എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 59

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 59🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


     

ടാ രുദ്ര.... നിന്റെ പെണ്ണ് വന്ന എന്നെ വേണ്ടതാവോ.....

ഇ ഒരാൾ  വരുന്നത് വരെ നിന്നെ വേണ്ടു രുദ്ര് അവളുടെ വയറിൽ കൈ വെച്ചു പറഞ്ഞു.... ഇവൾ കഴിഞ്ഞുള്ള സ്ഥാനം നിനക്ക് ... അത് കഴിഞ്ഞു ശിവാനി ഉള്ളു പോരെടി കുശുമ്പിപ്പാറു.... ലച്ചുന്റെ മൂക്കിൽ പിടിച്ചു പറഞ്ഞു.

പെൺകുട്ടി ആണെന്ന് ഉറപ്പാണോ....

അതേല്ലോ.... ഞങ്ങളുടെ രാജകുമാരി ആയിരിക്കും ഇത്.... വയറിൽ നിന്നും കുഞ്ഞ് അനങ്ങി...

കണ്ടോടി.... അവൻ സന്തോഷത്തോടെ വീണ്ടും കൈ വെച്ചതും വീണ്ടും അനങ്ങി.

അവർ പോയി കുറച്ചു കഴിഞ്ഞതും വാതിൽ നോക് ചെയ്യുന്ന കേട്ട് വാതിൽ തുറന്നു... സൂര്യയും...  മഹേന്ദ്രനും ആയിരുന്നു... അവരെ പിറകിൽ കുറച്ചു
റൗടികളെ പോലത്തെ ആൾക്കാർ ഉണ്ടാരുന്നു...

രുദ്രന്റെ നെറ്റി ചുളിഞ്ഞു.... അവൻ എല്ലാരേം നോക്കി പുച്ഛത്തോടെ ചിരിച്ചു...

നിങ്ങൾ തനിച്ചു ഉള്ളു... എന്നിട്ടും ഈ ധൈര്യം സൂര്യ തിരിച്ചു പുച്ഛത്തോടെ നോക്കി....

ഞാൻ ആണാണെടാ പുല്ലേ... അല്ലാതെ നിന്നെ പോലെ രണ്ടും കെട്ടത് അല്ല... ഈ നെഞ്ചിലെ ഇടിപ്പ് നിൽക്കും വരെ ഉണ്ടാകും രുദ്ന്റെ ധൈര്യം ... ഒറ്റക്ക് നിന്നാലും കൂട്ടത്തോടെ നിന്നാലും എനിക്ക് ഒരു പോലെടാ പുല്ലേ... നീയല്ല... നിന്നെ പോലെ നൂറു പേര് വന്നാലും നേരിടാൻ ഞാൻ മതി... അതിനുള്ള ചങ്ക് ഉറപ്പ് എനിക്ക് ഉണ്ട്... 

എന്ന ഒന്ന് കാണണം അല്ലോ... സൂര്യ അവന്റെ നേർക്ക് കൈ ചൂണ്ടിയതും അവൻ തെറിച്ചു റൂമിന് പുറത്തേക്ക് എത്തിയിരുന്നു....

ലച്ചു ഒന്ന് മാറി നിന്നോ ഞാൻ ഇപ്പൊ വരാട്ടോ.... ലച്ചുന്റെ കവിളിൽ ഒന്ന് തട്ടി പുറത്തേക്ക് പോകാൻ നോക്കിതും ലച്ചു പേടിയോടെ അവന്റെ കയ്യിൽ പിടിച്ചു...

ആദ്യം ആയാണ് ലച്ചു അവന്റെ കൂടെ ഉള്ളപ്പോ പേടിയോടെ തടയുന്നത് സംശയത്തോടെ അവൻ തിരിഞ്ഞു നോക്കിതും കണ്ടു കയ്യിലെ ഫോണിൽ ദേവ്... ദേവിന്റെ കഴുത്തിൽ കത്തി വെച്ച് വിവേക്...

അച്ഛാ.... അവന്റെ അലർച്ച തീരും മുന്നേ സൂര്യയുടെ അടിയിൽ അവൻ നിലത്തേക്ക് വീണിരുന്നു....

ചതി.... അവന്റെ ഉള്ളം മന്ത്രിച്ചു...

നീ ഒന്ന് അനങ്ങിയ ദേവ് അവിടെ തീരും രുദ്ര....

സൂര്യ അച്ഛനെ വിടാൻ പറ... നിനക്ക് വേണ്ടത് എന്നെയല്ലേ എന്നെ എന്ത് വേണേൽ ചെയ്തോ...

നിന്നെയല്ല.... ഇത് കണക്ക് വേറെയും ഉണ്ട് പറഞ്ഞു മഹേന്ദ്രൻ മുന്നോട്ട് വന്നു...

ഇവൾ... ഇവളെ ജീവന എനിക്ക് വേണ്ടത്..
മഹേന്ദ്രൻ ലച്ചുവിന്റെ നേർക്ക് വിരൽ ചൂണ്ടി...

എന്നെ പറ്റിച്ചു രക്ഷപെട്ടു കരുതി അല്ലേടി പറഞ്ഞു ലച്ചുവിനെ അടിച്ചു...അവളുടെ മുടിയിൽ കുത്തിപിടിച്ചു...

രുദ്ര് ദേഷ്യത്തോടെ എഴുന്നേറ്റു അവന്റെ കഴുത്തിൽ പിടിച്ചു...


ദേവിന്റെ ശബ്ദം കേട്ട് അവൻ പിടി വിട്ടു...
വിവേക് ദേവിനെ തല്ലുന്നത് കണ്ടു... രുദ്രിന് തന്റെ അവസ്ഥയിൽ ദേഷ്യം സങ്കടം ഒക്കെ വന്നു... ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ... ശക്തി കൊണ്ട് നേരിടാൻ മിനിറ്റുകൾ വേണ്ട... പക്ഷെ അച്ഛനെ എങ്ങനെ രക്ഷിക്കും... അവൻ നിസ്സഹായതയോടെ നിന്നു.... എല്ലാവരും കൂടി അവനെ തല്ലി. തല്ലിച്ചതക്കുമ്പോഴും
ഒന്ന് എതിർക്കാൻ പോലും കഴിയാതെ നിന്നു..മറു വശത്ത് ദേവിനും ഒന്നും ചെയ്യാൻ പറ്റിയില്ല.... ലച്ചുവിന്റെ അലറി കരച്ചിൽ മാത്രം അവിടെ മുഴങ്ങി....  വേദനയിടെ അവർ നിന്നു... രുദ്രിന്റെ വയറ്റിൽ സൂര്യ കത്തി കുത്തിയിറക്കു മ്പോൾ പോലും അവൻ നോക്കിയത് ദേവിനെ ആയിരുന്നു... പൊന്നുപോലെ കൊണ്ട് നടന്ന ദേവിന്റെ കരച്ചിൽ അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു...

അവരെ ഒന്നും ചെയ്യല്ലേടാ... പറഞ്ഞു വിവേകിന്റെയും കൂട്ടുകാരുടെയും മുന്നിൽ കൈ കൂപ്പുന്ന ദേവിനെ രുദ്ര് കണ്ടു...

അവരെ വെറുതെ വിടാം പകരം നിന്റെ ജീവൻ മതി... ജയരാജ്‌ വേറെ കുറെ പേരും മുന്നോട്ട് വന്നു...

എന്റെ ജീവൻ എടുത്തോ പകരം അവരെ വിടാൻ പറ...

അവർ പറയുന്ന പേപ്പറിൽ ഒക്കെ ഒപ്പിട്ട് കൊടുത്തു.. അത് കഴിഞ്ഞതും ഒരു കുപ്പി വിഷം കൂടി ദേവിന് നേരെ നീട്ടി.. ലച്ചുവിനെയും രുദ്രിനെ നോക്കി അവൻ അത് വാങ്ങി...

വേണ്ട സൂര്യ... അച്ഛനെ വെറുതെ വിട് പറഞ്ഞു അവൻ എല്ലാരേം നോക്കി കൈകൂപ്പി... ജയരാജന്റെ മുന്നിൽ പോലും അവൻ കരഞ്ഞോണ്ട് കൈ കൂപ്പി...

സൂര്യ അവന്റെ തലയിൽ വടി കൊണ്ട് അടിച്ചു... അവൻ നിലത്തേക്ക് വീഴുമ്പോൾ കണ്ടു ദേവ് അവരെ ഒന്നും ചെയ്യല്ലേ പറഞ്ഞു കൊണ്ട് വിഷം കുടിക്കുന്നത്....

ലച്ചു സൂര്യയുടെ കാൽക്കൽ വീണു പൊട്ടികരയാരുന്നു ദേവേട്ടനെ ഒന്നും ചെയ്യല്ലേ പറഞ്ഞു... സ്വന്തം മുന്നിൽ ദേവ് മരണവെപ്രാളത്തോടെ പിടയുമ്പോൾ അവളും അനുഭവിക്കുകയാരുന്നു പ്രാണൻ പോകുന്ന വേദന... ഒരു ദയയും കാണിക്കാതെ അവളെ കഴുത്തിനു നേരെ കത്തി വീശിയിരുന്നു സൂര്യ... പ്രണവേദനയോടൊപ്പം പ്രസവവേദന കൂടി അവളെ തേടിയെത്തിയിരുന്നു... ഒന്നും പ്രതികരിക്കാൻ ആവാതെ അടഞ്ഞു പോകുന്ന മിഴികളോടെ നിന്നു രുദ്ര്.... ഞാൻ ദേവരാഗത്തിൽ എത്തുമ്പോൾ കണ്ടത് മരണവെപ്രാള ത്തിൽ പിടയുന്ന ദേവച്ചനെ ആണ്.... കൃഷ്
ന്റെ നെഞ്ച് പൊട്ടിയുള്ള പൊട്ടികരച്ചിൽ എന്ത് വേണമെന്ന് അറിയാതെ നിന്ന നിമിഷങ്ങൾ... അച്ഛനെ മടിയിൽ കിടത്തി ആ പാവം അലമുറയിട്ട് കരയാരുന്നു... അവിടെ ഉണ്ടാരുന്ന വീഡിയോ കാൾ കട്ട് ആയിരുന്നില്ല... അതിലൂടെ അവൻ കണ്ടു ലച്ചുവിനെയും രുദ്രിനെയും... അപ്പോഴേക്കും ഉപ്പയും എത്തിയിരുന്നു... പക്ഷെ ദേവച്ചൻ ഞങ്ങളെ വിട്ടു പോയിരുന്നു... അച്ഛന്റെ ശരീരം കെട്ടിപിടിച്ചു അവൻ നിന്ന നിൽപ്പ് എനിക്കെ അറിയൂ... ജീവൻ ഉണ്ടായിട്ടും ഇല്ലാത്ത രീതിയിൽ ആയിരുന്നു അവൻ...
ശ്വാസം ഉണ്ടോന്ന് പോലും അറിയാത്ത നിൽപ്പ്.... അർഷി നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടക്കാൻ പോലും ആകാതെ നിന്നു.... ശിവയും കിച്ചുവും അത് മുന്നിൽ കണ്ടപോലെ കരഞ്ഞുപോയിരുന്നു...

അർഷി കണ്ണുകൾ തുടച്ചു... ഒരു നിമിഷം മനസ്സ് ഒന്നുശാന്തമാക്കി നെടുവീർപ്പോടെ അവരെ നോക്കി....

 മരിച്ചെന്നു കരുതി റയിൽവെട്രാക്കിൽ കൊണ്ട് ഇട്ടു... ബാക്കി ശിവക്ക് അറിയാലോ...

അവൾ തലയാട്ടി....

ശിവ അവരെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും ആദിയും അനുവും അവരെ തേടിപ്പിടിച്ചു അവിടെ എത്തിയിരുന്നു... ലച്ചു പ്രസവിച്ചു നീനുവിനെ മാത്രം രക്ഷിക്കാൻ കഴിഞ്ഞുള്ളൂ... രുദ്ര്ന്റെ കാര്യത്തിൽ ആണെങ്കിൽ വെന്റിലേറ്ററിൽ ആയിരുന്നു.
രക്ഷപെടാൻ ചാൻസ് കുറവ് ആയിരുന്നു പറഞ്ഞു... അംജുക്കയും അവിടെ എത്തി.

അംജുക്ക നീനുമോളെ അവിടുന്ന് മാറ്റി...
ഹോസ്പിറ്റൽ റെക്കോർഡ്സിൽ രുദ്ര് മരണപെട്ടു ലച്ചുവും കുഞ്ഞും മരണപെട്ടു എന്ന് വരുത്തിച്ചു... രുദ്രിന്റെ ബോഡിക്ക് പകരം ആയി ഏതോ ശവശരീരം ഏർപ്പാട് ആക്കി.... ലച്ചുന്റെ ബോഡി ബാംഗ്ലൂർക്ക് കൊണ്ട് വന്നു... രണ്ടു ശവശരീരം അവിടെ തന്നെ ചിത ഒരുക്കിയത്... രുദ്രിന്റെ ബോഡി മാറ്റി മറ്റുള്ളവരെ മുന്നിൽ മാത്രം രുദ്ര്നെ ചിത പോലെ ആക്കി... എല്ലാർക്കുമുന്നിലും രുദ്ര്ദേവ് മരണപ്പെട്ടു
അങ്ങനെ ആക്കി തീർത്തു... എന്നിട്ടും അവരുടെ പക അടങ്ങിയിരുന്നില്ല... രുദ്ര് ലച്ചുവും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നും അവരുടെ അവിഹിതം കണ്ടുപിടിച്ച ദേവ് ലച്ചുനെയും രുദ്രനെയും കൊന്നു ആത്മഹത്യ ചെയ്തുന്നു പറഞ്ഞു പരത്തി... ലച്ചുന്റെ കുഞ്ഞു രുദ്രിന്റെ ആണെന്ന് പറഞ്ഞു... കേസ് അങ്ങനെ വരുത്തി തീർത്തു അവർ
തെളിവുകൾ ഒരുപാട് ഉണ്ടായിരുന്നു രുദ്രിന് എതിരെ... ലച്ചു ആയുള്ള അടുപ്പം..
അബോർഷൻ ചെയ്യാൻ പോയപ്പോ ഉണ്ടാക്കിയ വഴക്ക്... തുടങ്ങി അവർ തെളിവ് ഉണ്ടാക്കി നാട്ടുകാർക്ക് മുന്നിലും കുടുംബക്കാർക്ക് മുന്നിലും ലച്ചുവിനെ ഒരുവൃത്തികെട്ട പെണ്ണാക്കി തീർത്തു... തിരിച്ചു ഒന്നും പറയാനോ പ്രതികരിക്കാനോ ആവാത്ത വിധം ജീവൻ ഉണ്ടെന്ന് പറയാൻ മാത്രം ഉള്ള ശരീരങ്ങൾ ആയിരുന്നു ഞങ്ങൾ ഒക്കെ... കുറച്ചു എങ്കിലും മനോധൈര്യം കാണിച്ചു നിന്നത് അംജുക്ക മാത്രം ആയിരുന്നു... രുദ്രിനെ വിദഗ്ദചികിത്സക്ക് ആയി അമേരിക്കയിലേക്ക് കൊണ്ട് പോയി...
അതിനിടയിൽ ആദിയെയും കൃഷ്‌നെയും കൊല്ലാൻ ഒരു ശ്രമം ഉണ്ടായിരുന്നു...  സങ്കടം സഹിക്കാൻ ആവാതെ മരിച്ച ആദിയും കൃഷ്... അതായിരുന്നു ലക്ഷ്യം... അംജുക്ക അതിനേക്കാൾ മുന്നേ അവരെ കാണാൻ ഇല്ലാന്ന് പറഞ്ഞു കേസ് കൊടുത്തു.... ആക്സിഡന്റിൽ അവർ മരിചതായ് ശത്രുക്കൾ കരുതി... ആദിയെയും നീനുവിനെയും കൃഷ്നെയും അവരെ പഴയ തറവാട്ടിൽ കൊണ്ട് ആക്കി... സ്വത്തുക്കൾ മുഴുവൻ അംജുക്കാന്റെയും എന്റെയും പേരിൽ ആണെന്ന് അവകാശപെട്ടു അംജുക്ക കേസ് കൊടുത്തു... അത് അവർക്ക് അടുത്തുള്ള അടി ആയിരുന്നു... അംജുക്കയുടെ മുന്നിൽ അവർ അടിയറവ് പറഞ്ഞു.. പിന്നെ രുദ്രിനെ തിരിച്ചു കിട്ടാനുള്ള പ്രയത്നം ആയിരുന്നു.. പകയുടെ കനലുകൾ ആളിപ്പടർത്തി രണ്ടാം ജന്മകൊണ്ട് പുനർജനിച്ചു ദേവരാഗം വീട്. അതിനിടയിൽ അംജുക്കനെ ഞങ്ങൾക്ക് നഷ്ടം ആയി... അല്ല പെട്ടെന്ന് ഉള്ള എന്റെ അതിബുദ്ധിയിൽ നഷ്ടപ്പെടുത്തി... സനയുമായി ഒരു ഡീപ് റിലേഷൻ ആയിരുന്നുവെന്ന് അറിയാൻ വൈകിപോയി... അംജുക്കയുടെ ജീവിതം സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നശിപ്പിച്ചു പറഞ്ഞു ഞങ്ങൾ ശത്രുക്കൾ ആയി.... ചതിക്കപ്പെട്ടവന്റെ വേദന എത്രത്തോളം ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞു... അല്ലെങ്കിലും അംജുക്ക ഒരു പ്രത്യേക ടൈപ്പ് ആണ്... അങ്ങേരെ ഡിഷ്ണറിയിൽ ചതിക്ക് മാപ്പ് ഇല്ല... അതിപ്പോ ആരായാലും ശരി... നീനു മോളെ പോലും നോക്കിട്ട് ഇല്ല പിന്നെ...
ശിവയുടെ നെഞ്ചിൽ ആയിരുന്നു അർഷിയുടെ വാക്കുകൾ കൊണ്ടത്... അപ്പൊ എന്റെ അവസ്ഥ.... അവളിൽ ഒരു നെടുവീർപ്പ് ഉതിർന്നു...

ശ്രീമംഗലത്തെ ആൾക്കാരോടുള്ള പകയുടെ ആഴം ഇനിയും പറയണോ കിച്ചു
കൃഷ്ന് നിന്നോട് ഒരു ദേഷ്യം ഇല്ല... നിന്നെ ചതിക്കണോന്ന് ഇല്ലരുന്നു... ഞങ്ങൾ പറഞ്ഞോണ്ട നിന്നോട് ഒന്നും പറയാതിരുന്നത്....

അർഷി റൂമിൽ നിന്നും പോയിട്ടും അവർ കുറച്ചു സമയം അതെ ഇരിപ്പ് ആയിരുന്നു.

കിച്ചു റൂമിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടു കൃഷ് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി സോഫയിൽ കിടക്കുന്നത്.... അവന്റെ നനഞ്ഞ കൺപീലികൾ അവൻ കരയുകയാരുന്നുവെന്ന് കിച്ചുവിന് കാണിച്ചു കൊടുത്തു...

ടാ വീട്ടിൽ ഒരാൾ വന്ന ആദിത്യമര്യാദ കാണിച്ചോടെ...

കൃഷ് ഞെട്ടലോടെ എഴുന്നേറ്റു കണ്ണ് മിഴിച്ചു നോക്കി...

വിശന്നിട്ടു വയ്യടാ... വല്ലോം കിട്ടോ അതോ ഹോട്ടലിൽ പോണോ... കിച്ചു മുഖം കോട്ടി ചോദിച്ചു.

കൃഷ് അവനെ തന്നെ സൂക്ഷിച്ചു നോക്കി...

നീ കരഞ്ഞോ... പെട്ടെന്ന് കൃഷ് അവന്റെ മുഖം പിടിച്ചു ചോദിച്ചു...

നീയാടാ യഥാർത്ഥ നന്പൻ.... കിച്ചു അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചോണ്ട് പറഞ്ഞു...

കൃഷ് മുഖം കൂർപ്പിച്ചു അവനെ നോക്കി...

കാക്കു എല്ലാം പറഞ്ഞു അല്ലെ.... സഹതാപം ആണോ....

കോപ്പാണ്.... സങ്കടം ഉണ്ട് അറിഞ്ഞപ്പോൾ
പക്ഷെ പുറമെ കാണിച്ച ദേഷ്യം മനസ്സിൽ ഒന്നും ഇല്ലാരുന്നു എന്നതാ സത്യം... ശിവയോട് നീ കാണിക്കുന്ന സ്നേഹം അത് മാത്രം മതിയാരുന്നു എന്റെ ഉള്ളിലെ ദേഷ്യം മൊത്തം പോകാൻ... (കിച്ചു )

സോറിടാ... ആ സമയത്ത് സത്യം പറയാൻ തോന്നിയില്ല.... നിനക്ക് എന്നെ പഴയ പോലെ കാണാൻ പറ്റോ ഇനി... (കൃഷ് )

ഞാൻ കരഞ്ഞിരുന്നു... മുഖം കഴുകി തോർത്തി ഫ്രഷ് ആയി മുഖത്ത് പാൽ പുഞ്ചിരി വരുത്തി വന്നേ എന്നിട്ടും നീ കരഞ്ഞുന്ന് കണ്ടു പിടിച്ചെങ്കിൽ നീ എന്റെ ആത്മാർത്ഥ നന്പൻ അല്ലേടാ... നിന്നെക്കാൾ നല്ലൊരു നന്പനെ എനിക്ക് വേറെ കിട്ടോ...

അപ്പൊ വീണ്ടും ഫ്രണ്ട്സ്.... കൃഷ് അവന്ന് നേരെ കൈ നീട്ടി...

വീണ്ടും ഫ്രണ്ട്സ് ആവാൻ ഞാൻ ഫ്രണ്ട്ഷിപ് വിട്ടിട്ട് ഒന്നും ഇല്ല... ഇനി നീ വിട്ടിരുന്നോ കിച്ചു ചെറു ദേഷ്യത്തോടെ ചോദിച്ചു...

കൃഷ് അവന്നെ ഇറുക്കെ കെട്ടിപിടിച്ചു....

ഞെക്കി കൊല്ലല്ലടാ തെണ്ടീ... സത്യം ആയിട്ട് വിശന്നിട്ടു വയ്യ... ഞങ്ങളെ വീട്ടിലെ കുക്കിനെ ആണ് നിങ്ങൾ അടിചോണ്ടു വന്നിരിക്കുന്നെ... അവൾ പോയപ്പോ തൊട്ട് വയർ നിറച്ചു ഫുഡ് കഴിച്ചിട്ടില്ല... 

ആണോ... എന്ന വാ ഏട്ടത്തിയമ്മ ഉണ്ടാക്കിയ ഫുഡ് കഴിക്കാം പറഞ്ഞു അവനെയും ചേർത്ത് പിടിച്ചു കിച്ചനിലേക്ക് പോയി....

ഒരു ചെറുചിരിയോടെ അത് നോക്കി ആദിയും രുദ്ര് അർഷിയും പിറകിൽ ഉണ്ടായിരുന്നു...

അവർ അങ്ങനെ ഒന്നായി... നിങ്ങൾക്ക് അത് പോലെ ഒന്നും താണ് കൊടുത്തുടെ

എന്റെ വാക്കുകൾ അനുസരിക്കാത്ത ഒരുത്തനെ എനിക്ക് അനിയൻ ആയും വേണ്ട ഫ്രണ്ട് ആയും വേണ്ട... രുദ്ര് ദേഷ്യത്തോടെ പറഞ്ഞു അവിടുന്ന് പോയി

ആദി എന്തോ പറയാൻ പോയതും അർഷി കൈകൊണ്ട് തൊഴുതു.  അവനെപ്പോലെ പറഞ്ഞ ഡയലോഗ് അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ മതി..
മെമ്മറിക്ക് കുഴപ്പം ഒന്നും ഇല്ല ഇത് വരെ പറഞ്ഞത് എല്ലാം ഓർമയുണ്ട്...

ആദി പുച്ഛത്തോടെ മുഖം കോട്ടി... പിന്നെ അവന്നും റൂമിലേക്ക് പോയി...

ഏത് നേരത്തനാവോ ഇതൊക്കെ ഒന്നു
നന്നാവാ... അവൻ മുകളിലേക്ക് കൈ മലർത്തി കാണിച്ചു.... ഇത് പോലെ ഒന്ന് എന്റെയും ആദിയുടെയും അംജുക്കാന്റെയും പ്രശ്നം കൂടി പരിഹരിച്ചു തന്നുടെ... എല്ലാത്തിന്റെയും നടുവിൽ കിടന്നു വട്ട് പിടിക്കുവാ.....  അംജുക്കന്റെ ആ ആനിക്ക് ഒരിക്കലും നല്ലൊരു ജീവിതം കിട്ടരുതേ...  
സ്വസ്ഥതയും സമാധാനം സന്തോഷം കൊടുക്കരുതേ...  ഞാൻ അനുഭവിക്കുന്നതിന്റെ ഇരട്ടി അവളും അനുഭവിക്കണേ.... 

പിന്നിൽ ഉണ്ടാരുന്ന ശിവ ദയനീയമായി അവനെ നോക്കി....  ഇതിൽ കൂടുതൽ എന്ത് അനുഭവിക്കാൻ അവൾ മേലോട്ട് നോക്കി പോയി.... 

                      🔥🔥🔥🔥


                                 ..... തുടരും 


NEXT PART(60)


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


No Comment
Add Comment
comment url