ശിവരുദ്രാഗ്നി
by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 79🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥79🔥 𝄟⃝✍️ ഇഫാർ 𝄟⃝🌷
രാത്രി കിടന്നിട്ടും ഉറക്കം വരാതെ അവൻ എഴുന്നേറ്റു... നീനു ആദിയുടെ കൂടെ ആയിരുന്നു... ഉറങ്ങുന്ന കൃഷ്നെ നോക്കി പുതച്ചു കൊടുത്തു അവൻ ബാൽകാണിയിലേക്ക് ഇറങ്ങി.... അർഷിയെ അവിടെ കണ്ടു....
ഉറങ്ങിയില്ലേ....
നിനക്ക് ഉറക്കം ഇല്ലേ....
രണ്ടു പേർക്ക് ഇടയിലും മൗനം തളം കെട്ടി നിന്നു.... എനിക്ക് അവളെ ഒന്ന് കാണണം പറഞ്ഞു രുദ്ര് പുറത്തേക്ക് നടന്നു....
നിനക്ക് ദേഷ്യം ഇല്ലേ അവളോട്....
ദേഷ്യം എന്തിനാ.... സഹതാപം ഉള്ളൂ... അവൾ വേണമെന്ന് വെച്ചു അംജുക്കനെ ചതിച്ചത് അല്ലല്ലോ.... ഞാൻ വിവാഹം കഴിച്ചത് അവളെ സമ്മതത്തോടെ അല്ല... അവൾ അവളെ പ്രണയത്തെ പറ്റി പറയാൻ വന്നിട്ടും കേൾക്കാഞ്ഞത് ഞാൻ അല്ലേ.... പിന്നെങ്ങനെ അവൾ തെറ്റുകാരി ആവും. പിന്നെ ഇപ്പോൾ കുറ്റബോധം ഉള്ളൂ...അംജുക്ക അവളെ എല്ലാർക്കു മുന്നിലും അപമാനിച്ചപ്പോൾ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ... അവളെ ഒന്ന് ചേർത്ത് പിടിച്ചു പോലും ഇല്ല... അത് ആണ് തെറ്റ്..
മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവൻ റൂമിൽ നിന്നും ഇറങ്ങി... ശിവാനിയുടെ റൂമിൽ ചെന്നു നോക്കിയെങ്കിലും അവൾ ഇല്ലായിരുന്നു.
ടാ ശിവയെവിടെ ടെൻഷനോടെ അർഷി ചോദിച്ചത്....
അംജുന്റെ റൂമിൽ ഉണ്ടാവോ... രുദ്ര് സംശയത്തോടെ പറഞ്ഞു....
അർഷി അപ്പൊ തന്നെ അംജുന്റെ റൂം തുറന്നു നോക്കി....
നിലത്ത് ഇരുന്നു അംജുന്റെ കാലിൽ തലവെച്ചു കൈകൊണ്ട് ആ കാലുകൾ പൊതിഞ്ഞു പിടിച്ചു കിടക്കുന്നെ കണ്ടു...
അർഷി രുദ്രിനെ നോക്കി.... അവന്റെ മുഖത്തെ ഭാവം അവന്ന് മനസ്സിലായില്ല.
ശിവയെ തന്നെ നോക്കി നില്കുന്നെ കണ്ടു
അർഷി റൂമിലേക്ക് കേറാൻ നോക്കിയതും രുദ്ര് അവന്റെ കയ്യിൽ പിടിച്ചു... വാതിൽ മെല്ലെ ചാരി പുറത്തിറങ്ങി....
എന്താടാ ഇത്.... എന്താ നിന്റെ മനസ്സിൽ...
അവൾ ഇങ്ങോട്ട് വന്നത് എന്തോ ലക്ഷ്യത്തോടെ ആണ്... അത് മാത്രം എനിക്ക് അറിയാം... അവളെ കൈവിടില്ലെന്ന് ഞാൻ വാക്ക് കൊടുത്തത
ഒറ്റക്ക് ആക്കി പോകില്ലെന്ന് സത്യം ഇട്ടു.. അതെങ്കിലും എനിക്ക് അവൾക്ക് വേണ്ടി ചെയ്യണം..ബാക്കിയൊക്കെ വരുന്നിടത്തു
വേച്ചു കാണാം... അത് പറഞ്ഞു റൂമിലേക്ക് പോയി പിന്നാലെ അർഷിയും...
അവർ പോയതും അംജു കണ്ണ് തുറന്നു എഴുന്നേറ്റു.... തന്റെ കാൽക്കൽ തലവെച്ചു കിടക്കുന്നവളെ ഒന്ന് നോക്കി... കൈ വിടുവിച്ചു എഴുന്നേറ്റു അവളെ എടുത്തു അവളെ റൂമിൽ ബെഡിൽ കൊണ്ട് കിടത്തി.... അവളെ തലയിലൂടെ ഒന്ന് തലോടി... കവിളിൽ തിനർത് കിടക്കുന്ന പാടിലൂടെ ഒന്ന് വിരൽ ഓടിച്ചു ഒരു തുള്ളി കണ്ണുനീർ കൂടി അവളെ കവിളിൽ ഇറ്റിവീണു... അവൻ വേഗം അത് കൈകൊണ്ട് തുടച്ചു... പുതച്ചു കൊടുത്തു ഇറങ്ങി പൊയ്...
അംജു പോയതും അവൾ കണ്ണ് തുറന്നു
അവനെ നോക്കി ... അവളെ കണ്ണും നിറഞ്ഞിരുന്നു....
മരുന്നിന്റെ സെഡെഷനും നല്ല ക്ഷീണം ഉള്ളോണ്ട് തന്നെ അവളുടെ അവളുടെ മിഴികൾ വീണ്ടും അടഞ്ഞു...
🔥🔥🔥
പിറ്റേന്ന് രാവിലെ തന്നെ അവൾ എഴുന്നേറ്റു... മേൽ വേദന കുറച്ചു ഒക്കെ മാറിയിരുന്നു.... അവൾ കൊണ്ട് വെച്ച ബാഗ് എടുത്തു അതിൽ നിന്നും ഒരു മിഡി ടൈപ്പിൽ ഉള്ള ഡ്രസ്സ് എടുത്തു ഇട്ടു... അതിൽ അങ്ങനെ ഉള്ള മോഡേൺ ഡ്രസ്സ് ഉണ്ടായുള്ളൂ... ആയിശു ഒരു കപ്പ് കോഫി എടുത്തു അങ്ങോട്ട് വന്നു... ശിവയെ കണ്ടു കണ്ണ് തുറിച്ചു നോക്കി....
ഏത് ക്ലാസില പഠിക്കുന്നെ....
പഠിക്കാനോ....
ചേച്ചിയെ കണ്ട ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്ന പോലും തോന്നില്ല.... അവൾ ചിരിയോടെ പറഞ്ഞു....
എന്റെൽ ഇങ്ങനെതെ ഡ്രസ്സ് ഉള്ളൂ... അവൾ ദയനീയമായി പറഞ്ഞു...
നല്ല ഭംഗിയുണ്ട്... ഇപ്പോ കാണാൻ....
നല്ലോണം വേദനിച്ചോ... അവളെ കവിളിലൂടെ തലോടി...
അവളൊന്ന് ചിരിച്ചു...
ഇത് വരെ എന്നെ ചുമ്മാ പോലും തല്ലിയിട്ടില്ല... അർഷിക്കാക്ക് കിട്ടാറുണ്ട് രുദ്രേട്ടനും കിട്ടും... ഏറ്റവും കൂടുതൽ രുദ്രേട്ടന കിട്ടൽ.... രുദ്രേട്ടന്ന് ശരിക്കും പേടിയാ അംജുക്കനെ.... ഇപ്പോ ചേച്ചിക്കും... നിങ്ങൾ ഭാര്യയും ഭർത്താവ് അങ്ങേരെ കയ്യിൽ നിന്നും തല്ല് വാങ്ങാനായി ജനിച്ചതാ...
എന്നേ ആദ്യായിട്ട തല്ലുന്നേ... അവൾ വേദനയോടെ ഓർത്തു... ഇന്ന് വരെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല...
ഇങ്ങേർ ഇങ്ങനെ ആണെങ്കിൽ ബാക്കിയുള്ളോരേ തല്ല് എങ്ങനെ ആയിരിക്കും... ചെയ്തു കൂട്ടിയത് വെച്ചു നോക്കുമ്പോ ഇതൊക്കെ കുറവ് ആണ്...
ചേച്ചിയോട് എന്തിനാ ഇങ്ങനെ ദേഷ്യം....
സ്നേഹം കൂടിപ്പോയോണ്ട് അവൾ ചെറുചിരിയോടെ പറഞ്ഞു... നീനു എവിടെ... അവരെയൊക്കെ റൂം എവിടെയാ... അവൾ വിഷയം മാറ്റി...
അവൾ മുകളിൽ തന്നെ ഉള്ള ഓരോ റൂം കാണിച്ചു കൊടുത്തു....
ശിവ ആദ്യം ആദിയുടെ റൂം തുറന്നു നോക്കി... ആദി നീനുനെ കെട്ടിപിടിച്ചു കിടക്കുന്നെ കണ്ടു... വിളിക്കാൻ തോന്നാത്തൊണ്ട് അവൾ വാതിൽ അടച്ചു
പേടിയോടെ രുദ്രിന്റെ റൂം തുറന്നു നോക്കിയേ... അർഷി കൃഷ്‌നെ കെട്ടിപിടിച്ചു കിടപ്പുണ്ട്... രുദ്ര് സൈഡ് ചെരിഞ്ഞു കിടക്കുന്നുണ്ട്... അവൾ അർഷിയെ കൃഷ്‌നെ നോക്കി മെല്ലെ രുദ്രിന്റെ അടുത്തേക്ക് ചെന്നു...
അവന്റെ കൈക്കുള്ളിലൂടെ നൂഴ്ന്നു കേറി അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു
കുളിച്ചത് കൊണ്ട് തന്നെ നല്ല തണുപ്പ് തോന്നിയിരുന്നു അവൾക്ക്.... അവന്റെ ശരീരത്തിന്റെ ചൂട് തട്ടിയതും അവൾ ഒന്നൂടി ചേർന്ന് കിടന്നു...
കണ്ണ് തുറക്കാതെ തന്നെ അവൻ അറിഞ്ഞിരുന്നു അതാരാണെന്ന്... ചുട്ടുപൊള്ളുന്ന മനസ്സിൽ മഞ്ഞു വീണത് പോലെ തോന്നിയത്.... ഇത് വരെയുള്ള വേദന മൊത്തം അവളുടെ ആ പ്രവർത്തിയിൽ അവൻ മറന്നു... അവൻ അവളെ തിരിച്ചു ചേർത്ത് പിടിച്ചു...
എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ.... പറയാനും ഇല്ലേ... ഏറെ നേരത്തെ മൗനത്തിനു ശേഷം ചോദിച്ചു...
അതിന്ന് അർഹത ഇല്ലെന്ന് തോന്നി.... പറയാൻ ആയി നീ വന്നപ്പോ വേണ്ടെന്ന് പറഞ്ഞത് ഞാൻ അല്ലേ.... ഇനിയൊട്ട് നീ പറയില്ലെന്ന് എനിക്ക് ഇപ്പോ നിന്റെ ചോദ്യത്തിൽ നിന്നും മനസ്സിലാവേം ചെയ്തു....
അവളൊന്ന് മൂളി....
എന്നേ വിശ്വാസം ഉണ്ടോ....
എന്നേക്കാൾ വിശ്വാസം ഉണ്ട്.... എനിക്ക് എന്റെ പ്രണയത്തിൽ... അവളുടെ നെറ്റിയിൽ കിസ്സ് കൊടുത്തു അവൻ പറഞ്ഞു...
മുന്നിലേക്ക് വരാൻ പോകുന്നത് ഇതിനേക്കാൾ വലിയ ദുർഘടം പിടിച്ച വഴി ആയിരിക്കും... നേരിടാൻ ഉള്ളത് സ്വന്തം എന്ന് ചേർത്ത് പിടിച്ചവരോട് ആയിരിക്കും
പലരെയും വേദനിപ്പിക്കേണ്ടി വരും...
ഞാൻ ഉണ്ടാവും കൂടെ.... നീ എന്നേ വേണ്ടെന്ന് പറയും വരെ....
അത് കേൾക്കാൻ രുദ്ര് ഉണ്ടാവില്ല... പറയാൻ ഞാനും...
എന്ന് വെച്ച....രുദ്ര് അവളെ സംശയത്തോടെ നോക്കി...
അത് വഴിയേ മനസ്സിൽ ആയി കൊള്ളും...
അത് പറഞ്ഞു അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു...
അംജുക്കനോട് ഞാൻ വഴക്കിനു പോകില്ല
ഒരിക്കലും മോശമായി പെരുമാറില്ല... എതിർത് പറയില്ല... ദേഷ്യപ്പെടില്ല... നിന്റെ ഒരു കാര്യത്തിൽ ഞാൻ ഇടപെടില്ല.... എന്റെ ദേഷ്യം ഞാൻ കണ്ട്രോൾ ചെയ്തോളാം.. അതോർത്തുള്ള ടെൻഷൻ വേണ്ട...ഭയത്തോടെ പിടക്കുന്ന ഹാർട്ട് ഒന്ന് നോർമൽ ആവാൻ പറ ... ഞാൻ കാത്തിരുന്നോളാം എന്റേത് മാത്രം ആയി തിരിച്ചു വരുന്നത് വരെ.... അവളെ തലയിലൂടെ തലോടി പറഞ്ഞു..
അവളുടെ കണ്ണുനീർ കഴുത്തിൽ പതിക്കുന്നത് അവൻ അറിഞ്ഞു...
ഞാൻ ഇല്ലെടി നിന്റെ കൂടെ... അവളെ ഇറുക്കി കെട്ടിപിടിച്ചു.... അവന്റെ കണ്ണും നിറഞ്ഞിരുന്നു....
അർഷിയുടെ ഉള്ളിലും ഒരു തണുപ്പ് വീണു.. അതെ സമയം അംജുനെ ഓർത്തപ്പോൾ നെഞ്ചിൽ ഒരു ഭാരം കയറ്റിയ പോലെയും....
എന്ന ശിവ ദയനീയമായി രുദ്രിനെയും അർഷിയെയും നോക്കി..
തോറ്റു പോകില്ല ഞാൻ.... തോറ്റാൽ ഞാൻ അല്ല വേദനിക്കാൻ പോകുന്നത് രുദ്ര്... അത് നീ ആയിരിക്കും.... അർഷി ആയിരിക്കും... ഈ കുടുംബം ആയിരിക്കും... അവൾ വേദനയോടെ ഓർത്തു...
🔥🔥🔥🔥
അവൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ ആണ് അംജു ഓഫീസ് ഡ്രെസ്സിൽ ഇറങ്ങി വന്നത്.... അവൾ തല ചെരിച്ചു നോക്കിയെങ്കിലും അവൻ ആരെയും നോക്കുന്നുണ്ടായിരുന്നില്ല...
മോനെ വാ ബ്രേക്ക്‌ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട്... ഉമ്മ അവനെ കണ്ടു വേഗം എഴുന്നേറ്റു പോയി പറഞ്ഞു....
ചുമ്മാ പ്രഹസനം ആണ് ശിവേച്ചി.... മോന് ഇഷ്ടപെട്ടത് ഒക്കെ ഇണ്ടാക്കി വെച്ചു കാത്തിരിക്കും..ഒന്ന് തിരിഞ്ഞു നോക്കാതെ പോകും.കണ്ണ് തുടച്ചു എടുത്തോണ്ട് പോകും.. അംജുക്ക വീട്ടിൽ ഉണ്ടോ അന്ന് ഉമ്മയും പട്ടിണി... ഇത് സ്ഥിരം സംഭവം ആണ്. ഐഷു പറഞ്ഞു...
ശിവ അംജുനെ തന്നെ നോക്കി നിന്നെ ഉള്ളൂ.... അപ്പോഴാ ആദി നീനുനെ കൊണ്ട് അങ്ങോട്ട് വന്നേ....
അമ്മാ വിളിച്ചു ഓടി വന്നതും ശിവ കൈ നീട്ടി അവൾ കെട്ടിപിടിച്ചു കൊണ്ട് ശിവയുടെ കവിളിൽ കിസ്സ് കൊടുത്തു...
മിഷ് യൂ.... ഞാൻ കൊറേ നോക്കി... അച്ഛാ പറഞ്ഞു ശിവക്ക് സുഖം ഇല്ലെന്ന്.... അമ്മേടെ അടുത്ത് പോകണ്ട എന്ന്.. ഇപ്പോ സുഖം ആയോ.... അവൾ ശിവയെ തൊട്ട് നോക്കി കൊഞ്ചലോടെ പറയുന്ന കേട്ട് എല്ലാരും ചെറുചിരിയോടെ നോക്കി... ശിവക്ക് സങ്കടം തോന്നി.... ഇന്നലെ മൊത്തത്തിൽ നോക്കിയേ ഇല്ലരുന്നു അവളെ...
മിസ്സ് യൂ ടൂ പറഞ്ഞു ശിവ കവിളിൽ കിസ്സ് കൊടുത്തു...
എന്തോ പെട്ടന്ന് ശബ്ദം കേട്ട എല്ലാരും ഞെട്ടലോടെ നോക്കിയേ.... അംജദ് ഫോൺ എറിഞ്ഞു പൊട്ടിച്ചത് ആണെന്ന് മനസ്സിലായി.... കയ്യിൽ ഉള്ള ഫയൽ വലിച്ചു എറിഞ്ഞ നിലയിൽ ആയിരുന്നു നോട്ടം മുഴുവൻ രൗദ്ര ഭാവത്തോടെ ശിവയിലും....
അവൾ നീനുവിനെ വിട്ടു നിലത്തു നിന്ന് ഫോൺ പാർട്സ് എടുത്തു... ഫയലും...
അംജുന്ന് കൊടുത്തു...
ശിവ നീനുവിനോട് ആദിയോട് സംസാരിച്ച ദേഷ്യം ആണ് കാണിച്ചെന്ന് എല്ലാർക്കും മനസ്സിലായിരുന്നു....
അപ്പോഴാ നീനു സിം എടുത്തു അംജുന്റെ നേരെ നീട്ടിയത്...
ഇതാ അങ്കിൾ....
അവൻ നോക്കിയില്ല.... അവൾ അവന്റെ പാന്റിൽ പിടിച്ചു വലിച്ചു വീണ്ടും കൈ നീട്ടി.
ഇത് അങ്കിളിന്റെയാ...
ശിവ അംജുനെ തന്നെ നോക്കി നിന്നു...
കണ്ണടച്ചു പിടിച്ചു നിൽക്കാണ്... കൈകൾ മുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ട്...
ഈ കുട്ടിയോടും വേണോ ദേഷ്യം അംജുക്ക ...
പുച്ഛത്തോടെ അവളെ നോക്കി നീനുവിന്റെ കൈ തട്ടിമാറ്റി ഒറ്റ പോക്ക് ആയിരുന്നു....
നീനുവിന്റെ മുഖം കൂർത്തു കണ്ണ് നിറഞ്ഞു
എല്ലാവരിലും ഒരു നൊമ്പരം നിറഞ്ഞിരുന്നു...
ശിവ നീനുവിനെ എടുത്തു....
ഫ്രിഡ്ജിൽ ചോക്ലേറ്റ് വെച്ചിട്ടുണ്ട്... ഐസ് ക്രീം ഉണ്ട് നീനുന്നു വേണോ.... അത് കേട്ടതും അവളെ സങ്കടം എവിടേക്കോ പോയി മറഞ്ഞിരുന്നു....
വേണം... പറഞ്ഞു ഇറങ്ങിഓടി...
പിന്നാലെ ശിവയും...
എല്ലാവരും ദീർഘനിശ്വാസത്തോടെ അവരെ നോക്കി നിന്നു...
🔥🔥🔥🔥
അർഷി ഞാൻ പറഞ്ഞത് എന്തായി....
ശ്രീമംഗലത്തെ ബിസിനസ് ഡീറ്റെയിൽസ് മൊത്തത്തിൽ കിട്ടിയിട്ടുണ്ട്... ആദി ആയിരുന്നു ഉത്തരം പറഞ്ഞത്...
അല്ലടാ നിനക്ക് എന്തിനാ ശ്രീമംഗലം വീട്.
അർഷി സംശയത്തോടെ ചോദിച്ചു...
രുദ്രിന്റെ പ്രതികാരം അല്ലേ കഴിഞ്ഞുള്ളു.. ഇനി അനന്തന്റെ പ്രതികാരം കൂടി വേണ്ടേ
അവന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു.
നീ പറഞ്ഞ പോലെ അരുണിനെ പൊക്കിയിട്ടുണ്ട്... എന്താ വേണ്ടേ ചോദിച്ചു വിളിച്ചിരുന്നു... അവർ തട്ടികളഞ്ഞ മതിയോ ചോദിച്ചു...
വേണ്ട അർഷി... എന്റെ പെണ്ണിനെ തൊട്ട കണക്ക് ഞാൻ തന്നെ തീർത്തോളാം... അരുണിനെ ദേഷ്യപ്പുറത് കുത്തിയെന്നെ അറിഞ്ഞുള്ളു അതോണ്ടാ വെറുതെ വിട്ടതും... പക്ഷെ കിച്ചു അവളെ കേറിപ്പിടിച്ചത് അറിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചത അവന്റെ വിധി... അതെന്റെ കൈ കൊണ്ട് തന്നെ വേണം...
അർഷി ഒന്ന് മൂളുക മാത്രം ചെയ്തു..
🔥🔥🔥
അരുൺ മിസ്സിംഗ് ആണ്.... ഇന്നലെ നൈറ്റ് മുതൽ.... പൊക്കിയത് രുദ്ര് ഏർപ്പാട് ആക്കിയ ആളാണ് ... പിന്നെ മഹിയുടെ മകൻ വിശ്വൻ... അവൻ ഓഫീസിൽ തിരിമറി നടത്തിയ കേസിൽ മലേഷ്യൻ പോലിസ് കസ്റ്റഡിയിൽ ആണ്... കള്ളക്കേസ് ആയോണ്ട് ഓണർക്ക് കുറച്ചു മടി ഉണ്ടായിരുന്നു... ബിസിനസ് ഡീൽ നീ ഒഴിവാക്കുന്നു പറഞ്ഞോണ്ട് സമ്മതിച്ചേ... അവിടത്തെ ബെസ്റ്റ് എംബ്ലോയി ആണ്.
ജയിൽ നിന്നും തിരിച്ചു വരരുത്... ഡ്രഗ്ഗ് കേസ് കൂടി ഉൾപ്പെടണം.... അവൻ അറിയണം ജയിലിൽ കിടക്കുന്നത് ശിവാനിയെ ദ്രോഹിച്ചതിന്ന് പകരം ആണെന്ന്.... ആ കുടുംബത്തിലെ ഓരോരുത്തരും അനുഭവിക്കണം... ശിവഗ്നിയിൽ വെന്തുഉരുകണം എല്ലാരും.
കിരൺ എന്ന കിച്ചു.... ശിവാനിയുടെ പെറ്റ് ആണ്.... അവനെ തൊട്ടാൽ ശിവ.... അവളെ സ്വഭാവം അറിയാലോ ദേഷ്യം കേറിയ.... ബാക്കി പറയാതെ അവനെ നോക്കി...
അവനെ ഒന്നും ചെയ്യില്ല... ഇപ്പൊ ഹോസ്റ്റൽ അല്ലേ... ഇനി വീട്ടിലേക്ക് അവൻ എത്തരുത്...
ഈ വിശ്വനെ പറ്റിയും നല്ല അഭിപ്രായം ആണ്... ഓഫീസിൽ അതെ നാട്ടിൽ അതെ..
പറഞ്ഞത് ചെയ്ത മതി... ആർക്കും വക്കാലത്തു ആയി വരണ്ട.... പിന്നെ അരുൺ.... രുദ്രിനെക്കാൾ മുന്നേ അവന്നെ എനിക്ക് വേണം...അത് പറഞ്ഞു അവൻ പോയി....
🔥🔥🔥
ശിവ കേട്ട ന്യൂസിൽ ഒന്ന് പകച്ചു.... വിശ്വേട്ടൻ പാവം ആണ്... എന്നേ ഇഷ്ടം ആണെന്ന് പറഞ്ഞത് അല്ലാതെ വേറെ ദ്രോഹം ഒന്നും ചെയ്തിട്ടില്ല... എങ്ങനെ രക്ഷിച്ചേ പറ്റുള്ളൂ...
അവൾ ഫോൺ എടുത്തു അപ്പുനെ വിളിച്ചു..
അപ്പു നിനക്ക് മാത്രം വിശ്വനെ രക്ഷിക്കാൻ കഴിയു....
എന്റെ പൊന്ന് ശിവ നീ വീണ്ടും എന്നേ ആ ഭ്രാന്തന്റെ കയ്യിൽ ഇട്ടുകൊടുക്കല്ലേ...
ഒരിക്കൽ മിണ്ടിയ ക്ഷീണം ഇപ്പോഴും മാറിയില്ല എനിക്ക്... അവന്ന് ഭ്രാന്ത് ആണ്
എന്റെ സെയിൽസ് ഗേൾ ജോലി കളയിച്ചു
ഇനി ജോലിക്ക് പോയ മുട്ടുകാൽ തല്ലിയൊടിക്കുന്ന പറഞ്ഞിരിക്കുന്നെ.. രുദ്ര് ആണെങ്കിൽ എന്താ ജോലി കളഞ്ഞേ ചോദിച്ചു വിളിച്ചോണ്ട് ഇരിക്കുന്നു... രണ്ടിന്റേം ഇടയിൽ എനിക്ക് ഭ്രാന്ത് പിടിച്ചിരിക്ക... അതിന്റെ ഇടയില പുതിയ കുരിശ്...
എന്തെങ്കിലും മനസ്സിൽ കാണാതെ ജോലി കളയിക്കില്ല... ചേച്ചിയെ കാണാൻ വരും.... ഞാൻ പറഞ്ഞത് അത് പോലെ പറഞ്ഞാമതി... വിശ്വയെ എന്റെ ഹീറോ ആയി.... ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരാളായി.... എന്റെ കിച്ചുനെ പോലെ ആണെന്ന് ഒക്കെ പൊക്കി പറഞ്ഞ മതി.... വേറൊന്നും വേണ്ട....ചെയ്തേ പറ്റുള്ളൂ... ചേച്ചിക്ക് അവരോടുള്ള പക അറിയാഞ്ഞിട്ട് അല്ല... വിശ്വേട്ടൻ ചേച്ചിടെ ക്ലാസ്സ് മേറ്റ് അല്ലേ... പഴയ ഫ്രണ്ട് അല്ലേ ആ ബന്ധം ഓർത്തു ഒന്ന് കരുണ കാണിക്ക്... പാവം ആണ് ആള്...ഞാൻ ഇവിടെ പെട്ട് പോയൊണ്ട അല്ലെങ്കിൽ ഞാൻ തന്നെ നേരിട്ട് ഇറങ്ങുമായിരുന്നു....
വേറെ വഴിയില്ലാതെ അപ്പു സമ്മതിച്ചു...
🔥🔥🔥🔥
ഉറക്കം വരാതെ അപ്പു ബാൽക്കണിയിൽ പോയി ഇരുന്നു...
ശിവാനി ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ആണ്.... ഞാൻ അന്ന് അവളെ കാണരുതയിരുന്നു... ഒന്നും പറയരുതയിരുന്നു... അവൾ സന്തോഷത്തോടെ അംജുക്കന്റെ ആനി ആയി ജീവിച്ചേനെ... അവൾ വേദനയോടെ ഓർത്തു...
പിറകിൽ എന്തോ ശബ്ദം കേട്ടത്... ബാൽകണിയിലെ കൈ വരിയിൽ നിന്നും ചാടുന്നവനെ കണ്ടു അവൾ ആദ്യം പേടിച്ചെങ്കിലും ആളെ മനസ്സിൽ ആയപ്പോൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു...
കള്ളന്മാരെ പോലെ വരുന്നേ... നേർ വഴിക്ക് വന്നൂടെ..
ഓഹ് എന്തിന്ന്.... ഇവിടെ ഫുൾ കാം ആണ്
ഒടുക്കത്തെ സെക്യുരിറ്റിയും... അവന്മാരെ ഫുൾ പ്ലാൻ ആണ്...
എന്നിട്ട് എങ്ങനെ കേറി...
അതെന്റെ മിടുക്ക്... അവർ പഠിച്ച സ്കൂളിൽ ഹെഡ്മാസ്റ്റർ ആണ് ഞാൻ... അവൻ പുച്ഛത്തോടെ പറഞ്ഞു...
എന്തിനാ അവരോട് ദേഷ്യം....
എന്റെ ശിവയെ എനിക്ക് വേണം... ഇവർ അല്ലേ അതിന്ന് ഇപ്പൊ തടസ്സം....
ശിവ രുദ്രിന്റെ ഭാര്യ ആണ്....
അല്ല.... അവൾ എന്റെയാ എന്റെ മാത്രം...
ഒരാൾക്കും വിട്ടുകൊടുക്കില്ല ഞാൻ....
തനിക്ക് ഭ്രാന്ത് ആണ്....
അതേല്ലോ.... എന്റെ ശിവഗ്നി എന്ന ഭ്രാന്ത്.
രുദ്രിനെ വിട്ടു അവൾ വന്നെന്നെ.... വായും പൊളിച്ചു കാത്തിരിക്ക്....
അംജദ് അമർ എന്ന ബോംബ് അവളെ കയ്യിൽ ഇരിക്കുന്നിടത്തോളം അവൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല... എന്നേ എതിർക്കാൻ പറ്റില്ല.... എന്തെങ്കിലും ചെയ്ത വേദനിക്കുക അംജദ്ന്റെ ഫാമിലിക്ക് ആണ്...
എന്തിനാ അവളെ അവസ്ഥയെ മുതൽ എടുക്കുന്നെ... വില്ലൻ വേഷം മാറ്റി ഹീറോ ആയിക്കൂടെ അഗ്നിവർഷിന്ന്...
അഗ്നി എന്നും ഹീറോ ആണ് അവളുടെ മാത്രം വില്ലനും....
ഞാൻ വിട്ടു.... രുദ്രിന്റെ കയ്യിൽ നിന്നും കിട്ടുമ്പോ ഭ്രാന്ത് നിന്നോളും....
അവൻ ഒന്ന് പൊട്ടിച്ചിരിച്ചു....
രുദ്ര് സത്യം അറിയുമ്പോ കിട്ടുന്നത് അവൾക്ക് ആയിരിക്കും... കാരണം ശിവ തെറ്റ് ചെയ്യില്ലെന്ന വിശ്വാസം ആണ് അവന്ന്.... അതോണ്ടാ കൂടെ നില്കുന്നെ
അങ്ങനെ അല്ലെന്ന് അറിയുമ്പോൾ അവൻ തന്നെ അവൾക്ക് എതിരെ തിരിയും.... അപ്പൊ ഞാൻ അവളെയും കൊണ്ട് പോവ്വും... ക്ലൈമാക്സ് എങ്ങനെ പൊളിയല്ലേ....
ശിവ അവളെ പ്രണയം ഉപേക്ഷിച്ചു നാടും വീടും വിട്ടു പോയതിന് കാരണം അറിയോ.
അവൻ ഇല്ലെന്ന് തലയാട്ടി....
ഞാൻ ആണ് കാരണം..... ഞാൻ കാരണ അവൾ നാട് വിട്ടത്...... ശ്രീ മംഗലത്തെ അടുക്കളയിൽ ദുരിതം അനുഭവിച്ചത്....
അവളെ ജീവൻ ആയ അംജുക്കനെ വേണ്ടെന്ന് വെച്ചത്.... എല്ലാത്തിനും ഞാനാ കാരണം.... അവൾ പൊട്ടികരഞ്ഞോണ്ട് പറഞ്ഞതും അവൻ ഞെട്ടലോടെ നിന്നത്.... കേട്ട ഷോക്കിൽ എന്ത് വേണം അറിയാതെ നിന്നെങ്കിലും അപർണ്ണയോട് ഉള്ള ദേഷ്യത്തിൽ അവന്റെ ഉള്ളിൽ അഗ്നി പടർന്നു തുടങ്ങിയിരുന്നു....
..... തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬