ShivaRudragni Part 68
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 68🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥68🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
എന്റെ മഹർ എനിക്ക് തിരിച്ചു വേണം ...
അവൾ ഞെട്ടലോടെ അവനെ നോക്കി...
വിവാഹം കഴിഞ്ഞു ആദ്യമായി തന്റെ പേര് ദേഷ്യത്തോടെ അല്ലാതെ വിളിച്ചത് കേട്ട് അവൾ അത്ഭുതത്തോടെ നോക്കിയേ....
സംസാരിക്കാൻ ഉണ്ട് അകത്തേക്ക് വരട്ടെ ചോദിച്ചപോൾ ഉള്ളിൽ പേടിആയിരുന്നു തോന്നിയെ.... ഇങ്ങനെ ഒരു കാര്യം ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല....
ഞാൻ എന്റെ പെണ്ണിന് വേണ്ടി ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ മഹർ ആണ്... ആ മാല പോലെ ഒന്ന് ലക്ഷക്കണക്കിന് വാങ്ങിക്കാൻ കഴിവും ഉണ്ട്... പക്ഷെ ആഗ്രഹിച്ചു മോഹിച്ചു ഉണ്ടാക്കിയ മാല ആണ്.... ഞാൻ എന്റെ പാതിക്ക് വേണ്ടി പറഞ്ഞു പണിയിച്ചത് ആണ്.... അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു ഒപ്പിച്ചു...
ആനി ആഗ്രഹിച്ചു മോഹിച്ചു അവൾ തന്നെ ഡിസൈൻ ചെയ്യിച്ചു ഉണ്ടാക്കിയ മാല ആണ്.... സ്വർണ്ണത്തിൽ ലെറ്റഴ്സ്ൽ അംജദ് എന്ന് പേര് എഴുതി ഡയമണ്ടിന്റെ
കല്ലുകൾ പതിപ്പിച്ച മനോഹരം ആയ ഒരു ചെയിൻ... അവൾക്ക് ഒരു നിമിഷം ആനിയോട് സഹതാപം തോന്നി എത്രമാത്രം ആഗ്രഹിച്ചിട്ട് ഉണ്ടാവും ആ ഒരു നിമിഷം.... അംജുനെ പുച്ഛത്തോടെയും നോക്കി....
നൈഷന.... അവൻ ഒന്നൂടി വിളിച്ചു....
അവന്റെ ദയനീയമായ നോട്ടം കണ്ടു തരില്ലെന്ന് പറയാൻ അവൾക്ക് മടി തോന്നി...
അവൾ കഴുത്തിൽ നിന്നും മാല ഊരിയെടുത്തപ്പോൾ ഞെട്ടിയത് അംജു ആയിരുന്നു.... എന്റെ മഹർ നീ അണിയണ്ട പറഞ്ഞു പിടിച്ചു പൊട്ടിക്കാൻ നോക്കിതാ ഉമ്മ പിടിച്ചു വെച്ചോണ്ട് അന്നത് ചെയ്തില്ല... പിന്നെ അവളെ കഴുത്തിൽ കണ്ടിട്ട് ഇല്ലാരുന്നു.... അവൾ അത് അവന്റെ കയ്യിൽ വെച് കൊടുത്തു.
ആഗ്രഹിച്ചതും മോഹിച്ചതും ഒന്നും നടക്കാറില്ല.... കിട്ടാറും ഇല്ല.... ഇത് അങ്ങനെയൊരു നടക്കാത്ത ഒരു പാഴ് സ്വപ്നം.... അത് പറഞ്ഞു കയ്യിൽ വെച്ചു കൊടുത്തു....
അവളുടെ ഇടറിയ വാക്കുകളും നിറഞ്ഞ കണ്ണുകൾ കണ്ടു അവന്ന് നെഞ്ചിൽ ഒരു നോവ് ഉണർന്നു....
അനിയത്തിയുടെ സ്ഥാനത് കണ്ടിട്ട് ഉള്ളു.
വിധിയാണെന്ന് കരുതി ഒരുപാട് ശ്രമിച്ചു നോക്കിയതാ ഭാര്യയുടെ സ്ഥാനത് തന്നെ കാണുവാൻ.... സനക്ക് പകരം തന്നെ കാണുവാൻ... പറ്റുന്നില്ല എനിക്ക്.... സനയെ മറന്നൊരു ജീവിതം അത് ആലോചിക്കാൻ പോലും എന്നേ കൊണ്ട് കഴിയില്ല.... ഒരു നോട്ടം കൊണ്ട് പോലും തനിക്ക് മോഹം തരാതിരിക്കാനാ ദ്രോഹിച്ചു കൊണ്ടിരുന്നതും... എന്റെ മനസ്സാക്ഷിയുടെ മുന്നിൽ അത് കൊണ്ട് തന്നെ എനിക്ക് ഒരു തെറ്റായി തോന്നുന്നു ഇല്ല... വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഞാൻ ആരെയും മോഹിപ്പിച്ചിട്ട് ഇല്ല.... ഇങ്ങനെ ഒക്കെ സംഭവിച്ചതിന്ന് അർഷിയും രുദ്രും എന്റെ വീട്ടുകാർ ആണ് കാരണം.... ഞാൻ കാരണം വേദനിപ്പിച്ചതിന്ന് മാപ്പ്....അനിയത്തിയുടെ സ്ഥാനത് എന്നും മനസ്സിൽ ഉണ്ടാകും... അനിയത്തിയുടെ സ്ഥാനത് മാത്രം....അത് ഉറപ്പിച്ചു പറഞ്ഞു അവൻ പോയി....
നെഞ്ച് മുറിഞ്ഞു ചോര പൊടിയുന്ന പോലുണ്ട് വേദന.... അവളുടെ മുഖത്ത് അപ്പോഴും ഒരു പുച്ഛച്ചിരി മാത്രം ആയിരുന്നു.... ഇതിന്റെ നൂറിരിട്ടി ആനി വേദനിക്കുന്നുണ്ടാവും അതോർക്കുമ്പോ ഇതൊന്നും വേദന അല്ലെന്ന് തോന്നി അവൾക്ക്.... അഗ്നിവർഷ്... അവനോളം വേദന ഉണ്ടോ തന്റെയും ആനിയുടെയും ഈ വിരഹത്തിന്... അവൾ ഒരു നിശ്വാസത്തോടെ ഓർത്തു....
🔥🔥🔥🔥
അവൻ ആ മഹർ പിടിച്ചു നിൽക്കുമ്പോഴാ സനയുടെ കാൾ വന്നത്...
അംജു മഹർ തിരിച്ചു വാങ്ങിയോ...
അത് എന്നോടുള്ള ദേഷ്യത്തിന് ഉമ്മ വാങ്ങി പൊട്ടിച്ചു കളഞ്ഞു പറഞ്ഞു. നിനക്ക് അത് പോലെ ഒന്ന് വേറെ വാങ്ങി തരാം....
അവൾ നിരാശയോടെ മൂളി.. ഫോൺ കട്ട് ചെയ്തു....
അംജുന്ന് ഏറ്റവും ഇഷ്ടപെട്ട മാല ആണ്
ആനിയുടെ ആയോണ്ട് തന്നെ അതിനോളം വിലമതിച്ചത് ആയി മറ്റൊന്നും ഇല്ലെന്ന് അറിയാം അതോണ്ട് ആണ് വാശിപിടിച്ചു അത് തന്നെ മഹർ ആയി വേണമെന്ന് കരുതിയതും.... പക്ഷെ അത് നൈഷ്‌ന്ന് ആയിരുന്നു കെട്ടികൊടുത്തേ.... ആ വാശി കൊണ്ട ഇപ്പോഴും അത് തിരിച്ചു വാങ്ങാൻ വാശി പിടിച്ചതും....
ആനി.... ഇനി ഒരിക്കലും തിരിച്ചു വനേക്കരുതേ ... വരുന്നേ മുന്നേ വിവാഹം കഴിഞ്ഞ മതിയാരുന്നു.... ഇപ്പോഴും അവളെ കഴിച്ചുള്ള സ്ഥാനം ഉള്ളു ആ മനസ്സിൽ എന്ന് അറിയാം.... പലപ്പോഴും അത് മനസ്സിലായിട്ട് ഉള്ളതാണ്... അവൾക്ക് ആനിയോട് ദേഷ്യം വെറുപ്പ് ഒക്കെ തോന്നിപ്പോയി.... അംജു എന്റെ ആണ്.... എന്റെ മാത്രം ആർക്കും വിട്ടുകൊടുക്കില്ല.... അവൾ വാശിയോട് പറഞ്ഞു....
അംജു ആ മഹറിലേക്ക് നോക്കി....
എന്റെ ആനി എനിക്ക് മഹറായി ഇത് തന്നെ വേണമെന്നില്ല... ഞങ്ങളെ ആചാരപ്രകാരം അത് ഇട്ടോണ്ട് നടക്കണമെന്നു നിർബന്ധം ഇല്ല...
ആയിക്കോട്ടെ... എനിക്ക് നിർബന്ധം ആണ്. ഏത് ആൾക്കൂട്ടത്തിൽ ആയാലും തിളങ്ങി നിൽക്കണം ഇത് അംജുക്കന്റെ പ്രോപ്പർട്ടി ആണ് ആരും കണ്ണ് വെക്കേണ്ട എന്ന്.
നിന്നെ എനിക്ക് താലിയും സിന്ദൂരം ഇട്ടു കാണാനാ ഇഷ്ടം.... അത് അങ്ങനെ തന്നെ നിന്നോട്ടെ.... നിന്റെ വിശ്വാസവും ആചാരവും അത് പോലെ തന്നെ ഉണ്ടാവും എനിക്ക് വേണ്ടി മതം മാറാൻ ഞാൻ പറയില്ല.... അത് പോലെ എന്റെ മതം ഞാൻ മാറുകയും ഇല്ല.... എന്റെ വിശ്വാസം തെറ്റിക്കുകയും ഇല്ല.... എന്റെ ഉപ്പയും ഉമ്മയും കാണിച്ചു തന്ന വഴിയിൽ നിന്നും മാറ്റി ചിന്തിക്കാനും എനിക്ക് പറ്റില്ല.
എനിക്ക് അതിൽ സങ്കടം ഒന്നുമില്ല അംജുക്ക.... എനിക്ക് അറിയാലോ എന്റെ മാത്രം ആണെന്ന്.... ആരെയും അത് ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല....
എന്നാലും ഈ പേര് എഴുതിയ മാല എന്റെ ആഗ്രഹം ആണ് ..... അത് സാധിപ്പിച്ചു തന്ന മതി പ്ലീസ്.....
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അതിൽ ഇറ്റി വീണു....അഗ്നി വർഷ്.... അവൻ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് ബെഡിൽ ആഞ്ഞടിച്ചു. അവന്റെ കൈക്കുള്ളിൽ ആ മാലഞെരഞമർന്നു.... വെറുപ്പും ദേഷ്യം സങ്കടം ഒക്കെ അവന്റെ ഉള്ളിൽ നിറഞ്ഞു.അഗ്നി വർഷ്.... അവൻ അലറി വിളിച്ചു കൊണ്ട് ആ മാല വലിച്ചു എറിയാൻ നോക്കിതും അവൻ ഒരു നിമിഷം നിന്നു...പിന്നെ അത് ലോക്കർ തുറന്നു ഉള്ളിൽ വെച്ചു.... ആനിയുടെ ഓർണമെന്റസ് ആണ് മൊത്തം.... സനയുടെ വാശിക്കൊണ്ട് മാത്രം ആണ് അത് മഹർ ആയി കൊടുക്കാൻ തീരുമാനിച്ചത്... അവളെ വേദനിപ്പിക്കുവാൻ എനിക്ക് ആവില്ലാരുന്നു... അത് കിട്ടിയതോ നൈഷനക്കും.... എന്റെ ജീവിതം എന്താ ഇങ്ങനെ.... ഇങ്ങനെ അനുഭവിക്കാൻ മാത്രം എന്താ ഞാൻ ചെയ്ത പാപം..... ആദ്യം ആനി, പിന്നെ സന, ഇപ്പൊ നൈഷന.... ഈ മൂന്ന് പെണ്ണിനോടും ഞാൻ ചെയ്ത ദ്രോഹം എന്താ.... സനയെ ഇപ്പോഴും ഭാര്യയായി അംഗീകരിക്കാനും പറ്റുന്നില്ല.... നൈശുനെ അനിയത്തി ആയല്ലാതെ ഈ ജന്മം കാണാനും പറ്റില്ല...
എന്ത് വിധിയാണ് ഇത്.... എന്നേ വേദനിപ്പിക്കാൻ മാത്രം ആയി എന്റെ ജീവിത്തിലേക്ക് കടന്നു വന്നത് എന്തിനാ.... ഒരു പെണ്ണിനും ഇടം ഇല്ലാത്തിടത് മൂന്ന് പെണ്ണ്.... ഇതിനൊക്കെ കാരണം അഗ്നിവർഷ് ആണ്.... എന്റെ ജീവിതത്തിൽ അഗ്നിവർഷ് ഇല്ല.... ആനിയില്ല.... നൈഷന ഇല്ല..... സന.... അവൾ മാത്രം മതി.... അവളുടെ ഓർമ്മകൾ മനപ്പൂർവം മനസ്സിലേക്ക് കൊണ്ട് വന്നു....
അംജുക്കാ..... പീലിക്കണ്ണുകൾ വിടർത്തി കുസൃതിചിരിയോടെ നറു പുഞ്ചിരി ആയി മുന്നിൽ ആനിയുടെ ചിത്രം ഓടിയെത്തിയതും അവൻ ദേഷ്യം അടക്കാൻ ആവാതെ അലറി വിളിച്ചു കൊണ്ട് ആ റൂമിൽ ഉള്ള മൊത്തം എറിഞ്ഞു പൊട്ടിച്ചിരുന്നു....
ശബ്ദം കേട്ട് ഓടി വന്ന ഉപ്പയും ഉമ്മയും ആയിഷുവും ഞെട്ടി വിറച്ചു കൊണ്ട് അവിടെ നിന്നു....
അടുത്തേക്ക് പോകാൻ അനുവാദം ഇല്ല...
പോയാ ദേഷ്യം കൂടും.... അവർക്ക് അപ്പോൾ അർഷിയോട് പോലും ദേഷ്യം തോന്നിപ്പോയി.... നൈഷ്‌വായുള്ള വിവാഹത്തിന്ന് സമ്മതിച്ചു കൊടുക്കരുതായിരുന്നു എന്ന് പോലും അവർ വേദനയോടെ ഓർത്തു....
ചെറുതിലെ അങ്ങനെ തന്നെ ആണ്.... ആരെയെങ്കിലും വെറുത്ത പിന്നെ മാറില്ല.
ദേഷ്യം വന്ന അത് പോകാനും പാടാണ്....
അവന്റെ ആ അവസ്ഥ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു അവരും നീറുന്ന മനസ്സോടെ നിന്നു....
അമർക്ക എന്റെ മോൻ.... പൊട്ടികരച്ചിലോടെ അവർ നിലത്തേക്ക് ഊർന്നു വീണതും അമർ അവരെ താങ്ങി പിടിച്ചിരുന്നു... ഒന്നും ചെയ്യാൻ ആവാതെ അംജുനെയും ഉപ്പനെയും ഉമ്മനെയും നോക്കി ദയനീയമായി നിറ കണ്ണുകളോടെ നിന്നു ആയിഷുവും.....
🔥🔥🔥
രാത്രി നിലാവെളിച്ചതിൽ കൈകൾ കോർത്തു അവർ കുന്നിൻ മുകളിലെക്ക് നടന്നു..... അവിടെയൊരു മരത്തിന്റെ ചുവട്ടിൽ അവന്റെ മടിയിൽ ഇരുന്നു തോളിൽ തലവെച്ചു ദൂരേക്ക് നോക്കി അവർ ഇരുന്നു.... രണ്ടു പേരുടെയും കൈകൾ കോർത്തു പിടിച്ചിരുന്നു...
ആനി..... പ്രണയപൂർവ്വം ഉള്ള വിളിയിൽ അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞിരുന്നു.... നിലാവെളിച്ചതിൽ അവളുടെ മുഖം കൂടുതൽ തിളങ്ങി നിന്നു....
ആനി.... അവളുടെ കാതിന്ന് പിറകിൽ അവന്റെ ചുണ്ടുകൾ അമർന്നു.....
ഇക്കിളിഎടുത്തോണം അവൾ പൊട്ടിച്ചിരിച്ചു....
ആ പൊട്ടിച്ചിരി ആ ഇരുട്ടിൽ എങ്ങും മുഴങ്ങികേൾക്കുമ്പോൾ അവൻ അവളുടെ ചുണ്ടുകൾ കവർന്നിരുന്നു....
നിലാവ് പോലും അപ്പോൾ നാണത്തോടെ മറഞ്ഞു നിന്നു.... അവനെ തള്ളിമാറ്റി അവൾ ഓടി.... കുസൃതിയോടെ ആനീ.... വിളിച്ചു അവനും പിറകെ ഓടി.... അവരുടെ മുഖം അപ്പോൾ തെളിഞ്ഞു വന്നു ശിവാനിയും അനന്തനും.... രുദ്ര് ഞെട്ടി എഴുന്നേറ്റു....
ഒരു പകപ്പോടെ ചുറ്റും നോക്കി.... ഒരു സ്വപ്നം ആണെന്ന് വിശ്വസിക്കുവാൻ അവന്ന് പ്രയാസം തോന്നി.... ആ നശിച്ച പേരെന്തിനാ അനന്തൻ ശിവാനിയെ വിളിച്ചത്.... ആനി എന്നാണോ അനന്തൻ വിളിക്കാറുള്ളത്..... ഒരാളെ മറക്കാൻ ശ്രമിച്ച പാണ്ടിലോറിക്കും ആ പേര് ആയിരിക്കുന്നു കേട്ടിട്ടുണ്ട്. അത് പോലെ ആയല്ലോ ഈശ്വരാ ഇത്.... കോപ്പിലെ ഒരു സ്വപ്നം.... ആ നശിച്ചവളെ പേരെ കിട്ടിയുള്ളൂ അവളെ വിളിക്കാൻ.....അവൻ പിറുപിറുത്ത് കൊണ്ട് തലകുടഞ്ഞു..... അവന്റെ നോട്ടം നീനുവിനെ കെട്ടിപിടിച്ചു കിടക്കുന്ന ശിവയിലേക്ക് നീണ്ടു....
രാത്രി എഴുന്നേറ്റു അമ്മയെ കാണണം പറഞ്ഞു കരഞ്ഞു ആദി റൂമിൽ ആക്കിയത് ആണ്.... വന്നപ്പോ തൊട്ട് ഇനി എങ്ങും പോകരുത് പറഞ്ഞു നെഞ്ചിൽ പറ്റി കിടന്നത് ആണ്.... അങ്ങനെ തന്നെ ഉറങ്ങി പോയി.... അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുന്ന നീനുവിനെ കണ്ടു ഉള്ളിൽ ചെറിയ കുശുമ്പ് തോന്നി.... നീനു ആയ മതിയാർന്നു.... പിന്നെ ചെറു ചിരിയോടെ നീനുവിനെ എടുത്തു നെഞ്ചിൽ കിടത്തി. ശിവയെ ചേർത്ത് പിടിച്ചു കിടന്നു....
🔥🔥🔥
ഐഷു രാവിലെ ഫോൺ വിളിച്ചു അർഷിയോട് വിളിച്ചു പറഞ്ഞു ഇതെല്ലാം.... അർഷിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോൾ....
എന്താടാ ഇതിന്ന് ഒരു വഴി.... എങ്ങനെ ഉള്ള അംജുക്കയാ ഇത്.... (രുദ്ര് )
ഇതിനെല്ലാം കാരണക്കാരി അവളാ.... ആനി.... എന്നെങ്കിലും ഒരിക്കൽ അവളെ പടച്ചോൻ മുന്നിൽ കൊണ്ട് നിർത്തിത്തരും
അവളെ അവസാനം എന്റെ കൈ കൊണ്ട് ആയിരിക്കും നോക്കിക്കോ..... ദേഷ്യം കൊണ്ട് വിറച്ചിരുന്നു അവൻ.....
അർഷിക്ക് ഉപ്പാനെക്കാൾ ഉമ്മനേക്കാൾ ഒക്കെ ഇഷ്ടം അംജുനെ ആണ്.... തന്നെക്കാൾ ഇഷ്ടം ആണ്.... അവന്റെ ഹീറോ.... അവന്റെ റോൾ മോഡൽ എല്ലാം അംജുക്ക ആണ്.... അവൻ എല്ലാ കുരുത്തക്കേട് ഒപ്പിക്കുന്നത് പോലും അംജുക്കക്ക് വേണ്ടിയാണ്... അംജുനെ കണ്ടു പഠിക്ക്.... അംജുന്റെ സ്വഭാവം നോക്ക്.... തുടങ്ങി എല്ലാരും അംജുനെ പുകഴ്ത്തി പറയുന്നേ കേൾക്കാൻ വേണ്ടിയാണ് പലപ്പോഴും കുരുത്തക്കേട് ചെയ്ത് കൂട്ടുക..... അംജുക്കണേ നല്ലത് പറയുന്നത് കേൾക്കുമ്പോ ഒരു മനസുഖം ആണ്.... എന്റെ അംജുക്ക ആയിരിക്കണം ഏറ്റവും ബെസ്റ്റ്.... അതായിരുന്നു അവന്റെ മറുപടി..... അച്ഛൻ പോലും അംജുനെ കണ്ടു പടിക്കെടാ ആയിരുന്നു എപ്പോഴും പറയാ.... രുദ്രിന്റെ ന്റെ ഉള്ളിലും ആനിയോടു വെറുപ്പ് പടർന്നു...
..... തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬