ShivaRudragni Part 25
ശിവരുദ്രാഗ്നി
by IFAR
🔥PART 25🔥
ഇതാരതാ താലി.... ശരദാമ്മ ഒരു താലിയും എടുത്തു കൊണ്ടു വന്നു ശിവയോട് ചോദിച്ചു....
അടിച്ചു വാരുമ്പോൾ കട്ടിലിന് അടിയിൽ നിന്നും കിട്ടിയതാ. ഇവിടുള്ളോരേ ആരെയും അല്ല പോലും....
ശിവ ചെടിക്ക് വെള്ളം ഒഴിക്കുന്നത് നിർത്തി അവരെ അടുത്തേക്ക് ചെന്നു.
ചരടിൽ കോർത്ത ആ താലി കണ്ടപ്പോൾ തന്നെ അവൾ വലിച്ചെറിഞ്ഞ താലി ആണെന്ന് മനസ്സിലായി....
അവളുടെ കഴുത്തിലേക്ക് നോക്കി പിന്നെ ചോദിച്ചു. ഇത് നിന്റെ ആണോ....
അവൾ തലയാട്ടി.... ദേവ് അവളോട് പറഞ്ഞതും താലി പൊട്ടിച്ചതും ഒക്കെ ഓർത്തു...
കൃഷ് കിച്ചു ഗാഡനിൽ നിന്നും ഫുഡ്ബോൾ കളിക്കുന്നുണ്ടായിരുന്നു....
ദേവ് അവന്റെ ബുള്ളറ്റ് കഴുകി വൃത്തിയാക്കുന്നു....നീനു അതിന്ന് അടുത് ഹെല്പ് പറഞ്ഞു വെള്ളത്തിൽ കളിക്കുന്നുമുണ്ട്....
ആദിത്യൻ ഫോൺ എടുത്തു കൂടെ ഒരാളുണ്ട് അയാളോട് കൂടി എന്തൊക്കെ സംസാരിച്ചു കൊണ്ടു നിൽക്കരുന്നു.... റോഡിൽ നില്കുന്നെ എങ്കിലും നോട്ടം അഗ്നിയിലും ശിവയിലും കൃഷ്ലും ദേവിലും മാറി മാറി നിന്നു. ശരദാമ്മ ആ താലിയും പിടിച്ചു ചോദിക്കുന്നത് കേട്ടതും ആദിത്യൻ നടന്നു അവിടേക്ക് എത്തിയിരുന്നു....
എല്ലാവരുടെയും നോട്ടം ശിവയിൽ തങ്ങി നിന്നു.... ആദിത്യൻ അത് ശിവവാങ്ങി അണിയണം എന്ന് മൗനമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു....
ദേവിന്റെ കണ്ണുകൾ കുറുകി.... കൈകൾ മുഷ്ടി ചുരുട്ടി പിടിച്ചു....
ഇത് കണ്ടു കൃഷ് ശിവയെയും ദേവിനെയും മാറി മാറി നോക്കി.... ദേവിന്റെ മുഖം കണ്ടതും ശിവ താലി വാങ്ങല്ലേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു... ദയനീയമായി ആദിത്യനെ നോക്കി.... ശിവയെ തന്നെ ഉറ്റു നോക്കി നില്കുന്നത് കൊണ്ടു അവൻ അത് കണ്ടില്ല....
ചെകുത്താന്ന് കുരിശ് കാണുന്നത് പോലെയാ ഏട്ടന് താലി.... ശിവേച്ചി അത് വാങ്ങല്ലേ ഈശ്വരാ.....
മോളത് ആണെങ്കിൽ ഇത് വേണ്ടല്ലോ പറഞ്ഞു അവരത് വലിച്ചെറിയാൻ നോക്കിയതും ശിവപെട്ടെന്ന് കയ്യിൽ പിടിച്ചു....
ആദിത്യൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു....
അവളത് വാങ്ങി.... എനിക്ക് വേണം ശാരദമ്മേ ദേവ് എന്നെ ഭാര്യയായി അംഗീകരിച്ചില്ലെങ്കിലും ഞാൻ ദേവിനെ ഭർത്താവായി അംഗീകരിക്കുന്നുണ്ട്... അന്ന് കുറ്റബോധം കൊണ്ടു വേണ്ടന്ന് വെച്ചേ.... ഒരു പെണ്ണിന്റെ ജീവിതം തട്ടിയെടുത്തല്ലോ എന്ന വേദന ആയിരുന്നു.... ഇപ്പോ എനിക്ക് ആഗ്രഹിക്കലോ ഈ താലി... അവൾ സങ്കടത്തിൽ ചാലിച്ച ചിരിയോടെ അത് വാങ്ങി കഴുത്തിൽ അണിഞ്ഞു... ഒരു നിമിഷം നോട്ടം ദേവിൽ എത്തി.... അച്ഛനും അമ്മയെയും മനസ്സിൽ ഓർത്തു
ഇഷ്ടം ഇല്ലാതെ കെട്ടിയ താലിയാണ്.... ഇന്നിത് ഇഷ്ടത്തോടെ സ്വീകരിക്കുകയാണ്... കൂടെയുണ്ടാവണം രണ്ടാളുടെയും അനുഗ്രഹം.... അവൾ താലി കയ്യിൽ പിടിച്ചു മൗനമായി പ്രാർത്ഥിച്ചു..... ദേവിന്റെ വലിഞ്ഞു മുറുകിയ മുഖം ശിവ കണ്ടില്ലെങ്കിലും കൃഷ് രണ്ടാളെയും നോക്കി കണ്ടു....
ദേവിന്റെ കയ്യിൽ കിടന്നു ഫുട് റസ്റ്റ് ആം കിടന്നു ചുളിയുന്നത് പേടിയോടെ നോക്കി അവൻ..... ശിവയെ കയ്യിൽ കിട്ടിയ അത് പോലെ ആയിരിക്കും എന്ന് തോന്നി അവന്ന്....
കിച്ചുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ദേവിനെ. ദേവ് ചെയ്തത് കണ്ടു അവന്റെ മുഖത്ത് ഭയം നിറഞ്ഞു.... ബുള്ളറ്റ് മൊത്തത്തിൽ ഇയാൾ ഞെരിച്ചു അമർത്തൊന്ന് തോന്നി അവന്ന്. ശിവ താലി അണിഞ്ഞത് ഇഷ്ടം ആയില്ലെന്ന് അവന്ന് മനസ്സിലായി. അവൻ സങ്കടത്തോടെ ശിവയെ നോക്കി.
രാവിലെ മുതൽ സന്തോഷം ആണ് മുഖം നിറയെ.... ചോദിച്ചപ്പോ ദേവ് അവളോട് സംസാരിച്ചു എന്ന് മാത്രം പറഞ്ഞു... ഇപ്പോഴും തിളങ്ങുന്നുണ്ട് ആ മുഖം....
ദേവിനെ അവൾ പ്രണയിക്കുന്നു എന്ന സത്യം ഇതിന്ന് മുന്പേ അവന്ന് മനസ്സിലായിരുന്നു.... ശിവ അത് സമ്മതിച്ചില്ലെങ്കിലും അവന്ന് അത് പലപ്പോഴും ഫീൽ ചെയ്തിരുന്നു....
കൃഷ് ശിവയുടെ അടുത്തേക്ക് പോയി.
ശിവേച്ചി വീണതാലി കെട്ടരുതെന്ന് അമ്മ പറയുന്നേ കേട്ടിട്ടുണ്ട്... ഇത് ഒരു ചരട് അല്ലേ നമുക്ക് ഇത് അഴിച്ചു വെക്കാം വേറെ വാങ്ങാലോ....
ഞാൻ അങ്ങനെ ഒന്നും കേട്ടിട്ടില്ല.... എനിക്കിത് മതി.... പറഞ്ഞു പോകാൻ നോക്കി....
ഇത് വേണ്ട ശിവേച്ചി... അവൻ ദയനീയമായി പറഞ്ഞു കയ്യിൽ പിടിച്ചു....
ടാ ചെക്കാ അങ്ങനെ ഒന്നും ഇല്ല... അവന്റെ മുടി ഒന്ന് ഉലച്ചു ദേവിന്റെ അടുത്തേക്ക് പോയി.
വെള്ളത്തിൽ കളിക്കുന്ന നീനുവിനെ നോക്കി അവൾ കണ്ണുരുട്ടി....
വെള്ളത്തിൽ കളിക്കരുത് പറഞ്ഞിട്ടില്ലേ അടി വെച്ചു തരും ഞാൻ... അവൾ കുസൃതിയോടെ കയ്യൊങ്ങിയതും നീനു ഓടി ദേവിനെ പിടിച്ചു....
ഞാൻ വരില്ല എനിക്ക് കളികണം.... അച്ഛാ അമ്മയോട് പറയ് വരൂലാന്ന്....
നീനു പനി പിടിക്കും വാ.... ഡ്രസ്സ് ഒക്കെ നനഞ്ഞു....
അവൾ ദേവിനെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു.... ശിവ എടുക്കാൻ നോക്കിയതും അവൻ ശിവയുടെ കൈ തട്ടിമാറ്റി...
എന്റെ മോളെ തൊടണ്ട.... അലർച ആയിരുന്നു അത്.... എല്ലാവരും ഞെട്ടലോടെ നോക്കി.... ശിവക്ക് പെട്ടെന്ന് സങ്കടം വന്നു കണ്ണ് നിറഞ്ഞു....
ഞാൻ.... അവൾ... നനഞ്ഞിന് അതോണ്ടാ പനി വരും.... തണുപ്പ് അല്ലേ
അവൾ കരച്ചിൽ അടക്കി വിക്കി കൊണ്ടു പറഞ്ഞു....
അതിന്ന് നിനക്ക് എന്താ.... എന്റെ മോളെ കാര്യം.... ദേഷ്യത്തോടെ പറയാൻ പോയതും കൃഷ്ന്റെ ശബ്ദം അവൻ കേട്ടു
ടാ കിച്ചു അമ്മയെ ഒരാൾ വേദനിപ്പിച്ച എന്താ ചെയ്യണ്ടേ...
കിച്ചു ഇവന്ന് മെന്റൽ ആണോന്ന നോക്കിയത്....
പറയടാ.... നമ്മുടെ അമ്മയെ ഒരുത്തൻ വേദനിപ്പിച്ച എന്താ ചെയ്യണ്ടേ
അവന്റെ തല വെട്ടണം... കിച്ചു കാര്യം അറിയില്ലെങ്കിലും സിനിമ ഡയലോഗ് പറഞ്ഞു....
ഇപ്പൊ എന്റെ കയ്യിൽ വാളില്ലല്ലോ വെട്ടാൻ.... ഉള്ളത് പറഞ്ഞു ചുറ്റും നോക്കി കളിക്കുന്ന ഫുഡ് ബാൾ എടുത്തു കറക്കി
നിനക്ക് മെന്റൽ ആണോടാ.... എന്തൊക്കെ പറയുന്നേ....
ചുമ്മാ ഒരു ഫിലിം കാര്യം ഓർത്തത് ആടാ
പറഞ്ഞു കിച്ചുവിനെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു....
ദേവ് ഞെട്ടലോടെ അവന്റെ കയ്യിലെ ബാൾ കണ്ടത്.... ശിവയെ വേദനിപ്പിച്ച തിരിച്ചു ചെയ്യും എന്ന് അവന്റെ പുച്ഛത്തോടെയുള്ള മുഖവും കൂർപ്പിച്ചു നോക്കുന്ന നോട്ടത്തിൽ അവന്ന് മനസ്സിലായി.
മാറി നിക്കെടി പറഞ്ഞു ശിവയെ തള്ളി മാറ്റി അവൻ പോയി....
ആാാ.... അവൾ നിലവിളിച്ചോണ്ട് കൂക്കി പോയി...
ദേവ് അടക്കം എല്ലാവരും അവളെ നോക്കി.. ദേവ് സിറ്റൗട്ടിൽ എത്തിയിരുന്നു.
ആദിത്യൻ ഓടി വന്നു അവളുടെ അടുത്തേക്ക്.... അവളെ പിടിച്ചു....
എന്താ പറ്റിയെ.... പരിഭ്രമത്തോടെയും പേടിയോടെയും ചോദിച്ചു...
അത്... പിന്നേ.... പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവളൊന്ന് പകച്ചു പോയിരുന്നു....
കാലൊന്ന് മുട്ടി.... പെട്ടെന്ന്.... അവൾ വേദന കടിച്ചമർത്തി പറഞ്ഞു....
കാൽ വിരൽ മുട്ടി ചോര വരുന്നുണ്ട്....
ദേവ് തള്ളിയപ്പോ ബുള്ളറ്റിന്റെ സൈഡിൽ എവിടെയോ തട്ടിയതാണ്....
അവൻ അവളെ മുന്നിൽ മുട്ട് കുത്തിയിരുന്നു കാലിൽ പിടിച്ചു....
അവൾ ഞെട്ടലോടെ പിറകിലേക്ക് പോകാൻ നോക്കിതും അവൻ ദേഷ്യത്തോടെ നോക്കി.. ആ ആക്ഞ്ഞപോലുള്ള നോട്ടത്തിൽ ഒന്ന് പേടിച്ചു അവൾ നിന്നു.... അവന്റെ മുട്ടിന് മുകളിലേക്ക് കാൽ എടുത്തു വെച്ചു... ചെരിപ്പ് ഇടത്തൊണ്ടും ഗാഡനിൽ വെള്ളം ഒഴിക്കുമ്പോൾ നനഞ്ഞത് കൊണ്ടും മുഴുവൻ മണ്ണ് ചളിയും പുരണ്ടിരുന്നു കാലിൽ....
അവൾക്ക് ആകെ വല്ലായ്മ തോന്നുന്നുണ്ടായിരുന്നു.. അവൻ ഷർട്ടിന്റെ കൈ കൊണ്ടു കാലിൽ ഉള്ള മണ്ണ് തുടച്ചു. അവൾക്ക് വേദന കൊണ്ടു നീറുന്നുണ്ടായിരുന്നു.... പക്ഷേ ആദിത്യന്റെ പ്രവർത്തിയിൽ ആയിരുന്നു അതിനേക്കാൾ അമ്പരപ്പ്....
അവൾ ഒരു കാൽ പൊന്തിച്ചോണ്ട് ഒന്ന് ചാഞ്ഞതും അവളെ കയ്യെടുത്തു അവന്റെ തോളിൽ വെപ്പിച്ചു....
ശിവ ശരിക്കും ഒന്ന് അനങ്ങാൻ പോലും ആകാതെ തറഞ്ഞു നിന്നു....
ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തിട്ട് വാ... പറഞ്ഞു കൃഷ്നെ നോക്കി...
കൃഷ് കിച്ചു അന്തം വിട്ടു നോക്കി നില്കുന്നുണ്ടായിരുന്നു...
നിങ്ങളോടാ പറഞ്ഞത് ഒച്ച എടുത്തതും കൃഷ് കിച്ചുനെ ഒന്ന് തട്ടി....
ഞാൻ ഇപ്പൊ എടുത്തിട്ട് വരാം പറഞ്ഞു അവൻ അകത്തേക്ക് പോയി....
നീ കുറച്ചു വെള്ളം എടുത്തിട്ട് വന്നേ പറഞ്ഞു കൃഷ്നെ നോക്കിയതും അവൻ ചുറ്റും നോക്കി ദേവ് കഴുകാൻ വെച്ച വെള്ളം എടുത്തു... കൊടുക്കാൻ എന്ന ഭാവത്തിൽ അടുത്തേക്ക് പോയി.... അവന്റെ ചെവിയോടെ മുഖം അടുപ്പിച്ചു..
ഏട്ടനെന്താ ചെയ്യുന്നേ...അവൻ ദേഷ്യത്തിൽ മുരണ്ടു....
അവൻ ഞെട്ടലോടെ കൃഷ്നെ നോക്കി... അന്തം വിട്ടു നോക്കുന്ന ശരധാമ്മയെ നോക്കി.... കലിപ്പിൽ ഉറഞ്ഞു തുള്ളി കയ്യിൽ കിട്ടിയ കൊന്നു നിലവിളിക്കും എന്ന ഭാവത്തിൽ ഉള്ള ദേവിനെ നോക്കി... ശിവ വേദന കൊണ്ടു കണ്ണിറുക്കി പൂട്ടി ഉള്ളെ.... അവൻ ഞെട്ടലോടെ അവളെ ഒന്ന് നോക്കി..... അവളെ കാൽ പതുക്കെ നിലത്തേക്ക് വെച്ചു.... ആരെയും നോക്കാതെ ഒറ്റ പോക്ക് പോയി....
ശിവ കണ്ണ് തുറന്നു.... ആദിത്യൻ പോകുന്നെ കണ്ടു.... കൃഷ് കാലിൽ വെള്ളം ഒഴിച്ച് കഴുകി....
ചെറിയ മുറിവ് ഉള്ളു.... പറഞ്ഞു... അവളുടെ നോട്ടം മുഴുവൻ ആദിത്യൻ പോകുന്ന വഴിയിൽ ആയിരുന്നു... ഇങ്ങേര് എന്താ ഇങ്ങനെ.... എനിക്ക് വേദന പറ്റിയ ഇയാൾക്ക് എന്താ അവൾ കണ്ണ് മിഴിച്ചു ഒരായിരം സംശയങ്ങളോടെ അവൻ പോകുന്നെ നോക്കി.
അങ്ങേരെ ഭാര്യയുടെ കാലിൽ മുറിവ് പറ്റിയെന്ന ഞാൻ കരുതിയെ.... എന്താ ഇപ്പൊ ഇവിടെ നടന്നെ.... (കിച്ചു )
കൃഷ് മൈന്റ് ആക്കിയില്ല അവൻ പറഞ്ഞത്... ശിവയുടെ കാലിൽ ബന്റെജ് ഒട്ടിച്ചു കൊടുത്തു....
ദേവ് അവളെ തന്നെ നോക്കി നില്കുന്നെ കണ്ടു..... നീനു അങ്ങോട്ട് പോകാൻ വാശി പിടക്കുന്നുണ്ട് കയ്യിൽ നിന്ന്.... ശിവയുടെ സങ്കടം നിറഞ്ഞ നോട്ടം കണ്ടതും നീനുവിന്റെ മേലിൽ ഉള്ള പിടി അയഞ്ഞു.
നീനു അമ്മാ വിളിച്ചു അങ്ങോട്ട് ഓടി....
വേദനിച്ചോ.... ചോര വന്നോ.... കാലിൽ നോക്കി സങ്കടപെടുന്ന അവളെ എടുത്തു കവിളിൽ കിസ്സ് കൊടുത്തു....
ചുമ്മാ പറ്റിച്ചേ എല്ലാരേം.... അവൾ കുസൃതിയോടെ ചിരിച്ചു കണ്ണടച്ച് കാട്ടിയതും നീനുവിന്റെ മുഖം തെളിഞ്ഞു.
ദേവ് അകത്തേക്ക് പോയതും ശിവ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു രക്ഷപെട്ടു....... തിരിഞ്ഞു നോക്കിതും ചിരിയോടെ അവളെ നോക്കുന്ന കൃഷ്നെയും കിച്ചുവിനെയും കണ്ടു.... അവൾ ചമ്മലോടെ നോക്കി ചിരിച്ചു....
ടാ ദിവസം കള്ള് കുടിപ്പിക്കാൻ എന്താ ചെയ്യണ്ടേ.... അവൾ ആലോചനയോടെ പറഞ്ഞു....
എന്താ.... ഞെട്ടലോടെ രണ്ടാളും ശിവയെ നോക്കിത്....
ഇരുപത്തിനാല് മണിക്കൂർ മദ്യം കുടിച്ചു നടക്കണം അതിന്ന് എന്താ വഴി....
നിനക്ക് എന്താ ഭ്രാന്ത് ആയോ....
ഭ്രാന്ത് ഒന്നും അല്ല.... എന്റെ കെട്ടിയോൻ റൗഡിയില്ലേ അങ്ങേര് കുടിച്ചഉണ്ടല്ലോ എന്നോട് ഭയങ്കരസ്നേഹം ആണ്... പാവം ആണ്.... അന്നേരം അങ്ങേർക്ക് എന്നെ ഇഷ്ടം ആണെന്നെ.... രാവിലെ ആയ ഓർമ പോലും ഇല്ല എന്നെ.... ദിവസം കുടിച്ചോണ്ട് നടന്ന......ബാക്കി പറയുമ്പോഴാ പിന്നിൽ ദേവിനെ കണ്ടേ.... അവൾ ബാക്കി പറയാതെ വിഴുങ്ങി.... പേടിയോടെ ഉമിനീർ ഇറക്കി....
ദേവിനെ കണ്ടതും കിച്ചു ഓടിയിരുന്നു....
ശിവ മുഖം കുനിച്ചു നിന്നു.... ദേവ് കൃഷ്നെ നോക്കി..... അവൻ തിരിച്ചു മുഖം കൂർപ്പിച്ചു നോക്കിതും അവിടെ ഒരു കല്ലിൽ ആയി വെച്ച ഫോൺ എടുത്തു പോയി....
ശിവ ശ്വാസം അടക്കിപിടിച്ചു നില്കുന്നത് കണ്ടു അവന്ന് ചിരി വന്നു....
കെട്ടിയോനെ കുടിപ്പിച്ചു കിടത്താൻ പറയുന്ന ആദ്യത്തെ ഭാര്യ താൻ ആയിരിക്കും പൊട്ടിച്ചിരിയോടെ അവൻ പറഞ്ഞു.....
സ്നേഹത്തോടെ ഒന്ന് നോക്കാൻ.... ചേർത്ത് പിടിക്കാൻ.... ആരും ഇല്ലാത്തവന്ന് മദ്യപുറത്ത് ആണെങ്കിലും കിട്ടുമ്പോൾ ഉണ്ടല്ലോ അത് അമൃത് ആണ്.... എനിക്ക് ആ മനുഷ്യന്റെ അടുത്ത് നിന്ന ആദ്യമായി അത് കിട്ടിയത്.
അതോണ്ട് തന്നെ ആ മനുഷ്യനെ ഒത്തിരി ഇഷ്ടം ആണ്.... അവളുടെ വാക്കുകളിലെ വേദന അറിഞ്ഞതോണ്ട് തന്നെ അവന്റെ ചിരിയും നിന്നു....
ഞാൻ ഇല്ലേ ശിവെച്ചിക്ക്... പൊന്നു പോലെ നോക്കിക്കൊള്ളാം.... എന്റെ കൂടെ വരുന്നോ..... എന്റെ അമ്മയായിട്ട്.... നെഞ്ചിൽ നിന്നും ഉതിർന്ന വാക്കുകൾ ആയിരുന്നു അത്....
ശിവ അവന്റെ കവിളിൽ കൈ വെച്ചു അവനെ സ്നേഹത്തോടെ നോക്കി
ഞാനും ഉണ്ട്.... ഞാനും വരുന്നു.... നീനു എവിടെയോ പോക്കാണെന്ന് കരുതി പറഞ്ഞു....
5thനിന്നെയും കൂട്ടി കൊള്ളാം കുരുട്ടേ.... കൃഷ് അവളെ കവിളിൽ കുത്തി പറഞ്ഞു.
അവളെ ഡ്രസ്സ് മാറ്റട്ടെ പറഞ്ഞു ശിവ അവളെയും കൊണ്ടു പോയി....
ദേവിനെ കാണുമ്പോ പേടിച്ചു വിറച്ചു നടന്ന പെണ്ണാ.... ഒരിക്കൽ ആയാൽ ഒരാളെ അവളെ മുന്നിൽ വെച്ചാ വെട്ടിയത്.... ബ്ലഡ് ഒക്കെ ദേഹത്ത് തെറിച്ചു..... പേടിച്ചു വിറച്ചു രണ്ടു ദിവസം പനിപിടിച്ചു കിടന്നേ.... എന്നിട്ടിപ്പോ അയാളെ പ്രണയിക്കുന്നു....രുദ്രിന്റെ പെണ്ണ്ന്ന് പറഞ്ഞു നടക്കുമ്പോൾ പോലും അവളിൽ ഇങ്ങനെയൊരു ഭാവം ഞാൻ കണ്ടിട്ടില്ല....ഈ പ്രണയം വല്ലാത്തൊരു സംഭവം ആണല്ലേ.... കിച്ചു അവൾ പോകുന്നെ നോക്കി പറഞ്ഞു....
രുദ്രിന്റെ പ്രണയം.... അത് അറിഞ്ഞ നീയിങ്ങനെ പറയില്ല.... ആ പ്രണയം പോലെ ഒരാൾക്കും ആരെയും പ്രണയിക്കാൻ കഴിയില്ല.... അവൻ മനസ്സിൽ ഓർത്തു.... രുദ്റിന് പകരം രുദ്ര് മാത്രം ഉള്ളു....
ടാ നമുക്ക് ഇവരെ ഒന്നിപ്പിച്ചാലോ.... ദേവിനെ കൊണ്ടു ശിവയെ പ്രണയിപ്പിച്ച ശിവ ഹാപ്പി ആയിരിക്കും... അവൾക്ക് നീനു മോളെ സ്വന്തം ആയി കിട്ടും... ഈ ദുഷ്ടന്മാരുടെ ഇടയിൽ നിന്നും രക്ഷപെടുകയും ചെയ്യും.... (കിച്ചു )
ഒരിക്കലും നടക്കാത്ത കാര്യം കൃഷ് ഒരു ദീർഘനിശ്വാസത്തോടെ പിറു പിറുത്തു...
ടാ നീ കൂടെ നിക്കില്ലേ ഇവരെ ഒന്നിപ്പിക്കാൻ.....
ആ താലി എങ്ങനെ അഴിച്ചു എടുക്കാന്ന് ഞാൻ ചിന്തിക്കുന്നേ അപ്പോഴാ പ്രണയിപ്പിക്കുന്നെ.... ആ താലി അഴിച്ചില്ലെങ്കിൽ ദേവൻ അസുരൻ ആയി മാറും.... ശിവയെ എങ്ങനെ ഈ അസുരന്റെ കയ്യിൽ നിന്നും രക്ഷിക്ക അത് ചിന്തിച്ചു ശിവ പോകുന്ന വഴിയേ നോക്കി നിന്നു കൃഷ്.....
..... തുടരും #
Back to ShivaRudragni Main Page