❤ കിസ പാതിയിൽ ❤
🍁 Kisa Paathiyil 🍁
🍁 കിസ
പാതിയിൽ 🍁
പാർട്ട് 10
Written by:-
Alone Walker
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
” എഴുന്നേൽക്കടീ”
അവർക്ക് അരികിലേക്ക് കുതിച്ച് വന്നു നിന്ന അയാന പറഞ്ഞത് കേട്ട് ഷേസിനും ആ പെണ്ണും ഒരുമിച്ച് അവളെ നോക്കി.അവളുടെ മുഖത്ത് എന്തിനു എന്നൊരു ഭാവം ആയിരുന്നു.
”ഇവൾ ഇവിടെ ഇരിക്കുന്നതിന് നിനക്ക് എന്താ കുഴപ്പം.?നീ പറയുമ്പോ എഴുന്നേറ്റ് പോകാൻ ഇവളെന്താ നിന്റെ ചിലവിൽ ആണോ കോളേജിൽ വരുന്നത്.?”
അവളെ കൂടുതൽ ആയി ദേഷ്യം പിടിപ്പിക്കാൻ എന്നോണം ഷെസിൻ ചോദിച്ചപ്പോൾ ഇവനിത് തല്ല് ചോദിച്ച് വാങ്ങിക്കാൻ ഒരുങ്ങി കെട്ടി വന്നതാണോ എന്ന ഭാവം ആയിരുന്നു ഫൈസിക്ക്.അവന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണ് എന്താണ് നടക്കുന്നത് എന്നറിയാതെ വായും പൊളിച്ച് ഇരുന്നു.
”അതെനിക്ക് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല. എടീ മോളെ.മര്യാദക്ക് ഇവന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പൊയ്ക്കോ.അതാ നിനക്ക് നല്ലത്.”
”ഓഹോ അത് ശരി.ഇതിപ്പോ ശരിക്കും എന്താ ഇവിടെ നടക്കുന്നത്?ഇവള് എവിടെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ഇവളാണ്. അല്ലാതെ നീയല്ല.നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ നിന്നെ ഞാൻ പറഞ്ഞ് മോഹിപ്പിച്ചു പറ്റിച്ച് കളഞ്ഞത് ആണെന്ന്.”
"നിന്നോട് അങ്ങനെ തോന്നാൻ ഞാൻ പറഞ്ഞില്ലല്ലോ?ഇവള് എവിടെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ഇവള് തന്നെയാ അല്ലാതെ ഞാനല്ല.പക്ഷേ ഇത് ബോയ്‌സിന്റെ സീറ്റാണ്.അവിടെ എന്തിനാ ഒരു ഗേൾ ഇരിക്കുന്നത്. അതൊണ്ടാ ഞാൻ എഴുന്നേറ്റ് പോകാൻ പറഞ്ഞത്."
”ഓഹോ അപ്പോ നീ ഇന്നലെ വരെ ആണായിട്ട് ഇന്ന് രാവിലെ GRS (Gender Reassignment Surgery) നടത്തി പോന്നതാണോ?”
”തോന്നിവാസം പറയരുത്.അടിച്ച് നിന്റെ അണപ്പല്ല് ഞാൻ തെറിപ്പിക്കും.”
”ഓ പിന്നെ.നീ ചെയ്ത കാര്യം പറയുന്നത് തോന്നിവാസം ആണെങ്കിൽ നീ ചെയ്യുന്നത് ഒക്കെ എന്താടീ?”
”ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.അത് ചോദിക്കാൻ നീയാരാ.?”
” അപ്പോ പിന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയുകയും ചെയ്യും.അത് ചോദിക്കാൻ നീയും വരണ്ട.പിന്നെ എന്റെ അടുത്ത് ആര് വന്നു ഇരുന്നാലും അത് നീ ചോദ്യം ചെയ്യാൻ വരണ്ട.ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഒള്ളു.എന്നെ കേറി ഭരിക്കാൻ വരണ്ട.നിന്നെക്കാൾ മുമ്പ് പരിചയം ഉള്ളവരാണ് എനിക്ക് ഈ ക്ലാസ്സിൽ ഉള്ളവർ.അത് കൊണ്ട് എന്റെ അടുത്ത് എനിക്ക് തോന്നുന്നവർ ഇരിക്കും.ഇന്നലെ ഇരിക്കുമ്പോൾ നിനക്ക് ഈ പ്രശ്നം ഒന്നും ഇല്ലായിരുന്നല്ലോ.അറിയാതെ പോലും നിന്റെ ദേഹത്ത് പോലും ഞാൻ തൊട്ടിട്ടില്ല.എന്നിട്ട് നീ മറ്റുള്ളവരെ മുന്നിൽ തരം താഴ്ത്താൻ നോക്കുന്നോ.?”
ഇന്നിവിടെ എന്തെങ്കിലും നടക്കുമെന്ന് തോന്നി ഫൈസിക്ക്. പോരിന് ഒരുങ്ങി നിൽക്കുന്ന പോലെ നിൽക്കുന്ന രണ്ട് പേരെയും മാറി മാറി നോക്കി നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന ആ പെൺകുട്ടിയുടെ അവസ്ഥ ഓർത്തപ്പോൾ അവന് പാവം തോന്നി. എങ്ങോട്ട് ഓടണം എന്നറിയാതെ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയിൽ ആണ് അവള് ഉള്ളത്.ഇനി ഒരിക്കലും സ്വപ്നത്തില് പോലും ഷെസിനോട് സംസാരിക്കാൻ പോലും അവള് വരില്ലെന്ന് ഫൈസിക്ക് ഉറപ്പായി.
അവളിൽ നിന്ന് കണ്ണെടുത്ത് പൊരുകോഴികളെ പോലെ അങ്കത്തിന് ഒരുങ്ങി നിൽക്കുന്ന രണ്ടിനെയും നോക്കി.കളി കാര്യമാകുന്ന മട്ടാണ്.രണ്ടിന്റെയും മുഖത്ത് ദേഷ്യം കൊണ്ട് ചുവപ്പ് പടർന്നിട്ടുണ്ട്.രണ്ട് പേരുടെയും ദേഷ്യം എങ്ങനെയാണെന്ന് അറിയുന്നത് കൊണ്ട് അത് കളിയാണോ കാര്യമാണോ എന്നറിയാൻ അവന് പ്രയാസം ഇല്ലായിരുന്നു.
”ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും ചെയ്യും.അതിനു എനിക്ക് നിന്റെ അനുവാദം ഒന്നും വേണ്ട.”
"എന്റെ അനുവാദം വേണമെന്ന് ഞാൻ പറഞ്ഞോ.നീ നിന്റെ ഇഷ്ട്ടം പോലെ നടക്കുകയോ കിടക്കുകയോ തൂങ്ങി ചാകുകയോ എന്താണെന്ന് വെച്ചാൽ ചെയ്യ്.പക്ഷേ എന്റെ കാര്യത്തിൽ ഇടപെടാൻ നിന്നാൽ എന്റെ വിധം മാറും പറഞ്ഞില്ലെന്ന് വേണ്ട.
നിനക്ക് എന്തിന്റെ സൂക്കേട് ആണെന്ന് മനസ്സിലാകുന്നില്ല.നീ ആരാന്നാ നിന്റെ വിചാരം.കഴിഞ്ഞ തവണ മിസ്സ് വേൾഡ് ആയ മാനുഷി ചില്ലാറിന്റെ അനിയത്തി ആണെന്നാനോ?ആണെങ്കിൽ ആദ്യം പോയി കണ്ണാടിയുടെ മുന്നിൽ പോയി നിൽക്ക്.അഹങ്കാരം തലക്ക് പിടിച്ചാൽ അതല്ല അതിന്റെ അപ്പുറവും തോന്നും.ഇന്നലെ നിന്നെ ഒന്ന് നോക്കി എന്നും പറഞ്ഞു ഭയങ്കര ഷോ ആയിരുന്നല്ലോ.ഒടുക്കം എന്നെ പ്രോപ്പോസ് ചെയ്തു വന്നത് ഞാൻ മൈൻഡ് ചെയ്യാത്തതിന്റെ ആയിരിക്കും ഇപ്പൊ ഈ കാണിച്ച് കൂട്ടുന്ന പട്ടി ഷോ.”
”നാക്കിന് എല്ലില്ല എന്ന് കരുതി തോന്നിവാസം വിളിച്ച് പറയരുത്.”
”നിനക്ക് ചെയ്യാം.ഞാൻ പറയുന്നതിന് ആണ് കുറ്റം.ഞാൻ ഇനിയും പറയും നീ എന്ത് ചെയ്യുമെടീ.”
വെല്ലുവിളിക്കും പോലെ അതും പറഞ്ഞ് അവളുടെ മുന്നിലേക്ക് അവൻ കയറി നിന്നതും ദേഷ്യം കയറി നിന്ന അയാന അവന്റെ മുഖത്തിന് നേരെ കൈ ആഞ്ഞ്‌വീശിയപ്പോൾ ശ്വാസം വിങ്ങിയ പോലെ ഫൈസി നിന്നു.
ഷേസിന്റെ കവിളിൽ അവളുടെ കൈ പതിഞ്ഞെന്ന് തന്നെ അവൻ കരുതി.പെട്ടെന്നായിരുന്നു ഞൊടിയിടയിൽ തന്റെ നേരെ വീശിയ കയ്യിൽ ഷെസിൻ കടന്നു പിടിച്ചത്.പിടിച്ച പിടിയാലെ അവളെ പിടിച്ച് പിന്നിലേക്ക് ഉന്തിയതും പിന്നിലെ ചുമരിൽ ചെന്നിടിച്ചു നിന്നു അയാന. അപ്പോഴും അവളുടെ കയ്യിലുള്ള പിടി അവൻ വിട്ടില്ലായിരുന്നു.പുറം ചുമരിൽ ഇടിച്ചപ്പോൾ അവൾക്ക് നന്നായി വേധനിച്ചത് അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു.തന്റെ മുന്നിലെ ഷെസിനേ രൂക്ഷമായി നോക്കി നിന്ന അവള് കണ്ടത് ദേഷ്യത്താൽ മുഖം ഒന്നാകെ ചുവന്നു തുടുത്ത് വിറക്കുന്ന അവനെയാണ്.അവന്റെ കൈകൾക്കിടയിൽ കിടന്നു അവളുടെ കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു.അതിനേക്കാൾ കൂടുതൽ ദേഷ്യം മുന്നിട്ട് നിന്നത് കൊണ്ട് അവൾക്ക് അതൊരു വേദനയെ അല്ലായിരുന്നു.കോപത്താൽ കുറുകിയ കണ്ണുകളാൽ ഇരുവരും പരസ്പരം നോക്കി കൊണ്ടിരുന്നു.
”നീ എന്താ ടീ പുല്ലേ കരുതിയത് നീ കൈ നീട്ടി അടിക്കുന്നത് നോക്കി നിൽക്കുവാ ഞാൻ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ എന്നോ.first and last ആണ് ഇത്.ഇനി നീയെങ്ങാൻ എന്റെ നേരെ കയ്യുയർത്തിയാൽ പിന്നെ ഒരാളുടെ നേരെയും ഉയർത്താൻ നിനക്ക് കൈ ഉണ്ടാകില്ല.”
മറു കൈ കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ടാണ് അവൻ പറഞ്ഞത്.അവന്റെ കൈ തട്ടി മാറ്റി അവനെ പിന്നിലേക്ക് അവള് ഉന്തിയത് പെട്ടെന്ന് ആയിരുന്നു.അവളിൽ നിന്ന് അങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് അവൻ പിന്നിലേക്ക് തെറിച്ച് വീണു.
അവളുടെ കൈ അവന്റെ പിടിയിൽ നിന്ന് സ്വതന്ത്രമായതും വേദന കടിച്ച് പിടിച്ച് അവള് അവനെ രൂക്ഷമായി നോക്കി.അവൻ കുത്തിപ്പിടിച്ച കവിളിലെ ഭാഗത്ത് ചുവപ്പ് പടർന്നിരുന്നു.
പെട്ടെന്നായിരുന്നു പിന്നിലേക്ക് തെറിച്ച് ഡെസ്കിൽ തട്ടി നിന്ന ഷെസിന്റെ അരികിലേക്ക് അവള് കുതിച്ചു വന്നത്.വന്നതും അവന്റെ നെഞ്ചോട് ചാരി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്ന അവള് കുറച്ച് മുമ്പ് അവൻ പിടിച്ചത് പോലെ ഇത്തവണ അവന്റെ കവിളിൽ കുത്തി പിടിച്ചു.
” പറഞ്ഞാൽ നീ എന്താടാ ചെയ്യുക.?ഞാൻ ഇനിയും പറയും.നീ എന്ത് വേണേലും ചെയ്യ്.
ഇപ്പൊ നീ പറഞ്ഞില്ലേ ഞാൻ ഇന്നലെ പ്രോപ്പോസ് ചെയ്തത് നീ റിജെക്റ്റ് ചെയ്തത് കൊണ്ടാണ് എന്റെ പോസസിവ്‌നസ് എന്ന്.അതെടാ അത് തന്നെയാ കാര്യം.എനിക്ക് എന്റെ പൊസസിവ്‌നസ് തന്നെയാ.കാരണം നീ എന്റെത് ആണ്.ഞാൻ അല്ലാതെ വേറൊരു പെണ്ണും നിന്റെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല.ഉണ്ടായാൽ ഞാൻ എന്തെങ്കിലും ചെയ്യും. പറഞ്ഞില്ലെന്നു വേണ്ട.”
അവനെ പിന്നിലേക്ക് തള്ളി കവിളിൽ നിന്ന് കയ്യെടുത്ത് അവൾ പോകാൻ ഒരിങ്ങിയതും നിന്നിടത്ത് നിന്ന് തന്നെ ഷസിൻ അവളെ വലിച്ച് തന്റെ അരികിൽ ഉള്ള ഡെസ്‌കിലേക്ക് വലിച്ചു.പിന്നിലേക്ക് മലർന്നു വീണ അവള് ഡെസ്കിൽ തട്ടി നിന്ന് എന്താണ് സംഭവിച്ചത് എന്നാലോചിച്ച് വന്നപ്പോഴേക്കും അവളുടെ മുന്നിൽ ഒരു നിശ്വാസത്തിന്റെ മാത്രം അകലത്തിൽ അവനും എത്തിയിരുന്നു.അറിയാതെ ഒരു പിടപ്പ് അവളുടെ ഉള്ളിൽ ഉണ്ടായി.
”നീ ആളൊരു സൈകോ ആയിരിക്കും.നീ ഭീഷണി പ്പെടുത്തി എന്ന് കരുതി ner പറയുന്നതും കേട്ട് വാലും ചുരുട്ടി ഷസിൻ നിന്റെ പിന്നാലെ വരുമെന്ന് കരുതണ്ട.അതിനു ഇൗ ജന്മം അല്ല ഇനി ഒരു നൂറു ജന്മം കൂടി എടുക്കേണ്ടി വന്നാലും എന്നെ അതിനു കിട്ടില്ല.പിന്നെ നീ പറഞ്ഞ ഇഷ്ട്ടം.പ്രണയം എന്നത് പിടിച്ച് വാങ്ങാൻ ഉള്ളതല്ല. അത് മനസ്സിന്റെ ഉൾതട്ടിൽ നിന്ന് ഉത്ഭവിക്കണം.എങ്കിലേ അതിനു മൂല്യമുള്ളൂ.love at first sight എന്നൊക്കെ പറയുന്നത് വെറും പൊള്ളയാണ്.അത് ഒന്നുകിൽ വെറും അട്രാക്ഷൻ.അതല്ലെങ്കിൽ വെറും കാമം.
ആദ്യത്തെ അനുഭവത്തിൽ നിന്ന് അത് മാഞ്ഞു പോയാൽ പിന്നെ ഒരിക്കലും ആ സ്നേഹം നില നിൽക്കില്ല.ഞാൻ പറഞ്ഞ വന്നത് നിനക്ക് എന്നോട് തോന്നിയത് ഞാൻ പറഞ്ഞ ഇൗ രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ്.അതിനെ ഞാൻ വില കൽപ്പിക്കുന്നില്ല.പിന്നെ നിന്നെ എനിക്ക് ഇഷ്‌ട്ടവുമല്ല.കാരണം ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട്.അതൊരു അട്രാക്ഷൻ മാത്രം ആണെന്ന് ഞാൻ ആദ്യം കരുതിയെങ്കിലും എന്റെ ഊഹം തെറ്റായിരുന്നു.ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്.എന്റെ മാത്രം ആയി എന്റെ ജീവിത കാലം മുഴുവൻ എനിക്ക് താങ്ങും തണലും ആയി അവള് നിലകൊള്ളുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് കൊണ്ട് നീ എന്നെ വിട്ടേക്ക്.വേണമെങ്കിൽ നമുക്ക് നല്ല friends ആയി തുടരാം.”
അവളോട് അടുത്ത് നിൽക്കുന്ന ഓരോ നിമിഷവും താനൊരു മഞ്ഞ് കണം പോലെ അലിഞ്ഞ് പോകുന്നത് പോലെ തോന്നിയിരുന്നു അവന്.
’ നിന്നോട് എനിക്ക് ഉള്ളത് വെറും കാമമോ അട്ട്രാക്ഷനോ അല്ല പെണ്ണേ.ജീവിതത്തിൽ പലരോടും തോന്നിയിട്ടുണ്ട് അട്ട്രാക്ഷൻ.പക്ഷേ അതൊന്നും നിന്നോട് തോന്നിയത് പോലെ തോന്നിയിട്ടില്ല.ചില നിമിഷങ്ങൾ മാത്രമേ അവരുടെ ഓർമ്മകൾ ഉണ്ടായിരുന്നുള്ളൂ.പക്ഷേ ഇന്നലെ നിന്നെ കണ്ടത് മുതൽ ഇൗ നിമിഷം വരെയും നീ അല്ലാതെ മറ്റൊരു ചിന്തയും എന്നിൽ ഉണ്ടായിട്ടില്ല. കണ്ണടയ്ക്കുന്ന ഓരോ നിമിഷവും നിന്റെ പുഞ്ചിരി എന്റെ ഉറക്കത്തെ കെടുത്തുന്നു.ഞാൻ കൊതിച്ചത് പോലൊരു പെണ്ണ് ഇൗ ലോകത്ത് ഉണ്ടെങ്കിൽ അത് നീ മാത്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.yes,i am madly love with you.പക്ഷേ അത് നിന്നോട് വെളിപ്പെടുത്താൻ എനിക്ക് കഴിയില്ല.നിന്റെ കണ്ണിൽ നോക്കി നിൽക്കുന്ന ഓരോ നിമിഷവും ഞാൻ സ്വയം അലിഞ്ഞ് പോകുന്നത് പോലെ തോന്നുന്നുണ്ട്.നിന്റെ ചുടുശ്വാസം എന്റെ ദേഹത്ത് തട്ടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം മനസ്സിൽ പക വികാരങ്ങൾ കുമിഞ്ഞ് കൂടുന്നുണ്ട്.നിന്നോട് ചേർന്ന് നിൽക്കുന്ന ഓരോ നിമിഷവും അവസാനിക്കാതിരുന്നെങ്കിൽ എന്ന് മനസ്സ് പലയായിരം തവണ കൊതിക്കുന്നുണ്ട്.
പക്ഷേ നീ പൂർണമായും എന്റേത് ആകുന്നത് വരെ ഒരു ചുംബനം കൊണ്ട് പോലും നിന്നിൽ ഞാൻ അധികാരം കാണിക്കില്ല.എന്റെ പ്രണയം തുറന്നു പറയാൻ ആയിട്ടില്ല.നിന്റെ ഉള്ളിൽ എന്നോട് ഉള്ളത് യഥാർത്ഥ പ്രണയമാണോ എന്നെനിക്ക് അറിയണം.മടുപ്പ് തോന്നുന്ന ഒരു വികാരം മാത്രം ആണെങ്കിൽ പതിയെ എന്നിൽ നിന്ന് നീ തന്നെ അകലും.പക്ഷേ നിനക്ക് എന്നോട് ഉള്ളത് യഥാർത്ഥ പ്രണയം ആണെങ്കിൽ ഞാൻ എത്ര അകറ്റി നിർത്തിയാലും നീ കൂടുതൽ എന്നോട് അടുക്കും.അതിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.എന്റെ പ്രതീക്ഷകൾ എന്നിൽ പൂവണിയുന്ന ദിവസം എന്റെ ഹൃദയം നിനക്കായ് ഞാൻ തുറക്കും. അത് വരെയും ഞാൻ കാത്തിരിക്കുന്നു നിന്റെ പ്രണയത്തിന് ആയി.’
മനസ്സിൽ അവളോട് ഒരായിരം തവണ ഉച്ചത്തിൽ വിളിച്ച് പറയുമ്പോഴും അവന്റെ മിഴികൾ അവളുടെ മുഖത്തിലൂടെ ഓടി നടന്നു കൊണ്ടിരുന്നു.താൻ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ എത്രമാത്രം വേദന ഉണ്ടാക്കിയെന്ന് നിറഞ്ഞ് തുളുമ്പാൻ പാകത്തിൽ നിൽക്കുന്ന കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.അവനത് കാണാതിരിക്കാൻ അവള് മുഖം ഒരു വശത്തേക്ക് വെട്ടിച്ച് മുഖത്ത് ദേഷ്യം വരുത്തി.
അവന്റെ പിടി അയഞ്ഞതും അവൾ അവനിൽ നിന്ന് പിടഞ്ഞ് മാറി.അവനെ രൂക്ഷമായി നോക്കി പുറത്തേക്ക് പോയ അവള് പെട്ടെന്ന് നിന്നു.
”നീ പറഞ്ഞത് ശരിയാണ്.സ്നേഹം ഒരിക്കലും പിടിച്ച് വാങ്ങാൻ ഉള്ളതല്ല.ഒരു വിധത്തിൽ ഞാനും ചെയ്യുന്നത് അതാണല്ലോ.നിന്റെ ഉള്ളിൽ ഒരാള് ഉണ്ടെന്ന് ഇപ്പോഴേ പറഞ്ഞത് നന്നായി.എന്റെ മനസ്സിന് അധികം മോഹം കൊടുക്കേണ്ടി വന്നില്ല. സ്വന്തമാആണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് കഴിഞ്ഞ് ഒടുക്കം ജീവനായി കരുതിയവനു മറ്റൊരു അവകാശി ഉണ്ടെന്ന് അറിഞ്ഞാൽ അത് ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടാണ്.
നീ പറഞ്ഞത് പോലെ ഞാൻ സൈക്കോ തന്നെയാ.അത് പക്ഷെ എന്റെ സ്വന്തം എന്ന് കരുതുന്നവരോട് മാത്രമാണ്.നീയും അങ്ങനെ ഒരാളെന്ന കരുതിയത്.അതെന്റെ തെറ്റായിരുന്നു. നിന്നോട് എനിക്ക് തോന്നിയത് ചിലപ്പോ വെറുമൊരു അട്രാക്ഷൻ മാത്രം ആയിരിക്കും.അതും ഇപ്പോഴേ അറിഞ്ഞത് നന്നായി.ഒരു പക്ഷെ വൈകി ആണ് അറിഞ്ഞത് എങ്കിലോ.?എല്ലാത്തിനും സോറി ഷസിൻ.ഇനിയൊരു ശല്യമായി നിന്റെ പിന്നാലെ വരില്ല ഞാൻ.നീ സ്നേഹിക്കുന്ന കുട്ടിയോട് എന്റെ അന്വേഷണം പറയണം.”
മിഴി നിറഞ്ഞില്ലെങ്കിലും അവളുടെ വാക്കുകൾ നന്നായി ഇടറിയിരുന്നു.എല്ലാം കേട്ട് നിന്നിരുന്ന ഫൈസിയുടെ കണ്ണിലും അറിയാതെ വെള്ളം നിറഞ്ഞു.വാതിൽക്കൽ എത്തിയതും അയാന അവനേ നോക്കി വിളറിയ ഒരു ചിരിച്ചു പുറത്തേയ്ക്ക് പോയി.തിരിഞ്ഞ് പോകുന്ന അവളെയും എന്തോ നഷ്ട്ടപ്പെട്ട വേദനയിൽ നിൽക്കുന്ന ഷെസിയേയും അവൻ മാറി മാറി നോക്കി.
”ഫൈസീ,”
ശസിന്റെ അരികിലേക്ക് പോകാൻ നിൽക്കുമ്പോൾ പിന്നിൽ നിന്ന് വിളിക്കുന്നത് കേട്ട് ഫൈസി തിരിഞ്ഞ് നോക്കിയപ്പോൾ ഷസിനും അങ്ങോട്ട് നോക്കി.
”ഷസിൻ സാർ.....”
അലരുന്നത് പോലെ ഉള്ള ശബ്ദം കേട്ട് ഷസിൻ ഞെട്ടി മുന്നിലേക്ക് നോക്കിയപ്പോൾ ഡെസ്കിൽ അടിച്ച കയ്യിൽ അമർത്തി തടവി കൊണ്ടിരിക്കുന്ന പ്യൂണിനെ ആണ്.
”എത്ര നേരായി സാറേ ഞാൻ വിളിക്കുന്നു.ഇവിടെ മുന്നിൽ വന്നു നിന്നിട്ട് പോലും അറിഞ്ഞില്ല എന്ന് വെച്ചാൽ എന്തൊരു ആലോചനയിലാണ് സാർ.എന്താ സാറേ ഇനി ഞങ്ങൾ ആരും അറിയാതെ വല്ല കല്യാണവും നടക്കാൻ പോകുന്നുണ്ടോ.?”
അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ച് കൊണ്ട് അയാള് പറഞ്ഞപ്പോൾ അവൻ പകരം ഒന്ന് പുഞ്ചിരിച്ചതെയുള്ളു.
"സാറിനോട് പ്രിൻസിപ്പൽ ഒന്ന് ചെല്ലാൻ പറഞ്ഞു.എന്തോ ചോദിക്കാനുണ്ട് എന്ന് പറഞ്ഞു.”
” ഹാ ഞാൻ വരാം ഏട്ടൻ ചെല്ല്.”
നെറ്റി ചൊറിഞ്ഞ് കൊണ്ട് അവൻ പറഞ്ഞപ്പോൾ അയാള് തിരിച്ച് നടന്നതിന്റെ പിന്നാലെ അവനും നടന്നു.അറിയാതെ കണ്ണുകൾ തന്റെ കഴിഞ്ഞ കാലത്തെ ഓർമ്മകളിൽ ഏറ്റവും മധുരവും ജീവൻ പറിഞ്ഞ് പോകുന്ന വേദനയും സമ്മാനിച്ച ക്ലാസ് മുറിയുടെ മുന്നിലേക്ക് നീണ്ടു.അതിന് മുന്നിൽ തന്നെ കാണുമ്പോൾ വിടരുന്ന പുഞ്ചിരിയുമായി അയാന തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി അവന്.അവൾക്ക് നേരെ കൈ ഉയർത്തി പുഞ്ചിരിച്ചു കൊണ്ട് അവൻ ഒരു നിമിഷം നിന്നു.പെട്ടെന്ന് സ്വബോധം വന്ന പോലെ കൈ താഴ്ത്തി.എല്ലാം തന്റെ അതിര് വിട്ട ചിന്തകളുടെ വേലിയേറ്റം മൂലമാണ് എന്ന് മനസ്സിലാക്കി ഒരിക്കൽ കൂടി അവൻ താൻ നോക്കിയ ഭാഗത്തേക്ക് നോക്കി.അവിടെ തന്റെ പ്രവൃത്തി കണ്ട് വായും പിളർന്നു നിൽക്കുന്ന രണ്ട് പേരെ കണ്ടതും അവൻ മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്തു.
”എന്താടീ first day നിന്നെ കടിച്ച് കീറാൻ വന്നയാളാണ് ഇപ്പൊ നിന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി സ്റ്റാഫ് റൂമിന്റെ മുന്നിൽ നിന്ന് കയ്യോക്കെ വീശി കാണിച്ച് പുഞ്ചിരിക്കുന്നത്.”
ഉച്ച സമയത്തെ ലഞ്ച് ബ്രേക്കിൽ പുറത്തെ നീളൻ വരാന്തയിൽ നിന്ന് പുറത്തേക്ക് നോക്കി സംസാരിക്കുമ്പോൾ ആണ് സ്റ്റാഫ് റൂമിന്റെ ഭാഗത്ത് നിന്ന് ശസിൻ കയൂയർത്തി പുഞ്ചിരിക്കുന്നത് കണ്ടത്.തങ്ങളെ തന്നെയാണോ നോക്കിയത് എന്നറിയാൻ വേണ്ടി പിന്നിലേക്ക് നോക്കിയപ്പോൾ ആരെയും കണ്ടില്ല.അപ്പോഴാണ് അമൃതയുടെ വക കൊട്ട് കിട്ടിയത്.അതിന് രൂക്ഷമായി അവളെ നോക്കി ഹാനി വീണ്ടും ശസിന്റെ നേരെ നോക്കിയപ്പോൾ അവൻ പഴയ കലിപ്പിൽ അവരെ നോക്കി കാണാത്ത പോലെ പോയി.
”ദേ ചങ്കരൻ പിന്നേം തെങ്ങിൽ കയറി.അയാൾക്ക് എന്താ ആരേലും കലിപ്പിൽ കൈവിഷം കൊടുത്തിട്ടുണ്ടൊ?അതോ വായക്കകത്ത് കടന്നൽ കൂടും കൊണ്ടാണോ നടക്കുന്നത്.? എപ്പൊ നോക്കിയാലും ഉണ്ടാകും മോന്ത രണ്ട് കൊട്ട. ദോ ഇങ്ങനെ.”
അവന്റെ മുഖത്തെ കലിപ്പ് നോക്കി പിറുപിറുത്തു കൊണ്ട് അമൃത മുഖം വീർപ്പിച്ച് കാണിച്ചപ്പോൾ ഹാനി പൊട്ടി ചിരിക്കാൻ തുടങ്ങി.
”ചിരിക്കൊന്നും വേണ്ട.ഞാൻ ഉള്ളതാ പറഞ്ഞത്.അയാള് വന്നിട്ട് ഇപ്പൊ രണ്ട് മാസം ആകാറായി.ഇത്രയും കാലം മിണ്ടാപ്പൂച ആയി നടന്ന നിന്നെ ഇങ്ങനെ പുറം ലോകം കാണിക്കാൻ ഞങ്ങൾക്ക് എല്ലാർക്കും പറ്റി.പക്ഷേ അയാളെ ഒന്ന് മര്യാദക്ക് ചിരിച്ച് കണ്ടിട്ട് പോലും ഇല്ല.ആദ്യമായി അയാള് ചിരിച്ച് കണ്ടത് നീ ശമ്മൂനെ ഹോസ്പിറ്റൽ ഡിസ്ചാർജ് ആക്കി ലേറ്റായി വന്നപ്പോൾ ആണ്.
പക്ഷേ എന്തൊക്കെ പറഞ്ഞാലും അയാള് ചിരിക്കുമ്പോൾ ഒടുക്കത്തെ മോഞ്ചാണ്.പറഞ്ഞിട്ട് എന്താ കാര്യം. കാട്ടു മാക്കാന്റെ സ്വഭാവം അല്ലേ.അത് കാണുമ്പോൾ ആണ് എടുത്ത് വല്ല പൊട്ട കിണറ്റിലും എടുത്തോണ്ട് ഇടാൻ തോന്നുന്നത്.”
കുശുമ്പ് നിറഞ്ഞ മുഖത്തോടെ അമൃത പറഞ്ഞതിന് ഹാനി അവളെ നെറ്റി ചുളിച്ച് നോക്കി.
”നീയെന്തൊക്കെയാ അമൃതാ വിളിച്ച് പറയുന്നത്?സാറിന് ഇത്തിരി ദേഷ്യം കൂടി പോയത് അയാളുടെ കുഴപ്പം ആണോ.?പിന്നെ എന്നെ വഴക്കു പറഞ്ഞത് ഒക്കെ എന്റെ സ്വഭാവം കൊണ്ട് തന്നെയാ. ഞാൻ നേരം വൈകി വരുന്നത് കൊണ്ടല്ലേ.അതിനു കിട്ടേണ്ടത് കിട്ടിയതിൽ പിന്നെ ഞാൻ നേരം വൈകി വന്നിട്ടില്ല.”
”അത് ശരിയാ.എന്നാലും അന്നയാൾ എന്തിനാ നിന്നെ വഴക്ക് പറഞ്ഞത്?നിന്റെ അവസ്ഥ അറിയാതെ കര്യം അറിയാതെ അല്ലേ അയാള് വഴക്ക് പറഞ്ഞത്.? അറ്റ്ലീസ്റ്റ് എന്താ കാരണം എന്നെങ്കിലും അയാൾക്ക് ചോധിക്കാമായിരുന്നു.”
”അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോ രണ്ട് മാസം ആയില്ലേ.എനിക്ക് ആണെങ്കിൽ അതിൽ ഒരു കുഴപ്പവും ഇല്ല.സ്റ്റുഡന്റ്സ് തെറ്റ് ചെയ്യുമ്പോൾ അതിനെ ശകാരിക്കേണ്ടതും തിരുത്തേണ്ടതും ടീച്ചേഴ്സിന്റെ കടമയാണ്.അതല്ലേ സർ ചെയ്തുള്ളൂ.ചിലപ്പോ ഇങ്ങനെ കലിപ്പ് കാണിക്കുന്നത് ഉള്ളിൽ അത്രക്ക് വിഷമം ഉള്ളത് പുറത്ത് ആരും അറിയാതിരിക്കാൻ ആയിരിക്കും.
പിന്നെ എന്റെ കാര്യം.നീ പറഞ്ഞത് പോലെ എന്റെ അവസ്ഥ ഞാൻ അന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ എന്നോട് സാറിന് സഹതാപം തോന്നുമായിരിക്കും.എനിക്ക് ആരുടേയും സിമ്പതി പിടിച്ച് വാങ്ങേണ്ട ആവശ്യമില്ല അമൃതാ.ഉപ്പയും ഉമ്മയും ഇല്ലാത്ത അനാഥ കുട്ടി എന്ന ലേബൽ എനിക്കും എന്റെ ഷമ്മൂനും വേണ്ട.അവന് ഉപ്പയായും ഉമ്മയായും അവന്റെ കൂടെ ഞാൻ ഉണ്ട്.സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിക്കുന്ന ഹാജ്യാർ ഉപ്പയും നസിയുമ്മയും ഉണ്ട്.ആരൊക്കെ ഞങ്ങളെ കയ്യൊഴിഞ്ഞാലും പടച്ചോൻ ഞങ്ങളെ കൈ വിടില്ല എന്ന ഉറപ്പെനിക്ക് ഉണ്ട്.ആരും ഇല്ലാത്തവർക്ക് പടച്ചോൻ ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ.ഉപ്പയും ഉമ്മയും പോയ ശേഷം സ്വന്തം കുടുംബത്തിൽ നിന്ന് പോലും അപമാനിച്ച് പുറത്താക്കിയപ്പൊഴുള്ള അപമാനത്തിന്റെ വേദനയൊന്നും സർ എന്നെ വഴക്കു പറഞ്ഞപ്പോ എനിക്ക് തോന്നിയിട്ടില്ല.പിന്നെ കരച്ചിൽ. അതെനിക്ക് unlimited ആണ്.ആരെങ്കിലും ഒന്ന് തുറിച്ച് നോക്കിയാൽ ഞാൻ കരഞ്ഞ് പോകും.”
എന്നും പറഞ്ഞ് ഹാനി ചിരിച്ച് കൊണ്ട് അവളെ നോക്കിയപ്പോൾ അവൾ വായും പൊളിച്ച് നിൽക്കുന്നതാണ് കണ്ടത്. എന്തെ എന്ന് പുരികം ഉയർത്തി ചോദിച്ചപ്പോൾ ചെവിയിൽ വിരലിട്ട് ഇളക്കി കൊണ്ട് അമൃത തല കുടഞ്ഞ് അവളെ നോക്കി.
”എന്റെ ഭഗവാനെ.ഇത്രയും നേരം സംസാരിച്ചത് നീ തന്നെയാണോ ഹാനീ.നീ ഇങ്ങനെ ഒക്കെ സംസാരിക്കുമോ?”
”അതെന്താ നീ അങ്ങനെ ചോദിച്ചത്.?എനിക്കെന്താ സംസാരിച്ചൂടെ?”
”അതിനെന്താ അതിനൊന്നും ഒരു കുഴപ്പവും ഇല്ല.നീ സംസാരിക്കുകയാണ് എനിക്കും വേണ്ടത്.പക്ഷേ അയാളെ ന്യായീകരിച്ച് പറഞ്ഞത് എനിക്കൊട്ടും ഇഷ്‌ട്ടായില്ല.നിനക്ക് ഈയിടെ ആയിട്ട് അയാളെ പൊക്കി പറയൽ ഇത്തിരി കൂടുന്നുണ്ട്.
ഞാൻ നോക്കിയത് നിനക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയുമോ എന്നാണ്."
”നീ പറഞ്ഞ് പറഞ്ഞ് കാട് കയരുന്നുണ്ട് ട്ടോ.എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല.നിനക്ക് തോന്നിയ കാര്യം നീ പറഞ്ഞു എനിക്ക് തോന്നിയത് ഞാനും പറഞ്ഞു.എന്തായാലും അതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല. സർ വരുന്നു ക്ലാസ്സ് എടുക്കുന്നു പോകുന്നു. നമ്മലേന്തിനാ ആവശ്യമില്ലാത്തകാര്യങ്ങളിൽ പോയി തല ഇടുന്നത്.”
ഞാൻ വെറുതെ പറഞ്ഞത് ഒന്നും അല്ലടാ.അങ്ങേരുടെ മൊഞ്ചിന് ഈ കോളേജിൽ നീയല്ലാതെ ഒറ്റ ഒന്ന് പോലും ചേരില്ല.അയാളുടെ ഇൗ കാട്ടുപോത്തിന്റെ സ്വഭാവം ഇല്ലായിരുന്നെങ്കിൽ നിന്നെയും അയാളെയും ഞാൻ ഒന്നാക്കി തരുമായിരുന്നു. അതിനി എന്തായാലും വേണ്ട.നിങ്ങള് രണ്ടും കാണുമ്പോൾ made for each other ആണെങ്കിലും സ്വഭാവം വെച്ച് നോക്കുമ്പോൾ അയാള് പെട്രോൾ പമ്പും നീ വാട്ടർ ടാങ്കും പോലെയാ.അയാള് എപ്പോഴാ പൊട്ടിത്തെറിക്കുക എന്നൊന്നും പറയാൻ പറ്റില്ല.ചിലപ്പോ ഒരു തീപ്പൊരി കിട്ടിയാൽ മതി.നീ ആണെങ്കിൽ എന്തെങ്കിലും കേൾക്കാൻ നിൽക്കുമ്പോഴേക്ക് കണ്ണിന്റെ ടാപ് തുറക്കാനും നിൽക്കും.നിനക്ക് ഇത്തിരി ഉശിരും തന്റേടവും കൂടി ഉണ്ടായിരുന്നെങ്കിൽ കലിപ്പനും കാന്താരിയും സ്റ്റോറി പോലെ ആകുമായിരുന്നു.”
”നീയൊന്നു പോയെ.നിന്നോട് സംസാരിക്കാൻ നിന്നാൽ എനിക്ക് ഭ്രാന്ത് ആകും.അല്ലെങ്കിൽ തന്നെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ.അതിന്റെ ഇടയിലാ അവളുടെ ഒരു ഒലക്കമ്മലെ ഉപദേശം.ഞാൻ പോണ്.എനിക്ക് കുറച്ച് പണിയുണ്ട്.”
തന്റെ കവിളിൽ പിച്ചി കൊണ്ടിരുന്ന അമൃതയുടെ കൈ തട്ടി മാറ്റി ഹാനി ലൈബ്രറി ലക്ഷ്യമാക്കി നടക്കുന്നത് കണ്ട് അമൃത ചിരി അടക്കി പിടിച്ചു.
”നിന്റെയീ പൂച്ചകുട്ടീടെ സ്വഭാവം ഞാൻ മാറ്റും മോളെ.നീയിങ്ങനെ തണുപ്പ് അടിച്ചു നിൽക്കുന്നത് എനിക്ക് തീരെ സഹിക്കുന്നില്ല. അതോണ്ട് നിന്നെ ഒരു തന്റെടി ആക്കിയിട്ടു തന്നെ കാര്യം.”
തിരിഞ്ഞ് നോക്കാതെ തലയും താഴ്ത്തി മുന്നോട്ട് പോകുന്ന ഹാനിയെ നോക്കി അവള് ചിരിയോടെ പറഞ്ഞു.
ലൈബ്രറിയിലേക്ക് പോകുമ്പോൾ ഉള്ള നീണ്ട ഇടനാഴിയിൽ ആരും ഇല്ലായിരുന്നു.അരികിൽ ഉള്ളതെല്ലാം പൊളിഞ്ഞ് കിടക്കുന്നതും പഴയ സാധനങ്ങൾ കൂട്ടി ഇട്ടതും ആയ പഴയ ക്ലാസ് റൂം ആണ്.അതിന്റെ മുന്നിലുള്ള ആളൊഴിഞ്ഞ നീളൻ വരാന്ത കടന്നു വേണം ലൈബ്രറി ഉള്ള ബിൽഡിംഗിൽ എത്താൻ.പൊതുവെ ആരും കടന്നു വരാത്ത വഴിയാണ്.അതിൽ ആരും ഇല്ലെന്ന് കണ്ടപ്പോൾ അവളുടെ കാലുകളുടെ വേഗത കൂടി.പെട്ടെന്നായിരുന്നു ഒരു കൈ അടഞ്ഞ് കിടന്ന ക്ലാസ്സ് റൂമിന്റെ കതകു തുറന്ന് അവളുടെ കയ്യിൽ പിടിച്ചത്.അവള് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോഴേക്കും അവളുടെ കയ്യിൽ പിടിച്ച ആളു അവളെ ഉള്ളിലേക്ക് വലിച്ച് കയറ്റി അകത്തേക്ക് തള്ളിയിരുന്നു.ഉള്ളിലേക്ക് തെറിച്ച് വീണ ഹാനി നിലം പതിഞ്ഞതും അടുത്ത നിമിഷം അവളുടെ പിന്നിലെ ഡോർ അടയുന്ന ശബ്ദം അവള് കേട്ടു.ഇരുട്ട് നിറഞ്ഞ ക്ലാസ്സ് റൂമിൽ പൊളിഞ്ഞ് നിൽക്കുന്ന മേൽക്കൂരയുടെ വിടവിലൂടെ അരിച്ച് കയറുന്ന സൂര്യ പ്രകാശത്തിൽ അയാളുടെ മുഖം അവൾ ശരിക്കും കണ്ടു.
" നിഹാൽ"
അറിയാതെ ഒരു ഭയം അവളുടെ സിരകളിൽ കൂടി തലച്ചോറിലേക്ക് പാഞ്ഞ് കയറി.
(തുടരും)