ShivaRudragni Part 81

 ശിവരുദ്രാഗ്നി
 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 81🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥Part 81🔥                
    𝄟⃝✍️ ഇഫാർ 𝄟⃝🌷




അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചത് പെട്ടന്ന് ആയിരുന്നു... രുദ്ര് വിടർന്ന കണ്ണുകളോടെ അവളെ നോക്കി... ആദ്യം ആയാണ് അവളിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം...

അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ മുഖം അവളിലേക്ക് താഴ്ത്തി...

പെട്ടന്ന് വാതിലിൽ ശക്തമായ തട്ട് കേട്ടത്
രുദ്ര് അവളെ വിട്ടു എഴുന്നേറ്റു... അംജുക്കനെ കണ്ടു എന്ത് വേണമെന്ന് തിരിയാതെ നിന്നു... മെല്ലെ ശിവയെ നോക്കി... കവിളിൽ നാവ് കൊണ്ട് ചുഴറ്റി ചിരിയോടെ അംജുനെ നോക്കുന്നെ കണ്ടു....

തെണ്ടി... മനപ്പൂർവം പണി തന്നത് ആണെന്ന് അവന്ന് മനസ്സിലായി...

രുദ്ര് അവളെ കൂർപ്പിച്ചു നോക്കി അപ്പൊ തന്നെ ഇറങ്ങിപോയി...


ഒരു റൂമിലേക്ക് വരുമ്പോ മര്യാദ വേണ്ടേ അംജുക്ക... പ്രത്യേകിച്ച് ഭാര്യയും ഭർത്താവ് മാത്രം ഉള്ളപ്പോൾ....ചുണ്ടിൽ തുടച്ചു അവൾ പറഞ്ഞു...

നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഇല്ലെന്ന് എനിക്ക് നന്നായി അറിയാം...
ഇത് വരെ നടന്നിട്ട് ഇല്ല...പിന്നെ ആരെ കാണിക്കാനാ ഈ ഡ്രാമ..

അംജുക്കക്ക് എങ്ങനെ അത് അറിയാം
അവളുടെ മുഖം വിളറി വെളുതിരുന്നു..

അവൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് പിടിച്ചു...

എന്റെ കലാവിരുത് മൊത്തത്തിൽ ഈ ശരീരത്തിൽ ഉണ്ടല്ലോ... അത് തന്നെ തെളിവ്... പിന്നെ ഇന്നലെ എടുത്തോണ്ട് വരുമ്പോൾ ഈ അരയിൽ ഇങ്ങനെ ചുറ്റി ചേർന്ന് കിടക്കുന്ന ഹിപ് ചെയിൻ കാണാൻ നല്ല ഭംഗി ഉണ്ടാരുന്നു.... നിങ്ങൾ തമ്മിൽ ഫിസിക്കലി റിലേഷൻ ഉണ്ടാരുന്നുവെങ്കിൽ അവൻ ഇതിന്ന് മുന്നേ എന്നേ തേടി വന്നേനെ.. ആഹിപ്ചെയിൻ അവിടെ ഉണ്ടാകില്ലാരുന്നു. അവൻ പരിഹാസത്തോടെ പറഞ്ഞു...

ശിവയുടെ കൈകൾ അരയിൽ അമർന്നു.
പകപ്പോടെ അവനെ നോക്കി...

ഞാൻ ഓർത്തില്ല അത്....

നിനക്ക് ആരും ഒന്നും അറിയണ്ടന്ന് അല്ലേ പറഞ്ഞെ... അതോണ്ട് അതിങ്ങ് തന്നേക്ക്

അവൾ പെട്ടന്ന് അംജുനെ തള്ളിമാറ്റി...

പെട്ടന്ന് ആയോണ്ട് അവൻ പിന്നോട്ട് വേച്ചു...

എന്താ ഉത്തരം മുട്ടിപ്പോയോ.... തരാൻ പറ്റില്ല അല്ലേ.... എന്നോളം ഇഷ്ടം അല്ലേ അതും....

 പുച്ഛത്തോടെ പറഞ്ഞു അവളെ നോക്കിതും പിന്നിലേക്ക് നോക്കി തറഞ്ഞു നിൽക്കുന്നെ കണ്ടത്... അവനും തിരിഞ്ഞു നോക്കി.... രുദ്ര്...


രുദ്രിന്റെ നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി.
അത് അവളും അറിഞ്ഞു....

എന്റെ ഫോൺ.... ഇവിടെ... ഞാൻ... അത് പറഞ്ഞു ബെഡിൽ നിന്നും ഫോൺ എടുത്തു പോയി...

രുദ്ര് വിളിച്ചു പിറകെ പോകാൻ നോക്കിതും അംജു മുന്നിൽ കേറി നിന്നു..

അംജുക്ക മുന്നിൽ നിന്ന് മാർ.... രുദ്ര് എന്റെ ഭർത്താവാ.... ഇതൊക്കെ ഇപ്പൊ മറ്റൊരു രീതിയിലാ എടുത്തേക്കുന്നെ...

എന്റെ ജോലി അപ്പൊ കുറയും... നിന്നെ കൊണ്ട് ഞാൻ പോയ ശല്യം ആയി പിറകെ വരില്ലല്ലോ....

പിറകെ വരൂതുന്നത് അല്ലേ ഭാര്യയുടെ മിടുക്ക്... വരുത്തിച്ചിരിക്കും ഞാൻ.... രുദ്ര്ന്റെ ഭാര്യ ആണ് ഞാൻ...രുദ്ര്.. ഞാൻ എന്റെ നീനു...  അതാണ്‌ എന്റെ ലോകം... എന്റെ ഭർത്താവ് എന്റെ മകൾ....അത് മാത്രം ആണ് എന്റെ ജീവിതം...


അപ്പൊ ഞാൻ.... ഞാൻ ആരാ നിനക്ക്... പരിഹാസം ആയിരുന്നുവെങ്കിലും അംജുക്കന്റെ കണ്ണ് നിറഞ്ഞതും ശബ്ദം ഇടറിയതും അവൾ അറിഞ്ഞു....

എന്റെ ജീവൻ.... ഈ ജീവൻ ഉണ്ടെങ്കിലേ എന്റെ ജീവിതം പൂർണ്ണമാവു... ഈ കൈ കൊണ്ട് തന്നെ രുദ്രിന്റെ കയ്യിൽ എന്നേ ഏല്പിക്കുന്ന നിമിഷമേ ഞാൻ രുദ്രിന്റെ സ്വന്തം ആവുകയുള്ളു.... മനസ്സറിഞ്ഞു രുദ്രിന്റെ ഭാര്യയായി... നീനു മോളെ അമ്മയാകാൻ എനിക്ക് കഴിയു.... എനിക്ക് അംജുക്കെയേക്കാൾ വലുത് അല്ല എന്റെ ജീവിതം... 

ഞാൻ ഒരിക്കലും അത് ചെയ്യില്ല ആനി....
അവന്ന് ഒരിക്കലും നിന്നെ വിട്ടു കൊടുക്കില്ല... ആ സ്വപ്നം നീ കാണണ്ട...

ഈ ജന്മം മുഴുവൻ കാത്തിരിക്കും ഞാൻ രുദ്രിന്റെ കയ്യിൽ എന്നേ ഏല്പിക്കുന്ന ദിവസത്തിന്നായി.... ശരീരം കൊണ്ട് കൂടെ ഇല്ലെങ്കിലും മനസ്സ് കൊണ്ട് ഈ ജന്മം മുഴുവൻ എനിക്കായി കാത്തിരിക്കും രുദ്രും
രുദ്രിൽ നിന്നും ശിവാനിക്കോ ശിവാനിയിൽ നിന്നും രുദ്രിനോ ഒരു മോചനം ഉണ്ടാവില്ല.... എന്നേ ഒന്ന് കാണുക പോലും ചെയ്യാതെ.... ഞാൻ ആരാണെന്നോ എന്താണെന്നോ പോലും അറിയാതെ എനിക്കായ് കാത്തിരുന്നു എനിക്കായ് ജീവിച്ചവനാ രുദ്ര്... എനിക്ക് ഇനി രുദ്രിൽ നിന്നും ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നുമില്ല... ഞാൻ അത്രമാത്രം രുദ്രിനെ പ്രണയിക്കുന്നു.... എന്ന് വെച് ഒരിക്കലും അംജുക്കനെ എതിർത്തു അംജുക്കന്റെ സമ്മതം ഇല്ലാതെ ഞാൻ രുദ്രിനെ എന്റെ ജീവിതത്തിൽ കൂടെ കൂട്ടില്ല.... അംജുക്കക്ക് എന്ന് എന്നേക്കാൾ നല്ലൊരു ജീവിതം കിട്ടുന്നോ അന്നേ ഞാനും എന്റെ ജീവിതം തിരഞ്ഞെടുക്കു...

പുറത്ത് ചുമർ ചാരി ഇത് കേട്ട് അവനും ഉണ്ടായിരുന്നു രുദ്ര്.....

അംജുക്കനെ കണ്ടു ധൃതിയിൽ പോയപ്പോൾ ഫോൺ എടുക്കാൻ മറന്നു. അതാണ്‌ തിരിച്ചു വന്നത്... പക്ഷേ അംജുക്ക അവളെ ചേർത്ത് പിടിച്ചതും അവളോട് സംസാരിച്ചതൊക്കെ കേട്ട് നെഞ്ച് കീറിമുറിയുന്ന വേദന തോന്നി....
എന്ത് വേണമെന്നോ ഒന്നും അറിയാതെ നിന്നു പോയി.... അതാ റൂമിൽ നിന്നും ഇറങ്ങിയിട്ടും തളർന്നു പോയ പോലെ തോന്നി ഇവിടെ നിന്നു പോയത്... പക്ഷേ ശിവ പറഞ്ഞത് ഒക്കെ കേട്ട് അവന്റെ മനസ്സ് ശാന്തമായി.... നിറഞ്ഞ കണ്ണുകൾ തുടച്ചു അവൻ റൂമിലേക്ക് പൊയ്....


ഓഹ് റിയലി..... നിനക്ക് അവനോട് പ്രണയം.... പരിഹാസത്തോടെ ചിരിച്ചു കൊണ്ട് പറയുന്നവനെ നോക്കി നെറ്റി ചുളിച്ചു അവൾ....

ഞാൻ രുദ്രിനെ പ്രണയിക്കുന്നു അത് സത്യം ആണ്....

എന്ത് കൊണ്ട് രുദ്രിനെ പ്രണയിക്കുന്നു...
പുനർജന്മത്തിന്റെ കാര്യം അറിഞ്ഞിട്ടോ..
അതോ നിനക്കായി കാത്തിരുന്നവൻ ആണെന്ന് അറിഞ്ഞിട്ടോ....

ഒരിക്കലും അല്ല.... ഞാൻ പ്രണയിച്ചത് ദേവിനെ ആണ്.... .... ദേവ് ആണ് രുദ്രൻ അറിഞ്ഞപ്പോ തന്നെ എന്നേ പറ്റിച്ചതും ഒക്കെ മറന്നു.... കാരണം ഞാൻ ദേവിനെ
പ്രണയിച്ചിരുന്നു അതോണ്ട് മാത്രം ആണ് രുദ്രിനെ അംഗീകരിച്ചത്..

ഇ പറഞ്ഞത് സത്യം.... നീ പ്രണയിച്ചത് ദേവിനെ ആണ്... എന്ന സത്യം അതല്ല... 

അംജുക്ക എന്താ പറഞ്ഞു വരുന്നേ....

നിന്റെ ദേവ് രുദ്രദേവ് അല്ല.... ആദി ദേവ് ആണ്.... നീ പ്രണയിച്ചത് ആദിദേവിനെ ആണ്....

Nooo.... അലർച്ച ആയിരുന്നു അത്....

സത്യം ആണ് ആനി....

കള്ളം പറയാ അംജുക്ക.... ദേവ് രുദ്രദേവ് ആണ്.... എന്റെ ഭർത്താവ് ദേവ് തന്നെ ആണ്.... ഇതൊന്നും സത്യം അല്ല.... അംജുക്കക്ക് മാറി പോയതാ... അങ്ങനെ ഒന്നും പറയല്ലേ... എന്റെ ദേവ് രുദ്രദേവാ.... അല്ലാതെ ആദിയല്ല..... ഭ്രാന്ത് പിടിച്ചവളേ പോലെ പറഞ്ഞു... 


ആദിയും നിന്നെ തിരിച്ചു സ്നേഹിക്കുന്നുണ്ട്.... അത് കൊണ്ടാ അനുവിനെ അവൻ വേണ്ടെന്ന് വെച്ചത്...
ആദിയും അനുവും തമ്മിൽ എന്താ പ്രശ്നം എന്ന് ഇവർ ആരെങ്കിലും നിന്നോട് പറഞ്ഞോ ഇല്ലല്ലോ.... അതെന്ത് കൊണ്ടാണെന്ന് ആലോചിച്ചു നോക്ക്...
ചെറുപ്പം മുതൽ സ്നേഹിച്ച പെണ്ണല്ലേ അനു... അന്ന് തള്ളിപ്പറഞ്ഞതിന്റെ കാര്യത്തിൽ ആരെങ്കിലും വേണ്ടെന്ന് വെക്കോ.... നിന്നെ അവൻ സ്നേഹിക്കുന്നെ... നീ സ്നേഹിക്കുന്ന ദേവ് അവൻ തന്നെ... അല്ലെങ്കിൽ ആദിയും അനുവും തമ്മിലുള്ള പ്രശ്നം നീ അറിഞ്ഞാൽ എന്താ... രുദ്രിന് ആദിയോട് എന്തിനാ ദേഷ്യം...

അവൾ ശരിക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു... ഇതൊന്നും സത്യം അല്ല...
എന്റെ ദേവ് ആദിയല്ല....

എന്നേ വിശ്വാസം ഉണ്ടോ.... ഞാൻ കള്ളം പറയുന്നേ ആണെന്ന് നീ വിശ്വസിക്കുന്നുണ്ടോ... ഞാൻ നിന്നോട് കള്ളം പറയാറുണ്ടോ ആനി....

അവൾ അവനെ ദയനീയമായി നോക്കി
തലയാട്ടി.... ആ നിമിഷം തന്നെ ബോധം കെട്ട് അവൾ വീണിരുന്നു... അംജു അവളെ വേഗം പിടിച്ചു ബെഡിൽ കിടത്തി.
മുഖത്ത് വെള്ളം കുടഞ്ഞു...

അവൾ കണ്ണ് തുറന്നു എങ്കിലും ജീവനറ്റ പോലെ ആയിരുന്നു അവൾ...

എന്റെ ദേവ് അപ്പോൾ ആദി ആണല്ലേ...
എനിക്ക് മാത്രം എന്താ ഇങ്ങനെ ഒരു വിധി.
അവളെ ഉള്ളിൽ രുദ്രിനെ കെട്ടിപിടിച്ചു കിടന്നതും ചുംബിച്ചതും ഒക്കെ ഓടിയെത്തി....

ഇങ്ങനെ ഒരു മഹാപാപം എന്നേ കൊണ്ട് ചെയ്യിച്ചേ.... അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.... നെഞ്ചോക്കെ പൊട്ടിപോകുന്ന പോലെ... എന്റെ ദേവ് ആദിയാണോ.... അവന്ന് എന്നേ ഇഷ്ടം ആണോ.... മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും അവൾ ആ നിമിഷം ആഗ്രഹിച്ചു പോയിരുന്നു....

ആനി..... അംജു അവളെ തോളിൽ കൈ വെച്ചതും അവൾ അവനെ കെട്ടിപിടിച്ചു...

i need a hug tightly please.....

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

എന്നിലേക്ക് തന്നെ നീ എത്തും ആനി...
എന്നൊരു അർത്ഥം കൂടെ ഉണ്ടായിരുന്നു ആ പുഞ്ചിരിയിൽ....


അംജു റൂമിൽ നിന്നും ഇറങ്ങുമ്പോ ആയിരുന്നു യാസി അങ്ങോട്ട് വന്നത്...

അവന്റെ നോട്ടം പാതി അടഞ്ഞ വാതിലിലൂടെ ഉള്ളിലേക്ക് എത്തി.... ബെഡിൽ ചാരി ഇരുന്നു കണ്ണടച്ച് കിടക്കുന്ന ശിവയെ കണ്ടു... ഇടക്കിടക്ക് കണ്ണ് തുടക്കുന്നുണ്ട്...

അവൾക്ക് എന്താ പറ്റിയെ.... എന്തിനാ കരയുന്നെ... അവൻ അകത്തേക്ക് കേറാൻ നോക്കിതും അംജു കൈ വേച്ചു.

എന്റെ പെങ്ങളോട് സംസാരിക്കാൻ എനിക്ക് ഒരുത്തന്റെയും സമ്മതം വേണ്ട പറഞ്ഞു അവൻ കൈ തട്ടിമാറ്റി അകത്തേക്ക് കേറി...

ശിവാ... പറഞ്ഞു വിളിച്ചതും അവൾ ഓടി വന്നു കെട്ടിപിടിച്ചതും ഒന്നിച്ചു ആയിരുന്നു

അവൻ പെട്ടന്ന് ആയോണ്ട് പേടിയോടെ അവളെ നോക്കിത്....

എന്താടാ.... എന്താ പറ്റിയെ...

ദേവ് രുദ്രദേവ് അല്ല പോലും ആദിയാ പോലും.... എനിക്കൊന്നും അറീല യാസിക്ക.... അനിയനെ സ്നേഹിച്ചു ഏട്ടന്റെ കൂടെ ഞാൻ... എനിക്ക്.... എനിക്ക് മനസ്സിലായില്ല യാസിക്ക... ഞാൻ ദേവ് ആണെന്ന് കരുതിയ രുദ്രിന്റെ കൂടെ.... ദേവിന്റെ കൂടെ അവന്റെ നെഞ്ചിന്റെ താളം അറിഞ്ഞവളാ ഞാൻ.... എന്നേ കിസ്സ് ചെയ്തത് അല്ലേ.... ആ ശരീരത്തിന്റെ ചൂട് അറിഞ്ഞവളാ...  എല്ലാരും കൂടെ വിഡ്ഢിയാക്കിത്താനോ എന്നേ.... ആദിടെയും രുദ്രിന്റെ കണ്ണുകൾ ലെൻസ്‌ വെച്ചിരുന്നു... അതോണ്ട് എനിക്ക് ഒരു സംശയം തോന്നിയില്ല.... അങ്ങനെ പറ്റിപോയതാ.... ആദിടേം രുദ്രന്റെയും കണ്ണുകൾ കണ്ടു എനിക്ക് ഡൌട്ട് തോന്നിയിരുന്നു... പക്ഷേ.... അറിയില്ല യാസിക്ക എവിടെയാ എനിക്ക് തെറ്റ് പറ്റിയെന്നു.... എങ്ങനെ പറ്റിയെന്നു.... എന്റെ ആദിടെ സ്ഥാനത് രുദ്ര്.... മരിച്ച മതി ഇനിയെനിക്ക്.... അവൾ ബാക്കി പറയാതെ വീണ്ടും കുഴഞ്ഞു വീണിരുന്നു.... യാസി അവളെ എടുത്തു ബെഡിൽ കിടത്തി....

ചെറ്റത്തരം കാണിക്കുന്നോട *****  അംജുന്റെ കഴുത്തിൽ കുത്തിപിടിച്ചു അവൻ.... 

എന്നേക്കാൾ കൂടുതൽ അവരെ സ്നേഹിക്കാൻ ആര് പറഞ്ഞു.... എനിക്ക് എന്റെ ആനിയെ വേണം... അതിന്ന് ആര് എതിർ നിന്നാലും എന്റെ ശത്രുവാ... അത് ആനിയാണെങ്കിൽ പോലും.... ഞാൻ പറഞ്ഞത അവളോട് എല്ലാം ഉപേക്ഷിച്ചു ആനിയായി കൂടെ നിൽക്കാൻ... എന്നാലോ എന്റെ കണ്ണ് തെറ്റുന്നുണ്ടോ നോക്കി അവരെ കൂടെ... മൊത്തത്തിൽ തെറ്റിപിരിയാൻ തന്നെ പറഞ്ഞെ.... അവൻ പുച്ഛത്തോടെ പറഞ്ഞു...

നിനക്ക് ഭ്രാന്ത് ആണോടാ.... അവൾ രുദ്രന്റെ പെണ്ണാ ഇപ്പൊ ..

അംജു അവളെ തലയിലൂടെ തലോടി....

ഞാൻ എന്ന ജീവൻ ആണവൾക്ക്....
ഞാൻ പറഞ്ഞ അതിനപ്പുറം വേറെ ലോകം ഇല്ലവൾക്ക്... നീയല്ല... രുദ്ര് തന്നെ തെളിവുകൾ നിരത്തി പറഞ്ഞാലും ദേവ് രുദ്രദേവ് ആണെന്ന് ഇനി അവൾ വിശ്വസിക്കില്ല...എന്റെ നാവിൽ നിന്നും ദേവ് ആണ് രുദ്രദേവ് എന്നറിയുന്ന വരെ അതിന്റെ പിന്നാലെ ഒന്ന് അന്വേഷിച് പോവുകയും ഇല്ല... കാരണം എന്നേ മാത്രമേ അവൾക്ക് വിശ്വാസം ഉള്ളൂ.... 


അല്ലെങ്കിൽ നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല... നീ മാങ്ങാ കാണിച്ചു ചക്ക എന്ന് പറഞ്ഞ പിന്നെ ആയിരം ആൾ പറഞ്ഞാലും അത് വിശ്വസിക്കാത്ത ഈ ഭ്രാന്തിയെ പറഞ്ഞ മതി... ഓരോന്ന് കേട്ടിട്ട് മോങ്ങുന്നു... ഇങ്ങനെ ഒരു മന്നബുദ്ധി ആയിപോയല്ലോ പടച്ചോനെ ഈ പെണ്ണ്... ഒന്നും ഇല്ലെങ്കിൽ ഉരുട്ടികേറ്റിയ ആ ബോഡി നോക്കിക്കൂടെ കോപ്പിന്ന്...

ആദിക്ക് സിക്സ് പാക്ക് ആണ് ... ഏട്ടനും അനിയനും ആയോണ്ട് ബോഡി പെട്ടെന്ന് കാണാൻ ഒരുപോലെ തന്നെ... മുഖം മാത്രം മാറ്റം ഉള്ളൂ.... അവരെ കണ്ണ് ഒരുപോലെ ആണ്.... സൊ അങ്ങനെ ഒന്നും മനസ്സിലാക്കാൻ പറ്റില്ല.

ആദിയോട് ഇവൾ എന്തെങ്കിലും പറയുകയോ മറ്റോ ചെയ്താ.... മഹാപാപം ആടാ തെണ്ടി.... അല്ലെങ്കിൽ തന്നെ ഡിപ്രഷൻ സ്റ്റേജിലും മദ്യം ഒക്കെ ഉപേക്ഷിച്ചു ജീവിതത്തിലേക്ക് വരുന്നേ ഉള്ളൂ.... ലച്ചുന്റെ മരണത്തിന്ന് കാരണം അവന എന്നുള്ള കാര്യം അറിഞ്ഞ ശിവ വെറുക്കൊന്ന് ഉള്ള പേടി കൊണ്ട അവൻ പറയാത്തത്... മറ്റുള്ളവരെ അത് പറയരുതെന്ന് വിലക്കിയതും.. എല്ലാം അറിഞ്ഞിട്ടും നീ.... യാസിക്ക് നല്ലോണം ദേഷ്യം വന്നിരുന്നു...

അപ്പൊ ഞാൻ അനുഭവിച്ചതോ.... അതൊക്കെ എന്താ... എന്നോട് അവർ കാണിച്ചതോ.... എല്ലാരേം ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ... എന്നിട്ടും.... ഒരു കണക്കിന് നന്നായി.... നൈശൂ ഡിവോഴ്സ് ആയ സനയെ എങ്ങനെ എങ്കിൽ ഒഴിവാക്കി സ്വസ്ഥം ആയി ശിവയുടെ കൂടെ പഴയപോലെ കഴിഞ്ഞ മതി എനിക്ക്... ഞാനും അവളും മാത്രം മതി അവിടെ...  പോകാൻ നോക്ക് നീ.... എന്റെ കാര്യത്തിൽ ഇടപെട്ടാൽ അറിയാലോ എന്റെ സ്വഭാവം.... അംജു രൂക്ഷമായി പറഞ്ഞതും എന്തൊക്കെ പിറു പിരുത് വാതിൽ വലിച്ചു അടച്ചു അവൻ പോയി...

                      🔥🔥🔥🔥

അരുൺ എവിടെ... രുദ്ര് മുന്നിൽ ഉള്ള കൊട്ടേഷൻ ടീമിനെ നോക്കി ചോദിച്ചു...

റൂമിൽ പൂട്ടിയിട്ടുണ്ട്.... സാർ പറഞ്ഞോണ്ട് ഫുഡ് ഒക്കെ കൊടുത്തിന്ന്... രണ്ടു ദിവസം ആയി കൊണ്ട് വന്നിട്ട് ആദ്യം ഒക്കെ ബഹളം ആയിരുന്നു... ഇപ്പോ ഫുഡ് കഴിച്ചു.... മുമ്പിൽ നേതാവ് എന്ന് പറയുന്നവൻ പറഞ്ഞു...

രുദ്ര് ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് നടന്നു....

 ചാവാറായി കിടക്കുന്ന അരുണിനെ പുച്ഛത്തോടെ നോക്കി അവന്റെ ******* നോക്കി ഒരിക്കൽ കൂടി അവന്റെ കയ്യിലെ ഹോക്കിസ്റ്റിക്ക് ഉയർന്നു താഴ്ന്നു.... ഇതിന്റെ ബലത്തിൽ അല്ലേ ശിവയെ കേറിപ്പിടിച്ചത് ഇനിയത് വേണ്ട....

അഗ്നി വർഷ്..... ഭയത്തോടെ അരുണിന്റെ വായിൽ നിന്നും ആ പേര് വീണു.... 

ആരാണിവൻ..... രുദ്ര് മനസ്സിൽ ചോദിച്ചു കൊണ്ട് അതെ സമയം ആണ് രുദ്രിന്റെ കൈ അവന്റെ തോളിൽ വെച്ചതും....

ഹു ആർ യൂ..... രുദ്രിന്റെ ചോദ്യം കേട്ടതും കയ്യിലെ ഹോക്കിസ്റ്റിക്ക് നിലത്തേക്ക് വീണു....

????????????×××××××××××÷??????????????

🔥

രുദ്രിനെ തിരിഞ്ഞു നോക്കാതെ പിന്നിലേക്ക് തള്ളി  മുന്നിലെ വിൻഡോ വഴി താഴേക്ക് ചാടിയത്....

പെട്ടന്ന് ആയോണ്ട് രുദ്ര് ഒന്ന് പകച്ചു പിന്നോട്ട് ആഞ്ഞു...

രുദ്ര് അർഷിയും അങ്ങോട്ട് ഓടി എത്തിയതും അയാൾ അവിടുന്ന് നിലത്തേക്ക് ചാടുന്നത് കണ്ടു...

നിലത്തു നിന്നും മുഖം ഉയർത്തി അയാൾ അവരെ നോക്കി... മുഖം മറച്ചോണ്ട് ആളെ മനസ്സിൽ ആയില്ല... അവരെ ഒന്ന് നോക്കി ഒരു കാറിൽ കേറിപ്പോയി...

ഷിറ്റ്.... അവൻ ആരാ.... അരുൺ എവിടെ
രുദ്ര് ദേഷ്യത്തോടെ അലറി... അർഷി ആ കാറിന്റെ നമ്പർ നോട് ചെയ്തു ആർക്കോ അയച്ചു കൊടുത്തു...

 ചെറിയ ഞരക്കാം കേട്ട് എല്ലാരും ചുറ്റും നോക്കി.... 

പൂർണ നഗ്നമായ നിലയിൽ അരുൺ...
ദേഹം മൊത്തത്തിൽ ബ്ലഡ്‌ പടർന്നിരുന്നു.
വായ തുണി കുത്തി നിറചിന്ന്....
ദേഹത്തു ക്രൂരമായി തല്ലിച്ചതതിന്റ അടയാളം ഉണ്ട്... മുറിവേറ്റ പാടും... പലയിടത്തും തൊലി പൊട്ടിയിരുന്നു.... ജീവൻ ഉണ്ടെന്ന് മാത്രം ഉള്ളൂ ബോഡിയിൽ....

കൊല്ലാൻ തന്നെ വന്നത്... പക്ഷേ ജീവൻ ഉണ്ടോന്ന് പോലും അറിയാത്ത അവസ്ഥയിൽ കണ്ടവനോട് പക കാണിക്കാൻ തോന്നുന്നില്ല... എന്നാലും ആരാണവൻ.... പ്രതികാരം തീർത്തപോലെ ആണ് കണ്ടിട്ട്.... അല്ലാതെ ഇത്രയും ക്രൂരമായി ഉപദ്രവിക്കില്ല... 

ഹോസ്പിറ്റലിൽ എത്തിക്ക് എത്രയും പെട്ടെന്ന്... അർഷി കൂടെ ഉള്ളവരോട് പറഞ്ഞു... അവർ എടുത്തോണ്ട് പോയി...


എന്താടാ ഇത്.... എന്റെ കൈകൊണ്ട അവന്റെ ശിക്ഷ കരുതിയിട്ട്.... രുദ്ര് ദേഷ്യത്തോടെ കൈകൾ കൂട്ടി ഇടിച്ചു. 

ഏതെങ്കിലും പെണ്ണിന്റെ ആങ്ങളയോ കാമുകനോ ഭർത്താവോ ആയിരിക്കും...
കയ്യിലിരിപ്പ് അങ്ങനെ ആണല്ലോ... അവന്റെ ****** വരെ തല്ലി തകർത്തിന്ന്...
ജീവന്ന് ആപത്ത് ഉണ്ടാവില്ല... ബട്ട് ബോഡി ഇനി ഒന്നിനും കൊള്ളില്ല....

രുദ്ര് അവനെ സംശയത്തോടെ നോക്കി...

പൾസ് ഉണ്ട്... ഞാൻ ചെക്ക് ചെയ്തിരുന്നു 

Mmm.... അവൻ പോയ കാർ ഏതാണെന്നു ഐഡന്റിഫൈ ചെയ്തോ...

അപ്പോഴേക്കും അർഷിയുടെ ഫോണിൽ ഒരു കാൾ വന്നു അവൻ അറ്റൻഡ് ചെയ്തു...

റെന്റിനു എടുത്തതാ.... ഇരട്ടി പൈസ കൊടുത്തപ്പോ ഡീറ്റെയിൽസ് ചോദിക്കാതെ കൊടുത്തത് പറഞ്ഞു... മുഖം മറച്ചോണ്ട് ആളെ അറിയില്ല പോലും

എന്നാലും ആരാണവൻ.... എങ്ങനെ ഇത്ര കൃത്യം ആയി ഇവിടെ ഉണ്ടെന്ന് അറിഞ്ഞു.
ചോദ്യങ്ങൾ ഒരു കൂമ്പാരം പോലെ മനസ്സിൽ പതിഞ്ഞു രണ്ടാളുടെയും....

                    🔥🔥🔥🔥

കയ്യും കാൽ ഒടിയ വേണ്ടേ... വേണ്ടാത്ത പണിക്ക് പോയിട്ട് അല്ലേ... അപർണ കാൽ മുട്ടിൽ മരുന്നു വെച് പറഞ്ഞു...

രണ്ടു നിലയിൽ നിന്നും പരിക്ക് പറ്റാതെ ചാടാൻ അമാനുഷിക വ്യക്തി ഒന്നും അല്ല
ഞാൻ...അവൻ വേദന കടിച്ചു പിടിച്ചു പറഞ്ഞു.

എന്ന പിന്നെ തനിക്ക് അവർ വരുന്നെന്നു മുന്നേ അരുണിന്റെ അടുത്ത് പൊക്കൂടാരുന്നോ...

ഞാൻ ശ്രമിച്ചത... കിട്ടിയില്ല... അതോണ്ട് ബാംഗ്ലൂർ മുതൽ പിറകെ ഉണ്ടാരുന്നു...
പത്തുമിനിറ്റ് കിട്ടിയുള്ളൂ ആകെ... കുറച്ചു കൂടി ടൈം കിട്ടിയിരുന്നെങ്കിൽ ഒന്നൂടി കാണരുന്നു...

അല്ല ജീവനെടുതാണല്ലോ ശീലം ഇതെന്ത് പറ്റി..

എനിക്കൊരു ലക്ഷ്യം ഉണ്ട്... അത് കാണാൻ ഇവൻ വേണം...

അതെന്ത് ലക്ഷ്യം.... അവൾ സംശയത്തോടെ ചോദിച്ചു...

അതൊക്കെ വഴിയേ പറഞ്ഞു തരാം...
നാളെ മുതൽ ശിവാനിയുടെ ഓഫീസിൽ പോകണം.... എം ഡി  ചെയർ മാത്രം അലോട് ഉള്ളൂ....

അത് താൻ ആണോ തീരുമാനിക്കണ്ടേ...
അവൾ ദേഷ്യത്തോടെ പറഞ്ഞു...

പോകോ എന്നല്ല... പോകണം എന്ന പറഞ്ഞത്... ഒരിക്കൽ കൂടി എന്ന വരുത്തിച്ചാ അറിയാലോ.... എന്റെ സ്വഭാവം ശിവ പറഞ്ഞു അറിയരിക്കുലെ...

എന്നേ എന്തിനാ ഉപദ്രവിക്കുന്നെ ഇങ്ങനെ

നീയെന്റെ ആരും അല്ലാത്തോണ്ട്....

അവൾ കണ്ണും മിഴിച്ചു അവനെ നോക്കി...

മര്യാദക്ക് പൊക്കോണം.... പിന്നെ ഒരു സർപ്രൈസ് ഉണ്ട് നിനക്കായി അവിടെ...
ബാക്കി ഒക്കെ ശ്രീമംഗലം തറവാട് നേടിയെടുത്തിട്ട് ഞാൻ വരും എന്നിട്ട് പറയാം...

അപർണ്ണ അരിശം തീർക്കാൻ പല്ല് കടിച്ചു പിടിക്കുന്നെ അവൻ കണ്ടു....

എന്തിനാ മോനെ ഈ വാശി... നിനക്ക് മുന്നിൽ നല്ലൊരു ജീവിതം ബാക്കിയുണ്ട്. പിന്നിൽ നിന്നും അപർണ്ണയുടെ മുത്തച്ഛൻ പറഞ്ഞു 

ജീവിതത്തിൽ എവിടെയേലും ഒന്ന് ജയിക്കണ്ടേ മുത്തശ്ശ. എനിക്ക് എന്റെ ശിവയുമായി അമേരിക്കയിലേക്ക് പോകണം...അവൾക്ക് ഏറ്റവും ഇഷ്ടം അവിടെയാ .... അവൾ ജീവിക്കാൻ ആഗ്രഹിച്ചതും അവിടെയാ...അത് മാത്രം ഉള്ളൂ എന്റെയും ആഗ്രഹം ... ബാക്കി ഒന്നും എനിക്ക് അറിയണ്ട....  മുത്തശ്ശ വിളിക്കുന്നത് ദയവു ചെയ്തു ഉപദേശം തന്നു തിരിച്ചു ചീത്ത വിളിക്കുന്നെ ആക്കരുത്... രുദ്ര് നിങ്ങളെ മകൻ ആണല്ലോ ഞാൻ ദത്തുപുത്രനും... ആ വിത്യാസം ഉണ്ടാവാതിരിക്കില്ലല്ലോ എന്നോട് ....അത് പറഞ്ഞു അവൻ പോയി...

രുദ്ര് ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിന്നെയാ എന്ന അതൊന്ന് നീ മനസിലാക്കുക.... അയാൾ വേദനയോടെ ഓർത്തു...

രുദ്രേട്ടനും ഇന്നലെ വിളിച്ചപ്പോൾ പറയാ ശ്രീമംഗലം തറവാട് നേടിയെടുത്തിട്ടേ പൂജക്ക്‌ വരുള്ളൂ എന്ന്... ഇതിപ്പോ തറവാടിന്ന് വേണ്ടി രണ്ടും തല്ലാവോ....
ശിവക്ക് വേണ്ടി തല്ല് കൂടുന്നെ രണ്ടാളെയും ന്യായം ഉണ്ടെന്ന് കൂട്ടാം.. സ്വത്തിനും വേണ്ടി തല്ല് കൂടുന്നെ എന്തിനാ മനസ്സിലാകാതെ.... ശിവാനിക്ക് വീണ്ടും പണിയായി.... അത്രന്നെ.... അതിന്റെ ഒരു വിധി.... സമാധാനം എന്നൊന്ന് ഈ ജന്മം പറഞ്ഞിട്ടില്ല അതിന്ന്.... അവൾ പിറുപിറുത്കൊണ്ട് അകത്തേക്ക് പോയി.... 

                     🔥🔥🔥🔥

ശിവക്ക് എന്താ സുഖം ഇല്ലേ.... ആദി അവളെ നെറ്റിയിൽ കൈ വെച്ചു ചോദിച്ചു.

കിടന്നിടത് നിന്നും കൈ തട്ടിത്തെറിപ്പിച്ചു അവൾ എഴുന്നേറ്റു ഇരുന്നു... ആദിയെ അത്രയും അടുത്ത് കണ്ടപ്പോൾ ഇത് വരെ ഇല്ലാത്ത ടെൻഷൻ അവളെ പൊതിഞ്ഞു..

ആദി ആദ്യം ഒന്ന് പകച്ചു നോക്കിയെങ്കിലും ഉറക്കിൽ നിന്നും പെട്ടന്ന് ഉള്ള എഴുന്നേൽക്കൽ കൊണ്ട് ആണെന്ന് തോന്നി....

അവന്റെ കണ്ണുകളിലെ പേടി... ഉത്കണ്ടയൊക്കെ കണ്ടു അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.... ജീവന് തുല്യം സ്നേഹിച്ചവൻ ആണ്... ഇന്ന് സഹോദരൻ ആയി മുന്നിൽ നില്കുന്നെ..
എന്ത് വിധിയാണിത്... കത്തിയെടുത്തു നെഞ്ചിൽ കുത്തിയിരുന്നെങ്കിൽ ഇത്രയും വേദനിക്കില്ലായിരുന്നു....

ശിവ എന്താ പറ്റിയെ.... അവളെ തോളിൽ പിടിച്ചു കുലുക്കി അവൻ...

ചെറിയ തലവേദന... കൈ തട്ടി എറിഞ്ഞു അത് പറഞ്ഞു വീണ്ടും കിടന്നു....

ഡോക്ടർ അടുത്ത് പോകണോ....

ഒന്നും വേണ്ട ആദി എനിക്കൊന്ന് കിടന്നമതി.... ഇഷ്ടക്കേട് അവളുടെ വാക്കുകളിലൂടെ അവൻ അറിഞ്ഞു....
അവന്റെ നെഞ്ചിൽ ഒരു നോവ് പടർന്നു... അവൻ മുഖത്ത് ചിരി വരുത്തിച്ചു.... റൂമിൽ നിന്നും ഇറങ്ങി....

അവൻ പോയതും അവൾ പൊട്ടിക്കരഞ്ഞു.... ദേവ്....  രുദ്രിനോട് എന്തെന്നില്ലാത്ത ദേഷ്യം വെറുപ്പ് തോന്നി...
ആദി എന്നേ സ്നേഹിക്കുന്നത് അറിഞ്ഞിട്ടും എന്തിന്ന് ചതിച്ചു... ആൾമാറാട്ടം ആയിരുന്നോ... എനിക്ക് വയ്യ രുദ്രിനെ സ്നേഹിച്ചു പോയി. .. ഇപ്പോഴും ഇഷ്ടം ആണ്... അത് ദേവിനോടുള്ള പ്രണയം ആയിരുന്നു.... അല്ലാതെ രുദ്രിനോട് ഉള്ളത് അല്ല.... ഒരിക്കലും അല്ല.... ഞാൻ പ്രണയിച്ചത് ആദിയെ ആണ്.... അതിനോളം വരില്ല പുനർജ്ജന്മവും എനിക്കായ് കാത്തിരുന്നതും ഒന്നും.... അവൾക്ക് അലറി വിളിച്ചു കരയണം തോന്നിപ്പോയി.... അവൾ ഉറക്കം വരാഞ്ഞിട്ടും കണ്ണ് പൂട്ടി കിടന്നു....

ഇല്ല.... എനിക്ക് രുദ്രിനെ സ്നേഹിക്കാൻ ആവില്ല.... ഭർത്താവായി ഇനി കാണാൻ ആവില്ല.... ആദി.... അതിനും വയ്യ....എന്റെ പ്രണയം അത് ദേവിനോട് മാത്രം ആണ് ദേവിനോട് മാത്രം... അത് ആദിയാണ്... പക്ഷേ അനിയൻ ആണവൻ ഇപ്പോൾ മനസ്സിൽ.... എനിക്ക് അനിയന്റെ സ്ഥാനത് അല്ലാതെ ഒരിക്കലും അവനെ സങ്കൽപിക്കാൻ കൂടി വയ്യ.... ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ... അവൾ മനമുരുകി തന്നെ പറഞ്ഞു...
 അംജുക്കന്റെ പ്രശ്നം തീർക്കണം.. അഗ്നിവർഷ് എന്നൊരു അധ്യായം തന്നെ ഇല്ലാതാക്കണം.... എന്നിട്ട് ഞാൻ വരും അച്ഛന്റെയും അമ്മയുടെ അടുത്തേക്ക്....
ഇനിയും വിഡ്ഢി വേഷം കെട്ടാൻ വയ്യ... നീനുവിനെ എന്നേക്കാൾ നന്നായി അനു നോക്കും അത് മതി എനിക്ക്..... അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു അത്....



                      🔥🔥🔥🔥
                      
   അവൾ ഫോൺ എടുത്തു യാസിയെ വിളിച്ചു ഒന്ന് കാണണം പറഞ്ഞു.... കുറച്ചു കഴിഞ്ഞു അവൻ വന്നു...

ഞാൻ ഏറ്റവും വെറുക്കുന്നെ എനിക്ക് ഏറ്റവും ഇഷ്ടം അല്ലാത്ത ആൾ ആരാണെന്നു അറിയോ....

ഞാൻ... അവൾ തലകുനിച്ചു പറഞ്ഞു

പിന്നെ ഹെൽപ്പ് ചോദിച്ചു എന്നേ വിളിക്കാൻ എങ്ങനെ തോന്നി...

പരസ്പരം മനസ്സറിഞ്ഞു സ്നേഹിക്കുന്നവർ എത്ര വെറുപ്പ് ആണെന്ന് പറഞ്ഞാലും ആ സ്നേഹം സത്യം ആണെങ്കിൽ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും....

കോപ്പുണ്ട്.... എനിക്ക് നിന്നോട് വെറുപ്പേ ഉള്ളൂ..... പിന്നെ അപ്പൊ കാണുന്നവനെ അപ്പ വിളിക്കുന്ന ടൈപ്പ് ആണ് നീ... അതോണ്ട് എന്നേ സോപ്പിൽ മുക്കി പതപ്പിക്കാതെ കാര്യം പറ

അക്കുവിന്റെ ഡ്രീം ആണ് ക്രിമിനൽ ലോയർ ആവുക ... അക്കു എന്തായാലും വക്കീൽ ആയിട്ട് ഉണ്ടാകും... അഡ്വക്കെറ്റ് അക്ബർ.... ആ വഴി ഒന്ന് അന്വേഷിച്ച ഡീറ്റെയിൽസ് കിട്ടില്ലേ....ഒരു അപ്പോയിന്മെന്റ് ഒപ്പിച്ചു തരോ...

അവൻ പുച്ഛത്തോടെ അവളെ നോക്കി.

എന്ത് വേണേൽ പകരം തരാം... എന്ത് പറഞ്ഞാലും അനുസരിച്ചോളാം... ഒരു പ്രാവശ്യം കണ്ട മതി.... ഞാൻ ഇനി അന്വേഷിക്കാത്ത ഒരിടം പോലും ഇല്ല അതോണ്ടാ.... അംജുക്ക കാണിച്ചു തരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു... ജസ്റ്റ് ഒന്ന് കണ്ട മതി... ദൂരെ നിന്നെങ്കിലും ഒരു നോക്ക് കണ്ട മതി .....  കൈ കൂപ്പി നിറകണ്ണുകളോടെ നോക്കി നില്കുന്നവളെ കണ്ടു അവന്റെ നെഞ്ചും ഒന്നിടറി.... പക്ഷേ അവൾ ചെയ്തത് വെച്ചു നോക്കുമ്പോൾ ക്ഷമിക്കാനും പറ്റുന്നില്ല....

പ്ലീസ് യാസിക്ക... ഒന്ന് സഹായിച്ചോടെ....

നീ പോയ ശേഷം വന്നിരുന്നു ഒരിക്കൽ...
അംജു നിന്നോടുള്ള ദേഷ്യം മൊത്തം ആ പാവത്തിന്റെ മെക്കിട്ട് തീർത്തു... കരഞ്ഞോണ്ട പോയെ.. പിന്നെ ഞാൻ അന്വേഷിച്ചെങ്കിലും ഒരു അറിവും ഇല്ലായിരുന്നു... വീട് മാറി.. ഫോൺ സ്വിച് ഓഫ്‌... Fb ഇൻസ്റ്റാ തുടങ്ങി എല്ലാം കളഞ്ഞിന്ന്... എവിടെ ആണെന്ന് ആർക്കും അറിയില്ല.... പിന്നെ ഞൻ അത് വിട്ടു... നീ പറഞ്ഞ വഴി ഞാനും ഓർത്തില്ല.... 

 പോകുന്നെ മുന്നേ ഒന്ന് കാണണം... ഇപ്പോഴും  എന്നേ കാത്തിരിക്കുന്നെണ്ടിൽ അങ്ങനെ ഒരു മഹാപാപം കൂടി തലയിൽ വീഴാതിരിക്കാനാ... വിവാഹം കഴിച്ചു സുഖം ആയിരിക്കുന്നുണ്ടാവും ചിലപ്പോൾ
അല്ലേ...

വിവാഹം കഴിഞ്ഞില്ലെങ്കിൽ നീ മാര്യേജ് നടത്തി കൊടുക്കോ.... രണ്ടു മാര്യേജ് കഴിഞ്ഞതിന്റെ പ്രശ്നം ആണ് ഇപ്പൊ നടക്കുന്നെ... ഒന്ന് നിന്റെയും ഒന്ന് അംജുന്റെയും അപ്പോഴാ മൂന്നാമത്തെ കെട്ടിച്ചു കൊടുക്കുന്നെ.... നീ പോയി പണി നോക്കിയേ.... ആകാശത്തുകൂടെ പോകുന്ന പണി ഏണി വെച്ചു വാങ്ങുന്നതിന്ന് തുല്യ ഇത്... 

ഞാൻ ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്തൊക്കെ സംഭവിക്കാന്ന് അറിയാലോ.... എനിക്ക് എത്രയും പെട്ടന്ന് ഇവിടുന്ന് പോകണം ... അതിന്ന് മുൻപ് ഈ പ്രശ്നം കൂടി പരിഹരിക്കണം തോന്നി....

രുദ്രിനെയും തേച്ചിട്ട് പോകണം അല്ലേ... അതല്ലേ മനസ്സിൽ ഇരിപ്പ്... ചാകാനാണോ അതോ തേപ്പ് ആണോ ഉദ്ദേശിച്ചത്...

ഏതായാലും അനിയനെ സ്നേഹിച്ചു ഏട്ടന്റെ കൂടെ ജീവിക്കാൻ എന്നേ കിട്ടില്ല...
അങ്ങനെ വന്ന എന്നേ ജീവനോടെ ആരും കാണില്ല.... അജുക്കന്റെ ആനി ആയി ജീവിക്കാനും എനിക്കിനി പറ്റില്ല... ഞാൻ തിരിച്ചു അമേരിക്കയിലേക്ക് പോകും... ഒന്നിനും പറ്റിയില്ലെങ്കിൽ എന്റെ അച്ഛന്റെ അമ്മയുടെയും അടുത്തേക്ക്.... ഉറച്ചത് ആയിരുന്നു ആ വാക്കുകൾ....

നിനക്ക് ചുറ്റും കറങ്ങുന്ന ഒരു ചക്രവ്യൂഹം ഉണ്ട്.... അഗ്നിവർഷ്... അംജദ്... രുദ്ര്.... ഇതിനെ എങ്ങനെ ഭേദിക്കും നീ...

അടുത്തമാസം അംജുക്കന്റെ ബർത്ഡേ ആണ്.... അന്ന് എനിക്ക് അംജുക്കക്ക്  ഒരു ഗിഫ്റ്റ് കൊടുക്കണം... കഴിഞ്ഞ ബർത്ടേക്ക് ഞാൻ കരുതി വെച്ചതാ..
അതിന്ന് വേണ്ടിയാ തിരിച്ചു വന്നേ...

എന്ത് ഗിഫ്റ്റ് അവൻ മുഖം ചുളിച്ചു...

നിങ്ങളെ പഴയ സ്നേഹ നിധിയായ അംജുക്കയെ ഞാൻ തിരിച്ചു തരും പോരെ ...

അത് കിട്ടണമെങ്കിൽ നീ ജീവിതകാലം മൊത്തം കൂടെ ഉണ്ടാവണം. ഇനിയത് നടക്കുന്നു തോന്നുന്നില്ല...

അവൻ ഒന്ന് ആലോചിച്ചു നിന്നു.... പഴയ അംജുനെ തിരിച്ചു കിട്ടണം.... എനിക്ക് വേണ്ടത് ഇത് തന്നെയാ... ബട്ട് ചുമ്മാ നിന്നെ ഹെൽപ്പ് ചെയ്യാൻ എനിക്ക് പറ്റില്ല..

എന്ത് വേണേൽ ചെയ്തോളാം....

അവനൊന്നു പൊട്ടിച്ചിരിച്ചു....
എന്നേ കൊണ്ട് ഷൂ പോളിഷ് ചെയ്യിച്ചു യൂണിഫോം ഇസ്തിരി ഇടീക്കുക... ഹോം വർക്ക് ചെയ്യുക... നോട്സ് എഴുതിക്കുക തുടങ്ങി നിന്റെ അടിമ പണി എടുപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു... അതോർത്തു പോയി....

ഞാൻ തിരിച്ചു ഷൂ പോളിഷ് ചെയ്യാം.... വേണേൽ കാൽ പിടിക്കാം.... ഓഫീസിൽ പോകുമ്പോ ഡെയ്‌ലി ഞാൻ ഇസ്തിരി ഇട് തന്നോളം ....

പ്ലസ് ടു പഠിച്ചതും എഴുതിയതും അത് ചെയ്യോ....

അവൾ തലച്ചോറിഞ്ഞു.... മാസത്തിൽ കുറച്ചു ദിവസം സ്കൂളിൽ പോകു... ബാക്കി ഫുൾ അംജുക്കയോടൊപ്പോം കറങ്ങാൻ പോക്ക് ആയിരിക്കും.... മൊത്തം നോട്സ് എഴുതി റെക്കോർഡ്സ് വരച്ചു.. എക്സാം ടൈം ബുക്സ് റെഫർ ചെയ്തു തരുന്നതും ഒക്കെ യസിക്കയാണ്
എന്റെ നോട്സ്ൽ എന്റെ ഹാൻഡ്റൈറ്റ് കണ്ടു പിടിക്കാൻ ഭൂതകണ്ണാടി കൊണ്ട് വരണം എന്ന ടീച്ചഴ്സ് പോലും പറയൽ..

എങ്ങനെ വേണേൽ പകരം വീട്ടിക്കോ...

എന്നിട്ട് വേണം രുദ്ര് എന്റെ കഴുത്തിനു പിടിക്കാൻ.... അംജു ആയോണ്ട് അവൻ ക്ഷമിച്ചു നില്കുന്നെ ഇപ്പൊ തന്നെ... എനിക്ക് ജീവിച്ചു കൊതി തീർന്നില്ല മോളെ

പിന്നെന്താ വേണ്ടേ....

ഞാൻ പറയുന്നത് ഒക്കെ അനുസരിക്കേണ്ടി വരും...

അവൾ തലയാട്ടി.... അവൾ പോയി...

 നിന്റെ മനസ്സിലിരിപ്പ് എനിക്ക് അറിയാം ശിവ .... അക്ബറിന്റെ പറ്റി ഡീറ്റെയിൽസ് കിട്ടിയാൽ അംജുനെ കൊണ്ട് ക്ഷ... ക്ക വരപ്പിക്കുന്നു അല്ലേ.... ആ അഡ്രെസ്സ് കിട്ടാത്തോണ്ടാ നീ അടങ്ങി ഒതുങ്ങി ഇവിടെ നില്കുന്നെ.... അല്ലെങ്കിൽ നിന്നെ ഒന്നടിച്ചതിന്ന് പത്തു നീ തിരിച്ചടിക്കേണ്ട ടൈം കഴിഞ്ഞു.... കുരുട്ടിന്ന് കയ്യും കാലും വെച്ച സാധന നീ.... എന്നാലും സാരമില്ല നിന്നെക്കൊണ്ട് എനിക്ക് വേറെയും കാര്യം ഉണ്ട്.... അതോണ്ട് ഞാൻ കണ്ടു പിടിക്കും അക്ബർ എവിടെ ഉണ്ടെന്ന്..... അവൾ പോയതും അവൻ മനസ്സിൽ പറഞ്ഞു.... 

അവളെ ചുണ്ടിൽ ചിരി വിടർന്നു... അഡ്രെസ്സ് കിട്ടട്ടെ എന്റെ കയ്യിൽ..
പിന്നെ തുടങ്ങാൻ പോവ്വാ ഞാൻ യുദ്ധം ... ഈ യുദ്ധത്തിൽ എനിക്ക് ജയിച്ചേ പറ്റുള്ളൂ.... എനിക്ക് മുന്നിൽ മുട്ട് കുത്തിച്ചിരിക്കും അംജുക്ക.... നിങ്ങളെ കൊണ്ട് തന്നെ എന്നെന്നേക്കുമായി അഗ്നിയെ ഇല്ലാതാക്കാൻ എനിക്ക് അറിയാം.... അവൾ ഗൂഢമായ ചിരിയോടെ പറഞ്ഞു...

                         🔥🔥🔥🔥
                                      ...... തുടരും

റിവ്യൂ റേറ്റിംഗ് കണ്ടു ഒത്തിരി ഒത്തിരി സന്തോഷം ❤️❤️.... സപ്പോർട് ചെയ്യുന്ന എല്ലാവരോടും ഒത്തിരി നന്ദി....


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
 ShivaRudragni PART 82

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


Post a Comment

Please Don't Spam here..