ShivaRudragni Part 83

 ശിവരുദ്രാഗ്നി
 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 83🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥Part 83🔥         
               𝄟⃝✍️ ഇഫാർ 𝄟⃝🌷



എന്റെ മോളെ ഞാൻ തല്ലുന്നെന്ന് ചോദിക്കാൻ നീയാരാടാ....

അത്... പിന്നെ... ഞാൻ... ആദി വിക്കികൊണ്ട് അയാളെ നോക്കി...

അതേ ഇനിയും തല്ലല്ലേ....  കോംപ്രമൈസ് അവൾ കൈ നീട്ടി പറഞ്ഞു...

ആ കയ്യിൽ ഒറ്റ അടി ആയിരുന്നു വീണ്ടും

എന്നേ തല്ലിക്കൊന്ന തന്റെ പ്രശ്നം തീരോ കിളവ.... വേദനിച്ചിട്ട് വയ്യ അവൾ കൈ എരിവ് വലിച്ചോണ്ട് പറഞ്ഞു...

തീരുമേടി പറഞ്ഞു വീണ്ടും അടിക്കാൻ നോക്കിതും അവൾ ഓടി... ഡയിനിങ്
ടേബിളിന് ചുറ്റും അയാളും മുകളിലൂടെ അവളും...

സത്യം ആയിട്ട് ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല.... എന്നൊക്കെ പറഞ്ഞിട്ടും അയാൾ കേട്ട ഭാവം ഇല്ലാരുന്നു....

അവൾ അവസാനം താഴെ ഇറങ്ങി അയാളെ കാൽ രണ്ടും മുറുക്കെ പിടിച്ചു നിലത്തു ഇരുന്നു...

അയാൾ എത്ര പറഞ്ഞിട്ടും വിടാതെ പിടിച്ചു....

എല്ലാർക്കും ചിരിയും വരുന്നുണ്ടായിരുന്നു... പാവം തോന്നുന്നുണ്ടായിരുന്നു..അവളെ കളി കണ്ടിട്ട്...

ഞാൻ തല്ലില്ല എന്നേ വിട്.... പറഞ്ഞു വടി ചാടി....

എനിക്ക് മാപ്പ് കൂടി താ.. സത്യം ആയിട്ടും ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല... ഞാൻ ഇനി പറയാതെ ഈ വീടിന്റെ പടി കൂടി കടക്കില്ല സത്യം.... 

അയാൾ കൈ രണ്ടും കെട്ടി നിന്നു..

പ്ലീസ് ഇപ്രാവശ്യം ഒന്ന് ക്ഷമിക്ക്.... അവൾ കെഞ്ചിക്കൊണ്ട് പറഞ്ഞു...

അംജുനെ തൊട്ട് സത്യം ഇട്ടു പറ ഇതൊക്കെ എന്ന ഞാൻ വിശ്വസിക്കാം..

അവൾ ഞെട്ടലോടെ അയാളെ നോക്കി കാൽ വിട്ടു...

മനസ്സിൽ തട്ടി ആത്മാർത്ഥമായി പറഞ്ഞത് ആണെങ്കിൽ സത്യം ഇട്.. അതും അംജുനെ തൊട്ട്... 

അംജുക്കയാണെ .... ബാക്കി പറയുന്ന മുന്നേ ബോധം കെട്ട് വീണു...

അയാൾ അംജുവും തിരിഞ്ഞു നോക്കിയില്ല... ആദി ഓടി വന്നു പിടിച്ചു..

ഉപ്പയും ഉമ്മയും അവൾക്ക് ഇങ്ങനെ ഉണ്ടാവുന്നത പറഞ്ഞു മുഖത്ത് വെള്ളം കുടഞ്ഞു... അവൾ മെല്ലെ എഴുന്നേറ്റു റൂമിലേക്ക് പോയി...

അർഷി രുദ്രിനെ നോക്കി....

എവിടെയാ ആക്റ്റിംഗ് പിഴച്ചത് അവൾക്ക് ....

 അംജുക്കനെ തൊട്ട് സത്യം ഇടാൻ പറ്റാത്തോണ്ട് ബോധം കെട്ടത്...അതി നർത്ഥം വീണ്ടും ഒളിച്ചോടുന് ആണോ...
രുദ്ര് സംശയത്തോടെ പറഞ്ഞു....

പൊക്കോട്ടെ... അതാ നല്ലത്.... ഭ്രാന്ത് പിടിക്ക ഇപ്പോ... നീയൊരു ഭാഗത്ത്‌... അംജുക്ക ഒരു ഭാഗത്തു... ആരെ കൂടെ നില്കണ്ടേ ചിന്തിച്ചു ഭ്രാന്ത് ആവാ.... അർഷി ദേഷ്യത്തോടെ ഭിത്തിയിൽ ആഞ്ഞിടിച്ചു...

രുദ്ര് എന്ത് പറയണം അറിയാതെ അവനെ നോക്കി നിന്നു...

                    🔥🔥🔥🔥

അയാൾ നിസ്കാരം കഴിഞ്ഞു എഴുന്നേൽക്കാൻ നോക്കുമ്പോഴാ സൈഡിൽ നിലത്തു ചാരി അയാളെ നോക്കി ഇരിക്കുന്ന ശിവയെ കണ്ടത്...

മൈന്റ് ആക്കാതെ എഴുന്നെല്കാൻ പോയതും അവിടെ പിടിച്ചു ഇരുത്തി മടിയിൽ തലയും വെച് കിടന്നു...

നീ എഴുന്നേൽക്ക്...

എനിക്ക് പറയാനുള്ളത് കേട്ടിട്ട് ദേഷ്യപ്പെട്ടോ... അടിച്ചോ എന്ത് വേണേൽ ചെയ്തോ....

ഞാൻ അംജുന്ന് നല്ലൊരു ജീവിതം വേണമെന്നേ പറഞ്ഞിട്ടുള്ളു...പൂജ അവൻ ചെയ്യരുത് എന്നേ പറഞ്ഞുള്ളൂ.... പേടിയാരുന്നു അഗ്നി വർഷ് എന്ന് കേൾക്കുമ്പോൾ അതോണ്ട് അല്ലേ പറഞ്ഞെ.... പക്ഷേ നീയോ ഞാൻ അത് പറഞ്ഞെന്ന് അവനെ ഉപേക്ഷിച്ചു നാട് വിട്ടു... എന്റെ മോൻ എങ്ങനെ ജീവിച്ചേ അറിയോ നിനക്ക്... എത്ര വേദനിച്ചു അറിയോ.... ഞാൻ അവളെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ... എന്നിട്ടും എന്നേ വിട്ടു പോയത് എന്താ പറഞ്ഞു പൊട്ടികരയാരുന്നു...  ഞാൻ കാരണം പോയെന്ന് പറയാൻ പേടിച്ചിട്ട് എനിക്ക് പറ്റിയില്ല... കുറ്റബോധം കൊണ്ട് പിന്നെ ഞാൻ ആരോടും മിണ്ടിയിട്ടില്ല.... ഞാൻ കാരണം ആണോ നിങ്ങൾ പിരിഞ്ഞെന്ന് ആലോചിച്ചു അവന്റെ മുന്നിൽ പോയില്ല... എന്നേ തന്നെ ശിക്ഷിച്ച ഞാൻ ജീവിച്ചേ.... ഞങ്ങൾക് മരണവേദന തന്നിട്ട് നിന്നോട് ക്ഷമിക്കണം അല്ലേ... നീയായിട്ടല്ലേ അവന്റെ ജീവിതത്തിലേക്ക് വന്നേ... നിന്നെ കണ്ടപ്പോ തൊട്ട് സ്വന്തം മോളെ പോലെ അല്ലേ ഞാൻ കണ്ടേ....

എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടിട്ട് പറ...
അവൾ അയാളെ കൈ രണ്ടും പിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു...

അയാൾ ഒന്നും മിണ്ടുന്നില്ല കണ്ടതും അവൾ ഇത് വരെ നടന്നത് മൊത്തം പറഞ്ഞു കൊടുത്തു...

കഴിഞ്ഞത് കഴിഞ്ഞു ഇനി ആരെ കുറ്റം പറഞ്ഞിട്ടോ പഴിച്ചിട്ടോ കാര്യം ഇല്ലല്ലോ..
തലയിൽ എഴുത് ഇങ്ങനെ ആയിരിക്കും.
അയാൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു...

അവളും ഒന്ന് മൂളി....

നീ വിചാരിച്ച പോലെ ഒക്കെ നടക്കും... അല്ലെങ്കിൽ നടത്തിക്കും. നീ പിന്നെ എന്താ
ഇവിടുന്ന് പോകുല പറഞ്ഞു സത്യം ഇടാൻ പറഞ്ഞപ്പോ ബോധം കെട്ട പോലെ ആക്ട് ചെയ്തേ...

എനിക്ക് കള്ളസത്യം ഇടാൻ വയ്യ അതോണ്ട്... ഞാൻ പോകും ഉപ്പാപ്പ... അംജുക്കന്റെ ബർത് ടെ കഴിഞ്ഞ അതിന്റെ പിറ്റേന്ന് തന്നെ ഞാൻ മുങ്ങും.

എന്തിന്ന് അയാൾ ഞെട്ടലോടെ ചോദിച്ചു

ദേവ് രുദ്ര അല്ല പോലും ആദിയാ പോലും
എനിക്ക് വയ്യ അനിയനെ സ്നേഹിച്ചു ഏട്ടന്റെ കൂടെ ജീവിക്കാൻ... എന്റെ സ്വഭാവം അറിയാലോ ഉപ്പുപ്പാക്ക്..
ആഗ്രഹിച്ചത് എന്തും എങ്ങനെ ബലമായി ആണെങ്കിലും ഞാൻ നേടിയെടുക്കും...
ആദിയെ അങ്ങനെ ചെയ്തു പോകും ഞാൻ...

എന്റെ അംജുനെ നേടിയെടുത്ത പോലെ.
അയാൾ പരിഹാസത്തോടെ പറഞ്ഞു...

നേടിയ പോലെ തിരിച്ചു തന്നിട്ടാ പോയെ...
അവൾ ദേഷ്യത്തോടെ പറഞ്ഞു
.
ജീവനില്ലാത്ത ശവം പോലെ അല്ലേ തിരിച്ചു തന്നെ... ഇതിലും ഭേദം അവനെ നീ കൂടെ കൊണ്ടൊവുന്നത് ആയിരുന്നു...

എനിക്കൊന്നും വേണ്ട ഇനിയതിനെ... ഞാൻ ഒരു കാര്യം വേണ്ട വെച്ച അത് വേണ്ടന്ന് തന്നെയാ... എന്റെ തീരുമാനം മാറ്റാൻ ആർക്കും കഴിയില്ല.. അറിയാലോ എന്നേ... ആദിയെ എനിക്ക് വേണം എന്ന് തോന്നുവാ ഇപ്പോ... രുദ്രിന്റെ പേര് കേൾക്കുമ്പോ ദേഷ്യം വരുന്നു.. എന്ന രുദ്ര് അടുത്ത് വന്ന നെഞ്ചിൽ ഡപ്പം കൂത്ത് പോലെയാ.... മര്യാദക്ക് നോക്കിയ പോലും കൈക്കും കാലിനും രോമം കാണില്ല അവൻ അടുത്ത് വന്ന എഴുന്നേറ്റു നിന്നു നമസ്കരിക്കുന്നുണ്ടാവും... അടിവയറ്റിൽ നിന്നും പറയാൻ പറ്റാത്ത ഒരു തരം അവസ്ഥ.... ഈ ബട്ടർഫ്ലൈ ഒക്കെ പറക്കും പോലെ.... ആകെ കൂടി പറഞ്ഞ അങ്ങേരെ ഞാൻ കേറി റേപ്പ് ചെയ്യുന്ന അവസ്ഥ.... ആദിയെ ഓർക്കുമ്പോ മനസ്സ് അങ്ങോട്ട് ചായും... കണ്ട എല്ലാരോടും ഇങ്ങനെ തോന്നാൻ ഞാൻ വല്ല വൃത്തികെട്ട പെണ്ണ് ആണൊന്ന എനിക്കിപ്പോ സ്വയം സംശയം.
അല്ലാണ്ട് രണ്ടു പേരെയും വേണോന്ന് തോന്നോ....

എന്തൊക്കെയാടീ ഇത് പറയുന്നേ... നിനക്ക് നീ നല്ല കുട്ടിയാണോ അറിയാണോന്ന് നിർബന്ധം ആണെങ്കിൽ
അഗ്നിവാർഷിനോട് തന്നെ ചോദിക്കണം... എല്ലാ ഡൌട്ട് തീർന്നോളും...

ഓഹ് വേണ്ട.... ഞാൻ ഒരു പുണ്യമഹതിയാണ് ഞാൻ ഉറപ്പിച്ചു...

ഇല്ലെടി നമുക്ക് ഡൌട്ട് തീർക്കാം....

ടോ വെറുതെ എന്റെ വായിലെന്ന് കേൾക്കല്ലേ.... അല്ലേല് മനുഷ്യന് സമാധാനം ഇല്ല....  ആദി വേണോ രുദ്ര് വേണോ ചിന്തിച്ചു നിലതെറ്റി ഞാൻ എന്തെങ്കിലും ചെയ്തു പോകും അതിന്ന് മുന്നേ എനിക്ക് പോണം... ഇല്ലെങ്കിൽ രുദ്ര് ആദിയും തമ്മിൽ ഉള്ള തല്ല് കൂടി കാണണം..

അയാൾ എന്തോ പറയാൻ നോക്കിതും  ആലോചിച്ചു നിന്നു.... പിന്നെ ഞെട്ടലോടെ പറഞ്ഞു രുദ്ര്... ദേവ് ആണ്..

അല്ല ആദിയാണ് ദേവ്...

പോടീ പോത്തേ അംജു കള്ളം പറഞ്ഞതാ... നി അവരെ ഉപേക്ഷിച്ചു അവന്റെ കൂടെ പോകാൻ... 

എന്റെ അംജുക്കക്ക് എന്നേ വേദനിപ്പിക്കാൻ കഴിയില്ല... ദേവ് ആദി തന്നെയാ...

അംജു കള്ളം പറഞ്ഞത.. അവൻ നിന്റെ ഇമോഷണൽ വെച്ചു കളിച്ചു... ഇത്രയും ദുഷ്ടൻ ആയിരുന്നോ അവൻ.... 

ടോ... എന്റെ അംജുക്കയെ പറയുന്നോ...
വന്ന പോലെ നാട്ടിലേക്ക് കെട്ടിക്കും ഞാൻ
എന്റെ അംജുക്ക കള്ളം പറയില്ല... അവൾ ശബ്ദം എടുത്തു ദേഷ്യത്തോടെ പറഞ്ഞത്...

അയാൾ അവളെ നോക്കി പിന്നെ ഒന്ന് അടങ്ങി....

അവൻ പറഞ്ഞ അത് സത്യം ആണ് എനിക്ക് മാറിത.. ഇതിന്റെ പേരിൽ എന്നോട് ദേഷ്യം പിടിക്കേണ്ട....

ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്ന ടൈപ്പ് ആണ്.... എടുത്തു കിണറ്റിൽ ഇട വേണ്ടേ...അയാൾ  പിറുപിറുത്തു....

അവൾ അത് കേട്ടതും ചിരിച്ചു... ഞാൻ പറഞ്ഞില്ലേ അംജുക്ക കള്ളം പറയില്ലെന്ന്.
അവളുടെ ആത്മവിശ്വാസം കണ്ടു അയാൾക്ക് പേടി തോന്നി...

അധികം ആരെയും വിശ്വസിക്കരുത് ശിവാ....

ഞാൻ അംജുക്കനെ മാത്രം വിശ്വസിക്കുന്നുള്ളു... എനിക്ക് ആരെക്കാളും വിശ്വാസം അംജുക്കനെ ആണ് അവൾ അപ്പോൾ തന്നെ മറുപടി പറഞ്ഞു...

അവളോട് ഇത് വരെ കള്ളം പറഞ്ഞിട്ടില്ല ആ ധൈര്യം ആണ് അവളിൽ ... അത് തെറ്റിയാൽ... രുദ്ര് പിറകെ നിൽക്കണം ദേഷ്യം കേറിയ.... ഈ അംജു എന്ത് ഭാവിചാണാവോ അയാൾ ഭയതോടെ അവളെ നോകിയെ...

                       🔥🔥🔥🔥

രാത്രി നീനു കരഞ്ഞതും ആദി അവളെ എടുത്തു റൂമിലേക്ക് പോയി....

നോക്ക് ചെയ്തു കേറിക്കൂടെ ആദി... അവൾ ദേഷ്യത്തോടെ പറഞ്ഞു...

ആദിക്ക് എന്തോ പോലെ ആയി... പക്ഷെ അവൾ ഒരു ബുക്ക് വായിച്ചു ഇരിക്കുകയാരുന്നു... പിന്നെന്താ ഇങ്ങനെ പറഞ്ഞെന്ന് അവന്ന് മനസ്സിലായില്ല...

ഒരാളെ ബെഡ്‌റൂം കേറുമ്പോൾ അനുവാദം ചോദിച്ചു കേറണം അതാ മാനേഴ്സ്.... അവൾ വീണ്ടും പറഞ്ഞു.

സോറി.... ഉള്ളിലെ വേദന മറച്ചു വെച്ചു അവൻ പറഞ്ഞു...

നീനു പെട്ടന്ന് കരഞ്ഞു അതാണ്‌....

ഞാൻ ഇവിടെ കിടത്തികൊള്ളാം ആദി പോയിക്കോ....

വേണ്ട അച്ഛായും കിടക്കണം.... നീനു വാശി പിടിച്ചോണ്ട് പറഞ്ഞു....

നീനു അങ്ങനെ കിടക്കാൻ പാടില്ല.... ബാഡ് ഗേൾസ് ആണ് അങ്ങനെ അന്യനായ ആളെ കൂടെ കിടക്ക... ശിവ പറഞ്ഞതും ഞെട്ടലോടെ ആദി അവളെ നോക്കിയേ....

അന്യനോ.... ഞാനോ.... അവന്റെ സ്വരം വിറച്ചിരുന്നു...

ആദി എനിക്ക് ആരാ.... ജസ്റ്റ് ഭർത്താവിന്റെ അനിയൻ... അപ്പോ അന്യൻ തന്നെ ആണല്ലോ...എനിക്ക് ഇഷ്ടം അല്ല എന്റെ റൂമിൽ ആരും ചോദിക്കാതെ കയറുന്നത്.... അവൾ മുഖം താഴ്ത്തിയ പറഞ്ഞത്...

നീ ഒരുപാട് മാറിപ്പോയി ശിവാ.... അത് പറഞ്ഞു അവൻ ഇറങ്ങിപോയി...

അവൻ പോയതും അവൾ വാതിൽ വലിച്ചു അടച്ചു....  നീനു അപ്പോഴേക്കും അവളെ ചുമലിൽ കിടന്നു ഉറങ്ങിയിരുന്നു.

ഇവരെ ഒഴിവാക്കി പോകാം.... പക്ഷെ നീനുവോ.... ആ ചോദ്യം അവളിൽ സ്വയം ഉയർന്നു വന്നിരുന്നു...

രുദ്രിനെ ഓർമ വന്നതും അവളിൽ വല്ലാത്തൊരു വേദന പടരുന്നത് പോലെ തോന്നി.... ഇതാണോ ശരിക്കും പ്രണയം.... 

വേണ്ട.... പോകണം.... അതാണ്‌ നല്ലത്....
ഉറക്കം വരാതെ അവൾ നീനുവിനെ തന്നോട് ഒന്നൂടി ചേർത്ത് പിടിച്ചു കിടന്നു....
തന്നെയും നീനുവിനെയും ഒരുപോലെ പൊതിഞ്ഞു രുദ്രിന്റെ കൈകൾ എത്തിയത് അവൾ അറിഞ്ഞു....

തട്ടിഎറിയാനോ ചേർത്ത് പിടിക്കാനോ ആവാതെ അവൾ വേദനയോടെ കണ്ണടച്ച് കിടന്നു...

രാവിലെ എഴുന്നേൽക്കുമ്പോൾ രുദ്ര് ഉണ്ടായിരുന്നില്ല.... അവൾക്ക് അത് ആശ്വാസം ആയിരുന്നു തോന്നിയെ ....

എത്രയും പെട്ടന്ന് പോകണം അതിന്ന് മുൻപ് അംജുക്കന്റെ കാര്യം ശരിയാക്കണം.... അത് മനസ്സിൽ ഉറപ്പിച്ചു
ഫോൺ എടുത്തു സനയോട് ഇങ്ങോട്ട് വരണം പറഞ്ഞു മെസ്സേജ് ഇട്ടു... 

                    🔥🔥🔥🔥

സന അങ്ങോട്ട് വന്നു..... പലരുടെയും മുഖത്ത് ഇഷ്ടക്കേട് പടർന്നിരുന്നുവെങ്കിലും അവരത് പുറത്ത് കാണിച്ചില്ല.....

സനയെ കണ്ടതും ശിവ പോയി ഹഗ്ഗ് ചെയ്തു....

ഐ ആം സോറി.... എനിക്ക് അറിയില്ലാരുന്നു നീയും അംജുക്കയും ഇഷ്ടത്തിൽ ആയിരുന്നുന്നു.... അതോണ്ട
എൻഗേജ്മെന്റ് മുടക്കിയത്.... റിയലി സോറി....

സന ഒന്ന് ചിരിക്കുക മാത്രം ചെയ്തു...

അംജു ശിവയെ ഒന്ന് നോക്കി... അവന്റെ കണ്ണുകൾ കുറുകി... മുഖത്ത് ദേഷ്യം പടരുന്നത് എല്ലാവരും കണ്ടു...

 ഞാൻ വേദനിപ്പിക്കരുത് ആയിരുന്നു പ്രത്യേകിച്ച് ഈ ടൈം.... അതിനുള്ള പ്രായക്ഷിത്തം കൂടി ചെയ്യാനാ ഞാൻ ഇങ്ങോട്ട് വിളിപ്പിച്ചത്....അവളുടെ വയറിൽ കൈ വെച്ചു പറഞ്ഞതും സനയുടെ ഉള്ളിൽ ഭയം പടർന്നു കയറിയിരുന്നു.... 

അംജു അടക്കം എല്ലാവരും എന്താ സംഭവം എന്ന രീതിയിൽ അവളെ നോക്കി.

അവൾ ഒരു ഇൻവിറ്റേഷൻ കാർഡ് സനക്ക് നേരെ നീട്ടി....

അവൾ അത് സംശയത്തോടെ തുറന്നു നോക്കി....

അംജുക്കാന്റെയും സനയുടെയും എൻഗേജ്മെന്റ് വീണ്ടും നടത്താൻ പോവുകയ ഞാൻ... അറിയാതെ ചെയ്തു പോയ തെറ്റിന്ന് അറിഞ്ഞു കൊണ്ട് ഒരു പ്രായക്ഷിതം....

എല്ലാവരും ഞെട്ടലോടെ അവളെ നോക്കിയത്.... പിന്നെ അംജുവിനെയും..

                .              ..       .... തുടരും


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
ShivaRudragni PART 84

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


إرسال تعليق

Please Don't Spam here..