യാത്രയപ്പ് - Yatrayap by Rasheed Muhammed (Luny) | Short Story
യാത്രയപ്പ്
( Yatrayap )
by Rasheed Muhammed (Luny)
Short Story
_________________________________
*യാത്രയപ്പ്*
✍️_: റഷീഖ് മുഹമ്മദ്(ലൂണി)
________________________________
ഇന്നത്തേക്ക് ഒരാഴ്ച കഴിയുന്നു അവനുമായി പിണങ്ങിയിട്ടു, സാധാരണ എത്ര വഴക്ക് ഉണ്ടാക്കിയാലും ഒരായിച്ചയിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല. തെറ്റ് എന്റെ ഭാഗത്താണെങ്കിൽ പോലും അവൻ എന്നോട് മാപ്പ് പറഞ്ഞു പ്രശ്നം തീർക്കാൻ ആണ് പതിവ് .
എല്ലാ ദിവസത്തെയും പോലെ ഇന്നുംമവൻറെ മെസേജിനായി ഞാൻ വാട്സാപ്പിൽ പരിധി കൊണ്ടേയിരുന്നു, യാദൃശ്ചികമായിട്ടാണ് ഒരു സ്റ്റാറ്റസ് കണ്ണിലുടക്കിയത്
"_ഞങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ_ "
കണ്ട വാർത്ത മൂലമാണോ എന്നറിയില്ല , കറങ്ങുന്ന ഭൂമി ഒരു നിമിഷം നിശ്ചലമായ പോലെ, ജീവനുള്ള ശരീരത്തിൽ നിന്നും ജീവൻ മായുന്ന പോലെ,
ചൂട് ഉള്ള ശരീരം തണുത്തുവിറച്ചു പോലെ...
കണ്ടത് സത്യമാകരുതെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് വീണ്ടും മറ്റുള്ളവരുടെ സ്റ്റാറ്റസ് ഇടയിലേക്ക് കണ്ണുകൾ പായിപ്പിച്ചു
അതാ വീണ്ടും
"_മരിക്കാത്ത ഓർമ്മകളുമായി നീ എന്നും ഞങ്ങളിൽ_"
"വാഹനാപകടത്തിൽ മരണപ്പെട്ട ഞങ്ങളുടെ സുഹൃത്തിന് ആദരാഞ്ജലികൾ "
അതെ ഞാൻ കണ്ടത് സത്യമായിരുന്നു അവൻ എന്നെന്നേക്കുമായി എന്നെ വിട്ടു പോയിരിക്കുന്നു , ഒരു നിമിഷത്തേക്ക് ബോധം മറയുന്നപോലെ....കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു....
ഉപ്പാനോട് ഉമ്മയോടും അനുവാദം ചോദിച്ചു അവസാനമായി ഒരു നോക്ക് അവനെ കാണാനായി പോയി....
ആരായിരുന്നു എനിക്കവൻ, ഒരു നല്ല സുഹൃത്ത് മാത്രമായിരുന്നോ???
അല്ല!! ഈ ഭൂമിയിൽ എനിക്ക് വിലമതിക്കാനാവാത്ത മറ്റൊന്നായിരുന്നു......
ഓർമ്മകൾ പെട്ടെന്ന് രണ്ടു വർഷം പിന്നിലോട്ട് മറഞ്ഞു.......
@@@@@@@@
ഞാനവനെ ആദ്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നുമുതലാണ് എനിക്കറിയില്ല, ക്ലാസുകളിലെ മുലകളിൽ ആരോടും സംസാരിക്കാതെ ഇരിക്കുന്ന , എപ്പോഴും പുറം കാഴ്ചകളിലേക്ക് മുഴുകിയിരിക്കുന്ന അവൻ എപ്പോഴോ എൻറെ ശ്രദ്ധയെ ആകർഷിച്ചിരുന്നു...
ഓരോ ദിനവും ഞാനവന്റെ ഓരോ പ്രവർത്തനങ്ങളും നിരീക്ഷിച്ചുകൊണ്ടിരുന്നു, ഒരേ നിമിഷം സന്തോഷവും അതുപോലെ സങ്കടവും മിന്നിമറയുന്ന അവൻറെ മുഖം എന്നിൽ വീണ്ടും ഒരു അതിശയമായി മാറി കൊണ്ടേയിരുന്നു...
അവനുമായി കൂടുതൽ അടുക്കാൻ എന്തോ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു...
എങ്ങനെ അവനിലേക്ക് അടുക്കും എന്ന ചിന്ത മാത്രമായി പിന്നീട് ഉള്ള ദിനങ്ങൾ....
അവനുമായി നേരിട്ട് സംസാരിക്കുക അല്ലാതെ ഒരു മാർഗ്ഗവും എൻറെ മുന്നിലില്ല പക്ഷേ എങ്ങനെ ! എന്തു പറഞ്ഞു തുടങ്ങും?.....
"മാഷേ !!! മാഷ് എന്താണ് ഒറ്റയ്ക്ക് ഇരിക്കുന്നത്, "?!!
"ഒന്നുമില്ല ഞാനീ ഓരോരോ കാര്യങ്ങൾ ചിന്തിച്ചു ഇങ്ങനെ ഇരിക്കുകയായിരുന്നു"
(ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ എനിക്ക് നേരെ നിന്നു)
"അതൊന്നുമല്ല ഞാൻ കുറച്ചുദിവസമായി മാഷിനെ ശ്രദ്ധിക്കുന്നുണ്ട് മാഷിന് എന്തോ വിഷമമുള്ള പോലൊരു തോന്നൽ,, ഇനി വല്ല പ്രണയപരാജയവും ആണോ മാഷേ"
(വീണ്ടും ഒരു പുഞ്ചിരി മാത്രം അവൻ എനിക്ക് സമ്മാനിച്ചു)
"മാഷിന് ചോദിച്ചത് ഇഷ്ടമായില്ലെങ്കിൽ എന്നോട് ക്ഷമിക്കണം, ഞാൻ അറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ചോദിച്ചു പോയി എന്നുമാത്രം..."
"അങ്ങനെ ഒന്നുമില്ല ടാ ഞാൻ പറഞ്ഞില്ലേ എനിക്കങ്ങനെ സങ്കടങ്ങൾ എന്നു പറയാൻ മാത്രം ഒന്നുമില്ല."
"അപ്പോൾ മാഷിന് സംസാരിക്കാനും അറിയാം അല്ലേ!!! , എന്നിട്ടാണോ മാഷ് ആരോടും സംസാരിക്കാതെ ഇങനെ ഒറ്റയ്ക്ക് ഒരുക്കുന്നത്?? "
(അവൻ എനിക്ക് വീണ്ടും ഒരു പുഞ്ചിരി സമ്മാനിച്ചു, പുറത്തേക്ക് നോക്കിയിരുന്നു
വളരെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ടുതന്നെ അവനുമായി നല്ലൊരു സൗഹൃദം ഉടലെടുത്തു)
അവൻറെ ഉള്ളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ട് എന്നുള്ള കാര്യം മറ്റാരെക്കാൾ മുന്നേ ഞാനറിഞ്ഞു ,
അവൻറെ ഓരോ വരികളിലും ഞാൻ കണ്ടത് ജീവിതത്തോടുള്ള അടങ്ങാത്ത അവൻറെ മോഹങ്ങളും സങ്കൽപങ്ങളും സ്വപ്നങ്ങളും ആയിരുന്നു.
പിന്നീട് പെട്ടെന്നായിരുന്നു അവന്റെ ഉള്ളിലെ മാറ്റങ്ങൾ... എല്ലാവരുമായി പെട്ടെന്നുതന്നെ ഇടപഴകി നല്ല സൗഹൃദങ്ങൾ അവൻ കെട്ടി പടർത്തി എല്ലാവരുടെയും ഹൃദയങ്ങൾ അവൻ പെട്ടെന്ന് തന്നെ കീഴടക്കി.
മറ്റുള്ളവരുടെ സങ്കടങ്ങളും സന്തോഷവും അത് അവൻറ്റെ കൂടിയായിമാറി ...
എന്നിരുന്നാൽ പോലും പക്ഷേ അവൻ അവന്റെ കഥകളും കൃതികളും എനിക്ക് വേണ്ടി മാത്രമായി തുറന്നുവച്ചു തന്നു, മൂന്നാമതൊരാൾ വായിക്കാൻ ഇടവരുത്താതെ അവൻ എന്നിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഞാനറിഞ്ഞു തുടങ്ങി....
അവൻറെ സന്തോഷങ്ങളും സങ്കടങ്ങളും അവൻ എന്നോട് മാത്രം പറയാൻ തുടങ്ങി...
"മാഷ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ!!"
(എൻറെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ഒരു ചോദ്യം കൊണ്ടായിരിക്കണം, അവൻറെ മുഖത്ത് കണ്ടിരുന്ന ചിരി നിമിഷനേരംകൊണ്ട് ഇല്ലാതെയായത്)
"ലോകത്ത് പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ! ,
ഒരിക്കലെങ്കിലും ഒരാളോടെങ്കിലും പ്രണയം തോന്നാത്തവർ ആരും തന്നെ കാണില്ല ഈ ഭൂമിയിൽ"
( വീണ്ടും അവന്റെ കണ്ണുകൾ പുറം കാഴ്ചകളിലേക്ക് പോയി)
_ഞങ്ങൾ രണ്ടുപേർക്കുമിടയിൽ മൗനം വീണ്ടും തളംകെട്ടി_
"എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം, ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കണമെന്ന് മനസ്സിലുറപ്പിച്ച് പ്രണയം പക്ഷേ ഞാനറിഞ്ഞിരുന്നില്ല ,
അവൾക്ക് ഞാനൊരു വെറും ഒരു നേരംപോക്ക് മാത്രമായിരുന്നു എന്നത്, "
(മൗനത്തെ കീറിമുറിച്ച് അവൻറെ ശബ്ദങ്ങൾ വീണ്ടും എന്നിലേക്ക്, )
"എന്നിട്ട് അവൾ ഇപ്പോൾ എവിടെയാണ്"
"അറിയില്ല! എവിടെയായിരുന്നാലും സന്തോഷമായിരുന്നാൽ മതി,"
(പിന്നീടുള്ള ദിനങ്ങളിൽ അവനുമായി കൂടുതൽ ഞാനെടുത്തു കൊണ്ടേയിരുന്നു,
ente lokam അവനിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഞാനറിഞ്ഞു, ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അവനോട് വാശി കാണിക്കുന്നതും, പിണങ്ങുന്നതും അവൻറെ ശകാരം കേൾക്കുന്നതും എന്നിൽ പുതു ഉണർവ് തന്നെ നൽകിക്കൊണ്ടിരുന്നു,... അവൻ എൻറെ മാത്രമാണ് എന്നൊരു തോന്നൽ വരെ എന്നിൽ ഉൽഭവിച്ചു....)
വളരെ യാദൃശ്ചികമായി ആയിരുന്നു അവൻ എന്നോട് അന്ന് ആ ചോദ്യം ചോദിച്ചത്
"നമ്മൾ മരിച്ചാൽ നമുക്കുവേണ്ടി ആരെങ്കിലുമൊക്കെ കരയുമോ!!!"
അന്ന് അവനെ ഞാൻ ഒരുപാട് വഴക്കുപറഞ്ഞു എന്തിനാണ് ഇപ്പോ മരണത്തെപ്പറ്റി ഒക്കെ ആലോചിക്കുന്നത് എന്നും പറഞ്ഞു, ....
"നമ്മളെല്ലാവരും ഒരു അതിഥികൾ മാത്രമാണ് ഇന്നല്ലെങ്കിൽ നാളെ നമ്മൾ എല്ലാവരും നമ്മുടെ വാസസ്ഥലത്തേക്ക് മടങ്ങേണ്ടവരുമാണ്""
( അവൻ എനിക്ക് തന്ന മറുപടിയായിരുന്നു അത് ..., അവനോട് സംസാരിച്ചിരിക്കുമ്പോൾ ഒരു പ്രത്യേകതരം സന്തോഷവും, നമ്മുടെ വിഷമങ്ങളെല്ലാം മായ്ക്കാൻ കഴിയുന്ന ഒരുത്തരം മരുന്ന് അവൻറെ സംസാരങ്ങളിലും പുഞ്ചിരിയിൽ ഉണ്ടായിരുന്നു...
എത്ര ഗൗരവം പിടിച്ച് കാര്യങ്ങൾ ആയാലും അത് ഒരു ചെറു തമാശ രൂപേനെ മാത്രമേ അവൻ പറയാനുണ്ടായിരുന്നുള്ളൂ,...
ഒരാഴ്ച അവനെ കോളേജിൽ കാണാതിരുന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത് അവനോടുള്ള എൻറെ അടങ്ങാത്ത പ്രണയം എത്രത്തോളമാണെന്ന്....
അവനോട് ഞാൻ ഒരിക്കൽ ചോദിച്ചു
"മാഷിന് എന്നെ ഇഷ്ടമാണോ????"
(മറുപടിയൊന്നും പറയാതെ അവൻ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു)
"എവിടെയായിരുന്നു മാഷ് ഒരു ഒരാഴ്ച കാണാനേ കിട്ടിയില്ല നമ്മളെല്ലാം മടുത്തു തുടങ്ങിയോ"
"ഒരു യാത്രയപ്പ് നടത്താനുണ്ടായിരുന്നു,....
അതിൻറെ കുറച്ചു തിരക്കുകൾ... ,"
"ആരെ!!!"
_"വല്ലിപ്പ അവിടെ ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോൾ വല്യമ്മയെ കൂട്ടി അങ്ങ്പോയി"_
(ഞാൻ കിളിപോയ പോലെ ഇരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല അവനൊന്നും കൂടി ചുരുക്കി എനിക്ക് പറഞ്ഞുതന്നു)
" *വല്യമ്മ മരിച്ചുപോയി* അതുകൊണ്ടായിരുന്നു , ...."
ഓരോ ദിനവും കടന്നു പോയി കൊണ്ടിരുന്നു എനിക്ക് അവനോടുള്ള ആരാധന മാറി,എന്നുമുതലാണ് അവനെ സ്നേഹിക്കാൻ തുടങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു... എന്റെ സ്നേഹം ഞാൻ പ്രകടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് വീണ്ടും പരാജയത്തിലേക്ക് മാറുകയായിരുന്നു, ഒരുപക്ഷേ അവൻറെ ഭൂതകാലം ഓർത്തു പേടി കൊണ്ടാണ് എന്ന് വേണമെങ്കിലും പറയാം,.....
@@@@@@@@@@@
അവൻറെ ഓർമ്മകൾ മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.....
"അതെ ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി".....
(കണ്ടക്ടറുടെ പെട്ടെന്നുള്ള സംസാരം എന്നെ ചിന്തകളിൽ നിന്നുണർത്തി)....
അവൻറെ വീട് ലക്ഷ്യംവെച്ച് നടക്കുന്ന വഴികളിലെല്ലാം ചിരിച്ചുനിൽക്കുന്ന, അവൻറെ പോസ്റ്ററുകൾ കാണാനിടയായി. എന്തുകൊണ്ട് എന്ന് അറിയില്ല അറിയാതെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങിയിരിക്കുന്നു.....
അവസാനമായി എനിക്കൊന്ന്
കാണണം അവനെ,
പറയാൻ മറന്ന ,
പറയാൻ ബാക്കിവെച്ച എൻറെ പ്രണയം ഇനിയും എനിക്കവനോട് പറയാനുണ്ട്....
എന്തോ കണ്ണുനീർ അനുസരണയില്ലാത്ത കുട്ടിയെ പോലെ വീണ്ടും ഒഴുകിക്കൊണ്ടേയിരുന്നു ...
*നിറഞ്ഞ വിശാലതയിലും,
തികഞ്ഞ ഏകാന്തതയിലും,എൻറെ മനസ്സിൽ നീ എപ്പോഴും നിറഞ്ഞുനിൽക്കും....*
The End.....
✍️_: Rasheeque Mohammad (ലൂണി)
Sharechat: @looni_
അഭിപ്രായങ്ങൾ എഴുതാൻ മറക്കല്ലേ...