പ്രണയകഥ
"ടാ നിന്നെടാ..... ചെറുക്കാ..."
അവളുടെ വിളിയിൽ ഉള്ളിൽ നിന്ന് ഒരു.... ഭയം വന്നിരുന്നു കാലുകൾ അനങ്ങുന്നില്ലാ... ഇന്നാണ് അവൾക്ക് മറുപടി കൊടുക്കാം എന്ന് പറഞ്ഞത്...
" എന്നെ കാണാതെ പോവൻ ഉള്ളാ പരുപാടിയായിരുന്നല്ലെ...."
പട്ടുപ്പാടാ തുമ്പ് പിടിച്ച അവൾ കൂടെ നടപ്പാണ് പൗർണമിപോലെ... അവളെ കെട്ടാൻ പറഞ്ഞ് പുറകെ നടപ്പാണ്....
" അല്ലാ ടീ..... നീ പിന്നെ എവിടെ പോയാലും... കണ്ടുപിടിക്കും അല്ലോ പിന്നെ ഞാൻ ഒളിഞ്ഞ് നിന്നിട്ട് എന്താകാര്യം...."
" അയ്യോ ടാ..... പറമോനെ.... ഞാൻ പറഞ്ഞകാര്യം എന്തായി.... മറുപടിയില്ലാതെ ഞാൻ വിടില്ലാട്ടോ.."
രണ്ടും കലിപ്പിച്ച് ആ പാടക്കാരി എതീരെ നിൽപ്പാണ് മഴ പതിയെ ചാറി തുടങ്ങിയിരുന്നു.... ചൂറ്റിലും ഉള്ളവർ ഓടിമറഞ്ഞപ്പോൾ... അവൾ എന്റെ കൈയും മുറുകെ പിടിച്ച് നിൽപ്പാണ്... ഓടിമാറാതെ ഒറ്റകാലിൽ നടക്കുന്നാ എനിക്ക് കൂട്ടായ്... വട്ടാണോ എന്ന് വരെ തോന്നിയിട്ടുണ്ട് അവൾക്ക് നല്ലൊരു ഡോക്ടർ പെണ്ണിനെ കെട്ടാൻ നല്ലാ പയ്യൻമാർ വന്ന് ക്യൂ നിൽക്കുമ്പോൾ എന്റെ പിന്നലെ നടപ്പാണ് കിട്ടുന്നാ സമയം മുഴുവൻ..
"ഞാനും നീയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്..... പെണ്ണെ ഒരാളുടെ സഹായം ഇല്ലാതെ നടക്കാൻ കഴിയാത്ത എന്നെ ചുമക്കെണ്ടിവരും ജീവിതകാലം മുഴുവൻ...... ചിലപ്പോൾ സ്വന്തമായൽ തീരും ഈ ഇഷ്ടം...."
" നീയും ഞാനും അല്ലാ നമ്മൾ.... എന്റെ സൗഭാഗ്യങ്ങൾ ഓക്കെ ഇപ്പോൾ കയറിവന്നതാണ്.... അതിനക്കെ മുന്നെ നിനക്ക് ഒരു സ്ഥാനം ഉണ്ടായിരുന്നു അത് ഇന്നും ഉണ്ട്.... നിന്നെ സ്വന്തമാക്കൻ എന്റെ സൗഭാഗ്യങ്ങൾ ഒരു തടസമാവുമെങ്കിൽ.. എനിക്ക് അത് ഒന്നും വേണ്ടാ നീ മാത്രം മതി...."
തകർത്ത് പെയ്യുന്നാ മഴയിൽ നനഞ്ഞ് കുതിർന്ന് നിന്നു രണ്ടുപേരും.... കൈകൾ കൊണ്ട് കവിളിൽ തലോടി.... പതിയെ ചേർത്ത പിടിച്ചു അവളുടെ തോളിൽ.
" അത്രയ്ക്ക് ഇഷ്ടമാണോ ടീ... ഈ ഒറ്റകാലനെ എന്റെ പെണ്ണെ... "
കവിളിലൂടെ പെയ്തറിങ്ങിയാ...മഴത്തുള്ളികളെ ചുണ്ടുകൾ അടർത്തിമാറ്റി...അവൾ എന്റെ നെഞ്ചോട് ചേർന്ന് നിന്ന് ഈറൻ അണിഞ്ഞ്...
" എന്നെക്കാൾ ഏറെ.... ഒരു പക്ഷെ നിന്നെക്കാൾ ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്..... മരിക്കാൻ പറഞ്ഞോ കേൾക്കാം.പക്ഷെ എന്നെ ഇഷ്ടമല്ലെന്ന് പറയരുത് നീ..... "
അവളുടെ വാക്കുകൾ എനിക്കി.... എപ്പോഴോ കൈവിട്ടാ... ധൈര്യം തിരികെ തന്നുന്നിരുന്നു ഇഷ്ടമായിരുന്നു ഒരുപാട് എന്റെ കുറവുകളിൽ അവളുടെ.... നല്ലതിനും വേണ്ടി ആരും കാണാതെ ഉള്ളിലെക്ക് ഒതുക്കി... പക്ഷെ എന്നെ തോൽപ്പിച്ചിരിക്കുന്നു അവൾ ആ പ്രണയം കൊണ്ട്... തലമുടിയിലെ തുളസിക്കതിർ മൂക്കിൽ ലഹരി പടർത്തുന്നുണ്ടായിരുന്നു... മെല്ലെ ആ നുണക്കുഴി കവിളിൽ തലോടി.. നാണകൊണ്ടാ മിഴികൾ പതിയെ ചാരുന്നുണ്ട്.
" ഞാൻ കെട്ടിക്കോട്ടെ.... ദൈവം എനിക്കായ് തന്നതാവും നിന്നെ അതാവും എത്ര തട്ടിയകിട്ടും.... നീ എന്നിലെക്ക് തന്നെ എത്തിയത്... അമ്മ മാത്രമേ ഉള്ളു കരയിക്കാതെ നോക്കണെ.... ആ അമ്മയെയും..."
" നിന്റെ എന്റെ വേർതിരിവ് വേണോ നമ്മുടെ അമ്മ...അത് പോരെ... "
മൗനമായി എന്നെ വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു അവളുടെ കൈകൾ.... വാക്കുകൾ കൊണ്ട് തകർത്ത് എറിയാൻ കഴിയില്ലാ അവളുടെ പ്രണയത്തെ... അവളുടെ പ്രണയം ശരീരത്തോട് അല്ലായിരുന്നു... എന്റെ മനസ്സിനോടയായിരുന്നു.... അത് തന്നെയാവും എന്നിലെ കുറവുകളെ തകർത്തെറിഞ്ഞത്.... പലരും കളിയാക്കിയിരുന്നു അവർക്ക് മറുപടി ഉണ്ടായിരുന്നു അവളുടെ കൈയിൽ " പിറവി ഒന്നെ ഉള്ളു.... മരണവും... പ്രണയവും അതുപോലെയാണ് ഒന്നെ ഉണ്ടാവു ആത്മാർത്ഥമായിട്ട്.. " അവളുടെ കൈപിടിച്ച് പടികൾ കയറുമ്പോൾ അമ്മയുടെ മിഴികൾ നിറഞ്ഞ് ഒഴുകിയിരുന്നു... മകനെ സുരക്ഷിതമായ് കൈകളിൽ ഏൽപ്പിച്ചെന്ന് സ്ന്തോഷമാണ് ആ മിഴികളിൽ നിറഞ്ഞ് ഒഴുകിയത്...
" ഇനി നീയാണ് അവന്റെ ലോകം.... കാല് ഇടാറതെ നോക്കണെ.... പെണ്ണെ... "
" ഞാൻ അല്ലാ അമ്മ നമ്മൾ.... നമ്മളാണ് ഇനി അവന്റെ ലോകം ഞാനും അമ്മയും അവനും മാത്രം... "
മറുപടി കേട്ടതും ഒരു നിമിഷം തരിച്ച് നിൽപ്പായിരുന്നു... ചേർത്തണച്ച് നെറ്റയിൽ ചുംബിക്കുന്നുണ്ട് അമ്മ.... ഞങ്ങളുടെ പ്രണയം ഇവിടെ തുടങ്ങുവാണ് കാലങ്ങൾ ഇനിയും ഉണ്ട് താണ്ടുവൻ... സന്തോഷങ്ങൾ വസന്തങ്ങൾ തീർക്കുമ്പോൾ പരിഭവങ്ങൾ ഒരു ചുംബന ചൂടിൽ അലിഞ്ഞ് പോയീടണം.... ജീവിതത്തിൽ.... കുറവുകളും, തെറ്റുകളും നിന്റെതാണ് എങ്കിൽ അംഗീകരിച്ച് കൊടുക്കുക... ജീവിതമാണ് അവിടെ ജയവും തോൽവിയും സ്നേഹത്തോടെ മാത്രമേ കാണാൻ പാടു... ഇല്ലെങ്കിൽ വിഢീത്തരങ്ങളുടെ ചവറ്റ്കുട്ടായ്മാറും ജീവിതം.
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ