എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Mizhikal Paranja Pranayam 91 to Last Part | മിഴികൾ പറഞ്ഞ പ്രണയം

Mizhikal Paranja Pranayam 91 to Last Part | മിഴികൾ പറഞ്ഞ പ്രണയം

Mizhikal paranja pranayam


Mizhikal paranja pranayam
💕മിഴികൾ പറഞ്ഞ പ്രണയം 💕
                           ✍️safna kannur

Part 91
എന്റെ പെണ്ണിനെ തൊട്ട കണക്ക് ഞാൻ തന്നെ തീർത്തോളം. അല്ലെങ്കിൽ പിന്നെ ആണാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താ കാര്യം. അല്ലെ? മോനെ ആശിറേ... പറഞ്ഞ് തീരും മുൻപ് ആഷിറിന്റെ കണ്ണും മുഖവുമടച്ച് ഒന്നു പൊട്ടിച്ചതും ഒന്നിച്ചായിരുന്നു. അടികൊണ്ട അമരത്തിൽ ആഷിറിന്റെ കണ്ണിലേക്കു ഇരുട്ടകയറി തലചുറ്റുന്നപോലയായി. കാലുകൾ നിലത്തുറക്കാതെ നിന്നു പരതുന്നുണ്ടായിരുന്ന അവന്റെ ഷർട്ട്ടിന്റെ കോളർ കൈപിടിയിൽ ഒതുക്കി ഫൈസി അവനെ നേരെ നിറുത്തി. അയഷഷ്... നീ ഇങ്ങനെ ഫുൾ ബോട്ടിൽ ഒറ്റ വലിക്കങ്ങു അടിച്ച് തീർത്തവനെ പോലെ നിന്നു ആടല്ലേ ചെക്കാ... ഞാൻ തുടങ്ങിയിട്ട് അല്ലെ ഉള്ളു..ഒന്നു മൂഡ് സെറ്റ് ആയി വരാനെങ്കിലും ടൈം താടോ.. എടാ അജുവേ ഇവനെന്താ ഇങ്ങനെ. മിനിമം ഒന്നു രണ്ടു പഞ്ച് ഡയലോഗ് എങ്കിലും പ്രതീക്ഷിച്ചിട്ട് ഇതിപ്പോ ആ ഫ്ലോ മൊത്തമങ്ങു കളഞ്ഞു. ആ കുഴപ്പില്ല എന്തായാലും വന്നകാര്യം ഉഷാറാക്കാം. ഒന്നു കാലുകൾ നിലത്തുറച്ചു വന്നപ്പോളേക്കും ഫൈസി അവന്റെ വലതുകൈ പിടിച്ചു പുറകിലോട്ട് തിരിച്ചു. ദേ.. ഈ കൈ ഞാനങ്ങ് എടുക്കുവാ. ഇനി നിനക്ക് ഇതിന്റെ ആവശ്യമില്ല. ന്റെ പെണ്ണിനെ തൊടുന്നത് പോയിട്ട് അവളുടെ മേൽ നിന്റെ നോട്ടം പോലും ഒന്നു പതിഞ്ഞാൽ...പോലും ഒന്നു പതിഞ്ഞാൽ... പറഞ്ഞു തീർത്തതും ആഷിറിന്റെ കൈ പുറകിലോട് തിരിച്ചു വലിച്ച് ഓടിച്ചതും ഒന്നിച്ചായിരുന്നു. ആാാാ... വേദന കൊണ്ടു നിലവിളിച്ച് ആശിർ അവിടെ നിന്നു പുളഞ്ഞു...അവന് ജീവൻ പോകുന്നത് പോലെ തോന്നിപോയി. അടികൊണ്ട് താഴെ കിടന്നവനും കൂടെ ഉണ്ടായിരുന്നവനും ഇതെല്ലാം കണ്ട് പേടിച്ചരണ്ട് കണ്ണും തള്ളി ഇരിക്കുകയായിരുന്നു. എന്നാലും പോരാ... ഇതുപോരല്ലോ.. വേറെ എന്തോ ഒന്നുകൂടെ ഉണ്ട്.. എന്താണത്.. ആ കിട്ടി... പെട്ടെന്നു തന്നെ ഫൈസിയുടെ സ്വരം മാറി. പൊന്നുമോനെ അഷിറേ. ഇനിമേലാൽ എന്റെ പെണ്ണിനെ എന്നല്ല വേറൊരു പെണ്ണിനേം അവളുടെ നിസ്സഹായതയെയും നീ മുതലെടുക്കരുത്. അങ്ങനെ തോന്നുമ്പോൾ ഇത് നിനക്ക് ഓർമ വരും. അരിശം കേറിയ ഫൈസി അവന്റെ കാൽമുട്ട് മടക്കി ആഷിറിന്റെ ആസ്ഥാനത്തേക് ഇടിച്ചുകയറ്റിതും അവനെ പിടിച്ചു തള്ളി അവന്റെ നെഞ്ചത്ത് ഫൈസിയുടെ കാൽ പതിച്ചതും പെട്ടെന്ന് ആയിരുന്നു. ചവിട്ടുകൊണ്ട ആശിർ തെറിച്ചുപോയി അവിടുള്ള ഡ്രെസ്സർ മിററിൽ പോയി വീണു ടേബിളും ഗ്ലാസ്സുകളെല്ലാം ചിതറിതെറിച്ചു.

ഉഫ്ഫ്....പൊട്ടി...ബൾബും...ഗ്ലാസും ... അജു അറിയാതെ പറഞ്ഞുപോയി. ഇരച്ചു കയറിയ കലിപ്പിൽ ഫൈസി തുടർന്നു. ജീവിതമായാലും മരണമായാലും എന്നും ഒരുമിച്ച് എന്ന് മനസ്സിലുറപ്പിച് ഒരു ജീവനായി ജീവിക്കുന്നവരാ ഞാനും എന്റെ പെണ്ണും. അതിനിടക്ക്. നീ എന്റെ പെണ്ണിനെ വേദനിപ്പിച്ച്‌ അവളുടെ മനസ്സിനെ നോവിച്ചു അതും ഈ എന്റെ മുൻപിൽ. നിനക്ക് തെറ്റുപറ്റി ആശിർ. വലിയതെറ്റ്. അതിനു നിനക്ക് ഇത്രയൊക്കെയെ കിട്ടിയുള്ളൂ.നിന്നെ ഞാൻ കൊല്ലാതെ വിട്ടു എന്നും കരുതി നീ സന്തോഷിക്ക്. ഇനിയെങ്ങാനും എന്റെ പെണ്ണിന്റെ നിഴലിന്റെ പരിസരത്ത് പോലും നീ വന്നാൽ പിന്നെ നിന്റെ വീട്ടുകാർക്ക് നിന്നെ പള്ളിക്കാട്ടിലേക് എടുക്കേണ്ടി വരും. ഓർത്തോ ഇത് പറയുന്നത് ഫൈസാൻ ആണ്.. ഫൈസാൻ മുഹമ്മദ്‌... അവനിവിടെ കിടന്നു ചാവേണ്ടെങ്ങിൽ എടുത്തുകൊണ്ട് പോടാ...ന്റെ കണ്മുന്നിൽ നിന്ന്.. എന്നു കൂടെ ഉള്ളവരെ നോക്കി പറഞ്ഞുകൊണ്ട് അജുവിനെയും വിളിച്ചു ഫൈസി ഇറങ്ങി... ഇറങ്ങുന്നതിനു മുൻപ് അജു. "എന്തായാലും വന്നു... എന്റെ പെങ്ങളെ തൊട്ട സ്ഥിതിക്ക് ഞാൻ എന്തേലും തന്നില്ലേൽ മോശം അല്ലെ  അതുകൊണ്ട് ഇത്തിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് മുഷ്ടി ചുരുട്ടി ആഷിറിന്റെ മുക്കും  വായുമടച്ച് ഒരു പഞ്ച് അങ്ങ് കൊടുത്തു. ആഹാ ചോര വന്നു.... എന്നാൽ പോട്ടെടാ.. എന്നും പറഞ്ഞു അജു വേഗത്തിൽ നടന്നു.

റൂമിന് വെളിയിൽ ഇറങ്ങിയതും മുന്നിൽ സഫു. അവർ ഇടിവെട്ടേറ്റത് പോലെ നിന്നു. അവർ പരസ്പരം നോക്കി. ഫൈസി നിന്നു വിയർത്തു. ഇവൾ ഇവിടെ.......

ഇത്രയും വേണ്ടായിരുന്നു ഫൈസി അവൾ ഒറ്റയടി അവന്റെ കവിളത്ത്. പൊന്നീച്ച പാറിയത് പോലെ തോന്നി അവന്. അജു അറിയാതെ അവന്റെ കവിളിൽ കൈ വെച്ചു പോയി. പൊട്ടി വന്ന കരച്ചിൽ കടിച്ചു പിടിച്ചു അവൾ റൂമിലേക്ക് ഓടി.പിന്നാലെ ഫൈസിയും. അവൾ റൂമിൽ എത്തി. അപ്പോഴേക്കും ഫൈസിയും എത്തിയിരുന്നു

സോറിടീ...... ഞാൻ.....

മിണ്ടിപ്പോകരുത്..  എന്തിനായിരുന്നു ഈ ഡ്രാമ. ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണോ.

എനിക്ക് നീയില്ലാതെ പറ്റില്ല. നിന്നെ തിരിച്ചു കൊണ്ട് വരാൻ വേറെ വഴിയില്ലാരുന്നു.

അതിന് ഇതേ വഴിയുണ്ടാരുന്നുള്ളൂ .ഞാൻ അനുഭവിച്ച വേദന അത് പറഞ്ഞ നിനക്ക് മനസ്സിലാവില്ല. നിന്നെ കാണുന്ന ഓരോ നിമിഷവും നീറി നീറി മരിക്കുകയാരുന്നു  ഞാൻ.

സോറി പറഞ്ഞില്ലേ. പോരാത്തതിന് എന്റെ കവിളത്തും ഒന്ന് തന്നില്ലേ. ഇങ്ങനെ ചെയ്തോണ്ട് അല്ലെ എല്ലാരേം വിട്ടു എന്റെ മാത്രം ആയി നീ വന്നത്.

അതും ശരിയാണ് അവൾ മനസ്സിൽ ഓർത്തു. ഇവനെ ഇങ്ങനെ കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം അത് പറഞ്ഞാൽ തീരില്ല. എന്നെ ചീറ്റ് ചെയ്യന്ന അറിഞ്ഞപ്പോ ദേഷ്യം തോന്നി. അതാ തല്ലിപ്പോയത്. അത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല. ഞാൻ എത്രത്തോളം വേദനിച്ചു.

ടീ സോറി.... അവൻ അവളെ ചുമലിൽ കൈ വെച്ചു.

തൊട്ട് പോകരുതെന്നെ അവൾ കലിപ്പായി  പറഞ്ഞു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി.

പിണങ്ങാതെ ഭാര്യേ ഇപ്രാവശ്യം ക്ഷമിക്ക്. ഇനിയൊരിക്കലും ഞാൻ ഇങ്ങനെ ചെയ്യില്ല. സത്യം.

ഞാൻ തിരിച്ചു വന്നപ്പോഴെങ്കിലും സത്യം പറയാറുന്നില്ലേ. പറഞ്ഞോ ഇല്ലല്ലോ.

അത് പിന്നെ ആക്ടിങ് നാച്ചുറൽ ആയി തോന്നാൻ. പറഞ്ഞില്ല. അല്ലെങ്കിൽ നീ വീണ്ടും പോയാലോ ആ പേടിയും ഉണ്ടായിരുന്നു. ഇവിടെ ഞാൻ ബിസിനസ് മീറ്റിംഗ് വന്നതാ. അത് കഴിഞ്ഞു പോകുമ്പോൾ പഴയത് പോലെ പോകാൻ ആയിരുന്നു പ്ലാൻ. രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാം അവസാനിക്കുമായിരുന്നു.  അതിന് മുൻപ് നീ കണ്ടു. അല്ല നീയെങ്ങനെ അവിടെ എത്തി.

അജു റിയനോട് പറഞ്ഞിരുന്നു നിങ്ങൾ ഉള്ള സ്ഥലം. കാര്യം എന്തിനാന്നു പറഞ്ഞില്ല. ഞാൻ അന്വേഷിച്ചു വന്നു. അതോണ്ട് നിങ്ങളെ കള്ളത്തരം പിടിച്ചല്ലോ.

കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയെങ്കിലും വാശി വിട്. അവൻ അവളെ തൊടാൻ നോക്കിയതും അവൾ ഒഴിഞ്ഞു മാറി.

ഒന്നും വിടില്ല. വിടാൻ ഉദ്ദേശം ഇല്ലഎനിക്ക്. തളർവാതം പിടിച്ചു അനങ്ങാൻ പറ്റാതെ കിടപ്പല്ലേ അങ്ങനെ തന്നെ കിടന്നോ. എന്നെ തൊടണ്ട. അതും പറഞ്ഞു കലിപ്പിൽ മുന്നോട്ട് പോയതും എന്തിലോ ചവിട്ടി വഴുക്കി വീണു.

ഉമ്മാ....... അവൾ നാടുവിടിച്ചാണ് വീണത്. വേദന കൊണ്ട് നിലവിളിച്ചു അവൾ. ഫൈസി ഓടി വന്നു. അവളെ കണ്ടു പൊട്ടിച്ചിരിക്കാൻ തുടങ്ങി അമ്മാതിരി വീഴ്ച ആയിരുന്നു. നിങ്ങൾക്ക് ഞാൻ ചിരിക്കുന്നത് കണ്ടു എന്നോട് ദേഷ്യം തോന്നണ്ട. വീഴുന്നത് കണ്ടു പിടിക്കാൻ തന്നെയാ വന്നത്. ബട്ട്‌ ജസ്റ്റ് മിസ്സായി പോയി. കിട്ടിയില്ല. അവൾ ദാ കിടക്കുന്നു താഴെ.

അവന്റെ ഇളി കണ്ടു അവൾക്കു ദേഷ്യം വന്നു. അവൾ കലിപ്പോടെ എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല.

കൈ പിടിക്കേടോ.... അവന്റെ നേർക്ക് കൈ നീട്ടി.

തൊടാൻ പറ്റോ. തൊടരുത്ന്ന് ഓഡർ ഉണ്ടായിരുന്നു. കള്ളചിരിയോടെ അവൻ പറഞ്ഞു.

അവൾ മുഖം കോട്ടി. അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. എണീറ്റതും അവന്റെ കൈ തട്ടി മാറ്റി ഒറ്റ പോക്ക്.

അവൻ പിറകെ പോയെങ്കിലും അവൾ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു.

ടീ വേദനയുണ്ടോ. ഡോക്ടർ കാണാൻ പോണോ. അവൻ മുട്ടി വിളിച്ചു ചോദിച്ചെങ്കിലും അവൾ മിണ്ടിയില്ല. കലിപ്പിൽ ആണ് പിശാച്. ഇനി എങ്ങനെ മെരുക്കി എടുക്കുമോ ആവോ ഇതിനെ. കുറെ കഷ്ടപ്പെടേണ്ടി വരും..... അവന് അപ്പോഴാ ഒരു കാൾ വന്നത്. സഫു എനിക്ക് അത്യാവശ്യം ആയി പോകണം. നൈറ്റ്‌ വരു.

അതിനും റിപ്ലൈ കിട്ടിയില്ല. അവൻ പോയി.

അവൻ പോയിന്നു അറിഞ്ഞതും അവൾ വാതിൽ തുറന്നു. നടുവിന് കയ്യും കൊടുത്തു പുറത്തിറങ്ങി. എന്റെ അള്ളോഹ് വേദന സഹിക്കാൻ പറ്റുന്നില്ല. കരിനീലിച്ചിന് പള്ളമൊത്തം. അവൾ പോയി കിടന്നു.

രാത്രി അവൻ വന്നു നോക്കുമ്പോൾ കിടപ്പിൽ തന്നെയാണ്. അവനെ കണ്ടിട്ട് എണീറ്റില്ല.റിയ ഫുഡ് കൊണ്ട് കൊടുത്തൂന്ന് പറഞ്ഞിരുന്നു.

ടാ വേദനയുണ്ടോ.... അവൻ തൊട്ടതും അവൾ തട്ടി തെറിപ്പിച്ചു. തിരിഞ്ഞു കിടന്നു.

എന്നെ തല്ലിലെ എന്നിട്ടും പെണ്ണിന് കലിപ്പ് പോയില്ലേ. പാവം ഒരു പാട് സങ്കടപെട്ടിട്ടുണ്ടാവും അതാണ്‌ ഇത്ര ദേഷ്യം. എന്നാലും എത്ര നേരം ഉണ്ടെന്ന് നോക്കാലോ.

അവന് കുറച്ചു ഫയൽ നോക്കാൻ ഉണ്ടായിരുന്നു. അവൻ അതും നോക്കി ഇരുന്നു.

കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ഉണ്ട് സഫു ബെഡിൽ കിടന്നു ഡിസ്കോ ഡാൻസ് കളിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാ മനസ്സിൽ ആയത് വേദന സഹിക്കാൻ കഴിയാതെ കിടന്നു പുളയുന്നതാണ്.

നിനക്ക് വേദനിക്കുന്നുണ്ടോ അവൻ ചോദിച്ചു.

അവൾ മിണ്ടാതെ തിരിഞ്ഞു കിടന്നു.

എന്നിട്ടും കോപ്പിലെ ജാഡ വിടരുത്. ജാഡ ത്തെണ്ടി. അവൻ ഫയൽ ഒക്കെ അവിടെ വെച്ചു. മേശ തുറന്നു മൂവ് എടുത്തു വന്നു.

നടുവിന് കൈ വെച്ചത് കണ്ടു. അവൾ തല തിരിഞ്ഞു നോക്കി.

വേദനയുണ്ടോ.... അവൾ ആ ന്ന് തലയാട്ടി. കമിഴ്ന്നു കിടക്ക്. ഞാൻ തടവി തരാം.
അവൾ അനങ്ങിയില്ല.

കിടക്കെടി...... അവൻ സൗണ്ട് എടുത്തതും അവൾ കിടന്നു പോയി. ഡ്രാക്കുള... അവൾ പിറു പിറുത്തു. അവനത് കേട്ടു. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

ചുരിദാർ മുകളിലേക്ക് കയറ്റിയതും അവൾ എണീറ്റു കൈ മാറ്റി. ഞാൻ തടവികൊള്ളാം.

ഞാൻ നോക്കില്ല പൊന്നൂൂ.....  അവൻ കൈ കൂപ്പി. വേദന കൂടിയാൽ നിനക്ക് തന്നെയാണ് പ്രോബ്ലം.അവൾ വീണ്ടും കിടന്നു. ഉടക്കിയിട്ട് കാര്യം ഇല്ല. അമ്മാതിരി വേദനയാണ്.
അവൻ മൂവ് എടുത്തു തടവി കൊടുത്തു. അവന്റെ കൈ സ്പർശം ഏറ്റതും പാതി വേദന പോയ പോലെ തോന്നി അവൾക്ക്.ആ സുഖാല്യസത്തിൽ  അവൾ കണ്ണടച്ച് കിടന്നു. പിന്നെപ്പോഴോ ഉറങ്ങി പോയി.

രാവിലെ എണീറ്റത് സഫുവാണ്. അവൾ കണ്ണ് തുറന്നു നോക്കി. അവന്റെ നെഞ്ചോട് ചേർന്നാണ് കിടന്നിട്ട് ഉള്ളത്. ഇതൊക്കെ എപ്പോ..... ഒന്നും ഓർമയില്ല. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പെട്ടന്ന് അവൻ കണ്ണ് തുറന്നു. അത് കണ്ടു എണീക്കാൻ നോക്കിയതും അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു. എണീക്കാൻ കുറെ നോക്കി അവൻ മുറുക്കി പിടിച്ചു. എതിർപ്പ് അലിഞ്ഞലിഞ്ഞു വന്നു. അവൾ തിരിഞ്ഞു കിടന്നു അവന്റെ നെഞ്ചിലെക്ക് മുഖം പൂഴ്ത്തി കിടന്നു.

സോറി.... അവൻ അവളെ കാതിൽ മെല്ലെ പറഞ്ഞു.

അവന്റെ നെഞ്ച് ചുടു കണ്ണീരിൽ കുതിരുന്നത് അവൻ അറിഞ്ഞു.

സോറിടാ.... നിന്റെ കെയറിങ് കണ്ടപ്പോ ഇഷ്ടം കൊണ്ട് പറയാൻ തോന്നിയില്ല. ഒരു കൊച്ചു കുട്ടിയെ പോലെ എന്നെ നോക്കുന്നത് കണ്ടപ്പോൾ...... നിന്റെ മകനായി....ചിലപ്പോൾ  ഭാര്യയായി...... വേറെ ചിലപ്പോൾ ഉമ്മയായി നീ എന്നെ പരിചരിക്കുന്നത് കണ്ടപ്പോ മനസ്സ് വന്നില്ലെടി നിന്നോട് സത്യം പറയാൻ. എപ്പോഴോ മനസ്സ് ആഗ്രഹിച്ചു പോയി നിന്റെ ഈ സ്നേഹം കൂടുതലായി അനുഭവിക്കാൻ. അത് കൊണ്ട. അല്ലാതെ നിന്നെ വേദനിപ്പിച്ചു രസിച്ചത് അല്ല.

അവളിൽ നിന്നും ഏങ്ങലടി ഉയർന്നതല്ലാതെ ഒന്നും തിരിച്ചു പറഞ്ഞില്ല.പക്ഷേ അവളുടെ കൈ അവനെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. 

I love u   അവൻ മെല്ലെ അവളുടെ കാതിൽ പറഞ്ഞു. തിരിച്ചു പറയണം എന്നില്ല സ്നേഹിക്കണം എന്നും പറയുന്നില്ല. എന്നെ വിട്ടിട്ട് പോകാതിരുന്നാ മതി.

I love യൂ ടു അവൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.

അവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല.
മൗനത്തിലൂടെ അവരുടെ പരിഭവങ്ങൾ അലിഞ്ഞു അലിഞ്ഞു ഇല്ലാതായി.
അവൻ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ഉണ്ടെന്ന് പറഞ്ഞു വേഗം പോയി. പോകുന്നതിന് മുന്നേ അവൻ അവളെ അടുത്തേക്ക് വന്നു.

ഇന്ന് മുതൽ നമ്മൾ പുതിയൊരു ജീവിതം തുടങ്ങുകയാണ് എല്ലാ അർത്ഥത്തിലും. അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.  ഞാൻ വേഗം പോയി വരാം. ചിലപ്പോൾ ലേറ്റ് ആകും വരാൻ. നീ റിയന്റെ  റൂമിൽ ഇരുന്നോ അത് വരെ. അവൻ പോയി അവൾ റിയന്റെ റൂമിലേക്കും പോയി. രാത്രി ആയപ്പോൾ വരുന്നത് കാണാഞ്ഞു  ഫൈസിയെ വിളിച്ചു നോക്കി. അവൻ ഫോൺ എടുത്തു വരാൻ ലേറ്റ് ആകും നീ റൂമിലേക്കു പോയിക്കോ എന്ന് പറഞ്ഞു  അവൾ റൂമിലേക്ക് വന്നു. റൂമിന്റെ വാതിൽ തുറക്കാൻ നോക്കിയതും അത് താനെ തുറന്നു. അവൾക്ക് ചെറിയ പേടി തോന്നി. ഇതാരാ വാതിൽ തുറന്നത്. വാതിൽ തുറന്നു അകത്തു കയറിയതും അവൾ ഷോക്കടിച്ചത് പോലെ നിന്നു പോയി.

                                    ..........  തുടരും

💕മിഴികൾ പറഞ്ഞ പ്രണയം 💕
                          ✍️ safna കണ്ണൂർ 
Part 92
ഇവൻ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ  പോക്കാണോ .  സഫു കിളി പോയത് പോലെ നിന്നു.  ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു. റൂം മുഴുവൻ മെഴുകുതിരി വെളിച്ചം. നേർത്ത ശബ്ദത്തിൽ മ്യൂസിക്. റൂം മുഴുവൻ ഒരു മണിയറ പോലെ ഒരുക്കിയിരിക്കുന്നു. കിടക്കയിൽ വൈറ്റ് ബെഡ് ഷീറ്റ് വിരിച്ചു അതിന്റെ നടുവിൽ റോസിതളുകൾ കൊണ്ട് വലിയൊരു ഹാർട് ഷേപ്പ് വരച്ചു അതിന്റെ നടുവിൽ ഐ ലവ് യൂ സഫു എന്ന് എഴുതിയിരുന്നു.  ആകെയൊരു റൊമാന്റിക് ഫീൽ അവൾക്ക് അനുഭപ്പെട്ടു.
അവൾക്ക് എല്ലാം കണ്ടു സന്തോഷവും സങ്കടവും ഒക്കെ വന്നു. ആകെ എക്സൈറ്റ്മെന്റ് ആയി. അവൾക്ക് എന്താന്ന് പോലും അറിയാത്ത വല്ലാത്തൊരു ഫീൽ അനുഭവപെട്ടു. ഇന്ന് മുതൽ പുതിയൊരു ജീവിതം തുടങ്ങുകയാരുന്നുന്ന അവൻ പറഞ്ഞിരുന്നു.  ഫസ്റ്റ് നൈറ്റ് ആയിരിക്കും ഫൈസി ഉദ്ദേശിച്ചത്. ആ  ഓർമ വന്നതും അവളുടെ മുഖത്ത് ടെൻഷൻ ഇരച്ചു കയറി. അവളിലൂടെ പല ചിന്തകളും മാറി മാറി വന്നു.
അവൾ ബെഡിലേക്ക് തന്നെ നോക്കി നിന്നു. പെട്ടന്ന് പിറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കുന്നതിന് മുന്നേ അവൻ പിറകിലൂടെ കെട്ടിപിടിച്ചു അവളെ കഴുത്തിൽ മുഖം ചേർത്തു നിന്നു. അവൾക്ക് ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. ആകെ കോരിത്തരിക്കുന്നത് പോലെ. അവളെ കാതിൽ മെല്ലെ പറഞ്ഞു ഐ ലവ് യു. അവന്റെ താടി മുഖത്ത് ഉരസിയതും അവൾക്ക് ഇക്കിളിഎടുത്തു അവൾ അവനെ തള്ളി മാറ്റി പോകാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു വലിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വന്നു വീണു. അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അങ്ങനെ തന്നെ നിന്നു. അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഇടിച്ചു കൊണ്ടിരുന്നു. അവൻ അവളുടെ മുഖം ഉയർത്തി  എന്ത് കൊണ്ടോ അവന്റെ കണ്ണുകളെ നേരിടാൻ ആവുന്നില്ല.അവളുടെ  മിഴികൾ താനേ അടഞ്ഞു. അവളുടെ മുഖം കയ്യിലെടുത്തു അവൻ. അവളെ കണ്ണടച്ച് നിൽക്കുന്ന മുഖം കുറച്ചു സമയം അവൻ നോക്കി നിന്നു. മെഴുകുതിരി വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നത് പോലെ തോന്നി അവന്. അവളുടെ സൗന്ദര്യം ആകെ മത്ത് പിടിപ്പിക്കുന്നത് പോലെ. അവളുടെ ചുണ്ടുകളെ ലക്ഷ്യം ആക്കി മുഖം അടുപ്പിച്ചതും അവൾ പെട്ടെന്ന് കണ്ണ് തുറന്നു. അവന്റെ വായയിൽ കൈ വെച്ചു. അവൻ അവളെ നോക്കി കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു.

എനിക്ക്....... ഞാൻ...... അവൾ പറയാൻ ആവാതെ കിടന്നു ഉഴറി.

അവന്റെ കൈ വിടുവിച്ചു പോകാൻ നോക്കിയതും അവൻ അവളെ അരയിലൂടെ കയ്യിട്ടു അവനിലേക്ക് അടുപ്പിച്ചു.
അവൾ അവന്റെ കൈ വിടുവിച്ചു. ബെഡിൽ പോയി ഇരുന്നു. അവനും ഇരുന്നു.

അവളെ പെട്ടെന്ന് ഉള്ള മാറ്റം കാരണം അവൻ ആകെ ചടച്ചിരുന്നു.

ടീ എന്താ പറ്റിയെ. ഞാൻ തൊട്ടത് ഇഷ്ടം അല്ലാഞ്ഞിട്ടാണോ

അവൾ അല്ലെന്ന് തലയാട്ടി.

പിന്നെ....

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു.

നാളെ പറഞ്ഞാൽ പോരെ... ഇന്നത്തെ രാത്രി തന്നെ വേണോ അവൻ ഒരു കള്ളച്ചിരിയോടെ അവളെ കയ്യിൽ പിടിച്ചു.

പ്ലീസ്.....

ഒക്കെ. എന്താണെങ്കിലും പറയ്യ്. ഇനി കേട്ടില്ലെന്ന് വേണ്ട.

നമുക്ക് നാട്ടിൽന്ന് പോരെ..... ഇത്... അവൾ മടിച്ചു മടിച്ചു പറഞ്ഞു.

ഏത്..... അവന് മനസ്സിലായിട്ടും മനസ്സിൽ ആകാത്തപോലെ ചോദിച്ചു.

അവൾക്ക് എന്താ പറയേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. അവൾ നിന്ന് വിയർത്തു.

പറയെടി....... എന്താ ഇഷ്ടം ആയില്ലേ ഇതൊന്നും. അതോ എന്നെ ഇഷ്ടം അല്ലെന്ന് ആണോ.

അവൾ അവന്റെ അടുത്തേക്ക് വന്നു അവന്റെ കൈ എടുത്തു അവളെ ഉള്ളം കയ്യിൽ വെച്ചു.

നമുക്ക്.... നാട്ടിൽ.... നമ്മുടെ റൂമിൽ വെച്ച്.... ഫസ്റ്റ് നൈറ്റ്‌...... അത് പോരെ. എങ്ങനെയൊക്കെയോ മുഖത്ത് നോക്കാതെ  പറഞ്ഞൊപ്പിച്ചു.

അതാണോ കാര്യം പിശാചേ പേടിപ്പിച്ചല്ലോ

നമുക്ക് തല്ക്കാലം ഇത് നമ്മുടെ റൂം ആണെന്ന് കരുതാം. ദയവു ചെയ്തു ഉടക്കി മൂഡ് കളയല്ലേ. വാ നമുക്ക് കിടക്കാം. അവൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണു. അവൾ അവനെ തള്ളിമാറ്റി ഊരിപിടഞ്ഞു എണീറ്റു.

എന്റെ പൊന്നു സഫു കുറച്ചെങ്കിലും റൊമാന്റിക് ആകെടി. എത്ര കഷ്ടപ്പെട്ട ഞാൻ ഇതൊക്കെ റെഡിയാക്കിയത് എന്ന് അറിയോ. വാ വന്നു കിടക്ക്.

അവൾ ഇല്ലെന്ന് തലയാട്ടി. എനിക്ക് അവിടെ ആ റൂമിൽ വെച്ച് മതി.

അവിടെ എന്താ പ്രത്യേകത.

നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ ആദ്യ രാത്രി.ഓരോ പെണ്ണിന്റെയും ഒരിക്കലും മറക്കാൻ ആവാത്ത ദിവസം ആണത്. പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് അത്. ആ റൂമിൽ വെച്ച് അന്ന് സംഭവിച്ചത് അറിയാലോ. അത് കൊണ്ട് എന്നിലെ ഏറ്റവും മോശമായ ആ രാത്രി ഏറ്റവും നല്ല മുഹൂർത്തം ആയി എനിക്ക് വേണം എന്റെയൊരു ആഗ്രഹം ആണ് അത്.

അത്രയും കടന്നു ചിന്തിക്കണോ മുത്തേ.അതൊക്കെ കഴിഞ്ഞതല്ലേ.  ഇവിടെയിപ്പോ ഞാനും നീയും മാത്രം നമ്മുടേത് മാത്രമായ ഒരു രാത്രി. ഇത്രയും റൊമാന്റിക് ആയിട്ട് പ്ലീസ് സഫു..... പ്ലീസ്... അവൻ അവളെ പിറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവൾ അവനെ ബെഡിലേക്ക് ഒറ്റ തള്ള്.

അങ്ങനെയങ്ങ് പോയാലോ മോളെ. അവളെ കയ്യിൽ പിടിച്ചു വലിച്ചു അവൾ അവന്റെ ദേഹത്തേക്ക് വീണു. അവൻ അവളെ മുറുകെ കെട്ടിപിടിച്ചു. അവൾ എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവൻ പിടിച്ചു ബെഡിലേക്ക് തന്നെ ഇട്ടു. അവളെ ഇരുവശത്തും കൈ കുത്തി നിറുത്തി.
അവൾക്ക് അനങ്ങാൻ പറ്റിയില്ല. അങ്ങനെതന്നെ  കിടന്നു. അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവൾ മുഖം തിരിച്ചു. ഫൈസി വേണ്ട പ്ലീസ്.....എന്നെ വിട്.

അവൻ അവളെ കഴുത്തിൽ ചുണ്ടുകൾ അമർത്തി. അവൾ കിടന്നു പുളഞ്ഞു. അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കി.
ഫൈസി വേണ്ടാട്ടോ..... ഇത്രയും ദിവസം കാത്തിരുന്നില്ലേ ഇനി രണ്ടു ദിവസം കൂടി. എനിക്ക് വേണ്ടി. പ്ലീസ്..... ചെയ്യില്ലേ അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞു.
അവളെ കണ്ണുകൾ പെയ്യൊഴിയും എന്ന ഭാവത്തിൽ എത്തിയിരുന്നു. അത് കണ്ടതും അവൻ എണീറ്റു. അവളും എഴുന്നേറ്റു.

ഇതെന്താടി നിന്റെ കണ്ണ് മോട്ടോർടാപ് ആണോ. തുറന്നാലുടനെ വെള്ളം വരും. വേണ്ടെങ്കിൽ പൂട്ടേം ചെയ്യാം. ഇനി ഞാനായിട്ട് തുറന്നു ഡാമിലെ വെള്ളം കളയുന്നില്ല. വേവുവോളം കാത്തിരുന്നില്ലേ ഇനി ആറുവോളം കാത്തിരുന്നോളാം.  ഇനി two ഡേയ്‌സ് അല്ലെ. കാത്തിരുന്നോളാം. അല്ലാതെന്ത് ചെയ്യാനാ. അവൻ പരിഭവത്തോടെ പറഞ്ഞു. അറ്റ്ലീസ്റ്റ് ഒരു കിസ്സ്...... അതെങ്കിലും ചാൻസ് ഉണ്ടോ.

ഒട്ടും ഇല്ല. മര്യാദക്ക് പോയി കിടന്നുറങ്ങ് അവൾ ചെറുചിരിയോടെ പറഞ്ഞു.

മുന്നിൽ ബിരിയാണി വെച്ച് പട്ടിണി കിടക്കാൻ  പറഞ്ഞത് പോലെ ആയി. പിറു പിറുതൊണ്ട ബെഡിലേക്ക് വീണു. പൂവെല്ലാം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു ദേഷ്യം തീർത്തു. എന്നിട്ട് കുമ്പിട്ട് കിടന്നു.

അവന്റെ കളികണ്ടു അവൾക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു. അവൾ അവന്റെ പുറത്ത് മുഖം ചേർത്തു വെച്ചു കിടന്നു.

എണീറ്റു പോടീ അവിടുന്ന്. വെറുതെ എനിക്ക് വീണ്ടും പണിയാക്കണ്ട. വാക്ക് തന്നത് തിരിച്ചു എടുത്തുന്ന് വരും പറഞ്ഞില്ലെന്നു വേണ്ട. അല്ലേലെ മനുഷ്യന്റെ കൺട്രോൾ പോയി ഇരിക്കുകയാണ്.

അതിന് നിനക്ക് കയ്യും കാലും അനക്കാൻ ആവില്ലല്ലോ. തളർന്നു കിടക്കല്ലേ.

കോമഡി പറഞ്ഞതാണോ പൊന്നു മോള്.

കുറച്ചു..

ആയിക്കോട്ടെ തമ്പ്രാട്ടി .

അതിന് മറുപടിയെന്ന വണ്ണം അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു .അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു .നീ പറഞ്ഞ പോലെ ഒരു പുതിയ ജീവിതം തുടങ്ങാൻ ഏറ്റവും നല്ലത് നമ്മുടെ ബെഡ്‌റൂം തന്നെയാണ് . നിന്റെ ജീവിതത്തിൽ തന്നെ ഇരുട്ട് പടർത്തിയ ആ രാത്രിയുടെ ഓർമ്മകൾ പാടെ മായ്ച്ചു കൊണ്ട് തന്നെ ആവട്ടെ നമ്മുടെ പുതു ജീവിതം . 

അവളെ കൺ കോണിൽ ഒരു കണ്ണീർ തുള്ളി കൂടി ഉറുവയെടുത്തു . ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും ഞാൻ നിന്നിൽ അലിഞ്ഞു ജീവിക്കാൻ ആഗ്രഹിക്കുന്നു ഫൈസി . ഇനിയുള്ള ജീവിതത്തിൽ നീ അറിയാത്ത ഒന്നും നമുക്കിടയിൽ ഉണ്ടാകാൻ പാടില്ല . ഉണ്ടാവില്ല ഒരിക്കലും .ഒരു വലിയ ഭാരം ഇറക്കി വെക്കേണ്ട സമയവും ആയിരിക്കുന്നു .ജീവിതത്തിൽ ഒരു തെറ്റ് ചെയ്തിട്ടുള്ളു പൂച്ചക്കണ്ണി അൻസി . ആ സത്യം കൂടി നീ അറിയണം .എല്ലാം അറിയുമ്പോൾ തല്ല് കിട്ടാതിരുന്ന മതിയായിരുന്നു . അവൾ ചെറു ചിരിയോടെ അവനോട് ഒന്നൂടി ചേർന്നു കിടന്നു .മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും സമാധാനത്തോടെയും അവർ രണ്ടു പേരും ഉറക്കിലേക്ക് വഴുതി വീണു .

പിറ്റേന്ന് ഉച്ചയോടെ തന്നെ ഫൈസി ജോലി മൊത്തം തീർത്തു .അപ്പൊതന്നെ  നാട്ടിലേക്ക് ടിക്കറ്റ്‌ എടുത്തു .

ടാ പിശാചെ .ഇന്ന വർക് മൊത്തം തീർന്നു ഒന്ന് ഫ്രീ ആയത് .ഒരാഴ്ച അടിച്ചു പൊളിച്ചു ഇവിടെ കഴിഞ്ഞിട്ട് പോയ പോരെ .അജു ചോദിച്ചു .

ചോക്ലേറ്റ് വായിൽ ഇട്ടു എത്ര സമയം തിന്നാതെ ഇരിക്കാൻ നിനക്ക് ആവും .

അതും ഇതും തമ്മിൽ എന്തു ബന്ധം .ഇവൻ വട്ടായോ .തെളിച്ചു പറടോ . അജു കണ്ണും മിഴിച്ചു അവനെ നോക്കി .

സഫുഉണ്ടായിരുന്നു കൂടെ . ഫൈസി അവളെ നോക്കി .നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി അവളെ മുഖത്ത് കണ്ടു .അവൾ തലയും താഴ്ത്തി ഞാനീ നാട്ടുകാരൻ അല്ലേ എന്ന മട്ടിൽ റൂമിലേക്ക് പോയി .

അജു രണ്ടാളെയും നോക്കി .ഇപ്പൊ ഓടി മോനെ .അങ്ങനെ ഇപ്പൊ നീ ചോക്ലേറ്റ് തിന്നണ്ട എന്നും പറഞ്ഞു ടിക്കറ്റ് പിടിച്ചു വാങ്ങി അജു ഓടി .

ടാ പന്നി കളിക്കല്ലേ കൊല്ലും ഞാൻ മര്യാദക്ക് ടിക്കറ്റ് താ.... ഫൈസി ചിരിച്ചു കൊണ്ട് അജുന്റെ പിറകെ ഓടി .

*****
ഫ്ലൈറ്റ് ഇറങ്ങി പുറത്തു എത്തിയതും അവരെ കാത്തിരിക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി വിറച്ചു .ഫൈസിയുടെ കയ്യിൽ മുറുകെ പിടിച്ചു . ഫൈസിയുടെ മുഖത്ത് ചിരിയാരുന്നു വന്നത് .നിനക്ക് ഉള്ള എന്റെ സർപ്രൈസ് ഗിഫ്റ്റ് ആണിത് അവൻ മനസ്സിൽ പറഞ്ഞു .
ഉപ്പ ,ഉമ്മ ,അനിയൻ ,അനിയത്തി ,സമീർക്ക,ഇതുസ് ഇവരൊക്കെ എന്താ ഇവിടെ എന്നെ കാണാൻ വന്നതാണോ .

മോളെ സഫു ....ഉപ്പ വിളിച്ചു .അത് കേട്ടു അവളെ നെഞ്ച് തകർന്നു പോയി .എന്നിട്ടും മൈൻഡ് ആക്കാതെ തല താഴ്ത്തി അവരെ കടന്നു അവൾ പോയി .തിരിഞ്ഞു നോക്കിയ ഹൃദയം പൊട്ടി പോകുമെന്ന് അവൾക്ക് അറിയാം ആയിരുന്നു .

ടീ കാന്താരിസഫു  ഒന്ന് നിന്നെ .ഘന ഗംഭീര സൗണ്ടിൽ ആരോ വിളിച്ചു .അറിയാതെ അവൾ തിരിഞ്ഞു നോക്കി പോയി . ആളെ കണ്ടതും അവൾ ഷോക്ക് ആയി പോയി .ഉപ്പാപ്പ കൂടെ അവരെ ഫാമിലി മൊത്തം ഉണ്ട്  .ഷാനും ഉമ്മാമ്മയും  എല്ലാരും . ഉപ്പാപ്പ അവളെ അടുത്തേക്ക് വന്നു 
അവൾക്ക് നിന്നിടത്തു നിന്നും അനങ്ങാൻ പറ്റിയില്ല . ഉപ്പാപ്പ അടുത്ത് വന്നു.
തെറ്റ് ചെയ്തത് അവനല്ല .ഞാൻ ആണ്. എന്റെ മോൻ ചെയ്തതു നൂറു ശതമാനം ശരിയാണ് . നിന്റെ രൂപത്തിൽ അവനത് തെളിയിച്ചു . . ഉപ്പാന്റെ സന്തോഷത്തിനു വേണ്ടി ജീവിതം തന്നെ വേണ്ടെന്നു വെക്കാൻ തീരുമാനിച്ച നിന്നെകുറിച്ചു ഓർക്കുമ്പോൾ അഭിമാനം തോന്നുവാ എനിക്ക് . സ്വന്തം രക്തത്തിൽ പിറന്ന മക്കൾ പോലും വയസ്സൻ കാലത്ത് ഉപ്പനെയും ഉമ്മനെയും നോക്കാൻ കഴിയില്ലെന്ന് പറഞ്ഞു തെരുവിൽ തള്ളുന്ന കാലം ആണിത് .അങ്ങനെയുള്ളപോഴാ സൗഭാഗ്യങ്ങൾ മുഴുവൻ കളഞ്ഞു കുളിച്ചു ജീവിതം തന്നെ വേണ്ടെന്നു വെച്ചു തെരുവിലേക്ക് ഇറങ്ങിയ നീ. നിന്റെ മുന്നിൽ ചെറുതായി പോവ്വാ ഞങ്ങളൊക്കെ .നിന്നെ പോലൊരു മകളെ കിട്ടാൻ ആരായാലും ഭാഗ്യം ചെയ്യണം.അവൻ ഭാഗ്യം ഉള്ളവന .നിങ്ങളെ തമ്മിൽ പിരിച്ച പടച്ചോൻ പോലും എന്നോട് പൊറുകുല്ല . ദാ തന്ന പോലെ തിരിച്ചു ഏല്പിക്കുകയാ നിന്റെ കുടുംബത്തെ . ഒരു അപേക്ഷയെ ഉള്ളു ഞങ്ങളെ കൂടി അവരെ കൂടെ കൂട്ടിക്കോടെ സ്വന്തം കുടുംബം ആയിട്ട്.

അവൾക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല .
അവൾ എല്ലാവരെയും മാറി മാറി നോക്കി .

എന്റെ സ്വന്തം കൊച്ചു മോളായി നിന്നെ  ഏറ്റെടുക്കുവാ ഞാൻ .എന്നോട് പൊറുക്കാൻ പറ്റോ മോൾക്ക് .

അവൾ കൈ കൂപ്പി കൊണ്ട്  അയാളെ കാൽക്കൽ വീഴാൻ നോക്കി .

അയാൾ തടഞ്ഞു അവളെ എഴുന്നേൽപ്പിച്ചു.അവളെ  നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവളെ ചേർത്തു പിടിച്ചു അവളെ ഉപ്പാന്റെ അടുത്തേക്ക് പോയി.

നീ എനിക്ക് തിരിച്ചു തന്നത് ജീവനില്ലാത്ത ശരീരം ആണ്. നിന്റെ ഉപ്പാന്റെ മുഖത്ത് നീ പോയ ശേഷം ഒരു പുഞ്ചിരി പോലും ആരും കണ്ടിട്ട് ഇല്ല. ഞാൻ എടുത്ത ജീവൻ ദാ ഞാനായിട്ട് തിരിച്ചു തന്നിരിക്കുന്നു. സഫുവിനെ ഉപ്പാന്റെ മുന്നിലേക്ക് നീക്കി നിർത്തി.

ഉപ്പാ... ഞാൻ... എന്നോട് പൊറുക്കണം

ഉപ്പ മുഖം തിരിച്ചു നിന്നു എന്നോട് മിണ്ടണ്ട ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട് എന്നെ വേണ്ടാന്ന്വെച്ചു പോയതല്ലേ പോയിക്കോ ആരുടെ കൂടെയെന്ന് വെച്ച പോയിക്കോ

സോറി ഇനി ഇണ്ടാവില്ല. ഇപ്രാവശ്യം ക്ഷമിച്ചേക്ക്. അവൾ മുന്നിൽ പോയി നിന്നു ചെവിയിൽ പിടിച്ചു പറഞ്ഞു.

എന്നോട് മിണ്ടണ്ടന്ന് പറഞ്ഞില്ലേ ഉപ്പ വീണ്ടും തിരിഞ്ഞു നിന്നു.

അവൾ ഉപ്പാനെ ബലമായി  പിടിച്ചു അവളെ നേർക്ക് നിർത്തി കവിളിൽ ഒരു മുത്തം  കൊടുത്തു.

ഇനിം മിണ്ടില്ലല്ലോ എന്നോട്...... അവൾ ചിണുങ്ങികൊണ്ട് ചോദിച്ചതും ഉപ്പ അവളെ കെട്ടിപിടിച്ചു.

നീയില്ലാതെ എങ്ങനെയാടി ഞാൻ ജീവിക്കുക. എനിക്ക് പറ്റോ അതിന്. നീ പോയപ്പോ മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും തോന്നി പോയെടി.

അങ്ങനെ ഒന്നും പറയല്ലേ ഉപ്പാ. ഉപ്പാനോട് പറഞ്ഞതൊക്കെ ഓർത്ത് ഓരോ നിമിഷവും നീറിപുകഞ്ഞ ഞാൻ ഇത് വരെ ജീവിച്ചത്.

അവൾ ഉപ്പാന്റെ നെഞ്ചോടു ചേർന്നു നിന്നു പറഞ്ഞു.

ഞാനിപ്പോഴും പുറത്ത് തന്നെയല്ലേ. ഉമ്മാന്റെ പരിഭവം നിറഞ്ഞ ശബ്ദം അവൾ കേട്ടു.
അവൾ ഉപ്പാന്റെ പിടി വിടാതെ ഉമ്മനെയും ചേർത്തു പിടിച്ചു. നിങ്ങൾ ഇല്ലാതെ എനിക്കൊരു ജീവിതം ഉണ്ടാകുമോ. ആരെങ്കിലും ഉപ്പന്ന് പറഞ്ഞു വന്നാൽ ഞാനങ്ങു പോകുമെന്ന കരുതിയിരിക്കുന്നെ നിങ്ങൾ. എന്നെ വേണ്ടാന്ന് പറഞ്ഞാലും ഞാൻ പോകുല മക്കളെ. നിങ്ങളേം കൊണ്ടേ പോകു.അവർ മൂന്ന് പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ടു നിന്നവരെയും.

അല്ല പോത്തേ അപ്പൊ ഞങ്ങളെ മറന്നുലെ
നീ. സമീർക്ക പരിഭവത്തോടെ മുഖം കോട്ടി.

ആർക്ക് വേണം നിങ്ങളെയൊക്കെ എനിക്കെ ഇപ്പൊ പുതിയ ഫാമിലിയൊക്കെ കിട്ടി കണ്ടില്ലേ. പഴയതൊക്കെ ഔട്ട്‌.

ഓഹ് എന്ന ആയിക്കോട്ടെ. പിന്നേ ഇസ്ലാമിയ  ട്രസ്റ്റിൽ പുതിയൊരു പരാതി കണ്ടു. ചവിട്ടി പുറത്താക്കിയ  ആരെയൊക്കെയോ തിരിച്ചെടുക്കണമെന്ന്. അക്കാര്യത്തിൽ എനിക്കും ഒന്ന് ആലോചിക്കണം.

ഇക്കാലത്തു ഒരു തമാശ പറയാനും പാടില്ലേ. ഇക്കാക്കാന്റെ പൊക കണ്ടേ ഞാൻ പോകുള്ളൂ. സത്യം. അപ്പൊ ആ പരാതി ഒന്ന് പരിഹരിച്ചെക്ക്.

എനിക്കൊന്ന് ആലോചിക്കണം....

ഞാനിപ്പോ പഴയ പോലെ അല്ലടാ. എന്റെ കെട്ടിയോന്റെ കയ്യിലെ പൂത്തകാശ് ആണ്. നമുക്ക് അടിച്ചു പൊളിക്കന്നെ.

എന്നാപ്പിന്നെ എപ്പോ തിരിച്ചെടുത്തുന്നു ചോദിച്ചപോരെ.

അപ്പൊ എന്റെ കാര്യത്തിലും ഒരു തീരുമാനം ആയി അല്ലെ ഫൈസി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ ചിരി എല്ലാരും ഏറ്റുപിടിച്ചു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

ഫൈസിയുടെ മനസ്സിൽ ഒരു ചോദ്യചിഹ്നം ഉയർന്നിരുന്നു. സമീർക്ക ഇവളെ ട്രസ്റ്റന്ന്  പുറത്താക്കിയെന്നോ .വിശ്വസിക്കാൻ പറ്റുന്നില്ല. അതിന് മാത്രം എന്ത് തെറ്റാണ് സഫു ചെയ്തത്.

സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു എല്ലാവരും പോയി. ഫൈസിയും ഷാൻ മാത്രം ആയി.

എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അറിഞ്ഞിട്ടും. അവൾ ഫൈസിയുടെ കയ്യിൽ ഒരടി കൊടുത്തു.

ടീ പിശാചേ നല്ല വേദനയുണ്ട്ട്ടോ.....

വേദനിക്കാൻ തന്നെ അല്ലേ തല്ലിയത്

നിന്നെ ഞാനിന്ന്...... അവളെ തല്ലാൻ നോക്കിയതും അവൾ ഓടി പോകാൻ നോക്കി. അവൻ കയ്യിൽ പിടിച്ചു വലിച്ചു അവളെ നെഞ്ചോടു ചേർത്തു.

ഹലോ ഞങ്ങളൊക്കെ ഇവിടുണ്ടേ. 
പോരാത്തതിന് പബ്ലിക് പ്ലേസ് ആണ്. ഷാൻ വിളിച്ചു പറഞ്ഞു.

അവർ ചമ്മലോടെ അവളെ വിട്ടു നിന്നു.

ഞാൻ പോട്ടെ എന്നാൽ ഷാൻ ഫൈസിയോട് യത്ര പറഞ്ഞു.

പിന്നെ സഫുന്റെ അടുത്തേക്ക് ചെന്നു.
പെണ്ണ് എന്ന് വെച്ചാൽ കിടപ്പറയിലെ ഒരുപകരണം എന്നെ ഇത് വരെ കണ്ടിട്ട് ഉള്ളൂ. ഞാൻ കണ്ടതും പരിജയപെട്ടതും എല്ലാം അങ്ങനെ ഉള്ളവരെയും ആണ്. ലണ്ടനിൽ ആണ് വളർന്നത്. അവിടത്തെ കൾച്ചർ കണ്ടു വളർന്നോണ്ടും ആയിരിക്കും ഇങ്ങനെ ആയി പോയത്.ആദ്യമായി പെണ്ണ് ഒരത്ഭുതം ആയി തോന്നിയത് നിന്നെ കണ്ടാണ്. സ്നേഹം കൊണ്ട് ആരെയും തോല്പിക്കാമെന്ന് പഠിച്ചതും നിന്നിലൂടെയാണ്. നീ നിന്റെ കുടുംബത്തോടും ഫൈസിയോടും കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ  പെണ്ണെന്ന എന്റെ മനോഭാവം പോലും മാറിപ്പോയി. ശരീരസുഖം മാത്രമല്ല ജീവിതം എന്നും നീ എന്നെ പഠിപ്പിച്ചു.  ശരീരം തളർന്നു ഇനി എഴുന്നേൽക്കില്ലെന്ന് പറഞ്ഞു ആക്സിഡന്റ് നാടകം കളിച്ചപ്പോൾ ഞാൻ ഫൈസിയോട് ചോദിച്ചു അവൾ ഇട്ടിട്ട് പോവ്വുകയല്ലേ ചെയ്യന്ന. അപ്പൊ അവൻ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. സ്നേഹം സത്യം ആണെങ്കിൽ അവിടെ കുറവുകൾക്ക് പ്രാധാന്യം ഇല്ലെന്ന്. എന്റെ സഫു സ്നേഹിക്കുന്നത് എന്റെ പണത്തെയും സൗന്ദര്യം നോക്കിയല്ലെന്നും. ശരിക്കും പറഞ്ഞാൽ കളിയാക്കി ചിരിക്കുകയാ ഞാൻ ചെയ്തത്. നീ വിട്ടിട്ട് പോകുമെന്ന് പറഞ്ഞ്.
എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് നീ വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അന്ന് ഞാൻ ഫൈസിക്ക് വാക്ക് കൊടുത്തത ഇതിന്ന് പകരം ആയി നിനക്ക് നിന്റെ കുടുംബവും തിരിച്ചു കൊടുക്കുമെന്ന്. ഞാൻ വാക്ക് പാലിച്ചു എല്ലാവരെയും തിരിച്ചു തന്നില്ലേ പോരാത്തതിന് വലിയൊരു ഫാമിലിയും കൂടെ തന്നിരിക്കുന്നു. സന്തോഷം ആയില്ലേ നിനക്ക്.പിന്നെ  ഇപ്പൊ ആഗ്രഹിക്കുണ്ട് ഒരു പെണ്ണ് കെട്ടി കുടുംബം ഒക്കെയായി ജീവിക്കാൻ. പെണ്ണെന്ന എന്റെ സങ്കൽപം മാറ്റി തന്നതിന് ഒരായിരം നന്ദി.

അവൾക്ക് അവൻ പറഞ്ഞ പാതിയും മനസ്സിൽ ആയില്ല. ഇവനാണോ എന്റെ കുടുംബം തിരിച്ചു തന്നത്. ആക്സിഡന്റ് ഡ്രാമയാന്നു ഇവനും അറിയാരുന്നോ. ആ ചിന്തകൾ ഒക്കെ മനസ്സിൽ വന്നു കൊണ്ടിരുന്നു.

ഞാൻ പോട്ടെ... രണ്ടാളും വരണം വീണ്ടും മുംബൈക്ക്. പ്രോബ്ലം കൊണ്ടല്ല. ഹണിമൂൺ ആഘോഷിക്കാൻ. പോട്ടെ ബഹൻ.

ആയിക്കോട്ടെ ബായ്. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി
അവൻ യാത്ര ചോദിച്ചു പോയി.

അവൾ ഫൈസിയെ നോക്കി.

അവന് ഇതിൽ എന്താ റോൾ എന്നല്ലേ ചിന്തിക്കുന്നത്. ഫൈസി ചോദിച്ചു. അവൾ തലയാട്ടി.

ഷാനും അവന്റെ ഉപ്പയും നിന്നെപ്പറ്റി വളരെ മോശമായ നിന്റെ ഉപ്പാപ്പനോട് പറഞ്ഞിരുന്നത്. സ്വത്തിന് വേണ്ടി അവകാശം പറഞ്ഞ അന്ന് വന്നതെന്നും പറഞ്ഞു. അതാ അവർ അങ്ങനെയൊക്കെ നിന്നോട് ഡിമാൻഡ് വെച്ചത്. നിന്നെ പറ്റി അറിഞ്ഞപ്പോൾ എല്ലാം കണ്ടപ്പോൾ ഷാൻ കാല് മാറി. നീ അവന്റെ ജീവനും കൂടി രക്ഷിച്ചപ്പോൾ അവൻ ഫ്ലാറ്റ്. നിന്നെ ചെക്കന് ഇഷ്ടം ആണെന്ന് ഡൌട്ട് ഇല്ലാതില്ല. എനിക്ക് അങ്ങനെയും ഫീൽ ചെയ്തു. അവൻ ഉപ്പാപ്പനോട് പോയി സത്യം ഒക്കെ പറഞ്ഞു. അതാണ്‌ നിന്റെ ഉപ്പാപ്പ ഉപ്പയോട് സത്യം പറഞ്ഞു കൊടുത്തത്.

ആ ആക്സിഡന്റ് കാര്യം അവനും കൂടി അറിഞ്ഞോണ്ട് ആയിരുന്നോ ഡ്രാമ.

യെസ്. നിന്നെ ഇതൊക്കെ അറിയിച്ചു നാട്ടിൽ എത്തിക്കാൻ ഒരാൾ കൂടി വേണ്ടേ. അത് കൊണ്ട് അവനെയും കൂട്ടി.

എല്ലാർക്കും വെച്ചിട്ടുണ്ട് ഞാൻ നോക്കിക്കോ. എന്നെ  കോമാളിയാക്കി എല്ലാരും കണ്ടു രസിക്കരുന്നു അല്ലെ. നിങ്ങളൊക്കെ പോട്ടെ ആ സാലി.... നോക്കിക്കോ അവന് ഞാൻ എട്ടിന്റെ പണി കൊടുത്തിരിക്കും.

ഏതായാലും ഇപ്പൊ എല്ലാവരും ഹാപ്പി ആയില്ലേ. അത് പോരെ എന്റെ സഫുട്ടിക്ക്. ബാക്കിയൊക്കെ വിട്ടു കള.

അവൾ സന്തോഷത്തോടെ തലയാട്ടി ഈ ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷം ഉണ്ടായിരുന്നു അവളെ മുഖത്ത്. . പിന്നെ അവൻ മെല്ലെ കാതിൽ പറഞ്ഞു. അപ്പൊ എല്ലാം ഹാപ്പി ആയല്ലോ ഇനി എനിക്ക് വീണ്ടും  മണിയറ ഒരുക്കലോ.

അവളുടെ നാണം കൊണ്ട് താഴ്ന്നു. ഈ ചിന്തയെ ഉള്ളൂ. പോയി പണി നോക്ക്. അവൾ വയറ്റിനിറ്റ് ഒരു കുത്തും കൊടുത്തു ഓടി.

നീ വാക്ക് തന്നതാ മറക്കണ്ട. ഇനി കണകുണാന്ന് വല്ലതും പറഞ്ഞു വന്നാൽ എന്റെ തനി സ്വഭാവം നീ അറിയും നോക്കിക്കോ.

അതിന് ഞാൻ ആയിട്ട് ഒന്നും ചെയ്യണ്ട. നിനക്ക് ശരിക്കുള്ള പണി വരാൻ പോന്നെ ഉള്ളൂ. അവൾ മനസ്സിൽ ഓർത്തു.

******
അവൾ ഫൈസിയുടെ വീട്ടിലേക്ക് ചെന്നു. എല്ലാവരും അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് ആ വീട്ടിലേക്ക് എത്തിയതും കല്യാണം കഴിഞ്ഞത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. അകത്തേക്ക് കയറാൻ നേരം ഫൈസി പറഞ്ഞു . ഇത് വരെ ഈ വീട്ടിൽ
നീ കയറിയത് ഒറ്റക്കായിരുന്നു. ഇന്ന് എന്റെ കൂടെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയയി എന്റെ പാതി ആയാണ് വിളിക്കുന്നത്. ജീവിതാവസാനം വരെ ഞാനുണ്ടാകും നിന്റെ കൂടെ. അവളെ നേർക്ക് കൈ നീട്ടി അവൻ. അവൾ അവന്റെ കയ്യിൽ  സന്തോഷത്തോടെ പിടിച്ചു. രണ്ടു പേരും ഒന്നിച്ചു വലതു കാൽ വെച്ചു അകത്തേക്ക് കയറി.
അകത്തേക്ക് കയറിയതും വലിയൊരു പട തന്നെ ഉണ്ടായിരുന്നു. എല്ലാവരും എത്തിയിരുന്നു സഫുവിനെ സ്വീകരിക്കാൻ. അവർ സഫുനെ കൂട്ടി അകത്തേക്ക് പോയി. പിന്നെ അവൻ കണ്ടില്ല അവളെ. കാണാൻ കുറെ ട്രൈ ചെയ്തു എല്ലാം ചീറ്റി പോയി. എല്ലാരും കൂടെ കളിയാക്കി കൊന്നത് മാത്രം മിച്ചം. രാത്രിയെങ്കിലും തനിച്ചു കിട്ടുമല്ലോ അങ്ങനെ ആശ്വസിച്ചു അവൻ റൂമിലേക്ക് പോയി. ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെ അവൻ തോന്നി. വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു അവന്. രാത്രി ഒൻപത്  മണി ആയപ്പോൾ അജുവും ഷാഹിദ് സാലിയും വന്നു.

നിങ്ങൾ എന്താ ഇപ്പൊ ഇവിടെ.

ഞങ്ങൾക്ക് വന്നൂടെ ഇവിടെ. എല്ലാവരും ഒന്നിച്ചു പറഞ്ഞു.

അതല്ല... പെട്ടന്ന്.... ഈ സമയത്തു കണ്ടോണ്ട്. എനിക്കിട്ട് എന്തെങ്കിലും പണിയാൻ ആണോ എല്ലാത്തിന്റെയും വരവ്. എല്ലാരേം മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ട്.

ഒന്നുല്യാ ഫൈസി ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ ആണല്ലോ. ഞങ്ങൾ ഫ്രണ്ട്സിന്റെ വക ചെറിയൊരു ട്രീറ്റ്‌ തരാന് കരുതി.പ്രത്യേകിച്ച് ഷാഹിദിന്. നിന്റെ മണിയറ ഒരുക്കാൻ അവന്ന്  വലിയ ആഗ്രഹം..

അവന്മാർ പറഞ്ഞത് കേട്ടു അവന്റെ കിളി മൊത്തം പോയി. ഷാഹിദിന് അമ്മാതിരി പണി അജുവും അവനും കൊടുത്തിരുന്നു. ഷാഹിദിനെ അന്ന് റൂമിൽ കേറാൻ വിട്ടില്ല പൂട്ടി താക്കോൽ എടുത്തു. താക്കോൽ ഒളിപ്പിച്ചു പോയത്. താക്കോൽ പരതി നടക്കാരുന്നു  അന്ന് രാത്രി മുഴുവൻ. അന്ന് രണ്ടു  മണിക്കോ  മറ്റോ ആണ് താക്കോൽ കിട്ടിയത്. സന അന്ന് തനിച്ചാണ് കിടന്നുറങ്ങിയത്. ഫൈസി അജുനെ നോക്കി. ഇവനായിരിക്കും ഒറ്റു കൊടുത്തത്‌ പന്നി. നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ടെടാ അവൻ അജുനെ നോക്കി. അജു കാണാത്ത പോലെ മേലോട്ട് നോക്കി നിന്നു.

അന്ന് അറിയാതെ പറ്റിപ്പോയി മുത്തേ. നീയൊന്ന് ക്ഷമിക്ക് ഫൈസി ക്ഷമപണത്തോടെ  പറഞ്ഞു.

എനിക്ക് അതിന് നിന്നോട് ദേഷ്യം ഒന്നും ഇല്ല. പകരം വീട്ടാൻ വന്നതും അല്ല. അതൊക്കെ ചങ്ക്‌സ് തമ്മിൽ സാധാരണയല്ലേ.

അതൊന്ന് വെച്ച് പറഞ്ഞത് അല്ലെന്ന് അവന്ന് തോന്നാതിരുന്നില്ല. അവൻ സംശയത്തോടെ മൂന്ന് പേരെയും നോക്കി.

ഞാൻ നിനക്ക് ഒരു ഗിഫ്റ്റ് കൊണ്ട് വന്നതാ. മാര്യേജ്ന് ഒന്നും തരാൻ പറ്റിയില്ല. അവൻ ഒരു പൊതി ഫൈസിക്ക് കൊടുത്തു. ഫൈസി തുറന്നു നോക്കി വൈറ്റ് ഷർട്ട്. അവൻ അതും പിടിച്ചു കണ്ണും മിഴിച്ചു ഷർട്ട് നോക്കി നിന്നു. എട്ടിന്റെ പണി ആണല്ലോ റബ്ബേ. എന്ന് ഇതിട്ടിനോ കലിപ്പ് ആകും. ആകെ സീൻ ആകും. ഇന്നത്തെ നൈറ്റ്‌ ഗോപി.

മോനിന്ന് ഇതിട്ട് മണിയറയിൽ പോയ മതി.

എന്തിനാടാ എന്നെ ഇങ്ങനെ കൊലക്ക് കൊടുക്കുന്നെ.

നീ എന്നോട് ചെയ്തതിന് ഞാൻ ആയോണ്ട് ഇത്രയേ തിരിച്ചു ചെയ്തുള്ളു.

അവൻ ഷർട്ട് അവിടെ ഇട്ടു.കൊന്നാലും ഇടില്ല മോനെ.

ഇടേണ്ട നീ ഇന്ന് റൂമിൽ കേറില്ല. ഞങ്ങൾ വിട്ടലല്ലേ പോകു.

മൂന്ന് തെണ്ടികളും കൂടി മുന്നിൽ കേറി നിന്നു.

അവസാനം അവനെകൊണ്ട് ഷർട്ട് ഇടീച്ചേ വിട്ടുള്ളു.

അവൾ വരുന്നെന്നു മുന്നേ റൂമിൽ പോയി മാറ്റാന്ന് കരുതണ്ട. അവൾ ഇപ്പൊ റൂമിലേക്ക് പോയി.

ആ ചാൻസ് പോയി. അവൻ നിരാശയോടെ ഓർത്തു. എന്റെ പൊന്ന് ഷർട്ടെ എന്ത് പാപ ഞാൻ നിന്നോട് ചെയ്‌തെന്ന് അറിയില്ല. അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ട് ഇല്ല. അഥവാ അറിയാതെ എന്തെങ്കിലും ചെയ്തിനെങ്കിൽ ഞാൻ കാൽ പിടിച്ചു മാപ്പ് പറയുന്നു. ഒരുപാട്  മോഹിച്ചു കാത്തിരുന്നു കിട്ടിയ രാത്രിയാണ്. കുളമാക്കരുത്. അങ്ങനെ ആണെങ്കിൽ നിന്നോട് എന്നും ഞാൻ  കടപ്പെട്ടിരിക്കും.

പിന്നിൽ നിന്നും പൊട്ടിച്ചിരി കേട്ടു. അവന്മാർ കളിയാക്കി ചിരിക്കുന്നത് ആണെന്ന് അറിഞ്ഞോണ്ട് തന്നെ തിരിഞ്ഞു നോക്കിയില്ല.  അവൻ വാതിൽ തുറന്നു അകത്തേക്ക് കയറി. അവന്റെ ഹൃദയം ക്രമാധീതമായി ഇടിക്കുന്നുണ്ടായിരുന്നു. ഇത് വരെ ഇല്ലാത്ത ഒരു പരവേശം. അവൻ റൂം മൊത്തം കണ്ണോടിച്ചു. അലങ്കാരം ഒന്നും ചെയ്തിരുന്നില്ല. അത് കൊണ്ട് വലിയ കാര്യം ഇല്ലെന്ന് ഇന്നലെ മനസ്സിലായത. അവന്മാർ പക്ഷേ റൂം മൊത്തം മുല്ലപ്പൂവും റോസ് കൊണ്ട് അലങ്കരിച്ചിരുന്നു. കയറുമ്പോൾ തന്നെ റൊമാന്റിക് ഫീൽ ഉണ്ട്. താങ്ക്സ് പറയില്ല മക്കളെ പിറകിൽ ചതി ഉണ്ടെങ്കിലോ. കുടിച്ച വെള്ളത്തിൽ വിശ്വസിച്ചു കൂടാ മൂന്നിനേയും. എന്തൊക്ക പണി ഈ റൂമിൽ ചെയ്തിട്ടുണ്ടെന്ന് അള്ളാക്ക് മാത്രം അറിയൂ. സഫു ജനൽ ചാരി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ തന്നെ ചെറുതായി ദേഷ്യം വന്നു. അവളോട് അന്ന് രാത്രി ഉടുത്ത സാരി ഉടുക്കണമെന്ന് പറഞ്ഞതാണ്. എന്നിട്ട് ഇട്ടിട്ട് വന്നതോ ഒരു ചുരിദാർ. അതും കണ്ടിട്ട് പഴയത് പോലെ തോന്നി. ഇവൾക്കെന്താ വട്ടായോ.

കാൽ പെരുമാറ്റം കേട്ടത് കൊണ്ടാകണം അവൾ തിരിഞ്ഞു നോക്കി. അവൻ ഞെട്ടി വിറച്ചു അവളെ തന്നെ നോക്കി. അൻസി അവന്റെ വായിൽ നിന്നും അവൻ പോലും അറിയാതെ വീണു. അവൾ നടന്നു വന്നു അവന്റെ മുന്നിൽ നിന്നു. ഫൈസിയുടെ ഉള്ളിൽ വൻ സ്ഫോടനം  തന്നെ നടക്കുന്നുണ്ടായിരുന്നു. അവൻ അവളെ അടിമുടി നോക്കി. ഞാൻ ആദ്യമായി കണ്ട വേഷം നോർത്തിന്ത്യൻ ടൈപ്പ് റെഡ് കളർ ചുരിദാർ. ആ ചുവപ്പ് ഷാൾ കൊണ്ട് കണ്ണുകൾ മാത്രം ഒഴിച്ച് ബാക്കി മൊത്തം ചുറ്റി വരിഞ്ഞിരുന്നു. ആ റെഡ് കളർന്റെ ഇടയിൽ തിളങ്ങുന്ന വെള്ളാരം കണ്ണുകൾ.

നീ...... നീയെന്താ ഇവിടെ അവൻ വിക്കി വിക്കി ചോദിച്ചു.

നിന്നെ കാണാൻ വന്നത്. നീ എന്നെ ആദ്യം കണ്ടത് ഈ വേഷത്തിൽ അല്ലെ. അവസാനം ആയും ഈ വേഷത്തിൽ കാണണമെന്ന് തോന്നി.

അവസാനം ആയോ..... എന്തൊക്കെയ ഈ പറയുന്നത്. നീ എന്തിനാ ഇവിടേക്ക് വന്നത്. എന്താ നിനക്ക് വേണ്ടത്.

നിനക്ക് എന്റെ മുഖം കാണണ്ടേ.

വേണ്ട..... ആ ചാപ്റ്റർ അവസാനിച്ചു കഴിഞ്ഞതാ ഇനി ഓപ്പൺ ചെയ്യണ്ട. ദയവു ചെയ്തു നീ ഇവിടെ നിന്നും ഒന്ന് പോയിതാ.

അവൾ മുഖത്ത് നിന്നും ഷാൾ അഴിച്ചു മാറ്റാൻ തുടങ്ങി. ഹൃദയമിടിപ്പോടെ  ഫൈസി അത് നോക്കി നിന്നു. ഷാൾ മുഴുവൻ അഴിച്ചു. ആ മുഖം കണ്ടതും അവൻ ഞെട്ടി പണ്ടാരം അടങ്ങി വായിൽ കൈ വെച്ചു നിന്നു.
സഫൂ..... നീ...... അൻസി

ഞാൻ തന്നെയാണ് നീ അന്വേഷിച്ചു നടക്കുന്ന അൻസി.

ഞാനൊരിക്കലും വിശ്വസിക്കില്ല. ഇത്.

അത് കൊണ്ട് തന്നെയാണ് ഞാനീ വേഷത്തിൽ വന്നത്. അവൾ കണ്ണിൽ നിന്നും ലെൻസ്‌ എടുത്തു മാറ്റി.

എന്തൊക്കെയാ ഇവിടെ നടക്കുന്നെ നീ എന്തിനാ ഈ വേഷം കെട്ടിയത്.

അവൾ പറയുന്നത് ഒക്കെ കേട്ടു അവൻ വിശ്വസിക്കാനാവാതെ ശില പോലെ നിന്നു.

ഒരു റെസ്പോണ്ട് കേൾക്കാത്തൊണ്ട്  അവൾ അവനെ തൊട്ട് വിളിച്ചു.

അവൻ അവളെ തന്നെ ഒന്ന് നോക്കി. പിന്നെ കരണം നോക്കി ഒറ്റയടി.
*****
അതെ സമയം പുറത്ത് കൂട്ടച്ചിരി  നടക്കുന്നുണ്ടായിരുന്നു. അജുവും ഷാഹിദ് തലകുത്തി നിന്നു ചിരിച്ചു. അവരെ ചിരി കണ്ടു സാലിക്കും  ചിരി വന്നു.

എന്നാലും ഫൈസി........ അവന്റെ ഫസ്റ്റ് നൈറ്റ്‌..... നമ്മളൊന്നും ചെയ്യാതെ തന്നെ കുളമായല്ലോ..... അജുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല.

ഫൈസി ഇപ്പൊ സഫുന്റെ കാൽ പിടിക്കുന്നുണ്ടാവും .നോക്കിക്കോ.ഷാഹിദ് പറഞ്ഞു.
അതെന്തിനാ കാൽ പിടിക്കുന്നെ.

ഫൈസിയുടെ സ്വഭാവം വെച്ചു എല്ലാം കേട്ടു കഴിഞ്ഞ കലിപ്പിൽ ആയിരിക്കും. ഇത്രയും നാൾ തന്നെ കളിപ്പിച്ചത്  അവളാണെന്  അറിയുമ്പോൾ കലിപ്പിൽ അവൾക്കിട്ട് ഒന്ന്  പൊട്ടിക്കും അതിനും ചാൻസ് ഉണ്ട്. ദേഷ്യം തണിയുമ്പോൾ  സഫുനോട് സോറി പറഞ്ഞു പിന്നെ പോകും. അവളെ സ്വഭാവം വെച്ചു ഫൈസിയെ കൊണ്ട് ക്ക ക്ഷ ണ്ണ എല്ലാം മൂക്ക് കൊണ്ട് വരപ്പിക്കും സഫു. ഇന്നത്തെ രാത്രി പോയി. സന്തോഷം ആയി. എനിക്കിട്ട് പണിതെന്ന് ഇരട്ടി പണി അവന് കിട്ടും.

എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല സഫുന്റെ  കാര്യം. ഇത്ര പൊട്ടി പെണ്ണാണ്  അവൾ. അൻസീറാ എന്ന സഫു. അജു സാലിയോട് യോട് പറഞ്ഞു.

ഫൈസിയും സഫുവും അവർ തമ്മിലുള്ള പ്രണയം ശരിക്കും പറഞ്ഞാൽ മുന്ജന്മ ബന്ധം ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിയേ അവളെ കണ്ണുകൾ മാത്രം അവൻ കണ്ടിട്ട് ഉള്ളൂ എന്നിട്ടും അവന്റെ ഹൃദയത്തിൽ കേറി പറ്റി. അവനും അവളും പരസ്പരം അറിയുക കൂടി ഇല്ല എന്നിട്ടും അവളെ വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ചത് ഫൈസിയാണ്. അവരുടെ കല്യാണം തന്നെ നോക്കിയേ അവർ പോലും അറിയാതെ ആഗ്രഹിക്കതെ നടന്നതാണ് . പ്രണയത്തിലൂടെ  വേർ പിരിഞ്ഞ അവരെ വിവാഹത്തിലൂടെ  വിധി വീണ്ടും ഒന്നിപ്പിച്ചു . ഇറ്റ്സ് എ മിറക്കിൾ.  സാലി പറയുന്നത് കേട്ടു അജുവും ഷാഹിദ് അത് ശരി വെച്ചു അവന്റെ അഭിപ്രായത്തോട് ചേർന്നു.

ഷാഹിദ് എന്തോ സീരിയസ് ആയി  ആലോചിച്ചു നിക്കുന്നത് അവർ കണ്ടു.
എന്താടാ കാര്യം

ടാ ശരിക്കും ഈ വൈറ്റ് ഷർട്ടിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ.

അവിടം പിന്നെ പൊട്ടിച്ചിരി മുഴങ്ങി.

അതേ സമയം മണിയറയിൽ.................
പറയുല മക്കളെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️.പറഞ്ഞാൽ തീരില്ല അത് കൊണ്ട. അപ്പൊ അവിടെ എന്ത നടക്കുന്നെ? സഫു ഫൈസിയോട് പറഞ്ഞ കണ്ണുകളുടെ  രഹസ്യം എന്താണ്? തേജ സഫു ബന്ധം എന്താണ്? ഇതൊക്കെ പറഞ്ഞു കൊണ്ട്   നമുക്ക് അടുത്ത പാർട്ടിൽ കാണാട്ടോ.

                         ........  തുടരും 

💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 93
                              ✍️safna kannur 
പെട്ടെന്നുള്ള ദേഷ്യത്തിന് തല്ലിപ്പോയി എന്റെ മുത്തല്ലേ...... പൊന്നല്ലേ...... ഒന്ന് ക്ഷമിക്കെടി.

നിനക്ക് ദേഷ്യം വരുമ്പോൾ തല്ലിപഠിക്കാൻ ഉള്ളതാണോ എന്റെ മോന്ത അവൾ മുഖം വീർപ്പിച്ചു പറഞ്ഞു.

നിന്റെ മോന്ത കാണുമ്പോൾ ആർക്കായാലും ഒന്ന് തല്ലാൻ തോന്നിപ്പോകും അതെന്റെ കുറ്റം ആണോ. ഞാനയോണ്ട് ഇത്രയേ ചെയ്തുള്ളു. അവൻ മെല്ലെ പിറുപിറുത്തു.

നീയിപ്പോ എന്താ പറഞ്ഞെ........ അവൾ കലിപ്പോടെ ചോദിച്ചു വീണ്ടും അവന്റെ അടുത്തേക്ക് വന്നു.

നിന്റെയീ സുന്ദരം ആയ മുഖത്ത് തല്ലിയതിന് ഒരായിരം സോറി പറയാരുന്നു. ഇപ്രാവശ്യം  ക്ഷമിക്ക് മുത്തേ   ഒന്നുമില്ലേലും നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ ഇന്ന്.

ഫസ്റ്റ്നൈറ്റ്‌ കോപ്പാണ്..... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. മിണ്ടാതെ പൊക്കോണം എന്റെ മുന്നിൽ നിന്നും.  അവൾ കവിളിൽ കൈ വെച്ചു ആാാാ...... നീറ്റലോടെ കയ്യെടുത്തു. എന്നാ അടിയടാ പിശാചെ  അടിച്ചത്.

നീ എന്നെ പറ്റിച്ചോണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. അറിഞ്ഞപ്പോ സഹിച്ചില്ല. കൺട്രോൾ പോയ്‌ തല്ലിപ്പോയി.

ആഹഹാ എന്തു നല്ല ന്യായീകരണം. നീ എന്നെ തെറ്റിധരിച്ചതല്ലേ അല്ലാതെ ഞാൻ വന്നു നിന്നോട് പറഞ്ഞോ എന്റെ പേര് അൻസിയാണെന്ന്.

ടീ കുറ്റം മുഴുവൻ എന്റേതാക്കാൻ നോക്കല്ലേ. ഒരു ബെഡിൽ ഒന്നിച്ചു കിടന്നു അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചാറ്റ് ചെയ്യുക. ഇടക്കിടക്ക് വോയിസ്‌ കേൾക്കണം പാട്ട് പാടിതരണം എന്നൊക്കെ പറഞ്ഞു  എന്നെകൊണ്ട് ബെഡിൽ നിന്നും എണീപ്പിച്ചു  റൂമിന് പുറത്ത് വരുത്തിക്കും. നിന്റെ മുന്നിൽ നിന്നും സംസാരിക്കാൻ മടിയായത് ഞാൻ പുറത്തു കൊതുക് കടിയും കൊണ്ട് ഇരിക്കും. അപ്പൊ നീ എന്നെ കൊരങ്ങ് കളിപ്പിക്കണ പോലെ കളിപ്പിച്ചു സുഖമായി ബെഡിൽ കിടക്കും. അതൊക്കെ ഓർത്തപ്പോൾ ചെറുതായി ദേഷ്യം വന്നു പോയി. ഇത് ലാസ്റ്റ് ഇനിയൊരിക്കലും എന്റെ മുത്തിനോട് ദേഷ്യപ്പെടില്ല.തല്ലുകയും ചെയ്യില്ല.

നിനക്ക് ഇനിയും ദേഷ്യം വരും  വീണ്ടും തല്ലുകയും ചെയ്യും. ബട്ട്‌..... ഐ ആം റിയലി സോറി. തല്ല് കൊള്ളാൻ എന്നെകിട്ടില്ല.

ഇനി തല്ലാൻ പോയിട്ട് തമാശക്ക് പോലും ദേഷ്യം പിടിക്കില്ല. പ്ലീസ്.... ഒന്ന് വിശ്വസിക്ക്.

അതിപ്പോ പറയും. പിന്നെ വാക്ക് മാറും. നിന്റെ വാക്കും പഴയചാക്കും കണക്കാ.ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യാൻ പോക്കാ.നാളെ തന്നെ വക്കീലിന്റെ അടുത്തേക്ക് പോകും.  നോക്കിക്കോ അതും പറഞ്ഞു അവൾ ബെഡിൽ ഒരു സൈഡിൽ പോയി പുതപ്പും പുതച്ചു കിടന്നു.

വീണ്ടും ഡിവോഴ്സോ...... അവൻ കിളി പോയ പോലെ അവളെയും നോക്കി നിന്നു. എന്റെ പൊന്ന് പടച്ചോനെ അനുഭവിച്ചതൊന്നും മതിയായില്ലേ ഇവൾക്ക്. ഇത് ഒരു വഴിക്കൊന്നും നടക്കൂല്ലന്ന തോന്നുന്നേ. അവൻ തലയിൽ കൈ വെച്ചു.

ടീ പോത്തേ നീയിപ്പോ എന്താ പറഞ്ഞെ

പറഞ്ഞത് കേട്ടില്ലാരുന്നോ.... ഇനി ഇംഗ്ലീഷിൽ പറയണോ....

ഇംഗ്ലീഷ് ആയാലും ശരി മലയാളം ആയാലും ശരി ഇനി ഡിവോഴ്സ് എന്ന വാക്ക് നിന്റെ വായിൽ നിന്നും കേട്ടാ ഞാൻ ആരാണെന്ന് ശരിക്കും നീയറിയും. പോട്ടേ പോട്ടെന്നു വെക്കുമ്പോ തലയിൽ കയറി നിരങ്ങുന്നോ.

പറഞ്ഞ നീ എന്ത് ചെയ്യും എന്നെ. എന്ന അതൊന്ന് കാണണമല്ലോ. അവൾ വെല്ലു വിളിക്കുന്ന പോലെ അവനെ നോക്കി.
നിന്നെ ഒഴിവാക്കി വേറെ നല്ലൊരുത്തനെ കെട്ടാൻ പോവാ ഞാൻ .......

അവൻ അവളുടെ പുതപ്പിൽ പിടിച്ചു ഒറ്റ വലി. പുതപ്പടക്കം അവൾ അവന്റെ അടുത്ത് എത്തി. അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ അവളുടെ മേലെ കൈ കുത്തി  നിന്നു. അവൾക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല.അവൻ രണ്ട് കയ്യും മുറുക്കെ പിടിച്ചു വെച്ചു.

കയ്യ് വിട് ഫൈസീ....

എന്താടി കോപ്പേ നീ പറഞ്ഞത്.... നിനക്ക് എന്നെ ഒഴിവാക്കി വേറെ കെട്ടണം അല്ലേ.

നിന്നെക്കാൾ നല്ലൊരുത്തനെ കെട്ടണം.അങ്ങനെ ആണ് പറഞ്ഞത് അവൾ ചെറു ചിരിയോടെ പറഞ്ഞു.

നീ വേറെ കെട്ടോ അവൻ കലിപ്പോടെ ഉച്ചത്തിൽ ചോദിച്ചു.

അവൾ അവന്റെ മുഖത്തേക്ക് ഇടം കണ്ണിട്ട്  നോക്കി. ദേഷ്യം കൊണ്ട് വിറക്കുണ്ട്. മുഖം ഒക്കെ ചുവന്നു തുടുത്തു. അവൾക്ക് ഉള്ളിൽ ചിരി പൊട്ടി വരുന്നുണ്ട് അവന്റെ മുഖം കാണുമ്പോൾ അത് പുറത്തു കാണിക്കാതെ പിടിച്ചു നിന്നു.

കെട്ടും. കെട്ടാതെ പിന്നെ........ ബാക്കി പറയുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പതിഞ്ഞിരുന്നു. അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു. അവൾ വേദന കൊണ്ട് പുളഞ്ഞു. കയ്യും പിടിച്ചു വെച്ചത് കൊണ്ട് ദയനീയമായി അവനെ നോക്കാനേ കഴിഞ്ഞുള്ളു. കുറച്ചു കഴിഞ്ഞു
അവൻ അവളെ വിട്ടു.

പോടാ പിശാചേ അവൾ അവനെ പിടിച്ചു തള്ളിമാറ്റി എണീറ്റു ഇരുന്നു.

എന്താടി ഇനി നിനക്ക് എന്നെ ഡിവോഴ്സ് ചെയ്യണോ.

ചുണ്ടിൽ നിന്നും ചോര കനിയുന്നുണ്ട്. കലിപ്പ് കേറി വന്നു. ചെയ്യും എന്ന് വാശിയോടെ പറയണമെന്നുണ്ട്. ഇനിയും അവന്റെ കയ്യിൽ നിന്നും ഇത് പോലെ പണി കിട്ടുന്ന് ഓർമ ഉള്ളോണ്ട് പറയാനുള്ളത് അവൾ വിഴുങ്ങി.ഈ വേദന തന്നെ സഹിക്കാൻ വയ്യ .വല്ലാത്ത നീറ്റൽ ഉണ്ട് ചുണ്ട് . അവനെ മുഖം കൂർപ്പിച്ചു നോക്കുക മാത്രം ചെയ്തു.

എന്താടി ഉണ്ടകണ്ണും ഉരുട്ടി നോക്കുന്നെ. ഇനി ഡിവോഴ്സ് എന്ന ഒരു വാക്ക് പറഞ്ഞാൽ അവളെ നേരെ ദേഷ്യത്തോടെ കൈ ചൂണ്ടിയെങ്കിലും പിന്നെ കൈ പിൻവലിച്ചു. അല്ലെങ്കിൽ വേണ്ട  നിന്നെ ഒഴിവാക്കി ഞാൻ വേറെ കെട്ടും ഇനി. അല്ല പിന്നെ. അവൻ നിസ്സാരഭാവത്തോടെ  പറഞ്ഞു.

അപ്പൊ തന്നെ നിന്നെയും അവളെയും കൊന്ന് ഞാൻ ജയിലിൽ പോകും. അവൾ അവന്റെ നേരെ കൈ ചൂണ്ടി കലിപ്പോടെ പറഞ്ഞു.

നിനക്ക് ഡിവോഴ്സ് ചെയ്യാം..... എനിക്ക് വേറെ കെട്ടാൻ പാടില്ല ഇതെന്ത് ന്യായം ആണ്. ഞാൻ വേറെ കെട്ടും. എനിക്കും വേണ്ടേ ഒരു കൂട്ട്.എന്നെ പൊന്നു പോലെ നോക്കുന്ന ഒരുത്തിയെ കണ്ടു പിടിച്ചു ഞാനും വേറെ കെട്ടും നോക്കിക്കോ 

ചാവനാണേലും ജീവിക്കാൻ ആണേലും ഒരു മിച്.അല്ലാതെ വേറെ പെണ്ണിനെ സ്വപ്നത്തിൽ പോലും കണ്ട കൊന്ന് കളയും ഞാൻ. അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

അവൻ അവളെ മുഖത്തേക്കും ഷർട്ടിലേക്കും നോക്കി.കണ്ണ് നിറഞ്ഞിരുന്നു അവളുടെ.  ദേഷ്യം കൊണ്ട് കലിപ്പോടെ ചെയ്തത് കൊണ്ട് അവൻ അവളെ അടുത്തേക്ക് ചാഞ്ഞിരുന്നു പോയിരുന്നു.

അവന്റെ മുഖത്ത് ഒരു പുഞ്ചിരിവിരിഞ്ഞു.

അപ്പൊ ഇഷ്ടം ഒക്കെ ഉണ്ടല്ലേ എന്നോട്.

അവൾ കയ്യെടുത്തു.മുഖം താഴ്ത്തി ഇരുന്നു.

അവൻ മുഖം പിടിച്ചു ഉയർത്തി. ഇത്രേ ഉള്ളോ എന്റെ തൊട്ടാവാടി. ഞാൻ ചുമ്മാ പറഞ്ഞതാടാ. വേറെ കെട്ടാൻ വേണ്ടിയാണോ ഈ സാഹസം ഒക്കെ കാണിച്ചു നിന്നെ സ്വന്തം ആക്കിയത്.

തമാശക്ക് ആണെങ്കിലും ഇങ്ങനൊന്നും പറയണ്ട .

എങ്ങനെ പറയണ്ടാന്നു അവൻ ചെറു ചിരിയോടെ ചോദിച്ചു .

നീ എന്റെയാ എന്റെ മാത്രം .എന്നേക്കാൾ കൂടുതലായി മറ്റാരും  നിന്നെ സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല.നീ സ്നേഹിക്കുന്നതും എനിക്കിഷ്ടം അല്ല .അതിനെഅസൂയയെന്നോ!  വിശ്വാസക്കുറവെന്നോ!
എന്ത്  വേണമെങ്കിലും പറഞ്ഞോ .നീ എന്റെയാ എന്റെ മാത്രം ആർക്കും വിട്ടു കൊടുക്കില്ല ഞാൻ .
അതും പറഞ്ഞു കരച്ചിലോടെ  അവനെ കെട്ടിപിടിച്ചു .

അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി  . അവൻ അവളെ കാതോരം മൊഴിഞ്ഞു .എന്റേത് മാത്രമായിഎന്നെ    മാത്രംസ്നേഹിക്കാൻ  നിനക്ക് കഴിയുമെങ്കിൽ എന്റെ മരണം വരെ ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാവും ilove u . love u  so much.......

ലവ് യൂ റ്റൂ 

അവൻ അവളെ അടർത്തി മാറ്റി .അവളെ ചുണ്ട് നോക്കി .വേദനിച്ചോ നിനക്ക് അവളെ ചുണ്ടിൽ മെല്ലെ തൊട്ട് കൊണ്ട് ചോദിച്ചു . 

അവൾ അവന്റെ വിരലിൽ ഒറ്റ കടി .

അവൻ പെട്ടന്ന് നിലവിളിച്ചു പോയി .

ആാാ ......ഉമ്മാ ......എന്റെ കൈ 

ഇത്രയേ എനിക്കും വേദനിച്ചുള്ളു .നല്ല സുഖം ആയിരുന്നില്ലേ കടി കിട്ടിയപ്പോൾ .

പോടീ പിശാചെ . നിന്നെ ഞാൻ ഇന്ന്..... അവൻ കൈ കുടഞ്ഞു കൊണ്ട്  അവളെ നേർക്ക് കയ്യോങ്ങി .

അവൾ അവനെ തള്ളി മാറ്റി പോകാൻ നോക്കിയതും അവൻ പിടിച്ചു വെച്ചു .
അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും സുബ്ഹി ബാങ്കിന്റെ തേനോഴുകും ഇശലുകൾ അവരുടെ കാതിൽ ഒഴുകി എത്തി. അവൾ അവനെ പിടിച്ചു ഒറ്റ തള്ള്.

പോയി നിസ്കരിക്കാൻ നോക്ക്. ബാങ്ക് കൊടുത്തു.

അവൻ അരിശത്തോടെ ബെഡിൽ ഒറ്റയടി . ഇത്ര പെട്ടന്ന് നേരം വെളുത്തോ.

പെട്ടന്ന് ഒന്നും അല്ല മുത്തേ. സുബ്ഹി ബാങ്ക് അതിന്റെ ടൈം തന്നെ കൊടുത്തേ.

എന്നാലും എന്റെ പൊന്നു സഫൂ എത്ര മണിക്കൂർ ആണ് ഞാനപ്പോ സോറി പറഞ്ഞു നിന്റെ പിന്നാലെ നടന്നത്.

ഇനി തല്ലുവാൻ കൈ പൊക്കുമ്പോ ഓർത്തോണം ഈ രാത്രി.

മറക്കാനോ..... ഈ രാത്രി..... ഈ ജന്മത്തിൽ മറക്കൂല മോളെ. ടീ കുറച്ചു കഴിഞ്ഞു എണീക്കാം. നീ വന്നു കിടക്ക്. അവൻ അവളെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണും ഉരുട്ടിയുള്ള നോട്ടം കണ്ടതും അവന്ന് മനസ്സിലായി എഴുന്നേൽക്കാതെ വേറെ വഴിയില്ല. അല്ലെങ്കിൽ ഇവൾ ഇപ്പോ നാഗവല്ലി  ആയി മാറും. ഇക്കാര്യത്തിൽ മാത്രം നോ രക്ഷ.അവൻ കയ്യിൽ നിന്നും വിട്ടു എണീറ്റിരുന്നു. ദേഷ്യം സങ്കടം ഒക്കെ അവന്ന് ഉണ്ടായിരുന്നു. അവളത് ശ്രദ്ധിക്കുകയും ചെയ്തു.
അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവൻ അവളെ തന്നെ നോക്കി ഇവൾ ഇതെന്ത് ഭാവിച്ച ഇനി.കടിച്ചതിന് പകരം തിരിച്ചു കടിച്ചു .ഇനി  കൊടുത്ത തല്ല് തിരിച്ചു തരാൻ ആയിരിക്കുമോ. 
അവൾ അവന്റെ നെറ്റിയിൽ വീണു കിടന്നമുടിയിഴകൾ മാടി ഒതുക്കി. അവന്റെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ ഒരു മുത്തം കൊടുത്തു.അവൻ കണ്ണുകൾ അടച്ചു. നെറ്റിയിൽ പതിഞ്ഞ കുളിർമ  തന്റെ മനസ്സിലേക്കുംപടർന്നിറങ്ങുന്നത് അവനറിഞ്ഞു. അവൾ പോയിട്ടും അവൻ അങ്ങനെതന്നെ കുറച്ചു സമയം ഇരുന്നു.

അവൾ നിസ്കരിച്ചു പ്രാർത്ഥിച്ചു കണ്ണ് തുറന്നതും കണ്ടത് തന്നെയും നോക്കി ഇരിക്കുന്ന ഫൈസിയെ ആണ്. അവൾ കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു.

ബൈക്കിന്റെ ചാവി വിരലിൽ കറക്കി കണ്ണ് കൊണ്ട് വരുന്നോന്ന് ചോദിച്ചു.

ചോദിക്കാനുണ്ടോ മോനെ അത് .എപ്പോ വന്നുന്നു നോക്കിയ പോരേ  പുഞ്ചിരിയോടെ പറഞ്ഞു  അവൾ വേഗം എണീറ്റു. റെഡിയായി വന്നു.

ബൈക്കിൽ അവനെയും ഇറുക്കെ പുണർന്നുകൊണ്ട് പോവ്വുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അവളുടെ. ഈ ലോകം തന്നെ തന്റെ കാൽച്ചുവട്ടിൽ ആണെന്ന് പോലും അവൾക്ക് തോന്നി .അവളുടെ ഫേവറൈറ്റ് പ്ലേസ് തന്നെ ആയിരുന്നു ബൈക്ക് നിർത്തിയത്.

അവൾ സംശയത്തോടെ അവനെ നോക്കി.
 പേടിക്കണ്ട ഇന്ന് പാറപ്പുറത്ത് കയറ്റില്ല. മഴ പെയ്തു ഫുൾ വഴുക്കൽ ആണ്. എനിക്ക് ഈ കാന്താരിയുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല അത് കൊണ്ട് ഇന്ന് നോ റിസ്ക് എടുക്കൽ. അവൾ ചെറു പുഞ്ചിരിയോടെ അവന്റെ കൈകൾക്കിടയിലൂടെ കയ്യിട്ട്   മെല്ലെ ആ കടത്തീരത്തിൽ കൂടി അവർ  നടന്നു. കരയെ തൊട്ടുണർത്തി പോകുന്ന തിരമാലകയുടെ ശബ്ദവും നേരം വെളുത്തു കലപില കൂട്ടുന്ന കിളികളുടെ കിളിനാദവും സാക്ഷി നിർത്തി പുലർകാലമഞ്ഞിലൂടെ പുതിയ സ്വപ്‌നങ്ങൾ നെയ്തുകൊണ്ട് അവർ നടന്നു . സൂര്യൻ പൊന്കിരണങ്ങൾ വീശി അവരെ ആശീർവദിക്കുന്നുണ്ടായിരുന്നു  അപ്പോൾ .

*********
 സാലി പറഞ്ഞത് കേട്ടു സമീർക്കക്കും ചിരി വന്നു.  അൻസിയാണ് സഫു എന്ന് ഇന്നലെ  ഫൈസിയോട് പറയുമെന്ന് പറഞ്ഞിരുന്നു. അത് എന്തായിന്ന് ചോദിക്കാനസാലിയെ വിളിച്ചത്. സാലി പറഞ്ഞത്  മുഴുവൻ  സമീർ അൻസിയോട്  പറഞ്ഞു കൊടുത്തു.

ഇതൊക്കെ എപ്പോ സംഭവിച്ചു സമീറെ. എന്നിട്ട് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ.

സമീറും അൻസിയും ഞെട്ടി തിരിഞ്ഞു നോക്കി. സഫുന്റെ ഉപ്പ.

സമീറെ ഇനി കള്ളം പറയണ്ട. എല്ലാം കേട്ടു. സഫുനെ ട്രസ്റ്റ്ന്ന് പുറത്താക്കിയത് എന്തിനാന്ന് ചോദിക്കാന വന്നത്. ഇപ്പൊ നോക്കുമ്പോൾ ഇതും. എന്തൊക്കയാ ഞാനറിയാതെ ഇവിടെ നടക്കുന്നെ. സഫു വീണ്ടും എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ.

അളിയൻ അറിയാത്ത കുറേ കാര്യം ഉണ്ട്.
നമ്മളെ സഫുന് ഇടക്ക് ഒരു ബാധ കേറി. വെറും ബാധയല്ല കൊടും ഭീകരമായ ബാധ.

തമാശവിട്ടു കാര്യം പറയുന്നുണ്ടോ നീ.

ഹ പറയന്നെ. തിരക്ക് കൂട്ടല്ലേ.പറയാം .അവൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരിക്കലും ഓർമിപ്പിക്കല്ലെന്ന് പറയുന്ന ഒരു പാസ്ററ് അവൾക്ക് ഉണ്ടായിരുന്നു . ഇന്ന് എല്ലാർക്കും അറിയുന്ന ബുദ്ധിയും പക്വതയും ഉള്ള സഫു ആയിരുന്നില്ല മുൻപ് .എട്ടും പൊട്ടും തിരിയാത്ത മെച്യുരിറ്റി എന്നൊന്ന്   ഏഴയലത്തു കൂടി പോകാത്ത ഒരു പൊട്ടിപ്പെണ്ണായ  ആർക്കും അറിയാത്ത ഒരു വായാടി  സഫു കൂടി ഉണ്ടായിരുന്നു. തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല .നമ്മുടെ സഫുനും പറ്റി അങ്ങനെയൊരു ചെറിയ തെറ്റ് ........

                                      .......... തുടരും .
💕മിഴികൾ പറഞ്ഞ പ്രണയം 💕
                                        ✍️safna kannur
Part 94

തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല .നമ്മുടെ സഫുനും പറ്റി ചെറിയൊരു തെറ്റ് .കൗമാര പ്രായത്തിൽ എല്ലാർക്കും പറ്റാവുന്ന ഒരു ചെറിയ തെറ്റ്. എട്ടും പൊട്ടും തിരിയാത്ത മെച്യുരിറ്റി എന്നൊന്ന്   ഏഴയലത്തു കൂടി പോകാത്ത  ആർക്കും അറിയാത്ത പൊട്ടിപെണ്ണായ ഒരു സഫു കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ വെക്കേഷൻ ടൈം ആയിരുന്നു സംഭവം
അവൾ ഇടക്കിടക്ക് സനയുടെ വീട്ടിൽ പോകാറുള്ളത് അറിയാലോ. വെറുതെ പോകുന്നതല്ല അത്. Tv കാണാൻ ആയിരുന്നു പോയത്. സീരിയൽ കാണൽ ആയിരുന്നു അവിടെ മെയിൻ പണി. അതും ഹിന്ദി സീരിയൽ. അതിന്റെ കൂടെ ഫാഷൻ മോഡലിംഗിനെ കുറിച്ചുള്ള tv പരിപാടികളും. ഒരിക്കൽ ഞാൻ സനയുടെ വീട്ടിൽ പോയപ്പോൾ  ഏതോ ഒരു മോഡലിങ്ങ് മാഗസിൻ കയ്യിൽ പിടിച്ചു ഇവളും  സനയും അവിടെ ഇരുന്നു സീരിയലും കണ്ട് വർത്തമാനം പറഞ്ഞിരിക്കുന്നതാണ് കണ്ടത്. അന്നേരത്തു എനിക്കെന്തോ വല്ലാത്ത ദേഷ്യം ആയിരുന്നു വന്നത്. അപ്പൊ തന്നെ കുറേ വഴക്ക് പറഞ്ഞു. അവളാണെങ്കിൽ കരഞ്ഞു സീൻ ആക്കി. വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോ കണ്ടു ഇവിടെ വന്നിരുന്നു കണ്ടു പോയതാ. വീട്ടിൽ എനിക്ക് ഫോണോ ടീവിയോ ഇല്ലാത്തോണ്ട് അല്ലേ... ഇപ്പൊ വെക്കേഷൻ  അല്ലേ... എന്നൊക്കെ സങ്കടം പറഞ്ഞപ്പോ എനിക്കും എന്തോപോലെ ആയിപോയി. അവൾ ഇന്ന് വരെ ഒരാഗ്രഹവും പറഞ്ഞുകേട്ടിട്ടില്ല. എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു ചടപ്പായി എനിക്കും . അന്ന് രാത്രി തന്നെ ഞാനവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. അന്നേരം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാരുന്നു അവൾ. അത്യാവശ്യം ഉപയോഗിക്കാവുന്ന് പ്രത്യേകം ഉപദേശം ഒക്കെ കൊടുത്തിട്ട ഫോൺ കൊടുത്തത്.പക്ഷെ ഫോൺ കിട്ടിയ ശേഷം പതിയെ അവളാകെ മാറാൻ തുടങ്ങിയിരുന്നു. ഫോണിൽ തന്നെ ഫുൾ ടൈം. ഒരു മിനിറ്റ് ടൈം കിട്ടിയാൽ അപ്പൊ തുടങ്ങും ഫോണിൽ കുത്താൻ. ഇരിക്കുന്നിടത്തും നില്കുന്നിടത്തും തിന്നുന്നിടത്തും  കിടക്കുന്നിടത്തും എല്ലാം അവളുടെ കയ്യിൽ ഫോൺ ഉണ്ടാകും .ആ ഫോൺ താഴെ വെക്കുന്നത് തന്നെ ആരും കണ്ടിട്ടില്ല .ഫോൺ യൂസ് കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു പക്ഷേ അവളിലുള്ള എന്റെ വിശ്വാസം കൊണ്ട് ഞാനത് കാര്യമായി എടുത്തില്ല. അവളൊരിക്കലും തെറ്റ് ചെയ്യില്ല എന്നെനിക് പൂർണ്ണ വിശ്വാസം ആയിരുന്നു. അൻസി പ്രഗ്നന്റ് ആയ ടൈം ആയിരുന്നു അപ്പൊ. അവൾക്ക് ആ സമയം  ട്രസ്റ്റിന്റെ ഭാഗം ആയി പാവപെട്ട കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്ന പ്രോഗ്രാം ഉണ്ടായിരുന്നു.  വോമിറ്റിങ് ഒക്കെ കാരണം അവൾ ഒഴിഞ്ഞു. എനിക്ക് ആണേൽ ആ സമയത്ത് മറ്റൊരാളെ തപ്പിയിട്ട് കിട്ടിയതും ഇല്ല. അപ്പോഴാ സഫുനെ ഓർമ്മ വന്നത്. പഠിക്കാൻ മിടുക്കിയായ ഇവൾക്ക്  പഠിപ്പിക്കാനും കഴിയും. അതോണ്ട് അൻസിക്ക് പകരം സഫുനെ അയക്കാൻ ഞാൻ തീരുമാനിച്ചു. അൻസിയുടെ വീടിന് അടുത്തയോണ്ട് അവിടെ താമസിച്ചു പോയി വരട്ടേന്ന് കരുതി. ഞാൻ ട്രസ്റ്റ് കാര്യവും ബിസിനസ്  ഒക്കെയായി തിരക്കിൽ ആവുകയും ചെയ്തു. ഇതിനിടയിൽ ഒരിക്കൽ എന്റെ ഒരു ഫ്രണ്ടിന്റെ അനിയനും ഫൈസിയും തമ്മിൽ ഒരു ചെറിയ തല്ലുണ്ടായി .രണ്ടാളും  എനിക്ക് വേണ്ടപ്പെട്ടവർ ആയോണ്ട് എന്റെ മുന്നിൽതന്നെ എത്തി പ്രശ്നം. അന്വേഷിച്ചപ്പോ അറിഞ്ഞ കാര്യം കേട്ട് ഞെട്ടിപ്പോയി. നമ്മുടെ സഫുന്റെ  പേരും പറഞ്ഞ തല്ലെന്ന്. ഇതൊക്കെ ചോദിക്കാൻ സഫുനെ കാണാൻ ചെന്ന ഞാൻ കണ്ടത്  പൂച്ചകണ്ണും മൂക്കുത്തിയും ഒക്കെ അണിഞ്ഞു നല്ല മോഡേൺ നോർത്തിന്ത്യൻ ലുക്കിൽ ഏതോ മോഡലിങ്ങ് ചെയ്യുന്ന പോലെ ഡ്രസിങ് ചെയ്തിരുന്ന പെൺകുട്ടിയെ ആയിരുന്നു. നമ്മുടെ സഫു ആണെന്ന് പോലും മനസ്സിലാക്കാൻ പറ്റിയില്ല ഒരു നിമിഷത്തേക്ക്. അവൾക്ക് എന്താ പറ്റിയെന്നു അറിയാനായിരുന്നു പിന്നീട് ഞാനും സാലിയും അന്വേഷിച്ചിറങ്ങിയത്. അങ്ങനെ അവളെ ഫോൺ ചെക്ക് ചെയ്ത എനിക്ക് വീണ്ടും ഞെട്ടൽ ആയിരുന്നു.ഫോൺ മുഴുവൻ ഒരു രജ്‌വീർ സിങ്ങിന്റെ പിക്, വീഡിയോസ്, ഇന്റർവ്യൂ വീഡിയോ. വാട്സ് അപ്പ്‌ സ്റ്റാറ്റസ് പ്രൊഫൈൽ പിക്, എന്തിന് അവളുടെ fb യിൽ ആണെങ്കിലും ഇതന്നെ അവസ്ഥ. അവന്റെ സീരിയലും മോഡലിങ്ങ് ലൈഫും ഇന്റർവ്യൂസും എല്ലാം കണ്ടു പെണ്ണിന് വട്ടായെന്ന് ഫോൺ കണ്ടപ്പോ എനിക്ക് മനസ്സിലായി.  അതിനിടക്ക് ആണ് fb.യിൽ വന്ന മെസ്സേജ്  ഞാൻ കണ്ടത്. അതിൽ പലതും അവൾക്ക് പല ഫാഷൻ ബ്രാൻഡുകളുടെയും മോഡൽ ആവാൻ ഒരാൾ കൊടുത്ത ചാൻസ് ആയിരുന്നു.  അവന്റെയും സഫുവിന്റെയും ക്ലോസ് ആയിട്ടുള്ള  ചാറ്റും സഫുന്റെ മാറ്റവും.. ഫൈസിയുമായുള്ള പ്രോബ്ലം.. എല്ലാം കൊണ്ട് എനിക്ക് തലക്ക് വട്ടു പിടിക്കുന്ന പോലെ തോന്നി. കേറിവന്ന ദേശ്യത്തിൽ ഞാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നവൾ ആദ്യമായി എന്നോട് എതിർത്തു സംസാരിച്ചു. "എനിക്കിഷ്ടം ഉള്ളത് ഞാൻ ചെയ്യും.."ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.അന്നേരം കയ്യിൽ കിട്ടിയത് ബെൽട്ട് ആയിരുന്നു. അരിശം തീരാതെ നിയന്ത്രണം നഷ്ടപെട്ട ഞാൻ  അവളെ തല്ലി. സാലിയൊക്കെ വന്നു പിടിച്ചു മാറ്റി. പിന്നേ അവളെ അവിടെ എനിക്ക് നിർത്താൻ തോന്നിയതുമില്ല. അന്ന് രാത്രി തന്നെ അവളെ ഇവിടേക്ക് കൂട്ടി കൊണ്ടുവന്നു. അന്നേരത്തെ കലിപ്പിൽ അവളെ തല്ലിപോയെങ്കിലും പ്രോബ്ലം അവിടെയൊന്നും തീരില്ലെന്ന് എനിക്കറിയാമായിരുന്നു.  സഫുവിന്റെ മൈൻഡ് മൊത്തം സീരിയലും...രാജ്‌വീറും...മോഡലിംഗും.. ആയിരുന്നു. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ്‌ വെക്കേണ്ടിയിരുന്നു. അതോണ്ട് ഫൈസിയുടെ പ്രോബ്ലം ആദ്യം പരിഹരിക്കാൻ തീരുമാനിച്ചു.
അന്വേഷിച്ചറിഞ്ഞപ്പോൾ ഫൈസി സഫുവിന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല എന്നുറപ്പായിരുന്നു. അൻസിയും സഫുവും ഡ്രസ്സ്‌ എടുക്കാൻ പോയപ്പോഴാ ആദ്യമായി ഫൈസി സഫുനെ കാണുന്നത്. അവിടെ വെച്ചു ആരോ അൻസിയെ വിളിച്ചതിന് പകരം ഇവൾ വിളി കേട്ടു. ഫൈസി ഇവളെ പേര് അൻസിയാണെന്ന് തെറ്റിധരിച്ചു. അവൻ പിന്നേ ഇവളെ പിറകെ കറങ്ങി നടന്നു.  ഒടുവിൽ ട്രസ്റ്റ് വരെ എത്തി. പക്ഷെ അവിടെയും അൻസിയുടെ പേര് ആയിരുന്നു. അൻസിയുടെ ഐ.ഡി ബാഡ്ജ് പരിപാടിക്ക് വേണ്ടി അവൾ ഉപയോഗിച്ചതു കൂടിയായപ്പോൾ  ഫൈസിയുടെ മുന്നിൽ എല്ലാ അർത്ഥത്തിലും സഫു അൻസിയായി മാറി. മോഡലിംഗ് ചെയ്യാനുള്ള അതിയായ മോഹം കാരണം അവളെ കോലം മൊത്തം  മാറിയിരുന്നല്ലോ.. അത് കൊണ്ട് ഫൈസിയുടെ മുന്നിൽ സഫു പൂർണമായും വേറൊരാൾ ആയിരുന്നു. പിന്നെ ഹാരിസിന് ആണെങ്കിൽ ഇവളെക്കുറിച്ചു പറയാൻ നൂറുനാവാണ്.  സഫുവെന്ന് വെച്ച ജീവനാണ്. മാത്രവുമല്ല ഫൈസി സ്നേഹിക്കുന്നത് സഫുനെ ആണെന്ന് അറിഞ്ഞാൽ പുകിൽ വേറെയും ഉണ്ടാകും. ആയിഷയുടെ അവസ്ഥ അറിയുന്നതുകൊണ്ട് എനിക്ക് ഒരിക്കലും ആ ബന്ധം അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. 

അതുകൊണ്ട് ഞാൻ അവരെ തമ്മിൽ പിരിക്കാൻ തന്നെ തീരുമാനിച്ചു. അവൻ തന്ന ലെറ്റർ ഞാൻ വാങ്ങി അവൾക്ക് കൊടുത്തെന്നു ആ ചെറുക്കനെ കൊണ്ട് കള്ളം പറയിപ്പിച്ചു. രണ്ടു പേരെയും അവർ പോലും അറിയാതെ പിരിച്ചു രണ്ടു വഴിക്കാക്കി. അവളെ പേര് പോലും ആ പ്രോബ്ലത്തിൽ പുറത്തേക്  വരാതിരിക്കാൻ ഞാൻ നന്നായി ശ്രദ്ധിച്ചിരുന്നു. സാലിയോടും പറഞ്ഞു സഫു ഒന്നും അറിയേണ്ടെന്ന്. അതോടെ ആ ചാപ്റ്റർ അവിടെ തീർന്നു. അല്ല തീർത്തു.

പക്ഷെ അന്നത്തെ ബീച്ചിൽ ഉണ്ടായ തല്ല് കേസ് കാരണം സഫുനെ പലർക്കും അറിയാൻ തുടങ്ങി. ട്രസ്റ്റിന്റെ ഒരു മെമ്പർ പ്രണയത്തിന്റെ പേരും പറഞ്ഞു പബ്ലിക് ആയി തല്ല് കൂടിയതും എല്ലാം കൂടി ഓരോരുത്തർ അവളെ കുറിച്ച്  മോശം ആയ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. ട്രസ്റ്റിൽ സഫു ഉള്ളിടത്തോളം ആ പ്രശ്നം വീണ്ടും പൊങ്ങി വരികയെ ഉള്ളു. അവൾ ഫൈസിയെ പറ്റി അറിയാനും സാധ്യത കൂടും, അത്കൊണ്ട് അവളെ ഞാൻ അവിടത്തെ നിയമം തെറ്റിച്ചെന്നും പറഞ്ഞു ട്രസ്റ്റിൽ നിന്നു തന്നെ പുറത്താക്കി. ദീനീപരമായും അവൾ ചെയ്ത തെറ്റിന് കാരണം പറഞ്ഞു . മോഡലിങ്ങ് രംഗത്തേക് പോയതും വസ്ത്രരീതിയിൽ വന്ന മാറ്റങ്ങളും അവളോട് കാരണമായി പറഞ്ഞു. ആ ചാപ്റ്റർ ക്ലോസ് ചെയ്തു. എന്തുകൊണ്ടോ ഒരു കണക്കിന് ഫൈസി അന്ന് ബീച്ചിൽ വച്ച് തല്ലുണ്ടാക്കിയത് നന്നായി. അല്ലെങ്കിൽ ഒരു ഫ്രോഡിന്റെ വലയിൽ അന്ന് അവൾ വീണു പോയേനെ. ഒരുപക്ഷെ നമ്മുടെ  സഫുനെ  എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്യുമായിരുന്നു. ഫൈസി അന്ന് തല്ലുണ്ടാക്കിയതിൽ അവനോടുള്ള കടപ്പാട് പറഞ്ഞാലും തീരാത്തതാണ്. അവൻ പോലും അറിയാതെ അവൻ അവളെ വലിയൊരു ട്രാപ്പിൽ നിന്നും രക്ഷപ്പെടുത്തുക ആയിരുന്നു. ബീച്ചിൽ വച്ചു തല്ലുണ്ടായില്ലേ അതിന്റെ പിറ്റേന്ന് ആയിരുന്നു സഫു ആ ഫ്രോഡുമായി മീറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത്  തല്ലുണ്ടായത് കൊണ്ട് പ്രോബ്ലമായി ഞാൻ ഇടപെട്ടു അവരുടെ മീറ്റിങ്ങും മുടങ്ങി. ഇല്ലെങ്കിൽ റബ്ബേ.. ആലോചിക്കാൻ പോലും വയ്യ ഇപ്പോഴും.

ശരിക്കും സഫുന് എന്താ  സംഭവിച്ചത്.ആരാണവൻ . അവനെന്തിന് സഫുവിന്റെ പിന്നാലെ നടന്നത് .

"എന്റെ പടച്ചോനെ രാവിലെ തന്നെ എന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞു സീൻ ഇടാണല്ലൊ സമീർക്ക.

എല്ലാരും തിരിഞ്ഞു നോക്കി സഫു കയ്യും കെട്ടി എന്താണെന്ന ഭാവത്തിൽ എല്ലാരേം നോക്കി നിൽക്കുന്നു .ഫൈസിയും ഉണ്ട് കൂടെ .

"എന്റെ സഫു കുറച്ചു കഴിഞ്ഞു വന്നൂടാരുന്നോ  നിന്റെ ലീലാവിലാസങ്ങൾ  പറഞ്ഞു തരുവായിരുന്നു സമീർ.

'കേട്ടു..എല്ലാം..അതേയ് ഇത് എന്റെ സ്റ്റോറി അല്ലെ. അപ്പൊ ബാക്കി ഞാൻ പറഞ്ഞു തരാം. സഫു പറഞ്ഞു.

"ഞാൻ പറഞ്ഞു തരാം .ഇല്ലെങ്കിലേ ആ എ.സി.പി കാരനെ പൊക്കി പറഞ്ഞു ഇവൾ മറ്റേ കവിളിലും തല്ല് വാങ്ങിക്കും.
ഫൈസി പറഞ്ഞത് കേട്ടു അവൾ അവനെ നോക്കി ഇളിച്ചു കൊടുത്തു.

'അസൂയ.. സമീർക്ക അസൂയയാണ്...... നമ്മൾ ആ മൊഞ്ചനെ വർണ്ണിച്ചു പറഞ്ഞത് മൂപ്പർക്ക്  അത്ര പിടിച്ചില്ല.

സമീർ പൊട്ടിച്ചിരിച്ചു..
"എന്താ ഫൈസി അസൂയ ആണോ .

'എന്തിന് ഈ കോപ്പ് ഒരുമാതിരി എക്സ്പ്രഷൻ  ഇട്ടപ്പോ ചുമ്മാ ഒന്ന് ആക്ട് ചെയ്തതല്ലേ...

'ഓഹ്..... വിശ്വസിച്ചേക്  സമീർക്ക.
അവൾ ഫൈസിയെ ഒരുമാതിരി ആക്കി കൊണ്ട്  പറഞ്ഞു .

"സമീർക്ക എനിക്കൊന്നു കാണാൻ പറ്റോ ആ മുതലിനെ. ഇവളുടെ ബെസ്റ്റി എ.സി.പി സർ നെ.

'അവനിപ്പോ അവന്റെ നാട്ടിൽ ആണ്. തിരിച്ചു വരികയാണെങ്കിൽ പരിചയപ്പെടുത്തിതരാം. അല്ലെങ്കിലും അവനെ എനിക്കും ഒന്ന് കാണണം എന്നുണ്ട്. ഇവളെ നന്നാക്കാന അവന്റെ അടുത്തേക്ക് അയച്ചത് എന്നിട്ടോ വളരെ നന്നാക്കി തിരിച്ചു തന്നെ. അന്നേ വിചാരിച്ചതാ ഒന്ന് അവനിട്ടു  പൊട്ടിക്കണമെന്ന്.

"ഓഹ് ഇതിപ്പോ പറഞ്ഞു പറഞ്ഞു എല്ലാരും  ആന്ധമാൻ ദ്വീപിൽ എത്തിയല്ലോ. ആരായാലും സാരമില്ല ഒന്ന് വേഗം പറയുന്നുണ്ടോ ബാക്കി.
ഉപ്പ ക്ഷമകെട്ട് എല്ലാരോടും ആയി  പറഞ്ഞു .

സഫു വാ തുറക്കുന്നതിന് മുന്നേ സമീർ പറഞ്ഞു തുടങ്ങി.

അട്ട്രാക്ഷൻ.. കൗതുകം ഉള്ള എന്തിനോടും തോന്നുന്ന അട്രാക്ഷൻ. അതായിരുന്നു അവൾക്ക് പറ്റിയ തെറ്റ്. അവൾക്ക് ഒരു സ്വഭാവം ഉണ്ട്. എന്തിനോടെങ്കിലും ഇഷ്ടം തോന്നിയ അതാണ്‌ പിന്നെ അവളുടെ ലോകം. അതിപ്പോ സ്റ്റഡി ആയാലും ടീവി കാണൽ ആയാലും വായന ആയാലും ഗെയിം ആയാലും എന്ത് തന്നെ ആയാലുംഅതിൽ മുഴുകി ഇരുന്ന് അങ്ങ് അഡിക്റ്റ് ആയപോലെ ആകും. അത് തന്നെ ആയിരുന്നു രൺവീർനെ കണ്ടപ്പോഴും സംഭവിച്ചത്.  സീരിയൽ നിന്നും മോഡലിങ്ങിൽ നിന്നും ലൈഫ് വെട്ടിപ്പിടിച്ച ഒരാളാണ് രൺവീർ . അവൾക്ക് യാദൃശ്യികം ആയി കിട്ടിയ ഒരു മാഗ്സനിൽ നിന്നും ആണ് ആദ്യം ആയി രൺവീറിനെ പരിജയം. അവന്റെ ഇന്റർവ്യൂവും ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ അവനോട് തോന്നിയ ആരാധന.   ആദ്യം ആയി ഇത്രയുമധികം സ്പാർക് ഉണ്ടാക്കിയ ആൾ അയാളെ കുറിച്ചും ആളുടെ സീരിയൽ സ്റ്റോറിയെക്കുറിച്ചും മോഡലിങ്ങ് ലൈഫിനെ പറ്റിയും എല്ലാം അറിയാനുള്ള ക്യുരിയോസിറ്റി. അവൾ പോലും അറിയാതെ അവളതിന്റെ ഭാഗം ആയി മാറി. അവളെ മനസ്സിൽ ഉള്ള ഹീറോയുടെയും റോൾമോഡലിന്റെയും രൂപം അവൾ രജ്‌വീർ സിങ്ങിൽ കണ്ടു. എന്നോട് തമാശക്ക് പറയൽ ഉണ്ടാരുന്നു പോയി സിക്സ് പാക്ക് ഒക്കെ ആക്കിക്കോടെ . ഇതൊക്കെ എന്ത് ബോഡിയാണോ ആ രാജ്‌വീറിനെ കണ്ടു പഠിക്കു...സ്റ്റൈൽ.. എന്നൊക്കെ...ഞാൻ കെട്ടുന്നുവെങ്കിൽ രജ്‌വീറിനെ പോലെ സിക്സ് പാക്ക്..ആറ്റിട്യൂട്.. ഒക്കെയുള്ള ഒരുത്തനെ കെട്ടുന്നു ഒക്കെ. അതൊക്കെ ഒരു തമാശ ആയി ഞാനും കണ്ടുള്ളു. പിന്നെ ആരാധന എപ്പോഴോ തലേൽ കേറി അവളെ തന്നെ മാറ്റി മറിച്ചു. അവന്റെ ഇന്റർവ്യൂസ് അവൻ അഭിനയിക്കുന്ന സീരിയൽ വീഡിയോസ്  ഒന്നുവിടാതെ  നോട്ട് ചെയ്ത് കാണലായി അവളുടെ   ലോകം. കണ്ട സീരിയൽ തന്നെ റിപ്പീറ്റ് അടിച്ചു കാണും. അവന്റെ മോഡൽ ഷോസ്. ഇന്റർവ്യൂ എല്ലാം വിടാതെ കാണും. അവന്റെ ഏതോ ഒരു സീരിയൽ ഹീറോയിൻ അവളെ മനസ്സിൽ കേറി. ആ ഹീറോയിൻ പോലെ പോലെ വേഷം കെട്ടാൻ തുടങ്ങി. അവന്റെ ഡ്രീം പാർട്ണർ പോലെ  മോഡേൺ നോർത്തിധ്യൻ ടൈപ്പ് ഡ്രസ്സ്‌ ഇടൽ തുടങ്ങി. പക്കാ മോഡൽ ലുക്ക്‌ ഉള്ള പെണ്ണായി മാറി. അതിന്റെ ഇടയിലേക്ക് ആണ് തേജസ്‌ കയറി വന്നത്.

"വന്നതല്ല ഞാൻ പോയി കൂട്ടിയിട്ട് വന്നത കിച്ചുനെ സഫു ഇടക്ക് കേറി പറഞ്ഞു.

കോപ്പ്....... പറയാനുള്ള ആ ഫ്ലോ കളഞ്ഞു കുരിപ്പ്.
സമീർ സഫുനെ നോക്കി കണ്ണുരുട്ടി പറഞ്ഞു.

അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. എന്നിട്ട് ഉപ്പാന്റെ അടുത്തേക്ക് പോയി ഇരുന്നു. ഞാൻ പറയാ ഉപ്പ ബാക്കി. എന്റെ ഉപ്പാനോട് ഞാൻ മറച്ചു വെച്ച ഒരേയൊരു കാര്യം ഇതാണ്. ഉപ്പാന്റെ മനസ്സിൽ എന്നോട് ഇഷ്ടക്കേട് ഉണ്ടക്കൊന്ന് കരുതിയ ഒന്നും പറയാഞ്ഞത്. ഇവരെയൊക്കെ കൊണ്ട് പറയരുതെന്ന് സത്യം ഇടിച്ചതും. ഇന്നെങ്കിലും അതൊക്കെ പറഞ്ഞു എനിക്ക് മനസ്സിൽ ഉള്ള അഴുക്കൊക്കെ കഴുകി കളയണംന്ന്  കരുതിയിരുന്നു. അതിന് കൂടിയ ഞാൻ വന്നത്.

ഉപ്പ ആകാംഷയോട് കൂടി അവളെ തന്നെ നോക്കി. അറിയാതെ ആണേലും ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട്  . ഉപ്പ കരുതുന്ന പോലെ അത്ര നല്ലവളൊന്നും അല്ല ഞാൻ. എന്റെ ഈ രൺവീറിനോടുള്ള ആരാധനയും മോഡലിംഗ് ക്രയ്സ് എന്നെ വലിയൊരു ചതികുഴിയിലേക്ക് എത്തിച്ചു.
ഉപ്പ ഞെട്ടലോടെ അവളെ നോക്കി .അവളുടെ കണ്ണുകളിൽ ചെറുതായി കണ്ണുനീർ ഊറികൂടിയിരുന്നു.

                                           ........  തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
                    ✍️safna kannur 
Part 95
എവിടെ നിന്നോ കിട്ടിയ ഒരു മാഗസിൻ. പേജുകൾ മറിച്ചു കൊണ്ടിരിക്കെ നീണ്ട മുടി മുന്നിലേക്ക് ഇട്ടു പുഞ്ചിരിച്ചോണ്ട് നിൽക്കുന്ന ആ മൊഞ്ജനിലേക്ക് കണ്ണുടക്കി. എന്തോ ഒരാട്രക്ഷൻ. ഒരു ഇന്റർവ്യൂ ആയിരുന്നു അത്. സീരിയൽ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്ന ഒരു രൺവീർ സിംഗ്. അവന്റെ സ്റ്റൈൽ ആക്റ്റിട്യൂട് ഡ്രീം ഒക്കെ വല്ലാതെ ആകർഷിച്ചു. അഭിനയിക്കുന്ന സീരിയൽ നെയിം അറിഞ്ഞപ്പോൾ കാണാനുള്ള ക്യുരിയോസിറ്റി എന്നിൽ അധികമായി. പൊതുവെ സീരിയലിനോട് വലിയ താല്പര്യം ഇല്ലെങ്കിലും രൺവീറിനെ കാണാനുള്ള മോഹം എന്നെ സീരിയൽ കാണുന്നതിൽ എത്തിച്ചു. തമാശക്ക് തുടങ്ങിയതാരുന്നു സീരിയൽ കാണാൻ.അടുത്ത പാർട്ട്‌ എന്തായിരിക്കും എന്ന ക്യുരിയോസിറ്റി കാരണം എല്ലാ എപ്പിസോഡ് കാണാനായി കാത്തിരിപ്പ് തുടങ്ങി.   പിന്നീട് എപ്പോഴോ രൺവീർ അമല  റൊമാന്റിക് കപ്പിൾ തലക്ക് പിടിക്കാൻ തുടങ്ങി. എന്റെ റോൾ മോഡൽ ആയി മാറാനും അധികസമയമൊന്നും വേണ്ടി വന്നില്ല. ആരാധനയോടെ രൺവീറിനെയും  അമലയെയും  അവരുടെ ലവ് സ്റ്റോറിയും ഞാൻ നോക്കി കണ്ടു. അമലയോട്  ഇഷ്ടം കൂടി. അമലയെ പോലെ അനുകരിക്കാൻ തുടങ്ങി. ഡ്രസ്സ്‌ കോസ്റ്റുംസ് എല്ലാം തേടി പിടിക്കാൻ തുടങ്ങി. എന്റെ സ്വപ്നങ്ങളിലെ ഹീറോ ആയി മാറി രൺവീർ.  പിന്നേ സമീർക്ക പറഞ്ഞത് പോലെ അവരെ പിക് വീഡിയോ ഒക്കെ കൊണ്ട് ഫോൺ നിറഞ്ഞു . അതിനിടയിൽ ആണ് ഇതൂസിന്റെ വീട്ടിലേക്കുള്ള മാറ്റം. അവിടെ അടിച്ചു പൊളിച്ചു കഴിയുമ്പോഴാണ് ഒരു ദിവസം  ഗായത്രിയെന്ന പേരുള്ള ഒരു കുട്ടിയെ കണ്ടത്.  ഇതുസ് ആയി നല്ല കൂട്ട് ആയിരുന്നു. ഇതുസ് അവിടെ ഉണ്ടെന്ന് അറിഞ്ഞു കാണാൻ അവിടേക്ക് വന്നു. ഞാനുമായും  നല്ല കമ്പനി ആയി. എനിക്കും അവിടെ ഫ്രണ്ട്സ് എന്ന് പറയാൻ ആരും ഇല്ലാത്തത് കൊണ്ട് അവളുമായി പെട്ടന്ന് തന്നെ കൂട്ടായി. ഒരു ദിവസം എന്നെ വീട്ടിലേക്കു ക്ഷണിച്ചു ചേട്ടനെയും അച്ഛനെയും അമ്മയെയും പരിജയപെടാൻ. ഞാൻ വിളിക്കേണ്ട താമസം പോവ്വുകയും ചെയ്തു. എല്ലാവരെയും പരിചയപെട്ടു. അവിടെയുള്ള എല്ലാവരെയും ഒരുപാട് ഇഷ്ടം ആയി. പിന്നേ അവിടെ തന്നെ ആയിരുന്നു കുത്തിയിരിപ്പ്. ഗായത്രിയുടെയും അവളുടെ ചേട്ടൻ തേജസ്‌കൃഷ്ണ എന്ന് വിളിക്കുന്ന കിച്ചുവിന്റെയും പെറ്റ് ആയി മാറാൻ അധികസമയമൊന്നും വേണ്ടി വന്നില്ല.  അവരുടെ തല്ലും വഴക്കും സ്നേഹവും എല്ലാം അസൂയയോടെ ആയിരുന്നു നോക്കികണ്ടത്. ഒരു സഹോദരൻ ഇല്ലാത്തതിന്റെ കുറവ് ശരിക്കും അനുഭവപ്പെട്ടത് അവരെ കാണുമ്പോൾ ആയിരുന്നു. അവരുടെ ലോകത്തിലേക്ക് അവർ എന്നെയും കൂടെ കൂട്ടി. ഗായത്രിക്ക് എന്ത് വാങ്ങിയാലും അത് എനിക്കും കൂടി ഉണ്ടാകും. ആദ്യം ഒക്കെ വേണ്ടന്ന് പറഞ്ഞു വാങ്ങാൻ മടിച്ചെങ്കിലും എനിക്ക് ഇപ്പൊ രണ്ടു അനിയത്തിമാർ ആണെന്ന് പറഞ്ഞു എന്റെ മനസ്സിലും ഒരുസഹോദരസ്ഥാനം കിച്ചു  നേടി. അതികം വൈകാതെ നല്ലൊരു ഫ്രണ്ട് ആയി സഹോദരൻ ആയി കളിയും ചിരിയും പാരവെപ്പും ഒക്കെയായി ആ വീട്ടിലെ ഒരംഗം ആയി .  അങ്ങനെയിരിക്കുമ്പോ ഗായത്രി ഒരു ദിവസം ഒരാഗ്രഹം പറഞ്ഞു അവൾക്ക് മൂക്ക് കുത്തണമെന്ന്. കിച്ചു പിറ്റേന്ന് തന്നെ കൂട്ടിപ്പോയി നല്ല റെഡ് കളർ മൂക്കുത്തി വാങ്ങി കുത്തികൊടുക്കുകയും ചെയ്തു.
അത് കണ്ടപ്പോൾ മുതൽ എനിക്കും മൂക്ക് കുത്താനുള്ള ആഗ്രഹം ഉടലെടുത്തു. ഉമ്മനോടുംഇതുസിനോടുംപറഞ്ഞപ്പോൾ തല്ല് കിട്ടിയില്ലെന്നേ ഉള്ളു.കുറെ വഴക്ക് പറഞ്ഞു. അതെന്നിൽ വാശി കേറ്റി. ഇതുസിനെയും ഉമ്മനെയും ഇതും പറഞ്ഞു സ്വസ്ഥത  കൊടുത്തില്ല. ഒരു തരത്തിലും ഉമ്മ സമ്മതിച്ചില്ല. ഞാൻ അവസാന അടവ് പുറത്തെടുത്തു നിരാഹാരം. ഉമ്മ സമീർക്കയോട് പറഞ്ഞു കൊടുത്തു കാര്യം. സമീർക്ക വന്നു എന്നെ ഒരുപാട് ചീത്ത പറഞ്ഞു. എന്നിട്ടും ഞാൻ എന്റെ വാശി വിട്ടില്ല. അപ്പോഴാണ് സമീർക്ക മൂക്ക് കുത്തൽ ഇസ്ലാമിൽ ഹറാമായ കാര്യം ആണെന്ന് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്തി തന്നത്. അതോടെ മൂക്ക് കുത്തുക എന്ന ആഗ്രഹം നിരാശയോടെ ഞാനിവിടെ വേണ്ടെന്നു വെച്ചു. ഗായത്രിയും കിച്ചുവുമൊക്കെ ഉണ്ടായിരുന്നു അവിടെയപ്പോൾ. എന്റെ സങ്കടം കണ്ടു കിച്ചുവിനും ഗായത്രിക്കും വിഷമം ആയി. പിറ്റേന്ന് ഗായത്രിഎനിക്ക് ചുവന്ന കല്ല് വെച്ച മൂക്കുത്തി കൊണ്ട് വന്നു തന്നു.  എന്നെ കളിയാക്കിയതാണെന്ന് ആദ്യം കരുതിയിരുന്നത്. പിന്നെ നോക്കുമ്പോഴാ മനസ്സിലായത് അത് ഒട്ടിച്ചു വെക്കുന്ന തരത്തിൽ ഉള്ളമൂക്കുത്തി ആണെന്ന്.  സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാരുന്നു അപ്പോൾ. കിച്ചു എനിക്ക് വേണ്ടി എവിടെ നിന്നോ സങ്കടിപ്പിച്ചു കൊടുത്തു വിട്ടതായിരുന്നു മൂക്കുത്തി. അതിന് ഒരു നന്ദി പറയാൻ വേണ്ടി കിച്ചുവിനെ തേടി അപ്പോൾ തന്നെ അവൻ ജോലി ചെയ്യുന്ന ഐ ക്ലിനിക്‌ലേക്ക് പോയി.അവിടെ ഒരു പെൺകുട്ടിക്ക് ലെൻസ് സെലക്ട്‌ ചെയ്തു കൊടുക്കുകയാരുന്നു അവൻ. ബ്ലാക്ക് കളർ eyes മാറ്റി ഹൊറിസോൺ eyes വെച്ചു പോകുന്ന അവളെ കണ്ടതും വർഷങ്ങളായി എന്റെ ഉള്ളിൽ കിടന്നിരുന്ന മോഹങ്ങൾ ഉണർന്നു. എന്നും കൗതുകത്തോടെയും ഒരിക്കലും നടക്കാത്ത ഒരു മോഹമായും കരുതിയിരുന്ന ഹൊറിസോൺ eyes ലെൻസ്‌ അണിഞ്ഞു  ഒരിക്കൽ എങ്കിലും ആഗ്രഹം നിറവേറ്റാൻ ഞാനും മോഹിച്ചു. കിച്ചുവിനോട് പറഞ്ഞപ്പോൾ ഒരുപാട് എതിർത്തു. എന്റെ വാശിയുടെയും കള്ളക്കരച്ചിലിന്റെയും മുന്നിൽ കിച്ചുവിന്റെ മനസ്സലിഞ്ഞു. ഡോക്ടറോഡ് ചോദിച്ചാൽ ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയുന്നത് കൊണ്ട് കിച്ചു ആരും അറിയാതെ എന്നെ സഹായിക്കാമെന്ന് പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രം എന്ന കോണ്ടാക്ടിന്റെ പുറത്ത് കിച്ചു എനിക്ക് ലെൻസ്‌ തന്നു.

ഒരു ദിവസം എങ്കിൽ ഒരു ദിവസം ലെൻസും വെച്ചു ആ മൂക്കുത്തി ഇട്ടു വിലസി നടന്നു എന്റെ ആഗ്രഹം നിറവേറ്റി. അന്നാണ് എനിക്ക് ആക്സിഡന്റ് ഉണ്ടായതും ഫൈസി മൂക്കുത്തി കണ്ടതും. ഒരു ദിവസത്തേക്ക് എന്ന് പറഞ്ഞു വാങ്ങിയ ലെൻസ്‌ കിച്ചുവിന് എത്ര ചോദിച്ചിട്ടും തിരിച്ചു കൊടുക്കയും ചെയ്തില്ല. ഈ സംഭവം ഒക്കെ നടന്നു കൊണ്ടിരിക്കുന്നതിലിടക്ക് വേറൊന്ന് കൂടി സംഭവിക്കുന്നുണ്ടായിരുന്നു . ഞാൻ fb യിൽ ഒരു അകൗണ്ട് എടുത്തു. അതിലും പോസ്റ്റ്‌ ഇട്ടതും പ്രൊഫൈൽ പിക് വെച്ചതും എല്ലാം രൺവീറിന്റെ ആയിരുന്നു. ഗേൾ നെയിം ആയത് കൊണ്ട് തന്നെ ഒരുപാട് കോഴികൾ ഇൻബോക്സിൽ മെസ്സേജ് ഇട്ടെങ്കിലും വലിയ മൈൻഡ് ഒന്നും കൊടുത്തിരുന്നില്ല. ഇടക്ക് കമെന്റ് ബോക്സിൽ അധികവും കമെന്റ് ഇടാറുള്ള ഒരു കക്ഷിയെ കണ്ടു.ഒരു നീരജ്. പ്രൊഫൈൽ പിക് രൺവീറിന്റെ കണ്ടപ്പോൾ ഒന്ന് ചെക്ക് ചെയ്തു. ഫുൾ പോസ്റ്റ്‌ രൺവീറിന്റെയും  അവൻ അഭിനയിച്ച സീരിയലിന്റെയും വീഡിയോസ് ഷൂട്ടിങ് ഫോട്ടോസ് ഒക്കെ ആയിരുന്നു. ചോദിച്ചപ്പോൾ മുംബൈയിൽ ആണെന്നും സീരിയൽ ഷൂട്ടിങ് അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യുകയാണെന്നും പറഞ്ഞു. രൺവീർ  ആയി നേരിട്ട് പരിജയം ആണെന്നും ഫ്രണ്ട് ആണെന്ന് പറഞ്ഞു. കൂടെ നിൽക്കുന്ന രണ്ടു മൂന്ന് ഫോട്ടോ കാണിച്ചു തന്നു. അതോട് കൂടി ഞാൻ അവന്റെ വാക്കുകളിൽ മൂക്കും കുത്തി വീണു.  അത് കൊണ്ട് തന്നെ പേർസണൽ മെസ്സേജിന് വേഗം റിപ്ലൈ കൊടുത്തു. രൺവീറിനോടുള്ള ആരാധന മൂത്ത് നില്കുന്നത് കൊണ്ട് തന്നെ നീരജുമായി പെട്ടെന്ന് അടുത്തു രൺവീറിനെ പരിജയപെടുത്തി തരാം എന്ന വാക്കിൽ അവനെ കൺകണ്ട ദൈവം ആയി പോലും തോന്നിപ്പോയി. രൺവീർ ഷൂട്ടിങ് ആയി ബന്ധപെട്ടു ലണ്ടനിൽ പോയിരിക്കുകയായിരുന്നു എന്നായിരുന്നു എന്നോട് പറഞ്ഞത്. വന്ന ഉടനെ പരിജയപെടുത്തി തരാം. ഞാൻ പറഞ്ഞാൽ എന്തും കേൾക്കും. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് എന്നൊക്ക പറഞ്ഞു. തെളിവിനായി രൺവീറിനോടുത്തുള്ള ഫോട്ടോസ് കാണിച്ചു തന്നു. പിന്നെ ഒരു കാത്തിരിപ്പ് ആയിരുന്നു. രൺവീറിന്റെ ഒരു ഹായ് കേൾക്കണം....... ഒരു ഔട്ടോഗ്രാഫ് കിട്ടണം  അത്രേ വേണ്ടിയിരുന്നുള്ളു ആഗ്രഹിച്ചിരുന്നുള്ളു. അത് കിട്ടിയാൽ  തന്നെ ജീവിതം ധന്യമാകും എന്നൊരു തോന്നൽ ആയിരുന്നു. പ്രണയം ആണോ ഇഷ്ടം ആണോ ആരാധന ആണോ എന്നൊന്നും അറിയില്ല രൺവീർ  എന്ന് വെച്ചാൽ ജീവൻ ആയിരുന്നു അത് മാത്രം അറിയാം. അത് കൊണ്ട് തന്നെയാണ് നീരജ് ആയി പെട്ടെന്ന് അടുത്തതും. നീരജിനെ പരിചയപെട്ടു തുടങ്ങി. ഇടക്കിടക്ക് ഉള്ള ചാറ്റ് ഫുൾ ടൈം ആയി മാറിക്കൊണ്ടിരുന്നു.ഓരോ മെസ്സേജ് കാണുമ്പോഴും ഓടിപ്പോകും. ചിലപ്പോൾ രൺവീർ വന്നെന്ന് ഉള്ള msg ആണെങ്കിലോ.  ഹി ഈസ്‌ നൈസ് പേഴ്സൺ.  ആരും പെട്ടെന്ന് ആകർഷിക്കുന്ന സ്വഭാവം. വളരെ പെട്ടെന്ന് തന്നെ നല്ലൊരു ഫ്രണ്ട്.... ഗാർഡിയൻ....... അതൊക്കെ ആയി മാറി അവൻ. ഒരുപാട് പറഞ്ഞപ്പോൾ ഒരിക്കൽ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിൽ വരുന്നുണ്ട് കാണാൻ പറ്റുമോന്ന് ചോദിച്ചു. എന്റെ നാട്ടിൽ നിന്നും കുറച്ചു ദൂരെയുള്ള ഒരു റെസ്റ്റോറന്റ് വെച്ച് കാണാമെന്നു പറഞ്ഞു. വീട്ടിൽ പറഞ്ഞ ഒരിക്കലും വിടില്ലെന്ന് അറിയാമായിരുന്നു. നീരജ് പറഞ്ഞു പറയണ്ടെന്ന്. ഫ്രണ്ടിന്റെ വീട്ടിൽ പോകുവാന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയാ മതി. പെട്ടന്ന് തിരിച്ചു പോകാലോ. ആരും അറിയില്ല എന്നൊക്ക പറഞ്ഞു എങ്ങനെയൊക്കെയോ എന്നെ കൊണ്ട് സമ്മതിപ്പിച്ചു. ഇത്രയും അടുത്ത്  പരിചയപ്പെട്ട ഒരു ഫ്രണ്ടിനെ നേരിട്ട് കാണലൊന്ന് ഉള്ള എക്സൈറ്റ്മെന്റ് എന്നെ കാണാൻ വേണ്ടി മാത്രം ആണ് മുംബൈയിൽ നിന്ന് വരുന്നത് അതൊക്കെ ഓർത്തപ്പോൾ വീട്ടിൽ ആരോടും പറയാൻ തോന്നിയില്ല. മാത്രം അല്ല അവൻ പിണങ്ങിയാൽ രൺവീറിനെ പരിജയപെടാൻ കഴിയില്ലല്ലോ  എന്നൊരു ചിന്തയും ഉള്ളിൽ ഉണ്ടായിരുന്നു. സനയോട് മാത്രം പറഞ്ഞു എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു. നീരജിനെ കാണാൻ പോകാമെന്നു പറഞ്ഞതിന്റെ ഒരു ദിവസം മുൻപ് ആയിരുന്നു ബീച്ചിൽ പോയത്.ബീച്ചിൽ അണസ്‌പെക്ടഡ് ആയി ഫൈസി കേറി വന്നു  തല്ലുണ്ടായി. പിന്നെ സമീർക്ക അറിഞ്ഞു പ്രോബ്ലം ആയി തല്ല് കിട്ടി.  പിന്നെ നീരജ് ആയി കോൺടാക്ട് ഉണ്ടായിരുന്നില്ല. സമീർക്കയോടും സാലിയോടും ദേഷ്യം ആയിരുന്നു പിന്നെ. ഇതുസിന്റെ വീട്ടുകാരെ മുന്നിൽ വെച്ചായിരുന്നു തല്ല് കിട്ടിയത്. നാണക്കേടും തല്ല് കിട്ടിയ സങ്കടവും രൺവീറിനെ കാണാനുള്ള ചാൻസ് നഷ്ടപെട്ടതിലുള്ള രോഷം എല്ലാം കൊണ്ടും എല്ലാരോടും ദേഷ്യം വാശിയും ഒക്കെ എന്നിൽ നിറഞ്ഞു. ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ ഇതിന് മാത്രം ശിക്ഷിക്കാൻ എന്നൊക്കെ ആയിരുന്നു ചിന്ത മുഴുവൻ. ഒരുപാട് ആഗ്രഹിച്ചത് കയ്യിൽ നിന്നും തട്ടിപ്പറിച്ചു കളഞ്ഞുന്ന ഒക്കെ തോന്നൽ. എന്റെ മൈന്റ് അത്രമാത്രം രൺവീറും സീരിയൽ  ഒക്കെ കൊണ്ട് നിറഞ്ഞിരുന്നു. അവരോടുള്ള വാശിയൊക്കെ കൊണ്ട് ആരോടും മിണ്ടാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവർ മിണ്ടാൻ വന്നാലും ഒഴിഞ്ഞു മാറി നടക്കും. ഫോൺ അഡിക്റ്റ് ആയിരുന്ന എനിക്ക് ഫോൺ ഇല്ലാത്തത് ആയിരുന്നു വാശി കൂടുതൽ ആക്കിയത്.ഞാൻ  ചെയ്ത തെറ്റ് എന്താന്ന് നോക്കുന്നതിന് പകരം അവർ ചെയ്ത കുറ്റം മാത്രം ഞാൻ ചിന്തിച്ചു. എന്നെ എല്ലാവരുടെയും മുന്നിൽ വെച്ചു  തല്ലി........
നാണം കെടുത്തി ഇതൊക്കെ ആയിരുന്നു അവർ മിണ്ടാൻ വരുമ്പോൾ ഓർക്കുക. പിന്നെ പിന്നെ ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങി. ആരോടും മിണ്ടാതെ റൂമിൽ തന്നെ ഇരിക്കും. ഇതൊക്കെ കഴിഞ്ഞു രണ്ടു  ദിവസം കഴിഞ്ഞു ഒരു ദിവസം രാത്രി റൂമിൽ ഉറങ്ങാൻ കിടന്നതായിരുന്നു. അപ്പോൾ ടെറസിൽ നിന്നും നല്ലൊരു മദ്ഹ് ഗാനം പാടുന്നത് കേട്ടു. ആദ്യം കരുതിയത് ആരോ ഫോണിൽ വെച്ചതാണെന്നായിരുന്നു. ശ്രദ്ധിച്ചു കേട്ടപ്പോൾ മനസിലായി പാടുന്നത് തന്നെ ആണെന്ന്. കാതും മനസ്സും കുളിർക്കുന്ന ആ സോങ് ആരാണ് പാടുന്നത് എന്നറിയാൻ ടെറസ്സിലേക്ക് പോയി. ഈ രാത്രി സമയം ഇവിടെ വന്നു പാട്ട് പാടുന്നത് ഏതായാലും ഒരു ഡെയിഞ്ചർ ആവില്ലെന്ന ഉറപ്പും ആ ശപ്ദമാധുര്യതയും ഹബീബിനോടുള്ള മുഹബ്ബത്ത് നിറഞ്ഞൊഴുകുന്ന വരികളും എന്നെ അവിടെ എത്തിച്ചു എന്ന് പറയുന്നതാവും ശരി. ഫോണിൽ പാടി റെക്കോർഡ് ചെയ്യുകയായിരുന്നു കക്ഷി. പെട്ടന്ന് എന്നെ കണ്ടതും സോങ് നിർത്തി. പാടികഴിഞ്ഞു പോയ മതിയായിരുന്നു എന്ന് പോലും തോന്നിപ്പോയി.  ഒരുപാട് ഇഷ്ടം ആയിരുന്നു ആ സോങ്. ദേഷ്യം വാശിയും പ്രോബ്ലം ഒക്കെ കൊണ്ട് കലുഷിതമായ മനസ്സിൽ ശരിക്കും കുളിർമഴ തന്നെ ആയിരുന്നു ആ മദ്ഹ് ഗാനം. എന്നെ കണ്ടിട്ടും വലിയ ഭാവമാറ്റം ഒന്നും ആ മുഖത്ത് കണ്ടില്ല. അറിയാവുന്ന ഒരു ഭാവം. എന്നാലും ആരായിരിക്കും ഇത്.കാണാൻ സാലിയുടെ പ്രായം തോന്നിച്ചു. ഒരു പാവത്താൻ മട്ട്. മുഖത്തെ മൊഞ്ചിനെക്കാൾ മൊഞ്ജ് ഉണ്ടായിരുന്നു ശബ്ദതിന്.അതായിരുന്നു കൂടുതൽ ആകർഷിച്ചതും. ഒറ്റ നിമിഷം കൊണ്ട് തന്നെ അവന്റെ സോങ്ങിന്റെ ഫാൻ ആക്കികളഞ്ഞു എന്നെ.

ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നു. തന്നെ മാത്രം കാണാത്തത് കൊണ്ട് ആലോചിക്കുകയാരുന്നു എവിടെ പോയി ഈ കക്ഷിയെന്ന് അതും പറഞ്ഞു അടുത്തേക്ക് വന്നു.

ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു പോകാൻ നോക്കി. അപ്പോൾ പിറകിൽ നിന്നും വിളിച്ചു.

ഹലോ സഫു..... ഒന്ന് മൈന്റ് ചെയ്യേടോ.

ഞാൻ അവിടെ തന്നെ നിന്നു. എന്നെ എങ്ങനെ അറിയാ. എനിക്ക് മനസ്സിലായില്ല ആരാണെന്ന്.

വെളിച്ചപ്പാടിനെ അറിയാത്ത ആളുണ്ടകോ .എന്ന് വെച്ച് വെളിച്ചപ്പാടിന് എല്ലാരേം അറിയണമെന്നില്ലല്ലോ. അത് കൊണ്ട് സ്വയം പരിചയപ്പെടുത്തുന്നു. ഐ ആം നസീഫ് . സമീർക്കയുടെ ഫ്രണ്ടിന്റെ അനിയൻ ആണ്. അത്യാവശ്യം പാട്ടും കൂത്തും ഒക്കെയായി കഴിയുന്നു. ഇവിടെ വരണ്ട ഒരാവശ്യം ഉണ്ടായിരുന്നു. സമീർക്ക കണ്ടപ്പോൾ ഹോട്ടലിൽ റൂമെടുക്കാൻ വിട്ടില്ല. നേരെ കൂട്ടി ഇങ്ങോട്ട് വന്നു. കുറച്ചു ദിവസം ഇവിടെ ഉണ്ടാകും.

ചിരിച്ചുകൊണ്ടുള്ള സംസാരവും സംസാരത്തിലെ വിനയവും എന്തോ എന്നെ അവിടെ പിടിച്ചു നിർത്തി.

എന്താ സഫു  ഒന്നും മിണ്ടാത്തെ.

എന്നെ എങ്ങനെ അറിയാന്ന് പറഞ്ഞില്ല.

പറഞ്ഞല്ലോ വെളിച്ചപ്പാടിനെ എല്ലാർക്കും അറിയാമെന്ന്. വന്നപ്പോ തൊട്ട് കേൾക്കുന്നത സഫു പുരാണം. സഫു ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് തുടങ്ങി ഒടുക്കത്തെ വെറുപ്പീര് ആയിരുന്നു. അപ്പൊ തൊട്ട് തുടങ്ങിയത ഈ മുതലിനെ ഒന്ന് പരിജയപെടണം എന്ന്.

ഞാൻ ഒന്നും മിണ്ടാതെ വേഗം  തിരിച്ചു പോയി. തിരിഞ്ഞു പോലും നോക്കിയില്ല. റൂമിൽ എത്തിയിട്ടും ചിന്ത മുഴുവൻ ആ സോങ് ആയിരുന്നു. ഒന്ന് കൂടി കേട്ടിരുന്നുവെങ്കിൽ......... . പിറ്റേന്ന് എഴുന്നേറ്റു വന്നപ്പോഴും കണി നസീഫിനെ  ആയിരുന്നു.

പെൺകുട്ടികൾ അയാൽ രാവിലെ എഴുന്നേൽക്കണം അതാ നല്ല ശീലം. ഇതിപ്പോ മണി പത്തായിട്ടും ബെഡിൽ തന്നെ ആണല്ലോ.

ആദ്യമായി ഒരാൾ എന്നെപ്പറ്റി കുറ്റം പറഞ്ഞത്

ഞാൻ രാവിലെ എഴുന്നേൽക്കും നിസ്കരിച്ചു കിടക്കുന്നത.

അപ്പൊ മിണ്ടാനൊക്കെ അറിയാലോ . ഞാൻ കരുതി രാത്രി വലിയ ജാഡ കാണിച്ചു പോയതോണ്ട്  ഇനി മിണ്ടില്ലന്ന്.

അതിന് മറുപടി പറയാതെ അവിടെ നിന്ന് പോയി.

ഒരു മിനിറ്റ് പോലും തനിച്ചു നിൽക്കാൻ വിടാതെ നസീഫ് എന്റെ കൂടെ തന്നെ വന്നുകൊണ്ടിരുന്നു . ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും എന്തെങ്കിലും ഒക്കെ ഇങ്ങോട്ട് പറഞ്ഞു കൊണ്ടിരിക്കും. എന്നാലും വലിയ മൈന്റ് ചെയ്തില്ല. അവനോട്‌ മാത്രമല്ല ബാക്കിയുള്ളവരോടും. എന്നാലും പലപ്പോഴും നസീഫിന്റെ സോങ്ങിന് മുന്നിൽ തോറ്റു പോകും.സോങ് കേൾക്കാൻ അറിയാത്ത ഭാവത്തിൽ അടുത്ത് പോകും. അവസാനം അവന്റെ മുന്നിൽ സാഷ്ടാംഗം തോൽവി സമ്മതിച്ചു അല്ല അവൻ അടിയറവ് പറയിപ്പിച്ചു.

താനൊരു സംഭവം ആണല്ലോ പടച്ചോനെ. എത്ര വെറുപ്പിച്ചാലും  പിന്നേം പിറകെ ഉണ്ടല്ലോ.

ഞാൻ കാരണം ആരും വെറുത്തു പോകേണ്ടി  വരരുത്. അത് പോലെ എന്നെയും ആരും വെറുക്കേണ്ട  അവസ്ഥ വരരുത് ദാറ്റ്‌സ് മൈ പോളിസി പുഞ്ചിരിയോടെ എന്നെ നോക്കി

അതൊരു തുടക്കം ആയിരുന്നു. രണ്ടു ദിവസം കൊണ്ട് കട്ടക്ക് ഫ്രണ്ട് ആയി മാറി. എന്റെ പ്രോബ്ലംസ് എന്നെ കൊണ്ട് പറയിപ്പിച്ചു . എല്ലാം കെട്ടുകഴിഞ്  കുറച്ചു സമയം എന്നെ തന്നെ നോക്കി നിന്നു.

അതാണ്‌ അപ്പൊ കിലുക്കം പെട്ടി വായ്ക് പ്ലാസ്റ്റർ  ഒട്ടിച്ചു റൂമിൽ അടയിരിക്കുന്നത് . നിന്റെ വീട്ടുകാർ എന്താടോ ഇങ്ങനെ. ഇപ്പോഴും പുറം ലോകം കാണാത്ത പോലെ. എന്റെ അഭിപ്രായത്തിൽ നീ ഒരു തെറ്റും ചെയ്തിട്ടില്ല.

അവൻ കൂടി പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി. എന്റെ കൂടെ നിൽക്കാനും  ഒരാൾ ആയല്ലോ.

നസീഫ് അപ്പൊ തന്നെ സമീർക്കയെ വിളിച്ചു വീട്ടിലുള്ള മറ്റുള്ളവരെയും.

ഇവനിതെന്ത് ഭാവിച്ചാ പടച്ചോനെ.

നസീഫ് സമീർക്കയെ  എന്റെ ഭാഗം നിന്നു നിർത്തി പൊരിച്ചു. ഇവൾ ഒരാളെ  ആരാധന കൊണ്ട് അനുകരിച്ചു . അതിൽ എന്താ ഇത്ര തെറ്റ്. പിന്നെ fb ചാറ്റ് അത് അവളെ ഒരു ഫ്രണ്ട് മാത്രം ആണ്. നിങ്ങളൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്. ഒരു ആണും പെണ്ണും മിണ്ടിയെന്ന്  കരുതി ലോകം അടി മറിഞ്ഞു പോകുമോ എന്നൊക്കെ തുടങ്ങി ഒടുക്കത്തെ സ്‌പീച്. സമീർക്ക എന്തൊക്കെ പറഞ്ഞിട്ടും നസീഫിന്റെ അടുത്ത് അതൊന്നും വില പോയില്ല. സമീർക്ക അവസാനം ചെയ്തത് തെറ്റാണെന്നു പറഞ്ഞു. തല്ലിയതിന് സോറി പറഞ്ഞു., രാത്രി സമീർക്ക എനിക്ക് വേറെ ഒരു ഫോൺ കൊണ്ട് തന്നു. നസീഫിനോട് എന്താ പറയണ്ടേ തിരിയുന്നുണ്ടായിരുന്നില്ല. കുറെ താങ്ക്സ് പറഞ്ഞു.

പോയി നിന്റെ ഫ്രണ്ടിനോട് മിണ്ടിക്കൊ മാത്രമല്ല  ഇത്രയും ദിവസതെ സീരിയൽ ഉണ്ടാകുമല്ലോ കാണാൻ. പിന്നെ അവനോട് എന്നെയും ഇവിടത്തെ പ്റബ്ലം ഒന്നും പറയരുത്. ഫോൺ കേടായി പറഞ്ഞ മതി. നമ്മുട വീട്ടിലെ പ്രശ്നം നാട്ടുകാരെ അറിയിക്കണ്ടല്ലോ. പറയരുതെന്ന് പ്രോമിസ് ചെയ്യിപ്പിച്ചു. ഞാൻ ഒന്നും നീരജിനോട് പറഞ്ഞില്ല. പഴയ പോലെന്നെ മിണ്ടി. പിന്നെ നീരജ് പറഞ്ഞു ഞാൻ നാട്ടിൽ തന്നെ ഉണ്ട് നാളെ തന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു. നസീഫ് ഇക്കാര്യത്തിലും ഹെല്പ് ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു അതായിരുന്നു വേഗം സമ്മതിച്ചതും. നസീഫിനോട് പറഞ്ഞപ്പോ തന്നെ സമ്മതിച്ചു. വീട്ടിലുള്ളവരെ സമ്മതിപ്പിക്കുന്ന കാര്യം നസീഫ് ഏറ്റെടുത്തു .  വൈകുന്നേരം നാലുമണിക്ക് റെസ്റ്റോറന്റ് വെച്ചു കാണാൻ തീരുമാനിച്ചു. സനയെ കൂട്ടിപോകാൻ ആയിരുന്നു തീരുമാനിച്ചത്. പിന്നെ നസീഫിന് ആ വഴിക്ക് പോകാനുണ്ട്. അവിടെ ഇറക്കി തരാം സനയെ കൂട്ടേണ്ടന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. എന്നെ പാതി വഴിക്ക് ഇറക്കി നസീഫ്. ഞാൻ കുറച്ചു കഴിഞ്ഞു വരാം നീ പോയിക്കോ പറഞ്ഞു. ഞാൻ അവിടെ എത്തി. പറഞ്ഞ ടേബിളിൽ തന്നെ നീരജ് ഉണ്ടായിരുന്നു. ഫോട്ടോ കണ്ടത് കൊണ്ട് തന്നെ വേഗം മനസ്സിൽ ആയിരുന്നു. ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു. എനിക്ക് ഒരു ജ്യൂസ്‌ ഓഡർ ചെയ്തു. അത് കുടിക്കാൻ നോക്കിയതും നസീഫ് അടുത്തേക്ക് വന്നു. ജ്യൂസ്‌ എന്റെ കയ്യിൽ നിന്നും  വാങ്ങി ടേബിളിൽ വെച്ചു.

കുടിക്കാൻ വരട്ടെ സഫു. ആദ്യം വിശദമായി പരിചയപ്പെടണ്ടേ എന്നിട്ട് മതി ജ്യൂസ്‌.
അതും പറഞ്ഞു അടുത്തുള്ള കസേരയിൽ സ്റ്റൈൽ ആയി കാലിന് മുകളിൽ കാലും കയറ്റി വെച്ചു ഇരിക്കുന്ന നസീഫിനെ ഞാൻ അത്ഭുതത്തോടെ നോക്കി. ഗൗരവം സ്ഫുരിക്കുന്ന മുഖഭാവം. കണ്ണുകളിൽ തീക്ഷ്ണ ഭാവം. ഞാൻ ഇത്രയും ദിവസം കണ്ട നസീഫ് ആയിരുന്നില്ല അത്.

അപ്പൊ എങ്ങനെയാ നീരജ് നമുക്കങ്ങ് പോയാലോ. അതും പറഞ്ഞു നസീഫ് റിവോൾവർ എടുത്തു   നീരജിന് നേരെ നീട്ടി.

നിന്റെ പ്ലാൻ ആണോ ഇതൊക്കെ നീരജ് പരിഹാസചുവയോടെ നസീഫിനെ നോക്കി.

നസീഫ് നീരജിനെ നോക്കി പുഞ്ചിരിച്ചു. യെസ്..... നീ വിരിച്ച വലയിൽ സഫു വീണതല്ല.  ഞാൻ വിരിച്ച വലയിൽ നീ വീണതാണ് . സഫു അതിന് വേണ്ടി ഞാൻ ഇട്ട ചൂണ്ടയിൽ ഒരു ഇര  മാത്രം.

ഞാൻ ഞെട്ടി എണീറ്റു നീരജിനെയും നസീഫിനെയും മാറി മാറി നോക്കി.

നസീഫ് ഇത് നീരജ് എന്റെ ഫ്രണ്ട് ആണ്. ഇവിടെയെന്ത നടക്കുന്നെ. ഇതെന്താ തോക്ക് ഒക്കെ ആയിട്ട് .നീയാരാ ശരിക്കും.  അതും പറഞ്ഞു സഫു നീരജിന്റെ മുന്നിൽ നിന്നു.

സഫു മാറി നിൽക്ക്. ഹി ഈസ്‌ നോട്ടോറിയസ് ക്രിമിനൽ. നിന്നെ ഇവൻ ചീറ്റ് ചെയ്തതാണ്.

നസീഫ് വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് തീർക്കേണ്ടത് ഇവിടെ വെച്ചല്ല. നീയാരാ ശരിക്കും.

ഐ ആം  നസീഫ് മുഹമ്മദ്‌. അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫ് പോലീസ്. ഗൗരവം സ്ഫുരിക്കുന്ന ആ ഘനഗംഭീരം നിറഞ്ഞ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ നസീഫിനെ നോക്കി.

അതിന് മറുപടി പറയുന്നതിന്ന് മുൻപ് തന്റെ നെറ്റിയിൽ എന്തോ തട്ടിയത് അറിഞ്ഞു തിരിഞ്ഞു നോക്കി. തനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന നീരജിനെ കണ്ടതും ശ്വാസംകഴിക്കാൻ പോലും മറന്നു അവൾ ഞെട്ടലോടെ നീരജിനെ നോക്കി. വല്ലാത്തൊരു ക്രൂര ഭാവം നിറഞ്ഞ നീരജിന്റെ ആ മാറ്റം ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു.

നീരജ് അതിബുദ്ധി വേണ്ട. നിന്റെ കൂട്ടാളികൾ മൊത്തം എന്റെ കസ്റ്റഡിയിൽ ആണ്. നിനക്ക് ഒരിക്കലും രക്ഷപെടാൻ കഴിയില്ല.

ഇവൾ കാരണം അല്ലേ എന്നെ ഇവിടെ എത്തിച്ചത് ഇവളെ കൊണ്ട് തന്നെ രക്ഷപ്പെടാനും എനിക്കറിയാം.

ഒരു പൊട്ടിചിരി കേട്ടു ഞാൻ നസീഫിനെ നോക്കി. അവൾ ചത്താൽ എനിക്കെന്താ. എന്റെ ലക്ഷ്യം നേടാൻ ഞാൻ കണ്ട ഒരു കളിപ്പാവ മാത്രം ആണ് അവൾ. മാത്രമല്ല എനിക്ക് വേണ്ടത് നിന്നെയാണ്. നിന്നെ കൊണ്ട് പോവുക തന്നെ ചെയ്യും. പിന്നെ  അവളെ കൊന്നാലും നിനക്ക് രക്ഷപെടാനൊന്നും പറ്റില്ല. റിസോർട് ഫുൾ പോലീസ് വളഞ്ഞിരിക്കുകയാണ്.

നീരജിന്റെ മുഖത്ത് വിയർപ്പ് ചാലിട്ടൊഴുകുന്നത് അവൾ കണ്ടു. ഏതായാലും എനിക്ക് രക്ഷപെടാൻ കഴിയില്ല. ഇവൾ കാരണം അല്ലെ ഞാനിവിടെ എത്തിയത്. ഇവളും ജീവിച്ചിരിക്കണ്ട. നീരജ്  അവളെ നെറ്റിയിലേക്ക് ഒന്ന് കൂടി ഗൺ അടുപ്പിച്ചു.

തന്റെ അവസാന നിമിഷം ആണിതെന്ന് അവൾക്ക് തോന്നി. 

അപ്പോഴാണ് അവന്റ ശബ്ദം  വീണ്ടും കാതുകളിലേക്ക് ഇരച്ചു കേറിയത്.
നിനക്ക് തെറ്റ് പറ്റി നസീഫ്... നിന്റെ പോലീസ് ബുദ്ധികൊണ്ട് നി എന്നെ കീഴ്പെടുത്തി എന്ന് കരുതുന്നുണ്ടെങ്കിൽ അത് നിന്റെ വ്യാമോഹം മാത്രമാണ്. മുംബൈ പോലിസ്ന് പോലും എന്നെ ഒന്ന് തൊടാൻ പോലും കിട്ടിയിട്ടില്ല. പിന്നെയാണ് നീ... ഞാൻ ഇവിടെ നിന്നും രക്ഷപെടുക തന്നെ ചെയ്യും.
അതുകൊണ്ട് നി എറിഞ്ഞിട്ടു തന്ന ഇര ആയ ഇവളെ വച്ചുള്ള കളി ഞാൻ അങ്ങ് തീർക്കുകയാണ്. എന്റെ സകല പദ്ധതികളും തകർത്ത ഇവൾ .......

നീരജ് പറഞ്ഞുതീർക്കും മുൻപ് നസീഫ് പറഞ്ഞു.
"നിയോ...ഹാ ഹാ എന്തിനു.. ഞാൻ തന്നെ അവളെ തീർത്തോളം. നിന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ചെറിയൊരു സാക്രിഫൈസ്.... ത്യാഗം... നീ ഇനി പുറം ലോകം കാണില്ല നീരജ്..... ആൻഡ് i am sorry safu. നസീഫ് സഫുവിനു നേരെ തിരിഞ്ഞു തോക്ക് ചൂണ്ടി. നീര്ജും തോക്ക് അവളെ
നെറ്റിയിൽ അമർത്തി. നസീഫ് സഫുവിനു നേരെ നിറയൊഴിച്ചതും നീരജും സഫുവും ഒരു പോലെ ഞെട്ടി. നീരജ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നസീഫ് സഫുവിന് നേരെ  വെടി ഉതിർക്കുമെന്ന്.

മരണത്തെ മുന്നിൽ മുഖാമുഖം കണ്ടു. അവൾ കണ്ണടച്ച് പിടിച്ചു എല്ലാവരെയും ഓർത്തു. ഇത് വരെ അറിയാത്ത നേരിട്ട് കണ്ടിട്ട് ഇല്ലാത്ത രണ്ട് പേര്. ഇവരെ വിശ്വസിച്ചു വീട്ടിൽ നിന്ന് ഇറങ്ങി വന്ന എനിക്ക് കിട്ടേണ്ടത് തന്നെയാണ് ഈ ശിക്ഷ. ചെയ്ത തെറ്റുകൾക്ക് ഞാൻ അർഹിക്കുന്നതാണ് ഈ മരണവും കണ്ണുകൾ നിറഞ്ഞൊഴുകി.

                  .........  തുടരും


Part 96
💕മിഴികൾ പറഞ്ഞ പ്രണയം 💕
                                       ✍️safna kannur
Part 96
ഒന്നിന് പുറകേ ഒന്നായി അവിടമാകെ പ്രകമ്പനം കൊള്ളിക്കുന്ന വെടിയൊച്ച മുഴങ്ങി....

ഒരു നിമിഷം നെഞ്ചോന്നു നിശ്ചലമായ പോലെ തോന്നി. തെന്നി വീഴാൻ പോയ എന്നെ  ആരോ താങ്ങിപിടിച്ചപ്പോൾ ആണ് തനിക്കിപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാവുന്നത്. കണ്ണ് തുറന്നപ്പോൾ കണ്ടത്  അവളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന നസീഫിനെയാണ്. നീരജിന്റെ അലർച്ച കേട്ടതും ഞെട്ടലോടെ അവനെ നോക്കി.
തോക്ക് പിടിച്ച കയ്യിൽ നിന്നും രക്തം പൊടിയുന്നുണ്ട്.  നീരജിനെ കുറെ  പോലീസുകാർ പിടിച്ചു വെച്ചിട്ട ഉള്ളത്.

എന്താണ് ഉണ്ടായത് എന്ന് പകച്ചു നിൽക്കുന്ന സഫുനെ പിടിച്ചെഴുന്നേല്പിച്ചു നസീഫ്.

"നീരജ് നമുക്ക് പിന്നീട് കാണാം.. ഓഫീസർസ് take him to the station.

ഹലോ സഫു എന്താ മിഴിച്ചു നിൽക്കുന്നെ. തനിക്കൊന്നും പറ്റിയില്ലടോ ജസ്റ്റ്‌ റീലാക്സ്...ദേ നോക്കിയേ എവിടെയും കൊണ്ടിട്ടില്ല ജസ്റ്റ്‌ തന്റെ ഡ്രെസ്സിനെ തൊട്ട് ഒരു ചെറിയ തുള മാത്രം.. ബി കൂൾ...... അവനെ ഇനി ഞങ്ങൾ നോക്കിക്കോളാം...

അപ്പോഴാണ് സഫു അവളുടെ ഡ്രെസ്സിന്റെ കയ്യിലെ തുള ശ്രദ്ധിക്കുന്നത്.ഉടനെ അവൾ നസീഫിനെ നോക്കി.

എടൊ താൻ അപ്പോ ശെരിക്കും എന്നെ ഷൂട്ട്‌ ചെയ്തോ?  അതെങ്ങാനും എന്റെ മേലെ കൊണ്ടിരുന്നേലോ ..... അവൾ  നസീഫിനെ നോക്കി കണ്ണുരുട്ടി.

ശരിക്കും പറഞ്ഞാൽ ഈ കളിമണ്ണ് നിറഞ്ഞ തലയിലേക്ക വെടി വെക്കണ്ടേ. അവളും അവളുടെ എവിടെയും കേൾക്കാത്ത ഒരാരാധനയും....  നസീഫ് കലിപ്പോടെ അവളെ നോക്കി പറഞ്ഞു.

സോറി.......  ഒരബദ്ധം പറ്റി പോയി അവൾ ക്ഷമാപണത്തോടെയും കുറ്റബോധത്തോടെയും പേടിയോടെയും അവനെ നോക്കി പറഞ്ഞു.

അവന്റെ മുഖത്ത് ഒരു പുഞ്ചിരി കണ്ടതും അവൾക്കും കുറച്ചു ആശ്വാസം ആയി. ഇത്രയും നേരം മുൾമുനയിൽ നിന്ന പോലെ ആയിരുന്നു. തനിക്ക് ചുറ്റും എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിൽ ആകുന്നില്ലല്ലോ പടച്ചോനെ.

ഞാൻ ചത്താൽ ഒന്നും ഇല്ലന്ന് പറഞ്ഞിട്ട് എന്നെ എന്ത ശരിക്കും ഷൂട്ട്‌ ചെയ്യാൻജെ

എന്നിട്ട് വേണം  തന്റെ സമീർക്കയും സാലിയും എന്നെ എന്നെവെടി വെച്ചു  കൊല്ലാൻ .

സമീറിക്കയോ താൻ എന്തൊക്കെ ആണ് ഈ പറയുന്നത്.അവർക്ക് അറിയാവോ നീ പോലിസ് ആണെന്ന്. നീരജിനെയോ...... അവളുടെ മനസ്സ് ഒരുപാട് ചോദ്യങ്ങൾ കൊണ്ട് നിറയുന്നുണ്ടായിരുന്നു.

ഒക്കേ.പറഞ്ഞു തരാം..... ..വാ  നസീഫ്  അവിടെ ഒരു ടേബിൾ ഇരുപ്പ് ഉറപ്പിച്ചുകൊണ്ട് അവളോടും ഇരിക്കാൻ പറഞ്ഞു രണ്ട് കോഫി കൊണ്ടുവരാൻ പറഞ്ഞു...എന്നിട്ടു തുടർന്നു.

ഞാൻ നസീഫ്. നസീഫ് മുഹമ്മദ്‌  അസിസ്റ്റന്റ് സുപ്രിഡന്റ് ഓഫ് പോലീസ്.  സാലിയുടെ ഫ്രണ്ട് ആണ് ഞാൻ .  നിന്നെ തേടിയാണ്  ഞാൻ വന്നത്.

എന്നെതേടിയോ എന്തിന്...... എന്നെയെങ്ങനെ പരിജയം.

ഇന്റർനാഷണൽ ആൾകടത്തലിന്റെ കേരളത്തിലെ കണ്ണിയാണ് നീരജ്. മോഡലിങ്ങിന്റെ മറവിൽ അവൻ ഒരുപാട് പേരെ സ്പോയിൽ ചെയ്തു. മുംബൈ പോലിസ് വലയിട്ട് നോകിട്ടും അവനെയൊ അവന്റെ ഗാങ്ങിനെയോ പിടികിട്ടിയില്ല. കുറെ ആയി ഇവൻ പോലീസിന്റെ നിരീക്ഷണത്തിൽ ആണ്.
ഞങ്ങൾ കുറച്ചു പേര് അടങ്ങുന്ന ഒരു ടീം ഇവന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.അവന്റെ ബിസിനസ് മൊത്തം ഇന്റർനെറ്റ്‌ ബേസ്ഡ് ആയത് കൊണ്ട് തന്നെ അവന്റെ ഓരോ  നീക്കങ്ങളും ഞങ്ങൾ  വാച്ച് ചെയ്യനുണ്ട്. Fb ഒക്കെ ഹാക്കഡ് ആയിരുന്നു. അപ്പോഴാണ്‌ നീരജിന്റെ അടുത്ത ടാർജെറ്റ് നീ ആണെന്ന്  അറിഞ്ഞത്.  എങ്ങനെയെങ്കിലും അവനെ മുംബൈയിൽ നിന്നും നാട്ടിൽ എത്താൻ കാത്തിരുന്ന ഞങ്ങൾക്ക്  നീ  ഇവന്റെ വലയിൽ വീഴുന്നത് ഒരു വഴിത്തിരിവായി.പിന്നെ നിന്നെ കരുവാക്കി ഞാൻ അവനെ കുടുക്കാൻ പദ്ധതി തയാറാക്കി. ഞങ്ങൾ കാത്തിരിക്കുകയാരുന്നു നീയുമായി മീറ്റ് ചെയ്യുന്ന ദിവസത്തിനായി. പെട്ടെന്ന് ആയിരുന്നു നിന്റെ മിസ്സിംഗ്‌. നോ കോൺടാക്ട്. നിനക്ക് എന്ത്‌ പറ്റിയെന്നു അറിയാൻ  നിന്നെ തേടി എത്തിയപ്പോൾ അൺഎസ്പെക്റ്റ് ആയി സാലിയെ കണ്ടത്. സാലിയും ഞാനും ഒന്നിച്ചു കോളേജിൽ പഠിച്ചതാണ്. അവനോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പോഴാ നിന്റെ വീട്ടിലെ കാര്യം ഒക്കെ പറഞ്ഞത്. സാലിയോടും സമീർക്കയോടും  ദേഷ്യം പിടിച്ചു അവരെ  നീ ശത്രു പക്ഷത്തു നിർത്തിയിരിക്കുകയാണെന്ന് അറിഞ്ഞത്. അങ്ങനെയുള്ളപ്പോൾ നീ ഞങ്ങളോട് സഹകരിക്കില്ലെന്ന് ഉറപ്പായിരുന്നു.  ചെറിയൊരു ഡൌട്ട് തോന്നിയാൽ പോലും നീരജ് നാട്ടിലേക്ക് വരില്ല. ആലോചിച്ചപ്പോൾ നീ അറിയാതെ നിന്നെ കൊണ്ട് തന്നെ അവനെ ഇവിടെ എത്തിക്കാൻ പ്ലാൻ ഇട്ടു. പിന്നെ നിന്നെ നന്നാക്കിയെടുക്കാമെന്ന് അവർക്ക് വാക്കും കൊടുത്തു സമീർക്കയുടെ ഫ്രണ്ടിന്റെ അനിയനായി നിന്റെ വീട്ടിലേക്ക് വന്നു. നിന്നോട് ഞാൻ കൂടുതൽ കൂട്ട് ആയി... നീ പോലും അറിയാതെ ദാ ഇവിടേം വരേം എത്തിച്ചു.

എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ ഒരുതരം ഞെട്ടലും മരവിപ്പിലും വാക്കുകൾ കിട്ടാതെ എന്ത് പറയണം എന്നറിയാതെ കുറ്റബോധത്തിൽ നിഴലിച്ചു  ഇരുന്ന സഫുവിന്റെ തോളിൽ തട്ടികൊണ്ട് നസീഫ്.

"ഇങ്ങനെ ഇരുന്നാൽ മതിയോ??  വേഗം കോഫി കുടിച് തീർക്കാൻ നോക്ക്. വീട്ടിൽ പോകണ്ടേ...എല്ലാവരും കാത്തിരിക്കുന്നുണ്ടാകും.പിന്നെ കഴിഞ്ഞുപോയത് ഒരു പക്വതയില്ലായ്മ അല്ലേലും ഒരു ദുസ്വപ്നം അത്രേം കരുതിയാൽ മതി. എല്ലാം ശെരിയാവുമെടോ.

അവരെയെല്ലാരെയും ഞാൻ വിഷമിപ്പിച്ചു. അവർ എന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. എന്നിട്ട് ഞാനോ....... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു.

ഒരു നോട്ടോറിയസ് ക്രിമിനലിനെ പിടിച്ചത് ഇവൾ കാരണം ആണ് നസീഫെ അതിന്റെ സ്മരണ വേണം. നിനക്ക് കിട്ടുന്ന  ക്രെഡിറ്റ് പാതി ഞങ്ങളെ ഈ കാന്താരിക്ക് ഉള്ളതാ അവൾ തിരിഞ്ഞു നോക്കി സമീർക്ക.

പാതിയെന്തിനാ ഫുൾ എടുത്തോ നസീഫ് ചിരിയോടെ പറഞ്ഞു.

ഇവളെ മന്നബുദ്ധി തലക്ക് പാതി മതി. ടീ പോത്തേ  കുറച്ചു എങ്കിലും ബുദ്ധി ഉണ്ടെങ്കിൽ നിന്നെ മന്നബുദ്ധി എന്നെങ്കിലും വിളിക്കരുന്നു. നീ അതുക്കും മേലെ. എന്ത്‌ വിശ്വസിച്ചാടീ നീ നീരജിന്റെ പിന്നാലെ   വന്നേ.

അവൾ ഒരു കരച്ചിലൂടെ സമീർക്കയെ പോയി കെട്ടിപിടിച്ചു.

വെറുതെ പറഞ്ഞതാടീ...... ഒരബദ്ധം ഒക്കെ ആർക്കും പറ്റും.... പോട്ടെ.... സാരമില്ല.  അവളുടെ തലയിലൂടെ തലോടി കൊണ്ട് സമീർ പറഞ്ഞു.

എന്നാ പിന്നെ ഞാൻ പോട്ടെ സമീർക്ക കുറച്ചു തിരക്കുണ്ട് നസീഫ് യാത്ര ചോദിച്ചു.

പോട്ടെടി കാന്താരി.

താങ്ക്യൂ സർ 

"എപ്പോഴത്തെയും പോലെ നസീ എന്ന് വിളിച്ചാൽ മതിയെടോ..സർ വിളി വേണ്ട. പിന്നെ നിന്നെ നന്നാക്കിയെടുക്കുന്ന് ഞാൻ സമീർക്കക്ക് വാക്ക് കൊടുത്തത അത് കഴിഞ്ഞിട്ടേ ഞാൻ തിരിച്ചു പോകുള്ളൂ. ഇപ്പോ കുറച്ചു തിരക്കുണ്ട് പിന്നെ കാണാം.

സങ്കടത്തിലും എന്തോ കരുതൽ എന്നപോലെ സഫുവിനു ചുണ്ടിൽ ആശ്വാസത്തിന്റെ ചെറുചിരി തെളിഞ്ഞു.

അവൾ പറഞ്ഞു നിർത്തി ഉപ്പയെ നോക്കി. ഉപ്പ കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു.

എന്നാലും മോളെ നീ ഇത്രയൊക്കെ ഒപ്പിച്ചിട്ടും എല്ലാരും എന്നിൽ നിന്നും മറച്ചു വെച്ചത് ശരിയായില്ല.

സോറി ഉപ്പ ഞാൻ ആരോടും പറയരുതെന്ന് പറഞ്ഞോണ്ട. അറിഞ്ഞാൽ ഉപ്പാക്ക് വിഷമം ആകുന്നു കരുതി.

അതൊക്കെ പോട്ടെ നീ എന്നിട്ട് രൺവീറിനെ കണ്ടോ പിന്നെ.

ആ കണ്ടു.... കണ്ടു... അവനെ മാത്രമല്ല അവന്റെ ഫാമിലിയെയും കണ്ടു.... എന്റെ പൊന്നുപ്പ പിന്നെ എനിക്ക് കൂട്ട് ആ എ സി പി പിശാച് ആയിരുന്നു. സീരിയൽ പോയി..... രൺവീർ പോയി fb യും പോയി..... എന്തിന് ഫോൺ വരെ തിരിച്ചു കൊടുപ്പിച്ചുആ പിശാജ്.   അവൾ ചിരിച്ചോണ്ട് പറഞ്ഞു.

എന്നാലും എന്റെ പൊന്ന് സഫു നിന്റെ സീരിയൽ ഭ്രാന്തും പൂച്ച കണ്ണും മൂക്കുത്തിയും കൊണ്ട് ഏറ്റവും കൂടുതൽ പണി കിട്ടിയത് എനിക്കാണ് ഫൈസി പറഞ്ഞു.

അതിന് നീ  തിരിച്ചു എട്ടിന്റെ പണി തന്നല്ലോ അവൾ കവിളിൽ കൈ വെച്ചു പറഞ്ഞു.

അതെന്ത് പണിയാ ഫൈസി...... ഉപ്പ ചോദിച്ചു.

ദയവു ചെയ്തു ഓര്മിപ്പിക്കല്ലേ. നിങ്ങളെ മോളല്ലേ അവൾ...... അവൾ അതിന് പകരം എട്ടിന്റെയും പതിനാറിന്റെയും ഒക്കെ പണി തിരിച്ചു തന്നു.

ഫൈസി കൈകൂപ്പിക്കൊണ്ട് പറഞ്ഞതും എല്ലാരും പൊട്ടിച്ചിരിച്ചു.

എല്ലാവരുടെയും കൂടെ കളിയും ചിരിയും പാരവെപ്പും ഒക്കെയായി കുറച്ചു സമയം അവിടെ ചിലവഴിച്ചു. അവർ വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ഒരു കാർ വന്നു അവരുടെ മുന്നിൽ നിറുത്തി. അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും സഫുവിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഷെറി....... അത് വരെ ഉണ്ടായിരുന്ന സന്തോഷം മുഴുവൻ അവളുടെ മുഖത്ത് നിന്നും മാഞ്ഞു പോയിരുന്നു. ഫൈസി കണ്ടു സഫുവിന്റെ മാറ്റം. സഫു എന്തോ പറയാൻ പോയതും ഫൈസി അവളെ കയ്യിൽ പിടിച്ചു. അവൾ ഫൈസിയെ നോക്കി. ഒന്നും പറയരുതെന്ന് അവൻ കണ്ണ് കൊണ്ട് കാണിച്ചു. ഉള്ളിൽ ഇരച്ചു കയറിയ ദേഷ്യവും വെറുപ്പും അവൾ അടക്കിപ്പിടിച്ചു.
ഷെറി അവളുടെ അടുത്തേക്ക് വന്നു.

                                       .........  തുടരും

Hi ഫ്രണ്ട്സ് വെറുപ്പിക്കൽ സ്റ്റോറി ഇനി ഒന്നോ രണ്ടോ പാർട്ട്‌ കൂടിയുള്ളു. എപ്പോഴും പറയുന്നത് പോലെയല്ല ശരിക്കും ക്ലൈമാക്സ്‌ ആയി. ശരിക്കും പറഞ്ഞാൽ ഒറ്റ പാർട്ടിൽ തീർക്കേണ്ട സ്റ്റോറിയെ ഉള്ളു. എഴുതാൻ ടൈം കിട്ടുന്നില്ല. പിന്നെ  ഒരുപാട് പരാതികൾ കേട്ടു സ്റ്റോറിയെ പറ്റി. എല്ലാവരോടും പറയാൻ ഒന്നേ ഉള്ളു. ഞാൻ മുന്പേ പറഞ്ഞത് തന്നെയാണ് ഒരുപാട് നാളുകൾ കൂടിയാണ് എഴുതുന്നത്. റൈറ്റിങ് എന്ന കഴിവ് എന്നിൽ നിന്നും എന്നോ വിട്ടു പോയതുമാണ്. അതിന്റെതായ കുറവുകൾ സ്റ്റോറിയിൽ ഉണ്ടാകും. അത് കൊണ്ട് സ്റ്റോറിയിൽ വരുന്ന തെറ്റുകളും കുറവുകളും എല്ലാവരും ക്ഷമിക്കുക.

      
💕മിഴികൾ പറഞ്ഞ പ്രണയം 💕
                       ✍️safna kannur    
പാർട്ട്‌ 97

എന്റെ ജീവിതത്തിലേക്ക് ദുശ്ശകുനമായി അവളിനി  വരരുത് ഫൈസി. ഇനിയും മിണ്ടാതിരിക്കുന്നതിൽ എന്തർഥമാണുള്ളത്. അവളുടെ തോന്യവാസത്തിൽ ഞാൻ മാത്രമാണ് അനുഭവിക്കുന്നതെങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല. ഇതിപ്പോ എന്നെ ചുറ്റിപറ്റി ഉള്ള എല്ലാവരും അവളുടെ ദുഷ്ടത്തരത്തിന് ഇരയാവുകയാണ്. ഇനിയും അത് സമ്മതിച്ചു കൊടുക്കാൻ എനിക്കാവില്ല. അവളുടെ ഉപ്പ ആണെങ്കിൽ മകളെന്ന അവകാശ വാദവും ഉന്നയിച്ചു പിറകെ വരുന്നു. എന്നെ മകളെന്ന് പറയാൻ അയാൾക്കെന്താ അവകാശം. എന്റെ ഉമ്മാനെ വേണ്ടെന്ന് വെച്ചതോടെ അവസാനിച്ചു അയാൾക്ക് ഞാനുമായുള്ള ബന്ധം. എന്റെ ഉമ്മാക്ക് കിട്ടാത്ത ബന്ധമൊന്നും എനിക്കും വേണ്ട. ഒരിക്കലും ഞാനയാൾക്ക് മാപ്പും കൊടുക്കില്ല. സഫുവിന്റെ ഓരോ വാക്കിലും ഷെറിയോടും ഉപ്പാനോടും ഉള്ള ദേഷ്യം ആളിക്കത്തുന്നുണ്ടായിരുന്നു. എന്റെ കയ്യിൽ നിന്നും വിട് ഫൈസി.

അവൻ കൂടുതൽ ബലമായി അവളെ കയ്യിൽ അമർത്തിപിടിച്ചു അവനോട് ചേർത്ത് പിടിച്ചു. അവർക്ക് പറയാനുള്ളത് അവൾ പറഞ്ഞിട്ട് പൊക്കോട്ടെ. നീയായിട്ട് അവരോട്  ഉടക്കിന് പോവണ്ട. നീയിപ്പോ പഴയപോലെ തനിച്ചല്ല. എന്ത്‌ വന്നാലും ഞാനില്ലേ ഇനി നിന്റെ കൂടെ.

അവന്റെ സ്നേഹവും കരുതലും ആ ചേർത്ത് പിടിക്കലിലൂടെ അവൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും എന്തൊക്കെയോ അസ്വസ്ഥത കൊണ്ട് മനസ്സ് കലുഷിതമായിരുന്നു.

സഫു എനിക്ക് വാക്ക് താ അവളോട് ഉടക്കിന് പോകില്ലെന്ന്.

അവന്റെ നിർബദ്ധത്തിന് വഴങ്ങി അവൾക്ക് വാക്ക് കൊടുക്കേണ്ടി വന്നു. അപ്പോഴേക്കും ഷെറിയും ഉപ്പയും അവളുടെ അടുത്തെത്തിയിരുന്നു. ഫൈസി അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സഫുവിനെ വിട്ടു മാറി നിന്നു.

ഷെറി അവളുടെ അടുത്തേക്ക് വന്നു.
ഞാൻ തിരിച്ചു ദുബായ്ക്ക് തന്നെ പോവ്വുകയാണ്. ഇനിയൊരിക്കലും നിനക്ക് ശല്യമായി ഞാൻ വരില്ല. ഷെറിയുടെ വാക്കുകളിൽ കുറ്റബോധം കൊണ്ട് വാക്കുകൾ ഇടറുകയും കണ്ണിൽ കണ്ണുനീർ പൊടിയുകയും ചെയ്തിരുന്നു.
അത് കണ്ടപ്പോൾ സഫുവിന്റെ മനസ്സ് നീറുന്ന പോലെ തോന്നി. അപ്പോൾ തന്നെ ചിന്ത മാറുകയും ചെയ്തു. ഇതിനേക്കാൾ വലിയ അടവുകൾ ഇറക്കിയവളാ ഇവൾ. അത് കൊണ്ട് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല.

അവൾ തിരിച്ചു ഒന്നും പറയാതെ നിലത്തേക്ക് നോക്കി നിന്നു.

മാപ്പ് ചോദിക്കാനുള്ള അർഹതപോലും  എനിക്കും ഉപ്പാക്കും ഇല്ലെന്ന് അറിയാം. ഞാൻ നിന്നോടും ഉപ്പ നിന്റെ ഉമ്മയോടും ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്. ഒരിക്കലും  തിരുത്താൻ പറ്റില്ലെന്ന് അറിയാം എന്നാലും എന്റെ മനസ്സമാധാനത്തിന് വേണ്ടി ഒരിക്കൽ കൂടി ചോദിക്കുകയാ പൊറുത്തൂടെ ഈ അനിയത്തിയോട്. അതും പറഞ്ഞു അവൾ സഫുവിന്റെ കാൽക്കൽ വീണത്  ഒന്നിച്ചായിരുന്നു. തന്റെ കാലിൽ കണ്ണുനീർ ഇറ്റ് വീഴുന്നത് അവൾ അറിഞ്ഞു. അവൾ ഷെറിയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഷെറി ഒരു കരച്ചിലോടെ അവളെ കെട്ടിപിടിച്ചു. മാപ്പ് തന്നുടെ സഫു എനിക്ക്.
സഫു ഒന്നും മിണ്ടിയില്ല കുറച്ചു നേരം. ആകെ ഒരു മരവിപ്പ് ആയിരുന്നു അവൾക്ക് തോന്നിയത്. എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ തന്റെ സഹോദരിയാണ് ഷെറി എന്ന ചിന്ത ഉണ്ട്. അവളെ മനസ്സറിഞ്ഞു വെറുക്കാൻ തനിക്ക് ആവില്ലെന്ന് അവൾക്ക് മനസ്സിലായി.അവളെ തിരിച്ചു കെട്ടിപിടിച്ചു. അതിൽ ഉണ്ടായിരുന്നു തന്റെ പഴയ സുഹൃത്തിനോടും അതിനേക്കാളുപരി ഒരു സഹോദരിയോടും ഉള്ള സ്നേഹം.

അവൾ ഫൈസിയെ നോക്കി അവന്റെ മുഖത്ത് ഉണ്ടായിരുന്നു ഇത് ഇങ്ങനെ ഉണ്ടാവുകയുള്ളൂ എന്ന ഭാവം. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ഷെറിയുടെയും സഫുവിന്റെയും കണ്ണുകളിൽ നിന്നും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമെന്നോണം കണ്ണുനീർ ഒലിച്ചിറങ്ങി. കണ്ടു നിന്ന ബഷീറിന്റെ കണ്ണുകളും ഈറനണിഞ്ഞു. എന്നും ഈ സ്നേഹബന്ധം നിലനിൽക്കണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കുകയും ചെയ്തു. സഫവിനോടും ഉമ്മനോടും ചെയ്തതിൽ അയാൾ ആത്മാർത്ഥമായി പക്ഷത്തപിക്കുന്നുണ്ടായിരുന്നു.

എന്നോടും പൊറുത്തൂടെ മോളെ ഇടറിയ ശബ്ദത്തോടെ അയാൾ സഫുവിനെ നോക്കി ചോദിച്ചു.

അവൾ അയാളെ നോക്കുകകൂടി ചെയ്യാതെ ഇറങ്ങി പോയി ഫൈസിയുടെ കാറിൽ കയറി ഡോർ വലിച്ചടച്ചു.

സാരമില്ല പതുക്കെ എല്ലാം ശരിയായികൊള്ളും. ഫൈസി അയാളുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.
ഫൈസി പോകാൻ നോക്കിയതും ഷെറി വിളിച്ചു.

ഫൈസി......

അവൻ അവിടെ നിന്നു തിരിഞ്ഞു നോക്കി. ഷെറി അവന്റെ അടുത്തേക്ക് വന്നു.

സോറി.......... അറിവില്ലായ്മ കൊണ്ട് പറ്റിപോയതാന്ന് കരുതി കഴിഞ്ഞതെല്ലാം പൊറുക്കണം. പണത്തിന്റെ അഹങ്കാരത്തിന്റെയും തിമർപ്പിൽ പറ്റിപ്പോയത എല്ലാം. പണം കൊടുത്തു എന്തും വാങ്ങാമെന്ന് കരുതിയെ അതൊക്കെ തെറ്റാണെന്നു ഇപ്പൊ മനസിലായി. എനിക്ക് ഫൈസിയോട് ഉണ്ടായിരുന്നത് വെറും അട്രാക്ഷൻ മാത്രം ആയിരുന്നു. ഫൈസിയുടെ കാശും സ്റ്റൈൽ പ്രതാപവും കണ്ടു തന്നെയാ സ്നേഹിച്ചത്.  സ്നേഹം എന്താണെന്നു പഠിച്ചത് സഫുവിനെ കണ്ടാണ്.കഴിഞ്ഞതൊക്കെ മറന്നു  രണ്ടാളും എന്നെ  നിങ്ങളുടെ പഴയ ഫ്രണ്ട് ആയി കൂടെ കൂട്ടോ.

കഴിഞ്ഞതൊക്കെ പോട്ടെ ഒരു ദുസ്വപ്നം ആയി കരുതിയാൽ മതി. അതൊന്നും ആലോചിക്കണ്ട ഇനി. സഫുവിന്റെ അനിയത്തി ഇനി എന്റെയും അനിയത്തി തന്നെയാണ്. അങ്ങനെ കണ്ടിട്ട് ഉള്ളു. നിങ്ങളുടെ ഫ്രണ്ട്ഷിപ് എവിടെയും പോകില്ല. കുറച്ചു കഴിയട്ടെ അവൾ ഒന്ന് നോർമൽ ആയ നിങ്ങളെ അടുത്തേക്ക് തന്നെ വരും.
ഫൈസി അവരോട് യാത്ര ചോദിച്ചു പോയി.

അവൻ കാറിൽ കയറി സഫുനെ നോക്കി കാൽമുട്ടിൽ മുഖം ചേർത്ത് വെച്ച് ഇരിക്കുന്നത്  കണ്ടു. കരയുകയാണെന്ന് അവന് മനസിലായി.അവൻ തൊട്ട് വിളിച്ചതും അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

എനിക്ക് പറ്റുന്നില്ല ഫൈസി അയാളെ കാണുമ്പോ എന്റെ ഉമ്മാനെ ഓർമ വരും ഉമ്മാനോട് ചെയ്തതോന്നും മറക്കാൻ ആവില്ല. കാണണ്ട എനിക്കയാളെ.

അവൻ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. അവൻ ആശ്വസിപ്പിക്കുന്നത് പോലെ അവളുടെ തലയിലൂടെ തലോടുക മാത്രം ചെയ്തു.

സ്നേഹം വെറുപ്പാക്കാനും വെറുപ്പ് സ്നേഹം ആകാനും ഒരു നിമിഷം മതി സഫു . നിന്റെ കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ച് പറയണ്ട കാര്യം ഇല്ല. നിന്നെ ആരെക്കാളും എനിക്കറിയാം ആരെയും വെറുക്കനോ സങ്കടപെടുത്താനോ നിനക്ക് ആവില്ല. കാലം മായ്ക്കാത്ത മുറിവൊന്നും ഇല്ല. എന്നെങ്കിലും അവരോടുള്ള വെറുപ്പ് നിന്നിൽ നിന്നും പോവുക തന്നെ ചെയ്യും.
ഒരേങ്ങലോടെ അവനെ കൂടുതൽ മുറുക്കി പിടിച്ചതല്ലാതെ അവളൊന്നും തിരിച്ചു പറഞ്ഞില്ല. കുറെ കഴിഞ്ഞു കരച്ചിൽ അടങ്ങിയതും അവൾ അവനെ വിട്ടു നേരെ ഇരുന്നു.

ഇനി നമുക്ക് പോയാലോ

അവളൊന്നും മിണ്ടിയില്ല പുറത്തേക്ക് നോക്കിയിരിക്കുക മാത്രം ചെയ്തു. അവൻ ഇടക്കിടക്ക് അവളെ നോക്കി അവന്ന് അറിയാമായിരുന്നു അവളുടെ ഉമ്മാന്റെ ഓർമ്മകൾ ആണ് അവളുടെ ഈ സങ്കടത്തിന്  കാരണം എന്ന്. അത് കൊണ്ട് തന്നെ അവൻ ശല്യം ചെയ്തും ഇല്ല.

അവൻ കാർ നിർത്തി അവളെ വിളിച്ചു.

അവൾ ചുറ്റും നോക്കി ബീച്ചിൽ ആണ് വന്നതെന്ന് അവൾക്ക് മനസിലായി.

വീട്ടിൽ പോകുന്നിലേ രാവിലെ ഇറങ്ങിയതാണ് എല്ലാരും തിരക്കുന്നുണ്ടാകും.

ഞാൻ വിളിച്ചു പറഞ്ഞിന് രാത്രി തിരിച്ചു വരുന്ന്. ഈ മൂഡ് വച്ചു നിന്നെ കൂട്ടി വീട്ടിൽ പോയാൽ ശരിയാവില്ല. എനിക്ക് എന്റെ കാന്താരി സഫുനെ വേണ്ടേ അല്ലാതെ കണ്ണീർകടലിനെ അല്ല. അവൻ അവളെ കയ്യും പിടിച്ചു കടലിന്നടുത്തേക്ക് നടന്നു.
തണലുള്ള ഒരിടം നോക്കി അവർ ഇരുന്നു.

ടീ സഫു സങ്കടം വരുമ്പോ എല്ലാവരും കടൽ നോക്കി ഇരിക്കും അതെന്തിനാ.

എന്തിനാ...... ഞാനും കുറെ ആയി ആലോചിക്കുന്നു.

എനിക്കറിയാതോണ്ടല്ലേ നിന്നോട് ചോദിച്ചേ. നിനക്കിപ്പോ നല്ല സങ്കടം ഉണ്ട്. നിനക്ക് എന്താ തോന്നുന്നേ ഇവിടെ വന്നതോണ്ട്. നിന്റെ ഫീൽ പറയ്.

എനിക്ക് സന്തോഷം ആയാലും സങ്കടം ആയാലും തല ചായ്ക്കാൻ ഈ തോളും ചേർത്ത് പിടിക്കാൻ ഈ കൈകൾ മതി. അവൾ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു കൊണ്ട് പറഞ്ഞു. അവൻ അവളെ കൈ കൊണ്ട് ചേർത്ത് പിടിച്ചു. അതിൽ തീർന്നിരുന്നു അവളുടെ സങ്കടം മുഴുവൻ.  കുസൃതിയും പുഞ്ചിരിയും ഉള്ള അവന്റെ കാന്താരി സഫു ആയിട്ടേ അവർ അവിടെ നിന്നും വീട്ടിലേക്ക് പോയുള്ളു.

************

റൂമിന്റെ വാതിൽ തുറന്നു അകത്തു കയറിയതും അവൾ ഞെട്ടലോടെ ഫൈസിയെ നോക്കി. വൈറ്റ് ഷർട്ടും ഇട്ട് കിടു ലുക്കിൽ മൂപ്പർ കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നു. എന്നാലും ഇവനെന്തിനായിരിക്കും ഇന്നീ ഷർട്ട് ഇട്ടത്. മുൻ വൈരാഗ്യം വല്ലതും തീർക്കാനുള്ള പ്ലാൻ ആണോ ഇനി.

ഫൈസി കണ്ണാടിയിലൂടെ കണ്ടു സഫു കണ്ണും മിഴിച്ചു തന്നെ തന്നെ നോക്കി നില്കുന്നത്. ഒരു നിമിഷം അവൻ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു പോയി . കല്യാണം കഴിഞ്ഞ അന്ന് രാത്രി ഇട്ട സാരി തന്നെ ആയിരുന്നു അവളുടുത്തത്. തലയിൽ മുല്ലപ്പൂവും ചൂടിയിരുന്നു. അന്നത്തെ രാത്രി മറക്കാൻ അവൾ മനപ്പൂർവം തന്നെയാണ് ആ വേഷത്തിൽ വന്നതെന്ന് അവന് തോന്നി.  അറിയാതെ പോലും ഞാൻ ഇനി നിന്നെ വേദനിപ്പിക്കില്ല സഫു. ഞാൻ കാരണം ഒരിക്കലും ഇനിയ കണ്ണ് നിറയില്ല.

തനിക്ക് എന്തിന്റെ കേടാ ഫൈസി. മനപ്പൂർവം തല്ലുണ്ടാക്കാൻ ഇറങ്ങീതാണോ നീ.

സഫുവിന്റെ വിളി കേട്ടു അവൻ ചിന്തയിൽ നിന്നും ഉണർന്നു. ഒരു പുഞ്ചിരിയോടെ അവളെ നോക്കി.

ഇളിക്കല്ലേ.... ഞാനിന്ന് ആയിഷുന്റെ കൂടെ കിടന്നോളാം തല്ല് കൊല്ലാനുള്ള ശേഷി ഇല്ല എനിക്കിനി.

ടീ ഉടക്ക് ഉണ്ടാകാതെ കേറി വാടീ

സത്യം പറയ് മോനെ എന്താ ഉദ്ദേശം. ഇവിടെ ഫസ്റ്റ് നൈറ്റ്‌ ആണോ അതോ മൂന്നാം ലോക മഹായുദ്ധമോ നടക്കാൻ പോണേ

വേണേൽ രണ്ടും നടത്താം ഒരു കള്ളച്ചിരിയോടെ അവളെ നോക്കി കണ്ണടിച്ചു കാണിച്ചു ഫൈസി പറഞ്ഞു.
അവൾ പരിഭവത്തോടെ മുഖം കോട്ടികൊണ്ട് പറഞ്ഞു.  എന്നാലും കൊലച്ചതി ആയി പോയി ഇത്. മനപ്പൂർവം തല്ലുണ്ടാക്കാനല്ലേ നീയീ ഷർട്ട്‌ ഇട്ടത്.

ഷർട്ട്‌ ഇട്ടത് മനഃപൂർവം തന്നെയാണ്. എനിക്ക് ഇന്ന് അറിയണം ഈ ഷർട്ട് ഇട്ടാൽ എങ്ങനെയാണ് തല്ലുണ്ടാവുന്നതെന്ന്.

അത് കിട്ടുമ്പോ വഴിയേ അറിഞ്ഞോളും

ആ വഴിയാ അറിയണ്ടേ ഇപ്പൊ നമ്മൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഇല്ലല്ലോ. എല്ലാ പ്റബ്ലം തീർത്തു ഹാപ്പി ആണല്ലോ. മനസ്സ് കൊണ്ട് നമ്മളിപ്പോ ഒന്നാണ്. പിന്നെയിനി ഈ ഷർട്ട് കൊണ്ട് എന്ത്‌ ഉണ്ടാവാനാ. അഥവാ നിന്റെ പൊട്ടത്തരം കൊണ്ട് ഉടക്കാൻ വന്നാലും ഞാൻ വാ തുറക്കില്ല പോരെ . എന്റെ ലക്കി ഷർട്ട ഇത്. നമ്മൾ പുതുജീവിതം തുടങ്ങുകയല്ലേ ഇന്ന് മുതൽ. അത് കൊണ്ട് ഈ ഷർട്ട് തന്നെ ഇടണമെന്ന് തോന്നി. വെറുതെ ഉടക്കി നേരം കളയാതെ നീ കേറി വരുന്നുണ്ടോ. അതോ ഞാൻ വന്നു എടുത്തോണ്ട് വരണോ

മുങ്ങാൻ നോക്കിയാലും ഇവൻ വിടില്ല.അകത്തേക്ക് പോവുക തന്നെ അല്ലാതെ വേറെ വഴിയും ഇല്ല .പടച്ചോനെ എന്നെ കാത്തോണേ വൈറ്റ് ഷർട്ടെ ഇന്നെങ്കിലും ഉടകതരം ഉണ്ടാകല്ലേ ..... നീ മുത്താണ്..... തേനാണ്..... ചക്കരയാണ് ..... നമ്മൾ രണ്ടാളും ഇന്ന് മുതൽ കട്ട ചങ്കാണ്. ഒരു പണിയും തരല്ലേ നീ. എന്നും നിന്നോട് നന്ദിയുണ്ടാകും. അപ്പൊ പറഞ്ഞത് പോലെ കോംപ്രമൈസ് കേട്ടാ........ അവൾ പ്രാർത്ഥിച്ചു കൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു.

അവൾ പറയുന്നത് കേട്ട് പിന്നിൽ നിന്നും ഫൈസി പൊട്ടിപ്പൊട്ടി  ചിരിക്കുന്നത് കേട്ടു.

ഇങ്ങനെ ചിരിക്കാൻ ഞാനിവിടെ സർക്കസ് ഒന്നും കളിക്കുന്നില്ല. അവനും അവന്റെ ഒരു പരീക്ഷണവും എന്നും പറഞ്ഞു തിരിഞ്ഞു നിന്നതേ അവൾക്ക് ഓർമയുള്ളു. പിന്നെ സംഭവിച്ചതെല്ലാം അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് ആയിരുന്നു.

പക വീട്ടാൻ ഇറങ്ങിയതാണോ പിഷാജേ നീ അലറുന്നത് പോലെ ഫൈസിയുടെ കലിപ്പ് ശബ്ദം കേട്ടതും അവൾ ഇറങ്ങി ഓടണോ വേണ്ടയോ എന്ന് ആലോചിച്ചു തലയിൽ കൈ വെച്ചു നിന്നു. ദേഷ്യം കൊണ്ട് വിറക്കുന്ന  ഫൈസിയെ കണ്ടു അവളുടെ നെഞ്ചിൽ ഇടിവെട്ടിയ പോലെയായി. സോറി പറയാണോന്ന് ഉണ്ടെങ്കിലും പേടിച്ചിട്ട് കയ്യോ നാവോ അനങ്ങിയില്ല. അവൾ പിന്നെ  ഫൈസിയുടെ മുഖത്തേക്ക്  നോക്കിയില്ല പകരം ദയനീയമായി  ഷർട്ടിനെ നോക്കി എന്നോടീ കൊലച്ചതി വേണ്ടായിരുന്നു ഷർട്ടെ..........

                                 .............  തുടരും

കഴിഞ്ഞു മക്കളെ കഴിഞ്ഞു 💃💃💃💃💃💃💃💃💃അങ്ങനെ അവസാനം എല്ലാരും കാത്തിരുന്ന ക്ലൈമാക്സ്‌ ആഗയാ.........💃💃💃💃.  നെക്സ്റ്റ് പാർട്ടോടു കൂടി സങ്കടപെടുത്തിയും കരയിപ്പിച്ചും ചിന്തിപ്പിച്ചും ചിരിപ്പിച്ചും നമ്മുടെ കൂടെ ഉണ്ടായിരുന്ന നമ്മുടെ ഫൈസിയും സഫുവും നമ്മെ വിട്ടു പോവുകയാണ്. ഇത് വരെ കൂടെ ഉണ്ടായിരുന്ന എല്ലാവരോടും ബിഗ് ബിഗ് ബിഗ് thankzzzzz 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.വിരോധം ഒക്കെ മാറ്റിവെച്ചു ആദ്യത്തെ പോലെ ആ ലൈകും ഷെയർ ചെയ്തിട്ട് പോയിക്കോടെ പിശുക്കന്മാരെ 😉.ചോദിച്ചാലേ ലൈക്ക് തരൂ അറിയാം.  2020 ൽ എങ്കിലും നന്നായി കൂടെ നിങ്ങൾക്ക്. ഞാൻ നന്നായില്ലേ അതെങ്കിലും കണ്ടു പഠിച്ചുടെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️.

------ എന്ന് നിങ്ങളുടെ സ്വന്തം 💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔

അപ്പൊ മുത്ത് മണീസ് നമുക്ക് നെക്സ്റ്റ് ക്ലൈമാക്സ്‌ പാർട്ടുമായി വീണ്ടും കാണാം. 

💕മിഴികൾ പറഞ്ഞ പ്രണയം 💕
             Last part                  
                                        ✍️സഫ്ന കണ്ണൂർ
Part 98
അവൻ ഷർട്ട് ഊരി വലിച്ചെറിഞ്ഞു . അവൾ മെല്ലെ ഇടം കണ്ണിട്ട് നോക്കി ദേഹം ഒക്കെ ചുവന്നുതുടുത്തിരുന്നു.ദേഹത്തുടെ പാൽ ഇറ്റി വീഴുന്നുമുണ്ട്.  ദേഹത്ത് ചുവപ്പ് പടർന്നത് കണ്ടതും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ അടുത്തേക്ക് പോയി തലയിൽ ഇട്ട തട്ടം കൊണ്ട് പാൽ തുടച്ചു. അവൻ തട്ടം പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. അവൾ അത് കാര്യം ആക്കാതെ വീണ്ടും സാരിതലപ്പ് കൊണ്ട് ദേഹം തുടച്ചു കൊടുത്തു. അവൻ അവളെ കൈ തട്ടി മാറ്റി.  സാരിയിൽ ചവിട്ടി വീഴാൻ പോയതാരുന്നു ഫൈസി വന്നു അവളെ പിടിച്ചെങ്കിലും കയ്യിലിരുന്ന പാൽ അവന്റെ ദേഹത്തേക്ക് മറിഞ്ഞു അതിന്റെ പുകിലാ ഈ കഴിഞ്ഞത്. ചെറിയ ചൂടുള്ളതോണ്ട് ദേഹം ഒക്കെ ചുവന്നു തുടുത്തിന് ഇനി പൊള്ളിപ്പോയൊന്നും ഇല്ലല്ലോ ആ പേടിയും ഉണ്ട്. ചെറിയ ചൂട് ഉണ്ടായിരുന്നു പാൽ.

സോറി അറിയാതെ പറ്റിപോയതല്ലേ അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

അവളെ കോപ്പിലെ  ഒരു സോറി........  അടുപ്പത്തുന്ന് ഇറക്കിയ പാലും എടുത്താണോ റൂമിലേക്ക് വരുന്നേ. പൊള്ളിയെന്ന തോന്നുന്നേ.

നിനക്ക് എന്തും ചൂടോടെ കുടിക്കുന്നതല്ലേ ശീലം അതോണ്ട ഞാൻ........

ഇവിടെ അതിന് വിരുന്നു സൽക്കാരം അല്ലേ നടക്കുന്നെ ചൂടുള്ള പാലും എടുത്തു വരാൻ.

അറിയാതെ പറ്റിതല്ലേ ഫൈസി അറിഞ്ഞോണ്ട് ആരെങ്കിലും ദേഹത്തു മറിക്കോ

അവന്ന് പെട്ടെന്ന് മാര്യേജ് കഴിഞ്ഞ ആദ്യത്തെ നൈറ്റ്‌ ഓർമ വന്നു.
മോളെ സഫു അന്ന് ഞാൻ നിന്റെ ദേഹത്ത് പാലൊഴിച്ചതിന് പ്രതികാരം വീട്ടിയതല്ലേ നീ

വെറുതെ പറയല്ലേ ഫൈസി എനിക്കതൊന്നും ഓർമ പോലും ഇല്ല. അവൾ സങ്കടത്തോടെ പറഞ്ഞു.

സത്യം അതാണ്‌..... അതാണ്‌ മനപ്പൂർവം ചൂടുള്ള പാലും എടുത്തു വീഴുന്ന പോലാക്കി എന്റെ ദേഹത്ത് പാലൊഴിച്ചത്. ഇങ്ങനെ പ്രതികാരം ചെയ്യുന്നു കരുതിയില്ല സഫു.

അവൻ കലിപ്പിൽ പറഞ്ഞത് ആണെങ്കിലും അവൾക്ക് മനസ്സിൽ അത് നല്ലോണം കൊണ്ടു. ഉടക്കാൻ നിന്നാൽ ദേഹത്ത് കുമിള വരികയോ മറ്റോ ചെയ്യൊന്നുള്ള പേടിയും അവൾക്ക് ഉണ്ടായിരുന്നു. അവൻ ആണെങ്കിൽ ദേഹത്ത് ഊതുന്നതും ഉണ്ട്.അവൾ അവന്റെ കയ്യും വലിച്ചു ബാത്റൂമിലേക്ക് പോയി.

അവൻ കയ്യിൽന്ന് വിടെടി എന്നൊക്ക പറയുന്നുണ്ടെങ്കിലും അവൾ വിട്ടില്ല. ബാത്‌റൂമിൽ കയറി ഷവറിന്റെ കീഴിൽ നിർത്തി. പൈപ്പ് തിരിച്ചത് പെട്ടന്ന് ആയിരുന്നു.

നിനക്കെന്താടീ വട്ട് പിടിച്ചോ അവൻ പിറകോട്ടു നീങ്ങി.

അവൻ പോകാൻ നോക്കിയതും അവൾ പിടിച്ചു ഷവറിന് കീഴെ നിർത്തിച്ചു.

മര്യാദക്ക് അടങ്ങി ഒതുങ്ങി നില്കുന്നുണ്ടോ ഒന്ന് അവൾ ചെറുതായി ഒച്ചയെടുത് പറഞ്ഞതും അവിടെ തന്നെ നിന്നു.

തലയിലൂടെ വെള്ളം ഒലിച്ചിറങ്ങി. ആദ്യം കലിപ്പ് വന്നെങ്കിലും ദേഹത്ത് തട്ടുമ്പോ നല്ല ആശ്വാസം തോന്നിയൊണ്ട് അവിടെ തന്നെ നിന്നു. അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ മുഖത്തെ പേടിയും ടെൻഷനും സങ്കടവും  ഒക്കെ കണ്ടപ്പോൾ തന്നെ അവന്റെ കലിപ്പൊക്കെ പോയിരുന്നു. ദേഷ്യം വന്നിനെങ്കിലും മനഃപൂർവം പാൽ മറിച്ചതാണെന്ന് അവളെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതാരുന്നു.

ഇപ്പൊ വിങ്ങി പൊട്ടും എന്ന മട്ടിൽ ആണുള്ളത്.പാവത്തിന് സങ്കടം ആയിട്ട് ഉണ്ടാവും.   ഷവറിൽ നിന്നും വെള്ളം വീഴുന്നത് പോരാത്തതിന് അവളും കൈ കൊണ്ട് വെള്ളം എടുത്തു അവന്റെ ദേഹത്ത് ഒഴികുന്നുണ്ടായിരുന്നു. ഇടക്കിടക്ക് ചോദിക്കുന്നും ഉണ്ട് ഇപ്പൊ വേദന ഉണ്ടോന്നൊക്കെ.  വേദനയൊന്നും ഉണ്ടായിരുന്നില്ല ശരിക്കും ചെറിയൊരു നീറ്റൽ ഉണ്ട്. അത് കൊണ്ട് തന്നെ ഷവറിന്റെ കീഴിൽ നിന്നും അവൻ മാറിയും ഇല്ല .  അവൻ കൗതുകത്തോടെ അവളെ തന്നെ നോക്കി നിന്നു.

ഫൈസി നിന്നോടാ ചോദിക്കുന്നെ ഇപ്പൊ നീറ്റൽ പോയൊന്നു അവൾ അവനെ തൊട്ട് വിളിച്ചു.

പോയില്ല ദാ ഇവിടൊക്കെ ഉണ്ട്

എവിടൊക്കെ

അവൻ ദേഹം മുഴുവൻ  തൊട്ട് കാണിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് ഒരു കള്ളച്ചിരി  കണ്ടതും ഫൈസി ആക്ടിങ് ആണെന്ന് അവൾക്ക് മനസിലായി.

ഉണ്ടെങ്കിൽ അങ്ങ് സഹിച്ചോ അല്ല പിന്നെ അവൾ മുഖവും കൊട്ടികൊണ്ട് പോകാൻ നോക്കി.

അവൻ അവളെ കയ്യിൽ പിടിച്ചു പിറകോട്ടു വലിച്ചു. അവന്റെ നെഞ്ചത്തേക്ക് തന്നെ അവൾ വന്നു വീണു. ദേഹത്ത് വെള്ളം വീണതും അവൾ അവനെ തള്ളിമാറ്റി  പോകാൻ നോക്കിയതും അവൻ അരയിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ചു. അവളും നനയാൻ തുടങ്ങി.

ഫൈസി ഫുൾ നനഞ്ഞു  വിട്

കുളിച്ചു മാറ്റി മൊഞ്ചായി നിന്ന എന്നെ ഈ നട്ടപാതിരാക്ക് വീണ്ടും കുളിപ്പിച്ചിട്ട് നീ മാത്രം കുളിക്കാതെ പോയാൽ എങ്ങനെ ശരിയാവാ. നീയല്ലേ ഇതിനൊക്കെ കാരണക്കാരി. അത് കൊണ്ട് കൂട്ടിന് നീയും ഇവിടെ നിൽക്ക്.

നിന്റെ കയ്യിലിരിപ്പിന് കിട്ടിയതാ അത്. ഞാൻ പറഞ്ഞോ വൈറ്റ് ഷർട്ട് ഇട്ട് വരാൻ.

ഇപ്പോ ഷർട്ടിനായി കുഴപ്പം. വീഴാൻ നോക്കിയ നിനക്ക് അല്ലല്ലേ.
ടീ  ശരിക്കും ആ ഷർട്ടിന് വല്ല കുഴപ്പം ഉണ്ടോ

ഒരു കുഴപ്പം ഇല്ല..... അതിപ്പോ മനസ്സിലായല്ലോ......എന്നോട് കലിപ്പാവുല വഴക്ക് പറയില്ല എന്നൊക്ക പറഞ്ഞിട്ട് എന്നോട് ദേഷ്യപെട്ടി
ല്ലേ ഇപ്പൊ അവൾ പാതി സങ്കടത്തോടെയും പാതി ദേഷ്യത്തോടെയും അവനോട് പറഞ്ഞു.

തിളക്കുന്ന പാലും ദേഹത്ത് ഒഴിച്ചിട്ട് നിന്നോട് ഞാൻ സ്നേഹത്തോടെ കിന്നാരം പറയാൻ വരാം. ആ കലിപ്പിൽ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാഞ്ഞത് നിന്റെ ഭാഗ്യം.

ആ വൈറ്റ് ഷർട്ട ഇതിനൊക്കെ കാരണം. നോക്കിക്കോ എല്ലാം എടുത്തു കത്തിക്കും ഞാൻ. എപ്പോ ഇട്ടിനോ അപ്പൊ തുടങ്ങും പ്രോബ്ലംസ്.  ഇനി വൈറ്റ് ഷർട്ട് ഇടേണ്ട.

എന്നാലേ ഞാൻ ഇപ്പൊ തൊട്ട് ഒരു കാര്യം തീരുമാനിച്ചു. ഞാൻ ഇനി വൈറ്റ് ഷർട്ടെ ഇടുള്ളൂ.

അതിനേക്കാൾ നല്ലത് എന്നെ കൊല്ലാൻ തീരുമാനിച്ചുന്ന് തീരുമാനം എടുക്കുന്നതല്ലേ. ഇനി വഴക്ക് മാത്രം ആക്കണ്ട തല്ലും കൂടി തുടങ്ങിക്കോ... അതിന്റെ ഒരു കുറവും കൂടി ഉണ്ടാവേണ്ട. അവളുടെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു.

എപ്പോഴും ഉടക്കാനെങ്കിലും  എന്നെ സംബന്ധിച്ചിടത്തോളം അത് എന്റെ ലക്കി ഷർട്ട് തന്നെയാണ്. അതെങ്ങനെ  ആയതെന്ന് അറിയോ. ആ ഷർട്ട് ഇട്ടപ്പോഴൊക്കെ ഉടക്കാൻ ആണെങ്കിലും നീ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഞാൻ എവിടെ ആണെങ്കിലും കൃത്യമായി പണി തരാൻ മുന്നിൽ എത്തും.  അൻസിയായി നിന്നെ പ്രണയിക്കുമ്പോൾ പോലും നീ എന്റെടുത്ത് തന്നെ ഉണ്ടായിരുന്നു. നിന്നെ എന്നിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന് അതിൽ ഉണ്ട്.ദേഷ്യം ആണെങ്കിലും സ്നേഹം ആണെങ്കിലും നീ എപ്പോഴും എന്റെ കൂടെ ഉണ്ടായാൽ മതി. അത് കൊണ്ട് ഇനി വൈറ്റ് ഷർട്ട്‌ ഇടുകയുള്ളൂ. ഞാൻ ഉറപ്പിച്ചു അത്.

ഞാൻ നാട് വിട്ട് പോക്കാ എന്നാൽ. എനിക്ക് ഒന്നും വയ്യ നിന്റെ ദേഷ്യം കാണാൻ. എനിക്ക് സ്വസ്ഥതയോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചാൽ മതി.  ഇപ്പൊ തീരുമാനിക്കണം ഞാൻ വേണോ വൈറ്റ് ഷർട്ട് വേണോന്ന് അവൾ കലിപ്പോടെ പറഞ്ഞു.

അതൊക്കെ നമുക്ക് നാളെ തീരുമാനിക്കാം.ഇന്നത്തെ രാത്രി  നോ വഴക്ക്.

ആദ്യം  ഷർട്ടിന്റെ കാര്യത്തിൽ തീരുമാനം ആയിട്ട് മതി നൈറ്റ്‌ പകലും ഒക്കെ. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കി.

അവൻ അവളെ കൂടുതൽ മുറുക്കി പിടിച്ചു തന്നോട് ചേർത്ത് നിർത്തി.

വിട് ഫൈസി

വിടാനല്ലല്ലോ ഞാൻ പിടിച്ചത് . ഇപ്പൊ ഏതായാലും പൊന്ന് ഷർട്ടെ നിന്റെ പേരും പറഞ്ഞു ഈ നൈറ്റ്‌ കളഞ്ഞു കുളിക്കാൻ ഞാനില്ല.

അവനെ തള്ളിമാറ്റി പോകാൻ കുറേ സമയം നോക്കി. അവൻ   കൂടുതൽ മുറുക്കി പിടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് അപ്പോഴും ഒരു കുസൃതിചിരി മായാതെ ഉണ്ടായിരുന്നു. അവൻ അവളെ തന്നെ നോക്കി നിന്നു. വെള്ളത്തുള്ളികൾ അവളുടെ തലയിലൂടെ ഊർന്നിറങ്ങുന്നത് ഒരു കൗതകത്തോടെ നോക്കി. പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവർ മിഴി വെട്ടാതെ നോക്കി നിന്നു. അവളുടെ വിറക്കുന്ന ചുണ്ടുകളും നനഞ്ഞൊട്ടിയ ഉടലും അവന്റെ സിരകളിൽ ചോരയോട്ടം നടത്തുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.  അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു അമർത്തി ചുംബിച്ചു. അവളിലൂടെ ഒരു കറന്റ് പാസ്സ് ചെയ്ത പോലെ തോന്നി അവൾക്ക്. ഒട്ടും പ്രതീക്ഷിക്കതെ ആയത് കൊണ്ട് തന്നെ അവൾ ഒന്ന് പകച്ചു നിന്നു.
അവന്റെ ചുണ്ടുകൾ കഴുത്തിനു ചുറ്റും ഒഴുകി  നടന്നു.അവളുടെ ഹാർട് ഇടിപ്പ് ക്രമാതീതമായി ഉയർന്നു.  അവളുടെ ചുണ്ടുകൾ അവൻ സ്വന്തം ആക്കിയതും അവളിൽ ദേഷ്യം അകറ്റി പ്രണയത്തിന്റെ വാതിൽ തന്നെ തുറന്നു കൊടുക്കുന്നത് അവളറിഞ്ഞു. അവൻ അവളെ സ്വതന്ത്രമാക്കിയതും അവൾ തോറ്റത് പോലെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു തിരിച്ചു കെട്ടിപിടിച്ചു.

അപ്പൊ എന്റെ കെട്ടിയോളെ പരാതിയും പരിഭവവും ഒക്കെ തീർന്നല്ലോ. ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ.

അവൾ ഇല്ലെന്ന് തലയാട്ടി. അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി. അവളുടെ മുഖത്ത് കൂടി ഒഴുകി വരുന്ന വെള്ളത്തെ അവൻ നെറ്റിയിൽ കൈ വെച്ചു തടഞ്ഞു. എന്നിട്ടും അനുസരയില്ലാതെ വെള്ളത്തെ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.രണ്ടു പേരുടെയും കണ്ണുകളിൽ   പ്രണയത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടികുന്നുണ്ടായിരുന്നു.
.................................  ( ഇങ്ങോട്ട് നോക്കിയത് മതി  മക്കളെ..... ബാക്കി സെൻസർ ബോർഡ് നിരോധിച്ചിരിക്കുന്നു 🙈🙈🙈.ആശിച്ചു മോഹിച്ചു  കിട്ടിയ രാത്രിയാണ് അവർ അത് ആഘോഷിച്ചു തീർത്തോട്ടെ. സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ഞാനില്ലേ........ഞാൻ മാത്രം അല്ല നമ്മളും വേണ്ട എല്ലാരും പൊക്കോ   🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️)

*******
പരസ്പരം ഒന്നായി മാറിയതിന്റെ ആലസ്യം വിട്ടു അവൻ ഉറക്കം ഞെട്ടി കണ്ണ് തുറന്നതും  കണ്ടത് അവന്റെ മാറിൽ തലവെച്ചു  കിടക്കുന്ന സഫുവിനെ ആണ്. അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌  അവൻ നോക്കി.തന്റെ  വൈറ്റ് ഷർട്ട്‌. ഇതെപ്പോ അവൾ എടുത്തിട്ടേ. അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. അവൻ  അവളുടെ  തലയിലൂടെ തലോടി. അവളുടെ മുഖത്ത് വീണ മുടിയിഴകൾ മാടിയൊതുക്കി. അവൾ ഒന്ന് കുറുകി കൊണ്ട് പെട്ടന്ന് കണ്ണ് തുറന്നു. അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു. അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ പിടിച്ചു അവിടെ തന്നെ കിടത്തി.

ഇത്രയൊ ഉള്ളോ കലിപ്പ് ഷർട്ടിനോട്. അവളെ പിടിച്ചു നെഞ്ചോട് ചേർത്ത് നിർത്തി അവൻ ചോദിച്ചു .....

നിന്നെ സഹിക്കണ്ടേ ജീവിതകാലം മുഴുവൻ. കൂടെ ഇതിനെയും സഹിച്ചേക്കാം. ഒന്നുമില്ലെങ്കിലും എനിക്ക് നിന്നെ കിട്ടാൻ കാരണവും ഈ പുന്നാര ഷർട്ടല്ലേ. അത് കൊണ്ട് തല്ക്കാലം രണ്ടാളോടും ക്ഷമിച്ചിരിക്കുന്നു പോരെ...... ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ മുഖം പൂഴ്ത്തി.

നീ ഞങ്ങളെ അല്ല ഞങ്ങൾ നിന്നെ സഹിച്ചോളാം അതല്ലേ പതിവ്. പണി ഞങ്ങൾക്കല്ലേ കിട്ടാറുള്ളത്. ചെറു പുഞ്ചിരിയോടെ പറഞ്ഞു. അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി.
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മധുനുകർന്നുകൊണ്ട് അവർ അവരുടേതായ പുതിയ  ലോകത്തിലേക്ക് കടക്കുമ്പോൾ എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് നിലാവും  പൂർണ ശോഭയോടെ നിലാവെളിച്ചം പൊഴിച്ചു മാനത്തു തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.

*************
രാവിലെ തന്നെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കണ്ടു ഉറക്കച്ചടവിൽ ഫോൺ എടുത്തു ചെവിയോട് ചേർത്തു സാലി. നിദയാണ്. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഒരു കേസ് അന്വേഷണം ആയിട്ട് ചുറ്റി തിരിയുമ്പോൾ പരിജയപെട്ടതാണ്. നല്ല ഫ്രണ്ട്സ് ആകാൻ അധികതാമസം വേണ്ടി വന്നില്ല. പിന്നീട് അത് പ്രണയത്തിലേക്ക് വഴി തിരിഞ്ഞു. കട്ട സപ്പോർട്ട് ആയി സഫുവും കൂടെ നിന്നപ്പോൾ പിന്നൊന്നും നോക്കില്ല. അല്ലേലും സഫുന് വാക്ക് കൊടുത്തത അവൾ പറയുന്ന പെണ്ണിനെ കെടുന്ന്. അവൾ ആയിരുന്നു ഫ്രണ്ട് മാത്രം ആയനിദയെ എന്റെ ലൈഫിലേക്ക് പിടിച്ചു കയറ്റിയത്. സഫുവിന്റെ സെലെക്ഷൻ അല്ലേലും തെറ്റാറില്ല സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൊച്ചു കാന്താരി തന്നെ ആയിരുന്നു നിദ.ഇന്നലെ മുതൽ ആൾ മിസ്സിംഗ്‌ ആണ്.

എന്റെ നിക്കാഹ് ആണിന്ന്. മറുതലക്കൽ പറഞ്ഞത് കേട്ടതും അവൻ ഞെട്ടി എണീറ്റു.

നീയെന്താ പറയുന്നേ അവൻ ഞെട്ടലോടെ ചോദിച്ചു.അവന്റെ ഉറക്കം ഒക്കെ ഏഴു കടലും കടന്നു പോയിരുന്നു.

വീട്ടിൽ അറിഞ്ഞു നമ്മുടെ കാര്യം. ഉപ്പ ഒരിക്കലും സമ്മതിക്കില്ലന്ന് പറഞ്ഞു. എന്നോടും പറഞ്ഞില്ല ഒന്നും. ഇന്ന് വീട് മുഴുവൻ ആളുകൾ. അപ്പോഴാ ഞാനും അറിഞ്ഞേ.എന്റെ ഉപ്പാനെ വേദനിപ്പിക്കാൻ എനിക്കാവില്ല. എന്നോട് പൊറുക്കണം. ഇനി എന്നെ ശല്യം ചെയ്യാൻ വരരുത്. അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

അവൻ ഇടി വെട്ടേറ്റത് പോലെ ഇരുന്നു. കരയുകയാണോ വേണ്ടേ ദേഷ്യം ആണോ എന്നൊന്നും അറിയാത്ത അവസ്ഥ. ജീവന്റെ പാതിയായി കണ്ടവളാണ് ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചു പോയത്. അവൻ ഞെട്ടലിൽ നിന്നും മുഖ്താമായ ശേഷം നിദക്ക് ഫോൺ വിളിച്ചു. അവൾ കട്ട് ചെയ്തു. പിന്നെ വിളിച്ചപ്പോൾ സ്വിച് ഓഫ്‌.

സ്നേഹം നടിച്ചു ചതിക്കുകയാരുന്നോ അവൾ. അവളുടെ ശബ്ദത്തിൽ യാതൊരു സങ്കടവും ഉണ്ടായിരുന്നില്ല. അതിനർത്ഥം ഇപ്പോഴത്തെ വിവാഹത്തിന് അവൾക്ക് സമ്മതം ആണെന്ന് ആണ്. നിറഞ്ഞു വന്ന കണ്ണുകൾ അവൻ തുടച്ചു. അവൻ സഫുനെ വിളിച്ചു. അവൾ ഫോൺ എടുത്തില്ല. അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഫൈസിയെ വിളിച്ചു നോക്കി. ഫ്രണ്ടിന്റെ മാര്യേജ് ഉറപ്പിക്കലാണ് ബിസി എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു. അവൻ ഫോൺ വലിച്ചെറിഞ്ഞു. അവന്ന് അവളെ നേരിട്ട് കാണണം എന്ന് തോന്നി. തന്നെ ചതിച്ചിട്ട് അവളെന്താ നേടിയെന്ന് അറിയണം. അവൻ വേഗം എണീറ്റു റെഡിയായി. വീട്ടിൽ നോക്കിയപ്പോൾ ആരെയും കാണുന്നുമില്ല. അവൻ അവരെ പിന്നെ നോക്കാമെന്നു കരുതി നിദയുടെ വീട്ടിലേക്ക് പോയി. വീട്ടിൽ കയറുമ്പോഴേ കണ്ടു മുറ്റം നിറയെ കാറുകളും ബഹളവും പടയും. ഉള്ളിൽ കേറിയപ്പോ തന്നെ കണ്ടു അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി മുകളിൽ നിന്നും ഇറങ്ങി വരുന്ന നിദയെ. ആരോടോ ഫോണിൽ സംസാരിച്ചോണ്ട് ചിരിച്ചു കൊണ്ടാണ് വരുന്നത് . അവന്റെ നെഞ്ച് പിടക്കുന്ന പോലെ തോന്നി. സാലിയെ കണ്ടിട്ടും കാണാത്തത് പോലെ അവൾ പോകാൻ നോക്കിയതും സാലി വിളിച്ചു. അവൾ അവനെ നോക്കി എന്നിട്ട് പറഞ്ഞു.

എന്നെ കെട്ടാൻ പോകുന്ന ചെക്കന്റെ ഫാമിലി വന്നിട്ടുണ്ട്. അവർ വിളിക്കുന്നുണ്ട്. വേണമെങ്കിൽ പരിചയപ്പെടുത്തി തരാം. അവൾ ഹാളിലേക്ക് കൈ ചൂണ്ടി. അവൾ കൈ ചൂണ്ടിയിടത്തേക്ക് നോക്കിയതും അവൻ ഞെട്ടി പണ്ടാരം അടങ്ങി. വായും തുറന്നു തലയിൽ കൈ വെച്ചു. ഉമ്മ ഉപ്പ സിസ്
സമീർക്ക അൻസി. അവന്ന് ചിരിയും കരച്ചിലും വന്നു. പിന്നെ നിദയോട് ദേഷ്യവും കുറച്ചു സമയത്തേക്കെങ്കിലും പേടിപ്പിച്ചല്ലോ പിശാജ്. അവളുടെ ഒരു തമാശ.  അവൻ കലിപ്പോടെ നോക്കിയതും നിദ ഓടിപോയി അവരെ അടുത്ത് ഇരുന്നു.

എത്ര കിളി കൂടും വിട്ടു പോയി മോനെ. ഫൈസി പിറകിലെ വന്നു തോളിൽ കയ്യിട്ട് ചോദിച്ചു.

നിനക്കെങ്കിലും പറഞ്ഞൂടാരുന്നോ തെണ്ടീ. മനുഷ്യനെ തീ തീറ്റിക്കാനായിട്ട്.

കഥ തിരക്കഥ സംഭാഷണം മിസിസ് സഫ്ന ഫൈസാൻ. ഞങ്ങൾക്ക് അഭിനയിക്കാനുള്ള ചാൻസ് തന്നുള്ളൂ. എന്ത് ഉണ്ടെങ്കിലും അങ്ങോട്ട്‌ പറഞ്ഞോ അവൻ സഫു ഉള്ളിടത്തേക്ക് കൈ ചൂണ്ടി. ഒരു തൂണിൽ ചാരി അവരെയും നോക്കി കള്ളച്ചിരിയോടെ നിൽക്കുന്ന സഫുനെ കണ്ടു.

നിന്നെ ഞാനിന്ന് കൊല്ലും  തെണ്ടി . കുട്ടിക്കളി കുറച്ചു കൂടുന്നുണ്ട് .

എനിക്കിട്ട് കുറെ പണിതതല്ലേ. അന്നേ കരുതിയത നിനക്ക് എട്ടിന്റെ പണി തരണോന്ന്. എങ്ങനെ കൊള്ളാവോ.
അവളെ തല്ലാൻ നോക്കിയതും അവളോടി ഫൈസിയുടെ പുറകെ നിന്നു.
സാലി പിടിക്കാൻ നോക്കും തോറും അവൾ ഫൈസിയെ ചുറ്റി ചുറ്റി നിന്നു.

നിങ്ങളുടെ കുട്ടികളിക്ക് എന്നെ കൂട്ടണ്ട. അവൻ മാറി നിൽക്കാൻ നോക്കിയതും സഫു പറഞ്ഞു. എന്നെ ഇപ്പൊ ഒറ്റു കൊടുത്ത നിനക്ക് തരും പണി വേണോ.

അവൻ അവളെ നോക്കി തൊഴുതു. നിന്നെ കെട്ടിയതിനേക്കാൾ പണി വേറൊന്നും ഇനി കിട്ടാനില്ല. അതിൽ കൂടുതൽ എന്ത് പണി ഇനി കിട്ടാനാ.

രാത്രി വാ പറഞ്ഞു തരാം മറുപടി. അവൾ മെല്ലെ പറഞ്ഞതും അവൻ ഇളിച്ചോണ്ട് അവളെ നോക്കി. അവൾ തിരിച്ചു മുഖം കോട്ടി.

സാലി കോംപ്രമൈസ് അവൻ അവരുടെ മുന്നിൽ കേറി നിന്നു.ഇന്നൊരു സന്തോഷദിവസം ആയോണ്ട് സഫുനോട് ക്ഷമിച്ചേക്ക്. ഒന്നു മില്ലെങ്കിലും നിനക്ക് വിചാരിക്കാതെ ലോട്ടറി അടിച്ചില്ലേ.

പിന്നേ ലോട്ടറി. വീട്ടുകാരെ പറ്റിച്ചു പ്രേമിച്ചു നടക്കാനുള്ള അവസരം ഇല്ലാതാക്കിയേ പിശാച്.

ഞങ്ങളൊക്കെ ഇവിടുന്നു കഷ്ടപെടുമ്പോൾ നീ മാത്രം സുഗികുന്നത്‌ അത്ര നല്ലതാണോ അതോണ്ട് ഞാനും ഇവരെ കൂടെയാ. നീ വാ ഏതായാലും നമുക്ക് ആ ചടങ്ങ് അങ്ങ് തീർക്കാം.

എന്ത് ചടങ്ങ്

അവൾക്ക് വല്ല സ്വർണ്ണം ഇട്ടു കൊടുത്തു കെട്ടുറപ്പിക്കുന്ന ചടങ്ങ്. ബാക്കി എല്ലൊം കഴിഞ്ഞതല്ലേ.

ബാക്കി എന്താ കഴിഞ്ഞേ സഫു അതും ചോദിച്ചു മുന്നിൽ വന്നതും ഫൈസി സാലിയെ നോക്കി പറയെട്ടെ എന്താന്ന് എന്ന് അർത്ഥം വെച്ചു പറഞ്ഞതും സാലി അവന്റെ വായ പൊത്തി.

നമ്മൾ ഫ്രണ്ട്സ് അല്ലെ. അപ്പൊ എല്ലാം കോംപ്രമൈസ് അവൻ ഫൈസിയെ കൂട്ടി എല്ലാവരുടെയും അടുത്തേക്ക് പോയി. ഇനിയും നിന്നാൽ സഫുവും ഫൈസിയും കൂടി എട്ടിന്റെ പണി വീണ്ടും തരും. ഷാൻ പിശാജ് അമ്മാതിരി പണിയാണ് തന്നത്. സാലി എല്ലാവരുടെയും സമ്മതത്തോടെ സന്തോഷത്തോടെ  നിദക് വളയിട്ട് കൊടുത്തു. ആ മാസം തന്നെ കല്യാണവും എന്നു ഉറപ്പിച്ചു എല്ലാരും പിരിഞ്ഞു.

ഫൈസി തിരിച്ചു പോകുമ്പോൾ സഫുനോട് ചോദിച്ചു. നീ ആഗ്രഹിച്ചതൊക്കെ നടന്നില്ലേ. ഇനി എന്തെങ്കിലും പരാതിയോ സങ്കടം ഉണ്ടോ എന്റെ കാന്താരിക്ക്.

ഞാൻ ഇന്ന് ഒരുപാട് സന്തോഷത്തിൽ ആണ്. എല്ലാവരും ഉണ്ട് എന്റെ കൂടെ. ഒരാളൊഴിച്. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞു.

അവന്ന് മനസിലായി ഉമ്മയെ ഓർത്തു കാണുമെന്ന്.

ഒരു നോക്ക് കാണാനുള്ള ഭാഗ്യം പോലും ഇല്ലാത്ത പാപിയായിപ്പോയല്ലോ ഞാൻ.

നിന്റെ കൂടെ തന്നെ ഉണ്ട് നിന്റെ ഉമ്മ. ഇതൊക്കെ കണ്ടു ഉമ്മയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.അവൾ നേർത്തൊരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു.

അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.

************

ഒരു  വർഷത്തിന് ശേഷം 

സിറ്റിയിലെ ഒരു ഹോസ്പിറ്റൽ ലേബർ റൂമിന്റെ പുറത്ത്.

ടെൻഷൻ അടിച്ചു അവിടെ ഒരു ചെയറിൽ തല താഴ്ത്തി പ്രാത്ഥനയോടെ ഇരിക്കുകയാരുന്ന ഫൈസിയുടെ ചുമലിൽ ഒരു കൈ പതിഞ്ഞു. അവൻ മുഖം ഉയർത്തി നോക്കി സാലി. കൂടെ അവന്റെ ഭാര്യ നിദയും ഉണ്ട്.

നിന്റെ ടെൻഷൻ കാണുബോൾ നിനക്ക പ്രസവ വേദന എന്ന്  തോന്നുവല്ലോ അവൻ കളിയാക്കി കൊണ്ട് പറഞ്ഞു. അജുവും കളിയാക്കിചിരിച്ചു കൊണ്ട് കൂടെ കൂടി.

കുറച്ചു മാസം കൂടി കഴിയട്ടെ അപ്പൊ പറഞ്ഞു തരാം ഇതിന്റെ മറുപടി. കെട്ടിയോൾക്ക് ഇപ്പൊ രണ്ടാം മാസം അല്ലേ ആയുള്ളൂ.

നിദ നാണത്തോടെ സാലിയുടെ പിറകെ നിന്നു. അവന്റെ പുറത്ത് ഒരു നുള്ള് കൊടുത്തു. അവൻ ആന്ന് പറഞ്ഞോണ്ട് അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.നീ പേടിക്കണ്ട നിദ ഇവനെ പോലെ അല്ല ഞാൻ സ്ട്രോങ്ങ. കൂൾ ആയിട്ട് നിൽക്കും.

അങ്ങനെ ഒരിക്കൽ എന്നോട് പറഞ്ഞവന ഈ ഇരിക്കുന്നെ. അജു ഫൈസിയെ ചൂണ്ടി പറഞ്ഞു.

ഇവിടെ മനുഷ്യൻ ടെൻഷൻ അടിച്ചു ഇരികുമ്പോഴാ ഊള കോമഡി ആയി വരുന്നേ എല്ലാം പോയെ ശബ്ദം ഉണ്ടാകാതെ പോയെ  ഇവിടെ നിന്നും.

എല്ലാവരും സൗണ്ട് കേട്ടിടത്തേക്ക് നോക്കി  സഫുന്റെ ഉപ്പ.

നീ ഒരിടത്ത് അടങ്ങിയിരി അഹ്‌മദേ. നിന്റെ വെപ്രാളം കണ്ട ബാക്കിയുള്ളോർ പേടികൂലോ. ഫൈസിയുടെ ഉപ്പ  ചിരിച്ചു കൊണ്ട് അവരെ അടുത്തേക്ക് വന്നു.

അപ്പോഴാണ് ബഷീർ വരുന്നത് എല്ലാവരും കണ്ടത്.
എല്ലാവരും ബഷീറിനെ തന്നെ നോക്കി പിന്നെ ഫൈസിയെയും.  കൂടെ ഷെറിയും ഉണ്ട്.

സഫു പറഞ്ഞു ഞാനാ അവരെ വിളിച്ചത്. അവൾക്ക് അവരെ കാണണമെന്ന് ആഗ്രഹം പറഞ്ഞു ഇന്നലെ.
എത്രയെന്ന് വെച്ച ഈ വാശിയും വൈരാഗ്യം ഒക്കെ. സഫുന്റെ മനസ്സിൽ ഇപ്പൊ ബഷീർക്കയോട് ദേഷ്യം ഒന്നും ഇല്ല.

അഹ്മദ് ഫൈസിയുടെ കയ്യിൽ ചെറുതായി ഒരടി അടിച്ചു പറഞ്ഞു. ബഷീർകയല്ല..... ഉപ്പ..... സഫുന്റെ ഉപ്പയാണത്..... ഇനി ഉപ്പ ന്ന് വിളിച്ച മതി. അവൻ പുഞ്ചിരിയോടെ തലയാട്ടി. സഫുന്റെ ഏറ്റവും വലിയ പേടിയാരുന്നു ഇത്. ബഷീർക്കയെ ഉപ്പയായി അംഗീകരിച്ചാൽ എന്റെഉപ്പാന്റെ  മനസ്സ് വേദനിക്കില്ലെന്ന്. അത് കൊണ്ടായിരുന്നു ബഷീർക്കയോട് ദേഷ്യം മാറിയിട്ടും അകലം പാലിച്ചതും. അവളുടെ മനസ്സ് അറിഞ്ഞത് കൊണ്ടാണ് ഞാൻ അവളുടെ ജീവിതത്തിലെ ഈ സന്തോഷദിനത്തിൽ തന്നെ സഫു പറഞ്ഞിട്ടെന്ന് പറഞ്ഞു ഇവരെ വരുത്തിയതും. മനസ്സിൽ നിന്നും എന്തോ ഭാരം കുറഞ്ഞത് പോലെ തോന്നി അവന്.

സഫു പ്രസവിച്ചു. പെൺ കുട്ടിയാണ്. ഏതോ ഒരു നഴ്സ് വന്നു പറഞ്ഞതും എല്ലാവരുടെ മനസ്സിലും സന്തോഷത്തിന്റെ പെരുമഴ തന്നെ പെയ്തു. റബ്ബിനെ സ്തുതിച്ചു കൊണ്ട് ഫൈസി നിറഞ്ഞു വന്ന മിഴികൾ തുടച്ചു. ഇത്രയും നേരം തീയിൽ ചവിട്ടിയ പോലെ ആയിരുന്നു നിന്നിരുന്നത്. അവളെ കാണാതെ അവൾക്കും കുഞ്ഞിനും എങ്ങനെ ഉണ്ടെന്ന് അറിയാതെ ഉരുകുകയായിരുന്നു. മഞ്ഞു മഴ പെയ്ത പോലെയുണ്ട് ഇപ്പോൾ മനസ്സിൽ. രണ്ടു പേരെയും കാണാൻ മനസ്സ് തുടിക്കുന്നുണ്ട്. പ്രസവിക്കാൻ കാത്തിരുന്നതിനേക്കാൾ വെപ്രാളം തോന്നുന്നുണ്ട് ഒന്ന് കാണുവാൻ. അവന്റെ മനസ്സ് അറിഞ്ഞപോലെ തന്നെ ഒരു നഴ്സ് വന്നു കുട്ടിയെ എടുത്തു  പുറത്തു വന്നു അവൻ പോയി വാങ്ങി. വെളുത്തു തുടുത്തൊരു മാലാഖ കുട്ടി. എവിടെയോ കണ്ടു മറന്ന മുഖച്ഛായ തോന്നി ഫൈസിക്ക് മോളെ കണ്ടപ്പോൾ.  അവന്റെ കയ്യിൽ കൊടുത്തതും ശരീരത്തിലെ ഓരോ രോമവും കോരിത്തരിപ്പിൽ എണീറ്റു നിന്നു. ഞാൻ ഇന്നൊരു ബാപ്പ ആയിരിക്കുന്നു. ജന്മം തന്നെ സഫലമായത് പോലെ. ഓർക്കും തോറും അവന്ന് സന്തോഷവും കരച്ചിലും എല്ലാം വരുന്നുണ്ടായിരുന്നു. ഒൻപതു മാസം എണ്ണിയെണ്ണിയാണ് കാത്തിരുന്നത് തന്റെ ജീവന്റെ തുടിപ്പ് പുറത്തേക്ക് വരുന്നതും കാത്ത്. അവന്റെ ചുണ്ടുകൾ മോളുടെ കുഞ്ഞു കവിളിൽ പതിഞ്ഞു. അപ്പോഴേക്കും ഫൈസിയുടെ ഉപ്പ വന്നു കുഞ്ഞിനെ വാങ്ങി  ഇസ്ലാം പ്രകാരം ഉള്ള ചടങ്ങുകൾ ചെയ്തപ്പോഴേക്കും കുഞ്ഞിനെ പാൽ കൊടുക്കണം എന്നും പറഞ്ഞു വാങ്ങി പോയി. ശരിക്കും കണ്ടത് പോലും ഇല്ല. ഒന്നുടെ കണ്ടിരുന്നെങ്കിൽ അവൻ ആത്മഗതം പോലെ പറഞ്ഞു. അപ്പോഴാ അവൻ സഫുനെ ഓർമ വന്നേ. അവളെ ഇന്നലെ റൂമിൽ കയറ്റിയതാണ് ഒന്ന് കണ്ടിരുന്നെങ്കിൽ........ വൈകുന്നേരം റൂമിലേക്ക് മാറ്റും അപ്പോഴേ കാണാൻ പറ്റുമെന്ന് പറഞ്ഞിരുന്നു. അവൻ ഡോക്ടറോഡ് പോയി കുറെ പറഞ്ഞപ്പോൾ കേറി കണ്ടോന്ന് പറഞ്ഞു. അവൻ അകത്തേക്ക് കയറി. ഉറങ്ങി കിടക്കുന്ന അവളെ കണ്ടതും കുറച്ചു സമയം അവളെ നോക്കി നിന്നു. ഒരു കൈ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു.ആ കാഴ്ച കണ്ടു അവന്റെ  മനസ്സുനിറഞ്ഞു. അവളോട് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും അവനിൽ നിറഞ്ഞൊഴുകി. കഴിഞ്ഞ മാസം വരെ ടി ടി വെക്കാൻ പറഞ്ഞേന് സൂചി വെക്കണ്ടേ പറഞ്ഞു അലറി കരഞ്ഞ പെണ്ണാണ് . ഇന്ന് ജീവൻ നുറുങ്ങുന്ന വേദന സഹിച്ചു തന്റെ  കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.  നല്ല ക്ഷീണം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ആകെ വാടി തളർന്നിരുന്നു. അവൻ അവളുടെ അടുത്ത് വന്നിരുന്നു.  കുഞ്ഞിനെ ഒന്ന് നോക്കിയ ശേഷം അവളുടെ നെറ്റിയിലൂടെ തലോടി അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾ കണ്ണ് തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു. അവളെ കൈ എടുത്തു അവൻ അവന്റെ കൈക്കുള്ളിൽ വെച്ചു. ഐ ലവ് യൂ കയ്യിൽ ഒരു മുത്തം കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. അപ്പോഴേക്കും കുഞ്ഞു കരയാൻ തുടങ്ങിയിരുന്നു. സഫു എണീറ്റിരുന്നു കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു പാല് കൊടുത്തു. അവളുടെ കുട്ടിയോടുള്ള കെയറിങ്ങും ശ്രദ്ധയും ഒക്കെ കണ്ടപ്പോൾ അവൻ കൗതുകത്തോടെ നോക്കി നിന്നു.ഇന്നലെ വരെ കണ്ടിരുന്ന കുട്ടിത്തം നിറഞ്ഞ കളി  മാറി പക്വതയുള്ള ഒരു മാതാവിലേക്കുള്ള ഒരു മാറ്റം തന്നെ അവളിൽ വന്നിരുന്നു. അവൻ തന്നെ തന്നെ നോക്കി നില്കുന്നത് അവൾ കണ്ടു. അവൾ എന്താന്ന് കണ്ണ് കൊണ്ട് ചോയിച്ചു.

നമ്മളെ ആർക്കും ഇനി വേണ്ടല്ലോ എന്നോർത്തത. കുറെ ടൈം ആയി ഇവിടെ നില്കുന്നു. ആരും മൈന്റ് പോലും ഇല്ല.

അവൾ പുഞ്ചിരിയോടെ അവനെ നോക്കി. എന്നിട്ട് മോൾക്ക് ഒരു മുത്തം കൊടുത്തോണ്ട് പറഞ്ഞു. ഇതിന്റെ പേരാണ് അസൂയ കുശുമ്പ് എന്നൊക്കെ.

അസൂയ അന്റെ ബാപ്പക്ക്. എന്റെ മോളെ ഉപ്പ പാവാട്ടോ. നിന്റെ ഉമ്മച്ചിക്കാ അസൂയയും കുശുമ്പ് ഒക്കെ.ഫൈസി  മോളെ അടുത്ത് വന്നിരുന്നു അവളെ തലോടികൊണ്ട് പറഞ്ഞു.

ബാപ്പാനെ പറഞ്ഞാലുണ്ടല്ലോ എന്ന് പറഞ്ഞു അവൾ ചുറ്റും നോക്കി അടുത്തുള്ള പിലോ എടുത്തു ഒറ്റ ഏർ.
അവളുടെ ബോഡി അനങ്ങിയതും വേദനഎടുത്തു അവൾ ആ ന്ന് പറഞ്ഞു കുനിഞ്ഞു അവിടെന്നെ ഇരുന്നതും ഫൈസി വേഗം വന്നു അവളെ പിടിച്ചു.

ഒന്ന് തന്നാലുണ്ടല്ലോ ഇപ്പോഴും കുട്ടികളിയെന്ന വിചാരം. അവൻ കലിപ്പോടെ അവളോട് പറഞ്ഞു തല്ലുന്നത് പോലെ ആക്കി.  അവളുടെ നോട്ടം അവന്റെ ദേഹത്ത് പതിഞ്ഞു. അവൾ നോക്കുന്നത് കണ്ടു അവനും നോക്കി. ഒരു ഇളിമ്പൻ ചിരിയോടെ അവളെ നോക്കി വൈറ്റ് ഷർട്ട്.
അവളുടെ മുഖത്ത് കലിപ്പ് വന്നത് അവൻ കണ്ടു.

എന്നേം കൊണ്ടേ പോകുള്ളൂ അല്ലേ

ടീ ഇതിട്ടാൽ നീ തല്ല് കൂടാൻ പെട്ടെന്ന് വരുമല്ലോ അതോണ്ട് ഇട്ടേ.  പ്രസവിച്ചത് നീയാണെങ്കിലും വേദന എനിക്കരുന്നു അറിയോ. നീ ഇല്ലാണ്ട് ഒരു നിമിഷം പോലും പറ്റുന്നില്ലാടി കുരിപ്പേ. അവളുടെ മുഖം കയ്യിലെടുത്തു അവൻ പറഞ്ഞു. അവൾക്ക് കാണാമായിരുന്നു അവൻ അനുഭവിച്ച ടെൻഷൻ. അവൾ അവന്റെ ചുണ്ടിൽ ചുണ്ടുകൾ ചേർത്തു. കുഞ്ഞു കരഞ്ഞതും അവൾ അവനെ വിട്ടു.

ഇനി ഇതിന് നിന്റെം സമ്മതം വേണമല്ലേ മറന്നു അത് അവൻ കുറച്ചു പരിഭവത്തോടെ പറഞ്ഞു . സഫു പൊട്ടിചിരിച്ചോണ്ട് കുഞ്ഞിനെ എടുത്തു.
കുഞ്ഞു കണ്ണ് തുറന്നു നോക്കിയതും സഫു ഫൈസിയുടെ കയ്യിൽ അമർത്തി പിടിച്ചു. അവൻ സഫുനെ നോക്കി. ഞെട്ടലോടെ കുഞ്ഞിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടു.
അവനും നോക്കി. വെള്ളാരം കണ്ണുകൾ. കണ്ണും തുറന്നു അവരെ നോക്കുന്ന കുഞ്ഞിനെ കണ്ടതും ഫൈസിയുടെ മനസ്സ് ഉരുവിട്ടു  എന്റെ അൻസിയുടെ കണ്ണുകൾ. സഫുന്റെ ഉമ്മ ഷാഹിന. നേരത്തെ കണ്ടപ്പോഴേ തോന്നിയിരുന്നു കുഞ്ഞിന്റെ മുഖച്ഛായ.
സഫുന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു. സന്തോഷം ആണോ സങ്കടം ആണോന്ന് തിരിച്ചറിയാത്ത അവസ്ഥ. അവളുടെ കണ്ണുകൾ തുടച്ചു അവൻ അവളെ അടുത്ത് ഇരുന്നു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.
എന്തിനാ  കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടേ . ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആ മുഖം നിന്നെ തേടി വന്നില്ലേ. ഞാൻ പറയാറില്ലേ നിന്റെ ഉമ്മാന്റെ പ്രാർത്ഥന എന്നും നിന്റെ കൂടെ ഉണ്ടാകുമെന്ന്.
അപ്പോൾ അവളെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു ഉമ്മ എന്റെ കൂടെ തന്നെ ഉണ്ട്. അവൾ അവന്റെ തോളിലേക്ക് ചാരി ഇരുന്നു. അവൻ അവളെ ചേർത്തു പിടിച്ചു. ആ കുഞ്ഞു മാലാഖയെ അവൾ നെഞ്ചോടു ചേർത്ത് പിടിച്ചു. എന്റെ ജീവനും ജീവിതവും ഇവരാണ് ഒരിക്കലും പിരിക്കല്ലേ ഞങ്ങളെ റബ്ബേ. മനമുരുകി തന്നെ അവൾ പ്രാർത്ഥിച്ചു.

******
വൈകുന്നേരത്തോടെ അവളെ റൂമിലേക്ക് മാറ്റി. എല്ലാവരും ഉണ്ടായിരുന്നു അവിടെ. ഫൈസിയുടെ വീട്ടുകാർ സഫുന്റെ വീട്ടുകാരും സാലിയും നിദയും സനയും ഷാഹിദും അജുവും ഭാര്യയും എല്ലാവരും. ദൂരെ മാറി നിന്നു അവളെ നോക്കുന്ന ബഷീറിനെയും ഷെറിയെയും അവൾ കണ്ടു. അഹ്മദ് പോയി കുട്ടിയെ എടുത്തു ബഷീറിന്റെ കയ്യിൽ കൊടുത്തു. സഫുന് അപ്പോഴാണ് ആശ്വാസം ആയത്. എന്റെ ഉപ്പാക്ക് ഇഷ്ടക്കേടില്ലല്ലോ. കുട്ടിയുടെ മുഖം കണ്ടതും ആ മുഖത്തും ഒരു ഞെട്ടൽ സഫു കണ്ടു. ബഷീറിന്റെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞു. ആ കുഞ്ഞിന്റെ കാലിൽ തൊട്ടു അയാൾ മനസ്സ് കൊണ്ട് ആത്മാർത്ഥമായി മാപ്പ് പറഞ്ഞു. ഷെറിയും കുഞ്ഞിനെ എടുത്തു കൊഞ്ചിച്ചു. സഫുന് എല്ലാം കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നും ഇങ്ങനെ എല്ലാവരും സന്തോഷത്തോടെ തന്റെ കൂടെ ഉണ്ടാവണമെന്ന് അവൾ പ്രാർത്ഥിക്കാനും മറന്നില്ല.

ഷെറി കുട്ടിയെ സഫുന്റെ അടുത്ത് കിടത്താൻ നോക്കിയതും ഫൈസി വന്നു അവളെ വാങ്ങി. അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചതും ദേഹത്ത് മൂത്രം ഒഴിച്ചതും ഒന്നിച്ചായിരുന്നു.

എല്ലാവരും കളിയാക്കി . ഫൈസി സഫുന്റെ കയ്യിൽ കുട്ടിയെ കൊടുത്തു എന്നിട്ട് പറഞ്ഞു. ഇത്രയും നാൾ നിന്റെ ഉമ്മാക്ക വൈറ്റ് ഷർട്ട് ഇട്ടാൽ പ്രോബ്ലം ഇപ്പൊ നിനക്കും തുടങ്ങിയോ. സത്യം പറയ് സഫു വയറ്റിൽ നിന്നെ പറഞ്ഞു പഠിപ്പിച്ചതാണോ വൈറ്റ് ഷർട്ട് ഇടാൻ വിടരുതെന്ന്.

എല്ലാവരും അപ്പോഴാ അത് ശ്രദ്ധിച്ചത്.

നീ ഇനി വൈറ്റ് ഇടേണ്ട മോനെ. അക്കാര്യത്തിലും അങ്ങനെ  ഒരു തീരുമാനം ആയി അജു വിളിച്ചു പറഞ്ഞതും അവിടെ കൂട്ടച്ചിരി മുഴങ്ങി.

                🌹🌹ശുഭം 🌹🌹

അപ്പൊ എങ്ങനെയാ മക്കളെ സഫൈസിയുടെ പുതിയ ജീവിതത്തിന് നിങ്ങളുടെയും പ്രാർത്ഥന ഉണ്ടാവില്ലേ. സന്തോഷവും സമാധാനവും നിറഞ്ഞ പുതുജീവിതത്തിന് ആശംസകൾ നേർന്നുകൊണ്ട് സഫൈസിയുടെ ജീവിതകഥ ഞാനിവിടെ നിർത്തുകയാണ്. സഫൈസിയുടെ കൂടെ നിന്നത് പോലെ എന്റെ സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിന്ന  എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എന്റെ ഒരായിരം നന്ദി. Thankyuuuuu thankyuuuu so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്റ്റോറിയെ പറ്റിയുള്ള  അഭിപ്രായം എന്തായാലും നിങ്ങൾക്ക് പറയാം
....



 #📙 നോവൽ 
.
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All