എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

aamish hanan (Story)


ആമിഷ് ഹനാൻ❤️

Written by nasla Elayodath❤️

Full Part 


'ഹായ്, എനിക്ക് അറിയാം നീ ഇൗ കത്ത് കാണുമ്പോ തന്നെ വലിച്ചു കീറി കളയുമെന്ന്. കാരണം ഞാൻ നിന്നെ അത്രമേൽ ശല്യം ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ സ്നേഹം അതായത് നിന്റെ ശല്യത്തിന് ഒരു തീരശില വീഴാൻ പോകുന്നു.  ഞാൻ ഇൗ കത്ത് എഴുതുന്നത് നിന്നോട് ക്ഷമ ചോദിക്കാൻ വേണ്ടി ആണെന്ന് നീ കരുതണ്ട. കാരണം എന്റെ സ്നേഹം അത്രമേൽ ആത്മാർത്ഥ നിറഞ്ഞിരുന്നു. അതിന് ഒരു ക്ഷമയുടെ ആവിശ്യമുള്ളതയി എനിക്ക് തോന്നുന്നില്ല. പകരം ഇതൊരു അറിയിപ്പ് മാത്രം ആണ്.
എന്നേക്കുമായി ഉള്ള ഒരു അറിയിപ്പ്. ഇനി മുതൽ ശല്യം ചെയ്യാനോ നിന്റെ പുറകെ നടക്കാനോ ഇൗ * ആമിഷ് ഹനാൻ* എന്ന  
ഇൗ ഞാൻ ഉണ്ടാവില്ല. ഇനി ഞാൻ നിന്റെ മുന്നിലേക്ക് വരില്ല. ഇനി അഥവാ അറിയാതെ വന്നാൽ തന്നെ നിന്നെ എനിക്കോ എനിക്ക് നിന്നെയോ അറിയാത്തത് ആയി അഭിനയിക്കണം. എന്റെ അവസാന ശ്വാസം നിലയ്ക്കുംമുൻപേ എനിക്ക് നിന്നെ കാണണമെന്ന് തോന്നിയാലും ഞാൻ നിന്റെ മുന്നിലേക്ക് വരില്ല. കാരണം ഞാൻ നിന്നെ കാണുന്നത് നിനക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഇനി ഒരിക്കലും നിന്നെ കാണരുതെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തുന്നു. ഇൗ കത്ത് വായിച്ചത്തിന് നന്ദി. Bye forever

എന്ന് നിന്റെ സ്വന്തം 
അല്ല, ഒരു കാലത്ത് നീ ആണെന്‍റെ സ്വന്തം എന്ന് പറഞ്ഞിരുന്ന
ആമിഷ് ഹനാൻ 
(ഒപ്പ്)'

അത് വായിച്ചതും ഹൃദയം പിടഞ്ഞ് കൊണ്ട് ഞാൻ നിലത്തിരുന്നു.

' ശെരിയാണ്. അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്നിട്ടും ഞാൻ അവന്റെ സ്നേഹം അന്ന് നിരസിച്ചത് സായാൻ എന്ന ആ തെണ്ടി എന്നെ തേച്ച സങ്കടത്തിൽ ആയിരുന്നത് കൊണ്ടാണ് പിന്നെ അവനും എന്നെ വിട്ട് പോകുമെന്ന് ഭയന്നാണ്. എന്നാലും ഇത്ര ഒക്കെ എന്നെ സ്നേഹിച്ച അവനെ എനിക്ക് എങ്ങനെ മനസ്സിലാവാതെ പോയി. ശെരിയാണ് അവൻ ഞാൻ പോകുന്നയിടങ്ങളിലോ  ക്കെ വന്നിട്ടുണ്ട്.  അപ്പൊൾ ഞാൻ അവനെ  ചീത്ത പറഞ്ഞും കുത്ത് വാക്കുകൾ കൊണ്ടൊക്കെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് . പക്ഷേ അവൻ കാരണം എനിക്ക്  പല മാറ്റങ്ങളും വന്നപ്പോൾ അതിനൊക്കെ  കാരണം അവൻ ആണെന്ന് അറിഞ്ഞപ്പോ ഞാനും പതിയെ അവനെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. ഇൗ വരുന്ന സൺഡേ അവനോട് എന്റെ ഇഷ്ടം പറയണമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അതിന് മുന്നേ എനിക്ക് ഇങ്ങനെ ഒരു പരീക്ഷണം എന്തിന് തന്ന് പടച്ചോനെ '.

അതും പറഞ്ഞ് അവള് നിലത്തേക്ക് ഉതിർന്നു വീണു.

Part 2


അതും പറഞ്ഞ് അവള് നിലത്തേക്ക് ഉതിർന്നു വീണു.
________________________________________

ഒരു ആഴ്ചക്ക്‌ ശേഷം....
   "ഡാ ആമി ഇവിടെ വാ ഒരു കാര്യം പറയാനുണ്ട്."
ഉമ്മ വിളിച്ചപ്പോൾ ഫോൺ എടുത്ത് വെച്ച് താഴേക്ക് നടന്നു.

Hai... ഞാൻ ആരാണെന്ന് ആണോ ചിന്തികുന്നെ.. ഞാൻ ആണ് ആമിഷ്‌ ഹനാൻ.  എനിക്ക് നമ്മുടെ നായിക നൂറയെ നല്ല ഇഷ്ട്ടമാണുട്ടോ. കുറച്ച് ദിവസത്തിന് മുമ്പ് അങ്ങനെ കത്ത് അയച്ച് പിന്നാലെ നടക്കില്ല എന്ന് പറഞ്ഞതൊക്കെ നമ്മൾ വെറുതെ ആയിരുന്നുട്ടൊ. കാരണം കഴിഞ്ഞ 6 മാസം ആയി ഞാൻ ഓൾടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്. ആ സയാന് തേച്ചത് കൊണ്ടായിരിക്കും എന്നെ ഇഷ്ടപ്പെടാത്തത് എന്ന് എനിക്ക് നന്നായി അറിയാം. അവൾക്ക് അവനോടുള്ള സ്നേഹം എത്രത്തോളം ഉണ്ടായിരു ന്നെന്നും എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഞാൻ ആദ്യം  അവൻക്ക് ഉള്ളത് കൊടുത്തു വീട്ടി അതും അവള് അറിയാതെ. 

ഞാൻ ആദ്യം അവളെ പരിചയപ്പെടുന്നത് അവള് ഡിഗ്രിക്ക് വേണ്ടി കോളജിൽ വന്നപ്പോഴാണ്. അന്ന് ഞാൻ ഡിഗ്രീ 3rd year ആയിരുന്നു. റാഗിംഗ് കാരണം ഞങ്ങൾ ഫ്രണ്ട്സ് ആയി. പിന്നെ ഞാൻ പിജിയും അവിടെ തന്നെ പഠിച്ചു. അതിനിടയിലാണ് ശയാൻ വന്ന് അവളെ പ്രോപോസ്‌ ചെയ്യുന്നത്. അവൾക്ക് അവനെ ഇഷ്ടമായത് കൊണ്ട് അവളും യെസ് പറഞ്ഞു. അവരെ അങ്ങനെ കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അവളെ 

എന്റെ പരെന്റ്സിനും അറിയാമായിരുന്നു .
അതുകൊണ്ട് തന്നെ അവർ എപ്പോഴും അവളെ കുറിച്ച് പറയുമ്പോൾ ഞാൻ ശെരിക്കും മനസ്സിലാക്കിയിരുന്നു എനിക്ക് അവളോടുള്ള ഇഷ്ടം.പക്ഷേ അവള് മറ്റൊരുത്തന്റെ പെണ്ണ് ആണെന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരു ന്നു. അങ്ങനെ കുറച്ച് നാളുകൾക്ക് ഒടുവിൽ അവൻ അവളെ തേച്ച് പോയപ്പോൾ അവളുടെ സങ്കടം കണ്ട് സഹിക്കാനായില്ല. അങ്ങനെ ഞാൻ അവളോട് എന്റെ  ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.

"ആമി ഞാൻ നിന്നെ നല്ലൊരു ഫ്രണ്ട് ആയിട്ടാണ് കണ്ടത്. ഇനിയുള്ള കാലവും ഞാൻ നിന്നെ അങ്ങനെ തന്നെ കാണൂ.അതിൽ ഇനി ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല."

പക്ഷേ ഞാൻ വിട്ടു കൊടുത്തില്ല. കത്തുകൾ അയച്ചും പുറകെ നടന്നു കുറേ ശല്യം ചെയ്തു. അന്നൊക്കെ അവള് എന്റെ സ്നേഹം നിരസിച്ചു.

ഇനിയും കാത്തിരിക്കാൻ വയ്യ.കാരണം ഇപ്പോ നല്ലൊരു ജോലി എനിക്ക് ഉണ്ട് . അതുകൊണ്ട് തന്നെ ഫാമിലിയുടെ ഭാഗത്ത് നിന്നും ഓരോ ചോദ്യങ്ങളും വരുന്നുണ്ട്. കാരണം വരുന്ന കല്യാണ ആലോചനകൾ ഒക്കെ  ഞാൻ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറി. അത് സഹിക്കവയ്യാതെ ആയപ്പോൾ ആണ് ഞാൻ അവസാന ശ്രമം എന്നോണം ഞാൻ അവൾക്ക് ആ കത്ത് അയച്ചത്. 

എനിക്ക് അറിയാം അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ഒക്കെ. പക്ഷേ അവള് അത് തുറന്നു പറഞ്ഞാല് അല്ലേ എനിക്ക് വല്ലതും ചെയ്യാം പറ്റൂ. ഇനി അഥവാ ഞാൻ വല്ലതും ചെയ്ത് അവൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമുണ്ടാവില്ല.

പക്ഷേ അവള്  ആ കത്ത് വായിച്ച് ബോധം കെട്ട് ഹോസ്പിറ്റലിൽ കിടക്കുമെന്നോ ക്കെ ഞാൻ സ്വപ്നത്തില് പോലും ചിന്തിച്ചി ല്ല. 

അവള് ഹോസ്പിറ്റലിൽ കിടന്നൊപ്പോൾ കാണാൻ പോവണമെന്നോക്കെ കരുതിയത് ആണ്. പക്ഷേ കാണാൻ പോയാൽ പിന്നെ എഴുതിയ കത്തിന്റെ വില പോകില്ലേ എന്ന് വിചാരിച്ചു അടങ്ങി നിന്നു. എന്റെ ഉമ്മയും ഉപ്പയും ഒക്കെ കാണാൻ പോയിരുന്നു. അവർക്ക് ആകെ ഉള്ളത് ഇൗ ഞാൻ മാത്രമാണ്. അപ്പൊൾ അവള് അവർക്ക് സ്വന്തം മോളെ പോലെയാണ്.  എന്നോട് വരുന്നിലേ എന്ന് ചോദിച്ചപ്പോ ഞാൻ പിന്നെ പോയിക്കോ ളമെന്ന്  പറഞ്ഞ് ഒഴിഞ്ഞുമാറി.

അവള് ഹോസ്പിറ്റലിൽ നിന്നും പോന്നിട്ട്‌ കുറച്ച് ദിവസമായി. കാണണം എന്നൊക്കെ ഉണ്ട് . ബട്ട് എങ്ങനെ.....
അതൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് ഉമ്മ പിന്നെയും വിളിച്ചത്.

" നീ അവിടെ എന്ത് എടുക്കുവാടാ. ഒന്ന് ഇങ്ങോട്ട് വേഗം വന്നേ."

ഞാൻ താഴേക്ക് ഇറങ്ങി ചെന്നു.അപ്പൊൾ ഉപ്പയും ഉമ്മയും ഉണ്ട് ഹാളിൽ ഇരിക്കുന്നു. കണ്ടിട്ട് എന്തോ വലിയ ചർച്ചയിൽ ആണെന്ന് തോന്നുന്നു. 

എന്നെ കണ്ടപ്പോൾ തന്നെ ഉമ്മ പറഞ്ഞ കാര്യം കേട്ട് എന്റെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചു. കൈകളിൽ മുഷ്ടി ചുരുട്ടി പിടിച്ചു.
ഞാൻ നേരെ റൂമിലേക്ക് ചെന്നു വാതിലുകൾ കൊട്ടി അടിച്ചു. 


            
            ️


Part 3

എന്നെ കണ്ടപ്പോൾ തന്നെ ഉമ്മ പറഞ്ഞ കാര്യം കേട്ട് എന്റെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചു. കൈകളിൽ മുഷ്ടി ചുരുട്ടി പിടിച്ചു.
ഞാൻ നേരെ റൂമിലേക്ക് ചെന്നു വാതിലുകൾ കൊട്ടി അടിച്ചു. 

"ഇൗ വരുന്ന സൺഡേ നിന്റെയും ശാനയുടെയും engagement  പാർട്ടി ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. നീ ഇനി ഓരോ ന്യായങ്ങൾ നിരത്തണ്ട. കുറേ കാലം ആയാലോ ആ കുട്ടി നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. അതിനൊരു തീരുമാനം വേണം."

ആ വാക്കുകൾ പിന്നെയും പിന്നെയും എന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നപ്പോൾ ദേഷ്യം കൺട്രോൾ ചെയ്യാനാവാതെ എന്റെ റൂമിലെ പലതും ഞാൻ എറിഞ്ഞു പൊട്ടിച്ചു.
' ശാന ... ഞാൻ ഇൗ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ. ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ടും പുറകെ നടന്നു ശല്യം ചെയ്യുന്നത് അവൾക് ഒരു വീക്നെസ് ആണ്. എനിക്ക് നൂറയേ ആണിഷ്ട്ടം എന്നറിഞ്ഞിട്ടും നൂറയെ എന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചവൾ‌. അവളെ ഞാൻ ഒരിക്കലും സ്നേഹിക്കാൻ അർഹനല്ല.
എനിക്ക് അന്നും ഇന്നും എന്നും ഇഷ്ട്ടം നൂറായെ മാത്രമാണ്. അത് ഇനി അവള് എന്ന് അല്ല, വേറെ ആര് വന്നാലും അവളോടുള്ള എന്റെ ഇഷ്ടം എന്നിൽ തന്നെ ഉണ്ടാവും.'
എന്നിട്ട് ഞാൻ ഫോൺ എടുത്ത് ശാണയോട് രണ്ട് വർത്താനം പറയണമെന്ന് തോന്നി. അവൾക് കോൾ ചെയ്തതും ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു .

"Hello... ഇപ്പോ എന്തായി മോനെ? ഞാൻ നിന്നെ തന്നെ കെട്ടുമെന്ന് കാര്യത്തിൽ തീരുമാനം ആയില്ലെ?" അവളാണ്

"ഡീ അധികം കിടന്നു കാറതെ.. engagement അല്ലേ നടകാൻ പോകുന്നത്.  അല്ലാതെ കല്യാണം ഒന്നുമല്ലല്ലോ. അതിനു മുന്നേ ഞാൻ നിന്നെ കൊണ്ട് എന്നെ ഇഷ്ടമല്ല എന്ന് തന്നെ പറയിപ്പികും."

"ഓ പിന്നെ നമ്മുക്ക് കാണാം"

"കാണും . കാണണം" അതും പറഞ്ഞ് ഫോൺ വെച്ച് ഞാൻ കാറിന്റെ ചാവിയും എടുത്ത് എങ്ങോട്ട് എന്നിലാതെ ഡ്രൈവ് ചെയ്തു.
ദേഷ്യവും പകയും സങ്കടവും കേട്ട് അടങ്ങുവോളാം ഇങ്ങനെ ഡ്രൈവ് ചെയ്തു പോകണമെന്ന് തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ റിംഗ് ചെയ്യുന്നു. എടുത്ത് നോക്കിയപ്പോ എന്റെ ചങ്ക് ഫാസിൽ. 

"ഡാ നീ എവടെയാ?"

" നമ്മൾ ഇവിടെയൊക്കെ തന്നെ ഉണ്ട് അളിയാ.. എന്താ കാര്യം?"

"നീ ഒന്ന് വീട്ടിലേക്ക് വാ. ഒരു പ്രധാന പെട്ട കാര്യം പറയാനുണ്ട്."
ഞാനൊന്നു ഇരുത്തി മൂളി കൊണ്ട് ഫോൺ വെച്ച് ഞാൻ വീട്ടിലേക്ക് ഉള്ള വഴിയിലൂടെ കുതിച്ചു.
വീട്ടിൽ എത്തി നോക്കിയപ്പോ ഫ്രണ്ടിൽ തന്നെ ഫാസിലും പിന്നെ എന്റെ വേറെയൊരു ചങ്ക് ശഹലും ഇരിക്കുന്നുണ്ട്.

"എന്താടാ കാര്യം?" അതും ചോദിച്ച് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

"ഡാ തെണ്ടി... നീ നിന്റെ engagement തീരുമാനിച്ച കാര്യം ഞങ്ങളെ ഒന്ന് അറിയിച്ചോ? "
അവൻ അത് പറഞ്ഞപ്പോ ഞാൻ അവരെ ഒന്ന് തുറിച്ചുനോക്കി. തെണ്ടികൾ. ആ പഹായന്മർക്ക്‌ എല്ലാം അറിയുന്നത് ആണ്
. എന്നിട്ടാണ് കൊപ്പന്മാരെ അടുപ്പിലെ ചോദ്യം.

അത് വിചാരിച്ച് ഞാൻ നേരെ റൂമിലേക്ക് പോയി. എന്റെ പിന്നാലെ തന്നെ അവന്മാരും ഉണ്ടായിരുന്നു.

"ഡാ നിനക്ക് എന്താടാ ഒരു മൂഡ് ഓഫ്?"ഫാസിലാണ്.

"ഡാ നീ ആ ശാനയെ കെട്ടാൻ നോക്ക്. നിങ്ങള് തമ്മിൽ നല്ല അഡാർ മാച്ച് ആണെടാ." ശഹലാണ്.

"ഒന്ന് നിർത്തോ. ഇത് പറയാൻ ആണോ നിങ്ങള് രണ്ടുപേരും കെട്ടിയെടുത്തത്?
പിന്നെ ഇതുവരെ നിങ്ങള് തന്നെ അല്ലെ പറഞ്ഞിരുന്നത് നൂറ ആണ് എനിക്ക് മാച്ച് എന്ന്. എന്നിട്ട് എന്താ ഇപ്പൊ രണ്ടുപേർക്കും ഒരു മനമാറ്റം. നിങ്ങള് ഇനി എന്ത് തന്നെ പറഞ്ഞാലും എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നൂറ മാത്രം ആയിരിക്കും."

ഇത് പറഞ്ഞ് നിർത്തിയതും ഉമ്മ അവർക്കുള്ള കോഫീ ആയിട്ട് റൂമിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.

"ഡാ മക്കളെ... engagement ഞാൻ ന്ന്‌ ഇനി രണ്ട് ദിവസം മാത്രമേ ഒള്ളു.നിങ്ങള് രണ്ടാളും ഇവനെയും കൂട്ടി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ നോക്കിം. പിന്നെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ ഞാൻ ഉപ്പാനെ എൽപ്പിച്ചിട്ടുണ്ട്."

"ഞാൻ ഇല്ല" എന്ന എന്റെ മറുപടി കേട്ട് ഉമ്മ പറഞ്ഞു.

" നീ പോവും. നിനക്ക് ഇപ്പൊ അങ്ങനെ ഒക്കെ തോന്നും . പക്ഷേ കുറച്ച് കഴിയുമ്പോ ഒക്കെ ശരിയാവും. അതുകൊണ്ട് എന്റെ പൊന്നു മോൻ ഇപ്പൊ ഇവരുടെ കൂടെ പോവാൻ നോക്ക്"

ഉമ്മയുടെ വാക്ക് ഇന്നേ വരെ ഞാൻ എത്തിർത്തിട്ടില്ല. അതുകൊണ്ട് ഞാൻ അവരുടെ കൂടെ പോവാൻ തീരുമാനിച്ചു.

അങ്ങനെ അവിടെ സിറ്റിയിലെ ഒരു മാളിൽ ചെന്ന് മെൻസ് സെക്ഷനിലേക്ക് പോയി. എന്നിട്ട് അവരോട് വേണ്ടത് എടുത്തിട്ട് വരാൻ പറഞ്ഞ് ഞാൻ അവിടെയുള്ള ഒരു സോഫയിൽ ഇരുന്നു ഫോണിൽ കളിച്ചു.
കുറച്ച് കഴിഞ്ഞപ്പോ അവർ രണ്ടുപേരും എന്റെ അടുത്ത് വന്നു.

" എടുത്ത് കഴിഞ്ഞോ ?"

" അതേയ്.. engagement നടക്കാൻ പോകുന്നത് നിന്റെതാണ്. അല്ലാതെ ഞങ്ങളുടേത് അല്ല. അതുകൊണ്ട് മോൻ വന്ന് എടുക്ക്‌."
അത് പറഞ്ഞപ്പോ എനിക്ക് കലിപ്പ് കേറി.
ഞാൻ അവിടെ ചെന്ന് എന്തൊക്കെയോ എടുത്ത് പാക്ക് ചെയ്യാൻ പറഞ്ഞു.
തിരിഞ്ഞ് നടന്നു.
•••••••••••••••••••••••••••••••••••••••••••••••••••••••

Engagement ദിവസം

രാവിലെ തന്നെ എന്റെ ചങ്ക്‌സ് എത്തി. എനിക്ക് ആണെങ്കിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് ഒരു തോന്നൽ. Engagement നടക്കുന്നത് ഇവിടെ അടുത്ത് ഉള്ള പാർട്ടി ഹാളിൽ വെച്ചാണ്. വീട്ടിൽ വെച്ച് മതി എന്ന് പറഞ്ഞിട്ട് ഉപ്പ കേൾക്കുന്നില്ല. ഏതായാലും കല്യാണം ഞാൻ മുടക്കും. അപ്പോ പിന്നെ എന്തിനാ ഇൗ engagement. രണ്ട് ദിവസം ആയി ഞാൻ നൂറക്ക്‌ വിളിക്കാൻ തുടങ്ങിയിട്ട് . ഇതുവരെ ഒന്ന് കോൾ എടുത്തത് പോലുമില്ല. ഉമ്മ പറയുന്നത് കേട്ടൂ അവള് പാർട്ടിക്ക് വരുന്നിലാ എന്ന്. ഒരു പക്ഷെ അവള് വരാത്തത് ആണ് നല്ലത് കാരണം ഞാൻ എങ്ങനെ അവളുടെ മുമ്പിൽ വെച്ച് ആ ശാനക്ക്‌ റിങ് ഇട്ടു കൊടുക്കും.
വൈകുന്നേരം ആണ് പാർട്ടി വെച്ചിട്ടുള്ള ത്. ബട്ട് ഇൗ പഹായന്മർ രാവിലെ തന്നെ എത്തി എനിക്ക് ഇട്ട് ഓരോന്ന് താങ്കുന്നുണ്ട്. ഞാൻ എല്ലാം കേൾക്കാത്ത മട്ടിൽ നിൽക്കാണ്. 
ഓവർ ആവുമ്പോ എന്താ പറഞ്ഞതെന്ന് ചോദിക്കും. അപ്പോ പറയും ഒന്നുമില്ലെന്ന്.

എന്തിനാ വെറുതെ അവന്മാരെ മേക്കട്ട്‌ കേറുന്നത് എന്ന് വിചാരിച്ചു അടങ്ങി ഒതുങ്ങി നിന്നു.
അതിന്റെ ഇടക്കാണ് ശഹൽ പറഞ്ഞത്.

"എന്തൊക്കെ ആയിരുന്നു.. മലപ്പുറം കത്തി അമ്പും വില്ലും.. എന്നിട്ടിപ്പോ എന്തായി കുറേ കാലം നിന്റെ പുറകെ നടന്ന ശാനയേ തന്നെ കിട്ടിയതും നീ കുറേ കാലം പുറകെ നടന്ന നൂറ ക്ക് ഒരു ചുക്കും ഉണ്ടായതും ഇല്ല."

അവൻ അത് പറഞ്ഞപ്പോ എനിക്ക് എരിഞ്ഞ് കേറി. എന്ത് പറഞ്ഞാലും ഞാൻ സഹിക്കും.പക്ഷേ എന്റെ നൂറയെ മാത്രം പറഞ്ഞാല് ഞാൻ നോക്കി നിൽക്കില്ല .
ഞാൻ അവനെ തല്ലാൻ ആയി എഴുന്നേറ്റതും അവൻ ഒറ്റ ഓട്ടം. അവന്റെ പിന്നാലെ ഞാൻ ഓടാൻ നിന്നതും എനിക്ക് തടസമായി ഫാസിൽ കേറി നിന്നു.

"ഡാ ഇപ്പോ തന്നെ കുറേ ലൈറ്റ് ആയി. ഇനിയും വൈകിയാൽ നിന്റെ ഉപ്പ അവിടന്ന് ഇങ്ങോട്ട് വരും. അതുകൊണ്ട് നീ ചെന്ന് റെഡി ആവാൻ നോക്ക്. അവൻക്ക്‌ ഉള്ളത് ഞാൻ കൊടുത്തോളാം."
അതും പറഞ്ഞ് അവന്റെ പുറകെ ഓടി.
ഞാൻ അത് മൈൻഡ് ചെയ്യാതെ റെഡി ആയി വന്നു .

"ഡാ അളിയാ ... എന്ത് മൊഞ്ച് ആടാ.."
എന്റെ ചങ്ക് ശെരീഫ് ആണ്.

"ഡാ ഓവേർ ആകി ചളമക്കല്ലെ... പ്ലീസ്..ഞാൻ നിന്റെ കാലു പിടിക്കാം."
അത് പറഞ്ഞപ്പോ അവന്നെനിക്ക്‌ ഇളിച്ചു കാണിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും വന്നു. അങ്ങോട്ടേക്ക് യാത്രയായി. അപ്പോഴാണ് ഞാൻ ഉമ്മാന്റെയും ഉപ്പന്റെയും മുഖം ശ്രദ്ധിച്ചത്. രണ്ടുപേരുടെ മുഖത്തും നല്ല പ്രസന്നമായ പഞ്ചിരി ഉണ്ട്. അവർക്കൊക്കെ എന്താ സന്തോഷം. ഞാൻ അല്ലേ ഇവിടെ ശോകമടിച്ച് ഇരികുന്നെ..

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവിടെ എത്തി. ഞാൻ അപ്പോ തന്നെ ഫാസിൽനെയും ശഹൽനെയും ഒപ്പം കൂടെ കൂട്ടി.

"നീ എന്താടാ ഞങ്ങടെ ഇങ്ങോട്ട് കൊണ്ടുവന്നത്. ആരെങ്കിലും കണ്ടാൽ വിചാരിക്കും ഞാൻ ആണ് ചെക്കൻ എന്ന്"  ഷഹൽ ആണ്.

"അയ്യേ ...ചെക്കൻ ആവാൻ പറ്റിയ മോന്ത"

"പിന്നെ എന്തിനാടാ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചത്... അവിടെ നല്ല മൊഞ്ചത്തി കുട്ടികൾ ഉണ്ടായിരുന്നു. ഒന്ന്  ശെരിക്കും പോലെ കാണാൻ പറ്റീല" ഫാസിൽ ആണ്.
നിങ്ങള് വിച്ചാരികണ്ട. ഫാസിൽ ആളൊരു പാവമാണ്. കൊഴിത്തരം തീരെ ഇല്ല.

" അത് പിന്നെ എനിക്ക് എന്തോ ചെറിയ പേടി പോലെ.." എന്ന് പറഞ്ഞ് നാക്ക്‌ എടുത്തില്ല. അതിനു മുന്നേ തുടങ്ങി കളിയാക്കി ചിരിക്കാൻ . ഇതൊന്നു കഴിഞ്ഞോട്ടടാ... എന്നിട്ട് പലിശ സഹിതം നീട്ടി തരാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെ ഒരു സീറ്റിൽ ഇരിക്കാൻ നിന്നതും ഏതോ ഒരു മനുഷ്യൻ വന്നു കൊണ്ട് എന്നെ പിടിച്ച് സ്റ്റേജിൽ നിർത്തി. 
ഞാൻ പിന്നെ ആരുടെ മുഖത്തേക്കും നോക്കാൻ നിന്നില്ല. തലയും താഴ്ത്തി ഫോണിൽ കളിച്ചു കൊണ്ടിരുന്നു.
അതിനിടക്ക് ആരോ അടക്കം പറയുന്നത് കേട്ടു.
" ചെക്കൻ നല്ല ഡീസന്റ് ആണലെ'
തള്ളേ... ഇൗ പരിപാടി ഒന്ന് കഴിഞ്ഞോട്ടെ..എന്നിട്ട് ഞാൻ കാണിച്ചു തരാം ഞാൻ ഡീസന്റ് ആണോ അല്ലെങ്കിൽ വയലെന്റ് ആണോ എന്ന്. അല്ലപിന്നെ.
അതും വിചാരിച്ച് നിൽക്കുമ്പോഴാണ് അടുത്തേക്ക് ആരോ നടന്നു വരുന്നത് പോലെ തോന്നി. നമ്മൾ തല ഉയർത്തി നോക്കിയതെ ഇല്ല. എനിക്ക് ആദ്യമേ അറിയാം അത് ആ തെണ്ടി ശാന ആകുമെന്ന്. പക്ഷേ അതിനും കിട്ടി കുറേ കമന്റുകൾ. പക്ഷേ ഞാൻ താൽപര്യമില്ലാത്ത മട്ടിൽ നിന്നു.

"മോനെ ആമിഷേ... ഒന്ന് നോക്കഡാ ചെക്കാ... ഒന്നുമില്ലെങ്കിലും നീ കുറേ ദിവസമായിട്ടും കാണാൻ കൊതിക്കുന്ന മുഖം അല്ലേ"
ഇതെതാ എനിക്ക് പരിജയമായ ശബ്ദം എന്ന് വിചാരിച്ചു നോക്കിയപ്പോ അടുത്ത് നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പണ്ടാര ടങ്ങി രണ്ടടി പുറകോട്ട് തന്നെ വെച്ച്‌പോയി.
മറ്റുള്ളവരുടെ കയ്യടിയും വിസിലടിയും കേട്ടപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.
കാരണം ഇവിടെ നിൽക്കുന്നത് ശാനക്ക് പകരം നൂറ ആണ്. ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

"നീ എന്താ ഇവിടെ?"

"എനിക്കെന്താ ഇവിടെ വരാൻ പാടില്ല എന്ന് ആരേലും പറഞ്ഞോ?"

"അപ്പോ ശാന..?"
അതിന് അവള് എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

"അപ്പോ നിനക്ക് എന്നെ ഇഷ്ട്ടമാണല്ലെ...?"

"അങ്ങനെ ഞാൻ പറഞ്ഞോ...?"
" പിന്നെ നീ എന്തിനാടി കോപ്പെ ഇവിടെ വന്ന് നിൽക്കുന്നത്. അതും ഇൗ വേഷത്തിൽ..?"

"എനിക്ക് നിന്നെ ഇഷ്ട്ടമാണ്"
"എന്ത് കൊണ്ട് ഇത് എന്നോട് നേരത്തെ 
പറഞ്ഞില്ല...?"

"ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി"

"നീ ഇത് എന്തൊക്കെയാ പറയുന്നത്..എനിക്ക് ഒന്നും മനസിലാകുന്നില്ല"

അത് കേട്ടപ്പോൾ അവള് എന്നെയും കൊണ്ട് അവിടന്ന് ആരുമില്ലാത്ത ഒരിടത്തേക്ക് നീങ്ങി.
എന്നിട്ട് പറയാൻ തുടങ്ങി.

•••••••••••••••••••••••••••••••••••••••••••••••••••••••

(ഞാൻ ഹോസ്പിറ്റലിൽ കിടന്ന ദിവസം)

"നിനക്ക് ആമിഷ്‌നെ ഇഷ്ട്ടാമാണോ?"

ഉപ്പാന്റെ ചോദ്യം കേട്ട് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു. 
അപ്പോ തന്നെ എന്റെ ഉപ്പ നിന്റെ ഉപ്പാക്ക് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
അപ്പോ തന്നെ നിന്റെ ഉപ്പ നിന്റെ ഉമ്മാനെയും കൂട്ടി എന്റെ അടുത്തേക്ക് വന്നു. ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു.

എനിക്ക് നിന്നെ ഇഷ്ടമാണെന്നും പിന്നെ നീ തന്ന ലേറ്റർന്റെ കാര്യം അടക്കം.
അതുകേട്ടു അവർ പറഞ്ഞു നിങ്ങൾ തമ്മിൽ അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ അത് നടത്തി തരാനും ഞങ്ങൾക്ക് സമ്മതമാണെന്ന്. പക്ഷേ എനിക്ക് നിനക്ക് ഇട്ടൊരു പണി തരണമെന്ന് തോന്നി. അത് ചിന്തിച്ചിരിക്കുമ്പോൾ ആണ് ശാന ഒരു ചെക്കനെയും കൂട്ടി എന്റെ അടുത്ത് വന്നത്. എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഞാനിവിടെ ഉള്ള കാര്യം അറിഞ്ഞതെന്നും 
അവള് എന്നോട് ചെയ്ത തെറ്റുകൾക്ക് ഒക്കെ മാപ്പ് പറയാനും കൂടെ അവളുടെ engagement കഴിഞ്ഞെന്നും ചെക്കൻ അതാണെനും പറഞ്ഞു. അവളെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നി. ഞാൻ അത് അവരോട് പറഞ്ഞപ്പോ അവർക്കൊക്കെ കൂടെ നൽകാമെന്ന് വാക്ക് തന്നു. പിന്നെ ഞാൻ 

നിന്റെ ഫ്രെണ്ട്സ്നെ വിളിച്ചുകൊണ്ട് കാര്യം പറഞ്ഞപ്പോ അവരും കൂടെ നിൽക്കുമെന്ന് വാക്ക് തന്നു. അങ്ങനെ കാര്യങ്ങള് എല്ലാം ഇവിടെ വരെ ആയി."
••••••••••••••••••••••••••••••••••••••••••••••••••••••• 

അപ്പോ എല്ലാവരും കൂടി എനിക്കിട്ട്‌ പണി തയിരുന്നല്ലെ ... അതും മനസ്സിൽ വിച്ചാരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയപ്പോ അവള് എന്നെ നോക്കി സൈറ്റ് അടിച്ച് ചിരിക്കുന്നു.
ഇപ്പോ ശരിയാക്കിത്തരാം.

" അല്ലാ..ഞാൻ നിനക്ക് എഴുതിയ ലേറ്റെറിൽ പറഞ്ഞത് ആണല്ലോ ഞാൻ നിന്നെ ഇനി ഒരിക്കലും നോക്കിലെന്ന്.
പിന്നെ ഇത് എങ്ങനെ ശരിയാവും..?"

"അതൊക്കെ നിന്റെ വെറും ഡ്രാമ ആണെന്ന് എനിക്ക് മനസ്സിൽ ആയതാ"

 "എന്നിട്ട് ആണോ നീ ബോധം കേട്ട് വീണത്?"

"അത് ഞാൻ അപ്പോഴത്തെ ഒരു ഷോക്കിൽ വീണതാ.. അല്ല അത് ശരിക്കും ഡ്രാമ അല്ലയിരുന്നോ ?"

"ആര് പറഞ്ഞു ഡ്രാമ ആണെന്ന് ... ഞാനത് ശെരിക്കും സീരിയസ് ആയിട്ട് എഴുതിയതാണ്."

"അപ്പോ നിനക്ക് എന്നെ ഇഷ്ടമല്ല....?"
അവളുടെ ആ ചോദ്യം കേട്ടിട്ട് ചിരി വരുന്നുണ്ട്. പക്ഷേ ഇപ്പോ ചിരിച്ചാൽ പണി കിട്ടും എന്ന് അറിയാം.

"എനിക്ക് നിന്നെ ഒട്ടും ഇഷ്ടം അല്ല"

" ആഹ്‌ എന്ന ആയികോട്ടെ.. ഞാൻ പോവാണ്. എന്നെ ഇനി നോക്കണ്ട"
എന്ന് സെന്റി അടിച്ച് പോവാൻ നിന്നതും ഞാൻ അവളെ കൈ പിടിച്ച് എന്റെ നെഞ്ചിലോട്ട്‌ ഇട്ടതും ഒരുമിച്ച് ആയിരുന്നു.

അത് കണ്ടോട്ട്‌ വന്ന ഫാസിലിന്റെ വക ഒരു ഓഞ്ഞ കമന്റും. അതോടെ ഞാനും അവളും ചമ്മി നാറി.

" അതേ.. ബാക്കി റോമൻസ് ഒക്കെ പിന്നെ
ഇപ്പോ രണ്ടാളും നടക്കിം..ഇല്ലെങ്കിൽ പിന്നെ നിങ്ങള് അവിടന്ന് ഇങ്ങോട്ട് വരൽ ഉണ്ടാവൂല"
ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ അവളുടെ കൈയും പിടിച്ച് സ്റ്റേജിൽ കയറി പരസ്പരം മോതിരം കൈമാറി.

•••••••••••••••••••••••••••••••••••••••••••••••••••••
അങ്ങനെ അവർ അവരുടെ ജൈത്ര യാത്ര തുടരുന്നു.
  
              (അവസാനിച്ചു)

Written by nasla Elayodath



Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All