ShivaRudragni Part 86

 ശിവരുദ്രാഗ്നി
 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 86🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥86th part🔥        
           𝄟⃝✍️ ഇഫാർ 𝄟⃝🌷



ഈ പെണ്ണ് ഇന്ന് എഴുന്നേറ്റില്ലേ... രാവിലെ തന്നെ വാതിലിൽ മുട്ടി വിളിക്കുന്ന ശിവയെ കാണാഞ്ഞു ഉപ്പാപ്പ അവളെ റൂമിലേക്ക് പോയി... റൂമിന്റെ ഒരു മൂലയിൽ കാൽമുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്നത് കണ്ടു... അവളുടെ നീണ്ട മുടിയാൽ മറഞ്ഞിരുന്നു അവൾ...

ശിവാ.... അയാൾ അവളെ തൊട്ട് വിളിച്ചു..

അവൾ മുഖം ഉയർത്തി നോക്കി... കരഞ്ഞു തളർന്ന മുഖം... കണ്ണുകൾ കരഞ്ഞത് കൊണ്ടും ഉറങ്ങാത്തത് കൊണ്ട് നീര് വന്ന പോലെ ചുവന്നു വീർത്തിരുന്നു... ആകെ കോലം കെട്ട പോലെ...

എന്താടി ഇത്.... അയാൾ അനുകമ്പയോടെ അവളുടെ അടുത്തിരുന്നു തലയിൽ തലോടി...

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു... അത് തുടക്കുക പോലും ചെയ്യാതെ അവൾ അയാളെ മടിയിൽ തലവെച് കിടന്നു....

എന്താ പറ്റിയെ എന്റെ മോൾക്ക്...

ഞാൻ രുദ്രിനെ പ്രണയിക്കുന്നു തോന്നുന്നു ഉപ്പാപ്പ.. വിങ്ങി പൊട്ടികൊണ്ട് അവൾ പറഞ്ഞു... ഇന്നലെ അവൻ എന്നേ കിസ്സ് ചെയ്തു.... കെട്ടിപിടിച്ചു... എന്നിട്ട് ഞാൻ...
ബാക്കി പറയാതെ അവൾ മുടിയിൽ പിടിച്ചു വലിച്ചു അലറി കരഞ്ഞു....

ഞാൻ ചീത്തയല്ലേ അപ്പോൾ... അല്ലേ...
ഞാൻ എന്താ ഇങ്ങനെ... ചത്ത മതീന്ന് തോന്ന ഇപ്പൊ... എന്നേ ഒന്ന് കൊന്ന് തരോ.... എനിക്ക് പറ്റുന്നില്ല.... നീറുന്നു മനസ്സ് മൊത്തം... രുദ്ര് തൊട്ടയിടതെല്ലാം ചുട്ട് പൊള്ളുന്ന പോലെ ഉപ്പാപ്പ...
എനിക്ക് എവിടെ തെറ്റ് പറ്റിയെ തിരിയുന്നില്ല.... രുദ്രിനെ എനിക്ക് വേണ്ട... രുദ്ര്ന് പറഞ്ഞിട്ടൊന്നും മനസ്സിലാകുന്നില്ല എന്നേ വേണമെന്ന് വാശി പിടിക്ക... എനിക്ക് രുദ്രിനെ സ്വീകരിക്കാൻ ആവില്ല സത്യം പറയാനും പറ്റുന്നില്ല.... അലറി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു....

അവളെ അവസ്ഥ കണ്ടു അയാളിലും ഒരു നോവ് ഉണർന്നു.. അംജുനോട് വല്ലാത്ത ദേഷ്യം തോന്നി അയാൾക്ക്...
അയാൾ അവളെ ചേർത്ത് പിടിച്ചു...

ഞാൻ എന്താ ഇങ്ങനെ... എന്റെ അച്ഛനും അമ്മയും ഉണ്ടാരുന്നെങ്കിൽ എനിക്ക് ഇങ്ങനെ വേദനിക്കേണ്ടി വരില്ലാരുന്നു...
ഞാൻ ആരെയും സ്നേഹിക്കില്ലാരുന്നു.
അവരെ ആഗ്രഹം പോലെ അവർ പറയുന്ന ചെക്കനെ കല്യാണം കഴിച്ചു ജീവിച്ചേനെ അല്ലേ... അംജുക്കയും രുദ്ര് ആരും എന്റെ ജീവിതത്തിൽ ഇണ്ടാവില്ലാരുന്നു അല്ലേ... അച്ഛനെ അമ്മയെ മിസ്സ്‌ ചെയ്യുന്നു.... കരഞ്ഞോണ്ട് പറയുന്നവളെ ചേർത്ത് പിടിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു...

എനിക്കൊന്നും അറീല മോളെ.... അംജുന്ന് എവിടെയെങ്കിലും തെറ്റ് പറ്റിയത് ആവും... നമുക്ക് ഒന്നൂടി അന്വേഷിച്ചു നോക്കാം....

വേണ്ട.... അംജുക്ക എന്നേ വേദനിപ്പിക്കില്ല... അംജുക എന്ത് ചെയ്താലും അത് എനിക്ക് വേണ്ടി ആകും... നിക്ക് സങ്കടം ഒന്നും ഇല്ല...
ഞാൻ... ചുമ്മാ.... ഓരോന്ന് ഓർത്തു അതാ.... അവൾ കണ്ണ് തുടയ്ക്കുംതോറും
ഒഴുകിവരുന്ന കണ്ണുനീർ തുടച്ചു കൊണ്ടിരുന്നു....

എന്നോട് പൊറുക്കാൻ പറ്റോ മോൾക്ക്...
ശപിക്കുന്നുണ്ടാവും അല്ലേ... ഞാൻ ചെയ്തു പോയ തെറ്റിന്റെ പേരിൽ അല്ലേ മോൾക്ക് അവനെ നഷ്ടം ആയെ...  ഇടർച്ചയോടെ അയാൾ പറഞ്ഞതും അവൾ ആ വാ പൊത്തിപിടിച്ചു....

ഞാൻ മനസ്സിൽ പോലും കരുതിട്ടില്ല അങ്ങനെ ഒന്നും ... അംജുകയാണ സത്യം... അച്ഛനെ അമ്മയെ ഓർത്തുന്നുള്ളെ ഉള്ളൂ... അല്ലാതെ ആരെയും ശപിക്കാൻ ഒന്നും എനിക്ക് ആവില്ല... നിങ്ങൾ കാരണം ഒന്നും അല്ല അംജുക്കയെ നഷ്ടപെട്ടെ.. എന്റെ വിധിയാണ് അത്...

ഞാൻ അമറിനോടും അർഷിദയോടും സംസാരിക്കാം... മോള് കൊണ്ടോയിക്കോ അവനെ... അയാളെ കണ്ണ് നിറഞ്ഞിരുന്നു.

എനിക്കൊന്നും വേണ്ട അതിനെയിനി...
ഉള്ള സ്വതൊക്കെ അമറങ്കിളിന് തിരിച്ചു കൊടുത്തു.. ഇപ്പോ ഒന്നും ഇല്ല... ഈ പിച്ചക്കാരനെ ആർക്ക് വേണം ഇനി... പോരേതെന്ന് ഞാൻ ഇപ്പോ വലിയ പണക്കാരിയാ എന്റെ സ്റ്റാറ്റസിന് ചേരില്ല...
അവൾ കണ്ണ് തുടച്ചു പുച്ഛത്തോടെ പറയുന്നേ കേട്ട് അയാളെ ചുണ്ടിൽ ഒരു ചിരി വന്നു...

പാരമ്പര്യം ആയുള്ളതേ കൊടുത്തുള്ളൂ... അല്ലാണ്ട് തന്നെ ചെക്കന്റെ കയ്യിൽ പൂത്ത കാശുണ്ടെടി... ഇന്ത്യയിൽ പുറത്ത് ആയി ഒരുപാട് ഓഫീസ് ഉണ്ട്... അമറിന്റെ കയ്യിലുള്ളതിനേക്കാൾ ഇരട്ടി അവന്റ ഉണ്ട്

അത് ശരി അപ്പൊ അംജുക്കന്റെ കാശിന്റെ കണക്ക് നോക്കി ഇരിക്കലെ കിളവൻ... താൻ ആൾ കൊള്ളാലോ.. അവൾ കളിയോടെ പറഞ്ഞു.

തനിക്ക് സങ്കടം ആയെന്ന് കരുതി ചിരിപ്പിച് വിഷയം മാറ്റുന്ന കണ്ടു അയാൾക്ക് വല്ലാത്ത വാത്സല്യം തോന്നി.

മോള് എഴുന്നേറ്റു മുഖം ഒക്കെ കഴുകി വാ..
ഇനി കരയരുത്.... അയാൾ മുഖം കൂർപ്പിച്ചു...

എന്നേ ഓർത്തു സങ്കടം വേണ്ട കേട്ടല്ലോ.
അല്ലേല് വലിവ് ഉള്ളതാ അത് കൂട്ടരുത്...

ഇല്ലെടി.... നീ പോയി ഫ്രഷ് ആയി വാ..

അവൾ മുഖത്ത് ചിരി വരുത്തി എഴുന്നേറ്റു പോയി....

അയാൾ ഫോൺ എടുത്തു യാസിയെ വിളിച്ചു.... എല്ലാം പറഞ്ഞു കൊടുത്തു..

ഞാൻ ഇപ്പോ എന്താ ചെയ്യാ... അംജു
എല്ലാരേക്കാൾ വാശിയില... ശിവ ആണെങ്കിൽ നമ്മൾ പറഞ്ഞത് വിശ്വസിക്കെ ഇല്ല.... അംജുന്റെ വായിൽ നിന്ന് തന്നെ വീഴണം ദേവ് രുദ്രദേവ് ആണെന്ന്...

കടിച്ചപാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചാലോ യാസി...

ഓഹ് പിന്നെ ഒന്ന് പോയെ അത് അംജുവാ അവൻ വാക്ക് മാറ്റാണെൽ മരിക്കണം...

ആനിയെകൊണ്ട് പറ്റുമല്ലോ...

അത് നടക്കും... പക്ഷെ എങ്ങനെ... അവന്ന് സങ്കടം ആകു കരുതി വാ തുറക്കില്ല... അത് അങ്ങനെ ഒരു ഭ്രാന്തി 

അത് ഈ കിളവൻ പറഞ്ഞു തരണോ...
പറഞ്ഞാൽ വിശ്വസിക്കാത്തത് അവൾ സ്വയം അറിഞ്ഞലോ..... ആ രുദ്രിനെ കൊണ്ട് തന്നെ നമുക്ക് ചെയ്യിക്കാം... അതാകുമ്പോ അവൾ സത്യം അറിയും നമ്മള ഇതിന്റെ പിന്നിൽ എന്ന് അംജു അറിയേ ഇല്ല...

യാസി സംഭവം മനസ്സിലായ പോലെ ഒന്ന് ചിരിച്ചു...

                       🔥🔥🔥🔥
                       
അംജു ഓഫീസിലേക്ക് പോകാൻ ഇറങ്ങിവന്നതും ഉമ്മ എന്നത്തേയും പോലെ ബ്രേക്ക്‌ഫാസ്റ്റ് എടുത്തു വെച്ചു അവനെ വിളിച്ചു...

ഒരു പേടിയോടെ അവർ വിളിച്ചത്.... രാത്രി മാപ്പൊക്കെ ചോദിച്ചെങ്കിലും ദേഷ്യം മുഴുവൻ ആയും മാറിയോ എന്നൊരു പേടി

അവൻ ഉമ്മാനെ നോക്കി ചിരിയോടെ അങ്ങോട്ട് വന്നു... ശിവയും എല്ലാരും ഉണ്ടായിരുന്നു അവിടെ... ശിവയെ കണ്ടതും ദേഷ്യത്തോടെ നോക്കി... അവൾ
ചുണ്ട് കോട്ടി മൈന്റ് ആക്കാതെ നിന്നു...

അല്ല സെർവെൻറ് ഉണ്ടല്ലോ കൂടെ... സെർവെന്റിന്റെ കൂടെ എനിക്ക് ഇരിക്കാൻ പറ്റില്ല...

അവൾ അതിനും മൈന്റ് ആക്കാതെ ഫുഡ് കഴിച്ചു...

അല്ല നല്ല ഫുഡ് ഒക്കെ കണ്ടപ്പോൾ സ്ഥാനം മറന്നു ഇവരെ കൂടെ ഇരുന്നത് ആണോ.... നിന്റെ തന്ത ശിവറാം ഇത് പോലെ കൾച്ചർ ഇല്ലാതെ വളർത്തിയത്.... അച്ഛനും അമ്മയും ഇത് പോലെ ആരുന്നോ... ഫ്രീ ആയി കിട്ടിയ എല്ലാടിത്തുന്നു ഫുഡ് കഴിക്കോ.. അവൻ ശിവയെ നോക്കി പുച്ഛത്തോടെ പറഞ്ഞു...

അച്ഛനെഅമ്മയെ പറഞ്ഞതും അവൾക്ക് ഒരു വേദന തോന്നി... അവൾ എഴുന്നേൽക്കാൻ പോയതും രുദ്രിന്റെ കൈ അവളെ തുടയിൽ അമർന്നു... അവൾ അപ്പോഴാ രുദ്ര് അടുത്തിരുന്നത് തന്നെ കണ്ടേ...

അവിടിരി... അവൻ മെല്ലെ പറഞ്ഞതും അവൾ ഇരുന്നു...

നീ അങ്ങേരോട് കാണിച്ചത് വെച്ചു നോക്കുമ്പോൾ അങ്ങേരെ സ്ഥാനത് ഞാൻ ആണെങ്കിൽ നിയിപ്പോ ജീവനോടെ ഉണ്ടാവില്ലാരുന്നു... അതോണ്ട് ഇതൊക്കെ അങ്ങ് സഹിക്ക്.... പിന്നെ എന്നോട് അർഷിയോട് ഉള്ള ദേഷ്യം ആണ് ഈ കാണിക്കുന്നേ... നിന്റെ പേര് പറഞ്ഞു ഉടക്കി ഫുഡ് കഴിക്കാതെ പോവാൻ നോക്കുന്നത... ഇപ്പോ ഇവിടെ ഇരുത്തിച്ചില്ലെങ്കിൽ നിനക്ക് ഒരിക്കലും അങ്ങേരെ പിടിച്ച കിട്ടില്ല... അവൻ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കൈകൊണ്ട് വാ മറക്കുന്ന പോലെ ആക്കി പറഞ്ഞു...

അംജുക്കനെ അവൾ ഒന്ന് നോക്കി..

സാർ.... ഭക്ഷണതിന്റെ മുന്നിൽ ആരും വലിയവനോ ചെറിയവനോ എന്നൊന്നില്ല.
ഭക്ഷണതിന്റെ മുന്നിൽ നിന്നും എഴുന്നേറ്റു പോകുന്നത് മര്യാദകേട് ആണ്... ഇപ്രാവശ്യം അടിയനോട് പൊറുത്താലും...
ഇനി ഞാൻ കഴിച്ച ഫുഡിന്റെ പൈസ ഓർത്താനെങ്കിൽ  ഞാൻ തരാ... സാറ് ദാരിദ്രവസ്ഥയിൽ ആണെന്ന് ഞാൻ അറിഞ്ഞില്ലാരുന്നു...

അംജുക്ക എന്തോ കലിപ്പിൽ പറയാൻ പോയതും അമർ അവന്റെ തോളിൽ കൈ വെച്ചു...

ഭക്ഷണതിന്റെ മുന്നിൽ നിന്നും എഴുന്നേൽപ്പിക്കരുത് മോനെ പാപം ആണ്... നീ ഇരിക്ക് പറഞ്ഞു അവിടെ പിടിച്ചു ഇരുത്തിച്ചു...

അംജു ആനി രുദ്ര് ആദി അർഷി അനു നൈഷന ഉപ്പാപ്പ അങ്ങനെ ആയിരുന്നു ഇരുന്നത്...

ഉമ്മ വേഗം അവന്ന് വിളമ്പി കൊടുത്തു...
ചിക്കൻ പൊരിച്ചത് കറിയും ഓക്കെ ഇട്ടു
കൊടുത്തു... കഴിക്കാൻ നോക്കുമ്പോഴാ ശിവയുടെ പ്ലേറ്റിലേക്ക് നോക്കിയേ... ഉമ്മ അവൾക്ക് ഒഴിച്ച് ബാക്കി എല്ലാർക്കും ചിക്കൻ വെച് കൊടുത്തിട്ടുണ്ട്... അവളെ പത്രത്തിൽ മാത്രം ചട്നി കണ്ടു...

അവളെ പത്രത്തിൽ തന്നെ നോക്കുന്നെ കണ്ടു ഉമ്മ പറഞ്ഞു... അവൾ വെജിറ്ററിയൻ ആണ്... അതോണ്ടാ ആ കറി...

അംജു ചിക്കൻ കറി ഒഴിച്ച് കൊടുത്തു ചിക്കൻ പൊരിച്ചത് എടുത്തു പ്ലേറ്റ് അടക്കം കമഴ്ത്തി...

എല്ലാവരും ഒരു ഞെട്ടലോടെയും ദേഷ്യത്തോടെയും അംജുനെ നോക്കി...

എന്ന ശിവ ആരെയും നോക്കാതെ ഒരു കൂസലും ഇല്ലാതെ ചിക്കൻ എടുത്തു കഴിച്ചു...

നീ വെജിറ്ററിയൻ അല്ലേ.... രുദ്ര് അത്ഭുതത്തോടെ ചോദിച്ചു...

ഞാൻ അംജുക്ക കഴിക്കാറുള്ള എല്ലാ ഫുഡ് കഴിക്കാറുണ്ട്... നിങ്ങൾ ആരും എന്നോട് ഇത് വരെ ചോദിചിട്ടില്ല... എനിക്ക് തന്നിട്ട് ഇല്ല... അതോണ്ട് കഴിച്ചില്ല
അവൾ പറഞ്ഞു....

ആദീ...... രുദ്ര് അർഷിയും ഒന്നിച്ചു വിളിച്ചു അവന്റെ പുറത്ത് അടിയും വീണിരുന്നു...

അമ്മാ.... അവൻ അലറി കൂക്കിവിളിച്ചു.

എന്താടാ കാണിക്കുന്നേ ഉപ്പാപ്പ അർഷിയെയും രുദ്രിനെയും നോക്കി ചോദിച്ചു...

ഈ പന്നി അവൾ കഴിക്കാറില്ലല്ലോ അവളെ വെച് ആരും കഴിക്കണ്ട പറഞ്ഞു വീട്ടിൽ ഇറച്ചിയും മീനും ഒന്നും കയറ്റാൻ വിടാറില്ല... നോൺവെജ് ഇല്ലാതെ ഒരു നേരം പോലും ഫുഡ് കഴിക്കാത്ത ഞങ്ങളെ കൊണ്ട് ചപ്പും പുല്ലും തീറ്റിച്ചു...
ഈ പന്നിയെ ഞാൻ ഇന് കൊല്ലും നോക്കിക്കോ... അർഷി അവന്റെ കഴിത്തിന് പിടിച്ചു അവന്റെ അടുത്തേക്ക് ചയ്ച്ചു....

പറ്റിപ്പോയി.... വിട് തെണ്ടി.... പറഞ്ഞു ആദി വിടുവിക്കാൻ നോക്കുന്നുണ്ട്....

എല്ലാവരിലും ചിരി വരുത്തിയിരുന്നു....

 ലച്ചു ഉള്ളപ്പോൾ അവൾ കഴിക്കില്ലെങ്കിലും നോൺവെജ് ഉണ്ടാക്കാറുണ്ടല്ലോ... അംജു ശിവയെ ഒന്ന് നോക്കി ആദിയോട് ചോദിച്ചു..

അംജു അവനോട് മിണ്ടിയതിൽ എല്ലാരേം മുഖത്ത് അത്ഭുതം ഉണ്ടായിരുന്നു...

ശിവക്ക് ഇഷ്ടം ആയില്ലെങ്കിലോ കരുതി...

ലച്ചുന് ഇഷ്ടം അല്ലല്ലോ.... അതെന്താ ആദി ഇവളോട് മാത്രം ഒരു സോഫ്റ്റ്‌കോർണർ.... ലച്ചുനെ പോലെ അല്ലേ ശിവയും.... ഇവർക്ക് ശിവയോട് അങ്ങനെ ഒന്നും ഇല്ലല്ലോ... 

ലച്ചു എന്റെ ഫ്രണ്ട് കൂടി ആണ്... അമ്മയുടെ സ്ഥാനം ആണ്...അതോണ്ട് അവളോട് എന്തെങ്കിലും പറയാനോ ചെയ്യാനോ തോന്നിയില്ല...  അച്ചേടെ ഇഷ്ടത്തിന്ന് അനുസരിച്ചു ലച്ചു ജീവിക്കുന്നെ... അവരുടെ പ്രൈവസി ആയോണ്ട് കൈ കടത്തിയില്ല. ശിവ അങ്ങനെ അല്ലല്ലോ...

ശിവയോട് അപ്പോൾ സ്പെഷ്യൽ ആണല്ലോ സ്നേഹം...

 ശിവ എനിക്ക് സ്പെഷ്യൽ ആണ്... അതോണ്ട് അവൾക്ക് ഇഷ്ടം ഇല്ലാതെ ഒന്നും ചെയ്യാൻ തോന്നിയില്ല... ആദി അവളെ നോക്കി നിറപുഞ്ചിരിയോടെ പറഞ്ഞു....

അംജു ശിവയെ നോക്കി കണ്ണ് കൊണ്ട് അവനെ കാണിച്ചു പരിഹാസത്തോടെ നോക്കി....

അവൾക്ക് നെഞ്ചിൽ ഒരു നീറ്റൽ തോന്നി.
ഫുഡ് ഇറങ്ങാത്ത പോലെ തൊണ്ടയിൽ കുരുങ്ങി നിന്നു...

അത് ശരിയാ ഈ പന്നിക്ക് ഞങ്ങളെക്കാൾ ഇഷ്ടം അവളോടാ എനിക്ക് തോന്നിയിട്ടുണ്ട് അത്..  അതെന്താടാ അങ്ങനെ.... അർഷി അവനെ നോക്കി മുരണ്ടു....

അതെ നിങ്ങളെക്കാൾ ആരേക്കാൾ വലുത് അവൾ തന്നെയാ... നിങ്ങൾ കാണുന്നതിനേക്കാൾ മുന്നേ അവളെ കണ്ടതും ഇഷ്ടപെട്ടതും ഞാനാ... അവള്ക് ഇഷ്ടം അല്ലാത്ത ഒന്നിനും ഞാൻ സമ്മതിക്കെ ഇല്ല.... അതും പറഞ്ഞു അർഷിയുടെ കയ്യും വിടുവിച്ചു അവൻ എഴുന്നേറ്റു ഓടി...

എല്ലാവരും ചിരിയോടെ അവനെ നോക്കിയതെങ്കിൽ ശിവയിൽ വേദന ആയിരുന്നു ഉണർത്തിയത്.... മുൻപ് ആണെങ്കിൽ ഇതൊക്കെ ആസ്വദിച്ചേനെ.
എല്ലാരേക്കാൾ ആദിയും ആയാണ് അടുപ്പം... അവനും അങ്ങനെ എന്ന് തോന്നിയിട്ടുണ്ട്... രുദ്രിന് പെട്ടന്ന് ദേഷ്യം വരും അതോണ്ട് തന്നെ ദേഷ്യപ്പെടും... എന്ന ആദി അതിന്റെ പേരിൽ രുദ്രിനോട് തല്ല് ഉണ്ടാക്കും... അവളെ ഉള്ളിൽ ആദി ചെയ്തത് ഓക്കെ സഹോദരന്റെ സ്ഥാനത് നിന്നും വഴിമാറി കൊണ്ടിരുന്നു.
അനുവിന്റെ മുഖത്ത് നോട്ടം എത്തി... ഞാൻ കാരണം ആണോ ഇവളെ സ്വീകരിക്കാത്തത്.... അതെ സമയം ദേഷ്യം വന്നു... അവളെക്കാൾ അർഹത എനിക്കല്ലേ.... എന്റെ അല്ലേ... എന്നേ പോലെ അവളെ കെട്ടിപിടിച്ചിട്ട് ഉണ്ടാകോ..
ചുംബിച്ചിട്ട് ഉണ്ടാകോ.... അവൾ ഞെട്ടലോടെ സ്വയം മനസ്സിനെ പ്രാകി...
എന്റെ അനിയൻ ആണ്... സഹോദരന്ന് തുല്യം ആണ് സ്ഥാനം... എന്തൊക്കെ ചിന്തിക്കുന്നേ....  സങ്കടം ദേഷ്യം വെറുപ്പ് ഓക്കെ തോന്നി അവളോട് തന്നെ... കണ്ണുകൾ നിറഞ്ഞു ഒഴുകും തോന്നിയതും അവൾ എഴുന്നേറ്റു പോയി....

അംജുവിന്റെ മുഖത്ത് മാത്രം ഗൂഡമായ ചിരി ആയിരുന്നു....

രുദ്ര് സംശയത്തോടെ അവനെയും ശിവയെയും നോക്കി....

🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥86(2)🔥                   𝄟⃝✍️ ഇഫാർ 𝄟⃝🌷

ആദി എന്റെ സഹോദരൻ ആണ്.. ബുദ്ധി പായുമ്പോഴും മനസ്സ് അതിനെ എതിർത്തു കൊണ്ടിരുന്നു...എനിക്ക് ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല... അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.....   
അപ്പോഴാ അവളെ ഫോൺ റിങ് ചെയ്തത്... അപ്പുവേച്ചി....

ശിവാന്ന് വിളിച്ചു കൂക്കി ഒരേ ഉമ്മ ആയിരുന്നു....

എന്താ ഇത്ര സന്തോഷം....ശിവക്കും എന്തോ സന്തോഷം തോന്നി...

എന്നേ തേച്ച ആ മരപ്പട്ടി ഇല്ലേ അതിന്ന് അഗ്നിവർഷ് എട്ടിന്റെ പണി കൊടുത്തു...

എന്ത് പണി ശിവയുടെ നെറ്റി ചുളിഞ്ഞു...

എന്നോട് ഓഫീസിൽ പോകണം എനിക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു... അങ്ങേരെ പ്രാകികൊണ്ട് ഞാൻ പോയെ.എനിക്ക് ഇഷ്ടം അല്ല നിന്റെ ഓഫീസിൽ ജോലിക്ക് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ... അവിടെ എത്തിയപ്പോ
എന്നേ മാഡം വിളിച്ചു ഈ തേപ്പ്പെട്ടി...
അവന്റെ ജോലി കളയിച്ചു കുത്ത് പാള എടുപ്പിച്ചു എന്റെ കാൽക്കീഴിൽ കൊണ്ട് വന്നു തന്നു.... പ്യുണും ഡ്രൈവർ ഒക്കെ ഇവൻ ആണ്... മാഡം മാഡം വിളിച്ചു എന്റെ പിറകെ നടക്കുന്ന ഒരു കാഴ്ച....
എന്റെ മോളെ അങ്ങേരെ കണ്ടിരുന്നെങ്കിൽ ഞാൻ കെട്ടിപിടിച്ചു തുള്ളിച്ചടിയേനെ... സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ മേല... എന്തെങ്കിലും ഉടായിപ്പ് കാണിച്ചു ഇവിടുന്ന് മുങ്ങണം എന്ന് കരുതിത... ഇനി അടുത്ത കാലത്തൊന്നും ഇല്ല.... അവന്റെ മാഡം വിളി... Ufff രോമാഞ്ചം വരുന്നു.... അപ്പുവിന്റെ ഓരോ വാക്കിലും ആ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ശിവയുടെയും....

ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ശ്രീ മംഗലത്കാർ... ശ്രീ മംഗലത്തുള്ളോരേ പേടിച്ച വിവാഹം കഴിച്ചത് ഓർത്തു അവൾക്ക് അവനോട് ദേഷ്യം തോന്നിയില്ലാരുന്നു എന്ന അവരോട് പൈസ വാങ്ങിയിരുന്നു ഇതിന്റെ പേരിൽ
എന്ന് അറിഞ്ഞപ്പോ തൊട്ട് അവനോട് പക ആയിരുന്നു.. ഇങ്ങനെ ഒരുത്തനെ സ്നേഹിച്ചേ ഓർത്തു വേദനയും....

എനിക്ക് ഒരുപാട് സന്തോഷം ആയി.. എന്നും ഈ ചിരി കണ്ട മതി മുഖത്ത്... പിന്നെ ആ ജോലി കളയരുത്... അർഹത പെട്ടത് തന്നെ ആണ്... അതിനുള്ള ക്വാളിഫിക്കേഷൻ ചേച്ചി ഉണ്ട്... അതിന്ന് അപ്പു ഒന്നും മിണ്ടിയില്ല...

പിന്നെ വേറെ എന്തൊക്കെ വിശേഷം....

വിശേഷം മാത്രം ഉള്ളൂ... വീട് അഗ്നി വാങ്ങി.. അവരെ ഇറക്കി വിട്ടു... ഇപ്പോ വാടകവീട്ടിൽ ആണ്... ഇന്ന് വരെ ശരീരം അനങ്ങാത്ത മഹതികളും മഹാന്മാരും തെണ്ടി ജീവിക്കണ്ട അവസ്ഥ ആണ്...
അരുണിന്റെ ഭാര്യ സ്വന്തം കാര്യം നോക്കി വീട്ടുകാരെ കൂടെ പോയി... പുട്ടി ഭൂതങ്ങൾ ഇപ്പൊ പുറത്ത് ഇറങ്ങാറില്ലെന്ന തോന്നുന്നേ... ആകെ ഒരു സങ്കടം വിശ്വയെ ഓർത്താണ്... അവനെ ഉള്ളൂ ഒരു മനുഷ്യപറ്റ്... ജയിലിൽ നിന്നും ഒക്കെ വിട്ടു... നാട്ടിൽ എത്തിന്ന് കേട്ടു.. ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ആണ്... വീട്ടിൽ ഉള്ള എല്ലാരോടും ദേഷ്യം ആണ്.. നിന്നെ നഷ്ടപെട്ടത് അവർ കാരണം ആണല്ലോ...

എന്നോട് പ്രണയം അല്ല വിശ്വേട്ടന്ന്... എന്നേ അവരിൽ നിന്നും സംരക്ഷിക്കാൻ കണ്ടൊരു മാർഗമായിരുന്നു... എന്നേ അനിയത്തിയെ പോലെ ചെറുതിൽ ഒക്കെ കണ്ടത്... വലിയമ്മയും മഹിയേട്ടനും ഒക്കെ തല്ലുന്നതും അരുണേട്ടൻ ഉപദ്രവിക്കുന്നത് ഒക്കെ അറിഞ്ഞപ്പോൾ ഉണ്ടായ സഹതാപം... 

ആയിരിക്കാം... ആളൊരു പാവം ആണ്...
സ്വന്തം ആയി ആദർശം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ് ആൾ...

ശിവ ഒരു നിമിഷം ആലോചിച്ചു നിന്നു...

എനിക്കൊന്ന് കാണണം പറയോ അപ്പുവേച്ചി... ഇങ്ങോട്ട് വരാൻ പറയോ ...

ഞാൻ പറഞ്ഞു നോക്കാം... അഡ്രെസ്സ് കൊടുക്കാം..  അപ്പു പിന്നെ തിരക്കുണ്ട് പറഞ്ഞു ഫോൺ വെച്ചു... 

              🔥🔥🔥🔥

നീനുവിന്റെ കരച്ചിൽ കേട്ട ശിവ നോക്കിയത്... ഐഷുവും അനുവും കരച്ചിൽ മാറ്റാൻ നോക്കുന്നുണ്ട്...

ശിവയെ കണ്ടതും നീനു അമ്മാന്നും വിളിച്ചു അവളെ അടുത്തേക്ക് ചാടി...

അമ്മേടെ മോള് എന്തിനാ കരയുന്നെ....
അവൾ കണ്ണ് തുടച്ചു കവിളിൽ കിസ്സ് കൊടുത്തു...

രചസൻ വയക്ക് പഞ്ഞു... ബാഡ് ബോയ് മോൾക്ക് സങ്കടം വന്നു...

ശിവ അവരെ നോക്കി....

ബോൾ എടുത്തു കളിക്കുമ്പോ അംജുക്കന്റെ റൂമിലേക്ക് വീണു...
ഇവൾ പോയപ്പോ ബോൾ പുറത്തേക്ക് വലിച്ചു എറിഞ്ഞു വാതിൽ വലിച്ചു അടച്ചു.
അപ്പോ തുടങ്ങിതാ കരച്ചിൽ...

ശിവ തിരിച്ചു ഒന്നും പറയാതെ അംജുക്കന്റെ റൂമിലേക്ക് നീനുവിനെയും കൊണ്ട് പോയി...

അംജു അവളെ ഒന്ന് നോക്കി പിന്നെ ഫോൺ നോക്കി ഇരുന്നു...

ശിവ നീനുവിനെ അവന്റെ മടിയിൽ ഇരുത്തി...

വാട്ട്‌ ദ.... അവൻ നീനുവിനെ താഴെ നിർത്തി അലറി.... ബാക്കി പറയുന്നേ മുന്നേ അവളുടെ മുഖത്ത് നോട്ടം എത്തി...

കണ്ണുകളിൽ രൗദ്ര ഭാവം കണ്ടതും അവൻ ബാക്കി പറയാതെ നിർത്തി....

ഇവളെ പേര് അഗ്നി എന്നായത് അവളെ കുഴപ്പം അല്ല... അവളല്ല ആ പേരിട്ടതും...
എന്നിട്ടും എന്തിനാ അവളോട് ദേഷ്യം...
നിങ്ങളെ സ്വസ്ഥയും സമാധാനം കളയുന്ന പേര് ആയിരിക്കും അഗ്നി... പക്ഷേ ഒന്നുമറിയാത്ത ഈ കുഞ്ഞ് എന്ത് അതിൽ പിഴച്ചെ...  അഗ്നിയുമായി ബന്ധം ഉള്ളത് എനിക്കാണ്... ഞാൻ കാരണം ആണല്ലോ എല്ലാ പ്രശ്നവും...
ഞാൻ എന്നൊരാൾ ഇല്ലെങ്കിൽ അഗ്നിയും ഇല്ല അഗ്നിയുടെ ഓർമ്മകൾ ഇല്ല... നിങ്ങൾക്ക് സന്തോഷം ആയ ജീവിതം കിട്ടണമെങ്കിൽ ഇല്ലാതാവേണ്ടത് ഞാൻ ആണ്... എന്നിലൂടെ മാത്രമേ അഗ്നിവർഷ് ആയി ബന്ധം ഉണ്ടാവു... ശിവ ഉള്ളിടത്തെ അഗ്നി ഉള്ളൂ... എന്നേ അങ്ങ് കൊല്ല് എന്ന... എന്ന എല്ലാ പ്രശ്നം തീരുമല്ലോ..
അല്ലെങ്കി വേണ്ട ഞാൻ തന്നെ സ്വയം അങ്ങ് ഇല്ലാതായിക്കൊള്ളാം പോരെ...

ആനി.... അവന്റെ ശബ്ദം ഉയർന്നു...

. നിങ്ങൾക്ക് ആ പേര് കേൾക്കുമ്പോ എത്ര വേദനിക്കുന്നുന്ന് എനിക്ക് അറിയാം എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ എന്റെ മോളെ പേരാണ് അഗ്നി... മറക്കാൻ ശ്രമിക്കുംതോറും ഓർമപ്പെടുത്തുന്ന ഒരു സത്യം.. അഗ്നിവർഷ്...  എന്ന് വെച് ആ കുഞ്ഞു എന്താ ചെയ്തേ.... സ്വന്തം പേര് കൊണ്ട നിങ്ങൾ വേദനിപ്പിക്കുന്നെന്ന് അതിന്ന് അറിയോ.... നിങ്ങൾ വഴക്ക് പറയുന്നേ എന്തിനാ എന്ന് അതിന്ന് അറിയോ... എന്നോട് ഉള്ള ദേഷ്യം കുഞ്ഞിനോട് തീർക്കല്ല....നിങ്ങളെ നിങ്ങൾ ആക്കാൻ സഹായിച്ച ദേവ് എന്ന വലിയ മനുഷ്യന്റെ മോളാണ്... ഒരു കാലത്ത് നിങ്ങളെ നല്ലൊരു സുഹൃത് ആയ ലച്ചുന്റെ മോളാണ്... അത് മാത്രം ഓർത്ത മതി....

പിന്നെ ഇനിയൊരിക്കൽ കൂടി എന്റെ കുഞ്ഞ് കരഞ്ഞ ഈ ആനിയെ ശരിക്കും അറിയാലോ... കണ്ണ് തുടച്ചു ഭീഷണിയോടെ അവന്റെ നേർക്ക് കൈ ചൂണ്ടി അവൾ...

അംജു അവളുടെ തോളിൽ മുഖം അമർത്തി നിൽക്കുന്ന നീനുനെ നോക്കി..
ഇടക്കിടക്ക് എങ്ങലടിയോടെ മുഖം ഉയർത്തി നോക്കുന്നുണ്ട്... അവളുടെ നിറഞ്ഞ കണ്ണുകൾ അവനിലും വേദന ഉണർത്തി.... ഇവളിലൂടെ അഗ്നിവർഷ് എന്ന ഓർമ്മ വന്നപ്പോൾ തൊട്ട് തന്നെ ആണ് അകലം കൂടിയത്... ആറുമാസം എന്റെ ചൂട് തട്ടി ഞാൻ വളർത്തിയ കുഞ്ഞ്.... രുദ്രിന് അസുഖം മാറി നാട്ടിൽ വന്നപ്പോഴാ അവൻ പേരിട്ടത് അഗ്നി എന്ന്... അപ്പോൾ തൊട്ട് ഞാനും അവളിൽ നിന്നും അകന്നു... അഗ്നിയെ മറക്കണമെങ്കിൽ ആദ്യം മറക്കേണ്ടത് ആനിയെ ആണ്... അതിന്ന് എനിക്ക് പറ്റോ...

നീനു നോക്കിതും അവൻ കണ്ണ് ചിമ്മി കാണിച്ചു... ആദ്യം അത്ഭുതത്തോടെ നോക്കിയെങ്കിലും പിന്നെ ആ കണ്ണുകളിൽ ഭയം കണ്ടതും അവന്റെ മുഖം താഴ്ന്നു...

എങ്ങനെ ഇവളെ പിണക്കം മാറ്റ... ശിവയുടെ മുഖത്ത് നോക്കാതെ മുഖം കുനിച്ചു തല ചൊറിഞ്ഞോണ്ട് അവളോട് ചമ്മലോടെ ചോദിച്ചു...

ഇവളെ പേര് അഗ്നി എന്നാണ്....

എന്നേ ചതിച്ച നിന്നെ വെറുക്കാൻ എനിക്ക് പറ്റുന്നില്ല... പിന്നെ അഗ്നി എന്ന സത്യം അംഗീകരിച്ചല്ലെ പറ്റു... അവൻ പുച്ഛത്തോടെ പറഞ്ഞു...

നീനുന് ഐസ്ക്രീം വേണോ.... ശിവ കൊഞ്ചലോടെ ചോദിച്ചതും അവൾ കണ്ണ് വിടർത്തി കരച്ചിൽ നിർത്തി നോക്കി...

രാക്ഷസൻ വാങ്ങി തരും.... ശിവ അംജുനെ ചൂണ്ടി പറഞ്ഞു...

അംജു കലിപ്പോടെ ശിവയെ നോക്കിയെങ്കിലും നീനുനെ നോക്കി ചിരിച്ചു...

പോയി വാങ്ങിയിട്ട് വാ...

വാട്ട്‌....

വാട്ട് അല്ല ഐസ്ക്രീം... ചോക്ലേറ്റ്... ടോയ്‌സ്... ഒക്കെ വാങ്ങി വാ... പിണക്കം മാറ്റണ്ടേ....

ഞാൻ വാങ്ങണോ... അവൻ കണ്ണ് മിഴിച്ചു നോക്കി....

പിന്നെ ആർക്കാ പിണക്കം മാറ്റണ്ടേ...

നീ കൂടി വാ... അവൻ ദേഷ്യത്തോടെ പറഞ്ഞു...

മര്യാദക്ക് വിളിച്ച വരാം.... അവൾ മുകളിലേക്ക് നോക്കി പറഞ്ഞു...

വന്നു തുലക്ക്.... അത് പറഞ്ഞു ചവിട്ടി തുള്ളി പോയി...

പിന്നാലെ ചിരി അടക്കിപിടിച്ചു അവളും...

നമുക്ക് കറങ്ങാം പോകാം നീനുവിന്റെ മൂക്കിൽ നുള്ളി പറഞ്ഞു... നീനു ചിരിയോടെ അവളെ നോക്കി... ആ മുഖത്തെ പുഞ്ചിരി കണ്ടതും കുറച്ചു നാൾ കൂടി അല്ലേ അവളെ കാണു എന്ന ഓർമയിൽ നെഞ്ച് വിങ്ങുന്നത് അവൾ അറിഞ്ഞു...

ശിവാ.... പോകാം... നീനു വിളിച്ചതും ശിവ തലയാട്ടി അംജുന്റെ പിറകെ പോയി..

ഐഷുവും അനുവും അവർ കാറിൽ ഒന്നിച്ചു പോകുന്നെ കണ്ടു കിളി പോയ പോലെ പരസ്പരം നോക്കി....

                🔥🔥🔥🔥

കുറച്ചു നേരം വാശി കാണിച്ചെങ്കിലും പിന്നെ നീനു അവനുമായി ഇണങ്ങി...
അവൻ കഷ്ടപ്പെട്ട് അങ്ങനെ ആക്കി എടുത്തു.... ശിവ കൂടെ ഇല്ലാതെ തന്നെ നീനു അവന്റെ അടുത്തേക്ക് പോയി....
വിളിയും അംജു എന്നായി.... ശിവ ചെറു ചിരിയോടെ അവർക്കായ് പ്രൈവസി നൽകി മാറി നിന്നു... നൈറ്റ്‌ ആയിരുന്നു അവർ തിരിച്ചു വരുമ്പോൾ.... ശിവ കാറിലേക്ക് കേറാൻ നോക്കിതും അംജു ലോക്കിട്ടു.... നീനു സീറ്റിൽ അവളെ ടോയ്‌സ് നോക്കി കളിക്കുന്നുണ്ടായിരുന്നു ....

ഇവളെ ഒന്ന് സെറ്റക്കാൻ വേണ്ടി കൂടെ എഴുന്നള്ളിച്ചേ... എന്റെ ആവിശ്യം കഴിഞ്ഞു... സോ ബായ്....
അത് പറഞ്ഞു അവൾക്ക് റ്റാറ്റാ പറഞ്ഞു അവൻ പൊയ്...

അവൾ കണ്ണ് തുറിച്ചു അവർ പോകുന്നെ നോക്കി.... നാശം പിടിക്കാൻ.... അവൾ അരിശത്തോടെ നിലത്തു ആഞ്ഞുചവിട്ടി..
പിന്നെ തിരിഞ്ഞു നടന്നു...

രാത്രി സമയം പോരാത്തേന്ന് അധികം ആൾ ഇല്ലാത്ത ഏരിയയും.... അവൾ ചുറ്റും നോക്കി നടന്നു... ഫോൺ പോലും എടുക്കാത്ത നിമിഷത്തെ പഴിച്ചു അവൾ..
കുറച്ചു ദൂരം നടന്നതും അവളെ ആരോ പിന്തുടരുന്ന പോലെ തോന്നി അവൾക്ക്...
അവൾ പിന്നെ പിന്നിലേക്ക് നോക്കാതെ മുന്നോട്ട് വേഗത്തിൽ നടന്നു... പെട്ടന്ന് കുറച്ചു പേര് അവളെ മുമ്പിൽ നിന്നത്...

അവൾ മൈന്റ് ആക്കാതെ പോകാൻ നോക്കും തോറും അവർ വഴി തടഞ്ഞു...

എന്റെ പൊന്ന് മക്കളെ ജീവൻ വേണേൽ ഓടി പോയിക്കോ.... എന്റെ മുന്നിൽ നിന്നും വെട്ട് കുത്ത് ചെയ്യുന്നേ കാണാൻ പറ്റാത്തൊണ്ട ഞാൻ പോകുന്നെ.... എനിയ്ക്കു ബ്ലഡ്‌ കണ്ട ബോധം പോകും...

ഉന്നെയും കൊണ്ട് പോവേ പറഞ്ഞു അവളെ തൊടാൻ നോക്കിതും കൈക്ക് വെടിയേറ്റിരുന്നു....

അയാൾ നിലവിളിയോടെ പിന്നോട്ട് മലച്ചു വീണു....

ഇതാ പറഞ്ഞത്.... കേട്ടില്ല അനുഭവിച്ചോ..
അവൾ പറഞ്ഞു...

നിന്നെ തൊട്ട എന്ത് പറ്റുന്നു ഞാനും നോക്കട്ടെ പറഞ്ഞു വേറെ ഒരാൾ അവളെ കയ്യിൽ പിടിച്ചു...

(ഹിന്ദി ആണ് അവർ സംസാരിക്കുന്നെ അങ്ങനെ കരുതി വായിച്ചോ.. അല്ലാതെ അവിടെ എന്ത് മലയാളി 😉)

ഞാൻ എവിടെ പോയാലും ദുരന്തം ആണല്ലോ...അവൾ നെറ്റിയിൽ സ്വയം ഇടിച്ചു .... 

അഗ്നി കൈവെച്ച ശവം ആയിരിക്കും...
റാണ ആണേൽ ജീവനിൽ പ്രതീക്ഷയുണ്ട്
ആരെ കൈ കൊണ്ടാണവോ ഇവരുടെ അന്ത്യം... അവൾ ദയനീയതയോടെ അവരെ നോക്കി പറഞ്ഞു...

മുന്നിൽ നിന്നവൻ ആരുടെയോ ചവിട്ട് കിട്ടി തെറിച്ചു വീഴുന്നേ കണ്ടു... അവൾ പിറകിലേക്ക് നോക്കി...

എന്റെ പൊണ്ടാട്ടിയെ പ്രൊട്ടക്ട് ചെയ്യാൻ തല്ക്കാലം ഞാൻ മതിയെന്നെ... ഒരു അഗ്നിയുടെയും ആവിശ്യം ഇല്ല പറഞ്ഞു രുദ്ര് അവളെ തോളിലൂടെ കയ്യിട്ട് പിടിച്ചു...

അപ്പൊ മോള് ഇവിടുന്ന് നോക്കി നിൽക്ക് ഞാൻ രുദ്ര താണ്ടവം ഒന്ന് കാണിച്ചു കൊടുക്കട്ടെ... പറഞ്ഞു അവരെ മുന്നിലേക്ക് പോയി...

രുദ്രതാണ്ടവം അല്ല രുദ്ര്....
രുദ്രഗ്നി താണ്ടവം....  എനിക്ക് ചുറ്റും അഗ്നിവർഷിന്റെ പ്രൊട്ടക്ഷൻ ഉണ്ടാവും.. എങ്ങനെ വന്നാലും ഞാൻ പോകുന്നിടത് മൊത്തം കുരിശ് ആണല്ലോ... അവളുടെ നോട്ടം രുദ്ര് തല്ലുന്നവരുടെ കൂടെയുള്ള ഒരുവനിൽ പതിഞ്ഞു.... കുറച്ചു മുന്നേ അവനെ മാളിൽ കണ്ടതായി ഓർത്തു...
അപ്പൊ പ്ലാൻ ആണ്... എനിക്ക് അതിനര ശത്രുക്കൾ... എന്തിന് വേണ്ടി എന്നേ അറ്റാക്ക് ചെയ്യുന്നേ.... ഉള്ള പ്രോബ്ലംസ് കൂടാതെ വേറെയും ഉണ്ടോ.... എന്നാണാവോ വെട്ട് കുത്ത് തല്ല് ഒന്നും ഇല്ലാതെ സമാധാനത്തോടെ കഴിയാൻ പറ്റുക... അങ്ങനെ ഒരു ജീവിതം എനിക്ക് ഉണ്ടാകോ... അതിന്ന് വേണം യോഗം... അവൾ ദീർഘനിശ്വാസത്തോടെ ഓർത്തു...

രുദ്ര് തല്ലുന്നത് കണ്ടതും അവൾ കണ്ണടച്ച് നിന്നു... അന്നും ഇന്നും പേടിയാണ് ബ്ലഡ്‌..
അതോണ്ട് തന്നെ രുദ്ര് വന്നു തട്ടി വിളിക്കുന്ന വരെ കണ്ണ് തുറന്നില്ല...

കൂടെ കൊണ്ടോയിന്ന് കേട്ടപ്പോഴേ ചിന്തിച്ചത നിനക്കിട്ട് എന്തോ പണി ആണെന്ന്.... എന്റെ കൊച്ചിനെ ഒന്നും ചെയ്യാതിരുന്നാൽ മതിയാരുന്നു...

എന്റെ അംജുക്ക അത്ര ദുഷ്ടൻ ഒന്നും അല്ല... എന്നോട് ദേഷ്യം ഉണ്ടെങ്കിലും നീനുനോട് തീർക്കില്ല.... അവൾ ഇഷ്ടകേടോടെ പറഞ്ഞു....

നീനുവിനോട് ഉള്ള അകലം അഗ്നി എന്ന പേരായിരുന്നു അല്ലേ...

ആ പേര് കേൾകുംതോറും എന്നേ ഓർമ വരും അതോണ്ട് ആയിരുന്നു അവൾ വേദനയോടെ പറഞ്ഞു....

നമുക്ക് എല്ലാം ശരിയാക്കി എടുക്കന്നെ... എന്നിട്ട് വേണം നിന്നെ കൊണ്ട് മുങ്ങാൻ.... രുദ്ര് ദീർഘനിശ്വാസത്തോടെ പറഞ്ഞു..

മുങ്ങും.... ഞാൻ തനിച്ചാണെന്ന് മാത്രം...
അവൾ മനസ്സിൽ ഓർത്തു... പിന്നെ വീട് എത്തുന്ന വരെ അവർ ഒന്നും സംസാരിച്ചില്ല...

രുദ്രിന്റെ ഉള്ളിൽ മൂന്നാമത്തെ തവണയാണ് ശിവക്ക് നേരെ വധശ്രമം എന്ന ടെൻഷൻ ആയിരുന്നു... ആരാണവൾക്ക് ശത്രു... എന്തിന്ന് വേണ്ടി..അവനും ആ ചിന്തകളിൽ ആയിരുന്നു.. അക്കാര്യം അർഷിയോട് പറയാൻ അവൻ അർഷിയുടെ റൂമിലേക്ക് ചെന്നു...

ഇതേ സമയം ആദിയും അർഷിയും പൊരിഞ്ഞ ചർച്ചയിൽ ആയിരുന്നു... 

ആദ്യം ആയ ഇങ്ങനെ ഒരു തോൽവി....  തോറ്റതിൽ അല്ല രുദ്ര് ഒരുപാട് ആഗ്രഹിച്ചത
ശ്രീ മംഗലം അവന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ലല്ലോ എന്ന സങ്കടം....  ആദി സങ്കടത്തോടെ പറഞ്ഞു... 

എന്റെ രുദ്ര് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നേടികൊടുത്തിരിക്കും അർഷി വാശി പോലെ പറഞ്ഞു.... 

ഇവരെ ചർച്ച കെട്ട രുദ്ര് പേടിയോടെ നെഞ്ചിൽ കൈ വെച്ചു നിന്നു പോയി...  

                              ......  തുടരും 


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
ShivaRudragni PART 87.

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


إرسال تعليق

Please Don't Spam here..