ShivaRudragni Part 18
ശിവരുദ്രാഗ്നി
by IFAR
🔥PART 18🔥
അത് രുദ്ര് ആണെന്ന് നിനക്ക് ഉറപ്പുണ്ടോ
അത് എനിക്ക് അറിയില്ല.... രണ്ടു വർഷം മുൻപ് ഒരു രാത്രി മാത്രം കണ്ട മുഖം.... അതും ഏത് അവസ്ഥയിൽ ആണെന്ന് നിനക്ക് അറിയാലോ.... അതോണ്ട് മുഖത്തിന്റെ കാര്യം എനിക്ക് ഉറപ്പ് പറയാൻ ആവില്ല.... പക്ഷേ ആ മാല.... അത്... അത് തന്നെയാ.... സ്വർണ്ണവും രുദ്രക്ഷവും ഇട കലർന്ന മാല ലോക്കറ്റ് ആയി സ്വർണ്ണത്തിൽ ഉള്ള തൃശൂലം അതിന്റെ താഴെ സ്വർണ്ണത്തിൽ തന്നെ ചെറുതായി ഢമരു അതിൽ താഴെ ബ്ലാക്ക് നിറത്തിൽ ഉള്ള ഒറ്റ രുദ്രക്ഷം.... ഇങ്ങനെ ആണ് ആ ലോക്കറ്റ്....
കിച്ചു അത്ഭുതത്തോടെ അവളെ നോക്കി
പേടിച്ചു വിറച്ചു കരഞ്ഞു നില വിളിക്കുന്നതിന്ന് ഇടയിൽ നീ ഇത്രയും സൂക്ഷ്മമായി ലോക്കറ്റ് നോക്കിയ....
എന്റെ ഉറക്കം കെടുത്താൻ വരുന്ന ആ മാല അതെങ്ങനെ ഞാൻ മറക്കും...
അന്ന് എന്റെ കയ്യിലെ വളയിൽ കൊരുത്തിരുന്നു ഈ ലോക്കറ്റ് അതോണ്ടാ ശ്രദ്ധിച്ചത്.... എനിക്ക് ഉറപ്പാ അത് രുദ്ര് തന്നെ ആണെന്ന്....
ശിവ അത് രുദ്ര് ആണെങ്കിൽ എന്ത് കൊണ്ടു നിന്നെ അറിയത്തപോലെ പെരുമാറി.... മാത്രമല്ല ഈ ലോകത്ത് ആ മാല അയാൾക്ക് മാത്രം ഉണ്ടാകുള്ളോ....
എനിക്ക് എന്തോ അയാളെ കണ്ടപ്പോൾ രുദ്രിനെ ഓർമ്മവന്നത്...എനിക്ക് ആപത്ത് വരുമ്പോൾ എപ്പോഴും രുദ്ര് വരാറുണ്ട്.... ഇന്ന് എനിക്ക് അപകടം ഉണ്ടായപ്പോ അല്ലെ വന്നത്....
അല്ല അത് രുദ്ര് തന്നെ ആയിക്കോട്ടെ.... എന്താ നിന്റെ മനസ്സിൽ... ഇന്ന് നീയൊരു ഭാര്യയാണ്... ദേവ് നിന്റെ ഭർത്താവ് ആണ് അത് മറന്നു പോയോ.... അടഞ്ഞ അധ്യായം ആണ് രുദ്ര്.... ഇനി അതിന്റെ പിന്നിൽ പോകണ്ട.... പിന്നെ നിന്റെ താലിമാല.... അത് നീ ദാനം കൊടുത്തതാണ് അങ്ങനെ അല്ലെ പറഞ്ഞത്....
അത് രുദ്ര് മരിച്ചുന്നു കരുതിയല്ലേ പറഞ്ഞത്....ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോ തൊട്ട് ഒറ്റ ആഗ്രഹം ഉള്ളു..
എങ്ങനെ എങ്കിലും അത് തിരിച്ചു വാങ്ങിക്കണം എന്ന്.... ദേവ് താലി കെട്ടുന്നതിന്റെ തൊട്ട് മുൻപ് വരെ രുദ്രിനെ ഞാൻ ആത്മാർത്ഥമായ കാത്തിരുന്നത്..... ഇന്ന് ദേവും നീനുമോൾ ആണ് എന്റെ ലോകം ഞാൻ അത് മറന്നിട്ടു ഇല്ല.... പക്ഷേ എനിക്കെന്ന് പറയാൻ സ്വന്തം എന്ന് പറയാൻ ആരും അവകാശം പറഞ്ഞു വരാത്ത എന്റെ മാത്രം ആയ സ്വത്ത്.... അതല്ലേ എനിക്ക് ഉള്ളു.... രുദ്ര് അത് കളഞ്ഞില്ലെങ്കിൽ എനിക്ക് തന്നെ തരില്ലേ.... ചിലപ്പോൾ മറന്നു പോയതാണെങ്കിലോ അങ്ങനെ സംഭവിക്കലോ....
അയാൾക്ക് അത് ഓർമ പോലും ഇല്ലെങ്കിലോ..... നിന്നെ പോലെ യാദൃഷികം ആയി കണ്ടു മുട്ടിയ ഒരാൾ മാത്രം ആണെങ്കിലോ നീ .... മറ്റൊരു വിവാഹം ഒക്കെ കഴിച്ചു സുഖം ആയി ജീവിക്കുന്നുണ്ടെങ്കിലോ.... നിന്റെ താലിയും കെട്ടിപിടിച്ചു കിടക്കാൻ ഭ്രാന്ത് അല്ലെ അയാൾക്ക്.....
അപ്പൊ ആ താലി ഇനി കിട്ടില്ലെടാ.....
നിന്നോട് പലപ്രവിശ്യം പറഞ്ഞു അതൊക്കെ മറന്നു കളയണം എന്ന്....
അതും ചോദിച്ചു പോയ അയാളെ ഭാര്യയെ കൊന്നത് നീയാണെന്ന് ആരിക്കും പറയ.... ആരെങ്കിലും പറഞ്ഞ വിശ്വസിക്കുന്നതാണോ നടന്നത് ഒക്കെ....
മറക്കാൻ പറ്റണ്ടേ... ചിലപ്പോഴൊക്കെ ഓർക്കും രുദ്രിന്റെ ഭാര്യയും കുഞ്ഞും മരിച്ചില്ലെങ്കിൽ ഇപ്പോൾ നീനുമോളെ പ്രായം ആയിരിക്കും അല്ലെ ആ കുഞ്ഞിന് ...
ഞാനും ചിലപ്പോൾ ഒക്കെ ഓർക്കും ആ സ്ത്രീ എങ്ങാനും ജീവിപ്പിച്ചിരിപ്പുണ്ടെങ്കിൽ തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ വന്നവൾ പറഞ്ഞു നിന്നെ തട്ടുമെന്ന്.... ശ്രീ മംഗലത് കാർക്ക് ഒരു കൂട്ട് ആയേനെ... ഫ്രീ ആയി നിനക്ക് ഒരു അവിഹിതം കിട്ടിയേനെ... അവൻ പുച്ഛത്തോടെ പറഞ്ഞു....
വേണ്ടാത്ത അല്ലാണ്ട് പറയില്ല.... ഞാൻ രുദ്രിനെ തേടി ഒരിക്കലും പോയിട്ടില്ല. അയാൾ ആണ് എന്നെ തേടി വന്നത്... ഒരു ദിവസം ഭാര്യയായി ആക്ട് ചെയ്‌തെന്ന് കരുതി ഞാൻ ആരുടേയും ഭാര്യ ആകില്ല.... പിന്നെ ആ താലി അതെന്റെ വിശ്വാസം ആണ്.... ജീവൻ ആണ്.... അത് രുദ്ര് ആണെങ്കിൽ ഞാൻ തേടി പോക തന്നെ ചെയ്യും.... എനിക്ക് അറിയണം രുദ്രന്റെ പെണ്ണ് രുദ്രന്റെ പെണ്ണ് പറഞ്ഞു എന്നെ പഠിപ്പിച്ചിട്ട് ദേവ് താലി കേട്ടുമ്പോ എന്താ തടയാഞ്ഞേന്ന്....
എന്തെങ്കിലും ചെയ്യ് നീ.... അവസാനം കരയേണ്ടി വരരുത്... അല്ലെങ്കിൽ കരഞ്ഞ എന്താ... അതാണല്ലോ നിനക്ക് ജോലി തന്നെ... അവളും അവളെ ഒരു രുദ്ര്.... എന്ന് അങ്ങേരെ കണ്ടോ അന്ന് തൊട്ട് പോയതാ സമാധാനം.... അവൻ ദേഷ്യത്തോടെ എന്തൊക്കെ പിറു പിറുതോണ്ട് എഴുന്നേറ്റു പോയി....
🔥🔥🔥🔥
സോഫയിൽ നെറ്റിയിൽ കൈ വെച്ചു കിടക്കുകയാരുന്നു അർഷി..... അവന്റെ അടുത്തേക്ക് ഒരു ബിയർ ബോട്ടിൽ ഉരുണ്ടു വന്നു ശബ്ദം കേട്ടു അവൻ ഒന്ന് നോക്കി വീണ്ടും അത് പോലെ തന്നെ കിടന്നു....
മിണ്ടാതിരിക്കല്ലേ അർഷി.... ഞാൻ അറിഞ്ഞോണ്ട് ചെയ്തേ അല്ല.... പറ്റിപ്പോയി.... ശിവയെ കണ്ടപ്പോ ആകെ മൈന്റ് ഒക്കെ ബ്ലാങ്ക് ആയി പോയി.... പെട്ടന്ന് ലച്ചു മുന്നിൽ വന്ന പോലെ.... ലച്ചുന്റെ ഫേവരിറ്റ് ഡ്രെസ്സിൽ അതെ കളറിൽ ഒക്കെ കണ്ടപ്പോ.... അത് പോരാഞ്ഞു ശിവ... അവൾ എന്നെ തൊട്ടു.... എന്റെ നേർക്ക് കൈ കൂപ്പി.... എന്റെ തൊട്ടടുത്തു.... അങ്ങനെ ഒക്കെ സംഭവിച്ചു പോയി.... ഒരു നോക്ക് കാണാൻ കാത്തിരുന്നിട്ട് പെട്ടന്ന് മുന്നിൽ കണ്ടപ്പോ.... അതും അവൾ വീണ ഷോക്ക് വേറെ.....പറ്റിപോയെടാ......അവൻ നിറഞ്ഞ കണ്ണൊക്കെ തുടച്ചു അവനെ നോക്കി...
അർഷി ഒന്ന് നോക്കിത് പോലും ഇല്ല....
ഒന്ന് ക്ഷമിക്ക് കാക്കൂ... ശിവ അവിടേക്ക് വരുന്നു ചേട്ടായി അറിഞ്ഞിട്ട് കൂടി ഇല്ലന്ന് കാക്കുന്ന് അറിയാലോ.... നിങ്ങൾക്ക് രണ്ടാൾക്കും ഷോക്ക് ആയിരുന്നില്ലേ അവർ അമ്പലത്തിൽ വന്നത്.....
എനിക്ക് അത്ഭുതം ആണ് തോന്നിയെ..
ഇന്ന് വരെ അമ്പലത്തിൽ പോകാത്ത അവന്ന അമ്പലത്തിൽ.....അതും ബലിയിടാൻ വന്നത്.... അത് ശിവയെ കൂട്ടിയിട്ട്.... വിശ്വസിക്കാൻ പറ്റുന്നില്ല... അർഷി എഴുന്നേറ്റു ഇരുന്നു കൃഷ്നെ നോക്കി പറഞ്ഞു.....
അവനോട് മിണ്ടാ എന്നോട് മിണ്ടാൻ പറ്റില്ല അല്ലെ.....
ആദിത്യവർമ്മ എന്ന nk.... ആദിദേവ് എന്ന പേര് ശ്രീമംഗലത്ത് കാർ ആരെങ്കിലും കെട്ടിരുന്നെങ്കിൽ എന്ത അവസ്ഥ അറിയോ നിനക്ക്.... ഇത്രയും നാൾ ചെയ്തത് ഒക്കെ വെള്ളത്തിൽ വരച്ച വരപോലെയായേനെ..... ലച്ചുനെ കൊന്നവരെ കൂടെ ആ പാവം അവിടെ പട്ടിയെ പോലെ കിടക്കുന്നത് എന്തിനാന്ന് നിനക്ക് അറിയാവുന്നത് അല്ലെ..... അർഷി കലിപ്പോടെ അവനെ നോക്കി....
ഒരു അബദ്ധം..... അവൻ ചെവിയിൽ പിടിച്ചു സോറി പറഞ്ഞു....
മതി കാക്കൂ വഴക്ക് പറഞ്ഞെ .... ഈ പേര് പറഞ്ഞു അഞ്ചു ബിയർ ആണ് ഒറ്റയടിക്ക് കാലിയാക്കിയേ....
അവൻ കുടിച്ചതിൽ ഉള്ള ദണ്ണം ആണോ അതോ നിനക്ക് തരാത്തത്തിൽ ഉള്ള സങ്കടം ആണോ.... അർഷി മുഖം കൂർപ്പിച്ചു....
രണ്ടും.... അവൻ തലചൊറിഞ്ഞു കൊണ്ടു പറഞ്ഞു....
പ്ഫാ..... അർഷിയുടെ ആട്ടിൽ അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു പോയി....
പട്ടി പുല്ല് തിന്നേം ഇല്ല തീറ്റയ്ക്കേം ഇല്ല പുല്ല്.... കൃഷ് പിറു പിറുത്തു....
ഞാനെ മുസ്ലിം ആണ്.... എന്റെ മതത്തിൽ ഇത് ഹറാം ആണ്. അതോണ്ട് കുടിക്കില്ല.... പിന്നെ നീ എന്റെ അനിയന കുടിക്കാൻ വിടില്ല.... കുടിച്ച മുട്ടുകാൽ തല്ലി ഒടിച്ചു മൂലക്ക് ഇരുത്തും ഞാൻ.... മൊട്ടെന്ന് വിരിയാത്തവന്റെ ഒരു ആഗ്രഹം...
എന്നോട് മാത്രം പക്ഷപാതം കാണിക്കരുത്.... ഇടം കയ്യും വലം കയ്യും ഒടുക്കത്തെ കീർ ആണല്ലോ.... എന്നിട്ട് എനിക്ക് മാത്രം വിലക്ക്.....
അവർ ഇപ്പോഴല്ലേ കുടിക്കാൻ തുടങ്ങിത്
ദുഖം മറക്കാൻ കണ്ടു പിടിച്ച മരുന്ന്... എനിക്ക് പിന്നെ സങ്കടം വേദനയും ഒന്നും ഇല്ലാത്തോണ്ട് പ്രശ്നം ഇല്ല.... പുച്ഛത്തോടെ പറഞ്ഞു...
എന്തായാലും സമ്മതിച്ചു തരുന്നു രണ്ടിന്റെയും നടുക്ക് കമ്പനി കൊടുത്തു കുടിക്കാതെ ഇരിക്കുന്നത്....
അത് ഹറാം ആയോണ്ട് ഒന്നും അല്ലടാ...
നമ്മടെ അച്ഛയെ പേടിച്ച.... അങ്ങേര് ആകാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആയിരുന്നു.... നിനക്ക് നിന്റെ മതം ഞങ്ങൾക്ക് ഞങ്ങളെ മതം.... രണ്ടു കൂടെ കൂട്ടികുഴച്ച ഈ ഫ്രണ്ട്ഷിപ് അങ്ങ് മറന്നെര് എന്ന ഫാസ്റ്റ് വാണിംഗ് തന്നെ ... ഇന്ന് വരെ അണുവിണ അതിൽ നിന്നും തെറ്റാൻ വിട്ടിട്ട് ഇല്ല ഇവനെ .... ഇവൻ നിസ്കരിക്കാൻ മറന്ന തല്ല് ഞങ്ങൾക്ക അതോണ്ട് ഇവൻ മറന്നാലും ഞങ്ങൾ മറക്കൂല.... ഇവൻകാണാൻ കൂതറ ആണെങ്കിലും ഒരു പക്കാ വിശ്വാസി ആണ്... അതോണ്ട് അല്ലെ ഓന്റെ ബാപ്പ അമർ വടിവാൾ എടുത്തു പിറകെ വരത്തെ.... അങ്ങേർക്ക് അറിയാം അച്ഛൻ പറഞ്ഞ പറഞ്ഞത് ആണെന്ന്....
നീ വിഷയം മാറ്റണ്ട.... ഒപ്പിച്ചു വെച്ച പുലിവാൽ നിന്ന് എങ്ങനെ രക്ഷപെടും പറ....
അതിന്ന് ആ പന്നി എന്നോട് മിണ്ടില്ല.... എന്നെ കാണുന്നെ തന്നെ വെറുപ്പാ.... അതോണ്ട് എനിക്ക് നോ പ്രോബ്ലം..... ഇന്ന് തന്നെ കണ്ടപ്പോ ആ കണ്ണിലെ വെറുപ്പ് കണ്ടപ്പോ ചങ്ക് പിടഞ്ഞു പോയി.... എത്ര നാളായി എന്നോടൊന്നു മിണ്ടിയിട്ട് അറിയോ.... നീറുന്നെടാ നെഞ്ച്....അവൻ അവന്റെ നെഞ്ചിൽ ഒരു ഇടി കൊടുത്തു വീണ്ടും കുടിക്കാൻ തുടങ്ങി....
ചുമ്മാ ഒന്നും അല്ലല്ലോ ഒരു പെണ്ണിനെ മോഹം കൊടുത്തു പറ്റിച്ചിട്ട് അല്ലെ.... അത് പോരാഞ്ഞു വിശാലമനസ്സ്കൻ അവൾക്ക് വേറെ ചെക്കനെ റെഡിയാക്കി കൊടുത്തിരിക്കുന്നു.... ഇത്രയൊക്കെ ചെയ്തു വെച്ച നിന്നെ താരാട്ട് പാടി ഉറക്കട.... ആ സ്പോട്ടിൽ അവന്ന് നിന്നെ കിട്ടിയിരുന്നെങ്കിൽ നീയിപ്പോ മണ്ണിനടിയിൽ കിടന്നേനെ....അർഷി പല്ല് കടിച്ചു പിടിച്ചു പറഞ്ഞു....
മറുപടി ഒന്നും കാണാഞ്ഞു അർഷി അവനെ നോക്കി.... നിലത്ത് ചുരുണ്ടു കൂടി ബോട്ടിൽ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്....
അല്ലെങ്കിലും കാര്യം പറയുമ്പോ ബോധം ഉണ്ടാവൂല അലവലാതിക്ക് ...
അതൊക്കെ വിട്....ഇനിയെന്താ ചെയ്യ.... കൃഷ് അർഷിയെ നോക്കി....
എന്ത് ചെയ്യാൻ.... ഇനി ആദിത്യവർമ്മ തന്നെ.... ഫിക്സ്.... ആദിത്യ വർമ്മ NK... Nk ഇനിഷ്യൽ..... നീരവ് കൃഷ്ണ ട്വിൻസ് ആണ്. പെട്ടെന്ന് സ്റ്റേറ്റിൽ പോകേണ്ടി വന്നു പകരം ഇവൻ ലാൻഡ് ആയി.....
കാക്കൂ.... തല വെയിൽ കൊള്ളിക്കണ്ട കേട്ടാ... നിറച്ചും കുരുട്ട് ബുദ്ധിയാ....
കളി കാണാൻ ഇരിക്കല്ലേ മോനെ... നീ ഗാലറിയിൽ ഇരുന്നു കണ്ടോ ഇനി അവിടെ നടക്കാൻ പോകുന്നത്....അല്ല
നിന്റെ കാര്യം എന്തായി....
കിച്ചുനെ കൊണ്ടു പറയിപ്പിച്ചു വീട്ടിൽ നിൽക്കാന്ന്.... ഹോസ്റ്റൽ ഫുഡ് ശരിയല്ല താമസം ശരിയല്ല... ഒരു വീട് റെന്റിനു കിട്ടോ ചോദിച്ചു മുട്ടിയെ.... അവൻ ഇങ്ങോട്ട് പറഞ്ഞു വീട്ടിലേക്കു വരാൻ...
ഞാൻ ആദ്യം മടിയൊക്കെ കാണിച്ചു പിന്നേ അവന്ന് വേണ്ടിയെന്നോണം സമ്മതിച്ചു...
സൗഹൃദം അത് വിലപ്പെട്ട നിധിയാണ്..... നല്ലൊരു സൗഹൃദം കിട്ടിയ അതവന്റെ ഭാഗ്യം ആണ്... കിച്ചു നിനക്ക് കിട്ടിയ നിധിയാണ്. സ്വാർത്ഥതക്ക് വേണ്ടി കൈ വിട്ടു കളയരുത്.... വിശ്വാസം പോയ ഒരിക്കലും തിരിച്ചു വരില്ല അതുടെ എന്നും ഓർക്കണം....
ഞാൻ വിട്ടുകളയില്ല കാക്കു.... ഒരവസരം കിട്ടിയ സത്യം പറഞ്ഞോളാം....
അർഷി അവന്റെ മുടിയിൽ ഒന്ന് ഉലച്ചു എണീറ്റ് പോയി....
കൃഷ് കൊതിയോടെ ബിയർ ബോട്ടിലേക്ക് നോക്കി....
ടാ..... അർഷിയുടെ വിളി കേട്ടതും എണീറ്റ് ഓടി....
നീനു വന്നപ്പോ തൊട്ട് ശിവയുടെ തോളിൽ നിന്നിം മാറിയില്ല.... ഒന്ന് ഉറങ്ങി തോന്നിയപ്പോഴാ ദേവിന്റെ അടുത്ത് കിടത്തിയിട്ട് കിച്ചുന്റെ അടുത്തേക്ക് പോയത്.... വരുമ്പോഴേക്കും കരഞ്ഞു നിലവിളിച്ചിരുന്നു...
എവിടെ പോയ് കിടക്കാരുന്നു നീ.... ദേവിന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും അവൾക്ക് പേടി തോന്നി... നീനുനെ കണ്ടപ്പോൾ സങ്കടവും.... അവൾ വീണ്ടും ശിവയുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു.... കുറച്ചു കഴിഞ്ഞതും മേലൊക്കെ ചെറിയ ചൂട് വന്നു.... ദേവ് തൊട്ട് നോക്കി ഭയന്നതിന്റെയും ഒരുപാട് കരഞ്ഞത് ആയോണ്ടാ പറഞ്ഞു മരുന്ന് എടുത്തു കൊടുത്തു.... അവൾക്കും വല്ലാത്ത പേടി ഉണ്ടാരുന്നു... ഡോക്ടർ അടുത്ത് പോകാ പറഞ്ഞിട്ടും ദേവ് വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു..... പിന്നെയും പറഞ്ഞോണ്ട് ഇരുന്നതും അവൻ ദേഷ്യപ്പെട്ടു നോക്കിയതും പിന്നെ ഒന്നും മിണ്ടിയില്ല....
വേണ്ടെന്ന് പറയാൻ താനാരാ ഡോക്ടർ ആണോ.... അവൾക്ക് ദേഷ്യം വന്നെങ്കിലും കലിപ്പിച്ച മോന്ത കണ്ടതും അരിശം കടിച്ചു പിടിച്ചു....
ഇടക്കിടക്ക് അവളും കണ്ണ് മുഖം തുടച്ചു കൊണ്ടിരുന്നപ്പോഴാ അവളും കരയാന്ന് അവന്ന് മനസ്സിലായത് അവൻ തലക്ക് കൈ വെച്ചു ദയനീയമായി അവളെ നോക്കി.... അതെ സമയം അവന്ന് എന്തെന്നില്ലാത്ത സന്തോഷം തോന്നുണ്ടായിരുന്നു.... ലച്ചു ഉണ്ടാരുന്നെങ്കിൽ ഇത് പോലെ തന്നെ ആയിരിക്കുമെന്ന് തോന്നി അവന്ന്.... അവന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ചു .....
നീനു ആണെങ്കിൽ അവളെ കയ്യിൽ നിന്ന് ഇറങ്ങാത്തൊണ്ട് അവൾ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല.... ദേവിനെ പേടിച്ചു അവളെ ആരും വിളിച്ചു ഇല്ല....
രാത്രി ദേവ് തന്നെ ആയിരുന്നു കുറച്ചു കഞ്ഞി എടുത്തു വന്നത്.... ശരദേട്ടത്തിയെ കൊണ്ടു ദേവ് ഇണ്ടാക്കിച്ചതാരുന്നു അത്.....നീനു കഴിക്കാതെ വാശി പിടിച്ചെങ്കിലും ശിവയെ അടുത്ത് ഇരുത്തി ശിവക്ക് കോരി കൊടുത്തു.... ശിവ കുടിക്കില്ല നീനു കുടിക്കാഞ്ഞാൽ പറഞ്ഞു ഭീഷണി പെടുത്തിയതും അവൾ കുടിച്ചു....ശിവ കണ്ണ് മിഴിച് ദേവിനെ നോക്കി.... അവൻ കണ്ണുരുട്ടി നോക്കിതും അവൾ പേടിച്ചു വാ തുറന്നു.... രണ്ടു പേർക്കും മാറി മാറി കൊടുത്തു.... നീനു കുറച്ചു കുടിച്ചു നിർത്തിയെങ്കിലും ശിവക്ക് കൊടുക്കുന്നത് അവൻ നിർത്തിയില്ല.... അവന്റെ മുഖത്ത് വാത്സല്യം നിറഞ്ഞിരുന്നു അപ്പോൾ.... ആ നിമിഷം അവളുടെ അച്ഛൻ ആയിരുന്നു അവളുടെ കണ്ണിൽ അവൻ.... കണ്ണുകൾ നിറഞ്ഞു ഒഴുകിയതും ദേവ് അവളെ നോക്കി....
കാരണം മനസ്സിൽ ആയെങ്കിലും അവൻ അത് അറിഞ്ഞഭാവം നടിച്ചില്ല.... മുഴുവൻ കഞ്ഞിയും കുടിപ്പിച്ചേ വിട്ടുള്ളു....
കിടക്കാൻ നേരം ആയിരുന്നു വീണ്ടും പ്രോബ്ലം ആയത് നീനു അവളെ ഒരുതരത്തിൽ വിടുന്നില്ല.... അവന്റെ നെഞ്ചിൽ കിടന്നു ഒരു കൈ കൊണ്ടു ശിവയുടെ കയ്യിലും മുറുക്കെ പിടിച്ചു.... ഉറങ്ങി തോന്നി കൈ വിടുവിക്കാൻ നോക്കും തോറും എഴുന്നേറ്റു കരച്ചിൽ തുടങ്ങും. ..... അവൾക്കും ദേവിന്റെ അത്രയും അടുത്ത് നില്കും തോറും വല്ലായ്മയും തോന്നുന്നുണ്ടായിരുന്നു.... അവസാനം ബെഡിൽ കിടക്കാൻ പറഞ്ഞു അവൻ.... അവൾ അവനെ തന്നെ നോക്കിയെങ്കിലും അവന്റെ മുഖത്ത് യാതൊരു ഭവമാറ്റം ഇല്ലാരുന്നു.
അവസാനം വേറെ നിവർത്തിയില്ലാതെ അവൾക്ക് ഒന്നിച്ചു കിടക്കേണ്ടി വന്നു ദേവിന്റെ നെഞ്ചിൽ കിടന്നു ശിവയുടെ കഴുത്തിലൂടെ കയ്യിട്ട് നീനു കിടന്നത്.... ദേവിന്റെ ദേഹത്ത് മുട്ടി തന്നെ അവൾ കിടന്നേ അവളുടെ ശരീരത്തിലൂടെ വിറയൽ പടർന്നു കയറി.... പേടിയോടെ ഇടക്കിടക്ക് ദേവിനെ നോക്കും അവൻ കണ്ണടച്ച് കിടന്നത് അല്ലാതെ അവളെ ഭാഗത്തു പോലും നോക്കിയില്ല..... പിടക്കുന്ന കണ്ണുകൾ അവൻ ഉറങ്ങിയിട്ടില്ല കണ്ണടച്ച് കിടക്കാണെന്ന് മാത്രം അവൾക്ക് മനസ്സിലായി.... പിന്നീട് എപ്പോഴോ അവളും ഉറക്കിലേക്ക് വഴുതിവീണു..... രാവിലെ ഉറക്കം ഞെട്ടിയത് ദേവിന് ആയിരുന്നു.... നീനു അവന്റെ ഒരു തോളിൽ ആയി തന്നെ കിടന്നിട്ടുണ്ട്..... മറുഭാഗത്തു നെഞ്ചിൽ തലവെച്ചു ശിവയും.... രണ്ടു പേരും ചേർത്ത് പിടിച്ചു അവനും...... ശിവയുടെ കയ്യും നീനുവിന്റെ ദേഹത്ത് ഉള്ളത്....ഒരു പകപ്പോടെ ശിവയെ നോക്കി അവൻ....
അവളെ വിളിക്കാൻ വാ തുറന്നെങ്കിലും നിഷ്കളങ്കമായ ആ മുഖം കണ്ടതും അവന്ന് അത് പറ്റാതെ നിന്നുപോയി.....
അവൾ ഒന്നൂടി നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നതും ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കുന്നു തോന്നി അവന്ന്... ശ്വാസം പോലും വിടാനാവാതെ അങ്ങനെ തന്നെ കിടന്നു... അവൻ പോലും അറിയാതെ കൺകോണുളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.... ഇതൊന്നും അറിയാതെ അവന്റെ നെഞ്ചിൽ നീനുവിനെ കെട്ടിപിടിച്ചു അവളും..... ഉറക്കത്തിലും അവളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി ഉണ്ടായിരുന്നു....
........ തുടരും
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
Back to ShivaRudragni Main Page