എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 30

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 30🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


     


ദേവ് നീനുനെ കൂട്ടി വൈകുന്നേരം ആയിരുന്നു തിരിച്ചു വരുമ്പോൾ....... റൂമൊക്കെ വൃത്തിയാക്കിയിരിന്നു.....


മുഷിഞ്ഞ ഡ്രസ്സ്‌ ഇട്ടു നിൽക്കുന്ന ശിവയെ അവൻ കണ്ടു..... നീനു അവളുടെ അടുത്തേക്ക് പോയതും അവൾ നീനുവിനെ തൊട്ടില്ല....


അമ്മേടെ ദേഹത്ത് മൊത്തം ഇച്ചീച്ചിയ.... പറഞ്ഞു ദൂരെ നിന്നു.....

നീനു വാശി പിടിച്ചു കരയാൻ തുടങ്ങിയതും അവൾ സങ്കടത്തോടെ നോക്കി.....


ശിവ ഡ്രസ്സ്‌ എടുത്തു മാറി അവളെ എടുക്ക്.... ദേവ് പറഞ്ഞു ശിവ അനങ്ങാതെ നിന്നെ ഉള്ളു....


നിന്നോട് അല്ലേ പറഞ്ഞെ.... അവൻ ഒച്ചയെടുത്തു....


എനിക്ക് ഇടാൻ ഒന്നുമില്ല അവൾ മെല്ലെ പറഞ്ഞു....


രുദ്രിന്റെ സഹായം ഇനിയുണ്ടാവില്ലെന്ന് കൃഷ്ന്റെ വാക്ക് ഓർത്തു....


തെണ്ടി പണി തന്നു.... ദേവ് ഓർത്തു... അവര് ഡ്രസ്സ്‌ വാങ്ങി കൊടുക്കുന്നു ഓർത് ഒന്നും വാങ്ങിയില്ല.... ഇനീപ്പോ ഞാൻ തന്നെ വാങ്ങി കൊടുക്കണ്ടേ അവൻ അരിശത്തോടെ തലകുടഞ്ഞു.,,,


നീനു കരച്ചിൽ തുടങ്ങിതും അവൻ എടുത്തു കരച്ചിൽ മാറ്റി.... ഇടക്കിടക്ക് നോട്ടം ശിവായിലും ഡ്രെസ്സിൽ എത്തി നിന്നു... 


                                        ...... തുടരും

▬▬▬▬▬▬▬▬▬▬▬▬▬▬


എന്നെ എടുക്കാൻ പറ്റോ ഇല്ലയോ.... കണ്ണും കൂർപ്പിച്ചു വിരൽ ചൂണ്ടി പറയുന്നവളെ ശിവ കണ്ണ് മിഴിച്ചു നോക്കി..


എന്റെ ദേഹത്ത് മൊത്തം അഴുക്ക് ആണ് നീനു അതോണ്ട് അല്ലേ..... വാശി പിടിക്കാതെ അച്ഛന്റെ അടുത്തേക്ക് ചെല്ല് മോള്... അച്ഛാ എടുക്കും....


നോ... എന്നെ അമ്മ എടുത്ത മതി.... അവൾ വാശിപോലെ പറഞ്ഞു....


ദേവ് രണ്ടാളെയും മാറി മാറി നോക്കി...


ശിവയുടെ കോലം കണ്ടു അവന്ന് ചിരിയും വരുന്നുണ്ടായിരുന്നു.... അടുക്കള ജോലി മൊത്തം കഴിഞ്ഞ വന്നിട്ടുള്ളത്....

ആകെ മുഷിഞ്ഞു വിയർത്തു കുളിച്ചും...

നീനുവിനെ എടുക്കാൻ കഴിയാത്ത സങ്കടം ഉണ്ട് മുഖത്ത്....


കൃഷ് ആയി ഉടക്കിയില്ലെങ്കിൽ ഇപ്പൊ ടെക്സ്റ്റയിൽസ് മൊത്തം ഈ റൂമിൽ കണ്ടേനെ.... എന്ത് ചെയ്താലും പിന്നിൽ ആളുണ്ടെന്ന കാര്യത്തിൽ തീരുമാനം ആയി... അർഷിയും കൃഷ് ഒറ്റകെട്ടാ അതോണ്ട് മനസ്സ് മാറില്ല.... മറ്റേ തെണ്ടിയുടെ കാൽ പിടിക്കുന്നതിലും ഭേദം ഞാൻ ഈ പിശാചിന്റെ കാൽ പിടിക്കുന്നതാ.... അവൻ നെടുവീർപ്പോടെ ഓർത്തു....


നീനു കരയാൻ ഉള്ള എല്ലാ തയ്യാറെടുപ്പ് എടുത്തതും അവൻ ബലമായി എടുത്തു പുറത്തോട്ട് പോയി....


കൃഷ് കിച്ചു പുറത്ത് ഇരിക്കുന്നത് കണ്ടു...


അവൻ കീശയിൽ നിന്നും പൈസ എടുത്തു അവരെ നേരെ നീട്ടി....

ശിവക്ക് രണ്ടു ജോഡി ഡ്രസ്സ്‌ വാങ്ങിയിട്ട് വാ....


ഞാൻ ഇവിടത്തെ വേലക്കാരൻ അല്ല നിങ്ങൾ പറയുന്നേ കേൾക്കാൻ... കൃഷ് പുച്ഛത്തോടെ മുഖം കോട്ടി...


കിച്ചു നീ പോയിട്ട് വാ....


അവന്ന് പോകില്ല പറയണം എന്നുണ്ടെങ്കിലും ദേവിനെ പേടിച്ചു വിറച്ചോണ്ട് കൈ നീട്ടി.... കൃഷ് അവന്റെ കൈ പിടിച്ചു താഴ്ത്തി....


അവനും പോകില്ല.... ഡ്രസ്സ്‌ കത്തിച്ചവർ തന്നെ പോയ മതി...


കൃഷ്.... ദേഷ്യത്തോടെ വിളിച്ചതും ദേവിന്റെ മുഖത്ത് നീനു ഒറ്റയടി ആയിരുന്നു....


അവൻ കണ്ണ് മിഴിച്ചു അവളെ നോക്കി....


എന്റെ ജാഷ് ആണ്... വയച് പറയരുത്...


വലിയ ആളെ പോലെ പറയുന്ന കേട്ട് അവർക്ക് ചിരി വന്നു.... ദേവ് പല്ല് കടിച്ചു പിടിച്ചു അവരെ നോക്കി....

എല്ലാരും നിന്റെ... വഴക്ക് പറഞ്ഞുടാ... അപ്പോ ഞാൻ ആരാ... നിനക്ക് എന്നെ വേണ്ടേ.... അവൻ ചെറിയ ദേഷ്യത്തോടെ പറഞ്ഞു....


ആദീ..... നീനു ഉച്ചത്തിൽ വിളിച്ചതും അവൻ വാ പൊത്തി....


നിനക്ക് തല്ലണോ തല്ലിക്കോ പറഞ്ഞു അവളെ കയ്യെടുത് അവൻ തന്നെ മുഖത്ത് അടിച്ചു...


നീനു മുഖം കൂർപ്പിച്ചതും കൈ വെള്ളയിൽ ഇക്കിളിയിട്ട് ചിരിപ്പിച്ചു...


കിച്ചു അത്ഭുതത്തോടെ വായും പൊളിച്ചു നിന്നു...  കൃഷ്ന് ഇതൊക്കെ അറിയുന്നൊണ്ട് ഒരു പുഞ്ചിരിയോടെ നോക്കി നിന്നെ ഉള്ളു....


വൈകുന്നേരം ആണ് നീനുനെ കൂട്ടി പുറത്തു പോകാൻ പറ്റില്ല.... അതോണ്ട് പറയുന്നേ പോയി ഡ്രസ്സ്‌ വാങ്ങി വാ....


നീനു മോളെ ഞാൻ നോക്കിക്കൊള്ളാം...

നിങ്ങൾ പോയി വാങ്ങിക്കോ...കൃഷ് കൈ നീട്ടിയതും അവൾ പോയി... 


അച്ഛയും അമ്മയും ഷോപ്പിംഗ് പോയിക്കോട്ടെ നമുക്ക് കളിക്കാൻ പോവ്വാ....  കൃഷ് അവളെ ചെവിയിൽ എന്തോ പറഞ്ഞതും അവൾ തലയാട്ടി...


അച്ഛാ വരുമ്പോൾ ഐസ്ക്രീം വാങ്ങിക്കണെ പറഞ്ഞു ഫ്ലായിങ് കിസ്സ് കൊടുത്തു....


കൃഷ്ന്റെ കൂടെ പോകുന്നത് നോക്കി ദേവ് പല്ല് കടിച്ചു....


ദേവ് കിച്ചു വിളിച്ചതും അവൻ കൃഷ്ന്റെ അടുത്തേക്ക് ഓടി....


അവന്ന് വേറെ വഴിയില്ലെന്ന് മനസ്സിലായി.

അവൻ ശിവയുടെ അടുത്തേക്ക് പോയി.


ഡ്രസ്സ്‌ വാങ്ങിച്ചിട്ട് വരാം വാ....


അവൾ അവനെ അമ്പരപ്പോടെ നോക്കി.


വരുന്നുണ്ടെങ്കിൽ വാ... അല്ലെങ്കിൽ ഇങ്ങനെ തന്നെ നിന്നോ.... അവൻ കലിപ്പോടെ പറഞ്ഞതും അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു....


തമ്പുരട്ടിക്ക് ഡ്രസ്സ്‌ വേണ്ടേ....


ഞാൻ വരുന്നില്ല... ഈ വേഷത്തിൽ എങ്ങനെ വരാ.... അവൾ മുഖം ഉയർത്താതെ പറഞ്ഞു....


അവൻ അവളെ രൂക്ഷമായി നോക്കി കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.... അവൾ എന്താന്ന് മനസ്സിലാകാതെ അവന്റെ പിറകെ നടന്നു.... ബൈക്കിന് അടുത്ത് എത്തിയതും കൈ വിട്ടു....


കേറ്.... മിഴിച്ചു നില്കുന്നവളെ നോക്കി അലറിയതും അവൾ കേറി....


അന്ന് കേറിയപ്പോൾ നീനു ഉള്ളോണ്ട് പ്രതേകിച്ചു ഒന്നും തോന്നിയില്ല... ശ്രദ്ധിച്ചില്ല എന്നതായിരുന്നു സത്യം... ഇപ്പോൾ വല്ലാത്ത വിറയലും പരിഭ്രമവും ഒക്കെ തോന്നി... എവിടെ പിടിക്കേണ്ടത് എന്ന് പോലും മനസ്സിലാകുന്നില്ല....


പിടിച്ചു ഇരുന്നില്ലെങ്കിൽ താഴെ കിടക്കും അത് പറഞ്ഞു സ്റ്റാർട്ട് ആകിയതും തോളിൽ കൈ വെച്ചുപോയി .... പിന്നെ കയ്യെടുക്കാൻ ദേവ് സമ്മതിച്ചില്ല എന്നതാരുന്നു സത്യം.... അമ്മാതിരി സ്പീഡിൽ ആയിരുന്നു അവൻ പോയത് പേടിച്ചു വിറച്ചു അവൾ അവന്റെ അടുത്തേക്ക് ചാഞ്ഞു.വയറിൽ കയ്യിട്ട് പിടിച്ചു.... അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചു ആയിരുന്നു ഇരുന്നത്.... ബൈക്ക് നിർത്തിയതും അവൾ അറിഞ്ഞില്ല.....


ടീ.... ദേവ് അവളെ കൈയ്യിൽ തട്ടിയതും അവൾ കണ്ണ് തുറന്നു കണ്ണ് മിഴിച്ചു...


ജീവനോടെ ഉണ്ടല്ലോ അവൾ ശ്വാസം എടുത്തു മനസ്സിൽ പറഞ്ഞു....

ജീവനോടെ ഉണ്ട് ചത്തിട്ടില്ല.... ദേവ് പറയുന്നത് കേട്ടാണ് ശബ്ദം പുറത്തു എത്തിയെന്ന് അവൾ അറിഞ്ഞത്.... അവൾ ചമ്മലോടെ തല താഴ്ത്തി....


അവന്റെ കൂടെ മുന്നോട്ട് നടന്നതും വലിയൊരു ഷോപ്പിൽ ആയിരുന്നു എത്തിയത്....


എന്താ സാർ വേണ്ടത്.... ഒരു പെൺകുട്ടി വന്നു ചോദിച്ചു...


അവൻ അവളെ നോക്കി.... എന്താ ഡ്രസ്സ്‌ എടുക്കുന്നെ.....


അവൾ ഒരു പകപ്പോടെ അവനെ നോക്കി പിന്നെ തലതാഴ്ത്തി....


ശിവാ.... അവൻ രണ്ടു പ്രാവശ്യം വിളിച്ചിട്ടും അവൾ മുഖം ഉയർത്തിയില്ല...


ചുരിദാർ.... അവൻ അവസാനം പറഞ്ഞു.


അവർ ലിഫ്റ്റിലേക്ക് ചൂണ്ടി കാണിച്ചു തേർഡ് ഫ്ലോർ എന്ന് പറഞ്ഞു....


ദേവ് മുന്നോട്ട് നടന്നതും ശിവ അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ട് പിടിച്ചു അവനോട് ചേർന്ന് നിന്നു....


അവൻ ഞെട്ടലോടെ നോക്കിയതും അവൾ മുഖം കുനിച്ചു തന്നെ നിന്നത്.....


ലിഫ്റ്റിൽ കേറിതും ഇറങ്ങിയതും ഒന്നും അറിയാത്ത മട്ടിൽ തലതാഴ്ത്തി പിടിച്ചു തന്നെ അവൾ നിന്നത്....


ശിവാ... അവൻ അവളെ കൈ വിടുവിച്ചു വിളിച്ചു....


വാങ്ങാൻ ഉള്ളത് വാങ്ങിക്ക്.... അവൻ പല്ല് കടിച്ചു....


നിക്ക് അറിഞ്ഞുട ഒന്നും ഞാൻ ആദ്യം ആയ വരുന്നേ.... അവൾ മുഖം ഉയർത്താതെ പറഞ്ഞു.... കരച്ചിൽ ആയിരുന്നു എന്ന് ഇടറിയ ശബ്ദം കേട്ട് അവന്ന് തോന്നി....


അവൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു പിറകെ അവളും....


വീട്ടിൽ യൂസ് ചെയ്യാൻ പറ്റിയ ചുരിദാർ.... അവൻ മുന്നിൽ ഉള്ള ഒരു സെയിൽസ്ഗേൾ നോട്‌ പറഞ്ഞു....


കുറെ എടുത്തു കാണിച്ചു ഏതാ വേണ്ടെന്ന് ചോദിച്ചു....


അവൾ ഒന്നും മിണ്ടാതെ നോക്കി നിന്നെ ഉള്ളു....


ശിവ ഏതെങ്കിലും ഒന്നു സെലക്ട്‌ ചെയ്യ്... അവൻ പതുക്കെ ആണെങ്കിലും ഗൗരവത്തോടെ പറഞ്ഞു..


രണ്ടു മാസത്തേക്ക് നിനക്ക് ഇടേണ്ട ഡ്രസ്സ്‌  എടുത്തോ.... അവൻ അവളോട് പറഞ്ഞു 


അവൾ കണ്ണ് മിഴിച്ചു നോക്കി....


പോയി എടുക്ക് എനിക്ക് ടൈം ഇല്ല.....


രണ്ടു മാസം.... അത് മാത്രം ശിവ കേട്ടുള്ളു അപ്പോ രണ്ടു മാസം കൂടിയേ ദേവ് എന്റെ കൂടെ ഉണ്ടാകുള്ളോ.... അവളുടെ നെഞ്ചിൽ നീറ്റൽ പടർന്നു..... 


മാഡം ഇത് ഇഷ്ടം ആയോ.... ഒരു ചുരിദാർ എടുത്തു സെയിൽസ് ഗേൾ ചോദിച്ചു.... അവൾ ദേവിനെ നോക്കി....


ഒരു കൊച്ചു കുഞ്ഞിനേയും കൂട്ടിയാണ് ഞാൻ ഡ്രസ്സ്‌ എടുക്കാൻ വന്നിട്ടുള്ളെ തോന്നി അവന്ന്.... പേടി അത്ഭുതം ആകാംഷ ഒക്കെ അവളെ കണ്ണുകളിൽ മാറി മാറി അവൻ കണ്ടു....


വേണ്ടുന്നേ എന്താന്ന് വെച്ച പറഞ്ഞു കൊടുക്ക് അവളുടെ കവിളിൽ കൈ വെച്ചു ശാന്തമായി പറഞ്ഞു....


അവൾ തലയാട്ടി കൊണ്ട് സെയിൽസ് ഗേളിനെ നോക്കി....  ഒരു ടോപ് എടുത്തു തിരിഞ്ഞതും ദേവ് ഉണ്ടാരുന്നില്ല അവിടെ


ദേവ്..... അവൾ വിറയലോടെ വിളിച്ചു ചുറ്റും നോക്കി... ചിലരുടെ കണ്ണുകളിൽ അവളോടുള്ള അവക്ഞ്ഞ കണ്ടു... ചിലരിൽ സഹതാപം.... ഞെട്ടൽ.... പുച്ഛം അവൾക്ക് പേടി തോന്നി.... 

കുറച്ചു ദൂരെ ആയി ദേവിനെ കണ്ടു....


അവൾ അങ്ങോട്ട് തിരിഞ്ഞതും ഒരു പെൺകുട്ടിയുടെ ദേഹത്ത് മുട്ടി....


സോറി....


ശിവയെ അടിമുടി നോക്കി ആ പെണ്ണിന്റെ മുഖത്ത് ഇഷ്ടക്കേട് പരന്നു....


നാശം ഡ്രസ്സ്‌ വൃത്തികേട് ആക്കി.... സ്റ്റാൻഡേർഡ് ഷോപ്പ് ആണെന്ന് കരുതി വന്നേ  .....ഓരോന്ന് കെട്ടിയെടുത്തോളും

അവൾ വെറുപ്പോടെ അടുത്തുള്ള പെണ്ണിനോട് പറഞ്ഞതും ശിവയുടെ കണ്ണ് നിറഞ്ഞു.....


ഇവളൊക്കെ ഡ്രസ്സ്‌ വാങ്ങാൻ വന്നത് തന്നെ ആണോ അതോ പിച്ച ചോദിച്ചു വന്നതോ..... സെയിൽസ് ഗേളിനെ നോക്കി ചോദിച്ചതും നാണക്കേട് കൊണ്ട് മുഖം കുനിച്ചു അവൾ...


അപ്പോഴാ ദേവ് അവിടുള്ള രണ്ടു മൂന്ന് ബോയ്സ്നോട്‌ എന്തോ സംസാരിക്കുന്നത് ദേഷ്യത്തോടെ ഒച്ചയെടുക്കുന്നത് കണ്ടത്.... എല്ലാവരും അങ്ങോട്ട് നോക്കി....


ആ ബോയ്സ്നെ തല്ലുന്നതും അവരോട് ഇംഗ്ലീഷിൽ ദേഷ്യത്തോട സംസാരിക്കുന്നത് കണ്ടു.... പ്രശ്നം എന്താ നോക്കുന്നതിന് പകരം അവന്റെ സ്റ്റൈൽ.... ലുക്ക് ഒക്കെ ആയിരുന്നു എല്ലാരും ന്നോക്കിയത്.....


ഏതോ പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് തല്ല് ആയത് ആയിരുന്നു അവിടെ.....


ഇനി കൈ വെച്ച ചത്തു പോകുന്നു തോന്നിയോണ്ട് സെക്യൂരിറ്റി വന്നു പിടിച്ചോണ്ട് പോയി....


അവൻ ആരെയും മൈന്റ് ആക്കാതെ ശിവയുടെ അടുത്തേക്ക് ചെന്നു.....

ശിവ ആ പെൺകുട്ടികളെ വാക്ക് കേട്ട് തലതാഴ്ത്തിയ നിൽപ്പ് ആയിരുന്നു.... തന്റെ കോലവും ഡ്രസ്സ്‌ ഒക്കെ അവൾക്ക് അറിയുന്നൊണ്ട് നാണക്കേട് കൊണ്ട് മുഖം ഉയർത്തിയില്ല .. അവൾ ചുറ്റും നടന്നത് ഒന്നും അറിഞ്ഞത് ഇല്ല.....


ആ പെൺകുട്ടികൾ ആരാധനയോടെ നോക്കി.... അവർ നോക്കി പുഞ്ചിരിച്ചതും അവനും പുഞ്ചിരിച്ചു....


അവർ വായും പൊളിച്ചു നോക്കി നിന്നു... അവന്റെ മുഖത്തെ പുഞ്ചിരിയിൽ ആ പെൺകുട്ടികൾ നോക്കി നിന്നു.....


അവർ അവനോട് സംസാരിക്കാൻ അടുത്തേക്ക് ഇൻഡ്രസ്റ്റോടെ പോയതും അവൻ ശിവയുടെ അടുത്തേക്ക് പോയത്


നീ ഡ്രസ്സ്‌ എടുത്തോ...... അവൾ മുഖം ഉയർത്തി അവനെ നോക്കി... അവനെ കണ്ടതും കെട്ടിപിടിച്ചു.... അവൻ സ്റ്റക്ക് ആയി നിന്നു ..


എല്ലാരും അവരെ തന്നെ നോക്കി നിന്നത്.

അവൻ ഒരു ചമ്മലോടെ എല്ലാരേം നോക്കി... അവളെ പിടി വിടുവിച്ചു...


ഡ്രസ്സ്‌ ഒന്നും എടുക്കാത്തത് കണ്ടു അവന്ന് ദേഷ്യം വന്നു....


നിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് അവൻ കലിപ്പോടെ പറഞ്ഞു...


ഞങ്ങൾ അത് ചോദിക്കരുന്നു.... ഇവൾക്കൊക്കെ ഇവിടുത്തെ കർച്ചീഫിന്റെ വില കൊടുക്കാൻ പറ്റോ....

ഡ്രസ്സ്‌ നോക്കിയേ നീറ്റ് ഇല്ല.... അവർ പുച്ഛത്തോടെ വെറുപ്പോടെ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു നോക്കി..... ദേവ് കൂടി അവരോടൊപ്പോം കൂടി വഴക്ക് പറയും അറിയുന്നൊണ്ട് അവൾ അടുത്തുന്നു മാറി നിന്നു.....


ഹായ്.,.. അവർ അവന്ന് കൈ നീട്ടി....


അവൻ മൈന്റ് ആക്കാതെ ശിവയുടെ അടുത്തേക്ക് ചേർന്നു നിന്നു അവളെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു....


ഡ്രസ്സ്‌ എടുത്തോ വൈഫി.... പുഞ്ചിരിയോടെ ചോദിക്കുന്നത് കേട്ട് അവർ ഞെട്ടലോടെ അവരെ നോക്കിത്...


ശിവക്ക് ആയിരുന്നു കൂടുതൽ ഞെട്ടൽ....

അവനും കൂടി കളിയാക്കുമെന്ന കരുതിയെ...... അവൾ അവനെ വിടർന്ന കണ്ണുകളോടെ നോക്കി....


അവൾ ആ ലോകത്ത് ഒന്നും അല്ലെന്ന് ആയിരുന്നു സത്യം..,.


അവന്റെ നെറ്റിയിലൂടെയും മുഖത്ത് ദേഹത്ത് ഒക്കെ തല്ല് കഴിഞ്ഞോണ്ട് വിയർപ്പ് ഒലിച്ചിറങ്ങിയിരുന്നു.... കീശയിൽ കർച്ചീഫ് നോക്കി കണ്ടില്ല.... പിന്നെ ഒന്നും നോക്കാതെ ശിവയുടെ ദവണി തുമ്പ് എടുത്തു മുഖം തുവർത്തി..... അത് കൂടെ കണ്ടതും ആ പെൺകുട്ടികളുടെ ബോധം പോകുന്നു ആയിരുന്നു.... അവരെ നോട്ടം കണ്ടു അവന്റെ മുഖത്ത് തികച്ചും പുച്ഛം ആയിരുന്നു....


അവൾ പൊട്ടിവന്ന കരച്ചിൽ അടക്കി പിടിച്ചു അവന്റെ ദേഹത്ത് ചാരി നിന്നു. ആദ്യം ആയാണ് ഒരാൾ സഹതത്തോടെ അല്ലാതെയും ഇഷ്ടകേട് ഇല്ലാതെയും അവളെ ചേർത്തു പിടിച്ചതെന്ന് അവൾ ഓർത്തു.... അവന്റെ അടുത്ത് പോകാനുള്ള യോഗ്യത പോലും ഇല്ല എന്നിട്ടും.... അവൾ നിറ കണ്ണുകളോടെ നോക്കി...

എന്താ ശിവ..... അവന്റെ ശബ്ദം അർദ്രമായിരുന്നു....


എന്നെ തനിച് ആക്കല്ലേ എനിക്ക് പേടിയാ.... അവൾ മുഖം താഴ്ത്തി പറഞ്ഞു..... നീനു ഇതിനേക്കാൾ സ്ട്രോങ്ങ്‌ ആണെന്ന് ഓർത്തു അവൻ..... 


ഡ്രസ്സ്‌ എടുത്തോ.....


അവൾ ഇല്ലെന്ന് തലയാട്ടി.


അവനൊന്നു മൂളി കൊണ്ട് മുന്നോട്ട് നടന്നതും അവളും പിറകെ പോയി....


നിരത്തി വെച്ച ഡ്രെസ്സിൽ നിന്നും ഒരു ജോഡി ഡ്രസ്സ്‌ വലിച്ചെടുത് അവളെ നേരെ നീട്ടി.... പോയി ഡ്രസ്സ്‌ മാറിയിട്ട് വാ...


അടുത്തുള്ള ട്രയൽ റൂം ചൂണ്ടി പറഞ്ഞു...


അവൾ പോകാതെ നിന്നതും അവൻ അങ്ങോട്ട് പോയി....


അവളെ കയ്യിൽ ഡ്രസ്സ്‌ കൊടുത്തു അകത്തേക്ക് ചൂണ്ടി....


എവിടെയും പോകരുത് ഇവിടെ നിൽക്കോ.... യജനയോടെ പറയുന്നത് കേട്ട് അവൻ അറിയാതെ തന്നെ തലയാട്ടി 


അകത്തു കേറി വാതിൽ പൂട്ടി..... ദേവ്...

അവളെ വിളി കേട്ട് അവനൊന്നു മൂളി.... പോകല്ലെ......


അതിന്ന് മൂളിയെ ഉള്ളു....


ഇടക്കിടക്ക് ദേവ് എന്ന് വിളിച്ചോണ്ട് ഇരുന്നു അവൾ..... താൻ അവിടെ തന്നെ ഉണ്ടോന്ന് നോക്കാണ് അവൾ എന്ന് അവന്ന് മനസ്സിലായി..... അവൻ ഒരു ചിരിയോടെ പിന്നെ വിളിച്ചപ്പോ മൂളിയില്ല.


ദേവ്..... അവളുടെ ശബ്ദം ഉയർന്നു... വാതിലിൽ അകത്തുന്നു മുട്ടിയും വിളിച്ചു..


പെട്ടന്ന് ആയിരുന്നു അവൾ വാതിൽ തുറന്നത്....


ദേവ് അവളെ നോക്കി കണ്ണ് മിഴിച്ചു....


ഇത്രേം ടൈം ആയിട്ട് ആകെ ദാവണി ഷാൾ അഴിച്ചുള്ളോ.... അത് വാരിപുതച്ചു ഇറങ്ങിയേ.....


അവൾ അവന്റെ ദേഹതെക്ക് ഒറ്റ ചാട്ടം ആയിരുന്നു....


അവൾ ആകെ പേടിച്ചു വിറച്ചെന്ന് തോന്നി അവന്ന്.... ഷർട്ടിൽ 9 പടർന്നു.... അവന്ന് വഴക്ക് പറയാൻ തോന്നിയില്ല.... അവൻ അവളെ തലയിലൂടെ തലോടി.... ചുറ്റും ഓരോരുത്തർ നോക്കുന്നെ കണ്ടു..... അവൻ അവളെ വിട്ടു... അടർന്നു മാറാൻ വിടാത്ത പോലെ അവൾ അവനെ പിടിച്ചു.



ടാ..... നിരാശകാമുക.... അർഷി അവന്റെ തോളിൽ കൈ വെച്ചു....


എന്താടാ പുല്ലേ.....


ഞാൻ കാണുന്നെ തന്നെ നീ കാണുന്നെ....


അല്ലല്ലോ..... എന്താ നീ കാണുന്നെ.....


അവൻ അവളെ കൂട്ടി ഷോപ്പിൽ വന്നതേ വിശ്വസിക്കാൻ പറ്റുന്നില്ല.... ഇപ്പോ ദേ റൊമാൻസ്...അർഷി അവരെ കണ്ണെടുക്കാതെ നോക്കി പറഞ്ഞു.....


പോടാ അവന്ന് അവളോട് വാത്സല്യം ഉള്ളു... മുഖത്ത് നോക്ക്..... നീനുനെ കൂട്ടി ഡ്രസ്സ്‌ എടുക്കാൻ വന്നെന്ന് എനിക്ക് തോന്നിയെ....


എന്ന ഇത് നോക്കിയേ.... അവൻ nk യുടെ മുഖം തിരിച്ചു ക്യാമറ വിഷ്വൽസില്ലേക്ക് ആക്കി.....


അവന്നും വാ തുറന്നു നോക്കി നിന്നു പോയി....ദേവ് ട്രയൽ റൂമിലേക് ശിവയുടെ കയ്യും പിടിച്ചു കേറി വാതിൽ അടക്കുന്നത് കണ്ടു .....


കൊല്ലാൻ ആണോ അതോ റൊമാൻസ് ആണോ.... പടച്ചോന്ന് അറിയാം അർഷി തലയിൽ കൈ വെച്ചു പറഞ്ഞു.... nk യെ നോക്കി.... അവനും ടെൻഷണോടെ നഖം കടിച്ചു നില്കുന്നെ കണ്ടു...


                       ..... തുടരും 

   
        
ShivaRudragni NEXT PART 31
 

  

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url