെന്ത് വർത്താനം ആണെടാ പറയുന്നേ.....??
ഒരു പെണ്ണിനെ കണ്ടപ്പോയെക്കും നിനക്ക് ഭയങ്കര പേടി.....പിന്നെങ്ങനെയാ അവളോട് നിന്റെ ഇഷ്ട്ടം പറയാ....
ഇതൊരു നടക്കും പോവൂലാന്ന് തന്നെയാണോ നീ പറഞ്ഞു വരുന്നത്.....
ഡാാ.....പോവല്ലേ....അവിടെയിരിക്ക്....
പറയുന്നത് കേൾക്ക് മച്ചാനെ.....ഡാ....."
അങ്ങനെ പലതും പറഞ്ഞെങ്കിലും ചെവി കൊള്ളാതെ അവന്റെ കയ്യ് തട്ടി മാറ്റി പോകാൻ നേരത്താണ് ഞങ്ങടെ പ്രതീക്ഷക്ക് വിപരീതമായി അവള് മുന്നോട്ട് പോയത്.....
ദേ.....പോണ്....അപ്പോ ന്റെ അടുത്തേക്കല്ലേ വരാൻ വിചാരിച്ചേ....
ഛെ....എന്തൊക്കെയാ ഇപ്പൊ ഇവിടെ സംഭവിച്ചേ....? വെറുതെ കാടുകേറി.....
പല്ലിളിച്ചു ജിമ്മനെ നോക്കിയപ്പോ കയ്യ് കൂട്ടി ഉരസി കൊറച്ചു കഞ്ഞിയെടുക്കട്ടെ ചേട്ടാന്ന് പറഞ്ഞ് അവൻ പല്ലിറുമ്മി.....
വയറിൽ തൊട്ട് ഫുള്ളായിക്ക്ണ് പിന്നേ തന്നാ മതിയെന്ന് മ്മളും മറുപടി കൊടുത്തു.....
അവന്റെ ഭാവം മാറിയതും മ്മളെ കോളർ പിടിച്ച് നടക്കെടാ കോപ്പേന്ന് ഒറ്റവാക്കിൽ ഒരു തള്ളായിരുന്നു.....
അല്ലെങ്കിലും എനിക്കിതു കിട്ടണം....
അവൻ പറഞ്ഞത് പോലെ കേൾക്കാഞ്ഞിട്ടല്ലേ.....
സാരല്ല.....ശീലമായി പോയി ഇനി മാറ്റിയെടുക്കാന്ന് വെച്ചാൽ വല്ലാത്ത ബുദ്ധിമുട്ടാണ്.....
സ്വയം സമാശോസിച്ചു നെടുവീർപ്പിട്ടു....
ഇതൊക്കെ സസൂക്ഷ്മം നിരീക്ഷിച്ചു ജിബ്രു ഫോണെടുത്ത് മറു ഭാഗത്തു കൂടി തടി തപ്പി....
നേരെ പോയി നിന്നതും മ്മടെ ജിമ്മന്റെ മുന്നിൽ.....
അവൻ എന്താന്ന് ചോദിച്ചതും
ഒന്നുമില്ലന്നർത്ഥത്തിൽ ജിബ്രു തലയാട്ടി....
ഞങ്ങളെ രണ്ടാളെയും ഷോൾഡറിൽ കയ്യിട്ടു പോകാൻ നേരത്താണ് അവിടെയൊരു പടക്കം പൊട്ടിയത്.....
ഠോ...........
അത് കാന്റീൻ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു....
അതിനുള്ളിൽ നിന്നും ചെവി പൊട്ടുന്ന തരത്തിൽ ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടപാടെ ക്യാന്റീനിനു പുറത്തുള്ളവരും നടന്നു പോകുന്നവരും എല്ലാരും കൂടെ ഞങ്ങളെ തട്ടി തടഞ്ഞു അകത്തേക്ക് ഇടിച്ചുകേറി......
ആ പോക്കിൽ ജിബ്രുന്റെ റൈബാൻ നിലത്ത് വീണു തവിടു പൊടിയായി....
അല്ലാഹ്ഹ്.....ന്റെ റൈബാൻ....
ബാക്കിയുള്ളത് എടുക്കാലോന്ന് കരുതി കുനിഞ്ഞതും ആരുടെയൊക്കെ ചവിട്ടും കുത്തും അതും കിട്ടി....
എന്ത് ഒലക്ക കാണാനാ ഇതെല്ലാം ഓടി പോകുന്നതെന്ന് പറഞ്ഞ് കലിപ്പിൽ അവൻ അകത്തേക്ക് പോയി കൂടെ ഞങ്ങളും.....
ചെന്നു നോക്കിയപ്പോഴല്ലേ ഞങ്ങൾക്ക് മുന്നേ ആ രംഗം കാണാൻ ജനപെരുപ്പം തന്നെ അവിടെയുണ്ടായിരുന്ന കാര്യം മനസ്സിലായത്.....
അതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരെ തള്ളിമാറ്റി ഞാൻ കൊറച്ചൂടെ അവളുടെ അടുത്തേക്ക് നീങ്ങി....
പറയുന്നത് ഓരോന്നും കേട്ടിട്ട് തന്റെ രോമം എഴുന്നേറ്റു നിന്നിരുന്നു......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
"ഡാാ.....തെണ്ടീ....നീയെന്ത് ധൈര്യത്തിലാ ന്റെ ഫ്രണ്ട്നോട് കയ്യും കലാശവും കാണിക്കുന്നത്......
ഇന്ന് രാവിലെ ഒരുത്തന്റെ മോന്ത പൊളിച്ചത് നീയൊക്കെ കണ്ടില്ലേ....
അത് തമാശക്ക് ചെയ്തതാണെന്ന് മോൻ വിചാരിച്ചതെങ്കിൽ നിനക്ക് തെറ്റി.....
ഞാൻ ഈ ക്യാമ്പസിൽ ഉള്ളിടത്തോളം കാലം ഒരു പെൺകുട്ടിക്കും ആരുടെയും ശല്യം സഹിച്ചു ജീവിക്കേണ്ടി വരില്ല.....
ഇനി അങ്ങനെ വല്ലതും ന്റെ ചെവിയിൽ തടഞ്ഞാൽ പിന്നെ അവൻ രണ്ടു കാലിലോ അതോ നാല് കാലിലോ പോകണ്ടതെന്ന് എനിക്ക് തീരുമാനിക്കേണ്ടി വരും......"
പറഞ്ഞ് കഴിഞ്ഞപാടെ അവനെ പുറത്തേക്ക് പിടിച്ചുന്തി.....
അപ്പോ അതായിരുന്നു സംഭവം.....
ഞങ്ങൾക്ക് പിന്നിൽ ഇരുന്നിരുന്ന ഇവനെയായിരുന്നല്ലേ അമർഷത്തോടെ അവളുടെ ഫ്രണ്ട് നോക്കിയിരുന്നത്....
ഭാഗ്യം.....രക്ഷപ്പെട്ടു.....
പെടുന്നനെ....
പുറം തിരിഞ്ഞ് നിന്നിരുന്ന അവൾക്കു നേരെ അടികിട്ടിയവൻ ദേഷ്യത്തോടെ കസേരയെടുത്തു എറിയാൻ വരുന്നുണ്ട്.....
അപ്പോയെക്കും അവന്റെ ഫ്രണ്ട് അതിൽ നിന്നും പിന്തിരിച്ചിരുന്നു......
"റസലെ....വേണ്ടാ....അവളെ ഒതുക്കാൻ നമുക്ക് എന്നെങ്കിലും ഒരിക്കെ അവസരം കിട്ടും....
പലിശസഹിതം അന്ന് തിരിച്ചു കൊടുക്കാം....
ഇപ്പൊ നീയൊന്ന് അടങ്ങി നിൽക്ക്....."
"വിട്.....അൻസിഫ്....കൊറേ കാലമായി ഇത് ഞാനും നീയും സഹിക്കുന്നു.....
ഇതിനൊരു അവസാനമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.....
പ്രസ് കൗൺസിലിന്റെ പ്രസിഡന്റ് ആണെന്ന് കരുതി എന്ത് തോന്നിവാസവും ആണ്കുട്ടികളോട് ചെയ്യാമെന്ന് ഇവൾക്കൊരു വിചാരമുണ്ട്....
അതു വേഗം മാറ്റി കൊടുത്തില്ലെങ്കിൽ മറ്റൊരുത്തികളും ഇതു പോലെ നമ്മടെ തലേൽ കേറി നിരങ്ങും....
അതിന് ഈ റസൽ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല.....
ഒന്നുങ്കിൽ ഞാൻ അല്ലെങ്കിൽ ഇവള്.....
രണ്ടിലൊരാൾ മതി കോളേജിൽ..... "
അതു പറഞ്ഞ് റസൽ ന്റെ നേർക്ക് വന്നു....
തൊട്ടു തൊട്ടില്ലെന്ന തരത്തിൽ എത്തിയതും ഞാൻ അവന്റെ കയ്യ് തണ്ടയിൽ പിടിച്ചു പുറകിലാക്കി മറ്റേ കയ്യ് കൊണ്ട് കഴുത്തിനു കുത്തിപ്പിടിച്ചു.....
"നിന്റെ ഡയലോഗ് ഒക്കെ സൂപ്പർ.....
പക്ഷെ.....അതിലൊരു മിസ്റ്റേക്ക് വന്നത് നീ ശ്രദ്ധിച്ചില്ലല്ലോ....ഞാൻ ആൺകുട്ടികളോട് തോന്നിവാസം കാണിച്ചൂന്ന്......
അതിന് മാത്രം എന്താടാ ഞാൻ കാണിച്ചേ....?
പറയെടാ.....എന്തെ നാവിറങ്ങിപോയോ....
പറയാൻ പറ്റുന്നില്ലല്ലേ നിനക്ക്.....
നിനക്ക് പറയാൻ പറ്റില്ല.....
എന്താന്നറിയോ......??
അതു നിന്റെ സ്വഭാവമാണ് നീയിപ്പോ വിളിച്ചു പറഞ്ഞത്.....
ശൗഫാ ഈ കോളേജിൽ പഠിക്കാൻ തൊട്ടേ കാലം മുതലേ എല്ലാർക്കും നല്ലത് മാത്രേ ചെയ്തിട്ടുള്ളൂ....ശെരിയായ തീരുമാനങ്ങൾ മാത്രേ എടുത്തിട്ടൊള്ളൂ.....
അല്ലെങ്കിൽ.....ഇവര് പറയട്ടെ.....നീ പറഞ്ഞ പോലെയാണെന്ന്....."
അപ്പോയെക്കും ആൾകൂട്ടത്തിൽ നിന്നും അവൾക്കു അനുകൂലമായി ആർപ്പും വിളിയും മുഴങ്ങി......
"കേട്ടല്ലോ....അവര് പറഞ്ഞത്....അതോണ്ട് ഓവർ ഡയലോഗ് അടിച്ചു ക്ഷീണിക്കാതെ വീട്ടിലേക്ക് പോവാൻ നോക്ക്.....
ഡാാ.....നിന്റെ കൂട്ടുകാരനെ നേർവഴിക്കു നടത്തിയാൽ നിങ്ങൾക്ക് കൊള്ളാം....
ഇല്ലെങ്കിൽ.......... "
വിരൽ ചൂണ്ടി അവന്റെ മേലേക്ക് റസലിനെ വലിച്ചെറിഞ്ഞു തന്റെ ഫ്രണ്ട്‌സ്നെയും കൂട്ടി അവള് മറയുന്നത് വരെ ഞാനും ചങ്ക്‌സും അവിടെത്തന്നെ തമ്പടിച്ചു.....
വെടിക്കെട്ട് കഴിഞ്ഞതോടെ സകലരും സ്ഥലം വിട്ടുട്ടോ ഇനി നമ്മള് മാത്രോള്ളൂ പോവാൻ ബാക്കിയെന്ന് ജിബ്രു പറഞ്ഞു.....
ശെരിയാണെന്ന മട്ടിൽ ഞങ്ങൾ പൊടിതട്ടി എഴുന്നേറ്റു.....
റസൽ കത്തി ജ്വലിച്ചു നിൽക്കുമ്പോ സമാധാനിപ്പിക്കാൻ വേണ്ടി വന്ന ഒരുത്തനെ അടിച്ചു അവശനാക്കി.....
അവളെ കയ്യിൽ കിട്ടാത്തതിന്റെ ദേഷ്യം അവനോടാണ് തീർത്തത്.....
ഇത്രയൊക്കെ സംഭവിച്ചപ്പോ ഒന്നുറപ്പായി....
അവനും അൻസിഫും ചേർന്ന് അവൾക്ക് ഒന്നൊന്നര പണി കൊടുക്കുമെന്ന്....
"ഡീീീ.....നീ ചെവിയിൽ നുള്ളിക്കോ.....
ന്റെ കാലുപിടിച്ചു കരയുന്ന ദിവസങ്ങൾ ഒട്ടും വിദൂരത്തല്ല....
അത്രക്കും നിന്നോടുള്ള പക ന്റെ മനസിൽ ആളിക്കത്തുന്നുണ്ട്.....വിടില്ല ഞാൻ....."
ഇത്രയും പറഞ്ഞു കൂട്ടുക്കാരനെയും കൂട്ടി അവൻ പോകുമ്പോ എല്ലാത്തിനും സാക്ഷിയായി മ്മള് അവിടെ നിൽപ്പുള്ള കാര്യം അവര് അറിഞ്ഞിരുന്നില്ല....
എല്ലാം കേട്ടിട്ടും ഒന്നും പറയാനോ ചെയ്യാനോ കഴിയാതെ ഒരേ നിൽപ്പായിരുന്നു....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അവൻ ആളൊരു തീപ്പൊരിയാണെന്ന് ആരും പറയാതെ തന്നെ അറിയാം.....
ഇത്രക്കൊന്നും ചെയ്തില്ലേൽ നാളെ പിറ്റേന്ന് ന്റെ ചങ്കിന് നേരെ മോശമായി പെരുമാറില്ലന്ന് ആര് കണ്ടു.....
എനിക്ക് ശെരിയെന്നു തോന്നിയത് ചെയ്തു...
അതിലൊരു തെറ്റുമില്ല.....
ഓരോന്നു ആലോചിച്ചു വണ്ടിയുമായി
ബസ് സ്റ്റോപ്പിൽ എത്തിയത് അറിഞ്ഞില്ല.....
ഡുണ്ടു നിർത്തെടാന്ന് പറഞ്ഞപ്പോഴാണ്
ചിന്തയിലായിരുന്ന മ്മള് സഡൻ ബ്രേക്ക് പിടിച്ചത്.....
അവിടെ വിരലിൽ എണ്ണാവുന്ന രണ്ടോ മൂന്നോ യാത്രക്കാർ മാത്രോള്ളൂ.....
ബാക്കി സകല സ്റ്റുഡന്റ്സും നേരത്തെ കാലത്ത് സ്ഥലം കാലിയാക്കിയിരുന്നു.....
പിന്നേ കുക്കുവിന്റെ വീട് കോളേജിൽ നിന്നും
അടുത്തായത് കൊണ്ട് ഡ്രോപ്പ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല.....
ബസ് വരുന്നത് വരെ എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാമെന്ന കരാറിൽ ഞാൻ അവൾക്ക് കൂട്ടിരുന്നു.....
സൊള്ളി കൊണ്ടിരുന്നില്ലേൽ പെണ്ണ് മാന്തിയും പിച്ചിയും സൗര്യം കെടുത്തും.....
അതോണ്ട് അവളോട് തന്നെ ഐശ്വര്യമായി ആദ്യം തുടങ്ങാൻ പറഞ്ഞ് താടക്കും കയ്യ് കൊടുത്തു കേൾക്കാൻ റെഡിയായി മ്മള് വണ്ടിക്കു മേൽ ഇരിക്കുമ്പോഴാണ് ആരോ പുറകീന്ന് വിളിച്ചത്......
വിളി വന്ന ഭാഗത്തേക്ക് ഞാനും അവളും തല ചെരിച്ചു നോക്കി.....
ഈ ടൈമിൽ അവളെ ബസ് സ്റ്റോപ്പിൽ കാണുമെന്ന് പറഞ്ഞോണ്ടാണ് ജിമ്മൻ ഒരു ഇരിക്ക പൊറുതി തരാതെ മ്മളെ വലിച്ചു ഗേറ്റ്ന് വെളിയിലേക്ക് കൊണ്ടു വന്നത്.....
ഇഷ്ട്ടം ലോട്ടറി പോലെ നാളെ നാളെ നീളെ നീളെ ഇനി വെക്കാൻ സമ്മതിക്കില്ല....
ഇപ്പൊ തന്നെ അതു അവളോട് പറയണം എന്നൊക്കെയുള്ള ഉദ്ദേശവും അതിന് പിന്നിലുണ്ടായിരുന്നു......
പറ്റില്ലെന്ന് ആവുന്നത് പറഞ്ഞിട്ടും അവൻ കേട്ടില്ല.....
ജിബ്രുനോട് അവനെയൊന്ന് പറഞ്ഞു മനസിലാക്കെന്ന് പറഞ്ഞപ്പോ ആ തെണ്ടിയും കാലുമാറി അവനൊപ്പം കൂടി.....
ചെലവ് കിട്ടുന്ന കാര്യം ആയതു കൊണ്ടാണ് എന്നതായിരുന്നു പഹയന്റെ വാദം......
കൊറേ നേരം ഒന്നും മിണ്ടാതെയിരുന്നപ്പോ മ്മള് കരച്ചിലിന്റെ വക്കിലെത്തിയെന്ന് പറഞ്ഞ് രണ്ടും ഹലാക്കിന്റെ കളിയാക്കൽ....
എന്നാലും....
അവര് ആ ശ്രമം മാറ്റി വെക്കുമെന്ന് മ്മക്ക് നന്നായിട്ട് അറിയാമായിരുന്നു.....
ഒടുക്കം ജിമ്മന്റെ കലിപ്പ് ആദ്യത്തേതിൽ നിന്നും മാറി വേറെ ലെവലായി....
തള്ളക്കു വിളിച്ചില്ല.....
ബാക്കിയൊക്കെ ഡബിൾ ഓക്കെയായിരുന്നു എന്നാണെന്റെ ഒരു നിഗമനം......
"നീ പേടിയാന്ന് പറഞ്ഞോണ്ട് അവസാനം പണ്ടാരടങ്ങിക്കോ കള്ള പന്നീ......
അവനും അവന്റെ കോപ്പിലെ മൊഹബ്ബത്തും....
ദേ......അതേ കുറിച്ച് പറയാൻ ഇനി വാ തുറന്നാലുണ്ടല്ലോ ഹംകേ....കാല് നിലത്തു വാരിയിട്ടടിക്കും....
ന്റെ ഉമ്മയാണ് സത്യം.....
നിന്നോടുള്ള പറച്ചിൽ ഇതോടെ ഞാനും ഇവനും നിർത്തി.....
എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.....
അതിന് നിന്റെ അനുവാദം എനിക്ക് വേണ്ടാ....തീരുമാനമാകുന്നത് വരെ മോൻ കാണിയായി ഗാലറിയിൽ ഇരിക്ക്.....!!"
എന്തൊക്കെയോ മ്മള് പോലുമറിയാതെ അവൻ തീരുമാനിച്ചുറപ്പിച്ച മട്ടാണ്......
പിന്തിരിപ്പിക്കാൻ ഇനി ഞാനല്ല മറ്റാരു വിചാരിച്ചാലും നടക്കാൻ പോണില്ല......
ജിബ്രുനെ ന്റെ അടുത്ത് നിർത്തി അവളും ഫ്രണ്ടും സംസാരിച്ചിരിക്കുന്ന ദിശയെ ലക്ഷ്യമാക്കി ജിമ്മൻ നടന്നു പോകുന്നത് ദൂരെ നിന്നും ഞാനും അവനും നോക്കി നിന്നു..........
മ്മടെ ചങ്ക് വിളിച്ചിട്ട് ആണെന്ന് തോന്നുന്നു ഫ്രണ്ടുമായുള്ള സംഭാഷണം അവസാനിപ്പിച്ച് അവള് തിരിഞ്ഞു നോക്കിയത്.....
ഇതെല്ലാം ഞങ്ങൾക്ക് വ്യക്തമായി കാണാമായിരുന്നു.......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ലെവനെ എവിടെയോ കണ്ട് നല്ല പരിജയം.....
പക്ഷെ.....ഓർമ്മ കിട്ടുന്നില്ല.....
നെറ്റി ചുളിച്ച് കുറച്ചു നേരം ചിന്താമഗ്‌നയായി ഇരുന്നപ്പോഴാണ് ഒരിക്കെ നാട്ടിൽ വെച്ച് സൈക്കിൾ മറിച്ചിട്ട സംഭവം തെളിഞ്ഞത്....
ആഹ്ഹ.......കിട്ടിപ്പോയി....
എന്നെ പൊട്ടകിണറ്റിൽ ഇടുമെന്നു പറഞ്ഞ മൊതല്....
ഇവിടെ എന്തിന് വന്നുവെന്നുള്ള കാര്യം അപ്രസക്തമാണ്.....
ടൈമുണ്ടല്ലോ നോക്കാം......
"നിനക്ക് എന്നെ ഓർമ്മയുണ്ടോ.....? "
പ്രതീക്ഷിച്ച അതേ ചോദ്യം.....
എങ്ങനെ മറക്കും.....?
പാവമായി അഭിനയിച്ചപ്പോ ന്റെ തലേൽ കേറി നിരങ്ങിയവനല്ലേ നീ.....
മറക്കാൻ പറ്റോ......
ദേഷ്യം അണപ്പല്ലിൽ അടക്കി പിടിച്ചു ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.....
പിന്നേ ഓരോ ചോദ്യങ്ങളായി വന്നു കൊണ്ടിരുന്നു.....
"മറക്കാൻ വഴിയില്ല....ഇനി നീ മനപ്പൂർവം പറഞ്ഞതാണെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം പറയാനുണ്ട്....."
കേൾക്കാത്ത ഭാവത്തിൽ പരിഹാസത്തോടെ മുഖം തിരിച്ചു ഞാൻ എങ്ങോട്ടോ നോക്കി.....
"ദോ.......അവിടെ നിൽക്കുന്ന പയ്യനെ ഞങ്ങളെ കൂടെ അന്ന് കണ്ടിട്ടുണ്ടാകും......
അവന് നിന്നേ കണ്ടപ്പോ തൊട്ട് പെരുത്ത് ഇഷ്ട്ടായിക്ക്ണ്......
വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്.....
നീയിപ്പോ ഈ നിമിഷം അതിനൊരു അനുകൂലമായി മറുപടി തരണം......
മറിച്ചാണെന്ന് പറഞ്ഞ് ന്റെ ചങ്കിനെ വേദനിപ്പിച്ചാൽ...............
അങ്ങനെയുണ്ടാവില്ലന്നാണ് ഞങ്ങടെ വിശ്വാസം.......!!"
വല്യ ഭീഷണിയുടെ സ്വരത്തിയിരുന്നു കാര്യം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്......
കേട്ടിട്ട് ഷോക്കടിച്ചു പോയെന്ന് ആരും കരുതണ്ട.....ഇതെല്ലാം എനിക്ക് ആദ്യമേ അറിയുന്ന കാര്യങ്ങളാണ്......
അന്നേ ആ നോട്ടവും ഭാവവും കണ്ടപ്പോ നിരീക്ഷിച്ചതാ.....അവനൊരു പൈങ്കിളി ആണെന്നുള്ള കാര്യം.....
ഇതൊക്കെ കേട്ടിട്ട് ഒരുത്തി നാലാൾക്കാർ കേൾക്കാൻ പാകത്തിൽ പൊട്ടിച്ചിരിക്കാണ്...
ഞാനൊന്നു അവളോട് കണ്ണുരുട്ടിയതും പെണ്ണ് വാ പൊത്തി പിടിച്ചു ചിരിച്ചോണ്ട് പിന്നേ വരാന്ന് പറഞ്ഞ് രംഗം വിട്ടൊഴിഞ്ഞു....
"നിന്റെ തീരുമാനം പറഞ്ഞില്ല......?"
"എന്ത് തീരുമാനം.....ഹേയ് മിസ്റ്റർ.....
താൻ എന്താടോ പറഞ്ഞു വരുന്നതെന്ന് അറിയോ.....
ഈ പ്രേമം സ്നേഹം എന്നൊക്കെ പറയുന്നത് ഉശിരും തന്റേടവുമുള്ള ആണ്പിള്ളേർക്ക് പറഞ്ഞതാണ്.....
അല്ലാതെ അവനെ പോലെ പേടിത്തൊണ്ടന്മാർക്ക് പറഞ്ഞിട്ടുള്ളതല്ല... അങ്ങനെയുള്ള ഒരുത്തനോട് ഇഷ്ടമാണെന്ന് പറയാൻ ന്റെ തലക്ക് പ്രശ്നമൊന്നുമില്ല....
ഈ ലോകത്ത് ഏറ്റവും വല്യ പേടിത്തൊണ്ടൻ
ആരാണെന്ന് ചോദിച്ചാൽ കോളേജിൽ പഠിക്കുന്ന എല്ലാവർക്കും അറിയാം....
ഒന്നെടുത്തു നോക്ക്......
ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം പോലും ഇല്ലാത്തവൻ ആയതു കൊണ്ടല്ലേ അക്കാര്യം പറയാൻ നിന്നേ എന്റടുത്തേക്ക് പറഞ്ഞയച്ചത്......
ഇനി ഇഷ്ടമാണെന്നിരിക്കട്ടെ.....
എനിക്ക് എന്തേലും ആപത്തു വന്നാൽ രക്ഷിക്കാൻ അവന് കഴിയോ......??
പറ......അങ്ങനെയെങ്കിൽ എനിക്ക് ഓക്കെ....
കണ്ണുരുട്ടിയിട്ട് കാര്യമില്ല....
ഒരൊറ്റ മറുപടിയെയോള്ളൂ.......കഴിയില്ല.....
ന്റെ അത്ര പോലും ധൈര്യമില്ലാത്തവൻ ആയിപോയല്ലോ നിന്റെ ഫ്രണ്ട്.....ഛെ......!!"
പെടുന്നനെ......
അവനെ വലിച്ചോണ്ടു വന്നിട്ട് ന്റെ മുന്നിലേക്ക് നിർത്തി അലറി......
"നിർത്തേടി.....ഇനി ശബ്‌ദിച്ചാൽ.......
കൊന്നു കളയും......
ഇങ്ങനെയൊക്കെ തോന്നിയത് ആകാശം മുട്ടെയുള്ള അഹങ്കാരം നിനക്കുള്ളതാ കൊണ്ടാണെഡീ.....
അതോണ്ട് കളങ്കമില്ലാത്ത സ്നേഹം കിട്ടാനും
സ്നേഹിക്കാൻ മാത്രം അറിയുന്ന ഇവനെ കുറിച്ച് ചിന്തിക്കാനും അർഹതയില്ല....
പോയി പണി നോക്ക്.......
ഡാാ......പട്ടീ.....തൃപ്തിയായില്ലെ.....??
നീ ഇത്രേം കാലം മനസ്സിൽ സൂക്ഷിച്ചു വെച്ചതൊക്കെ വലിച്ചേറിഞ്ഞേക്ക്....
ആര് പറഞ്ഞാലും അവളുടെ മറുപടി ഇതു തന്നെയാകും.....
ഒരിക്കെ നിന്റെ സ്നേഹത്തെ ഓർത്തു ഖേദിക്കുന്ന കാലം വരും.....നോക്കിക്കോ.....
ഇനി മേലിൽ ഇതും പറഞ്ഞോണ്ട് നിരാശ കാമുകനെ പോലെ നടക്കാനാണ് ഭാവമെങ്കിൽ ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിട്ടേക്ക്......."
അവള് പറഞ്ഞതിന് നല്ലോണം കൊടുത്തിട്ട് ജിമ്മൻ എന്നോട് പറഞ്ഞതിന് മുന്നും പിന്നും നോക്കാതെ മറുപടി നൽകി......
"പെണ്ണ് പോയാൽ വേറെ കിട്ടും.....
എന്നാൽ.....
ചങ്ക് പറിച്ചു സ്നേഹിക്കുന്ന ചങ്കിനെ ഒരിക്കലേ കിട്ടൂ....ഒരിക്കൽ മാത്രം..."
അതിലുണ്ടായിരുന്നു ന്റെ ചങ്ക്‌സിനോടുള്ള അടങ്ങാത്ത സ്നേഹം......
പോടീന്ന് പറഞ്ഞ് ഞാൻ അവന്റെ കൂടെ പോകുമ്പോ പുച്ഛം കലർന്നൊരു നോട്ടം അവൾക്ക് സമ്മാനിക്കാതിരുന്നില്ല......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ആ സംഭവത്തിന് ശേഷം അവനെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.....
അനോഷിക്കാൻ ഞാനും മുതിർന്നില്ല.....
ആഴ്ചകൾക്ക് ശേഷം......
എന്റെ ഫോണിലേക്കൊരു കാൾ വന്നു......
കൂടെ ഒന്നോ രണ്ടോ മണിക്കൂർ ദൈർഘ്യമുള്ള ഒരു വീഡിയോയും.....
കണ്ടതും കേട്ടതും വിശ്വസിക്കാനാകാതെ ബൈക്കുമെടുത്ത് കുതിച്ചു......
( തുടരും )
*****
💕ശഫാഖ് അമർ 💕
@@@@@@@@@@
Part 5
************
കാൾ ചെയ്തത് ന്റെ ബ്രോ ഇലുവായിരുന്നു...
അത്യാവശ്യമായി അവന്റെ കോളേജിലേക്ക് വരണമെന്ന്......
പറ്റില്ല നേരമില്ല എന്നൊക്കെയുള്ള ഒഴിവു കഴിവ് പറഞ്ഞ് മുങ്ങാൻ നോക്കിയപ്പോയാണ് വീഡിയോ കൂടി അയച്ചു തന്നത്.....
ഇത് കണ്ടിട്ടേങ്കിലും വരുമല്ലോന്ന് കരുതി.....
കണ്ടതും എത്രയും വേഗം അവിടെ എത്തിയാ മതിയെന്ന് പ്രാർത്ഥിക്കായിരുന്നു.....
എന്താന്ന് വെച്ചാൽ......
ഇത്രേം കാലം കോളേജിൽ പഠിച്ചിട്ട് ഞാനും ചില തല്ലികൊള്ളികളും നടത്തിയ അടിപിടി അല്ലാതെ.....രണ്ടു ആൺകുട്ടികൾ തമ്മിൽ അടികൂടുന്നത് ഇതുവരെ കണ്ടിട്ടില്ല.....
അപ്പോ.....വീഡിയോ കണ്ട നേരം മ്മളെ ഖൽബിനുള്ളിൽ മോഹം ഉദിച്ചു.....
അതൊന്നു ലൈവായി കാണണമെന്ന്.....
ആഗ്രഹമുണ്ടായാൽ അത് നിറവേറ്റിയാലേ പിന്നെയൊരു സമാധാനമുണ്ടാകൂ......
വണ്ടി എത്ര സ്പീഡിൽ പോയെന്ന് യാതൊരു
ഐഡിയയുമില്ല....
എന്നാലും കൃത്യ സമയത്ത് അവിടെയെത്തി...
മ്മളെ മുത്തിനെ പാർക്ക് ചെയ്ത് ഇലുവിനെ അനോഷിച്ചു നടക്കാൻ തുടങ്ങി.....
പഹയനെ വിളിച്ചിട്ട് കാൾ എടുക്കുന്നില്ല....
വീണ്ടും വീണ്ടും റീ ഡയൽ ചെയ്തിട്ടും അവള് പറയാ.....ബിസിയാണെന്ന്...
എന്തും സഹിക്കാം....
പക്ഷെ.....ആ സുന്ദരി ഇംഗ്ലീഷിൽ പറയുന്നത് മാത്രം സഹിക്കില്ല.....പ്രത്യേകിച്ച് തിരക്കിട്ട് വിളിക്കുമ്പോ.....ന്റെ പൊന്നോ......
ദേഷ്യത്തോടെ ഫോൺ പോക്കറ്റിലിട്ട് ഇവിടെ എവിടേലും കാണും ബലാൽനെയെന്ന് പിറുപിറുത്തു മുന്നോട്ട് നടക്കുന്നതിനിടെ മ്മള് നടത്തം നിർത്തി......
തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് പറഞ്ഞ പോലെ കുരിപ്പ് വരാന്തയിൽ നിന്നിട്ട് പുറത്തേക്ക് ഫോൺ നീട്ടി പിടിച്ചു കാര്യമായി എന്തോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്......
ഒന്നും അറിയാത്ത പോലെ ചെന്ന് അവന്റെ പൊറം രണ്ടാക്കി.....
എന്താടി ഹംകേന്ന് ചോയിച്ചോണ്ട് ചെക്കൻ കലി തുള്ളിയതും മറുപടിയെന്നോണം ഒന്നൂടെ കൊടുത്തു സെറ്റിലാക്കി....
എന്തിനാണ് ഇതെന്നുള്ള കാര്യമൊക്കെ അവസാനം അവന് മനസ്സിലായിട്ടുണ്ട്.....
അടി നടക്കുന്നിടത്തേക്ക് ശ്രദ്ധ തിരിഞ്ഞതും
കണ്ണൊന്നു തള്ളി......
"ഞാൻ പറഞ്ഞില്ലായിരുന്നോ തക്കു ഒരിക്കെ നിന്നോട്......
ന്റെ കോളേജിൽ പഠിക്കുന്ന ഒരുത്തിക്ക് ചങ്കുറപ്പുള്ളോരു പൊളി കാകു ഉണ്ടെന്ന്.....
നിന്റെ കോളേജിലാണ് കക്ഷി പഠിക്കുന്നത് കണ്ടിട്ടുണ്ടാകും എന്നൊക്കെ പറഞ്ഞിട്ടും അതൊന്നും നീയല്ല ആരും വിശ്വസിച്ചില്ല....
നേരിട്ട് കണ്ടാൽ വിശ്വസിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് നിന്നേ വിളിച്ചു വരുത്തിയത്.....
അടിയെന്നൊക്കെ പറഞ്ഞത് നിനക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലേന്ന് ബോധ്യമായില്ലേ......
ഇപ്പൊ ഞാൻ മൂപ്പരുടെ കട്ട ഫാനാ.....
ആരും കൊതിച്ചു പോകും അതുപോലെ ഒരു കൂടപ്പിറപ്പിനെ.....
she is very lucky...... !!"
ആ നേരം കൊണ്ടു അവനെന്തോക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്......
എന്നാൽ......തന്റെ കണ്ണുകൾ അയാളെ ഫോക്കസ് ചെയ്യുന്ന തിരിക്കിലായിരുന്നു......
കാലുകൾ ഞാൻ പോലുമറിയാതെ മെല്ലെ മെല്ലെ അയാളുടെ അടുത്തേക്ക് ചലിച്ചു......
ഏതോ മായാലോകത്തെത്തിയ പോലെയായിരുന്നു അന്നേരം മ്മളെ അവസ്ഥ......
ചുറ്റും കേൾക്കുന്ന ശബ്‌ദങ്ങൾ നേർത്തു വരുന്നുണ്ട്......
അപ്പോഴും അയാൾ മാത്രമായിരുന്നു മനസ്സിൽ.....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
തന്റെ നുനു കൊറേ നാളായി വല്ലാതെ ഡിസ്റ്റർബ് ആണെന്ന് ഓരോ വട്ടവും തോന്നിയിട്ടുണ്ട്.....
എന്നാൽ.....അതിന്റെ കാരണം ചോദിച്ചു ഞാൻ പോയില്ല....അവളായിട്ട് വന്നിട്ടുമില്ല....
പറയാതെ എല്ലാം അറിയുന്ന കാകുവിനെയാണ് അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം.....
അതിനായിരുന്നു ന്റെ നുനു അറിയാതെ കോളേജിൽ ചെന്ന് കാര്യം അനോഷിച്ചത്.....
കാര്യ കാരണം പ്രൊപ്പോസ് ചെയ്തപ്പോ ഇഷ്ട്ടമല്ലന്ന് പറഞ്ഞതിന് തന്തക്കു പിറക്കാത്ത ലെവൻ അവളെ അവനിലേക്ക് ചേർത്തി മോശം കമന്റ്സ് എഴുതി നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരിക്കുന്നു.....
തന്റെ പെങ്ങൾ ആയതോണ്ട് പറയല്ല.....
ഒരു നിമിഷം പോലും പാഴാക്കാതെ സംഭവം കണ്ടയുടനെ അവന്റെ കരണം പുകച്ചു.....
പ്രശ്നം ഇതു കൊണ്ടൊന്നും അവസാനിച്ചില്ല....
ഈ ഒറ്റ കാരണം കൊണ്ടു മറ്റുള്ളവർക്ക് മുന്നിൽ അവൾക്ക് തലയുയർത്തി നടക്കാൻ വയ്യാതെയായി....
എല്ലാവരും അതേ പറ്റി പറഞ്ഞ് അർത്ഥം വെച്ച് പരിഹസിച്ചു മറ്റൊരു കണ്ണോണ്ട് നോക്കിയും അവളെ നിരന്തരം വേദനിപ്പിച്ചു കൊണ്ടിരുന്നു......
പോകില്ലേന്ന് പറഞ്ഞ് നിന്നിരുന്ന അവളോട് എന്തുകൊണ്ട്.....?
എന്നൊരു ചോദ്യം എടുത്തിട്ടതും ഒന്നുമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.....
അവൾക്കറിയാം.....
ഞാൻ അവിടെ വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.....
നിർബന്ധിച്ചു കോളേജിലേക്ക് പറഞ്ഞയച്ചത് ആ പണിയൊപ്പിച്ചവനെ ശെരിക്കൊന്നു കാണാനായിരുന്നു.....
അവൾക്ക് പിറകിലായി മ്മള് വരുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല......
ഒരിടത്ത് മാറി നിന്നിട്ട് അവനെപ്പോ വരുമെന്ന്
വാച്ചിലും നോക്കിയിരുന്നു.....
നിമിഷങ്ങൾക്കകം അവന്റെ നിഴൽ വെട്ടം കണ്ടപാടെ ഷർട്ടിന്റെ കയ്യറ്റം കേറ്റി മീശയും പിരിച്ച് അവനിലേക്ക് നടന്നടുത്തു......
മറ്റുള്ളവരോട് സംസാരിച്ചു കൊണ്ടിരുന്ന അവനെ തട്ടി വിളിച്ചു മോന്തയടക്കി ഒരൊറ്റ പൊട്ടിക്കലായിരുന്നു.......
ഇതു കണ്ടതും കൂടെ നിന്നിരുന്നവരൊക്കെ എങ്ങോട്ടെന്നില്ലാതെ ചിതറിയോടി.....
അല്ലെങ്കിലും.....
വില്ലന്മാരുടെ കൂട്ടുകാരെല്ലാം എപ്പോഴും ഇങ്ങനെ തന്നെയല്ലേ......
ഒറ്റക്കെട്ടായി നിൽക്കേണ്ട ടൈമിൽ സ്വയം തടി തപ്പും.....
എന്തെന്നറിയാതെ മ്മളെ മുഖത്തേക്ക് അവൻ പകച്ചു നോക്കാണ്....
വാ തുറക്കുന്ന മുന്നേ അവന്റെ മറു കരണത്തും അടി വീണു....ഏകദേശം കാര്യങ്ങളൊക്കെ വ്യക്തമായ ലക്ഷണമൊക്കെയുണ്ട്......
അപ്പോയെക്കും ലെവന്റെ നേരത്തെ ഓടിയ കൂട്ടുകാർ വടിയും കുന്തവുമായി മ്മളെ നേരെ പാഞ്ഞു വരുന്നുണ്ട്......
ഓഹോ.....ഇവന്മാർ കഷ്ടപ്പെട്ട് ഓടിയത് ഇതെടുത്തു കൊണ്ടു വരാനായിരുന്നോ....
ശ്ശോ.....വെറുതെ തെറ്റുദരിച്ചു......
കുറെ പേരുണ്ട്.....പിന്നെ ടൈമും വളരെ കുറവാണ്.....ഏതായാലും മ്മക്ക് 5 മിനിറ്റ് മതി ഇതൊന്നു ഒത്തു തീർപ്പാക്കാൻ.....
ഷോൾഡറും കയ്യുമൊക്കെ ഒന്നു ലെവലാക്കി മുഖം കോട്ടി ചിരിച്ചു......
രണ്ടുപേരുടെ കണ്ണും മുഖവും ആദ്യത്തെ ഇടിയിൽ തന്നെ മ്മള് ഒന്നാക്കി.......
ഒരുത്തന്റെ മൂക്കിന്റെ പാലം ചെറുതായിട്ട് അടിച്ചു തകർത്തു.....
വേദനയൊന്നും അവനുണ്ടായി കാണില്ല.....
കാരണം.....അതിന് മുന്നേ രക്തം പൈപ്പ് പൊട്ടിയ പോലെ പുറത്തേക്ക് വന്നിരുന്നു.....
പിന്നെ വേറെ ഒരുത്തന്റെ നെഞ്ചിനൊരു ചവിട്ട് കൊടുത്തിട്ടുണ്ട്.....
കിട്ടിയപ്പാടെ കാല് നിലത്തുറക്കാതെ ആടി കുഴഞ്ഞു അവൻ വേച്ചു പോയി.....
ഇതെല്ലാം മുഴുവൻ സ്കാൻ ചെയ്ത് ന്റെ നുനുവിനെ വേദനിപ്പിച്ചവൻ ഉമിനീർ ഇറക്കി മ്മളെ അടിമുടി നോക്കുന്നുണ്ട്.....
ഓടി രക്ഷപെടാൻ നിന്ന അവന്റെ കാല് നോക്കി വടി കൊണ്ട് എറിഞ്ഞതും തട്ടി തടഞ്ഞു മൂക്ക് കുത്തി വീണു.....
തല്ലൊക്കെ ഒരു വിധം കഴിയാറായപ്പോയാണ് പ്രിൻസിയും മറ്റു സ്റ്റാഫ്സും അവിടേക്ക് ഓടി കിതച്ചോണ്ട് വന്നത്......
അയാൾ വന്നിട്ട് നിർത്താൻ പറഞ്ഞെങ്കിലും അതൊന്നു കേൾക്കാത്ത പോലെ നടിച്ച് അവനെ വലിച്ചെഴുന്നേൽപ്പിച്ചു കോളർ കൂട്ടി ശക്തിയിൽ മുറുക്കി......
"നീയൊക്കെ പഠിക്കാൻ വരുന്നതൊക്കെ കൊള്ളാം.....
പക്ഷെ.....
മറ്റെന്തെങ്കിലും ഉദ്ദേശം വെച്ചോണ്ട് ന്റെ പെങ്ങളെ അടുത്തോട്ടു ആരും വരണ്ടാ....
കൂടി നിൽക്കുന്നവർ കേൾക്കാൻ വേണ്ടി പറയാ..... ഞാൻ എന്തും സഹിച്ചേന്ന് വരും....
മറിച്ച്....
അവളെ ആരേലും വേദനിപ്പിച്ചുവെന്ന് ഞാൻ അറിഞ്ഞാൽ....
ഏതു കൊമ്പത്തെ കോളേജിൽ പഠിക്കുന്ന പൊന്നുമോൻ ആയാലും ശെരി.....
അവന്റെ കാര്യത്തിലോരു തീരുമാനം ആക്കിയിരിക്കും.....
എനിക്ക് വെറും വാക്ക് പറഞ്ഞ് ശീലമില്ല....
പറഞ്ഞത് പോലെ ചെയ്യുന്നതാണ് പണ്ടേയുള്ള ശീലം......
പോട്ടെടാ......കള്ള @#$&** ന്റെ മോനേ....."
എന്ന് പറഞ്ഞ് കയ്യ് മുട്ട് മടക്കി കൊടുത്തു.....
കലിപ്പ് എന്നിട്ടും തീരാതെ വന്നപ്പോ നിലത്തേക്ക് വീണ അവനെ ചവിട്ടി കൂട്ടാൻ നേരത്താണ് ബിച്ചുക്കാന്ന് വിളിച്ചു കൂവി നുനു എന്നെ കെട്ടിപ്പിടിച്ചത്.....
"ഇനി തല്ലിയാൽ ചെലപ്പോ ആ ഹിമാർ ചത്തു പോകും....വിട്ടേക്ക്.....
ഇവനൊരു കൊട്ട് കിട്ടിയപ്പോ തന്നെ
കാഴ്ചക്കരായവരായ ഇവര് നല്ലൊരു പാഠം ഉൾക്കൊണ്ടിട്ടുണ്ടാകും.....
അതിന് എല്ലാത്തിന്റേം മോന്തമ്മക്ക് നോക്കിയാ മതി.....
ശെരിക്കും കരച്ചിൽ വരുന്നുണ്ട് എനിക്ക്.....
ബിച്ചുക്കാ....ഇങ്ങൾക്ക് അറിയോ.....
ഇതെങ്ങനെ പറയും എന്നാലോചിച്ചു ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ലായിരുന്നു......
ഈ ലോകത്ത് പറയാതെ ന്നെ അറിയുകയും മനസിലാക്കുകയും ചെയ്ത ഒരാള് പോലുമുണ്ടാവില്ല......
ന്റെ കാകുവിന്റെ പെങ്ങളായി ജനിച്ചതിൽ ഞാനൊത്തിരി ഭാഗ്യവതിയാ.....
ആ ഭാഗ്യം അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഇവനെ പോലുള്ള ഒരു കുരുത്തംകെട്ടവന് വേണ്ടി നശിപ്പിക്കരുത്....."
അതോടെ ആ ശ്രമം മ്മള് ഉപേക്ഷിച്ചു......
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ തുടച്ച് നെറുകയിൽ വാത്സല്യത്തോടെ തലോടി ആശോസിപ്പിച്ചു......
എന്നിട്ട്.....
ചുണ്ട് കടിച്ചു വിരൽ ചൂണ്ടി അവസാനമായി ഒരു വാണിങ് കൂടി കൊടുത്ത് മ്മള് നുനുവിനെയും കൊണ്ട് അവിടെന്നു മടങ്ങി....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കണ്ടത് മുഴുവൻ സത്യമാണോന്ന് അറിയാൻ ഞാൻ എന്നെ തന്നെ നുള്ളി നോക്കി.....
ആഹ്ഹ്.....വേദനിക്കുന്നുണ്ട്.....
ഇതൊന്നും കളവല്ല....രാവും പകലും പോലെ സത്യം.....എന്നാലും ശെരിക്കുമാങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല....
അവൻ തന്നെയാണോ അത് അല്ലെങ്കിൽ അവന്റെ ട്വിൻ ബ്രദറോ.....??
ഒറ്റക്ക് സംസാരിച്ചു നിൽക്കുന്നത് കണ്ടിട്ട് ഇലു ന്റെ തല മണ്ടക്ക് ഒരു തട്ട് തന്നു.....
"ഇപ്പൊയെ അന്തം വിട്ടോ നീ അതൊക്കെ പിന്നീടാവാം ശംഭു......
മൂപ്പര് പോകുന്ന മുന്നേ നമുക്കൊപ്പം ചേർന്ന് ഒരു സെൽഫി എടുത്തു കളയാം.....
പിന്നീടൊരു അവസരം ഇങ്ങനെ കിട്ടിയെന്ന് വരില്ല......വാ തക്കു...... "
അതും പറഞ്ഞ് ചെക്കൻ ഇവിടെ കിടന്ന് തുള്ളി കൊണ്ടിരിക്കാണ്.....
കണ്ടിട്ട് ന്റെ കൺട്രോൾ പോയി അവനെ ചുമരിൽ അമർത്തി പിടിച്ചു.....
"ദേ.....ഹംകേ നിന്നോട് ഞാൻ ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് എന്നെ ശംഭുന്ന് വിളിക്കരുതെന്ന്....
പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്.....
കാൾ മീ ശൗഫ അല്ലെങ്കിൽ തക്കു.....
ഇതൊന്നു രണ്ടുമല്ലാത്തത് വിളിച്ചാൽ ഞാനെന്താ ചെയ്യാന്ന് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ......??
നിനക്ക് വേണെമെങ്കിസെൽഫിയോ കുൽഫിയോ എന്തു വേണമെങ്കിലും എടുത്തോ.....
എനിക്കൊട്ടും താല്പര്യമില്ല.....
എന്നെ അതിനു വിളിക്കും വേണ്ടാ............ "
"ന്റെ പൊന്നോ....ഞാനൊന്നും പറഞ്ഞിട്ടുമില്ല നീയായിട്ടു കേട്ടിട്ടുമില്ല.....ഈ പാവത്തിനെ വിട്ടേര്......പ്ലീസ്......"
കയ്യ് കൂപ്പി പറഞ്ഞതും അവനെ ഞാൻ നിലം തൊടിച്ചു.....
കൊറച്ചു കഴിഞ്ഞതും ശംഭു......സോറി.....തക്കു നീ സെൽഫി എടുക്കാൻ വരുന്നുണ്ടോന്ന് എന്നെ ചൂടാക്കാൻ വേണ്ടി വീണ്ടും ചോദിച്ചതും മ്മള് പല്ലിറുമ്മി മുഷ്ടി ചുരുട്ടി അവന്റെ നേർക്ക് ഓങ്ങി.....
അപ്പോയെക്കും തൊരപ്പൻ ജീവനും കൊണ്ടോടിയിരുന്നു......
തിരിച്ചു വീട്ടിലെത്തുന്നത് വരെ അവനിലുള്ള സംശയങ്ങൾ കൂടി കൊണ്ടിരുന്നു......
ഫോൺ വിളിച്ചു നടന്ന സംഭവങ്ങളെല്ലാം ഡുണ്ടുവിനോടും കുക്കുവിനോടും വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തു.....
അവനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഇലുവിന്റെ സഹായവും തേടി....
കേട്ടപാടെ ചെക്കൻ വീട് കീയ്മേൽ മറിക്കുന്ന തരത്തിൽ ചിരിയോട് ചിരിയായിരുന്നു......
"യാ കൂലി.....ഹഹഹഹഹഹഹഹ......
വളരെ മോശമായിട്ടോ തക്കു.....
സ്വന്തം കോളേജിൽ പഠിച്ചിട്ടും ഇതുവരെ അങ്ങേരെ കുറിച്ച് അറിയില്ലേന്നോ.....
ഈ തമാശ ആരോടാ ഞാനിപ്പോ പറഞ്ഞ് ചിരിക്കാ.....ഹയ്യോ....ഹഹഹഹ......."
"കകക്കകക്ക.....നിന്നോട് ചോദിച്ചതിനുള്ള മറുപടിയാണോ ഇത് കുരിപ്പെ....
ഇലു നീ മിക്കവാറും കയ്യീന്ന് വാങ്ങിക്കും....
അതുവരെയുള്ളൂ നിന്റെ ഒടുക്കത്തെ കിണിക്കൽ......"
"ന്റെ ഇത്താ.....ചതിക്കല്ലേ.....പിന്നെ ഞാൻ എന്താ ചെയ്യാ....??
ഇത്രയും വല്യ കോമഡിക്ക് ചിരിച്ചില്ലങ്കിൽ അത് വല്ലാത്ത നഷ്ട്ടമായി പോവൂലെ....."
ഞാനും അവനും തല്ലിലേക്ക് പോകുന്നത് കണ്ടതും ന്റെ ചങ്ക്‌സ് ഇടയിൽ കേറി.....
"നിർത്തോ രണ്ടും....കൊറേ നേരായി.....
എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട് ട്ടോ തക്കു....ഇലു.....
രണ്ടിന്റേം തല പിടിച്ചു കൂട്ടിയിടിച്ചാലെ അടങ്ങി നിൽക്കോള്ളൂന്നുണ്ടോ.....??"
ഡുണ്ടുവാണ്.....
"പറഞ്ഞൂടെ ഇലു....എന്തിനാ വെറുതെ തല്ലുണ്ടാക്കി ടൈം കളയുന്നെ.....?"
കുക്കുവാണ്.....
"ഓക്കേ.....സമ്മതിച്ചു....ഇങ്ങനെ തിരക്ക് കൂട്ടാതെ ഇത്താത്താസ്.....
അതിന് മുന്നേ മ്മടെ റൂമിലേക്ക് വാ.....
അവിടെന്ന് പറയുമ്പോയെ ഒരു ഗുമ്മ് കിട്ടൂ.....
കാമോൺട്ര....... "
കോളറോക്കെ ശെരിയാക്കി ഞങ്ങൾക്ക് മുന്നിൽ നടന്നു....അവന്റെ കൊഞ്ചൽ കണ്ടിട്ട് ആകെ പ്രാന്ത് പിടിക്കുന്നുണ്ട്.....
എന്നാലും സാരല്ല....
അവൻ ആരാന്ന് അറിഞ്ഞേ പറ്റൂ......
ഇത്ര കാലമായിട്ടും ഇലുവിന്റെ റൂമൊന്ന് മ്മള് കണ്ടിട്ട് പോലുമില്ല....
അനുവാദമില്ലാതെ മറ്റൊരാളുടെ വസ്തുവിൽ കയ്യ് കെടുത്തുന്ന ഒരേർപ്പാട് അതെനിക്ക് എന്തുകൊണ്ടോ.....പണ്ട് തൊട്ടേ ഇഷ്ട്ടമല്ല....
എന്ന് കരുതി ന്റെ ഇലുവിനോട് യാതൊരു വിധ കമ്പനിയില്ലാന്നല്ലട്ടോ....
ചെറുപ്പം മുതലേ മ്മളെ നെഞ്ചിലിട്ടാണ് ഓനെ മ്മള് വളർത്തിയത്....
എന്തിനും ഏതിനും ഉമ്മാനേം ഉപ്പാനെക്കാളും ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് എന്നെയാണ്....
പോത്തോളം വലുതായിട്ടുണ്ടെങ്കി പോലും എനിക്ക് ഇഷ്ട്ടപ്പെടുന്നതെന്താ അതു തന്നെയായായിരുന്നു അവന്റെയും ഇഷ്ട്ടം.....
തിരിച്ചും അങ്ങനെയാണ്......
ആ റൂമിലെത്തിയതും വല്ല DJ പമ്പിൽ എത്തിയ ഫീലായിരുന്നു.....
വല്യ സബ്ബും മറ്റു മ്യൂസിക് ഉപകരണങ്ങളും ഗിറ്റാർ ഫേമുകളുടെ ഫോട്ടോസ് കൊണ്ടും ആകെ കൂടി സമ്പുഷ്ട്ടമായിരുന്നു അവിടം.....
കുക്കു എന്നെ തോണ്ടി വിളിച്ചു അങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്ക് എന്നൊക്കെ പറഞ്ഞ് ഒരു സമാധാനവും തരുന്നില്ല.....
വല്ലാത്ത ജാതി....
മൂഡിന് ഒരു ചവിട്ട് കൊടുത്ത് ഡുണ്ടുവിന്റെ കൂടെ പൊയ്ക്കോന്ന് പറഞ്ഞ് ആട്ടി വിട്ടു....
കൊറച്ചൂടെ മുന്നോട്ട് നടന്നിട്ട് ഇലു ഞങ്ങളെ സ്റ്റോപ്പ് ചെയ്തു......
"ഈ റൂമിൽ ആർക്കും കാണാൻ കഴിയാത്ത തരത്തിൽ ഞാൻ മറ്റൊരു സെറ്റപ്പ് കൂടിയുണ്ടാക്കി വെച്ചിട്ടുണ്ട്.....
ഒരു സർപ്രൈസ് ആണെന്ന് വേണമെങ്കിൽ പറയാം.....
Let's see....HOW Can feel..... !!"
അതും പറഞ്ഞോണ്ട് ഷെൽഫ് ഒരിടത്തേക്ക് നീക്കിയതും അവിടെയൊരു ഡോർ പ്രത്യക്ഷപ്പെട്ടു.......
ഞങ്ങളുടെ മുഖത്തെ ഞെട്ടൽ വീക്ഷിച്ചു ചെറു പുഞ്ചിരിയാൽ ഡോർ തുറന്നതും പുറത്തെ ഗ്ലാസിലൂടെയുള്ള പ്രകാശം മുഖത്ത് അടിച്ചതും ഒരുമിച്ചായിരുന്നു....
അന്നേരം ചുമരിൽ ഒട്ടിച്ചു വെച്ചിരുന്ന ഓരോ ഫോട്ടോസിലേക്കും കണ്ണുകൾ പാഞ്ഞു.....
റൂം മുഴുവൻ KTM RC 390...
അതായത് മ്മളെ സെയിം ബൈക്കിന്റെ ഒരുപാട് ഫോട്ടോസ്.....
ഹോ....കണ്കുളിർപ്പിക്കുന്ന കാഴ്ച തന്നെ.....
പറയാതെ വയ്യാ....എങ്കിലും മ്മളെ വല്ലാതെ പിടിച്ചു കുലുക്കിയത് അതിന്മേൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന വ്യക്തിയെയാണ്......
പെടുന്നനെ......
മറ്റൊരു ഫോട്ടോസിലേക്ക് ന്റെ ശ്രദ്ധയെ ഇലു
തിരിച്ചു വിട്ടു.....
എനിക്ക് മുന്നേ അത് കണ്ടിട്ട് പുറകിൽ നിന്നും രണ്ടുപേരും എരിവ് വലിച്ചോണ്ട് മ്മളെ ഷോൾഡറിൽ പിടിയമർത്തി.....
"കണ്ടോ.....തക്കു.....നീ കണ്ടോ.....
കുട്ടികൾ പേടിത്തൊണ്ടനെന്നും ഒന്നിനും കഴിവില്ലാത്തവനുമെന്നൊക്കെ പറഞ്ഞ് മുദ്ര കുത്തിയവൻ തന്നെയാണോ ഇത്.....
ഗേൾസിനോട് സംസാരിക്കാൻ പേടിയും നാണവും ഉള്ള ലെവനാണോ ദേ....ഗേൾസിന്റെ ഇടയിൽ നിന്നും ഫോട്ടോ ഷൂട്ട് ചെയ്തു നിൽക്കുന്നത്....പറ....."
വിശ്വാസം വരാതെ കുക്കു എന്തൊക്കെയോ പറയാൻ വെപ്രാളപ്പെടുന്നുണ്ട്.....
തരിച്ചു നിൽക്കുന്ന ഞങ്ങളോട് തീർന്നില്ല ഇത്താത്താസ് ഇനിയുണ്ടെന്ന് പറഞ്ഞ് ഒരു കെട്ടു മാഗസിൻസും ഡിസ്‌ക്കുകളും ബെഡിൽ കമിഴ്ത്തി.....
കാണേണ്ട താമസം രണ്ടും കൂടെ അതെടുത്തു തിരിച്ചും മറിച്ചും നോക്കുന്നുണ്ട്....
പട്ടിക്ക് എല്ലും കഷ്ണം കിട്ടിയ പോലെ.....
"ആള് വിചാരിച്ച പോലെയല്ലട്ടോ മോളെ.....
ഈ ടൈംസ് കണ്ടില്ലേ.....
*THE KING OF BIKE RACE* എന്ന്....
ആർക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത റെക്കോർഡ് വരെ ലെവന്റെ സ്വന്തം പേരിലാണ്.....
പോരാത്തതിന് കട്ട കലിപ്പനും....
അതിന് തെളിവും ഉണ്ട് ട്ടോ....
നോക്കിയേ....ഏതോ ഒരുത്തന്റെ മോന്ത അടിച്ചു പൊളിക്കുന്ന ഫോട്ടോ.....
മൊഞ്ചൻ....കലിപ്പൻ.....എന്നു തുടങ്ങി സകല തസ്തികകളിലും മുൻപന്തിയിലാണ്....
ഒറ്റ വാക്കിൽ പറയാണെങ്കിൽ നമ്മള് ഇതു വരെ കാണാത്ത ഒരു ഐറ്റം....
മഹാലക്ഷ്മനെയാ ന്റെ തക്കുവേ....
നീ മുൻ കാലുകൊണ്ട് ചവിട്ടി പുറത്താക്കിയത് എന്നോർക്കുമ്പോൾ....
ഏതു നേരത്താണാവോ അങ്ങനെയൊക്കെ നിനക്ക് തോന്നിയത്......"
സെന്റി മുഖത്ത് ഫിറ്റ് ചെയ്തു ഡുണ്ടു കരയുന്ന പോലെ ആക്ട് ചെയ്ത് ബെഡിൽ കിടന്ന് കയ്യും കാലുമിട്ടടിക്കുന്നുണ്ട്.....
കുക്കുവിനെ നോക്കിയപ്പോ അവളും ഇലുവും കൂടെ അവൻ വിൻ ചെയ്ത ഏതോ റൈസിന്റെ സിഡി ടീവിയിൽ കാണുന്ന തിരക്കിലായിരുന്നു.....
ഓഊ.....ആാാ.....ഈൗ......
എന്ന ഓരോ സൗണ്ടും അതിനൊപ്പം പറഞ്ഞ് രണ്ടും ഹരം കൊള്ളുന്നുണ്ട്.....
എല്ലാം കൂടി കണ്ടിട്ട് എനിക്ക് പ്രാന്ത് പിടിച്ചു....
വീട് പൊളിയുന്ന വിധം ഞാൻ അലറി.....
*"stop it..........*"
ഞെട്ടി കൊണ്ട് എല്ലാരും മ്മളെ ഉറ്റു നോക്കി...
അവരോട് പൊട്ടിത്തെറിച്ചു വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവി......
"മതി.....അവന്റെ വീരകഥകൾ പറഞ്ഞത്.....
ഒന്നും കാണേം കേൾക്കേം വേണ്ടാ എനിക്ക്.....ഇത്രയും കേട്ട സ്ഥിതിക്ക് ഒരൊറ്റ കാര്യം കൂടി അറിയാനുണ്ട്.....
ഇത്ര വല്യ ആളാണെങ്കിൽ പിന്നെയെന്തിന് മറ്റുള്ളവർക്ക് മുന്നിൽ അവൻ മുഖം മൂടി അണിഞ്ഞു നടക്കുന്നു......
അതൊന്നും ആരും ചോദിച്ചില്ലേ.....??"
ചോദ്യം കേട്ടപാടെ ഉത്തരം മുട്ടി ഇലു തല തായ്‌തി ഒരേ നിൽപ്പാണ്.....
"നാളത്തോടെ എല്ലാ കള്ളകളികളും ഞാൻ അവസാനിപ്പിച്ച് എല്ലാവരും കാൺകെ ശെരിക്കുള്ള അവനെ പുറത്ത് കൊണ്ടു വരും....
തക്കു തീരുമാനിച്ചാൽ തീരുമാനിച്ചതാ.....!!"
ഉറച്ച ശബ്‌ദത്തിൽ അവളത് പറഞ്ഞ് റൂം വിട്ടതും അവരെല്ലാം മുഖത്തോട് മുഖം നോക്കി കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ് അടക്കി ചിരിക്കുന്നുണ്ടായിരുന്നു.....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പിറ്റേന്ന്......
ഞാനും ചങ്ക്‌സും ലൈബ്രറിയിൽ ഇരുന്ന് നോട്ട് റെഫർ ചെയ്യാണെന്ന് പറഞ്ഞാൽ.....
നിങ്ങൾ വിചാരിക്കും ഞങ്ങൾ പഠിക്കുന്ന നല്ല കുട്ടികൾ ആണോന്ന്....
സത്യം പറഞ്ഞാൽ.......
ക്ലാസ്സ് ബോറായപ്പോ എസ്‌കേപ്പ് ആയതാണ്....
അല്ലാതെ പഠിക്കണമെന്നുള്ള ത്വര കൊണ്ടല്ല.....
നല്ല മനസുഗം കിട്ടുമെന്ന സ്ഥലം കാണിച്ചു തരാമെന്ന് ജിബ്രു പറഞ്ഞപ്പോ മുന്നും പിന്നും നോക്കാതെ ചാടി പുറപ്പെട്ടതാ.....
വന്നു നിന്നതും ദേ.....ലൈബ്രററിയുടെ മുന്നിൽ....സംഭവമൊക്കെ ശെരി തന്നെ നല്ല മനസുഗം ഒക്കെ കിട്ടുന്നുണ്ട്.....
അത് അവന്റെ കാര്യത്തിലാണെന്ന് മാത്രം.....
പഹയൻ അതിലൂടെ പോകുന്ന സുന്ദരികളുടെ സെൻസസ് എടുത്തോണ്ട്....
അവനെ അവന്റെ വഴിക്കു വിട്ട് ഞാനും ജിമ്മനും മൂവി കാണുന്നതിൽ മുഴുകിയിരിക്കുമ്പോഴാണ് ജിബ്രു ഞങ്ങളെ തോണ്ടിയത്......
"അളിയാ.....ദോണ്ടെ അങ്ങോട്ട് നോക്ക്.....
നിന്റെ തേപ്പുക്കാരി കൊടുങ്കാറ്റ് പോലെ അടുത്തേക്ക് വരുന്നു......
എന്തൊക്കെയോ ഉറപ്പിച്ച മട്ടുണ്ട്.....
ഇന്നെന്തെങ്കിലുമൊക്കെ ഇവിടെ നടക്കും.....
ടെൻ ടെൻ ടെൻ ടെൻ ടഡട്ടേൻ....സാഗർ ഏലിയാസ് ജാക്കി.....!!"
അതും പറഞ്ഞ് അവൻ മറ്റൊരിടത്തേക്ക് മാറിയിരുന്നു.....
കേട്ടതും മെല്ലെ ഇടംകണ്ണിട്ട് നോക്കിയപ്പോ ജിബ്രു പറഞ്ഞപോലെ തന്നെ.....
മ്മള് കാണാത്ത മട്ടിൽ ജിമ്മനോട് പോവാന്ന് പറഞ്ഞ് പേരിനു കൊണ്ടുവന്ന ബുക്‌സും എടുത്ത് പുറത്തേക്കിറങ്ങി......
പുറകിൽ നിന്നും അവളെന്നെ വിളിച്ചു കൊണ്ട് ഓടി വരുന്നത് കണ്ടതും നടത്തത്തിന്റെ സ്പീഡ് കൂട്ടി......
അപ്പോയെക്കും മറു ഭാഗത്ത് കൂടി വന്നിട്ട് വഴിയിൽ തടസ്സമായി നിന്നിരുന്നു.....
തായ്‌ത്തിയ മ്മളെ മുഖത്തെ പിടിച്ചുയർത്തി ഒട്ടും പ്രതീക്ഷിക്കാതെ അവള് ആ ചോദ്യം തൊടുത്തു വിട്ടു.......
"💕 ശഫാഖ് അമർ 💕
അത് നീയാണോ......?? "
( തുടരും )
*************************************
💕ശഫാഖ് അമർ 💕
@@@@@@@@@@
Part 6
************
ഒന്നും മിണ്ടാതെ പോകാൻ നിന്നതും ന്റെ ഷർട്ടിൽ അവള് ബലമായി പിടിച്ചു.....
ചോദിച്ചത് കേട്ടില്ലെന്ന് ദേഷ്യത്തോടെ ആവർത്തിക്കുമ്പോഴും എന്തോ സംഭവിക്കാനുള്ള സൂചനയാണ് ഇതെന്ന് മുന്നിൽ കണ്ട് ലൈബ്രറിയിൽ അവശേഷിച്ച എല്ലാവരും പരിപ്രാന്തരായി വേഗം പുറത്തേക്കോടി....
എന്നാൽ അവൾക്കൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.....
കോളറിൽ പിടിച്ചിട്ട് പ്രതികരിക്കാതെ നിൽക്കുന്നത് കണ്ടപ്പോ അവൾ വിചാരിച്ചു കാണും ഞാൻ പേടിച്ചു പോയെന്ന്.....
ഇത് വേറെ മൊതല് ആണെന്ന് അറിയാൻ പോകുന്നതേയുള്ളൂ.....
ലൈബ്രററിയേനും കൂടി അവിടം വിട്ട് പോകാനുണ്ട്....അതിനുള്ള കാത്തിരിപ്പാണ്....
അയാളും കൂടെ പോയിട്ട് ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ....
പഴയ സ്വഭാവം പുറത്തെടുത്തിട്ടേ കാന്താരിമുളക് അടങ്ങി നിൽക്കൂ....
മനസിൽ ചിലതൊക്കെ കണക്കു കൂട്ടി ഉറക്കെ എണ്ണാൻ തുടങ്ങി.....
One.....two.....three.....
അപ്പോയെക്കും കോളറിൽ പിടി മുറുകി.....
"നീയെന്താടാ പൊട്ടനാണോ....?
ഇത്രേം നേരം മ്മള് തൊണ്ട പൊട്ടിച്ചു ചോദിച്ചതിന് നിനക്ക് മറുപടി തരാൻ വയ്യാ.....
ആളെ കളിയാക്കാൻ വേണ്ടി നഴ്‌സറി കുട്ടികളെ പോലെ എണ്ണാൻ പറ്റും.....
മിക്കവാറും മോന്റെ മോന്ത പൊളിയുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്....."
അപ്പോഴും അവൻ എണ്ണുന്ന തിരക്കിലാണ്...
ആരോട് പറയാൻ ആര് കേൾക്കാൻ.....
Four.....Five......six......Seven......
ശ്ശെടാ.....എന്തൊക്കെ പറഞ്ഞിട്ടും മരമാക്രി മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ.....??
എന്ത് കഷ്ട്ടാ ഇത് ഇങ്ങനെയുമുണ്ടോ മനുഷ്യന്മാര്.....
മനസിൽ പിറുപിറുത്തു വീണ്ടും ഷർട്ട് കുലുക്കി കൊണ്ടിരുന്നു....
"ഡാാ.....സംസാരിക്ക്.....നിന്നോടാ സംസാരിക്കാൻ.....
ഹ്മ്മ്മ്.....നിന്നേ കൊണ്ട് സംസാരിപ്പിക്കാൻ പറ്റോന്ന് ഞാനൊന്നു നോക്കട്ടെ.....!!"
ഒരു കയ്യ് ഷർട്ടിൽ പിടിച്ച് മറ്റേ കയ്യ് കൊണ്ട് അവന്റെ കവിൾ പിടിച്ചു ഞെക്കി.....
വന്നു വന്ന് അവള് മുഖം വരെയെത്തി.....
അതോടെ ക്ഷമയുടെ നെല്ലി പലകക്ക് ഇളക്കം സംഭവിച്ചു....
സാർ ഉള്ളതെല്ലാം കെട്ടി പെറുക്കിയെടുക്കുമ്പോഴും വെപ്രാളത്തോടെ ഞങ്ങളെ നോക്കുന്നുണ്ട്....
ന്റെ മുഖഭാവം അപ്പോയെക്കും മാറാൻ തുടങ്ങിയിരുന്നു....
മൂപ്പര് ഡോർ കടക്കാൻ നേരം ജിബ്രുനോടും ജിമ്മനോടും ഡോർ ക്ലോസ് ചെയ്യാൻ കണ്ണോണ്ട് സിഗ്നൽ കൊടുത്തു.....
കേട്ടപാടെ അവരങ്ങോട്ട് ഓടി...
eight......nine.....ten........
ഡോർ കൊട്ടിയടക്കപ്പെട്ടതും ഞാൻ അവളെ
അരയിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തി ഓറഞ്ച് പോലുള്ള അധരങ്ങളിൽ തന്റെ അധരങ്ങൾ കോർത്തു.....
അതൊട്ടും അവൾ പ്രതീക്ഷിച്ചു കാണില്ല.....
എന്നെ തള്ളി മാറ്റാൻ നോക്കുന്നുണ്ടെങ്കിലും മ്മള് അവളുടെ രണ്ടു കയ്യും പിടിച്ചു ആ അധരങ്ങളെ കൂടുതൽ കീഴപ്പെടുത്തി കൊണ്ടിരുന്നു.....
ലിപ് ലോക്കിൽ നിന്നും അത് ഫ്രഞ്ചിലേക്ക് വഴി മാറാൻ അധിക നേരം വേണ്ടി വന്നില്ല......
പെണ്ണ് ശോസം വിടാൻ പാടുപ്പെടുന്നത് കണ്ടതും പതിയെ അതിൽ നിന്നും വേർപ്പെട്ട് കീഴചുണ്ടിനു ഒരു ഒന്നൊന്നര കടിയും കൊടുത്തു അവളെ ഫ്രീയാക്കി......
ഇപ്പൊ.....ആ അധരങ്ങൾ ഒന്നു കാണണം.....
ന്റെ റൊമാന്റിക് ഗന്ധർവാ.....
നല്ല ചുകന്ന ചെറി പോലെയായിട്ടുണ്ട്.....
ആഹാ.....എന്ത് ഭംഗിയാ കാണാൻ.....
ഈ കളർ ആണ് അതിന് കൂടുതൽ മാച്ചിംഗ്...
തല കറങ്ങുന്നു യാ റബ്ബീ......
മരവിപ്പ് കാരണം കാലൊന്നും അനക്കാൻ വയ്യാ.....
ഉമിനീരൊക്കെ വറ്റി പോയിക്ക്ണ്....
ചുണ്ടിൽ നിന്നും രക്തം പൊടിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായത് വായിൽ ചുവ വ്യത്യാസം
വന്നപ്പോഴാണ്....
വിരൽ തട്ടിയതും അവിടെ നീറ്റൽ അനുഭവപ്പെട്ടു.....
കള്ള പന്നി.....ഇങ്ങനെയൊരു അറ്റാക്കിന് മുതിരുമെന്ന് ആരറിഞ്ഞു......
പഹയനെ ഞാൻ ഉറപ്പായും തല്ലി കൊല്ലും....
പല്ലിറുമ്മി മുന്നോട്ട് നോക്കിയപ്പോഴുണ്ട് തെണ്ടി ചുണ്ടും കടിച്ചു എന്നെ നോക്കി സൈറ്റടിച്ചു പുരികം പൊക്കി കളിക്കുന്നു......
അവന്റെ ചങ്ക്‌സ് വായും പൊത്തി വല്ല കോമഡിയും കണ്ട പോലെ ഹലാക്കിലെ കൊലച്ചിരി........
എല്ലാം കൂടെ കണ്ടിട്ട് ന്റെ കൺട്രോൾ വിട്ടു....
"ഡാാ.......കോപ്പേ......നിന്റെ മോന്തേടെ ഷേപ്പ്
അടിച്ചു ശെരിയാക്കി തരാം.......
നീ വൃത്തികേട്ന്റെ മാസ്റ്റർ ഓഫ് മാസ്റ്റർ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ കയ്യിലൊരു കത്തി കരുതിയേനെ......
മരപ്പട്ടി......കൂതറെ......ഹംകേ.......!!"
ചെയ്തത് ഒട്ടും ഇഷ്ട്ടമായില്ലന്ന് ആ തെറി മനസ്സിലാക്കി തരുന്നുണ്ട്........
കലിപ്പത്തിക്ക് പിന്നേം ബാധ കേറിയേന്നാ തോന്നണേ....ഒഴിപ്പിക്കാൻ മ്മള് തന്നെ മുന്നിട്ടിറങ്ങേണ്ടി വരും.....
വരേണ്ട താമസം മാത്രമുള്ളൂ......
അലറി ന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന അവളെ വള്ളി വെച്ച് വീഴ്ത്തി.....
മൂക്കും മൂക്കും തൊട്ടു തൊട്ടില്ലന്ന ഡിസ്റ്റൻസ് പാലിച്ചു സംസാരത്തിന് തുടക്കം കുറിച്ചു......
"ദേ.......മാക്രി.....നീയധികം അലറി വിളിച്ചിട്ട് യാതൊരു കാര്യവുമില്ല.....
കേൾക്കാൻ തന്നെ ഞാനും ഇവരും മാത്രേ ഇവിടെയുള്ളൂന്ന കാര്യം മറക്കണ്ട.......
നീയെന്താടി എന്നെ കുറിച്ച് വിചാരിച്ചേ......
ഓലപ്പാമ്പ് കാട്ടിയാൽ പേടിച്ചു മുള്ളുന്ന ഒരു പാൽക്കാരൻ പയ്യൻ ആണെന്നോ.....?
എന്നാ കേട്ടോ.....
അസ്സൽ കടിച്ചാൽ പൊട്ടാത്ത കലിപ്പനാണ് ആണെടി ഞാൻ.....ആ വിചാരം മാറ്റി മറിച്ച് നിന്റെ കയ്യിൽ തന്നില്ലേ....
എല്ലാ ബോയ്സ്നോടും കളിക്കുന്ന പോലെ നീയെന്റെ അടുത്ത് കളിക്കാൻ വരണ്ടാന്നുള്ള വാണിങ് ആണിത്.....
പിന്നേ നീയെന്റെ പൂർവ കാലചരിത്രം തേടി പോയതൊക്കെ അറിഞ്ഞു......
അതെങ്ങനെയെന്ന് മോളു തൽക്കാലം അറിയണ്ടാ....ഇനി ചില നഗ്ന സത്യങ്ങൾ പറയാൻ പോകാ....
അതും കൂടി മനസ്സിലാക്കി വെച്ചേക്ക്.....
അന്ന് കണ്ടപ്പോ തന്നെ നിന്നോട് എനിക്ക് ഇഷ്ട്ടം പോയിട്ട് ഒരു തേങ്ങാ കൊലയുമില്ലേർന്നു.....
അതിന് പകരം നിന്നെയൊക്കെ ചാട്ടവാറു കൊണ്ട് അടിക്കാനാ തോന്നിയത്.....
സ്നേഹത്തിന്റെ കാര്യം......
മിണ്ടാപ്പൂച്ച കലമോടുക്കോ എന്നറിയണ്ടെ....
അതും സംഭവിച്ചു....
ഡ്രാമക്ക് വേണ്ടിയാണെങ്കിൽ പോലും തന്റെ ഇഷ്ട്ടം പറയാൻ വന്ന ചങ്കിന്റെ മുന്നിൽ വെച്ച് എന്നെ നീ അത്രയും തരം തായ്‌തി സംസാരിച്ചു.....
ആകാശം മുട്ടി നിൽക്കുന്ന അഹങ്കാരവും ഒടുക്കത്തെ ജാടയുമാണ് നിന്നെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്....
അന്നേ നിനക്കിട്ടു ഒരു കൊട്ട് തരാൻ പ്ലാൻ ചെയ്തു നടക്കേർന്നു....കൂടെ ഇവന്മാര് കട്ടക്ക് നിൽക്കാമെന്ന് പറഞ്ഞപ്പോ മ്മള് ഡബിൾ ഹാപ്പി.....
ശെരിക്കുള്ള എന്നെ ഞാനെന്റെ ഉള്ളിൽ ഉറക്കി കെടുത്തിയിരിക്കുകയായിരുന്നു.....
ഒരു പ്രത്യേക കാരണമുണ്ടായത് കൊണ്ടാണെന്ന് കൂട്ടിക്കോ......
അതിപ്പോ.....നീയായിട്ട് പുറത്ത് ചാടിച്ച സ്ഥിതിക്ക് ഇനി ആ പഴയ ഞാൻ മതി......
അതേ നിന്റെയും മറ്റുള്ളവരുടെ മുന്നിൽ എനിക്ക് ഒത്തു പോകൂ.....
എല്ലാം നീ ഉദ്ദേശിച്ച പോലെ നടത്താൻ മ്മള് തീരുമാനിച്ചു കഴിഞ്ഞുട്ടോ കലിപ്പത്തി......!!"
അത്രയും പറഞ്ഞോണ്ട് ഡോർ തുറന്ന് അവനും ചങ്ക്‌സും പുച്ഛത്തോടെ ചിരിച്ച് ഒരൊറ്റ പോക്കായിരുന്നു.......
ജീവിതത്തിൽ ആദ്യമായിട്ടാ ഒരുത്തനോട് അടിയറവു പറയുന്നത്......
അതും ഇങ്ങനെയൊരു പണി ഏറ്റു വാങ്ങി കൊണ്ട്.....
ആഹ്ഹ....അതെനിക്ക് സഹിക്കാവുന്നതിലും
അപ്പുറമായിരുന്നു.....
സങ്കടവും കരച്ചിലും ഒന്നിച്ചു വരുന്നുണ്ടെങ്കി കൂടി ഒരിറ്റു കണ്ണുനീർ പോലും പുറത്തേക്ക് വരുന്നില്ല....
അത്രക്കും അടങ്ങാത്ത ദേഷ്യവും വെറുപ്പും അവനോടുള്ളതോണ്ടാണെന്ന സത്യം മനസ്സ് പറഞ്ഞ് കൊണ്ടേയിരുന്നു.....
വിടില്ലെടാ.....നീർക്കോലി നിന്നേ.....
ഇതിനൊക്കെ എണ്ണിയെണ്ണി ഈ തക്കു പകരം ചോദിച്ചിരിക്കും......
കണ്ണിൽക്കണ്ട ബുക്‌സും ഡെസ്ക്കുമെല്ലാം ചവിട്ടി തെറിപ്പിച്ചു പാർക്കിംഗ് ഏരിയയെ ലക്ഷ്യമാക്കി നീങ്ങി......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇന്ന് നടന്നതൊക്കെ റിവൈൻഡ് ചെയ്തു ആലോചിക്കുന്തോറും ദേഷ്യം അരിച്ചു കേറുന്നുണ്ട്.....
കയ്യിൽ കിട്ടിയ നോട്ടുബുക്ക് കുത്തി കീറുമ്പോഴാണ് പിറകിൽ നിന്നും ഒരു അശരീരി കേട്ടത്.......
"ഹണിമൂൺ എവിടെ വേണമെന്ന് പ്ലാൻ ചെയ്യാണോ തക്കുടു......
അങ്ങു സ്വർഗത്തിൽ വെച്ചായാലോ.....
അല്ലെങ്കിൽ വേണ്ടാ....നിന്റെ സ്വഭാവം വെച്ച് വല്ല ഊളമ്പാറയിലേക്ക് മാറ്റാം.....
അപ്പോ കമ്പനിക്ക് എല്ലാരുമുണ്ടാകും......
എന്ത് പറയുന്നു മൈ ഡിയർ......"
തിരിഞ്ഞു നോക്കിയപ്പോ ദേ......നിക്കണൂ രണ്ടെണ്ണം പല്ലിളിച്ചോണ്ട്.....
മറുപടിയെന്നോണം അവിടെയുണ്ടായിരുന്ന പലതും അവളുമാരുടെ നേർക്ക് വലിച്ചെറിഞ്ഞു......
"അടിമുടി കത്തി നിൽക്കുന്ന എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ് വരാതെ ഇറങ്ങി പൊക്കോ......
അല്ലെങ്കിൽ നിങ്ങളെ എനിക്ക് കൊല്ലേണ്ടി വരും......പോകാനല്ലേ പറഞ്ഞെ......"
എന്നുമില്ലാത്ത മ്മളെ പ്രാന്ത് കണ്ടപ്പോ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കി നെറ്റി ചുളിച്ചു.....
അതൊന്നും കാര്യമാക്കാതെ മ്മള് ബെഡിൽ കമിഴ്ന്നു കിടന്നു......
അന്നേരം തലയിൽ തലോടി സൗമ്യമായി അവര് കാര്യം ചോയിച്ചോണ്ട് അരികത്ത് വന്നിരുന്നു.......
അപ്പൊത്തന്നെ തന്റെ ചുണ്ട് അവർക്ക് കാണിച്ചു കൊടുത്ത് നടന്നതെല്ലാം വിശദീകരിച്ചു.....
കൊറച്ചു നേരത്തേക്ക് നിശബ്ദത തളം കെട്ടിയിരുന്ന അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി.....
"ഹഹഹഹ.....അവൻ നിന്നേ കെട്ടിപിടിച്ചു കിസ്സ് ചെയ്തു എന്നൊക്കെ പറഞ്ഞ് തള്ളിയാൽ ഞങ്ങൾ അത് വിശ്വസിക്കാൻ നിൽക്കല്ലേ....
നീ തമാശ കളിക്കാതെ സത്യത്തിൽ എന്താ ഉണ്ടായതെന്ന് മണിമണി പോലെ പറഞ്ഞാട്ടെ......"
ഡുണ്ടുവാണ്.....
"ശെരിയാ.....ഇത് വേറെയാരോ പറ്റിച്ച പണിയാണെന്ന് കണ്ടാൽ തന്നെ മനസ്സിലാവുന്നുണ്ട്......
അതിനാൽ ഉരുണ്ടു കളിക്കാതെ അവനെ ഞങ്ങൾക്ക് പരിജയപ്പെടുത്തി താ മുത്തേ...."
കുക്കുവാ......
അവർക്ക് നേരെ കയ്യുയർത്തി.....
" OK FINE.....നിങ്ങൾക്ക് രണ്ടിനും ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ....
വേണ്ടാ....വിശ്വസിക്കേണ്ട....ആരും വിശ്വസിക്കേണ്ട.....
എന്താ ചെയ്യണ്ടതെന്ന് എനിക്കറിയാം......
പിന്നെ തക്കു....ചക്കരെ സോപ്പിങ് ഇന്നത്തോടെ നിർത്തിക്കോ രണ്ടാളും....."
"ഡാ.......ഞങ്ങൾ.......!!"
"മതി....ഇത്രേം കാലം കൂടെ നടന്നിട്ടും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ....
സന്തോഷായി....അത് ആലോചിക്കുമ്പോ ചങ്കിലൊരു കുത്തൽ.....
തോറ്റു പോയത് അവന് മുന്നിലല്ലഡീ.....
നിങ്ങളുടെ മുന്നിലാണ്......
അല്ല.....നിങ്ങളെന്നെ തോൽപ്പിച്ചുവെന്ന് വേണ്ടി പറയാൻ......"
കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാൻ വെമ്പൽ കൊള്ളുന്നതിന് തൊട്ടു മുന്നേ മോന്തക്ക് ആരോ പൊട്ടിച്ചു.....
നോക്കിയപ്പോ ഡുണ്ടു നീലി ലുക്കിൽ കണ്ണുരുട്ടി നിൽക്കുന്നുണ്ട്....
കുക്കു ആണെങ്കിലോ മറുവശത്ത് ഫ്ലവർ വൈസ് പിടിച്ചു അതും നിൽക്കുന്നു.....
യാതൊരു കണ്ണീച്ചോരയില്ലാതെ അവളത് ന്റെ നേർക്ക് ഒരൊറ്റ എറിയലാണ്.....
ബെഡിലേക്ക് ചാടിയത് കൊണ്ട് തലമണ്ട പൊളിഞ്ഞില്ല......
"ഒരിക്കൽ കൂടി പൊന്നു മോള് അമ്മാതിരി വർത്താനം പറഞ്ഞാലുണ്ടല്ലോ...
നിന്നെയും ഇവളെയും ശോസം മുട്ടിച്ചു കൊന്നിട്ട് ഞാനും ചാകും.....അവളുടെ കോപ്പിലൊരു സെന്റി റോൾ....ഹും......
വേറെ വല്ലതും അന്നേരം പറഞ്ഞിരുന്നെങ്കിൽ അടിയിൽ നിൽക്കില്ലായിരുന്നു......
നീയാരാടി....കലിപ്പത്തിയോ.....??
ഇതാണോ നിന്റെ കലിപ്പ്....കഷ്ട്ടം.....
രണ്ടു ഡയലോഗ് കാച്ചിയപ്പോയെക്കും പെണ്ണ് ഇവിടം മോങ്ങി എരപ്പാക്കി....."
ഡുണ്ടു പറഞ്ഞ് തീർന്നില്ല അതിന് മുന്നേ കുക്കു ന്റെ ചെവി പിടിച്ചു പൊന്നാക്കി......
"സ്വന്തം ചങ്കിനെ വിശ്വാസമില്ലാത്തവരുടെ കൂട്ടത്തിൽപ്പെടുത്തിയോ നീ ഞങ്ങളെയും....
അതിന് വേറെ ആളെ നോക്ക്......
എന്തും സഹിച്ചേന്ന് വരും ഈ കുക്കു.....
ഇതുപോലുള്ള നെറികെട്ട വാക്ക് ഒരിക്കലും സഹിച്ചേന്ന് വരില്ല.....പറഞ്ഞേക്കാം....."
അതും പറഞ്ഞ് മോന്തക്കൊരു തട്ടും തന്ന് ചെവിയിൽ നിന്നും പിടുത്തം വിട്ടു......
ഇതാണ് ട്ടോ മ്മടെ ചങ്ക്‌സ്......
"നിന്റെ അടുത്ത പരിപാടി എന്നതാ.....?"
കുക്കുവാ.....
നൈറ്റ് റൈഡ് എന്ന് പറഞ്ഞതും തലക്കൊരു കിഴുക്ക് കിട്ടി....ഇതെന്തിനാഡീന്ന് തല ഉഴിഞ്ഞു കൊണ്ട് മ്മള് ചോദിച്ചു......
"ഒലക്കേടെ മൂഡ്.....അവനിട്ടു എന്തു പണി കൊടുക്കുമെന്നാണ് ചോദിച്ചേ.....?"
"അതോ.....അത് ആൾറെഡി സെറ്റ്....."
ഞാൻ കണ്ണിറുക്കി തള്ള വിരൽ കാണിച്ചതും എന്തോ മനസ്സിലായ പോലെ രണ്ട് പേരും ചിരിച്ചോണ്ട് തലയാട്ടി.....
ഹെൽമെറ്റ്‌സ് എടുത്ത് അവരുടെ കൂടെ പോകുമ്പോയും വേഗം നേരം വെളുത്തു കിട്ടിയാ മതിയെന്ന ചിന്തയായിരുന്നു മനസ്സ് നിറയെ.....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കോളേജ്......
ഇന്ന് വളരെ ശാന്തമാണല്ലോ അതോ മ്മള്
ഇനി നേരത്തെ കാലത്ത് വന്നതു കൊണ്ട് തോന്നുന്നതാണോ.....?
ഏയ്.....അങ്ങനെ വരാൻ വഴിയില്ല.....
വണ്ടി പാർക്ക് ചെയ്തു മൂളി പാട്ടും പാടി കീയും കറക്കി മുന്നോട്ട് നടന്നപ്പോഴാണ് കോളേജിലെ പ്രധാന കോഴികൾ അർത്ഥം വെച്ചോണ്ട് പരിഹസിച്ചത്....
കേൾക്കാത്ത മട്ടിൽ പോകാൻ നിന്നതും അതിൽ ഒരുത്തന് മാത്രം ഉണ്ടാക്കി ചുമ കൂടുതലായിരുന്നു....ചുമയോടൊപ്പം പറഞ്ഞതും ഞാൻ വ്യക്തമായി കേട്ടു.....
"കണ്ടോടാ.....ഏതവന്റെ നെഞ്ചും കൂട് തകർക്കാനുള്ള ഉദ്ദേശം വെച്ചാണാവോ...
ശംഭു നേരത്തെ കാലത്തെ ഇന്ന് എഴുന്നള്ളിയിരിക്കുന്നത്.....
അപൂർവ കാഴ്ചയാണെന്ന് ഓർക്കണേ.....
എന്തായാലും.....
അവൾക്ക് ഇന്നത്തെ ഫുഡ് വാരിയെല്ല് ന്യൂഡിൽസ് ആവും....ഹഹഹഹ ഹഹ.....!!"
അതോടെ നടത്തം നിർത്തി ഷോൾഡർ ചുമ്മാ തട്ടുന്ന പോലെ ആക്ട് ചെയ്തിട്ട്
തല ചെരിച്ചു നോക്കി.....
പറഞ്ഞത് ഏത് കോഴിയാണെന്ന് അറിയാൻ....
ഊഹം തെറ്റിയില്ല റസലിന്റെ ഗ്യാങ്ങിലെ നേരത്തെ പറഞ്ഞ നട്ടെല്ല് ഇല്ലാത്ത അവൻ തന്നെ.....
*ജാസിം.....
ഇതവന്റെ സ്ഥിരം ഏർപ്പാടാണ്.....
ഞാനോ ന്റെ ചങ്ക്‌സോ പോകുമ്പോഴുള്ള
ഈ ചൊറിച്ചിൽ.....
മോനേ....അത് ഞാൻ മാറ്റി തരാട്ടോ.....
മുന്നോട്ട് വെച്ച കാല് പിന്നോട്ട് വെച്ച് ഒന്നൊന്നര ചിരിയും പാസ്സാക്കി അവന്റെ അടുത്തേക്ക് നടന്നു ചെന്നു......
വരവ് കണ്ടതും ഇത്രേം നേരം അവന് പ്രോത്സാഹനം നൽകിയ സകല ഊച്ചാളികളും നിമിഷങ്ങൾക്കകം സ്ഥലം കാലിയാക്കി.....
എന്തും നേരിടാനുള്ള ധൈര്യത്തിൽ അവന്റെയൊരു നിൽപ്പുണ്ട്....
പാടത്ത് കോലം കുത്തിയ പോലെ.....
ഹിഹിഹിഹി....ഹിഹി......
പെടുന്നനെ......
നടത്തത്തിന്റെ സ്പീഡ് കൂട്ടി തൊട്ടടുത്തായി ഇരുന്നിട്ട് അവന്റെ ഷോൾഡറിൽ കയ്യിട്ടു....
"മോനേന്താ പറഞ്ഞെ......"
അപ്പോയെക്കും ലെവൻ വിക്കി തുടങ്ങി.....
"ഞാ.....ഞാനൊന്നും പറഞ്ഞില്ല....."
"എന്നിട്ട് മ്മള് കേട്ടല്ലോ.....നല്ല വൃത്തിക്ക്.....
വെറുതെ ഒരാളുടെയും ദേഹത്ത് തക്കു കയ്യ് വെക്കാറില്ല.....
ഇപ്പൊ നിന്നേ ശെരിയാക്കാൻ ഓടി കിതച്ചു വന്നത് ഉണ്ടോണ്ടിരുന്ന മ്മളെ വിളിച്ചിട്ട് ചോറില്ലന്ന് പറഞ്ഞോണ്ടാണ്.....
എങ്ങനെയാ കാര്യങ്ങൾ......
മ്മക്ക് വാരിയെല്ല് ന്യൂഡിൽസ് മതി നിനക്ക് മർമ്മം കലക്കി ന്യൂഡിൽസ് പറയല്ലേ......??"
കേട്ടപാടെ അവനൊന്നു ഞെട്ടി മ്മളെ വിടാതെ നോക്കി കൊണ്ടിരിക്കാണ്.....
"അയ്യോ....തക്കു....എന്നെയൊന്നും ചെയ്യരുത്.....ഒരു ആവേശത്തിന്റെ പുറത്തു പറഞ്ഞതാണ്....."
പറഞ്ഞത് കേൾക്കാത്ത മട്ടിൽ കയ്യ് ചുരുട്ടി മോന്തക്കൊന്ന് കൊടുത്തു......
ഇനി പറയുമ്പോ ഇത് ഓർത്താൽ മതിയെന്ന് പറഞ്ഞു കഴുത്തിനു പിടിച്ചു തള്ളി....
അന്നേരത്താണ് അവൻ ഫ്രണ്ട്സിന്റെ കൂടെ വന്നിറങ്ങുന്നതു കണ്ടേ.....
വന്നാൽ വാഷ് റൂമിൽ പോകുന്നൊരു പതിവ് ഉണ്ടായിരുന്നു......
ഇത് തന്നെ അവസരം എന്ന് ആരും കാണില്ലെന്ന് ഉറപ്പു വരുത്തി അവന് പിന്നാലെ വെച്ചു പിടിച്ചു.....
മ്മളെ എരിവ് കൂടിയ മുളക് അരച്ച് കലക്കിയ മിക്സ് അവന് വേണ്ടി പ്രത്യേകം തയാറാക്കി വെച്ചിരുന്നു.....
നിന്നെയിന്ന് ബാത്‌റൂമിൽ തന്നെ താമസിപ്പിക്കും ചക്കരെന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടി അറിയാതെ അതിൽ ഉമ്മ വെച്ചു....
ന്റെ പൊന്നെ....എരിവ് തലച്ചോറിൽ എത്തുന്നുണ്ട്.....
വേഗം മുഖം കഴുകി അതുമായി മാറി നിന്നു....
കണ്ണാടിയിൽ നോക്കി അവന്റെ മോന്തേടെ ഷേപ്പ് ഒക്കെയെന്ന് വരുത്തി കണ്ണടച്ച് പൈപ്പ് തുറക്കുന്ന നേരം കയ്യിലുള്ള മിക്സ് വെള്ളത്തിന്റെ കൂടെ ഇട്ട് കൊടുത്ത് ഒരു സൈഡിലേക്ക് മാറി മ്മള് ഊറിചിരിച്ചു കൊണ്ടിരുന്നു.......
ആഹ്ഹ്ഹ്........................
റിസൾട്ട് കേട്ടു തുടങ്ങി.....
അനുവാദം കൂടാതെ മേലിൽ ന്റെ നീയെന്നല്ല ആര് വെച്ചാലും ഇതായിരിക്കും അവസ്ഥ.....
ഹിഹിഹിഹി.....
പോകുന്നതിന് മുന്നേ ആ രംഗം കണ്ടിട്ടോന്ന് പുളകിതയാകണന്ന് പറഞ്ഞ് ഒരു മോഹം.....
അതിന് വേണ്ടി പാളി നോക്കിയതും പെടുന്നനെ ആരോ എന്നെ വാ പൊത്തിപ്പിടിച്ചു ബാത്‌റൂമിൽ കേറ്റി ഡോർ ലോക്ക് ചെയ്തതും ഒരുമിച്ചായിരുന്നു.......
അന്നേരത്താണ് ചക്കിന് വെച്ചത് കൊക്കിന് കൊണ്ടൂന്ന് മനസ്സിലായത്......
( തുടരും )
💕ശഫാഖ് അമർ 💕
@@@@@@@@@@
Part 7
***********
എന്നേക്കാൾ പൊക്കം കൂടിയ വ്യക്തിയാണ് തന്നെ പിടിച്ചു വെച്ചേക്കുന്നെന്ന കാര്യം ഒറ്റ നോട്ടത്തിൽ മനസ്സിലായി.....
വിടാൻ പറഞ്ഞ് കുതറിയത് മിച്ചം......
അത് കണ്ടപ്പോൾ മുന്നിലേക്ക് വന്നിട്ട് നേരെ പിന്നിലേക്ക് തള്ളി അയാളെ അമർത്തി കൊണ്ടിരുന്നു....
അങ്ങനെയെങ്കിലും വിടുമല്ലോന്ന് കരുതി....
വെറുതെ സ്റ്റാമിന കളഞ്ഞു....
ആ നീരാളി പിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ആവുന്നത് ശ്രമിച്ചതും എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.....
അന്നേരത്താണ് തന്റെ കാതോരം ചൂടുള്ള നിശോസം പതിഞ്ഞത്.....
ഉള്ളിലൂടെ നിലക്കാത്ത ഒരു തരത്തിലുള്ള ഇലക്ട്രിക് പ്രവാഹം പാസ്സ് ചെയ്തു പോയി....
അപ്പോയെക്കും ആ പേര് മന്ത്രിച്ചു കഴിഞ്ഞിരുന്നു......
*ബിച്ചു........
"അതേടി ഞാൻ തന്നെ.......
നിന്നേ കണ്ടിട്ട് പോകാമെന്ന് കരുതി.....
അവിടെ കരയുന്നത് ആരാണെന്ന് നിനക്ക് മനസ്സിലായോ....?
ക്യാന്റീനിൽ വെച്ച് പ്രശ്നമുണ്ടാക്കിയില്ലേ റസൽ....അവനാണ് അത്.....
നീ കഷ്ട്ടപ്പെട്ടതൊക്കെ വെറുതെയായല്ലോ മോളെ.....അല്ലെങ്കിലും അതങ്ങനെ വരൂ.....
ഹിഹിഹിഹി......
ഇങ്ങോട്ട് പോരുമ്പോ തന്നെ നീയെന്നെ ഫോളോ ചെയ്യുന്നതൊക്കെ ഇടംകണ്ണിട്ട് കണ്ടതാ....
എന്തായാലും നീയുണ്ടാക്കിയ ചേരുവ മർമ്മത്തു തന്നെ കൊണ്ടു......
പണിയൊപ്പിച്ചത് ആരാണെന്നൊക്കെ പിടി കിട്ടിയിട്ടുണ്ട്.....
അവനിനി അടങ്ങിയിരിക്കുമെന്ന് മ്മക്ക് തോന്നുന്നില്ല....നിന്റെ കാര്യം പോക്കാ.....
ഹിഹിഹിഹിഹിഹിഹിഹി......
ഈയിടെയായി നിനക്കൊരു എല്ലും കൂടി കൂടിയിക്ക്ണോന്ന് ഒരു ഡൗട്ടുണ്ട്......
ഡൌട്ടല്ല സത്യം തന്നെയാ....."
ഇത്രയൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കാൻ മ്മള് സമാധാനത്തിനുള്ള നോബൽ പ്രൈസ് വാങ്ങി നിൽക്കല്ല.....
അതേ നാണയത്തിൽ മ്മളും തിരിച്ചടിച്ചു......
"എന്നിട്ടിപ്പോ എന്താടാ നിനക്ക് നഷ്ട്ടം.....
അതെല്ലാം ന്റെതായ കാര്യങ്ങളാണ് അത് നീ നോക്കേണ്ട കാര്യമില്ല.....
പണി പാളിയെന്ന് കരുതി മ്മള് വെറുതെ ഇരിക്കാനും പോണില്ല.....
നിന്റെ തോൽവി കാണാൻ ഇതെല്ലാ ഇതിനപ്പുറവും ഈ തക്കു ചെയ്തു കൊണ്ടിരിക്കും....
നോക്കിക്കോ....."
"വെല്ലുവിളിയൊക്കെ സൂപ്പർ....
എനിക്കിട്ട് നീ കൊറേയങ്ങു ഉണ്ടാക്കും.....
ഏറിയാൽ ഇതേവിടം വരെ പോകൂന്ന് മ്മക്ക് അറിയാടി.....
നിനക്ക് ചെയ്യാൻ പറ്റുന്നത് ഒക്കെ അങ്ങട്ട് ചെയ്തൂട്......മ്മള് വെയ്റ്റിംഗ് ആണ് ട്ടോ......"
ആ നേരത്ത് അവനെന്റെ ഇടുപ്പിൽ രണ്ട് മൂന്ന് പ്രാവശ്യം നുള്ളി.....
ആ പ്രവൃത്തിയിൽ ദേഷ്യം വന്നതും അവനെ ഉന്തിയിട്ടു ഡോർ തള്ളി തുറന്ന് ക്ലാസ്സ് റൂം ലക്ഷ്യമാക്കി ഒരു പാച്ചിലായിരുന്നു.....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഓരോ ദിവസവും അവനെ കുഴിയിൽ
വീഴ്ത്താൻ നോക്കുമ്പോഴും ഞാൻ തന്നെയാണ് എപ്പോഴും ആ കുഴിയിൽ വീഴുന്നത്......
കാര്യമായിട്ട് ഒരു പണിയും അങ്ങോട്ട് ഏൽക്കുന്നില്ല.....
ചിന്തകളെ വകഞ്ഞു മാറ്റി ഷവർ ഓഫ് ചെയ്തു ബാത്ത് ടവൽ കൊണ്ട് തുവർത്തുന്ന നേരത്താണ് നടുവിന് വല്ലാത്തൊരു വേദന അനുഭവപ്പെട്ടത്.....
ഇതുവരെയില്ലാത്ത വേദന ഇതെവിടുന്നു വന്നെന്ന് പിറുപിറുത്തു നോക്കാൻ തുനിഞ്ഞപ്പോ വ്യക്തമായിട്ട് കാണാൻ കഴിയുന്നില്ല.....
എന്താന്ന് ഫ്രണ്ട്‌സ്നെ കൊണ്ട് നോക്കിപ്പിക്കാമെന്ന ധാരണയിൽ ഞാൻ വേഗം പുറത്തിറങ്ങി.....
അവളുമാര് അന്നേരം ഫോണിലും ടാബിലും തോണ്ടി കൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു......
എനിക്കൊരു ഹെല്പ് ചെയ്യോന്ന് ചോദിച്ചതും
അതിനെന്താന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് രണ്ട് പേരും കൂടി ന്റെ അടുത്തേക്ക് ഓടി വന്നു.....
കാര്യം പറഞ്ഞതും അതിനായി പിന്നെ മാക്രികൾ തല്ല്....
ഇടയിൽ കേറി ഒരു സമാധാന സന്ധിയുണ്ടാക്കി അവരോട് ഒരുമിച്ചു നോക്കിക്കോളാം പറഞ്ഞു.....
കൊറച്ചു കഴിഞ്ഞതും ആളനക്കം ഒന്നും കേൾക്കാനില്ല.....രണ്ടും കൂടെ നാടു വിട്ടോന്ന് ചോദിച്ചിട്ടും അതിനും മറുപടിയില്ല.....
ഇവർക്കിതെന്തു പറ്റിയെന്ന് പറഞ്ഞോണ്ട്
പുറകിലോട്ട് തിരിഞ്ഞു നോക്കിയപ്പോ അവര്
കാറ്റു പോയ പോലെ ഒരേ നിൽപ്പ്.....
എന്തേലും വാ തുറന്ന് പറയെടി കൂതറകളെ വട്ടക്കാതെ.....എന്നൊക്കെ പറഞ്ഞപ്പാടെ ഒരു കണ്ണാടി എടുത്ത് കൊണ്ടുവന്നിട്ട് നടുന്റെ നേരെ പിടിച്ചു.....
കലിപ്പോടെ അതിലേക്ക് നോക്കിയതും അവരെക്കാൾ ഷോക്കടിച്ചത് എനിക്കായിരുന്നു.....
നടുവിന്റെ ഒരു സൈഡിലായി വെണ്ടക്ക അക്ഷരത്തിൽ 💕ബിച്ചു 💕ന്നും
അതിന് തൊട്ടു മേലേ ചെറിയ അക്ഷരത്തിൽ 💕ശഫാഖ് അമർ 💕 ന്നും ടാറ്റു ചെയ്തു വെച്ചിട്ടുണ്ട്.......
കാണേണ്ട താമസം കണ്ണിൽക്കണ്ട എല്ലാ സാധനങ്ങളും വലിച്ചെറിഞ്ഞു.....
അവനെനിക്ക് വീണ്ടും പണിതിരിക്കുന്നു.....
നീയി ഒപ്പിച്ചത് ഞാൻ കണ്ടില്ലല്ലോ മരപ്പട്ടിന്ന് പറഞ്ഞ് പല്ലിറുമ്മി തലക്കും കയ്യും കൊടുത്ത് ബെഡിൽ ഇരിക്കുമ്പോഴാണ് ഇന്ന് വാഷ് റൂമിൽ നടന്നതൊക്കെ മുന്നിൽ തെളിഞ്ഞത്....
കൂടെ അവന്റെ ആളെ മയക്കുന്ന ഒടുക്കത്തെ പുഞ്ചിരിയും.....
അവനെന്നെ പിടിച്ചു വെച്ച ടൈമിൽ മ്മക്ക് ഇടുപ്പിൽ വല്ലാത്ത വേദനയുണ്ടായിരുന്നു.....
അന്നേരം അവന് ഇതായിരുന്നല്ലേ പണി ഇതൊന്നും മ്മള് അറിയാതിരിക്കാൻ വേണ്ടിയാ തെണ്ടി ന്റെ ഇടുപ്പിന് നുള്ളിയത്....
ഇമ്മാതിരി പണിയൊപ്പിക്കാനൊന്നും അവന് ആരും പറഞ്ഞ് കൊടുക്കണ്ട.....
മ്മളൊക്കെ വിചാരിച്ചതിനേക്കാൾ
വല്യ ഗജ പോക്കിരിയാണ് പഹയനെന്ന് ഇന്നെനിക്ക് മനസിലായി....
അത് ഓരോ വട്ടവും അവൻ തെളിയിച്ചു കൊണ്ടിരിക്കാണ്......
കുക്കു ചിരിക്കണോ കരയണോ എന്നർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്.....
ഡുണ്ടു മ്മളെ എങ്ങനെ ആശോസിപ്പിക്കും എന്നറിയാതെ കുഴഞ്ഞിരിക്കാണ്......
തന്റെ മൂഡ് ശെരിയല്ലെന്ന് മനസ്സിലാക്കിയ അവര് ഒന്നും മിണ്ടാതെ അവിടെന്ന് പോയി....
ഞാൻ ജനൽകമ്പിയിൽ പിടിമുറുക്കി ദൂരേക്ക് നോട്ടമെറിഞ്ഞു.....
നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്തൊരു എട്ടിന്റെ പണി തരുന്നുണ്ട്....
അതോടെ നിർത്തും എനിക്ക് നേരെയുള്ള സകല കളികളും.....
അന്നേരത്താണ് ക്ലോക്കിൽ 12 am നിർത്താതെ അടിച്ചു കൊണ്ടിരുന്നത്......
അവരെ ഉണർത്താതെ ടേബിളിൽ വെച്ച പൊതിക്കെട്ട് എടുത്ത് ഡോർ മെല്ലെ ക്ലോസ് ചെയ്തു പുറത്തേക്കിറങ്ങി.....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ടാറ്റു ചെയ്തതൊക്കെ കണ്ട സ്ഥിതിക്ക് നാളെ എന്തേലും പണി പ്ലാൻ ചെയ്തിട്ടാകും കോളേജിലേക്ക് കെട്ടിയെടുക്കുക.....
ഓരോ പണിയും വെള്ളത്തിലാകുമ്പോ ആ മോന്ത ഒന്നു കാണണം....
അത് കാണാനും പ്രത്യേക ഭംഗിയാ....
എന്തോ ആലോചിച്ചു കിടക്കുമ്പോഴാണ് ജിമ്മനും ജിബ്രുവും ന്റെ അടുത്തേക്ക് വന്നത്.....
ഏമ്പക്കവും വിട്ടോണ്ട് വരുന്നത് കണ്ടപ്പോയെ തോന്നി ഉമ്മയുണ്ടാക്കിയ ഫുഡും തട്ടിയേച്ചുള്ള വരവാണെന്ന്......
അവന്മാർക്ക് ന്റെ വീടും അവരുടെ വീട് പോലെ തന്നെയാണ്.....എന്ന് കരുതി മ്മക്ക് ഫോർമാലിറ്റീസ് ഒന്നും ഒട്ടും ഇഷ്ട്ടമല്ല....
ഉമ്മാക്ക് നമ്മളെക്കാൾ കൂടുതൽ ഇഷ്ട്ടവും അവരോടാണ് ട്ടോ.......
രണ്ടും തൊട്ടടുത്തായി വന്നിരുന്നു......
"കൊച്ചുകള്ളാ.....ഞങ്ങടെ ടാറ്റു ഐഡിയ എങ്ങനെ പൊളിച്ചില്ലേ....."
ജിമ്മനാണ്......
"അതെന്ത് ചോദ്യാ മസിൽ അളിയാ......
ആ മോന്തമ്മലെ ശുഷ്‌കാന്തി കണ്ടിട്ട് മനസ്സിലായില്ലേ സംഗതി ഏറ്റെന്ന്.....
ഇപ്പൊ അവളുണ്ടാകും വാലിനു തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.....
ഹിഹിഹിഹി......അതൊന്നു കാണാൻ പറ്റിയില്ലല്ലോ എന്നൊരു വൈക്ലഭ്യം മാത്രമുള്ളൂ ഈ മനസ്സ് നിറയെ......"
ജിബ്രുവാണ്......
"അത് ഞാൻ വിചാരിച്ചതിലും ഭംഗിയായിട്ട് തന്നെ നടന്നു.....
പക്ഷെ.....അഹങ്കാരത്തിന് ഒരു കുറവുമില്ല.....
അത് മാറ്റിയെടുക്കാനാണ് ഇച്ചിരി പാട്......
ശെരിയാകും....
ശെരിയാകാതെ എവിടെ പോകാൻ.....
അസമയത്ത് നിങ്ങളെന്റെ കൂടെ റൈഡിനു വരുന്നുണ്ടോ.....??"
അത് കേട്ടതും ജിബ്രു എന്നെ നോക്കി.....
"ഏയ് ഞാനില്ല....എനിക്കെന്തോ വയറിനു തീരെ സുഖമില്ല പോരാത്തതിന് ഭയങ്കര തലവേദനയും.....
അതോണ്ട് നിങ്ങള് പൊക്കോ....
ഞാൻ കൊറച്ചൊന്ന് ഇവിടെ കിടക്കട്ടെ......"
"ഓഹോ.....ഇതുവരെ കുഴപ്പമില്ലാത്ത നിനക്ക് പെട്ടന്ന് എവിടുന്നു വയറുവേദനയുണ്ടായി.....
മോൻ അടവ് മാറ്റി വെച്ച് മര്യാദക്ക് ഞങ്ങളുടെ കൂടെ പോര്....."
ജിമ്മനാണ്......
"നീ വിളിക്കണ്ടടാ മസിൽ അളിയാ.....
ഉദ്ദേശം എന്താന്നറിയണ്ടേ.....?
ന്റെ ഉമ്മ നല്ല ചിക്കൻ പൊരിച്ചതും ബീഫും നെയ്ച്ചോറും വെച്ച കാര്യം അവന് മണത്തറിഞ്ഞിട്ടുണ്ട്....
വരുമ്പോഴും പോകുമ്പോഴും കണ്ണ് മുഴുവൻ കിച്ചണിൽ തന്നെയായിരുന്നു....
അതെല്ലാം കൂടി ഒറ്റക്കങ്ങു വിഴുങ്ങാനാ അവന്റെ പരിപാടി.....തീറ്റ റപ്പായി.....
ഞാൻ പറഞ്ഞാൽ അനുസരിക്കാത്തവർ ഉമ്മ ഉണ്ടാക്കിയത് തിന്നണ്ട......."
ഞാൻ പറഞ്ഞത് കേട്ടപ്പോയെ ജിമ്മൻ അവനെയൊരു നോട്ടമായിരുന്നു......
"എന്നാൽ ഒരു കാര്യം ചെയ്യാം.....
ഇവനെ ഒറ്റക്ക് വിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല....അതോണ്ട് അവന് കൂട്ടായി ഞാൻ ഇരുന്നോളാം....
അപ്പൊ അവനെ നല്ലോണം ശ്രദ്ധിക്കാനും പറ്റും.....എന്ത് പറയുന്നു ബിച്ചു......?"
അവനെ കെട്ടിപ്പിടിച്ചു സമ്മതം കൊടുത്തു....
മ്മള് പോകാൻ നേരം ബിച്ചു ഞാനും വരുന്നുണ്ട് ട്ടോന്ന് പറഞ്ഞു ജിബ്രു വന്നതു അവന്റെ ഷർട്ടിൽ പിടുത്തമിട്ട് ജിമ്മൻ എന്നോട് പോകാൻ ആംഗ്യം കാട്ടി....
കിട്ടേണ്ടത് അവനിന്ന് ഒറ്റക്ക് വാങ്ങിച്ചു കൂട്ടും ന്റെ പടച്ചോനെന്ന് ഒരു നെടുവീർപ്പിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.....
തന്റെ സെയിം കളറിലുള്ള മറ്റൊരു KTM ഉം അതേ ടൈമിൽ പാസ്സ് ചെയ്തു പോകുന്നത് പലപ്പോഴായി ഞാൻ കണ്ടിട്ടുണ്ട്.......
ഇന്നും അതെന്നെ വെട്ടിച്ചു പോയപ്പോ വിചാരിച്ചതാ അതിനെ ഫോളോ ചെയ്യാൻ....
ഓരോ ഇടവേള വെച്ച് പല സ്ഥലങ്ങളിലും നിർത്തി നിർത്തിയാണ് പോകുന്നത്....
അതെന്നിലൊരു സംശയമുളവാക്കിയതും വണ്ടി ഒരിടത്ത് സൈഡാക്കി സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി......
അന്നേരത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ആ കാഴ്ചക്ക് സാക്ഷിയായത്......
ശൗഫാ........
അവളായിരുന്നു അത്......
വണ്ടിയിൽ വെച്ച പൊതിക്കെട്ട് തുറന്ന് പാക്ക് ചെയ്ത ഫുഡ് പുറത്തെടുത്ത്
ഒരു നേരത്തിനു പോലും വകയില്ലാത്ത അവിടെയുള്ള പാവപ്പെട്ടവരുടെ സഞ്ചിയിൽ ഭദ്രമായി വെക്കുന്നു.....
ഉറക്കത്തിന്റെ യാമങ്ങളിൽ മുഴുകിയ അവരൊന്നും ഇത് അറിയുന്നു പോലുമില്ല....
എല്ലാവർക്കും കൊടുത്തല്ലോന്ന് ഉറപ്പു വരുത്തി അവള് അവിടെന്ന് പോയി.....
സത്യത്തിൽ......
ന്റെ ഊഹങ്ങൾ മുഴുവൻ തെറ്റായിരുന്നു.....
മറ്റുള്ളവർ പറഞ്ഞതും ഞാൻ കണ്ടതുമല്ല യഥാർത്ഥത്തിൽ ശൗഫാ.....
മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കി അവർക്കായി നല്ലത് ചെയ്യാൻ മനസിൽ നന്മയുള്ളവർക്കേ സാധിക്കൂ.....
ഞാൻ കണ്ടതിൽ വെച്ച് വിലപ്പെട്ട നിധി ഈ ഭൂമിയിലുണ്ടെങ്കിൽ അത് അവളാണ്.....
അത് വേറാർക്കും വിട്ടു കൊടുക്കാൻ മ്മള് ഒരുക്കമല്ല.....ബിച്ചൂന്റെ ഖൽബ് കീഴടക്കിയ ഈ മൊഞ്ചത്തി ഇനിയെനിക്ക് സ്വന്തം....
എനിക്ക് മാത്രം.....
🔥🔥🔥🔥🔥🔥🔥🔥🔥🔥
ആരോ എന്നെ ഫോളോ ചെയ്യുന്ന പോലെ തോന്നിയപ്പോഴാണ് കൂടുതൽ നേരം അവിടെ ചെലവഴിച്ചിരുന്ന മ്മള് വേഗം സ്ഥലം വിട്ടത്....
കുറെ നേരം അതാലോചിച്ചു എപ്പോഴാ ഉറങ്ങി പോയതെന്ന് അറിയില്ല.....
എന്തോ കണ്ട് ഞെട്ടി ഉണർന്നപ്പാടെ വെള്ളം കുടിക്കാലോന്ന് കരുതി എഴുന്നേൽക്കാൻ ഭാവിച്ചപ്പോഴാണ് എന്നെ കൂടാതെ മറ്റൊരാളുടെ സാന്നിധ്യം കൂടി തനിക്കൊപ്പമുണ്ടായിരുന്നെന്ന് അറിഞ്ഞത്....
ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് ലേറ്റ് ഇട്ട് നോക്കിയപ്പോ ദേ.....ആ പോക്കിരി അസ്സലായി ചുരുണ്ടു കിടക്കുന്നു.....
നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മോന്ത കണ്ടതും ഒന്നൊന്നര ചവിട്ട് കൊടുത്തു......
നടുത്തല്ലി വീണ അവൻ പല്ലിളിച്ചു കാണിച്ച് വീണ്ടും ബെഡിൽ കേറി തലക്ക് കയ്യ് കൊടുത്ത് ചെരിഞ്ഞു കിടന്നു എന്നെ വശ്യമായ പുഞ്ചിരിയോടെ നോക്കുന്നുണ്ട്.....
അധിക നേരം നോക്കി നിൽക്കാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് റൂം പൊളിയുന്ന വിധത്തിൽ അലറി......
"എന്താടാ കുരിപ്പേ...വന്നു വന്നു നീയെന്റെ ബെഡ്‌റൂമിൽ വരെയെത്തിയോ.....?
ഈ നിമിഷം നീ ഇവെടെന്ന് ഇറങ്ങിയില്ലെങ്കി
നിനക്ക് മുള്ളി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാക്കും....
മര്യാദക്ക് ഇറങ്ങിപ്പോടാ.....നിന്നേ കാണുമ്പോ തന്നെ ദേഷ്യം ഏതിലൂടെയൊക്കെ വരുന്നതെന്ന് അറിയില്ല...."
"ഇക്കാന്റെ തക്കു ഇങ്ങനെ ചൂടാവാൻ മാത്രം ഞാനിപ്പോ എന്താ ചെയ്തെ.....
എന്നായാലും ഞാൻ ഇവിടെ കിടക്കേണ്ട ആളല്ലേ.....അത് കുറച്ചു മുന്നേയായെന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല....
നീ വായോ.....ഇവിടെ വന്നിരിക്ക്.....
എന്നിട്ട് ഇക്കാടെ കാലൊക്കെ ഒന്ന് തിരുമ്മി താ....ടെറസ് വഴി വലിഞ്ഞു കേറിയിട്ട് കാലിന് വല്ലാത്ത കടച്ചിലും വേദനയും.....
നീയൊന്ന് ഉഴിഞ്ഞു തന്നാൽ അതെല്ലാം പമ്പ കടക്കും.....ഇങ്ങോട്ട് വാ മുത്തേ......!!"
എന്നെ നോക്കി സൈറ്റടിച്ചു നിൽക്കുന്ന കാട്ടി കൂട്ടലും മുത്തേ പൊന്നെന്നുള്ള വിളിയും എല്ലാം കൂടി കേട്ടിട്ട് എനിക്ക് തല പെരുത്തു....
ഞാൻ തലയിട്ടിരുന്ന ഷാൾ എടുത്ത് അവന്റെ കഴുത്തിൽ കുരുക്കി നന്നായി ചുറ്റിക്കെട്ടി.....
ശോസം കിട്ടാതെ അവനിപ്പോ ബ്രേക്ക് ഡാൻസ് കളിക്കുന്നുണ്ട്.....
"അയ്യോ....ഡുണ്ടു....കുക്കു ഓടി വന്നെ.....
മ്മടെ തക്കൂന് പ്രാന്തായിക്ക്ണ്.....
ഇവള് ഇതാ എന്നെ ശോസം മുട്ടിച്ചു കൊല്ലുന്നേ.....
പടച്ചോനെ.....
ഈ ശംഭുനെയൊന്ന് പിടിച്ചു വെക്കാൻ ഒരെണ്ണത്തിനെ പോലും കാണുന്നില്ലല്ലോ.....
ആരും വന്നില്ലേൽ ശവപ്പെട്ടിക്ക് ഇപ്പൊത്തന്നെ ഓർഡർ കൊടുക്കേണ്ടി വരും.....
അയ്യോ.....ആരേലും എന്നെ രക്ഷിക്കണേ...............!!"
പെടുന്നനെ ആരോ വന്നിട്ട് തലയണ കൊണ്ട് തലക്കൊരു അടി തന്നു.....
അപ്പോഴാണ് എനിക്ക് ബോധം വന്നത്.....
നോക്കിയപ്പോ ബെഡിൽ കിടന്ന് ചക്ര ശോസം വലിക്കുന്ന ഇലുവിനെയാണ് കണ്ടത്....
ഇവനെന്താ ഇങ്ങനെ കിടക്കുന്നെ എന്ന് അവന്റെ അടുത്തോട്ടു ചെന്നതും ഡുണ്ടു എന്റെ നേർക്ക് കൊരച്ചു ചാടി......
"നിനക്ക് തീരെ വെളിവില്ലെ ഹംകേ.....
നീയെന്ത് സ്വപ്നം കണ്ടിട്ടാ ഇലൂനെ കൊല്ലാൻ നോക്കിയത്....കൃത്യ ടൈമിൽ ഞാനും ഇവളും വന്നോണ്ട് ഒന്നും പറ്റിയില്ല......
കൊറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ ചെക്കന്റെ കാറ്റുപോയേനെ....."
"ഈയിടെയായിട്ട് അവൾക്കിത്തിരി സ്വപ്നം കാണൽ കൂടിയിട്ടുണ്ട്.......
അവനൊന്നു ഒച്ച വെച്ചില്ലായിരുന്നെങ്കി....
ഒന്നുറക്കെ കരഞ്ഞിരുന്നെങ്കി......"
"നിർത്തേടി കൊക്കെ അവളുടെയൊരു സിനിമാ ഡയലോഗ്....
ഒരാൾ മരിക്കാണെങ്കി കൂടി നിന്റെ ഓഞ്ഞ വർത്താനമൊന്നും ഒരുകാലത്തും മാറാൻ പോണില്ല.....
ഇനി വായ തുറന്നാലുണ്ടല്ലോ കിച്ചണിൽ പഴകിയ ഫുഡ് ഇരിപ്പുണ്ട്....
അതെടുത്തു കൊണ്ടു വന്നിട്ട് നിന്റെ വായിലങ്ങു കുത്തി നിറക്കും......
മിണ്ടാതെ ഒരു മൂലയിൽ പോയിരിക്കെടി....!!"
അതോടെ കുക്കു പോടീ ഓലപ്പടക്കേന്ന് കേൾക്കാത്ത രീതിയിൽ പറഞ്ഞോണ്ട് ഇലുവിന്റെ അടുത്ത് ചെന്നിരുന്നു......
ഡുണ്ടു ആ ചാപ്റ്റർ ക്ലോസാക്കി കയ്യിലൊരു നോട്ട് ബുക്കും എടുത്തിട്ട് എന്നെ ലക്ഷ്യം വെച്ച് വരുന്നുണ്ട്......
ഇവിടെയിപ്പോ എന്താ സംഭവിച്ചെന്ന് എത്തും പിടിയും കിട്ടാതെ ആലോചിച്ചു നിക്കുന്ന നേരത്താണ് അവളെന്നെ ചൊടിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ എറിഞ്ഞത്.....
"എന്താ മോൾടെ ഉദ്ദേശം ഞങ്ങൾ കൂടി അറിഞ്ഞാ കൊള്ളാമെന്നുണ്ട്......
സത്യം പറ തക്കു.....
നീ ബിച്ചുനെ സ്നേഹിക്കുന്നുണ്ടോ.....?
ഇഷ്ട്ടമുണ്ടായിട്ടും ഞങ്ങളെ വിശ്വസിപ്പിക്കാനാണോ അവനോടുള്ള വാശിയും ദേഷ്യവും കാണിക്കുന്നേ.....?
പറയെടി.....ആണോന്ന്......."
"നീയെന്തൊക്കെയാ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ......
ഇനി ഞാൻ മനസാ വാചാ അറിയാത്ത ഇമ്മാതിരി വർത്താനം പറഞ്ഞാൽ ക്ഷമിച്ചെന്ന് വരില്ല....."
ഇത്രയും ദേഷ്യത്തിൽ ഞാൻ ഇതുവരെ
അവളോട് ചൂടായിട്ടില്ല.....
എന്തോ കൺട്രോൾ വിട്ടുപോയി.....
അപ്പോഴാണ് അതിന് മറുപടിയായി ഡുണ്ടു തന്റെ മുന്നിലേക്ക് നോട്ടുബുക്ക് തുറന്ന് വെച്ചത്....
കണ്ണൊക്കെ വലിഞ്ഞു മുറുകി......
"ഇനിയെന്താ നിനക്ക് പറയാനുള്ളത്.....
പറ.....
ഈ നോട്ട് ബുക്കിലെ ഓരോ പേജിലും ശഫാഖ് അമർ....ബിച്ചു എന്ന് മാറിമാറി ഒരായിരം തവണ അതിൽ കൂടുതൽ എഴുതിയിരിക്കുന്നു.....
അത് നീ എഴുതിയതല്ലെന്ന് പറഞ്ഞാൽ ദേ അവിടെ ഇരിക്കുന്ന കുക്കുവും ഇലുവും വിശ്വസിക്കും.....
പക്ഷെ.....ഡുണ്ടു വിശ്വസിക്കില്ല.....
എന്താ ഇതിന്റെയൊക്കെ അർത്ഥം.....?!"
എന്ത് പറഞ്ഞാലാ അവളൊന്ന് വിശ്വസിക്കുക....ഇതുവരെ അവനോട് ഒരിഷ്ട്ടം പോലും തോന്നിയിട്ടില്ല.....
വെറുപ്പും ദേഷ്യവും കൊണ്ട് കണ്ണടഞ്ഞു പോയ ഞാൻ ഇലുവിനെ കൊല്ലാൻ നോക്കിയത് അവനാണെന്ന് കരുതിയിട്ടാ...
അല്ലാതെ വേറൊന്നുമല്ല.....
ഊണിലും ഉറക്കത്തിലും അവനെന്നെ ശല്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞാൽ.....
അതെങ്ങനെ ശെരിയാകും.....
ഇപ്പൊ ഇതാ.....ആ ബുക്ക് മുഴുവൻ അവന്റെ പേര് മാത്രോള്ളൂന്ന്.....
അതും താൻ എഴുതിയുണ്ടാക്കിയതാണെന്ന വാദവും.....
ഇതാരോ ഞാൻ പോലുമറിയാതെ തോളത്ത് ഇരുന്നു ചെവി തിന്നുന്നുണ്ട്.....
രണ്ടിലൊന്ന് അറിഞ്ഞേ പറ്റൂ ആരാണ് ഇതിന് പിന്നിലെന്ന്.....
അവളുടെ നേരെ ചെന്നിട്ട് ഷോൾഡറിൽ പിടിച്ചു ഞാൻ പറഞ്ഞു തുടങ്ങി.....
"ന്റെ ചങ്ക്‌സ് അറിയാത്തതായി ഒന്നുമെന്റെ ലൈഫിലില്ല....ഒന്നും ഒളിപ്പിച്ചു വെച്ച ചരിത്രവും.....
അങ്ങനെയൊരു ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ തന്നെ ആദ്യം നിങ്ങളെ അറിയിച്ചേനെ......
ഡുണ്ടു.....നിന്റെ എല്ലാ സംശയങ്ങൾക്കും നാളത്തോടെ ഞാനൊരു അറുതി വരുത്തും...."
എന്നൊരു ഉറപ്പ് നൽകി അവളെ പറഞ്ഞയച്ച് മ്മള് കണ്ണുകളടച്ചു കിടന്നു......
( തുടരും )
💕ശഫാഖ് അമർ 💕
@@@@@@@@@@
Part 8
************
"എനിക്കെന്തോ വല്ലാത്ത ടെൻഷൻ.....
നിന്റെ പേരെഴുതിയ ബുക്ക് ഞാനല്ലേ എഴുതി അവളുടെ ബാഗിൽ വെച്ചത്.....
അതിന്റെ ഉറവിടം തേടി ഇങ്ങോട്ടെങ്ങാനും അവള് വന്നാൽ..........."
ജിബ്രുന്റെ മനോവേദന കണ്ടിട്ട് ഞാനും ജിമ്മനും പൊരിഞ്ഞ ചിരിയായിരുന്നു......
എങ്ങനെ ചിരിക്കാതിരിക്കും ആ ഐഡിയ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് തന്നെ ലെവനാണ്.....
ഒരുപാട് വട്ടം ഉപദേശിച്ചതാ അതൊന്നും നടക്കില്ല വേണ്ടാന്നൊക്കെ.....കേട്ടില്ല......
അനുഭവിക്കട്ടെ.......
അപ്പോയെക്കും ജിമ്മൻ അവനെ പേടിപ്പിച്ചു സമാധാനിപ്പിച്ചു കൊണ്ടിരുന്നു......
"വന്നാൽ.....ഒന്നും ചെയ്യാൻ സാധ്യതയില്ല......
പിന്നെ ന്റെ ഊഹം വെച്ച് നോക്കുമ്പോ ഈ ശരീരത്തിലെ ഏതെങ്കിലും ഒരെല്ല് അവള് ഊരിയെടുത്തു കോൽക്കളി നടത്തും.....
കാരണം അത് വിത്ത് വേറെയാ.....
അതൊക്കെ നമ്മള് നേരിൽ കണ്ടറിഞ്ഞ സംഭവങ്ങളല്ലേ......ഹിഹിഹിഹിഹിഹി......"
"ഒന്ന് പോടാ സാമദ്രോഹി....നിന്നേ കൊണ്ട് ഇതിനെന്നെ പറ്റൂ.....മനുഷ്യൻ ഇവിടെ നിലയില്ലാത്ത കയത്തിൽ നിൽക്കുമ്പോഴാ അവന്റെ ഒടുക്കത്തെ ചളി......
നല്ലോണം കിണിക്ക്....നീയൊക്കെ ഇനി വല്ല ഐഡിയയും ചോദിച്ചു വരുമ്പോ ഞാൻ
മുണ്ട് പൊക്കി കാണിച്ച് തരണ്ട്......."
"അതൊക്കെ ഒരുപാട് കണ്ടതല്ലേ ഉണ്ണീ......
ഹിഹിഹിഹിഹിഹിഹിഹി......
അതിന്റെ വില നീയായിട്ട് പിന്നേം കളഞ്ഞു കുളിക്കല്ലേ.....ഹിഹിഹിഹി.....!!"
ജിമ്മനും ഞാനും കൈകൾ കൂട്ടിയിടിച്ച് ചിരി നിർത്താൻ പാടുപെട്ടു.....
ഇതൊന്നും സഹിക്കാൻ കഴിയാതെ നിലത്ത് നിന്ന് മണ്ണ് വാരി അവൻ ഞങ്ങളെ നേരെ എറിഞ്ഞു.....
എന്നിട്ട് പുതിയതായി വാങ്ങിച്ച റൈബാൻ മോന്തമ്മേൽ ഫിറ്റ് ചെയ്തിട്ട് എന്തും താൻ നെഞ്ച് വിരിച്ചു നേരിടുമെന്ന് പറഞ്ഞ് നടക്കാൻ ഭാവിച്ചു......
പെടുന്നനെ.......
അതിലൂടെ പാസ്സ് ചെയ്തു പോയ ഒരുത്തിയുമായി അവൻ കൂട്ടിയിടിച്ചു ചക്ക വെട്ടിയിട്ട പോലെ വീണു......
ഞങ്ങൾ മെല്ലെ പാളി നോക്കിയപ്പോയല്ലേ കണ്ടത്....ആ പുതിയ ഗ്ലാസിന്റെ കാര്യത്തിൽ അവളൊരു തീരുമാനമാക്കിയിരിക്കുന്നു......
ജിബ്രു അല്ലെങ്കിലേ ദേഷ്യത്തിലാ ഇവെടെന്ന് പോയത്.....അതും കൂടിയായപ്പോ പൊടി തട്ടി എഴുന്നേറ്റ് ഒന്നൊന്നര പൊട്ടിത്തെറിയാണ്....
"എവിടുന്ന് കെട്ടിയെടുത്തേടി നിന്നെയിപ്പോ...
ബുൾസൈ പോലുള്ള രണ്ടു കണ്ണുണ്ടായിട്ടും നിനക്ക് ആരെയും കാണുന്നില്ലേ......
മനുഷ്യനെ കൊല്ലാനായിട്ട് ഓരോന്നു ഇറങ്ങിക്കോളും......
ന്റെ റൈബാൻ പൊട്ടിച്ചിട്ട് വല്യ ആളെ പോലെ കിടക്കാതെ എഴുന്നേറ്റ് പോടീ....."
"നീ പോടാ.....മനപ്പൂർവം എന്നെ ഇടിച്ചിട്ട് കുറ്റം മുഴുവൻ എനിക്കോ.....
ദേ......എടി പോടീന്നൊക്കെ വീട്ടിപോയി പറയെടാ മത്തങ്ങാ തലയാ......
നീയാരാ സായിപ്പോ ഉണക്ക റൈബാൻ വെച്ച് നടക്കാൻ....അവനും അവന്റെ റൈബാനും....
അസ്സൽ കിളവൻ ലുക്കുണ്ട് എന്നിട്ടും അഹങ്കാരത്തിനൊരു കുറവുമില്ല......"
"ഡീ.....വല്ലാതെ ഡയലോഗ് അടിച്ചാൽ മോന്ത പൊളിയും......
പെണ്ണാണെന്നെന്നും ഞാൻ നോക്കില്ല......"
"ഓ.....പിന്നേ നീ തരുമ്പോൾ വാങ്ങിക്കാൻ നിൽക്കല്ലേ.....കിളവാ....
പോയി ആദ്യം ഗേൾസിനോട് മാന്യമായി സംസാരിക്കാൻ പഠിച്ചിട്ട് വാ.....
വെറുതെ ന്റെ കയ്യീന്ന് തല്ലു വാങ്ങി മറ്റുള്ളോർക്ക് ചിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കി വെക്കണ്ട.....!"
അവര് രണ്ടും പൊരിഞ്ഞ വാക്ക് തർക്കം കാടുകേറിയിട്ടുണ്ട്.....
അവനോട് ചൂടാകുന്ന ലെവളെ എവിടെയോ കണ്ട പോലെ.....അടി സക്കെ......
അത് ആ ശൗഫന്റെ ചങ്ക് ആണ് ട്ടോ.....
ഞാൻ ജിമ്മനോട് അവള് ആരാന്ന് പറഞ്ഞ് കൊടുത്തതും പഹയൻ ചിരിക്കാണ്.....
അവന്റെ കുഴി അവൻ തന്നെ തോണ്ടല്ലേന്ന് പറഞ്ഞോണ്ട്......ഇതെങ്ങാനും അവളുടെ ചെവിയിലെത്തിയാൽ ജിബ്രു ടിക്കറ്റില്ലാതെ മേലോട്ട് പോകുന്നൊക്കെ.....
എന്നാൽ എനിക്കത്ര ചിരി വന്നില്ല.....
ഞാനൊന്നു കണ്ണുരുട്ടിയതും ന്റെ അളിയാ മ്മളൊന്നും പറഞ്ഞില്ലെന്ന് കയ്യ് കൂപ്പി.....
കൊറേ നേരായി അവള് തുടങ്ങിയിട്ട്.....
വേണ്ടാ വേണ്ടന്നൊക്കെ വെക്കുമ്പോൾ തലേൽ കേറാ.....
അവസാനിക്കുമെന്ന് കരുതി നിന്നതോ അതും വെറുതെ.....രണ്ടിലൊന്ന് തീരുമാനിച്ചിട്ടേ ബാക്കി കാര്യമുള്ളൂ.....
മനസ്സിൽ ചിലതൊക്കെ കണക്കുകൂട്ടി അങ്ങോട്ട് ചെന്നു.....
കയ്യ് കൊട്ടി അവരുടെ ശ്രദ്ധ എന്നിലേക്ക് തിരിച്ചു......
"അതേയ്.....ഓവർ സ്മാർട്ടായത് തൽകാലം മതി....എല്ലാർക്കും മനസ്സിലായി മോളെ നീ കിടിലൻ പീസാണെന്ന്.....
അത് തെളിയിക്കാനാണല്ലോ ഇവിടെ കിടന്ന് ഇത്രേം നേരം തൊണ്ട പൊട്ടിച്ചത്......
സംഭവം കിടുക്കിയ സ്ഥിതിക്ക് മക്കള് പോകാൻ നോക്ക്....... "
"ഞാൻ പോകണോ വേണ്ടയോന്ന് പിന്നീട് തീരുമാനിക്കാം......
അറിയാതെ സംഭവിച്ച ഒരു കാര്യം വലുതാക്കി ഇതുവരെ കൊണ്ടെത്തിച്ചത് നിന്റെ ഫ്രണ്ട് ആണ്.....
അതോണ്ട് അവനോട് സോറി പറഞ്ഞ് ഈ പ്രശ്നം പരിഹരിക്കാൻ പറ.....
ഇല്ലെങ്കിൽ.....സംഗതി വഷളാകും.....!!"
ഇത് കേട്ടപാടെ ജിബ്രു എന്നെ ഒരിടത്തേക്ക് മാറ്റിനിർത്തി.......
"അളിയാ....അവൾക്ക് സോറിയല്ലേ വേണ്ടേ...
നല്ലോണം കൊടുത്തോളാം ഞാൻ....
ഇതിനൊക്കെ എങ്ങനെയാ പകരം വീട്ടുന്നത് നിനക്ക് അറിയണ്ടേ.....
അവളെ സ്നേഹിച്ചു സ്നേഹിച്ചു അങ്ങു കെട്ടും എന്നിട്ട് പത്തു മാസം കഴിഞ്ഞാൽ ഫ്രീയാവുന്ന എട്ടിന്റെ പണിയങ്ങു കൊടുക്കും.....
അതുപോലെ ഓരോ വട്ടവും അവളെ ഞാൻ സ്നേഹിച്ചു കൊണ്ടിരിക്കും.....!!"
"ഡാ....കള്ള പന്നീ.....ആരോടാ നീയിതൊക്ക പറയുന്നേ എന്നോടൊ.....?
നിന്റെ ഉരുളൽ കണ്ടപ്പോയെ ഡൗട്ടടിച്ചതാ മോനേ.....അവൾക്ക് നീ മാർക്കിട്ടൂന്ന്.....
ആ ലൈൻ തന്നെ വലിക്കണോ സുന്ദരോ.......
മൊതല് ആരാന്നറിഞ്ഞിട്ട് പോരെ ഈ സാഹസം.....
തടി ചീത്തയായാൽ പിന്നേ നിന്നെ കാണാൻ ഒട്ടും ഭംഗിയുണ്ടാവില്ലെടാ.....അതോണ്ട് അത് വിട്ടേര്......നമ്മക്കത് വേണ്ടടാ ഉവ്വേ...... "
"അവളൊരു പെണ്ണ് ഞാനൊരു ആണും.....
ഞങ്ങൾ ചേർന്നാൽ നാമൊന്ന് നമുക്കൊന്ന്.....പിന്നെന്താ പ്രശ്നം....."
അതോടെ എനിക്ക് കലിപ്പ് കേറി അവന്റെ മോന്തക്ക് നേരെ കയ്യോങ്ങി.....
"ഹിയ്യോ..........തല്ലല്ലേ......."
"ഡാ......കോപ്പേ.....പുട്ടിനു തേങ്ങയിടാതെ ഞാൻ പറഞ്ഞ് വരുന്നതെന്താന്ന് ശെരിക്ക് കേൾക്ക്.....
അവള് തക്കൂന്റെ കട്ട ചങ്കാ.....
ആദ്യം ഉണ്ടാക്കിയ പുലിവാല് ഇതുവരെ തീരുമാനവുമായിട്ടില്ലല്ലോ......?
അതിനിടയിൽ ഇതും കൂടിയുണ്ടാക്കിയെന്ന്
ആ പെണ്ണ് പറഞ്ഞ് കൊടുത്താൽ മോൻ എന്തോ ചെയ്യും......?
വേലിക്കിടന്ന പാമ്പിനെ തോളെത്തേടുത്തു വെച്ച അവസ്ഥയായി പോയി......
തായെക്ക് നോക്കി പിറുപിറുത്ത് ന്റെ കൈകൾ അവൻ കൂട്ടിപ്പിടിച്ചു പുഞ്ചിരിയോടെ പറഞ്ഞ് തുടങ്ങി......
"അളിയാ.....അതെനിക്കറിയാവുന്ന കാര്യാ.....
കൊറച്ചു മാസങ്ങൾക്ക് മുന്നേ നമ്മള് സ്ഥിരം പോവാറുള്ള കഫെയിൽ വെച്ച് അവളെ കണ്ടിരുന്നു.....
അന്നെന്നെ അവളെന്റെ ഈ നെഞ്ചിൽ കൂട് കെട്ടി...എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല.....
ന്റെ ആരൊക്കെയോ മാറിയ പോലെയാണ്....
ഒന്നു സംസാരിക്കാൻ വേണ്ടിയിട്ടാ മനപ്പൂർവം അവളോട് ഒടക്കിയത്....
അതിപ്പോ ഇങ്ങനെയായി.....!!"
ഇത്രയും പറഞ്ഞു നിർത്തി എന്നെത്തന്നെ നോക്കി കൊണ്ടിരിക്കാ ഞാനെന്ത് മറുപടി പറയുമെന്ന് പ്രതീക്ഷിച്ച്......
അപ്പോയെക്കും ജിമ്മൻ അമ്പടാ നീയൊരു
മുഴo മുന്നേ അവളെ കേറി കൊത്തിയല്ലോന്ന് പറഞ്ഞോണ്ട് പുറകീന്ന് കെട്ടിപ്പിടിച്ചു....
എന്നിട്ടും അവനിലൊരു കുലുക്കവുമില്ല കാരണം മ്മളൊന്ന് വാ തുറന്ന് പറയെ പ്രവർത്തിക്കെ ചെയ്തിട്ടില്ലല്ലോ.....
എന്നിൽ നിന്നും എന്തേലും മറച്ചു വെച്ചാൽ ശഫാഖ് അമർ ആകുമെന്ന് അവനറിയാം.... കയ്യ് മുഷ്ടി ചുരുട്ടി അവന്റെ മോന്തക്കൊന്ന് ഇട്ട് ചേർത്തു പിടിച്ചു.......
"നിന്റെ ഏതേലും ആഗ്രഹത്തിന് മ്മള് എതിര് നിന്നിട്ടുണ്ടോ....ഇല്ലല്ലോ.....
പിന്നെയത് പറയാതെ എടുത്ത് വെച്ചതിന് നിനക്കുള്ള പരിപ്പുവടയും ചായേം പ്രത്യേകമായി തരുന്നുണ്ട്....അതെന്റെ വീട്ടിൽ ചെന്നിട്ട്.....
ഡാ.......മസിൽ അളിയാ എന്നെയൊന്നു ഓർമ്മിപ്പിക്കണം ട്ടോ......"
"ഖൽബെ....അങ്ങനത്തെ വല്യ ഓഫർ നീ എനിക്ക് തരല്ലേ......
കല്യാണം കഴിഞ്ഞിട്ട് ഒരുപാട് കടമകൾ ബാക്കിയുള്ളതാ.....ശെരിക്ക് നടന്നില്ലെങ്കിൽ അവളുടെ ബാപ്പാന്റെ ഒരു കാല് മ്മടെ നെഞ്ചിൽ സീല് വെക്കും.....പ്ലീസ്.....
നാറ്റിക്കരുത്...... "
കേട്ടപാടെ ഞങ്ങൾ എല്ലാരും കണ്ണുമിഴിച്ചു നോക്കി......
അപ്പോ അവിടെ വരേയായോ കാര്യങ്ങളെന്ന് പറഞ്ഞ് അവന്റെ വയറ്റിനു ഒരു കുത്തു കൊടുത്തു......
ഞങ്ങളുടെ സ്നേഹ സല്ലാപങ്ങൾ വീക്ഷിച്ചു കൊണ്ട് അവള് അവിടെ നിൽക്കാണ്......
സമാധാനത്തിൽ ചെന്ന് പ്രശ്നം ഒതുക്കിയിട്ട് പോരെ.....മ്മടെ ആ വാക്ക് കേട്ടതും നല്ലൊരു പുഞ്ചിരി നൽകി അവൻ അവളെ ലക്ഷ്യമാക്കി നീങ്ങി......
പെടുന്നനെ........
ഹാഷ് കളറിലുള്ള ഒരു ബെൻസ് പൊടി പറത്തി കൊണ്ട് അവിടെ വന്നു......
അതിൽ നിന്നും ചിലരുടെ വരവ് കണ്ടതും അവള് പേടിയോടെ ജിബ്രുന്റെ കയ്യിൽ പിടി മുറുക്കി.....
അതൊട്ടും ഞങ്ങളോ അവനോ പ്രതീക്ഷിച്ചു കാണില്ല.....
കൊറച്ചു കഴിഞ്ഞതും അൽപ്പം തണ്ടും തടിയുമുള്ള ഒരു ചെറുപ്പക്കാരൻ അവനെ ഉന്തി അവളുടെ മുടികുത്തിൽ പിടുത്തമിട്ട് അട്ടഹസിച്ചു.....
"നീയൊക്കെ ഉടുത്തൊരുങ്ങി വീട്ടീന്ന് ഇറങ്ങുന്നത് കണ്ണിൽക്കണ്ട തെമ്മാടികളോട് അഴിഞ്ഞാടി നടക്കാനാണോ......
പറയെടി മൂധേവി......
നിന്റെ തള്ള ചത്തു പോയ ബാപ്പാനെ സത്യം ചെയ്ത് പറഞ്ഞൊരു വാക്കുണ്ട്.....
ഞാനും ന്റെ മോളും മാനം വിട്ട് ജീവിക്കൂലാന്ന്.....
എന്നാലും തന്റെ കൂടെ വരൂല്ലാന്നൊക്കെ.....
കണ്ടെടി ഇപ്പൊ ശെരിക്കും കണ്ട് നീയും തള്ളയും ജീവിക്കുന്നത് ഏത് കാശു കൊണ്ടാണെന്ന്.....
ഈ നിമിഷം ഇവെടെന്ന് ഇറങ്ങി മര്യാദക്ക് ആ വണ്ടിയിൽ പോയിരുന്നോ.....
ഇതിനേക്കാൾ മികച്ച പണി ഞാൻ പറഞ്ഞ് തരാം....മതി നിന്റെ പഠിപ്പും പത്രാസും......
നടക്കെടി അങ്ങോട്ട്.....!!"
അവളെ പിടിച്ച് തള്ളിയപ്പാടെ കയ്യിലുള്ള പുസ്തകമെല്ലാം നിലത്തേക്ക് ചിതറി......
അയാളുടെ ബലിഷ്ടമായ കൈകൾ മുടിയിൽ നിന്നും ഇതുവരെ മോചിതമായിട്ടില്ല വേദനയാൽ കരഞ്ഞോണ്ട് അവള് പോകുന്നതിനനുസരിച്ച് വേച്ചു വേച്ചു പൊയ്ക്കൊണ്ടിരുന്നു......
കാണികളായി നിന്നവരാരും സഹായിക്കാൻ മുന്നോട്ട് വരാതെ ബെല്ലടി കേട്ടയുടനെ അവരുടെ പാടുനോക്കി പോയി......
സ്നേഹിക്കുന്ന തന്റെ പെണ്ണിനോട് ക്രൂരത കാട്ടുമ്പോ ഒരുത്തനും സഹിക്കില്ല......
കണ്ണിൽ കത്തുന്ന ദേഷ്യവുമായി ജിബ്രു ന്റെ അടുത്തേക്ക് വന്നപ്പോയെ മനസ്സിലായി അവളെ രക്ഷിക്കണമെന്ന് പറയാനാകുമെന്ന്
അന്നേരം ഞാൻ അവനെ കൂടുതൽ കരുത്തുറ്റവനാക്കി.......
"നീ പറയാൻ വരുന്നത് എന്താന്ന് അറിയാം.....
എപ്പോഴും പേടിച്ചോടാൻ നിന്നാൽ അതിനെന്നെ നേരമുണ്ടാകൂ.....
ചെല്ലെടാ.....ചെന്ന് രണ്ടു വില്ലന്മാരുടെയും എല്ലെങ്കിലും ഒടിച്ചിട്ട് വാ.....
ഏത് പ്രതിസന്ധി വന്നാലും തനിക്ക് സുരക്ഷാ കവചം തീർക്കാൻ കഴിവുള്ളവനാണ് നീയെന്ന് അവള് മനസ്സിലാക്കട്ടെ മച്ചൂ.......
ബാക്കിയെന്ത് വന്നാലും അത് ഞാനും മ്മടെ ജിമ്മനും നോക്കിക്കൊള്ളാം.....!!"
അവൻ പോയതും ഇനിയെന്ത് സംഭവിക്കാന്ന് കണ്ടറിയാം എന്നും പറഞ്ഞോണ്ട് ഞാൻ കയ്യ് കെട്ടി അവിടെത്തന്നെ നിൽക്കുമ്പോഴാണ് ഞങ്ങടെ മുന്നിലേക്ക് ഒരു പുള്ളി പറന്നു വീണത്.....
നേരത്തെ ഡയലോഗ് വിട്ടിരുന്ന രമണനായിരുന്നു അത്.....
ഇത്രയെളുപ്പം പണി തീർത്തോ......
തലയുയർത്തി നോക്കിയപ്പോഴുണ്ട് അവളെ മ്മടെ ജിബ്രു ചേർത്തു പിടിച്ചു ഇങ്ങോട്ട് വന്നിട്ട് അവന്റെ നെഞ്ച് ചവിട്ടി കലക്കി കാല് കേറ്റി വെച്ചു.......
"ഡാ.....ചെറ്റേ.....നീ നേരത്തെ പറഞ്ഞത് ഞാനും ഇവളും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്.....
എന്നാൽ ഇപ്പൊ ചെവി തുറന്നു കേൾക്കേടാ മൈ@#%&*മോനേ......
ഇത്രേം കാലം ഇവളെന്റെ കൂടെ തന്നെയാ അഴിഞ്ഞാടി നടന്നത്.....നിനക്കെന്തെലും പരാതിയുണ്ടോ.....ഇല്ലല്ലോ....പിന്നെ.....
ഞങ്ങൾക്ക് അഴിഞ്ഞാടി നടന്നിട്ട് മതിയായി അതോണ്ട് ഇവളെ ഞാനങ്ങു കെട്ടി കൂടെ പൊറുപ്പിക്കാൻ കൊണ്ടോവാ.....
നിന്റെ നിഴൽ എങ്ങാനും ന്റെ പെണ്ണിന് മേലേ പതിഞ്ഞാലുണ്ടല്ലോ നീ ബാക്കിയോടെ ഉണ്ടാവില്ല......എഴുന്നേറ്റ് പോടാ പന്നീ.......!!"
വല്ലാത്തൊരു നോട്ടമെറിഞ്ഞു നാവ് കടിച്ച് അയാൾ അവിടെന്ന് പോയി.....
ഡയലോഗ് കഴിഞ്ഞതും ജിമ്മൻ നീട്ടിയങ്ങു വിസിലടിച്ചു....
നടക്കുന്നതെന്തന്നറിയാതെ പകച്ചു നോക്കുന്നതിനിടയിലാണ് ലെവള് വിക്കി വിക്കി സംസാരിക്കാൻ തുടങ്ങിയത്....
"നന്ദിയുണ്ട് എല്ലാത്തിനും.....
ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്നും രക്ഷിച്ചതിന്....പറഞ്ഞ വാക്കുകളോടും ഒരുപാട് ഇഷ്ട്ടം ഒപ്പം നിന്നെയും....."
മറുപടിക്ക് പോലും കാത്തു നിൽക്കാതെ കരച്ചിലിന്റെ വക്കിലെത്തിയ അവള് മുഖം പൊത്തി ഓടിമറഞ്ഞു.....
ഇഷ്ടമാണെന്ന് കേട്ടപ്പോയെ ഒരുത്തൻ കിളിപോയി നിൽപ്പുണ്ട്......
അവളുടെ പേര് പോലുമറിയില്ല എന്തിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്നും.....
അതും പറഞ്ഞ് അവനിട്ടു കൊട്ടുമ്പോഴാണ് നിലത്ത് വീണുപോയ ഒരു പുസ്തക താളിൽ
നിന്നും ജിബ്രു അത് വായിച്ചെടുത്തത്......
റംസാ തസ്‌നീം.....
പിന്നീട് അവരുടെ നാളുകളായിരുന്നു.....
അതിൽ അവളും മറ്റേ ഫ്രണ്ടും മാത്രം അമ്പിനും വില്ലിനും അടുക്കാതെ ഒഴിഞ്ഞു മാറിനടന്നു......
എനിക്കും ജിമ്മനും അവരെക്കാൾ ഒരെല്ല് കൂടുതലായതിനാൽ ഞങ്ങളും വിട്ട് കൊടുത്തില്ല....
വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തമാശക്ക് തല്ല് കൂടിയത് അവസാനം കയ്യാങ്കളിയായി......
അതിന് പ്രതികാരമെന്നോണം പൊറുക്കാൻ പറ്റാത്ത തെറ്റാണ് അവളെന്നോടും ന്റെ ചങ്ക്‌സിനോടും ചെയ്തത്.....
അത് റംസയെ ബാധിക്കുകയും ചെയ്തു.....
അതോടെ ഫ്രണ്ട്ഷിപ്പിനും വിള്ളൽ സംഭവിച്ചു.....
( തുടരും )
*********💕ശഫാഖ് അമർ 💕
@@@@@@@@@@
Last Part 9
************
കിടന്നപ്പാടെ എപ്പോഴാ ഉറങ്ങി പോയതെന്ന് ഓർമ്മയില്ല ചിന്തകൾ അത്രയുമെന്നെ തളർത്തിയിരുന്നു.....
നുനു വന്നിട്ട് തലക്ക് മേലെടുത്തു വെച്ച ന്റെ കൈകൾ എടുത്ത് മാറ്റി ബിച്ചുക്കാന്ന് വിളിച്ചതും മ്മള് എഴുന്നേറ്റ് ഇരുന്നു......
അപ്പോയെക്കും അവളെന്റെ അരികത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്......
"ഞാനൊരു കാര്യം ചോയിക്കട്ടെ......
ഇങ്ങള് എന്തിനാ ടീവിയിൽ കണ്ട ഏതോ ഒരു പെൺകുട്ടിക്ക് വേണ്ടി ദേഷ്യത്തോടെ ഇങ്ങോട്ട് വന്നത് അതും കട്ടകലിപ്പിൽ.....
അത് ഇങ്ങള് വിചാരിച്ച പോലെ ശൗഫാ ഒന്നുമല്ല....പെട്ടെന്ന് കണ്ടപ്പോ അവളാണെന്ന് തോന്നിയതാ.....
വെറുതെ കഴിഞ്ഞതോർത്ത് സങ്കടപ്പെടാതെ തായെക്ക് വന്നെ.....ഉമ്മച്ചി ഫുഡെടുത്തു വെച്ചിട്ട് കൊറേ നേരായി കാത്തു നിൽക്കുന്നു.....ഇനിയും ഓരോന്നു കാട്ടികൂട്ടി ആ പാവത്തിനെ വേദനിപ്പിക്കല്ലേ.....!!"
"ഇല്ലെടാ.....അതൊക്കെ എപ്പോയോ വിട്ട്.....
ഞാനൊന്നു ഫ്രഷായി വരാം....
നീ പൊക്കോ...."
"ഇങ്ങള് വരോ.....ഉറപ്പല്ലേ....."
അതെയെന്ന് പറഞ്ഞ് ന്റെ നെറ്റിയും കൂട്ടി മുട്ടിച്ചു.....നെറുകയിലൊരു ചുംബനവും നൽകി അവളെ മ്മള് പറഞ്ഞയച്ച് ബാത്ത് ടവ്വലുമായി ബാത്റൂമിലേക്ക് പോയി......
ഫ്രഷായി തല തുവർത്തുമ്പോഴാണ് അറിയാത്ത നമ്പറിൽ നിന്നും കാൾ വന്നത്.....
മ്മള് എടുത്തില്ല.....എടുത്തിട്ട് ഇതുവരെയായി
ഒരു റിപ്ലൈ പോലും കിട്ടാറില്ല.....
പിന്നെന്തിന് അറ്റൻഡ് ചെയ്യണം ഒരുപാട് നാളായി എന്നെയിട്ട് വട്ടം കറക്കുന്നു......
അടിച്ച് ബോറടിക്കുമ്പോ കട്ട് ചെയ്തു പൊക്കോളും.....കൊറേ കിടന്ന് കാറി താനെ ഓഫായതും സൈലന്റ് മൂഡിലിട്ട് കാറിന്റെ കീയും ഫയൽസും കോട്ടുമെടുത്ത് തായെക്ക് ഇറങ്ങി......
ഫുഡ് ടേബിളിൽ വെച്ച് ഉമ്മ ന്റെ വരവും കാത്തിരിക്കാണ്......സ്നേഹത്തോടെ കവിളിലൊന്ന് പിച്ചി പ്ലേറ്റ് മലർത്തി വെച്ച് ഫുഡെടുത്ത് കഴിക്കുമ്പോഴാണ് ഉമ്മയും നുനുവും അക്കാര്യം എടുത്തിട്ടത്......
കലിപ്പിൽ എഴുന്നേറ്റ് പോകാനുള്ള തന്റെ ശ്രമത്തെ അവള് വിഫലമാക്കി കൊണ്ട് ഉമ്മയോട് പറയാൻ ആംഗ്യം കാണിച്ചു......
"മോനേ ബിച്ചു......
എനിക്ക് വയസ്സും പ്രായവും ആയി വരാണ് ഇനിയെത്ര കാലമുണ്ടാകുമെന്ന് പടച്ചോനെ പറയാനൊക്കൂ.....നിന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി നശിപ്പിക്കരുത്......
ഉമ്മാന്റെ കുട്ടീടെ ഈ അവസ്ഥ കണ്ടിട്ട് ഉരുകി തീർന്ന ദിവസങ്ങൾക്ക് കണക്കില്ല.....
ഏത് ഉമ്മമാർക്കും വലുത് മക്കളുടെ സന്തോഷമാണ്.....നീയിനിയെങ്കിലും ഒരു വിവാഹത്തിന് സമ്മതിക്കണം.....
എന്റേം ആ വല്യ മനുഷ്യനില്ലേ നിന്റെ ഉപ്പ അദ്ദേഹത്തിന്റെം ഒരാഗ്രഹമാണ്......
എന്ന് നീ അതിന് സമ്മതിക്കുന്നോ അന്നേ ഈ മണ്ണിൽ ചവിട്ടൂന്നാ അവസാനമായി പറഞ്ഞത്.....ഇക്കാര്യത്തിന് നീ വീണ്ടും എതിര് പറഞ്ഞ് അദ്ദേഹത്തെ വേദനിപ്പിച്ചാൽ പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല.....!!"
കരഞ്ഞു കലങ്ങിയ മുഖവുമായി ഉമ്മ അവിടെന്ന് ഓടി പോയപ്പോ ന്റെ ചങ്കാണ് കലങ്ങിയത്.....
ശെരിയല്ലേ പറഞ്ഞതെല്ലാം......
ഇഷ്ടമാണെന്ന് വാക്ക് കൊണ്ടോ നോക്കു കൊണ്ടോ അവളെ അറിയിച്ചിട്ടില്ല....
എന്തിനു വേണ്ടിയായിരുന്നു ഇത്രേം കാലം മ്മളെ സ്നേഹിച്ചവരെ നോവിപ്പിച്ചത്......
അർഹതയില്ലാത്തത് ആഗ്രഹിക്കണ്ടന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചിട്ട് വീണ്ടും ആഗ്രഹിച്ചത് മണ്ടത്തരം.....
അവളെ പോലൊരു പെണ്ണിന് വേണ്ടി ഉമ്മ പറഞ്ഞ പോലെ ന്റെ ജീവിതം നശിപ്പിക്കാൻ ഒരുക്കമല്ല......
ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ട് ഫുഡ് കഴിക്കാതെ ഉമ്മാന്റെ അടുത്തേക്ക് ചെന്നു....
ജനാലക്കമ്പിയിൽ പിടുത്തമിട്ട് തട്ടത്തിൻ തലപ്പ് മുഖത്തോടടുപ്പിച്ച് എന്തോ ആലോചിച്ചു നിൽക്കാണ്......
പിറകിലൂടെ ചെന്നിട്ട് ഉമ്മാന്റെ ഷോൾഡറിൽ തലവെച്ചു കിടന്ന് എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞ് കൊടുത്തു.......
"ബിച്ചു ഒരിക്കലും ഇങ്ങടെ ഒരാഗ്രഹത്തിന് എതിര് പ്രവർത്തിക്കില്ല......
ഇനിയെല്ലാം ഉമ്മ തീരുമാനിക്കും പോലെ അതെന്തായാലും എനിക്ക് നല്ലതേ വരുത്തൂ...
ആ പൊരുത്തം മതിയെനിക്ക്......
ഈ ജന്മത്തിലും അടുത്ത ജന്മത്തിലും സന്തോഷത്തോടെ കഴിയാൻ......!!"
മറുപടിയായി ആ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ കയ്യ് പത്തിക്ക് മേൽ വീണു.....
തിരിഞ്ഞു നിന്നിട്ട് ഉമ്മയെന്റെ തലയിൽ വാത്സല്യത്തോടെ തഴുകി.....
പിറ്റേന്ന്........
പെണ്ണുകാണാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു അവരെന്നെ കൊണ്ടുപോയി....
വല്ലാത്ത വെറുപ്പിക്കൽ ഏർപ്പാടാണ് ആ ചടങ്ങൊക്കെ....
അതൊന്നും ഇവർക്കറിയില്ലല്ലോ.....
ഒഴിവ് കഴിവ് പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ട മ്മള് പെണ്ണിന്റെ വീട് വരെ ഫോണിലും തോണ്ടിക്കൊണ്ടിരുന്നു....
അത് ഉമ്മാക്ക് തീരെ പിടിച്ചിട്ടില്ല സ്ഥലം എത്തിയിട്ടും ഇറങ്ങാത്ത മ്മളെ ചെവി പിടിച്ചു പൊന്നാക്കി ഫോൺ പോക്കറ്റിലിടാൻ പറഞ്ഞു......വേറെ നിവർത്തിയില്ലാതെ അതുപോലെ ചെയ്യേണ്ടി വന്നു......
വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിട്ട് എന്താ ചെയ്യേണ്ടെന്ന് അറിയില്ല......
അതിനിടക്ക് പെണ്ണിന്റെ വീട്ടുക്കാരാന്ന് പറഞ്ഞ കൊറച്ചാളുകൾ പരിചയപ്പെടാൻ വന്നതും എല്ലാത്തിനേം ഓടിക്കാനാ തോന്നിയത്.....
ഇമ്മാതിരി തള്ളൽ പടച്ചോനെ കോളേജിൽ പഠിച്ചിരുന്ന കാലത്ത് പോലും കേട്ടിട്ടില്ല.....അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും മ്മള് ഫോണിൽ കളി തുടങ്ങി.....
പെണ്ണ് വന്നു ചായയെടുക്ക് ബിച്ചുക്കാന്ന്
നുനു പറഞ്ഞോണ്ടിരിക്കുന്നതൊന്നും മ്മള് കേട്ടിട്ടില്ല....
നല്ലൊരു അടാർ ചവിട്ട് കിട്ടിയപ്പോഴാണ് ഇത്രേം നേരം എന്താണ് അവള് തൊണ്ട പൊട്ടി പറഞ്ഞിരുന്നതെന്ന് കേട്ടത്....
മനസ്സില്ലാ മനസ്സോടെ പെണ്ണിനെ നോക്കാതെ ചായയെടുത്ത് ഒറ്റ വലിക്ക് കുടിച്ച് എഴുന്നേറ്റ് അവിടെന്ന് പോന്നു.....
അവരൊരുപാട് വിളിച്ചെങ്കിലും അതിനൊന്നും മറുപടി കൊടുത്തില്ല......ഇതൊക്കെ അവരുടെ ഇഷ്ടത്തിന് മ്മള് വെറുതെ നിന്നു കൊടുത്തതല്ലേ അതോണ്ട് തന്നെ.......
ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് നുനുവും ഉമ്മയും പുറത്തേക്കിറങ്ങി വന്നത്......
അത്ര രസത്തിലല്ലായിരുന്നു മുഖഭാവങ്ങൾ....
വണ്ടിയിൽ കേറിയപ്പാടെ അവളും ഉമ്മയും കൊന്നു കൊലവിളിച്ചു....
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇന്ന് കഴിഞ്ഞാൽ നാളെ കല്യാണമാണ്....
ഇതുവരെ വിവാഹം കഴിക്കില്ലന്ന് ശപഥം ചെയ്ത ഈ അഫ്താബിന്റെ കല്യാണം.....
വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുങ്ങി ന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും.....
വീട്ടുക്കാരെക്കൊണ്ടും മറ്റു കുടുംബക്കാരെ കൊണ്ടും വീട് നിറഞ്ഞു കസിൻസൊക്കെ നേരത്തെ കാലത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്.....
അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നിനും മ്മളെയിട്ട് ഓടിപ്പിക്കാണ് നുനുവും പിന്നേ അവിടെയുള്ള കുട്ടിപ്പട്ടാളങ്ങളും.......
മുല്ലപ്പൂ വാങ്ങണം ഡ്രസ്സ് അടുപ്പിക്കണം മാല വേണം ഒലക്ക വേണമെന്നൊക്കെ എല്ലാം കൂടി വലിച്ചെറിഞ്ഞു ഞാനെന്റെ പാട്ടിനു പോവാന്ന് പറഞ്ഞിട്ട് ടെറസ്സിലേക്ക് പോയി.....
കല്യാണത്തിന് ആകെയുള്ള സമാധാനം എന്ന് പറയുന്നത് ചങ്ക്‌സിന്റെ സാന്നിധ്യമായിരുന്നു അവരുണ്ടാകുമ്പോ ഒന്നുമറിയണ്ട.....
അവർക്കൊരു ശല്യമാവാൻ ആഗ്രഹമില്ലാത്തതു കൊണ്ടല്ലേ ഒരു യാത്ര പോലും പറയാതെ അവരെ വിട്ട് പോന്നത്.....
ഞാൻ കണ്ണുകളടച്ച് അന്നത്തെ നാശം പിടിച്ച ദിവസത്തെ ഓർത്തെടുത്തു.....
©©©©©©©©©©©©©©©©©©©©©©©©
അന്ന് അവളുമായി തെറ്റി ന്റെ കയ്യ് മുഖത്ത് പതിഞ്ഞ നേരത്ത് പറഞ്ഞ വാക്കുകളുണ്ട് തന്റെ തോൽവി കാണാൻ എന്തും ചെയ്യുമെന്ന്.....അതേ കാണമെന്നൊരു വെല്ലുവിളി നൽകി കലിപ്പ് വിടാതെ മ്മളും കൊമ്പുകോർത്തു......
പിറ്റേ ദിവസം എല്ലാവരുടെയും ഫോണിലേക്ക് ഒരു ക്ലിപ്പ് വന്നു....അവരൊക്കെ എന്നെയും റംസയെയും നോക്കി ചിരിക്കുന്നുണ്ട്......
എന്താണ് ചോദിക്കുന്നതിന് മുന്നേ ഡുണ്ടു മ്മളെ കോളറിൽ പിടിച്ചു പൊരിഞ്ഞ തെറിയാണ്.....
അത് കണ്ടിട്ട് പോലും ന്റെ ചങ്ക്‌സ് ഒന്നും പറയാതെ ഒരേ നിൽപ്പായിരുന്നു.....
റംസയാണെങ്കിൽ പൊട്ടികരഞ്ഞോണ്ട് ജിബ്രുന്റെ ഷോൾഡറിൽ തല വെച്ച് കിടക്കാണ്......
"നീയെന്തിനായിരുന്നു അഫ്താബ് അവളോട് ഈ ചതി ചെയ്തത്.....സ്വന്തം ചങ്കിന്റെ പെണ്ണിനെ തന്നെ വേണമായിരുന്നോ.....? ശൗഫയോട് പ്രതികാരം ചെയ്യാൻ പറയെടാ.....മറ്റുള്ളവരുടെ കണ്ണിൽ അവളെ പിഴച്ചവളാക്കിയപ്പോ നിനക്കൊക്കെ സമാധാനമായില്ലേ......
പാവത്തിന്റെ കണ്ണുകൾ തോർന്നിട്ടില്ല എന്നും ഇതന്നെയാണ് അവൾക്ക് പണി......
ആ ചീത്തപ്പേര് മാറ്റാൻ പറ്റോ നിനക്ക്.....?"
കേട്ടപാടെ തരിച്ചു പോയി ഞാൻ......
വഴിയിലൂടെ ഏതോ ഒരുത്തനും ഫോണിലേക്കും മ്മളെയും അർത്ഥം വെച്ച് ഇളിച്ചോണ്ട് പോകുന്നത് കണ്ടതും ലെവന്റെ ചെവിക്കല്ല് പൊട്ടുന്ന അടികൊടുത്ത് ഫോൺ പിടിച്ചു വാങ്ങി.....
നോക്കിയപ്പോ എന്റെ മുഖവും അവളുടെ മുഖവും കോപ്പി പേസ്റ്റ് ചെയ്ത ഒരു അശ്ലീല ഫോട്ടോയായിരുന്നു അത്....തന്തയില്ലാത്തവൻ ചെയ്തതാണെന്ന് തെളിയിക്കാൻ തെളിവുമുണ്ടായിരുന്നു.....
പേര് കണ്ടതും ഞങ്ങടെ അടുത്തേക്ക് വരുന്ന ശൗഫയുടെ കൊല്ലിക്ക് മ്മള് ഞെക്കി.......
"നീയൊറ്റൊരുത്തി കാരണം ഇത്ര പേരുടെ മുന്നിൽ ഞാനും ഒന്നുമറിയാത്ത അവളും കുറ്റക്കാരായി.....അധംപതിച്ചു പോയോ നീ....
ഛെ.....എന്തിനു ജീവിക്കാടി നീയൊക്കെ പോയി ചാവാൻ നോക്ക്......"
"വിടെടാ ദ്രോഹി.....ചെയ്യാത്ത തെറ്റിന്റെ പേരിൽ വെറുതെയെന്നെ ക്രൂശിക്കണ്ട.....
ശോസം മുട്ടുന്നുണ്ട്....."
"ശോസം മുട്ടണം നീ ചാവേണ്ടവളാണ്.....
സ്വന്തം ഫ്രണ്ട്ന്റെ ജീവിതം വെച്ചോണ്ട് തന്നെ നീ കളിച്ചു.....തന്തക്ക് നിരക്കാത്ത ഏർപ്പാടാണെങ്കിൽ പോലും അതിൽ വിജയം കൊണ്ടു.....തലകുനിപ്പിച്ചില്ലേ എല്ലാരുടേം മുന്നിൽ ഒരു വൃത്തികെട്ടവനാക്കിയില്ലേ....."
"എന്ത് വായിൽ തോന്നിയതാടാ വിളിച്ചു പറയുന്നേ.....തെളിയിച്ചു പറ..... എനിക്കൊന്നും മനസ്സിലാവുന്നില്ല....."
പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടതും മ്മക്ക് മുന്നേ ഡുണ്ടു വന്നിട്ട് കരണം നോക്കിയൊന്ന് പൊട്ടിച്ചു.....കിട്ടിയപ്പാടെ കണ്ണൊക്കെ നിറഞ്ഞ് അവളെ നോക്കി നിൽക്കാണ്.....
"നീയധികം നല്ലപിള്ള ചമയണ്ട.....
നിങ്ങൾ രണ്ടും ചേർന്ന് നടത്തിയ അരങ്ങേറ്റം ഉഗ്രനായിട്ടുണ്ട്....
ഇത്രക്കും വിഷം ഉള്ളിൽ വെച്ചിട്ടല്ലെര്ന്നോ ഞങ്ങൾക്ക് മുന്നിൽ നടന്നിരുന്നത്.....
നിന്നെയൊക്കെ വിശ്വസിക്കാൻ പേടിയാ.....
പൊക്കോ അവിടെന്ന്.....
മേലിൽ ഞങ്ങടെ അടുത്ത് പോലും വരരുത്.....!!"
ശൗഫാ കത്തുന്ന കണ്ണുകളുമായി എന്നെ ദഹിപ്പിക്കുന്ന നോട്ടമെറിഞ്ഞു നിൽക്കുമ്പോഴാണ് അവളെ തട്ടി മാറ്റി
കലിപ്പിൽ ഡുണ്ടു അത്രയും പറഞ്ഞോണ്ട് റംസയെയും കൂട്ടി അവിടെന്ന് മടങ്ങിയത്.....
അപ്പോയെക്കും നിശബ്ത തളം കെട്ടിയ നിമിഷത്തിലാണ് ജിമ്മനെന്റെ ഷോൾഡറിൽ കയ്യ് വെച്ചത്......
"നീയൊന്നും ചെയ്യില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം......
ആ പെണ്ണിന്റെ തലക്ക് തീരെ സുഖമില്ല.....
കണ്ടില്ലേ.....വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് സ്ഥലം കാലിയാക്കിയെ.....
ഒക്കെത്തിനും കാരണക്കാരി അവളുടെ കൂട്ടുകാരിയാണെന്ന് അവര് തന്നെ വിശ്വസിച്ചു ഉറപ്പിച്ച സ്ഥിതിക്ക് അതിലിനി നീയായിട്ട് മാറ്റം വരുത്തണ്ട.....
പിന്നേ ഞാനും നിന്നേ പോലെ പറയല്ല പ്രവർത്തിക്കൊള്ളൂന്ന് അറിയാലോ......
ജിബ്രുന്റെ മാനസികാവസ്ഥയും കൂടി കണക്കിലെടുത്താണ് മൗനത്തെ കൂട്ടു പിടിച്ചത്.....അവനെയും അവളെയും ഇനിയും വേദനിപ്പിക്കണ്ടാന്ന് തോന്നി......!!"
മറുപടിയെന്നോണം അവനെ കെട്ടിപ്പിടിച്ചു ഒരു യാത്രാമൊഴി പോലെ......
പോകുമെന്ന് അവരോടാരും ഞാനൊന്നു സൂചിപ്പിച്ചിട്ട് പോലുമില്ല.....
ആരൊക്കെയോ ഇടയിൽ നിന്നൊരു ഒളിച്ചോട്ടം എന്നൊരു നിർവചനം വേണമെങ്കിൽ ന്റെ ലൈഫിന് കൊടുക്കാം....
ആരോടും കോൺടാക്ട് വേണ്ടെന്ന് കരുതി ആ സിമ്മെല്ലാം ഒഴിവാക്കി.....
തീർത്തും ഒറ്റപ്പെട്ടു കഴിയുന്നതിന്റെ സുഖം കുറഞ്ഞ നാളുകൾ കൊണ്ട് ഞാനും രുചിച്ചു......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഫുടൊക്കെ കഴിച്ചെന്നു വരുത്തി ഉറങ്ങാൻ കിടന്നിട്ടും ഉറക്കമെന്നെ തിരിഞ്ഞ് പോലും നോക്കിയില്ല....എങ്കിലും ഒരു സമാധാനത്തിന്
വേണ്ടി കണ്ണുകളടച്ചു.....
രാവിലെ.......
നുനു റൂമിൽ വന്നിട്ട് എന്തൊക്കെയോ സാധനങ്ങൾ വലിച്ചിടുന്ന സൗണ്ട് കേട്ടാണ് ഉറക്കമുണർന്നത്......
അത് കേൾക്കണ്ടാന്ന് വിചാരിച്ചു തലയിലൂടെ പുതപ്പിട്ട് മറുപുറം തിരിഞ്ഞ് കിടന്നതും അവളെന്റെ ഊരക്ക് ഒരു ചവിട്ട് തന്നു......പോത്തു പോലെ ഉറങ്ങാതെ പോയി ഫ്രഷാവ് നോക്കെന്നാണ് അതിന്റെ പൊരുൾ.....
അടുത്ത ചവിട്ട് കിട്ടും മുന്നേ ഫ്രഷായി അവള് സെലക്ട് ചെയ്ത നേവി ബ്ലൂ പാന്റ്സും കോട്ടും ഇട്ടോണ്ട് കണ്ണാടിക്ക് മുന്നിൽ മുടി ചീകുമ്പോഴും പെണ്ണ് പോകാതെ എന്നെയും നോക്കി കൊണ്ടിരിക്കാണ്.....
കൊറച്ചു കഴിഞ്ഞപ്പോ അവളെ കാണാനില്ല പകരം ന്റെ തലക്കൊരു കൊട്ട് കിട്ടി നല്ല ഊക്കിലായതു കൊണ്ടാണെന്നു തോന്നുന്നു നല്ലോണം കടച്ചിലുണ്ട്......
എന്താപ്പോ സംഭവമെന്ന് തിരിഞ്ഞു നോക്കും മുന്നേ ഒരെണ്ണം കൂടി കിട്ടി.......
ഇനി തന്റെ റൂമിലെങ്ങാനും പ്രേത ബാധയോ മറ്റോ ഉണ്ടെന്ന് കരുതി ചീകൽ മതിയാക്കി പുറത്തേക്കിറങ്ങാൻ നിന്നപ്പോ ഡോർ തനിയെ അടക്കപ്പെട്ടു.....
കണ്ണു തിരുമ്മി മുന്നോട്ട് നോക്കിയപ്പോഴായിരുന്നു കയ്യ് കെട്ടി നിൽക്കുന്ന മ്മടെ ജിമ്മനെയും ജിബ്രുവിനേം കണ്ടത്......
സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞുവോന്നൊരു ഡൌട്ട്.......
എപ്പോ ലാന്റയെന്നു ചോദിക്കുന്നത് ചെവി കൊള്ളാതെ രണ്ടും ചളി വാരിയെന്റെ മോന്തമ്മേലും ഡ്രെസ്സിലും തേച്ചു ഒരു പരുവമാക്കി......
കണ്ണടക്കി മോന്തക്കൊന്ന് കിട്ടിയതും പൊന്നീച്ചയും പൂമ്പാറ്റയും കൊറേ നക്ഷത്രങ്ങളും ഒരുമിച്ചു മിന്നിയും കത്തിയും കളിച്ചു.....
സൗരയൂഥത്തിലെ ഇല്ലാത്ത ഗ്രഹങ്ങളുടെ സാന്നിദ്യം പോലും അന്നേരത്ത് മ്മക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു.....
ചളി തുടച്ച് നന്നായിട്ടൊന്ന് അവർക്ക് ചിരിച്ചു കൊടുത്തതും ജിമ്മൻ ന്റെ കയ്യ് പിന്നിലാക്കി തിരിച്ചോണ്ട് കട്ടകലിപ്പായി.......
"കള്ള@$&&*മോനേ......ഒറ്റക്ക് പെണ്ണും കെട്ടി സുഗായിട്ടു ജീവിക്കാമെന്ന് വിചാരിച്ചോ അതും ഞങ്ങളോടൊന്നും പറയാതെ.....
സമ്മതിക്കില്ലടാ അതിന്......
എന്നാലും വല്ലാത്തൊരു ചെയ്ത്തന്നെ ആണെടാ ഞങ്ങളോടൊക്കെ നീ ചെയ്തത്....
ചത്തോ ജീവിച്ചിരിപ്പുണ്ടോന്നെങ്കിലും
അനോഷിക്കാതെ കൊറേ കാലം വിലസി നടന്നില്ലേ......
അതിനുള്ള പ്രതിഫലമാണ് നേരത്തെ തന്നത് കുറഞ്ഞു പോയിട്ടുണ്ടെന്ന് അറിയാം ബാക്കിയൊക്കെ നിന്റെ ഫസ്റ്റ് നൈറ്റിലേക്ക് മാറ്റി വെച്ച്ക്ക്ണ്.......
ഇനി ഈ ഡ്രസ്സ് ഇടേണ്ട.......
നിനക്ക് വേണ്ടി ഞങ്ങളുടെ വക ഉഗ്രൻ ഗിഫ്റ്റ്......ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതന്നെ ഇട്ടോളണം.....!!"
പറഞ്ഞ പോലെ നല്ല കുട്ടിയായി കവർ പൊട്ടിച്ചു നോക്കിയപ്പോ അടിപൊളി മുണ്ടും ഷർട്ടും.....വേണ്ടെന്ന് പറയാൻ തോന്നിയില്ല....
സ്നേഹ സമ്മാനമല്ലെന്ന് കരുതി അതിട്ടു മൊഞ്ജനായി.....
അന്നേരത്താണ് റൂമിലെക്ക് റംസയും ഡുണ്ടുവും കേറി വന്നത്.......
കണ്ണോണ്ട് അവരോട് ആംഗ്യം കാട്ടിയതും ഇത്രേം കാലത്തിനു ശേഷമുള്ള കാര്യങ്ങൾ അവരായിട്ട് തന്നെ പറഞ്ഞ് തുടങ്ങി......
കുക്കുവിനെ മ്മടെ ജിബ്രു തന്നെ കെട്ടി അവളുടെ ഉമ്മാന്റെ സമ്മത പ്രകാരം.....
നറുപുഞ്ചിരി തൂകി നിൽക്കുന്ന അവളിന്ന് ഉമ്മയാവാനുള്ള തയാറെടുപ്പിലാണ്.....
അത് കണ്ടതും എനിക്ക് ചിരി പൊട്ടി അന്ന് കുക്കുവിനെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുമെന്നുള്ള മ്മടെ ജിബ്രുന്റെ വാക്കുകൾ മൈൻഡിലൂടെ പാറിനടന്നു......
പഹയനെ ഒളികണ്ണിട്ട് നോക്കിയപ്പോ മുപ്പത്തി രണ്ടു പല്ലും കാട്ടി നിലത്ത് കളം വരച്ചോണ്ട് അവൾക്ക് പിന്നിലായി മറഞ്ഞു.....
ഇത്ര പെട്ടെന്ന് പണി പറ്റിച്ചല്ലേ മുത്തെന്ന് ചുണ്ട് കൊട്ടി മനസിൽ പിറുപിറുത്തു......
കുക്കൂ ഒരായിരം വട്ടം ക്ഷമാപണം നടത്തി തിരിച്ചു ഞാനും.....
എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് ജിമ്മൻ എങ്ങനെ ആ കാന്താരിയെ കെട്ടിയെന്നാണ്......??
സംശയം അവർക്ക് മുന്നിൽ തൊടുത്തു വിട്ടതും ജിമ്മൻ പറയാ ദുരന്തത്തിന് വഴി തെറ്റില്ലല്ലോ മച്ചൂന്ന്.....അന്നേരം അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി....
നല്ലൊരു കുത്ത് അവളുടെ വക അവന് കിട്ടേം ചെയ്തു......അവള് പോലുമറിയാതെ ജിമ്മനെ ഡുണ്ടു സ്നേഹിച്ചിരുന്നത്രെ.....
മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ സിംപതിയെന്നൊക്കെയാണ് മ്മളോട് പറഞ്ഞത്.....
മൊഹബ്ബത്ത് തോന്നാൻ കൊല്ലങ്ങളൊന്നും വേണ്ടല്ലോ.....
കെട്ടിയതാണെങ്കിൽ പോലും രണ്ടും ഇപ്പോഴും മുട്ടൻ വഴക്കാണ്.....
മസിലുപിടുത്തവും അടിപിടിയുമായി അവര് ഹാപ്പിയായി ജീവിച്ചു പോകുന്നു.....
അവൾക്കെന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കണ്ടതും മ്മള് തന്നെ അത് സംസാരിച്ച് ശെരിയാക്കി......
ഇനി നിന്നാൽ പെണ്ണ് വേറെ ആളെ കൂടെ പോകുമെന്ന് പറഞ്ഞ് മ്മളെ ഉന്തിത്തള്ളി തായെക്ക് കൊണ്ടു പോയി......
ഉമ്മയുടെ അനുവാദവും വാങ്ങി നിക്കാഹിനു പള്ളിയിലേക്ക് പുറപ്പെട്ടു കൂടെ അവരുമുണ്ട്.....കെട്ടടങ്ങിയ ന്റെ സന്തോഷം അവര് വന്നതോടെ ജീവൻ വെച്ചു......
നികാഹും കഴിഞ്ഞു വിവാഹം അതിന്റെ അവസാന ഘട്ടത്തിലേക്കും.....
അവന്മാര് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി....
എന്നിട്ടും ഒന്നും പറയുന്നത് കാണില്ല ഒടുവിൽ കലിപ്പിലായി ഇനി നിർബന്ധിച്ചു തന്നാലും വാങ്ങിക്കില്ലന്ന് പറഞ്ഞോണ്ട് എല്ലാരേം അടിമുടി കണ്ണുരുട്ടി റൂമിലേക്ക് ചെന്നു......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കല്യാണ ക്ഷീണം എന്നെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നതിനാൽ ഫ്രഷാവാൻ
മുണ്ടും ഷർട്ടും ഊരി ബാത്ത് ടവ്വലും ധരിച്ച് ബാത്റൂമിലേക്ക് പോകാൻ നേരത്താണ് കറന്റ് പോയത്.....
നാശം അല്ലെങ്കിലും കൃത്യ ടൈമിന് പൊക്കൊളുമെന്നൊക്കെ പ്രാകി ഫോണിലെ ലേറ്റ് ഓണാക്കിയതും ദേ വരുന്നു കറന്റ്....അപ്പോഴായിരുന്നു എനിക്ക് മുന്നിൽ ഒട്ടും പ്രതീക്ഷിക്കാതെ അവളെ കണ്ടത്.....
ശൗഫയെ.........
അവളെയും നോക്കി പല്ലിറുമ്മി നിൽക്കുന്ന നേരത്താണ് ഫോൺ കാറിയത്......
എടുത്തപ്പാടെ മറുതലക്കൽ നിന്നും ചെവിപൊട്ടുന്ന തരത്തിൽ ആ തെണ്ടികൾ പൊട്ടി ചിരിക്കുന്നുണ്ട്.......
" ബിച്ചു അളിയാ......
ഞങ്ങടെ സർപ്രൈസ് ഇഷ്ട്ടപ്പെട്ടുവെന്ന് വിചാരിക്കുന്നു.....ആക്രാന്തം മൂത്ത് അവളെ മുഴുവനായി വിഴുങ്ങണ്ടട്ടോ.....
ഒന്നും എക്സ്പീരിയൻസ് ഇല്ലാത്ത പാവം കുട്ടിയാ.....നീ വേണം അവൾക്ക് കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുക്കാൻ......"
"ഡാ പട്ടീ......ജിബ്രു......
നീയൊക്കെ എനിക്ക് നന്നായിട്ട് പണിതല്ലേ....
ഇങ്ങോട്ട് വാടാ ശെരിയാക്കി തരാം നിന്നെയും മറ്റേ ഹംകിനെയും....."
"സോറി അളിയോ.....പണി തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും.....
ഇതൊക്കെ നിന്നേ സംബന്ധിച്ചിടത്തോളം ചെറുതല്ലെ.....പിന്നെന്തിനാ നീ പേടിക്കുന്നെ... ഹിഹിഹിഹി ഹിഹിഹിഹി......
ഇതിന്റെയൊക്കെ മാസ്റ്റർ ബ്രെയിൻ ലെവള് തന്നെയാണ്.....ഇനിയെന്താ പറയാനുള്ളതെന്ന് വെച്ചാൽ അങ്ങോട്ട് പറഞ്ഞാമതി....."
അപ്പോയെക്കും ജിമ്മൻ ഫോൺ തട്ടി പറിച്ചു
വാങ്ങി.......
"ഹിഹിഹിഹിഹിഹിഹിഹി......
പേടിക്കണ്ടടാ അവളൊന്നും അന്നേ ചെയ്യില്ല നീയായിട്ടു ഇനിയവളെ പേടിപ്പിക്കേണ്ട.....
എല്ലാം ആ കയ്യിൽ ഭദ്രമാണ് ഡോറിന്റെ കീയടക്കം.....അപ്പോ ഹാപ്പി ഹാപ്പി ജേർണി ട്ടോ മച്ചു...."
നല്ലോണം തെറിപറഞ്ഞതും പഹയൻസ്
ഫോൺ വെച്ച് പോയി......
ആ ഊളയെ മൈൻഡ് ചെയ്യാതെ കീ വാങ്ങാൻ തുനിഞ്ഞതും അവളെന്ത് ചെയ്തെന്നോ.....
ബ്ലൗസിനുള്ളിലേക്ക് അത് ഒളിപ്പിച്ചു......
കയ്യെത്തി പിടിക്കാനാകാത്ത സ്ഥലമായി അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും എടുത്തേനേ......
എന്നാലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കാൻ ഞാനൊരുക്കമല്ല.....
അതെടുക്കാൻ തന്നെയായിരുന്നു ശ്രമം......
നേരത്തെ കണ്ടറിഞ്ഞ അവളെന്നെ നന്നായിട്ട് വട്ടു പിടിപ്പിച്ചു......
അപ്പോഴാണ് കലിപ്പിൽ ന്റെ ബാത്ത് ടവ്വലിൽ കയ്യ് വെച്ചത്.....ഒരു വട്ടം കൂടി തിരിച്ചതും അത് മുഴുവൻ അവളുടെ കയ്യിലായി......
നാണം മറക്കാൻ വേണ്ടി ബെഡിൽ കിടക്കുന്ന മുണ്ടെടുക്കാൻ നോക്കിയതും ആ ശ്രമവും അവള് വിഫലമാക്കി......
നേരെ ചെന്നിട്ട് അലമാരയിൽ നിന്നും കയ്യിൽ കിട്ടിയതെന്തോ എടുത്തിട്ടു.....
അപ്പോഴുണ്ട് ലെവള് പൊരിഞ്ഞ ഇളി വീണ്ടും വീണ്ടും എന്നെ നോക്കി ഇളിക്കുന്നുണ്ട്......
ഇവളെന്ത് കണ്ടിട്ടാ കഴുതയെ പോലെ ചിരിക്കുന്നതെന്ന് പറഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോഴുണ്ട് ഞാൻ എടുത്തിട്ടത് മാക്സിയായിരുന്നു.....
എനിക്കത്ര ചിരി വന്നില്ല.....മാക്സിയെങ്കിൽ മാക്സി നാണം മറഞ്ഞത് തന്നെ വല്യ കിട്ടലാണ്......
അവളുടെ അടുത്തേക്ക് ചെന്നിട്ട് കയ്യ് പിടിച്ചു പിന്നിലാക്കി........
"ആരോട് ചോദിച്ചിട്ടാടി നീയെന്റെ റൂമിൽ കേറിയത്....."
"പിന്നേ.....നിന്റെ കെട്ടിയോളായ ഞാൻ പുറത്താണോ ഹംകേ കിടക്കാ......"
ഞെട്ടലയോടെയാണ് അത് കേട്ടത്.....
കെട്ടിയോളോ......
"എന്താടാ നിനക്ക് സംശയം.......
ഉള്ളിലുള്ള സ്നേഹം മറച്ച് വെച്ച് നീ പോയപ്പോ എനിക്ക് നഷ്ടമായത് കഴിഞ്ഞ
4 വര്ഷങ്ങളാണ്.....അറിയോ....
അന്നത്തെ പ്രശ്നം മുഴുവൻ ഞാനുണ്ടാക്കിയതാണെന്ന് പറഞ്ഞല്ലേ നീ പോയത്.....അന്ന് മുതൽ ഒരുതരം വാശിയായിരുന്നു നിന്നോട്......
ആ ചെയ്തത് ഞാനല്ലെന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും ആരും കേട്ടില്ല....
സത്യം തെളിയിച്ചു എല്ലാവർക്കും മുന്നിൽ പിറ്റേന്ന് തന്നെ.....പക്ഷെ അത് കേൾക്കാൻ മാത്രം നീയുണ്ടായില്ല......
ഈ ദിവസത്തിന് വേണ്ടിയാ ഞാനിത്രേം കാലം കാത്തിരുന്നത്.....നിന്റെ കസിനെന്ന് പറയുന്ന ഒരുത്തിയുണ്ടല്ലോ റയ........
അവളാണ് അന്നതെല്ലാം ഉണ്ടാക്കിയത് എന്തിനെന്നു പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.....നിന്നേ കെട്ടാൻ......
നീ സ്നേഹിക്കുന്ന പോലെ ഞാനും നിന്നേ സ്നേഹിച്ചാലോന്ന് കരുതി ആരും കാണാതെ അവള് ഫോട്ടോ എഡിറ്റ് ചെയ്തു എല്ലാവർക്കും വിട്ടു കൊടുത്തു......
അതും എന്റെ ഫോണീന്ന് ആർക്കോ വിളിക്കാനുണ്ടെന്ന തന്ത്രം ഉപയോഗിച്ച്......
അറിഞ്ഞ അന്ന് തന്നെ ജിബ്രു അവളുടെ രണ്ടു കവിളും അടിച്ചു ശെരിയാക്കി.....
കരഞ്ഞു കാൽക്കൽ വീണിട്ടും ജിമ്മൻ അതൊന്നും മൈൻഡ് ചെയ്യാതെ അവളുടെ മുടിക്ക് കുത്തി പിടിച്ച് പോലീസിനെൽപ്പിച്ചു....
പിന്നേ അൻസിഫ്....റസൽ.....ജാസിമൊക്കെ കയ്യിലിരിപ്പ് ശെരിയല്ലാത്തോണ്ട് ഗോതമ്പുണ്ട ഇടിക്കാനും പൊടിക്കാനും നേരത്തെ പ്രിൻസിപ്പൽ പറഞ്ഞയച്ചു.......
എല്ലാം കെട്ടടങ്ങിയ അന്ന് തന്നെയാണ് അവരെന്നോട് നിന്റെ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്......
നീയൊരുപാട് വട്ടം പറയാതെ പറഞ്ഞെങ്കിലും അഹങ്കാരവും ജാടയും തലക്ക് പിടിച്ചോണ്ട് മനസ്സിലായില്ല......
നീ നാടും വീടും വിട്ട് പോയതറിഞ്ഞതും നിന്നേ കൊല്ലാനുള്ള ഒരുതരം ദേഷ്യമായിരുന്നു എനിക്ക്.......
എങ്ങനെയോ തപ്പിപ്പിടിച്ച് ഞാനും അവന്മാരും ഇവിടേക്ക് വന്നപ്പോ തെണ്ടി വേറെ പെണ്ണ് കെട്ടാൻ നിൽക്കുന്നുവെന്ന് ന്യൂസ് കിട്ടി.....
എടുത്ത് ചാടി നിന്റെ അടുത്തേക്ക് വരണ്ടന്ന് അവരെല്ലാം താക്കീത് ചെയ്തപ്പോഴാണ് നിന്റെ സിസിനെ ചാക്കിട്ട് പിടിച്ചാലോന്ന് ബൾബ് കത്തിയത്.....
കാര്യങ്ങളെല്ലാം ഉമ്മയോടും അവളോടും പറഞ്ഞപ്പോ അവരും ഞങ്ങൾക്കൊപ്പം നിൽക്കാമെന്ന് ഏറ്റു.......
പെണ്ണ് കാണാൻ വന്നപ്പോ നീയെന്നെ ശ്രദ്ധിച്ചില്ല......വരാൻ നേരം നിന്റെ ഉമ്മ ന്റെ വീട്ടുകാർക്ക് സമ്മതം കൊടുത്തു......
ദേ......ഇപ്പൊ നിക്കാഹ് കഴിഞ്ഞു നീയെന്റെ ഒരേയൊരു കെട്ടിയോനുമായി......
അന്നെന്നെ അടിച്ചതിനും പറയാതെ ദേഹത്ത് തൊട്ടതിനും കിസ്സടിച്ചതിനും തിരിച്ചു പതിനെട്ടിന്റെ പണി തരാനാണ് നിന്റെ കെട്ടിയോൾ പദവി ഞാൻ ഏറ്റെടുത്തിരിക്കുന്നത്......വിടില്ലടാ.......
ഓരോന്നിനും എണ്ണിയെണ്ണി പകരം ചോദിച്ചിരിക്കും ഈ ശൗഫാ.......!!"
കഥ പോലെ അവള് പറഞ്ഞ് നിർത്തിയത് കേട്ടിട്ട് പൊട്ടിപ്പൊട്ടി ചിരിച്ചോണ്ട് ബെഡിലിരുന്നു.......
"ഓഹോ.....അത്രയുമായ സ്ഥിതിക്ക്.......
മോൾ ഒന്നൂടെ കേട്ടോ......
നിന്റെ കയ്യിലുള്ളത് ഡ്യൂപ്ലിക്കേറ്റ് കീയാണ്.....
അത് നുനുവിന്റെ റൂമിന്റെയും......
ന്റെ നിർദേശ പ്രകാരം മ്മളെ പുന്നാര സിസ്സ് ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തു കീ കൊണ്ടുപോയിട്ടുണ്ട്.......
നാളെ നേരം വെളുത്താലും ഇല്ലെങ്കിലും അവളിനി മ്മള് പറയാതെ ഡോർ തുറക്കില്ല....
ഇപ്പൊ ശെരിക്കും പുലിമടയിൽ പെട്ടത് നീയാണെടി......ഹിഹിഹിഹിഹിഹിഹിഹി.......
ഏതായാലും കുളിക്കാനുള്ള ഏർപ്പാട് നീയായിട്ട് മുടക്കി......
ഇനി പരിപാടിയൊക്കെ കഴിഞ്ഞിട്ട് മറ്റേ കുളിയും കൂടി നമുക്കൊരുമിച്ചു കുളിക്കാം...."
അതെല്ലാം കേട്ടിട്ട് പെണ്ണ് ഉംക്കനീരിറക്കി നേരെ ഡോറിന്റെ അടുത്തേക്കോടി ചവിട്ടി തുറക്കുന്നുണ്ട്......എവടെ തുറക്കാൻ.......
"ദേ......ന്റെ അടുത്തോട്ടു വരണ്ടാ......"
മ്മളെ വരവ് കണ്ടിട്ട് പെണ്ണ് പേടിച്ചു ട്ടോ....
ഇത്രൊള്ളൂ ഇവളൊക്കെ......
"വരും.....കെട്ടിയോളുടെ ധൈര്യം ചോർന്നു പോയോ ഇത്രയെളുപ്പം......
കെട്ടിയോൾ ഒരുപാട് കടമകൾ ഈ അസുലഭ മുഹൂർത്തത്തിൽ തീർത്തു തരാനുണ്ട്.......
ഓർമ്മിപ്പിക്കാനല്ലേ ഇക്ക വരുന്നേ.....
കളിക്കാതെ ഇക്കാന്റെ അടുത്തോട്ടു വാ....."
"വരണ്ടന്നല്ലെ പറഞ്ഞെ....... "
ഇത് ഇന്നും നാളെയും പെരുന്നാളാവില്ല.....
അതോണ്ട് അവളെ പൊക്കിയെടുത്ത് നേരെ ബെഡിലേക്കിട്ടു......
"ആദ്യമായി മ്മള് അനക്കൊരു സമ്മാനം തന്നിരുന്നു.....ഒരു ടാറ്റു.......
അതുപോലെ ഇനിയും ടാറ്റു മ്മളെടുത്തു വെച്ചിട്ടുണ്ട്.....അതിന് മുന്നേ ആ ലേറ്റ് ഒന്ന് ഓഫ് ചെയ്യട്ടെ ട്ടോ മുത്തേ......"
"Noooooooooooooo...........!!!!"
ന്ന് അവള് അലറുന്നതൊന്നും കേൾക്കാതെ ലേറ്റ് ഓഫാക്കി അടുത്തേക്ക് ചെന്ന് അവളുടെ അടുത്തിരുന്നു......
ഒന്നും സംഭവിക്കാതെയായപ്പോ പെണ്ണ് ഒരു കണ്ണ് തുറന്നു നോക്കാണ്.......
അപ്പോയെക്കും മ്മള് കണ്ണുകളടച്ച് ഉറങ്ങുന്ന പോലെ ആക്ട് ചെയ്ത് കിടന്നിട്ടുണ്ട്.....
പഹയൻ കള്ളത്തരം കാട്ടി കിടക്കാണോന്ന് നോക്കട്ടേന്ന് പറഞ്ഞ് ന്റെ മുഖത്തിന് നേരെ അവളുടെ മുഖം കൊണ്ടു വന്നതും പെടുന്നനെ മ്മള് കണ്ണു തുറന്ന് അവളുടെ ഓറഞ്ചു പോലുള്ള അധരങ്ങൾ കീഴപ്പെടുത്തിയതും ഒരുമിച്ചായിരുന്നു......
ഞങ്ങൾ തമ്മിലുള്ള അകലം കുറയുന്നതിന് അനുസരിച്ച് അവളും എന്നിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങി......
ഒരു നിമിഷം പോലും പാഴാക്കാതെ ഞങ്ങളുടേതായ ലോകത്തേക്ക് ചേക്കേറി....
അവസാനിച്ചു........
********************************************
Malayalam novel,Novel
Igl ee story onn pdf aaki vido 🫣