Mizhikal Paranja Pranayam 81 to 90 | മിഴികൾ പറഞ്ഞ പ്രണയം
Mizhikal Paranja Pranayam
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 81
മാപ്പ് ചോദിക്കാനുള്ള അർഹത പോലും എനിക്കില്ലന്ന് അറിയാം. മാപ്പ് അർഹിക്കാത്ത തെറ്റ് തന്നെയാ ചെയ്തത്. ബസ്റ്റഡ് എന്ന് വിളിച്ചു നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. ഒരിക്കലെങ്കിലും പറയാറുന്നില്ലേ നീ എന്റെ സ്വന്തം സഹോദരി ആണെന്ന്. നമ്മൾ രണ്ട് പേരും ഒരു ഉപ്പാന്റെ രക്തം ആണെന്ന്. എന്റെ ഉപ്പ നിന്റെ ഉമ്മാനോട് ചെയ്ത നെറികേടിന് ഒരിക്കലും മാപ്പർഹിക്കുന്നില്ല. ഉപ്പ ചെയ്ത തെറ്റിന് ഒന്നും അറിയാത്ത നീയാണ് ബലിയാടായത്. ഒന്നും അറിയാതെ ഞാനും നിന്നെ ഇതിന്റെ പേരിൽ ഒരുപാട് കുത്തി നോവിച്ചു. എന്നോട് ക്ഷമിക്കണം സഫു. ഫൈസിയെ ഞാൻ എന്റെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു. അവനില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ല. അത് കൊണ്ട എന്റെ പൊട്ട ബുദ്ധിക്ക് അവനെ സ്വന്തം ആക്കാൻ എന്തൊക്കെയോ കാട്ടി കൂട്ടിയത്. നിനക്ക് പകരം ആവാൻ എനിക്കൊരിക്കലും കഴിയില്ല. ആവുകയും ഇല്ലന്ന് എനിക്കറിയാം. ഇങ്ങനെയൊക്കെ പറഞ്ഞുന്ന് കരുതി നീ വീണ്ടും പേടിക്കണ്ട. നിന്റെ ജീവിതം നശിപ്പിച്ചു ഒരിക്കലും ഞാൻ നിനക്ക് ദ്രോഹം ചെയ്യില്ല. നിന്റെ ജീവിതം നശിപ്പിക്കാനായിട്ട് ഒരിക്കലും നിങ്ങളെ മുന്നിൽ ഇനി വരികയും ഇല്ല. എന്ന് വെച്ച് എനിക്ക് ഫൈസിയെ മറക്കാനും കഴിയില്ല. അവനില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. എന്റെ ഉപ്പ കാരണംആണ് നിന്റെ ഉമ്മാന്റെ ജീവിതം നശിച്ചത് ഇപ്പൊ ഞാൻ കാരണം നിന്റെയും. ഉപ്പ ചെയ്ത അതേ തെറ്റ് ഞാൻ ആവർത്തിക്കില്ല. നീ സുഖമായി ജീവിക്കണം. ഞാൻ ജീവനോടെ ഇരുന്നാൽ അത് നടന്നൂന്ന് വരില്ല. അത് കൊണ്ട് ആർക്കും ശല്യമാകാതെ ഞാൻ പോകുന്നു. ഞാൻ സ്വയം എനിക്ക് വിധിക്കുന്ന ശിക്ഷയാ ഇത്. ഇതിൽ എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. എന്റെ ഉപ്പാക്ക് ഞാൻ തന്നെ കൊടുക്കുന്ന ഒരു ശിക്ഷകൂടിയ ഇത്. എന്നോട് പൊറുക്കണം നീ. സന്തോഷം ആയി അവന്റെ കൂടെ ജീവിക്കണം. ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ് ചോദിക്കുന്നു.
സാലി ആ ലെറ്റർ ആവർത്തിച്ചു വായിച്ചു കഴിഞ്ഞു അവന്റെ കീശയിൽ ഇട്ടു.
****
വെള്ളാരം കണ്ണുള്ള മൊഞ്ചത്തി. അതായിരുന്നു നിന്റെ ഉമ്മ ഷാഹിന . ആരും മതി മറന്നു നോക്കി പോകുന്ന സൗന്ദര്യത്തിന്റെ ഉടമ. സൗന്ദര്യത്തേക്കാൾ പത്തരമാറ്റ് വില മതിക്കുന്ന സ്വഭാവം.കള്ളവും ചതിയും എന്തെന്നറിയാത്ത ഒരു പാവം നാട്ടും പുറത്ത്കാരി. വളരെ ചെറുപ്പത്തിലേ ഉപ്പയും ഉമ്മയും മരിച്ചു. അനാഥയായ അവളെ അകന്നൊരു ബന്ധത്തിൽ ഉള്ള ഒരു സ്ത്രീ ആയിരുന്നു വളർത്തിയിരുന്നത്. അവരും മരിച്ചു തീർത്തും അനാഥയായ അവളെ അവളുടെ ഒരു ഫ്രണ്ട് ആണ് ജോലി തരാന്ന് പറഞ്ഞു മുംബൈയിലേക്ക് കൂട്ടി വന്നത്. ഞങ്ങളുടെ ഓഫീസിൽ ആ ഫ്രണ്ട് ജോലി വാങ്ങികൊടുക്കുകയും ചെയ്തു. അതികം വൈകാതെ അവിടെയുള്ള എല്ലാവരെയും സ്നേഹം കൊണ്ടും സ്വഭാവമഹിമ കൊണ്ടും പെട്ടെന്ന് തന്നെ കയ്യിലെടുത്തു. ഞാനും നീ അന്ന് ഓഫീസിൽ കണ്ടന്ന് പറഞ്ഞ കരീമും പാർട്ണർ ആയി വർക്ക് ചെയ്യുകയാരിന്നു. ഷാഹിനയുമായി നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിൽ വളർന്നു വരാൻ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.സർ എന്ന വിളി എപ്പോഴോ ഇക്കാക്ക എന്നായി മാറി. എനിക്കും കരീമിനും ശരിക്കും അനിയത്തിയായിരുന്നു അവൾ. ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞു നിന്ന ഒരു പാവം പൊട്ടി പെണ്ണ്. കുറച്ചു മാസങ്ങൾ കഴിഞ്ഞു ഉപ്പാന്റെ നിർബന്ധപ്രകാരം ഉപ്പാന്റെ ബിസിനസ് നോക്കി നടത്താൻ ഞാൻ ദുബായ്ക്ക് പോയി. പിന്നെ ഷാഹിനയുമായി കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല. കരീം പറഞ്ഞു അറിയാറുണ്ടായിരുന്നു അവളുടെ വിശേഷങ്ങൾ. പിന്നെ അവനും എന്റെ കൂടെ ദുബായ്ക്ക് വന്നു. പിന്നെ ബിസിനസ് തിരക്കും ഒക്കെയായി നാടുമായി എനിക്ക് കോൺടാക്ട് ഉണ്ടായിരുന്നില്ല. അഞ്ചാറുമാസങ്ങൾ കഴിഞ്ഞാണ് തിരിച്ചു വന്നത്. ഷാഹിന ഓഫീസിൽ നിന്നും പോയി എന്ന് മാത്രം അറിയാൻ കഴിഞ്ഞു. എവിടേക്ക് പോയി എന്തിന് പോയി എന്നൊന്നും ആർക്കും അറിയില്ല. ആരോടും പറഞ്ഞും ഇല്ല.അന്വേഷിച്ചു പോകാൻ ഒരഡ്രസ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ സെക്കന്റ് ഷോ കഴിഞ്ഞു വരികയാരുന്നു. റെയിൽവേ ഗേറ്റ് ക്രോസ്സ് ചെയ്യുന്നിടത് ഞാനൊരു കാഴ്ച കണ്ടു. ഒരു പെൺകുട്ടി തനിച്ചു റയിൽവേ പാലത്തിലൂടെ നടന്നു പോകുന്നു. ആ സമയത്ത് തനിച്ചു ഒരു പെണ്ണ് അതും ട്രെയിൻ വരാൻ പോകുന്ന സമയവും. കണ്ടിട്ട് എനിക്കെന്തോ അപകടം മണത്തു. ഞാൻ കാറിൽ നിന്നിറങ്ങി പിറകെ പോയി. ആ സ്ത്രീ റയിൽവേട്രാക്കിൽ തല വെച്ച് കിടക്കുന്നത് കണ്ടു.ട്രെയിൻ വരുന്നത് കണ്ടു ഓടിപ്പോയി അവരെ പിടിച്ചു മാറ്റി. അപ്പോഴാ ആ മുഖം ഞാൻ കണ്ടത് ഷാഹിന.അറിയാതെ എന്റെ കണ്ണുകൾ അവളുടെ നിറവയറിൽ പതിഞ്ഞു.
ഈ അവസരത്തിൽ ഇവളിങ്ങനെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. നിനക്ക് എന്താടി വട്ടായോ.....
എന്നെ വിട് എനിക്കിനി ജീവിക്കണ്ട.. എനിക്ക് മരിച്ച മതിന്ന് പറഞ്ഞു വീണ്ടും ഓടി പോകാൻ നോക്കിയ അവളെ ഞാൻ തല്ലി. ഭ്രാന്തിയെ പോലെ എന്നെ എന്തിനാ രക്ഷിച്ചത് എന്നൊക്കെ പറഞ്ഞു കുറേ കരഞ്ഞു.
ഒരുപാട് നിർബന്ധിച്ചപ്പോഴാ അവൾ അവൾക്ക് പറ്റിയ ചതിയുടെ കഥ പറഞ്ഞത്.
ഞങ്ങളുടെ ഓഫീസിൽ ബിസിനസ് ആവിശ്യത്തിന് വന്നതായിരുന്നു ബഷീർ. ഓഫീസിൽ നിന്നും ഉള്ള പരിജയം സൗഹൃദം ആയും പ്രണയം ആയും മാറിയത് പെട്ടന്ന് ആയിരുന്നു. വിവാഹം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ഷാഹിനയെ ചതിക്കുകയാരുന്നു ബഷീർ. അതിനിടയിൽ എപ്പോഴോ സംഭവിച്ച അബദ്ധം. പ്രഗ്നന്റ് ആണെന്ന് അറിയിച്ചപ്പോൾ വീട്ടിൽ വിവാഹക്കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞു നാട്ടിലേക്ക് പോയി. പിന്നെ തിരിചു വന്നില്ല. ഇന്ന് വരും നാളെ വരുന്നു കരുതി ഒരുപാട് നാൾ കാത്തിരുന്നു. ഏതോ സുഹൃത് വഴി അവൾ അറിഞ്ഞു അവന് നാട്ടിൽ പോയിട്ട് ഒന്നും ഇല്ലന്ന്. അഡ്രെസ്സ് തപ്പി പിടിച്ചു വീട്ടിൽ ചെന്ന അവളെ കണ്ടിട്ട് അറിയുന്ന ഭാവം പോലും നടിക്കാതെ അവൻ അവളെ ആട്ടിയോടിച്ചു. അവൾ ഞെട്ടിക്കുന്ന വേറെയും പലസത്യവും അറിഞ്ഞു. ബഷീറിന്റെ വിവാഹം കഴിഞ്ഞതാണെന്നും അതിൽ കുട്ടികൾ ഉണ്ടെന്നും. ചതി പറ്റിയെന്നു മനസ്സിലാക്കി ജീവിതം തന്നെ നശിപ്പിക്കാൻ തീരുമാനിച്ചെങ്കിലും തന്റെ വയറ്റിൽ വളരുന്ന കുട്ടിയെ ഓർത്തു പിന്തിരിഞ്ഞു. എന്ത് സംഭവിച്ചാലും ആ കുഞ്ഞിനെ വളർത്തണം എന്ന് തീരുമാനിച്ചു. ഒൻപതാം മാസം തലകറങ്ങി വീണ അവളെ ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു. വിധി അവിടെയും അവളെ തോൽപിച്ചു. ഹാർട്ടിന് എന്തോ പ്രോബ്ലം. പ്രസവത്തോടെ ചിലപ്പോൾ ഉമ്മയെ രക്ഷിക്കാൻ പറ്റില്ലന്ന് കൂടെ വന്നവരോട് പറയുമ്പോൾ നിറകണ്ണുകളോടെ അത് കേട്ടിരിക്കാനേ അവൾക് ആയുള്ളൂ. ഞാൻ മരിച്ചാൽ എന്റെ കുഞ്ഞിന് ആരും ഉണ്ടാകില്ലെന്ന സങ്കടം ആയിരുന്നു അവൾക്ക്. തന്റെ കുഞ്ഞു അനാഥയാകുമല്ലോന്ന് ഓർത്തു അവളെ ഗതികേട് കൊണ്ട് വീണ്ടും ബഷീറിന്റെ മുന്നിലേക്ക് അവൾ ചെന്നു. തനിക്ക് ഒരു പെൺകുഞ്ഞു പിറന്നതിന്റെ പാർട്ടി നടത്തി സന്തോഷം ആഘോഷിക്കുകയാരുന്നു അയാൾ. അയാളെ കണ്ടു കാര്യം പറഞ്ഞെങ്കിലും കുഞ്ഞിനെ സ്വീകരിച്ചാൽ കുടുംബം അഭിമാനം ഇതൊക്കെ നഷ്ടപെടും എന്ന് പറഞ്ഞു കുട്ടിയെ സ്വീകരിക്കില്ലെന്ന് പറഞ്ഞു . അവന്റെ കാല് പിടിച്ചു അപേക്ഷിച്ചിട്ടും ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ അവളെ പുറത്തക്കി വാതിൽ അടച്ചു. സ്വന്തം മക്കൾക്ക് അന്തസ്സും അഭിമാനവും സ്വത്തും പണവും എങ്ങനെ നേടികൊടുക്കുമെന്ന് ബഷീർ ചിന്തിച്ചപ്പോൾ ഷാഹിന ചിന്തിച്ചത് ജനിക്കുന്നത് ഒരു പെൺകുട്ടി ആയാൽ എന്നെപ്പോലൊരു ഷഹിന വീണ്ടും ഉണ്ടാവില്ലെന്ന് ആയിരുന്നു. ആരോരും നോക്കാനില്ലാതെ ആരും സംരക്ഷിക്കാൻ ഇല്ലാതെ അവളും ഇത് പോലെ ആരുടെയെങ്കിലും ചതിയിൽ പെടില്ലേ എന്നൊക്കെ ആയിരുന്നു. അങ്ങനെ ആവാതിരിക്കാൻ അവൾ കണ്ടെത്തിയ വഴിയാരുന്നു ആത്മഹത്യ. ഈ നശിച്ച ലോകത്തേക്ക് തന്റെ മകളെ തനിച്ചാക്കി പോകുന്നതിലും ഭേദം എന്റെ കൂടെ തന്നെ കൊണ്ട് പോകുന്നതാണ്. പൊട്ടി കരയുന്ന അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും മനസ്സിലായില്ല.
നിനക്ക് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ലോകത്ത് എവിടെ കൊണ്ട് പോയിട്ടാണെങ്കിലും അവളെ അസുഖം മാറ്റി കൊടുക്കും ജനിക്കുന്ന കുട്ടിയെ ബഷീറിന്റെ മുന്നിലൂടെ തന്നെ അന്തസ്സായി വളർത്തണം എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു അവളെ കൂട്ടി വന്നു. തല്ക്കാലം ഒരു ഹോസ്റ്റലിൽ ആക്കി. ഒരിക്കലും അവളെ രക്ഷിക്കാൻ ആവില്ലെന്ന് കാണിച്ച ഡോക്ടർമാരെല്ലാം കൈ മലർത്തി. അവളോട് അതൊക്കെ മറച്ചു വെച്ച് എല്ലാം ശരിയാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ജീവിക്കാനും തന്റെ കുഞ്ഞിനെ കാണാനും ഉള്ള കൊതി അവളുടെ മുഖത്ത്കാണും തോറും നെഞ്ചിൽ ഒരു നീറ്റൽ ആയിരുന്നു. അവൾക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ആരും അറിയാതെ ഞാൻ ചെയ്തു കൊടുത്തു. വൈകാതെ നിന്നെ പ്രസവിച്ചു. പ്രസവത്തോടെ ഷാഹിനയുടെ സ്ഥിതി കൂടുതൽ വഷളായി. ഇനി ഒരു പ്രതീക്ഷയും ഇല്ലെന്ന് പറഞ്ഞു നിന്നെ എന്റെ കയ്യിൽ തന്നപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദന ആയിരുന്നു തോന്നിയത്.
ഷാഹിനയുടെ അടുത്ത് കുഞ്ഞിനെ കാണിക്കാൻ പോയി. അവൾ നിന്നെയും ചേർത്ത് പിടിച്ചു കരയുന്ന രംഗം ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്. തന്റെ അവസാനനിമിഷം അടുത്തെന്ന് അവൾക്കും മനസ്സിലായിട്ടുണ്ടാകും. അവൾ നിന്നെ എന്റെ കയ്യിൽ തന്നു പറഞ്ഞത് എന്താന്ന് അറിയോ ഒരിക്കലും എന്റെ മോൾക്ക് എന്റെ അവസ്ഥ ഉണ്ടാവരുത്. അവൾ ആരോരും ഇല്ലാത്ത ഒരു അനാഥയായി വളരുത്. എനിക്ക് വാക്ക് തരുമോ അവളെ ഉപേക്ഷിക്കില്ലെന്ന്. അവളെ വേറൊരു ഷാഹിന ആക്കിലേന്ന്. മരണം മുന്നിൽ വന്നു നിൽക്കുന്ന അവൾക്ക് നിനക്ക് കൂട്ടായി ഞാൻ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തു. എന്നിൽ അർപ്പിച്ച വിശ്വാസത്തോടെ അവൾ പോയി. അപ്പോഴും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു നീ എന്റെ കയ്യിൽ സുരക്ഷിതയാണെന്നുള്ള വിശ്വസം. ചോരപ്പൈതലായ നിന്നെയും ചേർത്ത് പിടിച്ചു എന്ത് ചെയ്യണമെന്നറിയാതെ വീട്ടിലേക്ക് പോയി. അവിടെ എന്നെ കാത്തിരുന്നത് അതിലും വലിയ പരീക്ഷണം ആയിരുന്നു. എന്റെ വിവാഹം ഉറപ്പിച്ചിരുന്നു ആ സമയം. ഒരു ചോരപ്പൈതലിനെയും കൊണ്ട് വീട്ടിൽ കയറിചെന്നതും ഒരു പൊട്ടിത്തെറി തന്നെ നടന്നു. ഞാൻ പറഞ്ഞ സത്യം അവർ വിശ്വസിച്ചെങ്കിലും നിന്നെ സ്വീകരിക്കാൻ അവർ തയ്യാറായില്ല. എല്ലാവരുടെയും തീരുമാനം നിന്നെ അനാഥലയത്തിൽ ഏല്പിക്കാൻ ആയിരുന്നു.
അന്തസ്സും പ്രതാപവും മുറുകെ പിടിച്ചു നടക്കുന്ന ഉപ്പാക്ക് അതൊരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു.
നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് തന്നെ ആയിരുന്നു വീട്ടിലുള്ള മറ്റുള്ളവരുടെയും തീരുമാനം. വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കൻ ഒരു കുട്ടിയേയും കൊണ്ട് വന്നാലുള്ള പ്രോബ്ലം
വേറെയും. നാലാൾ അറിയുന്നതിന് മുന്നേ നിന്നെ ഉപേക്ഷിക്കാൻ അന്തിമ തീരുമാനം പറഞ്ഞു ഉപ്പ പോയി. പക്ഷേ എന്റെ മനസ്സിൽ മുഴുവൻ ഷാഹിനക്ക് കൊടുത്ത വാക്കായിരുന്നു. ഒന്നും അറിയാതെ എന്റെ മാറോടു ചേർന്നു കിടക്കുന്ന നീയും. ഇത് വരെ ഉപ്പാനോട് എതിർത്തൊന്നും പറഞ്ഞിട്ടില്ലാത്ത ഞാൻ ആദ്യമായി ഉപ്പാന്റെ വാക്കിനെ എതിർത്തു. ഉപ്പാനോട് എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെ വാക്ക് അനുസരിക്കാൻ പറ്റാത്തവർ ഈ വീട്ടിൽ താമസിക്കണ്ടായെന്ന് ഉപ്പ പറഞ്ഞു. ഉപ്പാനോട് ഒരുപാട് തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഉപ്പ ഒന്നും കേൾക്കാൻ തയ്യാറായില്ല. വേദനയോടെ നിന്നെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങി. ആ നാട്ടിൽ തന്നെ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. വിവാഹം ഉറപ്പിച്ചപെണ്ണിന്റെ വീട്ടുകാർ അതിൽ നിന്നും പിന്മാറി. വീട്ടിൽ വന്നു ഉപ്പാനെ അപമാനിച്ചു സംസാരിക്കുകയും ചെയ്തതോടെ ഉപ്പാക്ക് എന്നോടുള്ള ദേഷ്യം ഇരട്ടിയായി. ഈ നാട്ടിൽ നിന്ന് തന്നെ പോകാൻ എന്നോട് ആവിശ്യപ്പെട്ടു. ആ വീടുമായോ നാടുമായോ യാതൊരു ബന്ധവും പാടില്ലെന്ന് പറഞ്ഞു. ഞാൻ കാരണം എന്റെ കുടുംബത്തിനും ചീത്തപേര് ഉണ്ടാവാൻ ഞാൻ ആഗ്രഹിച്ചില്ല. ആകെയൊരു ആശ്വാസം നിന്റെ മുഖത്ത് വിരിയുന്ന പാൽപുഞ്ചിരി മാത്രം ആയിരുന്നു. അത് മതിയായിരുന്നു എനിക്ക് എന്തും തരണം ചെയ്യാൻ. അന്ന് രാത്രി തന്നെ ആ നാട് വിട്ടു. എങ്ങോട്ടെന്ന് ഇല്ലാത്ത യാത്ര. ഇവിടെ ഈ നാട്ടിൽ അവസാനിച്ചു. ഇവിടെ വെച്ചാണ് സൽമയുടെ ഉപ്പാനെ പരിചയപ്പെട്ടത്. എന്റെ കഥയൊക്കെ അറിഞ്ഞപ്പോൾ താമസിക്കാൻ ഒരു വീടും ജോലിയും ശരിയാക്കി തന്നു. പിഞ്ചു പൈതലിനെയും കൊണ്ട് ജോലിക്ക് പോകാനോ നിന്റെ കാര്യങ്ങൾ നോക്കാനോ ഒന്നും അറിയാതെ ശരിക്കും പെടാപാട് പെട്ടു.
എന്റെ കഷ്ടപാട് കണ്ടു എന്നെ സഹായിക്കാൻ സൽമയും സമീറും എത്തി.ഒരു സ്ത്രീയുടെ മഹത്വം എനിക്ക് മനസ്സിലാക്കി തന്ന നാളുകൾ ആയിരുന്നു അത്. ജോലിക്ക് പോകുമ്പോൾ നിന്നെ നോക്കാൻ ഇവളെ ഏല്പിക്കും. പിന്നെ പിന്നെ സൽമയില്ലാതെ ഒന്നിനും വയ്യ എന്ന അവസ്ഥയായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവളുടെ വരവ് നാട്ടുകാരിൽ മുറു മുറുപ്പ് ഉയരാൻ തുടങ്ങി.
ഞാൻ കാരണം ഒരു കുടുംബം കൂടി വേദനിക്കുന്നത് എനിക്ക് സഹിച്ചില്ല. അവിടെ നിന്നും പോകാൻ ഇറങ്ങിയ എന്നെ ഇവരുടെ ഉപ്പ പിടിച്ചു വെച്ചു. സൽമയെ വിവാഹം കഴിച്ചു തരാൻ സമ്മതം ആണെന്ന് പറഞ്ഞു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. എന്റെ മോളെ രണ്ടാം തരക്കാരിയായി കാണുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. സ്വന്തം കുട്ടിയുണ്ടായാൽ ഇവളൊരു ബാധ്യതയായി മാറുമെന്ന പേടിയും മനസ്സിൽ ഉണ്ടായിരുന്നു. എന്റെ ഇഷ്ടപ്രകാരം ആണ് ആ ആലോചന വന്നതെന്നും ഇവളെ പിരിയാൻ പറ്റില്ലെന്ന് പറഞ്ഞു സൽമ കരഞ്ഞപ്പോൾ എന്റെ മനസ്സും മാറിതുടങ്ങി. ഒരു അനാഥയാണെന്ന സത്യം ഒരിക്കലും അറിയിക്കില്ലെന്ന സത്യം ഇടീച്ചു ഇവളെ ഞാൻ ജീവിതസഖിയാക്കി. എന്നെ എന്റെ വീട്ട്കാർ വേണ്ടെന്നു വെച്ചെങ്കിലും എനിക്ക് പറ്റുമായിരുന്നിലഅത്. ഇടക്കൊക്കെ പോകും എല്ലാവരെയും കാണും. അവർക്ക് പറയാൻ ഒറ്റ വാക്കേ ഉള്ളു. നിന്നെ ഉപേക്ഷിച്ചു പോയാൽ സ്വീകരിക്കാൻ തയ്യാറാണെന്ന്. എനിക്ക് പറ്റില്ലെന്ന് തീർത്തു പറഞ്ഞു. ഒരിക്കലും എനിക്ക് എടുത്ത തീരുമാനം തെറ്റാണെന്നു തോന്നിയിട്ടില്ല. നിന്നെപോലൊരു മോളെ കിട്ടിയത് എന്റെ ഭാഗ്യം ആണെന്ന് ഞാൻ കരുതിയിട്ടുള്ളു. നിന്റെ ഉമ്മാന്റെ ഒരു ആഗ്രഹം എനിക്ക് നിറവേറ്റാൻ പറ്റി. ബഷീറിന്റെ മുന്നിലൂടെ അവന്റെ ഒരു സഹായം ഇല്ലാതെ അന്തസ്സായി നിന്നെ വളർത്തി വലുതാക്കുമെന്ന്. സൽമയുടെ അകന്ന ബന്ധു ആയിരുന്നു ബഷീർ. ഇവളെ വിവാഹം കഴിച്ച ശേഷം ആണ് ബഷീർ ഇവരുടെ അകന്ന ബന്ധു ആണെന്ന് അറിഞ്ഞത്. അവനോട് പലപ്പോഴും പറയാൻ തോന്നിയിട്ടുണ്ട് നിന്റെ മോള സഫ്നയെന്ന്. നിന്നെ സ്വന്തം മോളായി കണ്ട എനിക്ക് മറ്റൊരാളുടെ ആണെന്ന് ആലോചിക്കാൻ പോലും പറ്റുന്നത് ആയിരുന്നില്ല. അതാ എല്ലാരിൽ നിന്നും മറച്ചു വെച്ചത്. ഇത്രയും കാലം നിന്നിൽ നിന്നും എല്ലാം മറച്ചു വെച്ചൂന്ന് ഉള്ള തെറ്റേ ഞാൻ ചെയ്തിട്ട് ഉള്ളു.
ഉപ്പ പറഞ്ഞു നിർത്തി അവളെ നോക്കി.
നിറഞ്ഞൊഴുകുന്ന മിഴികളോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
നിന്നോട് ഉപ്പയും ഉമ്മയും ആരാണെന്ന് പറയാത്തതിന് ദേഷ്യം തോന്നുന്നുണ്ടോ.
അതിന് മറുപടി പറയാതെ അവൾ ഉപ്പാനെ കെട്ടിപിടിച്ചു. കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു ആ കാഴ്ച കണ്ട്.
അവളുടെ മനസ്സിൽ മുഴുവൻ ഷെറിയാരുന്നു. അവൾ തന്റെ സഹോദരിയാണെന്ന് ഉള്ള ചിന്ത ഇത് വരെഉണ്ടായ എല്ലാ വെറുപ്പും വൈരാഗ്യവും കഴുകികളഞ്ഞു. ഉപ്പ എന്ന ആ മനുഷ്യനോട് വെറുപ്പും നിറഞ്ഞു വന്നു. ഒരിക്കലും ഈ സത്യം അറിയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി അവൾക്ക്. അവൾക്ക് ഷെറിയെ കാണണമെന്ന് പറഞ്ഞു. ആരും അവളെ തടഞ്ഞില്ല. സാലിയുടെ കൂടെ അവൾ പോയി.
Icu വിൽ തന്നെ ആയിരുന്നു അവൾ.icu വിന്റെ പുറത്ത് തന്റെ ഉപ്പ എന്ന് പറയുന്ന ആ മനുഷ്യനെ അവൾ കണ്ടു. അവൾ വെറുപ്പോടെ മുഖം തിരിച്ചു. അവൾ കുറച്ചു ദൂരെയായി നിന്നതേ ഉള്ളു. സാലി പോയി അന്വേഷിച്ചു വന്നു.
24മണിക്കൂർ ആവാതെ ഒന്നും പറയാൻ പറ്റില്ലെന്ന ഡോക്ടർ പറഞ്ഞത്. സാലി പറയുന്നത് കേട്ടു ഷെറിക്ക് ഒന്നും പറ്റരുതെന്ന് മനസ്സുരുകിതന്നെ അവൾ പ്രാർത്ഥിച്ചു.
സാലിയും അവളും അവിടെതന്നെ നിന്നു. രാത്രി ആയപ്പോൾ ഡോക്ടർ വന്നു പറഞ്ഞു അപകടനില തരണം ചെയ്തു വെന്ന്.കാണാൻ ആരെയും സമ്മതിച്ചില്ല. സഫു സാലിയുടെ കൂടെ തിരിച്ചു വീട്ടിലേക്ക് പോയി.
********
ഫൈസി അറിഞ്ഞിരുന്നു ഷെറിക്ക് സംഭവിച്ചതെല്ലാം. ചത്തു പോയിരുന്നുവെങ്കിൽ എന്നായിരുന്നു അവന് കേട്ടപ്പോൾ തോന്നിയത്. ആ സംഭവത്തിനു ശേഷം സഫുന്റെ മുഖത്ത് നോക്കാൻ പറ്റിയിട്ടില്ല. പക്ഷേ അവളെന്തിന് സൂയിസൈഡ്ന് ശ്രമിച്ചു എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.
ആ സംഭവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു പകൽ. ഫൈസി ഉറങ്ങി എണീറ്റു റൂമിൽ നിന്നും പുറത്തിറങ്ങിയതും തന്നെ ദേഷ്യത്തോടെ നോക്കുന്ന ഉപ്പനെയും ഉമ്മനെയും ആണ് കണ്ടത്. അവനെ കണ്ടതും ഉപ്പ അവന്റെ മുഖത്ത് ആഞ്ഞടിച്ചു.
എന്താ സംഭവം എന്നറിയാതെ അവൻ നിന്ന് പകച്ചു. അവന്റെ നേർക്ക് ഉപ്പ ന്യൂസ്‌പേപ്പർ നീട്ടി. അവനത് നോക്കി. അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവൻ ന്യൂസ് പേപ്പറും എടുത്തു പെട്ടന്ന് ഡ്രസ്സ് മാറ്റി പുറത്തേക്കു പോയി.
*****
എസ്ക്യൂസ് മി ഷെറിന്റെ റൂം നമ്പർ എത്രയാ.
റിസപ്ഷ്യനിസ്റ്റ് റൂം നമ്പർ പറഞ്ഞു കൊടുത്തു. അവൻ അവിടേക്ക് നടക്കുകയല്ല
ഓടുകയാരുന്നു. അവൻ റൂം തുറന്നു അകത്തേക്ക് കയറി. ഷെറി കിടക്കുന്നത് കണ്ടു. അവളെ മൈൻഡ് ചെയ്യാതെ അവൻ ചുറ്റും നോക്കി. ആരെയും കണ്ടില്ല. ഷെറിയുടെ ഉമ്മ വരുന്നത് കണ്ടു.
സഫു എവിടെ അവൻ അവരോട് ചോദിച്ചു.
സഫു താഴെ വിസിറ്റേഴ്സ് റൂമിൽ ഉണ്ട്.
അവൻ അപ്പൊ തന്നെ റൂമിൽ നിന്നും ഇറങ്ങി.
വിസിറ്റേഴ്സ് റൂമിൽ സഫു സനയോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടു.
ഫൈസിയെ കണ്ടതും അവൾ വേഗം എണീറ്റു നിന്നു. അവൻ അവളെ അടുത്തേക്ക് പോയി
അവളുടെ മുഖത്ത് ആഞ്ഞടിച്ചു. അവൾ ഞെട്ടി പകച്ചു അവനെ നോക്കി.
ന്യൂസ് പേപ്പർ അവളെ നേർക്ക് നീട്ടി ചോദിച്ചു എന്താടി ഇത്
അവൾ അറിയില്ലെന്ന് തലയാട്ടി.
സഫുന്റെ മുഖത്ത് ഒരിക്കൽ കൂടി അവന്റെ അടിവീണു.
കള്ളം പറയുന്നോ.
എനിക്കൊന്നും അറിയില്ല. എന്നെ തല്ലിയെന്ന് വെച്ചു ചെയ്യാത്ത കുറ്റം ഞാനേറ്റെടുക്കില്ല.
വീണ്ടും അവൻ തല്ലാൻ നോക്കിയതും സന അവന്റെ മുന്നിൽ വന്നു.
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ഫൈസി.
മുന്നിൽ നിന്ന് മാറി നിൽക്ക് സന.
ഇങ്ങനെ ദേഷ്യപെടാൻ മാത്രം എന്ത് തെറ്റാ അവൾ ചെയ്തത്.
നിന്നോടല്ലേ മാറാൻ പറഞ്ഞത് അവൻ സനയെ പിടിച്ചു പിറകിലേക്ക് തള്ളി. അവൾ വീഴാൻ നോക്കിയതും ആരോ അവളെ പിടിച്ചു. സന മുഖം ഉയർത്തി നോക്കി സാലി. സന എന്തോ പറയാൻ നോക്കിയതും സാലി മിണ്ടരുതെന്ന് ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞു. എന്നിട്ട് സനയെ കൂട്ടി റൂമിൽ നിന്നും പുറത്തിറങ്ങി.
എന്താ സാലി പ്രശ്നം. സഫുനെ തല്ലുന്നത് കണ്ടിട്ടും നീയെന്താ മിണ്ടാതെ നിൽക്കുന്നെ.
അവൾ ചെയ്തതെറ്റിന് അവന്റെ സ്ഥാനത് ഞാൻ ആയിരുന്നുവെങ്കിൽ അവളെ പെട്രോൾഒഴിച്ച് കത്തിച്ചേനെ.അവനയോണ്ട് ഇത്രയെ ചെയ്തുള്ളു. അവളെ തല്ലിയ ആ പാവത്തിന്റെ സങ്കടം കുറച്ചെങ്കിലും കുറഞ്ഞാലോ. അങ്ങനെ എങ്കിലും അവന് കുറച്ചു ആശ്വാസം കിട്ടട്ടെ. അല്ലെങ്കിലും രണ്ടു കിട്ടാത്ത കുറവ് അവൾക്കുണ്ട്.
സന ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു അവനെയും സഫുവിനെയും നോക്കി നിന്നു.
ഫൈസി സഫുന്റെ അടുത്തേക്ക് നടന്നടുത്തു. അവൾ പിറകോട്ടും നടന്നു ചുമരിൽ തട്ടി നിന്നു.
പറയടി എന്താ നിന്റെ ഉദ്ദേശം
അവൾ മാറിപ്പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു പിറകോട്ട് തിരിച്ചു.
പറഞ്ഞിട്ട് പോയ മതി.
വേദനകൊണ്ട് പുളഞ്ഞെങ്കിലും അവൾ അനങ്ങിയില്ല. സഹികെട്ടു അവൻ പിടി വിട്ടു.
നിനക്ക് പറയാൻ പറ്റില്ലല്ലേ. നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുമോന്ന് ഞാനും ഒന്ന് നോക്കട്ടെ. അവൻ അവളെ നേർക്ക് കൈ ചുരുട്ടി അടിക്കാൻ നോക്കി. അവൾ കണ്ണ് പൂട്ടി നിന്നു. എന്തൊക്കെയോ പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടു അവൾ കണ്ണ് തുറന്നു നോക്കി. ജനൽ ഗ്ലാസ് അടിച്ചു പൊട്ടിച്ചതാണ്. അവന്റെ കയ്യിൽ ബ്ലഡ് പടർന്നു. വീണ്ടും അടിക്കാൻ
നോക്കിയതും അവൾ കൈ പിടിച്ചു.
ഞാൻ സത്യം പറയാം.ഞാൻ തന്നെയാ ഇത് ചെയ്തത് .
......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 82
ഭർത്താവിനെ സഹോദരിക്ക് വിട്ടു കൊടുക്കാൻ അവൾ തീരുമാനിച്ചു.
സന ഞെട്ടലോടെ സാലിയെ നോക്കി. ഫൈസിയെ ഷെറിയെ കൊണ്ട് കെട്ടിക്കാനോ. അവൾക്കെന്താ വട്ടായോ. ലോകത്ത് ഏതെങ്കിലും പെണ്ണ് ചെയ്യുന്നതാണോ ഇത്. ഷെറിക്ക് ഒരിക്കലും അവനെ വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞു നടന്നവളാ. എന്നിട്ടിപ്പൊ സഹോദരി ആണെന്ന് അറിഞ്ഞപ്പോൾ ത്യാഗം ചെയ്യുകയാണോ.
അങ്ങനെയും പറയാം. നിന്നോടപ്പോ അവളൊന്നും പറഞ്ഞില്ലേ.
സന ഇല്ലെന്ന് തലയാട്ടി.
ഷെറിക്ക് ബോധം വന്നു ക്രിട്ടിക്കൽ സ്റ്റേജ് തരണം ചെയ്തുന്നു പറഞ്ഞത് കേട്ടു ഞാനും സഫുവും ഹോസ്പിറ്റലിൽ നിന്നും പോകാൻ ഇറങ്ങിയാതാരുന്നു. സിസ്റ്ററെ നിലവിളിയും ഡോക്ടർമാർ ഓടി പോകുന്നതും കണ്ട ഞാനും അവളും പോയി നോക്കിയത്.ബോധം വന്ന ഷെറി വീണ്ടും അവിടിരുന്ന എന്തോ എടുത്തു കൈ മുറിച്ചു. പിടിച്ചു വെക്കാൻ പോയ എല്ലാവരെയും ഉപദ്രവിച്ചു. ആകെ വയലന്റ് ആയി. എങ്ങനെയൊക്കെയോ അവളെ പിടിച്ചു വെച്ചു മയക്കി കിടത്തി.
ഡോക്ടർ പിന്നെ വന്നു സംസാരിച്ചപ്പോഴാ അറിഞ്ഞത് അവൾ ഇപ്പൊ അബ്നോർമൽ സ്റ്റേജിൽ ആണെന്ന്. അവരുടെ ഭാഷയിൽ പറഞ്ഞ സൂയിസൈഡ് മാനിയാക്ക് ആണെന്ന്.
സൂയിസൈഡ് മാനിയാക്ക് എന്ന് പറഞ്ഞാൽ
എന്താ.
ആത്മഹത്യ പ്രവണതയുള്ള ഒരു മെന്റൽ സ്റ്റേജ്. അവളിൽ ഉള്ള കുറ്റബോധം ആഗ്രഹിച്ചത് കിട്ടാത്തതിൽ ഉള്ള നിരാശ അതൊക്കെയാണ് അവളെ മനസ്സിൽ ഇപ്പൊ. അവളെ പ്രശ്നങ്ങൾ പരിഹരിച്ചു മാറ്റാതെ ചികിൽസിച്ചിട്ട് കാര്യം ഇല്ല. വീണ്ടും എപ്പോ വേണമെങ്കിലും സൂയിസൈഡ് ചെയ്തേക്കാം.
അവളെ ഉപ്പയും ഉമ്മയും ആങ്ങളമാരൊക്കെ ഒരേ കരച്ചിലും ബഹളവും ഒക്കെ ആയിരുന്നു.
ഞാനും സഫുവും എന്താ വേണ്ടെന്നു അറിയാതെ പരസ്പരം നോക്കി നിന്നു.
നമുക്ക് പോകാന്നു പറഞ്ഞു അവളെ നിർബന്ധിച്ചു കൂട്ടി വരാൻ നോക്കുകയാരുന്നു. അപ്പോഴാ അവളെ ഉപ്പ സഫുന്റെ അടുത്തേക്ക് വന്നത്. അവളെ മുന്നിൽ വന്നു നിന്നെങ്കിലും അവൾ മൈൻഡ് ചെയ്യാതെ പോകാൻ നോക്കി. അയാൾ സഫുന്റെ കയ്യിൽ കയറി പിടിച്ചു. സഫു കൈ തട്ടിതെറിപ്പിച്ചു.
തൊട്ട് പോകരുതെന്നെ സഫു അയാളെ നേർക്ക് കൈ ചൂണ്ടി പറഞ്ഞു. അവളുടെ കണ്ണുകളിൽ തീ ആളുന്നത് പോലെ തോന്നി എനിക്ക്. ദേഷ്യവും വെറുപ്പും ഒക്കെ ഉണ്ടായിരുന്നു അവളുടെ മുഖത്ത്.
എന്നോട് പൊറുക്കണം മോള്. മോളെ ഉമ്മാനോട് ചെയ്തു പോയ തെറ്റിന് ഞാൻ മാപ്പ് പറയുന്നു. അവളെ നേർക്ക് കൈ കൂപ്പി കരഞ്ഞു കൊണ്ട് അയാൾ പറഞ്ഞത് കേട്ടു എനിക്കും ചെറുതായി സങ്കടം തോന്നാതിരുന്നില്ല. എന്നാൽ സഫു ആദ്യമായി
ഉച്ചയെടുത്തു സംസാരിക്കുന്നത് ഞാൻ കേട്ടു.
എനിക്ക് നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാണ്. എനിക്ക് ഇങ്ങനെ ഒരു ഉപ്പയില്ല. എനിക്ക് വേണ്ടതാനും. എന്റെ ഉമ്മാനോട് ചെയ്ത തെറ്റിന് മുഖത്തിട്ട് ഒന്ന് തരാനാ എനിക്ക് തോന്നുന്നത്. കൂടുതൽ കണ്ടു നിന്ന ഞാനത് ചെയ്തു പോകും. അത് കൊണ്ട് ദയവുചെയ്തു ഇനിയെന്റെ മുന്നിൽ വന്നു പോകരുത്. അതും പറഞ്ഞു പോകാൻ നോക്കിയതും അയാൾ സഫുന്റെ മുന്നിൽ മുട്ട് കുത്തി നിന്നു കാൽ പിടിക്കാൻ നോക്കിയതും പെട്ടന്ന് ആയിരുന്നു.
എന്നിട്ട് പോലും അവളെ മുഖത്ത് യാതൊരു ഭാവ വിത്യാസം ഇല്ലായിരുന്നു.
മാപ്പ് ചോദിച്ചാലും പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്. അതിന്റെ ശിക്ഷയാണ് ഇപ്പൊ അനുഭവിക്കുന്നതും. ഇപ്പൊ നിന്റെ മുന്നിൽ ഞാൻ കാലു പിടിച്ചു അപേക്ഷിക്കുകയാണ് എന്റെ മോളെ രക്ഷിക്കണം. അവളെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ.
അവൾ പുച്ഛത്തോടെ അയാളെ നോക്കി ചിരിച്ചു. എന്റെ ഉമ്മ നിങ്ങളെ മുന്നിൽ ഇത് പോലെ കരഞ്ഞു അപേക്ഷിച്ചിട്ടുംനിങ്ങൾ എന്നെ സ്വീകരിച്ചില്ല. പറ്റിക്കാൻ ആയിട്ടെങ്കിലും സമ്മതം മൂളിയിരുന്നെങ്കിൽ എന്റെ ഉമ്മ മനസ്സമാധാനത്തോടെ കണ്ണടച്ചേനെ. അത് പോലും ചെയ്തില്ലല്ലോ നിങ്ങൾ. നിങ്ങളെ വിശ്വസിച്ചു നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചതിനു എന്റെ ഉമ്മാക്ക് നിങ്ങൾ കൊടുത്ത ശിക്ഷ ഒരിക്കലും മറക്കില്ല ഞാൻ. ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ആയി ഒരുപാട് സന്തോഷം ആയി എന്റെ മുന്നിൽ നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കണ്ടു എന്റെ ഉമ്മാന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടായിരിക്കും. എന്റെ ഉമ്മാനോട് നിങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷ തന്നെയാണ് ഇത്. ആ തെറ്റിനുള്ള ശിക്ഷയാണ് എന്റെ മുന്നിൽ കൈ കൂപ്പി നിൽക്കുന്ന നിങ്ങളും. അതും പറഞ്ഞു സ്ലോ മോഷനിൽ ആരെയും നോക്കാതെ എന്റെ കയ്യും പിടിച്ചു ഇറങ്ങി വന്നവളാ അത്. വീട്ടിൽ എത്തുന്ന വരെ പിന്നെ എന്നോട് ഒന്നും മിണ്ടിയില്ല. പക്ഷേ എന്തൊക്കയോ വെട്ടിപ്പിടിച്ച ഭാവം ആയിരുന്നു അവളുടെ മുഖത്ത്.
ഇന്ന് രാവിലെ വിളിച്ചിട്ട് പറയുവാ. ഷെറിയെ രക്ഷിക്കണം. എന്റെ അനിയത്തിയാ അവൾ. അവളുടെ ഉപ്പ ചെയ്ത തെറ്റിന് അവളെ ശിക്ഷിക്കുന്നത് ശരിയല്ല. ഫൈസിയെ ഷെറിക്ക് വിട്ട് കൊടുക്കാൻ പോവ്വുകയാ ഞാനെന്ന്. ഇതിന്റെ പേരിൽ ഞാൻ അവളുമായി തെറ്റി. ഒരിക്കലും ഇതിന് സമ്മതിക്കില്ലെന്ന് വരെ ഞാൻ പറഞ്ഞു. അതിന് നിന്റെ സഹായം എനിക്ക് വേണ്ട. എന്റെ കൂടെ നിൽക്കാത്തവരെ എനിക്ക് വേണ്ട. നിന്റെ ഫ്രണ്ട്ഷിപ് എനിക്ക് വേണ്ടന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു. പിന്നെ ഞങ്ങൾ ഇത് വരെ മിണ്ടിയിട്ട് ഇല്ല.അവരായി അവരെ പാടായി സാലി സനയും കൂട്ടി പുറത്തേക്ക് പോയി.
അവൻ പിന്തിരിഞ്ഞു സഫുനെ നോക്കി. എന്തും നേരിടാൻ തയ്യാറായി നിൽക്കുന്ന അവളുടെ മുഖം കണ്ടതും അവന്റെ മനസ്സിലേക്ക് ഒരുപാട് സംശയങ്ങൾ ഓടിയെത്തി. ഒന്നെനിക്ക് ഉറപ്പാ ഈ രണ്ടു ദിവസം അവൾ ആ വീട്ടിൽ നിന്നും മിസ്സിംഗ് ആയിരുന്നു. ചോദിച്ചപ്പോൾ എവിടെയും തൊടാത്ത മറുപടിയും. ഈ രണ്ടു ദിവസം അവൾക്കെന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് ഈ ഭാവമാറ്റം. ഞാൻ കണ്ടു പിടിച്ചിരിക്കും സഫു നീ എവിടെആയിരുന്നുന്ന്.
****
അനാശ്വാസപ്രവർത്തനത്തിന് യുവ ബിസിനസ്കാരൻ അറസ്റ്റിൽ. ന്യൂസ് പോരാഞ്ഞിട്ട് എന്റെയും അവളെയും ഫോട്ടോയും. അവൻ പുച്ഛത്തോടെ അവളെ മുഖത്തേക്ക് ആ പേപ്പർ വലിച്ചെറിഞ്ഞു.
ഷെറിയ ഇതിന്റെ പിന്നിലെന്നായിരുന്നു എന്റെ സംശയം. അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞേ. ഈ ന്യൂസ് എന്റെ പുന്നാര ഭാര്യയാ അവർക്ക് കൊടുത്തതെന്ന്. ഏതായാലും നിന്നോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്.രണ്ടു കോപ്പി മാത്രമേ അച്ചടിചിട്ട് ഉള്ളു.അതിനർത്ഥം എന്റെ വീട്ടുകാർ ഈ ന്യൂസ് അറിയണം എന്നാണ് പ്രാധാന്യം.
അവൾ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ഒരു മഞ്ഞപത്രത്തിൽ ന്യൂസ് കൊടുത്തു അത്
എന്റെ വീട്ടിൽ കൊണ്ടിട്ട് എന്റെ വീട്ടുകാരെയും ഷെറിന്റെ വീട്ടുകാരെയും അറിയിച്ചു. എന്നെഎല്ലാവരെ മുന്നിലും മോശക്കാരൻ ആക്കി. ഉപ്പ സംഭവം എന്താന്ന് പോലും ചോദിക്കാതെ എന്നെ തല്ലി. ആദ്യായിട്ട എന്റെ ഉപ്പ എന്നെ തല്ലിയത്. മോളെ ഭാവി പോയിന്നു പറഞ്ഞു ഷെറിയുടെ ഉപ്പന്റെയും ഇക്കാക്കമാരെയും പ്രകടനം വേറെ. എല്ലാരെ മുന്നിലും അപമാന ഭാരത്താൽ തലകുനിക്കേണ്ടി വന്നു ഞാനും എന്റെ ഉപ്പയും . ഷെറിക്ക് ഇനി നല്ലൊരു ഭാവിഇല്ലെന്നും അവളുടെ ജീവിതം നശിപ്പിക്കരുതെന്നും പറഞ്ഞു അവളുടെ ഉപ്പ എന്റെ ഉപ്പാന്റെ കാല് പിടിക്കാൻ വരെ നോക്കി. സഫുവുമായി ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാമെന്നും കേസും കാര്യവും കഴിഞ്ഞു ഷെറിയെ ഞാൻ വിവാഹം കഴിക്കാമെന്നും എന്റെ ഉപ്പ അവർക്ക് വാക്ക് കൊടുത്തു. എന്റെ വീട്ടിൽ ഇത് അറിയിച്ചത് കൊണ്ട് എന്തായിരുന്നു നിനക്ക് ലാഭം.പറയെടി.
അവൻ അവളുടെ ഇരു ചുമലിലും പിടിച്ചു അമർത്തികൊണ്ട് ചോദിച്ചു. വേദന കൊണ്ട് അവൾ പുളഞ്ഞു.
നീ ഷെറിയെ വിവാഹം കഴിക്കണം അതിന് വേണ്ടിയാ ഇങ്ങനെയൊക്കെ ചെയ്തത്.
അവൻ ഞെട്ടലോടെ അവളെ വിട്ടു.
നീയെന്താ ഇപ്പൊ പറഞ്ഞെ. ഞാൻ.... അവളെ
നിനക്ക് എന്താടി ഭ്രാന്ത് പിടിച്ചോ.
ഇവരൊക്കെ പറഞ്ഞത് ശരിയല്ലെ. അവളെ വിവാഹം കഴിക്കാൻ ബാധ്യതസ്ഥനാണ് നീ.
ഷെറിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല. ദയവുചെയ്തു അവളെ കൈ വിടരുത്. നീയവളെ വിവാഹം കഴിച്ചേ പറ്റു.
പുതിയ ബന്ധങ്ങൾ കിട്ടിയ വിവരം മിനിഞ്ഞാന്ന് ഇക്ക പറഞ്ഞു അറിഞ്ഞിരുന്നു. സഹോദരിയാണെന്ന് അറിഞ്ഞപ്പോൾ പൊട്ടിമുളച്ച സഹോദരി സ്നേഹവോ അതോ എന്നെ വേണ്ടെന്നു വെക്കാൻ കണ്ടു പിടിച്ച പുതിയ നാടകമോ. അത് കൂടി പറഞ്ഞ ഉപകാരം ആയിരുന്നു.
ഷെറിയിപ്പോ നോർമൽ അവസ്ഥയിൽ അല്ല. ഷി ഈസ് അബ്നോർമൽ. അവൾക്ക് സൂയിസൈഡ് മാനിയാക്ക് ആണ്. എന്ന് വെച്ചാൽ ആത്മഹത്യ പ്രവണതയുള്ള മെന്റൽ അവസ്ഥ. അവളെ രക്ഷിക്കാൻ ഇപ്പോ നിനക്ക് മാത്രമേ കഴിയൂ. നിന്നെ കിട്ടില്ലെന്ന് തോന്നിയാൽ അവൾ വീണ്ടും ആത്മഹത്യക്ക് ശ്രമിക്കും. അവൾക്ക് ഒന്നും സംഭവിക്കാൻ പാടില്ല. നീ അവളെ വിവാഹം കഴിക്കണം അത് മാത്രമേ അവളെ രക്ഷിക്കാൻ വഴിയുള്ളു.
അവൾ ചാവുകയോ ജീവിക്കുകയോ എന്താന്ന് വെച്ച ചെയ്തോട്ടെ. അല്ലാതെ ഞാൻ അവളെ വിവാഹം കഴിക്കുന്നു സ്വപ്നത്തിൽ പോലും ആരും കരുതണ്ട.
എന്നെ ആഗ്രഹിച്ചത് അവളെ തെറ്റ്. ആ തെറ്റ് തിരുത്തേണ്ടത് അവളാണ്. തിരുത്തി കൊടുക്കേണ്ടത് മറ്റുള്ളവരും. നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു ഇതെന്നോട് പറയാൻ. സഹോദരി സ്നേഹത്തിന് മുന്നിൽ അവൾ ചെയ്തതൊക്കെ നീ മറന്നോ.
അവൾ നിന്നോടുള്ള സ്നേഹം കൊണ്ട ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടിയത്. അവളെ തിരുത്തി അവൾക് ജീവിതം കൊടുക്കാൻ ഇനി നിനക്കെ പറ്റു.
അറിയാഞ്ഞിട്ട് ചോദിക്കുവാ ഒരു കാലത്തും എനിക്ക് മനസ്സമാധാനം തരില്ലെന്ന് കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണോ നീ.
എല്ലാർക്കും സമാധാനം കിട്ടാനാ ഈ പറയുന്നേ. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ. നീയില്ലാതെ ജീവിക്കാൻ പറ്റില്ല അവൾക്ക്.
അപ്പൊ നിനക്ക് ഞാനില്ലാതെ ജീവിക്കാൻ പറ്റോ. അവളെ കയ്യിൽ പിടിച്ചു കണ്ണിൽ നോക്കി അവൻ ചോദിച്ചതും അവൾക്ക് നെഞ്ച് പിടയുന്ന വേദന തോന്നി. അവന്റെ കണ്ണിൽ തന്നെ നോക്കിയ ഞാൻ പൊട്ടിക്കരഞ്ഞു പോകുമെന്ന് അവൾക്ക് തോന്നി. അവൾ നോട്ടം തെറ്റിച്ചു അവന്റെ കൈ വിടുവിച്ചു.
എന്നെ പോലെയല്ല അവൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവൾ...... ബാക്കി പറയാനാവാതെ അവൾ നിന്ന് ഉരുകി.
ശരീരം കൊണ്ട്......ബാക്കി പറയാൻ എന്താ മടി. ആരടി അതിന് കാരണക്കാരൻ..... ഞാനാണോ. അവളല്ലേ അങ്ങനെയൊരു തെറ്റ് ചെയ്തത്. ആ തെറ്റിൽ എനിക്ക് മനസ്സാ വാചാ ഒരു പങ്കും ഇല്ല.അങ്ങനെ സംഭവിച്ചതിൽ ഒരു കുറ്റബോധവും എനിക്ക് തോന്നുന്നുമില്ല.ഒന്ന് കുളിച്ച തീരുന്ന അഴുക്കെ എന്റെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. അത് അപ്പൊ തന്നെ അവിടെ വെച്ച് തന്നെ കഴിഞ്ഞു. ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞാൻ നിന്നെയെ ആഗ്രഹിച്ചിട്ടുള്ളു. മരണം വരെ അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.
ദയവുചെയ്തു പറയുന്നത് കേൾക്കണം അവളെ സ്വീകരിക്കണം അവന്റെ നേരെ കൈ കൂപ്പി അവൾ പറഞ്ഞു.
ലോകത്തുള്ള എല്ലാരെ സങ്കടവും നിനക്ക് കാണാം എന്റെ മനസ്സും സങ്കടവും മാത്രം നിനക്ക് കാണാൻ പറ്റില്ല.
നിന്റെ സങ്കടം കാണാഞ്ഞിട്ടല്ല ഷെറി അവളെ രക്ഷിക്കാൻ വേറെ വഴി ഇല്ലാഞ്ഞിട്ട.
എന്റെ ഇഷ്ടം..... എന്റെ ലൈഫ്..... എന്റെ സെൽഫ് റെസ്‌പെക്ട്... ഇതിനൊന്നും ഒരു വിലയും ഇല്ലേ.
പ്ലീസ് ഫൈസി എനിക്ക് വേണ്ടി നീ സമ്മതിക്കണം
ദേ സഫു ഇത്ര നേരം പറഞ്ഞതൊക്കെ ഞാൻ ക്ഷമിച്ചു. ഇനിയ പിശാചിന്റെ പേരും പറഞ്ഞു വന്ന കെട്ടിത്തൂങ്ങി ചാവും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.
നീ ചാവണ്ട ഞാൻ ചാത്തോളം .അതാകുമ്പോൾ എല്ലാവരുടെ പ്രശ്നം തീരുവല്ലോ. അവൾ ചുറ്റും നോക്കി ഫൈസി നേരത്തെ പൊട്ടിച്ച ഗ്ലാസിന്റെ ഒരു കഷ്ണം എടുത്തു. കൈക്ക് നേരെ നീട്ടി.
ഫൈസി ഒരു ഞെട്ടലോടെ അവളുടെ അടുത്തേക്ക് വന്നതും അവൾ ഗ്ലാസ് കൈ തണ്ടയിൽ അമർത്തി വെച്ചു. സഫു വേണ്ട..... കൈ മുറിയും.
മുറിക്കാൻ തന്നെ പോവ്വാ ഞാൻ. ഞാനല്ലേ എല്ലാർക്കും ശല്യം. ഞാൻ കാരണം ആർക്കും മനസ്സമാധാനം പോകണ്ട. ഞാനില്ലാതായ തീരുവല്ലോ എല്ലാം.
ഇത്രയും കാലം മനസ്സമാധാനം എന്നൊന്ന് ഉണ്ടായിരുന്നു. നിന്നെ എന്ന് കണ്ടോ അന്ന് തുടങ്ങിയത എന്റെ കണ്ടകശനി. മതിയായില്ലേ നിനക്കിനിയും എന്നെ ദ്രോഹിച്ച്.
എനിക്കൊന്നും കേൾക്കണ്ട അറിയേം വേണ്ട. നിനക്ക് ഈ വിവാഹത്തിന് സമ്മതിക്കാൻ പറ്റോ ഇല്ലയോ.
പറ്റില്ല....... ജീവനുള്ള കാലത്തോളം നീയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവുകയും ഇല്ല.
അവൾ ഗ്ലാസ് കൊണ്ട് കൈ മുറിച്ചത് പെട്ടന്ന് ആയിരുന്നു.
സഫൂ.... നിലവിളിയോടെ അവൻ അവളെ അടുത്തേക്ക് ഓടി വന്നു.
അടുത്ത് വരരുത് വന്ന..... അവൾ കഴുത്തിനു നേരെ ഗ്ലാസ് നീട്ടി.
നിനക്ക് എന്താടി വട്ടു പിടിച്ചോ. കയ്യിൽ നിന്നും ബ്ലഡ് നിലത്ത് വീണു രക്തപ്പൂക്കളം തന്നെ തീർക്കുന്നുണ്ടായിരുന്നു.
നിനക്ക് എന്തായിപ്പോ വേണ്ടേ.
നീ ഷെറിയെ കല്യാണം കഴിക്കണം.
രണ്ടും കല്പിച്ചുള്ള അവളെ നിൽപ്പ് കണ്ടതും അവന് വേറെ വഴിയില്ലെന്ന് മനസ്സിലായി.
ഞാൻ..... എനിക്ക് സമ്മതം ആണ്. അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
നീ ഗ്ലാസ് താഴെയിട്.
അവൻ അടുത്തേക്ക് വരുന്നത് കണ്ടു അവൾ തടഞ്ഞില്ല. അവൻ അവളെ ഷാള് കൊണ്ട് തന്നെ കൈ കെട്ടികൊടുത്തു.
നിന്റെ അനിയത്തിക്ക് വേണ്ടി ജീവിതം ത്യാഗം ചെയ്തുന്നു നിനക്ക് സമാധാനിക്കാം. എനിക്കോ.... നഷ്ടം മാത്രം. എല്ലാം നഷ്ടം. അന്തസ്സ്..... അഭിമാനം..... ജീവന് തുല്യം സ്നേഹിച്ച പെണ്ണ്...... എല്ലാം.... നഷ്ടം. എന്നെയിങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം ഒറ്റയടിക്ക് കൊല്ലമായിരുന്നു നിനക്ക്. ഇടറിയ ശബ്ദത്തോടെ അതും പറഞ്ഞു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ പോയി.
അവൻ പോയതും സാലി കേറി വന്നു.
നീ ഇപ്പൊ നഷ്ടപ്പെടുത്തിയത് നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാണിന്റെ സ്നേഹം ആണ്. അവന്റെ മനസ്സ് ഇങ്ങനെ വേദനിപ്പിച്ചതിന് റബ്ബ് പോലും നിന്നോട് പൊറുക്കൂല. നോക്കിക്കോ ശപിക്കുന്ന പോലെ അവളെ നോക്കി പറഞ്ഞു സാലിയും പോയി.
കാൽ മുട്ടിലേക്ക് തല താഴ്ത്തി അവൾ അലമുറയിടുന്നപോലെ കരഞ്ഞു.
കണ്ണീർ തുടക്കാൻ കർചീഫ് വേണോ. ശബ്ദം കേട്ടു അവൾ മുഖം ഉയർത്തി നോക്കി. ആളെ കണ്ടതും അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.
എന്താ ബേബി പിണക്കം ആണോ.
ആരെങ്കിലും കാണുന്നതിന് മുന്നേ ദയവു ചെയ്തു പോ.
ഇല്ലെങ്കിലോ അയാൾ അവളെ നോക്കി കണ്ണടിച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. പേടിക്കണ്ട പുറത്ത് എന്റെ ആളുകൾ ഉണ്ട്. ആരെങ്കിലും വന്നാൽ അവർ സിഗ്നൽ തരും.
അവളെ മുറിവ് പറ്റിയ കൈ പിടിച്ചു നോക്കി. ബ്ലഡ് നല്ലോണം പോയിട്ട് ഉണ്ടല്ലോ.
അവൾ കൈ വലിക്കാൻ നോക്കി.
ഹ വിട് പെണ്ണേ എന്റെ മനസ്സിൽ യാതൊരു ദുരുദ്ദേശവും ഇല്ല. യൂ ആർ മൈ ബ്യൂട്ടിഫുൾ റോസ്. അയാൾ കൈ മുറിഞ്ഞിടത്ത് ഫൈസി കെട്ടികൊടുത്ത ഷാൾ അഴിച്ചെടുത്തു. അപ്പോഴേക്കും ഒരു നഴ്സ് കേറി വന്നു. അവളുടെ കൈ ഡ്രസ്സ് ചെയ്തു കൊടുത്തു പോയി.
അവളും പോകാൻ നോക്കിയതും അയാൾ കൈ ഞൊടിച്ചു.
അവൾ തിരിഞ്ഞു നോക്കി.
നിനക്ക് ഇനിയും ഈ ഗെയിമിൽ നിന്നും പുറത്തു പോകാൻ സമയം ഉണ്ട്. മുന്നോട്ട് പോയാൽ അടുത്തത് നിന്റെ ഫാമിലി ആയിരിക്കും നഷ്ടപെടുത്തേണ്ടി വരിക.നിന്റെ ഉപ്പ ഉമ്മ സമീർക്ക നിന്റെ ഫാമിലി..... ഇപ്പൊ തന്നെ നിന്റെ പ്രണയം സൗഹൃദം രണ്ടും നഷ്ടപ്പെട്ടു. ഈ ഗെയിമിൽ നിന്നും തോൽവി സമ്മതിച്ചു പുറത്തു പോവ്വുകയാണെങ്കിൽ ഷെറി.... അവൾക്ക് ഏറ്റവും നല്ല ട്രീറ്റ്‌മെന്റ് തന്നെ ഞാൻ കൊടുക്കാം. ഈ വേൾഡ് എവിടെ പോയാണെങ്കിലും അവളെ ഈ അവസ്ഥയിൽ നിന്നും മോചിപ്പിക്കാം ഒന്നിനും പറ്റിയില്ലെങ്കിൽ അവളെ അങ്ങ് തട്ടിക്കളഞ്ഞിട്ടാണെങ്കിലും ഫൈസിയെ നിനക്ക് തന്നെ തരാം.
അവൾ രൂക്ഷമായി നോക്കി.
ഇങ്ങനെ നോക്കി കൊല്ലാതെ മുത്തേ. പറഞ്ഞത് തിരിച്ചെടുത്തു സിസിനെ പറഞ്ഞത് ഇഷ്ടം ആയില്ലല്ലേ. ആ ഷെറിയെ തട്ടികളയുന്നില്ല. ഒന്നിനും പറ്റിയില്ലേൽ ഞാൻ കെട്ടിക്കോളാം ആ പൂതനയെ പോരേ. പിന്നെ സാലിം അവനെ സോറി പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു. എന്ത് തീരുമാനിക്കുന്നു.
അവൾ കണ്ണും മുഖവും തുടച്ചു. അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ എന്റെ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും. അതിനിനി സ്വയം മരിക്കേണ്ടി വന്നാൽ പോലും ഞാൻ ചെയ്തിരിക്കും.
നിന്റെ മറുപടി ഇതായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം. എന്നാലും ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു. അപ്പൊ പിന്നെ കാണാം.
കുറച്ചു നടന്നു പിന്നെ തിരിച്ചു വന്നു. പറഞ്ഞു
യൂ ആർ സൊ ഹോട്ട്. മനസ്സിൽ ഒന്നും വെക്കുന്ന ശീലം ഇല്ല. എന്താണെങ്കിലും തുറന്നു പറയും അതാ ശീലം.
എല്ലാ പെണ്ണിന്റെയും കൂട്ടത്തിൽ ഈ സഫ്നയെ കൂട്ടണ്ട. പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും രണ്ടും സൂക്ഷിച്ചു വേണം. അല്ലെങ്കിൽ വന്ന കോലത്തിൽ തിരിച്ചു പോയിന്നു വരില്ല.
എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. അത് കൂട്ടിന് ആളുണ്ടെന്ന ധൈര്യമോ തിരിച്ചു തല്ലാൻ എന്റെ കൈക്കരുത്ത് ഉണ്ടെന്ന ധൈര്യമോ അല്ല. കൂട്ടിന് നീയുണ്ടെന്ന ധൈര്യം. എനിക്ക് ഒരു പോറൽ പോലും വരാതെ നീ കാക്കുമെന്ന വിശ്വാസം.
അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
എന്താ ചിരിക്കൂന്നേ.
അല്ല എന്നെ സംബന്ധിചിടത്തോളം നീ വില്ലന. എന്നിട്ട് ഹീറോയുടെ സംസാരവും. അതോർത്തു ചിരി വന്നു പോയതാ.
എന്നെ വില്ലനാക്കിയത് നീയല്ലേ. അനുഭവിച്ചോ. ഫ്രണ്ട് ബ്രോ ലവ് ഇതിൽ ഏത് റോൾ തരുന്നോ ആ റോൾ സ്വീകരിക്കാൻ ഞാനിപ്പോഴും റെഡിയാ.
എന്തിനാ കുറച്ചേ എന്റെ ഭാവികാല വുഡ്ബി ആയിക്കൂടെ.
നോ ചാൻസ്. എനിക്കീ റിലേഷൻഷിപ്പിൽ ഒട്ടും വിശ്വാസം ഇല്ല. ഭാര്യ.... ഭർത്താവ്..... അയ്യോ ഓർക്കുമ്പോൾ തന്നെ ടെൻഷൻ ആണ്. ഇതാകുമ്പോ ഡേറ്റിംഗ് എന്ന പേരിൽ എല്ലാ സ്വാതന്ത്ര്യം ഉണ്ട്. ഒന്നിനെ മടുത്ത വേറൊന്ന്
പിന്നെന്തിനാ ഈ മാര്യേജ് എന്ന പുലിവാൽ പിടിക്കുന്നെ. പിന്നെ കെട്ടുന്നുണ്ടെങ്കിൽ നിന്നെ പോലെ ഒന്നിനെകെട്ടണം. വേറെ പെണ്ണ് വന്ന ഒരു ശല്യം ഉണ്ടാകാതെ ഒഴിഞ്ഞു പൊക്കൊളുമല്ലോ. അവന്റെ വാക്കുകളിൽ ഒരു പരിഹാസം കലർന്നിരുന്നു.
അതിന് ആരു പറഞ്ഞു ഞാൻ അവനെ വിട്ടെന്ന്. മരണം വരെ ദാ ഇവിടെ ഉണ്ടാവും അവൻ അവൾ ഹൃദയത്തിൽ തൊട്ട് പറഞ്ഞു.
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയി.
വേനലിൽ ദലങ്ങൾ പോൽ
വളകൾ ഊർന്നു പോയി..
ഓർത്തിരുന്നു... ഓർത്തിരുന്നു അവൻ രീതിയിൽ ആ സോങ് പാടി.
തോക്കും പിടിച്ചു നടക്കുന്ന നിന്റെ ഉള്ളിൽ സംഗീതമോ. അതൊക്കെ പോട്ടെ നിനക്ക് മലയാളം.........
വായിക്കാനും എഴുതാനും അറിയില്ല. മലയാളം ഫിലിം ഒക്കെ കാണാറുണ്ട്. മാ ഫേവറൈറ് സോങ്. വീട്ടിൽ മോം പപ്പ ഇവരൊക്കെ മലയാളം മാത്രമേ സംസാരിക്കു. അങ്ങനെ ഞാനും മലയാളം സംസാരിക്കാൻ പഠിച്ചു. അവന്റെ ഫോൺ റിങ് ചെയ്തു. അറ്റൻഡ് ചെയ്തു അവളെ നോക്കി പറഞ്ഞു സാലിം വരുന്നുണ്ട്.
ബായ്..... സീയൂ...മാ സ്വീറ്റ് ഡാർലിംഗ്.അവൻ ഒരു ഫ്ളയിങ് കിസ്സ് കൊടുത്തു.
സാലിം കടന്നു വന്നതും അവൻ പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും ഒന്നിച്ചു ആയിരുന്നു. രണ്ടു പേരും കൂട്ടി മുട്ടി.
സോറി രണ്ടു പേരും ഒന്നിച്ചു പറഞ്ഞു.
Its ok അതും രണ്ടു പേരും ഒന്നിച്ചു പറഞ്ഞതും രണ്ടാളെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
ഐ ആം ഷാൻ. ഷാൻ അഹ്മദ് അവൻ കൈ നീട്ടി. സാലി തിരിച്ചു കൈ കൊടുത്തു.
സാലിം അൻവർ.
സഫു പെട്ടന്ന് അവരെ അടുത്തേക്ക് പോയി.
ഷാൻ ഈ ഹോസ്പിറ്റലിലെ ഓണറുടെ കസിൻ ആണ്. ഇവിടെ എന്താ പ്രോബ്ലം എന്ന് അറിയാൻ വന്നു നോക്കിതാ. ഫൈസി ഗ്ലാസ് അടിച്ചു പൊട്ടിച്ചോണ്ട്.....
ജസ്റ്റ് ഒന്ന് നോക്കിന്നെ ഉള്ളു. മിസ്റ്റർ മുഹമ്മദ് ഫൈസാൻ ഇതിന്റെ കോമ്പൻസേഷൻ തന്നു. പ്രോബ്ലം സോൾവാക്കി.
സാലിം അവനെ അടിമുടി നോക്കി. വെളുത്തു തുടുത്തു ഒരു നോർത്തിന്ധ്യൻ ഫിലിം സ്റ്റാർ പോലെ യുള്ള ഒരുത്തൻ. ഏറി വന്ന ഇരുപത്താറ് ഇരുപത്തേഴ് വയസ്സ് ഉണ്ടാകും.ക്ലീൻ ഷേവ്. പറഞ്ഞ സംസാരത്തിൽ നിന്നും മലയാളി അല്ലെന്ന് മനസ്സിലായി.
ഓക്കേ ബൈ അവൻ പുറത്തേക്ക് പോയി.
സാലി അകത്തേക്ക് വന്നു. അവിടെ നിന്ന് എന്തോ കവർ എടുത്തു പുറത്തേക്ക് പോയി. അവളെ നോക്കുക പോലും ചെയ്തില്ല.
അവളും തിരിച്ചു മൈൻഡ് ചെയ്തില്ല.
*****
ഷാൻ നടന്നു പോകുമ്പോഴാ ഓപ്പോസിറ്റ് ഫൈസാനും അജുവും വന്നത്. അവൻ മനപ്പൂർവം അറിയാത്ത ഭാവത്തിൽ ഫൈസന്റെ ചുമലിൽ ഒറ്റയടി.
സോറി ബോസ്. ഷാൻ ഉടനെ തന്നെ സോറി പറഞ്ഞു.
Its ok എന്ന് പറഞ്ഞു അവർ പോയി.
ഷാനിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
കുറച്ചു കഴിഞ്ഞു എന്തിനോ പോക്കറ്റിൽ കയ്യിട്ട അവൻ ഞെട്ടിപ്പോയി. എന്തോ ഒരു ഫോട്ടോ. ഇത് എങ്ങനെ.... എവിടെ നിന്ന് വന്നു ആരത്തായിരിക്കും ഇത്. എങ്ങനെ എന്റെ പോക്കറ്റിൽ വന്നു. അവൻ അത് തുറന്നു നോക്കി. കുറച്ചു ഫോട്ടോസ് ആണ്. ആദ്യത്തേതിൽ ഒരാണും പെണ്ണും ലിപ് ടു ലിപ് കിസ്സ് കൊടുക്കുന്ന ഫോട്ടോ. രണ്ടാളെയും മുഖം കാണുന്നില്ല. മറ്റേ ഫോട്ടോയിൽ ആണിന്റെയും പെണ്ണിന്റെയും തോളിൽ ചാരി ഇരുന്ന ഫോട്ടോ. ഡ്രെസ്സിൽ നിന്നും നേരത്തെ കിസ്സ് ചെയ്ത ഫോട്ടോയിൽ ഉള്ള കക്ഷികൾ ആണെന്ന് മനസ്സിലായി.അവരുടെ മുഖം കണ്ടതും അവൻ ഞെട്ടി എണീറ്റു പോയി. വിശ്വസിക്കാനാവാതെ അവൻ വീണ്ടും വീണ്ടും നോക്കി. അവൻ മറ്റുള്ള ഫോട്ടോസ് നോക്കി. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
അജൂ..... അവൻ അജുനെ കെട്ടിപിടിച്ചു.
അജു ഒന്നും മനസ്സിലാവാതെ അവനെ നോക്കി. അവൻ ഫോട്ടോ കാണിച്ചു കൊടുത്തു. അജുന്റെ മുഖത്തും സന്തോഷം നിറഞ്ഞു.
ആരാടാ ഈ ഫോട്ടോസ് എടുത്തത്.
ആരായാലും അവൻ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ദൈവ ദൂതന. കുറച്ചു മിനിറ്റുകൾ മുൻപ് വരെ ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന പ്രാർഥിച്ചത്. ഇപ്പൊ എല്ലാരേം കയ്യിൽ കിട്ടിയ കൊന്നു കൊലവിളിക്കണ്ട ദേഷ്യം ഉണ്ട്.
എന്നാലും ആരാന്നു ഒരു പിടിയും ഇല്ലല്ലോ.
അപ്പോഴാ അവൻ ഒരു ഫോട്ടോയുടെ പിറകിൽ എന്തോ എഴുതിയത് കണ്ടു അവൻ നോക്കി പ്ലീസ് കാൾ മി മിസ്റ്റർ ഫൈസാൻ.
താഴെ ഷാൻ അഹ്മദ് പിന്നെ ഒരു ഫോൺ നമ്പർ ഉണ്ടായിരുന്നു. അവൻ അപ്പൊ തന്നെ വിളിച്ചു.
നേരിട്ട് കാണാൻ പറ്റുമോന്ന് ആയിരുന്നു ഫോൺ എടുത്ത ഉടനെ ചോദിച്ചത്.ഫൈസി യെസ് പറഞ്ഞു. ഷാൻ ഉടനെ തന്നെ വരണ്ട സ്ഥലം പറഞ്ഞു കൊടുത്തു. പിന്നെ ഒരു കണ്ടിഷനും . നമ്മൾ മീറ്റ് ചെയ്യുന്നത് ആരോടും പറയരുത്. പ്രത്യേകിച്ച് സഫ്ന സാലിം അവളുമായി ബന്ധപെട്ട ആരും. അവൻ സമ്മതം മൂളി.
അവൻ പെട്ടന്ന് തന്നെ അവിടെയെത്തി.
ഷാനിനെ കണ്ടതും അവൻ ഓർമ വന്നു. രാവിലെ ഹോസ്പിറ്റലിൽ വെച്ച് ദേഹത്ത് ഇടിച്ചു സോറി പറഞ്ഞ ആൾ. അപ്പോഴായിരിക്കും ആ ഫോട്ടോ എന്റെ കീശയിൽ ഇട്ടതെന്ന് അവന് മനസ്സിലായി.
ഹലോ മിസ്റ്റർ ഫൈസാൻ അവൻ കൈ കൊടുത്തു.
എന്നെ എങ്ങനെ പരിജയം.
നിന്നെ പരിജയം ഇല്ല. നിന്റെ ഭാര്യ സഫ്നയെ പരിജയം ഉണ്ട്. അവളെ ഹസ്ബൻഡ് എന്ന നിലയിൽ ഇപ്പൊ നിന്നെ അറിയാം.
സഫുനെ എങ്ങനെ പരിജയം.
പരിജയം എന്ന് ചോദിച്ച രണ്ടു ദിവസം മുൻപ പരിജയപെട്ടത്. ശരിക്കും പറഞ്ഞാൽ കഴിഞ്ഞ രണ്ടു ദിവസം അവൾ എന്റെ കൂടെ ആയിരുന്നു. എന്റെ വീട്ടിൽ.
............ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 83
തന്റെ ഭാര്യ രണ്ടു ദിവസം എന്റെ കൂടെയാണെന്ന് അറിഞ്ഞിട്ടും എന്താടോ ദേഷ്യം വരാത്തത്.
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
എനിക്ക് എന്റെ ഭാര്യയെ വിശ്വാസം ആണ്. എന്തെങ്കിലും ആവിശ്യം ഉണ്ടായിക്കാനും അവൾ നിന്റെ അടുത്ത് വന്നിട്ട് ഉണ്ടാകും. ദാറ്റ്‌സ് ഓൾ
കെട്ടിയോൾ മദര്തെരേസക്ക് പഠിക്കുന്നു. നീ ഗാന്ധിസത്തിനും സൂപ്പർ ജോടികൾ തന്നെ. പറഞ്ഞിട്ട് എന്താ കാര്യം ഒന്നിച്ചു ജീവിക്കാൻ വിധിയില്ലല്ലോ.
നിങ്ങൾ ആരാ ശരിക്കും. സഫ്നയെ എങ്ങനെയാ പരിജയം. സാലിയുടെ കൂടെ കാണുന്ന ആ പെണ്ണെതാ. ആ ഫോട്ടോയിൽ കാണുന്നത് പോലെ ഷെറി കളിക്കുന്ന ഡ്രാമയാണോ ഈ സൂയിസൈഡ്. നിങ്ങൾക്ക് എങ്ങനെയാ ഈ ഫോട്ടോസ് കിട്ടിയത്.
എല്ലാം ചോദ്യവും ഒന്നിച്ചു ചോദിക്കാതെ മുത്തേ. അതൊക്കെ പറയാൻ അല്ലെ നിന്നെ വിളിച്ചത്.
ഫൈസി ഒന്ന് മൂളി.
ക്വസ്റ്റൻ നമ്പർ വൺ. സഫ്നയെ എങ്ങനെയാ പരിജയം എന്ന്. അവളുടെ ഉപ്പാന്റെ പെങ്ങളുടെ മകനാണ് ഞാൻ. ഷാൻ.ഷാൻ അഹ്മദ്. എന്റെ പേരിലുള്ള അഹ്മദ് അവളുടെ ഉപ്പാനോടുള്ള സ്നേഹം കൊണ്ട് എന്റെ ഉമ്മ ഇട്ടതാണ്.അവർ തമ്മിൽ അത്രയും സ്നേഹത്തോടെ കഴിഞ്ഞിരുന്നത. വിധി അല്ലാതെന്ത് പറയാൻ. എല്ലാവരെയും ഓരോ വഴിക്ക് ആക്കി. സഫ്ന രണ്ടു ദിവസം മുൻപ് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അങ്ങ് മുബൈയിൽ. ഗ്രാൻഡ്പയെ കാണാനാ വന്നത്. ഉപ്പാനോട് പൊറുത്തു ഉപ്പാനെ ആ വീട്ടിലേക്ക് സ്വീകരിക്കണംന്ന് പറയാൻ . ഗ്രാൻഡ്പ അവളെ കാണാൻ തന്നെ കൂട്ടാക്കിയില്ല. ആരോടും മിണ്ടാനോ വീട്ടിൽ കയറാനോ ഒന്നിനും സമ്മതിച്ചില്ല. പുറത്താക്കി ഗേറ്റ് അടച്ചു. അത്ര കലിപ്പിൽ ആയിരുന്നു ഗ്രാൻഡ്പ. ഗ്രാൻഡ്പ അറിയാതെ എന്റെ ഉമ്മ അവളെ ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ കൂട്ടി വന്നു. സത്യം പറഞ്ഞ ഞങ്ങൾക്ക് ആർക്കും അവളോട് ഒരു ദേഷ്യവും ഇല്ല. അല്ലെങ്കിലും അവൾ തെറ്റൊന്നും ചെയ്തില്ലല്ലോ. ഗ്രാൻഡ്പ അറിയാതെ ഞങ്ങളുടെ കുടുംബത്തോടൊപ്പം രണ്ടു ദിവസം അവിടെ താമസിച്ചു. കുറഞ്ഞ സമയം കൊണ്ട് ഞങ്ങളെ എല്ലാവരെയും അവൾ കയ്യിലെടുത്തുന്ന് പറഞ്ഞ മതി. തനിച്ച അവൾ മുംബൈക്ക് വന്നത്. ഒരു പെണ്ണ് മുംബൈക്ക് ഒറ്റക്ക് ഫ്ലൈറ്റ് കയറി വന്നുന്ന് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. അതും അവളെ പോലെ എട്ടും പൊട്ടും തിരിയാത്ത ലോകം കാണാത്ത ഒരു പെണ്ണ്. അതിൽ നിന്ന് തന്നെ ഊഹിക്കാമായിരുന്നു എന്തൊക്കെയോ പ്രോബ്ലംസ് അവൾക്ക് ഉണ്ടായിരുന്നുന്ന്. തിരിച്ചു വരുമ്പോൾ ഉമ്മയാണ് പറഞ്ഞത് തനിച്ചു വിടണ്ട കൂടെ പോവാൻ . എന്റെ ഉമ്മ പറഞ്ഞ പോലെ ദാ നിന്റെ വൈഫിനെ സേഫ് ആയി നാട്ടിൽ എത്തിക്കുകയും ചെയ്തു. വരുന്ന വഴിയിൽ കുറെ ചോദിച്ചപ്പോൾ അവളുടെ കഥ പറഞ്ഞു. ആ കദന കഥ കേട്ടപ്പോൾ എവിടെയൊക്കെയോ ഒരു...... ഒരിത്. അവളെ ഹെൽപ്പ് ചെയ്യണമെന്ന് തോന്നി. ഇവിടെയും ഉണ്ടെടോ എനിക്ക് പിടി. ഞാൻ അന്വേഷിച്ചു അവൾക്ക് ചുറ്റും ഉള്ള എല്ലാവരെ പറ്റിയും അന്വേഷിച്ചു . ഫസ്റ്റ് വൺ സാലിം അൻവർ. അവനിൽ അവൾക്ക് ആദ്യമേ കണ്ണുള്ളോണ്ട് അവൻ പിറകിൽ നിന്നും കളിക്കുന്നുണ്ടോന്ന് ഒരു ഡൌട്ട്. അങ്ങനെ അവന്റെ പിറകിൽ നടന്നപ്പോ കിട്ടിയതാ ആ ലവ് ബേർഡ്‌സ് പിക്. കട്ടക്ക് പ്രേമം ആണെന്ന കേട്ടത്. അവന്റെ കഷ്ടകാലത്തിന് കിസ്സ് കൊടുക്കുന്ന ഫോട്ടോയാ എന്റെ പിള്ളേർക്ക് കിട്ടിയത്. പെണ്ണ് ഏതോ ഒരു കോളേജിൽ പഠിക്കുന്നു. സഫ്നക്ക് ഇതിനെ പറ്റി എല്ലാം അറിയാം. അവർ രണ്ടു പേരും തമ്മിൽ കളിക്കുന്ന ഡ്രാമയാണ് എൻഗേജ്മെന്റ്. മറ്റുള്ളവരെ കണ്ണ് പൊട്ടിക്കാൻ. ഒരിക്കലും സാലിയെ അവൾ വിവാഹം കഴിക്കില്ല. മറ്റൊരു വിവാഹത്തിന് വീട്ടുകാർ മുതിരാതിരിക്കാൻ അവൾ സാലിയെ മുന്നിൽ നിറുത്തി കളിക്കുന്ന ഡ്രാമ.
പിന്നെ ഉള്ളത് ഷെറി. ആഗ്രഹിച്ചത് എന്തും ഏത് വിധേനയും നേടിയെടുക്കുന്നവൾ. സ്വന്തം കാര്യം അല്ലാതെ മറ്റുള്ളവരെ പറ്റി ചിന്തിക്കുക കൂടി ചെയ്യില്ല. സ്വാർത്ഥതയും അഹങ്കാരവും കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടക്കുന്നവൾ. കൂട്ടിന് പക്കാ ക്രിമിനൽ ബുദ്ധിയും. ഈ സൂയിസൈഡ് നാടകവും നിന്നെ നേടാനുള്ള അവളുടെ ഒരു തന്ത്രം മാത്രമാണ്. സഫുന്റെയും മറ്റുള്ളവരെയും മുന്നിൽ സെന്റിമെന്റൽ ഡ്രാമ കളിച്ചു അവൾ അതിന്റെ ഫസ്റ്റ് സ്റ്റെപ് കടക്കുകയും ചെയ്തു. Icu വിന്റെ ഉള്ളിൽ അവളും അവളുടെ ബ്രദർ തമ്മിൽ ഉള്ള കൂടിക്കാഴ്ചയുടെയും ഫുഡ് അടിക്കുന്നതിന്റെയും ഫോട്ടോസ് ആണത്. ഇക്കാര്യം ഒന്നും ഞാൻ ഇത് വരെ സഫുനോട് പറഞ്ഞിട്ട് ഇല്ല.
ഫൈസി അതൊക്കെ കേട്ട് കണ്ണും മിഴിച്ചു ഷാനിനെ നോക്കി നിന്നു.
തന്നെ ഞാൻ വിളിപ്പിച്ചത് എന്ന് വെച്ചാൽ ഇനി നിന്റെ കയ്യില എല്ലാം. ഷെറിയുടെ ഡ്രാമ പൊളിച്ചു സഫുനെ നേടിയെടുക്കേണ്ടത് ഇനി നിന്റെ ഉത്തരവാദിത്യം ആണ്. നീ ചിന്തിക്കുന്നത് എന്താന്ന് എനിക്കറിയാം പെട്ടന്ന് ഒരു ദിവസം വന്നു ഇത് വരെ പരിജയം പോലും ഇല്ലാത്ത ഒരാളെ സഹായിക്കുന്നത് എന്തിനാന്നു അല്ലെ. ഉത്തരം ഒന്നേ ഉള്ളു. ഒരാളെ എത്ര കാലമായി അറിയാം എന്നല്ല. അറിഞ്ഞ കാലം കൊണ്ട് എത്രത്തോളം മനസ്സിലാക്കി എന്നതാണ് കാര്യം. സഫുന്റെ ഫുൾ ഹിസ്റ്ററി അവളെ ഉപ്പാന്റെ അടുത്ത് നിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്.
എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല. ഈ പ്രോബ്ലം എങ്ങനെ പരിഹരിക്കും എന്നറിയാതെ ആകെ കൺഫ്യുസ്ഡ് ആയി നിൽക്കുവാരുന്നു. ശരിക്കും പറഞ്ഞ ഇപ്പോഴാ സമാധാനം ആയത്. ഒരിക്കലും മറക്കില്ല ഈ ഉപകാരം ഫൈസി അവനെ പെട്ടെന്ന് പോയി കെട്ടിപിടിച്ചു.
എനിക്ക് നന്ദിയൊന്നും വേണ്ട അതൊരു പാവം പൊട്ടി പെണ്ണാ എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം കാന്താരി. ഇനിയെങ്കിലും നിങ്ങൾ സന്തോഷം ആയി സമാധാനം ആയി ജീവിക്കാൻ നോക്ക്.
പിന്നെയൊരു കാര്യം ഈ ഫോട്ടോസ് കൊണ്ട് പോയി എല്ലാവരെയും കാണിച്ചു അവളെ ഡ്രാമ പൊളിക്കാം എന്നാണ് ഉദ്ദേശം എങ്കിൽ അത് വേണ്ട. നല്ലവണ്ണം ആലോചിച്ചേ എന്തു തീരുമാനവും എടുക്കാവൂ. തല്ക്കാലതെക്ക് ഈ പ്രശ്നം പരിഹരിച്ചലും കുറച്ചു കഴിഞ്ഞു വീണ്ടും ഷെറി എന്തെങ്കിലും കൊനിഷ്ട്ട കൊണ്ട് വരും. സോ എന്നെന്നേക്കുമായി ഷെറിയ ഒഴിവാക്കികൊണ്ടുള്ള വഴി കണ്ടു പിടിക്കുക.
ഞാൻ രണ്ടു മൂന്ന് ദിവസം ഇവിടെയുണ്ടാകും.
പറ്റിയാൽ വീണ്ടും കാണാം. എന്ത് ഹെല്പ് വേണമെങ്കിലും ചോദിക്കാം. ഞാൻ ഉണ്ടാകും നിന്റെ കൂടെ. അവൻ അവന്റെ കാർഡ് ഫൈസിക്ക് കൊടുത്തു.
ഫൈസി വീണ്ടും ഷാനിനോട് ഒരുപാട് പ്രാവശ്യം താങ്ക്സ് പറഞ്ഞു. അവന് സന്തോഷം സഹിക്കാൻ ആവാതെ തുള്ളിച്ചാടി.
ഫൈസി പോയതും ഷാനിന്റെ കൂടെയുള്ള ഒരാൾ ഷാനിന്റെ അടുത്തേക്ക് വന്നു.
സർ....... അയാൾ അവനെ നോക്കി തല ചൊറിഞ്ഞു നിന്നു.
എന്താ ഡൌട്ട് നിനക്ക്
സാർ ശരിക്കും സഫ്നയെ സഹായിക്കുകയാണോ ദ്രോഹിക്കുകയാണോ ചെയ്യുന്നത്.
അവൻ പൊട്ടിച്ചിരിച്ചു. സഫുന് ദ്രോഹം..... ഫൈസിക്ക് സഹായം.
സാർ പറഞ്ഞ കള്ളക്കഥ ഫൈസി വിശ്വസിക്കോ. അന്വേഷിച്ചിടത്തോളം ഫൈസി കൂർമ്മ ബുദ്ധിയുള്ള ഒരാളാണ്. അവൻ ആകെ തോറ്റിട്ടുള്ളതും തോറ്റു കൊടുത്തിട്ടുള്ളതും സഫുന്റെ മുന്നിൽ മാത്രമാണ്. അത് കൊണ്ട് അവനെ അത്ര നിസ്സാരകാരൻ ആക്കണ്ട.
അവൻ അന്വേഷിച്ചു നോക്കിയാലും ഇതിൽ കൂടുതൽ സത്യം അവന് അറിയാൻ പറ്റുമോ . ഒരിക്കലും ഇല്ല. സഫ്ന...... അവൾ ഞാനും ആയുള്ള പ്രോബ്ലംസ് ആരോടും പറയുകയും ഇല്ല. പറയാൻ പറ്റില്ല അവൾക്. സോ ഫൈസി വിശ്വസിച്ചേ പറ്റു ഇതൊക്കെ.
സാർ എന്തിനാ ഇങ്ങനെ റിസ്ക് എടുക്കുന്നെ. സഫ്ന..... അവളുടെ നേരെ ഒരേ ഒരു ബുള്ളറ്റ്. എല്ലാ പ്രശ്നവും തീർത്തു നമുക്ക് പെട്ടെന്ന് തിരിച്ചു മുംബൈക്ക് പോവ്വുകയും ചെയ്യാം.
നോ... ഷി ഈസ് മൈ ബ്യൂട്ടിഫുൾ റോസ്. ജീവിതത്തിൽ ആദ്യം ആയ തോക്കെടുത്തപ്പോൾ കൈ വിറച്ചത്. അതും ഒരു പെണ്ണിന് മുന്നിൽ. എനിക്ക് അവളെ കൊല്ലാൻ പോയിട്ട് നുള്ളി വേദനിപ്പിക്കാൻ പോലും പറ്റില്ല. ബട്ട് ഈ ഗെയിമിൽ തോൽക്കാനും വയ്യ. അതിന് ഞാൻ കണ്ടുപിടിച്ച വഴിയാ ഇത്. ഫൈസി. അവൻ ആണെന്റെ ആയുധം. അവനെ വെച്ച് ഞാൻ സഫുന് എതിരെ കളിക്കും. ഞാനിപ്പോ അവന് കൊടുത്തത് അവളുടെ ജീവനും ജീവിതവും ആണ് . അവൾ എത്രത്തോളം എല്ലാരിൽ നിന്നും അകന്നു പോകുന്നോ അതിനേക്കാൾ ഇരട്ടി ഞാനവളെ അവരുമായി അടുപ്പിക്കും. അവളെ കൊണ്ട് ഞാൻ എന്റെ മുന്നിൽ അടിയറവ് പറയിപ്പിക്കും. അവളൊരിക്കലും ഇനി മുംബൈക്ക് തിരിച്ചു വരാന് പറ്റാത്ത അവസ്ഥ അവൾക്ക് ഇവിടെയുണ്ടാക്കും. അവളൊരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരിക്കും ഇനി അവൾക്ക് നേരിടേണ്ടി വരിക.
സാർ എന്താ ഉദ്ദേശിച്ചത്. സഫു ഫൈസിയോടുള്ള ഇഷ്ടം കൊണ്ട് അവളുടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുമെന്നോ.
പിന്തിരിപ്പിക്കും ഞാൻ. ഫൈസി... അവന്ന് വേണ്ടി അവൾ എന്ത് വേണമെങ്കിലും ചെയ്യും.ഫൈസി എന്ന് വെച്ച ജീവന അവൾക്ക്. എന്നിട്ടും അവൾ അവനെ വേണ്ടാന്ന് വെക്കുന്നത് താൻ തെറ്റുകാരിയാണെന്ന കുറ്റബോധം ആണ്. എനിക്കറിയാം ഇനി എന്താണ് വേണ്ടതെന്ന്. നീ പോയി ഫൈസിയുടെ ഓഫീസിൽ ഉള്ള എല്ലാരുടെയും ലിസ്റ്റ് എടുക്ക് അതിൽ നമ്മളെ സഹായിക്കാൻ പറ്റുന്ന ഒരാളെ കണ്ടുപിടിക്ക്. നമ്മൾ എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരാളെ.
******
സാലിം എന്തോ ഫയൽ നോക്കുമ്പോഴാണ് പിറകിൽ നിന്നും സൗണ്ട് കേട്ടത്
എസ്ക്യൂസ് മി. മേ ഐ കമിങ് സർ.
യെസ്
ഫൈസിയെ കണ്ടതും സാലി ആകെ ടെൻഷൻ ആയി. ഇവൻ എന്തിനാ ഇവിടെ. അതും ഫോർമാലിറ്റി ഒക്കെ എന്നോട്.
പ്ലീസ് സീറ്റ്. ഫൈസി പോയി ചെയറിൽ ഇരുന്നു.
ഞാൻ ഒരു കംപ്ലൈന്റ് തരാൻ വന്നതാ.
കംപ്ലൈന്റ്...... ആർക്കെതിരെ. എന്താ സംഭവം.
ഒരു ചീറ്റിങ്ങ് കേസ് ആണ്. വിവാഹവാഗദാനം നൽകി എൻഗേജ്മെന്റ് വരെ ചെയ്തു. ഇപ്പോഴാ അറിയുന്നേ അവളെ ചീറ്റ് ചെയ്യുകയാണ് അവന് വേറെ പെണ്ണ്മായി റിലേഷൻ ഉണ്ടെന്ന്.
സാലിക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി. എന്നാലും ആരായിരിക്കും എന്നെ ഒറ്റു കൊടുത്തത്. സഫുന് മാത്രമേ അത് അറിയൂ. അവൾ ഒരിക്കലും ഇവനോട് പറയില്ല.
സർ ഒന്നും പറഞ്ഞില്ല.
സാലി ഒന്നും മനസ്സിലാകാത്ത പോലെ നടിച്ചു.
തെളിവ് ഉണ്ടോ നിന്റെ കയ്യിൽ അങ്ങനെ ആണെങ്കിൽ കേസ് എടുക്കാം.
ഫൈസി ഫോട്ടോ അവന്ന് നേരെ നീട്ടി.
ഇത്രയും പോരേ തെളിവ്.
അവൻ ഞെട്ടി എണീറ്റു. നിനക്ക് ഇതെവിടുന്നു കിട്ടി. ആരാ തന്നത്.
അതൊക്കെ കിട്ടി. ഇനി കേസ് എടുക്കലോ.
ഇല്ലെങ്കിൽ പറ ഞാൻ അവളെ വീട്ടുകാരോട് പോയി സംസാരിച്ചോളാം.
നിനക്ക് ഇപ്പൊ എന്താ വേണ്ടേ.
ഈ ഫോട്ടോ ആരാ തന്നത്. വീട്ടിൽ അറിഞ്ഞ ആകെ പ്രോബ്ലം ആകും. Plzzz
ഞാൻ പറയുന്നില്ല പോരേ. ബട്ട് എനിക്ക് കുറച്ചു കണ്ടിഷന് ഉണ്ട്.
എന്ത് വേണമെങ്കിലും ചെയ്യാം കോപ്പേ. സഫു കാൽ പിടിച്ചോണ്ടാ ഞാൻ. അത് കൊണ്ട് നിനക്ക് അല്ലെ ലാഭം. അവൾക്ക് വേറെ ചെക്കനെ നോക്കിയില്ലല്ലോ ആരും.
അത്ര സഹായം എനിക്ക് വേണ്ട. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.
പ്ലീസ് ഫൈസി. നീ എന്ത് പറഞ്ഞാലും അനുസരിച്ചോളാം.
എങ്ങനെ..... എങ്ങനെ.....
നീ പറയുന്നത് മാത്രമേ അനുസരിക്കു പോരേ.
അത് പോയിന്റ്.
നിനക്ക് ഈ ഫോട്ടോസ് എവിടുന്ന
ഷാൻ. അവൻ തന്നതാ അവൻ എല്ലാ കാര്യവും പറഞ്ഞു കൊടുത്തു.
ഈ ഷാൻ പറഞ്ഞത് മുഴുവൻ നീ വിശ്വസിക്കുന്നുണ്ടോ ഫൈസി.
ഒരിക്കലും ഇല്ല. അവൻ പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ അന്വേഷിച്ചു. ബട്ട് ഇതൊക്കെ അവൻ ചെയ്തത് എന്തിനെന്ന മനസ്സിലാകാതെ. കോടികൾ ആസ്തിയുള്ള യുവ ബിസിനസ് കാരൻ. ഓരോ മണിക്കൂറിനും ലക്ഷങ്ങളുടെ വിലയുള്ളവൻ. മോഡലിംഗ് ബിസിനസ് എന്നിങ്ങനെ മുംബൈനഗരത്തിൽ തിരക്ക് പിടിച്ചു നടക്കുന്ന ഇവൻ സഫുനെ സഹായിക്കാൻ മുംബൈയിൽ നിന്ന് എത്തുക. എന്നെ ഹെൽപ്പ് ചെയ്യുക.ഒന്നും അങ്ങ് മാച്ച് ആവുന്നില്ല. എല്ലാം തമ്മിൽ പരസ്പരം ഒരു പൊരുത്തകേട്.
സഫു പോയി വന്ന ശേഷം ആകെ മാറി. എന്നോട് ശരിക്കും മിണ്ടുന്നില്ല. അവോയ്ഡ് ചെയ്തു നടക്കുകയാ. വീട്ടിൽ ആണെങ്കിൽ എല്ലാവരോടും തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ടു വഴക്ക് ഉണ്ടാകുന്നുന്ന പറഞ്ഞു കേട്ടെ. ഏറ്റവും വലിയ കാര്യം അറിയോ നീയും ഷെറിയു തമ്മിൽ ഹോട്ടൽ റൂമിൽ വെച്ചു ഒന്നും നടന്നിട്ടില്ലന്ന് എനിക്കറിയാം. ഞാനത് അവളോട് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിചാടുമെന്ന കരുതിയത്. പക്ഷേ നോ റിയാക്ഷൻ. നിന്നോട് പറയരുതെന്ന് പറഞ്ഞു എന്നെ കൊണ്ട് സത്യം ഇടീക്കുകയാണ് ചെയ്തത്.
ടാ നീയിപ്പോ എന്താ പറഞ്ഞെ. ഞാനും ഷെറിയും തമ്മിൽ.......
ഒരു കൊളഫിക്കേഷനും നടന്നിട്ടില്ല. അതും ആ പിശാചിന്റെ ഡ്രാമയാണ്.
നിനക്ക് ഉറപ്പാണോ ഇക്കാര്യം.
സത്യമാടോ നീ ഫ്രഷ് ആണ്. ഫ്രഷ് എന്ന് പറയാൻ പറ്റില്ല.....അവൻ അർത്ഥം വെച്ചത് പോലെ പറഞ്ഞു ചിരിച്ചു. ബട്ട് ഷെറീടെ കാര്യത്തിൽ ഫ്രഷ് ആണ്.
സത്യം ആണോ ഞാനും.... അവളും.... . അവന് സംശയത്തോടെ സാലിയെ വീണ്ടും നോക്കി വിക്കി വിക്കി ചോദിച്ചു.
ആ. എന്റെ ഫ്രണ്ട് ആണ് ഈ ഹോട്ടലിലെ റിസപ്ഷ്യനിസ്റ്റ്. അവന എന്നെ വിളിച്ചു പറഞ്ഞത്. അവന് നിന്നെ അറിയൊന്നും ഇല്ല. ഷെറിയും ആ മാനേജരും തമ്മിൽ സംസാരിക്കുന്നത് കേട്ടു എന്തോ പ്രോബ്ലം ഉണ്ടെന്നു കരുതിയ എന്നെ വിളിച്ചു പറഞ്ഞത്. ഞാൻ പറഞ്ഞത് അനുസരിച്ചു അവൻ ഷെറീടെ ഫോട്ടോ എനിക്ക് അയച്ചു തന്നു. അവളെ കണ്ടപ്പോഴേ എനിക്ക് ഏകദേശം കാര്യം ഓടിയിരുന്നു. അവൾ റൂമെടുത്തത് മുതൽ ഓരോ കാരണം ഉണ്ടാക്കി അവനും റൂം ബോയ് ഒക്കെ ക്കൂടി ആ റൂമിൽ കേറിയിറങ്ങി അവളെ സ്വസ്ഥമായി ഇരിക്കാൻ വിട്ടിട്ടില്ല. അവസാനം ഇവനെയൊക്കെ പൂരതെറി വിളിച്ചു ഡോർ അടച്ചെന്ന കേട്ടെ. അപ്പോഴേക്കും പോലിസ് എത്തി. ഞങ്ങൾ എത്തി അതോണ്ട് മോനെ ഉറപ്പിച്ചു പറയാം നീയും അവളും തമ്മിൽ ഒന്നും നടന്നില്ലെന്ന്.
യാ അല്ലാഹ് നിനക്കണ് എല്ലാ സ്തുതിയും.
ഇക്കാര്യം ഓർത്തു നീറി നീറിയാ ഞാൻ ഇത്രയും ദിവസം കഴിഞ്ഞത്. എന്നാലും ആ പരട്ടകിളവി ഇക്കാര്യം എടുത്തു പറഞ്ഞു എന്നെ വിവാഹത്തിന് സമ്മതിപ്പിക്കാൻ.സത്യം അറിഞ്ഞിട്ടും എന്നെ കുറ്റപ്പെടുത്തി. അവൾക്ക് കൊടുത്തത് കുറഞ്ഞു പോയി. രണ്ടെണ്ണം കൂടി കൊടുക്കരുന്നു.
അപ്പൊ എങ്ങനെയാ മുന്നോട്ടുള്ള കാര്യങ്ങൾ.
സാലി ഫൈസിയെ നോക്കി.
നീ ഷാനിന്റെ പിറകെ. ഞാൻ എന്റെ ഭദ്രകാളീടെ പിറകെയും. എന്റെ മുന്നിൽ ആകെ ഉള്ളത് ഇനി പത്തു ദിവസം ആണ്. അതിനുള്ളിൽ എനിക്ക് ഷെറിയെ എന്നെന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്നും പുറത്താക്കിയേ പറ്റു. ഷാൻ പറഞ്ഞപോലെ തൽക്കാലതെക്ക് എന്തെങ്കിലും ചെയ്തിട്ട് കാര്യം ഇല്ല.
എന്താ ഈ പത്തു ദിവസം. ടു മന്ത്സ് ഇല്ലേ.
ഇല്ല. എന്താ സംഭവം എന്നൊന്നും അറിയില്ല. കേസിന്റെ വിധി മാറ്റിയെന്നും ത്രീ മന്ത്സ് പറഞ്ഞത് വൺ മന്ത് ആക്കി പോലും.വക്കീൽ വിളിച്ചു പറഞ്ഞതാ. ഇരുപത് ദിവസം കഴിഞ്ഞല്ലോ. ഇനി പത്തു ദിവസം മാത്രമേ ഉള്ളു ബാക്കി.
കോടതിയെയും വക്കീലിനെയും ക്യാഷ് കൊടുത്തു വാങ്ങണമെങ്കിൽ അത് ഒരിക്കലും ഷെറി അല്ല. ഷാൻ ആണ്. സാലി എന്തൊക്കെയോ ആലോചിച്ചു പറഞ്ഞു.
ഷാൻ വില്ലനാണോ അതോ ഹീറോയോ.
അത് അറിയുന്ന ഒരേ ഒരാൾ സഫുവണ്. ചോദിച്ചിട്ടും വലിയ കാര്യം ഇല്ല.
ഒരിക്കലും അവൾ അത് പറയില്ല. വല്ലാത്തൊരു ജന്മ അത്. അത് കൊണ്ട് അവളെ പിറകെ നടക്കുന്നതിനേക്കാൾ ഭേദം അവന്റെ പിറകെ നടക്കുന്നതാണ് ഫൈസി പറഞ്ഞു.
സാലി ആക്കി ചിരിക്കുന്നത് ഫൈസി കണ്ടു.
ഇളിക്കണ്ട. എന്നോട് ചെയ്തതിനെല്ലാം അവളെ കൊണ്ട് ഞാൻ എണ്ണിയെണ്ണി പകരം വീട്ടും നോക്കിക്കോ.
എന്ന പിന്നെ ഞാൻ പോട്ടെ. എനിക്ക് എന്റെ സ്വീറ്റ് ഡാർലിംഗിനെ കാണാനുണ്ട്. അതിന് കുറച്ചു പ്രിപറേഷൻ വേണം.
ആര് സഫുനെയോ
അവളെയിനി ആർക്ക് വേണം. ഞാൻ എന്റെ ഷെറി ഡാർലിംഗിനെ ആണ് പറഞ്ഞെ.
Ok. All the best. സാലി ചെറു ചിരിയോടെ അവന്ന് കൈ കൊടുത്തു.
******
ഷെറിയുടെ നിർബന്ധം കാരണം സഫു ആയിരുന്നു ഹോസ്പിറ്റലിൽ കൂട്ട്. അതിന് അവൾ ഒരു കണ്ടീഷൻ വെച്ചിരുന്നു. ഷെറിയുടെ ഉപ്പ ഒരിക്കലും അവിടെ വരാൻ പാടില്ലെന്ന്. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.
സഫു പോയി വാതിൽ തുറന്നു. മുന്നിലുള്ള ആളെ കണ്ടതും അവൾ ആകെ ഷോക്ക് ആയി. മുണ്ടും കരിനീല ഷർട്ടും ഇട്ട് കയ്യിൽ ഒരു ബൊക്കയുമായി പാല്പുഞ്ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു ഫൈസി. സത്യം പറഞ്ഞാൽ അവൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല. ഇവന്ന് എന്തിട്ടാലും ഒടുക്കത്തെ മോന്ജ് ആണല്ലോ റബ്ബേ. അവൾ അറിയാതെ അവനെ അടി മുടി നോക്കി നിന്നു പോയി.
ഇങ്ങനെ നോക്കല്ലേ എക്സ് വൈഫെ എനിക്ക് കണ്ണ് കൊള്ളും.
അവൻ പറയുന്നത് കേട്ടു ചമ്മലോടെ മുഖം താഴ്ത്തി.
ആരാ സഫു വന്നത് ഷെറി വിളിച്ചു ചോദിക്കുന്നത് കേട്ടു.
ഞാനാ ഡാർലിംഗ് അവൻ സഫുനെ സൈഡിലെക്ക് തള്ളിമാറ്റി അകത്തേക്ക് കയറി.
ഡാർലിംഗ്.... അവൾ വാ പൊളിച്ചു അവനെ നോക്കി.
ഷെറിക്ക് ബൊക്ക കൊടുത്തു. അവളുടെ ബെഡിൽ സൈഡിൽ ആയി അവൻ ഇരുന്നു. ഷെറിയുടെ കയ്യെടുത്ത് അവൻ കൈക്കുള്ളിൽ പിടിച്ചു.
സോറി ഷെറി നിന്നെ ഈ കോലത്തിൽ കാണാനുള്ള ശേഷി ഇല്ലാത്തോണ്ട ഞാൻ കാണാൻ വരാതിരുന്നത്. ഐ ആം റിയലി സോറി. ഷെറിയും സഫുവും ഞെട്ടലോടെ ഈ കാഴ്ച നോക്കി നിന്നത്. രണ്ടു പേർക്കും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്റെ മാറ്റം.
നിനക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ ഞാനൊരുപാട് വൈകിപ്പോയി. നീ എനിക്ക് വേണ്ടി ഇങ്ങനെ ജീവൻ കളയാൻ ശ്രമിക്കുന്ന ഞാനൊരിക്കലും കരുതിയില്ല. ഇന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് തിരിച്ചു സ്നേഹിക്കേണ്ടത്. ഇത്രയും നാൾ എന്നെ ഇഷ്ടം അല്ലാത്ത ഒരാൾക്ക് വേണ്ടി എന്റെ ലൈഫ് ഞാൻ കളഞ്ഞു കുളിച്ചു.അതിലിപ്പോ എനിക്ക് നല്ല കുറ്റബോധം ഉണ്ട്. പറയുമ്പോൾ സഫുനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു അവൻ.
പുഞ്ചിരിച്ചു കൊണ്ട് അവൾ അവരെ നോക്കി നിൽക്കുന്നത് കണ്ടു. അവന് കാണാമായിരുന്നു പുഞ്ചിരിക്ക് പിറകിൽ അവൾ ഒളിപ്പിച്ചുവെച്ച വേദന. കണ്ണുകൾ ഇപ്പൊ നിറഞ്ഞൊഴുകും എന്ന മട്ടിൽ എത്തിയിരുന്നു. ഇത് തുടക്കം മാത്രമാണ് സഫു. നിനക്കുള്ള ശരിക്കും പണി പിറകെ വരുന്നേ ഉള്ളൂ.
അവൻ കീശയിൽ നിന്നും ഒരു റോസാപ്പൂവ് എടുത്തു ഷെറിക്ക് നേരെ നീട്ടി.
ഐ ലവ് യൂ ഷെറി.
ഷെറി സന്തോഷത്തോടെ അത് വാങ്ങി.
ലവ് യൂ ടൂ. ഷെറി അവനെ കെട്ടിപിടിച്ചു.
അവൻ പിടി വിടുവിച്ചില്ല. സഫു വാതിൽ തുറന്നു പുറത്ത് പോകുന്നത് അവൻ കണ്ടു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഇതൊക്കെ എന്ത് സഫു. ഞാനെന്റെ ഡാർലിംഗിനെ സ്നേഹം കൊണ്ട് മൂടാൻ പോവ്വുകയല്ലേ ഇനി.
.......... തുടരും
---
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 84
അവർ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടതും നെഞ്ച് നുറുങ്ങുന്ന വേദന തോന്നി അവൾക്ക്.
അധിക സമയം അത് കണ്ടു നിൽക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. വാതിൽ ചാരി മെല്ലെ പുറത്തിറങ്ങി. നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു. കരയാനും സങ്കടപെടാനും എനിക്കെന്താ അർഹത . ഞാനായിട്ട് തന്നെയല്ലേ അവനെ വേണ്ടെന്ന് വെച്ചത്.
അവൻ പറഞ്ഞത് തന്നെയാ ശരി നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് തിരിച്ചു സ്നേഹിക്കേണ്ടത്. അവൻ ആരുടേ കൂടെയായാലും സന്തോഷം ആയി ഇരുന്നാൽ മതി. ഷെറി അവനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. അവനെ പൊന്നു പോലെ നോക്കും. എല്ലാം കൊണ്ടും എന്നെക്കാളും അവന് ചേരുന്നത് അവൾ തന്നെയാണ്. സ്വയം ആശ്വസിച്ചു കൊണ്ടിരുന്നുവെങ്കിലും നെഞ്ചിനകത് എവിടെയൊക്കെയോ ഒരു വിങ്ങൽ പോലെ. അവൾഒരു നിമിഷം കണ്ണടച്ച് മനസ്സ് റിലാക്സ് ആക്കി. റൂമിലേക്ക് നടന്നു. പെട്ടെന്ന ആരോ അടുത്ത റൂമിലേക്ക് കയ്യിൽ പിടിച്ചു വലിച്ചത്. ഓർക്കാപ്പുറത് ആയതിനാൽ പെട്ടന്ന് വീഴാൻ നോക്കി. താഴെ വീഴാതെ ആരോ പിടിച്ചത് അവളറിഞ്ഞു. അവൾ മുഖം ഉയർത്തി നോക്കി. ഫൈസി.
ഇവൻ ഇവിടെ. പരസ്പരം മിഴികൾ ഇടഞ്ഞതും അവൾ അറിയാതെ അവനെ തന്നെ നോക്കി നിന്നു പോയി. അവൻ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു. അവൾ വേഗം അവന്റെ പിടി വിട്ടു നേർക്ക് നിന്നു. ഇവനിപ്പോ എനിക്ക് സ്വന്തം അല്ല. ഷെറിയുടെ ആണിവൻ. അവളെ ഓർമ വന്നതും മുഖത്ത് കുറച്ചു ഗൗരവം വരുത്തി നിന്നു.
എന്താടോ കാണിക്കുന്നേ ഇപ്പൊ വീണേനെല്ലോ.
ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോണല്ലേ ഉള്ളൂ.
ഷെറി വിളിക്കുന്നു ഞാൻ പോട്ടെ അവൾ പോകാൻ നോക്കിയതും അവൻ മുന്നിൽ കേറി നിന്നു.
നിനക്ക് എന്താ വേണ്ടേ. വഴിയിൽ നിന്നും മാറ്.
ഇല്ലെങ്കിലോ അവൻ സ്വരം കടുപ്പിച്ചു പറഞ്ഞതും അവളൊന്ന് പതറി.
അവൾ സൈഡിലൂടെ പോകാൻ നോക്കിയതും അവൻ അവളെ അരയിലൂടെ കയ്യിട്ട് പിടിച്ചു അവനിലേക്ക് അടുപ്പിച്ചു.
ഇവനിതെന്താ ഈ കാണിക്കുന്നേയുള്ള അമ്പരപ്പ് ആയിരുന്നു അവൾക്ക്. അവൻ അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്നു. അവളുടെ ഹൃദയം പടാപടാന്ന് ഇടിക്കുന്നത് അവളറിഞ്ഞു.
നീയെന്താ റൂമിൽ നിന്നും ഇറങ്ങി പോയെ
നിങ്ങൾക്ക് ഡിസ്റ്റർബ് ആവണ്ടാന്ന് കരുതി.
അപ്പൊ കരഞ്ഞതോ
ഞാൻ കരഞ്ഞൊന്നും ഇല്ല
നിന്റെയീ കണ്ണുകൾ പറയുന്നുണ്ടല്ലോ പറഞ്ഞത് കള്ളം ആണെന്ന്. ഒരു നിമിഷം എന്നെ അവളെകൂടെ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല അല്ലെ. ഇങ്ങനെ ഉള്ള ആളാണോ അവളെ കെട്ടാൻ പറയുന്നത്.
എനിക്ക് ഒരു കുന്തം ഇല്ല. കണ്ണിൽ പൊടി വീണു. അത്രേയുള്ളൂ. മനസ്സ് അറിഞ്ഞു തന്നെയാ നിന്നെ അവൾക്ക് വിട്ടുകൊടുത്തത്. എനിക്ക് അതിൽ യാതൊരു സങ്കടവും ഇല്ല താനും.
എന്റെ കണ്ണിൽ നോക്കി പറ എന്നെ വിട്ടു പോകാൻ ഒരു സങ്കടവും ഇല്ലെന്ന്. അവൻ അവളെ മുഖം കൈകുമ്പിളിൽ എടുത്തു അവന്റെ നേർക്ക് ആക്കി.
ഒരു സങ്കടവും ഇല്ല. എനിക്ക് നിന്നെ ഇനി വേണ്ട. ദയവു ചെയ്തു എന്റെ പിറകെ ഇനി വരികയും ചെയ്യരുത്. വാക്കുകൾ കടുപ്പിച്ചു ഉറച്ച ശബ്ദത്തിൽ അത് പറയുമ്പോൾ കണ്ണുകൾ മാത്രം അനുസരിക്കാതെ നിറഞ്ഞു.
നീ കള്ളം പറഞ്ഞാലും നിന്റെ ഈ കണ്ണുകൾക്ക് അത് പറ്റില്ല. അത് സത്യം പറയും.
അവൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയതും അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.അവൾ കണ്ണുകൾ മുറുക്കെ പൂട്ടി.
കണ്ണിന് മുകളിൽ മുകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു. അവൾ ഞെട്ടി കണ്ണ് തുറന്നു. മറു കണ്ണിലും അവന്റെ ചുണ്ടുകൾ പതിയുമ്പോൾ എതിർക്കാൻ കഴിയാതെ കണ്ണടച്ച് നിന്നു. ഐ ലവ് യൂ സഫു. അവന്റെ ചുണ്ടുകൾ കവിളിൽ പതിഞ്ഞു. അപ്പോഴാ അവൾക്ക് ബോധോദയം വന്നത്. അവനെ തള്ളി മാറ്റി.
ഫൈസി പ്ലീസ് നീയിപ്പോ എന്റെ സഹോദരിയുടെ ഭർത്താവാകാൻ പോകുന്നവനാ.
അല്ലെന്ന് ഞാൻ പറഞ്ഞോ
എന്നിട്ടാണോ എന്നോട് ഇങ്ങനെ പെരുമാറുന്നെ.
നീ എന്റെ ഭാര്യയാണ്. എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.
അപ്പൊ ഷെറിയെ കല്യാണം കഴിക്കാൻ സമ്മതിച്ചതോ.
അതിനും സമ്മതം ആണ്.
നീയെന്താ ഉദ്ദേശിക്കുന്നെ. അവൾ സംശയത്തോടെ അവനെ നോക്കി.
അവളെ കെട്ടാൻ എനിക്ക് സമ്മതം ആണ്. എന്റെ രണ്ടാം ഭാര്യയായി.
ആ മോഹം കൊണ്ട് നടക്കണ്ട. ഒരിക്കലും ഞാനിതിന് സമ്മതിക്കില്ല.
അങ്ങനെ ആണെങ്കിൽ അവളെ കെട്ടുന്നില്ല പോരേ.
നീ എനിക്ക് വാക്ക് തന്നതാ അവളെ വിവാഹം കഴിക്കാമെന്ന്. അവൾക്ക് മോഹങ്ങൾ കൊടുത്ത് ചതിക്കുകയാരുന്നോ. നിന്നെ വിശ്വസിച്ചു ഞാൻ അവളെ വീട്ടുകാരോടും പറഞ്ഞു. ഞാൻ കൊടുത്ത വാക്കിന്റെ ഒറ്റഉറപ്പില അവളിപ്പോ സൈലന്റ് ആയി ഇരിക്കുന്നെ.
ഞാൻ ആരെയും ചതിച്ചിട്ടില്ല. വാക്ക് തന്നിനെങ്കിൽ പാലിക്കുകയും ചെയ്യും. അവളെ വിവാഹം കഴിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അല്ലെന്ന് ഞാൻ പറഞ്ഞോ. വിവാഹത്തിന് സമ്മതിച്ചു എന്ന് വെച്ച് നിന്നെ ഡിവോഴ്സ് ചെയ്യാന്ന് ഞാൻ പറഞ്ഞോ. ഒരാൾക്ക് നാല് കെട്ടാമെന്ന. അത് കൊണ്ട് നോ പ്രോബ്ലം. അവളെയും കെട്ടി നിന്റെ കൂടെ അങ്ങ് ജീവിച്ചോളാന്നെ.
മനസ്സിലിരിപ്പ് ഒന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
ടീ നീ ബഷീർബാഷിയെ കണ്ടിട്ട് ഇല്ലേ. അയാളെ പോലെ രണ്ടു കല്യാണവും കഴിച്ചു. രണ്ടു ഭാര്യമാരെയും കൂട്ടി ടിക്ക് ടോക്ക് വീഡിയോസും ഒക്കെയായി ലാവിഷായി കഴിയണം. ആ പിന്നെ അവന്റെ ഇപ്പോഴത്തെ ഒരു പരിപാടി ഉണ്ടല്ലോ കല്ലുമ്മക്കായ അത് പോലെ ലൈവായി ഒരു പ്രോഗ്രാം. സോഷ്യൽ മീഡിയയിൽ ഒക്കെ സ്റ്റാർ ആയി വിലസാം. എന്ത് പൊളിയാരിക്കും ലൈഫ്. നീ ഒന്ന് ആലോചിച്ചു നോക്കിയേ. ഇടത്തും വലതും ഓരോ ഭാര്യമാർ. അവന്റെയൊക്കെ ഒരു യോഗം. അത് കണ്ടപ്പോഴേ ചെറിയൊരു മോഹം മനസ്സിൽ തോന്നിയത ഇത്രയും പെട്ടന്ന് എന്റെ ആഗ്രഹം നടക്കുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല.
ബഷീർ രണ്ടല്ല മൂന്ന് കെട്ടിയിട്ടുണ്ടെന്ന ഞാൻ അറിഞ്ഞേ. നീയും കെട്ടിക്കോട ഒന്നിനെ കൂടി കുറക്കണ്ടന്നെ.
ടീ ഇത്ര പെട്ടെന്ന് വേറെ ഒരു പെണ്ണിനെ കൂടി ഞാനെവിടുന്ന തപ്പാ. നിന്റെ കസ്റ്റഡിയിൽ ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ രണ്ടു കല്യാണം ഒന്നിച്ചു ആക്കരുന്നു. അവൻ ആലോചിക്കുന്നത് പോലെ ചെയ്തു. നിന്റെ ക്ലാസ്സിൽ നീണ്ടു മെലിഞ്ഞു വെളുത്തിട്ട് ഒരു kuttiyille അവൾ ഫ്രീയാണോ. നീ ഒന്ന് ചോദിച്ചു നോക്കോ. കൂട്ടത്തിൽ അതേ കുറച്ചെങ്കിലും മോന്ജ് ഉള്ളൂ.
അവന്റെ ഒരു പൂതി. നിനക്ക് നാണം ഉണ്ടോടോ ഇങ്ങനെയൊക്കെ പറയാൻ. ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല തന്റെ ഭർത്താവിനെ പങ്കുവെക്കുന്നത്. ഗതികേട് കൊണ്ട് വല്ലപെണ്ണും അങ്ങനെ സമ്മതിച്ചുന്ന് വെച്ച് എല്ലാ പെണ്ണും അങ്ങനെ ആണെന്ന് കരുതരുത്. ഭർത്താവിനെ ഒരു പെണ്ണ് നോക്കുന്നത് തന്നെ ആർക്കും സഹിക്കില്ല അപ്പോഴാ വേറെ കെട്ടുന്നത്. ആ സുഹാന എല്ലാർക്കും ഹീറോയിന് ആയിരിക്കും. എനിക്ക് ഹീറോ അല്ല. അവളറിയാതെ വേറെ ഒരുപെണ്ണിനെ സ്നേഹിച്ച അവനുണ്ടല്ലോ ശരിക്കും ഒരു ചതിയന. ഒരു പെണ്ണിന്റ ഗതികേടിനെ മറയാക്കി വേറെ കെട്ടിയ അവനെ ഉണ്ടല്ലോ ഒറ്റ വെട്ടിനു കൊല്ലണം.അല്ലെങ്കിൽ അവന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു ഇറങ്ങി വരണം ആയിരുന്നു അവൾ. അങ്ങനെ ആണെങ്കിൽ ഞാൻ പറഞ്ഞേനെ അവളൊരു ഹീറോയിന് ആണെന്ന്.
ഈ പറയുന്ന പുണ്യാളത്തി ഏത് ഗണത്തില പെടുക ഒന്ന് പറഞ്ഞാലും.ഒന്ന് മനസ്സിലാക്കിയ കൊള്ളാം. നിങ്ങൾ ഭാര്യമാർക്ക് മാത്രമല്ല ഞങ്ങൾ പുരുഷൻമാരും അങ്ങനെ തന്നെയാ. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പുരുഷനും മറ്റൊരു പെണ്ണിനെപറ്റി ചിന്തിക്കില്ല. അങ്ങനെ ചിന്തിച്ചാൽ അതിനർത്ഥം അവനവളെ സ്നേഹിക്കുന്നില്ലന്ന. നിന്റെ ആത്മഹത്യാ ഭീഷണി കൊണ്ട് മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. നീ പറഞ്ഞത് ഞാൻ അനുസരിക്കുമ്പോ ഞാൻ പറഞ്ഞത് അനുസരിക്കാൻ നീയും ബാധ്യതസ്ഥയാണ്. അപ്പൊ നമ്മൾ ചെയ്യുന്ന തെറ്റും സമാസമം.
എന്നെ ഒരിക്കലും അതിന് കിട്ടില്ല.ഷെറിയെ ചതിക്കന ഭാവം എങ്കിൽ നോക്കിക്കോ പിന്നെ എന്നെ നീ കാണില്ല. സത്യം ഇട്ട പറയുന്നേ.
നീ ചാവുന്നല്ലേ ഭീഷണി. ചത്തോ ആരെങ്കിലും തടഞ്ഞോ നിന്നെ. അവൻ നിസ്സാര ഭാവത്തോടെ പറഞ്ഞു.
എന്താ ചെയ്യേണ്ടെന്ന് എനിക്കറിയാം. നിന്നെ കൊണ്ട് വിവാഹത്തിന് സമ്മധിപ്പിച്ചിനെങ്കിൽ ഈ വിവാഹം നടത്താനും എനിക്കറിയാം. അവൾ വെല്ലുവിളി പോലെ അവനോട് പറഞ്ഞു. പോകാൻ നോക്കിയതും അവൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി.
അവൻ കീശയിൽ നിന്നും ഒരു ബോട്ടിൽ എടുത്തു അവളെ കാണിച്ചു. അതിൽ എഴുതിയത് കണ്ടതും അവൾ ഞെട്ടി. പോയ്സൺ.
എന്താന്ന് മനസ്സിലായല്ലോ മോൾക്ക്. നിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു നെഗറ്റീവ് ചിന്ത വന്ന കാണാൻ പിന്നെ ഞാൻ ഉണ്ടായെന്നു വരില്ല. നിന്നെക്കാൾ മുന്നേ ഞാനും മരിച്ചിരിക്കും. ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത നമുക്ക് മരണത്തിൽ എങ്കിലും ഒന്നിക്കാം. നിന്നാണെ സത്യം ഞാൻ ഇത് കുടിച്ചിരിക്കും.
അവൾ ഞെട്ടി തരിച്ചു അവനെ നോക്കി നിന്നു.
അപ്പൊ മോളെ ആലോചിച്ചു ഒരു തീരുമാനം എടുക്ക് ബഷീർ ബാഷിയെ പോലെ രണ്ടു ഭാര്യയുമായി ഞാൻ അടിച്ചു പൊളിച്ചു ജീവിക്കണോ അതോ ചത്തു മേലോട്ട് പോയി പ്രേതം ആയി ഞാനും നീയും മാത്രം ആയി അടിച്ചു പൊളിച്ചു ജീവിക്കണോ. എന്താന്ന് വെച്ച ആലോചിച്ചു ഒരു തീരുമാനം എടുത്തു ഇക്കാനെ വിളി.
ഞാനെ ഷെറിയുടെ റൂമിൽ കാണും. എന്റെ ഡാർലിംഗ് ഷെറി എന്നെ കാണാതെ മിസ്സ് ചെയ്യുന്നുണ്ടാവും. അപ്പൊ ഞാൻ അങ്ങട്ട്... വഴി മാറാൻ അവൻ കൈ കൊണ്ട് കാണിച്ചു. അവൻ കീശയിൽ നിന്നും ഒരു കൂളിംഗ് ഗ്ലാസ് എടുത്തു സ്റ്റൈലിൽ വെച്ചു മുണ്ടും മാടികുത്തി സ്ലോ മോഷനിൽ ഒരു പോക്ക്. അവൾ കിളി പോയ പോലെ അവനെയും നോക്കി നിന്നു. ഇന്നലെ വൈകുന്നേരം ഫൈസി വിളിച്ചിരുന്നു. ഷെറിയുടെ സൂയിസൈഡ് നാടകമാണ്. അവൾ നിന്നെ ചതിക്കുകയാണെന്ന് എന്നൊക്കെ പറഞ്ഞു. അത് വിശ്വസിക്കില്ലെന്ന് manassilayappo പുതിയ അടവ് ആയി ഇറങ്ങി. ഞാനിനിയിപ്പോ എന്താ ചെയ്യാ റബ്ബേ. അവൾ ദേഷ്യത്തോടെ കൈകൾ കൂട്ടി തിരുമ്മി.
ഒരു പൊട്ടിച്ചിരി കേട്ടു അവൾ തിരിഞ്ഞു നോക്കി. ഷാൻ.
ഈ കാലമാടൻ എന്താ ഇവിടെ. അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. നാശം പിടിക്കാൻ.
അവന്റെ ആക്കിയുള്ള ചിരിയിൽ നിന്നും അവൻ എല്ലാം കേട്ടെന്ന് അവൾക്ക് മനസ്സിലായി.
മോളെ സഫുകുട്ടി. എന്താ ആലോചിക്കുന്നേ. നീ ചാവുന്നോ അതോ അവന്റെ ആദ്യ ഭാര്യ പട്ടം സ്വീകരിക്കുന്നോ.
എന്ത് വന്നാലും നിന്നെ വിട്ടു ഞാൻ പോകില്ല. നോക്കിക്കോ. ഞാനെവിടെ പോയാലും വാല് പോലെ നിന്നെയും പിറകെ നടത്തിക്കും. നീ മാത്രം അങ്ങനെ സുഖമായി ജീവിക്കണ്ട. ഫൈസിയോട് ഉള്ള കലിപ്പ് അവനോട് തീർത്തു.
അവൻ അങ്ങനെ പറഞ്ഞെന് ഞാനെന്തു പിഴച്ചു. നിന്റെ സംസാരം കേട്ടാൽ തോന്നുവല്ലോ ഞാനാ അവനെ പറഞ്ഞു വിട്ടെന്ന്.
എനിക്ക് സംശയം ഇല്ലാതില്ല. ഞാൻ നിന്റെ കൂടെ വരാതിരിക്കാൻ നീ എന്ത് നെറികെട്ട വഴി വേണമെങ്കിലും സ്വീകരിക്കും.
ചെയ്യും. ചെയ്യണമല്ലോ. അല്ലാതെ എന്റെ മുന്നിൽ വേറെ വഴിയില്ല.അത് പറയാനും കൂടിയ ഞാൻ വന്നേ. ലാസ്റ്റ് ആയി ചോദിക്കുവാ നിനക്ക് നിന്റെ ഉപ്പന്റെയും ഉമ്മന്റേയും കൂടെ ഫൈസിയുടെ ഭാര്യയായി സമീർക്കയുടെ കുഞ്ഞു പെങ്ങളായി snehanidhiyaaya മരുമോൾ ആയി ഇവിടങ് കൂടിക്കോടെ. എന്തിനാ ഈ സന്തോഷം ഒക്കെ കളഞ്ഞു എന്റെ മനസ്സമാധാനം കളയാൻ മുംബൈക്ക് വരുന്നേ.
ഒൻപത് വർഷം ഉപ്പ ആരാ ഉമ്മ ആരാന്നു അറിയാതെ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങലോടെയാ ഞാൻ കഴിഞ്ഞത്. ഒരു അനാഥയാണ് ഞാനെന്ന സത്യം വല്ലപ്പോഴും ഒക്കെ ഓർമ്മ വരുമ്പോൾ നീറിപുകഞ്ഞിട്ടുണ്ട് എന്റെ മനസ്സ്. എന്റെ ഉപ്പക്കും ഉമ്മക്കും സങ്കടം ആവുമോ ഞാൻ കാരണം അവർ വേദനിക്കുമോ എന്നൊക്കെ കരുതിയ മൗനം പാലിച്ചത്. ആ വേദന അനുഭവിച്ചു തന്നെ അറിയണം ഷാൻ. എന്നാലേ മനസ്സിലാവു നിനക്ക്..... ബാക്കി പറയണ്ട എന്ന രീതിയിൽ അവൻ കൈ കൊണ്ട് കാണിച്ചു.
ദയവു ചെയ്തു ബാക്കി പറയരുത് ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കാനുള്ള ശക്തി എനിക്കില്ല. ബാക്കി എന്താന്ന് അറിയുന്നത് കൊണ്ട് ഞാൻ ഊഹിച്ചോളാം. നിന്റെ തീരുമാനത്തിൽ മാറ്റം ഇല്ല. അതല്ലേ പറഞ്ഞു വരുന്നേ.
അതേ.
എന്നാ നീ കരയാൻ കാത്തിരുന്നോ. ഫൈസി
അവനാ ഇനി എന്റെ ഉന്നം. ട്രയൽ ഡോസ്. അത് അടുത്ത് തന്നെ നിന്നെയും നോക്കി വരും. എന്നിട്ടും നീ പിന്മാറിയില്ലെങ്കിൽ....... ഭീഷണിയോടെ അവളെ നേർക്ക് കൈ ചൂണ്ടി.
അവൾ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ കോട്ടിനുള്ളിലൂടെ കയ്യിട്ട് അവന്റെ റിവോൾവർ എടുത്തു. പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ അവനൊന്നു ഞെട്ടി. ഒരിക്കലും അവൻ പ്രതീക്ഷിചിരുന്നില്ല ആ നീക്കം.
.
ഷാൻ ഞെട്ടലോടെ അവളെ നോക്കി. അവൾ ലോഡ് ചെയ്തു അവന്റെ നേരെ നീട്ടി
സ്വയം മരിക്കാൻ പേടിയാ ഫൈസിയെ പേടിപ്പിക്കാൻ കാണിക്കുന്ന ഈ ബിൽഡപ്പ് ഉള്ളൂ എന്റെൽ. ഒന്ന് കൊന്നു താ എന്നെ. നിന്റെയും എന്റെയും എല്ലാ പ്രോബ്ലം അതോടെ തീരും.
അവൻ റിവോൾവർ തിരിച്ചു വാങ്ങി പൊട്ടിച്ചിരിച്ചു.
എന്റെ റോസിനെ ഞാൻ കൊല്ലാനോ. എനിക്ക് പറ്റോ അതിന്. കൊല്ലാൻ ആയിരുന്നുവെങ്കിൽ അവിടെ വെച്ച് തീർത്തേനെ ഞാൻ. നീ എന്നെ അല്ലെ ഈ കഷ്ടപെടുത്തുന്നെ. നിനക്ക് എന്താ വേണ്ടേ അത് പറ. നിനക്ക് സന്തോഷം ആയി ജീവിക്കാൻ വേണ്ടുന്ന എന്തും ഞാൻ ചെയ്തു തരാം....... കാർ.... ബംഗ്ലാവ്..... പണം.... എന്ത് വേണേലും. നീ ചോദിക്കുന്ന പണം. ട്വന്റി ഫൈവ് ലാക്..... ഫിഫ്റ്റി ലക്.... നോ നോ വൺ crores.. ടു crores.... പറ.... എന്താ വേണ്ടേ.
ഭ്രാന്ത് പിടിച്ച പോലെ ഓരോന്ന് പുലമ്പുന്ന അവനെ കൗതുകത്തോടെ അവൾ നോക്കി.
പറ റോസ് എന്താ വേണ്ടേ നിനക്ക്. നിന്റെ ഫൈസിയെ തന്നെ വിലക്ക് വാങ്ങാനുള്ള അത്രയും പണം ഞാൻ തരാം.
മനസ്സമാധാനം..... അതാണ് എനിക്ക് വേണ്ടത്. ഉറങ്ങാൻ കിടക്കുമ്പോ യാതൊരു കുറ്റബോധം തോന്നാതെ സങ്കടങ്ങൾ വേട്ടയാടാതെ മനസ്സാക്ഷി കുത്ത് തോന്നാതെ കിടന്നുറങ്ങണം ഒരു ദിവസം എങ്കിൽ ഒരു ദിവസം അത്രയും മതി.
അവൻ ദേഷ്യത്തോടെ ഭിത്തിയിൽ ആഞ്ഞടിച്ചു. ആ ഒരു ദിവസത്തിന് വേണ്ടി നീ കഷ്ടപെടുമ്പോൾ ബാക്കിയുള്ളവരുടെ എന്നെന്നേക്കുമായി ഉള്ള സന്തോഷം സമാധാനം ആണ് ഇല്ലാതാവുന്നത് അതെന്താ ഓർക്കത്തത്.
നമ്മൾ ഒരു ചെടി പറിച്ചു മറ്റൊരിടത്തു നട്ടുന്ന് വിചാരിക്കുക കുറച്ചു ദിവസം ആ ചെടിക്ക് വാട്ടം ഉണ്ടാകും. പിന്നെ അത് പുതു മണ്ണിൽ വേരുറപ്പിച്ചു നിർത്തും. ആ മണ്ണുമായി പൊരുത്തപ്പെടും. ചിലപ്പോൾ പഴയതിലും ഉറപ്പോടെ വേരുറപ്പിച്ചു നിൽക്കും. അത് പോലെ തന്നെ മനുഷ്യന്റെ ജീവിതവും. എല്ലാവരും സാഹചര്യം ആയി പൊരുത്തപെടും.
അവൻ അവളെ കൈ പിടിച്ചു. കയ്യിൽ അവന്റെ റിവോൾവർ കൊടുത്തു. എന്നിട്ട് അവളെ നോക്കി തൊഴുതു കൊണ്ട് പറഞ്ഞു ഇങ്ങനെ സെന്റി അടിച്ചും ഫിലോസഫി പറഞ്ഞും എന്നെ കൊല്ലാതെ കൊല്ലുന്നതിലും ഭേദം എന്നെ അങ്ങ് ഒറ്റയടിക്ക് കൊല്ല് നീ.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
നീ ദയവു ചെയ്തു തിരിച്ചു പൊയ്ക്കോ. ഒരിക്കലും നിന്റെ വഴിയിൽ തടസ്സമായി ഞാൻ വരില്ല.
എന്റെ വഴിയിലെ തടസ്സങ്ങൾ നീക്കാൻ എനിക്ക് ആരുടെയും ഔദാര്യം വേണ്ട. ബട്ട്... ലവ് യൂ.... ലവ് യൂ സോ മാച്ച്.
അവൾ പുച്ഛത്തോടെ മുഖം തിരിച്ചു. മുന്നോട്ട് നടക്കുമ്പോഴാ അവൻ പറയുന്നത് കേട്ടത്.
ഞാൻ ഇന്ന് തിരിച്ചു പോകുവാ മുംബൈക്ക്
അവൾ സന്തോഷത്തോടെ തിരിഞ്ഞു നോക്കി.
എൽ ഇ ഡി ബൾബ് തോറ്റു പോകും പന്നിടെ മുഖം കണ്ടാൽ. ഇങ്ങനെ ഒരു ജന്മം. ഒരു ചൊല്ലില്ലേ പോത്തിന്റെ ചെവിയിൽ വേദം ഒതിട്ട് കാര്യം ഇല്ലെന്ന്. അത് പോലെയാ നിന്റെ അവസ്ഥ.നീ ഏതായാലും നന്നാവില്ല. ഇനി നീ ആയി നിന്റെ പാടായി. ഇവിടെ നിന്ന എന്റെ ടൈം വേസ്റ്റ് അവാന്ന് അല്ലാണ്ട്. അതോണ്ട് ഞാൻ പോവ്വാ. യാത്ര ചോദിച്ചില്ലെന്ന് വേണ്ട. ഇനി ഈ ജന്മത്തിൽ ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ.
താങ്ക്സ് ഷാൻ ഇപ്പോഴേലും നല്ല ബുദ്ധി തോന്നിയല്ലോ. പിന്നെ കണ്ടു മുട്ടാതിരിക്കട്ടെ എന്ന പ്രാർത്ഥന അത് നടക്കുന്നു തോന്നുന്നില്ല. നമ്മൾ കണ്ടു മുട്ടി കൊണ്ടേയിരിക്കും. ആരോടും സത്യം ഒന്നും പറയാത്തതിന് ഒരുപാട് നന്ദിയുണ്ട്.
നന്ദി.... ഓഹ്.... ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു. ഇനിയും ഇവിടെ നിന്ന ലോഡ് ചെയ്തു വെച്ചിരിക്കുന്ന തോക്കാ ഞാൻ പുറത്ത് എടുത്തു പോകും. ഞാൻ പോവ്വാ ബൈ.
അവൾ അവന്ന് ഒരു ഫ്ളയിങ് കിസ്സ് കൊടുത്തു.
അവൻ തിരിച്ചു തല്ലാൻ നോക്കിയതും അവൾ ചിരിച്ചു കൊണ്ട് ഓടി പോയി.
ചുമ്മാ പോവുന്നതല്ല മോളെ. എന്റെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ബംഗിയായി ചെയ്തു തീർത്തിട്ട പോകുന്നെ. നീ എവിടേക്കും പോവില്ല. പോവാൻ നിനക്ക് പറ്റില്ല. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണുകയും ഇല്ല. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
*******
അങ്ങനെ ആ ശല്യം ഒഴിവായി കിട്ടി. സന്തോഷത്തോടെ റൂമിലേക്ക് പോയെങ്കിലും അവിടെ എത്തിയപ്പോൾ അതൊക്കെ പോയി. റൂമിലേക്ക് കടക്കുമ്പോഴേ കേട്ടു ഫൈസിയുടെയും ഷെറിയുടെയും സംസാരവും പൊട്ടിച്ചിരിയും എല്ലാം. എന്താണാവോ ഇത്ര ഇളിക്കാൻ അവൾ മുഖം കോട്ടി.
അവൾ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. റൂമിലേക്ക് കയറി ചെന്നു. ഫൈസി ഷെറിയുടെ കയ്യും പിടിച്ചു അവളുടെ അടുത്തായിരുന്നു ഇരുന്നത്. അത് കണ്ടതും സഫുന് മനസ്സിൽ ഒരു നീറ്റൽ തോന്നി. ഷെറിയുടെ മുഖം ഇരുളുന്നത് ഫൈസി കണ്ടു.
എക്സ്ക്യുസ്മി സഫു ഞങ്ങൾ തനിച്ചു ഇരുന്നു സംസാരിക്കുമ്പോ ഇടക്ക് കയറി വന്നത് തീരെ ശരിയായില്ല. കുറച്ചു മേനേഴ്‌സ് കാണിച്ചൂടെ. ഫൈസി പെട്ടന്ന് അങ്ങനെ പറഞ്ഞതും അവൾ മരിച്ചത് പോലെആയി.
ഐ ആം സോറി. ഓർമയില്ലാതെ..... ഞാൻ.... പെട്ടന്ന് റിയലി സോറി. ഞാൻ.... പിന്നെ... വരാം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവൾ റൂമിൽ നിന്നും പുറത്ത് ഇറങ്ങാൻ പോകുമ്പോൾ ഷെറിയുടെ ഇക്കാക്ക കയറി വന്നു. സഫുനോട് ചിരിചെങ്കിലും അവൾ മൈൻഡ് ചെയ്തില്ല.
ഫൈസി അവരെ കണ്ടിട്ടും അവിടെ നിന്നും എണീറ്റില്ല. ഷെറിയുടെ കൈ വിട്ടു. അവിടെ തന്നെ ഇരുന്നു.
നൗഫൽ അവരെ അടുത്തേക്ക് ചെന്നു.
ഫൈസി വരാൻ പറഞ്ഞത് എന്തിനാന്നു മനസ്സിലായില്ല.
ഫൈസി വിളിച്ചു വരുത്തിയത് ആണോ ഇവനെ. എന്തിനയിരിക്കും. അത് കൂടി കേട്ടിട്ട് പൊവ്വാം. അപ്പോഴാ ഫൈസി അവളെ വിളിച്ചത്. സഫു നിന്നോടും കൂടിയ പറയാൻ ഉള്ളത്.
അടുത്ത തിങ്കളാഴ്ച എന്റെ ഡിവോഴ്സ് കേസിന്റെ ലാസ്റ്റ് വിധിയാണ്. ഞാനും സഫുവും പിരിയാമെന്ന് ഒന്നിച്ചു തീരുമാനം എടുത്ത സ്ഥിതിക്ക് വേറെ പ്രൊസീജ്യർ ഒന്നും ഇല്ല. ഡിവോഴ്സ് കിട്ടുമെന്ന് ഉറപ്പാണ്. സഫു ഡിവോഴ്സ് മുൻപ് ഒരാഗ്രഹം പറഞ്ഞു അതിന് മുന്നേ എന്റെയും ഷെറിയുടെയും വിവാഹം നടത്തുമൊന്ന്. അവളുടെ അവസാന ആഗ്രഹം എന്ന നിലയിൽ ഞാനതിന് സമ്മതിക്കുകയും ചെയ്തു. അതിന്റെ കാര്യം ഡിസ്കസ് ചെയ്യന വരാൻ പറഞ്ഞത്. സഫുന്റെ കിളിയൊക്കെ കൂടും കിടക്കയും എടുത്തു ഏഴു കടലും കടന്നു പോയി. ഇവനിതെന്ത് ഭാവിച്ചാ എന്റെ റബ്ബേ.ഒന്നും മനസ്സിലാകുന്നില്ലല്ലോ. അവന്റെ ഇടത്തും വലത്തും അവളും ഷെറിയും നിൽക്കുന്നത് ഒരു നിമിഷം അവൾ ഓർത്തു പോയി. സുഹാനെടെ അവസ്ഥ ആവോ എനിക്കും ഞെട്ടലോടെ അവളോർത്തു.
എനിക്ക് സമ്മതം ആണ് ഷെറി പറഞ്ഞു. ഷെറിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നത് ഫൈസിയും സഫുവും നോക്കിനിന്നു.
ഇവൾക്ക് സമ്മതം ആണെങ്കിൽ ഞങ്ങൾക്കും സമ്മതം ആണ്. അവളെ ഇക്കയും പറയുന്നത് കേട്ടു.
ഇപ്പോഴാ എനിക്ക് സമാധാനം ആയത്. നിങ്ങൾക്ക് എതിർപ്പ് ഉണ്ടക്കൊന്ന് പേടിച്ചു നിൽക്കാരുന്നു.
നിങ്ങൾക്ക് എങ്ങനെയാ മാര്യേജ് വേണ്ടതെന്ന് വെച്ച അത് പോലെ ചെയ്യാം. അക്കാര്യം നിങ്ങൾക്ക് വിട്ടു തന്നിരിക്കുന്നു.
ഞങ്ങൾക്ക് ആകെയുള്ള പെൺതരിയ ഇവൾ. അത് കൊണ്ട് തന്നെ ഗ്രാൻഡ് ആയി വേണമെന്ന ആഗ്രഹിക്കുന്നത്.
നിങ്ങളുടെ ഇഷ്ടം. എനിക്കതിൽ യാതൊരു വിരോധം ഇല്ല. എന്റെ ഷെറിയുടെ ഇഷ്ടം ആണ് ഇനി മുതൽ എന്റെയും ഇഷ്ടം.
തന്റെ കാലിന് മുകളിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയാ അവൾ നോക്കിയത്. ഫൈസിയുടെ കാൽ തന്റെ കാലിന് മുകളിലൂടെ അരിച്ചു കയറുന്നത് അവൾ കണ്ടു. അവൾ രണ്ടു പ്രാവശ്യം തട്ടി മാറ്റി. വീണ്ടും അവൻ കാൽ കൊണ്ട് വരുന്നത് കണ്ടു അവൾ മാറി പോകാൻ നോക്കിയതും അവൻ ചവിട്ടി പിടിച്ചു. കാലെടുക്കുന്ന് അവൾ കണ്ണ് കൊണ്ട് കാണിച്ചു. അതിന് പകരം അവൻ കിസ്സ് കൊടുക്കുന്നത് പോലെ ചുണ്ട് കൊണ്ട് കാണിച്ചു. അവൾ ഞെട്ടലോടെ ഷെറിയെയും അവളെ ഇക്കാനെയും നോക്കി. അവർ വിവാഹക്കാര്യം ഡിസ്കസ് ചെയ്യുന്ന തിരക്കിൽ ആണ്. അവൾ ഫൈസിയുടെ കയ്യിൽ ഒറ്റ നുള്ള്. അവന് അറിയാതെ ആആ ന്ന് ഉച്ചത്തിൽ പറഞ്ഞു പോയി. രണ്ടാളും അവനെ നോക്കിയതും കാലെടുത്തു. കൈ ചെറുതായി മുട്ടിപ്പോയി പെട്ടന്ന് അവൻ കൈ തടവി കൊണ്ട് പറഞ്ഞു.
സഫു മുഖം കൊണ്ട് കൊഞ്ഞനം കുത്തുന്ന പോലെ ആക്കി. നീ എന്ത് വേണമെങ്കിലും ചെയ്തോ ഫൈസി നിന്റെ ഒരു പ്ലാനും നടക്കില്ല എന്നർത്ഥം കൂടി ഉണ്ടായിരുന്നു അവളെ മുഖത്ത്.
അപ്പൊ എല്ലാം പറഞ്ഞത് പോലെ ഫൈസി ഇനി അത്രയും ദിവസം അല്ലെ ഉള്ളൂ. എനിക്ക് ഇപ്പൊ തുടങ്ങിയ തന്നെ വിവാഹഒരുക്കങ്ങൾ കഴിയുന്ന തോന്നുന്നില്ല. അയാൾ പോയി.
നീ ഇന്ന് ഡിസ്ചാർജ് ആവുകയല്ലേ. ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.നമുക്ക് കല്യാണഡ്രസ്സ് മഹർ ഒക്കെ എടുക്കാൻ നാളെ പോയാലോ. ഫൈസി അവളോട് ചോദിച്ചു.
ആ പൊവ്വാം അവൾ സന്തോഷത്തോടെ സമ്മതിച്ചു. അപ്പോഴാ പിന്നാലെ ഫൈസി പറഞ്ഞത്. സഫു നീയും നാളെ ഞങ്ങളുടെ കൂടെ വരണം. ഷെറിക്ക് സെലക്ട് ചെയ്തു കൊടുക്കാൻ ഒരാൾ ആകുമല്ലോ.
ഷെറിക്ക് സഫുനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. ഫൈസി പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിലും അവന്റെ മുന്നിൽ നല്ല പിള്ള ചമയുന്നത് കൊണ്ട് മുഖത്ത് സന്തോഷം വരുത്തി സഫുനോട് പറഞ്ഞു. നീ കൂടി വാ സഫു എനിക്ക് ഒരു സഹായം ആവുമല്ലോ.
ഇവന്റെ കൂടെ ഞാൻ. ഇപ്പൊ തന്നെ ഇവന്റെ ടോർച്ചർ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാ ഷോപ്പിംഗ്.
ബാബിയും ഇത്താത്തമാരും ഇല്ലേ. അവരുടെ കടമയാ ഇതൊക്കെ.
പെട്ടന്ന് പറഞ്ഞ എങ്ങനെയാ വാടകക് അങ്ങനെ രണ്ടു മൂന്ന് പേരെ കണ്ടു പിടിച്ചു അവരോട് കാര്യം പറഞ്ഞു കൂട്ടി വരാൻ ഒക്കെ ഒരുപാട് ടൈം എടുക്കില്ലേ.
വാടകക്കോ. ആയിഷയും റസിയയും ഒക്കെ എവിടെ പോയെ.
അപ്പൊ സഫ്ന മാഡം കാര്യം ഒന്നും അറിഞ്ഞില്ലേ. ഇമ്മോറൽ ട്രഫികിന് പിടിയിലായ ആഭാസനെ വേണ്ടെന്നു ഉപ്പയും ഉമ്മയും പറഞ്ഞു. അവർക്ക് ഇനി ഇങ്ങനെ ഒരു മോനില്ലത്രേ. പെണ്ണ് പിടിയൻ ഉള്ള വീട്ടിൽ എന്റെ ഭാര്യയെ താമസിപ്പിക്കാൻ പറ്റില്ലന്ന് ഹാരിസ്ക്ക വിളിച്ചു പറഞ്ഞു. അതോണ്ട് ഇപ്പൊ കിടത്തം ഒരു ഹോട്ടലിൽ ആണ്.
ചുരുക്കി പറഞ്ഞ കിടപ്പാടം പോയി കിട്ടി.
മനസ്സിൽ ഉണ്ട് അതിന്റെ നന്ദി. മറക്കില്ല ഒരിക്കലും ഈ ഉപകാരം ഒന്നും. അത് പറയുമ്പോൾ എന്തോ വെച്ചു പറഞ്ഞതല്ലെന്ന് രണ്ടാൾക്കും തോന്നാതിരുന്നില്ല.
ഞാൻ കാരണം പാവം. ഈ പാപം ഒക്കെ ഞാൻ എവിടെ കൊണ്ട് പോയി വെക്കും. അവൾക്ക് നെഞ്ച് നീറുന്നുണ്ടായിരുന്നു അതോർത്തപ്പോൾ. ഈ പ്രശ്നം ഒക്കെ തീരട്ടെ ഹരിസ്കനോട് പറഞ്ഞു എല്ലാം സോൾവാക്കണം.
പെട്ടന്ന് ആയിരുന്നു ഷെറി കരയുന്ന സൗണ്ട് കേട്ടത്. അവൾ തിരിഞ്ഞു നോക്കി. ഷെറി ഫൈസിയുടെ കാൽ പിടിച്ചു പൊട്ടിക്കരയുന്നു.
എന്നോട് ക്ഷമിക്കണം.അറിയാതെ പറ്റിപ്പോയഅബദ്ധം ആണ്.
അത് സാരമില്ല ഷെറി. ഞാൻ അതൊക്കെ അന്നേ മറന്നതാ. നമ്മൾ പുതിയൊരു ജീവിതം തുടങ്ങുന്നതല്ലേ പഴയതൊക്കെ നമുക്ക് മറക്കാം. അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
എന്നാ പിന്നെ ഞാൻ പോട്ടെ. എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവൻ പോകാൻ നോക്കിയതും സഫു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. അവൻ അത് കണ്ടതും അറിയാത്ത മട്ടിൽ കയ്യെടുത്തു അവനെ നോക്കി ഇളിച്ചു കാണിച്ചു.
അവൻ പോകാൻ വാതിലിന് അടുത്തെത്തിയപ്പോഴാ കണ്ടത് അവന്റെ കയ്യിൽ തന്റെ ഫോൺ.
എന്റെ ഫോൺ.... സഫു അതും പറഞ്ഞു അവന്റെ പിറകെ പോയി.
ഓഹ് സോറി..... ഞാൻ... പെട്ടെന്ന് എന്റെ ഫോൺ ആണെന്ന് കരുതി. ദാ നിന്റെ ഫോൺ. അവൻ അവിടെ നിന്ന് അവളെ നേർക്ക് ഫോൺ നീട്ടി. അവൾ വാങ്ങാൻ അടുത്ത് എത്തിയതും അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിറക്കി വാതിൽ അടച്ചു.
ഞാൻ പോവുന്നത് നിനക്ക് ആശ്വാസം ആണല്ലേ. കാണിച്ചു തരാം. ഇപ്പൊ കാണിച്ചു തരാം ആശ്വാസം. അവൻ ചുറ്റും നോക്കി.അവളും നോക്കി. തന്റെ രക്ഷക്ക് പുറത്തെങ്ങും ഒരു മനുഷ്യകുഞ്ഞ് പോലും ഇല്ലെന്ന് അവൾ കണ്ടു. അവൻ ബലമായി അവളെ മുഖം കയ്യിൽ എടുത്തു കവിളിൽ ഒറ്റ കടി. നല്ല അടാർ കടി ആയത് കൊണ്ട് തന്നെ അവൾ കൂക്കി വിളിച്ചു പോയി. അവൻ അത് മൈൻഡ് ചെയ്യുക പോലും ചെയ്യാതെ ഒറ്റ പോക്ക്. നീറുന്ന കവിളിൽ കയ്യും വെച്ചു കിളി പോയ പോലെ അവൾ അവനെയും നോക്കി നിന്നു. നാളെ ഷോപ്പിങ്ങിന് അവന്റെ കൂടെ പോകണ്ട കാര്യം ഓർത്തതും അവൾ അറിയാതെ തലയിൽ കൈ വെച്ചു പോയി. അവൻ കുറച്ചു ദൂരെ എത്തി സഫുനെ നോക്കി .കവിളിൽ കയ്യും വെച്ചു കലിപ്പോടെ അവനെ തന്നെ നോക്കി നിക്കുന്നത് കണ്ടു . ഇതൊക്കെ എന്ത് .നാളെ മോള് വാ ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു .
അവൾ തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരുന്നു .നാളെ എങ്ങനെ ഇവന്റെ കയ്യിൽ നിന്നും രക്ഷപെടും .ഒരു ഐഡിയ കിട്ടിയതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .
.......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 85
ആദ്യ ഭാര്യയെ കൊണ്ട് രണ്ടാമത് കെട്ടാൻ പോകുന്ന പെണ്ണിന് മഹറും കല്യാണഡ്രെസ്സും വാങ്ങിപ്പിക്കുക. ഇത് കുറച്ചു കൂടിപ്പോയില്ലേ ഫൈസി.
എന്താ പൊന്നു മോന് എന്റെ ഭാര്യയോട് ഒരു സിമ്പതി.
ഇതൊക്കെ റിയൽ ആണെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയെടാ. അതോണ്ട് പറഞ്ഞതാ. വല്ലാത്തൊരു അവസ്ഥ ആയിരിക്കില്ലേ അത്. ഏതെങ്കിലും പെണ്ണിന് സഹിക്കാൻ പറ്റോ ഇതൊക്കെ.
ഒരു പെണ്ണിനും ഇതൊന്നും സഹിക്കാൻ പറ്റില്ല.ഭർത്താവിനെ ഒന്ന് നോക്കിയാൽ തന്നെ ഭാര്യമാർക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. അപ്പോഴാ രണ്ടാമതൊരു കല്യാണം. സഫുന്റെ നെഞ്ചിലെ പിടച്ചിൽ എനിക്ക് കാണാൻ പറ്റുന്നുണ്ട്. കുറച്ചു അനുഭവിക്കട്ടെ ഷെറിയുടെ ഈ സൂയിസൈഡ് ഡ്രാമയാണെന്ന് എത്ര വട്ടം പറഞ്ഞു. വിശ്വസിക്കണ്ടേ. എന്നോട് ഷെറിക്ക് ജീവൻ പോലും കൊടുക്കാൻ തയ്യാറായ പ്രണയം ആണെന്നല്ലേ കരുതിയിരിക്കുന്നെ. കാണിച്ചു കൊടുക്കാം ഞാനവൾക്ക് ഷെറിക്ക് എന്നോടുള്ള സ്നേഹം എത്രയുണ്ടെന്ന്.
നിന്റെ പ്ലാൻ ഒക്കെ വിചാരിച്ചത് പോലെ നടക്കോ
നടക്കും. ഷെറിയുടെ മുഖത്തിട്ട് രണ്ടു പൊട്ടിച്ചു സത്യം തെളിയിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. വീണ്ടും വീണ്ടും ഷെറി ഓരോ പ്രോബ്ലം കൊണ്ട് വരും. എന്തൊക്ക ആയാലും തന്റെ സഹോദരിയല്ലേ ഷെറി എന്ന ചിന്ത വരും സഫുന് . സഫു അതിന്റെ ഇടയിൽ കിടന്നു പെടപാടും പെടും.അത് കൊണ്ട് മാത്രമ ക്ഷമിച്ചു നിൽക്കുന്നെ.
ടാ മറ്റേകാര്യം എന്തായി ഷാൻ അഹ്മദ്. അവൻ മുംബൈക്ക് പോയോ. ഇന്നലെ അവനെ കാണാനെന്നും പറഞ്ഞല്ലേ നീ പോയെ. അവൻ ആരാന്നു അറിഞ്ഞോ എന്താ അവനും സഫുവും തമ്മിലുള്ള ഇടപാട്.
അതൊരു വലിയ സ്റ്റോറിയാ മോനെ.നിനക്ക് ഒരു കാര്യം അറിയോ നമ്മളെ സഫു കാണുന്ന പോലെയൊന്നും അല്ലേടാ. ഒരു കോടീശ്വരിയാ അവൾ. ഞാനൊക്കെ അവളെ മുന്നിൽ ബിഗ് സീറോയാ.
കോടീശ്വരിയോ..... അവൾക്ക് ലോട്ടറി അടിച്ചോ. അതെപ്പോ ഞാനറിഞ്ഞില്ലല്ലോ എന്നിട്ട്.
അടിച്ചു. ഇപ്പോഴല്ല പത്തൊൻപത് കൊല്ലം മുൻപ്.സഫുന്റെ ഹിസ്റ്ററി നിനക്ക് അറിയില്ലേ. അതിൽ കുറച്ചു ട്വിസ്റ്റ് കൂടി ഉണ്ട്. സഫുന്റെ ഉപ്പ സഫുനെയും കൊണ്ട് വീട്ടിൽ പോയെങ്കിലും ആ കുട്ടിയെ സ്വീകരിക്കാനോ വീട്ടിൽ കയറ്റാനോ അവരുടെ ഉപ്പ സമ്മതിച്ചില്ല. ആ വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീടെടുത് താമസിച്ചു. നാട്ടിലെ പ്രമാണിയും കോടിക്കണക്കിനു സ്വത്തും ഉള്ള അഭിമാനവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന സമൂഹത്തിൽ നിലയും വിലയും ഉള്ള അവരെ ഉപ്പ എങ്ങനെയും മകനെ തിരിച്ചു കൊണ്ട് വരണമെന്ന് ആഗ്രഹിച്ചു. സഫുനെ വിട്ടു വരില്ലെന്ന് സഫുന്റെ ഉപ്പയും. അതിന്റെ ഇടയിൽ അഹ്മദ്ക്ക കല്യാണം ഉറപ്പിച്ച പെണ്ണ് വീട്ട്കാർ വന്നു അഹ്മദ്കന്റെ ഉപ്പാനെ ആൾക്കാരെ മുന്നിൽ വെച്ചു അപമാനിച്ചു. എല്ലാവരെ മുന്നിലും അപമാനിതനായ അയാൾക്ക് ഇതിനെല്ലാം കാരണക്കാരിയായ സഫുനോട് അടക്കാൻ പറ്റാത്ത പക വളർന്നു. സഫുനെ കൊന്നിട്ടായാലും മകനെ തിരിച്ചു കൊണ്ട് വരാൻ അയാൾ തീരുമാനിച്ചു. രണ്ടു മൂന്ന് പ്രാവശ്യം ശ്രമിച്ചെങ്കിലും അഹ്‌മദ് അവളെ രക്ഷിച്ചു. അഹ്മദിന് പിന്നെ ഭയം ആയിരുന്നു സഫുന് ആരെങ്കിലും ഉപദ്രവിക്കുമോന്ന്. ഒരു ഭാഗത്തു സ്വന്തം ഉപ്പ മറുഭാഗത് ജീവന് തുല്യം സ്നേഹിക്കുന്ന സഫു. ഉപ്പന്റെ കയ്യിൽ നിന്നും സഫുനെ രക്ഷിക്കാൻ അഹ്‌മദ് ആലോചിച്ചു ഒരു വഴി കണ്ടു പിടിച്ചു. തന്റെ പേരിൽ ഉള്ള സ്വത്ത് മുഴുവൻ അഹ്‌മദ് സഫുന്റെ പേരിൽ എഴുതി വെച്ചു. തന്റെ എല്ലാ സ്വത്തിന്റെയും ഒരേയൊരു അവകാശി സഫു ആണെന്നും അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വത്ത് എല്ലാം ഏതെങ്കിലും അനാഥാലയത്തിലേക്ക് പോകും എന്നായിരുന്നു വിൽപത്രം. കോടിക്കണക്കിന് വരുന്ന സ്വത്ത് അങ്ങനെ കളഞ്ഞു കുളിക്കാൻ ആരും ധൈര്യപ്പെടില്ന്ന അഹ്മദിന് അറിയാമായിരുന്നു. അതറിഞ്ഞ അയാളെ ഉപ്പക്ക് ദേഷ്യം ഇരട്ടിച്ചു. തനിക്ക് ഇങ്ങനെ ഒരു മകനില്ലെന്നും മരിച്ചാൽ പോലും അവന് എന്നെ കാണിച്ചു കൊടുക്കരുതെന്നും ഒക്കെ പറഞ്ഞു. ഉമ്മാനെ കാണാൻ പോലും ഉള്ള അവകാശം നിരോധിച്ചു. ഇതിന്റെ പേരിൽ ഉപ്പയും മകനും തമ്മിൽ വീണ്ടും എന്തൊക്കെയോ പ്രശ്നം ആയി. ഉപ്പന്റെയും മോന്റെയും വഴക്കിനിടയിൽ അവരെ ഉമ്മയാരുന്നു അനുഭവിച്ചത് മുഴുവൻ. ഭർത്താവിനെ എതിർക്കാൻ പോലും ധൈര്യം ഇല്ലാത്ത അവർ അഹ്മദിനോട് ആ നാട്ടിൽനിന്നും പോകാൻ ആവശ്യപെട്ടു. സഫുന്റെ ഉപ്പ പിന്നെ ഇവിടെ വിവാഹം ഒക്കെ കഴിച്ചു സെറ്റിൽഡായി. പണത്തിനു മോഹിക്കാത്ത അയാൾ സഫുവിൽ പ്രതീക്ഷകൾ അർപ്പിച്ചു ഇവിടെ ഉള്ളത് കൊണ്ട് ഓണം പോലെ സുഖമായി കഴിഞ്ഞു. ആ സ്വത്തുക്കൾ ആരും നോക്കാനില്ലാതെ അനാഥമായി കിടന്നു. അഹ്മദിന്റെ പെങ്ങളുടെ ഭർത്താവ് അതായത് ഷാനിന്റെ ഉപ്പ ഒരു തന്ത്ര ശാലി ആയിരുന്നു. അയാൾക്ക് ആ സ്വത്തിൽ ഒരു കണ്ണ് ഉണ്ടായിരുന്നു. അയാൾ സഫുന്റെ ഉപ്പാനെ കണ്ടു അതൊക്കെ നശിക്കുകയാണെന്നും മറ്റും പറഞ്ഞു കാണാൻ വന്നു. സഫുന് പതിനെട്ടു വയസ്സായാൽ മാത്രമേ ക്രയവിക്രയം ചെയ്യാൻ പറ്റു. അത് കൊണ്ട് അതൊക്കെ നോക്കി നടത്താൻ ഉള്ള അവകാശം ഷാനിന്റെ ഉപ്പാക്ക് കൊടുത്തു. അല്ല അയാൾ നേടിയെടുത്തു. ആ സ്വത്തിന്റെയൊക്കെ ഏക അവകാശിയായി ഷാനും . ഷാൻ ലണ്ടനിൽ നിന്ന പഠിച്ചതും മറ്റും ഷാനിന് അറിയില്ല ഈ അഹ്മദിനെയും സഫുനെയും ഒന്നും. പഠിപ്പൊക്കെ കഴിഞ്ഞു രാജകുമാരനെ പോലെ ബിസിനസും മോഡലിംഗും അത്യാവശ്യം തല്ലികൊള്ളിത്തരവും ഒക്കെ ആയി മുംബൈയിൽ ഒരു രാജകുമാരനെ പോലെ അടിച്ചു പൊളിച്ചു ജീവിച്ചു. അങ്ങനെ ഇരിക്കുമ്പോഴാ നമ്മളെ സഫു ഇതൊന്നും അറിയാതെ ഉപ്പാന്റെ ഉപ്പനെയും ഉമ്മനെയും തേടി അങ്ങ് മുംബൈക്ക് ചെന്നത്. വീട്ടിൽ അവൾ ഈ അറ്റ്മോസ്ഫിയറിൽ നിന്നും ഒന്ന് മാറി നിക്കണം ഫ്രണ്ടിന്റെ വീട്ടിൽ പോകന്ന് പറഞ്ഞ മുങ്ങിയത്. ഉപ്പ അറിഞ്ഞാൽ വിടില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. സാലി വഴി വേറെ ആരെങ്കിലും അറിയോന്ന് പേടിച്ചു അവനോടും പറഞ്ഞില്ല. അവിടെ എത്തിയ അവൾക്ക് നല്ല സ്വീകരണം ആയിരുന്നു കിട്ടിയത്. അവൾ ആരാന്നു അറിഞ്ഞതും അവളെ ഉപ്പാപ്പ ആ നിമിഷം തന്നെ ആട്ടി പുറത്താക്കി ഗേറ്റ് അടച്ചു. സഫുവല്ലേ ആൾ കണ്ടേ അടങ്ങുന്ന പറഞ്ഞു ഗേറ്റിന് പുറത്തു ഒറ്റ നിൽപ്പ്. കുറേ നേരം കഴിഞ്ഞു പോകുന്നു കരുതി എല്ലാവരും. ഉച്ചക്ക് അവിടെ നിൽക്കാൻ തുടങ്ങിയ അവൾ രാത്രി പന്ത്രണ്ടു മണി ആയിട്ടും നിന്നിടത്തു നിന്നും അനങ്ങിയില്ല. അവളുടെ ദൃഢ നിക്ഷ്യത്തിന് മുന്നിൽ അയാൾ തോറ്റു. അവളെ അകത്തേക്ക് വിളിക്കാൻ ആളെ അയച്ചു. വീട്ടിലേക്ക് മടങ്ങി പോകാൻ പറഞ്ഞെങ്കിലും ഉപ്പാക്ക് മാപ്പ് കൊടുത്തു സ്വീകരിക്കാതെ പോവില്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. വഴക്കിനും ഭീഷണിക്കും ഒന്നിന് മുന്നിലും പതറാതെയുള്ള അവളുടെ നിൽപ്പ് കണ്ടു അവരും ഒന്ന് പതറി. നാട്ടുകാരും മീഡിയയയും അറിയുമെന്നുള്ള ഭയവും അവർക്കുണ്ടായിരുന്നു. എല്ലാവരും ഉപ്പാപ്പക്ക് എതിരെ തിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ മകനെ തന്നിൽ നിന്നും അകറ്റിയ സഫനോടുള്ള ദേഷ്യം ആളിക്കത്തുകയാരുന്നു മനസ്സിൽ. ഉപ്പാനെ സ്വീകരിക്കണമെങ്കിൽ അവരെ ഡിമാൻഡ് അംഗീകരിക്കണം എന്ന് പറഞ്ഞു. എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് അവൾ വാക്ക് കൊടുത്തു. സ്വത്ത് മുഴുവൻ അഹ്മദിന്റെ രക്തത്തിൽ പിറന്ന രണ്ട് മക്കളെ പേർക്ക് എഴുതി കൊടുക്കണമെന്നും ഇത്രയും കാലം മകനെ അവരിൽ നിന്നും അകറ്റി അനാഥനായി ജീവിക്കേണ്ടി വന്നതിന്റെ ശിക്ഷയായി അവളും അതേ വേദന അനുഭവിക്കണം എന്നു പറഞ്ഞു. ഉപ്പ ഉമ്മ സൗഹൃദം ഭർത്താവ് വീട് കുടുംബം എല്ലാം ഉപേക്ഷിച്ചു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് സത്യം ഇട്ടാൽ നിന്റെ ഉപ്പാനെ സ്വീകരിക്കാൻ തയ്യാറാണെന്ന് അയാൾ പറഞ്ഞു. തനിക്ക് സ്വന്തം പറയാൻ എല്ലാവരും ഉണ്ടായിട്ടും ആരോരും ഇല്ലാതെ ഹമീദ് എങ്ങനെ കഴിഞ്ഞോ അതേ പോലെ എല്ലാവരും ഉണ്ടായിട്ടും ഇല്ലാത്തത് പോലെ അവളും ജീവിക്കണം. ആലോചിക്കാൻ ഒരു ദിവസത്തെ സമയം കൊടുത്തു. അവൾ ആ വീട്ടിൽ തന്നെ താമസിച്ചത്. അസുഖബാധിതയായി കിടക്കുന്ന ഉമ്മാമ്മനെ കണ്ടു. പത്തൊൻപത് വർഷം മകനെ കാണാതെ ജീവിച്ച അവരെ കണ്ണുനീർ കണ്ടതും സഫു എല്ലാം മറന്നു ഉപ്പാപ്പ പറഞ്ഞത് അനുസരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. ഇപ്പൊ തന്നെ വാക്ക് പാലിക്കാൻ പറഞ്ഞ അവരോട് നാട്ടിൽ പോയി എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അത് കഴിഞ്ഞു പെട്ടന്ന് തന്നെ തിരിച്ചു വരാന്ന് വാക്ക് കൊടുത്തു. ഇക്കാര്യം ആരോടും പറയാൻ പാടില്ലെന്ന് സത്യം ഇടിക്കുകയും ചെയ്തു അവളെ കൊണ്ട്. അതേ സമയം ഷാനും ഉപ്പയും കൊണ്ട് പിടിച്ച ചർച്ചയിൽ ആയിരുന്നു. ഇത്രയും കാലം സ്വന്തം പോലെ കൊണ്ട് നടന്ന കോടിക്കണക്കിനു സ്വത്ത് അങ്ങനെ കൈ വിട്ടു കളയാൻ അവർ ഒരുക്കം അല്ലായിരുന്നു. സഫുന്റെ പേരിൽ നിന്നും സ്വത്ത് എഴുതി വാങ്ങിച്ചു അവളെ കൊന്നു കളയാൻ അവർ പ്ലാൻ ഇട്ടു. ഷാനിനെ അതിന്റെ ചുമതല ഏല്പിച്ചു. അവിടെ വെച്ചു കൊന്നു കളഞ്ഞാൽ അവരെ സംശയിക്കും ഉപ്പാപ്പ അവരെ നേരെ തിരിയും അത് കൊണ്ട് നാട്ടിൽ എത്തിയ ശേഷം ഇവിടെ വെച്ചു കൊല്ലാനായിരുന്നു തീരുമാനം.
അവളോട് സ്നേഹം നടിച്ചു ഷാൻ അവളെ കൊണ്ട് വിടാൻ എന്ന ഭാവത്തിൽ നാട്ടിലെക്ക് വന്നു. വരുന്ന വഴിക്ക് ഷാനിന്റെ ശത്രുക്കൾ അവനെ ആക്രമിച്ചു. പെട്ടെന്ന് ഉണ്ടായ ആക്രമണത്തിൽ അവനൊന്നു പിഴച്ചു. അവനെ വെട്ടാൻ നോക്കിയ ഒരാളിൽ നിന്നും സഫു അവനെ തള്ളി മാറ്റി രക്ഷിച്ചു. തലയിഴനാരിക്കയിരുന്നു ഷനും അവളും രക്ഷപെട്ടത്. അവളോട് നന്ദി കാണിക്കണോ കൊല്ലനൊന്ന് ആലോചിച്ചു നിന്ന അവനിക്ക് ഉപ്പാന്റെ ഫോൺ വന്നു. സഫുന് നീ അവളെ കൊല്ലാൻ വന്നതാണെന്ന സത്യം ഉമ്മാമ്മ പറഞ്ഞു അറിയാം നീ സൂക്ഷിക്കണം എന്നായിരുന്നു ആ ഫോൺ കാൾ. അവൻ അപ്പോഴാ ശരിക്കും ഞെട്ടിയത്. അവൻ സഫുനോട് ഇതിനെ പറ്റി ചോദിച്ചു.
നീ കൊല്ലാന കൂടെ വരുന്നതെന്ന് എനിക്കറിയാം. അവിടെ വെച്ചു ഞാൻ മരിച്ചാൽ സ്വാഭാവികം ആയും ഉപ്പാപ്പ നിങ്ങളെ സംശയിക്കും. എല്ലാ സ്വത്തുക്കളും നഷ്ടപ്പെടും. ഇവിടെ വെച്ച് എന്നെ കൊന്നു ആ വിവരം ഉപ്പാപ്പ അറിയാതെ ഇരുന്നാൽ ഉപ്പാപ്പ പറഞ്ഞത് ഞാൻ അനുസരിച്ചില്ലെന്നേ കരുതു. എന്റെ കയ്യിൽ നിന്നും സ്വത്ത് എല്ലാം എഴുതി വാങ്ങിചാൽ എന്നെന്നേക്കുമായി എന്റെ ശല്യം ഒഴിവാക്കുകയും ചെയ്യാം. ഇതല്ലേ നിങ്ങളുടെ പ്ലാൻ.
ഷാൻ ഞെട്ടി തരിച്ചു പോയി അവൾ പറയുന്നത് കേട്ടിട്ട്. എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ എന്നെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ചത്.
എന്റെ ഫൈസിയെ ഒഴിവാക്കാൻ തീരുമാനിച്ചപൊഴേ ഞാൻ മരിച്ചു. ജീവനില്ലാത്ത ഈ ബോഡി കൊണ്ട് നിനക്കെങ്കിലും ഉപകാരം ഉണ്ടാവട്ടെ. നിനക്ക് ഞാൻ ആരുമല്ലെങ്കിലും എനിക്ക് നീ സഹോദരൻ ആണ്. എന്നെ സംബന്ധിച്ചിടത്തോളം രക്ത ബന്ധത്തേക്കാൾ വില സ്നേഹബന്ധത്തിനാണ്.
ഷാൻ നിന്ന് ഉരുകി. ഒരു പീറപെണ്ണിന് മുന്നിൽ സീറോ ആയപോലെ. അവൻ ആളെ വിട്ടു സഫുവിനെപറ്റി എല്ലാ കാര്യവും അന്വേഷിച്ചറിഞ്ഞു. സഫുന്റെ ഹിസ്റ്ററി അറിഞ്ഞതും അവൻ പോലും അറിയാതെ അവൾ അവന്റെ മനസ്സിൽ കയറിക്കൂടി.സഫുനെ കൊല്ലാൻ അവന്റെ കൈ വിറച്ചു. അവൻ കൊന്നില്ലെങ്കിൽ അവന്റെ ഉപ്പ വേറെ ആളെ വിട്ടു കൊല്ലിക്കും എന്ന് പറഞ്ഞു. ഷാനിന്റെ അവസ്ഥ പിന്നെ നെല്ലിക്ക തിന്നത് പോലെ ആയി. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ. അവൻ ആലോചിച്ചു ഒരു വഴി കണ്ടു പിടിച്ചു. സഫു ഒരിക്കലും തിരിച്ചു മുംബൈക്ക് വരാതിരിക്കുക. അതിന് വേണ്ടി സഫുന്റെ പിറകിൽ നടക്കലായി പിന്നെ അവന്റെ പണി.
ഉപ്പയും ഉമ്മയും ഉണ്ടായിട്ടും ഒരു നോക്ക് കാണാൻ പറ്റാത്ത ഉപ്പാന്റെ അവസ്ഥയും മരിക്കുന്നതിന് മുൻപ് മകനെ കാണാൻ കൊതിക്കുന്ന ഉമ്മാന്റെ അവസ്ഥയും ഒക്കെ പറഞ്ഞു സെന്റി അടിച്ചു ഷാനിനെ അവൾ ഒന്നുകിൽ അവളെ കൊല്ലുക അല്ലെങ്കിൽ മുംബൈക്ക് തിരിച്ചു പോവുക എന്ന അവസ്ഥയിൽ എത്തിച്ചു. അവളൊരിക്കലും അവളുടെ ലക്ഷ്യത്തിൽ നിന്നും പിന്മാറില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
എന്നിട്ട് ഷാൻ എന്ത് തീരുമാനിച്ചു.
അതറിയില്ല. എന്തായാലും എന്റെ തീരുമാനം ഞാൻ അവനോട് പറഞ്ഞു. എത്രയും പെട്ടന്ന് തിരിച്ചു പോകാൻ. അവൻ അനുസരിച്ചു. പോവ്വുകയും ചെയ്തു.
അപ്പോഴാ സാലി വരുന്നത് കണ്ടത്.
ഷാനിന്റെ ഡീറ്റെയിൽസ് മൊത്തം കിട്ടി. ബട്ട് സഫുവും ആയുള്ള കണക്ഷൻ നോ ഐഡിയ. പിടിച്ചു രണ്ട് പൊട്ടിച്ചാലൊന്ന ആലോചിക്കുന്നേ. നിനക്ക് അവൻ ചെയ്ത ഫേവർ ഓർത്ത അത് ചെയ്യാനൊരു മടി.
സാലി പറയുന്നത് കേട്ടു ഫൈസി പൊട്ടിച്ചിരിച്ചു.
എന്താ ഇളിക്കുന്നെ.നീ കണ്ടു പിടിച്ചോ എന്താന്ന്. അജു അവനോട് എല്ലാം പറഞ്ഞു കൊടുത്തു.
സാലി ഒരു ദീര്ഘ നിശ്വാസം വിട്ടു ഫൈസിയെ നോക്കി. എന്നെ കടത്തി വെട്ടിയല്ലോടാ. എവിടുന്ന് ഒപ്പിച്ചു ഇതൊക്കെ.
നീ കണ്ടുപിടിക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു അത് കൊണ്ട് ഷാനിനെ ഇന്നലെ രാത്രി ഞാൻ പൊക്കി.സത്യം മുഴുവൻ പറയിപ്പിക്കുകയും ചെയ്തു. അവനോട് തിരിച്ചു പോകാനും പറഞ്ഞു. സഫു ഒരിക്കലും ഇനി മുംബൈക്ക് വരില്ലെന്ന് ഞാൻ വാക്ക് കൊടുത്തു. അവൻ തിരിച്ചു പോയി.
സഫു തിരിച്ചു പോകില്ലെന്ന് നിനക്ക് വാക്ക് തന്നോ. സാലി ചോദിച്ചു.
പോകില്ല. പോകാൻ വിടില്ല. അഥവാ എവിടേക്ക് പോയാലും ഞാൻ ഉണ്ടാകും അവളെ കൂടെ. അത് പറയുമ്പോൾ ഒരിക്കലും അവളെ വിടില്ലെന്ന ദൃഡ വിശ്വാസം ഉണ്ടായിരുന്നു അവന്റെ മുഖത്ത്.
അറിയാഞ്ഞിട്ട് ചോദിക്കുവാ ഇവക്കെന്തിന്റെ കെടാടാ. സ്വന്തം കണ്ണ്നീര് തുടക്കാൻ ടൈം ഇല്ല. മറ്റുള്ളവരെ കണ്ണ് തുടക്കാൻ നടന്നോളും. ഇവളാര് മദർ തെരേസയുടെ പുനർജന്മമോ. സാലി കലിപ്പോടെ പറഞ്ഞു.
പാവാടാ അത്. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊട്ടിപെണ്ണ്. താൻ കാരണം ആരും വേദനിക്കരുതെന്നെ അതിന്റെ മനസ്സിൽ ഉള്ളൂ. അവളെ പരിജയപെട്ട നാളുകളിൽ അവളെന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ അവരെ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്. അതാണ് അവൾ ചെയ്യുന്ന പ്രവർത്തികളുടെ പ്രതിഫലം എന്ന്.
അവളെ നന്നാക്കാൻ പോയിട്ട് ഒരു കാര്യം ഇല്ല. അത് കൊണ്ട് നീ നന്നായിക്കോ. അല്ലെങ്കിൽ അവളെ പോലെ നീയും ഇറങ്ങിക്കോ എല്ലാരേം സഹായിക്കാൻ. അവൾക്ക് ഒരു കൂട്ടാവട്ട്. അജുവും കലിപ്പോടെ പറഞ്ഞു.
നീ നോക്കിക്കോ അവളുടെ സഹായം എല്ലാം മറ്റുള്ളവർക്ക് ഉപദ്രവം ആയി തീരും. അല്ലെങ്കിൽ അങ്ങനെ ആക്കി തീർക്കും. അവൾ സ്വയം തിരുത്തും അവളുടെ ഓരോ തീരുമാനങ്ങളും. നിങ്ങൾ നോക്കിക്കോ.
കാണാം എല്ലാം സാലിയും അജുവും ഒന്നിച്ചു പറഞ്ഞു.
********
സഫു കണ്ണാടിയിൽ തന്റെ മുഖം നോക്കി.കവിളിൽ പത്തു പൈസ വട്ടത്തിൽ കരിനീലിച്ചു കിടപ്പുണ്ട്. തൊടുമ്പോൾ ചെറിയ നീറ്റൽ തോന്നിയെങ്കിലും അവനെ ഓർത്തപ്പോൾ എന്ത് കൊണ്ടോ അവളുടെ മുഖത്ത് ചെറു ചിരി വിരിഞ്ഞു.
സഫു ഫൈസിയുടെ ഫോട്ടോയും നോക്കി കിടന്നു. നിന്നെ വിട്ടു പോകാനോ ആർക്കെങ്കിലും വിട്ടുകൊടുക്കാനോ ഇഷ്ടം ഉണ്ടായിട്ടല്ല. പത്തൊൻപത് വർഷം ആയി ഒരുമ്മ മകനെ കാത്തിക്കുന്നുണ്ട് അവിടെ. ആർക്കോ വേണ്ടിയെന്ന വണ്ണം മരിച്ചു ജീവിക്കുന്ന ഒരുമ്മയെ ഞാനവിടെ കണ്ടു. മോൻ പോയ ശേഷം ആരോടും മിണ്ടിയിട്ടൊ കരഞ്ഞിട്ടോ ആരും കണ്ടിട്ടില്ലത്രെ. എന്നെങ്കിലും ഒരിക്കൽ ആ ഉമ്മാനെ കാണാൻ മോൻ വരുമെന്ന് കരുതി കാത്തിരുന്നു. ഇപ്പോഴും കാത്തിരിക്കുന്നു. എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ചു ചോദിച്ച ഒരു ചോദ്യം ഉണ്ട് എന്റെ മോന് സുഗായിരിക്കുന്നോ. അവൻ എന്നെ ചോദിക്കാറുണ്ടോ എന്നൊക്കെ. ഹൃദയം നുറുങ്ങുന്ന പോലെ തോന്നിയെ എനിക്ക്. ഞാൻ കാരണം ആണല്ലോ ഇങ്ങനെ ഒക്കെ ആയെന്ന് ഓർത്ത് മനസ്സ് നീറുന്നെടാ. ആ ഉമ്മാന്റെ കണ്ണ് നീര് തുടച്ചു കൊടുത്തു ഞാൻ കൊടുത്ത വാക്കാ മോനെ തിരിച്ചു കൊണ്ട് കൊടുക്കുമെന്ന്. എന്റെ ഉപ്പാന്റെ സങ്കടവും എനിക്ക് മനസ്സിലാവും ആ മനസ്സിലും ഉണ്ട് മാതാപിതാക്കളെ നഷ്ടപെടുത്തേണ്ടി വന്ന തേങ്ങൽ. ഞാനെന്ന മഹാപാപി കാരണം എല്ലാവർക്കും സങ്കടം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ. ശപിക്കപെട്ട ജന്മം ആണെന്റെ.ഞാൻ പോയ എല്ലാവർക്കും സന്തോഷം ആകുമെങ്കിൽ എന്റെ സന്തോഷം വേണ്ടെന്നു വെക്കാൻ ഞാൻ തയ്യാറാ. ഉപ്പയും ഉമ്മയും സന്തോഷത്തോടെ ജീവിക്കും. പിന്നെ നീ നീയും സന്തോഷത്തോടെ ജീവിക്കും. നിന്നെ പൊന്നു പോലെ നോക്കുന്ന ഒരാളെ കയ്യിൽ ഏല്പിച്ച ഞാൻ പോകുന്നെ. നെഞ്ചിൽ നിന്നെയും നിന്റെ ഓർമ്മകളെയും കൊണ്ട ഞാൻ പോകുന്നെ. അത് മതി എനിക്ക് എവിടെ ആണെങ്കിലും ഈ ജീവിതം ജീവിച്ചു തീർക്കാൻ. ഫൈസിയുടെ ഫോട്ടോയും നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ കിടന്നു.
*******
രാവിലെ ഷെറിയുടെ വീട്ടിൽ ഷെറിയെ പിക് ചെയ്യാൻ വരാമെന്നായിരുന്നു ഫൈസി പറഞ്ഞത്. സഫുവും അവിടേക്ക് വരാന്ന് പറഞ്ഞു. സഫുവിനെ കണ്ടതും ഷെറിയുടെ മുഖത്ത് ഇഷ്ടക്കെട് വന്നെങ്കിലും അവളത് പുറത്തു കാണിച്ചില്ല. കുറച്ചു കഴിഞ്ഞു ഫൈസി വന്നു. അവന്റെ വേഷം കണ്ടതും സഫു ഞെട്ടിപ്പോയി. വൈറ്റ് ഷർട്ട്. എന്ന് ഇവൻ ഇതിട്ടിനോ അന്നൊക്കെ എനിക്ക് എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്. ഇവൻ മനപ്പൂർവം ഇട്ടതായിരിക്കും. ഇപ്പൊ തന്നെ മുങ്ങിയാലോ അതാ നല്ലത്. അല്ലെങ്കിൽ എന്റെ ശവക്കുഴി ഞാൻ തന്നെ തോണ്ടുന്നത് പോലെ ആകും.
അവളെ കണ്ടതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചു ഇഷ്ടം അല്ലാത്ത രീതിയിൽ ഇളിച്ചു കാണിച്ചു. അപ്പോഴേക്കും ഷെറിയും വന്നു.
വാ പോകാം. ഷെറി കാറിൽ കയറി മുന്നിലെ സീറ്റിൽ ഇരുന്നു.
നിങ്ങൾ പോയിക്കോ ഞാൻ പിന്നാലെ വന്നോളാം സഫു പറഞ്ഞു.
അതെന്തിനാ പിന്നാലെ വരുന്നേ. ഒന്നിച്ചു പോകാം. ഫൈസി പറഞ്ഞു.
സനയും ഷാഹിദും വരുന്നുണ്ട് ഫൈസിക്കും മാര്യേജ് ഡ്രസ്സ് സെലക്ട് ചെയ്യാൻ ഒരാൾ വേണ്ടേ. ഞാൻ അവരെ കൂടെ വന്നോളാം. അപ്പോഴേക്കും അവർ വന്നു.
ഫൈസിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞത് അവൾ കണ്ടു.
നീ എത്രചിരിച്ചിട്ടും ഒരു കാര്യം ഇല്ല മോനെ. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഒന്നും നടക്കാൻ പോകുന്നില്ല. അവൾ അവനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.
ഷാഹിദും സനയും അവരെ അടുത്ത് വന്നു.
ഷാഹിദ് പറയുന്നത് കേട്ടു അവൾ വായും പൊളിച്ചു നിന്നു പോയി. അവൾ കലിപ്പോടെ സനയെ നോക്കി. സനഅവളെ നോക്കാതെ വേഗം കാറിൽ കയറി ഇരുന്നു. ഫൈസി അവളെ അടുത്തേക്ക് വന്നു കാതിൽ മെല്ലെ പറഞ്ഞു നീ പഠിച്ച സ്കൂളിൽ ഹെഡ്മാസ്റ്റർ ആണ് ഞാൻ.
അവൾ കലിപ്പോടെ സനയെയും ഷാഹിദിനെയും മാറി മാറി നോക്കി. ഇടക്ക് നോട്ടം ഫൈസിയുടെ മുഖത്തും പതിഞ്ഞു. വിജയഭാവത്തോടെയുള്ള അവന്റെ നിൽപ്പ് കണ്ടു. ഇപ്പൊ എന്തായി മോളെ പണി പാലും വെള്ളത്തിലും കിട്ടുന്നു മനസ്സിലായില്ലേ. അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു. അവളെ അടുത്ത് ഫൈസിയും വന്നു ഇരുന്നു.
........... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 86
എന്റെ കൈ കൊണ്ട് ഞാൻ നിനക്ക് മഹറും കല്യാണഡ്രസ്സ് എടുത്തു തരില്ല .അതിലും ഭേദം ഒരു കത്തി എടുത്തു സ്വയം കുത്തി ചാവുന്നതാ. നോക്കിക്കോ നിന്റെ ഒരു പ്ലാനും നടക്കില്ല .അവൾ മനസ്സിൽ അക്കാര്യം ഉറപ്പിച്ചു കൊണ്ട് കാറിൽ കയറി ഇരുന്നു .
അവനും കാറിൽ കയറി ഇരുന്നു.
മര്യാദക്ക് കാറിൽ കേറാൻ പറഞ്ഞിട്ട് കേട്ടില്ല .അത് കൊണ്ട് എന്താ എന്റെ കൂടെ തൊട്ടുരുമ്മി ഇരിക്കേണ്ടി വന്നില്ലേ .അവൻ മെല്ലെ കാതിൽ പറഞ്ഞതും അവൾ സനയെ പിടിച്ചു സൈഡിലോട്ട് തള്ളി അവനിൽ നിന്നും കുറച്ചു ഗ്യാപ് ഇട്ട് ഇരുന്നു .
അവൻ മെല്ലെ ഇടം കണ്ണിട്ട് നോക്കി സനയോട് എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്. പ്ലാൻ മൊത്തം പൊളിഞ്ഞതിന്റെ കലിപ്പ് അവളോട് തീർക്കുന്നത് ആയിരിക്കും .
എന്നെ ഷാഹിദിന്റെ കൂടെ ഡ്രസ്സ് എടുക്കാൻ പറഞ്ഞയച്ചു സനയെയും കൂട്ടി ഡ്രെസ്സ് എടുക്കാനായിരുന്നു പ്ലാൻ എന്ന് അവളെ നിൽപ്പും ഭാവവും ഒക്കെ കണ്ടു എനിക്ക് നേരത്തെ ഓടിയതാ. അതിന് വേണ്ടിയാ സനയുടെ കൂടെ ഷാഹിദിനെയും കൂട്ടിയത് .അതിന്റെ ആദ്യ പടിയാരുന്നു എന്റെ കാറിൽ കേറാതെ അവന്റെ കൂടെയുള്ള പോക്ക് . അതിനുള്ള പണി ഫസ്റ്റ് കൊടുത്തു .ഷാഹിദിനോട് പറഞ്ഞു ഉറക്കത്തിൽ ഷോൾഡർ ഒന്ന് ഉളുക്കി നല്ല വേദന കാർ ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല നീ കാർ ഓടിക്കൊന്ന് .അവൻ സമ്മതിക്കുകയും ചെയ്തു .അവൾ അവന്റെ കാറിൽ കേറാൻ പോയി നാണം കെട്ടു തിരിച്ചു വന്നു .ഇത് തുടക്കം മാത്രം സഫു .എന്നെ ഒഴിവാക്കിയിട്ട് നീ ഡ്രസ്സ് എടുത്തത് തന്നെ എനിക്കൊന്ന് കാണണം അത്.
ഫൈസി മുന്നിൽ ഇരുന്നോളൂ ഞാൻ പിറകിൽ ഇരുന്നോളാം ഷെറി സ്നേഹത്തോടെ പറഞ്ഞു .ഉള്ളിൽ അരിശം നല്ലോണം ഉണ്ടായിരുന്നു അവൾക്ക്.
ഞാൻ നിന്നെ പിടിച്ചു വിഴുങ്ങൊന്നും ഇല്ല ഷെറി .ഷാഹിദ് തമാശ രൂപേനെ പറഞ്ഞു .
ഏയ് അത് കൊണ്ടൊന്നും അല്ല .ഫൈസിക്ക് ബുദ്ധിമുട്ട് ആകുന്നു കരുതിയാ ഞാൻ.... ഷെറി ഉരുണ്ടു കളിച്ചു .
നിനക്ക് പിറകിൽ ഇരുന്ന ശരിയാവില്ല മോളെ .ഹോസ്പിറ്റൽ കിടന്ന ക്ഷീണം ഇത് വരെ മാറിയിട്ടില്ല നിനക്ക് .പിറകിൽ ഇരുന്ന കുലുക്കം കൂടുതൽ ആയിരിക്കും .ബോഡി ഇളകും . സ്ട്രെസ് എടുക്കണ്ട . വീണ്ടും നിനക്ക് എന്തെങ്കിലും പറ്റിയ എനിക്കത് സഹിക്കാൻ പറ്റില്ല ഡാർലിംഗ് അത് കൊണ്ട് മാത്രമാ ഞാൻ കഷ്ടപ്പെട്ട് പിറകിൽ ഇരിക്കുന്നെ. കുറച്ചു സങ്കടത്തോടെയും ഒലിപ്പീരുടെയും ഷെറിയുടെ കണ്ണിൽ നോക്കി പറഞ്ഞതും ഷെറിയുടെ മുഖം ചുവന്നു തുടുത്തു .ഫൈസിക്ക് എന്നോട് ഇത്രയും കെയർ ഉണ്ടായിരുന്നോ . അവൾ അവനെ നോക്കി ചിരിച്ചു .അവർ ഇരുവരും പരസ്പരം നോക്കിനിക്കുന്നത് കണ്ടതും ഷാഹിദ് പെട്ടന്ന് ചിരിച്ചു പോയി .എല്ലാരും അവനെ നോക്കിയതും അവൻ നിർത്താതെ ചുമച്ചു .എന്താന്ന് അറീല ഇന്നലെ മുതൽ തൊണ്ടയിൽ എന്തോ ഒരു കിച് കിച് ..
ഫൈസിക്ക് അവന്റെ കളികണ്ടു ചിരി വന്നെങ്കിലും പിടിച്ചു നിന്നു .സഫു അവനെ കൂർപ്പിച്ചു നോക്കിയതും ഷാഹിദ് വേഗം കാർ സ്റ്റാർട്ട് ചെയ്തു .
പെട്ടന്ന് ഫൈസി കൈ നീട്ടി വെച്ചു ഇരുന്നു .സഫുവിന്റെ തലക്ക് കൈ തട്ടിയതും അവൾ ഫൈസിയെ നോക്കി .അവൻ കാണാത്ത മട്ടിൽ പുറത്തേക്കു നോക്കിയിരുന്നു . അവൻ മനപ്പൂർവം കൈ വെച്ചതാണെന്ന് അവൾക്ക് മനസിലായി . കുറച്ചു കഴിഞ്ഞു അവന്റെ കൈ തന്റെ കഴുത്തിലും പുറത്തും ഓടി നടക്കുന്നത് അവളറിഞ്ഞു . അവൾ തട്ടം ശരിയാക്കുന്നത് പോലെ ആക്കി അവന്റെ കൈ ബലമായി എടുത്തു മാറ്റി .അവൻ വീണ്ടും പിറകിൽ കൈ വെച്ചു ഇരുന്നു .അവൾ കണ്ണ് കൊണ്ട് കൈയെടുക്കെന്ന് പറഞ്ഞെങ്കിലും അവൻ കാണാത്ത രീതിയിൽ ഇരുന്നു. കൈ അനങ്ങാൻ പറ്റാത്ത രീതിയിൽ അവൾ കയ്യിൽ തലകൊണ്ട് അമർത്തി ഇരുന്നു . അവൻ വലിച്ചെടുക്കാൻ കുറെനോക്കിയെങ്കിലും കഴിഞ്ഞില്ല.ഷോപ്പിൽ എത്തുന്നത് വരെ അവൾ അങ്ങനെ തന്നെ ഇരുന്നു .
ദേ ഫൈസി എനിക്കിഷ്ടം ആവുന്നില്ലട്ടോ എന്റെ ദേഹത്ത് തൊടുന്നത്. ഷെറി ഉള്ളോണ്ട് മാത്രമ മിണ്ടാതിരിക്കുന്നെ പറഞ്ഞില്ലെന്നു വേണ്ട. അവൾ ഇറങ്ങിയതും അവനോട് മെല്ലെ പറഞ്ഞു .
എന്റെ കയ്യിൽ ചാരി ഇരുന്നു സുഗിച്ചു ഇവിടെ വരെ വന്നത് നീ. എന്നിട്ട് എന്നോട് തൊടരുതെന്ന്. ഇതെവിടതെ ന്യായമാ പറയുന്നേ. ടീ എന്റെ കയ്യിൽ ചാരി ഇരിക്കാൻ അത്രയിഷ്ട നിനക്ക് അവൻ ചെറു ചിരിയോടെ പറഞ്ഞതും അവൾ ദേഷ്യത്തോടെ അവനെ നോക്കി ഒറ്റ പോക്ക്.
മാളിൽ ആയിരുന്നു പോയത്. വെഡിങ് ഡ്രസ്സ് എടുക്കുന്ന സെക്ഷനിൽ ആയിരുന്നു ആദ്യം പോയത്.
എന്ന പിന്നെ ഷാഹിദും ഫൈസിയും പോയി ഡ്രസ്സ് എടുത്തു വാ ഷെറിയുടെ ഡ്രസ്സ് ഞങ്ങൾ എടുത്തോളാം. സഫു പറഞ്ഞു.
എന്ന അങ്ങനെ ആവട്ടെ എന്നും പറഞ്ഞു അവളെ നോക്കി പുഞ്ചിരിചോണ്ട് അവൻ പോയി.
കുറച്ചു സമയം ഡ്രസ്സ് നോക്കുന്നപോലെ ആക്കി അവളോട് പറഞ്ഞു. എനിക്കെന്തോ തലവേദനിക്കുന്നു ഷെറി നിങ്ങൾ ഡ്രസ്സ് സെലക്ട് ചെയ് ഞാൻ താഴെ ഉണ്ടാവും. അതും പറഞ്ഞു മെല്ലെ അവിടെ നിന്നും മുങ്ങി. അവൾ താഴെ റെസ്റ്റോറന്റ് പോയി ഇരുന്നു. എനിക്ക് ഒരിക്കലും പറ്റില്ല അവൾക്ക് ഡ്രസ്സ് എടുക്കാൻ. നീറി നീറി മരിച്ചോണ്ടിരിക്കുകയാ ഓരോ നിമിഷവും. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാ മുന്നിൽ നിരത്തി വെക്കുന്ന ഐറ്റംസ് അവൾ കണ്ടത് ജൂസ് ഐസ്ക്രീം കോഫി ടീ. ജ്യൂസിൽ രണ്ട് സ്ട്രോയും. ഞാൻ മാത്രം അല്ലെ ഇവിടെ ഉള്ളൂ. ഇയാൾക്ക് ആൾ മാറിയോ. ഹലോ ഞാൻ ഒന്നും ഓഡർ ചെയ്തില്ലല്ലോ സഫു അയാളോട് ചോദിച്ചു.
മാഡതിന് വേണ്ടി നേരത്തെ ഓഡർ ചെയ്തത.
ആര് ഓഡർ ചെയ്തു.
ഞാൻ തന്നെ. അതും പറഞ്ഞു ഫൈസി മുന്നിൽ വന്നിരുന്നു.
നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് വേണമെന്ന്.
ഇവിടെ വരുമെന്ന് കരുതിയ എനിക്ക് അറിയാലോ വന്ന ഓഡർ കൊടുക്കുന്നു.മിനിമം പത്തു മിനിറ്റ് എങ്കിലും എടുക്കും ഓഡർ ചെയ്ത സാധനം വരാൻ. കാത്തിരിക്കേണ്ടെന്ന് കരുതി എല്ലാം അങ്ങ് നേരത്തെ ഓഡർ ചെയ്തു. ഏതാണ് വേണ്ടത് എന്നറിയതോണ്ട് എല്ലാം അങ്ങ് ഓഡർ ചെയ്തു.
ഞാൻ വരുന്നു നിന്നോടാരാ പറഞ്ഞെ
എനിക്ക് വേണ്ടി കല്യാണത്തിന് ഡ്രസ്സ് എടുക്കനോ മഹർ എടുക്കാനോ നിന്നെ കൊണ്ട് പറ്റില്ല. നീ എങ്ങനെയും മുങ്ങുമെന്ന് എനിക്കറിയാം. ബികോസ് യു ലവ് മി
അപ്പോഴാ ഷെറി വന്നത്.
എന്താ സഫു ഇങ്ങോട്ട് വരാൻ പറഞ്ഞു മെസ്സേജ് ഇട്ടേ.
ഫൈസി പറഞ്ഞിട്ട് വിളിച്ചതാ. നിനക്ക് ഒരു സർപ്രൈസ് ട്രീറ്റ് തരാൻ അവന് ഒരാഗ്രഹം.
അവൾ എണീറ്റു ഷെറിയെ അവിടെ ഇരിക്കാൻ കൈ കൊണ്ട് കാണിച്ചു.
ഫൈസി കലിപ്പോടെ സഫുനെ നോക്കി. അവൾ കണ്ണ് കൊണ്ട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.
അവൻ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു ഷെറിയെ നോക്കി.
താങ്ക്യൂ ഫൈസി. താങ്ക്യൂ സോ മച്ച്. അവൾ അവന്റെ കൈ പിടിച്ചു ഒരു കിസ്സ് കൊടുത്തു.
അവൻ വല്ലാണ്ട് ആയി. സഫുനോട് കലിപ്പും കൂടി വന്നു. ഇവൾ ഒറ്റ ആൾ കാരണമാ. നിനക്ക് ഇതിനുള്ള പണി തരാടി കുരിപ്പേ.
എന്ന പിന്നെ നിങ്ങൾ അടിച്ചു പൊളിക്ക്. എനിക്ക് വേറെയും കുറച്ചു ഷോപ്പിങ് ഉണ്ട്.
ഇതിപ്പോ ഒരുപാട് ഐറ്റംസ് ഉണ്ടല്ലോ. നീ കൂടി ഇരിക് ഒരു കമ്പനിക്ക്. അതല്ലേ അതിന്റെ ഒരു ശരി അല്ലേ ഷെറി.
ഓഫ്‌കോഴ്സ്. നീ കൂടി ഇരിക്ക് സഫു. മനസ്സിൽ പ്രാകികൊണ്ട് ഷെറി അവളെ വിളിച്ചു.
അവൾ വായിൽ നിന്നും ബബിൾഗം വീർപ്പിച്ചു അതിലേക്ക് കൈ ചൂണ്ടി. സോറിട്ടോ നിങ്ങൾ എൻജോയ് ചെയ്. അപ്പോഴേക്കും സനയും ഷാഹിദ് വന്നു. അവൾ അവരെ ചൂണ്ടി പറഞ്ഞു. ഞാൻ ഇവരെ കൂടെ ഉണ്ടാകും പോകുമ്പോൾ വിളിച്ച മതി.
ഷെറി രണ്ട് സ്ട്രോ ഇട്ട ജ്യൂസ് അവന്റെ നേരെ നീട്ടി. അവളെ ഉദ്ദേശം മനസ്സിലായതും അവനൊന്നു പകച്ചു.
ബായ് എൻജോയ് യുവർ സ്വീറ്റ് മൊമെന്റ്.
സഫു പോകാൻ നോക്കിയതും ജൂസും ടേബിൾ ഉള്ള ഐറ്റംസ് ഒക്കെ നിലത്തേക്ക് വീണു പൊട്ടി. ഷെറിയുടെ ഡ്രെസ്സിലും തെറിച്ചു കുറച്ച്.
അവൾ ആകെ ഞെട്ടിത്തരിച്ചു നിന്നു. ഇതെങ്ങനെ സംഭവിച്ചു.
സഫൂ..... ഷെറിയുടെ ശബ്ദം ഉയർന്നതും അവൾ ആകെ വല്ലാണ്ടായി.
ഷെറി ഇതെങ്ങനെന്ന് അറിയില്ല.
ഷെറി അവളെ ചുരിദാറിന്റെ ഷാൾ പിടിച്ചു കാണിച്ചു കൊടുത്തു അവൾക്ക്. ടേബിൾ ഷീറ്റിൽ അവളെ ഷാൾ കുരുങ്ങിയിട്ട ഉള്ളത്. അവൾ പോയപ്പോ അവളെ കൂടെ ഷീറ്റും പോയി. ടേബിളിൽ ഉള്ളത് മൊത്തം നിലത്തും.
ഞാൻ കണ്ടില്ല ഷെറി സോറി.
അവൾക്ക് അറിയാതെ പറ്റിയതല്ലേ. ദേഷ്യപെടല്ലേ ഷെറി നീ പോയി ഡ്രസ്സ് കഴുകിയിട്ടു വാ. ഷെറി അരിശം കടിച്ചമർത്തിപിടിച്ചു പോയി.
എന്താ സഫു ഇത് ഞങ്ങളെ ഫസ്റ്റ് ട്രീറ്റ് ആയിരുന്നു. അസൂയ പാടില്ലട്ടോ ഇങ്ങനെ.
അവൻ അതും പറഞ്ഞു അവളെ ഷാളിൽ നിന്നും ടേബിൾ ഷീറ്റ് ആയി കണിപ്പിച്ച പിൻ ഊരിയെടുത്തു.
അവൾക്ക് മനസ്സിലായി അവൻ മനപ്പൂർവം ചെയ്തത് ആണെന്ന്.
നീ കരുതികൂട്ടി ചെയ്തതാണല്ലേ.
അല്ല പിന്നെ നീയെന്തു കരുതി അവളെ കൂടെ ഒന്നിച്ചു ജ്യൂസും കുടിച്ചു ഡ്യൂയറ്റ് പാടുമെന്നോ.
ഒന്ന് പോടീ. അവളും അവളുടെ ഒരു കോപ്പിലെ ഐഡിയയും.
അവൾക്ക് ശരിക്കും ദേഷ്യം വന്നു. അവൾ ചുറ്റും നോക്കി. അടുത്ത ടേബിളിൽ ഒരു ഗ്ലാസ് ജൂസ് കണ്ടു. അതെടുത്തു അവന്റെ ദേഹത്തേക്ക് ഒറ്റ ഒഴിക്കൽ. അവൻ വേണ്ട സഫുന്ന് പറഞ്ഞു പിന്നോട് മാറുമ്പോഴേക്കും ജൂസ് മേക്ക് ആയിരുന്നു. വെള്ള ഷർട്ട് മുഴുവൻ ജ്യൂസിൽ കുളിച്ചു.
നിന്നെ ഞാനിന്ന് കലിപ്പോടെ അവളെ അടുത്തേക്ക് വന്നതും അവൾക്ക് ചെറിയ പേടി തോന്നി. വേണമെന്ന് വേണ്ടി ചെയ്തത് ആയിരുന്നില്ല. പെട്ടന്ന് ദേഷ്യം വന്നപ്പോ പറ്റിയതാരുന്നു.
ചുറ്റും എല്ലാവരും നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു.
സനയും ഷാഹിദ് ഒക്കെ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാകാതെ പരസ്പരം നോക്കി നിന്നു.
ഫൈസി കയ്യിൽന്ന് വിട്. ഷെറി ഇപ്പൊ വരും.
വരട്ടെ. കാണട്ടെ എല്ലാം. അതോടെ തീരുമല്ലോ എല്ലാം.
ഫൈസി പ്ലീസ്. ഞാൻ അറിയാതെ പെട്ടന്ന്.... ദേഷ്യത്തിൽ പറ്റിപ്പോയി. സോറി.
അറിയാതെ അല്ലെ. സാരമില്ല അറിഞ്ഞോണ്ട് ഞാനൊരു ശിക്ഷ തന്ന പ്രശ്നം തീർന്നോളും.
അവൻ കയ്യിൽ പിടിച്ചു നേരെ പോയത് ടെക്സ്റ്റൈൽ ഷോപ്പിൽ ആയിരുന്നു. അവൻ നേരെ ജെൻസ് സെക്‌ഷനിൽ ചെന്നു അവന്റെ സൈസ് പറഞ്ഞു ഒരു ഷർട്ട് വാങ്ങി.
നേരെ ട്രയൽ റൂമിലേക്ക് പോയി. അതുവരെയും അവളെ കയ്യിൽ നിന്നും പിടി വിട്ടിരുന്നില്ല. അവളെയും കൂട്ടി കയറി വാതിൽ അടച്ചു. സ്റ്റാഫ് അടക്കം എല്ലാവരും നോക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു.
കയ്യിൽ നിന്നും പിടി വിടുവിക്കാൻ അവൾ കുറേ ശ്രമിച്ചിരുന്നു. വാതിൽ അടച്ചതും അവൻ പിടി വിട്ടു.
അവൾ ദേഷ്യത്തോടെ അവനെ നോക്കി നിക്കുന്നത് കണ്ടു. അവൻ മൈൻഡ് ചെയ്തില്ല. ഷർട്ട് അഴിക്കുന്നത് കണ്ടതും തലതാഴ്ത്തി നിന്നു. എന്നെ പുറത്താക്കിയിട്ട്
ഡ്രസ്സ് മാറ്റിയ പോരേ. മറ്റുള്ളവരെകൊണ്ട് പറയിപ്പിക്കാൻ ആയിട്ട് ഇറങ്ങികോളും നാണം ഇല്ലാത്ത ജന്തു.
നാണം ഇല്ലാത്ത ജന്തുന്ന് ആരെയടി വിളിച്ചേ.
നിന്നെ തന്നെ. എന്റെ മുന്നിൽ ഷർട്ടും ഇടാതെ
നിൽക്കുന്ന നിന്നെപിന്നെ എന്താനാവൊ വിളിക്കേണ്ടത്.
ഷർട്ട് ഇട്ടില്ലെങ്കിൽ എന്താ കുഴപ്പം. അതും പറഞ്ഞു അവൻ അവളെ അടുത്തേക്ക് വന്നു.
കുഴപ്പം ഒന്നും ഇല്ല. ഞാൻ ചുമ്മാ പറഞ്ഞതാ.അവൾ പിറകോട്ടു നീങ്ങി ചുമരിൽതട്ടി നിന്നു. നീ ഒന്ന് വാതിൽ തുറക്കുന്നുണ്ടോ. ദേഷ്യം സങ്കടം എല്ലാം കൊണ്ട് അവളുടെ മുഖം വിറക്കുന്നുണ്ട്.
അവൻ അവളെ ഇരുവശത് കൈ കുത്തി നിന്നു. അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവൾക്ക് തന്റെ ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നത് അനുഭവപെട്ടു.
എന്താ എന്നോട് ദേഷ്യപെടുന്നില്ലേ നീ.
അവൾ ഇല്ലെന്ന് തലയാട്ടി.
അവൻ അവളുടെ മുഖം കയ്യിൽ എടുത്തു. അവൾക്ക് തടയണം എന്നുണ്ട്. എന്നാ കയ്യും കാലും നാവും എല്ലാം അനക്കാൻ പറ്റാത്ത പോലെ.
എനിക്ക് നിന്റെ ഈ ദേഷ്യം ആണെങ്കിലും വെറുപ്പ് ആണെങ്കിൽ പോലും ഒരു പാട് ഇഷ്ടം ആണ്. ഒരു പക്ഷേ എന്നെക്കാളും ഇഷ്ടം ആണ്. മറ്റാരോടും തോന്നാത്ത ഒരിഷ്ടം. ഒരിക്കലും ഇനി ആരോടും ഇങ്ങനെ ഒരു ഇഷ്ടം തോന്നുകയും ഇല്ല.
അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു പോയി. അവൾക്ക് അവന്റെ കണ്ണുകളിൽ നോക്കും തോറും സ്വയം തന്നെ തന്നെ മറന്നു പോകുന്നു. എന്താ പറയേണ്ടെന്ന് അറിയുന്നില്ല. വാക്കുകൾ പുറത്തേക്കു വരുന്നില്ല. ആകെ ഒരു പരവേശം. അവൻ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. തന്റെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും അവളുടെ മിഴികൾ അടഞ്ഞു. അവൾക്ക് താൻ അവനിൽ അലിഞ്ഞു ഇല്ലാതാകുന്നത് പോലെ തോന്നി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവൾ കണ്ണ് തുറന്നു. അവൻ ഷർട്ട് മാറ്റിയിട്ട് ഉണ്ട്. അവളെ നോക്കി ബബിൾഗം വീർപ്പിച്ചു പുഞ്ചിരിചോണ്ട് പുറത്ത് ഇറങ്ങി. അവൾ അറിയാതെ വാ പൊത്തി പിടിച്ചു പോയി.
ഷാഹിദ് സനയും അവരെ പിറകിൽ തന്നെ ഉണ്ടായിരുന്നു. പുറത്തു അവരെയും നോക്കി നിൽക്കുന്നത് കണ്ടു.
എന്ത് പണിയാ ഫൈസി കാണിച്ചേ ആൾക്കാർ ശ്രദ്ധിക്കുന്നില്ലേ ഷാഹിദ് അവനോട് ചൂടായി.
നീ എന്നോട് ചൂടാവുന്നത് എന്തിനാ ആ കുരിപിന് വെള്ള ഷർട്ട് ഞാൻ എപ്പോ ഇട്ടിനോ അപ്പൊ ഭ്രാന്ത് ഇളകും അതിന് ഞാനെന്തു പിഴച്ചു.
എന്നിട്ട് അവളെവിടെ. നീയെന്തെങ്കിലും ചെയ്തോ
ഏയ്... ഞാനങ്ങനെ എന്തെങ്കിലും ചെയ്യോ എന്റെ സ്വീറ്റ് ഹാർട്ടിനെ. അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഷാഹിദ് കണ്ടു.
ടാ കോപ്പേ സത്യം പറ എന്താ കാര്യം
കാര്യം.... കാര്യം അവളോട് ചോദിച്ചോ അതും പറഞ്ഞു അവൻ വായിൽ നിന്നും ബബിൾഗം വീർപ്പിച്ചു ഇറങ്ങി പോയി.
അടപ്പാവി...... അവൻ വായും പൊളിച്ചു നിന്നു.
സഫു ഇറങ്ങി വരുന്നത് കണ്ടു. ആരെയും മുഖത്ത് നോക്കാതെ തലകുനിച്ചു നിന്നു.
എന്താടി പറ്റിയെ സന അവളോട് ചോദിക്കുന്നത് കേട്ടു.
അവളെ കിളിയും കൊണ്ട് ഒരുത്തൻ പോയി
അതന്നെ സംഭവിച്ചേ.ഷാഹിദ് പറഞ്ഞു. ടീ സന എനിക്കൊരു ഡൌട്ട് ശരിക്കും വൈറ്റ് ഷർട്ടിന് ശരിക്കും എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.
ഷെറി വരുന്നത് എല്ലാരും കണ്ടു. ഒന്ന് വരുന്നുണ്ടോ സനാ അവളെ കയ്യും പിടിച്ചു സഫു വേഗം പോയി.
ഡ്രസ്സ് ഷെറിയും സനയും കൂടി സെലക്ട് ചെയ്തു എടുത്തു വെച്ചിരുന്നു. ഫൈസി ബില്ലടയ്ക്കാൻ പോയി. എല്ലാവരും ഒന്നിച്ചു ഉണ്ടായിരുന്നു. സഫുന് ചമ്മൽ കാരണം അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല. ബില്ല് അടക്കാൻ ഫൈസി കാർഡ് കൊടുത്തു. അയാൾ അത് തിരിച്ചു കൊടുത്തു.
സോറി സർ ഇതിൽ ക്യാഷ് ഇല്ല
ഇല്ലെന്നോ ഒന്നൂടി നോക്കിയേ
അയാൾ ഒരിക്കൽ കൂടി നോക്കി
നോ സർ
അവൻ ഒന്ന് ട്രൈ ചെയ്തു. സംഭവം ശരിയാണ്.അവൻ വേറെ കാർഡ് എടുത്തു കൊടുത്തു.
സർ ഇതും.... അയാൾ കാർഡ് തിരിച്ചു കൊടുത്തു.
അവൻ വീണ്ടും വീണ്ടും ചെക്ക് ചെയ്തു. അക്കൗണ്ട് എല്ലാം ബ്ലോക്ക് ആണ്.
അവൻ ഒന്നും മനസ്സിലാകാതെ ഫോൺ എടുത്തു ആർക്കോ വിളിച്ചു നോക്കി. അപ്പോഴേക്കും എല്ലാർക്കും എന്തോ പ്രോബ്ലം ഉള്ളത് പോലെ തോന്നി അവന്റെ അടുത്തേക്ക് വന്നു.
ടാ എന്താ പ്രശ്നം
അകൗണ്ട് മൊത്തം ബ്ലോക്ക് ആണ്. എന്താന്ന് നോ ഐഡിയ.
അവൻ അപ്പോൾ ഒരു കാൾ വന്നു.
ഞാനിപ്പോ വരാം അതും പറഞ്ഞു അവൻ ഫോൺ വെച്ചു. ആ കടയിലെ ആളോട് പറഞ്ഞു ഇതെല്ലാം മാറ്റി വെച്ചേക്ക് ഞാൻ പൈസ എടുത്തു വന്നു പിന്നെ വാങ്ങിക്കൊള്ളാം.
അവൻ വേഗം പുറത്തേക് പോയി. എല്ലാവരും അവന്റെ പിറകെ പോയി.
ഷാഹിദ് ചാവി..... അവൻ കൈ നീട്ടി.
ഞാൻ ഡ്രൈവ് ചെയ്തോളാം. ഷാഹിദ് പറഞ്ഞു.
വേണ്ടന്ന് പറഞ്ഞു അവൻ ചാവി വാങ്ങി. എല്ലാവരും പിറകിൽ ഇരുന്നു. മുന്നിൽ ഷാഹിദ് അവനും. അവന്റെ ഡ്രൈവിംഗ് കണ്ടു എല്ലാരും ഞെട്ടി. ഓവർ സ്പീഡിൽ ആയിരുന്നു ഡ്രൈവിംഗ്. അവന്റെ മുഖം ആണെങ്കിൽ എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നി. കാർ നേരെ പോയി നിന്നത് അവന്റെ ഓഫീസിൽ ആയിരുന്നു.
ഇവിടെ എന്താ കാര്യം അവർ പരസ്പരം നോക്കി. ഫൈസി കാറിൽ നിന്നും ഇറങ്ങി ഓടുകയാരുന്നു ഓഫീസിലേക്ക്. എല്ലാവരും അവന്റെ പിറകെ പോയി. ഓഫീസിൽ കേറാൻ നോക്കിയതും തേജ വന്നു മുന്നിൽ കൈ വെച്ചു നിന്നു.
അകത്തേക്ക് പോകാൻ പെർമിഷൻ വേണം.
എന്റെ ഓഫീസ് അവിടെ വരാൻ എനിക്കാരുടെയും അനുവാദം വേണ്ട. മുന്നിൽ നിന്നും മാറി നിലക്ക് തേജ.
അത് രണ്ട് ദിവസം മുൻപ് ഫൈസി ഇതിപ്പോ നിന്റെ ഓഫീസ് അല്ല. അകത്തേക്ക് പോകണമെങ്കിൽ ബോസ്സിന്റെ പെർമിഷൻ വേണം.
കൂടെ നിന്ന് ചതിക്കുന്നോടാ @##$%%%%###@.ഫൈസി അവന്റെ കഴുത്തിനു പിടിച്ചു ഒറ്റ തള്ളൽ. തേജ നിലത്തേക്ക് വീണു.
അപ്പോഴേക്കും സെക്യൂരിറ്റി ഡ്രസ്സ് ഇട്ട കുറേ പേര് വന്നു അവന്റെ മുന്നിൽ വന്നു നിന്നു.
സഫു എല്ലാം കണ്ടു ഞെട്ടി നിൽക്കുകയാരുന്നു. അവിടെ നടക്കുന്നതൊന്നും അവൾക്ക് മനസിലായില്ല. മുന്നിൽ നിന്ന സെക്യൂരിറ്റിക്കാർ ഇവിടെ ഓഫീസിൽ ഉള്ളതല്ല.എല്ലാരേം കാണുമ്പോൾ തന്നെ പേടിയാവുന്നു. റൗഡികളെ പോലുണ്ട് കാണാൻ. മുന്നിൽ നിന്നും മാറി നിൽക്ക് ഫൈസി അവരോട് പറഞ്ഞു.
ഇല്ലെങ്കിലോന്ന് അവർ പറയുന്നതേ അവൾ കേട്ടുള്ളൂ. പിന്നെ കണ്ടത് പൊരിഞ്ഞ തല്ലായിരുന്നു. അഞ്ചു മിനിറ്റ് കൊണ്ട് അവരെല്ലാവരും നിലത്ത് നിന്നു പിടയുന്നതാണ് പിന്നെ അവൾ കണ്ടത്.
ഇവനാര് ജാക്കിചാന്റെ ശിഷ്യനോ ഒരു നിമിഷം ഇവന്റെ തല്ല് കണ്ടു അവനെ ആരാധനയോടെ നോക്കി പ്പോയി. കാണുന്ന പോലല്ലോ ഈ കൊസ്രാകൊള്ളി.ജിമ്മിൽ പോകുന്നത് ഇവനപ്പോ വെറുതെ ഒന്നും അല്ലല്ലേ. തല്ലാൻ മസ്സിൽ ഒന്നും വേണ്ടെന്നുള്ള ദയനീയ സത്യം അപ്പൊ അവൾക്ക് മനസിലായി.ഈ പുലി തന്നെ ആണോ റബ്ബേ ഇത്രയും കാലം പൂച്ചയെ പോലെ തന്റെ മുന്നിൽ നിന്നത്. അവളുടെ ശരീരത്തിൽ നിന്നും രോമഞ്ചം കൊണ്ട് കുളിർ കോരുന്ന പോലെ തോന്നി.
മുന്നിൽ നിന്നും മാറി നിൽക്കെടാ പട്ടീ... തേജയുടെ കോളറയിൽ പിടിച്ചു അവൻ അലറുന്നത് കേട്ടാണ് സഫു ചിന്തയിൽ നിന്നും ഉണർന്നത്.
ഫൈസിയുടെ പിറകിൽ നിന്നും തോളിൽ ആരോ കൈ വെച്ചു.
ദേഹത്ത് നിന്നും കയ്യെടുക്കട എന്നും പറഞ്ഞു മുഷ്ടി ചുരുട്ടി അവൻ തിരിഞ്ഞു. ആളെ കണ്ടതും അവൻ കൈ താഴ്ത്തി. സാലി. സാലിയുടെ കൂടെ വേറെയും പോലീസ്കാർ ഉണ്ട്.
സാലി ഫൈസിയെയും കൂട്ടി കുറച്ചു മാറി നിന്നു. സഫുവും ഷെറിയും ഷാഹിദ് അവന്റെ കൂടെ പോയി.
ടാ എന്നാലും എന്റെ ഓഫീസ്..... പ്രോപ്പർട്ടിസ്.. അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.
ഒന്നടങ് ഫൈസി.... ഇപ്പൊ വേണ്ടത് ക്ഷമയാണ്. നിന്റെ മാര്യേജ് അടുത്ത് വരികയാണ്. മറ്റു പ്രോബ്ലംസ് അതൊക്കെ ഒന്ന് ശരിയാവട്ടെ ആദ്യം. ഇത് പിന്നെ നോക്കാം.
സാലി എന്താ ഇവിടെ പ്രോബ്ലം സഫു ക്ഷമകെട്ടു ചോദിച്ചു.
ഏതോ ഒരു ഷാൻ അഹ്മദ്. അവൻ ഫൈസിയുടെ പ്രോപ്പർട്ടി മൊത്തം അവന്റെ ആണെന്ന് പറഞ്ഞു വന്നിരിക്കുന്നു. ഫൈസി അവന് എല്ലാം കൈ മാറിയതിന്റെ ഡോക്യുമെന്റ്സ് അവന്റെ കയ്യിൽ ഉണ്ട്. ഞാൻ ചെക്ക് ചെയ്തു. എല്ലാം ഒറിജിനൽ ആണ്.
ഷെറിയും അവളും ഞെട്ടി തരിച്ചു നിന്നു.
ആ തേജസ്.... നായ... അവനെ ഞാൻ കണ്ണടച്ച് വിശ്വസിച്ചു. അവൻ തന്ന ഡോക്യുമെന്റ്സ് എല്ലാം നോക്കാതെ ഒപ്പിട്ട് കൊടുത്തു. അതൊക്കെ ഷാൻ അഹ്മദിന് വേണ്ടി അവൻ കൊണ്ട് വന്ന പേപ്പർ ആയിരുന്നു. ഇപ്പൊ എന്റെ ബാങ്ക് അക്കൗണ്ട് ഓഫീസ് സൂപ്പർ മാർക്കറ്റ് തുടങ്ങി എല്ലാത്തിന്റെയും ഉടമസ്ഥൻ ഷാൻ ആണ്. അവനെ ഞാനിന്ന് കൊല്ലും നോക്കിക്കോ ഫൈസി അകത്തേക്ക് പോകാൻ നോക്കിയതും സാലി തടഞ്ഞു.
ഫൈസി ബഹളം ഉണ്ടാക്കിയാൽ എനിക്ക് നിന്നെ അറസ്റ്റ് ചെയ്യേണ്ടി വരും. അവൻ കംപ്ലൈന്റ് തന്ന ഞാൻ വന്നത്. നാളെയും മറ്റന്നാളും കോടതി ലീവ് ആണ്. ജാമ്യം പോലും കിട്ടില്ല. അവർ പക്കാ പ്ലാൻട് ആണ്.
ആരോ കയ്യടിക്കുന്ന ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി. ഷാൻ. അവൻ വരുന്നത്
കണ്ടു.
എന്താ ഫൈസി സുഖം അല്ലെ.
ഫൈസി അവന്റെ അടുത്തേക്ക് പോകാൻ നോക്കിയതും സാലി കയ്യിൽ പിടിച്ചു വെച്ചു.
ഫൈസി പ്ലീസ്.... പറയുന്നത് കേൾക്ക് ഇപ്പൊ പ്രതികരിച്ച എനിക്ക് നിനക്ക് എതിരെ തിരിയേണ്ടി വരും. അവന്റെ കയ്യിൽ സോളിഡ് എവിഡൻസ് ഉണ്ട്. നമുക്ക് അവനിട്ട് എട്ടിന്റെ പണി പിന്നെ കൊടുക്കാം. തല്ക്കാലം അടങ്ങ്.
അവൻ സാലിയുടെ കൈ വിടുവിച്ചു.
എന്താ ഫൈസി ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിചില്ല അല്ലേ. അത്ര പെട്ടന്ന് ഓടിപ്പോകുന്ന ഭീരുവാണ് ഞാനെന്ന് കരുതിയോ. എന്റെ ദേഹത്ത് കൈ വെച്ച ചുമ്മാ ഇരിക്കാൻ ഞാൻ എന്താ ഒരു പേടിത്തൊണ്ടൻ ആണെന്ന് കരുതിയോ.
ചതിയിലൂടെ വീഴ്ത്താൻ ആർക്കും പറ്റും ആണാണെങ്കിൽ ഒറ്റക്ക് നേർക്ക് നേരെ വാ.
ഇപ്പോഴും ആത്മവിശ്വാസം..... ഗുഡ്....ബട്ട് തോറ്റു പോയില്ലേ. തന്റെ വെല്ലുവിളി അത് ഞാൻ സ്വീകരിചിരിക്കുന്നു. ഒറ്റക്ക് തന്നെ വരും. പിന്നൊരിക്കൽ. ഇപ്പൊ എനിക്കും നിനക്കും ചെയ്തു തീർക്കാൻ മുന്നിൽ വേറെയും ഒരുപാട് കാര്യങ്ങൾ ഇല്ലേ. ടൈം തീരെയില്ല.
നഷ്ടപെട്ടത് അത് പോലെ തിരിച്ചു വാങ്ങിക്കാനും എനിക്കറിയാം. നീ ചെവിയെ നുള്ളിക്കോ. ഞാൻ വരും. നിനക്കുള്ള ശവക്കുഴിയും തോണ്ടി ഇരുന്നോ നീ.
കാണാം.
അവൻ പുറത്തേക്ക് പോയി. പിന്നാലെ ബാക്കിയുള്ളവരും. സഫു മാത്രം ഒന്നും വിശ്വസിക്കാൻ പറ്റാത്ത വിധം നിന്നിടത്തു നിന്നും അനങ്ങാൻ ആവാതെ തരിച്ചു നിന്നു. തേജസ് അവൻ ഒരിക്കലും ഇങ്ങനെ..... വിശ്വസിക്കാൻ ആവുന്നില്ല. ഒരു പച്ചപ്പാവം ആയിരുന്നു അവൻ. ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റോ. പിന്നെ ഷാൻ. ഫൈസിയും അവനും മുൻ പരിജയം ഉണ്ടോ. സംസാരം കേട്ടിട്ട് അങ്ങനെ തോന്നുന്നു.
എന്താ സഫുട്ടി ആകെ ഷോക്ക് ആയത് പോലെ. ഞാൻ നിന്നോട് പറഞ്ഞില്ലേ പിന്മാറാൻ. കേട്ടിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ. ദാ നിന്റെ ഫൈസി നീ കാരണം ആണ് ഇങ്ങനെയൊക്കെ അനുഭവിക്കുന്നത്.ആദ്യം അവന്റെ ഫാമിലി..... അവൾ ഞെട്ടലോടെ ഷാനിന്റെ മുഖത്ത് നോക്കി. നീ ഞെട്ടണ്ട. അതിന്റെ പിന്നിലും ഞാൻ തന്നെയാണ്. കുടുംബം, സ്വത്ത് രണ്ടും പോയി നടുറോഡിൽ ആണ് അവനിപ്പോ ഉള്ളത്. ഇനിയും ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ അവന്റെ ജീവൻ....
അവൾ അവന്റെ കോളറയിൽ കയറി പിടിച്ചത് പെട്ടെന്ന് ആയിരുന്നു.
കൂൾ ബേബി കൂൾ.... ഷാൻ അവളെ കൈ വിടുവിച്ചു. ആലോജിക്ക്...
ഇനിയെങ്കിലും ആലോചിച്ചു ഒരു തീരുമാനം പറയാൻ നോക്ക്. അവൻ അകത്തേക്ക് കയറി പോയി.
തേജ അവനും പിറകെ പോകാൻ നോക്കിയതും സഫു വിളിച്ചു.
നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിചില്ല തേജ. പണത്തിനു വേണ്ടി ഒരാൾക്കു ഇങ്ങനെ മാറാൻ പറ്റുമോ. ചീപ്പ് ആയി പോയി ഇത് . ഒന്നുമില്ലെങ്കിലും ഫൈസി നിന്നെ സ്വന്തം സഹോദരനെ പോലെ അല്ലെ സ്നേഹിച്ചത്.
പൂച്ചക്കണ്ണി..... ഞാൻ.... എനിക്ക് അവൻ എന്തോ പറയാൻ നോക്കി.
സഫുന്റെ പിറകിൽ നിൽക്കുന്ന ഫൈസിയെ അവൻ കണ്ടു . ഫൈസി കൈ കൊണ്ട് കൊന്നു കളയും എന്ന് കാണിച്ചു.
എനിക്ക് വേണ്ടത് പൈസ തന്നെയാ. അതിന് വേണ്ടി തന്നെയാ ഞാൻ ഇവിടെ വന്നതും. ഫൈസി തരുന്നതിനേക്കാൾ ഇരട്ടി ശമ്പളം ഷാൻ എനിക്ക് തന്നു. ഞാൻ അവന്റെ കൂടെ കൂടി.
നീ നോക്കിക്കോ ഈ ഷാൻ..... അവൻ വന്ന പോലെ പോകും. അല്ലെങ്കിൽ പറഞ്ഞയക്കും ഫൈസി. അന്ന് നീ ഖേദിക്കും നിനക്ക് നല്ലൊരു സുഹൃത്തിനെ ആയിരിക്കും നഷ്ടപെടുത്തിയതെന്നൊർത്ത്. നിന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ട എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നുകയാ ഇപ്പൊ.
തേജ ഫൈസിയെ നോക്കി. ഫൈസി അവനോട് പോകാൻ കൈ കൊണ്ട് കാണിച്ചു.
അവൻ സഫുനെ നോക്കാതെ അകത്തേക്ക് പോയി. ഫൈസിയെ കലിപ്പിൽ നോക്കുകയും ചെയ്തു.
സഫു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. എന്നിട്ട് പുറത്തേക്കു ഇറങ്ങി. അവിടത്തെ കാഴ്ച കണ്ടതും അവൾ വായും പൊളിച്ചു നോക്കി നിന്നു പോയി.
Yu
........... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 87
കുടുംബവും പോയി സ്വത്തും പോയി ഇതിന്റെ പേരിൽ ടെൻഷൻ അടിച്ചു മരിക്കുകയാരിക്കും എന്ന് കരുതി വെപ്രാളപെട്ടു ഓടിപിടിച്ചു വന്നു നോക്കിതാ ചെക്കനെ. അപ്പൊ അവൻ ദാ ഏതോ പെണ്ണിനോട് കൊഞ്ചി കുഴഞ്ഞു പഞ്ചാരഅടിച്ചു നിൽക്കുന്നു. ആ പെണ്ണാണെങ്കിൽ പറയണ്ട അവനെ തൊട്ടും പിടിച്ചും സംസാരിക്കുന്നുണ്ട്. അത് കണ്ടപ്പൊഴാ ചൊറിഞ്ഞു വന്നത്. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് പോലെ ആണല്ലോ ഇവന്റെ കാര്യം പടച്ചോനെ. കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് ഓഫീസ് മൊത്തം പോയി നടു റോട്ടിൽ പിച്ച ചട്ടിയും പിടിച്ചു നിൽക്കുന്ന അവസ്ഥയാ. അതിന്റെ വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ കോഴിക്ക്. അവനെ പറഞ്ഞിട്ടും കാര്യം ഇല്ല അമ്മാതിരി പീസ് ആണ് മുന്നിൽ നിക്കുന്നത്.
ഉള്ള മേക്കപ് മൊത്തം മുഖത്ത് വാരി വലിച്ചു ഇട്ടിട്ടുണ്ട്. ഡ്രസ്സ് ആണെങ്കിൽ മുട്ടിനു മുകളിൽ ഉള്ള മിഡിയും സ്കേർട്സ് . കണ്ടിട്ട് ഏതോ മോഡലിംഗ് ആണെന്ന തോന്നുന്നേ . ഇതെണാവോ പുതിയ അവതാരം. സഫു അവളെ തന്നെ നോക്കി നിന്നു.രണ്ടിന്റെയും കളി കണ്ടിട്ട് എന്തെന്നില്ലാതെ രക്തം പതഞ്ഞു വരുന്നുണ്ട് .
അവൾക്ക് ഒരു ഫോൺ വന്നു. അറ്റൻഡ് ചെയ്തിട്ട്. പിന്നെ കാണാം ബിസി എന്നും പറഞ്ഞു അവൾ ഓഫീസിനുള്ളിലേക്ക് പോയി. പോകുന്നെന്ന് മുന്നേ ബൈ പറയലും മിസ്സ് യൂ പറയലും.... കണ്ടിട്ട് ആകെ ക്കൂടി കലിപ്പ് കയറി വരുന്നുണ്ട്.
അവൻ ബൈ പറഞ്ഞു തിരിഞ്ഞു നിന്നതും സഫുനെ കണ്ടു. അവൻ ഉയർത്തിയ കൈ മുടി ഒതുക്കുന്ന പോലെയാക്കി.
ഉരുളണ്ട എല്ലാം കണ്ടു. ഏതാ ആ പെണ്ണ്.
പുതിയ സ്റ്റാഫ് ആണ് പോലും. ആ ഷാനിന്റെ ഒക്കെ ഒരു ഭാഗ്യം വന്നു കേറില അതിനു മുന്പേ ഓരോ ഐറ്റം സ്റ്റാഫ് ആയി വന്നത് കണ്ടില്ലേ. അവനെ ഇവിടെ നിന്നും ചവിട്ടി പുറത്താക്കിയാലും ഇവളെ പറഞ്ഞു വിടണ്ട അല്ലെ . എന്താ സ്മാർട്നെസ്സ്... എജുകേറ്റഡ്.... മോഡലിംഗ് സൂപ്പർ പീസ് തന്നെ അല്ലെ സഫു. അവൾ പോകുന്നതും നോക്കി ഫൈസി പറഞ്ഞു. സഫു അവന്റെ പുറത്ത് ഒറ്റയടി.
എന്റുമ്മോ... അവൻ കൂക്കി കൊണ്ട് തിരിഞ്ഞു നോക്കി. എന്താടി കോപ്പേ
ഒരു വലിയ കൊതുക്. ചോര കുടിക്കാരുന്നു. കൂടുതൽ വിട്ട ചോര നല്ലോണം പോകും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബ്ലഡ് അല്ലെ ചുമ്മാതങ് കളയാൻ പറ്റോ.
കൊതുക് ചത്തോ എന്നിട്ട് അവൻ പുറം തടവിക്കൊണ്ട് ചോദിച്ചു.
ആ ചത്തു. അവൾ കൈ തട്ടുന്നത് പോലെ ആക്കി പറഞ്ഞു.
പുല്ല് തിന്നേം ഇല്ല തീറ്റിക്കേം ഇല്ല എന്തൊരു ജന്മ റബ്ബേ ഇത് അവൻ മെല്ലെ പറഞ്ഞു.
ആരാന്റെ പറമ്പിലെ പുല്ല് കണ്ടു കൊതിയിറക്കണ്ട സ്വന്തം ആയിട്ട് ദേ അവിടുണ്ട്. അവൾ ഷെറിക്ക് നേരെ കൈ ചൂണ്ടി.
ഞാൻ പട്ടിണി കിടന്നോളാം എനിക്ക് പുല്ലും വേണ്ട വെള്ളം വേണ്ട എന്നെ വെറുതെ വിട്ടേക്ക് പൊന്നൂ.
അറിയാഞ്ഞിട്ട് ചോദിക്കുവാ നിന്റെ പ്രോപ്പർട്ടിസ് നഷ്ടപെട്ടതിൽ നിനക്ക് ഒരു സങ്കടം ഇല്ലേ.ഇനി ശരിക്കും ഒന്നും നഷ്ടപെട്ടില്ലേ.
നഷ്ടപ്പെട്ടു. എന്നവെച്ച് നെഞ്ചത്ത് തല്ലി കരഞ്ഞു നിലവിളിക്കണോ ഞാൻ.പിന്നെ കരയാൻ ആണെങ്കിൽ നിന്നെ പോലെ കണ്ണീർ ബോട്ടിൽ ഫിറ്റ് ചെയ്തു കൊണ്ട് നടക്കലല്ല ഞാൻ. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കാൻ. ഷാൻ അവനുള്ള പണി ഞാൻ കൊടുത്തോളം.
നിനക്ക് ഈ ഷാൻ ആരാന്നു അറിയോ സഫു ഒന്നും അറിയാത്ത പോലെ ചോദിച്ചു.
ഇല്ല. കുറച്ചു ദിവസം മുൻപ് എന്തോ ബിസിനസ് ഡീലിംഗിന് വന്നിരുന്നു. ഇല്ലീഗൽ ആയിരുന്നു. ഞാൻ അസപ്റ്റ് ചെയ്തില്ല. അവൻ ദേഷ്യം പിടിച്ച പോയത്. പിന്നെ കാണുന്നത് ദാ ഇപ്പോഴാ. ഉള്ള മാരണം മുഴുവൻ എന്നെ തേടി വരുന്നത് എന്തിനാന്നാ മനസ്സിലാവാതെ അല്ലലെ കണ്ടകശനിയാ.
നിന്റെ പ്ലാൻ എന്താ ഇനി. ഷാനിന്റെ കയ്യിൽ നിന്നും എങ്ങനെയാ ഇതൊക്കെ തിരിച്ചു വാങ്ങുക.
ഈ നാട്ടിൽ കോടതിയും നിയമം ഒക്കെ ഉണ്ടല്ലോ. അത് വഴി ശ്രമിച്ചു നോക്കാം. തിരിച്ചു കിട്ടിയില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ആ ഷെറിയുടെ ഉപ്പാന്റെ കയ്യിൽ പൂത്ത ക്യാഷ് ആണ്. ഒറ്റ മോളും. അവളെ കെട്ടുന്നതോടെ അതൊക്കെ എന്റേതാകില്ലേ . അവൾക്കാണെങ്കിൽ എന്നോട് മുടിഞ്ഞ പ്രേമവും. തിരിച്ചു സ്നേഹം മാത്രം കൊടുത്ത മതി സ്വത്ത് മുഴുവൻ എന്റേതാകും. ഒരു ജോലിക്കും പോവേം വേണ്ട. അവൻ പറഞ്ഞതൊക്കെ എന്നെ ആകിയതല്ലെന്ന് അവൾക്ക് തോന്നാതിരുന്നില്ല.
വാ പോകാം അവൾ പിന്നെ അവിടെ നിന്നില്ല.
ഷെറി അവരെ കാത്ത് പുറത്ത് നിൽപ്പുണ്ടായിരുന്നു. വരുന്നത് കണ്ടതും ഷെറി അടുത്തേക്ക് വന്നു.
ഫൈസി നമുക്ക് ചീറ്റിങ്ങ് കേസ് കൊടുത്തൂടെ.
അത് കൊണ്ടൊന്നും കാര്യം ഇല്ല. ഞാൻ അവന്ന് അതൊക്കെ വിറ്റതാണെന്ന ഡോക്കുമെന്റ്. സർക്കാരിനെ വെട്ടിച്ചു ഇല്ലിഗൽ ആയി ചെയ്തോണ്ട് പുറത്തറിഞ്ഞ ഞാൻ പെടും.
അപ്പൊ ഇനിയൊരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ലേ.
ഇല്ല. ഇനിയെല്ലാം ആദ്യവും ഒന്നിൽ നിന്നും തുടങ്ങണം. അത്ര തന്നെ. കയ്യിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല. അവൻസങ്കടത്തോടെ നെറ്റി തിരുമ്മി കൊണ്ട് പറഞ്ഞു.
സാരമില്ല എല്ലാം ശരിയാവും. എന്റെ ഉപ്പാനോട് പറയാം. ഉപ്പ സഹായിക്കും. അവൾ അവനെ ആശ്വസിപ്പിച്ചു.
എനിക്ക് ആ സഹായം വേണ്ട ഷെറി. പണത്തിനു വേണ്ടിയല്ല ഞാൻ നിന്നെ സ്നേഹിച്ചത്. നീ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി.
നമുക്ക് പുതിയ എന്തെങ്കിലും ബിസിനസ് തുടങ്ങാം. ഉപ്പാന്റെ ക്യാഷ് എന്റേത് കൂടിയാണ്. അത് വാങ്ങുന്നതിന് ഒരു മടിയും വേണ്ട.
വേണ്ട ഷെറി. ഒരാളുടെയും ഒരു സഹായവും ഇല്ലാതെ എന്റെ സ്വന്തം പ്രയത്നം കൊണ്ട് ഞാനുണ്ടാക്കിയതാ ഇതെല്ലാം. വീണ്ടും എനിക്ക് അതിന് പറ്റില്ലെന്നാണോ നീ പറയുന്നത്. എന്നിൽ നിനക്ക് വിശ്വാസം ഇല്ലേ.
ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് ഫൈസി. ഒരു ഹെല്പിന് വേണ്ടി....
ഇനി ഇതിന്റെ പേരിൽ ഒരു സംസാരം വേണ്ട ഷെറി. നിന്നോടാണെങ്കിലും നിന്റെ ഉപ്പാനോട് ആണെങ്കിലും പൈസ വാങ്ങിയ അതിനർത്ഥം ഞാൻ ഒരു ബൂലോക തോൽവിയാണെന്നാണ്. ആകെയുള്ളത് ആത്മവിശ്വാസവും ചങ്കുറപ്പും ആണ് അത് മതി ഇനിയങ്ങോട്ടു കൂട്ടിന്. പിന്നെ നീയും ഉണ്ടാവില്ലേ എന്റെ കൂടെ.
ഞാൻ ഉണ്ടാവും നിന്റെ കൂടെ എന്നും എന്തിനും . അവൾ അവന്റെ കൈ പിടിച്ചു പറഞ്ഞു.
അത് മതിയെനിക്ക് അവനും അവളെ കയ്യുടെ മുകളിൽ കൈ വെച്ചു.
സഫുന് അത് കണ്ടു കിളിയൊക്കെ പറന്നു പോയിരുന്നു. എന്നോട് പറഞ്ഞത് ഒന്ന് അവളോട് പറഞ്ഞത് വേറൊന്ന്. ഇനി ശരിക്കും ഇവന്റെ മനസ്സിൽ എന്താണ്. സഫു അവനെതന്നെ നോക്കുന്നത് കണ്ടതും അവൻ കൈ വിട്ടു.
നമുക്ക് പോകാം. സനയും ഷാഹിദും നേരെത്തെ പോയിരുന്നു.
അവർ കാറിൽ കേറാൻ നോക്കിയതും തേജ വന്നു ഡോർ അടച്ചു. കാറും ഇപ്പോൾ ഷാൻ സാറിന്റെ ആണ്.
ഇതവന്റെ അണ്ണാക്കിൽ കുത്തി കയറ്റി കൊടുക്ക്. ഫൈസി താക്കോൽ അവന്റെ നേർക്ക് എറിഞ്ഞു കൊടുത്തു.
തേജ അതും വാങ്ങി സഫുവിനെ നോക്കാതെ പോയി.
ഇനിയെങ്ങനെ പോകും. ടാക്സി പിടിച്ചാലോ ഷെറി പറഞ്ഞു.
സോറി ഷെറി എന്റെ കയ്യിൽ അത്രയൊന്നും പൈസ ഉണ്ടാവില്ല. എല്ലാം കാർഡ് ആയോണ്ട് പൈസ ഒന്നും കരുതിയിരുന്നില്ല. നിങ്ങൾ തത്കാലം ബസ്സിൽ പോയിക്കോ.
ഷെറിയുടെ മുഖം വാടുന്നത് സഫുവും ഫൈസിയും കണ്ടു.
ഞാൻ കൊടുത്തോളം പൈസ നമുക്ക് ടാക്സിയിൽ തന്നെ പോകാം സഫു പറഞ്ഞു.
എന്ന നിങ്ങൾ പോയിക്കോ. എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. ആരോടെങ്കിലും കുറച്ചു പൈസ ഒപ്പിക്കണം മാര്യേജ് അല്ലെ വരുന്നത്. മാത്രമല്ല എനിക്കും ഷെറിക്കും താമസിക്കാൻ ഒരു വീടും നോക്കണം.
അത് കേട്ടപ്പോൾ ഷെറിയുടെ മുഖം കുറച്ചു തെളിഞ്ഞു. സഫുന്റെ മുഖം വാടിയെങ്കിലും അവൾ മുഖത്ത് ഒരു ചിരി വരുത്തിച്ചു.
ഫൈസി അവർക്ക് ഒരു ടാക്സി പിടിച്ചു കൊടുത്തു. അവർ പോയി.
പുറത്ത് ഒരടി വീണു. അവൻ ഞെട്ടി തിരിഞ്ഞു നോക്കി തേജ.
ഫൈസി ഇളിച്ചു കാണിച്ചു.
പോടാ പട്ടീ ഈ ഓഫീസിൽ ഞാൻ മാത്രമേ ഉള്ളായിരുന്നോ വില്ലൻ വേഷം കെട്ടാൻ.
ഈ ഓഫീസിൽ ആകെ ഒരു മന്നബുദ്ധി നീ മാത്രമ.അത് പിന്നെ അഭിനയിക്കേണ്ട കാര്യം ഇല്ലല്ലോ നമ്മൾ അങ്ങനെ ആണല്ലോ.
എന്നാലും സഫു അങ്ങനൊക്കെ പറഞ്ഞപ്പോൾ എവിടെയൊക്കെയോ കൊണ്ട പോലെ. സത്യം ആയിട്ടും സങ്കടം ആയി.
ക്ഷമിക്ക് ഭായ് കുറച്ചു ദിവസത്തേക്കല്ലേ. സത്യം അറിയുമ്പോൾ അവൾ തന്നെ നിന്നോട് വന്നു മിണ്ടും നോക്കിക്കോ. എനിക്ക് വേറൊരു ഡൌട്ട് ഉണ്ട്. നിങ്ങൾ തമ്മിൽ മുൻ പരിജയം ഉണ്ടോ.നിന്റെ അപ്പോഴത്തെ ഭാവം കണ്ടു എനിക്ക് അങ്ങനെ തോന്നി.
ടാ പറയാൻ മറന്നു നീ പറഞ്ഞ വീട് കണ്ടു പിടിച്ചു. പറഞ്ഞ പൈസ കൊടുത്തു സഫുന്റെ പേരിൽ തന്നെ വാങ്ങിയിട്ടും ഉണ്ട്. അവൻ കീശയിൽ നിന്നും ഒരു താക്കോൽ എടുത്തു അവന് കൊടുത്തു. ആ പഴഞ്ചൻ വീട് നിനക്കെന്തിനാന്ന മനസ്സിലാവാതെ. സഫുന് വാങ്ങി കൊടുക്കാൻ ആണെങ്കിൽ നല്ലൊരു ഫ്ലാറ്റോ വില്ലയോ പോരാരുന്നോ. ഇടിഞ്ഞു പൊളിഞ്ഞു വികാറായ ഒരു വീട് അല്ലെ അത്. തേജ വിഷയം മാറ്റി.
ഫൈസിക്ക് അത് മനസ്സിലായിരുന്നു. ആ വീടിന് ലക്ഷറി വീടിനേക്കാൾ വിലയുണ്ടെടാ
അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവില്ല.
എന്തായാലും ശേരി സഫു എന്നോട് വന്നു മിണ്ടിക്കൊണം പറഞ്ഞില്ലെന്നു വേണ്ട.
ആയിക്കോട്ടെ ബോസ്സേ. പിന്നൊരു കാര്യം ആ ഷാനിന്റെ മേൽ ഒരു കണ്ണ് വേണേ. അല്ലെങ്കിൽ ഞാൻ ശരിക്കും നടുറോട്ടിൽ പിച്ച എടുക്കേണ്ടി വരും.
പിന്നേ എനിക്കതല്ലെ പണി. വേണേൽ അവന്റെ ആ ഗേൾഫ്രണ്ട് ഇല്ലേ അവളെ മേൽ രണ്ട് കണ്ണും വെച്ചേക്കാം. എന്ത് മൊഞ്ചാടാ അത്.
നീ മൊത്തം ആയിട്ട് എടുത്തോ. ഞാൻ രാവിലെ ജസ്റ്റ് ഒന്ന് മിണ്ടിയെ ഉള്ളു. എന്റെ നടുപ്പുറം ആ കുരിപ്പ് പാറപ്പുറം ആക്കി. ഞാനിനി ആ വഴിക്കില്ലേ.
സഫു തല്ലിതല്ലേ ഞാൻ കണ്ടു. അപ്പോഴാ എനിക്ക് കുറച്ചു സമാധാനം ആയത്.
ഫൈസി ഒരു ചമ്മിയ ചിരിയും ചിരിച്ചു കാറും എടുത്തു പോയി.
******
ഷെറി വീട്ടിൽ എത്തിയപ്പോൾ ഉപ്പയും ഇക്കാക്കയും എല്ലാം സാഡ് ആയി ഇരിക്കുന്നത് കണ്ടു.
എന്താ കാര്യം.
ഫൈസിയുടെ കാര്യം അറിഞ്ഞിട്ടാണ് ഇതല്ലാം എന്ന് അവൾക്ക് മനസിലായി.
അവന്റെ വീട്ടിൽ പോയിരുന്നു. അങ്ങനെ ഒരു മകൻ ഇല്ലെന്ന് പറഞ്ഞു ഞങ്ങളെ പുറത്താക്കി. ഇപ്പൊ ദേ സ്വത്തും പോയി. ആ ഷാൻ അധോലോകം ഒക്കെയായി ബന്ധം ഉള്ള ആളെന്ന കേട്ടെ. അതൊന്നും ഇനി തിരിച്ചു കിട്ടുന്ന് തോന്നുന്നില്ല.
ഷെറി ആകെ വട്ടുപിടിച്ച പോലയായി. എന്തൊക്കെ സ്വപ്നം കണ്ടതാ എല്ലാം പോയി. ആരും ഇല്ലാത്ത അനാഥനാ അവനിപ്പോ പോരാത്തതിന് ഇപ്പൊ കയ്യിൽ അഞ്ചിന്റെ പൈസയും ഇല്ല. നാശം പിടിക്കാൻ. അവൾ തലയിണ വലിച്ചെറിഞ്ഞു ദേഷ്യം തീർത്തു.
അപ്പോഴാ ഫൈസി വിളിച്ചത്. അവന്റെ കാൾ കണ്ടപ്പോൾ കുറച്ചു സമാധാനം തോന്നി. പഴയ പോലെ അല്ല ഫൈസി. ദിവസം വിളിക്കും. സുഖം ആണോന്ന് അന്വേഷിക്കും. സഫുനെ ആണെങ്കിൽ അവോയ്ഡ് ചെയ്യുന്നതും കാണാം അതാണ് ഏക ആശ്വാസം. തല്ക്കാലം ഒരു വീട് കണ്ടു പിടിച്ചിട്ട് ഉണ്ട്. നാളെ കാണാൻ വരുന്നൊന്ന് ചോദിച്ച വിളിച്ചത്. അവൾ അപ്പൊ സമ്മതം പറഞ്ഞു.
ഫൈസി സഫുനെയും കൂട്ടാൻ ഷെറിയോട് പറഞ്ഞു. അവൻ പറഞ്ഞത് കൊണ്ട് അവൾ മറുത്തൊന്നും പറഞ്ഞില്ല. ഒരു കണക്കിന് സഫുവും വരുന്നതാണ് നല്ലത്. ഫൈസിയും ഞാനും താമസിക്കുന്ന വീട് അവൾ കാണണം. എത്രയോ വട്ടം അവനെ വിട്ട് തരാൻ പറഞ്ഞത കേട്ടില്ല. ഇപ്പൊ അവൾ തന്നെ എനിക്ക് അവനെ വിട്ട് തരുന്നു. നോക്കിക്കോ സഫു നീ കടിച്ച വിഷം നിന്നെ കൊണ്ട് തന്നെ ഇറക്കിചില്ലേ ഞാൻ. ക്രൂരത നിറഞ്ഞൊരു ചിരി അവളെ മുഖത്ത് വിടർന്നു. അവൾ സഫുനെ വിളിച്ചു അപ്പോൾ തന്നെ പറഞ്ഞു. കുറെ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും ഷെറി സമ്മതിപ്പിച്ചു അവളെ കൊണ്ട്.
*****
രാവിലെ തന്നെ ഷെറി റെഡിയായി നിന്നു. സഫുന്റെ മുന്നിൽ വിജയിച്ചു നിൽക്കുന്നതല്ലേ. അത് കൊണ്ട് എത്ര ഒരുങ്ങിയിട്ടും അവൾക്ക് മതിയായെന്ന് തോന്നിയില്ല. സഫുവും വന്നു അപ്പോഴേക്കും.
രണ്ടാളും ഫൈസിയെ കാത്തു നിന്നു. ഫൈസി എത്തിയെന്ന് പറഞ്ഞു ഷെറിയെ വിളിച്ചു. സന്തോഷത്തോടെ പുറത്തിറങ്ങി ഫൈസി വന്ന വാഹനം കണ്ടു അവളെ മുഖത്ത് ഇഷ്ടക്കേട് നിറഞ്ഞു. ഷെറി സ്റ്റ്ക്ക് ആയി നിക്കുന്നത് കണ്ടു സഫു നോക്കി. ഔട്ടോയിൽ വന്നത് കണ്ടാണ് ഈ മാറ്റം എന്ന് അവൾക്ക് മനസ്സിലായി.
വാ പോകാം അവൻ രണ്ടാളെയും വിളിച്ചു.
നമുക്ക് എന്റെ കാറിൽ പോകാം ഫൈസി. എനിക്ക് ഈ ഔട്ടോ.... ബസ്... ഇതിലോന്നും പോകുന്നത് ഇഷ്ടം അല്ല.
ഇനി ഇതൊക്കെ ശീലം ആയല്ലേ പറ്റു ഷെറി. നിന്റെ കാർ നിനക്ക് എടുക്കാം. ബട്ട് ഞാൻ വരില്ല. എനിക്ക് ഒരു ശീലം ഉണ്ട് അങ്ങോട്ട് എല്ലാം എല്ലാർക്കും കൊടുക്കും. പക്ഷേ തിരിച്ചു ആരോടും ഇങ്ങോട്ട് വാങ്ങികില്ല. ആരുടേയും സഹായം സ്വീകരിക്കുകയും ഇല്ല. എല്ലാം ശരിയാവും. വീണ്ടും ഞാൻ കോടീശ്വരൻ ആവുകയും ചെയ്യും. ഇപ്പൊ നമുക്ക് ഇതിൽ പോകാം വാ. അവൾ എന്നിട്ടും മടിച്ചു നിന്നു. അവൻ അവളെ കയ്യിൽ പിടിച്ചു നടന്നതും അവൾ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.ഫൈസി സഫുനെ നോക്കി. ഇപ്പോഴേ ഇവളിങ്ങനെ എന്ന ചോദ്യം അതിലില്ലെന്ന് അവൻ പറയാതെ പറയുന്നത് പോലെ അവൾക്ക് തോന്നി.ഷെറി ഔട്ടോയിൽ ഇരുന്നു ഞെരി പിരി കൊണ്ടു. Ac യില്ല ചൂട് എടുക്കുന്നു എന്നൊക്കെ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നു. ഫൈസിക്ക് ഉള്ളിൽ ചിരി വന്നു. സഫു ആകെ എന്തിനെന്നില്ലാതെ അസ്വസ്ഥതആയിരുന്നു.
ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ട് ആയിരുന്നു അവർ പോയത്. ഒരു വീടിന് മുന്നിൽ ഓട്ടോ നിന്നു. പുറത്തിറങ്ങിയതും ഷെറി ബോധം കെട്ടു വീഴാതിരിക്കാൻ ഔട്ടോയിൽ പിടിച്ചു നിന്നു. ചെറിയ ഓടിട്ട പഴയ വീട്. ചുറ്റും കാട് പിടിച്ചു കിടക്കുന്നു. ആ വീട്ടിൽ ആൾതാമസം പോലും ഉണ്ടായിട്ട് വർഷങ്ങൾ ആയി. കാണുമ്പോൾ തന്നെ മനസ്സിലാവും. തന്റെ വീട്ടിലെ കൂടയുടെ അത്രയേ ഉള്ളൂ ആ വീടെന്ന് തോന്നി ഷെറിക്ക്. രണ്ട് മൂന്ന് പേര് ആ വീട് വൃത്തിയാക്കുന്നുണ്ട്.
സഫു ഇറങ്ങി വീട് കണ്ടതും അവളുടെ കണ്ണുകളിൽ കണ്ണ് നീർ തുള്ളി പൊടിഞ്ഞു. എന്റെ ഉമ്മാന്റെ വീട്. ബോംബയിൽ ആദ്യം ചെന്നപ്പോൾ പോയി കണ്ടത് കരീം സാറിനെ ആണ്. അവരോട് എല്ലാ കാര്യവും പറഞ്ഞപ്പോൾ സഹായിക്കാമെന്ന് ഏറ്റു. ഉമ്മാന്റെ സുഹൃത്തിനെ കണ്ടെത്തി തന്നു. ഉപ്പാന്റെ വീട്ടിലെ എല്ലാവരെയും അവർ അറിയാതെ കാണിച്ചു തന്നു. ആ വീട്ടിൽ കൊണ്ട് വിട്ടതും കരീം സാർ ആണ്. ഉമ്മാന്റെ സുഹൃത് വഴിയാണ് നാട്ടിൽ ഇവിടെയാണ് താമസം എന്നും അഡ്രെസ്സ് ഒക്കെ പറഞ്ഞു തന്നത്. തപ്പിപിടിച്ചു ഇവിടെ വരെ എത്തിയത പൂട്ടിയിട്ടത് കൊണ്ട് അന്ന് അകത്തേക്ക് കേറാൻ കഴിഞ്ഞില്ല. ഫൈസി അവളെ അടുത്തേക്ക് ചെന്നു.
ഇഷ്ടം ആയോ വീട്. അവൻ മെല്ലെ ചോദിച്ചു.
അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു. അതിൽ ഉണ്ടായിരുന്നു അവളുടെ നന്ദി.
എന്താ ഫൈസി ഇത്. വീട് കാണിക്കാൻ എന്ന് പറഞ്ഞു കളിയാക്കുകയാണോ. ഷെറി ദേഷ്യത്തോടെ അവനോട് പറഞ്ഞു.
അവൻ വേഗം സഫുന്റെ കൈ വിടുവിച്ചു അവളെ അടുത്തേക്ക് പോയി.
കൂൾ ഷെറി. ഇത് എന്റെ സ്വന്തം വീടാണ്. ഇത് പൊളിച്ചു ഇവിടെ ഒരു ഷോപ്പ് തുടങ്ങാൻ ആയിരുന്നു പ്ലാൻ. അതിന് വേണ്ടി വാങ്ങിയതാണ്. ഇത് മാത്രം ഷാനിന് അറിയില്ല. അത് കൊണ്ട് ഇപ്പൊ കേറിക്കിടക്കാൻ ഒരിടം ആയി.
ഇവിടെ താമസിക്കാനോ. നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ.
വൃത്തിയാക്കാൻ ആളെ ഏർപ്പാട് ആക്കിയിട്ടുണ്ട്. നാളെ തന്നെ പണി തീരും. വൃത്തിയാക്കി പെയിന്റ് ഒക്കെ അടിച്ചാൽ തല്ക്കാലം താമസിക്കാം.
ഞാൻ താമസിക്കില്ല ഇവിടെ. കോഴികൂട് പോലൊരു വീട് അതും എപ്പോഴാ ഇടിഞ്ഞു പൊളിഞ്ഞു വീഴാന്ന് ആർക്കറിയാം. എന്റെ വീട്ടിലെ ബാത്റൂം ഇതിനേക്കാൾ വലുതാണെന്ന് തോന്നുന്നുണ്ട്.
സഫു അവരെ വഴക്ക് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മുഴുവൻ അവളുടെ ഉമ്മ ആയിരുന്നു. ഒരു ഫോട്ടോ പോലും ആരുടെയും കയ്യിൽ ഇല്ല. ആകെയൊരു പ്രതീക്ഷ ഇവിടെ നിന്നും എന്തെങ്കിലും കിട്ടുമോന്ന് ആയിരുന്നു. അതിനാ അഡ്രെസ്സ് തപ്പി വന്നത് പോലും. അവൾ അകത്തേക്ക് കയറി. ആ വീടിന് ഉള്ളിൽ കാൽ വെച്ചതും എന്തോ കുളിരു കോരിയത് പോലെ തോന്നി അവൾക്ക്. ആകെ മാറാല പിടിച്ചു കിടന്നിരുന്നു. കുറെയൊക്കെ വൃത്തിയാക്കി തുടങ്ങിയിരുന്നു. രണ്ട് ബെഡ്‌റൂം അടങ്ങിയ കൊച്ചു വീട്. അവൾ ആ റൂമിലൊക്കെ കേറി നോക്കി. ഒരു റൂമിൽ ചെറിയൊരു കട്ടിലും അലമാരയും കണ്ടു. ചിതൽ പിടിച്ചിരുന്നു എല്ലാത്തിലും. അവൾ മാറാലയൊക്കെ മാറ്റി ആ അലമാര തുറന്നു നോക്കാൻ ശ്രമിച്ചു. തുറക്കാൻ കഴിഞ്ഞില്ല. ശക്തിയിൽ വലിച്ചതും പിടിയിളകി. ശക്തിയിൽ വലിച്ചത് കൊണ്ട് അവൾ പിറകിലേക്ക് വീഴാൻ നോക്കി. നിലത്ത് വീഴുന്നതിന് മുന്നേ ഫൈസി പിടിച്ചിരുന്നു.
സൂക്ഷിച്ചു സഫു വർഷങ്ങൾ പഴക്കം ഉള്ള സാധങ്ങൾ ആണ്. പോരാത്തതിന് പാമ്പും മറ്റും അതും ഉണ്ടാവും. അവളെ നേരെ നിർത്തിച്ചു ഫൈസി പറഞ്ഞു.
നിനക്ക് ഈ വീട്.....
സാലി പറഞ്ഞു ഈ വീടിനെ പറ്റി അന്വേഷിക്കാൻ. അവൻ കുറച്ചു തിരക്കിൽ ആയിരുന്നു. അത് കൊണ്ട എന്നോട് പറഞ്ഞത്. ഞാൻ നിന്റെ പേരിൽ അതങ്ങ് വാങ്ങി.
എന്റെ പേരിലോ.....
Mm. നിന്റെ ഉമ്മാന്റെ ഓർമ്മക്ക് ഉള്ള ആകെ ഒരു സ്ഥലം അല്ലേ. നിനക്ക് തന്നെ തരണം എന്ന് തോന്നി. പിന്നെ അവകാശം ചോദിച്ചു വരരുത്. എനിക്ക് ഇന്ന് കേറിക്കിടക്കാൻ ആകെയുള്ള സ്ഥലം ആണ്. ഈ പ്രോപ്പർട്ടി നിന്റെ പേരിൽ ആയോണ്ട് ആ ഷാനിന് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. എന്നാലും ഈ ഷാനിന് എന്നോട് എന്താ ഇത്ര ദേഷ്യം എന്ന മനസ്സിലാവാത്തത്. അവൻ ആലോചിക്കുന്നത് പോലെ നിന്നു.
ഈ അലമാര തുറന്നു തരോ ഒന്ന്. സഫു ഒന്നുകൂടി തുറക്കാൻ നോക്കി പറ്റാതൊണ്ട് അവനോട് ചോദിച്ചു.
അവനും നോക്കി പറ്റിയില്ല. പുറത്ത് പോയി അവൻ ഒരു പാര എടുത്തു വന്നു. അവനത് കുത്തിതുറക്കുന്നതും നോക്കി അവൾ നിന്നു.
ഷെറി എവിടെ.
അവൾക്ക് പൊടി അലർജിയാണ് പോലും അകത്തേക്ക് കയറിയില്ല. ഓട്ടോയിൽ ഇരിപ്പുണ്ട്.അതൊന്നും അല്ല കാര്യം. ഇനിയിവിടെ അല്ലെ താമസം എന്ന് പറഞ്ഞത് ഇഷ്ടം ആയിട്ടില്ല. അത് കൊണ്ട് കലിപ്പിൽ ആണ് അവൾ.
പെട്ടെന്ന് ആണ് അവന്റെ കൈക്ക് അലമാരയുടെ ഒരു പീസ് തറച്ചത്. അവൻ ആ ന്ന് പറഞ്ഞു കൈ കുടഞ്ഞു.
അവൾ വേഗം കൈ പിടിച്ചു നോക്കി. ഈർക്കിലി പോലെ എന്തോ കയറിയത് ആണ്. അവൾ അതെടുത്തു മാറ്റി. ചെറുതായി ചോര പൊടിയാൻ തുടങ്ങിയിട്ടുണ്ട്. അവൾ വിരൽ വായിൽ ഇട്ടത് പെട്ടെന്ന് ആയിരുന്നു. അവൻ അവളെ തന്നെ നോക്കി നിന്നു. ശരീരം മുഴുവൻ കോരിതരിക്കുന്നത് പോലെ തോന്നി അവന്. അവൾ വിരൽ വിട്ടു. അവന്റെ കണ്ണുകളുമായി ഇടഞ്ഞതും രണ്ടുപേരും നോക്കി നിന്നു പോയി. നിർത്താതെ ഹോൺ അടി കേട്ടാണ് അവര് നോട്ടം മാറ്റിയത്.
ദാ വരുന്നുന്ന് പറഞ്ഞു അവൻ വേഗം അലമാര തുറന്നു കൊടുത്തു. ആ പിശാചിനെ ഇത് പോലെ കുത്തി കൊല്ലണ്ട ടൈം ആയിന്നു പറഞ്ഞരുന്നു അവൻ അലമാര കുത്തി തുറന്നത്.
അവൾ അതിൽ മുഴുവൻ നോക്കി. ചിതൽ തിന്നു തീർത്ത കുറച്ചു ഡ്രസ്സ് പേപ്പർ മാത്രം കണ്ടുള്ളു. ആകെ ഒരു പ്രതീക്ഷ ഇതായിരുന്നു. ബാക്കി സ്ഥലം മൊത്തം അവൾ പരതിയിരുന്നു. നിരാശയോടെ അവൾ ആ ഡ്രസ്സ് മുഴുവൻ വലിച്ചിട്ടു. അതിൽ നിന്നും പഴയൊരു ആൽബം പുറത്ത് വീണു. നെഞ്ചിടിപ്പോടെ അവളത് തുറന്നു നോക്കി. അറിയാത്ത ഒരു പാട് പേരുടെ ഫോട്ടോ.എല്ലാം മങ്ങി പഴകിയിരുന്നു. ചിലതെല്ലാം പൂർണ്ണമായും നശിച്ചിരുന്നു. അതിനിടയിൽ അവൾ കണ്ടു പൂച്ച കണ്ണുള്ള ഒരു മൊഞ്ചത്തിയുടെ ഫോട്ടോ. പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത ആ സൗന്ദര്യത്തിന്റെ ഉടമ തന്റെ ഉമ്മയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ ഒരു തേങ്ങലോടെ ആ ഫോട്ടോ നെഞ്ചോട് ചേർത്തു. എന്റെ ഉമ്മ. എനിക്ക് ജന്മം നൽകിയ എന്റെ ഉമ്മ. ഒരുപാട് ശപിച്ചിട്ടുണ്ട് എന്നെ ഉപേക്ഷിച്ചതാണെന്ന് കരുതി. സത്യം ഒക്കെ അറിഞ്ഞപ്പോൾ സ്വയം പഴിച്ചിട്ടേ ഉള്ളൂ. ശപിച്ച നാവ് കൊണ്ട് ഒരായിരം പ്രാവിശ്യം മാപ്പിരന്നിട്ടുണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഫൈസിക്കും അത് കണ്ടു കണ്ണ് നിറഞ്ഞു. അവൻ അവളെ ചുമലിൽ പതിയെ തൊട്ടു. ഒരേങ്ങലടിയോടെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു. കുറച്ചു കഴിഞ്ഞു അവൾ അവന്റെ പിടി വിടുവിച്ചു കണ്ണുകൾ തുടച്ചു. എന്റെ ഉമ്മാനെ നിനക്ക് കാണണ്ടേ. അവൻ തലയാട്ടി. അവൾ ഫോട്ടോ അവന്ന് നേരെ നീട്ടി ഒറ്റ പ്രാവശ്യം അവൻ നോക്കിയുള്ളൂ. ഒരു ഞെട്ടലോടെ അവളെ കയ്യിൽ നിന്നും അവൻ ആ ഫോട്ടോ വാങ്ങി വീണ്ടും നോക്കി. ഒരു വിറയൽ അവനിലൂടെ പടർന്നുകയറി. അവന്റെ കയ്യിൽ നിന്നും കൈ വിറച്ചു ആ ഫോട്ടോ നിലത്തേക്ക് വീണു.
......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 88
ഇവളെ ഉമ്മാനെയാണോ ഞാൻ പ്രണയിച്ചത്.ഞാൻ ഇത്രയും കാലം കാണാൻ കാത്തിരുന്ന ആ കണ്ണിന്നുടമ ഇതാണോ. അവനിലൂടെ ഒരു വിറയൽ പടർന്നു കയറി.
പെട്ടന്ന് തന്നെ സമനില വീണ്ടെടുത്തു. ഇത് പഴേ ഫോട്ടോ അല്ലെ. മാത്രമല്ല ഇവർ മരിച്ചെന്നല്ലേ പറഞ്ഞത്. മരിച്ച ആളെങ്ങനെ എന്റെ മുന്നിൽ വരും. ഇനി എനിക്ക് തോന്നിയതാണോ. അവൻ ഒരിക്കൽ കൂടി ആ ഫോട്ടോ നോക്കി. മാറിയിട്ടില്ല. ആ കണ്ണുകൾ തന്നെ ഇത് ഒരു മാറ്റവും ഇല്ല. അല്ലെങ്കിലും എന്റെ ഉറക്കം കെടുത്തിയ ഈ കണ്ണുകൾ അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക്. ഇവളെ ഉമ്മാക്ക് അൻസിയുമായി എങ്ങനെ പരിജയം. ഇനി ഇവൾക്ക് ട്വിൻ സിസ് ഉണ്ടായിരിക്കുമോ. അതാണോ അൻസി. അവന്റെ മനസ്സ് ഒരായിരം ചോദ്യം കൊണ്ട് കലുഷിതമായി മാറി.
ഫൈസി.... സഫു അവനെ തൊട്ട് വിളിച്ചു. എന്താ ഇങ്ങനെ ആലോചിക്കുന്നേ.
ഇനിയും ഇതിനെപറ്റി ചോദിച്ചില്ലെങ്കിൽ എന്റെ ഹൃദയം പൊട്ടിപോകുമെന്ന് അവന് തോന്നി.
അൻസി..... അൻസിയുടെ കണ്ണുകൾ നിന്റെ ഉമ്മാക്ക്.
ഇപ്രാവശ്യം ഞെട്ടിയത് അവളായിരുന്നു. അവളും ആ ഫോട്ടോയിലേക്ക് നോക്കി. പിന്നേ അവൾ അവളെ കണ്ണിൽ തൊട്ടു. എന്റെ അതേ കണ്ണുകൾ ആണ് എന്റെ ഉമ്മാക്ക്. എന്റെ ബ്ലാക്ക് കൃഷ്ണമണിയാണ്. ഉമ്മന്റെത് വെള്ളാരം കണ്ണുകളും. ചെറുപ്പം മുതലേ വെള്ളാരം കണ്ണുകളോട് വല്ലാത്തൊരു ക്രയ്സ് ആണ്. ഹൊറിസോൺ eyes ഉള്ളവരെ എവിടെ കണ്ടാലും നോക്കും. ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ തേടിയിരുന്നത് ഈ വെള്ളാരം കണ്ണുകളെ ആയിരുന്നോ. ആയിരിക്കും. അല്ലാതെ എനിക്കെവിടുന്ന ഈ ക്രയ്സ് വരേണ്ടത്. ഫൈസിക്കും ഹൊറിസോൺ ഐ ആണ്. തവിട്ട് കലർന്ന ചാരക്കണ്ണുകൾ അതായിരുന്നു ഒറ്റ നോട്ടത്തിൽ തന്നെ അവനിലേക്ക് എന്നെ അടുപ്പിച്ചതും.
സഫു നിന്നോടാ ചോദിച്ചത് നിന്റെ ആരാ ഈ അൻസി. നിന്റെ ഉമ്മയും അവളും തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ.
സത്യം ഇപ്പോൾ പറഞ്ഞാൽ കൂടുതൽ പ്രശ്നം ആകും. അവൻ അന്ന് സ്നേഹിച്ച അൻസിയും ഇപ്പോൾ സ്നേഹിക്കുന്ന ഞാനും ഒരാളാണെന്ന് അറിഞ്ഞാൽ വെറുതെ വിടില്ല അവൻ.
ടീ നിന്നോടാ ചോദിച്ചേ.
അവൾ പെട്ടന്ന് പൊട്ടിച്ചിരിച്ചു. ഇത് നിന്റെ അൻസിയോ.... നിനക്ക് വട്ടായോ ഫൈസി.
എനിക്ക് ഒരു വട്ടും ഇല്ല. ഏത് ആൾകൂട്ടത്തിൽ ആണെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിയും ഈ കണ്ണുകൾ. നിന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു നീയും അൻസിയും തമ്മിലുള്ള സാമ്യം. പറ നിങ്ങൾ തമ്മിൽ എന്താ ബന്ധം. നിന്റെ ഉമ്മാന്റെ കണ്ണുകൾ എങ്ങനെ അവൾക് കിട്ടിയത്.
ഇത് ലോകത്തിലെ ആദ്യ സംഭവം ഒന്നും അല്ല. ഒരാളെ പോലെ ഏഴു പേരുണ്ടന്ന. ആ മിറക്കിൾ ആയിരിക്കും അൻസിയും എന്റെ ഉമ്മയും തമ്മിലുള്ള സാമ്യം. അല്ലാതെ അവളെന്റെ സഹോദരി ആണെന്നുള്ള ട്വിസ്റ്റ് കൊണ്ട് വരല്ലേ. അല്ലെങ്കിലേ ഇപ്പൊ നടക്കുന്നത് മൊത്തം ട്വിസ്റ്റ് ആണ്.
അവൻ ഒന്ന് മൂളി. ചെറിയൊരു സംശയത്തോടെയുള്ള മൂളൽ ആണെന്ന് തോന്നി അവൾക്.
ഷെറി വിളിക്കുന്നത് കേട്ടു.
ഒന്ന് വരുന്നുണ്ടോ രണ്ടു പേരും. എത്ര സമയം ആയി വിളിക്കുന്നു. ഷെറി അകത്തേക്ക് വന്നുവെന്ന് അവൾക്ക് മനസ്സിലായി.
സഫു നിലത്ത് വീണ ഫോട്ടോസ് എടുത്തു. പിന്നേ ആ ആൽബവും വേഗം ബാഗിൽ വെച്ചു. അപ്പോഴേക്കും ഷെറി എത്തിയിരുന്നു.
രണ്ടാളും ഇവിടെന്ത് ചെയ്യുവാ. ഒന്ന് വരുന്നുണ്ടോ. ചൂടെടുത്തിട്ട് മരിക്കാറായി.
വാ പോകാം. സഫു റൂമിൽ നിന്നും ഇറങ്ങി.
തിരിച്ചു വരുമ്പോൾ അവന്റെ മനസ്സ് മുഴുവൻ അൻസിയുടെ കണ്ണുകളും സഫുന്റെ കണ്ണും അവളെ ഉമ്മാന്റെ കണ്ണുകളും ആയിരുന്നു.കണ്മുന്നിൽ മാറി മാറി വന്നു കൊണ്ടിരുന്നു അവയെല്ലാം. ഇവർ എല്ലാവരും തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്. സഫു എന്തോ എന്നിൽ നിന്നും ഒളിക്കുന്നുണ്ട്. അതോ എല്ലാം എന്റെ തോന്നലോ. ഒരാളെ പോലെ ഏഴുപേരുണ്ടെന്നാണ്. ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല. സഫു വഴിക്ക് ഇറങ്ങി. അവൾ പോയതും വല്ലാത്തൊരു മിസ്സിംഗ് അവന് തോന്നി. ഒരു നിമിഷം പോലും അവളെ പ്രസൻസ് ഇല്ലാതെ എനിക്ക് നിൽക്കാൻ വയ്യ. എന്ത് കൊണ്ട അവൾക്ക് എന്നോട് അങ്ങനെ ഒരു ഫീൽ ഇല്ലാത്തത്. ഉണ്ടായിരുന്നുവെങ്കിൽ അവൾ എല്ലാരേം വിട്ടു എന്നെ മതീന്ന് പറഞ്ഞു വരില്ലായിരുന്നോ. ഇനി അവൾക്ക് എന്നോട് പ്രണയം എന്നൊരു വികാരം ഇല്ലേ. ഭർത്താവ് എന്ന രീതിയിൽ മാത്രം ഉള്ള കടമയാണോ അവളിൽ ഉള്ളത്.അങ്ങനെയൊരിഷ്ടം മാത്രമേ ഉള്ളോ.
ചിന്തകൾ കാട് കേറിയത് കൊണ്ട് ഷെറിയുടെ വീടെത്തിയത് അറിഞ്ഞില്ല.
ഷെറിയെ കൊണ്ട് വിടാൻ അവളെ വീട്ടിൽ പോയപ്പോൾ അവളെ ഉപ്പ അകത്തേക്ക് വിളിച്ചു. അവൻ പോയി. അവളെ ഇക്കാക്കയും ഉണ്ടായിരുന്നു കൂടെ.
ഫൈസിയുടെ പ്ലാൻ എന്താ ഇനി
ബിസിനസ് വീണ്ടും തുടങ്ങണം. ശ്രമിക്കുന്നുണ്ട്.
ഷാൻ ആയി എന്താ പ്രോബ്ലം.
ചെറിയൊരു ഉടക്ക് അത്രേ ഉള്ളൂ.
ഷാൻ ഒരിക്കലും നിന്നെ ജീവിക്കാൻ സമ്മദിക്കില്ലെന്ന പറഞ്ഞു നടക്കുന്നെ.അവൻ കാണുന്നത് പോലെ അല്ല. എല്ലാ മേഖലയുമായി നല്ല പിടിപാടുണ്ട്. നിയമവും പോലീസും എല്ലാം അവന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരും. ബിസിനസ് രംഗത് അവനെ എതിർത്തു കഴിയാൻ ഇനിയൊരിക്കലും നിനക്ക് പറ്റില്ല.
നിങ്ങൾ എന്താ പറഞ്ഞു വരുന്നത്.
പോയതൊക്കെ പോട്ടെ. നീ ഞങ്ങളുടെ കൂടെ ദുബായ്ക്ക് വരണം. ഞങ്ങൾക്ക് ഉള്ളതെല്ലാം ഷെറിക്ക് ഉള്ളതാണ് ഇനിയുള്ള കാലം അതും നോക്കി അവിടെ കഴിയാം.
അവനെ പേടിച്ചു നാട് വിടാനോ. അങ്ങനെ പേടിച്ചോടാൻ എന്നെ കിട്ടില്ല. പിന്നെ എനിക്ക് ജീവിക്കാൻ ഭാര്യയുടെ പണം വേണ്ട. അവളെ പട്ടിണികിടത്താതെ പോറ്റാനുള്ള കഴിവ് ഇപ്പോഴും ഉണ്ട്. അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. ഇതിനെ പറ്റി സംസാരിക്കാൻ ആണെങ്കിൽ ഇനിയാരും എന്നെ വിളിക്കണ്ട. എനിക്ക് ആരുടേയും അഡ്വൈസ് വേണ്ട. അവൻ ദേഷ്യത്തോടെ എണീറ്റു പുറത്തേക്കു പോയി. ഷെറിയും ഉണ്ടായിരുന്നു ഇതൊക്കെ കേട്ടു അവിടെ.
ഫൈസി എന്നും പറഞ്ഞു അവളും അവന്റെ പിറകെ പോയി.
ഫൈസി.... പ്ലീസ്.. ഒന്ന് നിൽക്ക്
പറയാനുള്ളത് ഞാൻ പറഞ്ഞു. നിന്നോടും അതേ പറയാനുള്ളൂ. കൂലിപ്പണിയെടുത്താണെങ്കിലും നിന്നെ പൊന്നു പോലെ നോക്കികൊള്ളാം.ആ വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ ഞാൻ ആ വീട്ടിൽ ഉണ്ടാവും. നിനക്ക് എന്റെ കൂടെ വരാം. ആ കൊച്ചു വീട്ടിൽ നിനക്ക് ഞാനും എനിക്ക് നീയും മാത്രമായി സന്തോഷം ആയി ജീവിക്കാം. അതല്ല നീ ഇപ്പൊ ജീവിക്കുന്നത് പോലെഒരു ജീവിതം ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിനക്ക് ഈ വിവാഹത്തിൽ നിന്നും പിന്മാറാം. കല്യാണത്തിന് രണ്ട് ദിവസം കൂടി സമയം ഉണ്ട്. ആലോചിച്ചു തീരുമാനം എടുക്ക്. അതും പറഞ്ഞു അവൻ പോയി. മെല്ലെ ഇടം കണ്ണിട്ട് നോക്കി. അവളെ കിളി പോയ നിൽപ്പും ഭാവവും ഒക്കെ കണ്ടു നമ്മളെ ആക്ടിങ് സൂപ്പർ ആണെന്ന് സ്വയം തോന്നി പോയി. മോനെ ഷാൻകുട്ടാ നീ വില്ലനാണെങ്കിലും എനിക്ക് നീയിപ്പോ സൂപ്പർ ഹീറോ ആണ്........ സൂപ്പർ സൂപ്പർ ഹീറോ....... നീ മെനഞ്ഞുഉണ്ടാക്കുന്ന കഥകൾ ന്യൂസ് വേൾഡ് പോലെ ബിസിനസ് രംഗത്ത് കറങ്ങി നടക്കുന്നത് കൊണ്ട് എനിക്ക് ഉണ്ടാകുന്ന നേട്ടം അത് പറഞ്ഞതീരൂല. താങ്ക്സ് ഉണ്ട് ഷാനുട്ട...... ലവ് യൂ.
****
ഫൈസിയെ പിണക്കിയത് ശരിയായില്ല ഉപ്പ. ഞാൻ പറഞ്ഞത് അല്ലെ അവന് ഇഷ്ടം ആവില്ലെന്ന്.
എന്ന് വെച്ച് പറയാതിരിക്കുന്നത് എങ്ങനെയാ. ഫൈസിക്ക് ഇനിയൊരിക്കലും ബിസിനസ് ഫീൽഡ് വരാൻ പറ്റില്ല. ഷാൻ കാണുന്ന പോലെയൊന്നും അല്ല. ബിസിനസ് ഫീൽഡ് പാതിയും അവന്റെ ആളാ. അവൻ വിചാരിക്കുന്നത് മാത്രമേ അവിടെ നടക്കൂ. പോരാത്തതിന് അധോലോകം ആയി ബന്ധം ഉണ്ടെന്ന കേൾക്കുന്നേ. ഫൈസിയെ കൊല്ലാനും മടിക്കില്ല അവൻ. അഥവാ വെറുതെ വിട്ടാലും കൂലിപ്പണി ചെയ്യാനേ അവന് പറ്റു. അതാകുമ്പോൾ ആരുടേയും സഹായം വേണ്ടല്ലോ. നിനക്കും അതാണോ ആ ആഗ്രഹം. അവന്റെ ആ കൂരയിൽ ദാരിദ്രവും പട്ടിണിയും ആയി കിടക്കാനാണോ നിന്റെയും ഭാവം.
അവന് എന്നെയിപ്പോ ഒരുപാട് ഇഷ്ടം ആണ് ഉപ്പ. എന്നോടുള്ള ഇഷ്ടം കൊണ്ട അവൻ സഫുനെ ഡിവോഴ്സ് ചെയ്യുന്നത് തന്നെ.
അതൊക്കെ ശരിയായിരിക്കാം. സ്നേഹം കൊണ്ട് വിശപ്പ് മാറോ ഇല്ലല്ലോ. ഇവിടെ നിന്റെ ഇഷ്ടതിന് ഓഡർ ഇട്ടാൽ അത് നിന്റെ മുന്നിൽ എത്തും അവിടെയോ. എസി ഇല്ലെങ്കിൽ നിനക്ക് ഉറങ്ങാൻ പറ്റോ. അവിടെ ഫാൻ തന്നെ ഉണ്ടോന്ന് സംശയം ആണ്. അവൻ ഇപ്പൊ താമസിക്കുന്ന വീട് നീ ഇന്ന് കണ്ടല്ലോ അവിടെ ജീവിതകാലം പോയിട്ട് ഒരു മിനിറ്റ് നിൽക്കാൻ നിനക്ക് പറ്റുമോ. നല്ലൊരു ഡ്രസ്സ് വാങ്ങിതരാനോ നിനക്ക് ഇഷ്ടപ്പെട്ട ഫുഡ് വാങ്ങിതരനോ അവനെ കൊണ്ട് പറ്റുമെന്ന് തോന്നുന്നുണ്ടോ. എന്തിന് നിനക്ക് ഒന്ന് സുഖമില്ലാതെ ആയാൽ അവൻ എവിടെ കൊണ്ട് പോയി കാണിക്കും ഗവണ്മെന്റ ഹോസ്പിറ്റലിൽ ആണോ. അവന്റെ സ്വഭാവം വെച്ച് ഒരിക്കലും അവൻ ആരുടെയും മുന്നിൽ കൈ നീട്ടില്ല.അവന്റെ വീട്ടിൽ സ്ഥാനം ഇല്ലെന്ന് പറഞ്ഞതിന് അവർ കൊടുത്ത സ്വത്തും പണവും ഒന്നും വേണ്ടാന്ന് പറഞ്ഞു ഇറങ്ങി വന്നവന അവൻ. സ്വന്തം ഉപ്പാനോടും ഉമ്മനോടും വാശി കാണിക്കുന്നവൻ ഒരിക്കലും ഞങ്ങളുടെ മുന്നിലും വരില്ല. അത് കൊണ്ട് തന്നെ അവൻ ഒരിക്കലും രക്ഷപ്പെടാനും പോകുന്നില്ല.
ഉപ്പാനോട് മറുത്ത് പറയാൻ ആവാതെ അവൾ നിന്നു. അയാൾ അവളെ തലയിലൂടെ തലോടി. എന്റെ മോള് ഇരുന്നു ആലോജിക്ക്. മറ്റന്നാൾ നിന്റെ മൈലാഞ്ചി കല്യാണം ആണ്. അതിനു മുൻപ് ആലോചിച്ചു തീരുമാനം എടുക്ക് എന്താ വേണ്ടതെന്ന്. നിന്റെ ലൈഫ് ആണിത്. അത് അടിച്ചു പൊളിച്ചു ജീവിക്കണോ അതോ അവന്റെ കൂടെ നരകിച്ചു ജീവിക്കണോ. അതും പറഞ്ഞു അവർ പോയി. അവൾ റൂമിലേക്ക് ചെന്നു കിടക്കയിലേക്ക് വീണു. ഉപ്പ പറഞ്ഞത് മാത്രം ആയിരുന്നു അവളെ മനസ്സിൽ. അവൾ ഒരു നിമിഷം ആലോജിച്ചു നോക്കി ആ കോഴിക്കൂട് പോലൊരു വീട്ടിൽ താമസിക്കുന്ന രംഗം. വിലകൂടിയ ഡ്രെസ്സും കാറും ഒക്കെയായി വിലസുന്ന ഞാൻ വില കുറഞ്ഞ ഡ്രെസ്സും ഔട്ടോയിലും ബസ്സിലും യാത്ര അവൾക്ക് ഓർത്തതും അവനോട് തന്നെ വെറുപ്പ് തോന്നി പ്പോയി. സഫുനോട് ഉള്ള വാശിക്കാണ് അവനെ സ്വന്തം ആക്കണമെന്ന് തോന്നിയത്. അവനോട് ഇഷ്ടം ഒക്കെയുണ്ട് എന്ന് വെച്ച് ഇവന്റെ കൂടെ അട്ജസ്റ്റ് ചെയ്തു ജീവിക്കാൻ ഒന്നും എനിക്ക് പറ്റില്ല. ഉറക്കം വരാതെ അത് തന്നെ ഇരുന്നും കിടന്നും ആലോചിച്ചു. രാവിലെ ആയപ്പോഴേക്കും അവൾ ഒരു തീരുമാനം എടുത്തിരുന്നു. എനിക്ക് ഒരിക്കലും ഫൈസിയുടെ കൂടെ ദാരിദ്യം പിടിച്ച ഒരു ലൈഫ് വേണ്ട. എണീറ്റതും അവൾ ഉപ്പാനോട് അത് പറയുകയും ചെയ്തു. ഇക്കാക്കയും എല്ലാവരും അവളെ സപ്പോർട്ട് ചെയ്തു സംസാരിച്ചു.
*******
ഇതേ സമയം മാളിൽ എല്ലാവരും ഒത്തു കൂടി. അജു, സാലി.
അപ്പൊ ചിലവ് ചെയ്യ് മോനെ സാലിയും അജുവും ഫൈസിയെ വളഞ്ഞു.
ചിലവോ എന്തിന്. രണ്ടാം കല്യാണം മുടങ്ങിയ ടെൻഷനിൽ ഇരിക്കുന്ന എന്നോട് എങ്ങനെ നിങ്ങൾക്ക് ഇത് പറയാൻ തോന്നി. കുറച്ചു സങ്കടത്തോടെ ഫൈസി പറഞ്ഞു.
അച്ചോടാ സങ്കടം ആണോ നിനക്ക്. ടാ സാലി വിളിക്കെടാ ഷെറിയെ. ഇപ്പൊ തന്നെ പറഞ്ഞു കൊടുക്ക് അവളെ ഒഴിവാക്കാൻ ഇവൾ കാണിച്ച ഡ്രാമയാണ് ഇതെന്ന്. ഇവന്റെ സങ്കടം ഒക്കെ മാറട്ടെ.
അങ്ങനെ കടുത്ത തീരുമാനം എടുക്കല്ലേ മുത്തേ. ഒന്നുമില്ലെങ്കിലും ഞാൻ കുറച്ചു ആശിച്ചു പോയെടാ ബഷീർ ബാഷിയെ പോലെ ജീവിക്കാൻ.
ആഹാ എന്റെ പെങ്ങളെ ജീവിതം കോഞ്ഞാട്ടയാക്കി നീ ബഷീർ ബഷി ആയത് തന്നെ. കള്ളക്കേസിന് പിടിച്ചു അകത്തു ഇട്ടുകളയും ഞാൻ. അവൻ കൈ ചുരുട്ടി പറഞ്ഞു.
അങ്ങനെ ആണെങ്കിൽ നിന്റെ പെങ്ങളെ പിടിച്ചു അകത്തിട് അവളല്ലേ ബ്രോക്കർ.
മെന്റൽ ഉള്ളവരെ അറെസ്റ്റ് ചെയ്യാൻ വകുപ്പ് ഇല്ല പിന്നെ ഞാനെന്താ ചെയ്യാ.
അത് ശരിയാ ഫൈസി അനുകൂലിച്ചു.
അല്ലെങ്കിലും അവന്റെ ഒക്കെ ഒരു യോഗം. നമ്മളൊക്കെ നോക്കി വെള്ളം ഇറക്കേ ഉള്ളൂ.
അജു പറഞ്ഞു.
നിന്റെ മനസ്സിലും ഉണ്ടായിരുന്നോ അങ്ങനെയൊരു ആഗ്രഹം. എന്നാ പറയണ്ടേ ഇപ്പൊ തീർത്തു തരാം ആ ആഗ്രഹം. ഫൈസി ഫോണെടുത്തു ആരെയോ വിളിക്കാൻ നോക്കി.
നീ ആരെയാ വിളിക്കുന്നെ സാലി ചോദിച്ചു.
അജുന്റെ വൈഫിനെ. ഇവന്റെ ഒരാഗ്രഹം അല്ലേ ഫ്രണ്ട് എന്ന നിലയിൽ ഞാനത് നടത്തി കൊടുക്കണ്ടേ.
അജു ഓടി വന്നു ഫോൺ പിടിച്ചു വാങ്ങിച്ചു.
സുഹാനയല്ല അതിനു അത്. ഫൂലൻ ദേവിയാ ഫൂലൻ ദേവി. നീ അന്ന് പാട്ട് പാടിയതിന്റെ പാട് ദേ ഇപ്പോഴും ദേഹത്ത് ഉണ്ടെന്ന തോന്നുന്നേ. ദയവു ചെയ്തു എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത്. അവൻ കൈകൂപ്പി പറഞ്ഞു.
അവന്റെ പറച്ചിൽ കേട്ടതും ഫൈസിയും സാലിയും പൊട്ടിച്ചിരിച്ചു.
വിഷയത്തിൽ നിന്നും മാറേണ്ട ആരും ഫൈസി മോനെ ഓഡർ തുടങ്ങിക്കോ.. സാലി പറഞ്ഞു.
ഓഡർ ഇട്ട മതിയോ അതിന്റെ ബിൽ അടക്കാൻ കാശ് വേണ്ടേ. ഫൈസിയുടെ കയ്യിൽ അതിനു മാത്രം കാശ് ഉണ്ടോ. എല്ലാവരും തിരിഞ്ഞു നോക്കി ഷാൻ.
എന്റെ കയ്യിൽ കാശ് ഉണ്ടോ ഇല്ലയൊന്ന് നീ അറിയണ്ട. നിനക്ക് എന്ത ഇവിടെകാര്യം ഫൈസി കുറച്ചു ഗൗരവത്തിൽ അവനോട് പറഞ്ഞു.
ഇപ്പൊ കാണിച്ചു തരാട്ടോ കാര്യം എന്താന്ന്. ഷാൻ മുന്നോട്ട് വന്നു അവന്റെ വയറ്റിൽ ഒറ്റ കുത്ത് വെച്ചു കൊടുത്തു.
നിന്നെ ഞാനിന്ന്...... ഫൈസി അവന്റെ അടുത്തേക്ക് വന്നു. പിന്നെ കെട്ടിപിടിച്ചു.
താങ്ക്യൂ ഷാൻ.
താങ്ക്സ് ഒന്നും വേണ്ട. ആ കുട്ടിപിശാജ് നീയും സന്തോഷം ആയി ഇരുന്നാൽ മതി. അതിനു വേണ്ടി എന്ത് റോൾ കെട്ടാനും ഞാൻ റെഡി.
അപ്പൊ എങ്ങനെയാ പൊളിക്കല്ലേ. എല്ലാർക്കും കൂടി.
നിങ്ങൾ അടിച്ചു പൊളിക്ക്. ഞാൻ പോവാ മുംബൈക്ക്. പോയിട്ട് അർജന്റ് കാര്യം ഉണ്ട്.
അവർ നിർബന്ധിചെങ്കിലും ഷാൻ നിന്നില്ല. അർജന്റെ ആണെന്ന് പറഞ്ഞു അവൻ പോയി. അവന്റെ മുഖത്ത് വല്ലാത്തൊരു സങ്കടം ഉള്ളത് പോലെ തോന്നി സാലിക്ക്. തന്റെ പോലിസ് കണ്ണോണ്ട് നോക്കുന്നത് കൊണ്ടാണോന്ന് അറിയില്ല എന്തോ ഷാനിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് അവന്ന് തോന്നി.
അവന്റെ പിറകെ ഒരു കാൾ ചെയ്യാനുണ്ടെന്ന് പെട്ടെന്ന് വരാന്ന് പറഞ്ഞു സാലിയും ഇറങ്ങി.
അവർ പോയതും ഷെറിയുടെ ഉപ്പ കയറിവന്നു. ഫൈസി അവരെ അടുത്തേക്ക് പോയി.
എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല. നിന്നോട് ഫൈസിയുടെ നേർക്ക് കൈ കൂപ്പി അയാൾ.
ഏയ് അതൊന്നും വേണ്ട അവൻ പിടിച്ചു കൈ താഴ്ത്തി.
എന്റെ മോളോടും ക്ഷമിക്കണം. ഒറ്റ മോളല്ലെന്ന് കരുതി ലാളിച്ചു വഷളാക്കി. അവളിങ്ങനെ ആയതിനു കാരനക്കാരൻ ഞാനൊറ്റയാൾ തന്നെയാ.
ഇനിയെങ്കിലും അവളെ പറഞ്ഞു തിരുത്താൻ നോക്ക്. സഫു അവളെ സഹോദരിയാണ്. ബന്ധങ്ങൾ തമ്മിലുള്ള അടുപ്പം അതും പറഞ്ഞു മനസ്സിലാക്കികൊടുക്ക്. എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല ഇപ്പൊ. എന്റെ ഭാര്യയുടെ സഹോദരി ആ ഒരു പരിഗണന എന്നും ഉണ്ടാവുകയും ചെയ്യും. ഇപ്പൊ സത്യം ഒന്നും അവളോട് പറയണ്ട. എല്ലാം സ്വയം അവൾ അറിയട്ടെ. അപ്പോഴേ ചെയ്ത തെറ്റിൽ അവൾക്ക് പക്ഷതാപം ഉണ്ടാകു.
സഫനോടും പറയണം ഈ മഹാപാപിക്ക് മാപ്പ് തരാൻ. മോന് പറഞ്ഞ അവൾ കേൾക്കും.ഉപ്പന്ന് ഉള്ള സ്ഥാനം വേണമെന്നില്ല. വെറുക്കാതിരുന്ന മതി. അത് പറയുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. കുറ്റബോധം മുഖത്ത് നിഴലിച്ചിരുന്നു. ഫൈസിക്ക് കണ്ടപ്പോൾ പാവം തോന്നി.
സഫു ഒരു പാവം ആണ്. എല്ലാരേയും സ്നേഹിക്കാനേ അവൾക് അറിയൂ. എന്നെങ്കിലും ഒരിക്കൽ അവൾ നിങ്ങൾക്കും മാപ്പ് തരും. നിങ്ങളെ തേടി വരികയും ചെയ്യും. സമാധാനം ആയിഇരിക്ക്.
അയാൾ പോയി.
അജു ഫൈസിയെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
എന്താടാ കോപ്പേ ഒരുമാതിരി ആക്കിയ നോട്ടം.
ഒന്ന് ബഹുമാനിച്ചതാടാ. ശത്രുക്കളോട് പോലും എന്തൊരു ദയ. സഫുന്റെ കാറ്റ് നിനക്കും കിട്ടിയൊന്ന് ഒരു സംശയം.
പോടാ ആഡ്‌ന്ന്. എന്റെ രണ്ടു മക്കളുടെയും ജീവിതം രക്ഷിക്കണം എന്ന് പറഞ്ഞു ഇയാൾ എന്റെ കാല് പിടിക്കാൻ വന്നതോണ്ട് മാത്രമ സത്യം എല്ലാം അറിഞ്ഞിട്ടും ഷെറിക്ക് ഞാൻ മാപ്പ് കൊടുത്തത്. രണ്ടു പേർക്കും പ്രശ്നം ഉണ്ടാകാത രീതിയിൽ ഈ പ്രശ്നം സോൾവ് ചെയ്തതും.
സാലി എവിടെ... ഇപ്പൊ വരാന്ന് പറഞ്ഞു പോയതല്ലേ അവൻ. ഫൈസി ചുറ്റും നോക്കി.
സാലി വരുന്നത് കണ്ടു.
നീ എവിടെ പോയതാ.
ഞാൻ..... ഒരു.... കാൾ അവൻ ഉരുണ്ട് കളിച്ചു.
എന്ന പിന്നെ നമുക്ക് തുടങ്ങല്ലേ.
സാലിയും തലയാട്ടി അവരെ കൂടെ കൂടി.
പൊട്ടിച്ചിരിച്ചു എൻജോയ് ചെയ്യുന്ന ഫൈസിയെ കണ്ടതും സാലിക്ക് നെഞ്ചിൽ ഒരു പിടപ്പ് തോന്നി. എല്ലാ പ്രശ്നവും തീർന്നെന്ന് കരുതിയാ അവൻ ഇത്രയും സന്തോഷിക്കുന്നത്. വലിയൊരു പ്രശ്നം സഫുന്റെ രൂപത്തിൽ അവന്റെ തലക്ക് മുകളിൽ തൂങ്ങിയാടുന്നത് ഓർത്തതും അവന് സഹതാപം തോന്നി. ഒപ്പം സഫുവിനോട് വെറുപ്പും.
എന്താ മോനെ ഒരു സാട് മൂട്. എന്റെ പാർട്ടി കൊള്ളില്ലേന്നോ അതോ നിന്റെ പെങ്ങൾ ആരും അറിയാതെ നാട് വിട്ടതിന്റെയോ. ഫൈസി പെട്ടെന്ന് അവന്റെ തോളിൽ കൈ വെച്ചു പറഞ്ഞതും സാലി ഞെട്ടിപ്പോയി. ആ ഞെട്ടലോടെ അവനെ നോക്കി.
നിനക്കപ്പോ...... അവൻ വാക്കുകൾ ഇടറിക്കൊണ്ട് പറഞ്ഞു.
അറിയാം. അവൾ ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റ്ന പോയത്. പോകുന്നെന്ന് മുന്നേ എന്നെ വന്നു കണ്ടിരുന്നു.
എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ പോകാൻ സമ്മതിച്ചത്.
ഞാനാ അവളെ അവിടെ കൊണ്ട് വിട്ടത്.
എന്തിന്.... ഒരിക്കലും അവൾ തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും നീയെന്തിനാ കൂട്ട് നിന്നത്.
എനിക്കവളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത മുഹബ്ബത്ത് ആയത് കൊണ്ട്. അവൾ പൊക്കോട്ടെ. എന്നേക്കാൾ അവളെ ആവിശ്യം ഉള്ളവർ വേറെയും ഉണ്ടെടോ. അവർക്ക് വേണ്ടി..... അവൾക്ക് വേണ്ടി..... എല്ലാരേയും സന്തോഷങ്ങൾക്ക് വേണ്ടി. എന്റെ പ്രണയം ഞാൻ ത്യാഗം ചെയ്തു. അവൾ എവിടെ ആണെങ്കിലും സന്തോഷവതി ആയിരിക്കും.അതിനു വേണ്ടുന്ന എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അത് മതി എനിക്ക്. ഒന്ന് വിശ്വസിക്കേടോ നിന്റെ പെങ്ങൾ സേഫ് ആണ്. ഒന്നുമില്ലെങ്കിലും അവൾ എന്റെ ഭാര്യ അല്ലേടാ. അത് പറയുമ്പോൾ മാത്രം അവന്റെ ശബ്ദം ഇടറിയിരുന്നു.
എല്ലാവരുടെയും സന്തോഷം അവിടെ നിന്നു.
ഇന്ന് ഷെറിയോട് മധുരമായി പ്രതികാരം വീട്ടിയ സന്തോഷതിൽ ആണ് ഞാൻ. പോരാത്തതിന് എന്റെ രണ്ടാം കല്യാണം മുടങ്ങിയ പാർട്ടിയും സോ എൻജോയ് പാർട്ടി.
അജുവും സാലിയും ആ ഷോക്കിൽ നിന്നും മുക്തയായിരുന്നില്ല. ഷാൻ പറഞ്ഞാണ് സാലി അറിഞ്ഞത്. ഫൈസിയോട് എങ്ങനെ പറയും എന്ന് ടെൻഷൻ അടിച്ചു നില്കുമ്പോഴാ ഇവൻ ഈ പറയുന്നതൊക്കെ.
പ്ലീസ്.... പ്ലീസ്.... ഒന്ന് വാടോ. സഫു അവൾ പോട്ടെടോ... എവിടന്ന് വെച്ച പോട്ടെ. എന്നെ വേണ്ടാത്തൊരെ എനിക്കും വേണ്ട. എനിക്ക് ഇല്ലാത്ത സങ്കടം എന്തിനാ നിങ്ങൾക്ക്. നമ്മൾ എന്തിനാ ഇവിടെ വന്നത്. അടിച്ചു പൊളിക്കാൻ. അതെങ്കിലും ഒന്ന് ചെയ്യടോ. അവന്റെ നിർബദ്ധം കാരണം പാർട്ടി പങ്കെടുത്തെങ്കിലും ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം ഫീൽ ചെയ്തു രണ്ടാൾക്കും. ഫൈസിയുടെ മുഖത്ത് ഫുൾ സന്തോഷം ആയിരുന്നു. അത് കാണുമ്പോൾ എന്തൊക്കയോ പേടി തോന്നി അവർക്ക്. സഫു പോയിട്ട് ഇവന് ഒരു സങ്കടം ഇല്ലേ. പാർട്ടി കഴിഞ്ഞു അവർ എല്ലാവരും ലേറ്റ് ആയാണ് വീട്ടിൽ പോയത്.
രാവിലെ അജു വിളിച്ചു അർജന്റ് ആയി ഹോസ്പിറ്റലിൽ വരാൻ പറഞ്ഞാണ് സാലി പോയത്.
Icu യുവിന് മുന്നിൽ നിൽക്കുന്നത് കണ്ടു സാലിക്ക് എന്തോ അപകടം ഫീൽ ചെയ്തു.
എന്താടാ ഇവിടെ.... ഫൈസി എവിടെ
ആ പന്നി ചതിച്ചെടാ എല്ലാരേയും. അവൻ ഒരു കരച്ചിലോടെ സാലിയുടെ ചുമലിലേക്ക് ചാഞ്ഞു.
സാലി അവനോട് എന്താ കാര്യം എന്ന് ചോദിച്ചതും ഒരു പൊട്ടിക്കരച്ചിൽ കേട്ടു.
സഫു അവിടെ ചുമരിൽ ചാരി മുഖം പൊത്തി കരയുന്നത് കണ്ടു. മുംബൈയിൽ ഉള്ള ഇവളെങ്ങനെ ഇവിടെ എത്തി.
അവളും അവളുടെ ഒരു കള്ളക്കരച്ചിലും ഇറങ്ങി പോടീ ഇവ്ട്ന്ന് അജു അവളെ പിടിച്ചു ഒറ്റ തള്ള്.
അജു.... ഞാൻ.... സഫു അവനെ നോക്കി എന്തോ പറയാൻ നോക്കിയതും അവൻ തടഞ്ഞു.
മിണ്ടരുത് നീ....കാണണ്ട നിന്നെ ആർക്കും.... അവനെ ഈ അവസ്ഥയിൽ ആക്കിയപ്പോ മതിയായല്ലോ നിനക്ക്. ലോകത്തുള്ള എല്ലാവരെ സങ്കടം ഇവൾക്ക് കാണാം.അവന്റെ സങ്കടം കാണാൻ പറ്റില്ല. അവനെ സങ്കടപെടുത്താം വേദനിപ്പിക്കാം അതിന് ഒരു കുഴപ്പം ഇല്ല. അവനും ഒരു മനുഷ്യൻ ആടീ. അവനും ഉണ്ടായിരുന്നു സങ്കടവും വേദനയും എല്ലാം. ഒരിക്കലെങ്കിലും ഓർത്തിട്ട് ഉണ്ടോ നീയത്. എന്നിട്ടിപ്പോ വന്നിരിക്കുന്നു അവൻ ചത്തൊന്ന് അറിയാൻ.
അജൂ..... സഫു വേദനയോടെ അവനെ വിളിച്ചു.
പുറത്തേക്ക് വരുന്നത് ഡോക്ടർ പറഞ്ഞത് പോലെ അവന്റെ ബോഡി ആണെങ്കിലും കാണിച്ചു തരില്ല നിനക്ക്. അത്രക്ക് വെറുപ്പാ ഇപ്പൊ നിന്നോട്. എപ്പോ അവൻ സൂയിസൈഡ് ചെയ്യാൻ തീരുമാനിച്ചോ അപ്പൊ തൊട്ട് നീയും എന്റെ ഉള്ളിൽ മരിച്ചു. കണ്ടു പോകരുത് ഇനി ഞങ്ങളുടെ മുന്നിൽ.
അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു ദൂരേക്ക് കൊണ്ട് ചെന്നാക്കി.
സാലി ഒന്നും മനസ്സിലാകാതെ അജുനെ നോക്കി. എന്താടാ പറ്റിയെ ഫൈസിക്ക്.
ഇന്നലെ രാത്രി ആക്സിഡന്റ് പറ്റിയെന്നു പറഞ്ഞു ആരൊക്കെയോ വിളിച്ചു പറഞ്ഞ ഞാൻ ഇവിടേക്ക് വന്നത്. കൊണ്ട് വന്ന ആൾക്കാര പറഞ്ഞത് മനപ്പൂർവം കൊക്കയിലേക്ക് വണ്ടി ഓടിച്ചു പോവ്വുകയാരുന്നുന്ന്. അവൻ ഫോൺ എടുത്തു സാലിക്ക് കൊടുത്തു അവന്റെ ലാസ്റ്റ് മെസ്സേജ് നോക്ക്. ചവാൻ പോകുന്നെന്ന് മുന്നേ യാത്ര ചോദിക്കാൻ msg ഇട്ടിന്. ഇപ്പോഴട അത് കണ്ടത്. അല്ലെങ്കിൽ ഒരിക്കലും അവനെ ഞാൻ വിടില്ലായിരുന്നു.
ഡോക്ടർ എന്താ പറഞ്ഞത്.
ഒരു പ്രതീക്ഷയും വേണ്ടാന്ന്.90%അവർ കൈ വിട്ടു. ഇനി വല്ല മിറാക്കിളും........ ബാക്കി പറയാനാവാതെ അവൻ തിരിഞ്ഞു നിന്നു.
......... തുടരും
__ 💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 89
ഇറങ്ങി പോകുന്നുണ്ടോ ഒന്ന്..
നിന്റെ കള്ളക്കണ്ണീർ കാണാൻ ഇവിടെ ആരും ഇല്ല.ഉണ്ടായിരുന്നവൻ ദാ എല്ലാരേം തോൽപിച്ചു അങ്ങോട്ടോ ഇങ്ങോട്ടോന്ന് പറയാൻ പറ്റാതെ ഉള്ളിൽ കിടപ്പുണ്ട്.
എനിക്ക് ഒരു പ്രാവശ്യം കണ്ടാൽ മതി...... ഒരേ ഒരു പ്രാവശ്യം....... പുറത്തു നിന്നും നോക്കിക്കോളാം..... പ്ലീസ് അജു.
പറ്റില്ലെന്ന് പറഞ്ഞില്ലേ..... അവന്റെ നിഴൽ പോലും കാണണ്ട നീ. കാണിക്കില്ല ഞാൻ. ഭീഷണിയായോ യാചനയായോ എങ്ങനെ വേണമെങ്കിലും എടുക്കാം. ഇപ്പൊ ഈ നിമിഷം പോയികൊള്ളണം ഇവിടെ നിന്നും. അല്ലെങ്കിൽ അജുവിന്റെ വേറൊരു മുഖം നീ കാണും.
അജു പ്ലീസ്...... ഒന്ന് കണ്ടാൽ മതി എനിക്ക്. കാല് പിടിക്കാം ഞാൻ. വീണ്ടും യാചനയുടെ രൂപത്തിൽ അവന്റെ നേരെ പോയതും സാലി അവളെ പിടിച്ചു കൊണ്ട് പോയി. അവൾ കുതറി മാറാൻ നോക്കിയെങ്കിലും സാലിയുടെ കരുത്തിന് മുന്നിൽ കീഴടങ്ങി അവളുടെ എതിർപ്പ്. വെയ്റ്റിങ് ചെയറിൽ കൊണ്ട് പോയി അവളെ ഇരുത്തി.
സഫു ഇവിടെയൊരു സീൻ ക്രിയേറ്റ് ചെയ്യരുത്. ഹോസ്പിറ്റൽ ആണിത്. ആൾക്കാരൊക്കെ കാണുന്നു.
എനിക്ക് അവനെ ഒന്ന് കാണിച്ചുതരാൻ പറയടാ. എന്റെ പ്രാണനാ അവിടെ കിടക്കുന്നത്. അവൾ കരഞ്ഞുകൊണ്ട് ദയനീയ സ്വരത്തിൽ പറയുന്നത് കേട്ടു അവനിലും ചെറിയൊരു നോവ് ഉണർത്തി. പെട്ടന്ന് തന്നെ അത് മാറുകയും ചെയ്തു.
പ്രാണൻ....... അവന്റെ മുഖത്ത് ഒരു പുച്ഛം സഫു കണ്ടു.
പ്രാണൻ ആയോണ്ടാണല്ലോ അവനെ വേണ്ടെന്ന് വെച്ചു നീ പോയത്. ഒരിറ്റ് സ്നേഹം നിനക്ക് അവനോട് ഉണ്ടായിരുന്നുവെങ്കിൽ നീ പോകില്ലായിരുന്നു.
അവന്റെ സമ്മതത്തോടെയാ ഞാൻ പോയത്.
സാലി ഞെട്ടലോടെ അവളെ നോക്കി.
അവൻ പോകാൻ സമ്മതിചെന്നോ.
ആ. അവൾ മുംബൈക്ക് പോയതും ഉപ്പാന്റെ ഉപ്പ പറഞ്ഞതും എല്ലാം പറഞ്ഞുകൊടുത്തു.
ഷെറിയുടെ വിവാഹം കഴിഞ്ഞു ആരും അറിയാതെ നാട് വിട്ടു പോകണം എന്നായിരുന്നു കരുതിയിരുന്നത്. ബ്യൂട്ടിപാർലറിൽ പോകാൻ കൂടെ പോകണമെന്ന് പറഞ്ഞു ഷെറി വിളിച്ചിരുന്നു. ഇന്നലെ ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും ഷെറി ഫോൺ എടുത്തില്ല. അപ്പോഴാ ഫൈസി വിളിച്ചത് അത്യാവശ്യം ആയി ബീച്ചിൽ വരോന്നു ചോദിച്ച്. ഞാൻ പോയി. അവിടെ പോയപ്പോൾ ഷെറിയും ഫൈസിയും തമ്മിൽ സംസാരിക്കുന്നത് കണ്ടു.
ഫൈസി എന്നോട് ക്ഷമിക്കണം. എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല. നീ പറഞ്ഞത് പോലെ ഞാനൊരുപാട് ആലോചിച്ചു. നിന്റെ കൂടെ നീ പറഞ്ഞത് പോലൊരു ജീവിതം എനിക്ക് പറ്റില്ല.
നീയപ്പോൾ എന്റെ പണത്തെയാണോ സ്നേഹിച്ചത്.
പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. ഞാൻ സ്നേഹിച്ചത് സ്വത്തും പ്രതാപവും ഒക്കെയുള്ള ഫൈസിയെആണ്. അല്ലാതെ ഇങ്ങനെ റോഡിൽ തെണ്ടി നടുക്കുന്ന ദരിദ്രവാസിയെ അല്ല.
ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി ഷെറി. വിവാഹം കഴിഞ്ഞശേഷം ആണ് എനിക്കിതൊക്കെ നഷ്ടപെട്ടതെങ്കിൽ അന്നും ഇത് പോലെ എന്നെ ഉപേക്ഷിക്കുമായിരുന്നോ നീ. പണം ഇന്ന് വരും നാളെ പോകും. അത് മറക്കരുത് നീ.
എനിക്ക് വേറൊന്നും പറയാൻ ഇല്ല. ഞാൻ പോകുന്നു. ഇതും പറഞ്ഞു അവൾ തിരിഞ്ഞതും സഫുനെ കണ്ടു. അവളെ കവിളിൽ നോക്കി ഒറ്റയടി.
ഫൈസി ചെയ്യേണ്ടിയിരുന്നത ഇത്. അവനത് ചെയ്യഞ്ഞത് അവന്റെ മര്യാദ. ഇപ്പൊ എവിടെ പോയെടി ഇവനോടുള്ള സ്നേഹം. പണം പോയപ്പോൾ സ്നേഹവും ഒലിച്ചു പോയോ. അവനെ കിട്ടിയില്ലെങ്കിൽ ആത്മഹത്യചെയ്യുന്നു പറഞ്ഞതൊക്കെ നാടകം ആയിരുന്നല്ലേ അപ്പൊ. ഇവൻ പറഞ്ഞപ്പോ ഞാൻ അത് വിശ്വസിച്ചില്ല. നിന്നെ പോലൊരു വൃത്തികെട്ടവൾക്ക് വേണ്ടിയാണല്ലോ ഞാനവനെ വിട്ടു കൊടുക്കാൻ നോക്കിയത്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. നീയൊക്കെ ഒരു പെണ്ണാണൊടി. വീണ്ടും അവളെ തല്ലാൻ നോക്കിയതും ഫൈസി എന്നെ തടഞ്ഞു.
ഷെറിയോട് അവൻ പോകാൻ പറഞ്ഞു. ഷെറി പോയി.
കൊല്ലുകയാ വേണ്ടേ ആ പന്നിയെ. സഫുന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എന്നോട് പൊറുക്കണം ഫൈസി. ഞാൻ അറിഞ്ഞിരുന്നില്ല ഇവളുടെ ഉള്ളിലിരിപ്പ്. മരിക്കാൻ നടക്കുന്ന ഇവളെ കണ്ടപ്പോ വിശ്വസിച്ചു പോയി. ഒന്നുമില്ലെങ്കിലും എന്റെ സഹോദരിയാണല്ലോ എന്നൊക്കെ ഓർത്തപ്പോ. ഒരു നിമിഷം എല്ലാം മറന്നു പോയി.
എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ നിനക്ക് നാട് വിട്ടു പോവ്വുകയും ചെയ്യാം അല്ലെ സഫു. പെട്ടെന്ന് അവൻ അങ്ങനെ ചോദിച്ചതും അവൾ ഞെട്ടിപ്പോയി.
നിനക്ക് ഇതൊക്കെ......
അറിഞ്ഞു. ആ ഷാൻ എല്ലാം എന്നോട് പറഞ്ഞിരുന്നു.
അപ്പൊ നിന്റെ ഓഫീസ്...... വീട് അതൊക്കെ
എനിക്ക് ഒന്നും നഷ്ടപെട്ടിട്ട് ഇല്ല. ഷെറിയുടെ യഥാർത്ഥ മുഖം നിനക്ക് കാണിച്ചുതരാൻ വേണ്ടി ഞാൻ കളിച്ച ഡ്രാമയാണ് ഇതെല്ലാം.
ഷെറിക്ക് എന്നോടുള്ളത് ഒരിക്കലും പ്രണയം ആയിരുന്നില്ല. എന്റെ പണത്തോട് ആയിരുന്നു അവൾക്ക് പ്രണയം. പിന്നെ നിന്നോട് ഉള്ള അസൂയ. നീ സുഖമായി ജീവിക്കുന്നത് കണ്ടപ്പോൾ എനിക്ക് കിട്ടേണ്ടിയിരുന്നുള്ള സൗഭാഗ്യം അവൾക്ക് കിട്ടിയല്ലോന്ന് ഓർത്ത് ഉള്ള നഷ്ടബോധം തോന്നി. പിന്നെ അത് നിന്നോടുള്ള ദേഷ്യവും വാശിയും ആയി മാറി.
അതിന് വേണ്ടിയാ അവളീ കാണിച്ചു കൂട്ടിയത് മൊത്തം.
ഒരു തളർച്ചയോടെ മാത്രമേ എനിക്കത് കേട്ടിരിക്കാൻ കഴിഞ്ഞുള്ളു.
ഇനിയെങ്കിലും എന്റെ കൂടെ വന്നോടെ. മുംബൈയിൽ വന്നു ഞാൻ സംസാരിക്കാം. നിന്റെ ഉപ്പാപ്പനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. എന്തിനും ഞാൻ ഉണ്ടാവും നിന്റെ കൂടെ. നിന്റെ സന്തോശം മാത്രമല്ല ദുഖത്തിലും ഞാൻ ഉണ്ടാവും കൂടെ.
നമുക്ക് ഇപ്പൊ ഈ നിമിഷം മുംബൈക്ക് പോകാം. നീ വരുമോ എന്റെ കൂടെ. അതായിരുന്നു ഞാൻ അവനോട് പറഞ്ഞ മറുപടി. അവൻ സമ്മതിക്കുകയും ചെയ്തു. ഒരിക്കൽ കൂടി ഞാനാ വീട്ടിലേക്ക് കയറി ചെന്നു. ആദ്യം കണ്ടത് ഉപ്പാന്റെ ഉപ്പാനെ ആയിരുന്നു ഞങ്ങളോട് സംസാരിക്കാൻ തന്നെ തയ്യാറായില്ല. ഫൈസി എന്നിട്ടും കുറെ ശ്രമിച്ചു. അയാൾ പറഞ്ഞ വാക്കിൽ ഉറച്ചു തന്നെ നിന്നു. ഫൈസിക്ക് പിന്നെ ദേഷ്യം ആയിരുന്നു വന്നത്. കണ്ണിൽ ചോര ഇല്ലാത്ത ഇയാൾക്ക് വേണ്ടി നീ നിന്റെ ജീവിതം കളയൊന്നും വേണ്ട. അതിന് ഞാൻ സമ്മതിക്കുകയും ഇല്ലെന്ന് പറഞ്ഞു എന്നെ പിടിച്ചു വലിച്ചു അവിടെ നിന്നും വന്നു. ഞാൻ പറയുന്നതൊന്നും ഫൈസി കേൾക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാ ഉമ്മാമ എന്നെ കണ്ടത്. എന്നെ കണ്ടതും എന്റെ മോൻ വന്നോ എന്ന് ചോദിച്ചു ഓടി വന്നു.
ഇല്ലെന്ന് പറഞ്ഞതും ഒന്നും മിണ്ടിയില്ല. എന്റെ കയ്യിൽ പിടിച്ചു കുറേ കരഞ്ഞു. സാരമില്ല എന്റെ മോള് വിഷമിക്കണ്ട. മോളെങ്കിലും സന്തോഷം ആയി ജീവിക്കണം. ഈ കിളവിക്ക് കാണാൻ വിധി ഉണ്ടാകില്ല അതാവും. അതും പറഞ്ഞു അവർ പോയതും ഒന്നും മിണ്ടാതെ നോക്കി നിൽക്കുന്ന ഫൈസിയുടെ അടുത്തേക്ക് ഞാൻ ചെന്നു. ആ ഉമ്മാന്റെ കണ്ണുനീർ തുടക്കാൻ നിനക്ക് പറ്റുമോ. അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും എന്റുമ്മയും അല്ലെ ഇതിനൊക്കെ കാരണക്കാരി. സ്വന്തം മകൻ നഷ്ടപ്പെടാൻ കാരണക്കാരിയായ എന്റുമ്മയോട് ഇവർ പൊറുക്കുമോ. ശപിക്കുന്നുണ്ടാവും എന്റുമ്മയെ. ഉപ്പാന്റെ മനസ്സിലും ഇല്ലാതിരിക്കുമോ പെറ്റുമ്മയെ കാണാനുള്ള മോഹം. ഒരു നിമിഷം എങ്കിലും എന്റെ ഉമ്മനോട് ദേഷ്യം തോന്നിയിരിക്കില്ലേ ആ മനസ്സിൽ. എല്ലാവരെ ഉള്ളിലും വെറുക്കപെട്ടവളാ എന്റെ ഉമ്മ. ആ ഉമ്മാക്ക് വേണ്ടി ഒരു മകൾ എന്ന നിലയിൽ ഞാൻ ഇതെങ്കിലും ചെയ്തു കൊടുക്കണ്ടേ ഫൈസി. എല്ലാം മറന്നു നിന്റെ കൂടെ ഞാൻ വന്നാൽ എനിക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. നീ പറ ഇനി. ഞാൻ നിന്നോടുള്ള സ്നേഹം കൊണ്ട് ഈ ഉമ്മാന്റെ കണ്ണുനീർ കാണാത്ത മട്ടിൽ പോകണോ.
കുറേ സമയം ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു നിന്റെ ഇഷ്ടം എന്താണോ അത് പോലെ നിനക്ക് ചെയ്യാം. നിന്റെ സന്തോഷം ആണ് എനിക്ക് വേണ്ടത്. നാട്ടിലേക്ക് വന്നാലും കുറ്റബോധം കൊണ്ട് നീറികഴിയുന്ന നിന്നെ എനിക്ക് കാണേണ്ടിവരും. ഞാൻ സ്നേഹിച്ചതും സ്വന്തം ആക്കാൻ ആഗ്രഹിച്ചതും എന്റെ പഴയ സഫുനെ ആണ്. അങ്ങനെ ആവാൻ നിനക്ക് ഒരിക്കലും പറ്റില്ല. മനസ്സ് ഇവിടെ വിട്ടു ശരീരം മാത്രം കൂടെ കൂട്ടാൻ എനിക്ക് പറ്റില്ല. എല്ലാം മറന്നു എല്ലാവരെയും മറന്നു എന്നെ മാത്രം മതിയെന്ന് പറഞ്ഞു എന്റെ കൂടെ വരാൻ പറ്റുമെങ്കിൽ നിനക്ക് വരാം അല്ലെങ്കിൽ.......
എനിക്ക് പറ്റില്ല ഫൈസി അതിന്. എനിക്ക് നിന്നെ ഇഷ്ടം ആണ്. ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നുമുണ്ട്. കടമകൾ നിറവേറ്റാൻ പറ്റാതെ സന്തോഷം അഭിനയിച്ചു ജീവിക്കാൻ എനിക്ക് പറ്റും അങ്ങനെയുള്ള എന്നെ സ്വീകരിക്കാൻ നിനക്ക് പറ്റുമോ.
അതിന് അവൻ പറഞ്ഞത് ഇല്ലെന്ന് ആയിരുന്നു.
നമുക്ക് പിരിയാം ഹൃദയം കീറി മുറിച്ച ഞാൻ അത് അവനോട് പറഞ്ഞത്. അവൻ ഒന്നും മിണ്ടാതെ കേട്ടിരിക്കുക മാത്രമേ ചെയ്തുള്ളു. കുറച്ചു കഴിഞ്ഞു എന്നെ കൂട്ടി ആ വീട്ടിലേക്ക് തന്നെ പോയി. ഉപ്പാന്റെ ഉപ്പയുടെ മുന്നിലേക്ക് വീണ്ടും ചെന്നു. ഇവളെ ഇവിടെ ഏല്പിച്ച പോകുന്നത്. ഉപേക്ഷിച്ചല്ല. നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ എന്താന്ന് വെച്ച ചെയ്. ഒന്നോർത്തോ ഇവൾക്ക് എന്തെങ്കിലും ഒരു പോറൽ പോലും പറ്റിയ പിന്നെ ഒരുത്തനും ജീവനോടെ കാണില്ല ഇവിടെ.
ഒന്ന് ഉറങ്ങിയാ നാളെ എണീക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത മനുഷ്യ ജന്മം ആണ്. നന്നായിക്കൂടെഡോ അതോർത്തെങ്കിലും .ഈ വയസ്സാൻ കാലത്തും വാശിയും വെറുപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത ഇവളോട് പക വീട്ടിയാൽ ഇവളെ ഉമ്മനോടുള്ള ദേഷ്യം കെട്ടടങ്ങുമെങ്കിൽ അങ്ങനെ ചെയ്. എന്തിനും തയ്യാറായിട്ട് തന്നെയാ അവൾ വന്നിരിക്കുന്നത്. അതും പറഞ്ഞു ആ വീട്ടിൽ നിന്നും അവൻ ഇറങ്ങി പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ.
അവന്റെ മനസ്സിൽ ഇങ്ങനെയൊരു തീരുമാനം കൂടി ഉണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അവനെ തനിച്ചു വിടില്ലായിരുന്നു ഞാൻ. മരിക്കാൻ ആയിരുന്നുവെങ്കിൽ സന്തോഷത്തോടെ ഞാനും പോയേനെ അവന്റെ കൂടെ. അവനെന്തെങ്കിലും പറ്റിയ സത്യം ആയിട്ടും ഞാനും ജീവിച്ചിരിക്കില്ല. മുഖം പോത്തി പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കണോ വേണ്ടയൊന്ന് അറിയാതെ സാലിയും പകച്ചു നിന്നു.
അപ്പോഴാ ഡോക്ടർ icu വിൽ നിന്നും പുറത്തേക്കു വന്നത് സാലി വേഗം അങ്ങോട്ട് പോയി. സഫുവും അവന്റെ കൂടെ പോയി.
ഡോക്ടർ പറയുന്നത് കേട്ടു എല്ലാവരും ഞെട്ടിവിറച്ചു. പേഷ്യന്റ് ജീവൻ തിരിച്ചു കിട്ടി. But......... ഡോക്ടർ ബാക്കി പറയാൻ മടിച്ചു നിന്നു. പിന്നെ മെല്ലെ പറഞ്ഞു.
വീഴ്ചയിൽ പേഷ്യന്റിന്റെ കഴുത്തിനു താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും അവന് എഴുന്നേറ്റു നടക്കാനോ കൈകാലുകൾ അനക്കാനോ പറ്റില്ല.
ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം ആണെന്ന് കരുതി ദൈവത്തിന് നന്ദി പറയുക.
ഡോക്ടർ പോയിട്ടും എല്ലാവരും ഒന്നും പരസ്പരം പറയാൻ ആവാതെ മുഖത്തോട് മുഖം നോക്കി.
ഞെട്ടി വിറച്ചു നിൽക്കുന്ന സഫുന്റെ അടുത്തേക്ക് അജു ചെന്നു. നിനക്ക് അവനെ കാണണ്ടേ അജു സഫുനോട് ചോദിച്ചു.
അവൾ വേണ്ടെന്നു തലയാട്ടി.
കാണണം.... നിനക്ക അവനെ കാണാൻ ഏറ്റവും യോഗ്യത.
അജു സഫുവിന്റെ കയ്യിൽ പിടിച്ചു icuവിന്റെ വാതിൽ തുറന്നു. അവൾ വരുന്നില്ലെന്ന് പറഞ്ഞു അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. അവളെ പിടിച്ചു വലിച്ചു അവന്റെ അടുത്ത് കൊണ്ട് പോയി.
നോക്കെടി നിന്നെ സ്നേഹിചുന്ന് ഉള്ള ഒറ്റ തെറ്റേ അവൻ ചെയ്തിട്ടുള്ളു. അതിനുള്ള ശിക്ഷ സ്വയം ഏറ്റുവാങ്ങി അവൻ കിടക്കുന്നത് നോക്കികണ്ടു ആസ്വദിക്ക്.
ഡോക്ടർ പറഞ്ഞ ഓരോ വാക്കും ചാട്ടുളി പോലെ അവളെ ഉള്ളിൽ കിടന്നു പിടഞ്ഞു. ചുറ്റും കറങ്ങുന്നത് പോലെ തോന്നി അവൾക്. ശരീരം ഭാരമില്ലതാവുന്നത് അവളറിഞ്ഞു. അജു തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്കു ഇറങ്ങി.
അജു...... സഫു..... സാലി അവനെ നോക്കി. അകത്തുണ്ട് കണ്ണ് നിറച്ചു കാണട്ടെ അവൾ അവനെ. അതിനുള്ള അർഹത അവൾക്കേ ഉള്ളൂ.
സാലി അകത്തേക്ക് ഓടിപ്പോയി. സഫു അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
സഫു......സാലി അവളെ ചുമലിൽ കൈ വെച്ചു.
അവൾ ഒരു നോട്ടം മാത്രമേ അവനെ നോക്കിയുള്ളൂ.
ഫൈസീ..... ഒരലർച്ചയോടെ അവൾ അവന്റെ ദേഹത്തേക്ക് ബോധം കെട്ടു വീഴാൻ നോക്കി . അവന്റെ ദേഹത്ത് വീഴുന്നതിന് മുന്നേ സാലി അവളെ താങ്ങി പിടിച്ചു.
സാലി അവളെ എടുത്തു പുറത്തേക്കു വന്നു.
അവളെ ഒരിടത് കിടത്തി. അവളെ മുഖത്ത് വെള്ളം കുടഞ്ഞു. അവൾ ഞെട്ടി എണീറ്റു. ഫൈസി....... അവൻ...... ഞാൻ കാരണം ആണ് അവനിങ്ങനെ അവൾ ഭ്രാന്തിയെ പോലെ അലമുറയിട്ടു. സാലി അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
പിറ്റേന്ന് അവന്ന് ബോധം വീണു. അവൾ സാലിയോട് അവനെ കാണാൻ വിടണമെന്ന് അജുനോട് പറയാൻ പറഞ്ഞു.
അജുവും ഫൈസിയും തമ്മിലുള്ള ഫ്രണ്ട്ഷിപ് നിനക്ക് അറിയാലോ. ഒരു മനസ്സും രണ്ടു ശരീരവും ആണ് അവർ. അവന്റെ സങ്കടം കൊണ്ട നിന്നോട് ദേഷ്യം കാണിക്കുന്നത്. അവൻ സമ്മതിക്കുമോന്ന് അറിയില്ല. ഞാനൊന്ന് പറഞ്ഞു നോക്കാം.
സാലി കുറേ പറഞ്ഞപ്പോൾ അജു സമ്മതിച്ചു. അവൾ അകത്തേക്ക് കയറി.
അവൻ ഉറങ്ങുകയാരുന്നു. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവൻ ആകെ തളർന്നത് പോലെ തോന്നി. വല്ലാത്തൊരു നിഷ്കളങ്കത അവന്റെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു. അവൾ അവന്റെ തലയിലൂടെ തലോടി. അവൻ കണ്ണ് തുറന്നു. അവന്റെ മുഖത്ത് ദേഷ്യം വന്നത് അവൾ കണ്ടു.
ഡോക്ടർ....... അവൻ അലറുകയാരുന്നു.
ഒരു നേഴ്‌സ് ഓടി വന്നു.
ഞാൻ പറഞ്ഞതല്ലേ ഒരാളെയും എനിക്ക് കാണണ്ടെന്ന്.
വൈഫ് ആണെന്ന് പറഞ്ഞോണ്ട ഞാൻ സോറി.
എനിക്ക് വൈഫ് ഇല്ല. ഫാമിലിയും ഇല്ല. എനിക്കാരെയും കാണുകയും വേണ്ട.
നീയെന്തൊക്കെയാ ഈ പറയുന്നത് ഫൈസി.
എന്റെ വൈഫ് മരിച്ചു. അവൾ മരിച്ചതിനു ശേഷം ആണ് ഞാൻ മരിക്കാൻ തീരുമാനിച്ചതും. അവിടെയും എന്നെ വിധി തോൽപിച്ചു. മരണത്തിന് പോലും വേണ്ടാത്ത ഒരു ജന്മം. ഇതിന് മാത്രം എന്ത് പാപമാ റബ്ബേ ഞാൻ ചെയ്തത്.
ഫൈസീ അവൾ അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി. അവൻ പറഞ്ഞത് അവളെ നെഞ്ചിൽ കത്തികുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക്.
ദയവുചെയ്തു ഇനിയെന്നെ കാണാൻ വരരുത്. എനിക്ക് കാണണ്ട നിന്നെയിനി.എന്നെ വേണ്ടാന്ന് എന്ന് നീ തീരുമാനം എടുത്തോ അപ്പോഴേ നീ എന്നിൽ നിന്നും മരിച്ചു.
അങ്ങനെയൊന്നും പറയല്ലേ ഫൈസി. എന്നോട് പൊറുക്കണം. എന്റെ ഗതികേട് കൊണ്ട ഞാൻ അന്ന് അങ്ങനെ തീരുമാനം എടുത്തത്.
നിങ്ങൾ ഇവളോട് പുറത്ത് പോകാൻ പറയുന്നുണ്ടോ അതോ ഞാൻ ഡോക്ടറേ വിളിച്ചു വരുത്തണോ. അവന്റെ കലിപ്പ് ശബ്ദം കേട്ടതും നഴ്സ് പേടിച്ചു.
മാഡം പ്ലീസ്... ഒന്ന് പുറത്തിറങ്ങിക്കേ.
അവൾ പോകാതെ ദയനീയമായി അവനെ നോക്കി.
അവൻ മുഖം തിരിച്ചു.
നഴ്സ്... ...... അവൻ ഒച്ചയെടുത്തു.
നഴ്സ് അവളെ പിടിച്ചു പുറത്താക്കി ഡോർ അടച്ചു.
പോകുന്നെന്ന് മുന്നേ അവൻ വിളിച്ചു പറഞ്ഞു. നാളെ ഡിവോഴ്സ് കേസിന്റെ വിധിയാണ്. അജുവിന്റെ കയ്യിൽ ഞാൻ ഒപ്പിട്ട പേപ്പർ ഉണ്ട്. അതിൽ ഒപ്പിട്ട് കൊടുക്കണം.പിന്നെ ഇനി മേലിൽ എന്നെ കാണാൻ ശ്രമിച്ചാൽ ഈ ഉള്ള ജീവൻ കൂടി ഞാനങ്ങ് കളയും. കയ്യും കാലും അനങ്ങില്ലെന്ന് വെച്ചു ചാവാൻ കഴിയില്ലെന്ന് വിചാരിക്കണ്ട. പട്ടിണി കിടന്നാണെങ്കിലും ഞാൻ ഈ ജീവൻ കളഞ്ഞിരിക്കും. ഞാൻ ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒപ്പിട്ട് കൊടുക്കണം.
അവൾ പുറത്ത് ഇറങ്ങിയതും അജു അവൾക്ക് നേരെ പേപ്പർസ് നീട്ടി. അവൾ അത് വാങ്ങി. ആരെയും നോക്കാതെ പുറത്തേക്ക് പോയി.
......... തുടരും
,💕മിഴികൾ പറഞ്ഞ പ്രണയം 💕
✍️safna kannur
പാർട്ട് 90
എന്നെകാണാൻ വരരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ...... അവന്റെ അട്ടഹാസം മുഴുങ്ങുന്ന ശബ്ദം കേട്ടു ചുമരുകൾ പോലും വിറക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. പക്ഷേ പുഞ്ചിരിയോടെ അവനെ നോക്കി അവൾ അകത്തേക്ക് കയറി.
കണ്ണ് തന്നത് മനുഷ്യന് കാണാനാ.
എന്നെ കാണണ്ടെന്നേ ഞാൻ പറഞ്ഞുള്ളു. എനിക്ക് ഇഷ്ടം അല്ല അത്.
എന്റെ കണ്ണ്.... എന്റെ ഇഷ്ടം.... എനിക്ക് ഇഷ്ടമുള്ളത് കാണുകയും ചെയ്യും കണ്ടോണ്ട് ഇരിക്കുകയും ചെയ്യും. നിനക്ക് വല്ല ചേതവും ഉണ്ടോ.
അവളെ മറുപടികേട്ടു ആകെ ചടച്ചു. പിന്നെ അജുന്ന് ഉറക്കെ ഒറ്റ വിളിയാരുന്നു.
അജു ഓടി വന്നു.
എന്താടാ
ഇവളെ ഇങ്ങോട്ട് കയറ്റി വിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ.
അജു മിണ്ടാതെ നിന്നു.
നിന്നോടാ കോപ്പേ പറഞ്ഞത് ഇപ്പൊ ഈ നിമിഷം ഇവളെ പിടിച്ചു പുറത്താക്ക്.
അതിനുള്ള ധൈര്യം ഇവനുണ്ടോ. അവൾ പറയുന്നത് കേട്ടു ഫൈസി അജുനെ നോക്കി.
അവൻ ഞാനീ നാട്ടുകാരൻ അല്ലേ എന്ന മട്ടിൽ നിൽക്കുന്നത് കണ്ടു.
നിന്റെ ഭാര്യയാ അത് അവളോട് ഇറങ്ങിപോകാൻ പറയാൻ ഞാനാരാ. എന്നേക്കാൾ അവകാശം നിന്നിൽ അവൾക്ക് തന്നെയാ.
അജൂ..... അവൻ അവനെ നോക്കി.
അവനെ നോക്കി പേടിപ്പിക്കേണ്ട. എന്നെ അകത്തേക്ക് കേറ്റി വിട്ടില്ലെങ്കിൽ കേസ് കൊടുക്കുന്ന പറഞ്ഞു. അത് കൊണ്ട് അവൻ വിട്ടു.അവൾ പിന്നെ അജുനെ നോക്കി
അജു ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്കോ. എനിക്ക് അവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.
അവനെങ്ങും പോകില്ല. ഫൈസി കുറച്ചു റാഷായിട്ട് തന്നെ പറഞ്ഞു. അവന്റെ മുന്നിൽ വെച്ചു സംസാരിക്കാൻ പറ്റുന്നത് സംസാരിച്ച മതി.
അജു പ്ലീസ്... അവൾ അജുനെ നോക്കി
അജു പോകാൻ നോക്കിയതും ഫൈസി പറഞ്ഞു. അജു പോയാൽ പിന്നെയിനി ഇങ്ങോട്ട് വരണ്ട. അങ്ങനെ ആണെങ്കിൽ പോയ മതി. അവൻ രണ്ടുപേരെയും നോക്കി.
അവൻ കാണുന്നതിന് നിനക്ക് കുഴപ്പം ഇല്ലെങ്കിൽ എനിക്കെന്താ. അജു നീ പോകണ്ട. ഇവിടെ നിന്നോ. ഞാൻ കാരണം രണ്ടാളും ഇതിന്റെ പേരിൽ തെറ്റേഎം വേണ്ട.
എന്താ പറയാൻ ഉള്ളതെന്ന് വെച്ച പറഞ്ഞിട്ട് വേഗം പോയിക്കോ ഫൈസി അവളോട് പറഞ്ഞു.
പറയാൻ ഉള്ളത്...... പറയാൻ ഉള്ളത്....... ഒരുമാതിരി ആക്കി ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി. എന്നിട്ട് അവന്റെ അടുത്ത് പോയി ഇരുന്നു. അവൻ രൂക്ഷമായി അവളെ നോക്കി. അവൾ അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു.
ടീ...... അവൻ കലിപ്പോടെ വിളിച്ചു.
അവൾ മൈൻഡ് ചെയ്യാതെ അവന്റെ കവിളിലും ഒരു കിസ്സ് കൊടുത്തു.
ഇറങ്ങി പോടീ പുല്ലേ.
അവൾ ചിരിച്ചു കൊണ്ട് മറ്റേ കവിളിലും ഒരു മുത്തം കൊടുത്തു.
അജു എല്ലാം കണ്ടു കിളി പോയ പോലെ നിക്കുന്നത് കണ്ടു.
സഫു പ്ലീസ്..... ഒന്നിറങ്ങി പോകുന്നുണ്ടോ
പോകാലോ ഇപ്പൊ പോകാട്ടോ അവൻ അവളെ മുഖം രണ്ടു കൈ കൊണ്ടും പിടിച്ചു. അവന്റെ ചുണ്ടുകൾ ലക്ഷ്യം ആക്കി അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
എന്റെ പൊന്നു ഫൈസി എന്നെ വിട്ടേക്ക്. തല്ക്കാലം ഇതൊന്നും കാണാനുള്ള ശേഷി എനിക്കില്ല. എന്താ പറയാനുള്ളത് എന്ന് വെച്ച നിങ്ങൾ ഒറ്റക്ക് പറഞ്ഞോ ഞാൻ പോവ്വാ എന്നും പറഞ്ഞു ഒറ്റ ഓട്ടം പുറത്തേക്ക്. പുറത്തിറങ്ങി വാതിൽ അടച്ചു.
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഫൈസിയെ നോക്കി. അവൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. പരസ്പരം കണ്ണുകൾ ഇടഞ്ഞു. കുറെ സമയം അങ്ങനെ തന്നെ നോക്കി നിന്നു. മൗനങ്ങൾ കൊണ്ടും സംസാരിക്കാൻ കഴിയുമെന്ന് അവർക്ക് തോന്നി. ഒന്നും മിണ്ടിയില്ലെങ്കിലും മനസ്സ് കൊണ്ട് എന്തൊക്കെയോ സംസാരിച്ചു.അവിടെ ദേഷ്യവും പിണക്കവും ഒന്നും ഉണ്ടായിരുന്നില്ല .
വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. അവൾ അവന്റെ മുഖത്ത് നിന്നും കയ്യെടുത്തു. എണീറ്റു നിന്നു.
അജുവും സാലിയും ആയിരുന്നു വന്നത്.
സാലി സഫുനോട് പറഞ്ഞു കുറച്ചു സമയം പുറത്തിറങ്ങി നിലക്ക് ഞങ്ങൾക്ക് അവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. രണ്ടു പേരുടെയും മുഖത്ത് ഗൗരവം കണ്ടത് കൊണ്ട് അവൾ എതിർത്തൊന്നും പറഞ്ഞ്ഞില്ല.
ടാ അവളെന്താ ഇങ്ങനെ. പോകാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല.
അവളിനി കൊന്നാലും പോകില്ല. സാലി പറഞ്ഞു.
ടാ നിന്റെ മാത്രം സഫു ആയിട്ടാ അവളിപ്പോ തിരിച്ചു വന്നിരിക്കുന്നെ അജു സന്തോഷത്തോടെ ഫൈസിയോട് പറഞ്ഞു.
വിശ്വസിക്കാൻ പറ്റുന്നില്ലേ സത്യം ആട. എല്ലാം ഉപേക്ഷിച്ചു എല്ലാരേം ഉപേക്ഷിച്ചു ഫൈസിയുടെ മാത്രം ആയ അവൾ വന്നിരിക്കുന്നെ.
ഫൈസി ഞെട്ടലോടെ അവരെ നോക്കി. ഒന്ന് തെളിച്ചു പറയടോ ആര് ആരെ ഉപേക്ഷിച്ചേ.
അതെ സമയം പുറത്തു ബെഞ്ചിൽ ചാരി ഇരുന്നു സഫു കണ്ണടച്ച് ഇരുന്നു. കഴിഞ്ഞതെല്ലാം അവളുടെ മുന്നിലേക്ക് ഓടിയെത്തി.
അജു ഡിവോഴ്സ് പേപ്പർ തന്നപ്പോൾ അതിൽ ഫൈസിയുടെ ഒപ്പ് കണ്ടപ്പോൾ ജീവൻ പോയത് പോലെയാ തോന്നിയത്. നാളെ മുതൽ അവൻ എന്റെ ആരും അല്ല തോന്നൽ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൾ ആ പേപ്പർ കീറി വലിച്ചെറിഞ്ഞു. ഒരിക്കലും അവനുമായുള്ള ബന്ധം വേണ്ടെന്നു വെക്കാൻ എനിക്കാവില്ല. മരണം വരെ അവന്റെ ഭാര്യയായി ജീവിച്ചാൽ മതി എനിക്ക്. അവൻ ഈ അവസ്ഥയിൽ ആയത് ഞാൻ കാരണം ആണല്ലോന്ന് ചിന്തയും അവളെ ഓരോ നിമിഷവും കീറി മുറിച്ചു. ഇല്ല അവനെ വിട്ടു എനിക്ക് എവിടെയും പോകാൻ പറ്റില്ല.അവൾ മഹറിൽ മുറുക്കെ പിടിച്ചു. അവൻ തന്റെ കൂടെയുള്ളത് പോലെ തോന്നി അവൾക്ക്.
അവൾ വീട്ടിലേക്ക് പോയി. രാത്രി മുഴുവൻ ആലോചിച്ചു അവൾ ഒരുപാട് തീരുമാനം എടുത്തു. രാവിലെ അവൾ ഒരു ബാഗും എടുത്തു പുറത്തേക്കു വരുന്നതാണ് എല്ലാവരും കണ്ടത്.
നീയെവിടേക്ക മോളെ പോകുന്നത്. ഉപ്പ അടുത്തേക്ക് വന്നു അവളോട് ചോദിച്ചു.
മോളോ.... ആരുടെ മോള്. മോളെന്നു വിളിക്കാൻ നിങ്ങളുടെ മോളാണോ ഞാൻ.
സഫു..... ഉപ്പാന്റെ ശബ്ദം ഇടറിയിരുന്നു.
നിങ്ങൾ ഒരു സ്വാർത്ഥതയുള്ള മനുഷ്യൻ ആണ്. എന്നെ ഇത്രയും കാലം പറ്റിക്കുകയാരുന്നില്ലേ നിങ്ങൾ. എനിക്ക് എന്റെ ഉപ്പാന്റെ അടുത്തേക്ക് പോയാൽ നല്ലൊരു ജീവിതം കിട്ടുമെന്ന് കരുതി മനപ്പൂർവം എന്നോട് പറയാതിരുന്നതല്ലേ
എന്തൊക്കെയാ മോളെ ഈ പറയുന്നത്. നിന്നോടുള്ള ഇഷ്ടം കൊണ്ട ഞാൻ..... ബാക്കി പറയാൻ ആവാതെ ഉപ്പ വിങ്ങി പൊട്ടുന്നത് കണ്ടതും അവളുടെ ഖൽബ് പിടഞ്ഞു. എന്നോട് പൊറുക്കണം ഉപ്പ. വേറെ വഴിയില്ലാത്തത് കൊണ്ടാണ്.
അപ്പോഴേക്കും എല്ലാവരും വന്നു. സമീർക്ക ഉമ്മ അൻസി. എല്ലാവരും ഞെട്ടലോടെ അവളെ തന്നെ നോക്കി നിൽക്കുകയാരുന്നു.
മോള് എന്തൊക്കെയാ ഈ പറയുന്നേ. ഉപ്പ മോൾക്ക് കിട്ടേണ്ട സൗഭാഗ്യം കളയേ. ഞങ്ങളെ സഫു തന്നെയാണോ ഈ പറയുന്നത് ഉമ്മ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി പറഞ്ഞു .
ഞാൻ ആരുടേയും ആരും അല്ല. നിങ്ങളൊന്നും എന്റെയും ആരും അല്ല.ആരും അവകാശം പറഞ്ഞു എന്റെ അടുക്കലേക് വരികയും വേണ്ട. ഇത്രയും നാൾ ഉപ്പയും ഉമ്മയും ചമഞ്ഞത് മതി.
സഫു ..... സമീർക്ക അവളെ കയ്യിൽ പിടിച്ചു. എന്തൊക്ക വിവരക്കേട പറയുന്നതെന്ന് വല്ല ബോധം ഉണ്ടോ.
എന്റെ ദേഹത്ത് തൊടാൻ നിങ്ങൾക്കെന്താ അവകാശം. കയ്യിൽ നിന്നും വിട്. വിടാന പറഞ്ഞത്.അവൾ സമീർക്കയുടെ കൈ ബലമായി എടുത്തു മാറ്റി.
എല്ലാവരും അവളെ ഭാവമാറ്റം കണ്ടു ഞെട്ടിതരിച്ചു നിന്നു.
അവൾ ബാഗ് തുറന്നു ഒരു കെട്ട് പണം എടുത്തു ഉപ്പാന്റെ കൈ പിടിച്ചു കയ്യിൽ വെച്ചു കൊടുത്തു. ഇത്രയും നാൾ പോറ്റി വളർത്തിയതിന്റ കൂലി. പോരെങ്കിൽ പറഞ്ഞ മതി. എത്രയാന് വെച്ച തന്നോളം. അല്ലാതെ വളർത്തിയ കണക്കും പറഞ്ഞു ആരും എന്നെ തേടി വന്നേക്കരുത്. നിങ്ങളൊക്കെ എന്റെ ബന്ധുക്കൾ ആണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേട് തോന്നുന്നു. ഈ വീട്ടിൽ താമസിക്കാൻ എനിക്ക് പറ്റില്ല. എന്റെ ഉപ്പ കോടീശ്വരൻ ആയ ഗ്രേറ്റ് ബിസിനസ് മാൻ ആയ ബഷീർ ആണ്. ഇനിയും ഇവിടെ കഴിയുന്നത് അദ്ദേഹത്തിനു നാണക്കേട് ആണ്.
മതി നിർത്തേടി നിന്റെ അധികപ്രസംഗം. ഇനി ഒരു വാക്ക് മിണ്ടിയാൽ അടിച്ചു കരണം പുകച്ചു കളയും ഞാൻ. സമീർ അവളെ നേർക്ക് തല്ലാൻ ആയി കയ്യുയർത്തി.
സമീറെ....... അവളെ ഉപ്പ അവളെ മുന്നിലായി വന്നു നിന്നു.
ഇവൾ പറയുന്നത് കേട്ടില്ലേ. പണക്കാരൻ ആയ ഉപ്പാനെ കിട്ടിയപ്പോ പഴയത് എല്ലാം മറന്നു ഇവൾ. സ്വന്തം മോളെ പോലെ കണ്ടു വളർത്തി വലുതാക്കിയ ഇവർക്ക് നീ ഇത് തന്നെ കൊടുക്കണം. പ്രത്യേകിച്ച് നിന്റെ ഉപ്പാക്ക്.
സമീർ ഒന്ന് നിർത്തുന്നുണ്ടോ ഉപ്പ ഉച്ചത്തിൽ പറഞ്ഞതും സമീർ ഒന്നടങ്ങി.
ഉപ്പ അവളെ നേരെ തിരിഞ്ഞു. ആ പണം അവളെ കയ്യിൽ വെച്ചു കൊടുത്തു. കൂലി പ്രതീക്ഷിചല്ല ചെയ്തത് ഒന്നും. അത് കൊണ്ട് ഈ പണം നീ തന്നെ വെച്ചോ. ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട് എന്റെ മോള് വളർന്നു വലുതായി സ്വന്തമായി തീരുമാനം എടുക്കാനൊക്കെ ആയി. അത് മാത്രം ഉപ്പ കണ്ടില്ല. അറിഞ്ഞില്ല. അന്നും ഇന്നും എന്റെ കയ്യും പിടിച്ചു നടക്കുന്ന പൊട്ടി പെണ്ണായിട്ട മനസ്സിൽ ഉള്ളത് അത് കൊണ്ടാവും. എവിടെ ആയാലും സന്തോഷം ആയി ഇരിക്കട്ടെ. എന്റെ മോൾക്ക് നല്ലതേ വരൂ. തലയിൽ തലോടി കൊണ്ട് കൊണ്ട് ഉപ്പ പറഞ്ഞു.
അവൾ ആരെയും തിരിഞ്ഞു നോക്കാതെ പുച്ഛഭാവത്തിൽ മുഖം ആക്കി കൊണ്ട് അവിടെ നിന്ന് ഇറങ്ങി. മെല്ലെ തിരിഞ്ഞു നോക്കി. ഉപ്പാന്റെ മാറിൽ തലവെച്ചു പൊട്ടിക്കരയുന്ന ഉമ്മാനെ അവൾ കണ്ടു. കഴിഞ്ഞതോന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുന്ന സമീർക്കയും ഇതുസും.തന്റെ ഹൃദയം പൊട്ടി പോകുമെന്ന് അവൾക് തോന്നി . കണ്ടോണ്ട് ഇരുന്നാൽ പൊട്ടികരഞ്ഞു പോകും . അവൾ തിരിഞ്ഞു നോക്കാതെ പോയി. നേരെ പോയത് ഉപ്പാപ്പന്റെ അടുത്തേക്ക് ആണ്.
അവൾ ഒരു പേപ്പർ അയാളെ നേർക്ക് നീട്ടി.
എന്റെ സ്വത്ത് മുഴുവൻ ഉപ്പാന്റെ പേരിലേക് മാറ്റിയ പേപ്പേഴ്സ് ആണ്. നിങ്ങൾ പറഞ്ഞത് പോലെ ഉപ്പയും ആയുള്ള എല്ലാബന്ധവും ഉപേക്ഷിച്ചു. ഇനിയൊരിക്കലും അവരുമായി യാതൊരു ബന്ധവും എനിക്ക് ഉണ്ടാവില്ല. ഒരിക്കലും അവരെ തേടി പോവില്ല. ഇങ്ങോട്ട് വന്നാലും പരിജയം പോലും പുതുക്കില്ല. ഇന്ന് വരെ ഉപ്പാനോട് ച്ചേ എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. അഞ്ചു നേരം നിസകരിച്ചാൽ പ്രാർത്ഥിക്കുന്നത് അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പാനെ വേദനിപ്പിക്കുന്ന ഒരുവാക്ക് പോലും നാവിൽ നിന്നും പുറത്തേക്ക് വരരുതെന്ന് എന്ന് കൂടിയാണ്. അങ്ങനെയുള്ള ഉപ്പാനോട് ഞാൻ എന്തൊക്ക പറഞ്ഞുന്നു എനിക്കെ അറിയൂ. ഒരിക്കലും പൊറുക്കാത്ത തെറ്റ് തന്നെ ഞാൻ ചെയ്തത് .അത് പറയുമ്പോൾ അവൾക്ക് കരച്ചിൽ വന്നു വാക്കുകൾ ഇടറുന്നുണ്ടായിരുന്നു . ഇനിയെങ്കിലും വാശി കളഞ്ഞു ഈ ഉമ്മാക്ക് മകനെ കാണിച്ചു കൊടുക്കണം. ഫൈസിയെ ഞാൻ ഉപേക്ഷിക്കാത്തതിന്റെ പേരിൽ വീണ്ടും പ്രശ്നം ഉണ്ടാക്കരുത്. എനിക്ക് ഒരു ഭാര്യയെന്ന കടമ കൂടി നിറവേറ്റണ്ട സമയം ആണിത്. ഞാൻ അവനെയും കൊണ്ട് ആരുംകാണാത്ത എവിടേക്കെങ്കിലും പോയിക്കൊള്ളാം. മനസ്സിൽ ഉണ്ടാവും എന്നും എന്റെ ഉപ്പ അവിടെ നിന്നും ആർക്കും ഇറക്കിവിടാൻ പറ്റില്ലല്ലോ .ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആ ഉപ്പാന്റെ സ്വന്തം മകളായി ജനിക്കാൻ വിധി ഉണ്ടാകണമെന്ന പ്രാർത്ഥനയുള്ളൂ ആരും അവകാശം പറഞ്ഞു വരാതെ എന്റെ മാത്രം ആയി എനിക്ക് സ്നേഹിക്കലോ . എന്റെ ഉപ്പ അറിയണ്ട നിങ്ങൾ പറഞ്ഞിട്ട ഞാനിതൊക്കെ ചെയ്തതെന്ന് .സഹിക്കാൻ പറ്റില്ല പാവത്തിന് . എന്റെ ഉപ്പാന്റെ ശ്വാസം വരെ ഞാനാണ് വെറുത്തു പോകും നിങ്ങളെ . അവർ തിരിച്ചു ഒന്നും പറഞ്ഞില്ല. യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി .
പിന്നെ വക്കീലിന്റെ അടുത്ത് പോയി കേസ് പിവലിച്ഛ് .നേരെ ഇങ്ങോട്ട് വന്നു. സങ്കടം ഉണ്ട് എല്ലാരേം വെറുപ്പിച്ചതിൽ . ആ ഉമ്മാന്റെ കണ്ണീര് ഓർക്കുമ്പോൾ ഒരു സമാധാനം. എന്റെ ഉമ്മാന്റെ ആത്മാവിനും അങ്ങനെ എങ്കിലും സമാധാനം കിട്ടട്ടെ. അവൾ സനയെ വിളിച്ചു വീട്ടിലെ അവസ്ഥ തിരക്കി നോക്കി .ഉപ്പാപ്പയും ഉമ്മയും അവരെ ഫാമിലിയൊക്കെ വീട്ടിൽ വന്നിനെന്ന അറിഞ്ഞു . എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ .ഇനിയീ മനസ്സിൽ ഫൈസി മാത്രമേ ഉണ്ടാവു .എല്ലാം മറന്നു അവന്റെ പെണ്ണായി ഇനിയെങ്കിലും ജീവിക്കണം .അവന്റേത് മാത്രം ആയി . അവൾ ഒരു നെടുവീർപ്പോടെ എണീറ്റു. ഇവരെന്താ എന്നെ കൂട്ടാതെ ഒരു ചർച്ച. എനിക്കിട്ട് എന്തെങ്കിലും ആവുമോ. അവൾ വാതിൽ തുറന്നു അകത്തു കയറിയതും അവർ മിണ്ടാതിരുന്നു.
എല്ലാത്തിനെയും കണ്ടിട്ട് ഒരു കള്ളലക്ഷണം. എന്താ പ്ലാൻ ചെയ്യുന്നേ. അവൾ ഫൈസിയെ നോക്കി. അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു.
നിന്നോട് വീട്ടിലേക്ക് തിരിച്ചു പോകാന ഇവൻ പറയുന്നേ. പൊയ്ക്കൂടേ നിനക്ക്.
അവളെ മുഖത്ത് ദേഷ്യം വന്നത് അവർ കണ്ടു. അതിന്റെ മറുപടി ഞാനവനോട് പറഞ്ഞോളാം.
സാലി നമുക്ക് പുറത്തിരിക്കാം. അവരുടെ സംസാരം കേൾക്കുന്നത് സഹിക്കാൻ പറ്റില്ല. ഒരു പ്രാവശ്യം കേട്ടത് തന്നെ എനിക്ക് മതിയായി അജു ഒരു ചെറുചിരിയോടെ ആക്കി പറഞ്ഞു.
സഫു അതിന്ന് പകരം ഇളിച്ചു കാണിച്ചു.
അവർ പോയി.
അവൾ അവന്റെ അടുത്തേക്ക് പോയി.
കൊന്നാലും ഞാൻ പോകില്ല. പിന്നേം പിന്നേം ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കണ്ട. നിനക്ക് എന്നെ വേണ്ടായിരിക്കും പക്ഷേ എനിക്ക് നീയില്ലാതെ പറ്റില്ല.
സഫു നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക്. എനിക്ക് ഇനിയൊരിക്കലും ഈ കിടപ്പിൽ നിന്നും മോചനം ഉണ്ടാകില്ല. നിനക്ക് ചെറുപ്പം ആണ്. നിന്റെ മുന്നിൽ ഇനിയും ജീവിതം കിടപ്പുണ്ട്.
അതാണോ എന്നെ ആട്ടിപ്പായിക്കുന്നെ.
ഞാൻ സ്നേഹിച്ചത് ഈ ശരീരത്തെയല്ല. നിന്റെ മനസ്സിനെയാണ്. അത് മതി എനിക്ക്.
ഇപ്പൊ നിനക്ക് അങ്ങനെയൊക്കെ തോന്നും. ഏതൊരു പെണ്ണിന്റെയും ആഗ്രഹം ആണ് ഭർത്താവുമൊന്നിച്ചുള്ള ജീവിതം. കുട്ടികൾ....
അവൾ ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ ചുണ്ടിൽ വിരൽ വെച്ചു.
ഈ നെഞ്ചിൽ തല വെച്ചു കിടക്കാൻ സമ്മതിച്ച മതി കുന്നോളം ഉള്ള നോവായാലും അതിൽ അലിഞ്ഞു പൊക്കോളും. നീ കൂടെയുണ്ടെന്ന തോന്നൽ മതി ഈ ജന്മം മുഴുവൻ എനിക്ക് നിന്റേത് മാത്രമായി ജീവിച്ചു തീർക്കാൻ. അത്ര പ്രിയപ്പെട്ടത നീയെനിക്ക്.നീയില്ലാതെ പറ്റില്ല എനിക്ക് . എന്നെ ഒഴിവാക്കല്ലെടാ അത് മാത്രം എനിക്ക് സഹിക്കില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.
അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നത് അവൾ കണ്ടു.
അവൾ കണ്ണ് തുടച്ചു കൊടുത്തു. ഇനിയീ കണ്ണ് നിറയരുത്.നിറയാൻ വിടില്ല ഞാൻ .
എന്റെ പൊക കണ്ടേ പോകുള്ളൂ അല്ലെ. അവൻ ചെറു ചിരിയോടെ പറഞ്ഞു.
പോടാ കൊരങ്ങാ .എന്നും ഒരു പ്രാർത്ഥനയെ ഉള്ളൂ. ഈ സ്നേഹം ഒരിക്കലും നഷ്ടപ്പെട്ടു പോകരുതേയെന്ന്. അവൾ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു. എന്തിനെന്നറിയാതെ രണ്ടു പേരുടെയും കണ്ണ് നിറഞ്ഞൊഴുകി. ഇനിയൊരിക്കലും ഈ മിഴികൾ നിറഞ്ഞൊഴുകില്ലന്നുള്ള വാശി കൂടി അതിൽ ഉണ്ടായിരുന്നു.
*****
പിറ്റേന്ന് രാവിലെ അജുവും സാലിയും വന്നു.
ബാംഗ്ലൂരിൽ ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ട്. ആയുർവേദം ട്രീറ്റ്‌മെന്റ് ആണ്. ഇത് പോലുള്ള ഒരുപാട് പേര് എണീറ്റു നടന്നിട്ടുണ്ട് എന്ന കേട്ടത്. അവിടെ ഇന്ന് പോകാമെന്ന കരുതുന്നത്.എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട് . അജു അവളോട് പറഞ്ഞു.
അവളുടെ മുഖത്തും ഒരു പ്രതീക്ഷ വന്നത് എല്ലാവരും കണ്ടു. അവൾ തലയാട്ടി.
അജുവിനെ കൂടാതെ അവന്റെ ഭാര്യ റിയ ഉണ്ടായിരുന്നു. അത് സഫുവിന് ഒരാശ്വാസം ആയി തോന്നി. ഫൈസിയുടെ വീട്ടിൽ ഒന്നും അറിയിച്ചില്ലെന്ന് അജു പറഞ്ഞു .ഈ ട്രീറ്റ്മെന്റ് കൂടി കഴിഞ്ഞു പറയാം .എന്തെങ്കിലും മാറ്റം ഉണ്ടായാലോ . അറിഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ല .അത് കൊണ്ടാണ് പറയാതിരുന്നത് .രാത്രിയോടെ അവർ അവിടെ എത്തി.ഒരു റിസോർട് ആയിരുന്നു അത്. കടൽക്കരയോട് ചേർന്നുള്ള റിസോർട്. അതൊരു ടൂറിസ്റ്റ് ഹോം ആയാണ് അവൾക്ക് തോന്നിയത്. അവൾ അജുവിനോട് അത് ചോദിക്കുകയും ചെയ്തു.
ട്രീറ്റ്‌മെന്റ് ഇവിടെയല്ല. വേറെ സ്ഥലത്തണ്. അവിടെ സ്ത്രീകൾക്ക് പ്രവേശനം ഇല്ല. രാവിലെ പോയാൽ വൈകുന്നേരം തിരിച്ചു വരൂ. അതാ റിയയെ കൂടി കൂട്ടിയത്.
ഞങ്ങൾ പോയാൽ നിനക്ക് ഒരു കൂട്ടാകുമല്ലോ .അവരെ താമസസ്ഥലം ആണ് ഇത്.
അജുവിനും അവൾക്കും അടുത്തടുത്ത റൂം തന്നെയാണ് കിട്ടിയത്. ഫൈസിയെ വീൽ ചെയറിൽ ആണ് കൊണ്ട് വന്നതും എല്ലാം. അത് കാണുമ്പോൾ അവൾക്ക് നെഞ്ച് പിടയുന്നുണ്ടായിരുന്നു. പക്ഷേ അവളെ സങ്കടം മുഴുവൻ മുഖത്ത് ഫിറ്റ് ചെയ്ത പുഞ്ചിരിയിൽ അവൾ ഒളിച്ചു വെച്ചു.
അവൾക്ക് പ്രത്യേകിച്ച് അവിടെ പണിയൊന്നും ഉണ്ടായിരുന്നില്ല. ഫൈസിയെ നോക്കാനെന്ന പറഞ്ഞു രണ്ടുപേര് വന്നു. ട്രീറ്റ്‌മെന്റ് ഭാഗമാണെന്ന് പറഞ്ഞു റൂമിൽ കയറി വാതിൽ അടക്കും. അവളെ അകത്തേക്ക് കയറ്റില്ല. പിന്നെ പുറത്തേക്കും കൊണ്ട് പോകും. അവൾ ശരിക്കും കാണൽ കൂടിയില്ല ഫൈസിയെ. രാത്രി ലേറ്റ് ആയെ തിരിച്ചു വരൂ. ക്ഷീണം ഉണ്ടെന്ന് പറഞ്ഞു ഫൈസി വേഗം കിടന്നുറങ്ങും. രണ്ടു ദിവസം കഴിഞ്ഞു. ഒരു വൈകുന്നേരം ഫൈസി വേഗം തിരിച്ചു വന്നു.ഒരു ചേഞ്ച് ആവട്ടെന്ന് കരുതി അവർ എല്ലാവരും കൂടി റിസോട്ടിന് അടുത്ത് ബീച് ഉണ്ടായിരുന്നു അവിടെ പോയി ഇരുന്നു. അവരെ തനിച്ചു വിട്ടു അജുവും വൈഫും കുറച്ചു ദൂരെക്ക് പോയി.
അവൾ ഫൈസിയുടെ അടുത്ത് വീൽ ചെയറിനു താഴെ ആയി ഇരുന്നു.
ടീ നിനക്ക് മടുക്കുന്നില്ലേ ഈ ജീവിതം. തിരിച്ചു പൊയ്ക്കൂടേ നാട്ടിലെക്ക്.
അവൾ അവന്റെ കാലിൽ ഒരു നുള്ള് വെച്ചു കൊടുത്തു.
ഉമ്മാ എന്റെ കാല് അവൻ പറഞ്ഞു.
പെട്ടന്ന് അവൾ ഞെട്ടലോടെ ചോദിച്ചു നിനക്ക് വേദനിച്ചോ അതിന്.
അവന്റെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു.
ചുമ്മാ ആക്ടിങ്. നീ നുള്ളിയ വേദന ഉണ്ടാകുമല്ലോ. ആ ഒരു കാര്യത്തിൽ എനിക്ക് ഭാഗ്യം ഉണ്ട് നിന്റെ നുള്ളും കടിയും കിട്ടിയ വേദന എടുക്കില്ലല്ലോ ഇനി .
അവളെ മുഖത്ത് വേദനയിൽ പൊതിഞ്ഞ ഒരു ചിരി വിരിഞ്ഞു . നീ നോക്കിക്കോ എത്രയും പെട്ടെന്ന് നീ എഴുന്നേറ്റു നടക്കും. നമ്മൾ ഈ തീരത്തോടെ കയ്യും പിടിച്ചു അസ്തമയസൂര്യനെയും നോക്കി കണ്ണെത്താ ദൂരത്തോളം നടക്കും.
അതേതായാലും ഉണ്ടാകില്ല സഫ്ന. ഇവൻ ഒരിക്കലും ഇതിൽ നിന്നും എഴുന്നേൽക്കുകയും ഇല്ല. ഞാൻ ഫ്രീയാണ്. നിന്റെ എന്ത് ആഗ്രഹവും പറഞ്ഞ മതി ഞാൻ നടത്തിതരാം. അവൾ തിരിഞ്ഞു നോക്കി.
ആശിർ. ഇവൻ ഇവിടെ. അവൾ ഇരുന്നിടത്ത് നിന്നും ഞെട്ടി എഴുന്നേറ്റു.
നിന്നെ ഇങ്ങനെ ഇവിടെ കാണേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിചില്ല.അവനും രണ്ടു കൂട്ടുകാരനും ഉണ്ടായിരുന്നു കൂടെ.
ഇവന്റെ കാര്യം പോക്കാ. ഒന്നിനും കൊള്ളത്ത ഇവനെ എന്തിനാ നിനക്ക്. നീ എന്റെ കൂടെ വാ പൊന്നുപോലെ നോക്കി കൊള്ളാം ഞാൻ.ആണൊരുത്തന്റെ സുഖം അറിയാൻ നിനക്കും ഉണ്ടാകില്ലേ ആഗ്രഹം .
ആശിർ പ്രശ്നം ഉണ്ടാകാതെ പോ ഫൈസി കലിപ്പോടെ അവനോട് പറഞ്ഞു .
പോയില്ലെങ്കിൽ നീയെന്തു ചെയ്യും .എന്നെ തല്ലുമോ ...തല്ലുമോന്ന് ...ആശിറും ചങ്ങാതിമാരും അവനെ നോക്കി കളിയാക്കി ചിരിച്ചു .ഫൈസിയുടെ മുഖത്ത് ദേഷ്യം വരുന്നത് അവൾ കണ്ടു .അവൾ അവനെയും കൂട്ടി അവിടെ നിന്നും പോകാൻ നോക്കി .ആശിർ അവരെ മുന്നിൽ നിന്നു .
അങ്ങനെ അങ്ങ് പോയാലോ .ഒരു മറുപടി പറഞ്ഞില്ല നീ .രാത്രി വരട്ടെ ഞാൻ റൂമിലേക്ക് . അവൾ ദയനീയമായി ഫൈസിയെ നോക്കി .അവൻ മുഖം കുമ്പിട്ട് ഇരുന്നിട്ട ഉള്ളത് .
ആശിർ ദയവുചെയ്തു എന്നെ വെറുതെ വിട്ടേക്ക് .
വെറുതെ വിടാനോ നിന്നെയോ അന്നേ മനസ്സിൽ കരുതിയതാ ഇവനിട്ട് പണിയാൻ .അതിന്റെ ആവിശ്യം വന്നില്ല .ദാ കിടക്കുന്നു ചത്ത ശവം പോലെ .അവൻ പൊട്ടിച്ചിരിച്ചു .പെട്ടന്ന് അവളെ കയ്യിൽ കയറി പിടിച്ചു .അവന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞമർന്നു അവളുടെ കൈ .ഒരുപാട് ആഗ്രഹിച്ചത നിന്നെ .അവസാനം എന്റെ മുന്നിൽ തന്നെ എത്തിയല്ലോ . അവൾ മറുകൈ കൊണ്ട് അവന്റെ മുഖത്ത് ഒറ്റയടി .
ടീ നിന്നെ ഞാനിന്ന് ......അവളെ നേർക്ക് കയ്യോങ്ങിയതും ചുറ്റും ആളുകൾ തടിച്ചു കൂടിയത് അവർ കണ്ടു .
നീ നോക്കിക്കോ ഇവിടെ നിന്നും പോകുന്നതിനു മുന്നേ നിന്നെ ഞാൻ സ്വന്തം ആക്കിയിരിക്കും . അവളെ നേർക്ക് കൈ ചൂണ്ടി അവൻ പറഞ്ഞു .
അപ്പോഴേക്കും അജുവും വന്നിരുന്നു .ആശിർ ടീമും പോയി .
ടാ എന്താ കാര്യം .
ഒന്നുല്യാ . ശവക്കുഴി ഒരുക്കി വെക്കാൻ ഓഡർ തന്നിട്ട് പോയതാ .അവൻ ചെറു ചിരിയോടെ പറഞ്ഞു .അജുവിന്റെ മുഖത്തും ഒരു ചെറു ചിരി മിന്നി മറഞ്ഞു .
എനിക്ക് തീരെ വയ്യ .വല്ലാത്ത ക്ഷീണം റൂമിലേക്ക് പോകാം .അവൻ പറഞ്ഞു .അവർ അപ്പൊ തന്നെ റൂമിലേക്ക് പോയി . സഫു റൂമിൽ എത്തിയതും അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു .അവിടെ ഇരുന്നു അവൾ പൊട്ടിക്കരഞ്ഞു .അവൾ കൈ നോക്കി അവന്റെ വിരലുകൾ തിണർത്ത് കിടന്നിരുന്നു .പഴയ ഫൈസി ആയിരുന്നെങ്കിൽ ഇപ്പൊ അവന്റെ കഥ തീർന്നേനെ . എന്നേക്കാൾ സങ്കടം ഇപ്പൊ അവനുണ്ടാവും .ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോന്ന് ഓർത്ത് .അവൾ മുഖം തുടച്ചു .മുഖത്ത് സന്തോഷം വരുത്തി പുറത്തിറങ്ങി .റിയ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് .
ഫൈസി എവിടെ .
ഡോക്ടർ വിളിച്ചുന്ന് പറഞ്ഞു .പോയി .എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞു .
അതെന്താ പെട്ടന്ന് പോയേ .അവൾക്ക് ഒന്നും മനസിലായില്ല .അജുനെ വിളിച്ചു നോക്കി .അവൻ ഫോൺ എടുത്തില്ല .
****
വാതിലിൽ മുട്ടുന്നത് കേട്ടു .ആശിർ കൂടെഉള്ള ആളോട് വാതിൽ തുറക്കാൻ പറഞ്ഞു .വാതിൽ തുറന്നതും ആ ചങ്ങാതി ആഷിറിന്റെ കാൽക്കീഴിലേക്ക് തെറിച്ചു വീണു .അവൻ ഞെട്ടലോടെ വാതിൽ തുറന്നു വരുന്ന ആളെ നോക്കി .
എന്താ മോനെ സുഖം അല്ലേ നിനക്ക് .
അവൻ പേടിയോടെ ആ രൂപത്തെ നോക്കി .
ഷർട്ടിന്റെ കൈ തെറുത്തു കയറ്റി .മുഖത്ത് നിന്നും ഗ്ലാസ് എടുത്തു മാറ്റി സ്റ്റൈലിൽ അവന്റെ മുന്നിലേക്ക് വരുന്ന ആളെ കണ്ടു അവൻ ഞെട്ടി പണ്ടാരം അടങ്ങി .ഉള്ളിൽ അറിയാതെ വിറയൽ പടർന്നു കയറി .
എന്നെ അറിയോ നിനക്ക് .അതിന് മറക്കാൻ പറ്റോ നിനക്ക് അല്ലെ ആഷിറേ .എന്റെ കയ്യിൽ നിന്നും തല്ല് വാങ്ങിയ ആരും പിന്നെ എന്റെ മുന്നിൽ വരാറില്ല .അങ്ങനെയാ ശീലം .നീ വീണ്ടും വന്നിനെങ്കിൽ കിട്ടിയത് കുറഞ്ഞു പോയില്ലേന്ന് ഒരു ഡൌട്ട് .അത് കൊണ്ട് പലിശ അടക്കം തന്നിട്ട് പോകാമെന്നു കരുതി .
ഹ നീയിങ്ങനെ പേടിച്ചു നിൽക്കാതെ .കുറച്ചു ഡയലോഗ് എങ്കിലും അടിക്കടോ എനിക്ക് തല്ലാൻ ഒരു എനർജി വരട്ടെ .
ആശിർ എന്നിട്ടും നിന്നിടത്തു നിന്നും അനങ്ങിയില്ല .
ഇനി എന്നെ മറന്നു പോയോ നീ .
എന്റെ പൊന്നു ഫൈസി ഡയയോഗ് വിട്ടു .ആക്‌ഷൻ തുടങ്ങ് .നിന്റെ കെട്ടിയോളെ മൂന്നാമത്തെ വിളി വന്നു .പിന്നിൽ നിന്നും അജു ഫോണും നീട്ടി അവന്റെ അടുത്തേക്ക് വന്നു .
ഇവൻ ഇങ്ങനെ പേടിച്ചു വിറച്ചു നിൽക്കുമ്പോൾ തല്ലാൻ ഒരു മൂഡ് വേണ്ടേ അജു .
എന്ന നീയിങ് മാറി നിൽക്ക് ഞാൻ കൊടുക്കാം .
അത് വേണ്ട എന്റെ പെണ്ണിനെ തൊട്ട കണക്ക് ഞാൻ തന്നെ തീർത്തോളം . അല്ലെങ്കിൽ പിന്നെ ആണാണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം .
....... തുടരും .