എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 43

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 43🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷





▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



താലി അഴിച്ചെടുക്കണോ ദേവ്.... അത്രത്തോളം വെറുപ്പ് ആണോ എന്നോട്

ഓർക്കും തോറും അവളുടെ കവിളിലൂടെ ചുട് കണ്ണുനീർ ഒലിച്ചിറങ്ങി....


കൃഷ്ന് അത് കാണും തോറും നെഞ്ച് നീറുന്നുണ്ടായിരുന്നു....


പോകുന്നോർ പോട്ടെ ശിവ... അവനെ അല്ലെങ്കിലും ഇഷ്ടം അല്ലാതെ കെട്ടിയത് അല്ലേ പിന്നെന്താ.... (കിച്ചു )


അത് ശരിയാ ശിവ പോയത് നന്നായെന്ന് കരുത്.... നിനക്ക് നിന്റെ ലച്ചുന്റെ മോളെ കിട്ടിയില്ലേ.... ഇനിയിപ്പോ നിനക്ക് ആരും ഇല്ലെന്ന് ഉള്ള സങ്കടം വേണ്ടല്ലോ.... (കൃഷ് )


അവളൊന്നും മിണ്ടിയില്ല.... ഇരുന്ന ഇരിപ്പിൽ തന്നെ ആയിരുന്നു അവൾ....


എന്താ ഇവർക്കിടയിൽ സംഭവിച്ചേ അറിയാതെ കൃഷ്ന് സമാധാനം കിട്ടുന്നില്ലായിരുന്നു.... കിച്ചുവും അവനും മാറി മാറി ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല....


നിന്നെ വേണ്ടാ പറഞ്ഞു പോയ അവനെ ഓർത്തു കരയാൻ നാണം ഇല്ലേ ശിവ... ഒരുപാട് പെണ്ണിൽ ഒന്നായിരിക്കും നീയും അങ്ങനെ ഉള്ള അവന്ന് വേണ്ടി കരയുന്നെ.... കിച്ചനു ദേഷ്യം വരുന്നുണ്ടായിരുന്നു....


മതിയാക്ക് കിച്ചു.... എന്റെ ദേവേട്ടനെ കുറിച്ച് വേണ്ടതൊന്നും പറയണ്ട....

ഭാര്യയുടെ അനിയത്തിയെ ഭാര്യയായി കാണാൻ പറ്റാത്തോണ്ട് വേണ്ടെന്ന് വെച്ചു പോയി... വിവാഹത്തിന് മുൻപ് എത്രയോ വട്ടം പറഞ്ഞു ഈ വിവാഹത്തിന് സമ്മതിക്കരുതെന്ന്.... കേൾക്കാതെ ഇരുന്നേ ഞാൻ അല്ലേ... അപ്പോൾ തെറ്റ്‌ എന്റെ ഭാഗത്ത്‌ അല്ലെ.... അവൾ ദേഷ്യത്തോടെ പറഞ്ഞു....


അപ്പോൾ ലച്ചുന്റെ ഭർത്താവ് ആണോ ദേവ്.... പക്ഷേ നീനുന്റെ അച്ഛൻ അല്ലെന്ന് അല്ലേ പറഞ്ഞേ... കിച്ചു സംശയത്തോടെ പറഞ്ഞു....


നീനുന്റെയും ദേവിന്റെയും മുഖം കണ്ട അറിഞ്ഞുടെ ദേവിന്റെ മോളാണ് നീനു എന്ന്... എന്നിട്ട് മോളല്ല പോലും ഞാൻ വിശ്വസിക്കില്ല അത്.... ദേവിന്റെ മോൾ തന്നെ ആണ് നീനു... പിന്നെ ദേവിന്റെ നെഞ്ചിൽ ലച്ചുന്റെ ദേവേട്ടന്റെ ടാറ്റൂ ഉണ്ട്.

അത് വെച്ചു നോക്കുമ്പോൾ ലച്ചു സ്നേഹിച്ച ദേവട്ടൻ തന്നെ ആണ് ഇത്.... അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു....


ഇനി നിയെന്ത ചെയ്യാൻ പോകുന്നെ....

നീ പറഞ്ഞത് പോലെ ആണെങ്കി 

അങ്ങേര് ഇനി തിരിച്ചു വരുന് എനിക്ക് തോന്നുന്നില്ല... നിന്നെ അനിയത്തി ആയി കാണുന്നോണ്ട് ആയിരിക്കും താലി പൊട്ടിച്ചു പോയെ.... (കിച്ചു )


എനിക്കൊന്നും അറീല.... ഇന്നലെ ഞാൻ രുദ്രനെ കുറിച്ച് ദേവിനോട് പറഞ്ഞു ആ ദേഷ്യത്തിന്ന് ആയിരിക്കും എന്റെ താലി അഴിച്ചു പോയിട്ട് ഉണ്ടാവാ... അവൾ വേദനയോടെ പറഞ്ഞു...


കൃഷ് കേൾക്കാൻ ആഗ്രഹിച്ചത് കൊണ്ട് അവർ പറയുന്നത് നോക്കി നിന്നു...


നീയെന്താ രുദ്രിനെ കുറിച്ച് പറഞ്ഞത്.... നിന്നോട് പറഞ്ഞത് അല്ലേ അതൊക്കെ കഴിഞ്ഞ കാര്യം ആണ് ഇനി ആലോചിക്കുക കൂടി വേണ്ടെന്ന്.... കിച്ചു ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു


 ഇന്നലെ എന്നെ കുളത്തിൽ തള്ളിയിട്ടത് കാവ്യ ആയിരുന്നു പോലും.... രാത്രി വലിയച്ഛനും മഹിഏട്ടനും അരുണേട്ടനും വിശ്വേട്ടനും ഒക്കെ ആയി വലിയ ബഹളം ആയിരുന്നു.ശബ്ദം കേട്ട് ഞാനും ദേവും പോയി നോക്കി.... ഇന്നലെ തറവാട്ടിലെ എല്ലാ ഫോണിലേക്കും ഒരു വീഡിയോ സെന്റ് ആയി... കാവ്യേച്ചി ഏതോ ചെക്കൻ ആയുള്ള വൃത്തികെട്ട വീഡിയോ.... ചേച്ചിടെ ബോയ് ഫ്രണ്ട് ആണ് പോലും... വിവാഹം പോലും കഴിക്കാതെ ഒന്നിച്ച താമസം ഒക്കെ... അവരെ ബെഡ്‌റൂം വീഡിയോ ഫോട്ടോസ് ഒക്കെ... അത് പോരാഞ്ഞു ക്ലബ്ബിലും മറ്റും ഒക്കെ അഴിഞ്ഞാടി നടക്കുന്ന ഫോട്ടോസ്....എന്നോട് ചെയ്തെന്നു എല്ലാം എന്റെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു ഞാൻ ക്ഷമിച്ചില്ലെങ്കിൽ അത് ഫാമിലിയിലെ എല്ലാർക്കും പോരാഞ്ഞു നെറ്റിലും ഇടുന്ന ഭീക്ഷണി.... രുദ്രന്റെ പെണ്ണിനെയാ തൊട്ടേ എന്നുള്ള പതിവ് ഭീഷണിയും... കാവ്യേച്ചിയെ കുറെ തല്ലി.... എന്റെ കാൽക്കൽ വീണു മാപ്പ് പറയിച്ചു... തല്ക്കാലതെക്ക് എവിടേക്കോ അവളെ കൂട്ടി പോയി.... ഇനി ഇങ്ങോട്ട് വരണ്ടാ പറഞ്ഞു വലിയച്ഛൻ.... എന്നേം കുറെ വഴക്ക് പറഞ്ഞു.... നീയും നിന്റെ ഒരു രുദ്ര് പറഞ്ഞു തല്ലി... വിശ്വേട്ടൻ തടഞ്ഞോണ്ട കൊല്ലാതെ എന്നെ വിട്ടത്.... കാവ്യയെ കൊണ്ട് വിടാൻ പോയ മഹിയേട്ടന്റെയും വലിയച്ഛന്റെയും കാർ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയി.... അവർക്കൊക്കെ നല്ല പരുക്ക് ആണ്....

അവിടെ ഇതൊക്കെ ചെയ്തേ രുദ്രിന്റെ പെണ്ണിനെ തൊടാനുള്ള ധൈര്യം വന്നുന്നു ചോദിച്ചത്രെ... എന്നെ തല്ലിയ മഹിയേട്ടന്റെ കൈ ഹോസ്പിറ്റലിൽ പോയി തല്ലിയൊടിച്ചു ഒരാൾ .... രുദ്രന്റെ പെണ്ണാ ശിവ എന്ന് പറഞ്ഞ ഈ അക്രമം ഒക്കെ... എവിടെ നോക്കിയാലും രുദ്ര്.... രുദ്രന്റെ പെണ്ണ്.... രുദ്രന്റെ പെണ്ണ്....കേട്ട് കേട്ട് ഭ്രാന്ത് പിടിക്ക എനിക്ക്.... അവൾ അലർച്ചയോടെ പറഞ്ഞു....


കൃഷ് കണ്ണ് മിഴിച്ചു ഇതൊക്കെ കേട്ടെ.... ഇങ്ങനെ ഒക്കെ ഉണ്ടായ....


ദേവ് ഇതിനെ പറ്റി ഒന്നും ചോദിച്ചില്ല.... പക്ഷേ ഞാൻ അങ്ങോട്ട്‌ പോയി പറഞ്ഞു രുദ്രിനെ അറിയില്ല എന്നൊക്കെ പറഞ്ഞത് കളവാണ്...  അന്ന് നടന്നത് ഒക്കെ പറഞ്ഞു കൊടുത്തു.... താലി അണിഞ്ഞതും രുദ്രിന്റെ രക്തം കൊണ്ട് സിന്ദൂരം ചാർത്തിയതും എന്റെ താലി രുദ്ര് എടുത്തോണ്ട് പോയതും ഒകെ പറഞ്ഞു കൊടുത്തു..... എല്ലാം കേട്ടിട്ടും ഒന്നും മിണ്ടിയില്ല... ഇടക്ക് കണ്ണ് നിറഞ്ഞു കണ്ടു.... പിന്നെ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് ഈ ലെറ്റർ ആണ്.... എനിക്ക് സഹിക്കാൻ പറ്റുന്നില്ല കിച്ചു.... സ്നേഹിച്ചു പോയി.... ലച്ചുന്റെ ദേവ് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ആഗ്രഹിക്കില്ലായിരുന്നു ഒന്നും.... ഇപ്പോ എനിക്ക് പറ്റുന്നില്ലെടാ.... സ്നേഹിച്ചു പൊയ്.... അവൾ പൊട്ടികരഞ്ഞോണ്ട് പറഞ്ഞു....


കിച്ചുവിന്റെയും കൃഷ്ന്റെയും കണ്ണ് നിറഞ്ഞിരുന്നു.... ശിവയുടെ കരച്ചിൽ കണ്ടു അവർക്കും സങ്കടം തോന്നി...


നീനുനെ തൊട്ട് സത്യം ഇട്ടു പോയി ശിവ...

അല്ലെങ്കിൽ ഞാൻ സത്യം പറയുമായിരുന്നു.... മനസ്സിൽ അവളോട് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു കൃഷ്....


നീനു എഴുന്നേറ്റു കരഞ്ഞതും... ശിവ മുഖം ഒക്കെ തുടച്ചു അവളെ പോയി എടുത്തു..


അവർക്ക് അത് ആശ്വാസം ആയി തോന്നി.... അവളുടെ വേദനയുടെ മരുന്ന് നീനു ആണ്.... ആ ആശ്വാസത്തോടെ കൃഷ് നിന്നു....അത് കൊണ്ട് ആവും നീനു ലക്ഷ്മിയുടെ മോളാണെന്ന് പറഞ്ഞത് അവനോർത്തു.... സങ്കടപെടുത്തുമ്പോഴും മറു കൈ കൊണ്ട് തലോടാനും ശ്രമിക്കുന്നു.... പക്ഷേ പ്രണയം കൊണ്ട് തീർത്ത ഈ മുറിവിന് ആശ്വാസം പകരാൻ എന്ത് ചെയ്യും.... അവന്ന് ദേവിനോട് പുച്ഛം ആയിരുന്നു അപ്പോൾ തോന്നിയത്.... 


                             🔥🔥🔥


മുറ്റത് ആരോ നിൽക്കുന്ന പോലെ തോന്നിയാണ് അപർണ്ണ പുറത്തേക്ക് ഇറങ്ങിയത്....


ആളെ കണ്ടതും അവളുടെ മുഖം വിടർന്നു.... സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് അവൻ കണ്ടു...


കുഞ്ഞേട്ടൻ വാ.... അവൾ വെപ്രാളത്തോടെ എങ്ങനെ സ്വീകരിക്കണം അറിയാതെ നിന്നു...


അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി...


ചുമരിൽ ആയി തൂക്കിയിട്ട അനന്തമോഹന്റെയും ശിവാനിയുടെയും ഫോട്ടോ നോക്കി നിന്നു.... അവന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരം ഉടലെടുത്തു.

ആ ഫോട്ടോയിലൂടെ ഒന്ന് തലോടി....


മോനെ.... വിറയർന്ന ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി....


അപർണ്ണ കൈ പിടിച്ചു കൊണ്ട് ഒരാളെ കൂട്ടി കൊണ്ട് അങ്ങോട്ട് വന്നു....


മുത്തച്ഛൻ ആണ്.... കുഞ്ഞേട്ടന്റെ അച്ഛൻ


അവൻ ഒരു നിമിഷം എന്ത് ചെയ്യണം അറിയാതെ നിന്നു.... അവസാനം അവൻ കൈ കൂപ്പി.....


എന്റെ മോനാ.... എന്റെ മാത്രം.... എന്റെ കുട്ടി വീണ്ടും എന്നെ കാണാൻ വന്നതാ...

അയാൾ അവനെ കെട്ടിപിടിച്ചു.... മുഖത്ത് ദേഹത്ത് കൂടി കയ്യൊടിച്ചു... വീണ്ടും വീണ്ടും അവനെ ചേർത്ത് പിടിച്ചു കൊണ്ടിരുന്നു.... അവരെ വാക്കുകൾ കരച്ചിൽ കൊണ്ട് ഇടറിയിരുന്നു പലപ്പോഴും.....


അവനെ വിടാതെ പിടിച്ചിരുന്നു അയാൾ..


കുറെ നിമിഷത്തേക്ക് മൗനം ആയിരുന്നു അവർക്കിടയിൽ തങ്ങി നിന്നത്....


ഞാൻ ആണോ നിങ്ങളുടെ അനന്തമോഹൻ എന്ന് കരുതുന്നത്....


കണ്ടാൽ തന്നെ അറിഞ്ഞുടെ അത്... ഞങ്ങളെ കുഞ്ഞേട്ടനെ മുറിച്ചു വെച്ചത് പോലുണ്ട്.....


 എനിക്ക് എന്തോ പുനർജന്മത്തിൽ വിശ്വാസം ഇല്ല.... ഇനിയിപ്പോ ഞാൻ നിങ്ങളുടെ കുഞ്ഞേട്ടൻ ആണെങ്കിൽ ശിവയുടെ വിവാഹം നടക്കേണ്ടത് ആ നാഗഅമ്പലത്തിൽ വെച് അല്ലേ.... വിവാഹം അങ്ങനെ അല്ലല്ലോ നടന്നത്.

ശിവയുടെ വിവാഹം ആദ്യം കഴിഞ്ഞത് അവിടെ വെച്ചല്ല....  ഇപ്പോഴത്തെ വിവാഹം കഴിഞ്ഞതും അവിടെ വെച്ചല്ല..... അവൻ പറഞ്ഞു. 


ശിവ ശിവാനി അപ്പച്ചിയുടെ പുനർജന്മം തന്നെ ആണ്... അവളെ വിവാഹം കഴിച്ചത് ഞങ്ങളുടെ കുഞ്ഞേട്ടൻ ആവും.


ഓക്കെ ഞാൻ കുഞ്ഞേട്ടൻ തന്നെ സമ്മതിച്ചു..... പിന്നെ ഇതാരാ പറഞ്ഞു കുറെ ഫോട്ടോ കാണിച്ചു കൊടുത്തു.....


അവർ ഞെട്ടലോടെ അവനെയും ആ ഫോട്ടോസ് നോക്കി....


ദേവും രുദ്രും കാണാൻ എന്തെങ്കിലും വിത്യാസം ഉണ്ടോ.... ഇനി പറ ദേവ് ആണോ രുദ്ര് ആണോ നിങ്ങളെ അനന്തമോഹൻ.....


ഇതെങ്ങനെ..... അപ്പു അത്ഭുതത്തോടെ നോക്കി....


ഒരു അമ്മയുടെ മക്കൾ ആണ് ഞങ്ങൾ....

ഒരേ രൂപം കിട്ടുന്നത് സാധാരണയാണ്....

എന്നെ ഇത് വരെ ആരും ഈ കോലത്തിൽ കണ്ടിട്ടില്ല. അതോണ്ട് ആണ് ആർക്കും മനസ്സിലാകാത്തത്.... 


പക്ഷേ ശിവ..... അപു എന്ത് പറയണം അറിയാതെ അവനെ നോക്കി....


വരുന്ന പൗർണ്ണമിക്ക് ശിവാനിയും അനന്തമോഹനും പൂജക്ക്‌ ഉണ്ടാകും... നിങ്ങളുടെ വിവാഹം അവിടെ വെച് നടക്കും അതാണ്‌ വിധി.... അയാൾ നേർത്ത കിതപ്പോടെ പറഞ്ഞു....


യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ആണ് എല്ലാം.... അല്ലെങ്കിലും തന്റെ ജീവിതത്തിൽ നടക്കുന്നേ മൊത്തം അങ്ങനെ ഉള്ളതാണ്.... അവൻ ദൂരേക്ക് നോക്കി പറഞ്ഞു....


കുഞ്ഞേട്ടൻ വാ.... ഞാൻ ഒരു കാര്യം കാണിച്ചു തരാം പറഞ്ഞു അപ്പു അവനെ കൂട്ടി ഒരു റൂമിലേക്ക് പോയി...


ഇതാണ് ഞങ്ങളുടെ കുഞ്ഞേട്ടന്റെ ലോകം.... ഇപ്പോഴും നിധിപോലെ സൂക്ഷിച്ചു വെച്ചതാ മുത്തശ്ശൻ....


അനന്തമോഹന്റെ കുറെ ഫോട്ടോസ് പലതും മോശമായി തുടങ്ങിയിരുന്നു.... ഒരുപാട് ബുക്സ്... സ്‌പോർട്ലും മറ്റും കിട്ടിയ ട്രോഫികൾ.... സർട്ടിഫിക്കേറ്റ്കൾ..

അവൻ എല്ലാത്തിലൂടെയും ഒന്ന് കയ്യൊടിച്ചു... അനന്തന്റെ ഒരു ഡയറി അവൻ കണ്ടു.... അവൻ അതെടുത്തതും ഒരു ഫോട്ടോ അതിൽ നിന്നും വീണു....


ഇത് കുഞ്ഞേട്ടന്റെ ഫ്രണ്ട്സ് ആണ്.... അപ്പു അതെടുത്തു അവന്റെ നേരെ നീട്ടി.


ആ ഒരു പ്രാവശ്യം നോക്കിയതും അവന്റെ കൈ വിറച്ചു ഫോട്ടോ നിലത്ത് തന്നെ വീണു.... അവൻ പെട്ടന്ന് തന്നെ അതെടുത്തു.... അനന്തമോഹൻ, ശിവറാം, ഹരി, ഷെട്ടി, ജയരാജ്‌, പ്രവീൺ...

അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു


കുഞ്ഞേട്ടന് ഇവർ കഴിഞ്ഞേ വേറെന്തും ഉള്ളു.... അത്രയും അടുപ്പം ആയിരുന്നു ഇവരോട്... സുഹൃത്തുക്കൾ എന്നല്ല സഹോദരങ്ങൾ എന്ന പറയ...


അനന്തന്റെ സുഹൃത്തുക്കൾ എനിക്ക് ശത്രുക്കൾ.... അനന്തനും ശിവറാം ജീവിച്ചിരിപ്പില്ല... ഷെട്ടിയെയും ജയരാജിനെയും ഞാൻ തന്നെ കൊന്നത്.

ഇപ്പോ ഇറങ്ങിപുറപ്പെട്ടതും പ്രവീണിന്റെ മരണം എന്റെ കൈകൊണ്ട് തന്നെ ഉറപ്പിക്കാൻ ആണ്.... ഇന്ന് ഒരു രാത്രി കൂടിയേ അവന്റെ ആയുസ്സ് ഉള്ളു.... അങ്ങനെ എങ്കിൽ ഹരിയെയും ഞാൻ കൊല്ലുമോ.... കെട്ടിടത്തോളം ക്ലീൻ ഇമേജ് ആണ്... ശിവയോട് കുറച്ചു എങ്കിലും മനുഷ്യപറ്റ് ഹരിക്ക് ആണ്.... ഈ ഫോട്ടോ പ്രകാരം ആണെങ്കിൽ ഹരിയും എന്റെ ശത്രുലിസ്റ്റിൽ ആണോ..... ഒരുത്തരം കിട്ടാതെ അവൻ പകച്ചു നിന്നു.


പിന്നെ അപ്പു സംസാരിക്കുന്നത് ഒന്നും അവൻ കേട്ടില്ല... എത്രയും പെട്ടന്ന് അവിടെ നിന്നും പോകാൻ ആയിരുന്നു അവന്ന് തോന്നിയെ..... അവൻ അർഷിയെ വിളിക്കാൻ ആയി ഫോൺ എടുത്തതും പിന്നെ വേണ്ടെന്ന് വെച്ചു....

എവിടെ ആണെന്ന് അറിഞ്ഞാൽ കൂടെ വരും..... തിരിച്ചു വരോ ഇല്ലയോ എന്നറിയാത്ത യാത്ര ആണ്.... ഇനിയും അവന്റെ ജീവൻ വെച് റിസ്ക് എടുക്കാൻ വയ്യ.... പിന്നെ വരാം പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി.....


അവൻ പോകുന്നതും നോക്കി അപ്പു നിന്നു......


മുത്തശ..... ശരിക്കും ഇത് തന്നെ ആണോ കുഞ്ഞേട്ടൻ.....


അനന്തന്റെ മകള ലക്ഷ്മി..... ലക്ഷ്മിയുടെ ഭർത്താവ് ആണ് ദേവ്.....

മകൾ ആയുള്ള വിവാഹം ഒരിക്കലും നടക്കില്ല...ദേവിന് അനന്തന്റെ മുഖഛായ വന്നെങ്കിൽ അത് തികച്ചും യാദൃഷികം.... 


അപ്പോൾ രുദ്ര് ആണ് കുഞ്ഞേട്ടൻ അല്ലേ.

അവൾ ഞെട്ടലോടെ അവൻ പോകുന്നത് നോക്കി നിന്നു.....


                          🔥🔥🔥


രണ്ട് മാസങ്ങൾക്ക് ശേഷം..............


ശിവ നീനുവിനെ ഡ്രസ്സ്‌ മാറ്റി കൊടുക്കൽ ആയിരുന്നു....


അമ്മാ ഞാൻ ആദിയുടെ വീട്ടിൽ പോട്ടെ..


വേണ്ട..... അവൾ പെട്ടന്ന് ദേഷ്യത്തോടെ പറഞ്ഞു....


ഞാൻ പോകും.... എനിക്ക് അച്ഛനെ കാണണം.....


എത്ര വട്ടം പറഞ്ഞു നീനു ആദിയെ അച്ഛൻ എന്ന് വിളിക്കരുതെന്ന്.... അവൾക്ക് ദേഷ്യം സങ്കടം ഓക്കെ വരുന്നുണ്ടായിരുന്നു.... ദേവ് പോയ ശേഷം കൂട്ടിന് എന്നും ആദി യുണ്ടാരുന്നു.

നല്ലൊരു ഫ്രണ്ട് ആയി.... പക്ഷേ നീനു ആദ്യം ഓക്കെ ആദി... ആദി പറഞ്ഞു പിറകെ പോകും.... പക്ഷേ ഇപ്പോൾ ആദിയെ അച്ഛന്ന് മാത്രം വിളിക്കു.... തിരുത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും അവളെ കൊണ്ട് പറ്റിയില്ല..... ദേവിനെ പറ്റി ഒരു ദിവസം മാത്രംചോദിച്ചു സങ്കടം കരച്ചിൽ ഉണ്ടായിരുന്നു.... പിന്നെ ഒന്ന് ചോദിച്ചു കൂടി ഇല്ല..... കുഞ്ഞ് അല്ലേ അതോണ്ട് തന്നെ അവൾ അങ്ങനെ ആശ്വസിച്ചു..... പക്ഷേ അവൾ ആദിയും ആയി കൂടുതൽ അടുക്കുകയും ചെയ്തു.

അത് അംഗീകരിച്ചു കൊടുക്കാൻ അവൾക്ക് ആയില്ല.... പക്ഷേ നീനുവിന്റെ കരച്ചിൽ കാണുമ്പോൾ മൗനം ആയി എല്ലാം സമ്മതിച്ചു കൊടുത്തു.....


അവൾ കരയാൻ തുടങ്ങിതും വേറെ വഴിയില്ലാതെ സമ്മതിച്ചു കൊടുത്തു....


അവൾ നീനുവിനെ കൂട്ടി അവിടേക്ക് പോയി....


ആരും അവളെ ഇപ്പോൾ തടയാറില്ല... പഴയ പോലെ വേദനിപ്പിക്കാൻ നിൽക്കാറില്ല.... കാരണം രുദ്ര് എന്ന പേര് തന്നെ അവർക്ക് പേടിയാണ്....


അവൾ നീനുവിനെ കൊണ്ട് ശിവാലയത്തിലേക്ക് നടന്നു...


ഇന്ന് ആ പഴയ തറവാടിന് പകരം ഒരു മോഡേൺ ആയുള്ള വീട് ആണ്.... ഉൽഭാഗം ചെറിയ മാറ്റം ഉള്ളുവെങ്കിലും പുറത്ത് നിന്നും നോക്കിയ ഒരു വലിയ ആഡംബര വീട് ആണ്.... അവിടേക്ക് അവളെ ഒഴിച്ച് വേറെ ആർക്കും പെർമിഷൻ ഇല്ലാതെ കയറാൻ പറ്റില്ല.... മൂന്നോ നാലോ സെക്യുരിറ്റി ഉണ്ട്.... അവരെ ചെക്കിങ് ഉണ്ടാകും... വീടിന്റെ പണി കഴിഞ്ഞു മൊത്തം..... രണ്ട് ദിവസം കഴിഞ്ഞ അവരെ മാഡം വരുന്നുണ്ട്.... അതിന്റെ ഒരു തിരക്കിൽ ആണ് അവിടെ.

അന്ന് ഹൌസ്വാമിങ് ആണ്... വലിയ ഫൻക്ഷൻ ആണ് പോലും.... 


നീനുവിനെ അവിടെ ആക്കി അവൾ വീട്ടിലേക്ക് തന്നെ വന്നു....  

ശിവയുടെ മുഖത്തെ ഇഷ്ടക്കേട് ആദിക്ക് മനസ്സിൽ ആകുന്നുണ്ടായിരുന്നു.... അവൾ പോകുന്നതും നോക്കി അവൻ ഒരു വേദനയോടെ നിന്നു.....


ദേവ് പോയ ശേഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പോലും ആരും കണ്ടിട്ടില്ല...

എന്തെങ്കിലും ചോദിച്ചാൽ അവൾ പറയും ദേവ് വരും.... ഇന്നും പ്രതീക്ഷയോടെ അവൾ ദേവ് വരും പറഞ്ഞു കാത്തിരിക്കുന്നു.... 


                         🔥🔥🔥

 സൂര്യ അവിടേക്ക് വരുന്നത് കണ്ടു കൃഷ് മെല്ലെ ഉള്ളിലേക്ക് വലിഞ്ഞു....


മഹിയും അവിടുള്ളോരും സൂര്യയുമായി എന്തൊക്കെ സംസാരിക്കുന്നെ കണ്ടു....


രുദ്ര്..... രുദ്ര്.... രുദ്ര്.... എവിടെ നോക്കിയാലും അവനെ ഉള്ളു... മഹി ദേഷ്യം കൊണ്ട് വിറക്കുന്നെ ഉണ്ടായിരുന്നു.


രുദ്ര് ജീവനോടെ ഇല്ല.... പക്ഷേ അവൻ കാരണം രണ്ട് മാസം ആണ് ബെഡിൽ കിടക്കേണ്ടി വന്നത് വന്നത്....സൂര്യ ദേഷ്യത്തോടെ പറഞ്ഞു....


ഇല്ലെങ്കിൽ പിന്നെ വേറെ ആരാ.... ആരായാലും നേർക്ക് നേരെ വന്നൂടെ...

ഇത് പോലെ പിന്നിൽ നിന്നും കളിക്കുന്നു.

അന്ന് ആക്സിഡന്റ് ആക്കിയപ്പോൾ അവരും കയ്യും കാലും അനക്കാതെ കിടന്നു ഇപ്പോ ഒന്ന് എണീറ്റെ ഉള്ളു...


ഇന്ന് ഞങ്ങൾക്ക് നഷ്ടം എത്രയാന്ന് അറിയോ ഒരു കോടി രൂപ..... ഇങ്ങനെ പോയ പിച്ചച്ചട്ടി എടുത്തു അടുത്ത് തെരുവിൽ ഇറങ്ങാം എല്ലാർക്കും.... നേരിൽ വരുന്നില്ലല്ലോ ആ *****( മഹി )


മുന്നിൽ വരുത്തൻ വഴിയുണ്ടല്ലോ അവന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു....


എന്ത് വഴി.... വലിയച്ഛൻ സൂര്യയെ നോക്കി അവന്റെ നോട്ടം ഹാളിൽ എന്തോ ചെയ്യുന്ന ശിവയിൽ ആണെന്ന് എല്ലാരും കണ്ടു.....


ഇവൾക്ക് നൊന്താ രുദ്ര് വരും..... അങ്ങനെ അല്ലേ പറയുന്നേ..... ഇപ്പൊ ഈ നിമിഷം അവളെ സഹായിക്കാൻ ആരാ വരുന്നത് എന്ന് കാണാലോ..... അത് പറഞ്ഞു അവൻ ശിവയുടെ അടുത്തേക്ക് ചെന്നു.....


ബാക്കി ആരും അത് തടഞ്ഞില്ല.... കൃഷ്ന്റെ മുഖം വലിഞ്ഞുമുറുകി..... കൃഷ്

എന്ത് വേണമെന്ന് അറിയാതെ നിന്നു...


ശിവ പെട്ടന്ന് പിന്നിൽ ആരോ വന്നത് കണ്ടു തിരിഞ്ഞു നോക്കി....


ഒറ്റയടി ആയിരുന്നു അവളെ.... അവളുടെ കവിൾ പൊട്ടി ചോര പൊടിഞ്ഞു....

അവളെ മുടിയിൽ കുത്തിപിടിച്ചു സിറ്റൗട്ടിലേക്ക് തള്ളി.... അവൾ മുഖം അടിച്ചു ആയിരുന്നു വീണത്....


അവൾക് ഇതൊക്കെ ആദ്യനുഭവം അല്ല..

എങ്കിലും അവൾ പ്രതീക്ഷയോടെ ചുറ്റും നോക്കി... 


സൂര്യ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു..


രുദ്ര് എവിടെ.....


എനിക്ക് അറിയില്ല.... അവൾ വേദന കടിച്ചു പിടിച്ചു പറഞ്ഞു....


നിന്നെ തൊട്ട അവന്ന് വേദനിക്കും അല്ലേ

നിന്നെ ഞാൻ കിസ്സ് ചെയ്യാൻ പോവ്വാ.... എന്ത് ചെയ്യും അവൻ ..... അവളുടെ മുഖത് കുത്തിപിടിച്ചു അവന്റെ മുഖത്തോട്ട് അടുപ്പിച്ചു അവൻ.....


പെട്ടെന്ന് ആയിരുന്നു സൂര്യ ആരുടെയോ ചവിട്ടേറ്റ് തെറിച്ചു വീണത്.....


എല്ലാവരും ഞെട്ടലോടെ അവനെ നോക്കിയത്.... കൃഷവ്.....


സൂര്യയും അവന്നെ കണ്ടു  ഞെട്ടിത്തരിച്ചു.....


കൃഷവ്.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.


കൃഷവ് ദേവ്..... അവന്റെ ശബ്ദം അവിടെ അലയടിച്ചു....


നീ... ബാക്കി പറയാതെ അവന്റെ നേരെ വിരൽ ചൂണ്ടി സൂര്യ....


ഞാൻ തന്നെ സൂര്യ.... കൃഷവ് ദേവ്.... ദേവിന്റെ മകൻ.... ശ്രീ മംഗലത്തെ ലക്ഷ്മിയുടെ വളർത്തു മകൻ... അവൻ ശിവയെ ചേർത്തു പിടിച്ചു പറഞ്ഞു.....


ശിവ ഞെട്ടളോടെ അത് കേട്ടത്....


ബാക്കിയുള്ളവർ ഭീതിയുടെയും.....


                      ..... തുടരും


 ShivaRudragni PART 44


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url