ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 10🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
പടക്കം പൊട്ടുന്ന ഒച്ച കേട്ട് ശിവ ഞെട്ടലോടെ നോക്കി..... വലിയമ്മ നിലത്ത് വീണു കിടക്കുന്നുണ്ട്.... കവിളിൽ കൈ വെച്ചിന്.... ചുണ്ടൊക്കെ പൊട്ടിയിന്
ദേവ് തല്ലിയതാണെന്ന് ശിവക്ക് മനസ്സിലായി......
അശ്വതി പേടിയോടെ പിറകിലേക്ക് നീങ്ങി.
അഗ്നിദേവ്...... എന്റെ മകൾ..... അവളെ നേർക്ക് കൈ പൊക്കാൻ ധൈര്യമോ.... അലർച്ച ആയിരുന്നു അത്.... അതോടൊപ്പം അവൾക്കും കവിളിൽ അടി വീണിരുന്നു.....
ഞാൻ..... അറിയാണ്ട്..... അശ്വതി പേടിയോടെ വിക്കി....
അവളെ കാൽ പിടിച്ചു മാപ്പ് പറ രണ്ടു പേരും.....
ഇവളെ കാൽ പിടിക്കാനോ..... പേടിയുണ്ടെങ്കിലും അശ്വതി അവന്റെ നേരെ ചീറി..... ദേവ് അവളെ കഴുത്തിൽ പിടിച്ചത് പെട്ടെന്ന് ആയിരുന്നു..... അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു..... ഭദ്ര അത് കണ്ടതും ഓടി വന്നു നീനുവിന്റെ കാൽ പിടിച്ചു..... മാപ്പ്......
ദേവ് രൂക്ഷമായി അവരെ ഒന്ന് നോക്കി...
ഞാൻ..... ഞാൻ... മാപ്പ് പറയാം.... അശ്വതി വിക്കി..... ദേവ് കൈ വിട്ടതും അവൾ നിലത്തേക്ക് ഊർന്നു വീണു.....
സെ സോറി..... അവളെ നോക്കി അലറിയതും അവൾ ശ്വാസം കിട്ടാതെ പിടയുന്നിടത് നിന്നും എഴുന്നേറ്റു ഓടി അഗ്നിയുടെ കാൽ പിടിച്ചു..... സോറി....
സ്ത്രീയെ തല്ലരുത്.... മൂത്തവരെ ബഹുമാനിക്കണം ഇതൊന്നും അറിയാഞ്ഞിട്ട് അല്ല.... എന്റെ തിയറിയിൽ ഇതൊന്നും ഇല്ല.... എനിക്കോ എന്റെ മോളെയോ നേർക്ക് കൈ പൊക്കിയ അത് ഏത് കൊലകൊമ്പൻ ആയാലും കൊന്നു കൊലവിളിക്കും ഞാൻ.... ഇത് ഫസ്റ്റ് ടൈം ആയോണ്ട് തല്ലിൽ ഒതുക്കിയേ...ഇനിയൊരു നോട്ടം എങ്കിലും എന്റെ മോൾക്ക് നേരെ ആരെ അടുത്ത് നിന്നെങ്കിലും ഉണ്ടായാൽ എന്റെ മോളെ കണ്ണ് നിറഞ്ഞൽ ഈ വീടടക്കം കത്തിക്കും ഞാൻ..... ഓർത്തു വെച്ചോ അവളെ പേര് അഗ്നിദേവ്.... അത് പറഞ്ഞു അവൻ അരിശത്തോടെ അടുത്തുള്ള ടേബിളിൽ ഒറ്റയടി.... ടേബിൾ പൊട്ടി തകർന്നു തരിപ്പണം ആയി...... ശിവ അറിയാതെ തന്നെ പേടിച്ചു കണ്ണ് പൂട്ടിപ്പോയി.... അത്രയും ഭയാനകം ആയിരുന്നു ദേവിന്റെ മുഖമപ്പോൾ....
അച്ഛാ കണ്ണ് തുറക്കട്ടെ കഴിഞ്ഞോ.... നീനു കണ്ണ് തുറക്കാൻ നോക്കി.
ഒരു മിനിറ്റ് കൂടെ നീനു....പറഞ്ഞു ഒറ്റയടി ആയിരുന്നു ശിവയെ..... വായിൽ രക്തം കലർന്നു അവളുടെ.... കാരണം അറിയില്ലെങ്കിലും പേടി കൊണ്ട് വിറച്ചു പോയിരുന്നു അവൾ.... അവൾ ദയനീയമായി അവനെ നോക്കി.....
അപ്പോഴാ ചൂളം വിളിച്ചോണ്ട് കിച്ചു അങ്ങോട്ട് വന്നത്.... ദേവ് ആണെന്ന് കരുതി കണ്ണ് തുറന്നതും നീനു കണ്ടത് ശിവയെ തല്ലുന്നത് ആയിരുന്നു....
നിന്റെ മകൾ ആയിരുന്നെങ്കിൽ നീ ഇവരെ വെറുതെ വിടോ.... അവളെ നോക്കാൻ നിന്നെ പേടിച്ചു ആരെങ്കിലും ശ്രമിക്കുമോ....എന്റെ മോള് ആയോണ്ട് അല്ലെ പ്രതികരിക്കാതെ നിന്നെ.... അല്ലെങ്കിലും നിനക്ക് ഒക്കെ സ്വന്തം കാര്യം മാത്രം ഉള്ളു.... നിന്നെ വിശ്വസിച്ചു നീനുവിനെ ഇവിടെ ആക്കിയ ഞാൻ ആണ് തെറ്റുകാരൻ....
ഞാൻ.... ഞാൻ ഒന്നും ചെയ്തില്ല.....
തല്ലിയതിനേക്കാൾ വേദന അവന്റെ വാക്കുകൾ കേട്ടായിരുന്നു.... എന്റെ മോള് തന്നെയാണ്.... പറയുമ്പോൾ വാക്കുകൾ വിറച്ചിരുന്നു....
എന്നിട്ടാണോടി ഇവർ മോളെ തല്ലാൻ നോക്കിയേ.... ദേവ് ദേഷ്യത്തോടെ പറഞ്ഞു വീണ്ടും കയ്യുയർത്തിയതും...
അച്ഛാ...... നീനു കരഞ്ഞോണ്ട് വിളിച്ചു...
അവൻ കൈ താഴ്ത്തി അവളെ അടുത്തേക്ക് പോയി....
അച്ഛാ ചീത്ത.... ശിവയെ തല്ലി.... ചീത്ത പറഞ്ഞു...
ഇല്ലെടാ.... അവൻ മോളെ എടുക്കാൻ നോക്കിതും കുതറിമാറി....
അച്ഛാ ശിവയെ തല്ലി..... ശിവയെ തല്ലി....
അവൾ സങ്കടത്തോടെ ശിവയെ നോക്കി പറഞ്ഞു കൊണ്ടിരുന്നു...
ദേവ് അവളെ ബലമായി എടുത്തതും അവൾ കരഞ്ഞു നിലവിളിച്ചോണ്ട് അവന്റെ കയ്യിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു.... അവൻ അവളെ എടുത്തോണ്ട് പോയി.... അകന്നാകന്നു പോകുന്ന കരച്ചിലും അവൾ കേട്ടു എന്തിനാ തല്ലിയെ... എന്റെ ശിവയാ....
അവൾക്ക് മനസ്സിൽ ഒരു കുളിർ തോന്നി... എന്റെ ശിവ.... എന്നെ വേദനിപ്പിച്ചതിന്ന് ചോദിക്കാൻ ഒരാൾ... അവളുടെ ചുണ്ടിൽ മനസ്സ് നിറഞ്ഞ പുഞ്ചിരി ആയിരുന്നു.....
കിച്ചു ശിവയെ കണ്ടു കണ്ണ് മിഴിച്ചു.... കണ്ണുകളിൽ പുതു വെളിച്ചം... ചുണ്ടിലെ പുഞ്ചിരി.... മുഖത്ത് ഉണ്ട് ആ തെളിച്ചം... തല്ല് കൊണ്ടിട്ടു ചിരിക്കുകയോ.... ഇന്ന് വരെ അവളിൽ കാണാത്ത ഭാവം....
ശിവാ..... എന്താ ഇതൊക്കെ.... എന്താ ഇവിടെ നടന്നെ
അവന്റെ ശബ്ദം കേട്ട് ശിവ അവനെ നോക്കി.... വലിയമ്മയും അശ്വതി ഒക്കെ പോയിട്ടുണ്ട്...
ഏതാ ആ കുഞ്ഞ്....
അവൾ അവനോട് ഇത് വരെ നടന്നത് മൊത്തം പറഞ്ഞു കൊടുത്തു.... ചാകാൻ പോയതറിഞ്ഞു വഴക്ക് ഒക്കെ പറഞ്ഞെങ്കിലും അവളുടെ സന്തോഷം നോക്കിക്കാനാരുന്നു അവൻ....
എന്റെ മോളാ.... എന്റെ മോളാ അല്ലെ കിച്ചു.... എനിക്ക് വേണ്ടി അല്ലെ കരഞ്ഞേ എനിക്ക് വേണ്ടി അല്ലെ അയാളോട് ദേഷ്യപ്പെട്ടെ....
കിച്ചു അറിയാതെ തലയാട്ടി സമ്മതിച്ചു കൊടുത്തു....
നീനുവിന്റെ കരച്ചിൽ കേൾക്കുന്നുണ്ട്...
ഞാൻ പോയി നോക്കട്ടെ പറഞ്ഞു അവൾ അങ്ങോട്ട് ഓടി പോയി....
ദേവ് ഇന്നലെ എവിടെ പോയിട്ട് ഇല്ല ഞാൻ കണ്ടതാണ്.... പിന്നെ എവിടെയോ പോയി എന്ന് പറഞ്ഞു കുഞ്ഞിനെ ഏല്പിച്ചത് എന്തിനാ .... നല്ലവൻ എങ്കിൽ ഇപ്പോൾ ശിവയെ തല്ലിയത്... എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക്....
ദേവ് ഹീറോ ആണോ വില്ലനോ.... കിച്ചു അത് ആലോചിച്ചു നിന്നു.....
🔥🔥🔥🔥
ശിവ പോകുമ്പോൾ നീനു ദേഷ്യത്തോടെ സങ്കടത്തോടെ പരാതി പറയുന്നത് കേട്ടത്
ദേവിന്റെ ഒരു സമാധാനപെടൽ ഏൽക്കുന്നില്ലായിരുന്നു....
ശിവയെ എന്തിനാ തല്ലിയെ.... തേങ്ങി കൊണ്ട് ചോദിചു കൊണ്ടേ ഇരുന്നു....
ഇനി തല്ലില്ലടാ.... കരയല്ലേ.....
അപ്പോഴാ ശിവയെ അവൾ കണ്ടത്....
ശിവയോട് ചോറി പറ.... അച്ഛാ ചോറി പറ
അവൻ അവളെ നോക്കി പല്ലിരുമ്മിക്കൊണ്ട് സോറി ശിവ എന്ന് പറഞ്ഞു...
ഇങ്ങനെ അല്ല കാൽ പിടിച്ചു പറ... ആ രചസി പറഞ്ഞത് പോലെ പറ.... അവൻ ഞെട്ടലോടെ ശിവയെ നോക്കി.....
അച്ഛാ പറ ചോറി പറ.... ശിവ കരഞ്ഞു അച്ഛാ ....
നമുക്ക് അപ്പം തിന്നിട്ട് വരാം.....
വേണ്ട..... ശിവയോട് കരയണ്ട പറ അച്ഛാ
അവൻ പല്ല് കടിച്ചു പിടിച്ചു രണ്ടാളെയും മാറി മാറി നോക്കി..... പിന്നെ ചിരിച്ചോണ്ട് കീശയിൽ നിന്നും ചോക്ലേറ്റ് എടുത്തു കൊടുത്തു..... നീനു ദേഷ്യത്തോടെ അത് വലിച്ചെറിഞ്ഞു.....
ശിവ അത്ഭുതത്തോടെ അത് നോക്കി നിന്നത്....
അച്ഛാ ചീത്തയ എനിക്ക് വേണ്ട.....
വാക്കുകൾ കരച്ചിലിൽ മുങ്ങിയെങ്കിലും നീനു പറഞ്ഞു കൊണ്ടിരുന്നു.... ശിവ നോക്കികാണരുന്നു ദേവിനെ..... നീനുവിനെ നോക്കി സങ്കടത്തോടെ നില്കുന്നു..... ആ കണ്ണ് നിറഞ്ഞിനോ എന്ന് പോലും തോന്നിപ്പോയി..... അയാൾ എത്ര വൃത്തികെട്ടവണോ ആയിക്കോട്ടെ നല്ലൊരു അച്ഛനാണ്.... അവൾക്ക് മുന്നിൽ നല്ലയാളാണ്.... നീനു ശരിക്കും വാശിക്കാരി ആണെന്ന് അവൾക്ക് തോന്നി... ദേവ് നിസ്സഹായതയോടെ നീനുവിനോട് എന്തൊക്കെ പറഞിട്ടും അവൾ അടങ്ങുന്നുണ്ടായിരുന്നില്ല....
മുതിർന്നവർ കാൽ പിടിക്കരുത് കുഞ്ഞാ..
ശിവക്ക് വേദനിച്ചില്ലല്ലോ.... അച്ഛാ പാവം അല്ലെ.... ഗുഡ് ഗേൾ വാശി പിടിക്കില്ല.....
ചെറു ചിരിയോടെ അവളെ താടിയിൽ കൊഞ്ചിച്ചു പിടിച്ചോണ്ട് ശിവ പറഞ്ഞു....
ആണോ.... നാൻ ഗുഡ് ഗേൾ ആണ് ശിവാ
മാമ പറഞ്ഞു ശിവ കരയണ്ടാന്ന്..... അവൾ പറഞ്ഞു ഒപ്പിച്ചു....
ദേവ് അത്ഭുതത്തോടെയും സമാധാനത്തോടെ ശിവയെ നോക്കിപ്പോയി...
ദേവ് വേഗം നീനുവിനെ എടുക്കാൻ നോക്കിതും അവൾ പിറകോട്ടു മാറി.....
കാൽ പിച്ചണ്ട..... ശിവക്ക് കിസ്സ് കൊടുക്ക്
എന്താ ..... അവൻ ശബ്ദത്തോടെ പറഞ്ഞു പോയി.... ശിവയും ഞെട്ടലോടെ നീനുവിനെ നോക്കി....
നീനു കരഞ്ഞ കൊറേ കൊറേ കിസ്സ് തരും ഇവിടെ ഇവിടെ എന്ന് പറഞ്ഞു മുഖം മുഴുവൻ തൊട്ട് പറഞ്ഞു..... ശിവ കരഞ്ഞു കിസ്സ് കൊടുക്ക് .. ശിവ ചിരിക്കും ...
ഇതിലും ഭേദം ഞാൻ കാൽ പിടിക്കുന്നെ ആണ് അവൻ പിറു പിറുത്തു..... കിച്ചുവിനെ കിട്ടിയിരുന്നെങ്കിൽ ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു അവന്ന് .. എന്തൊക്കെ വന്നാലും കണ്ണ് തുറക്കില്ല അവൾ.... കിച്ചു ചൂളം വിളിച്ചോണ്ട് കണ്ണ് തുറന്നെ.....
അച്ഛാ.... കിസ്സ് കൊടുക്ക്.... അവൾ മുഖം വീർപ്പിച്ചു......
നമുക്ക് ഐസ് ക്രീം കഴിക്കാൻ പോവ്വാ അച്ഛാ കുറെ വാങ്ങിയിട്ട് ഉണ്ട്..... അവൻ വീണ്ടും അവളെ അടുത്തേക്ക് പോയി....
നീനു ബെഡിന്റെ മൂലക്ക് പോയി നിന്നു....
ആദീ. .... അവൾ കണ്ണടച്ച് കൊണ്ട് ഉറക്കെ വിളിച്ചു ......
നാശം പിടിക്കാൻ ഏത് നേരത്ത കുരിപ്പിനെ ഇങ്ങോട്ട് കൊണ്ട് വന്നു പോയെ....
നീനു ബാഡ് ഗേൾ ആണ്.... അച്ഛാക്ക് സങ്കടം വന്നു.... അവൻ സങ്കടത്തോടെ പറഞ്ഞു....
ആദീ .... നീനു കരയും..... കയ്യും കെട്ടി പറഞ്ഞു.....
എന്നെ അങ്ങ് കൊല്ലടി..... അവന്ന് ദേഷ്യം വന്നു....
അവൾ സങ്കടത്തോടെ മുഖം വീർപ്പിച്ചു....
ഞാൻ കിസ്സ് കൊടുക്ക.... കരയരുത്....
ശിവ ഞെട്ടിപിടഞ്ഞു പിറകോട്ടു മാറി....
ദേവ് അവളെ അടുത്ത് വരുന്തോറും അവൾ പിറകിലേക്ക് നീങ്ങിപ്പോയി.... ചുമരിൽ തട്ടി നിന്നു..... ദേവ് അവളെ രണ്ടു സൈഡിൽ കൈ കുത്തി നിന്നു....
അവൾ ഞെട്ടലോടെയും പേടിയോടെയും ദേവിനെ നോക്കി.... പരസ്പരം കണ്ണുകൾ ഇടഞ്ഞു,.... മിഴികൾ കൊരുത്തു..... അവന്റെ മുഖത്തെ ദേഷ്യം മാറി വേറെന്തൊക്കെ ഭാവം അവൾ കണ്ടു.... ഒരു നൂലിഴവ്യത്യാസത്തിൽ അടുത്ത് ഉള്ളത്.... അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു..... അവന്റെ നോട്ടം മുഖം മുഴുവൻ ഓടിനടക്കുന്നത് അവൾ അറിഞ്ഞു.... ആ കണ്ണുകൾ ചുണ്ടിൽ എത്തി നിന്നു..... അവൾ പേടിയോടെ ഉമിനീർ ഇറക്കിപൊയി.... വിയർപ്പ് പൊടിഞ്ഞു. മുഖം താഴ്ത്തിപോയി. അവനും നോക്കി കാണരുന്നു അവളെ.... ഒറ്റ ദിവസം കൊണ്ട് ഇവൾക്ക് വേണ്ടി സംസാരിക്കാൻ നീനു മുതിർന്നു.... അവന്ന് അത്ഭുതം ആയിരുന്നു മനസ്സിൽ..
എന്ത് മാന്ത്രികതയാണ് ഇവളിൽ ഉള്ളത്.
പേടിച്ചു വിറക്കുന്ന ചുണ്ടുകൾ.... പിടച്ചിലോടെ ഓടി നടക്കുന്ന കണ്ണുകൾ
അവളുടെ ഹർട്ട് ഇടിപ്പ് അവന്ന് പുറത്ത് കേൾക്കാരുന്നു..... ഇവളെ അടുത്ത് വരുമ്പോൾ എനിക്ക് അതേ അവസ്ഥയാണ്.... ദേഷ്യം തോന്നുന്നില്ല ഇപ്പോൾ.... ഇങ്ങനെ തന്നെ നോക്കി നിൽക്കാൻ തോന്നുന്നു... കവിളിൽ തിനർത് കിടപ്പുണ്ട്.... അവിടം ചുണ്ടുകൾ ചേർത്ത് ശരിക്കും സോറി പറയാൻ തോന്നി അവന്ന്...അവന്റെ നോട്ടം നെറുകയിൽ എത്തി.... ശരിക്കും മാഞ്ഞു പോകാത്ത കുങ്കുമം... അവൾ എന്റെ ഭാര്യയാണ്..... ആ ഓർമ തന്നെ അവന്റെ ഉള്ളിലെ ചെകുത്താനെ വീണ്ടും ഉണർത്തി.... മുഖം വലിഞ്ഞു മുറുകി.... കൈകൾ അവളുടെ ഇരു തോളിലും മുറുകി..... അവൾ വേദനയോടെ പിടഞ്ഞു മുഖം ഉയർത്തി അവനെ നോക്കി..... കണ്ണുകൾ നിറഞ്ഞു ഒഴുകി.....
അച്ഛാ കിസ്സ് കൊടുത്തോ....
നീനുവിന്റെ ചോദ്യം ആണ് അവനെ ഉണർത്തിയത്.....
കൊടുത്തു..... അവൻ കൈ വിട്ടു.... അവളെ നിറഞ്ഞകണ്ണുകൾ കണ്ടാൽ വീണ്ടും വഴക്കിടോ എന്ന് ഭയന്നു അവൻ.
ചിരിച്ചോണ്ട് അവളെ അടുത്തേക്ക് പോകാവു..... പതുക്കെ പറഞ്ഞെങ്കിലും ആക്ജയാരുന്നു അത്.....
അവൾ അവന്റെ പ്രസൻസിൽ ആകെ ഞെട്ടിവിറച്ചു നിൽക്കരുന്നു ഒന്നും കേൾക്കുന്നു കൂടി ഇല്ല....
അച്ഛാ..... അലർച്ച ആയിരുന്നു പിന്നിൽ നിന്ന്....
അവൻ ഞെട്ടികൊണ്ട് കയ്യെടുത്തു തിരിഞ്ഞു നോക്കാൻ നോക്കിതും കൈ തെന്നിപൊയി അവളെ മേലേക്ക് ചാഞ്ഞു അവൾ ഞെട്ടികൊണ്ട് മുഖം ഉയർത്തിയതും ശിവയുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ ആയിരുന്നു പതിഞ്ഞത്.... ഒരു നിമിഷം രണ്ടു പേരും സ്റ്റക്ക് ആയി നിന്നു പോയ്.... പരസ്പരം മിഴികൾ മിഴിഞ്ഞു ഞെട്ടികൊണ്ട് നോക്കി നിന്നു..
ഞാൻ.... ഞാൻ.... അറിഞ്ഞോണ്ട് അല്ല....
അത് പറഞ്ഞു ഒപ്പിച്ചു അവനെ തള്ളിമാറ്റി അവൾ പുറത്തേക്ക് ഓടിപ്പോയി.....
നീനു വിളിക്കുന്നത് ഒന്നും അവൾ കേൾക്കുന്നില്ലാരുന്നു..... ദേവ് തറഞ്ഞു നിന്നിടത് ആരുന്നു.... അവൻ കഴുത്തിൽ തൊട്ട് നിന്നു..,. പേരറിയാത്തൊരു വികാരം ആയിരുന്നു അവന്റെ ഉള്ളിൽ.....
ഞാൻ.... ഞാൻ രുദ്രന്റെ ഭാര്യയാണ്..... എന്റെ ഭർത്താവിനെ രക്ഷിക്കണം.. നിക്ക് വേറാരും ഇല്ല..... എന്റെ താലി മാത്രം ഉള്ളു പകരം തരാൻ.. ഇതെടുത്തോ പകരം എന്റെ ഭർത്താവിനെ തിരിച്ചു താ....എന് പറഞ്ഞു കഴുത്തിലെ താലി ഊരി മാറ്റുന്ന ശിവ അവന്റെ മുന്നിൽ തെളിഞ്ഞു നിന്നു.... ശിവരുദ്ര്.....അവന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു... നീ ശിവരുദ്ര് ആണ് ശിവാ.... ശിവദേവ് അല്ല..... എന്തിന് നീ ശിവദേവ് ആയി ശിവരുദ്രാ..... അവന്റെ കണ്ണുകൾ ഒരു നിമിഷം ഈറനണിഞ്ഞു.... അവന്റെ ഉള്ളിൽ ശിവയെ താലി കെട്ടിയതു ഓടിയെത്തി..... അവന്റെ മുഖം വലിഞ്ഞു മുറുകി. കണ്ണുകൾ ദേഷ്യം കൊണ്ട് ചുവപ്പ് കലർന്നു.... കൈകളിലെ പേശി വലിഞ്ഞു മുറുകി..... ശിവരുദ്ര്.... അപ്പോഴും അവന്റെ ചുണ്ടുകൾ പറഞ്ഞു കൊണ്ടിരുന്നു....
...... തുടരും
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
__