വിധി | Vidhi by Rasheeque Mohammed
------------------------------------------
വിധി...
(Based on true story )
✍️റഷീഖ് മുഹമ്മദ്
--------------------------------------------
" പപ്പക്ക് എന്റെ മമ്മിയെ അത്രക്കു ഇഷ്ട്ടമായിരുന്നേ???"
(മകളെ നെഞ്ചിൽ കിടത്തിയുറക്കുമ്പോൾ അപ്രതിക്ഷമായിരുന്നു അവളുടെ ആ ചോദ്യം, )
" പപ്പക്ക് ദൈവം തന്ന നിധിക്കളിൽ വിലമതിക്കാനെ ,പകരം വെക്കാനെ കഴിയാത്ത അത്രയും വിലപ്പെട്ടതായിരുന്നു നിന്റ മമ്മി "
( ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോർ തന്നെ എന്റെ കണ്ണുകളിൽ നിന്നു ഞാൻ പോലുമറിയാതെ 2 തുള്ളി കണ്ണുനീർ പുറത്തുച്ചാടി)
" അയ്യേ, മോളെ പപ്പ കരയാണോ !!!,പപ്പ കരഞ്ഞാൽ മോൾക്കും സങ്കടമാവിലെ, "
(ഇതും പറഞ്ഞു അവൾ എന്റെ കണ്ണ് നീർ തുടച്ചു തന്നു, )
അവളെ ഉറക്കുന്നത്തിനുടയിൽ എന്റെ ഓർമകള്ളും കുറച്ചു പിന്നോട്ട് സഞ്ചരിച്ചു........
" അമച്ചി എന്തക്ക പറഞ്ഞാലും ശരി അവളെ മറന്നു മറ്റെരുതിയെ കെട്ടാൻ എന്നിക് സാധിക്കില്ല അവൾക്ക് ഞാൻ വാക്കു കൊടുത്തു പോയി..... "
"നീ ഈ പറയുന്നവളെ പറ്റി ശെരിക്കും ഞാൻ അന്നെഷിച്ചു നോക്കിയതാണ്, അവളെ പറ്റി അത്രക്ക് നല്ല അഭിപ്രയമല്ല മോനെ കേൾക്കുന്ന, നമ്മുക്ക് ഈ ബന്ധം വേണ്ട.... "
(അമ്മച്ചിയുടെ വായിൽ നിന്നും ഇത്രയും കേട്ടപ്പോൾ, ആ ദേഷ്യത്തിൽ വീട്ടിൽ നിന്നും വണ്ടി എടുത്തു ഇറങ്ങി, അമ്മച്ചിയോട് ഉള്ള ദേഷ്യംകൊണ്ട് അന്ന് വഴുക്കിയാണ് വീട്ടിൽ വന്നു കയറിയ, )
രാവിലെ ഉരക്കമുണരുബോൾ
അമച്ചി മുന്നിൽ തന്നെ ഉണ്ടായിരുന്നു
" എന്തായി നിന്റ തീരുമാനം !!! "
(ഞാൻ ഒന്നും മിണ്ടാതെ തല തായ്തി തന്നെ ഇരുന്നു, )
" ഇനിയും എന്നെ ധിക്കരിക്കാനാണു നിന്റ ഭാവമെങ്കിൽ എന്റെ മോൻ ഇനി മുതൽ ഈ അമ്മച്ചിയെ കാണില്ല.... "
(എന്തോ അമ്മച്ചിയുടെ ആ വാക്കുകൾ എന്നെ വല്ലാത്ത തളർത്തി, അപ്പച്ചൻ മരിച്ചതിനു ശേഷം അമച്ചി എന്നെ മറ്റുള്ളവരുടെ വീട്ടിൽ പണിക്കു പോയിട്ടും, വീട്ടിൽ ഇരുന്നു തൈച്ചും മറ്റുമാണ് വളർത്തിയ, ആ മനസ്സ് ഞാൻ കാരണം തളരാൻ പാടില്ല.... )
അമച്ചി എന്നിക് വേണ്ടി കണ്ടത്തിയ അപ്പനും അമയും ചെറുപ്പത്തിൽ മരിച്ചു പോയ ഒരു കുട്ടിയെയായിരുന്നു.....
"അമ്മച്ചിയുടെ ഇഷ്ട്ടും എങ്ങനെയെന്നു വെച്ചാൽ അങ്ങനെ,ആയിക്കോട്ടെ, എന്നിക് കൊയപ്പമില്ല, "
(മനസ്സില്ലാ മനസ്സോടെ ഞാൻ കല്യാണതിന്നു സമ്മതിച്ചു.... )
ഒരുപാട് പ്രദീക്ഷയോടെ എന്റ ജീവിതത്തിലേക്കു വന്ന അവളോട് ഞാൻ അന്നു രാത്രി തന്നെ എന്റെ വെറുപ്പ് മുഴുവനും പ്രകടിപ്പിക്കാൻ മറന്നില്ല, ഒരു റൂമിൽ തന്നെ രണ്ടു പേരെ പോലെ നങ്ങൾ താമസിച്ചു പോന്നു, അവൾ ചെയുന്ന എല്ലാത്തിലും ഞാൻ കുറ്റം കണ്ടു പിടിക്കാൻ തുടങ്ങി, സ്നേഹത്തിന്റെ ഒരു നോട്ടം പോലും അവളിൽ ഞാൻ നോക്കിയില്ല.....
ഇത്രയും അവളെ ഞാൻ വേദനിപ്പിച്ചിട്ടും അവൾ അമ്മച്ചിയോട് അതിന്നെ പറ്റി ഒരു വാക്കു പോലും പറഞ്ഞില്ല.... എന്നത് എന്നിൽ അതിശയ മുണ്ടാക്കി....
അങ്ങനെ ഇരിക്കെ യാദർശികമായിട്ടുയിരുന്നു വാട്സ്ആപ്പ് ഒരു msg കാണാൻ ഇടയായത്
"Honey trap ലൂടെ പണം തട്ടുന്ന സഗം പിടിയിൽ "
ഫോട്ടോ ശെരിക്കും നോക്കിയപ്പോയാണ് ഞാൻ ശെരിക്കും നേട്ടിയത് അന്നു അമ്മച്ചിയോട് വഴക്കു ഉണ്ടാക്കിയത് ആർക്കു വേണ്ടിയായിരുന്നു അവൾ....
"ആ ബന്ധം നമ്മുക്ക് വേണ്ടടാ അതു ശരിയാകില്ല .... "
അമ്മച്ചിയുടെ വാക്കുകൾ പെട്ടനായിരുന്നു മനസിൽ മിന്നി മറഞ്ഞത്....
അങ്ങനെ ഇരിക്കെ യാദർഷികമായിയായിരുന്നു എന്നിക് ഒരു അപകടം സംഭവിക്കുന്നത് ഒന്ന് എഴുന്നേല്ച്ചു നിക്കാൻ പോലും പരസഹായം വേണ്ടി വന്ന നിമിഷം....
അന്നു ആദ്യമായി അവളിലെ നന്മ ഞാൻ തൊട്ടു അറിഞ്ഞു., അവളോട് ഞാൻ എത്രയെക്ക മോശമായി പേരുമാറിയിട്ടും അതു ഒന്നും മനസിൽ വെക്കാതെ ഒരു കുഞ്ഞിനെ പരിപാലിക്കുന്ന പോലെ അവൾ എന്നെ പരിപാലിച്ചു,
ആദ്യമായി എന്നിക് അവൾ ഭക്ഷണം വാരി തരുമ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നി പോയ നിമിഷം, അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണ്നീർ വന്നപ്പോൾ എന്റെ കവിൾ തുടച്ചു
" എന്നിക് എന്റെ ഇച്ചായനോട് ഒരു ദേഷ്യം ഇല്ലാട്ടോ, ഇച്ചായൻ ഒരു പാവമണെന്ന് എന്നിക് അറിയാമായിരുന്നു,
അമച്ചി പറഞ്ഞിട്ട് ഉണ്ടായിരുന്നു ഇച്ചായൻ കൂടെ work ചെയുന്ന ഒരു കുട്ടിയും മായിയുള്ള പ്രണയമെല്ലാം..... "
(അവളുട കണ്ണിലെ കണ്ണീർ തുള്ളികൾ പറയുന്നുണ്ടായിരുന്നു, അവളോട് ഞാൻ ചെയ്ത് തെറ്റ് എത്രമാത്രമായിരുന്നു എന്നു.... )
എന്തോ അവളെ കെട്ടിപിടിച്ചു കരയാന് മാത്രമെ എന്നിക് സാധിച്ചിരുന്നുള്ളൂ, " എന്നോട് ഷമിക്ക് ആമി, നിന്നെ ഒരുപാട് ഞാൻ വേദനിപ്പിച്ചിട്ടുണ്ട് , മാപ്പ് ചോദിക്കാൻ പോലും ഞാൻ അർഹനല്ല എന്നറിയാം..... "
" ഇച്ചായനോട് എന്നിക് ഒരു പരിഭവുമില്ല... "
( പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാൻ ശെരിക്കും എന്താണ് ജീവിതം എന്താണ് സ്നേഹമെന്നു അറിയുകയായിരുന്നു അവളിലൂടെ,
ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ അവളുടെ ചിരി മാത്രം മതിയായിരുന്നു ഈ ലോകം മുഴുവൻ എന്നിക് വെട്ടി പിടിക്കാൻ,
അപ്പൻ നഷ്ട്ടപെട്ട എന്നിക് ഒരു അപ്പന്റെ കരുതലും ആത്മവിശ്വാസം നല്ക്കി കൂടെ നിന്നു , എന്റെ ഓരോ വീഴ്ചയിൽ നിന്നും ഉയർത്തു എഴുനേല്ക്കാന് അവൾ എന്നിക് ശക്തി പകർന്നു തന്നു,
ഒരു വർഷത്തിന് ഉള്ളിൽ ജീവിതമക്കെ മാറി മറിഞ്ഞു, ..... പുതിയ ഒരു കമ്പനി തുടങ്ങി അതു വിജയിക്കുകയും ചെയ്തു ,
അതിലും ഇരട്ടി സന്തോഷമായിരുന്നു നങ്ങളുടെ ഇടയിൽ മൂന്നാമതേരാൾ വരുന്നു എന്ന സന്തോഷവാർത്ത.....
പിന്നീട് ഉള്ള ദിവസങ്ങളിൽ പെണ്ണിന്നു ഉറങ്ങാത്ത കൂട്ടുഇരിക്കൽ ആയിരുന്നു എന്റെ പണ്ണി.... നേരംവെളുക്കുന്ന വരെ എന്റെ മടിയിൽ തല വെച്ചു കിടന്നു ഓരോകാര്യം പറയുന്നതും കേട്ടു ഇരിക്കും.....
" എന്നതു പറ്റി ആമി എന്തിനാ ഇച്ചായന്റെ മോൾ കരയുന്ന??? "
"ഇച്ചായ ,...."
( ഒരു ദിവസം അവൾ ഉറക്കത്തിൽ നിന്നും ഉന്നർന്നു കരയുന്നതാണ് ഞാൻ കണ്ടത് )
"എനിക് എന്തോ പേടി തോന്നുന്നു ഇച്ചായ ... !!!"
"എന്തിനാ ഇപ്പോൾ ഇങ്ങനെ..... "
(അവളെ എന്ത് പറഞ്ഞു സമദനിപ്പിക്കും എന്നു അറിയാതെ ഞാൻ കുഴങ്ങിയ നിമിഷമായിരുന്നുത് )
"എന്നിക് എന്തങ്കിലും പറ്റിയ ഇച്ചായൻ ! "
"എന്തക്കെയാണ് ആമി നീ ഈ പറയുന്ന, ഒന്നും സംഭവിക്കില്ല.... "
(അവളെ ആശ്വസിപ്പിച്ചു അവളെ എന്റെ നെച്ചിൽ ചേർത്തു കിടത്തുമ്പോ എനിക്കും ഒരു പ്രാത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, അരുതാത്ത ഒന്നും സംഭിവികരുതേ എന്ന.... )
@@@@@@@
രാത്രി എപ്പോയോ കണ്ണ് തുറന്നപ്പോൾ മോൾ നെഞ്ചിൽ കിടന്നു നല്ല ഉറക്കത്തിലായിരുന്നു അവളെ കട്ടിലിൽ കിടത്തി.
ചുമരിലെ അമിയുട ഫോട്ടോക്കു ഇന്നും ജീവനുള്ളത് പോലെ തോന്നി,
അവളുട ആ നിഷ്കളങ്കനിറഞ്ഞ ചിരിയും, അവൾക്കു കിട്ടണ്ട സ്നേഹം മുഴുവനും മോൾക് നൽക്കുന്നതിന്റെ പരിഭവം ആ കണ്ണുകളിൽ കണ്ണാമായിരുന്നു എന്നിക്....
ഇന്നത്തേക്ക് 5 വർഷം തികയുന്നു എന്നെയും മക്കളെയും തനിച്ചാക്കി ആമി യാത്ര പോയിട്ട്......
(അവസാനിച്ചു )
✍️:റഷീഖ് മുഹമ്മദ് (ലൂണി)
*** *കഥയെ പറ്റിയുള്ള അഭിപ്രായം അറിയിക്കുക, അതിനി മോശമായാലും ശരി, നിങ്ങൾ തരുന്ന ഓരോ അഭിപ്രായവും എന്നിക് എഴുതാൻ ഉള്ള വിശ്വാസമാണ്* ***