ShivaRudragni Part 85

 ശിവരുദ്രാഗ്നി
 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 85🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥ഭാഗം 85🔥       
             𝄟⃝✍️ ഇഫാർ 𝄟⃝🌷



എങ്ങനെ.... എങ്ങനെ അറിയാ ഇതൊക്കെ....  അവളുടെ സ്വരവും ദേഹവും ഒരുപോലെ വിറച്ചിരുന്നു....

ഞാൻ അല്ലേ ഈ കഥയിലെ ഹീറോ.... പിന്നെ അറിയാതിരിക്കോ.... പിന്നെ ഹീറോ പറഞ്ഞു നടന്നിട്ട് എന്താ കാര്യം..

ആരാ പറഞ്ഞത്.... എങ്ങനെ അറിഞ്ഞത്.
അവൾ അപ്പോഴാ അവന്റെ മുഖത്തേക്ക് നോക്കിയത്.... ആ മുഖത്തെ ഭാവം അവൾക്ക് മനസ്സിലായില്ലെങ്കിലും ചുണ്ടിന്റെ സൈഡ് പൊട്ടി ചോര കല്ലിച്ചിരുന്നു..... അതിൽ നോട്ടം എത്തി...

ഇതെന്താ പറ്റിയെ.... അവൾ എല്ലാം മറന്നു അവന്റെ ചുണ്ടിൽ മെല്ലെ തൊട്ടു ....

ചുമ്മാ ഒന്ന് അഗ്നിവർഷിനോട്‌ നിന്റെ കാര്യം സംസാരിച്ചതാ ...

ചോദിച്ച ചോദ്യം ഇഷ്ടം ആകാഞ്ഞിട്ടോ എന്താ അറിയില്ല ഒറ്റ അടിയാരുന്നു.....
നക്ഷത്രം എണ്ണിയെന്ന് പറഞ്ഞ മതിയല്ലോ 
അവൻ ആ ഓർമയിൽ തലകുടഞ്ഞു....
കവിളിൽ കൈ വെച്ചു.... 

നല്ലോണം കിട്ടിയോ....

ഇല്ല... നിന്നെ തൊട്ട അവൾക്ക് വേദനിക്കും.... അതെനിക്ക് കാണാൻ പറ്റില്ല അതോണ്ട് മുന്നിൽ നിന്നും പോ പറഞ്ഞു ചുണ്ടിലെ ബ്ലഡ്‌ തുടച്ചു തന്നു ....  ഒരിക്കലും നിനക്ക് അവളെ വിട്ടു തരില്ല... അതോർത്തു ജീവിക്കണ്ട എന്നും പറഞ്ഞു... ശരിക്കും മെന്റൽ ആണോന്നാ അപ്പൊ എനിക്ക് തോന്നിയെ.. സ്നേഹം കൂടി ആൾകാർക്ക് ഭ്രാന്ത് ആകൊ...

എന്നിട്ട്.... അവൾ ആകാംഷയോടെ അവനോട് ചോദിച്ചു...

നിന്നെ സ്വന്തം ആക്കാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട... അവളെന്റെ പെണ്ണാ പറഞ്ഞു പഞ്ചു ഡയലോഗ് അടിച്ചു ഞാൻ പോന്നു...

എന്നിട്ട് ഒന്നും തിരിച്ചു പറഞ്ഞില്ലേ... 

അവളെ നീ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഈ ഡയലോഗ് പറയില്ലെന്ന് പറഞ്ഞു..

അവളൊന്ന് ചിരിച്ചു.... ഞാൻ കൂടെ വരുമെന്ന് കരുതുന്നുണ്ടോ.... സ്വന്തം ആകുമെന്ന് തോന്നുന്നുണ്ടോ...

നിന്റെ പ്രണയം എന്താന്ന് എനിക്ക് അറിയില്ല.... എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല... എത്രത്തോളം സ്നേഹിച്ചിരുന്നു നീയവനെ എന്നും എനിക്ക് അറിയില്ല... നിന്റെ പാസ്ററ് എനിക്ക് അറിയില്ല... നിന്നെ പറ്റി ഒന്നും എനിക്ക് അറിയില്ല... പക്ഷേ ഒന്നറിയാം...
ഈ മനസ്സിൽ ഇന്ന് ഞാൻ മാത്രം ഉള്ളൂ....
എന്നേ കാണുമ്പോൾ മാത്രമേ ഈ കണ്ണുകളിൽ പ്രണയം വിരിയുന്നുള്ളു..
ഞാൻ സ്പർശിക്കുമ്പോൾ മാത്രമേ ഈ ശരീരം വിറ കൊള്ളുന്നുള്ളു... എന്റെ സാമിഭ്യത്തിൽ മാത്രമേ ഈ ഹൃദയം പിടക്കാറുള്ളു...

അവൾ കണ്ണുകൾ മിഴിച്ചു അത്ഭുതത്തോടെ അവനെ നോക്കി...

നിന്റെ പ്രണയത്തിൽ നിനക്ക് ഇത്രയും വിശ്വാസം ഉണ്ടോ...

ഉണ്ട്.... സാക്ഷാൽ പരമേശ്വരന്റെ പ്രണയം പോലെ ആണ് എനിക്ക് നിന്നിൽ.... തന്റെ പാതിയായവൾ മരിച്ചു പോയിട്ടും... മറ്റൊരുവളെ തേടി പോകാതെ തന്റെ പ്രണയത്തിനായ് കൊടും തപസ് അനുഷ്ഠിച്ചു പുനർ ജന്മത്തിലൂടെ അവളെ തന്നെ സ്വന്തം ആക്കിയ തന്റെ പ്രണയം പൂർണ്ണമാക്കിയവനാണ് കൈലാസനാഥൻ....

പ്രണയം തുളുമ്പുന്ന  കണ്ണുകളും മനസ്സും കാണാതിരിക്കാൻ എന്നവണ്ണം അവൾ മിഴികൾ താഴ്ത്തി...

എന്നിൽ ഇനി ഒരു പ്രണയം ഇല്ല രുദ്ര്.... എനിക്കായ് നീ കാത്തിരിക്കണ്ട.... 

പുനർജന്മം എടുത്തു വീണ്ടും നീ വന്നിട്ടുണ്ടെങ്കിൽ അർദ്ധനാരീശ്വരനെ പോലെ എന്നിൽ ഒരു ഉടലും ഒരു മനസ്സും ആയി നീ വന്നെത്തും.... അത് പറഞ്ഞു അവൻ എഴുന്നേറ്റു പോയി....

വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി അവളെ ചുണ്ടിൽ വിരിഞ്ഞു...

                   🔥🔥🔥🔥

രുദ്ര് വാതിൽ മുട്ടുന്നത് കേട്ട് പൊയ് തുറന്നു....

നീ ഉറങ്ങിയില്ലേ...

അഗ്നി.... അഗ്നിയെ പറ്റി എങ്ങനെ അറിഞ്ഞത്... അർഷിക്ക് അറിയോ... മാറ്റാരോടെങ്കിലും പറഞ്ഞോ എന്നിട്ട്....
ഒറ്റ ശ്വാസത്തിൽ പറയുന്നേ കേട്ട് അവൻ ഒന്ന് ചിരിച്ചു...

എന്നേ കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നവൾ... ഡിവോഴ്സ് വേണമെന്ന് ആവിശ്യപെട്ടവൾ... ഇന്ന് എന്നേ തേടി എത്തിയിരിക്കുന്നു കൊള്ളാലോ....

എന്റെ ജീവിതം ആണ് രുദ്ര്.... അത് സേഫ് ആക്കേണ്ടത് എന്റെ ആവിശ്യം അല്ലേ... വന്നല്ലേ പറ്റു....

നിന്റെ ആവിശ്യമോ അതോ അംജുക്കാന്റെ ജീവിതം സേഫ് ആക്കാണോ .... മനസ്സിലാകുന്നില്ല ശിവ നിന്നെ.... നീയെന്തേ നിന്റെ സന്തോഷം നോക്കുന്നില്ല... നിനക്ക് വേണ്ടി ജീവിക്കുന്നില്ല....മനസ്സ് വെച്ച സ്വന്തം ആക്കാരുന്നില്ലേ അംജുക്കനെ....

 അവളുടെ ചുണ്ടിൽ വേദന നിറഞ്ഞ ഒരു ചിരി രുദ്ര് കണ്ടു.

പരിജയപെട്ട നാളുകളിൽ ഒക്കെ പറഞ്ഞത് ഉപ്പനെയും ഉമ്മനെയും അർഷിയെയും ഐഷുനെയും പറ്റി ആണ്
വാ തോരാതെ പറയും... അവർ ഇല്ലാതെ ലൈഫ് പൂർണ്ണമാവില്ലെന്ന് പറയും.... പക്ഷെ എന്നെ എപ്പോഴോ കൂടുതൽ ആയി സ്നേഹിക്കാൻ തുടങ്ങി... ഞാൻ എന്ന ഭ്രാന്ത് ആയി മാറി.... വീട്ടുകാരെ മറന്നു... കുടുംബം മറന്നു... ഞാൻ എന്നൊരു ലോകത്തിൽ ജീവിക്കാൻ മാത്രം ആഗ്രഹിച്ചു... എനിക്ക് എന്ന് പറഞ്ഞു സ്വന്തം ആയി ഒരാൾ.... ആ ഓർമയിൽ ഞാനും അങ്ങനെ ആയിപോയി.... അതിന്റെ ഇടയിൽ ആണ് അപ്പു വന്നു അഗ്നിവർഷിന്റെയും അനന്തന്റെയും കാര്യം പറഞ്ഞത്... എന്റെ കയ്യിൽ ഉള്ള താലി ശിവാനിയുടെയും അനന്തന്റെയും ഫോട്ടോയിൽ കണ്ടു... അന്ന് എനിക്ക് മനസ്സിലായി ഞാൻ പുനർജനിച്ചിട്ടുണ്ടെങ്കിൽ അനന്തനും ജനിച്ചിട്ട് ഉണ്ടാകും... അതെനിക്ക് ഓർക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു.
എന്റെ പ്രണയം എന്നേ അത്രമാത്രം അന്ധയാക്കിമാറ്റിയിരുന്നു... അനന്തൻ വേണ്ടിയോ പുനർജന്മത്തിന്ന് വേണ്ടിയോ അത് വിട്ടു കളയാൻ എനിക്ക് ആവില്ലായിരുന്നു... എന്റെ മരണത്തിന് തുല്യം ആണ് എന്ന ഞാൻ കരുതിയത്... അതിന്റെ കൂടെ എന്റെ ജീവൻ രക്ഷിക്കാൻ ആ അമ്പലത്തിൽ വെച് പൂജ ചെയ്യണം... എന്നാലേ എന്റെ ജീവനും പ്രണയവും ഈ ജന്മത്തിൽ എനിക്ക് കിട്ടൂ... എന്ന് കൂടി കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി... അംജുക്ക ഹിന്ദു ആയി ആ പൂജ ചെയ്യുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു... എന്റെ ജീവനേക്കാൾ വലുതായി വേറൊന്നും ചിന്തിക്കില്ല.... പ്രണയം ഒരു ഭാഗത്തു... അംജുക്ക ഹിന്ദു ആയാൽ ഉള്ള അവസ്ഥ വേറൊരു ഭാഗത്തു... ഇതിനേക്കാൾ ഒക്കെ പുറമെ അനന്തൻ എന്നേ തേടി വരുമോ എന്നുള്ള ഭയം..എന്റെ പ്രണയം നഷ്ടപ്പെടുമോ എന്ന് പേടി... ആ ചിന്തകൾ മനസ്സിൽ കിടന്നു പിടയുന്ന സമയത്താ.... അംജുക്കയോട് അർഷി പറഞ്ഞത്.... ഞങ്ങളെ ഓർക്കാരേ ഇല്ല... ബിസിനസ് പറഞ്ഞു എപ്പോഴും പോകും... ഒരു ദിവസം പോലും ഞങ്ങളെ വിട്ടു പിരിയാത്ത അംജുക്കനെ ഈ രണ്ടു വർഷം ആയിട്ട് ഒന്ന് കാണൽ പോലും ഇല്ല... ആരെയോ പ്രണയിക്കുന്നുണ്ടെന്ന് അറിയാ... എന്ന് വെച്ച് ഞങ്ങളെ വേണ്ടെന്ന് വെക്കണോ...
അർഷി സങ്കടത്തോടെ പറഞ്ഞതും അംജുക്ക ഞെട്ടിപോയിരുന്നു...
രണ്ടു ദിവസം കഴിഞ്ഞ തിരിച്ചു വന്നത്...  ഞാൻ ഉറക്കം ആയിരുന്നു....  എന്റെ കൂടെ വന്നു കിടക്കുന്നതു ചേർത്ത് പിടിച്ചു 
നെറ്റിയിൽ കിസ്സ് തരുന്നത് ഒക്കെ ഞാൻ അറിഞ്ഞു കണ്ണ് തുറന്നപ്പോ കണ്ടത് നിറഞ്ഞ കണ്ണുകൾ ആയിരുന്നു... ക്രമം തെറ്റുന്ന ആ ഹൃദയതാളം ഇന്നും എനിക്ക് ഓർമയുണ്ട്... എന്താ സംഭവം അറിയാത്തോണ്ട് ഞാനും ഒന്ന് പകച്ചിരുന്നു.... എനിക്ക് ചോദിച്ചു വിഷമിപ്പിക്കാൻ തോന്നിയില്ല... പക്ഷെ എന്നെ ഇറുക്കെ കെട്ടിപിടിച്ചു കിടന്നൊരു കിടപ്പുണ്ട്... അതിൽ ഉണ്ടാരുന്നു ആ മനസ്സിന്റെ വേദന മുഴുവൻ... അർഷി പറഞ്ഞ വാക്കുകൾ ആയിരുന്നു ആ മനസ്സിൽ എന്ന് പിറ്റേന്ന് യസിക്കയോട് സംസാരിക്കുമ്പോൾ ആയിരുന്നു  അറിഞ്ഞത്...

അർഷി പറഞ്ഞത് കേട്ടപ്പോ നെഞ്ച് നീറുന്ന പോലെ തോന്നാടാ... ആനിയെ കിട്ടിയപ്പോ ശരിക്കും അവരെ അവോയ്ഡ് ചെയ്യണോ ഞാൻ... എന്റെ ഉമ്മയെ കാണാതെ ഒരു നിമിഷം പോലും നിൽക്കാത്ത ഞാൻ ആയിരുന്നു.. എന്നിട്ടിപ്പോ ആനിയെന്നൊരു ലോകം മാത്രം ഓർത്തുള്ളൂ... എനിക്ക് എന്റെ ഫാമിലി വേണംടാ... പക്ഷെ ആനിയെയും എനിക്ക് വേണം... അവരെക്കാൾ കൂടുതൽ ആനിയെ സ്നേഹിച്ചു പോയി... അവളെ വിട്ടൊരു ജീവിതം എനിക്ക് വേണ്ട... അവൾ ആരാ അറിയുമ്പോ എന്നോട് വെറുപ്പായിരിക്കും എല്ലാർക്കും ... ഇങ്ങനെ ഒക്കെ ആകുന്നു ഞാനും കരുതിത് അല്ല. അവളെ അവർ അംഗീകരിക്കുന്നു എനിക്ക് ഒരു ഉറപ്പ് ഇല്ല..എന്നെ അത്രയും ഇഷ്ട ഉപ്പക്കും ഉമ്മക്കും പക്ഷെ ആനി അവളെ സ്വീകരിച്ചില്ലെങ്കിൽ എനിക്ക് ഒരിക്കലും അവരെ അംഗീകരിക്കാൻ ആവില്ല... അവളെയും കൂട്ടി ഞാൻ ഇറങ്ങും... എന്നെന്നേക്കുമായി ....എനിക്ക് എന്റെ ഫാമിലി നഷ്ടം ആകും... അവർ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇണ്ടാവില്ല. എന്ന ആനി... അവളെയും എനിക്ക് വേണം... എനിക്ക് ഒന്നും അറിയില്ല... എന്താ വേണ്ടേ എന്താ ചെയ്യണ്ടെന്ന്... ശരിക്കും നെഞ്ച് പൊട്ടി കരയാരുന്നു അംജുക്ക....

എന്റെ മനസ്സിൽ കുറ്റബോധം ആയിരുന്നു
ഞാൻ ഇല്ലെങ്കിൽ ആ ലൈഫ് സന്തോഷം ആയിരിക്കും... അതെ ആലോചിച്ചുള്ളൂ..
സ്വന്തം മകൻ ഹിന്ദു ആകുന്നത് അവർ ഒരിക്കലും അംഗീകരിക്കില്ലല്ലോ...ഞാൻ വിളിച്ച എന്റെ കൂടെ ഏത് നരകത്തിലേക്കും എല്ലാം ഉപേക്ഷിച്ചു വരും ആ മനുഷ്യൻ.... ഞാൻ ഹിന്ദു അല്ലേ എന്നേ ഇവിടുള്ളോർ സ്വീകരിച്ചില്ലെങ്കിലോ എന്ന ഭയം ആയിരുന്നു മനസ്സിൽ....ഞാൻ അംജുക്കനെ കൂടെ കൂട്ടിയാൽ ഉണ്ടാവുന്ന നഷ്ടതെ പറ്റി മാത്രം ഞാൻ അപ്പോൾ ആലോചിച്ചുള്ളൂ... അംജുക്ക
എന്റെ കൂടെ വന്ന ഹാപ്പി ആയിരിക്കും...
പൊന്നു പോലെ ഞാൻ നോക്കും... എന്നെങ്കിലും ഒരിക്കൽ തന്റെ ഫാമിലിയെ ഓർത്തു തന്റെ പഴയ ജീവിതം ഓർത്തു ഒരു നിമിഷം എങ്കിലും ചെയ്തത് തെറ്റാണെന്ന് ഓർത്താൽ... തന്റെ കൂടെ കൂടി ജീവിതം നശിച്ചെന്ന് ഓർത്താൽ...
 അത് എന്റെ തോൽവി ആകും... പിന്നെ ഞാൻ അങ്ങേരെ സ്നേഹിച്ചിരുന്നു എന്ന് പറയുന്നതിന് എന്താ വില... ആ ഒറ്റ ചിന്തയിൽ അംജുക്കനെ അങ്ങ് മറന്നു....
ശ്രീ മംഗലത്തേക്ക് തിരിച്ചു ഇല്ലെന്ന് ഉറപ്പിച്ചിരുന്നു... പക്ഷേ കേറിക്കൊടുത്തത് മഹിയുടെ വായിൽ ആയിരുന്നു... പിന്നെ രക്ഷപെടാൻ ശ്രമിച്ചില്ല... അംജുക്കനോട് ചെയ്ത തെറ്റിനുള്ള ശിക്ഷയായി അവിടത്തെ ജീവിതം ഞാൻ അങ്ങ് ആസ്വദിച്ചു... എല്ലാർക്കും ഞാൻ ചെയ്തത് തെറ്റാണ്... പക്ഷെ... എനിക്ക് എന്റെ മാത്രം ശരിയാണ്.... അംജുക്ക സന്തോഷത്തോടെ സുഖമായി ജീവിച്ച മതി ഞാൻ ഹാപ്പി ആകും.... ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്ന മതി എന്റെ ചുണ്ടിലും ആ പുഞ്ചിരി ഉണ്ടാകും.... ആ വയർ നിറഞ്ഞ മതി എന്റെ വയർ നിറയും.
ആ ലൈഫ് കണ്ട മതി എനിക്ക് എന്റെ ലൈഫ് പോലെ അത്....

അവൻ ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി.... ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ നോവായി അംജുക്ക ഉണ്ടല്ലേ....

അവളൊന്ന് ചിരിച്ചു.... നോവ് ഉണ്ടാകും
ജീവനോളം സ്നേഹിച്ചത് അല്ലേ... ബട്ട് ആം ഹാപ്പി... നേടുന്നത് മാത്രം അല്ലെടോ സ്നേഹം ... വിട്ടു കൊടുക്കുന്നതും സ്നേഹം തന്നെയാ... മാണിക്യത്തിന്റെ വില അറിയണം എങ്കിൽ അത് രത്നവ്യാപാരിയുടെ കയ്യിൽ കിട്ടണം... എന്നേ പോലുള്ളവരെ കയ്യിൽ കിട്ടിയ മൂല്യം ഇല്ലാത്ത തിളങ്ങുന്ന കല്ല് മാത്രം ആവും... അംജുക്കന്റെ ലോകം ഇതാണ്.
ഇവിടെയാണ്‌ ആ മാണിക്യം ഉണ്ടാവേണ്ടതും.... ഞാൻ നാട് വിട്ടതിന്ന് വേറെ ഒരു കാരണം കൂടി ഉണ്ട്.... എനിക്കായി ഉരുവെടുത്തവൻ അഗ്നിവർഷ് ... റിയൽ സൈക്കോ .... എനിക്ക് വേണ്ടി കൊല്ലാനും വെട്ടാനും നടക്കുന്ന മറ്റുള്ളവരെ ഫീലിങ്‌സിന് യാതൊരു വിലയും കൊടുക്കാത്ത റിയൽ മോൺസ്റ്റർ... എറണാകുളം പോലിസ്സ്റ്റേഷനിൽ അന്വേഷിച്ച കിട്ടും അഗ്നിവർഷിന്റെ വീരകഥകൾ.... അന്ന് ശിവനിലയത്തിൽ വന്നില്ലേ ഒരു പോലിസ് അർജുൻ... കക്ഷിയുടെ ചോദിച്ച പറഞ്ഞു തരും സൈക്കോ കഥകൾ... എന്റെ പോക്കോടെ എല്ലാം അവസാനിക്കട്ടെ അങ്ങ് കരുതി...പാസ്ററ് ഈസ്‌ പാസ്റ്റ്... ഇത് എന്റെ പുതിയ രൂപം പുതിയ ഭാവം... എനിക്കിങ്ങനെ ജീവിച്ചാൽ മതി... ആനിയിലേക്ക് ഒരു തിരിച്ചു പോക്ക് ഇല്ല.

ലച്ചു പറഞ്ഞ പാവം കൊച്ചിന്റെ മാരകവേർഷൻ ആണ് നീ.. എങ്ങനെ ഈ മാറ്റം...

ഒക്കെ അഗ്നിവാർഷിനെ പേടിച്ച... ആരെങ്കിലും ഒന്ന് നോക്കിയ അപ്പൊ പേടിച്ചു കരയും അതായിരുന്നു ഞാൻ ... അച്ഛന്റെയും അമ്മയുടെയും മരണം മുന്നിൽ കണ്ട പകപ്പ്... തനിച്ചായി പോയ ഒരു എട്ടുവയസ്സുകാരിക്ക് അങ്ങനെ ആകുല്ലു.. ആകെ ധൈര്യം കാണിച്ചത് മാനം രക്ഷിക്കാൻ അരുണിനെ കുത്തിയതാ... എങ്ങനെ അതിന്ന് കഴിഞ്ഞുന്ന് ഇപ്പോഴും അറിയില്ല...പിന്നെ എന്റെ ഈ സ്വഭാവം കാരണം എവിടെ പോയാലും പ്രശ്നം... ആരെങ്കിലും എന്തെങ്കിലും പറയും ചിലപ്പോൾ വേദനിപ്പിക്കും... എന്റെ കണ്ണ് നിറയും... മറുപടി അഗ്നിവർഷിന്റെ ആയിരിക്കും... എന്നേ എല്ലാരും പേടിയോടെ കാണൽ.... എല്ലാവരെയും കരച്ചിൽ കണ്ടു ഞാൻ നന്നായി... ഞാൻ തന്നെ പ്രതികരിക്കാൻ തുടങ്ങി... പക്ഷേ നമ്മൾ ഒരാൾക്ക് വേണ്ടി എത്ര മാറി പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ നമ്മൾ തന്നെ ആണല്ലോ... അതോണ്ട് രണ്ടു സ്വഭാവം കാണിക്കും... ബോൾഡ് ആയി പെരുമാറിയാലും പഴയ സ്വഭാവം കേറി വരും... അംജുക്ക ലാളിച്ചു വഷളാക്കിന്ന യാസിക്ക പറയാ.. എനിക്ക് ഈ ജന്മം കിട്ടിയ മറ്റൊരു ഭാഗ്യം ആണ് യാസിക്ക... അംജുക്കാനേക്കാൾ മുൻപ് പെങ്ങളെ വിളിച്ചു എന്നേ സ്നേഹിച്ചത് യാസിക്ക ആണ്... തനിക്ക് എത്രയാ പെങ്ങന്മാർ എന്ന് ചോദിച്ചു നോകിയെ അതിൽ എന്റെ പേര് ഉണ്ടാകും... എന്തിന് ആ ഫാമിലി ലിസ്റ്റിൽ പോലും ഞാൻ ഉണ്ടാകും... വല്ലാത്തൊരു ആത്മബന്ധം ആണ് യസിക്കയും ആയി... യസിക്കയെ പറ്റി പറഞ്ഞത് എന്താന്ന് വെച്ച പലപ്പോഴും എന്നേ ചേർത്ത് പിടിക്കുമ്പോൾ രുദ്രിന്റെ മുഖത്ത് ദേഷ്യം ഞാൻ കണ്ടിട്ടുണ്ട്...

അത് പിന്നെ എന്നേ മൈന്റ് അകത്തോണ്ട് ഉള്ള കുശുമ്പ് ആണ്.. അല്ലാതെ സംശയരോഗം ഒന്നും ഇല്ല എനിക്ക്... അംജുക്കയോടൊപ്പോം കാണുമ്പോൾ പോലും തെറ്റായ കണ്ണോടെ ഞാൻ നോക്കിയിട്ടില്ല...

എന്നിട്ട അന്ന് ഞാനും അംജുക്കയും ക്ലോസ് ആയി നിന്നപ്പോൾ കണ്ണ് നിറഞ്ഞത്....

അത്.... അത് പിന്നെ.... അങ്ങനെ പെട്ടന്ന്
കണ്ടപ്പോൾ.... ആ ഒരു സിറ്റുവേഷൻ...  അവൻ വാക്കുകൾക് ആയി പരതി... 

ഇനിയൊരു പ്രണയം വേണ്ടെന്ന് പറഞ്ഞ നീയെങ്ങനെ പിന്നെ റൗടിയായ ദേവിനെ വിവാഹം കഴിച്ചത്... അവൻ വിഷയം മാറ്റി 

അവൾ അവളുടെ ഡ്രസ്സ്‌ താഴ്ത്തി ഒരു ചരട് വലിച്ചെടുത്തു... അവന്റെ നേരെ നീട്ടി
ചരടിന്റെ അറ്റത് ഒരു ലോക്കറ്റ്... സയനൈഡ്... എന്റെ ദേഹത്തു തൊട്ട അപ്പൊ തന്നെ ഞാൻ മരിച്ചിരിക്കും അത് ഉറപ്പിച്ച താലി കെട്ടാൻ നിന്നത്... പിന്നെ രുദ്ര് വന്നു രക്ഷിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു... ഒക്കെ മാറി മറിഞ്ഞു... ആ താലി കഴുത്തിൽ വീണപ്പോ തൊട്ട് എന്റെ ചിന്തകൾ മാറാൻ തുടങ്ങി... എന്നോ മനസ്സിൽ ഞാൻ തന്നെ ഇല്ലാതാക്കിയ പ്രണയം വീണ്ടും വന്നു... ചിലപ്പോൾ പുനർജന്മത്തിലെ ശിവാനിക്ക് അനന്തനോടുള്ള പ്രണയം ആയിരിക്കാം...
അറിയില്ല ഇപ്പോഴും എങ്ങനെ പ്രണയിച്ചു പോയെന്ന്... ഭർത്താവായി കണ്ടെന്നു... പിന്നെ വേറൊരു കാര്യം കൂടി എന്ന് വെച്ച തന്നെ സ്വീകരിച്ച പൂജ നീ ചെയ്ത അംജുക്ക ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കടന്നു വരില്ലെന്ന് കരുതി. ഞാൻ വിചാരിക്കാത്ത പലതും അല്ലേ പിന്നെ നടന്നത്...എനിക്കിപ്പോ എന്തോ അസപ്റ്റ് ചെയ്യാൻ തോന്നുന്നില്ല... വീണ്ടും പഴയ പ്രണയം എന്നിൽ വേരിറ്റ പോലെ... ഒരു തിരിച്ചു വരവ് ഞാൻ ആഗ്രഹിക്കുന്നില്ല.. അഗ്നിവർഷിനെ പറ്റി എങ്ങനെ അറിഞ്ഞു.

അരുണിന്റെ വായിൽ നിന്നും ആ പേര് ആദ്യം ആയി കേട്ടു... പിന്നെ എന്റെ ആഗ്രഹം ആയിരുന്നു ശ്രീ മംഗലം വീട് സ്വന്തം ആക്കണമെന്ന്... അവരെ തകർത്തു പെരുവഴിയിൽ ആക്കണമെന്ന്.
അതിന്റെ പിന്നാലെ ആയിരുന്നു. പക്ഷേ അവരെ ബിസിനസിലും അവരെ ലൈഫിൽ ഒക്കെ പ്രശ്നങ്ങൾ... അവരെ ബിസിനസ്സിൽ ഉള്ള തകർച്ച നേരിടാൻ ആവാത്ത ടൈമിൽ ആ വീട് വിൽക്കാൻ തീരുമാനിച്ചു... അങ്ങനെ ആക്കിച്ചു അഗ്നിവർഷ്.... എനിക്ക് തൊട്ട് മുൻപ് ആ വീട് അഗ്നിവർഷ സ്വന്തം ആക്കി... പിന്നെ ദേഷ്യം വാശിയും ഒക്കെ ആയിരുന്നു...  ആ പേര് എവിടെയോ കേട്ടിട്ടുള്ള പോലെ തോന്നി. പിന്നെ അന്വേഷണം എത്തിയത് മൊത്തം അഗ്നിവർഷിൽ ആയിരുന്നു...
ആദ്യം ഒരു പകപ്പ് ആയിരുന്നു... എന്താ വേണ്ടേ ചെയ്യണ്ടേ എന്നൊന്നും മനസ്സിലാകാത്ത അവസ്ഥ.... നിന്നെ മാത്രം ഓർത്തുള്ളൂ അപ്പോൾ.... അർഷിയോടും ആദിയോടും അഗ്നിവർഷിനെ പറ്റി അറിയില്ലെന്ന് കള്ളം പറഞ്ഞു... 

ആരോടും ഒന്നും പറയാഞ്ഞതിന്ന് നന്ദിയുണ്ട്... ഒരുപാട് ഒരുപാട് നന്ദിയുണ്ട് കടപ്പാടുണ്ട്.... ഈ ജന്മം മറക്കില്ല ഈ ഉപകാരം.. അവൾ പെട്ടന്ന് രുദ്രിന്റെ കാൽക്കൽ തൊട്ട് പറഞ്ഞു...

അവൻ പിറകോട്ടു മാറി...

എന്റെ കാൽ ഒന്നും പിടിക്കണ്ട... ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല...
ആരെയും പേടിച്ചല്ല... എന്റെ ഭാര്യയുടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടത് ഞാൻ തന്നെ അല്ലേ... എന്റെ കടമയാണ് അതെന്ന് തോന്നി...

അവൾ പോകാൻ നോക്കിയപ്പോഴാ രുദ്ര് വിളിച്ചത്...

ഒരിക്കൽ തന്റെ പ്രണയവും പാസ്ററ് അറിയേണ്ടെന്ന് പറഞ്ഞത... ഇപ്പോൾ അറിയണം എന്നുണ്ട്... ഇപ്പോഴും എന്തൊക്കെയോ നീ മറച്ചു പിടിക്കുന്നു...
ശരിക്കും എറണാകുളത് എന്താ സംഭവിച്ചത്... നീയെങ്ങനെ അംജുക്കന്റെ അടുത്ത് എത്തി... അവിടെ വെച്ചാണോ നീ പ്രണയിച്ചത്.... അംജുക്ക എങ്ങനെ നിന്നെ അംഗീകരിച്ചത്.... എന്റെ പെണ്ണാ അറിഞ്ഞിട്ടും എന്നേ ചതിക്കരുന്നോ അംജുക്ക.... അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിന്നേ അവൾ കണ്ടു..... തൊട്ടാവാടി ആയ ശിവാനി എങ്ങനെ ഇങ്ങനെ ബോൾഡ് ആയ ആനി ആയി മാറി... പൂർണ്ണത ഇല്ലാത്ത ഉത്തരം ആണത്... ഒന്ന് പറഞ്ഞൂടെ എല്ലാം... 

ഒരിക്കലും ആരും അറിയരുതെന്ന ആഗ്രഹം... എന്റെ പ്രണയം അതെന്റെ മാത്രം സ്വകാര്യത ആണ്... അതങ്ങനെ തന്നെ നിന്നോട്ടെ... വല്ലപ്പോഴും ഓർക്കുമ്പോൾ മധുരമുള്ള കുറച്ചു ഓർമ്മകൾ... മരണം വരെ ഉണ്ടാകും മനസ്സിൽ... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് കിട്ടാൻ ഞാൻ പ്രാർത്ഥിച്ചോളാം..
മറ്റാർക്കും കൊടുക്കാതെ ആർക്ക് വേണ്ടിയും വേണ്ടെന്ന് വെക്കാതെ കൂടെ കൂട്ടിക്കൊള്ളാം... ഈ ജന്മം അങ്ങ് പൊക്കോട്ടെ... പിന്നെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് ഒൻപതാം ക്ലാസ്സിൽ വെച്ചാണ്. ആദ്യമായി കണ്ടതും അന്നാണ്.... അംജുക്കയോട് ആദ്യം തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട്.. എന്റെ പ്രണയം മനസ്സിലാക്കിയൊണ്ട് ആവും  രുദ്രിന്റെ കാര്യം എന്നോട് പറയാഞ്ഞത്... അല്ലാതെ അറിഞ്ഞോണ്ട് അംജുക്ക രുദ്രിനെ ചതിച്ചിട്ടില്ല... ആരെയും ചതിച്ചിട്ടില്ല... എന്റെ സന്തോഷം... അത് മാത്രമേ അന്നും ഇന്നും എന്നും അംജുക്ക ആഗ്രഹിച്ചിട്ടുള്ളു... 

കഴിഞ്ഞ ജന്മം എന്റെ കൂടെ ആയിരുന്നു.
ഈ ജന്മം ആർക്കും വിട്ടു കൊടുക്കാൻ പോകുന്നില്ല... ഈ ജന്മം മാത്രം അല്ല നൂറു ജന്മം ഉണ്ടെങ്കിലും ആർക്കും വിട്ടു കൊടുക്കില്ല... രുദ്രിന്റെ ശബ്ദം കടുത്തു..

പിടിച്ചു വാങ്ങുന്നത് പ്രണയം അല്ലെടോ...
മനസ്സറിഞ്ഞു പ്രണയിക്കണം.. എന്റെ പ്രണയം ഒരിക്കലും എനിക്ക് സ്വന്തം ആകില്ല... ഞാൻ അത് ആയി പൊരുത്തപ്പെട്ടു.... ഇനിയൊരിക്കൽ കൂടി വിഡ്ഢി വേഷം കെട്ടാനും എനിക്ക് പറ്റില്ല... എനിക്ക് വേണ്ടി കാത്തിരിക്കരുത് അതെ പറയാൻ ഉള്ളൂ...

അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിൽ തട്ടി നിന്നു...

ഇത്രയും നേരം എന്റെ സ്വഭാവം വെച് ഞാൻ കലിപ്പിടാതെ നിന്നത് എന്റെ ഔദാര്യം ആയി കൂട്ടിയ മതി... ഞാൻ നിന്റെ അഗ്നിയോട് എന്താ പറഞ്ഞെന്ന് നീ കേട്ടോ... നീ രുദ്രന്റെ പെണ്ണാ... ആരെതിർത്താലും ഞാൻ കൊണ്ട് പോകും അവളെ എന്ന... അതെ നിന്നോടും പറയാൻ ഉള്ളൂ എന്റെ പെണ്ണാ എന്റെ മാത്രം... അവകാശം പറഞ്ഞു ആര് വന്നാലും സ്വന്തം ബന്ധം നോക്കില്ല ഞാൻ.
പിന്നെ തല്ല് കിട്ടിയിട്ടും വാങ്ങി കൊണ്ട് വന്നത് നീ ചെയ്തത് തെറ്റാണെന്ന് പൂർണബോധ്യം ഉള്ളോണ്ട.. എന്റെ തോൽവി ആയി കാണണ്ട അത്..

അവൾ അവന്റെ പെട്ടന്ന് ഉള്ള ഭവമാറ്റത്തിൽ ഒന്ന് പകച്ചു...

പിന്നെ എന്താ പറഞ്ഞെ നിനക്ക് എന്നേ പ്രണയിക്കാൻ കഴിയില്ല... എന്റെ കൂടെ ജീവിക്കാൻ കഴിയില്ല എന്നല്ലേ.... എന്ന നീ പോലും ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ പറഞ്ഞു തരാം... നേരത്തെ അഗ്നിവർഷിന്റെ കാര്യം പറഞ്ഞപ്പോൾ ഭയന്ന് വിറച്ച നീ എന്റെ ചുണ്ടിലെ മുറിവ് കണ്ടപ്പോൾ എല്ലാം മറന്നു... അപ്പൊ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളൂ നിന്റെ ഉള്ളിൽ... എനിക്ക് പറ്റിയ മുറിവിൽ നിനക്ക് വേദന തോന്നിയെ... അതെന്ത് കൊണ്ട അറിയോ... ഇവിടെ ഞാൻ മാത്രം ഉള്ളൂ ഇപ്പോൾ... അതോണ്ടാ അവളെ നെഞ്ചിൽ വിരൽ കുത്തി അവൻ പറഞ്ഞതും അവളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.... 

അപ്പൊ ശിവാനിരുദ്രദേവ് ചെല്ല്... അംജുക്കക്ക് ഒരു പെണ്ണിനെ സെറ്റാക്കി ആ ലൈഫ് ഒന്ന് സെറ്റക്ക്... എന്നിട്ട് ഞാൻ നിന്നെ കൊണ്ട് പോവുള്ളു.
ദേവരാഗത്തിൽ രുദ്രിന്റെ ഭാര്യയായി അവിടെ കഴിയുന്നെ ഇനി... പിന്നെ ഇവിടുന്ന് ഇറങ്ങുന്ന നിമിഷം അംജദ് എന്ന പേരെ നീ മറക്കണം... അത് അപേക്ഷ അല്ല... അർഷിയിൽ നിന്ന് പോലും ഞാൻ സത്യം മറച്ചു വെച്ചതിനു പകരം ആയി നീയത് ചെയ്തേ പറ്റു ... നീ കാരണം ഈ വീട്ടിൽ ആരുടെയും കണ്ണ് നിറയരുത്.. പ്രത്യേകിച്ച് എന്റെ അർഷിയുടെ.... അതോണ്ട് മാത്രം ആണ് അഗ്നിവർഷ് എന്നൊരു പേര് പോലും എവിടെയും ഉയർന്നു വരാതെ എന്നിൽ തന്നെ ഒതുക്കിയത്....   നഷ്ടം നിനക്ക് മാത്രം ഉള്ളൂ അതും എനിക്ക് അറിയാഞ്ഞിട്ടല്ല... നിന്റെ വേദനയും സങ്കടം ഒന്നും മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടുമല്ല... മരിച്ചു പോയവർ ഒരിക്കലും തിരിച്ചു വരില്ല.. ജീവിച്ചിരിക്കുന്നവർ അതിന്റെ പേരിൽ എന്തിന് ബലിയാടാവുന്നെ .... അതെ ഇക്കാര്യത്തിൽ ഇനി ചെയ്യാൻ പറ്റു.. അതാണ്‌ അതിന്റെ ശരി... അതെ പറയാൻ ഉള്ളൂ... അത് പറഞ്ഞു അവളെ വിട്ടു...

എനിക്ക് അംജുക്കനെ വേണ്ട ഇനി... ഞാൻ മനസ്സ് കൊണ്ട് ഉപേക്ഷിച്ചതാ...
ഒരിക്കലും അവകാശം പറഞ്ഞു വരില്ല..
നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു... 

രുദ്രിന് വല്ലാതെ വേദന തോന്നി അവളെ കണ്ടിട്ട്.പക്ഷെ ഞാനും നിസ്സഹായനാണ്..

വേറെന്തോ ഒന്ന് മറന്നു... സങ്കടത്തോടെ അവനെ നോക്കി നിൽക്കുന്ന അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു കിസ്സ് കൊടുത്തു.... ഇത് വകുപ്പ് വേറെയാട്ടോ...

എ... എന്താ.... അവളിൽ വിറയൽ പടർന്നിരുന്നു....

അത് ഓർമ്മയുണ്ടോ അർഷിടെ പെണ്ണിന്റെ അടുത്ത് പോയി അവനും ആയി റിലേഷനിൽ ആണ്... ഞാൻ ഇപ്പൊ പ്രഗ്നൻറ് ആണ്... എന്റെ കുട്ടിക്ക് അച്ഛൻ ഇല്ലാതാക്കരുത് പറഞ്ഞു റിലേഷൻ ബ്രേക്ക്‌അപ്പ് ആക്കിത്... നിന്റെ ആ ഒറ്റ ഡയലോഗിൽ ആ പെണ്ണ് അർഷിയെ വിട്ടു പോയത്... ഞാനും അർഷിയും പഠിച്ച പണി മൊത്തം നോക്കിയിട്ടും ഒഴിഞ്ഞു പോകാതെ അട്ട പോലെ പിടിച്ചു നിൽക്കരുന്നു അവൾ...

അർഷിക്കക്ക് അപ്പോ ഇഷ്ടം അല്ലാരുന്നോ അവളെ...

ഇഷ്ടം... കോപ്പാണ്... പെട്ട് പോയതാ അവൻ... അവൻ സീരിയസ് ആയി തന്നെ നോക്കിയേ... ആദ്യം പാവം ആയ ആക്ട് ചെയ്തേ അവൾ... പിന്നെ പിന്നെ തനിസ്വഭാവം പുറത്ത് വന്നേ... ഫ്രണ്ട്സ്നോട്‌ മിണ്ടിക്കോട.. അവളോടല്ലാതെ വേറെ ആരോടും മിണ്ടരുത്... ഏറ്റവും ദേഷ്യം എന്നോട് ആയിരുന്നു എന്റെ കൂടെ നടക്കുന്നെ മിണ്ടുന്നേ വീട്ടിൽ വരുന്നേ ഒന്നും ഇഷ്ടം അല്ല... ജാതി മാറ്റം പറഞ്ഞു അതിന്റെ പേരിൽ ഇഷ്യു... ഒഴിവാക്കാൻ നോക്കിതാ.
ചത്തുകളയും പീഡനത്തിന്ന് കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു അതിനും കഴിഞ്ഞില്ല... എങ്ങനെ രക്ഷപെടും എന്നോർത്തു നിൽക്കുന്ന ടൈമിൽ ആണ് കറക്റ്റ് ആയിട്ട് നീ പോയി അങ്ങനെ ഒക്കെ പറഞ്ഞെ... നിന്നെ അപ്പൊ കയ്യിൽ കിട്ടിയ പൂവിട്ടു പൂജിച്ചു പാലഭിഷേകം ചെയ്തേനെ ഞങ്ങൾ...

അവൾക്ക് ചിരിയും കരച്ചിൽ ഒക്കെ വരുന്നുണ്ടായിരുന്നു... അതിൽ ഒരു സമാധാനം തോന്നി.... അവൾ എന്തോ പറയാൻ ആയി മുഖം ഉയർത്തിനോക്കിയതും രുദ്ര് നൂലിഴ വ്യത്യാസത്തിൽ അവളെ അടുത്ത് നില്കുന്നെ കണ്ടത്.... അവൾ പിന്നോട്ട് മലച്ചതും അവൻ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് പിടിച്ചു....

താളം തെറ്റുന്ന ഹൃദയതാളം അവൻ കേൾക്കാതിരിക്കാൻ അവൾ ശ്വാസം അടക്കി പിടിച്ചു....

ചത്തുപോകും പെണ്ണേ ശ്വാസം വിട്... അവളുടെ ചെവിയോരം പറഞ്ഞതും അവളുടെ ഹാർട്ട് ഇടിപ്പ് വീണ്ടും ഉയർന്നിരുന്നു... അവൻ ഒന്നൂടി അവളെ അവന്റെ ദേഹത്തേക്ക് ചേർത്തു... കാറ്റ് പോലും കടന്ന് പോകാത്ത അത്രയും അടുത്ത് അവന്റെ ദേഹത്തേക്ക് അവൾ അമർന്നിരുന്നു...

തന്നിൽ മറ്റു പല വികാരങ്ങളും വന്നു നിറയുന്നത് അവൾ അറിഞ്ഞു... 
അതിനേക്കാൾ ഉപരി ഈ സ്പർശം ഞാൻ മുൻപ് അറിഞ്ഞിട്ടുണ്ട്... ദേവ്...
അവൾ പോലും അറിയാതെ വിളിച്ചു പോയത്.... അവൾ സ്വയം അത്ഭുതത്തോടെ അവനെ നോക്കിയേ....

പക്ഷെ അംജുക്ക ആദി ആണ് ദേവ് എന്ന പറഞ്ഞത്.... പിന്നെന്താ എനിക്ക് ഇങ്ങനെ തോന്നുന്നേ.... രുദ്ര് പറഞ്ഞ പോലെ ഞാൻ രുദ്രിനെ പ്രണയിക്കുന്നത് കൊണ്ട് തോന്നുന്നേ ആണോ... 

ശിവാനി..... അവന്റെ സെഡ്യുസ് ആയുള്ള വിളിയാണ് ചിന്തകൾ തെറ്റിച്ചു അവനെ നോക്കിയേ... പരസ്പരം കണ്ണുകൾ കോർത്തതും നോട്ടം പോലും മാറ്റാൻ ആവാതെ കൊരുത് നിന്നു... 

അവൾ രുദ്രിനെ തള്ളിമാറ്റാൻ നോക്കിയെങ്കിലും അവന്റെ ചുണ്ടുകൾ അവളെ ചുണ്ടിൽ അമർന്നിരുന്നു....
അവളുടെ സമ്മതം പോലും ചോദിക്കാതെ അവൻ ആ ചുണ്ടുകൾ നുകർന്നു.... ആദ്യത്തെ എതിർപ്പ് അവളിൽ നിന്നും പോയി അവളെ കൈകൾ അവന്റെ ദേഹത്ത് അമർന്നു.... അവനിൽ അത് ആവേശം കൂട്ടുകയാരുന്നു ചെയ്തത്..
അവളുടെ നഖങ്ങൾ ദേഹത്തു ശക്തിയായി അമർന്നു വേദന പടർന്നതും അവൻ അവളെ വിട്ടു.... ശ്വാസം എടുക്കാൻ കഴിയാതെ അവൾ നിന്ന് കിതച്ചു...

ഇപ്പോ മനസ്സിലായോ ശിവാനി നിനക്ക് എന്നോട് പ്രണയം ഉണ്ടെന്ന്.... അല്ലെങ്കിൽ നീയെനിക്ക് വിധേയായി ഇങ്ങനെ നിൽക്കോ.... ഇട്സ് റിയൽ ലവ് ശിവാനി..
നീയെന്നെ പ്രണയിക്കുന്നുണ്ട്... ഇനിയെങ്കിലും നീയതൊന്ന് സമ്മതിക്ക്.

നിന്റെ ദേവ് രുദ്രദേവ് അല്ല.... ആദിയാണ്.
നീ പ്രണയിച്ചത് ആദിയെ ആണ്.... അംജുക്കന്റെ വാക്കുകൾ ചുറ്റും അലയടിക്കുന്നെ പോലെ തോന്നിയത്...
അവൾ ശക്തിയിൽ അവനെ തള്ളിമാറ്റി.

എനിക്ക് പറ്റില്ല.... എന്നേ വെറുതെ വിട്ടേക്ക്.... എനിക്ക് ഒരിക്കലും രുദ്രിനെ സ്വീകരിക്കാൻ ആവില്ല അതോണ്ടാ.... എന്നേയിനി ഇക്കാര്യം പറഞ്ഞു വേദനിപ്പിക്കരുത് പ്ലീസ്... അവന്റെ നേരെ കൈകൂപ്പി പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് ഓടിപ്പോയി... വാതിൽ അടച്ചു വാതിലിൽ ചാരി ഊർന്നിറങ്ങി...

പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നില്ല
താലിയിലോ ദൈവത്തിലോ ഞാൻ വിശ്വസിക്കുന്നില്ല.... എന്റെ പ്രണയത്തിൽ
മാത്രം ഞാൻ വിശ്വസിച്ചു... ആ വിശ്വാസം തെറ്റി .... ഇന്നെന്നിൽ ശുന്യതയാണ്.... എന്റെ പ്രണയവും മരിച്ചിരിക്കുന്നു.... വീണ്ടും ഒരിക്കൽ കൂടി ദേവനിലൂടെ എന്റെ പ്രണയം തിരിച്ചു എത്തിന്ന് കരുതി... അവിടെയും തെറ്റ് പറ്റി... ഞാൻ നിന്നെയല്ല ദേവിനെ ആണ് പ്രണയിച്ചത്... അവനെ സ്വന്തം ആക്കാനാ ആഗ്രഹിച്ചത്.... ഒരിക്കലും നടക്കാത്ത സ്വപ്നം പോലെ എന്റെ പ്രണയവും ഞാൻ വീണ്ടും എന്നിൽ കുഴികുത്തി മൂടി.... ഇനി നിന്നിലേക്ക് ഒരു മടക്കം ഇല്ല രുദ്ര്... ഉണ്ടായ സ്വയം അവസാനിപ്പിക്കും ഞാൻ ഈ ജീവൻ... അംജക്കയാണെ സത്യം ഞാൻ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല... അവൾ മനസ്സാൽ ഉറപ്പിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു....

                         🔥🔥🔥🔥

ഇതേ സമയം രുദ്ര് അവളുടെ മാറ്റത്തെ ആലോചിച്ചു നിന്നു.... എന്നോടുള്ള പ്രണയം അതവളുടെ കണ്ണിൽ കണ്ടതാണ്
എന്നിട്ടും എന്താ അംഗീകരിക്കാൻ എന്ത് കൊണ്ട മടി.... വീണ്ടും അവളുടെ പഴയ പ്രണയത്തിലേക്ക് എങ്ങനെ മടങ്ങിപ്പോയി
അവളുടെ പ്രണയം ഇനി എന്നിലേക്ക് തിരിച്ചു വരില്ലേ.... ഞാനും അവളെ പ്രാണനോളം പ്രണയിക്കുന്നില്ലേ..
എന്നിട്ട് എന്താ അതവൾ മനസ്സിലാക്കാതെ
എന്നേക്കാൾ ഇഷ്ടം തോന്നാൻ മാത്രം എന്താ പ്രത്യേകത.... അവന്ന് ഓർക്കും തോറും ദേഷ്യം സങ്കടം ഒക്കെ വന്നു... വിട്ടു കൊടുക്കാൻ വയ്യ..എന്റെയാ... എന്റെ മാത്രം... അവൻ അത് ഉരുവിട്ട് കൊണ്ടിരുന്നു...


ടാ....

ടാ...അർഷി പുറത്തു ഇട്ടു ഒന്ന് കൊടുത്തു.

എന്താടാ പുല്ലേ.... അവൻ അലറി കൊണ്ട് തിരിഞ്ഞു നോക്കി...

വിളിച്ചിട്ടും അറിയാത്ത എന്താ ആലോചന

അതിന്ന് ഇപ്പൊ ക്ഷാമം ഇല്ലാത്തുള്ളൂ... അവൻ പുച്ഛത്തോടെ പറഞ്ഞു..

അത് ശരിയാ.... ആദിക്ക് എന്താ പറ്റിയെ ഫുൾ മൂഡോഫ് ആണല്ലോ... നീയുമായി ഉടക്കിയോ..

ഇല്ലെടാ... അവനെന്താ പറ്റിയെ... രുദ്രിൽ ഒരു പരിഭ്രമമം പടർന്നു..

അറിയില്ല എന്തോ ഉള്ളിൽ ഉണ്ട്... ചോദിക്കുമ്പോ ഒഴിഞ്ഞു മാറുകയാ ചെയ്യുന്നേ.... 

അത് കൃഷ്നെ ഹോസ്റ്റലിൽ നിർത്തിയതിന്റെ ആകും... അവന്ന് തീരെ ഇഷ്ടം ആയിരുന്നില്ല... ഇവിടെ ഈ പ്രശ്നങ്ങൾക്കിടയിൽ മൈന്റ് ശരിയാവില്ല... പ്ലസ് ടു അല്ലേ അതാ ഞാൻ നിർബന്ധിച്ചു അയച്ചേ... കിച്ചു ഉണ്ടല്ലോ കൂട്ടിന്.

Mm... അതാകും... അർഷി പിന്നെ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.

എന്താടാ... രുദ്ര് അവനെ തന്നെ നോക്കി...

നീ എന്റടുത്തുന്നു എന്തെങ്കിലും മറക്കുന്നുണ്ടോ... എനിക്ക് അങ്ങനെതോന്നുന്നു...

രുദ്രിൽ ആദ്യം ഒരു ഞെട്ടൽ വന്നെങ്കിലും അവൻ ഒരു ചിരി വരുത്തിച്ചു....

നീയറിയാത്ത എന്ത് രഹസ്യം ഉള്ളെ...

എന്തോ അഗ്നിവർഷിനെ തേടി പോയപ്പോ തൊട്ട് നിനക്ക് വല്ലാത്ത ടെൻഷൻ പോലെ തോന്നി...

അത് വല്യ കാര്യം ഒന്നും ഇല്ല... നമ്മൾ എഴുതിയതിനേക്കാൾ എമൗണ്ട് അവർ എഴുതി അവർക്ക് കിട്ടി.... എനിക്ക് അവരെ നാശം മാത്രം കാണണ്ടു... അതിപ്പോ എങ്ങനെ ആയാ എന്താ... ഞാൻ അത് വിട്ടു... നിസ്സാരമായി പറഞ്ഞു കൊണ്ട് കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ടിരുന്നു...

അർഷി അവനെ ഒന്ന് നോക്കി...  എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്ക പറഞ്ഞു പോയി കിടന്നു...

രുദ്രിന് നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നി... ആദ്യം ആയാ ഇങ്ങനെ അവനിൽ നിന്നും ഒരു കാര്യം മറച്ചു വെച്... ഒന്നും അറിയണ്ടാരുന്നു പുല്ല്... അവൻ അരിശത്തോടെ ചീർപ്പ് വലിച്ചു എറിഞ്ഞു...

നീയല്ല രുദ്രാ അവന വേദനിക്കാൻ പോകുന്നെ നിന്റെ അർഷി.... അവൻ വേദനിക്കണ്ടെങ്കിൽ ശിവയെ നീയങ്ങ് മറന്നേക്ക്... ഒരിക്കലും നിനക്ക് അവളെ ഞാൻ തരില്ല...

എന്റെ പെണ്ണ ശിവ... എന്റെ ഭാര്യ.... അവളെ ഞാൻ സ്വന്തം ആക്കുക തന്നെ ചെയ്യും... 

പറഞ്ഞതെ ഓർമ്മയുള്ളൂ ഒറ്റ അടിയാരുന്നു... തിരിച്ചു ഒന്നും മിണ്ടാൻ പോലും പറ്റുന്നില്ല... എന്ത് ചെയ്താലും വേദനിപ്പിക്കുക അർഷിയെ ആയിരിക്കും.
അർഷിക്ക് വേദനിച്ചാലേ എനിക്ക് വേദനിക്കു എന്നുള്ള സൈക്കോലിജിക്കൽ മൂവ്... കറക്ട് ആയി ഞാൻ ചാടികൊടുക്കെ ചെയ്തു...
ശിവാനിയോട് സംസാരിച്ച മതിയാരുന്നു..
വെറുതെ ആ കാലനോട് സംസാരിക്കാൻ പോയ്‌.... 

എവിടെത്തോ എന്തോ.... അവൻ അർഷിയെ നോക്കി ഒന്ന് നെടുവീർപ്പ് ഇട്ടു.
ചുമ്മാതല്ല അവൾ നാട് വിട്ടേ... റിയൽ സൈക്കോ... അഗ്നിവർഷ്.... അവൻ ആ പേര് ഉരുവിട്ട് കൊണ്ട്  ചുണ്ടിലേ മുറിവിൽ തൊട്ടു.... ഞാൻ എങ്ങനെ ഇനിയീ കുരിശിൽ നിന്നും രക്ഷപെടും.... ഒരു വഴി കണ്ടില്ലെങ്കിൽ അർഷിയെ വെച്ചു ബ്ലാക്ക് മെയിൽ ചെയ്തു ശിവയെ ഞാൻ തന്നെ വേണ്ടെന്ന് പറയേണ്ടി വരും.... അതും പറ്റില്ല ഇതും പറ്റില്ല... അർഷി or ശിവ...
ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി അവന്റെ മുന്നിൽ അത് ഉയർന്നു നിന്നു...

തുടരും....

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
ShivaRudragni PART 86

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


Post a Comment

Please Don't Spam here..