ShivaRudragni Part 82

 ശിവരുദ്രാഗ്നി
 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 82🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
                
🔥82🔥                        𝄟⃝✍️ ഇഫാർ 𝄟⃝🌷


ചെക്കിങ് കഴിഞ്ഞു ഇരിക്കുമ്പോഴാ അർഷിടെ പുറത്ത് ഒരു അടി വീണത്.
അർഷി തിരിഞ്ഞു നോക്കി....

അക്കു .... കൂടെ പഠിച്ചത് ആണ്...

യാരിത് ക്രിമിനൽ ലോയർ അക്ബറോ .... എപ്പടി ഇരിക്കെടാ.. സൌഖ്യമാ.... അർഷി വയറ്റിൽ ഒന്ന് കുത്തി അവൻ പറഞ്ഞു....

 എന്റെ കൂമ്പിനിട്ട് അടിക്കല്ല ഐ പി എസ്സെ... അടുത്താഴ്ച മാര്യേജ് ആണ്... പണി തരരുത്..

ഓഹ്... Cngrts യാർ അർഷി ഒന്നൂടി ഹഗ്ഗ് ചെയ്തു...

ഹാപ്പി മാരീഡ് ലൈഫ് അക്കു ....രുദ്ര് പറഞ്ഞു കൈ കൊടുത്തു... അപ്പോഴാ അവൻ രുദ്രിനെ കണ്ടേ...

നീയും ഉണ്ടോ.... കണ്ടില്ല.... അവൻ വേഗം കൈ കൊടുത്തു... ഹഗ്ഗ് ചെയ്തു 

നിന്റെ പെണ്ണെന്ത് പറയുന്നു....  സ്വപ്നസുന്ദരിയെ കണ്ടു കിട്ടിയോ...
രുദ്രന്റെ പെണ്ണ്... അവൻ ചിരിയോടെ ഓർത്തു പറഞ്ഞു... 

അവനൊന്നു പുഞ്ചിരിച്ചു... മാര്യേജ് കഴിഞ്ഞു....ശിവാനി രുദ്രദേവ്....

എന്റെ കഥയിലെ വില്ലത്തിക്കും നിന്റെ പെണ്ണിനും ഒരേ പേര് ആണല്ലോ ശിവാനി.
അക്ബർ ചിരിയോടെ പറഞ്ഞു...

വില്ലത്തിയോ....

എന്റെ ജീവിതം കോഞ്ഞാട്ട ആകിയവളെ വില്ലത്തി എന്നല്ലേ പറയണ്ടേ.... അവളെ മാര്യേജ് എങ്ങാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ
ഡിവോഴ്സ് ആയി പണ്ടാരം അടങ്ങി... ഡിവോഴ്സ് കേസ് എനിക്ക് കിട്ടണേ എന്ന് പ്രാർത്ഥിച്ചു നടക്ക ഞാൻ..

അത് പൊളി.... തേപ്പ് ആണല്ലേ.... അർഷി ചിരിയോടെ പറഞ്ഞു 

ഇത് അതുക്കും മേലെ മക്കളെ... ഒരു അടർ ആറ്റം ബോംബ് ആണ്... അവൾ കാരണം ഞാൻ അനുഭവിക്കുന്നത് അത്രയും വലുത... പല ക്രിമിനലുകളും എന്നേ പേടിച്ചു വിറച്ച കോർട്ടിൽ കേറാ.. അങ്ങനെ ഉള്ള ഞാൻ ഓരോ നിമിഷം തലക്ക് മുകളിൽ ശിവാനി എന്ന വാൾ നോക്കി പേടിച്ച നടക്കുന്നെ.... ഇട്സ് ഹൊറിബിൾ.... 

ഫ്ലൈറ്റ് അനൗൺസ് കേട്ടതും അവൻ നിർത്തി....

എല്ലാം വിശദമായി പിന്നെ പറയാം... ഇനിയിപ്പോ ക്ഷണിക്കാൻ വീട്ടിലേക്ക് വരണ്ടല്ലോ... രണ്ടാളും നേരത്തെ എത്തിയേക്കണം... പിന്നെ നമ്മുടെ ക്ലാസ്സ്‌ മേറ്റ് മൊത്തം ഉണ്ടാകും.... ചെറിയൊരു മീറ്റപ്പ്... രുദ്ര് നിന്റെ പെണ്ണിനെ തീർച്ചയായും കൂട്ടി വരണം... സ്പെഷ്യൽ ഗസ്റ്റ് ഫോർ യൂ.... എല്ലാരും കാണട്ടെടാ അസുരന്റെ പെണ്ണിനെ..... പറഞ്ഞു ഒരു ഇൻവിറ്റേഷൻ കാർഡ് കൊടുത്തു... കൈ കൊടുത്തു അവൻ പോയി...

രുദ്ര് ആ ഇൻവിറ്റേഷൻ നോക്കി....

അക്ബർ വെഡ്സ് കെൻസാ....

എന്തായാലും പോകണം.... നമ്മുടെ ബാച്ച്ലുള്ള എല്ലാരേം കാണാലോ....
അർഷി ഇൻവിറ്റേഷൻ വാങ്ങി നോക്കി പറഞ്ഞു...

രുദ്ര് സമ്മതഭാവത്തിൽ തലയാട്ടി.. അവന്റെ ഉള്ളിൽ പക്ഷേ ശിവാനിയെ അംജുക്ക വിടുമോ എന്നുള്ള സംശയം ഉണ്ടാരുന്നു...

                      🔥🔥🔥🔥

രുദ്ര് വരുമ്പോൾ അവൾ കുളി കഴിഞ്ഞു
കണ്ണാടിയിൽ നോക്കി മുടി തുവർത്തുകയാരുന്നു....

കാൽ മുട്ടിന്ന് കുറച്ചു താഴെ ഉള്ള മിഡിയും ഒരു ടീ ഷർട്ട് ആണ് വേഷം... അവൾ കുറച്ചു കൂടി ചെറുതായ പോലെ തോന്നി അവന്ന്... ഒരു രോമം പോലും ഇല്ലാത്ത വെളുതു മനോഹരം ആയ കാലിൽ മറുക് എടുത്തു കാണിച്ചിരുന്നു... കുട്ടികുപ്പായം ഇട്ടു മനുഷ്യന്റെ കൺട്രോൾ പരീക്ഷിക്ക...
വീണ്ടും നോട്ടം സെഡ്യുസ് ആയി അവളിലേക്ക് നീണ്ടതും അവൻ തല കുടഞ്ഞു....

 ഇതിപ്പോ ഏത് സ്കൂളിൽ പഠിക്കുന്നെ എന്ന് ചോദിക്കണം അല്ലോ ....
പിറകിലൂടെ കയ്യിട്ട് പിടിച്ചു അവളെ തോളിൽ മുഖം വെച്ചു അവൻ പറഞ്ഞു...

തണുത്ത ശരീരത്തിൽ അവന്റെ ചൂട് തട്ടിയതും അവളൊന്നു പുളഞ്ഞു...

ഹാർട്ട് ഇടിപ്പ് കൂടുന്നത് ശരീരം മൊത്തം കുളിരുന്നതും  അവൾ അറിഞ്ഞു....

ദേവ്..... അവളുടെ ഉള്ളിൽ നിന്നും വന്ന വിളി ആയിരുന്നു അത്...

അവൻ ഒന്നൂടി അവളെ അടുപ്പിച്ചു പിടിച്ചു.
അവളുടെ കഴുത്തിൽ മുഖം ചേർത്തു...
പെട്ടന്ന് ആദിയുടെ മുഖം ഓർമ വന്നതും അവൾ പൊള്ളിപിടഞ്ഞ പോലെ തള്ളിമാറ്റി....

രുദ്രിന്റെ നെറ്റി ചുളിഞ്ഞു....

അംജുക്ക വിളിക്കുന്നുണ്ട് അത് പറഞ്ഞു അവൾ വേഗം പോയി...

സംതിങ് ഫിഷി.... അവളുടെ മുഖത് മിന്നി മാഞ്ഞ ഇഷ്ടക്കേടും കണ്ണുകളിലെ ഭാവമാറ്റവും ഓർത്തു അവൻ പറഞ്ഞു....


                    🔥🔥🔥🔥

എന്ത് വിധിയാണ് ഇത്.... എന്നാലും ഞാൻ എങ്ങനെ രുദ്രിനെ പ്രണയിച്ചത്.... രുദ്രിനോട് എനിക്ക് ഇപ്പോ എന്താ വികാരം
അപ്പൊ ആദിയോ.... അവൾക്ക് ഭ്രാന്ത് പിടിക്കാരുന്നു ശരിക്കും.. അവൾ ഹാളിലെ സെറ്റിയിൽ ഇരുന്നു മുടിയിൽ കയ്യിട്ട് പിടിച്ചു മുഖം കുനിച്ചു ഇരുന്നു....

മുന്നിലേക്ക് ഒരു ഗിത്താർ നീണ്ടു വരുന്നേ കണ്ട അവൾ മുഖം ഉയർത്തിയെ.. യാസിക്ക...

നല്ല ഫീൽ.... നിന്നെ കണ്ടപ്പോ ഇതെ ഫീലിൽ ഒരു സോങ് പാടിക്കെ അവളെ കയ്യിൽ ഗിത്താർ വെച്ചു കൊടുത്തു അവൻ പറഞ്ഞു...

അവൾ ദയനീയമായി അവനെ നോക്കി..

നീ പാടെടി... ഈ സോങ് കേട്ട് അംജുക്കന്റെ മനസ്സ് അലിയണം... മൂപ്പർ വിചാരിക്കാതെ അക്ബറിന്റെ അടുത്ത് എത്താൻ നോ രക്ഷ... എല്ലാ വഴിയും നോക്കി....

അവൾ ഗിത്താർ ട്യൂൺ ചെയ്യുന്നേ കേട്ട് ഓരോരുത്തർ ആയി വന്നു അവളെ നോക്കി.. അവളെ നോട്ടം മുഖം ഉയർത്തിയതും അംജദ്ൽ എത്തി നിന്നു.
അവൾ നോട്ടം മാറ്റാതെ തന്നെ പാടി....

Ovvoru pookalumae solkiradhae
Vaazhvendral poraadum porkalamae} (2)

ഓരോ പൂവും എന്തൊക്കെയോ പറയുന്നുണ്ട്...
ജീവിക്കണമെങ്കിൽ പോരാടണം.

Ovvoru vidiyalumae solgiradhae
Iravanaal pagal ondru vanthidumae

ഓരോ പ്രഭാതവും പറയുന്നത് പോലെ
രാത്രി കഴിഞ്ഞു പകൽ വന്നിടും 

Nambikai enbathu vendum nam vaazhvil
Latchiyam nichayam vellum oru naalil

നമ്മുടെ ജീവിതത്തിൽ വിശ്വാസം വേണം
ലക്ഷ്യം ജയിക്കുമെന്ന് ഉറപ്പ ഒരു ദിവസം

മനമേ ഓഹ് മനമേ നീ മാറിവിട് 
മലയോ അതു പനയോ നീ മോതിവിട് ......



(ടൈപ്പ് ആക്കാൻ വയ്യ.... അർത്ഥം വ്യാസം ഒക്കെ മാറുന്നു... യുട്യൂബിൽ നോക്കിയ അതിന്റെ ഫീൽ കിട്ടും സോങ് ജസ്റ്റ്‌ ഒന്ന് കേട്ട് നോക്ക് എന്റെ fvrt ൽ ഒന്നാ ഫിലിം അതെ സോങ് അതെ ❤️... റിയൽ ലൈഫ് പ്രണയം ഒക്കെ തോന്നിയ ഒരു ഫിലിം.. തമിഴ് ആണ്...ഔട്ടോഗ്രാഫ്...)

അതെ ഫീലിൽ തന്നെ ആയിരുന്നു ഫുൾ പാടിയത്.... എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കിയത്.... കാരണം അറിയില്ലെങ്കിലും എല്ലാരിലും പാട്ട് കേട്ട് ഒരു നോവ് ഉണർന്നു...അവളെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... നോട്ടം അംജദ്ൽ നിന്നും മാറിയും ഇല്ല... രുദ്ര് അംജദ്നെ നോക്കി... അവൻ തിരിഞ്ഞു നോക്കാതെ മുകളിലേക്ക് പോയി... പക്ഷെ രുദ്ര് കണ്ടിരുന്നു അവന്റെ നിറഞ്ഞ കണ്ണുകൾ.... 

യാസി അവന്റെ പിറകെ കേറിപോയി...
വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നില്കുന്നെ കണ്ടു...

 കഴിഞ്ഞ മാസം അക്ബർ സുപ്രിം കോർട്ടിൽ  വാദിച്ചിരുന്ന ****** കൊലക്കേസ് ഏറെ വിവാദം ആയിരുന്നു... ആൾ അതോണ്ട് ഫേമസ് ആണ്....ഓഫീസിൽ അന്വേഷിച്ച അത് വഴി  അവന്റെ അഡ്രെസ്സ് കിട്ടും...
 അവൾക്ക് എന്താ വേണ്ടെന്ന് വെച്ച ചെയ്തു കൊടുത്തേക്ക്..

നിനക്കൊന്ന് പോയി കണ്ടുടെടാ ...

 ശിവയെവിടെ ചോദിച്ചു വന്ന അന്ന് കണ്ണുനീർ അല്ല ബ്ലഡ്‌ ആണ് ഒഴുകിയിറങ്ങിയേ ആ കണ്ണുകളിൽ എന്ന തോന്നിയെ.... തെറ്റ് ചെയ്തത് ആനിയാണ്.... എന്നിട്ടും ഞാൻ തിരിച്ചു വളരെ മോശമായി പെരുമാറിയെ. ... ആകെ തകർന്ന പോലെ ഇറങ്ങിപോയ രൂപം ഇന്നും മനസ്സിലുണ്ട്....

യാസി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.


                    🔥🔥🔥🔥

അവൾ താഴെക്ക് വരുമ്പോൾ അമർ ആരോടോ ദേഷ്യത്തോടെ സംസാരിക്കുന്നെ കണ്ടു... ബാക്കി എല്ലാരും ചുറ്റും നിന്ന് നോക്കുന്നുണ്ട്....

എന്താ കാര്യം.... അവൾ ഐഷുനോട്‌ മെല്ലെ ചോദിച്ചു....

എന്റെ ഉപ്പാപ്പയാ... ഉപ്പാന്റെ ഉപ്പ... നാട്ടിൽ ആണ്... പത്തെഴുപത് വയസ്സുണ്ട്... ഒറ്റക്ക് തറവാട്ടിൽ താമസം... ഇപ്പൊ സുഖം ഇല്ല പോലും സെർവന്റ് വിളിച്ചു പറഞ്ഞതാ...
ഹോസ്പിറ്റലിൽ പോകുന്നില്ല... പുറത്ത് ഇറങ്ങുന്നില്ല... അംജുക്ക ഇങ്ങനെ ആയ ശേഷം ആരോടും മിണ്ടില്ല... ഇങ്ങോട്ട് വന്നിട്ടില്ല... അല്ലെങ്കിൽ എല്ലാരേം വലിയ ഇഷ്ടം ആണ്... ഒറ്റ മോനാ എന്റെ ഉപ്പ... നാട്ടിൽ ഒക്കെ പാർട്ടി പ്രവർത്തനം ഒക്കെ ആയി ആക്റ്റീവ് ആയിരുന്നു... ഇപ്പൊ വീടിന്ന് വെളിയിൽ ഇറങ്ങില്ല... അംജുക്കനെ മാത്രം അല്ല ഉപ്പുപ്പനെ കൂടിയ ഞങ്ങൾക്ക് നഷ്ടം ആയെ... ഉപ്പക്ക് നല്ല സങ്കടം ഉണ്ട്....  ഞാനും അർഷിക്കയും ഉമ്മയും ഒക്കെ വിളിച്ചു നോക്കി...

അത്രേ ഉള്ളോ.... അങ്ങേര് ഇപ്പൊ ഇവിടെ വരണം അത്രയല്ലേ ഉള്ളൂ...

എങ്ങനെ വരും... വലിയ വാശിക്കാരനാ

ശിവ അവളെ നോക്കി ചിരിച്ചോണ്ട് അമറിന്റെ അടുത്തേക്ക് പോയി...

അമർ ഫോണിൽ സംസാരിക്കുമ്പോ ശിവ പെട്ടന്ന് വാങ്ങി...

ടാ കിളവാ കുഴിയിലേക്ക് പോകാൻ കാൽ
നീട്ടി ഇരിക്കുമ്പോഴും വാശി കാണിക്ക... അവിടെ കിടന്നു ചത്താ പോലും ആരും കാണില്ല... വയസ്സാകുമ്പോ ആളെ മെനക്കെടുത്താൻ നിൽക്ക ഓരോന്ന്..

ഹു ആർ യൂ.... അപ്പുറത് നിന്നും ഒരലർച്ച എല്ലാരും കേട്ടു....

നിന്റെ കാലൻ... ഫോൺ വെച്ചിട്ട് പോടാ .... ഇങ്ങോട്ട് താലപൊലി എടുത്തു ആനയിക്കാൻ പറ്റിയ ഒരാൾ.... നന്നായിക്കൂടെടോ ഒന്ന്....പറഞ്ഞു  കാൾ കട്ട് ചെയ്തു....

എല്ലാരും ഞെട്ടലോടെ അവളെ നോക്കിയേ....

അമർ എന്തോ ചോദിക്കാൻ പോയതും അംജു വരുന്നത് കണ്ടു എല്ലാരും സയലന്റ് ആയി

അവൾ അംജുന്റെ പിറകെ ആരെയും നോക്കാതെ റൂമിലേക്ക് പോയി..

                🔥🔥🔥🔥🔥

വൈകുന്നേരം ഹാളിൽ ശിവയുടെ കരച്ചിൽ നിലവിളി സൗണ്ട് കേട്ടാണ് എല്ലാരും ഓടി വന്നത്... ഡയിനിങ് ടേബിളിൽ കേറി നിന്ന അവളുടെ നിലവിളി 

ശിവയെ ഓടിച്ചു വാക്കിങ് സ്റ്റിക്ക് വെച്ചു തല്ലുന്ന ആളെ കണ്ടു എല്ലാരും ഞെട്ടലോടെ നോക്കി നിന്നു...

ഉപ്പ....അമർ അത്ഭുതത്തോടെ നോക്കി നിന്നു.... രാവിലെ വരെ വരില്ലെന്ന് വാശി പിടിച്ചതാ.... അംജുന്റെ മാര്യേജ്ന് പോലും വന്നിട്ടില്ല... വർഷങ്ങൾ ആയി വീടിന്ന് വെളിയിൽ ഇറങ്ങാത്ത ആൾ... ആരോടും മിണ്ടാർ പോലും ഇല്ല.... ശിവ അങ്ങനെ പറയുമ്പോഴേക്കും നെക്സ്റ്റ് ഫ്ലൈറ്റ്ന് ഇവിടെത്തി... ശിവയെ എങ്ങനെ അറിയാം
ആ സംശയം എല്ലാരിലും ഉണ്ടാരുന്നു...

വരുന്നോരും പോകുന്നോരും ഒക്കെ തല്ല് ആണല്ലോ... ശരിക്കും ഇവൾ അതിന്ന് മാത്രം എന്താ എല്ലാരോടും ചെയ്തേ... (ആദി )

പോയി നിന്റെ ഭാര്യയെ രക്ഷിക്കെടാ... അർഷി രുദ്രിനോട് പറഞ്ഞു...

അവൻ ഇല്ലെന്ന് തലയാട്ടി...

അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷയാ അനുഭവിക്കുന്നത്... ശിക്ഷ വിധിച്ചത് അംജുക്കയും... ഞാൻ ഇടപെടില്ല.... അവളെ തല്ലുന്നത് കൈ കെട്ടി നോക്കി നിൽക്കുന്ന അംജുക്കനെ നോക്കി രുദ്ര് പറഞ്ഞു....

എനിക്കേതായാലും കണ്ടു നിൽക്കാൻ വയ്യ.... അത് പറഞ്ഞു ആദി അങ്ങോട്ട് പോയി....

അങ്കിൾ എന്താ കാര്യം...

അയാൾ ഒന്നും പറഞ്ഞില്ല.... ശിവ ആദിയെ നോക്കുമ്പോഴേക്കും അവൾക്ക് വീണ്ടും തല്ല് കിട്ടിയിരുന്നു....

അവൾ കൂക്കി വിളിച്ചു നിർക്കരെ തുള്ളുക ആയിരുന്നു ...

എന്തിനാ തല്ലുന്നേ.... ആദി അയാളെ കയ്യിൽ പിടിച്ചു വെച്ചു....

അയാൾ പറഞ്ഞ കാര്യം കേട്ടതും ചോദിച്ചു പെട്ടല്ലോ എന്ന രീതിയിൽ ആദി ശിവയെ നോക്കി...

ഇപ്പോ എന്തുണ്ട് എന്ന രീതിയിൽ രുദ്ര് അർഷിയെയും നോക്കി....

നീ അവളെ ഡിവോഴ്സ് ചെയ്തു അംജുക്കക്ക് കൊടുത്തേക്ക്.... ഇങ്ങനെ വിഡ്ഢി വേഷം കെട്ടുന്നതിനേക്കാൾ നല്ലത് അതാണ്‌.... കലിപ്പിൽ അത് പറഞ്ഞു അർഷി പോയി....

രുദ്രിന്റെ മുഖത്ത് വേദനയിൽ കുതിർന്ന ചിരി വിരിഞ്ഞു... എന്ന അതിനേക്കാൾ വേദനയോടെ നിറകണ്ണുകളോടെ ശിവയെ നോക്കി നിൽക്കുന്ന അംജുക്കനെ കണ്ടതും എന്ത് വേണമെന്ന് അറിയാതെ അവനും നിന്നു....

                                               ..... തുടരും

ഞാൻ പറഞ്ഞതാ 300 റിവ്യൂസ് തന്ന ആ നിമിഷം സ്റ്റോറി പോസ്റ്റുന്നു.... റിവ്യൂ തന്നില്ല സ്റ്റോറി എഴുതില്ല... സ്റ്റോറി ലേറ്റ് ആയതിൽ അതിലിപ്പോ എന്റെ തെറ്റ് എങ്ങനെ ആകാ...🚶🚶


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
ShivaRudragni PART 83

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


إرسال تعليق

Please Don't Spam here..