തിരിച്ചറിവ്...💙
(ഒരു ഓണ്ലൈൻ പ്രണയകഥ)
Short story...
✍️Musrifa Muhiyadeen
[Muchi Pkr]
"ഡാ.... ഹസ്ന നീ ഇന്നലെ എന്താ പറഞ്ഞേ.... ഏതോ ഗ്രൂപ്പ് എന്നൊക്കെ ....."
"ഹോ അതോ.... ഏതോ ഒരാൾ എന്നെ ഏതോ ഗ്രൂപ്പിൽ കൊണ്ട് പോയി ആഡ് ചെയ്തു.... ഞാൻ കണ്ടപ്പോ ആകെ ഷോക്കായി....എന്ത് ഏതെന്നൊകെ അറിയാൻ വേണ്ടിയ അഡ്മിന്റ നമ്പറിൽ മെസ്സേജ് അയച്ചത്.....
ഏതോ ഒരു ചെക്കൻ.... അവനറിയില്ലത്രേ എവിടുന്ന് നമ്പർ കിട്ടിയെന്ന്.... ആരോ ഏൽപിച്ച നമ്പർ ഒക്കെയാണത്രേ......"
"അപ്പോ നിനക്ക് അറിയില്ലേ അയാളെ...."
"പൊട്ടി.... അപ്പോ ഞാൻ എന്താ പറയുന്നേ... അറിയുന്ന വല്ലോരും ആണേൽ ഞാൻ ഇത്രക്ക് അലമ്പുണ്ടാകുന്നതെന്തിനാ...."
"അത് ശരി... അപ്പോ ഏത് തെണ്ടിയ നമ്പർ കൊടുത്തത്...."
+1 ൽ പഠിക്കുന്ന ഹനയുടെയും ഹസ്നയുടെയും ക്ലാസിലിരുന്ന് കൊണ്ടുള്ള പൊരിഞ്ഞ വർത്താനം കണ്ട് ക്ലാസ്സിൽ കേറി വന്ന ടീച്ചർ കയ്യിൽ കിട്ടിയ ചോക്ക് എടുത്തു ഹനയുടെ ദേഹത്തേക്ക് എറിഞ്ഞു.....
അപ്പോഴാണ് അവർക്ക് രണ്ടിനും എവിടെയാ ഇരിക്കുന്നതെന്ന് ബോധം വന്നത്.... അവർ രണ്ടും ഞെട്ടി മുന്നോട്ട് നോക്കി.....
"എന്താ അവിടെ... ക്ലാസ്സിൽ ഇരുന്ന് സംസാരിക്കാനാണോ താനൊക്കെ ബാഗും തൂക്കി വരുന്നെ.... ഞാൻ വന്നതൊന്നും നിങ്ങൾ അറിഞ്ഞില്ല... അതിന് മാത്രം എന്ത് തേങ്ങയാണ് നിങ്ങൾക് പറയാൻ...."
"അത് മാം....ഹന എന്തോ പറയാൻ നിന്നതും ഹസ്ന കാലിൽ ചവിട്ടി....
"ഡി ശവമേ...എന്തെലും പറഞ്ഞു ചളമാകണ്ട.... മിണ്ടാതെ വാ അടക്കി വെക്...."
ഹസ്ന ഹന കേൾക്കും പോലും പറഞ്ഞു....
"ഡോ നിങ്ങൾ അവിടെ എണീറ്റു നിക്...എന്റെ ക്ലാസ് കഴിയുന്നത് വരെ അതാ നല്ലത്.... ഞാൻ ചോദിക്കുന്നതിന്റെ ഇടയിൽ കയറി വീണ്ടും സംസാരിക്കുന്നോ...."
രണ്ടാളും പിന്നെന്താ ചെയ്യ... ആ ഹവർ കഴിയും വരെ ആ ടീച്ചറുടെ വായും നോക്കി നിന്നു സമയം കളഞ്ഞു...... ആ ടീച്ചർ ക്ലാസിൽ നിന്ന് പോയതും അവറ്റകൾ രണ്ടും വേഗം ബെഞ്ചിൽ ഇരുന്നു എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു.....
"ഡി കോപ്പേ.... ബാക്കി പറയ്...എന്നിട്ട് നീ എന്താ ചെയ്തേ..."
"ഹോ എന്റെ ഹന... നിനക്ക് ഈ ഹവറും കൂടി ചീത്ത കേൾക്കണോ.... ദേ അലി സർ പറയല്ല ചെയ്യ... പിടിച്ചു പുറത്തു കളയും...."
"പടച്ചോനെ ഈ പിരീഡ് ആ കാട്ടാളൻ ആണോ.... എന്ന എനിക് അത് അറിയേ വേണ്ട...."
"ഹാ അതാ നല്ലത്.... അത് ഇവിടെ നിർത്തിക്കൊ...."
"ഹേയ് ഇല്ലില്ല.... പോകുമ്പോ പറഞ്ഞു തന്നോണം....ഇപോ കുറച്ചു റെസ്റ്റ് ഓകെ...."
"ഇങ്ങനൊരു പിശാശ്....ദേ സർ വന്നു... മിണ്ടതിരുന്നോ...."
പിന്നെ വെറുപ്പിക്കുന്ന ഓരോ ക്ലാസ്സും അവരെയൊക്കെ വായ നോക്കി ഇരുന്ന് എല്ലാവരും ഒരു വഴിക്കായി.... വൈകുന്നേരം ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോൾ തന്നെ ഹന ബാക്കി അറിയാൻ ഹസ്നന്റെ കൂടെ കൂടി....ഹനന്റെ ചോദ്യം ചെയ്യൽ കേട്ട് അവസാനം അവൾ ബാക്കി പറഞ്ഞു തുടങ്ങി.... സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്ന രണ്ടാളും പോവാ....കുറച്ചു ദൂരമുണ്ടെങ്കിലും അവർ രണ്ടും അടുത്തടുത്ത വീട്ടിൽ ആയത് കൊണ്ട് നടക്കുന്നതാണ് അവർക്കിഷ്ടം.....
"ഞാൻ അവനോട് ചോദിച്ചു... നമ്പർ എവിടുന്ന എന്നൊക്കെ... അവന് അറിയില്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി....അതെനിക്ക് നല്ലോണം ദേഷ്യമുണ്ടാക്കി.....ഞാൻ കണക്കിന് വായിൽ വരുന്നതൊക്കെ അവനെ വിളിച്ചു പറഞ്ഞു.... അവസാനം അവൻ നെറ്റ് ഓഫ്‌ചെയ്തു പോയി..... അത് കണ്ടപ്പോ അവനെ കൊല്ലാനാണ് തോന്നിയത്....."
"എന്നിട്ട് അവൻ പിന്നെ ലൈനിൽ വന്നില്ലേ.... ഇല്ല ഇന്ന് രാവിലെ വരുമ്പോഴൊന്നും ഇല്ലായിരുന്നു..."
"അപ്പോ അവൻ ബ്ലോക്ക് ഇട്ടു കാണും... അത് നിനക്ക് തന്നെയാ നല്ലത്... അങ്ങനെ ശല്യം ഒഴിഞ്ഞെന്നു കൂട്ടികോ...."
"എന്നാലും ഹന അവൻ ആരാ... എന്റെ നമ്പർ എങ്ങനെ കിട്ടിയെന്ന് അറിയാണ്ട് ഭ്രാന്തവുന്നുണ്ട്.... അവന് നേരാം വണ്ണം പറഞ്ഞാലെന്താ..."
"ഹാ അത് നീ വിടാൻ നോക്... എന്തെലും ആവട്ടെ.... നീ ഇനി അത് നോക്കാൻ നിക്കണ്ട..."
ഹന അത് പറഞ്ഞപ്പോൾ അവൾക്കും അത് തോന്നി... പിന്നെ അവര് അതിനെ പറ്റിയൊന്നും മിണ്ടാൻ നിന്നില്ല..... എന്തൊക്കെയോ പറഞ്ഞു കളിച്ചൊക്കെ വീടെത്തി....രണ്ടു പേരും ബൈ പറഞ്ഞു പിരിഞ്ഞു......
വീട്ടിലെത്തി ഫോണ് നോക്കിയപ്പോൾ കുറേ സോറിയും കൊട്ട കണക്കിന് ഇമോജിയും.... കൂടെ ഒരു വോയ്‌സും.... ആദ്യം കരുതി നോകണ്ടെന്നൊക്കെ...വോയ്സ് കേട്ടപ്പോൾ എന്തോ ദേഷ്യമൊക്കെ കുറഞ്ഞു അവൾക്....
അവൾ ദേഷ്യമൊക്കെ വിട്ടു അവനോട് ക്ഷമിച്ചെന്നു പറഞ്ഞു....പിന്നെ മെസ്സേജ് ഒന്നും അയച്ചില്ല....
പിറ്റേന്ന് അതൊക്കെയും ഹനയോട് പറഞ്ഞപോൾ അവൾക് ആശ്വാസമായി.... ആ ശല്യം ഒഴിഞ്ഞെന്നു കരുതി.....
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ ആ നമ്പറിൽ നിന്നൊരു വാട്സാപ്പ് വോയ്സ് കോൾ വന്നു.... അവളൊന്നു പകച്ചു നിന്ന ശേഷം കോൾ കാട്ടാക്കി....അപ്പോൾ തന്നെ ആ നമ്പറിൽ നിന്ന് മെസ്സേജ്....
സോറി....കുഞ്ഞു കളിച്ചപ്പോ കൈ തട്ടി വന്നതെന്ന് പറഞ്ഞാണ് മെസ്സേജ്....
"ഏത് കുഞ്ഞാ... ആരുടെ കുഞ്....തന്റെയാണോ.."
അവൾ ദേഷ്യത്തോടെ ചോദിച്ചു...
"ഹേയ് അല്ലെന്നെ.... പെങ്ങടെ കുട്ടിയാണ്..."
അപ്പഴാണ് അവൾ അവന്റെ dp കണ്ടത്.... കാണാൻ മോശമല്ലാത്ത ഒരു പയ്യന്റെ പിക്....കുറച്ചു കോഴി സ്വഭാവം ഉള്ളത് കൊണ്ട് ഒന്ന് കൂടി അതിലേക്ക് നോക്കി.....
"ഡോ... തന്റെ പേര് എന്താ...."
അവന്റെ ചോദ്യം കണ്ടപ്പോ അവൾ തിരിചും ചോദിച്ചു.....
ശാഹുൽ എന്നവൻ പറഞ്ഞതും അവളും ഹസ്ന എന്ന് പറഞ്ഞു.... പിന്നെ dp യെ പറ്റി ചോദിച്ചപ്പോ അവന്റെ പിക് തന്നെയാ എന്നൊക്കെ പറഞ്ഞു അവൻ സംസാരിച്ചു തുടങ്ങി.....
പരിചയപെടലൊക്കെ കഴിഞ്ഞു എന്തൊക്കെയോ സംസാരിച്ചു.... ഏറെ നേരത്തെ ചാറ്റിംഗിൽ അവർക്കിടയിൽ ഫ്രണ്ട്ഷിപ്പ് വളർന്നു കഴിഞ്ഞിരുന്നു...
പിറ്റേന്ന് ഹനയോട് അത് പറഞ്ഞപ്പോൾ അവൾ വേണ്ട... ഇങ്ങനത്തെ കൂട്ടുകെട്ട് നല്ലതല്ലെന്ന് പറഞ്ഞു വിലക്കി.... അവനെ നന്നായി മനസ്സിലാക്കി എന്നവൾക് തോന്നിയത് കൊണ്ട് അവളതൊന്നും ചെവി കൊണ്ടില്ല.....
ദിവസങ്ങൾ കടന്നു പോകും തോറും അവരുടെ ചാറ്റിംഗ് കാളിങ്ങിലേക്ക് വഴി മാറി....സമയം ഒരുപാട് വേണ്ടി വന്നില്ല അത് പ്രണയത്തിലെത്തി ചേരാൻ.....
പിന്നെ പറയണ്ടല്ലോ.... പ്രണയം ഒരു ലഹരി യല്ലേ.... മനുഷ്യനെ അടിമുടി മാറ്റിയെടുക്കുന്ന ഒന്ന്.... ഒരാളെ മാത്രം ആശ്രയിച്ചു ജീവിക്കാൻ തോന്നിപ്പിക്കുന്ന ഒന്ന്.... അവളും അവനിലേക്ക് തന്നെ ഒതുങ്ങി... അവനില്ലാതെ ഒരു നിമിഷം പോലും പറ്റാതെയായി... ഏത് നേരവും ഫോണിൽ അവനോട് സംസാരിക്കാനും ചാറ്റ് ചെയ്യാനും സമായമുണ്ടാക്കിയെടുക്കും.....
ഹന ഇതിനെയൊക്കെയും എതിർത്തു ...അവളെ ഓർത്ത് ഹനക്ക് നല്ല പേടി ഉണ്ടായിരുന്നത് കാരണം വീണ്ടും വീണ്ടും അവൾക് മുന്നറിയിപ്പ് നൽകി... അതൊന്നും കേൾക്കാനുള്ള മനസ്സലായിരുന്നു അവൾക്.... അവനിൽ അത്രയ്ക്ക് ലയിച്ചു കഴിഞ്ഞിരുന്നു....
അങ്ങനെ ഇരിക്കെ ഒരുനാൾ... വാട്സാപ്പുകളിലും ന്യൂസിലും പരന്നു വന്ന ഒരു വാർത്ത.....23 വയസ്സ് പ്രായമുള്ള ശാഹുൽ എന്ന പയ്യൻ ഒരു ബൈക് ആക്സിഡന്റിൽ ദാരുണമായി മരണപെട്ടു എന്ന്.....
അത് കണ്ട് സഹിച്ചില്ല അവൾക്...ഞെഞ്ചു പൊട്ടി കരഞ്ഞു പോയി അവൾ.... തന്റെ പ്രാണൻ നഷ്ടപ്പെട്ടത് പോലെ തോന്നി... ഒരിക്കലും നേരിൽ കാണാത്ത അവളുടെ ജീവന്റെ ജീവൻ പൊലിഞ്ഞു പോയി എന്നവൾക് വിശ്വസിക്കാനായില്ല.......
ഹന കാര്യം അറിഞ്ഞു അവളെ ഒരുപാട് തവണ വിളിച്ചു നോക്കി... അവൾ എടുത്തില്ല... അതിനുള്ള അവസ്ഥയിൽ അല്ലായിരുന്നു.... വീട്ടിലുള്ളവർക്ക് സംശയം തോന്നി കാര്യം അന്വേഷിചപൊ തല വേദന എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി.....
രാത്രി വരെ കരഞ്ഞു തളർന്നു ഉറക്കം വരാതെ കിടന്ന് അവൾ പതിയെ ഫോൺ എടുത്തു അവന്റെ ഫോട്ടോയിൽ നോക്കി കരഞ്ഞു.... അവരുടെ ചാറ്റുകൾ നോക്കി... ഇനി അതില്ലെന്ന് അവൾക് വിശ്വസിക്കാനായില്ല.....അവനില്ലാത്ത ഈ ലോകത്ത് താനും വേണ്ട.... ഞാനും മരിക്കും.....
അവൾ എന്തൊക്കെയോ ഓർത്ത് സ്വയം ജീവനില്ലാതാകുന്നതിനെ പറ്റി ചിന്തിച്ചു....
പെട്ടെന്നാണ് ആ നമ്പർ ഓണ്ലൈന് കാണിച്ചത്.... അവൾക് അത് വിശ്വസിക്കാനായില്ല......
ആരായിരിക്കും.... മരിച്ചു പോയ ആളുടെ നമ്പറിൽ.... വേറെ ആരേലും ആണോ....
അവൾ സംശയം കൊണ്ട് വലഞ്ഞു.... ഒരു ആശ്വാസത്തിന് വേണ്ടി ഒരു സ്റ്റാറ്റസ് എടുത്തിട്ടു.... അപ്പോൾ തന്നെ ആ നമ്പറിൽ നിന്ന് മെസ്സേജ്....
"ഹേയ് ബേബി... നീ ഉറങ്ങിയില്ലേ... എവിടെയായിരുന്നു.... ഞാൻ നീ വരുന്നതും നോക്കി എപ്പോ തൊട്ട് കാത്തിരിക്കുക ആണെന്നറിയോ...."
അവൾക് അതൊരു ഞെട്ടലായിരുന്നു.... ഒന്നും വിശ്വസിക്കാനാവുന്നില്ല.... എന്ത് ചെയ്യണം എന്നറിഞ്ഞില്ല.....
അപ്പോൾ തന്നെ നെറ്റ് ഓഫ് ചെയ്തു... എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.... ഹനയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു.....
ഹന അവളെക്കാൾ ഞെട്ടി... അവൾ അപ്പോൾ തന്നെ നെറ്റ് ഓണ് ചെയ്തു മരിച്ചത് അവൻ തന്നെയാണോ എന്ന് ഉറപ്പിച്ചു..... അവൻ തന്നെ എന്നറിഞ്ഞതും ഹന ഹസ്നയെ പോലെ ആകെ ടെന്ഷനിലായി....
പക്ഷെ ഹന ധൈര്യത്തോടെ അവനെ ലൈനിൽ കണ്ടതും ഹസ്ന ചാറ്റുന്നത് പോലെ ചാറ്റ് ചെയ്തു..... ശേഷം ആ നമ്പർ അവളുടെ കസിന്റെ കയ്യിൽ ഏൽപ്പിച്ചു.... പോലീസ് ട്രെയിനിംഗ് കഴിഞ്ഞു നിക്കുന്ന അവൻ അത് പേർസണൽ ആയി അന്വേഷിച്ചു....
ടവർ ലൊക്കേഷൻ വഴി ആളെ പിടി കിട്ടി.... അതറിഞ്ഞ ഹനന്റെ കസിൻ ഞെട്ടി.....
ഫോട്ടോയിൽ കണ്ട അവൻ അല്ലായിരുന്നു യഥാർത്ഥത്തിൽ അവൻ..... പേരും വിലാസവും എന്തിന് ഫോട്ടോ വരെ ശാഹുൽ എന്ന ഒരാളുടെ insta ഐഡിയിൽ നിന്ന് എടുത്ത് സ്വയം അയാളായി മാറുകയായിരുന്നു ഇവൻ.....
പെണ്ണിനെ വലിച്ചെടുത്തു കുപ്പിയിലാക്കി ഫോട്ടോസ് സംഘടിപ്പിച്ചു അത് വെച്ചു അവന്റെ ഇഷ്ടത്തിന് അവളെ ഉപയോഗിക്കാൻ കളിച്ച ചീപ് നാടകം..... അവനെ കയ്യോടെ പിടി കൂടി അവന്റെ രീതിയിൽ അവന്റെ കാലും കയ്യും തല്ലി ഒടിച്ചു അവന്റെ ഫോണും ബാക്കി സാധങ്ങളൊക്കെയും നശിപ്പിച്ചു....
ഹനയോട് ഇത് പറഞ്ഞതും ഹസ്നയ്ക്ക് അതൊരു ഷോക്കായിരുന്നു.... പെട്ടെന്ന് തലകറങ്ങി വീണു.... ഹോസ്പിറ്റലിൽ എത്തിയ അവൾക് മാനസികമായി എന്തോ പ്രശ്നം ഫീൽ ചെയ്തത് കൊണ്ട് ഒരു സൈകാർട്ടിസ്റ്റിനെ കാണിച്ചു.....
ഏറെ നാളുകൾ കൊണ്ടാണ് അവൾ പഴയ ലൈഫിലേക്ക് തിരിച്ചു വന്നത്.... ഹനയുടെ കസിൻ റിയാസ് വീട്ടിലുള്ളവരെ പറഞ്ഞു മനസിലാക്കിയിരുന്നു...... ഒക്കെ ബേദമായെന്നറിഞ്ഞപ്പോൾ റിയാസ് അവളുടെ വീട്ടിൽ വന്നു.....
ഹസ്ന.... കഴിഞ്ഞതൊക്കെയും കഴിഞ്ഞു... താൻ അതൊക്കെ മറന്നു ഇനി നന്നായി ജീവിക്കാൻ നോക്കുക.....
അവൻ ഉപയോഗിച്ച ശാഹുൽ എന്ന പയ്യൻ മരിച്ചില്ലയിരുന്നെങ്കിൽ തന്റെ ലൈഫ് നശിച്ചു പോകുമായിരുന്നു.... പടച്ചോന്റെ തുണ കൊണ്ടാണ് താൻ രക്ഷപ്പെട്ടത്......
ലൈഫ് എന്ന് പറഞ്ഞാൽ പഴയത് പോലെ എളുപ്പമല്ല ജീവിക്കാൻ... ആധുനിക തലമുറയിൽ സോഷ്യൽ മീഡിയ അത്യാവശ്യമാണ്...പക്ഷെ അതിലെ ചതിക്കുഴികൾ മനസ്സിലാക്കി ഉപയോഗിക്കുക..... തനിക്ക് പുതിയ തിരിച്ചറിവുകളുടെ ലൈഫ് ഉണ്ടാവട്ടെ....."
അവൻ ചിരിച്ചു കൊണ്ട് അവൾക് നേരെ കൈ നീട്ടി... അതിന് അവൾ തിരിച്ചൊരു ചിരി നൽകി....
"ഞാൻ തിരിച്ചറിഞ്ഞു.... കണ്ണ് കൊണ്ട് കാണുന്നതൊക്കെയും സത്യമല്ലെന്നുള്ള പാടം.... തിരിച്ചറിവിന്റെ നാളുകളാണ്....എന്റെ ആഗ്രഹവും പ്രാർത്ഥനയും എന്നെ പോലെ ഒരു പെണ് കുട്ടിയും ഇത് പോലെ വഞ്ചിക്കപെടരുതെന്നാണ്..... അള്ളാഹു തുണക്കട്ടെ...."
അവൻ സന്തോഷത്തോടെ ആ വീടിറങ്ങി പോയി.... ഹസ്ന പഴയത് പോലെ ഹനയ്ക്ക് ഒപ്പം സ്കൂളിൽ പോകും തുടങ്ങി.....
========================
ഇന്ന് നടക്കുന്ന പല ദുരന്തങ്ങളും മുന്നിൽ കണ്ടു ചെറിയ രീതിയിൽ എഴുതിയ കുഞ്ഞു അവതരണമാണ് ഹസ്നയുടെ ജീവിതം.... അവൾക് അവളുടെ ജീവിതം നഷ്ടപെട്ടില്ല... പക്ഷെ ഇത് പോലെ നശിക്കപ്പെടുന്ന ഓരോ പെണ് കുട്ടികളും ഒരു മുഴം മുന്നേ ചിന്തിക്കുക.... ഓണ്ലൈൻ പ്രണയം.... കണ്ണ് കൊണ്ട് കാണുന്നതും കേൾക്കുന്നതും നേരിട്ട് അറിയാതെയും പറയാതെയും സത്യമാവില്ലെന്ന്.... ചിലപ്പോൾ അത് ജീവനും ജീവിതവും നശിപ്പിച്ചു കളയും....എല്ലാവരും സൂക്ഷിക്കുവിൻ....
Muchi pkr...♥️