എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Desperado Novel full part - Twinkle AS | vipinpkd

DESPERADO ☠

( Thriller Mystery Story )


✍🏻 Twinkle AS

Full Part
________________________________


Desperado Novel full part


Part 01


" ACP ക്രിസ്റ്റൽ വർഗീസ് സ്പീക്കിങ്ങ്...ഹൂ ഈസ്‌ ദിസ്‌...??? "
പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കാൾ ചെവിയോട് ചേർത്ത് ക്രിസ് ചെയറിൽ ഒന്ന് കറങ്ങി നേരെ ഇരുന്നു..
" മാഡത്തിന് എന്നെ അറിയില്ല...അറിയിക്കണം ന്ന് എനിക്ക് യാതൊരു ഉദ്ദേശവും ഇല്ല..ബട്ട് ഒരു ഗെയിം ആവുമ്പോ രണ്ട് ടീം വേണ്ടേ മാഡം..പ്രത്യേകിച്ച് ഒരു *BRUTAL GAME* ആവുമ്പോ..."
നിഗുഢമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തിയതും ക്രിസിന്റെ കണ്ണുകൾ ഇടുങ്ങി..


" ഹേയ്...ആരാടാ നീ...???? 
എന്താ നീ ഉദ്ദേശിക്കുന്നത്...??? "
"കൂൾ മാഡം കൂൾ...ഏതായാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം...
* MICHAEL* ദൈവത്തിന്റെ പ്രിയപ്പെട്ട ദൂതൻ...അവിടുത്തെ സന്ദേശം അനുസരിച്ച് സംഹാരം നടത്താൻ നിയുക്തമാക്കപ്പെട്ടവൻ..."


" ഹ ഹാ ഹാ...വെരി ഫണ്ണി...ഇനിയുമുണ്ടോ ഇങ്ങനെ വല്ലതും..."
പുച്ഛം കലർന്ന ഒരു ചിരിയോടെ അവൾ ചോദിച്ചു...
" ഇനിയുമുണ്ടോ എന്നല്ല തുടങ്ങാൻ ഇരിക്കുന്നതെ ഒള്ളൂ...ഇന്ന് രാത്രി ദി ഗ്രേറ്റ്‌ ബിസ്സിനെസ്സ് മാൻ ഡേവിസ് ജോൺ കൊല്ലപ്പെടും...ഇപ്പൊ സമയം 5 മണി...മാഡത്തിന്റെ മുന്നിൽ വെറും 7 മണിക്കൂർ മാത്രം...കൃത്യം 12 മണിക്ക് അയാൾ കാലനൂർ പൂകിയിരിക്കും...
* THE REAL GAME STARTS NOW * "


അത്രയും പറഞ്ഞ് ആ ഫോൺ കാൾ കട്ടായി...ആ കാൾ അവസാനിച്ചതും ക്രിസിന്റെ ഉള്ളിൽ സംശയങ്ങൾ നുരഞ്ഞ് പൊന്തി...ആരായിരിക്കും അത്...?? ആരായാലും എന്തിനായിരിക്കും കൊല്ലാൻ പോകുന്ന വിവരം പോലീസിനെ വിളിച്ചു പറഞ്ഞത്...??? എന്താ അവന്റെ ഉദ്ദേശം...?? ഏതായാലും വെറുതെ പറഞ്ഞതാവാൻ ചാൻസ് ഇല്ല,,,കാരണം അവന്റെ ശബ്ദത്തിന് ഒരു ദൃടത ഉണ്ടായിരുന്നു....  


എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ ക്രിസ് ബെൽ അമർത്തി...


" എന്താ മോളെ..."


അതും ചോദിച്ചുകൊണ്ട് തലയിൽ നര വീണ ഒരു പോലീസുകാരൻ  പുഞ്ചിരിച്ചു കൊണ്ട് കയറി വന്നു...

" ഉമ്മറിക്കാ,,,ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...ഇപ്പൊ എനിക്ക് ഒരു ഫോൺ കാൾ വന്നു..അതും ഒരു വധഭീഷണി...ദി ഗ്രേറ്റ്‌ ബിസിനസ്‌ മാൻ മിസ്റ്റർ ഡേവിഡ് ജോണിനു എതിരെ...12 മണിക്ക് ആണ് പോലും...ഏതായാലും ഒരു വധഭീഷണി കിട്ടിയ സ്ഥിതിക്ക് ഇക്ക അയാളെ ഒന്ന് വിളിച്ചു പറയണം..പിന്നേ അയാൾ ഇപ്പൊ എവിടെയാണ് തുടങ്ങിയുള്ള ഡീറ്റെയിൽസ് ഒക്കെ അന്വേഷിക്കണം...രണ്ട് പോലീസുകാരുടെ സേവനം അയാൾക് ഉറപ്പ് വരുത്തണം..."

" ഓക്കേ മോളെ,,,മോള് വീട്ടിൽ പോകുന്നില്ലേ സാറ മോള് തന്നെ അല്ലെ ഒള്ളൂ..."

"ആഹ് പോകുവാണ് ഇക്കാ...എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം..."

"ഓക്കേ മോളെ..."

കാറിന്റെ കീയും എടുത്ത് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഒരു നമ്പറിൽ ഡയൽ ചെയ്തു....

" ഹലോ ജെറി..."

"ആഹ് ടീ...കൊറേ ആയല്ലോ വിളി ഒക്കെ ആയിട്ട്..."

"അതൊന്നും പറഞ്ഞു നിൽക്കാൻ ടൈം ഇല്ലടാ...നീ ഏതായാലും സൈബർ സെല്ലിൽ അല്ലെ വർക്ക്‌ ചെയ്യുന്നേ...ഞാൻ ഇപ്പൊ ഒരു നമ്പർ വാട്സ്ആപ്പ് ചെയ്യാം...അതിന്റെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് എടുത്തു തരുവോ..വേഗം വേണം..."

"ഓക്കേ ടീ...നീ അയക്ക്..."

നേരത്തെ വന്ന ഫോൺ കാൾ ജെറിക്ക് വാട്സ്ആപ്പ് ചെയ്തിട്ട് ക്രിസ് സീറ്റിൽ തലചായിച്ചു കിടന്നു...

10 മിനിറ്റിനുള്ളിൽ തന്നെ ജെറി തിരിച്ചു വിളിച്ചു...

" ആഹ് പറയടാ..."

" ഈ കാൾ ഫ്രം ജർമനി ആടി...വൺ മിസ്റ്റർ നാനി...ഇപ്പോഴും ആക്റ്റീവ് ആണ്..."

" ഓഹ്...ഓക്കേ ടാ...താങ്ക്യൂ..."

ഫ്രം ജർമനി...??? എന്താ ഇതിന്റെ അർത്ഥം...?? ഏതായാലും ഇതിന്റെ പുറകിൽ ഉള്ളവൻ വെൽ പ്ലാൻട് ആണ്...വരുന്നിടത്തു വെച്ച് കാണാം...

◆◆◆◆◆◆◆◆◆◆◆◆◆◆◆



" ചേച്ചി...ചേച്ചി ഇതെന്തു കുന്തവാ ആലോചിച്ചു കൊണ്ടിരിക്കുന്നത്...??? കഴിക്ക്..."

" ആഹ് കഴിക്കുവാ പെണ്ണേ..."

ചോറിൽ കൂടി ഒന്ന് വിരൽ ഓടിച്ചുകൊണ്ട് ക്രിസ് ക്ലോക്കിലേക് നോക്കി...9:30 ആയിട്ടുണ്ട്...അവൻ പറഞ്ഞത് സത്യം എങ്കിൽ അയാൾ മരണപ്പെടാൻ വെറും മണിക്കൂറുകൾ മാത്രം...  

ഫുഡ്‌ കഴിച്ച് കിടന്നിട്ടും ഉറക്കം കടാക്ഷിക്കുന്നില്ല...തിരിഞ്ഞും മറിഞ്ഞും കിടന്നു...സമയം ആണെങ്കിൽ ഒച്ചിനെ പോലെ...എപ്പോയോ കണ്ണുകളെ നിദ്രദേവി തഴുകിയതും ക്രിസിന്റെ ഫോൺ ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു...ഞെട്ടിയെഴുന്നേറ്റ് നോക്കിയതും ആ ജർമൻ കാൾ...

കാൾ അറ്റന്റ് ചെയ്ത് ഒന്നും മിണ്ടാതെ അവൻ എന്താ പറയുന്നതെന്ന് ശ്രദ്ധിച്ചു...

" എന്താ ക്രിസ്...നിശബ്ദത ആണല്ലോ..."

" നിനക്ക് എന്താ വേണ്ടേ..."

"എനിക്കൊന്നും വേണ്ട ക്രിസ്...എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയെന്നു പറയാൻ വിളിച്ചതാ...ഐ മീൻ...ടൈം നോക്ക്..12:07 AM,,,ഞാൻ വാക്ക് പാലിച്ചു...ഡേവിഡ് ജോൺ കൊല്ലപ്പെട്ടു...എന്റെ ആദ്യത്തെ ഇര..."

" നീ..നീ നാനി ആണോ...?? "

" ഹേയ്,,,ഞാൻ വിചാരിച്ചതിലും ഫാസ്റ്റ് ആണ് നീ...YES I AM NANI...കൂടുതൽ ചോദിക്കണ്ട ക്രിസ്,,,നമുക്ക് വഴിയേ കാണാം...കാണണം..."

നാനിയുടെ ഫോൺ കാൾ കട്ടായതിന് പുറകെ ഉമ്മറിക്കയുടെ കാൾ വന്നു...  

" മോളെ...അത്...."

" ഡേവിഡ് മരിച്ചുല്ലേ ഇക്കാ..."

"ആഹ്...മോളെങ്ങനെ അറിഞ്ഞു...?? "

" അവൻ വിളിച്ചിരുന്നു...എവിടെയാ സംഭവം..."

"അയാളുടെ വീട്ടിൽ വെച്ച് തന്നെ ആണ് മോളെ..."

"ഹ്മ്മ്...ഞാൻ വരുവാ..."

വേഗം തന്നെ ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് കാറിന്റെ കീയും എടുത്ത് സാറയുടെ റൂമിലേക്ക് ഒന്ന് നോക്കിയിട്ട് പുറത്തു നിന്ന് ഡോർ അടച്ചു ഇറങ്ങി...

[ ബാക്കി അറിയുന്നതിന് മുൻപ് ക്രിസ്റ്റൽ നെക്കുറിച് അറിയാം...Dr.മൈക്കിൾ വർഗീസ്,  അഡ്വ. ഷൈനി വർഗീസ്  ദമ്പതികളുടെ മൂത്ത മകൾ ക്രിസ്റ്റൽ മേരി വർഗീസ്...ഇളയത് ഒരു അനിയത്തി സാറാ മരിയ വർഗീസ്...8 വർഷങ്ങൾക്ക് മുൻപാണ് ഷൈനി അവരെ വിട്ട് പോയത്...അതിന് ശേഷം ഒരു വർഷം മുൻപ് മൈക്കിൾ വർഗീസും...അതിൽ പിന്നെ ക്രിസും സാറയും പട്ടണത്തിലേക്ക് വീട് മാറി...സാറ MBBS നു പഠിക്കുന്നു...മൈക്കിൾ കൂടി കൊല്ലപ്പെട്ടതിന് ശേഷം ഉമ്മർ ഇക്ക ആണ് എല്ലാ സഹായത്തിനും...]

◆◆◆◆◆◆◆◆◆◆◆◆◆◆◆


കാറും കൊണ്ട് ഡേവിഡ് ന്റെ വീട്ടിലേക്ക് ചെന്നു...പുറത്ത് തന്നെ പോലീസുകാരും മീഡിയയും കൊറച്ചു നാട്ടുകാരും ഉണ്ടായിരുന്നു...

കാറിൽ നിന്ന് ഇറങ്ങിയ ക്രിസ് അകത്തേക്ക് കയറാൻ നിന്നതും പത്രമാധ്യമങ്ങൾ അവളെ പൊതിഞ്ഞു...

*"  മാഡം,,,,പോലീസിന്റെ മൂക്കിന്റെ തുമ്പിൽ ഇങ്ങനെ ഒരു മർടെർ നടന്നിട്ടും നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലാന്ന് പറഞ്ഞാൽ പോലീസിന്റെ കഴിവ് കേടായി വേണ്ടേ കരുതാൻ....???? "*

*" ഇതിനെക്കുറിച്ചു എന്താണ് പറയാൻ ഉള്ളത്...??? "*

തുടങ്ങി നിരവധി ചോദ്യങ്ങൾ ക്രിസിന്റെ നേരെ മാധ്യമങ്ങൾ എയ്തു..അവർക്ക് ഒരു തുറിച്ചു നോട്ടം സമ്മാനിച്ചു അകത്തേക്ക് കയറി...

" ആഹ്...ഇക്കാ...ബോഡി എവിടെ...?? "

"മോളെ അയാള്ടെ മുറിയിൽ തന്നെ ആണ്..."

"ഹ്മ്മ്..വാ,,,എനിക്ക് ബോഡി ഒന്ന് കാണണം..."

ഇക്ക കാണിച്ചു കൊടുത്ത വഴിയേ ക്രിസ് ബോഡി കിടക്കുന്ന റൂമിൽ ചെന്നു...വെള്ള തുണി കൊണ്ട് മൂടി ഇട്ടിട്ടുണ്ട്...പതിയെ അത് മാറ്റിയതും അവൾ തെല്ലൊരു സംശയത്തോടെ ചുറ്റും നോക്കി...കൊറച്ചു നേരം ബോഡി വീക്ഷിച്ചതിന് ശേഷം പതിയെ പുറത്തേക്ക് നടന്നു....

അപ്പോയെക്കും IG മാധവ് മേനോനും അങ്ങോട്ട്‌ എത്തി...

" ആഹ് ക്രിസ്...എന്തൊക്കെയാഡോ നടക്കുന്നത്...താൻ ബോഡി കണ്ടിരുന്നോ..?? കാര്യം അറിഞ്ഞതിൽ പിന്നെ മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട്..."

" സർ ആ ബോഡി കണ്ടിരുന്നോ...?? "

" ആഹ് യെസ്,,,ഉമ്മർ വാട്സ്ആപ്പ് ചെയ്തിരുന്നു..."     
    
" ഇത് വെൽ പ്ലാൻട് മർടെർ ആണ് സർ...സർ ആ ബോഡി ശ്രദ്ധിച്ചാരുന്നോ..?? ആകെ ആ ബോഡിയിൽ ഉള്ളത് ഇടത് കയ്യിലെ തള്ളവിരലും നടുവിരലും മുറിച്ചതും,,,പിന്നെ നെഞ്ചിൽ  *D* എന്ന് കത്തിവെച്ച് വരഞ്ഞതും മാത്രം ആണ്...ഈ രണ്ട് മുറിവും കൊണ്ട് ഒരു മനുഷ്യൻ മരിക്കില്ല സർ...മരണകാരണം ഇതൊന്നുമല്ല.. അതും 7 മിനിറ്റിനുള്ളിൽ കൊല്ലുക എന്നുപറഞ്ഞാൽ,,,അതും മറ്റൊരു മുറിവും ഇല്ലാതെ,,,ഇമ്പോസിബിൾ..."

" ഏഴു മിനിറ്റ് കൊണ്ടാണ് എന്ന് തനിക് എങ്ങനെ അറിയാം....?? "

"അത് സർ...."

ക്രിസ് എന്തേലും പറഞ്ഞു തുടങ്ങുന്നതിന് മുൻപ് അങ്ങോട്ട്‌ ഇക്ക വന്നു...

" മോളെ,,,ബോഡിടെ അടുത്ത് നിന്നും കിട്ടിയതാണ്..."

അതും പറഞ്ഞ് ഇക്ക ഒരു കുറിപ്പ് അവൾക്ക് നേരെ നീട്ടി..നെറ്റി അല്പം ചുളിച്ചുകൊണ്ട് അത് തുറന്ന് നോക്കി..

*"* പാപം ചെയ്യുന്നത് മാത്രം അല്ല...പാപത്തിന് കൂട്ട് നിൽക്കുന്നവനും ശിക്ഷ മരണം ആണ് *"* 
                      @*DESPERADO*

അതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പേപ്പർ ഇക്കായ്ക്ക് തിരിച്ചു കൊടുത്തു...

" ഇക്കാ,,,ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ ഒള്ള ഏർപ്പാട് ഒക്കെ ചെയ്യണം.  പിന്നെ ഫോറെൻസിക് ടെസ്റ്റ്‌ കൂടി നടത്തണം...എന്തേലും തെളിവ് കിട്ടുവോന്ന് നോക്കാം...പറ്റുമെങ്കിൽ നാളെ രാവിലെ തന്നെ റിപ്പോർട്ട്‌ സംഘടിപ്പിക്കണം ഇക്കാ..."

"ഓക്കേ മോളെ..."

അതും പറഞ്ഞത് ഇക്കാ പോയി...

" ക്രിസ്...താൻ മറുപടി ഒന്നും പറഞ്ഞില്ല..."

"സർ,,ഇന്ന് ഈ മർടെർ നടക്കുമെന്ന് എനിക്കറിയാമായിരുന്നു..."

"വാട്ട്‌.........??????? "

അയാള്ടെ ഫോൺ കാൾ മുതലുള്ള എല്ലാ കാര്യവും ക്രിസ് മാധവിനോട്‌ പറഞ്ഞു.... 

" മൈ ഗോഡ്,,,,ഇങ്ങനെ ഒരു സംഭവം നടന്നിട്ടും താൻ എന്തുകൊണ്ട ക്രിസ് ഇതിന് ഇമ്പോര്ടന്റ്സ് കൊടുക്കാഞ്ഞത്...??? "

"സോറി സർ,,,,ബട്ട് ഞാൻ എത്ര ശ്രദ്ധിച്ചാലും ഈ കൊലപാതകം നടക്കുമായിരുന്നു..."

" ബട്ട്‌ ഹൗ...???? "

" കാരണം അവന്റെ ശബ്ദത്തിൽ ഞാൻ കേട്ടതും അറിഞ്ഞതും ആ ഉള്ളിലെ പക തന്നെ ആണ് സർ..."

     
എന്ത് പറയണം എന്നറിയാതെ മാധവ് അവളെ അത്ഭുതത്തോടെ നോക്കി...

___________________________________   

" മോളെ,,,,പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി..."

ഇക്ക തനിക് നേരെ നീട്ടിപ്പിടിച്ച ഫയൽസ് IG മാധവിനെ നോക്കിക്കൊണ്ട് ക്രിസ് മേടിച്ചു...അതിലൂടെ കണ്ണോടിച്ചു വിട്ടതും ക്രിസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

" നോക്ക് സർ,,,എന്റെ ഊഹം ശരിയായിരുന്നു...മരണകാരണം ഏതോ ഒരു പോയ്സൺ ഉള്ളിൽ ചെന്ന് ബ്ലഡ്‌ വെസൽസ്  അമിത പ്രഷർ കാരണം പൊട്ടിയത് കൊണ്ടാണ്..."

"പോയ്സൺ....??? "

" അതേ സർ,,,ബട്ട് അതെന്താന്ന് ഡോക്ടർസിന് ഐഡന്റിഫൈ ചെയ്യാൻ പറ്റിയിട്ടില്ല..." ഇക്ക 

" മോളെ  ഫോറെൻസിക് റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്..."

" എന്നിട്ടാണോ ഇക്കാ തരാഞ്ഞത്...ഇങ്ങ് താ..."

" പക്ഷേ മോളെ ഒരു പ്രശ്നം ഉണ്ട്.."

" എന്ത് പ്രശ്നം..."

ഇടുങ്ങിയ മിഴികളോടെ പുരികം കൂർപ്പിച് അവൾ ഇക്കയെ സൂക്ഷിച്ചു നോക്കി...ഇക്ക പറയുന്നത് കേട്ടതും വിശ്വസിക്കാൻ പറ്റാതെ ഞാൻ മാധവ് സാറിനെയും ഇക്കയെയും മാറി മാറി നോക്കി....

" അതേ മോളെ,,മോൾടെ പപ്പ മൈക്കിൾ വർഗീസിന്റെ ഫിംഗർ പ്രിന്റ് ആണ് ബോഡിയിൽ നിന്നും ഐഡന്റിഫൈ ചെയ്തത്...."

" ഇക്ക എന്തൊക്കെയാ ഈ പറയുന്നേ...മരിച്ചു 6 മാസം കഴിഞ്ഞ എന്റെ പപ്പയുടെ ഫിംഗർ പ്രിന്റോ...???ഒറ്റവാക്കിൽ പറഞ്ഞാൽ അസാധ്യം...ഓരോ ആൾടെയും ഫിംഗർ പ്രിന്റ് യൂണിക് ആണ്...പിന്നെ എങ്ങനെ മരിച്ചു പോയ ആൾടെ ഫിംഗർ പ്രിന്റ്...???? "

ഒരു തരം നിരാശയോടെ ക്രിസ് മേശയിൽ കൈ കുത്തി ഇരുന്നു...
കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂക്ഷിച്ചു പരിശോധന നടത്തുന്നതിന്റെ തിരക്കിൽ ആയിരുന്നു മാധവ്... 

എന്തോ ആലോചിച്ചു ഉറപ്പിച്ചതു പോലെ വേഗം ഇക്കാനെ കൊണ്ട് പുറത്തേക്ക് നടന്നു നീങ്ങി...

" ഇക്കാ...നമുക്ക് എത്രയും പെട്ടന്ന് ആ വീട്ടിലേക്ക് പോകണം...ക്വിക്ക്..."

" എന്തിനാ മോളെ,,,"

"അതൊക്കെ പറയാം...ഇക്ക വാ..."

ചാവി ഇക്കാക്ക് എറിഞ്ഞു കൊടുത്ത് വേഗം സീറ്റിലേക്ക് കേറി...മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ കൂട്ടിയും കിഴിച്ചും ഒറപ്പ് വരുത്തി.. വീട് എത്തിയപ്പോഴേക്കും പോലീസിന്റെ സീൽ പൊട്ടിച്ച് അകത്തേക്ക് കയറി...

" ഇക്കാ,,,ഇവിടെ CCTV ക്യാമറ ഉണ്ടാകുമല്ലോ...അതൊന്ന് ചെക് ചെയ്യണം..."

കൊറേ തിരച്ചിലിനു ശേഷം ഹാളിനോട്‌ ചേർന്നുള്ള ഓഫിസ് റൂമിൽ ആണ് ഫുൾ ക്യാമറ കോൺട്രോളിങ് ന്ന് മനസിലായി...ക്യാമറ ഡേവിഡ് ന്റെ മുറിക്കു പുറത്ത് മാത്രമേ ഒള്ളു...അകത്തില്ല...12 മണിക്കത്തെയും അതിന് മുൻപത്തെയും ഷോട്ടുകൾ തന്നെ എടുത്തു നോക്കി...

എന്റെ ഊഹം പോലെ തന്നെ ഒരു കറുത്ത കോട്ട് അണിഞ്ഞ തലയിൽ ക്യാപ് വെച്ച ഒരുത്തൻ മുറിയിലേക്ക് കേറി പോയി...കൃത്യം 6 മിനിറ്റ് കഴിഞ്ഞതും അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി...കണ്മുന്നിൽ കണ്ടത് എന്താണെന്ന് മനസിലാവാതെ ഇക്ക എന്നെ മിഴിച്ചു നോക്കി...വീണ്ടും വീണ്ടും ആ ഷോട്ടുകൾ തന്നെ നോക്കിക്കൊണ്ട് ഇരുന്നു...

" മോളെ ഇത്..."

"ഇക്ക....ഇത്..ഇതെങ്ങനെ...അതും മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ...ഞാൻ എങ്ങനെ...??? "

ഞെട്ടലോടെ അതിനേക്കാൾ അത്ഭുതത്തോടെ ഞാൻ ചെയറിലേക്ക് ഇരുന്നു പോയി....ഫിംഗർ പ്രിന്റ്‌ പപ്പയുടെയും മുഖം എന്റെയും...
ഇതിന് പിന്നിൽ എന്തൊക്കെയോ കളികൾ ഉണ്ട്....ഇക്കയുടെ മുഖത്തേക്ക് നോക്കിയതും നെറ്റിയിൽ പൊടിഞ്ഞ വിയർപ് കണങ്ങൾ തുടച് മാറ്റുന്ന തിരക്കിൽ ആയിരുന്നു ഇക്ക.. 

തുടരും......   

★ ★ ★  ★ ★ ★ ★ ★ ★ ★ ★ ★ 






1DESPERADO ☠

( Thriller Mystery Story )

Part 2


✍🏻 Twinkle AS

_________________________________

ഞെട്ടലോടെ അതിനേക്കാൾ അത്ഭുതത്തോടെ ഞാൻ ചെയറിലേക്ക് ഇരുന്നു പോയി....ഫിംഗർ പ്രിന്റ്‌ പപ്പയുടെയും മുഖം എന്റെയും...
ഇതിന് പിന്നിൽ എന്തൊക്കെയോ കളികൾ ഉണ്ട്....കണ്ടുപിടിക്കണം....

" മോളെ ഇതെങ്ങനെ...?? ഇതിൽ മോൾടെ മുഖം...??? "

" അറിയില്ല ഇക്കാ...ഏതായാലും ഇത് ഞാൻ അല്ല...ഈ ടൈം ഞാൻ വീട്ടിൽ ആയിരുന്നു...ഒരു കാര്യം ഒറപ്പാണ് ഇക്കാ,,,ഇത് എനിക്ക് എതിരെ ഒള്ള ഒരു ട്രാപ് ആണ്...ഏതായാലും ഒരു കാര്യം ചെയ്യ്,,,ഇത് മറ്റാരോടും പറയണ്ട....ഇതിലെ വീഡിയോ ഇക്ക കയ്യിൽ സൂക്ഷിക്കണം..."

" ശരി മോളെ...."

പറഞ്ഞോണ്ട് ഇരിക്കുന്നതിനിടയിൽ ഫോൺ ബെൽ അടിച്ചത് കണ്ട് ക്രിസ് ഇക്കയോട് കൈ കൊണ്ട് വൺ മിനിറ്റ് ന്ന് കാണിച്ചു...

" ഹലോ രാഖവേട്ട...പറ..."

രാഖവേട്ടൻ പറയുന്നത് കേട്ടതും പുതിയത് എന്തോ തന്നെ കാത്തിരിക്കുന്നതായി അവൾക്ക് തോന്നി...

" ഓഹ് ഗോഡ്...ഞാൻ വരാം..."

ഫോൺ കട്ട് ചെയ്ത് ഇക്കയുടെ നേരെ തിരിഞ്ഞു...

" ഇക്കാ,,,ഞാൻ തറവാട്ടിലേക്ക് ഒന്ന് പോകുവാ...വരാൻ കൊറച്ചു വൈകും...സാറയോട് അടുത്ത വീട്ടിൽ ഇരിക്കാൻ ഒന്ന് പറഞ്ഞേക്കണേ...അവിടെ റേഞ്ച് കിട്ടില്ല..ഇപ്പൊ ആണെങ്കിൽ അവൾ ക്ലാസ്സിലും ആയിരിക്കും..."

" ഞാൻ പറഞ്ഞോളാം...മോള് പോയിട്ട് വാ..."

  പോകുന്ന വഴി മുഴുവൻ അവളുടെ ചിന്ത നാനിയെക്കുറിച്ച് ആയിരുന്നു...

'എനിക്കൊന്നും വേണ്ട ക്രിസ്...എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയെന്നു പറയാൻ വിളിച്ചതാ...ഐ മീൻ...ടൈം നോക്ക്..12:07 AM,,,ഞാൻ വാക്ക് പാലിച്ചു...ഡേവിഡ് ജോൺ കൊല്ലപ്പെട്ടു...എന്റെ ആദ്യത്തെ ഇര...'

ഇന്നലെ അവൻ പറഞ്ഞ ഓരോ വാക്കും അവളുടെ ഉള്ളിൽ അലയടിച്ചു...ആദ്യത്തെ ഇര എന്ന് പറഞ്ഞ സ്ഥിതിക്ക് അവൻ തുടങ്ങിയിട്ടേ ഒള്ളൂ...ഇനിയും ആ ലിസ്റ്റ് നീളും എന്നർത്ഥം...

*"* പാപം ചെയ്യുന്നത് മാത്രം അല്ല...പാപത്തിന് കൂട്ട് നിൽക്കുന്നവനും ശിക്ഷ മരണം ആണ് *"* 
                      @*DESPERADO*

ആ കുറിപ്പിലെ വാക്കുകൾ...അതിനർത്ഥം മരിച്ച ഡേവിഡ് ഏതോ പാപത്തിന് കൂട്ട് നിന്നിട്ടുണ്ട് എന്നാണ്...DESPERADO..ആ പേര് തന്നെ മനസ്സിൽ ഇട്ട് ഓടിച്ചു.. പെട്ടന്ന് ഒരു സൈഡിലെക്ക് വണ്ടി ഒതുക്കി...എന്തോ ഓർത്ത പോലെ ഗൂഗിളിൽ ചെന്ന് മീനിങ് നോക്കി...

* DESPERADO :- എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങിയവൻ *

അതിനർത്ഥം അയാളുടെ നെഞ്ചിൽ  ഒള്ള *D* യുടെ അർത്ഥം ഇതാവും...

തന്റെ മനസിലെ ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ച സന്തോഷത്തിൽ വണ്ടി നേരെ തറവാട്ടിലേക്ക് വിട്ടു...അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ തറവാട്ടിലേക്ക് പോയിട്ടില്ല...എല്ലാം നോക്കുന്നത് രാഖവേട്ടൻ ആണ്...വീട് വൃത്തിയാക്കാൻ വന്നപ്പോ മുന്പിലെ ജനൽ പൊളിച്ചിരിക്കുന്നുന്ന് പറഞ്ഞു വിളിച്ചത് കൊണ്ടാണ് അങ്ങോട്ട്‌ ഒരു യാത്ര....അതികം താമസിക്കാതെ തന്നെ അങ്ങോട്ട്‌ എത്തി...മുറ്റത്തു തന്നെ  രാഖവേട്ടൻ നിൽപ്പുണ്ട്...

" ആഹ് മോളെ,,,വല്ല കള്ളന്മാരും കയറിയതാണെന്ന് തോന്നുന്നു...ജനൽ ഒക്കെ പൊളിച്ചിട്ടുണ്ട്..."

കാറിന്റെ കീയ്ക്ക് ഒപ്പം ചേർത്ത് ഇട്ടിരുന്ന തറവാട്ടിലെ കീ എടുത്ത് അകത്തേക്ക് കേറാൻ തുടങ്ങി...

"മോളെ,,,മോള് തന്നെ കേറണ്ട...നമുക്ക് ആരെയെങ്കിലും വിളിക്കാം..."

" ചേട്ടൻ പേടിക്കണ്ട..ഞാൻ ഒന്ന്  നോക്കട്ടെ ..."

ചേട്ടന്റെ കൈ വിടീപ്പിച്ചുകൊണ്ട് തിണ്ണയിലേക്ക് കേറാൻ തുടങ്ങി..ന്തോ കണ്ടത് പോലെ കൊറച്ചു നേരം അങ്ങോട്ട്‌ തന്നെ നോക്കി നിന്നു...

" എന്താ കുഞ്ഞേ ഇങ്ങനെ നോക്കുന്നെ..."

ചേട്ടന്റെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു കാണിച്ചു...

" ചേട്ടോ...അങ്ങോട്ട്‌ നോക്കിയേ...വീടിന്റെ മുന്നില് ഒള്ള ചെളി കെട്ടിക്കിടക്കുന്ന ഭാഗത്ത്‌ വണ്ടിടെ ടയർ ഒരഞ്ഞ പാട് കണ്ടോ..ഒന്നല്ല, ഒരുപാട് അടയാളം ഒണ്ട്...നല്ല ക്ലിയറും ആണ്.. എന്നുവെച്ചാ ചേട്ടൻ ഈ വീട്ടിലേക്ക് വൃത്തിയാക്കാൻ വരുന്നതിന് തൊട്ട് മുൻപ് വരെ ഇവിടെ ആരോ വന്നിരുന്നു..."

" ങേ....ആരാ കുഞ്ഞേ അത്...?? "

"അറിയില്ല ചേട്ടാ...ആരാണേലും ഇതുവരെ അവരുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല...ഇല്ലെങ്കിൽ ഇവിടെ വരില്ലല്ലോ...അവർക്ക് വേണ്ട,അവർ അന്യേഷിക്കുന്ന എന്തോ ഒന്ന് ഇവിടെ ഉണ്ട്....ഒരുപക്ഷെ അതാവും..."  

അതും പറഞ്ഞ് വീട് പതിയെ തുറന്നു...വാതിൽ തുറന്ന് അകത്ത് കേറിയതും എന്റെ ഊഹങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവ ആയിരുന്നു എല്ലാം...വീട് എല്ലാം ആരോ ഇളക്കി മറിച്ചിട്ടു തപ്പിയ ലക്ഷണം ഉണ്ട്...എല്ലാം വാരി വലിച്ചു ഇട്ടേക്കുന്നു...പതിയെ ഓരോ മുറികളിലായി കേറി നോക്കി...എല്ലായിടത്തും നോക്കിയിട്ടുണ്ട്...എന്തായിരിക്കും അവർ അന്യേശിക്കുന്നത്..???    

ഒരുപക്ഷെ അച്ഛന്റെയോ അമ്മയുടെയോ ജോലി സമ്പധമായ വല്ല കേസ് ഫയൽസും ആയിരിക്കുവോ..?? അമ്മാമ്മ ജീവിച്ചിരുന്ന കാലത്ത് മമ്മയുടെ ഏതോ ഫയൽ ചോദിച്ച് ആരൊക്കെയോ വന്ന് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്ന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്...അതാണ് ഇത്രയും വർഷം ആയിട്ട് ആയിട്ടും അവര് തേടി നടക്കുന്നതെങ്കിൽ അതിൽ വിലപ്പെട്ട എന്തോ ഒന്ന് കാണും...ഒറപ്പാണ്...അതിന് ആ ഫയൽ കണ്ടുപിടിചേ മതിയാകു..ബട്ട് ഇത്രയും നാൾ തപ്പിയിട്ടും അവർക്ക് കിട്ടീട്ടില്ലയെങ്കിൽ പിന്നെ എനിക്കെങ്ങനെ...????

   
നെഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്നും മാറ്റി വെച്ച് വീട് മുഴുവനും തപ്പാൻ തുടങ്ങി...വെറുതെ തപ്പിയതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല...

ദേഷ്യം വന്ന് കയ്യിൽ കിട്ടിയ ഫ്ലവർ വേസ് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു...തിരിഞ്ഞു പോരാൻ നിന്നെങ്കിലും പെട്ടന്ന് അവിടെ കണ്ട വിള്ളൽ എന്നെ അവിടെ തറച്ചു നിർത്തി...ഒരു വേസ് എറിഞ്ഞാൽ ഭിത്തി പൊട്ടിയെങ്കിൽ ഞാൻ തിരഞ്ഞതു എന്റെ കണ്മുന്നിൽ തന്നെ ഉണ്ട്...ഉള്ളിൽ ഗൂഡമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നേരെ പുറത്തേക്ക് ഇറങ്ങി കാറിൽ നിന്ന് ലിവർ എടുത്തോണ്ട് വന്നു...പത്ത് പന്ത്രണ്ട് പ്രാവിശ്യം നന്നായി ഇടിച്ചതും ഭിത്തി പൊളിഞ്ഞു വന്നു...അതിന് അകമേ ഒരു ചെറിയ ലോക്കറും...അത് തുറക്കാൻ നോക്കിയിട്ട് ലോക്ക് ആയിരുന്നു...പാസ്സ്വേർഡ് ലോക്ക് ആണ്...പപ്പയുടെയും മമ്മയുടെയും പേര് ടൈപ്പ് ചെയ്തിട്ടും നിരാശ ആയിരുന്നു ഫലം...അവസാനമായി ക്രിസ്റ്റൽ ന്ന് ടൈപ്പ് ചെയ്തതും 
* GRANTED * എന്ന് എഴുതി കാണിച്ചുകൊണ്ട് അത് ഓപ്പൺ ആയി...മനസ്സിൽ കർത്താവിനു ഒരു സ്തുതി കൊടുത്തു അതിൽ കണ്ട ഫയൽസ് എല്ലാം എടുത്തു പുറത്തേക്ക് വന്നു....

പുറത്തേക്ക് ഇറങ്ങിയതും,കണ്ടത് ഒന്നും മനസിലാകാതെ നിൽക്കുന്ന ചേട്ടനെ ഒന്ന് പുഞ്ചിരിച്ചുകാണിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു....

അതിൽ എന്താണെന്ന് അറിയാൻ ഒള്ള ആകാംഷയിൽ വണ്ടി റോഡിന്റെ സൈഡിലേക്ക് പാർക്ക്‌ ചെയ്തു...ഫ്രണ്ട് സീറ്റിൽ വെച്ച ഫയൽ തുറന്നു നോക്കി...അത് കണ്ടപ്പോ പപ്പയുടെ ആണെന്ന് മനസിലായി...

OPERATION TURRITOPSIS
___________________________
-------------------------------

ടറിടോപ്സിസ് ഡോർണി (Turritopsis dohrnii) എന്നാണ് മരണമില്ലാത്ത ഈ ജെല്ലി ഫിഷിന്റെ ശാസ്ത്ര നാമം. വാർധക്യമെത്തുകയോ അല്ലെങ്കിൽ അസുഖം ബാധിക്കുകയോ ചെയ്തു മരണമടുത്തെന്നു തോന്നിയാൽ  അപ്പോൾ തന്നെ തിരികെ ശൈശവാവസ്ഥയിലേയ്ക്കു മടങ്ങാനുള്ള കഴിവാണ് ഇവയെ ചിരംജീവികളാക്കുന്നത്. പൂർണ വളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ ഇവയ്ക്കു സാധിക്കും. അതാണ് ഇവരുടെ മിടുക്ക്.

സമുദ്രത്തിനടിയിൽ പാറക്കൂട്ടങ്ങളിൽ പോളിപ് രൂപത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ജെല്ലി ഫിഷുകളുടെ വളർച്ചയിലെ ആദ്യ ഘട്ടം. പുറത്തു വന്നു രണ്ട് മൂന്ന്  ആഴ്ചകൾക്കുള്ളിൽ ഇവ പൂർണ്ണ വളർച്ച പ്രാപിക്കും. അതിനു ശേഷം ഭക്ഷണം ലഭിക്കാതെയോ രോഗം ബാധിച്ചോ  ഏതെങ്കിലും തരത്തിൽ മരണം അടുത്തെന്നു തോന്നിയാൽ ശരീരകോശങ്ങളിൽ സ്വയം മാറ്റം വരുത്തി തിരികെ പോളിപ് രൂപത്തിലേയ്ക്കു മടങ്ങാൻ ഇവയ്ക്കു കഴിവുണ്ട്.

കേവലം മൂന്നു ദിവസം മാത്രമേ ഇത്തരത്തിൽ തിരികെ ശൈശവാവസ്ഥയിലെത്താൻ ഇവയ്ക്കു വേണ്ടൂ. പുറമേയുള്ള രൂപം ആദ്യത്തേതിനു സമാനമാകുമെങ്കിലും ഓരോ തവണ പോളിപ് രൂപത്തിൽ എത്തുമ്പോഴും ആന്തരിക ഘടനയിൽ വ്യത്യാസമുണ്ടാകും. 

ആദ്യത്തെ പേജ് വായിച്ചതും ഇതും പപ്പയും തമ്മിൽ എന്താണ് ബന്ധം എന്നും എന്തിനാണ് അവർ ഇതിന് വേണ്ടി അലഞ്ഞതെന്നുമുള്ള സംശയം ഉള്ളിൽ ഉരുത്തിരിഞ്ഞു...

ആദ്യത്തേതു ഒന്നും മനസിലായില്ലങ്കിലും അടുത്ത പേജ് എടുത്തു...

OPERATION BOX JELLY
__________________________
-------------------------------

മിക്ക ജെല്ലി മത്സ്യങ്ങളും വിഷമുള്ളവയാണ്...എന്നാൽ,,മനുഷ്യന് മാരകമായ അപകടം ഉണ്ടാക്കുന്നവ ചിലത് മാത്രം...അതിൽ ഒന്നാം സ്ഥാനം  ഓസ്ട്രേലിയയിലും മറ്റും കാണപ്പെടുന്ന ബോക്സ്‌ ജെല്ലി ഫിഷിന് ആണ്...സൂക്ഷ്മമായ അളവിൽ ഇതിന്റെ വിഷം ഉള്ളിൽ ചെന്നാൽ ഹൃദയം നിലച്ചു മനുഷ്യൻ മരിച്ചു പോകും...ഈ ജെല്ലിയുടെ സ്പർശനികൾ നിഡോ സിസ്റ്റസ് എന്നറിയപ്പെടുന്ന കുഞ്ഞ് കെണികളാൽ പൊതിഞ്ഞിരിക്കും...ഇതിൽ ഓരോന്നിലും കൂർത്ത മുള്ളും വിഷവും ഉണ്ടായിരിക്കും...രക്തത്തിൽ എത്തുന്ന വിഷം രക്തസമ്മർദ്ദത്തെ ക്രമാതീതമായി കുറച്ച് ഹൃദയത്തെ നിശ്ചലമാക്കും...    

അടുത്ത പേജ് മറിക്കാൻ നോക്കിയെങ്കിലും ബാക്കിയെല്ലാം ശൂന്യം ആയിരുന്നു...അതുകൊണ്ട് തന്നെ ഉള്ളിലെ സംശയങ്ങൾ വിട്ടു മാറാതെ അടുത്ത ഫയൽ എടുത്തു...അതിന് മുൻപിൽ തന്നെ ഷൈനി വർഗീസ് എന്ന് ചുമന്ന മഷിയാൽ എഴുതിയിട്ടുണ്ട്....വെറുതെ പേജുകൾ മറിച്ചു നോക്കി...ആദ്യത്തെതിൽ എന്തോ റിപ്പോർട്ട്‌,,,അടുത്ത പേജിൽ ഒരു FIR,,,അടുത്ത പേജിൽ മമ്മയുടെ കയ്യക്ഷരത്തിൽ എഴുതിയ എന്തോ ഒന്ന്...ഏതായാലും വായിച്ചു നോക്കാമെന്ന് വെച്ച് ആദ്യത്തെ പേജ് എടുത്തു...

ORGAN TRAFFICKING 
------------------------------------
*********************************

ഹെഡിങ് വായിച്ചപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു...വായിക്കാൻ കണ്ണോടിച്ചതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു...
സ്‌ക്രീനിൽ സാറയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് കാൾ എടുത്തു...

" ഹലോ ചേച്ചി,,,ഇതെവിടെയാ...വരാറായില്ലേ..??? "

" മോളെ ടെൻഷൻ ആവണ്ട,,,ഞാൻ ദേ വന്നു..."

ഫയൽ വായിക്കാതെ സീറ്റിലേക്ക് ഇട്ട്, വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ആക്‌സിലേറ്റർ ഒന്ന് മുരപ്പിച്ചുകൊണ്ട് വീട്ടിലേക് കുതിച്ചു...

ബീപ്...ബീപ്....

ഫോണിൽ നിന്ന് മെസ്സേജ് ട്യൂൺ കേട്ടതും കണ്ണുവെട്ടിച്ചു സീറ്റിൽ ഇരിക്കുന്ന ഫോൺ കയ്യിൽ എടുത്ത് വളവ് തിരിഞ്ഞതും ഒരു രൂപം കാറിന്റെ നേരെ എടുത്തു ചാടിയതും ഒരുമിച്ച് ആയിരുന്നു....കാറിന്റെ ബോണറ്റിൽ കൂടി അപ്പുറത്തെക്ക് അയാൾ തെറിച്ചു വീണതും ക്രിസ് കാർ ചവിട്ടി നിർത്തി...

" കുരിശായല്ലോ കർത്താവെ..."

ന്നും പറഞ്ഞോണ്ട് ഫോണിലെ ടോർച് ലൈറ്റ് തെളിച് പുറത്തേക്ക് ഇറങ്ങി...റോഡിന്റെ സൈഡിൽ കമിഴ്ന്നു കിടക്കുന്ന ആളെ കണ്ട് നെറ്റിയിലെ വിയർപ്പ് തുടച് അങ്ങോട്ടേക്ക് നടന്നു...

അടുത്തേക്ക് ചെന്നതും കറുത്ത കോട്ട് ധരിച്ച അയാളെ തിരിച്ചു കിടത്താൻ വേണ്ടി കുനിഞ്ഞതും ഞൊടിയിടയിൽ ആ രൂപം തിരിഞ്ഞു വന്ന് ഭാരമേറിയ എന്തോ വസ്തു ഉപയോഗിച്ച് അവള്ടെ തലയ്ക്കു പ്രഹരിച്ചു....

പതിയെ കാഴ്ച മങ്ങാൻ തുടങ്ങിയതും തലയിൽ കൈ വെച്ച് നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് കൊണ്ട് തനിക് നേരെ നടന്നടുക്കുന്ന ആളെ ...അവ്യക്തമായി കണ്ട ശേഷം നിലം പതിച്ചു....


__________________________________                 




Vipinpkd.tk
DESPERADO ☠

( Thriller Mystery Story )

Part 3


✍🏻 Twinkle AS

_________________________________

പതിയെ കാഴ്ച മങ്ങാൻ തുടങ്ങിയതും തലയിൽ കൈ വെച്ച് നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് കൊണ്ട് തനിക് നേരെ നടന്നടുക്കുന്ന ആളെ അവ്യക്തമായി കണ്ട ശേഷം നിലം പതിച്ചു....

✴✴✴✴✴✴✴✴✴✴✴✴

" ചേച്ചി,,,,ചേച്ചി,,,കണ്ണുതുറക്ക്..."

സാറയുടെ ശബ്ദം കേട്ട് കണ്ണുകൾ വലിച്ചു തുറന്നു...തലയ്ക്കു ചെറുതായി ഭാരം തോന്നിക്കുന്നതു പോലെ..കണ്ണുതുറന്നു നോക്കിയതും തന്റെ അടുത്ത് പുഞ്ചിരി തൂകി നിൽക്കുന്ന യുവതിയെ കണ്ട് ഒന്ന് നെറ്റി ചുളിച്ചു...

" ഹായ് ക്രിസ്റ്റൽ,,,ഞാൻ ഡോക്ടർ ലയ...താൻ സംശയിക്കണ്ടാ,,,ആക്‌സിഡന്റ് ആയി ഇവിടെ എത്തിയ തന്നെ ട്രീറ്റ്‌ ചെയ്തത് ഞാൻ ആണ്..."

" ഇവിടെ എത്തിയതോ...??? ആരാ എന്നെ ഇവിടെ എത്തിച്ചതു...?? "

"അറിയില്ല മാഡം,,,പേര് നാനി എന്നാണെന്ന് തോന്നുന്നു..."

എന്തോ ആലോചിച്ച ശേഷം പെട്ടന്ന് ലയയുടെ നേരെ നോക്കി...

" ഡോക്ടർ,,,ഇവിടെ CCTV ഇല്ലേ..എന്നെ ഇവിടെ കൊണ്ടുവന്ന വിശ്വൽസ് ഒന്ന് കാണിക്കാമോ..."

" അതിനെന്താ മാഡം..തീർച്ചയായും..."

തലയിലെ വേദന വകവെയ്ക്കാതെ അടുത്ത് നിന്ന  സാറയോടു ഇപ്പൊ വരാമെന്നു പറഞ്ഞ് ഡോക്ടർടെ പുറകെ നടന്നു..

" ഇതാ മാഡം,,,,"

അവര് പറഞ്ഞത് പ്രകാരം സ്ക്രീനിലെക്ക് നോക്കിയ ക്രിസ് ഒരു കറുത്ത ഓവർ കോട്ട് ധരിച്ച ഒരാൾ തന്നെ തോളിൽ എടുത്തു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ട് അതിലേക് സൂക്ഷിച്ചു നോക്കി...ഒരു അര മണിക്കൂറിന് ശേഷം അതേ ആൾ പുറം തിരിഞ്ഞു വരുന്നത് കണ്ടതും ക്രിസ് സൂം ചെയ്ത് അടുത്തേക്ക് ഇരുന്നു...തന്റെ പ്രതീക്ഷകൾ മുഴുവനും തെറ്റിച്ചു കൊണ്ട് പുറം തിരിഞ്ഞു വന്ന അവൻ ചുമരിലേക്ക് നീങ്ങി അവിടെ ചുമന്ന സ്കെച്ച് കൊണ്ട് * NANI * എന്ന് എഴുതി നേരെ ക്യാമറയുടെ നേരെ നിന്നു...മുഖത്ത് മാസ്ക് വെച്ചിട്ടുള്ളതു കാരണം മുഖം വ്യക്തമാകുന്നില്ല..ക്യാമറയിലേക്ക് നോക്കി ചൂണ്ടുവിരലും നടുവിരലും ഉയർത്തി തന്റെ കണ്ണിനു നേരെ പിടിച്ച് ശേഷം ക്യാമറയ്ക്ക് നേരെ നീട്ടി...ക്യാമറയുടെ മുന്നിൽ പെടരുത് എന്ന ഉദ്ദേശത്തോടെ തന്നെ...

നിരാശയോടെ അടുത്ത് ഇരുന്ന ടേബിളിൽ കൈ കൊണ്ട് അടിച്ച് ക്രിസ് നേരെ തിരിഞ്ഞ് നടന്നു....മുറിയിൽ ചെന്നപ്പോ ഇക്കയും വന്നിട്ടുണ്ടായിരുന്നു...

" മോളെ,,,എന്താ പറ്റിയെ,,ഇപ്പൊ എങ്ങനെയുണ്ട്...??? "

" കൊഴപ്പില്ല ഇക്ക...ഞാൻ പറയാം...അതൊക്കെ പോട്ടെ,,ഇക്ക എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്നു...?? "

"എന്നെ സാറമോൾ വിളിച്ചു പറഞ്ഞു..."

ഇക്കയുടെ മറുപടി കേട്ട് ക്രിസ് സാറയെ നോക്കി...

" ചേച്ചി ഇവടെ ഉണ്ടെന്ന് എനിക്ക് ആരോ ഫോൺ ചെയ്ത് അറിയിച്ചതാണ്...അങ്ങനെയാ  ഞാൻ അറിഞ്ഞത്..."

ക്രിസ് ചോദിക്കുന്നതിന് മുന്നേ സാറ പറഞ്ഞു...

" ആ നമ്പർ ഇങ്ങ് തന്നെ..."

അവള്ടെ ഫോണിൽ നിന്നും നമ്പർ മേടിച്ച് ക്രിസ് തന്റെ ഫോൺ എടുത്തു...തന്റെ ഫോൺ പൊട്ടിയ പോലെ നീളത്തിൽ സ്ക്രീനിൽ വരഞ്ഞിരിക്കുന്നത് കണ്ട് ആ സംഭവം അവള്ടെ ഉള്ളിലേക്ക് ഓടി എത്തി...ആ നമ്പർ എടുത്ത് തന്റെ ഫോണിൽ നിന്നും വിളിച്ചതും ടേബിളിൽ ഇരുന്ന ഫോൺ ബെൽ അടിക്കുന്നത് കണ്ട് അത് കയ്യിലെടുത്തു സംശയത്തോടെ നോക്കി...

" അത് ഡോക്ടർ ലയയുടെ ഫോൺ ആണ് ചേച്ചി..."

" ഇഡിയറ്റ്,,,ഒരു ഡൌട്ടും തോന്നാതെ ഇരിക്കാൻ വേണ്ടിയാ അവൻ ഇതിൽ നിന്നും വിളിച്ചത്..."

പറഞ്ഞു തീർന്നതും അവള്ടെ ഫോൺ ബെൽ അടിച്ചു...ഇക്കാനെ ഒന്ന് നോക്കി,,,ഫോൺ സ്പീക്കറിൽ ഇട്ടു...

" ഹലോ ഡിയർ,,,ഫോൺ സ്‌പീക്കറിൽ ഇടേണ്ട ആവിശ്യം ഇല്ല...എനിക്ക് സംസാരിക്കാൻ ഉള്ളത് നിന്നോട് മാത്രമാണ്...ബിക്കോസ് എനിക്ക് പറ്റിയ എതിരാളി താൻ ആണ്..."

ഫോൺ സ്പീക്കറിൽ ഇട്ടത് എങ്ങനെ മനസിലായി എന്ന ആലോചനയിൽ ആയിരുന്നു സാറയും ഇക്കയും..ക്രിസിന്റെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നുല്ല...

" കൂടുതൽ ഡയലോഗ് വേണ്ട,,,നീ ഇപ്പൊ എന്തിനാ വിളിച്ചതെന്ന് എനിക്കറിയാം...ആ ഫയൽസ് നിന്റെ കയ്യിൽ ആണെന്നും അതിൽ മമ്മയുടെ ഫയൽ ഞാൻ വായിക്കാൻ ടൈം ആയിട്ടില്ലന്നും പറയാൻ അല്ലെ.."

" വൗ വൗ വൗ....ഗ്രേറ്റ്‌,,,ഞാൻ വിചാരിച്ചതിനേക്കാൾ സെൻസിറ്റീവ് ആണ് താൻ...ഇതാണ്,,ഇതാണ് എനിക്കും വേണ്ടിയിരുന്നതു...ഏതായാലും ഞാൻ പറയാൻ വന്ന ആദ്യത്തെ കാര്യം കണ്ടുപിടിച്ച സ്ഥിതിക്ക് അടുത്ത കാര്യം കൂടി പറഞ്ഞേക്കാം..."

" ആവിശ്യമില്ല മിസ്റ്റർ നാനി...സിറ്റിയിൽ അടുത്ത മർടെർ നടക്കാൻ പോകുവാണ് എന്നല്ലേ.. അറിയേണ്ടത് ഒന്ന് മാത്രം,,,ആര്...???എപ്പോ...??? എവിടെ വെച്ച്...??? എല്ലാം പറഞ്ഞു തന്ന് ദൗത്യത്തിലേക്ക് തിരിക്കുന്നതാണല്ലോ തന്റെ ഹോബി.."            

" എന്നെക്കുറിച്ച് ഈ ചുരുങ്ങിയ ദിവസം കൊണ്ട് കൊറേ മനസിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നല്ലോ...?? "

" മനസിലാക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ...Because you are my target..."

" തീർച്ചയായും...ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയട്ടെ...അതിന് മുൻപ് എന്റെ അടുത്ത ഇരയെ കുറിച്ച് പറയാം...MLA ഐസക് ജോർജ്...ഇന്ന് രാത്രി 12 മണിക്ക് അവൻ കൊല്ലപ്പെട്ടിരിക്കും...അതും * Lans club * ഇൽ വെച്ച്..."

" നടക്കില്ല...നിന്നെ ഞാൻ പൂട്ടിയിരിക്കും..."

" ഓഹ്,,,ALL THE BEST...."

കാൾ കട്ടായതും ക്രിസ് കൊറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു...

" എന്താ മോളെ ആലോചിക്കുന്നത്..? "

" ഇക്കാ,,,മറ്റൊരു കൊലപാതകം കൂടി നടക്കുന്നതിന് മുൻപ് നമുക്ക് അവനെ പിടികൂടണം...അതിന് വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കണം...നമുക്ക് മുന്നിൽ ടൈം ഇല്ല...സോ,,,ഇത് MLA യെ വിളിച്ചു അറിയിക്കണം..കാര്യങ്ങളുടെ സീരിയസ്നെസ് വിശദീകരിക്കണം..."

ഒന്നും മനസിലാകാതെ നിൽക്കുന്ന സാറയോട് കൊറച്ചു ചായ മേടിച്ചിട്ട് വരാൻ പറഞ്ഞ് ക്രിസ് ഫ്ലാസ്ക് കൊടുത്തു...

" ഓക്കേ ഇക്കാ,,,ഇന്ന് രാത്രി LANS CLUB ഇൽ വെച്ചാണ് കൊലപാതകം നടക്കുക...എന്റെ പ്ലാൻ ഞാൻ പറയാം..MLA യുടെ ഡ്യൂപ്പിനെ ഇറക്കണം..."

" വാട്ട്‌....???? "

" അതെ ഇക്കാ,,,ഇക്ക ഒന്ന് വെയിറ്റ് ചെയ്യു ഞാൻ പറയാം...അതായത് MLA യുടെ ഫേസ് മാസ്ക് വെച്ച് നമ്മടെ കൂടെ ഒള്ള ഒരു പോലീസുകാരനെ നിർത്തുക...ഫേസ് മാസ്ക് ന്ന് പറഞ്ഞ സ്കിൻ കോട്ടിങ് പോലെ....അതേ സമയം MLA പമ്പിലേ റസ്റ്റ്‌ റൂമിൽ പോലീസ് പ്രൊട്ടക്ഷനിൽ ഇരിക്കട്ടെ...ആർക്കും ഒരു സംശയം തോന്നാത്ത രീതിയിൽ ആയിരിക്കണം പ്ലാൻ...സോ കെയർഫുൾ...അതുവഴി നമുക്ക് അവനെ പിടിക്കാം.  ഞാൻ ഡ്യൂപ് MLA യുടെ കൊറച്ചു മാറി അയാളെ നിരീക്ഷിചോളം...ഓക്കേ..."

" ഓക്കേ മോളെ...വിശ്വസ്തരായ കൊറച്ചു പോലീസുകാരെ കൂട്ടി ഞാൻ റെഡി ആയി നിക്കാം..."

" ഇക്കാ,,,പോലിസ് യൂണിഫോം വേണ്ടാട്ടോ..."

" ഇല്ല മോളെ...ശ്രദ്ധിച്ചോളാം..."

പറഞ്ഞു തീർന്നതും സാറ കയറി വന്നു...കണ്ണുകൊണ്ടു പ്ലാനിന്റെ കാര്യം ഒന്നൂടി സൂചിപ്പിച്ചു കൊണ്ട് ക്രിസ് കണ്ണടച്ചു രാത്രിയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തു...

__________________________________                  

" ഇക്കാ,,റെഡി അല്ലെ...??? "

പിസ്റ്റൾ ഫുൾ ലോഡ് ആണെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് പുറത്ത് നിൽക്കുന്ന ഇക്കയോട് ആയി ചോദിച്ചു...

" എല്ലാം റെഡി ആണ് മോളെ..."

" ഹ്മ്മ്...എന്നാ പോകാം...."

ക്രിസിന്റെ പുറകെ ഇറങ്ങി വരുന്ന സാറായെ കണ്ട് ഇക്ക സംശയത്തോടെ നോക്കി....

" ഇവള് വീട്ടിൽ തനിച്ച് അല്ലെ ഒള്ളൂ...അതാ ഇക്കാ കൂടെ കൂട്ടുന്നെ..."

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഇക്ക തലയാട്ടി കാറിലേക്ക് കേറി...ഫ്രണ്ട് ഡോർ തുറന്ന് ക്രിസും ബാക്ക് ഡോർ തുറന്ന് സാറായും കേറി...പതിയെ കണ്ണുകളടച്ചു...തന്റെ ഒറിജിനൽ പ്ലാൻ മനസ്സിലേക്ക് കൊണ്ടുവന്നു...

' എനിക്കറിയാം നാനി,,,ഹോസ്പിറ്റലിൽ വെച്ച് ഞാൻ പറഞ്ഞ പ്ലാൻ നീ കേട്ടിട്ടുണ്ട് എന്ന്...ഫോണിലെ സ്‌പീക്കർ ഓൺ ആക്കിയപ്പോ നീ അറിഞ്ഞേങ്കിൽ ഞാൻ പ്ലാൻ പറയുമ്പോ നീ അറിയാതെ ഇരിക്കില്ലല്ലോ...ഈ കൊലപാതകം എങ്ങനെ എങ്കിലും ഞാൻ തടയും...അതോടൊപ്പം നിന്നെ കണ്ടുപിടിക്കുകയും ചെയ്യും...ക്ലബ്ബിൽ ഇരിക്കാൻ പോകുന്നത് ഒറിജിനൽ MLA തന്നെ ആണ്...റസ്റ്റ്‌ റൂമിൽ ഇരിക്കുന്നത് ഡ്യൂപ്പും...എന്റെ പ്ലാൻ കേട്ടത് അനുസരിച്ച് നീ റസ്റ്റ്‌ റൂമിലേക്ക് പോകുമെന്ന് എനിക്കറിയാം..ബട്ട് എന്തും തരണം ചെയ്യാൻ കഴിവുള്ള ഒരു ഡിഫെൻസർ ആയിരിക്കും MLA യുടെ രൂപത്തിൽ അവിടെ...റിയൽ ഗെയിം തുടങ്ങിയിട്ടെ ഒള്ളൂ...'

" മോളെ,,,,സ്ഥലം എത്തി..."

ഇക്ക പറയുന്നത് കേട്ടതും ചുണ്ടിൽ ഒരു പുഞ്ചിരിയോടെ പുറത്തേക്ക് ഇറങ്ങി...സമയം പതിനൊന്നര ആകുന്നു....

" എവിടെ എല്ലാരും....??? "      

" എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്...എല്ലാരും അകത്തു ആണ്..."

" ഹ്മ്മ്...ഗുഡ്,,ആഹ് സാറ നീ കാറിൽ ഇരുന്നാൽ മതി...ഇറങ്ങണ്ടാ..."

" ഓക്കേ ചേച്ചി..."

അതും പറഞ്ഞ് ക്രിസും ഇക്കയും അകത്തേക്ക് കേറി...എല്ലാം സെറ്റ് ആണെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല...അകത്തു മുഴുവൻ ഡാൻസും പാട്ടും കൂത്തും ഒക്കെ ആണ്...

" ഇക്ക,,ഞാൻ ഒറിജിനൽ MLA യുടെ കൊറച്ചു മാറി അയാളെ നിരീക്ഷിചോളം...നിങ്ങൾ എല്ലാരും റസ്റ്റ്‌ റൂമിൽ ഉണ്ടാവണം..."

ഇക്ക പോയതും ഞാൻ MLA യുടെ അടുത്തേക്ക് ചെന്നു...

" മാഡം,,,ആ കൊലയാളി പറഞ്ഞത് സത്യം ആണെങ്കിൽ എന്നെ രക്ഷിക്കണം..."

അയാൾ പറഞ്ഞ് കൊണ്ടിരുന്ന സമയം ക്രിസ് വാച്ച് നോക്കി...സമയം 11:45 ആയി...

" അതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം..."    

" എന്ത് കാര്യം...?? "

" മരിച്ചു പോയ ഡേവിഡ് ജോനിനെ നിങ്ങൾക്ക് അറിയാമോ..."

എന്റെ ചോദ്യം കേട്ടതും അയാളുടെ മുഖത്ത് പരിഭ്രമം തെളിയുന്നതു ഞാൻ ശ്രദ്ധിച്ചു...

" അ...അത്...അറിയാം മാഡം..."

അയാളുടെ മുഖത്ത് വിയർപ് പൊടിയാൻ തുടങ്ങിയിരുന്നു...പച്ചയും മഞ്ഞയും ചുമപ്പും ലൈറ്റുകൾ ക്കിടയിൽ അയാളുടെ മുഖത്ത് തെളിയുന്ന രക്തച്ചുവപ്പ് പേടിയുടെ ആണെന്ന് മനസിലായി...വാച്ചിലേക്ക് നോക്കിയപ്പോ സമയം 11: 55 ആകുന്നു...

" ഓക്കേ,,ഞാൻ അവിടെ ഉണ്ടാകും..."

അയാൾ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉണ്ടെന്നു കണ്ണ് കൊണ്ട് കാണിച്ചു...

" മാഡം,,ഒരു സംശയം...??? "

" എന്താണ്...??? "

" എന്നെ അവൻ കൊല്ലുന്നത് ഇവിടെ വെച്ചാണ് എന്ന് പറഞ്ഞിട്ടും എന്തിനാ ഇവിടെ തന്നെ വരണം ന്നു എന്നോട് പറഞ്ഞത്..വേറെ എങ്ങോട്ട് എങ്കിലും സേഫ് ആക്കി മാറ്റിക്കൂഡായിരുന്നോ...?? "

" അവൻ നാനി ആണ്...എവിടെ ആണെങ്കിലും അവനു ഒരു പോലെ ആണ്...താങ്കൾ പേടിക്കണ്ട...ഇവിടെ ഞങ്ങൾ പോലിസ് കാർ മാത്രം അല്ലല്ലോ നിങ്ങളുടെ ഗുണ്ടകളെയും കൂടെ കൂട്ടിയിട്ടില്ലേ...എവിടെ വരെ പോകുമെന്ന് നോക്കാം...."

അയാളുടെ ഓപ്പോസിറ്റ് ആയിട്ട് ചെന്ന് നിന്നു...അയാളുടെ ചുറ്റിനും ശ്രദ്ധ ചേലുത്തി...

" ഇക്കാ,,,അവിടെ എന്തേലും പ്രശ്നം ഉണ്ടോ...??? "

ഇയർ ഫോണിൽ കൂടെ ചോദിച്ചു...

" ഇല്ല മോളെ ഓക്കേ ആണ്..."

സമയം നോക്കിയതും 11: 57 കഴിഞ്ഞു..കൂടുതൽ ജാഗ്രതൈയോടെ നിന്നതും പെട്ടെന്ന് ലൈറ്റ് മുഴുവൻ അണഞ്ഞു...ചുറ്റും ഇരുട്ട് മാത്രം...അപ്പൊ തന്നെ ഫോണിലെ ടോർച് ലൈറ്റ് ഓൻ ചെയ്യാൻ നിന്നതും ആ ഇരുട്ടിൽ റെഡ്,യെല്ലോ,ഗ്രീൻ ലേസർ ലൈറ്റ് പ്രകാശിച്ചു...അയാളെ നോക്കിയതും കൊഴപ്പം ഒന്നുവില്ലരുന്നു...     

*" His time is over...It's time for his journey into the devil's world..."*

പെട്ടന്ന് ആരോ തന്റെ കൈ രണ്ടും പുറകിലേക്ക് ചേർത്ത് പിടിച്ച്  ചെവിയുടെ അടുത്ത് നിന്നും പറഞ്ഞതും ക്രിസ് വേഗം ഞെട്ടിത്തിരിഞ്ഞു നോക്കിയതും ലൈറ്റ് മുഴുവൻ ഓഫ്‌ ആയി...

" എന്നെ കാണാൻ സമയം ആയിട്ടില്ല ക്രിസ്...സമയം ആവുമ്പോ ഞാൻ നിന്റെ മുന്നിൽ വരും..."

അത്രയും പറഞ്ഞ് അവൻ അവളെ ഒന്ന് കറക്കി ഒഴിഞ്ഞു മാറിയതും ലേസർ ലൈറ്റ്സ് തെളിഞ്ഞു...MLA യുടെ അടുത്തേക്ക് നടന്നടുക്കുന്ന കറുത്ത രൂപത്തെ കണ്ടതും ചുറ്റും കൂടി നിന്ന് ആഘോഷിക്കുന്നവരുടെ ഇടയിൽ കൂടെ ക്രിസ് അവരുടെ അടുത്തേക്ക് നടന്നതും അവിടെയാകെ വെളുത്ത സ്‌മോക്ക് നിറഞ്ഞു....തൊട്ട് അടുത്ത് നിൽക്കുന്നവനെ പോലും കാണാൻ പറ്റാത്ത അവസ്ഥ...ഇനി എന്താണ് നടക്കാൻ പോകുന്നത് എന്നാലോചിക്കും മുന്നെ തലയിൽ കെട്ടി വെച്ചിരിക്കുന്ന മുറിവിലേക്ക് ആരോ വന്നിടിച്ചു...കൈ കൊണ്ട് പൊത്തിപ്പിടിച് പിന്നോട്ട് നീങ്ങിയതും കയ്യിൽ ഒരു നനവ് പടരുന്നതവൾ അറിഞ്ഞു...

വേദന പല്ലിന്റെ ഇടയിൽ കടിച്ചു പിടിച്ച് മുന്നോട്ട് പോകാൻ നിന്നെങ്കിലും തിക്കിലും തിരക്കിലും പെട്ട് നിസ്സഹായയായി നിൽക്കാനേ അവളെ കൊണ്ട് കഴിഞ്ഞൊള്ളു...

പെട്ടന്ന് ലൈറ്റ്സ് എല്ലാം ഓൺ ആയതും ക്രിസ് വാച്ചിലേക്ക് നോക്കി...12: 12 ന്ന് കണ്ടതും * ഓഹ്...ഷിറ്റ്...* ന്ന് പറഞ്ഞോണ്ട്, അങ്ങോട്ട് എല്ലാരേം ഉന്തിമാറ്റി ചെല്ലാൻ തുടങ്ങിയതും, അവിടുന്ന് ആരുടെയോ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു...

അവൻ പറഞ്ഞ വാക്ക് പാലിച്ചു എന്ന് ക്രിസിന് മനസിലായി....അങ്ങോട്ട്‌ ചെന്നതും അയാളുടെ വെള്ള ഷർട്ടിന്റെ നെഞ്ചിന്റെ ഭാഗത്തായി ചോര ഒഴുകുന്നത് കണ്ടതും അയാളുടെ ഇടത് കയ്യിലേക്കും നോക്കി,,,,തള്ളവിരലും ചെറുവിരലും മുറിച്ചു മാറ്റിയിരിക്കുന്നു...ആദ്യത്തെ കൊലപാതകത്തിന്റെ അതേ രീതി...

ക്ലബിൽ ഒരു കൊലപാതകം നടന്നത് കണ്ട് എല്ലാരും ആകെ ഞെട്ടിത്തരിച്ചു ഒരു സൈഡിലേക്ക് ആയി മാറി നിന്നു..ഇക്കയോട് അങ്ങോട്ട്‌ വരാൻ ഇയർ ഫോണിലൂടെ പറഞ്ഞിട്ട് ക്രിസ്, എന്തേലും കുറിപ്പ് ബോഡിയിൽ ഒണ്ടോയെന്നു നോക്കി...

ഇതേ സമയം,,, സാറയുടെ ഫോണിൽ നിന്നും * SUCCESS * എന്നൊരു മെസ്സേജ് ഡെലിവേർഡ് ആയി...

തുടരും.......

_________________________________








DESPERADO ☠

( Thriller Mystery Story )

Part 4


✍🏻 Twinkle AS

_________________________________

ക്ലബിൽ ഒരു കൊലപാതകം നടന്നത് കണ്ട് എല്ലാരും ആകെ ഞെട്ടിത്തരിച്ചു ഒരു സൈഡിലേക്ക് ആയി മാറി നിന്നു..ഇക്കയോട് അങ്ങോട്ട്‌ വരാൻ ഇയർ ഫോണിലൂടെ പറഞ്ഞിട്ട് ക്രിസ്, എന്തേലും കുറിപ്പ് ബോഡിയിൽ ഒണ്ടോയെന്നു നോക്കി...

ഇതേ സമയം,,, സാറയുടെ ഫോണിൽ നിന്നും * SUCCESS * എന്നൊരു മെസ്സേജ് ഡെലിവേർഡ് ആയി...

കൂട്ടം കൂടി നിന്ന ആൾക്കാരെ വകഞ്ഞു മാറ്റി ഇക്കയും മറ്റുപോലീസുകാരും അങ്ങോട്ട്‌ ഓടി എത്തി...നെഞ്ചിൽ നിന്നും ചോര ഒലിക്കുന്ന MLA യുടെ ബോഡി കണ്ട് ഇക്ക ഒരുനിമിഷം ക്രിസിനെ നോക്കി...

കയ്യിൽ ഒരു കുറിപ്പും പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ ക്രിസ് ഇക്കയ്ക്ക് ഒരു കത്തുന്ന നോട്ടം സമ്മാനിച്ചു...

" മോളെ ഇത്...."

" അവൻ ബ്രില്ലിയന്റ് ആണ്...സമ്മതിച്ചിരിക്കുന്നു...പക്ഷേ അവൻ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടക്കണമെങ്കിൽ അവനു ഇവിടെ തീർച്ചയായും ഒരു സഹായി ഒണ്ടാവണം...ഇക്ക ഒരു കാര്യം ചെയ്യൂ,,,ഇവിടെ നിൽക്കുന്ന എല്ലാരുടേം അഡ്രസ്സും നമ്പറും മേടിക്കണം..പ്രത്യേകിച്ച് മ്യൂസിക് & ലൈറ്റ് സെക്ഷനിൽ ഉള്ളവരുടെ..."

" ശരി മോളെ,,,എന്താ ഈ കുറിപ്പിൽ..."

ഇക്കയുടെ ചോദ്യത്തിന് മറുപടിയായി ക്രിസ് ആ കത്ത് അദ്ദേഹത്തിന്റെ കയ്യിൽ ഏൽപ്പിച്ചു തിരിഞ്ഞു നടന്നു..അവളെ ഒന്ന് തിരിഞ്ഞു നോക്കിയതിനു ശേഷം ഇക്ക ആ കുറിപ്പ് തുറന്നു...      

*" ദൈവത്തിനു വേണ്ടി ചെകുത്താന്റെ സന്തതികളെ ഉന്മൂലനം ചെയ്യുന്നവനാണ് ഞാൻ...

പാപത്തിന്റെ ശമ്പളം മരണം..."*

                       -@DESPERADO

______________________________

പുറത്തേക്ക് ഇറങ്ങിയ ക്രിസ് നെറ്റിയിൽ നിന്ന് ഒളിച്ചിറങ്ങിയ രക്തം ഒരു കൈ കൊണ്ട് തുടച്ചു...തന്റെ മുന്നിൽ ഒരു വൈറ്റ് ഇന്നോവ, പോലിസ്  സൈറൺ വെച്ച്  ബ്രേക്ക്‌ ഇട്ട് നിന്നതും ക്രിസ് തലയുയർത്തി അതിലേക് നോക്കി...

പുറത്തേക്ക് ഇറങ്ങിയ IG മാധവിനെ കണ്ടതും സല്യൂട്ട് അടിച്ചു...പക്ഷേ അയാളുടെ കണ്ണുകളിൽ തീക്ഷണത ആളുന്നത് അവൾ ശ്രദ്ധിച്ചു...

" എവിടെ ബോഡി..??? "

" അത് സർ,,,,,"

" ഷട്ട് അപ്പ്‌ ക്രിസ്റ്റൽ,,,,തനിക് എന്റെ മേൽ വരുന്ന പ്രഷർ അറിയാത്തതുകൊണ്ടാണ്...അതോ ഇതിന്റെ സീരിയസ്നെസ് തനിക് ഇതുവരെ മനസിലാകാത്തത് കൊണ്ടോ..??? ഈ സീരിയൽ കില്ലർ കൊലപ്പെടുത്തുന്നത് രണ്ടാമത്തെ ആളെ ആണ്...ഇനിയും ഈ കൊലപാതക പരമ്പര നീളുവോന്ന് കൂടി അറിയില്ല...തന്റെ മൂക്കിൻ തുമ്പിൽ ഒരു മർഡർ നടന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ലയെന്നു പറഞ്ഞാൽ...I'm ashamed of you "

" ഇനഫ് സർ,,,കേൾക്കുന്നതിനും ഒരു പരിധി ഉണ്ട്...എനിക്ക് അവനെ പിടിക്കാൻ സാധിക്കും എന്നൊരു കോൺഫിഡൻസ് എനിക്കുണ്ട്...സാറിന് എന്നെക്കുറിച്ച് ആ കോൺഫിഡൻസ് ഇല്ലങ്കിൽ, ദേ ഇവടെ അവസാനിപ്പിക്കുവാ ക്രിസ്റ്റൽ ഈ കേസ്...ആരെയാന്നാ കൊണ്ടോയി അന്വേഷിപ്പിക്ക്..."

" ക്രിസ്റ്റൽ,,ട്രൈ ടു അണ്ടർസ്റ്റാൻഡ് മീ... മരിച്ചത് MLA യും ഒരു ബിസ്സിനെസ്സ് കാരനും ആണ്..നമ്മുടെ തൊപ്പി പോകുന്ന കേസ് ആണ്...അതോണ്ടാ ഞാൻ ഇത്ര ചൂടായത്..."

" എനിക്ക് മനസിലാകും സർ,,,ഇപ്പൊ ഇത് ഈ കേസിന്റെ ഭാഗം മാത്രമല്ല..അവനെ കണ്ടുപിടിക്കേണ്ടത് ഒരു വെല്ലുവിളിയായിട്ട് ഞാൻ ഏറ്റെടുത്തു കഴിഞ്ഞു..."

" തന്നെ കൊണ്ട് സാധിക്കും ക്രിസ്...ഞാൻ ഏതായാലും ബോഡി ഒന്ന് കണ്ടിട്ട് വരാം..." 

മാധവ് അകത്തേക്ക് പോയതും ക്രിസ് നേരെ കാറിനടുത്തേക്ക് നടന്നു...സീറ്റിൽ തലചായിച് ഉറങ്ങുന്ന സാറയെ ഒന്ന് നോക്കി ക്രിസ്‌ വേഗം ഡ്രൈവിങ് സീറ്റിലേക്ക് കേറി..കാറെടുത്ത് റിവേഴ്‌സ് തിരിച്ചതും  സാറ പതിയെ കണ്ണുകൾ തുറന്ന് ക്രിസിനെ നോക്കി...

" ചേച്ചി,,എന്തായി...അയാളെ കണ്ടുപിടിച്ചോ..?? "

" ആഹ്,,നീ എണീറ്റോ...എന്താവാൻ ഇന്നും അവൻ എന്റെ കയ്യിൽ നിന്നും വഴുതി പോയി..."

" എന്താ ചേച്ചി ഇത്,,എന്നോട് പോലും പറയാതെ നടത്തിയ പ്ലാൻ അവൻ എങ്ങനെ അറിഞ്ഞു...??? "

" ചതിച്ചു..."

ഒരു ഞെട്ടലോടെ സാറ ക്രിസിനെ നോക്കി....ഉള്ളിൽ ചിലത് കണക്ക് കൂട്ടിക്കൊണ്ട് ക്രിസ്‌ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

" ആരാ...ആരാ ചേച്ചി ചതിച്ചേ...??? "

" ഇക്കാ,,,ഉമ്മറിക്കാ ആണ് ചതിച്ചേ...എന്റെ പ്ലാനിനെപ്പറ്റി വ്യക്തമായ അറിവ് ഉള്ളത് ഇക്കയ്ക്ക് മാത്രം ആണ്...ഇക്കയുടെ അടുത്ത് നിന്നല്ലാതെ ഈ വിവരം ചോരില്ല..."

യാതൊരു ഭാവഭേദവുമില്ലാതെ ക്രിസ്‌ പറഞ്ഞു നിർത്തിയതും ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സാറ കണ്ണുകളടച്ചു സീറ്റിലേക്ക് ചാഞ്ഞു...     

_______________________________

രാവിലെ കോഫിയും കുടിച്ചോണ്ട്, ഡേവിഡ്‌ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ  കണ്ണോടിക്കുവായിരുന്നു ക്രിസ്‌...പുറത്ത് പോലീസ് ജീപ്പ് വന്ന് ബ്രേക്ക്‌ ഇട്ടതും അതിൽ നിന്നും ഇറങ്ങിയ ഇക്കയെ കണ്ട് കേറി വരാൻ പറഞ്ഞ് ഫയൽ എടുത്തു ടീപ്പോയിലേക്ക് വെച്ചു....

" ആഹ് ഇക്കാ,,,പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ...?? "

" കിട്ടി മോളെ,,ആദ്യത്തെ അതേ റിപ്പോർട് പോലെ തന്നെ ആണ്.."

ഇക്കയുടെ കയ്യിൽ നിന്നും അത് വാങ്ങി നോക്കുന്നതിനിടയിൽ ഇക്ക പറഞ്ഞ മറ്റൊരു കാര്യം കേട്ട് ഞെട്ടലോടെ തലപൊക്കി നോക്കി...

" എന്ത്...എന്നെയോ...?? "

" അതെ മോളെ,,എനിക്കും വിശ്വസിക്കാൻ പറ്റിയില്ല..ഇന്ന് രാവിലെ സ്റ്റേഷനിൽ വന്ന് പറഞ്ഞത് കൊണ്ട് ഞാൻ നേരെ ഇങ്ങോട്ട് പൊക്കി...വിളിക്കട്ടെ..."

" ഹ്മ്മ്...."

ഒന്ന് മൂളിക്കൊണ്ട് ക്രിസ്‌ ഇക്ക പറഞ്ഞത് ഒന്നൂടി ആലോചിച്ചു...മരിച്ച ഡേവിഡ് ജോണിന്റെ വീട്ടിൽ നിന്ന് 12:15 ഒക്കെ കഴിഞ്ഞപ്പോ അന്ന് ഞാൻ ഇറങ്ങി പോകുന്നത്  അവിടുത്തെ സെക്യൂരിറ്റി കണ്ടിട്ടുണ്ട് ന്ന് പറഞ്ഞുവെന്ന്....

ഇക്കയുടെ പുറകെ പരിഭ്രമത്തോടെ നടന്നു വന്ന അമ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ആളെ കണ്ടതും ക്രിസ്‌ അയാളെ ഒന്ന് നോക്കി...അയാളുടെ മുഖത്തെ തപ്പൽ കണ്ടതും അവളൊന്നു ചിരിച്ചിട്ട് അയാൾക്കരികിലേക്ക് നടന്നു...

"  എന്റെ അച്ഛന്റെ പ്രായം ഉണ്ടാവും നിങ്ങൾക്ക്...അതോണ്ട് ഞാൻ കൈ വെക്കുന്നില്ല...മര്യാദക്ക് പറ എന്നെ കണ്ടുവെന്ന് പറയാൻ പറഞ്ഞത് ആരാ...??? "

" മാ..മാഡം...ഞാൻ സത്യം പറഞ്ഞതാണ്..."

" ഓഹോ...അയാൾ കൊല്ലപ്പെട്ട ദിവസം അതായത് കഴിഞ്ഞ ശനിയാഴ്ച, ലീവിൽ ആയിരുന്ന നിങ്ങൾ എങ്ങനെയാണ് അവിടുന്ന് ഞാൻ ഇറങ്ങി വരുന്നത് കണ്ടത്...?? "

പ്രതീക്ഷിക്കാതെയുള്ള അവളുടെ ചോദ്യം കേട്ട് അയാൾ എന്ത് പറയണം എന്നറിയാതെ വിയർത്തു... 

" നിങ്ങൾ എന്താ വിചാരിച്ചേ,,ഞാൻ ഒരു പൊട്ടി ആണെന്നോ.. ഈ കേസ് നല്ല രീതിയിൽ പഠിച്ചിട്ട് തന്നെയാ ഇതിന്റെ  പിന്നാലെ രാപകൽ ഇല്ലാതെ നടക്കുന്നത്...നിങ്ങള് വിചാരിക്കുന്നുണ്ടാവും നിങ്ങൾ ലീവ് ആയിരുന്നുന്ന് ഞാൻ എങ്ങനെ അറിഞ്ഞുന്ന്...അല്ലെ...???
അന്ന് അയാൾടെ വീട്ടിലെ CCTV വിശ്വൽസിൽ സെക്യൂരിറ്റി ക്യാബിൻ ശൂന്യമായിരുന്നു...താങ്കളെപ്പറ്റി അന്ന് തന്നെ അന്വേഷിച്ചപ്പോ ലീവ് ആണെന്നും അറിഞ്ഞു...ഇനി പറ,,,ആര് പറഞ്ഞിട്ടാ പോലീസ് സ്റ്റേഷനിൽ ചെന്ന് ഇങ്ങനെ പറഞ്ഞത്...??? "
   
" എ...എനിക്കറിയില്ല മാഡം...എന്നെ ഫോണിൽ വിളിച്ച് IG ഓഫീസിൽ ചെന്ന് ഇങ്ങനെ പറയണം എന്ന് പറഞ്ഞ് ഒരാൾ ഭീഷണിപ്പെടുത്തി...ഇല്ലേൽ ഞങ്ങളെ  സ്വസ്ഥമായി ജീവിക്കാൻ വിടില്ലന്ന് പറഞ്ഞു..ക്ഷമിക്കണം...."

വിതുമ്പിക്കൊണ്ട് അയാൾ പറഞ്ഞു നിർത്തിയതും ക്രിസ്‌ അയാളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു...

" നിങ്ങളെ ഫോണിൽ വിളിച്ചത് ആരാണെന്നോ മറ്റോ പറഞ്ഞോ...?? "

" ഇല്ല മാഡം...ഒരു സ്ത്രീ ആയിരുന്നു..."

" ഹ്മ്മ്...ഓക്കേ...നിങ്ങൾക്ക് പോകാം..."

നന്ദി പറഞ്ഞ് അയാൾ തിരിച്ചു നടന്നതും ക്രിസ്‌ ഇക്കയെ നോക്കി...

" ഇക്കാ,,,ഫോറെൻസിക് ടെസ്റ്റിന് കൊടുത്തിട്ടില്ലേ.. റിസൾട്ട്‌ ഉറപ്പായും ഞാനുമായി ബന്ധമുള്ള ആരുടെയെങ്കിലും ഫിംഗർ പ്രിന്റ് ആയിരിക്കും..."

" അതെന്താ മോൾക്ക്‌ ഇത്ര ഉറപ്പ്..."

" കളി കാണാൻ കിടക്കുന്നതല്ലേ ഒള്ളൂ...ഇതിന്റെ അവസാനം ഒന്നുകിൽ എന്റെ മരണം ഇല്ലങ്കിൽ അവന്റെ പതനം..."

           
_________________________________

ഇരുട്ട് തിങ്ങി നിറഞ്ഞ റൂമിൽ രണ്ട് സ്ക്രീനിന് മുന്നിൽ കസേരയിൽ ചാഞ്ഞിരിക്കുന്ന രൂപത്തിന്റെ അടുത്തേക്ക് അവർ നടന്നടുത്തു...സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന ക്രിസിന്റെ ചിത്രം കണ്ടതും ഒരു നിഗുഢമായ ചിരിയോടെ കൂടെ ഉള്ളവരെ നോക്കി...

" നാനി...ഇതൊക്കെ കൂടുതൽ അല്ലെ...ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ക്രിസ്‌..."

" കൊറച്ചു കഷ്ടപ്പെടട്ടെ...ഇതുവരെ ക്രിസ്‌ ഗെയിമിലേക്ക് പ്രവേശിച്ചിട്ടില്ല...അവളെ ഞാൻ ഉദ്ദേശിക്കുന്നിടത്ത് എത്തിചെ പറ്റു..."

"അതായത്,,,ഗെയിം തുടങ്ങിയിട്ടെ ഒള്ളൂന്ന് അർത്ഥം അല്ലെ..."

" അതേ,,,,ഇതൊരു ചെസ്സ്‌ ആണ്...വെട്ടി വെട്ടി രാജാവിനെ വെട്ടുന്നോടം വരെയും ഇത് തുടർന്ന് കൊണ്ടേയിരിക്കും..."

അത് പറയുന്നതോടൊപ്പം അടുത്തിരുന്ന ഒരു ഫോട്ടോയിൽ ചുവന്ന മാർക്കർ കൊണ്ട് വട്ടമിട്ടു കഴിഞ്ഞിരുന്നു....         

_____________________________

ഇതേ സമയം കൽക്കട്ട 

" ബോസ്...കേരളത്തിലേ നമ്മുടെ രണ്ട് സഹായികൾ ആണ് മരിച്ചത്..."

മദ്യത്തിലെക്ക് ഐസ് ഇട്ട് ഒരു സിപ്പ് കുടിച്ചുകൊണ്ട് സാഗർ പറയുന്നത് കേട്ടതും തന്റെ സൈഡിലായി ഇരുന്ന മദ്യക്കുപ്പി ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ ആ രൂപം കത്തുന്ന കണ്ണുകളോടെ ചുറ്റും നിന്നവരെ നോക്കി....   

" നമുക്ക് എതിരെ പുതിയ ഒരു ശത്രു തലപൊക്കി തുടങ്ങി...വളരാൻ അനുവദിച്ചു കൂടാ...വേരോടെ പിഴുതു മാറ്റണം..."

" ബോസ്,,,കേരളത്തിൽ ഈ കേസ് അന്വേഷിക്കുന്നതു ക്രിസ്റ്റൽ IPS ആണ്...പോലീസിൽ തന്നെ ഒള്ള നമ്മുടെ ആൾക്കാരെ കൊണ്ട് അന്യേഷിപ്പിച്ച പ്രകാരം കൊല നടന്ന ആ ടൈം മുഴുവൻ ആ പെണ്ണ് അവിടെ ഉണ്ടായിരുന്നു...മാത്രം അല്ല ഉമ്മറിന്റെ  കയ്യിൽ സുരക്ഷിതമായിരുന്ന CCTV ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്...അതിൽ ആ മുറിയിൽ രണ്ട് പേര് മാത്രമേ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു..പോകുമ്പോൾ ഒരു യുവാവും തിരിച്ചു വരുമ്പോൾ ആ IPS കാരിയും ആണ്...അതിനർത്ഥം അവൾക്ക് കൂടി അറിവ് ഉള്ളതാണ് ഈ കൊലപാതകം എന്നല്ലേ ബോസ്..."

" പറയാൻ പറ്റില്ല സാഗർ,,,ഒരു പെണ്ണിനെ കൊണ്ട് തന്നെ ഇത്രയും പെർഫെക്ട് ആയി,,,തെളിവുകൾ ഇല്ലാതെ കൊലപാതകം നടത്താൻ സാധിക്കില്ല...അവള്ടെ കൂടെ സഹായികളും കാണും..."

" ബോസ്...അറിഞ്ഞതിൽ വെച്ച് ആ പെണ്ണ് ബുദ്ധിമതി ആണ്...കിട്ടിയ കേസുകൾ എല്ലാം ബ്രില്ലിയന്റ് ആയിട്ട് തെളിയിച്ചിട്ടുമുണ്ട്...അവളെ നിസാരയായി കാണാൻ പറ്റില്ല...അതുമല്ല നമ്മടെ കൂടെ ഉണ്ടായിരുന്ന സൈമൺ ഇപ്പൊ ജയിലിൽ ആകാൻ കാരണം കഴിഞ്ഞ അവളുടെ ഒരു കേസ് ആണ്..."

" വെറുതെ വിടാൻ പാടില്ല ആ പുന്നാര മോളെ...കൊല്ലണം...ഒരാഴ്ച സമയം തരുന്നു നിങ്ങൾക്ക്...അവള്ടെ ചത്തു മലച്ച ശരീരം എനിക്ക് കാണണം..ഒപ്പം അവളെ സഹായിക്കുന്ന നായിന്റെ മക്കൾടേയും...."

ക്രൂരമായ ഒരു ചിരിയോടെ ചിലത് തീരുമാനിച്ചുറപ്പിച് സാഗർ പുറത്തേക്ക് നടന്നു....

_______________________________  

" ഇക്കാ,,ഞാനിപ്പോ എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചതെന്ന് മനസിലായോ...?? "

അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്ന് കൊണ്ട് ഇക്ക മുഖം ചുളിച്ചു അവളെ നോക്കി...

" ഇല്ല മോളെ...എന്താ കാര്യം...??? "

" അതിന് മുൻപ് ഇക്ക ഈ കേസ് ഫയൽ ഒന്ന് നോക്ക്..."

ക്രിസ്‌ നീട്ടിയ ഫയൽ നോക്കിക്കൊണ്ട് ഇക്ക അതിലൂടെ ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കി..

" എന്ത് തോന്നുന്നു ഇക്കാ...?? "

" ഇത് ആ ഫിംഗർ പ്രിന്റിന്റെ ഡീറ്റെയിൽസ് അല്ലെ..?? "

" ഹ്മ്മ് അത് തന്നെ..."

" ഞാൻ ചോദിക്കാൻ ഇരിക്കായിരുന്നു മോളെ...മരിച്ചു പോയ മോൾടെ പപ്പയുടെ ഫിംഗർ പ്രിന്റ് എങ്ങനെയാ കിട്ടിയതു...?? "

" ഞാനും ഒരുപാട് ആലോചിച്ചതാണ് ഇക്കാ...അതിന് മുൻപ് കൊറച്ചു കാര്യങ്ങൾ കൂടെ ഇക്കാ അറിയണം..."

എന്താണെന്ന പോലെ ഇക്ക അവളെ നോക്കി....

"മരിച്ചു പോയ ഡേവിടും ഐസകും കൊല്ലപ്പെട്ടതു ഒരേ രീതിയിൽ...ഡോക്ടർസിന് പോലും കണ്ടെത്താൻ പറ്റാത്ത ഏതോ ഒരു പോയ്സൺ ആണ് മരണകാരണം...
ഡേവിഡിന്റെ വീട്ടിലെ CCTV യിൽ കൊലപാതകി കൃത്യം നിർവഹിച്ചു ഇറങ്ങിയത് വെറും 6 മിനിറ്റ് കൊണ്ട്...ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...കൈ മുറിച്ചതോ നെഞ്ചിൽ കത്തി കൊണ്ട് വരാഞ്ഞതോ ആണ് മരണകാരണം എങ്കിൽ അയാൾ എന്തുകൊണ്ട് ഓടി രക്ഷപെടാനോ...ഒച്ചവെക്കാനോ ശ്രമിച്ചില്ല...??? അപ്പൊ മരണ കാരണം പോയ്സൺ കൊണ്ട് തന്നെ ആണെങ്കിൽ പോലും ഇൻജെക്ട് ചെയ്ത് ഒരു 10 മിനിറ്റ് എങ്കിലും എടുക്കും ബോഡിയിൽ ഫുൾ ആകാൻ...പക്ഷേ ഇവടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെറും 5 മിനിറ്റ് കൊണ്ട് അയാൾ മരിച്ചിട്ടുണ്ടന്ന് പറയുന്നു...അങ്ങനെ ആണെങ്കിൽ ആ പോയ്സൺ ഇതുവരെ ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ലാത്ത ഒന്നായിക്കൂടെ...??? അതും അത്രയും സ്ട്രോങ്ങ്‌ ആയ ഒരു പോയ്സൺ...ഇതൊക്കെ കൂടെ കൂട്ടി വായിച്ചാൽ അയാൾ മരിച്ചതിനു ശേഷം ആണ് കൈ വിരൽ മുറിച്ചു മാറ്റിയതും നെഞ്ചിൽ കത്തി കൊണ്ട് വരച്ചതും..."    

" അത് ശരിയാണല്ലോ മോളെ...ഞാൻ അത് ശ്രദ്ധിച്ചില്ല..."

" അത് മാത്രം അല്ല ഇക്കാ..."

" ഈ കൊലപാതകം ചെയ്യാൻ മെഡിക്കൽ ഫീൽഡിൽ ഒള്ള ഒരു വിദക്ദൻ അവനെ സഹായിച്ചിട്ടുണ്ട്..അതുറപ്പാ...പിന്നെ ഫിംഗർ പ്രിന്റ് ന്റെ കാര്യം...ഐ തിങ്ക്‌,,,മരിച്ചു പോയ ഒരാളുടെ ഫിംഗർ പ്രിന്റ് ആണെങ്കിൽ ആ കേസ് നിഗൂഡമായി തുടരും എന്നുള്ള വിശ്വാസം കൊണ്ടായിരിക്കും അവൻ ഇങ്ങനെ ചെയ്തത്...എന്നാലും എനിക്ക് മനസിലാകാത്ത കാര്യം മറ്റൊന്ന് ആണ്...ഒരു മനുഷ്യന്റെ ഓരോ വിരലിലെയും ഫിംഗർ പ്രിന്റ് വ്യത്യാസം ആണ്...ഒരാള്ടെ പോലെ മറ്റൊരാൾടെ ഒരിക്കലും ഉണ്ടാവുകയുമില്ല.. പിന്നെ എങ്ങനെ ആണ് പപ്പയുടെ ഫിംഗർ പ്രിന്റ്...??? "            
   
" ഈ കേസ് ഒരു തുമ്പും കിട്ടാതെ ക്ലോസ് ചെയ്യേണ്ടി വരുവോ മോളെ..."

" ഇല്ല ഇക്കാ...ഏതായാലും മരിച്ചു പോയ ആ രണ്ടുപേർ ഭൂമിക്ക് ഭാരമായിരുന്നുവെന്ന് നാനിയുടെ കുറുപ്പിൽ നിന്ന് മനസിലായതാണ്...ഏതായാലും ഇവരുടെ രണ്ടുപേരുടെയും പേരിൽ എന്തെങ്കിലും കേസ് ഏതെങ്കിലും സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നു അന്വേഷിക്കണം..."

" ഓക്കേ മോളെ...ഞാൻ ഒന്ന് അന്വേഷിക്കട്ടെ...എന്നാ ഞാൻ ഇറങ്ങുവാ മോളെ..."

" ശരി ഇക്കാ,,,പിന്നെ MLA യുടെ കൊലപാതകത്തിലേ ഫിംഗർ പ്രിന്റ് റിപ്പോർട് പെട്ടെന്ന് എത്തിക്കാൻ നോക്കണേ...."

" കൊണ്ടുവരാം മോളെ..."    

________________________________

രാത്രി ആയതും ക്രിസ്‌ തന്റെ നിഗമനങ്ങൾ എല്ലാം നോട് പാടിൽ കുറിച്ച് വെച്ച് ഹാളിലേക്ക് നടന്നു...

" ആഹ് വന്നോ IPS കാരി...ഞാൻ നേരത്തെ വന്ന് നോക്കിയപ്പോ എന്തോ എഴുതിക്കൊണ്ട് ഇരിക്കാരുന്നു..അതാ വിളിക്കാഞെ..."

" ഇതൊക്കെ ഈ ജോലീടെ ഭാഗം ആണ് കുട്ടി...."

അടുക്കളയിലേക്ക് നടന്നു കൊണ്ട് ക്രിസ്‌ പറഞ്ഞു....

" ഇന്നെന്താ രാത്രിയിൽ കഴിക്കാൻ വേണ്ടത്..."

അടുത്തിരുന്ന ക്യാരറ്റ് സാറയ്ക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് ക്രിസ്‌ ചോദിച്ചു...അത് ക്യാച്ച് ചെയ്ത് സ്ലാബിലേക്ക് കേറി ഇരുന്ന് കൊണ്ട് 
" എന്തുവേണേലും ഉണ്ടാക്കിക്കോ...ഞാൻ കഴിച്ചോളാമേന്ന് " പറഞ്ഞു കൊണ്ട് ക്രിസിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു കൊണ്ട് റൂമിലേക്കു ഓടി... 

റൂമിൽ, ഹെഡ്‌സെറ്റും ചെവിയിൽ തിരുകി ഫ്രണ്ട്സിനോട് ചാറ്റിക്കൊണ്ട് ഇരിക്കുകയായിരുന്ന സാറയെ, അവളുടെ നേരെ ഉള്ള ജനലിൽ കൂടി, നോക്കിക്കൊണ്ട് ആ രൂപം നടന്നു...

തുറന്ന് കിടന്ന ഫ്രണ്ട് ഡോറിൽ കൂടെ അകത്തേക്ക് കയറിയ ആ രൂപം അടുക്കളയിൽ പുറം തിരിഞ്ഞ് നിന്ന് പച്ചക്കറി അരിയുന്ന ക്രിസിനെ നോക്കിക്കൊണ്ട് കൊറച്ചു നേരം അവിടെ നിന്നു...അൽപ നേരത്തിന് ശേഷം അകത്തേക്ക് ആ രൂപം നടന്നു കയറിയതും ക്രിസിന്റെ കണ്ണുകൾ ഇടുങ്ങി....

ആരോ തന്നെ ഇതുവരെ നോക്കി നിന്നിട്ടുണ്ട് എന്നവൾക്ക് മനസിലായി...അതൊരിക്കലും സാറ അല്ല...കാരണം സാറയെക്കാൾ ശരീരം ഉണ്ടായിരുന്ന ആളായിരുന്നുവെന്ന് മനസ്സിൽ കണക്ക് കൂട്ടി...കറുത്ത ഡ്രസ്സ്‌ ആയിരിക്കാം ധരിച്ചതു...ഒരു ആറടിയോളം ഉയരം തോന്നിക്കുന്ന പുരുഷൻ ആണെന്നവൾ മനസ്സിൽ ഉറപ്പിച്ചു....ശത്രുവോ മിത്രമോ...???

    
കൊറച്ചു നേരങ്ങൾക്ക് ശേഷം അടുക്കളയിലേക്ക് വന്ന സാറ വെജിറ്റബിൾ കറിയുടെ മൂടി തുറന്ന് സ്മെൽ ചെയ്തതും ക്രിസ്‌ അവളുടെ കൈ പിടിച്ച് തന്റെ അടുത്തേക്ക് നീക്കി നിർത്തി...എന്തോ പറയാൻ വാ തുറന്നതും അവളുടെ വാ പൊത്തിപിടിച്ചു പറഞ്ഞു തുടങ്ങി...

" സാറ...നമ്മുടെ വീട്ടിൽ ആരോ ഉണ്ട്...  നീ ശബ്ദം ഉണ്ടാക്കരുത്...അയാൾ ഇവിടെ ഉണ്ടെന്നു നമ്മള് അറിഞ്ഞുന്ന് അയാൾ അറിയാൻ പാടില്ല..."

" ആ...ആരാ ചേച്ചി..എ...എനിക്ക് പേടിയാകുന്നു..."

" പേടിക്കണ്ട...ഞാൻ ഇല്ലേ ഇവിടെ...നീ ഒരു കാര്യം ചെയ്യൂ...ഞാൻ ഇപ്പൊ ഡൈനിങ് റൂമിലേക്ക് പോകും...ആ ടൈമിൽ നീ ഇക്കാക്ക് മെസ്സേജ് ചെയ്ത് ഇങ്ങോട്ടേക്കു വരാൻ പറയണം. കൂടെ കൊറച്ചു പോലീസുകാരെയും കൂട്ടാൻ പറയണം...അതിന് ശേഷം ഞാൻ വിളിക്കുമ്പോഴേക്കും നീ വന്ന മതി...പേടിക്കണ്ടാ...ഓക്കേ..."

തലയാട്ടി സമ്മതം അറിയിച്ച സാറയുടെ കണ്ണിലെ ഭയം അളന്നു കൊണ്ട് ക്രിസ്‌ അവളുടെ ചുമലിൽ തട്ടി ഡൈനിങ് റൂമിലേക്ക് പോയി...അയാൾ ഇപ്പൊ തന്റെ റൂമിൽ ആയിരിക്കുമെന്നതും ഗണ്ണും ഫോണും അവിടെ ആണെന്നുള്ളതും അവളിൽ നേരിയ നിരാശ ജനിപ്പിച്ചു....ശ്വാസം വലിച്ചു വിട്ട് നേരെ ഹാളിൽ ചെന്ന് രണ്ടുപേർക്കുമുള്ള ഫുഡ്‌ എടുത്തു വെച്ച് സാറയെ വിളിച്ചു....

" സാറ....നീ ഇങ്ങ് വരുന്നുണ്ടോ...അതോ എന്നെ അങ്ങ് വരുത്തിക്കണോ...ഏതുനേരവും ഫോണിലും കുത്തിക്കൊണ്ട് ഇരുന്നോളും...വൈകാതെ ഞാൻ അതെടുത്തു അടുപ്പിൽ ഇടും...നോക്കിക്കോ...ഡീ സാറ...ആഹ് പിന്നേ,,,വരുമ്പോ ഫ്രണ്ട് ഡോർ അടക്കാൻ മറക്കണ്ട..."

ഇതേ സമയം മെസ്സേജ് അയച്ച സാറ തന്റെ ഭയത്തേ മറച്ചു പിടിച്ച് വിറയ്ക്കുന്ന കാലടികളോടെ ഫ്രണ്ട് ഡോർ അടച്ചിട്ട്  അങ്ങോട്ടേക്ക് ചെന്നു...കണ്ണ് കൊണ്ട് അയച്ചോന്ന് ചോദിച്ചതും തലയാട്ടി പതിയെ കസേരയിൽ ഇരുന്നു...സാറയുടെ കൈകൾ വിറയൽ കൊള്ളുന്നതു കണ്ടതും ക്രിസ്‌ കസേര അവള്ടെ അടുത്തേക്ക് നീക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി...

" സാറ,,,ഇക്കയോട് എന്റെ ഫോണിലേക്ക് കാൾ ചെയ്യാൻ പറ..."

" ചേച്ചി...എനിക്കെന്തോ പേടിയാകുന്നു....അത് വേണോ..."

" പറഞ്ഞത് ചെയ്യൂ..."

അവൾ മെസ്സേജ് അയച്ചതും അൽപനേരത്തിന് ശേഷം മുറിയിൽ ഇരുന്ന ക്രിസിന്റെ ഫോൺ റിങ് ചെയ്തു...

" ഓഹ് ആരാണാവോ ഈ സമയത്തു...കഴിക്കാനും സമ്മതിക്കില്ല..."

എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റ ക്രിസിന്റെ കയ്യിൽ സാറ പിടിച്ചു..കണ്ണുകൊണ്ടു വേണ്ടാന്ന് കാണിച്ചേങ്കിലും അവളുടെ കൈകൾ വിട്ട് നേരിയ തോതിൽ പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു...

അല്പം നേരം കഴിഞ്ഞും ക്രിസിനെ കാണാതെ ആയതും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..കരച്ചിലിന്റെ വക്കിൽ എത്തിയ സാറ പതിയെ ക്രിസിന്റെ റൂമിലേക്ക് നടന്നു....

" ചേ...ചേച്ചി...ചേച്ചി...."

ഇടറിയ ശബ്ദത്തോടെ സാറ വിളിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം...പതിയെ വിറയാർന്ന കൈകൾ കൊണ്ട് റൂം തുറന്നതും നിലത്തേക്ക് ഇറ്റിത്തെറിച്ചു വീഴുന്ന രക്തം കണ്ട് വാ പൊത്തിപിടിച്ചു ഭിത്തിയിലേക്ക് ചാരി നിന്ന നിമിഷം തന്റെ രക്തം കട്ടപിടിക്കുന്നതായി അവൾക് തോന്നി...

മുറുക്കിപിടിച്ച കത്തിയുടെ മുനമ്പിൽ നിന്നും ഉതിർന്ന് വീണ രക്തം കണ്ട് സാറ അവിടെ നിന്ന രൂപത്തിന്റെ മുഖത്തേക്ക് പേടിയോടെ നോക്കി....
  

തുടരും......         


Vipinpkd.tk .
H 6 DESPERADO ☠

( Thriller Mystery Story )

Part 6


✍🏻 Twinkle AS

_________________________________

" മോളെ,,,നാനിയുടെ ഡീറ്റെയിൽസ് കിട്ടി...പക്ഷേ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്...നമ്മുടെ സ്റ്റേഷനിലെ ഒരു CI ക്ക് ഇവനെ അറിയാം...രണ്ട്  വർഷത്തിന് മുൻപ് അയാൾ കോൺസ്റ്റബിൾ ആയി ജോലി ചെയ്തിരുന്ന കൊൽക്കത്ത സൗത്ത് സ്റ്റേഷനിലെ  ACP ആയിരുന്നു റയാൻ നിക്ക് ഫ്രാൻസിസ് എന്ന നാനി...."

" വാട്ട്‌.....???? ACP...?????? "

" അതെ മോളെ,,,അവന്റെ വീട്ടിലേക്ക് ബോഡി കൊണ്ട് പോയിട്ടുണ്ട്...അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നറിയില്ല...നാളെ കേസ് അവസാനിപ്പിച്ചു FIR കൊടുത്തിട്ട് മോള് ഇവിടേക്ക് വാ.."

" ഓക്കേ ഇക്കാ,,ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്താൽ മതി..."

" ശരി മോളെ..."

_______________________________

" കൺഗ്രാറ്റ്സ് ക്രിസ്‌,,,ഗുഡ് ജോബ്..എനിക്ക് തന്നിൽ പ്രതീക്ഷ ഉണ്ടായിരുന്നു..താൻ ആ പ്രതീക്ഷ തെറ്റിച്ചില്ല..."

മാധവിന് FIR കൊടുത്ത് കേസ് ക്ലോസ് ചെയ്തതിന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കുമ്പോഴും എന്തെന്നില്ലാത്ത കുറ്റബോധം അവളെ വേട്ടയാടിക്കൊണ്ട് ഇരുന്നു...അപ്പോഴും മറ്റൊരു സംശയം അവള്ടെയുള്ളിൽ ഉദിചിരുന്നു...മാധവ് സാറിന് നാനിയെ അറിയാമോ..?? ഒരു വർഷത്തിന് മുൻപ് ഹൈദരാബാദിൽ CI ആയിരുന്ന സർ ഇപ്പൊ IG...അന്ന് സർ ആയിരുന്നു നാനിയുടെ FIR എഴുതിയത്...സാറിനോട് ഇതിനെപ്പറ്റി ചോദിക്കണം....സാറിനോട് ചോദിക്കാൻ വന്നതും അവള്ടെ ഫോൺ ബെൽ അടിച്ചു...നോക്കിയപ്പോ ഇക്ക..മാധവിനോട് വൺ മിനിറ്റ് എന്ന് പറഞ്ഞ് അവൾ കൊറച്ചു മാറി നിന്നു..

" മോളെ,,,ഇവിടെ അടക്കാൻ ഒള്ള ടൈം ഒക്കെ ആവുന്നു..മോള് വരുന്നില്ലേ..."

" ആഹ്...ഞാൻ വരുവാ ഇക്കാ...ദേ ഇറങ്ങി..."

ചോദിക്കാൻ നിന്നത് ഒഴിവാക്കി നേരെ ഇക്ക അയച്ചു തന്ന ലൊക്കേഷൻ നോക്കി അങ്ങോട്ടേക്ക് വിട്ടു...എങ്ങനെ അവരെ ഫേസ് ചെയ്യുമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ ടെൻഷൻ...സെന്റ് ജോൺസ് നെപ്യുംസ്യാൻസ് ചർച്ചിൽ ആയിരുന്നു അടക്ക്...പ്രതീക്ഷിച്ചതിലും വിപരീതമായിരുന്നു അവിടുത്തെ ചുറ്റുപാട്...ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ തന്റെ മമ്മയുടെ അത്രയും പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും രണ്ട് ആണുങ്ങളും ഒരു  പെൺകുട്ടിയും ഇക്കയും വികാരിച്ഛനും സഹായിയും മാത്രമായിരുന്നു അവിടെ....അവന്റെ ബോഡി കുഴിമാടത്തിലേക്ക് വെച്ചതും ക്രിസ്‌ അവിടേക്ക് നടന്നു...

അവസാനമായി എല്ലാരും ഒരു പിടി മണ്ണ് ഇട്ടേങ്കിലും എന്തോ അപരാധം ചെയ്തുവെന്ന തോന്നൽ ക്രിസിനെ അതിൽ നിന്നും പിന്തിരിപ്പിച്ചു...

" മോളെ,,,ആ നിക്കുന്നതാണ് അവന്റെ അമ്മ...ടീച്ചർ ആയിരുന്നു..."

തന്റെ അടുത്തേക്ക് വന്ന് ഇക്ക പറയുന്നത് കേട്ടതും ക്രിസ്‌ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി...പതിവ് അലമുറ ഒന്നുവില്ല...ആ മുഖം തീർത്തും ശാന്തമായിരുന്നു..പക്ഷേ ആ കണ്ണുകൾ നിറയുന്നതും വലതു കൈ കൊണ്ടു തുടയ്ക്കുന്നതും കണ്ടപ്പോ എന്തെന്നില്ലാതെ അവളുടെ കണ്ണുകളും ഈറനണിഞ്ഞു...രണ്ട് ദിവസം കഴിയുമ്പോ അവന്റെ വീട്ടിൽ ചെല്ലണമെന്നും അവനെപ്പറ്റി കൂടുതൽ അറിയണമെന്നും തീരുമാനിച് ചടങ്ങ് കഴിയുന്നതിന് മുന്നെ ഇക്കയെയും കൂട്ടി ക്രിസ്‌ തിരിച്ചു പോന്നു....   

_________________________________

( രണ്ട് ദിവസങ്ങൾക്ക് ശേഷം....)

രണ്ട് ദിവസമായി മനസ്സിൽ കൊണ്ടുനടന്ന ഭാരമെല്ലാം തീർക്കാനായി ക്രിസ്‌ രാവിലെ നാനിയുടെ വീട്ടിലേക്ക് ചെന്നു...അവിടുന്ന് എത്രയൊക്കെ അധിക്ഷേപം ഉൾക്കൊളേണ്ടി വന്നാലും അവനെക്കുറിച്ച് അറിയാതെ തിരിച്ചു പോകില്ലെന്ന് ഉറപ്പിച് രണ്ടും കല്പ്പിച്ചു കാളിങ് ബെല്ലിൽ അമർത്തി..

രണ്ട് പ്രാവിശ്യം അമർത്തിയതും ഡോർ തുറന്ന് പുഞ്ചിരി തൂകി വരുന്ന പെൺകുട്ടിയെ കണ്ട് അവളും ഒന്ന് ചിരിച്ചു...

" ഞാൻ ACP ക്രിസ്റ്റൽ...സിറ്റിയിൽ നടന്ന രണ്ട് കൊലപാതകങ്ങളുടെ  അന്വേഷണ ചുമതല എനിക്കായിരുന്നു..നി...നിങ്ങളുടെ നാനിയെ കൊന്നതും ഞാൻ ആണ്...വിരോധം ഇല്ലെങ്കിൽ എനിക്ക് കൊറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു..."

" അതിനെന്താ...വരൂ മാഡം..."

പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയതും ക്രിസ്‌ ഒന്ന് ഞെട്ടി...തുറന്ന് പിടിച്ച വാതിലിൽ കൂടി ആ പെൺകുട്ടിയുടെ പുറകെ ക്രിസ്‌ അകത്തേക്ക് കയറി...ആ പെൺകുട്ടി അവളോട്‌ ഇരിക്കാൻ പറഞ്ഞ് * ചേട്ടായി * ന്ന് വിളിച്ച് അകത്തേക്ക് പോയി...

സോഫയിലേക്ക് ഇരിക്കാൻ വന്നതും ഷോക്കേസിൽ ഇരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോ കണ്ട് അതിലേക് തന്നെ കൊറച്ചു നേരം നോക്കിയിട്ട് ആ ഫോട്ടോ തന്റെ ഫോണിലേക്കും പകർത്തി....     

ആ പെൺകുട്ടിയുടെ കൂടെ നടന്ന് വരുന്ന കഴിഞ്ഞ ദിവസം കണ്ട ചെറുപ്പക്കാരനെ കണ്ടതും ക്രിസ്‌ ഒന്ന് ചിരിച്ചു...

" ACP മാഡം എന്താ ഇങ്ങോട്ട് ഒക്കെ..?"

ക്രിസിന്റെ ഓപ്പോസിറ്റ് സോഫയിൽ ഇരുന്നുകൊണ്ടു അയാൾ ചോദിച്ചു...

" എനിക്ക് മരിച്ചു പോയ നാനിയെക്കുറിച്ച് അറിയണം..."

" മരിച്ചു മണ്ണടിഞ്ഞിട്ടും വിടാറായില്ലേ അവനെ..???? "

" നിങ്ങളുടെ ഫീലിംഗ്സ് എനിക്ക് മനസിലാകും...പക്ഷേ,,,എനിക്ക് അവനെക്കുറിച്ചു അറിഞ്ഞേ പറ്റു...ഒരാളെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ അയാളുടെ കുടുംബത്തോട് ചോദിക്കുന്നതിനേക്കാൾ സുഹൃത്തുക്കളോട് ചോദിക്കുന്നതല്ലേ കൂടുതൽ നല്ലത്..."   

" ശരിയാണ്...മാഡത്തിന് എന്താ അറിയേണ്ടതു, ചോദിച്ചോളൂ..."

" അതിന് മുൻപ് ഈ ഫോട്ടോയിൽ കാണുന്നത് ആരാ...??? "

ഷോക്കേസ്സിൽ ഇരുന്ന ഫോട്ടോ ചൂണ്ടികാണിച്ച് ക്രിസ്‌ ചോദിച്ചു...

" ആരാണെന്ന് മാഡത്തിനും അറിയാലോ..?? നാനിയും ഇവനും തമ്മിലുള്ള ബന്ധമല്ലേ മാഡത്തിന് അറിയേണ്ടതു...??? "

അതേയെന്ന അർത്ഥത്തിൽ ക്രിസ്‌ അവനെ നോക്കി....    

" അതിന് മുന്നേ മാഡം നാനിയെക്കുറിച്ച് അറിയണം..."

രണ്ട് വർഷങ്ങൾക്ക് മുൻപത്തെ ഓർമകളിലേക്ക് അയാൾ തിരിച്ചു പോയി....

_________________________________  

" ഡാ അലവലാതി,,,നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ പോലിസ് പണി ഒന്നും വേണ്ടാന്ന്..മെയ്യനങ്ങേണ്ട ജോലി ആണ്...അതുവല്ല ഫസ്റ്റ് പോസ്റ്റിങ്ങ്‌ കൊൽക്കത്തയിൽ...."

" എന്റെ പൊന്ന് ആദി,,,ആ വാ ഒന്ന് അടയ്ക്...പറയുന്ന കേട്ടാൽ നിന്നെ ഞാൻ നിർബന്ധിച്ചു പോലീസ് ആക്കിന്ന് ഓർക്കുലോ..."

" നീ എന്നെ പോലീസ് ആക്കിയില്ലേൽ എന്താ...മര്യാദക്ക് കേരളത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തോണ്ട് ഇരുന്ന എനിക്ക് ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ തന്ന തെണ്ടി അല്ലേടാ നീ...അതും നിനക്ക് ഒരു കൂട്ടിന് വേണ്ടി..."

" ഹീറ്റ് ആവല്ലേ മുത്തേ,,,,വൈകാതെ നിന്റെ പെണ്ണിനും ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ സെറ്റ് ആക്കാം...അപ്പൊ പൊന്ന് മോന് കൊറച്ചു സമാധാനം ആകുല്ലോ...??? "

സിഗ്നൽ കാത്ത് ട്രാഫികിൽ കിടന്ന ടൈമിൽ നാനി പറഞ്ഞതും ആദി പൊതുസ്ഥലം ആണ്,,,ബൈക്കിൽ ആണ്,,എന്നൊന്നും ഓർക്കാതെ നാനിയെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തുടങ്ങി...

" നീ പൊന്നപ്പൻ അല്ല മുത്തേ,,,തങ്കപ്പൻ ആണ്..ഉമ്മ്ഹ..."

" പോടാ ശവമേ..."

യെന്നു പറഞ്ഞ് ആദി ഉമ്മ വെച്ച ഭാഗം കൈ കൊണ്ട് തുടച് നാനി അവനെ ഉന്തി മാറ്റി....

" സ...സഹായിക്കണേ...ആരേലും സഹായിക്കണേ...."

ഓരോ വണ്ടിയുടെയും അടുത്ത് ചെന്ന് കരഞ്ഞുകൊണ്ട് സഹായം ചോദിക്കുന്ന ചെറിയ ഒരു ആൺകുട്ടിയുടെ ശബ്ദം കേട്ടതും നാനി തിരിഞ്ഞു നോക്കി...ആ കുട്ടിയെ കണ്ടതും ഏതോ ഭീകര ജീവിയെ പോലെ എല്ലാരും കാറിന്റെ ഗ്ലാസ്‌ കേറ്റിയിടുന്നതും മൈൻഡ് ആക്കാതെ നിക്കുന്നതു കണ്ടതും തന്റെ ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ച് ആദിയോട് ഇറങ്ങാൻ പറഞ്ഞ് നാനി ആ കുട്ടിയുടെ അടുത്തേക്ക് നടന്നു...

" എന്താ മോനെ...എന്തിനാ നീ കരയുന്നതു...??? "

അവന്റെ ചോദ്യം കേട്ടതും ആ കുട്ടി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

" ചേ...ചേട്ടാ...അ...അവിടെ എന്റെ അ...അമ്മ..ചേ...ചേച്ചി...."

ആ കുട്ടി പറയുന്നത് കേട്ടതും തന്റെ രക്തം തിളയ്ക്കുന്നതു പോലെ അവനു തോന്നി...ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി...കയ്യിലെ മസ്സിൽ ഉരുണ്ട് വന്നു....അവന്റെ മാറ്റം ശ്രദ്ധിച്ച ആദി അവന്റെ കയ്യിൽ വേണ്ടായെന്ന അർത്ഥത്തിൽ പിടിച്ചതും തന്റെ ചോര കണ്ണുകൾ കൊണ്ട് അവൻ ഒരു കത്തുന്ന നോട്ടം സമ്മാനിച്ചു...തന്റെ കൈ പതിയെ അവനിൽ നിന്നും അയഞ്ഞത് ആദി അറിഞ്ഞു...

" സ്വന്തം കുടുബത്തിൽ ഇങ്ങനെ നടന്നാലും നീയൊക്കെ ഇങ്ങനെ പെരുമാറണം..."    

▪▫▪▫▪▫▪▫▪▫▪

" എന്റെ മോളെ വിടടാ....വിടാൻ..."

രണ്ട് ഗുണ്ടകളുടെ കൈപ്പിടിയിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു കൊണ്ട് അലറിക്കരഞ്ഞ് ആ സ്ത്രീ പറഞ്ഞു..

അവരുടെ പറച്ചിൽ കേട്ടതും തന്റെ കയ്യിൽ ഇരുന്ന മയക്കുമരുന്ന് മൂക്കിലേക്ക് ചേർത്ത് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട്, കണ്ടാൽ അറപ്പ് തോന്നിക്കും വിധത്തിലുള്ള ഒരു ഗുണ്ട, കരഞ്ഞു കൊണ്ട് നിൽക്കുന്ന ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു..അവളെ ഉഴിഞ്ഞു നോക്കിക്കൊണ്ട്, വഷളൻ ചിരി ചിരിച്ച് അയാൾ അവളുടെ ഇരുതോളിലും കൈ വെച്ച് അവളെ തന്നിലെക്ക് അടുപ്പിച്ചതും പറന്ന് വന്ന ഇരുമ്പ് ദണ്ട് അയാളുടെ തലയിൽ ഇടിച്ചു തെറിച്ചു വീണു...

ഒരു അലർച്ചയോടെ അയാൾ തിരിഞ്ഞു നോക്കിയതും അവനെ നോക്കി കയ്യും കെട്ടി നിൽക്കുന്ന നാനിയെ കണ്ട് അയാൾ രോക്ഷം പൂണ്ടു...

" ആരാടാ പന്ന @$%&മോനെ നീ..???എന്റെ തട്ടകത്തിൽ വന്ന് എനിക്കെതീരെ തിരിയാൻ ആയോടാ നായെ നീ..."

" പ്ഫാ..നിർത്തട പുന്നാര മോനെ...തന്തയ്ക്ക് പിറക്കാത്തതിന്റെയും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്തതിന്റെയും സൂക്കേട് ചുറ്റും കാണുന്ന പാവങ്ങളുടെ മേൽ ഇറക്കിയാൽ ഒണ്ടല്ലോ...നീ കണ്ടിട്ടുള്ള അവന്മാരെ പോലെ അല്ല ഞാൻ...ഇത് ആള് വേറെയാ...പച്ചയ്ക്ക് കത്തിക്കും ഞാൻ...."

അപ്പോഴേക്കും അവന്റെ പുറകിൽ നിന്നും ആ കുട്ടിയും വെളിയിലക്ക് വന്നു.. 

" നീ കൊണ്ടുവന്ന രക്ഷകൻ ആണല്ലേടാ ഇത്...നിന്റെ മുന്നിൽ വെച്ച് തന്നെ ഈ നാറിയെ കൊത്തി അരിഞ്ഞു ഇടുമേടാ....കൊല്ലടാ ഈ പന്ന നായിന്റെ മോനെ...."

ആ ഗുണ്ട അലറിയതും വാളും ഇരുമ്പ് കമ്പിയും പിടിച്ച കൊറേ ഗുണ്ടകൾ അവനു നേരെ പാഞ്ഞടുത്തു....തനിക് നേരെ കമ്പിയുമായി ഓടിയെത്തിവന്റെ നേരെ, അടുത്ത് ഇരുന്ന പാട്ടയിൽ ചവിട്ടി പറന്ന് വന്ന് മൂക്കിൽ ഇടിച്ചതും ഒന്നാടിക്കൊണ്ട് വീഴാൻ പോയ ആ ഗുണ്ടയുടെ കഴുത്തിൽ പിടിച്ചു വലതു വശത്തേക്ക് തിരിച്ച് വയറ്റിൽ ആഞ്ഞു ചവിട്ടിയതും അയാൾ തെറിച്ചു പോയി ഓടി വന്ന രണ്ട് പേരുടെ ദേഹത്തേക്ക് വീണു...  

തനിക് നേരെ പാഞ്ഞു വന്ന അവസാന ഗുണ്ടയുടെ തല പിടിച്ചു ഭിത്തിയിൽ ഇടിപ്പിച് അവന്റെ വാരിയെല്ലിൽ ആഞ്ഞു ചവിട്ടിയതും എല്ല് ഓടിയുന്ന ഒച്ച കേട്ടു...നിലത്ത് വീണ ഇരുമ്പ് കമ്പി മുറുകെ പിടിച്ച് തന്നെ വെല്ലുവിളിച്ച ഗുണ്ടയുടെ അടുത്തേക്ക് നടന്നതും തന്റെ ജീവൻ രക്ഷാർതം അയാൾ തിരിഞ്ഞു ഓടാൻ തുടങ്ങിയതും നാനി അവന്റെ കാല് നോക്കി ഇരുമ്പ് കമ്പി വീശി എറിഞ്ഞു...

കാല് ഉടക്കി നിലത്തേക്ക് മറിഞ്ഞു വീണ അയാൾ അവനു നേരെ കരഞ്ഞോണ്ട് കൈ കൂപ്പി...

" എ...എന്നെ ഒന്നും ചെയ്യരുത്..."

" നിന്നെ ഒന്നും ചെയ്യരുതെന്നോ...??? നീയൊക്കെ കാരണം എത്ര പാവങ്ങൾ എത്രമാത്രം വേദന അനുഭവിച്ചു കാണണം...അവര് നിന്നോട് കൈ കൂപ്പി ഇങ്ങനെ പറഞ്ഞു കാണില്ലേ..??? എന്നിട്ട് അവരുടെ കരച്ചിൽ നീ കേട്ടോ...??? "

ചോദിച്ചു തീരലും അവന്റെ കയ്യിൽ ഇരുന്ന ഇരുമ്പ് കമ്പി അയാളുടെ മുഖത്ത് മാറി മാറി പ്രഹരിച്ചു...

" ഈ കൈ കൊണ്ട് അല്ലെ നീ ഓരോ പെൺകുട്ടികളുടേയും ജീവിതം നശിപ്പിക്കുന്നത്....??? "

അയാളുടെ അടുത്തേക്ക് മുട്ടുകുത്തിയിരുന്ന് നിലത്ത് കിടന്ന കത്തിയെടുത്ത് അവന്റെ ഉള്ളം കയ്യിലേക്ക് കുത്തി കയറ്റി..വേദന കൊണ്ടുള്ള അവന്റെ അലർച്ച കേട്ട് അവൻ മുഖം ഉയർത്തി നോക്കി...തന്നെ ആരാധനയോടെ നോക്കുന്ന ആ അമ്മയെയും മക്കളെയും കണ്ടതും ആ കത്തി വായുവിൽ ഉയർന്നു അയാളുടെ തുടയിലേക്ക് തുളച്ചു കയറി....    

അനങ്ങാൻ പറ്റാതെ ഞെരുങ്ങുന്ന അവന്റെ മുഖത്തേക്ക് തന്റെ ഷൂ ഇട്ട കാല് കൊണ്ട് ഒരു ചവിട്ടും കൂടി കൊടുത്തു തിരിച്ചു നടന്നതും അവനെ നന്ദിയോടെ നോക്കിയ ആ കുടുംബം സന്തോഷം കൊണ്ട് കണ്ണ് നിറച്ചു....    

  ▪▫▪▫▪▫▪▫▪▫▪

" ഇന്നത്തെ പ്രധാന വാർത്തകൾ :-

അഞ്ജാതന്റെ  ആക്രമണം ഏറ്റു  കൊൽക്കത്തയെ വിറപ്പിച്ച ബിലാൽ ഷേണായിക്ക് ദാരുണാന്ത്യം...തലയോട്ടിക്കും സ്പൈനൽ കോർടിലും ഉണ്ടായ പൊട്ടൽ ആണ് മരണത്തിന് കാരണം..പാവങ്ങളുടെ പേടി സ്വപനമായ ബിലാലിനെ ഇല്ലാതെയാക്കിയ മനുഷ്യനോട് ഒരായിരം നന്ദി പറയുവാൻ ജനങ്ങൾ ആഗ്രഹിക്കുന്നു..."  

രാത്രിയിലെ ഫ്ലാഷ് ന്യൂസ്‌ കണ്ടതും ഫോണിൽ കുത്തിക്കൊണ്ട് കിടന്ന നാനിയെ ആദി കുത്തി എഴുന്നേപ്പിച്ചു..

" ടാ തെണ്ടീ...നീ എന്ത് ഹീറോ ആണേടാ.. അവരെ രക്ഷിച്ചു...ഓക്കേ സമ്മതിച്ചു.. നിനക്ക് ആ മാധ്യമങ്ങളുടെ മുന്നിൽ അങ്ങ് നിരന്നു നിന്നൂടായിരുന്നോ..?? അങ്ങനെ ആണെങ്കിൽ നമ്മളെ ആരും നിലത്ത് നിർത്തുല്ല..അഭിനന്ദന പ്രവാഹം ആയിരിക്കും...നീ ഈ ന്യൂസ്‌ ഒന്ന് കണ്ടേ..."

അവനെ നുള്ളിക്കൊണ്ട് ആദി പറഞ്ഞതും നാനി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

" കിട്ടുന്ന അംഗീകാരങ്ങളെക്കാൾ എത്രയോ വലുത് ആട ഇവരുടെ ഒക്കെ മനസ്സിലെ അനുഗ്രഹം....അത് മതിട എനിക്ക്.."

അത്രയും പറഞ്ഞ് നാനി റൂമിലേക്ക് പോയതും ആദിയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു...

_____________________________

( ഇതേ സമയം ഹൈദരാബാദ് )

' സമൂഹത്തിനും പാവങ്ങൾക്കും എതിരെ ഇത്രയും വലിയ ദ്രോഹം ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ എത്തിചെ പറ്റൂ...'

താൻ ശേഖരിച്ച തെളിവുകൾ പെൻഡ്രൈവിലേക്ക് മാറ്റിക്കൊണ്ട് റിയന്ന മനസ്സിൽ പറഞ്ഞൂ...

" എത്രയും പെട്ടെന്ന് ഇത് പോലീസിനെ ഏൽപ്പിക്കണം...പക്ഷേ അതിന് മുൻപ് ഇങ്ങനെ ഒരു തെളിവ് എന്റെ കയ്യിൽ ഉണ്ടെന്നറിഞ്ഞാൽ അവരെന്നേ കൊല്ലാൻ പോലും മടിക്കില്ല...ഞാൻ മരിച്ചാലും ഈ തെളിവുകൾ നഷ്ടപ്പെടാൻ പാടില്ല...വിശ്വസിക്കാൻ പറ്റുന്ന ആരുടെയെങ്കിലും കയ്യിൽ ഒരു കോപ്പി കൊടുക്കണം..."   

മനസ്സിൽ കൊറച്ചു തീരുമാനങ്ങൾ എടുത്ത് നേരെ Dr.മൈക്കിളിന്റെ ക്യാബിനിലേക്ക് നടന്നു...   

" മേ ഐ കമിങ് ഡോക്ടർ..."

" ആഹ്...മോളോ,,,ഇരിക്കു...ഇന്നത്തെ ഡ്യൂട്ടി കഴിയാൻ ടൈം ആയില്ലേ..?? എന്താ ഈ നേരത്ത്..."

" ഡോക്ടർ,,,എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു..."

അവളുടെ മുഖത്തെ ഗൗരവം ശ്രദ്ധിച്ചു കൊണ്ട് മൈക്കിൾ കാര്യം അന്വേഷിച്ചു..

" ഡോക്ടർ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...ഞാൻ ഡോക്ടരെ എന്റെ അച്ഛന്റെ സ്ഥാനത്തു ആണ് കണ്ടിട്ടുള്ളത്...ഈ കാര്യം ഇപ്പൊ വിശ്വസിച്ചു പറയാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണ്..."

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു...

" മോളെ,,,നിനക്ക് എന്നെ വിശ്വസിക്കാം...ധൈര്യമായി കാര്യം പറഞ്ഞോളൂ...."

അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം ശേഖരിച്ച തെളിവുകളുടെ ഒരു കോപ്പിയും കൊടുത്തു..

" ഡോക്ടർ,,,ഇനിയും ഈ അനീതി ഇവിടെ നടക്കരുത്...നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇത് തെളിയിക്കപ്പെടാതെ പോകരുത്..."

താൻ ഇത്രയും നാൾ അന്വേഷിച്ച തെളിവുകൾ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു മൈക്കിളും.. 

" മോളെ,,നിന്റെ അനിയന്റെ സുഹൃത്ത് ഇവിടുത്തെ സ്റ്റേഷനിലെ CI അല്ലെ...നാളെ നമുക്ക് അവിടെ വരെ ഒന്ന് പോകണം...ഈ തെളിവുകൾ എത്രയും പെട്ടന്ന് അയാളെ എൽപ്പിക്കണം....ഇപ്പൊ പൊക്കോളൂ..സ്‌ട്രെയിൻ ചെയ്യരുത്...മോൾക്ക്‌ ഇപ്പൊ മൂന്നു മാസം അല്ലെ..."

അദ്ദേഹം പറഞ്ഞതും മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് തന്റെ വയറിൽ പതിയെ ഒന്ന് തടവി റിയന്ന എഴുന്നേറ്റ് പുറത്തേക്ക് നടന്നു....

________________________________

ആദി പറഞ്ഞ് കൊണ്ടിരുന്ന ടൈമിൽ തന്റെ ഫോൺ അടിച്ചതും ക്രിസ്‌ കൈ കൊണ്ട് വൺ മിനിറ്റ് എന്ന് പറഞ്ഞ് സ്ക്രീനിലേക്ക് നോക്കി....

" ആഹ്...എന്താ ഇക്കാ..."

" മോളെ,,സിറ്റിയിൽ മറ്റൊരു കൊലപാതകം കൂടെ...Dr.വിൻസന്റ് ആണ് കൊല്ലപ്പെട്ടതു..."

" മൈ ഗോഡ്..."

" അതിനേക്കാൾ സർപ്രൈസ് മറ്റൊന്ന് ആണ്...ഈ ഡോക്ടർ കൊല്ലപ്പെട്ടതു ഡേവിഡും ഐസകും കൊല്ലപ്പെട്ട അതെ രീതിയിൽ ആണ്...നെഞ്ചിൽ *D* എന്ന ലെറ്ററും ഇടത് കയ്യിലെ തള്ളവിരലും ചെറുവിരലും മുറിചിട്ടുമുണ്ട്....അവിടുന്ന് ഒരു കുറിപ്പും കിട്ടി..."

" എ....എന്താ അത്...??? "

*" തന്റെ കർമ്മം പൂർത്തിയാകുന്നത് എപ്പോഴോ,,,അതുവരെ ദൈവത്തിന്റെ ഈ ദൂതനെ തടുക്കാൻ ആവില്ല..."* 

ഇക്ക പറയുന്നത് കേട്ടതും ഞെട്ടിക്കൊണ്ട് ക്രിസ്‌ ആദിയെ നോക്കി...അവന്റെ മുഖം ശാന്തമായിരുന്നു...ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞിരുന്നു...

ഇക്കയുടെ കാൾ കട്ടായതും ഞെട്ടലോടെ അവൾ സോഫയിലേക്ക് ഇരുന്നു...

അതിനർത്ഥം നാനി ജീവനോടെ ഉണ്ടെന്നാനോ...??? നോ....ഒരിക്കലും ഇല്ല...ഞാൻ എന്റെ കയ്യ് കൊണ്ടാണ് അവനെ കൊന്നത്...

പക്ഷേ ഇങ്ങനെ ഒരു കൊലപാതകം...അതും ആ കുറിപ്പ്...എനിക്ക് വേണ്ടി എഴുതിയ കുറിപ്പ് പോലെ തോന്നുന്നു...

*" YES..HE IS ALIVE...BUT HOW "*    

തുടരും....

________________________________
DESPERADO ☠

( Thriller Mystery Story )

Part 7


✍🏻 Twinkle AS

_________________________________

പക്ഷേ ഇങ്ങനെ ഒരു കൊലപാതകം...അതും ആ കുറിപ്പ്...എനിക്ക് വേണ്ടി എഴുതിയ കുറിപ്പ് പോലെ തോന്നുന്നു...

*" YES..HE IS ALIVE...BUT HOW "*    

ആദിയോട് ഒന്നും പറയാതെ അവിടുന്ന് ഇറങ്ങിപോരുമ്പോ സംശയങ്ങൾ ഉള്ളിൽ ഒരു വേലിയെറ്റം തന്നെ നടത്തിക്കൊണ്ട് ഇരുന്നു...മരിച്ചു പോയ ആൾ എങ്ങനെ തിരിച്ചു വരാൻ സാധിക്കും...ഇനി മറ്റാരെങ്കിലും അവനു വേണ്ടി മറഞ്ഞു നിന്ന് പ്രതികാരം ചെയ്യുന്നതാണോ..??? 

▪▫▪▫▪▫▪▫▪▫▪

" ആഹ് ഇക്കാ,,,എപ്പോഴായിരുന്നു..?? "

" മോളെ ഇന്നലെ രാത്രി 12 മണിക്ക്..."

" ഹ്മ്മ്...പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ..???? "

" കിട്ടി മോളെ,,,അതൊക്കെ പഴയത് പോലെ തന്നെ ആണ്...പക്ഷേ ഇപ്രാവശ്യം മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം കൂടി ഉണ്ട്..ബോഡിയിൽ നിന്ന് കിട്ടിയ ഫിംഗർ പ്രിന്റ് സാറമോൾടെ ആണ്..."

" വാട്ട്‌...??? സാറയുടെയോ...??? "

" എന്തൊക്കെയാ ചുറ്റും നടക്കുന്നതെന്ന് മനസിലാവുന്നില്ല മോളെ...മോൾടെ കൈ കൊണ്ടല്ലേ നാനി മരിച്ചതു...?? പിന്നെങ്ങനെ അവനു തിരിച്ചു വരാൻ സാധിക്കും...? "

കൊറച്ചു നേരം എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്ന ക്രിസിന്റെ ചുണ്ടുകളിൽ ഒരു നിഗൂഡമായ ചിരി വിരിയുന്നതു ശ്രദ്ധിച്ച ഇക്ക അവളെ അതിശയത്തോടെ നോക്കി...   

" എന്താ മോളെ,,,എന്തോ കണ്ടുപിടിച്ചതു പോലെ തോന്നുന്നുണ്ടല്ലോ..?? "

" എല്ലാം പറയാം ഇക്കാ,,,അതിന് മുന്നേ മാധവ് സാറിനെ കാണണം...എത്രയും പെട്ടന്ന് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു..." 

_______________________________  

" ക്രിസ്...എന്തൊക്കെയാഡോ നടക്കുന്നത്..?? വീണ്ടും ഒരു കൊലപാതകം കൂടി നടന്നിട്ടുണ്ട്...അതും ആദ്യത്തെ രണ്ട് കൊലപാതകങ്ങളുടെ സെയിം പാറ്റേൺ...ഇനിയെന്താ തനിക് പറയാൻ ഉള്ളത്...?? "

" പറയാൻ ഉള്ളതിന് മുൻപ് എനിക്ക് എന്റെ ചില സംശയങ്ങൾ ഉറപ്പിക്കണം..അത് കയിഞ്ഞ് ഞാൻ സാറിന്റെ മുന്നിൽ വരും...ഇക്കാ വാ.."   

മാധവ് സാറിന്റെ അടുത്ത് നിന്നും ഇറങ്ങിയതും ഉള്ളിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു 

" എന്താ മോളെ നിന്റെ പ്ലാൻ...?? "

" പ്ലാൻ,,,,എന്റെ പ്ലാനുകൾക്ക് മുകളിലാണ് നാനിയുടെ പ്രവൃത്തി...പക്ഷേ ഒരു കാര്യം ഉണ്ട് ഇക്ക...അവനെ കൊന്നത് ഞാൻ ആണെങ്കിലും അതും അവന്റെയൊരു ഗെയിം തന്നെ ആയിരുന്നു..."

" മോള് എന്താ പറയുന്നത്...??? "

" അതായത്,,ഏതൊരു കില്ലറിന്റെയും ലക്ഷ്യം എന്താണ്...??? തന്റെ കുറ്റകൃത്യങ്ങൾ ഒരിക്കലും തെളിവുകളോടെ പുറത്ത് വരരുത്...അല്ലെ...??? അത് തന്നെ ആണ് അവനും ചെയ്തിരിക്കുന്നതു..."

" എനിക്ക് ഒന്നും മനസിലായില്ല മോളെ..."

" എന്റെ കൂടെ ഇത്രയും നാൾ നടന്നിട്ടും ഇക്കയ്ക്ക് ഒന്നും മനസിലായില്ലല്ലേ..?? "

ഇക്ക ചിരിച്ചുകൊണ്ട് അവളെ നോക്കിയതും ക്രിസ്‌ പറഞ്ഞു തുടങ്ങി...

" ഇക്കാ,,,അവന്റെ ലക്ഷ്യം ഇതുവരെ പൂർത്തിയായിട്ടില്ല...അതിന് മുൻപേ ഞാൻ അവനെ ഇല്ലാതെയാക്കി...ഇക്ക തന്നെ ഒന്ന് ആലോചിച്ചു നോക്ക് ഇത്രയും ഉന്നതങ്ങളിൽ ഇരിക്കുന്ന ആൾക്കാരെ കൊന്ന അവനു എന്നെ കൊല്ലാൻ ആണോ പാട്..??? ഞാൻ അവന്റെ വയറ്റിൽ കുത്തിയിട്ടും അവൻ തടഞ്ഞില്ല...അവസാനമായി കണ്ണടയുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..."

" മോളെ,,,അതിനർത്ഥം...??? "

" അതേ ഇക്കാ,,,ഞാൻ അവനെ കൊല്ലുക എന്നത് അവന്റെ ഒരു പ്ലാൻ ആയിരുന്നു.."

" അതുകൊണ്ട് അവനു എന്താ ഉപകാരം...??? "

" ഉപകാരമേ ഒള്ളൂ,,,രണ്ടു കൊല കഴിഞ്ഞു...കില്ലറിനെ അന്യേഷണ ഉദ്യോഗസ്ഥ കൊല്ലുകയും ചെയ്തു...ഇനിയും ഈ കൊലപാതക പരമ്പര തുടരും...ആദ്യത്തെ രണ്ടു കൊലപാതകങ്ങളും നടന്ന അതെ രീതിയിൽ...അവനെ ഞാൻ കൊന്ന സ്ഥിതിക്ക് ഇനി ഒരു അന്വേഷണം അവന്റെ പേരിൽ ഉണ്ടാവില്ല...കാരണം അവൻ മരണപ്പെട്ടല്ലോ...ഈ കേസ് ഒരു തുമ്പും കിട്ടാതെ അവസാനിക്കും..അവനു ലക്ഷ്യം നിറവേറ്റാനും സാധിക്കും...എങ്ങനെയുണ്ട് ഇക്കാ അവന്റെ ഐഡിയ..."

" മോൾക്ക്‌ എങ്ങനെ ഇതൊക്കെ മനസിലായി....???  "

" എങ്ങനെ മനസിലായിന്ന് ചോദിച്ചാൽ ഇന്നത്തെ കൊലപാതകം തന്നെ ഉദാഹരണം...ഇനി നാനിയാണ് കൊന്നത് എന്ന് പറയാൻ പറ്റില്ലല്ലോ...ഞാൻ അങ്ങനെ പറഞ്ഞ് തർക്കിച്ചുകൊണ്ടിരുന്നാൽ എനിക്ക് ഭ്രാന്ത് ആണെന്നെ എല്ലാരും പറയു...മരിച്ചവനെ പോലും വെറുതെ വിടില്ലേയെന്നു ചോദ്യം വരും..."

" പിന്നെ എങ്ങനെ നമ്മൾ ഈ കേസ് തെളിയിക്കും...??? "

" എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് ഇക്ക,,,,ഒന്നാമത് നമ്മുടെ സാറയെപ്പറ്റി ആണ്...എന്തുകൊണ്ടാണെന്ന് അറിയില്ല ഇക്കാ...എന്റെ മനസ്സ് എന്തൊക്കെയോ പറയുന്നു...അന്ന് ഐസകിനെ കൊന്ന ദിവസം അവള്ടെ മുഖത്തെ ഓരോ ഭാവങ്ങളും ഞാൻ നിരീക്ഷിക്കുവായിരുന്നു....അന്ന് എനിക്ക് ഇക്കയാണ് എന്നെ ചതിച്ചതെന്ന് പറയേണ്ടി വന്നു...അവള്ടെ റിയാക്ഷൻ  അറിയാൻ വേണ്ടി മാത്രം...അന്ന് അവള്ടെ മുഖത്ത് ഇക്കയെ കുറിച്ച് പറഞ്ഞപ്പോ ഒരു ആശ്വാസം ഞാൻ ശ്രദ്ധിച്ചതാണ്....നാനിയെ കൊല ചെയ്ത ദിവസം അബോധാവസ്ഥയിൽ ആയിരുന്ന സാറയുടെ ഫോൺ ഞാൻ എടുത്തിരുന്നു...ഒരു ആപ് ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത കാൾസ് എല്ലാം ഞാൻ തിരിച്ചെടുത്തു....ഒരു നമ്പറിലെക്ക് തന്നെ ഐസക് മരണപ്പെട്ട ദിവസം 5 പ്രാവശ്യം വിളിച്ചിട്ടുണ്ട്...ആ നമ്പർ ഞാൻ എന്റെ ഫോണിലേക്ക് ആക്കി...സൈബർ സെല്ലിൽ ഉള്ള എന്റെ സുഹൃത്തിന്റെ സഹായം ഉപയോഗിച്ച് അവള്ടെ ഫോൺ ഹാക്ക് ചെയ്തു...അവള്ടെ ഓരോ ഫോൺ കാളും എനിക്കറിയാം...നാനി മരിച്ചു കയിഞ്ഞ ദിവസം അവൾ ആ നമ്പറിലേക്ക് കാൾ ചെയ്തിരുന്നു...ഹലോ പറഞ്ഞപ്പോ തന്നെ അവിടുന്ന് കട്ട് ആക്കി..പിന്നീട് സൈബർ സെല്ലിൽ അന്വേഷിച്ചപ്പോ ആ നമ്പർ 5 മിനിറ്റ് മുൻപ് ഡീആക്റ്റിവേറ്റ് ആയെന്ന് അറിഞ്ഞു...പിന്നെ ആ നമ്പറിൽ ആരും വിളിച്ചിട്ടുവില്ല..."         

" മോളെ അപ്പോഴും ഒരു സംശയം..നാനി മരണപ്പെട്ടു എന്നത് ഉറപ്പാണ്...പിന്നെ എങ്ങനെ അവനു തിരിച്ചു വരാൻ സാധിക്കും..."

" എനിക്കറിയില്ല ഇക്കാ...ഒന്നുകിൽ അവനു വേണ്ടി ആരോ ഈ കൊലപാതകങ്ങൾ ഒക്കെ ചെയ്യുന്നു...ഇല്ലങ്കിൽ അവൻ ജീവനോടെ ഉണ്ട്...പക്ഷേ എങ്ങനെയെന്നു അറിയില്ല...രണ്ടാമത്തെ ആകാൻ ആണ് ചാൻസ്..."

" എന്നാ നമുക്ക് സാറമോളോട് ഒന്ന് ചോദിച്ചാലോ...??? "

" വേണ്ട ഇക്കാ...അതിന്റെ ആവിശ്യം ഇല്ല...അതിനുള്ള സമയം ആയിട്ടില്ല..അതിന് മുൻപ് മറ്റൊരു കാര്യം കൂടി ഇക്ക അറിയണം...ഞാൻ അറിഞ്ഞ നാനിയുടെ പാസ്റ്റ്..."

ആദി പറഞ്ഞ കാര്യങ്ങൾ എല്ലാം ക്രിസ്‌ ഇക്കയോട് പറഞ്ഞു...

" റിയന്ന...??? എന്ത് തെളിവുകൾ...??? "

" അതൊക്കെ അറിയുന്നതിന് മുൻപ് എനിക്ക് തോന്നിയ മറ്റൊരു സംശയം കൂടി പറയാം....ആദി പറഞ്ഞ പാസ്റ്റ് ലെ ഡോക്ടർ മൈക്കിൾ എന്റെ പപ്പ ആണ്..."

" എന്ത്...??? "

" അതെ ഇക്കാ,,,ഞാൻ ആലോചിക്കുവായിരുന്നു എന്തിനാ അവൻ എന്നെ ഈ കേസിൽ വലിചിഴക്കുന്നെന്ന്...അതിനുള്ള ആൻസർ ഇപ്പൊ ഏകദേശം കിട്ടാറായി...എന്റെ പപ്പ രണ്ടു വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ സാൻസ് ഹോസ്പിറ്റലിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നതു...ഞാൻ ഓർക്കുന്നുണ്ട് ഇക്ക,,,പപ്പ നാട്ടിലേക്ക് ഞങ്ങളെ വിളിക്കുമ്പോ റിയ മോൾ എന്ന് ഇടയ്ക്ക് പറയും...ഈ റിയ ആയിരിക്കും  പാസ്റ്റിലെ റിയന്ന..."

" മോളെ നീ ശരിക്കും ബുദ്ധിമതി ആണ്...എന്തൊക്കെ കാര്യങ്ങൾ ആണ് ഒരെനിമിഷം കണ്ടു പിടിക്കുന്നതു..." 

" എന്റെ പൊന്ന് ഇക്കാ..ഞാൻ ഇവിടെ ആനകാര്യം പറയുമ്പോ ചേനകാര്യം പറഞ്ഞു വരല്ലേ...എനിക്കിപ്പോ ഇക്ക ഒരു സഹായം ചെയ്യണം..."

" എന്താ മോളെ...."

" വിശ്വസിക്കാൻ കൊള്ളാവുന്ന കൊറച്ചു ജോലിക്കാരെ സങ്കടിപ്പിക്കണം..."

" ജോലിക്കാരെയോ..?? എന്തിന്...?? "

നെറ്റി ചുളിച് കൊണ്ട് ഇക്ക ചോദിച്ചു..

" കല്ലറ തുറക്കാൻ...മരണത്തിന് വിധിക്കപ്പെട്ട ഒരാള്ടെ കല്ലറ തുറക്കാൻ...അതും ഇന്ന് രാത്രി...ഏകദേശം 12 മണി ഒക്കെ കഴിയുമ്പോ നമുക്ക് അവിടെ എത്തണം..."

" മോള് എന്തൊക്കെ പ്രാന്താ ഈ പറയുന്നത്...??? കല്ലറ തുറക്കാനോ...?? ആരേലും അറിഞ്ഞാൽ അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നം മോൾക്ക് അറിയാഞ്ഞിട്ടാ...അതുവല്ല ദൈവത്തിനു നിരക്കാത്ത കാര്യം ആണ്...എന്തിനാ,,നാനിയുടെ കല്ലറ തുറക്കാൻ ആണോ...?? "

" നാനിയുടെ കല്ലറ തുറക്കേണ്ട ആവിശ്യം ഇല്ല ഇക്കാ...അവൻ ജീവനോടെ ഉണ്ടെന്ന് എനിക്കുറപ്പുണ്ട്..എന്റെ മനസ്സ് പറയുന്നുണ്ട്...എന്റെ സംശയം മറ്റൊന്ന് ആണ്...അത് മാറ്റണമെങ്കിൽ എനിക്ക് ആ കല്ലറ തുറന്നെ പറ്റു..."   

" ആ...ആരുടെ കല്ലറ...??? "

" മരിച്ചു പോയ എന്റെ പപ്പ ഡോക്ടർ മൈക്കിൾ വർഗീസിന്റെ...."

ക്രിസ്‌ പറയുന്നത് കേട്ടതും ഞെട്ടിത്തരിച്ച ഇക്ക ക്രിസിന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ നിന്നു....   

" ഞാൻ പറയുന്നത് ഇക്കയ്ക്ക് മനസിലായിന്ന് വിചാരിക്കുന്നു..ഇന്ന് രാത്രി നമ്മൾ പള്ളിയിൽ പോയി കല്ലറ തുറക്കുന്നു...അതോടെ ഈ കേസ് ഇനി എങ്ങനെ പോകണമെന്ന് പിന്നെ ഞാൻ തീരുമാനിചോളം..."

എന്തൊക്കെയോ അവൾ മനസ്സിൽ തീരുമാനിച്ചിട്ടുണ്ട് ന്ന് മനസിലായ ഇക്ക പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല....

_________________________________   

" ഇക്കാ...എല്ലാം റെഡി അല്ലെ...??? "

ഷർട്ടിനു പുറത്തു കൂടി ജാക്കറ്റ് ഇട്ടോണ്ട് ക്രിസ്‌ ഇക്കയോട് ചോദിച്ചു...

" എല്ലാം ഓക്കേ ആണ്...കൂടെ ഉണ്ടാവണം എന്റെ റബ്ബേ..."

ക്രിസിനോഡും പടച്ചോനോടും പറഞ്ഞ് ഇക്ക കാറിലേക്ക് കേറി...ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്ത് കീ പോക്കറ്റിലേക്ക് ഇട്ട് ക്രിസും കാറിലേക്ക് കേറി...ക്രിസ്‌ തന്റെ വാച്ചിലേക്ക് നോക്കി...12 മണി കഴിഞ്ഞിരിക്കുന്നു...പതിയെ കണ്ണുകൾ അടച്ചതും തന്റെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് കണ്ണ് തുറന്നു നോക്കി...

" ഹലോ...ആരാണ്...??? "

മറുവശത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോ ക്രിസ്‌ ഫോൺ സ്‌പീക്കറിൽ ഇട്ട് ഇക്കയെ നോക്കി..നോട്ടത്തിന്റെ അർത്ഥം മനസിലായതു പോലെ ഇക്ക കാർ സൈഡിലേക്ക് പാർക്ക്‌ ചെയ്തു...

" ഹലോ..ആരാ..??? ചോദിച്ചത് കേട്ടില്ലേ...??? "

താൻ ചോദിച്ചു തീർന്നതും അപ്പുറത്തു നിന്ന് ഒരു പുരുഷശബ്ദം കേട്ട് ക്രിസ്‌ അതിലേക്ക് ശ്രദ്ധിച്ചു...

" ഞാൻ ആരെങ്കിലും ആയിക്കോട്ടെ..അതിന് മുൻപ് കല്ലറ തുറക്കാൻ പോകുന്ന നിങ്ങൾക്ക് ഒരു സർപ്രൈസ് വെച്ചിട്ടുണ്ട് ന്ന് പറയാൻ വിളിച്ചതാ...അൺഎക്സ്പെറ്റട് സർപ്രൈസ്..."

" I AM WAITING..."

കാൾ കട്ട് ആയതും ഇക്കയുടെ മുഖത്ത് നേരിയ ഒരു പരിഭ്രമം വിരിയുന്നതു ക്രിസ്‌ ശ്രദ്ധിച്ചു...

" ടെൻഷൻ ആവണ്ട ഇക്ക...ഒന്നും ഇല്ല...ഞാൻ കൂടെ ഉണ്ട്..."   

നേരിയ തോതിൽ പുഞ്ചിരിച്ചുകൊണ്ട് ഇക്ക വണ്ടി എടുത്തു...അപ്പോഴും എന്തായിരിക്കും ആ സർപ്രൈസ് എന്ന് മാത്രമായിരുന്നു അവള്ടെ ഉള്ളിൽ...ആരായിരിക്കും വിളിച്ചത്..??? ഇത് നാനിയുടെ ശബ്ദം അല്ല...അവന്റെ ശബ്ദം ഏത് ഉറക്കത്തിൽ നിന്ന് കേട്ടാലും എനിക്കറിയാം...കൊറച്ചു നേരം അതാലോചിച്ചു ഇരുന്നതും ഇക്ക പള്ളിമുറ്റത്തേക്ക് വണ്ടി കേറ്റി നിർത്തി....  

വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും നിരീക്ഷിച ക്രിസ്‌ ഇക്ക കാണിച്ച വഴിയിൽ കൂടി നടന്നു...അപ്പോഴേക്കും മൂന്നു പണിക്കാരും അങ്ങോട്ട്‌ എത്തി...ഫോണിലെ ഫ്ലാഷ് ഓൺ ആക്കി മൈക്കിൾ വർഗീസ് എന്നെഴുതിയ കല്ലറയുടെ മുന്നിൽ ചെന്ന് നിന്നു...ഒരുനിമിഷം കുരിശ് വരച്ച ക്രിസ്‌ പുറകിലേക്ക് കൊറച്ചു മാറി നിന്നു...

ഇക്കയുടെ നിർദ്ദേശ പ്രകാരം പണിക്കാർ കല്ലറ തുറക്കുക എന്ന തങ്ങളുടെ ജോലി ആരംഭിച്ചു...ഇരുളിന് കട്ടി കൂടുന്നതും പട്ടിയുടെ ഓരിയിടലും ഒക്കെയായി അന്തരീക്ഷം ആകെ രൂക്ഷമാകുവായിരുന്നു...ആരെയും പേടിപ്പെടുത്തുന്ന ചുറ്റുപാട്....

" മോ...മോളെ....."

പേടിയോടെ ഉള്ള ഇക്കയുടെ നീട്ടിയുള്ള വിളി കേട്ട് ക്രിസ്‌ വേഗം അങ്ങോട്ടേക്ക് നടന്നതും അവിടെ കണ്ട വള്ളിചെടിയിൽ കാല് തട്ടി നിലത്തേക്ക് മുട്ടുകുത്തി വീണു...ഇനിയും അരുതാത്തതെന്തോ തന്നെ കാത്തിരിക്കുന്നതായി തോന്നിയ ക്രിസ്‌ കണ്ണുകൾ അടച്ച് ശ്വാസം വലിച്ചു വിട്ട് അങ്ങോട്ടേക്ക് നടന്നു....   

" എന്താ...എന്താ ഇക്കാ...."

" മോളെ നിന്റെ ഊഹം ശരിയാണ്...ഇവടെ മോൾടെ പപ്പയുടെ ബോഡി ഇല്ല..."

ഇക്ക പറയുന്നത് കേട്ടതും ക്രിസ്‌ വല്ലാത്ത ഒരു അവസ്ഥയോടെ ഇക്കയെ നോക്കി...

" സ...സർ....."

പണിക്കാരിൽ ഒരാൾ വിളിച്ചതും ക്രിസും ഇക്കയും അങ്ങോട്ടേക്ക് നോക്കി...

" സർ,,,,ഇതിൽ ഒരു വലിയ കറുത്ത പ്ലാസ്റ്റിക് കവർ..."

" അ...അത് ഇങ്ങ് എടുക്ക്...."

ക്രിസ്‌ പറഞ്ഞതും പണിക്കാർ ആ വലിയ കവർ പുറത്തേക്ക് എടുത്തു.. അത് പുറത്തേക്ക് ഇറക്കി വെച്ചതും അന്തരിക്ഷമാകമാനം രക്തത്തിന്റെ രൂക്ഷ ഗന്ധം പടർന്നു...ടവൽ കൊണ്ട് മൂക്ക് പൊത്തിപിടിച്ചു ക്രിസ്‌ അതിലേക്ക് നോക്കിയതും കവറിന്റെ അടിയിൽ കൂടി രക്തം തുള്ളി തുള്ളിയായി ഒഴുകുന്നതു കണ്ട് തന്റെ ശ്വാസം നിലച്ചു പോകുന്നത് പോലെ അവൾ അറിഞ്ഞു....           

" ഇ...ഇക്ക...അതൊന്ന് തുറക്കാൻ പറ..."

ഇക്ക കണ്ണുകൊണ്ടു തുറക്കാൻ ആംഗ്യം കാണിച്ചതും, അവർ ആ വലിയ കവറിന്റെ കെട്ടു അഴിച്ചു... മൂക്കിലേക്ക് തുളഞ്ഞു കയറിയ രക്തത്തിന്റെ കട്ട പിടിച്ച മണം ശ്വസിച്ചതും പെട്ടെന്ന് മൂക്ക് ടവൽ കൊണ്ട് പൊതിഞ്ഞു പിടിച്ചു അതിന്റെ അടുത്തേക്ക് നടന്നു...

കവർ തുറന്ന ക്രിസ്‌ അതിലെ കാഴ്ച കണ്ട് ഒരടി പിന്നിലേക്ക് നീങ്ങി ഇക്കയെ നോക്കി....

തുടരും.......      

____________________________________..😁
vipinpkd.tk

DESPERADO ☠

( Thriller Mystery Story )

Part 8


✍🏻 Twinkle AS

_________________________________

കവർ തുറന്ന ക്രിസ്‌ അതിലെ കാഴ്ച കണ്ട് ഒരടി പിന്നിലേക്ക് നീങ്ങി ഇക്കയെ നോക്കി....

" എന്താ മോളെ അതിൽ..."

" ഇക്കാ,,,,ഇ...ഇതിൽ ആരുടെയോ ബോഡി വെട്ടി നുറുക്കി ഇട്ടിരിക്കുന്നു.."

" പടച്ചോനെ,,,,,,"

അപ്പോഴേക്കും അവിടെ നിന്ന പണിക്കാരുടെയും മുഖം പേടി കൊണ്ട് ചുമന്നു...

" ഇക്കാ,,,നമുക്ക് ഈ ബോഡി ആരുടെയാണന്നറിയില്ല...പക്ഷേ നാനി എനിക്കായ് കരുതിവെച്ച സർപ്രൈസ് ഇതായിരിക്കും...പെട്ടെന്ന് ഇവിടെ നിന്നും പോകണം...അതുകൊണ്ട് വേഗം കല്ലറ പഴയ പോലെ ആക്ക്...ക്വിക്ക്..."

അവര് കല്ലറ പഴയ പോലെ ആക്കിയതും അവരെക്കൊണ്ട് തന്നെ ആ കറുത്ത കവർ കാറിലേക്ക് എടുത്തു വെപ്പിച് നേരെ ഫോറെസിക് ടെസ്റ്റ്‌ ലാബിലേക്ക് ചെന്നു...എന്റെ ഫ്രണ്ട് ഡോക്ടർ സെബാൻ, പോലിസ് സർജൻ ആണ്..അവനെയും അങ്ങോട്ട്‌ വിളിപ്പിച്ചു...

______________________________

" സെബാൻ....ബോഡി ഐഡന്റിറ്റിഫൈ ചെയ്യണം...വെട്ടിനുറുക്കിയ രൂപത്തിൽ ആണ്...."

" ഓക്കേ ക്രിസ്‌..."

അവൻ അകത്തേക്ക് കേറി പോയതും വല്ലാത്ത ഒരു ടെൻഷൻ എന്നെ പിടി മുറുകി..എന്റെ സംശയങ്ങൾ ശരിയാകാൻ പോകുന്നു...പപ്പയുടെ കല്ലറയിൽ നിന്ന് അദ്ദേഹത്തിന്റെ ബോഡി കിട്ടിയില്ല,,,പകരം മറ്റൊരു ബോഡി,,അതും വെട്ടിനുറുക്കിയ നിലയിൽ...ആരുടെയാകും അത്...????

എന്താണേലും മാധവ് സാറിനെ വിളിച്ചറിയിക്കണം...ഇല്ലേൽ ഇത് തന്റെ കയ്യിൽ നിൽക്കില്ലന്ന് ഉറച് സാറിന്റെ ഫോണിലേക്ക് കാൾ ചെയ്‌തെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു...പത്ത് പന്ത്രണ്ട് പ്രാവശ്യം വിളിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം...    

രണ്ട് മണിക്കൂറിന് ശേഷം സെബാൻ ഇറങ്ങി വന്നു..

" ടാ,,,അറിഞ്ഞോ...ആരുടെയാ ബോഡി..??? "

എന്റെ ചോദ്യം കേട്ടതും അവന്റെ മുഖത്ത് പരിഭ്രമം വിരിയുന്നതവൾ അറിഞ്ഞു...

" എ...എന്താ സെബാൻ..പറയടാ..."

" ക്രിസ്‌...ബോഡി ഐഡന്റിഫൈ ചെയ്തു...അത്...അത് IG മാധവ് മേനോന്റെ ബോഡി ആണ്..."

" വാട്ട്‌.....??? എന്താ പറഞ്ഞെ....മാധവ് സാറിന്റെയോ....????? "

വിശ്വസിക്കാൻ പറ്റാതെ ഭിത്തിയിലേക്ക് ചാരി നിന്നതും ഇക്കയും കേറി വന്നു...

" മോളെ,,,അറിഞ്ഞോ...ആരുടെയാ ബോഡി...??? "

" അത്....ഇക്കാ...മാധവ് സാറിന്റെയാ ബോഡി...."

ഞാൻ പറഞ്ഞത് ഇക്കയെ എത്രമാത്രം ഞെട്ടിച്ചിട്ടുണ്ടെന്നു ഇക്കയുടെ മുഖം കണ്ടപ്പോ വ്യക്തമായി...

" ഇക്കാ,,,ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...ഇക്ക എത്രയും പെട്ടെന്ന് സെബാനെയും കൂട്ടി DGP ഓഫിസിൽ ചെല്ലണം...കാര്യങ്ങൾ സാറിനോട് പറയണം...മാധവ് സാറിനെ കൊന്നത് എന്തിനെന്നറിയണമെങ്കിൽ എനിക്ക് ആദിയെ കാണണം...അവന്റെ നാവിൽ തുമ്പിൽ നിന്ന് എനിക്ക് നാനിയെക്കുറിച്ച് ഇന്ന് തന്നെ അറിയണം...ഇപ്പൊ,,,ഈ രാത്രി....ഞാൻ പോകുവാ ഇക്കാ..."

ഇക്കയുടെ മറുപടി പോലും കേൾക്കാതെ വേഗം കാറിൽ കേറി നാനിയുടെ വീട് ലക്ഷ്യമാക്കി പോകാൻ തുടങ്ങിയതും മഴ പെയ്യാൻ തുടങ്ങി...   
അർഥരാത്രി ആയത് കൊണ്ട് തന്നെ റോഡിൽ വണ്ടി ഒന്നും ഇല്ലായിരുന്നു...മഴ പെയ്യുന്നത് കൊണ്ട് തന്നെ ഓടിക്കാനും ബുദ്ധിമുട്ട് തോന്നി...

പെട്ടെന്ന് വണ്ടിയുടെ പിന്നിൽ നിന്ന് ഹോണടി കേട്ടതും, സൈഡ് കൊടുത്തേങ്കിലും കയറി പോകാതെ വീണ്ടും ഹോൺ അടിച്ചു കൊണ്ടിരിന്നു...കൊറച്ചു നിമിഷത്തിനുള്ളിൽ ആ വണ്ടി ഫ്രണ്ടിലേക്ക് കയറിയതും അതേ പോലുള്ള ഒരു കറുത്ത ഇന്നോവ പുറകിൽ വന്നു...പിന്നെ വലതും ഇടതും സൈഡിലും...ഇത് ആരോ എനിക്ക് വെച്ച ട്രാപ് ആണെന്ന് മനസിലായി...നാല് സൈഡും ലോക്ക് ആണ്....     

നേരെ വണ്ടി ഒരു ഗോഡൌണിലേക്ക് കേറ്റി ബ്രേക്ക്‌ ഇട്ടതും ഞാനും ബ്രേക്ക്‌ ചവിട്ടി....നാല് ഇന്നോവയിൽ നിന്നും കൊറേ ഗുണ്ടകൾ ഇറങ്ങി വന്ന് നിരന്നു നിന്നതും അവരെ ഒന്ന് നോക്കിക്കൊണ്ട് ഞാനും വണ്ടിയിൽ നിന്ന് ഇറങ്ങി...  

" പിടിച്ച് കെട്ടടാ ഈ പുന്നാര മോളെ.."

ഒരുത്തൻ അലറിയതും കൂട്ടത്തിൽ ഒള്ള ഒരുത്തൻ തന്റെ നേരെ വരുന്നത് കണ്ടതും ക്രിസ്‌ ജാക്കറ്റിന്റെ കൈ മേലോട്ട് ചുരുട്ടി വെച്ചു...അവൻ വന്ന് ക്രിസിന്റെ തോളിൽ കൈ വെച്ചതും ആ കയ്യിലേക്ക് ഒന്ന് നോക്കിക്കൊണ്ട് ദേഷ്യം ആളിക്കത്തിയ കണ്ണുകളോടെ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി...പുച്ഛം കലർന്ന അവന്റെ ചിരി കണ്ടതും ചുരുട്ടിപിടിച്ച അവളുടെ കൈ അവന്റെ നെഞ്ചിൽ മൂന്ന് തവണ പതിഞ്ഞ് താടിയെല്ലിലും വന്നു പതിഞ്ഞതും ചോര തുപ്പിക്കൊണ്ട് ആ ഗുണ്ട സൈഡിലേക്ക് മറിഞ്ഞു വീണു...

ഒരുത്തനെ ഒതുക്കിക്കൊണ്ട് ഇരിക്കുന്നതിനിടയിൽ തലയ്ക്കു എന്തോ വന്ന് അടിച്ചതും അലറിക്കൊണ്ട് അവൾ തലയിൽ കൈ വെച്ച് വേച്ചു വീഴാൻ പോയതും മുന്നാലു പേർ വന്ന് അവളെ പിടിച് കസേരയിലേക്ക് കെട്ടി ഇട്ടു....

_______________________________

മുഖത്തേക്ക് വെള്ളം വന്ന് വീണതും ക്രിസ്‌ കണ്ണുകൾ പതിയെ വലിച്ചു തുറന്നു....തലയ്ക്കു വല്ലാത്ത ഭാരം തോന്നി...ശരീരമാസകലം വേദന തോന്നുന്നു...എഴുന്നേക്കാൻ നോക്കിയപ്പോഴാണ് തന്നെ കസേരയിൽ കെട്ടി ഇട്ടേക്കുവാണെന്ന് മനസിലായതു...ചുറ്റും നോക്കിയപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന കൊറേ ഗുണ്ടകളെ കണ്ടത്....

" ACP മാഡം കണ്ണ് തുറന്നോ...??? എന്ത് ഉശിരായിരുന്നു നിനക്ക്..."

അവള്ടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവർ അവളുടെ അടുത്തേക്ക് നടന്നു...

" എന്താടി നോക്കുന്നത്...??? നിന്റെ അന്ത്യം അടുത്തു...ഇനി നിനക്ക് പുറം ലോകം കാണാൻ കഴിയില്ല...കൊന്ന് കളയും ഞാൻ..."

തന്റെ കവിളിൽ ഞെരുക്കി ആ ഗുണ്ടകളിൽ ഒരാൾ പറഞ്ഞു തീർന്നതും മറ്റൊരുത്തന്റെ കയ്യിൽ ഇരുന്ന കത്തി തിളങ്ങാൻ തുടങ്ങി...ഒരുത്തൻ ഫോൺ കയ്യിലെടുത്തു ആരെയോ വിളിച്ച ശേഷം ക്രിസിന്റെ അടുത്തേക്ക് ആ കത്തിയുമായി നടന്നടുത്തു...                     
അവന്റെ പുറകിൽ നിന്ന് ഒരു നിഴൽ കണ്ടതും ക്രിസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു...

" എന്താടി ചിരിക്കുന്നത്...??? പറയടി പുല്ലേ...??? "

" നിനക്ക് രക്ഷപെടണമെങ്കിൽ ഇപ്പൊ രക്ഷപെട്ടോ,,,അവൻ ഇവിടെ എത്തിക്കഴിഞ്ഞു..."

ക്രിസ്‌ പറയുന്നത് കേട്ടതും അവർ ഞെട്ടി ചുറ്റും നോക്കാൻ തുടങ്ങി...

" കെടന്ന് പെടയ്ക്കാതേടി..ഏത് മറ്റവൻ വന്ന കാര്യമാ നീയിപ്പോ പറഞ്ഞത്...??? "

" ഏതവൻ ആണെങ്കിലും നിന്റെയൊക്കെ കാലൻ ആടാ...രക്ഷപെടണമെങ്കിൽ രക്ഷപെടടാ..."

അവള്ടെ അലർച്ച കേട്ടതും ദേഷ്യം മൂത്ത ആ ഗുണ്ട കയ്യിലെ കത്തി മുറുകെ പിടിച്ചു അവൾക്ക് നേരെ നടന്നു...ചിരിച്ചു കൊണ്ട് അവൾ ആ ഗുണ്ടയെ നോക്കിയതും അവന്റെ കയ്യിൽ നിന്ന് കത്തി വായുവിൽ ഉയർന്നു...പെട്ടെന്ന് കത്തിയുയർത്തിയ അയാളുടെ കയ്യിലേക്ക് ബുള്ളറ്റ് തുളഞ്ഞ് കേറിയതും അലറിക്കൊണ്ട്   
അയാൾ പുറകിലേക്ക് മറിഞ്ഞു...അപ്പോഴേക്കും ഇരുളിൽ  നിന്ന് മുഖം മൂടി വെച്ച ഒരാൾ വെളിച്ചത്തിലേക്ക് വന്നതും എല്ലാരും അയാളെ തിരിഞ്ഞു നോക്കി...അവന്റെ ബ്ലാക്ക് ജാക്കറ്റിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റു വീഴുന്നതു കണ്ടതും ഒരു ഗുണ്ട കൈ കൊണ്ട് ആംഗ്യം കാണിച്ചതും ബാക്കിയെല്ലാരും ആ രൂപത്തിന് നേരെ കയ്യിൽ കത്തിയും വാളുമൊക്കെയായി ഓടി അടുത്തു...     

ക്രിസ്‌ അവനെ സൂക്ഷമമായി നിരീക്ഷിക്കുകയായിരുന്നു...മാസ്ക് വെച്ചിട്ടുള്ള കാരണം മുഖം കാണാൻ സാധിക്കുന്നില്ല...പക്ഷെ,,,അവന്റെ ഓരോ പ്രഹരങ്ങൾ ഏൽക്കുമ്പോ അവർ രണ്ടാമത് കൈ പൊക്കുമ്പോഴേക്കും വേദന സഹിക്കാൻ കഴിയാതെ പിടഞ്ഞു നിലത്ത് വീണു...എല്ലാരേം അടിചോതുക്കി അവൻ തനിക് നേരെ വരുന്നത് കണ്ടതും ക്രിസ്‌ അവനെ നോക്കി ചിരിച്ചു...    

" എവിടെ നാനി...??? "

പ്രതീക്ഷിക്കാതെ ഉള്ള അവളുടെ ചോദ്യം കേട്ടതും അവൻ കൈ കൊട്ടിക്കൊണ്ട് അവൻ തന്റെ മാസ്ക് ഊരി മാറ്റി... മുന്നിൽ ആദിയെ കണ്ടതും അവൾ കണ്ണ് കൊണ്ട് തന്റെ മേലെ കെട്ടിയിരിക്കുന്ന കയർ കാണിച്ചു...അവന്റെ കയ്യിലിരുന്ന കത്തി ഉയർന്നു താണതും അവളുടെ ശരീരത്തിൽ നിന്ന് കയർ ഉതിർന്ന് താഴെ വീണു....  

" ക്രിസ്‌,,,ഇത് നാനി അല്ലെന്ന് നിനക്ക് എങ്ങനെ മനസിലായി...??? "

" നീ കൈ വെച്ചാൽ ഇവർക്ക് അനങ്ങാൻ കഴിയില്ലങ്കിൽ അവൻ കൈ വെച്ചാൽ ഇവർ മരിച്ചു വീഴും..."

" ഓഹ്...അവനെക്കുറിച്ച് ഇത്രയും പെട്ടന്ന് മനസിലാക്കിയോ,....?? "

അവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച ക്രിസിന്റെ കണ്ണുകളിലെ തിളക്കം അവൻ ശ്രദ്ധിക്കാതിരുന്നില്ല...  

" അപ്പൊ എന്താ എന്നിൽ നിന്ന് അറിയേണ്ടതു...?? "

" ഞാൻ ചോദിക്കുന്നതിന് മുഴുവനും നീ ഉത്തരം തരില്ലന്ന് എനിക്കറിയാം...എനിക്ക് അറിയേണ്ടതു റിയന്നയെക്കുറിച്ച് ആണ്..."

" അപ്പൊ നാനി...??? "

" റിയന്ന നാനിയുടെ സഹോദരി ആയ സ്ഥിതിക്ക് റിയന്നയെക്കുറിച്ച് അറിഞ്ഞാൽ മതി...എനിക്ക് മനസിലായത് വെച്ച് നാനിയുടെ ജീവിതം മാറി മറിഞ്ഞതു റിയന്നയുമായി ബന്ധപ്പെട്ടാണ്...സമയം കളയാതെ പറ ആദി..." 

എനിക്ക് ഇതെങ്ങനെ മനസിലായി എന്ന ഞെട്ടൽ അവന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും പതിയെ പുഞ്ചിരിച്ചു റിയന്നയെക്കുറിച്ച് പറയാൻ തുടങ്ങി...

__________________________________

CI മാധവ് മേനോൻ എന്നെഴുതിയ ബോർഡിലേക്ക് ഒന്ന് നോക്കിക്കൊണ്ട് റിയന്നയും ഡോക്ടർ മൈക്കിളും അകത്തേക്ക് പ്രവേശിച്ചു...

" ഹലോ സർ,,,ഞങ്ങൾ സാൻസ് ഹോസ്പിറ്റലിലെ ഡോക്ടർസ് ആണ്...കണ്ടാൽ അറിയില്ലങ്കിലും പറഞ്ഞാൽ അറിയുമായിരിക്കും,,,ഞാൻ റിയന്ന..സാറിന്റെ കൂടെ പോലിസ് ട്രെയിനിങ്ങിൽ ഉണ്ടായിരുന്ന സാറിന്റെ ഫ്രണ്ട് റയാൻ നിക്ക് ഫ്രാൻസിസ് എന്ന നാനിയുടെ സഹോദരി ആണ് ഞാൻ..."      

" ഓഹ്...നാനിയുടെ സഹോദരി...തന്നെക്കുറിച്ച് അവൻ ഒരുപാട് പറഞ്ഞിട്ടുണ്ട്...എന്താ കാണാൻ വന്നത്...??? "

" അത്...ഞങ്ങളുടെ ഹോസ്പിറ്റലിൽ ഞെട്ടിക്കുന്ന കൊറച്ചു സംഭവങ്ങൾ നടക്കുന്നുണ്ട്...അത് നേരിട്ട് കണ്ടവളാ ഞാൻ...അഞ്ചു വയസ്സിനു മുകളിൽ ഉള്ള പെൺകുട്ടിളെ പിടിച്ചോണ്ട് വന്ന് അവരുടെ ശരീരത്തിൽ കൃത്രിമ വളർച്ചയ്ക്ക് വേണ്ടി സ്റ്റെരോയിട് കുത്തി വെക്കുന്നു...ഈ പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ട് അവരുടെ ആവിശ്യം കഴിയുമ്പോൾ ഇവരുടെ അവയവങ്ങൾ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു..ഞങ്ങളുടെ ഹോസ്പിറ്റലിലെ സർജൻ, ഡോക്ടർ വിൻസന്റ് ആണ് അവരെ സഹായിക്കുന്നത്....ഇത് സംബന്ധിച്ച തെളിവുകളും ഞാൻ ശേഖരിചിട്ടുണ്ട് സർ..."

ഒരു ഫയൽ മൈക്കിളിന്റെ കയ്യിൽ നിന്നും മേടിച്ചിട്ട് റിയ മാധവിന് കൊടുത്തു...ആ ഫയൽ സൂക്ഷിച്ചു പരിശോധന നടത്തിയ മാധവ് പറഞ്ഞു തുടങ്ങി...

" റിയന്ന...താൻ ഇപ്പൊ കണ്ടുപിടിച്ചതു ചെറിയ ഒരു കാര്യമല്ല..സമൂഹത്തിന് തിന്മ ചെയ്യുന്നവരെ പൂട്ടാൻ ഈ തെളിവുകൾ തന്നെ ധാരാളം ആണ്..താങ്ക്യൂ സോ മച്ച്..."

" ഓക്കേ സർ...ഈ തെളിവുകൾ എത്രയും പെട്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറണം..."

"  ഷുവർ...നിങ്ങൾക്ക് ധൈര്യമായി പോകാം..."

മാധവിന് നേരെ പുഞ്ചിരിച് ഇരുവരും ഇറങ്ങിയതും ക്രൂരമായ ഒരു പുഞ്ചിരി അവന്റെ മുഖത്ത് തെളിഞ്ഞു...  

▪▫▪▫▪▫▪▫▪▫▪

" ഇച്ചായാ...എനിക്ക് എന്തോ പേടിയാകുന്നു..."

റിയന്ന തന്റെ ഭർത്താവ് ജോബിനെ വിളിച്ചു പറഞ്ഞതും അവന്റെയുള്ളവും പിടയ്ക്കാൻ തുടങ്ങി...എങ്കിലും ഈ അവസ്ഥയിൽ അവളെ വിഷമിപ്പിക്കാതിരിക്കാൻ അവൻ തന്റെ ടെൻഷൻ ഉള്ളിൽ ഒളിപ്പിച്ചു...

" എന്റെ റിയാ...നീ ഇങ്ങനെ വിഷമിക്കാതെ പെണ്ണെ...ഇങ്ങനെ ടെൻഷൻ അടിച്ചാൽ നിനക്ക് മാത്രം അല്ല നമ്മുടെ കുഞ്ഞിനും കൂടി ആണ് പ്രോബ്ലം...നീ ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാ എന്റെ അളിയനെ ഞാൻ അങ്ങോട്ട്‌ വിടും...ഞാൻ സൗദിയിൽ ആണെന്ന് വിചാരിച്ചു നല്ലത് കിട്ടാതെ ഇരിക്കില്ല.."

" ഓഹ്..നിർത്തിയേ..."

" ആഹ്...അങ്ങനെ വഴിക്ക് വാ..മോളു,,ഞാൻ പോകുവാട്ടോ...ഡ്യൂട്ടിക്ക് സമയം ആയി..."

" ഓക്കേ ഇച്ചായാ..ലവ് യൂ..."

" ലവ് യൂ ടൂ ഡിയർ...ടേക് കെയർ..."

അവന്റെ കാൾ കട്ട്‌ ആയതും രാത്രിയിലെക്കുള്ള ഫുഡ്‌ ഉണ്ടാക്കാനായി റിയ കിച്ചണിലേക്ക് നടന്നതും കാളിങ് ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു...  

' ആരാണാവോ ഈ നേരത്ത്...'

സ്വയം പറഞ്ഞു കൊണ്ട് അവൾ ഡോർ 
തുറന്നതും കരഞ്ഞു കൊണ്ട് പുറത്ത് നിൽക്കുന്ന സ്ത്രീയെ കണ്ട് അവരോടു കാര്യം അന്വേഷിച്ചു...

" എന്താ ചേച്ചി..എന്തിനാ കരയുന്നത്.."

" മോളെ...എന്റെ കുട്ടി...അവളവിടെ മരണത്തോട് മല്ലിട്ടോണ്ട് ഇരിക്കുവാ..രക്ഷിക്കണം...സഹായം ചോദിക്കാൻ മറ്റാരും ഇല്ലാത്തത് കൊണ്ടാണ്...എന്റെ കുഞ്ഞിനെ രക്ഷിക്കണം..."

" ചേച്ചി വിഷമിക്കണ്ട..ഞാനിപ്പോ വരാം...അഞ്ചു മിനിറ്റ്..."

റിയ വേഗം അകത്തേക്ക് പോയി തന്റെ സ്റ്റെതസ്കോപ്പും മറ്റും എടുത്തു ഡോർ പൂട്ടി ഇറങ്ങിയതും അകത്ത് ഇരുന്ന അവളുടെ ഫോൺ റിങ്ങ് ചെയ്തു...

അതെ സമയം സ്ക്രീനിൽ പുഞ്ചിരിക്കുന്ന ഒരു യുവാവിന്റെ ചിത്രം തെളിഞ്ഞു വന്നതിന് ഒപ്പം
*" അനിയൻകുട്ടൻ "* എന്ന് എഴുതിക്കാനിക്കുകയും ചെയ്തു....

തുടരും.....

________________________________

DESPERADO ☠

( Thriller Mystery Story )

Part 9


✍🏻 Twinkle AS

_________________________________

അതെ സമയം സ്ക്രീനിൽ പുഞ്ചിരിക്കുന്ന ഒരു യുവാവിന്റെ ചിത്രം തെളിഞ്ഞു വന്നതിന് ഒപ്പം
*" അനിയൻകുട്ടൻ "* എന്ന് എഴുതിക്കാനിക്കുകയും ചെയ്തു....

" മോള് എവിടെയാ ചേച്ചി...."

" മോളോ...?? അവൾ ഞങ്ങൾ ജോലി ചെയ്യുന്ന വീട്ടിൽ ആണ് ഡോക്ടർ..."

" അങ്ങനെ ആണെങ്കിൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചുടാരുന്നോ...?? "

" അത് പിന്നെ,,,അവിടെ ആരും ഇല്ല ഡോക്ടർ...ഈ രാത്രി മോളെയും കൊണ്ട് ഞാൻ തനിയെ എങ്ങനെ പോകാൻ ആണ്..."

നിസ്സഹായതയോടുള്ള ആ സ്ത്രീയുടെ ചോദ്യം കേട്ടതും മറുത്ത് ഒന്നും പറയാതെ റിയ തന്റെ ബാഗിൽ കൈ പരതി...ഫോൺ എടുത്തിട്ടില്ലന്ന് മനസിലായതും അറിയാതെ തന്നെ കൈകൾ തലയിൽ അമർന്നു...അവർ കൂടുതൽ ദൂരം സഞ്ചരിക്കും തോറും അവൾക്ക് ഒരു ബാഡ് ഫീൽ തോന്നാൻ തുടങ്ങിയിരുന്നു...എന്തോ അരുതാത്തതു നടക്കാൻ പോകുന്നത് പോലെ...അറിയാതെ കൈകൾ വയറിൽ തലോടി...    

" ഡോക്ടർ...ഇതാണ് വീട്...അങ്ങോട്ട്‌ ചേർത്ത് നിർത്തിയാ മതി..."

ആഡംബരം തോന്നിക്കുന്ന ഒരു ഇരുനില വീടിന്റെ സൈഡിൽ കാർ ഒതുക്കാൻ പറഞ്ഞതും റിയ കാർ ഒതുക്കി സാധങ്ങൾ കയ്യിലെടുത്തു അവർക്ക് പിന്നാലെ നടന്നു... 

" മോള് അകത്ത് ആണ്..."

ആ സ്ത്രീ പറഞ്ഞതും അകത്തേക്ക് കേറി ചുറ്റും നോക്കിയതും പുറകിൽ നിന്ന് ഡോർ അടയുന്ന ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ് നോക്കി...

" എന്താ ഈ കാണിക്കുന്നേ...ഡോർ എന്തിനാ അടച്ചതു...?? "

ഡോറിന്റെ അടുത്തേക്ക് വന്ന് കൊട്ടാൻ തുനീഞ്ഞുകൊണ്ട് റിയ ചോദിച്ചതും ആ സ്ത്രീ തന്നെ നോക്കി ക്രൂരമായി ചിരിക്കുന്നത് കണ്ട അവൾ അവരെ സംശയത്തോടെ നോക്കി...  

" വൗ...വൗ...വൗ....എത്തിയല്ലോ ഡോക്ടർ മാഡം,,,,ഞങ്ങൾ വിരിച്ച വലയിൽ നീ ഇത്ര പെട്ടെന്ന് വന്ന് വീഴുമെന്ന് വിചാരിച്ചില്ല..."

തന്നെ നോക്കി ചിരിച്ചു കൊണ്ട് വരുന്നവരെ കണ്ടതും റിയ പതിയെ പിന്നിലേക്ക് നടക്കാൻ തുടങ്ങിയതും ആ സ്ത്രീ അവളെ പുറകിൽ നിന്ന് ഉന്തി..നടന്ന് വന്ന ആ രൂപത്തിന്റെ കാൽച്ചുവട്ടിലേക്ക് വീണ അവൾ തലയുയർത്തി അയാളെ നോക്കി...അവളെ നോക്കിക്കൊണ്ട് നിലത്തേക്ക് മുട്ടുകുത്തി ഇരുന്ന ആ രൂപം സിഗരറ്റ് ഒരു പഫ് എടുത്ത് അവളുടെ മുഖത്തേക്ക് ഊതി വിട്ടു...ദേഷ്യം കൊണ്ട് മുഖം തിരിച്ച റിയയുടെ തലമുടിയിൽ ഇടത് കൈ കൊണ്ട് കുത്തിപ്പിടിച്ചു വലത് കൈ കൊണ്ട് അവളുടെ കവിളിൽ ഞെരുക്കി...

" നായിന്റെ മോളെ....നിനക്ക് എത്ര ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കളിക്കും...നിനക്കറിയില്ല എന്നെ...എന്താടി ഓർക്കുന്നെ,,,ഞാൻ എങ്ങനെ ഇതറിഞ്ഞുന്നാനോ..."

അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയതും മാധവും, ഡോക്ടർ വിൻസന്റും കയ്യിൽ ഒരു മദ്യ ഗ്ലാസുമായി അവിടേക്ക് നടന്നു വന്നു..അവനെ പ്രതീക്ഷിക്കാതെ അവിടെ കണ്ട റിയയുടെ മുഖം അവനോടുള്ള വെറുപ്പും അമർഷവും കൊണ്ട് നിറഞ്ഞു...

" തുഫ്....നീ ഒരു ആണാണോടാ...കൂടെ നിന്ന് ചതിക്കുന്ന നിന്നെ ഒക്കെ വിശ്വസിച്ചതിന് എനിക്കിപ്പോ എന്നോട് തന്നെ ദേഷ്യം തോന്നുന്നു...ചേ..."

നിറഞ്ഞു വന്ന കണ്ണുകൾ വലതു കൈ കൊണ്ട് വീറോടെ തുടച്ചതും, രണ്ട് പേര് അവശനായി നിലത്ത് കൂടെ വലിച്ചു കൊണ്ട് വരുന്ന ഡോക്ടർ മൈക്കിളിനെ കണ്ട് റിയ ഞെട്ടിപ്പോയി...

" ജീവൻ വേണമെങ്കിൽ നിന്റെ കയ്യിൽ ഉള്ള തെളിവുകൾ എവിടെയെന്നു പറയടി....ഇല്ലെങ്കിൽ നിന്റെ മാത്രം അല്ല ഈ കെളവന്റെ ജീവൻ കൂടിയാ പോകാൻ പോകുന്നത്..."

" വേണ്ട മോളെ...പറയരുത്...."

വേദന കടിച്ചു പിടിച്ചു കൊണ്ട് ഡോക്ടർ മൈക്കിൾ പറഞ്ഞതും ആ രൂപത്തിന്റെ അലർച്ച അവിടെ മുഴങ്ങി..

" കൊന്നു വല്ല കായലിലും താക്കടാ ഈ പന്ന പുന്നാര മോനെ..."

അയാൾ അലറിയതും ആ രണ്ട് പേർ അദ്ദേഹത്തേയും കൊണ്ട് പുറത്തേക്ക് പോയി...നിറകണ്ണുകളോടെ അദ്ദേഹത്തേ നോക്കാൻ അല്ലാതെ മറ്റൊന്നിനും അവളെക്കൊണ്ട് കഴിഞ്ഞില്ല... 

" കണ്ടോടി...ഇത്രയേ ഒള്ളൂ....അതുകൊണ്ട് കൂടുതൽ കെടന്ന് ഉശിരു കാട്ടാതെ പറയടി @%#&$ മോളെ...."

റിയയുടെ കവിളിൽ ആഞ്ഞടിച്ചുകൊണ്ട് ആ രൂപം പറഞ്ഞതും ഭിത്തിയിൽ നെറ്റി ഇടിച് ചോര മുഖത്തേക്ക് ഒഴുകി ഇറങ്ങി...  

" ഇവള് നേരെ ചോദിച്ചാൽ ഒന്നും പറയില്ല..."

കൂട്ടത്തിൽ നിന്ന മാധവിനെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞതും മാധവിന്റെ ഫോൺ ബെൽ അടിച്ചു..
സ്‌ക്രീനിൽ നാനി എന്ന് എഴുതി കാണിച്ചതും, മിണ്ടല്ലേന്ന് പറഞ്ഞ് കൊറച്ചു മാറി നിന്നു...

" ഹലോ മാധവ്...ഞാനാ നാനി..."

നാനിയുടെ ശബ്ദം കേട്ടതും റിയയുടെ കണ്ണുകൾ നിറഞ്ഞു...നാനിന്ന് വിളിക്കാൻ വന്നതും ഡോക്ടർ വിൻസെന്റ് അവളുടെ വാ വന്ന് പൊത്തി പിടിച്ചു...നിറഞ്ഞു വന്ന കണ്ണുകളോടെ ഒന്ന് ഒച്ച വെക്കാൻ ശ്രമിച്ചുവെങ്കിലും സാധിക്കാനാവാതെ പിടഞ്ഞ അവളെയും വലിച്ചോണ്ട് അടുത്ത മുറിയിലേക്ക് പോയി...     

ഫോൺ വിളിച്ചു കഴിഞ്ഞതും മാധവിന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു...

" മാധവ്...അവളെ അങ്ങ് കൊന്നേക്ക്..പുന്നാര മോള് ഒന്നും പറയില്ല..."

" അങ്ങനെ കൊല്ലാൻ പറ്റുവോ ബോസ്..ഞാനൊന്ന് ശരിക്കും കണ്ടിട്ട് വരാം..."

അയാളെ നോക്കി താടി തടവിക്കൊണ്ട് തിരിഞ്ഞു നടന്ന മാധവിന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിഞ്ഞതും റിയയെ ഇട്ടിരിക്കുന്ന റൂമിന്റെ മുന്നിൽ അവൻ എത്തിചേർന്നു..സിഗരറ്റ് എടുത്ത് വലിച്ചു കൊണ്ട് പുറത്തേക്ക് പോകുന്ന ബോസിനെ നോക്കി ചിരിച്ചു കൊണ്ട് മാധവ് അകത്തേക്ക് കയറി...

  ▪▫▪▫▪▫▪▫▪▫▪

" ബോസ്,,,ഇന്നും കൂടെ കൂട്ടി അവളെ പിടിച്ചോണ്ട് വന്നിട്ട് മൂന്നു ദിവസമായി..ഞാനും വിൻസെന്റും മാറി മാറി അനുഭവിച്ചിട്ടും ആ ജീവൻ മാത്രം പോയില്ല..."

" കൊണ്ട് വാടാ അവളെ..."

ബോസ് അലറിയതും മാധവ് റൂമിലേക്ക് പോയി...ദേഹമാസകലം മുറിവുകൾ നിറഞ്ഞിടത്ത് നിന്ന് രക്തം തറയിൽ കൂടി ഇറ്റു നിലത്തേക്ക് വീണുകൊണ്ടിരിന്നു...നിലത്ത് കൂടെ വലിചിഴച്ചു കൊണ്ടുവരുന്നതിനിടയിൽ കണ്ണുനീർ മാത്രം ആ കണ്ണുകളിൽ കൂടി ഒഴുകി..അപ്പോഴും അവളുടെ കൈകൾ വയറിൽ ചുറ്റി വരിഞ്ഞിരിക്കുന്നത് കണ്ട് അയാൾ പുച്ഛിച്ചു ചിരിച്ചു...ഒന്ന് പ്രതികരിക്കാൻ പോലും പറ്റാത്ത വണ്ണം അവശ ആയിരുന്നു അവൾ...

ബോധം വരാതെ കണ്ണുകൾ അടച്ചു കിടന്ന അവളുടെ മുഖത്തേക്ക്, അയാൾ ഗ്ലാസിൽ വെച്ചിരുന്ന മദ്യം വീശിയെടുത്ത് ഒഴിച്ചപ്പോഴേക്കും ശ്വാസം വലിച്ച് പിടഞ്ഞ അവൾ സാവധാനം കണ്ണുകൾ തുറന്നു...മങ്ങൽ പോലെ എല്ലാം മുന്നിൽ തെളിയുമ്പോഴും തന്റെ നേരെ ചുറ്റികയും ഉരച്ചു കൊണ്ട് വരുന്ന കറുത്ത വസ്ത്രം ധരിച്ച ആളെ അവൾ നിറകണ്ണുകളോടെ നോക്കിയതിനു ഒപ്പം കൈകൾ വയറിലേക്ക് അമർന്നു..

" എ...എന്റെ ജീവന് പകരം ചോ..ചോദിക്കാൻ എ...എന്റെ നാനി വരുമെടാ...അവൻ വന്നിരി..."

പറഞ്ഞു തീരുന്നതിന് മുന്പേ ആ ചുറ്റിക റിയയുടെ തല ലക്ഷ്യമാക്കി മൂന്നു തവണ ഉയർന്നു പൊങ്ങി...ഒരു തരം ക്രൂരമായ ചിരിയോടെ അവളുടെ വയറ്റിലേക്ക് ചുറ്റിക ആഞ്ഞടിച്ചതും ചോര തുപ്പിക്കൊണ്ട് അവൾ പിടഞ്ഞു..നടുവിനിട്ടും വയറിനിട്ടും മാറി മാറി പ്രഹരിച്ച ശേഷം അവൾ മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം ചോരയിൽ പൊതിഞ്ഞ ആ ചുറ്റിക നിലത്തേക്ക് വലിച്ചെറിഞ്ഞു...                    

" കൊണ്ടുപോയി വല്ല നദിയിലും കെട്ടി താക്കടാ ഈ പന്ന മോളെ..."  

  ▪▫▪▫▪▫▪▫▪▫▪

*" ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന മലയാളി ഡോക്ടർ അതി ക്രൂരമായി കൊല്ലപ്പെട്ടു...പോസ്റ്റ്മോർട്ടം റിപ്പോർട് പ്രകാരം ഒന്നിലധികം പേര് ചേർന്ന് ക്രൂരമായി പീഡനത്തിന് ഇരയാക്കിയ ഡോക്ടർ മൂന്നു മാസം പ്രെഗ്നന്റ് ആയിരുന്നു...നദിയിൽ നിന്ന് കിട്ടിയ തരത്തിൽ ഉള്ള ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്...തലയിലും സ്പൈനൽ കോഡിലും  ഭാരമേറിയ വസ്തു കൊണ്ടുള്ള പ്രഹരമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്....."*

TV യിൽ ന്യൂസ്‌ കേട്ട് അവന്റെ ചോരകണ്ണുകൾ നിറയുന്നതിന് ഒപ്പം കയ്യിലെ ഞരമ്പുകൾ വലിഞ്ഞു  മുറുകുന്നത് ശ്രദ്ധിച്ച ആദി അവന്റെ തോളിലേക്ക് കൈ ചേർത്തു...

അലറിക്കൊണ്ട് എഴുന്നേറ്റ നാനി മേശയിൽ ഇരുന്ന ഫ്ലവർ വേസ് ടീവിയിലേക്ക് വലിച്ചെറിഞ്ഞു...

" നാനി...നീ ഒന്ന് കൂൾ ആകു...പ്ലീസ്..."

അതിന് മറുപടിയായി തന്റെ ചോരകണ്ണുകൾ കൊണ്ടുള്ള നോട്ടം സമ്മാനിച്ച നാനി മനസ്സിൽ കൊറച്ചു തീരുമാനങ്ങൾ എടുത്തു...

" കൊല്ലണം,,,എന്റെ പെങ്ങളെ ഇല്ലാതെയാക്കിയ എല്ലാവന്മാരെയും പട്ടിയെ കൊല്ലുന്ന പോലെ തിരഞ്ഞു പിടിച്ചു കൊല്ലണം...ആ നായിന്റെ മക്കൾ കാരണം ഒരു കുടുംബം ആണ് ഇല്ലാതെയായത്...എന്റെ പെങ്ങൾ,,,അവള്ടെ കുഞ്ഞ്...,"

നിറഞ്ഞു വന്ന കണ്ണുകളോടെ നാനി പറഞ്ഞു തീർത്തതും ചെറുപ്പം മുതലുള്ള റിയന്നയുടെയും നാനിയുടെയും വഴക്കുകളും തമാശകളും ഒക്കെ മനസ്സിൽ കൂടി മിന്നിമാഞ്ഞു....             

______________________________

പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ആദിയുടെ കണ്ണുകൾ നിറഞ്ഞു,,,ഒപ്പം ക്രിസിന്റെയും...

" ആദി...റിയന്ന കൊല്ലപ്പെടാൻ കാരണമായവരെ നാനി എങ്ങനെയാ കണ്ടു പിടിച്ചത്...?? "

" അത് ഞാൻ പറയുന്നതിനേക്കാൾ നല്ലത് കണ്ടറിയുന്നതാണ്..."

ആദി പറയുന്നത് എന്താണെന്ന് മനസിലാവാതെ ക്രിസ്‌ അവനെ സംശയത്തോടെ നോക്കി...   

" ഇനി പറ ക്രിസ്‌...അവൻ ചെയ്യുന്നത് തെറ്റാണോ...??? "

" ആദി,,ഞാൻ നിയമത്തിന്റെ കാവൽക്കാരി ആണ്...അവന്റെ ഭാഗത്തു നിന്ന് ആലോചിക്കുമ്പോൾ അവൻ ചെയ്യുന്നത് ശരിയാണ്..പക്ഷെ നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ല...റിയന്ന മരിക്കാൻ കാരണം ആയവരെ നിയമത്തിന് മുന്നിൽ കൊണ്ടോയി നിർത്തി അർഹമായ ശിക്ഷ കൊടുക്കുക ആണ് വേണ്ടത്..."

"എന്നിട്ടെന്താ,,,സർക്കാർ ചിലവിൽ സുഗിച്ചു കഴിയാനോ..?? നിയമത്തിന്റെ മുന്നിൽ കൊണ്ടോയി എത്തിചാലും സ്വാധീനത്താൽ അവര് രക്ഷപെടും...നാനി ആണ് ശരി...അവൻ തീരുമാനിച്ചതു നടക്കും..
റിയയുടെ മരണത്തിനു കാരണമായ ഒറ്റ ഒരുത്തനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല...ഒന്നിനെയും വിടാതെ കൊല്ലും..."

"  അതിന് മുൻപ് എനിക്ക് മറ്റൊരു കാര്യം അറിയണം..."

എന്ത് എന്ന അർത്ഥത്തിൽ ആദി ക്രിസിനെ നോക്കി...

" നാനി ജീവനോടെ ഉണ്ടെന്ന് എനിക്ക് ഇപ്പൊ ഉറപ്പായി...പക്ഷേ എങ്ങനെ..?? അന്ന് അവനെ ഞാൻ കൊന്നതാണ്..എന്റെ ഈ കൈ കൊണ്ട് തന്നെ..എന്റെ കണ്മുന്നിൽ വെച്ചാണ് അവനെ അടക്കിയതും...മരിച്ചിടത്ത് നിന്ന് തിരിച്ചു വരാൻ അവൻ എന്താ ഈശോമിശിഹായോ...?? അതോ വല്ല അത്ഭുത സിദ്ധിയും ഉണ്ടോ..?? "

ഒരുതരം പുച്ഛത്തോടെ ക്രിസ്‌ ചോദിച്ചതും ആദി പുഞ്ചിരിച്ചു...

" നിന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയാണ് ഇനി നിന്നെ കാത്തിരിക്കുന്നതു...എന്റെ കൂടെ വാ...പക്ഷേ അവിടെ എത്തുന്നത് വരെയും എന്നോട് ഒന്നും ചോദിക്കരുത്..."

ശരിയെന്ന അർത്ഥത്തിൽ അവൾ മൂളിക്കൊണ്ട് അവന്റെ പിന്നാലെ കാറിലേക്ക് കേറി...

___________________________

( ഇതേ സമയം....)

ഇരുട്ട് തളം കെട്ടി നിന്ന മുറിക്കു അകത്തു പതിയെ പ്രകാശം പരന്നു..ചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധം നാഡീഞരമ്പുകളിലേക്ക് തുളച്ചു കയറിയതും കയ്യിൽ ഒരു സിറിഞ്ചുമായി അയാൾ അവന്റെ അരുകിലേക്ക് എത്തി...

" മോളെ,,,നേരിയ തോതിൽ സെടെഷൻ കൊടുത്തേക്ക്..."

കട്ടിലിൽ കിടക്കുന്ന അവനെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞതും ആ പെൺകുട്ടി കയ്യിൽ ഒരു സിറിഞ്ചുമായി അവന്റെ അരുകിലേക്ക്  എത്തിയിരുന്നു...അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സെടെഷൻ കുത്തി വെച്ച് അവൾ അരുകിലേക്ക് മാറി നിന്നു...

" നാനി,,,,ഇത് ഒരു പരീക്ഷണം ആണ്...ഇന്നുവരെ ശാസ്ത്ര ലോകം എത്തിപ്പെടാത്ത വഴികളിൽ കൂടിയാണ് നമ്മുടെ യാത്ര...നിന്റെ ജീവൻ തിരിച്ചു കൊണ്ടുവരാൻ എനിക്ക് സാധിച്ചുവെങ്കിലും അത് താൽക്കാലികം മാത്രമാണ്...ഇന്ന് നിന്റെ ശരീരത്തിൽ കുത്തി വെക്കുന്ന ഈ മരുന്ന് എത്രത്തോളം എഫക്ടീവ് ആകുമെന്ന് എനിക്കറിയില്ല...ഒരുപക്ഷെ നിന്റെ ബോഡി ഇതുമായി നല്ല രീതിയിൽ ഒത്തുപോകും...അല്ലെങ്കിൽ നിന്റെ ബോഡിയുമായി റിയാക്ട് ചെയ്ത് നിന്റെ ജീവന് വരെ ആപത്തു ആകും.."

" മരിച്ചിടത്ത് നിന്ന് തിരിച്ചു വന്നവനാണ് ഞാൻ...എന്നെ ശക്തനാക്കുന്നവനിൽ കൂടിയാണ് എന്റെ പ്രയാണം...എന്റെ വിധി എന്റെ കൈകളിൽ ആണ്...ഞാൻ എപ്പോൾ  മരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്...അതുപോലെ എന്റെ ശത്രുക്കൾ എപ്പോൾ മരിക്കണമെന്ന് തീരുമാനിക്കേണ്ടതും ഞാൻ തന്നെ..."

ആത്മവിശ്വാസം കലർന്ന ചിരിയോടെ നാനി പറഞ്ഞു നിർത്തിയതും അയാൾ തന്റെ കയ്യിലിരുന്ന 3 സിറിഞ്ചുകളിൽ നീല ലിക്വിട് നിറഞ്ഞ ഒരു സിറിഞ്ചുഉം മഞ്ഞ ലിക്വിട് നിറഞ്ഞ ഒരു സിറിഞ്ചുഉം                  
കയ്യിലെടുത്തു...

കമ്പ്യൂട്ടറിലെ നീല സ്ക്രീനിലേക്ക് നോക്കിക്കൊണ്ട്, അവന്റെ ഹൃദയത്തിലേക്ക് ശ്വാസം എടുക്കുമ്പോൾ മാത്രം സിറിഞ്ചിലെ ലിക്വിട് കുത്താൻ വേണ്ടി ജാഗ്രതയോടെ നോക്കി നിന്നു...

ആദ്യം ഹൃദയം വികസിച്ചത് കണ്ടതും നീലകളർ ലിക്വിട് ഒരു തുള്ളി ഇൻജെക്ട് ചെയ്തു...ഹൃദയം വികസിക്കുന്നതിന് അനുസരിച്ചു നീലയും മഞ്ഞയും കളറുള്ള ലിക്വിട്സ് അവന്റെ ശരീരത്തിലേക്ക് ഇൻജെക്ട് ചെയ്തു...ഏകദേശം അര മണിക്കൂറിനുള്ളിൽ ഈ രണ്ട് ദ്രാവകങ്ങളും ഹൃദയത്തിലേക്ക് ഇൻജെക്ട് ചെയ്തതിന് ശേഷം അത്യാവശ്യം വലിയ ഒരു സിറിഞ്ചിൽ നിറച്ചു വെച്ചിരിക്കുന്ന ചുമന്ന കളർ ദ്രാവകം കയ്യിലെടുത്ത് ആ പെൺകുട്ടിയുടെ സഹായത്തോടെ അവനെ തിരിച്ചു കിടത്തി...

ആ ചുമന്ന കളർ  ദ്രാവകം ഓരോ തുള്ളി വീതം അവന്റെ സ്പൈനൽ കോർഡിലേക്ക് ഇൻജെക്ട് ചെയ്തതും അല്പ നിമിഷങ്ങൾക്ക് ഉള്ളിൽ അവന്റെ ശരീരം വിറയ്ക്കുവാൻ തുടങ്ങി...കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് റെഡ് സിഗ്നൽ വന്നതും ആ പെൺകുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്നു...

" പപ്പാ,,,ഇതെന്താ ഇങ്ങനെ...??? നാനിക്ക് വല്ലതും സംഭവിക്കുമോ...?? "

" അറിയില്ല മോളെ,,,,ഞാൻ ഇതുവരെ ചെയ്ത് നോക്കാത്ത ഒന്നാണ് ഇത്...എത്രത്തോളം എഫക്ട് ആകുമെന്ന് എനിക്കറിയില്ല...നീ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യൂ....നമുക്ക് നോക്കാം..."

പതിയെ കുരിശ് വരച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു നിർത്തിയതും ക്രൂശിൽ കിടക്കുന്ന ഈശോയുടെ രൂപത്തിലേക്ക് നോക്കിക്കൊണ്ട് അവൾ പ്രാർത്ഥിച്ചതും അല്പ നേരത്തിന് ഉള്ളിൽ കമ്പ്യൂട്ടർ സ്ക്രീൻ പഴയതു പോലെ ആയതോടൊപ്പം നാനിയുടെ ശരീരവും ശാന്തമായി...  

______________________________

നീണ്ട രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ആദിയുടെ കാർ ഹൈറെഞ്ചിലേക്ക് കടന്നതോടൊപ്പം ക്രിസിനു ശ്വാസം മുട്ടി തുടങ്ങിയിരുന്നു..

തന്റെ സംശയങ്ങൾ പിടി മുറുക്കിയെങ്കിലും ഒന്നും ചോദിക്കാൻ സാധിക്കാത്ത അവസ്ഥ...രണ്ട് പ്രാവിശ്യം ചോദിച്ചപ്പോഴും ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി...പിന്നെ ഒന്നും ചോദിക്കാനും പോയില്ല...സൺ‌ ഗ്ലാസ് ആയതിനാൽ പുറത്തെ കാഴ്ചകൾ കാണാൻ സാധിക്കുന്നില്ല... മുന്നിലെ മഞ്ഞു കാരണം കാറിന്റെ കൊറച്ചു മുന്നിൽ മാത്രമുള്ളതു മാത്രമേ കാണത്തൊള്ളൂ...

വീണ്ടും അര മണിക്കൂർ യാത്ര ചെയ്ത ശേഷം കാർ ഒരു വീടിന്റെ മുന്നിൽ  എത്തി...ഹോൺ അടിച്ചതും വാതിൽ തനിയെ തുറക്കുന്നതു കണ്ട് ക്രിസ്‌ അവനെ നോക്കി...ആ വീട്ടിൽ ആൾതാമസം ഇല്ലന്ന് തോന്നിക്കത്തക്കവിധം ഒരു ലൈറ്റ് പോലും ഇല്ലായിരുന്നു...മുഴുവൻ അന്ധകാരം....കാറിൽ  നിന്ന് ആദി ഇറങ്ങി വീടിന്റെ പുറകിലേക്ക് നടന്നതും ക്രിസും ഇറങ്ങി ഡോർ അടച്ചു നടക്കാൻ ആഞ്ഞതും കാറിന്റെ ഉള്ളിൽ നിന്നും വെളിച്ചം കണ്ട് തന്റെ ഫോൺ അതിനകത്തു ആണെന്ന് ഓർത്തു തിരിച്ചു അതെടുക്കാൻ തുനിഞ്ഞതും പെട്ടന്ന് ലൈറ്റ് മിന്നിത്തെളിഞ്ഞ് കാർ ലോക്ക് ആയി..

" അതേ,,,,എന്റെ ഫോൺ അകത്തു ആണ്...ലോക്ക് ഒന്ന് തുറക്ക്...എനിക്ക് അതെടുക്കണം..."

അതിന് യാതൊരു മറുപടിയും കിട്ടിയില്ല...പൂർണ്ണ നിശബ്ദമായിരുന്നു അവിടം.. ആദി പോയ വഴിയിൽ ഒരു സീറോ ബൾബിന്റെ പ്രകാശം കണ്ടതും ക്രിസ്‌ ധൈര്യം സംഭരിച്ചുകൊണ്ട് അവിടേക്ക് നടന്നു...അകത്തേക്ക് നടക്കും തോറും ചുടുചോരയുടെ ഗന്ധം അവൾക്ക് അരോചകമായി തോന്നി...തന്റെ മനസ്സ് പതറിപ്പോകില്ലന്ന് ഉറച്ചു ഓരോ ചുവടും എടുത്തു വെച്ചു...

സീറോ ബൾബിന്റെ മങ്ങിയ പ്രകാശത്തിൽ അകത്തേക്ക് കയറി ചുറ്റുപാടും നോക്കുന്നതിനിടയിൽ തിളങ്ങുന്ന കണ്ണുകളോടെ ഒരു  കരിമ്പുച്ച അവളുടെ സൈഡിലൂടെ ചാടി ഓടി പോയി...

" മാതാവേ....."

നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു തിരിഞ്ഞതും പുറകിൽ നിൽക്കുന്ന കാഴ്ച കണ്ട് അലറിക്കൊണ്ട് അവൾ  ഭിത്തിയിലേക്ക് ചാഞ്ഞു നിന്നു...  
              
                       
തുടരും....

_______________________________

DESPERADO ☠

(Thriller Mystery Story )

Part 10


_LAST PART_


✍🏻 Twinkle AS

_________________________________

നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു തിരിഞ്ഞതും പുറകിൽ നിൽക്കുന്ന കാഴ്ച കണ്ട് അലറിക്കൊണ്ട് അവൾ  ഭിത്തിയിലേക്ക് ചാഞ്ഞു നിന്നു...  
  
ഗ്ലാസ്‌ കൊണ്ടുള്ള ഒരു വലിയ ട്യൂബിൽ ഒരു സ്ത്രീയെ കൈ രണ്ടും ബന്ധിച്ചു കിടത്തിയിരിക്കുന്നു...അവരുടെ ശരീരത്തിൽ കുറച്ച് വയറുകൾ ഒക്കെ ഘടിപ്പിചിരിക്കുന്നു...അവരുടെ ബോഡി മുഴുവൻ ഓരോ മിനിറ്റ് ഇടവേളയിൽ നീല ലൈറ്റ് വെച്ച് സ്‌ക്യാൻ ചെയ്തോണ്ട് ഇരിക്കുന്നു...നെഞ്ചിടിപ്പു വർധിക്കുന്ന പോലെ തോന്നിയ ക്രിസ്‌ പതിയെ അതിന്റെ അടുത്തേക്ക് നടന്നതും പെട്ടെന്ന് തോളിൽ ഒരു കരസ്പർഷം ഏറ്റു ഞെട്ടിത്തിരിഞ്ഞു നോക്കി...പിന്നിൽ അവളെ നോക്കി പുഞ്ചിരിക്കുന്ന ആദിയെ കണ്ടതും ആശ്വാസം വീണ്ടെടുത്ത ക്രിസ്‌ അവനോടു അതിനെപ്പറ്റി ചോദിച്ചു...

" ഇതോ,,,,ഞാൻ തന്നോട് പറഞ്ഞില്ലേ..റിയയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ഒരു സ്ത്രീയെക്കുറിച്ച്...അത് ഇവർ ആണ്...ഹൈദരബാദിലെ കിങ് ആയ റാവുത്തർ റെഡി എന്ന ഞങ്ങളുടെ ശത്രുവിന്റെ വലം കൈ ആയ ക്യാതറീൻ ആണ് ഇവൾ..."

" ഇവളെ ഇങ്ങനെ കിടത്തിയിരിക്കുന്നതു എന്തിനാണെന്ന് മനസിലായില്ല..."

" ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് റെഡിയെ പറ്റിയും അവന്റെ സാംബ്രാജ്യത്തെ പറ്റിയും ഏക അറിവുള്ളതു ഇവൾക്ക് മാത്രമാണ്...ഇവള്ടെ നാവിൽ നിന്ന് ചത്താലും അത് കേൾക്കില്ലന്ന് ഉറപ്പായത് കൊണ്ട് അവള്ടെ ബ്രെയിൻ എംബാം ചെയ്യുവാണ്...അതുവഴി റെഡിയുടെ അടിവേര് പിഴുതെറിയുക എന്നതാണ് ലക്ഷ്യം..."

"  എംബാം....???? മനസിലായില്ല...?? "

" അതായത് എംബാം ചെയ്യുന്ന ആളെ യന്ത്രത്തിലേക്ക് കിടത്തുകയും നെറ്റ്കമിന്റെ എംബാമിങ് രാസവസ്തുക്കൾ കുത്തി വെയ്ക്കുകയും ചെയ്യുന്നു...ഈ പ്രോസസ്സ് നടക്കുന്നതിലൂടെ ഒരാളുടെ ഓർമകളും ചിന്തകളും ബുദ്ധിയും ഉൾപ്പെടെ കമ്പ്യൂട്ടറിലേക്ക് സ്റ്റോർ ചെയ്യുന്നു...പക്ഷേ ബ്രയിനിൽ എംബാം ചെയ്യുന്ന ഒരാള്ടെ വിധി മരണം മാത്രമാണ്..."

അതിലേക്ക് തന്നെ നോക്കി നിൽക്കുന്ന ക്രിസിനോടായി ആദി പറഞ്ഞു തുടങ്ങി...

" ക്യാതറീനെ കാണുക എന്നതല്ല ക്രിസ്‌ ഇവിടെ വന്നതിന്റെ ഉദ്ദേശം...തന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുക എന്നതാണ്...തന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആ മുറിയിൽ ഉണ്ട്..."

അടച്ചിട്ട ഒരു മുറിയിലേക്ക് ചൂണ്ടി ആദി പറഞ്ഞു തീർന്നതും ക്രിസ്‌ അവിടേക്ക് നടന്നു..മുറിയിലെ സോഫയിൽ ഇരിക്കുന്ന വ്യക്തികളെ കണ്ടതും ക്രിസിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി....

" മോ...മോളെ..."

വിക്കലോടെ അയാൾ വിളിച്ചതും തന്റെ കൈപ്പത്തി അയാളുടെ മുഖത്തേക്ക് നിർത്ത് എന്ന രീതിയിൽ ചൂണ്ടി....അയാളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു...

" ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കിയിരുന്നു...ഒരു  ചോദ്യം,,,എന്തിന് വേണ്ടിയായിരുന്നു  ഇത്രയും നാളും ഒരു അജ്ഞാതവാസം...??? "

അടുത്ത് നിൽക്കുന്ന സാറയെ ശ്രദ്ധിക്കാതെ തന്റെ പപ്പ ഡോക്ടർ മൈക്കിളിന്റെ മുഖത്തേക്ക് നോക്കി ക്രിസ്‌ ചോദിച്ചു...

" പറയാം മോളെ...എല്ലാം ഞാൻ പറയാം....അതൊക്കെ പറയുന്നതിന് മുൻപ് മോള് അറിയാൻ ബാക്കി വെച്ച,,ഇവിടേക്ക് വരാൻ കാരണമായ കാര്യങ്ങൾ കൂടി അറിയണം..."

ക്രിസിന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു...അദ്ദേഹം പറയുന്നത് എന്താണെന്ന അർത്ഥത്തിൽ ക്രിസ്‌ തന്റെ കാതുകൾ കൂർപ്പിച്ചു....       

" അടിച്ചവശനാക്കി മരിച്ചുവെന്ന് ഓർത്തു നദിയിലേക്ക് ഉപേക്ഷിച്ച, ഞാൻ കൊറച്ചു ഗ്രാമവാസികളുടെ അടുത്ത് ആണ് എത്തിപ്പെട്ടതു...അവരുടെ സംരക്ഷണത്തിൽ കിടന്ന ഞാൻ 3 ആഴ്ച കൊണ്ട് കണ്ണ് തുറന്നു...അവരുടെ പരിശ്രമം കൊണ്ട് എന്റെ ശരീരം നല്ല രീതിയിൽ റിആക്ട് ചെയ്തു തുടങ്ങി...ഓർമ തിരിച്ചു കിട്ടിയ ഞാൻ ആദ്യം അന്വേഷിച്ചതു റിയ മോളെ ആയിരുന്നു..അന്നത്തെ കാര്യങ്ങൾ ഓർമയിലേക്ക് വന്നപ്പോൾ മുതൽ എങ്ങനെ എങ്കിലും റിയ മോൾടെ അനിയനെ വിവരങ്ങൾ അറിയിക്കണം എന്ന് ഉറപ്പിച്ചിരുന്നു...അങ്ങനെ വേഷം മാറി പുറത്ത് ഇറങ്ങാൻ തുടങ്ങി...നാട്ടിലെ കാര്യങ്ങൾ അന്വേഷിച്ചപ്പോ ആണ് ഞാൻ മരിച്ചുവെന്ന് വിശ്വസിച് വേറെ ആരുടെയോ ബോഡി അടക്കിയെന്നും...കൂടുതൽ അന്വേഷിച്ചപ്പോ ആണ് അഴുകിയ നിലയിൽ വികൃതമായ രീതിയിൽ ആയിരുന്നു ബോഡി എന്ന്...മരിച്ച ആളുടെ ബോഡി സ്ട്രക്ച്ചർ എന്റെ ബോഡി സ്ട്രക്ച്ചർ പോലെ ആയിരുന്നതിനാൽ ആരും കൂടുതൽ അന്വേഷണത്തിന് പോയില്ല....

അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം എല്ലാം മറന്ന് നദിക്കരയിൽ ചൂണ്ട ഇട്ടോണ്ട് ഇരുന്നപ്പോ ആണ് ചൂണ്ടയിൽ എന്തോ കൊളുത്തിയത്...കഷ്ടപ്പെട്ട് വലിച്ചെടുത്തു നോക്കിയപ്പോ ഒരു യുവാവ് ആയിരുന്നു...തിരിച്ചു കിടത്തി നോക്കിയപ്പോ ആണ് റിയയുടെ അനിയൻ ആണെന്ന് മനസിലായത്..അവന്റെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കേണ്ടത് എന്റെ ആവിശ്യം ആണെന്ന് തോന്നി...പിന്നീട് അങ്ങോട്ട്‌ അവനെ സംരക്ഷിച്ചതു ഞാൻ ആയിരുന്നു...അവനു ബോധം വന്ന് ഓക്കേ ആയപ്പോ എല്ലാ സത്യങ്ങളും അവനോട് ഞാൻ തുറന്നു പറഞ്ഞു...അപ്പൊ തന്നെ അവരെ തീർക്കാൻ എടുത്തു ചാടിയ നാനിയെ തടഞ്ഞതു ഞാൻ ആയിരുന്നു...അവർക്ക് എതിരെ ഒള്ള പ്ലാൻ തയാറാക്കുക ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം...ബുദ്ധിപരമായി ഓരോ ചുവടുകളും വെച്ചു...അതിനിടയിൽ ആണ് നാനി മരിച്ചുവെന്ന് വിചാരിച്ച് അവന്റെ കൊലപാതകം ആത്മഹത്യ ആണെന്ന് അവിടുത്തെ SI മാധവ് FIR എഴുതി ക്ലോസ് ചെയ്തത്..."

" മരിച്ചവരുടെ ബോഡിയിൽ നിന്ന് കണ്ടേത്തിയ DNA പപ്പയുടെയും സാറയുടെയും ആയിരുന്നല്ലോ...അപ്പൊ കൊലപാതകം നടത്തിയ സമയത്തു നിങ്ങളും അവന്റെ കൂടെ ഉണ്ടായിരുന്നോ..."

അതിന്റെ മറുപടി പറയാൻ തുടങ്ങിയത് സാറ ആയിരുന്നു...

" ഇല്ല ചേച്ചി,,,ആ കൊലപാതകം നടത്തിയത് അവൻ തന്നെ ആയിരുന്നു...ഞങ്ങൾ കൂടെ ഇല്ലായിരുന്നു...."

" പിന്നെങ്ങനെ നിങ്ങളുടെ DNA...?? "

" അത്,,,,DNA മേക്കർ...ഒരു മനുഷ്യന്റെ മുടി, രക്തം, കഫം, അതുമല്ലങ്കിൽ ശരീര ചർമത്തിന്റെ ഏതെങ്കിലും ഒരു ഭാഗം, എന്തുമായിക്കോട്ടെ...

അതിൽ നിന്നും ആ മനുഷ്യൻ എങ്ങനെ ആണെന്നും,,അയാൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ എന്തൊക്കെ ആണെന്നും,,അയാളുടെ സവിശേഷത എന്തൊക്കെ ആണെന്നും,,,ശാസ്ത്രപരമായി എത്ര വർഷം അയാൾ ജീവിക്കുമെന്നും,,അയാളുടെ രൂപം എന്താണെന്നും,,,അയാളുടെ ഫിംഗർ പ്രിന്റ് എന്താണെന്നും ഉൾപ്പടെ ഒരു മനുഷ്യന്റെ ശരീരഘടനയും മൊത്തം ജീവിത കാലയളവ് പോലും കണ്ടെത്താൻ കഴിയും..."  

" അപ്പൊ ആ ഫിംഗർ പ്രിന്റ്സ് ക്രീയെറ്റ് ചെയ്തതാണോ...?? "

" അതെ,,,ഏതായാലും കൊലപാതകം ചെയ്യാൻ ആയിരുന്നു നാനിയുടെ തീരുമാനം..അപ്പൊ ഒരിക്കലും പോലീസ് പിടിക്കാതെയിരിക്കാനായി മറ്റു പലരുടെയും ഫിംഗർ പ്രിന്റുകൾ DNA മേക്കറിലുടെ ക്രിയെറ്റ് ചെയ്തിട്ട്, അതുപയോഗിച്ചു കൊലപാതകം ചെയ്താൽ പോലീസ് കണ്ടെത്തുന്നതു നേരത്തെ മരിച്ചു പോയിയെന്നു വിശ്വസിക്കുന്ന പപ്പയുടെ ഫിംഗർ പ്രിന്റ് ആയിരിക്കും...അപ്പൊ ആ മരണത്തിൽ എന്തേലും ദുരൂഹത ഉണ്ടെന്നു കേസ് അന്വേഷിക്കുന്ന പോലിസുകാർ തന്നെ വിചാരിക്കും...പിന്നെ മൂന്നാമത്തെ കൊലപാതകത്തിൽ എന്റെ ഫിംഗർ പ്രിന്റ് വന്നതിന്റെ കാരണം ചേച്ചിയെ ഒന്ന് കൊഴപ്പിക്കാൻ വേണ്ടി ആയിരുന്നു...."      

" വൗ...ഗ്രേറ്റ്‌ ഐഡിയ....അതൊക്കെ പോട്ടെ,,,മരണപ്പെട്ട നാനി തിരിച്ചു വന്നത് എങ്ങനെയാ...??? "

"  അമരത്വത്തിന്റെ രഹസ്യം തേടി ശാസ്ത്ര ലോകം ഒരുപാട് പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഇരിക്കുന്ന സമയം ആയിരുന്നു പപ്പയുടെ മനസ്സിലും ഈ കാര്യം തെളിഞ്ഞു വന്നത്...പക്ഷേ അതിനുള്ള കോൺഫിഡൻസ് കൊടുത്തതു ഞാൻ ആയിരുന്നു..പക്ഷേ അത് വെറും പരീക്ഷണം ആയിരുന്നു...അവസാനം വേണ്ടന്ന് തീരുമാനിച്ചു എങ്കിലും നാനിയുടെ നിർബന്ധത്തിന് വഴങ്ങി ഈ പരീക്ഷണം ചെയ്യാമെന്ന് ഉറപ്പിച്ചു..

അതിന്റെ ബാക്കി ആയാണ് നാനി അന്ന് നമ്മുടെ വീട്ടിൽ വന്നത്...ഞങ്ങളുടെ പ്ലാൻ പ്രകാരം ആണ് ചേച്ചിയെ കൊല്ലാൻ പോകുവാന്നൊക്കെ പറഞ്ഞത്...ചേച്ചി അവനെ ഷൂട്ട്‌ ചെയ്തിട്ടും എതിർക്കാതിരുന്നത് അത് കൊണ്ടാണ്....മരിച്ച നാനിയെ അടക്കം ചെയ്യുന്നതിന് മുൻപ് ചേച്ചി പോയി...അന്ന് രാത്രി സ്മശാനത്തിൽ ചെന്ന് നാനിയുടെ ബോഡി ഞങ്ങൾ എടുത്തു...

ഇതുവരെ ആരും ചെയ്യാത്ത പരീക്ഷണം ആയിരുന്നു അത്...ഇതിനായി ഞങ്ങൾ ഉപയോഗിച്ചതു ട്യൂറി ടോപ്സിസ് ധൂമി എന്ന ടൈപ്പ് ജെല്ലി ഫിഷിനെ ആയിരുന്നു...മനുഷ്യൻ അമരത്വത്തിന്റെ രഹസ്യം തേടി നടക്കുമ്പോ ഈ ജെല്ലി മൽസ്യം അമരത്വം തേടി കഴിഞ്ഞിരുന്നു...രോഗം വന്നോ മറ്റ്  ആക്രമണങ്ങളിൽ പെട്ടോ മരിക്കാറായ ഈ ജെല്ലി ഫിഷിന് തന്റെ കോശങ്ങൾ പൊഴിച്ചു ജീവൻ തിരിച്ചു പിടിക്കാൻ സാധിക്കും...

അതിനായി ജെല്ലിയുടെ ഈ കഴിവിന് കാരണമായ ജീൻ കണ്ടെത്തി...ജെല്ലിയുടെ DNA നാനിയുടെ DNA യുമായി ചേർത്ത് വെച്ചു...അത്ഭുതം എന്ന് പറയട്ടെ,,,അവന്റെ ബോഡിയുമായി ജെല്ലിയുടെ DNA നല്ല രീതിയിൽ റിആക്റ്റ് ചെയ്തു...അത് കഴിഞ്ഞു 12 മണിക്കൂറിന് ശേഷം നാനി കണ്ണ് തുറന്നു...പക്ഷേ അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി...അവൻ നന്നായി വിറയ്ക്കുവാനും തുടങ്ങി...അൽപ നിമിഷങ്ങൾക്ക് ശേഷം അവന്റെ ബോഡിയിൽ നിന്നും മഞ്ഞയും പച്ചയും നിറം കലർന്ന ഒരു ഫ്ലൂയിഡ് പുറത്തേക്ക് വരാൻ തുടങ്ങി...

ജെല്ലി ഫിഷിന്റെ ടെന്റെക്കിൾസിൽ കാണുന്ന പോയ്സൺ ആണ് ഇതെന്ന് പപ്പ പറഞ്ഞിരുന്നു...അതിൽ ടച്ച്‌ ചെയ്താൽ അല്ലെങ്കിൽ ഈ വിഷം ഉള്ളിൽ ചെന്നാൽ മനുഷ്യന്റെ ഹൃദയം നിലച്ചു മരിച്ചു പോകും....പക്ഷേ ഇവരെ ഒക്കെ കൊല്ലാൻ നാനി ഉപയോഗിച്ച പോയ്സൺ ഈ ജെല്ലി ഫിഷിന്റെ അല്ലായിരുന്നു...ഡോക്ടർസിന് പോലും കണ്ടുപിടിക്കാൻ പറ്റിയിട്ടില്ലാത്ത ബോക്സ്‌ ജെല്ലി ഫിഷിന്റെ പോയ്സൺ ആയിരുന്നു...പിന്നെ അന്ന് ക്ലബ്ബിൽ MLA കൊല്ലപ്പെട്ട ദിവസം ഞാൻ അച്ഛന് മെസ്സേജ് അയച്ചിരുന്നു...ചേച്ചിക്ക് എന്നോട് സംശയം തോന്നിട്ടുണ്ടെന്ന് നാനി പറഞ്ഞിരുന്നു,..."

ഒരു കഥ കേട്ടിരിക്കുന്നതു പോലെ ക്രിസ്‌ എല്ലാം കേട്ടിരുന്നു...

" ഇതൊക്കെ എന്നെ അറിയിക്കാതെ ഇരുന്നതിന് കാരണം...?? "  

" കാരണം,,നാനി പറഞ്ഞിട്ട് ആയിരുന്നു..."

" എന്നിട്ട് എവിടെ നിങ്ങളുടെ ഹീറോ...നിങ്ങളുടെ നാനി....?? "

___________________________________

" ഒന്നല്ല,,,രണ്ടല്ല,,,വെറും അര മണിക്കൂർ കൊണ്ട് നിന്നെ ഞാൻ എന്റെ മുന്നിൽ എത്തിച്ചു...ഇനി നിനക്ക് രക്ഷ ഇല്ല മിസ്റ്റർ റാവുത്തർ റെഡി..."

" മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷി അല്ലെ നീ...പക്ഷേ അതെന്തിനാന്ന് അറിയോ...എന്റെ,,,എന്റെ കൈ കൊണ്ട് നീ കൊല്ലപ്പെടാൻ ആണ്..."

റെഡി പറയുന്നത് കേട്ടതും കയ്യിലിരുന്ന    സ്മൈലി ബോൾ ഞെരുക്കി ഭിത്തിയിലേക്ക് എറിഞ്ഞ നാനി റെഡിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി...അവന്റെ തീ പാറുന്ന നോട്ടം സഹിക്കാൻ പറ്റാതെ അയാൾ കണ്ണേടുത്തു...

" നിന്റെ അന്ത്യം ഇന്ന് ഇവിടെ ആണ്...ഞാൻ നിന്റെ കാലൻ ആണ്...കൊല്ലുടാ നായെ നിന്നെ...എന്റെ പെങ്ങൾ അറിഞ്ഞ വേദന മുഴുവൻ നിന്നെ അറിയിച്ചിരിക്കും..."

" വാടാ @$%# മോനെ......"

അലറിക്കൊണ്ട് അടുത്ത റെഡി നാനിയെ ലക്ഷ്യമാക്കി ഓടി അടുത്തു..ഓടി അടുത്ത റെഡിയുടെ ഇടത് നെഞ്ചിൽ ചവിട്ടി മൂക്കിലേക്ക് ആഞ്ഞടിച്ച നാനി ഭിത്തിയിൽ ചവിട്ടി നിലത്ത് നിന്നു....മൂക്ക് തുടച്ചു കൊണ്ട് കഴുത്തിലെ ഞൊട്ട പൊട്ടിച്ച റെഡി ഓടി വന്ന നാനിയുടെ താടിയെല്ലു നോക്കി അടിച്ചതും ദേഷ്യം കൊണ്ട് കത്തിക്കാളിയ നാനി പിന്നെ അങ്ങോട്ട്‌ ചെകുത്താൻ ആയി മാറുകയായിരുന്നു....   

അടുത്ത് കണ്ട വലിയ ഇരുമ്പ് കമ്പി കൊണ്ട് അവന്റെ തലയ്ക്കു അടിച്ച നാനി റെഡിയുടെ കൈ പുറകിലേക്ക് തിരിച്ചു ഒടിച്ചു...അവന്റെ കാലിലെക്ക് ആ ഇരുമ്പ് കമ്പി കൊണ്ട് മാറി മാറി അടിച്ച ശേഷം ഇരുമ്പ് കമ്പി വലിച്ചെറിഞ്ഞതും പതിയെ റെഡിയുടെ ബോധം മങ്ങാനും തുടങ്ങി... 

▪▫▪▫▪▫▪▫▪▫▪

മുഖത്തേക്ക് വന്ന് വീണ വെള്ളത്തിന്റെ അംശം വായിലേക്ക് പടർന്നതും റെഡി കണ്ണുകൾ തുറന്നു...കൈകളും കാലുകളും ബന്ധിച്ച രീതിയിൽ കെട്ടി ഇട്ടിരിക്കുന്ന അവൻ എഴുന്നേക്കാൻ ശ്രമിക്കുമ്പോഴും ജലാംഷം ദേഹത്തു നിറഞ്ഞു നിന്നിരുന്നു....

" കെടക്കട നായിന്റെ മോനെ അവിടെ..."

അലറിക്കൊണ്ട് അവന്റെ കരണത്ത് ആഞ്ഞടിച്ച നാനി അവന്റെ അടുത്തേക്ക് ആയി ഇരുന്നു...

" നോക്കണ്ടടാ...സ്പിരിറ്റ്‌...നല്ല അസ്സൽ സ്പിരിറ്റ്‌ ആണ് നിന്റെ ദേഹത്തു കൂടെ ഒഴിച്ചിരിക്കുന്നത്...."

ഞെട്ടിക്കൊണ്ട് ചുറ്റുപാടും നോക്കിയ റെഡി അപ്പോഴാണ് തന്റെ ദേഹത്തു കൊറേ വയറുകൾ കണക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചത്...

" ഈ വയറുകൾ നിനക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആണ്...ഇതിലൂടെ വരുന്ന കറന്റ് നിന്റെ സർവ നാഡീഞരമ്പുകളെയും തളർത്തും...
ആഹ് പിന്നെ...ഒരു ഗുഡ് ന്യൂസ്‌,,,നീ ഇത്രയും നാള് കൊണ്ട് കെട്ടി പൊക്കിയ നിന്റെ സാംബ്രാജ്യം എല്ലാം ഇന്ന് കൊണ്ട് അവസാനിക്കുവാൻ പോകുവാണ്....നിന്റെ വിശ്വസ്ത ക്യാതറീൻ എല്ലാം പറഞ്ഞു...ഓഹ് സോറി,,,പറയിപ്പിച്ചു...."  

ക്രൂരമായി ചിരിച്ചു കൊണ്ട് നാനി പറഞ്ഞു...

" ഇനി അധിക നേരം നീ ജീവനോടെ ഉണ്ടാവാൻ പാടില്ല...കൊന്നു തള്ളും ഞാൻ...അതും വളരെ ക്രൂരമായി...വേദന എന്താണെന്ന് അറിയിച്..."

ഒന്ന് ചിരിച്ചു കൊണ്ട് അടുത്തിരുന്ന മേശയ്ക്ക് അടുത്തേക്ക് പോയ നാനി ഒരു ചില്ല് കുപ്പി എടുത്തിട്ടു വന്നു...ഒപ്പം കയ്യിൽ ഗ്ലൗസും ഇട്ടത് കണ്ട് റെഡി പേടിയോടെ അവനെ നോക്കി...

" ഇതെന്താന്ന് മനസിലായോ..???  
സൾഫ്യൂരിക് ആസിഡ്...ഏറ്റവും വീര്യം കൂടിയ ആസിഡ്...ദേഹത്തു എങ്ങാനും വീണാൽ എല്ല് പോലും ചാരം ആകും...
അത് മാത്രം പോരാ...എല്ലാ വേദനയും നീ അറിയണം...അതിൽ ഏത് വേദനയാണ് ശരീരത്തെ തളർത്തിക്കളയുന്നത് എന്ന് പോലും നിനക്ക് മനസിലാകരുത്..."

പറഞ്ഞു തീർന്നതിനോപ്പം നാനി അവിടെ കണ്ട റെഡ് സ്വിച്ച് ഞെക്കിയതും കറന്റിനൊപ്പം ഒരു ഫ്ലൂയിഡും കൂടി അതിലൂടെ ഒഴുകി വരാൻ തുടങ്ങി...ശരീരത്തിലേക്ക് എത്തിയതും രക്തം കട്ട പിടിക്കുന്നതു പോലെയും നാഡീഞരമ്പുകൾ വലിഞ്ഞു മുറുകുന്നതു പോലെയും അനുഭവപ്പെട്ട റെഡി അലറി വിളിക്കാൻ തുടങ്ങി...

" ഗർഭിണി ആണെന്ന് കൂടി ഓർക്കാതെ എന്റെ പെങ്ങളുടെ വയറ്റിൽ നീ ആഞ്ഞടിചില്ലേടാ നായെ..."

അതും ചോദിച്ചു കൊണ്ട് അവൻ തന്റെ കയ്യിലിരുന്ന സൾഫ്യൂരിക് ആസിഡ് റെഡിയുടെ കൈയിലേക്ക് ഒഴിച്ചതും ഞൊടിയിടനേരത്തിൽ അവന്റെ അസ്ഥി വരെ ഉരുകി, ഇരുന്ന കസേരയുടെ പിടിയിലേക്ക് ഒഴുകി ഇറങ്ങി...വേദന കൊണ്ട് അവൻ ആർത്തു കരഞ്ഞതും നാനി മറ്റേ കയ്യിലേക്കും ആസിഡ് ഒഴിച്ചു...

" ഇനി അതികം നേരം നിന്നെ ഞാൻ ജീവിക്കാൻ സമ്മതിക്കില്ലടാ...."          

അതും പറഞ്ഞവൻ തിരിഞ്ഞു നടന്നതും അടുത്തതു എന്താണെന്നറിയാതെ റെഡി അവനെ വേദനിക്കുന്ന മുഖത്തോടെ നോക്കി...തിരിഞ്ഞു നടന്ന നാനിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞതോടൊപ്പം അവന്റെ കൈ ആ റിമോട്ടിന്റെ റെഡ് ബട്ടനിൽ അമർന്നു...

വലിയൊരു പൊട്ടിത്തെറിയോടെ അവന്റെ ബോഡി ബ്ലാസ്റ്റ് ആയതും അവിടമാകേ ശരീരം വെന്തു പോകുന്നതിന്റെ ദുർഗന്ധം നിറഞ്ഞു...    

_______________________________

" നിങ്ങൾ പറഞ്ഞ 10 മിനിറ്റ് സമയം കഴിഞ്ഞു...എവിടെ നിങ്ങളുടെ നാനി..?? എവിടെന്ന്...??? "

ക്രിസ്‌ ചോദ്യം ആവർത്തിച്ചതും പെട്ടന്ന് ലൈറ്റ് മുഴുവൻ ഓഫ് ആയി...മുഴുവൻ ഇരുട്ട് നിറഞ്ഞതും അവൾ പപ്പാ, സാറ,ആദിന്നൊക്കെ വിളിച്ചെങ്കിലും ഒരനക്കവും കേട്ടില്ല...എവിടെയോ തട്ടി തട്ടി ആരുടെയോ ദേഹത്തു തട്ടി നിന്നതും ക്രിസ്‌ അയാളുടെ ദേഹത്തു കൂടി കൈ ഓടിച്ചു...പതിയെ തന്റെ പുറകിൽ ഇരുന്ന പിസ്റ്റൾ എടുക്കാൻ തുനിഞ്ഞതും അവളുടെ ഈ മൂവേമെന്റ് മനസിലാക്കിയ പോലെ അവൻ അവളുടെ കൈ തിരിച്ച് അവളെ തന്നോട് ചേർത്ത് കറക്കി..

ഒരുനിമിഷം സംഭവിക്കുന്നത് എന്താണെന്ന് അറിയുന്നതിന് മുൻപ് അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തിയിരുന്നു...ഞെഞ്ചിടിപ്പ് വര്ധിക്കുന്നതിനനുസരിച്ചു ഒന്നും ചെയ്യാനാവാതെ നിൽക്കുന്ന ടൈമിൽ പെട്ടന്ന് ലൈറ്റ് ഓൺ ആയതും ക്രിസ്‌ തലചെരിച്ചു...പതിയെ അങ്ങോട്ട് നോക്കിയതും തന്നെ നോക്കി നിൽക്കുന്ന തിളങ്ങുന്ന കാപ്പികണ്ണുകളിലേക്ക് അവളുടെ നോട്ടം പോയി....അവനെ തന്നെ മിഴിച്ചു നോക്കി നിൽക്കുന്ന ക്രിസിനെ കണ്ടതും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പാറി...

" യെസ് ഐ ആം ഹിയർ...നാനി..."

അവൻ പറഞ്ഞ് തീർന്നതും അവളുടെ കണ്ണുകൾ വിടർന്നു..ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയും....അവൻ അവളെ വിട്ട് നിന്നതും അങ്ങോട്ടേക്ക് എല്ലാരും എത്തി...

" ഇപ്പൊ ACP മാടത്തിനു സമാധാനം ആയോ...തേടി നടന്ന ആൾ ഇപ്പൊ കണ്മുന്നിൽ നിൽക്കുന്നു..."

കൈ കെട്ടി നിൽക്കുന്ന നാനിയെ നോക്കി ആദി പറഞ്ഞു തീർന്നതും ക്രിസിന്റെയും ഒപ്പം നാനിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തെളിയുന്നതു കണ്ട് ഒന്നും മനസിലാകാതെ അവർ അവരെ രണ്ടുപേരെയും മാറി മാറി നോക്കി...

" എല്ലാം അറിഞ്ഞോണ്ടുള്ള അഭിനയം നിർത്താൻ ആയില്ലേ ക്രിസ്‌...??? "

നാനി ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു അവനെ നോക്കി....

" എന്താ പറഞ്ഞെ...മനസിലായില്ലല്ലോ.."

" യെസ്,,,,ഷീ ഈസ്‌ മൈ അസിസ്റ്റന്റ് ഇൻ പോലീസ് ട്രെയിനിങ് അക്കാഡമി..അന്ന് തന്നെ ഞാനും ക്രിസും ഫ്രണ്ട്സ് ആയിരുന്നു...എന്റെ എല്ലാ പ്ലാൻസും ഇവളും അറിഞ്ഞോണ്ട് ആയിരുന്നു...ആദ്യത്തെ കൊലപാതത്തിൽ CCTV യിൽ കണ്ട ക്രിസിന്റെ മുഖം മറ്റാരുടെയും അല്ല...അവൾ തന്നെ ആയിരുന്നു എന്റെ കൂടെ..."

ബാക്കിയെല്ലാരും അവരെ രൂക്ഷമായി നോക്കിയതും നാനി ക്രിസിന്റെ കൈ പിടിച്ച് കൊണ്ട് പുറത്തേക്ക് ഓടി...

_______________________________

" ACP മാഡത്തിനും നാണവോ...??? "

" ച്ചി....പോടാ..."

ക്രിസ്‌ നാനിയെ ഉന്തിയതും അവൻ അവളെപ്പിടിച്ചു ബെഡിലേക്ക് ഇട്ടു...പെട്ടെന്ന് ക്രിസിന്റെ ഫോൺ ബെൽ അടിച്ചതും ആരാണെന്ന് ഓർത്തു ക്രിസ്‌ ഫോൺ എടുത്തു....

" ഹലോ മാഡം,,ഞാൻ CI ജേക്കബ് ആണ്..."

" ആഹ് എന്താ ജേക്കബ്..."

" മാഡം,,,സിറ്റിയിൽ നാലിടത്തായി ഒരേ സമയം നാല് രീതിയിൽ ആക്‌സിഡന്റ് നടന്നു...അതും കൃത്യം നാല് കിലോമീറ്റർ ഡിസ്റ്റൻസിൽ..."

ഫോൺ വിളിച്ച ക്രിസ്‌ കാര്യങ്ങൾ നാനിയോട് പറഞ്ഞതിന് ശേഷം ആലോചനയിൽ ആണ്ടു...

" മോളെ ACP...ഇത് ഒരു പ്ലാൻഡ് മർഡർ ആണ്...?? "

" മർഡർ....??? "

" യെസ്,,,അതറിയാൻ പോലീസ് ബുദ്ധിയിൽ അല്ല ക്രിമിനൽ ബുദ്ധിയിൽ ആണ് ചിന്തിക്കേണ്ടതു...അതിന് മുൻപ് നമുക്ക് നമ്മുടെ ഭാവിയെ പറ്റി ചിന്തിക്കാം..."

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞതും നാനി അവളെയും കൊണ്ട് ബെഡിലേക്ക് വീണു...

ഇതേ സമയം പ്രതികാരാഗ്നിയിൽ മറ്റൊരു ഹൃദയം തന്റെ ആദ്യ ചുവട് പൂർത്തിയാക്കിയിരുന്നു...ക്രിസിനും നാനിക്കുമായി ആ രൂപം അടുത്ത ടാസ്ക് ഒരുക്കുകയായിരുന്നു...   

അവസാനിച്ചു....!!!!

ThE MyStErY MaY Be CoNtInEw....

______________________________
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All