ShivaRudragni Part 88

 ശിവരുദ്രാഗ്നി

 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 88🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
         🔥LOVE   vs   DESTINY 🔥

🔥Part 88🔥      
                𝄟⃝✍️ ഇഫാർ 𝄟⃝🌷

ശിവ പിന്നെ രുദ്രിന്റെ മുമ്പിൽ പെടാതെ മാറി നടന്നു.... രുദ്രിനും അത് മനസ്സിലായത് കൊണ്ട് തന്നെ അവൻ സ്വയം ഒഴിഞ്ഞു മാറി...

അംജദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ശിവയെ
നെഞ്ചിൽ ചെറുനോവ് അനുഭവപ്പെട്ടു അവന്നും...    അവൾക്ക് ജീവിതത്തിൽ കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ ആണ് ഇത്.... അറിഞ്ഞിട്ടും എന്തിന് ചെയ്തു...വേദന കൊണ്ട് പിടയുന്നുണ്ട് അവളുടെ ഉള്ളം... ആ വേദന സ്വയം അറിയുന്നത് കൊണ്ട് തന്നെ അതിനോളം വേദനിക്കുന്നുണ്ട് ഞാനും... രുദ്രിന് കൊടുക്കില്ലെന്ന വാശി ആണോ അതോ
തനിക്ക് മാത്രം സ്വന്തം ആകണം എന്ന സ്വാർത്ഥതയോ... അവൻ ടെൻഷനോടെ
നെറ്റിയിൽ തിരുമ്മി.... അഗ്നിവർഷ് എന്ന സ്വസ്ഥതകേടോടെ പേടിയോടെ ഇങ്ങനെ ജീവിക്കാൻ ഇനിയും വയ്യ...  അവന്റെ ഉള്ളിൽ ഒരു കുഞ്ഞിന്റെ മുഖം തെളിഞ്ഞു വന്നു... ഒരു വയസ്സ് ഉള്ള നുണക്കുഴി കവിൾ കാട്ടി ആരെയും മനം മയക്കുന്ന പുഞ്ചിരി ആയി നിൽക്കുന്ന ഒരു ആൺകുട്ടിയുടെ മുഖം ... എന്തിനാ സ്വയം വേദനിക്കാൻ ആയി ഒരു ജീവിതം തന്നു നീ പോയത്...  അപ്പോഴും ആ കുഞ്ഞിന്റെ മുഖം തെളിവോടെ മുന്നിൽ തെളിഞ്ഞു നിന്നു.... അവന്ന് ഒരേ സമയം ദേഷ്യം സങ്കടം ഒക്കെ തോന്നി... 

എല്ലാം മറന്നു സ്വസ്ഥം ആയി സമാധാനം ആയി ജീവിക്കണം... എനിക്ക് അതിന്ന് നീ വേണം ആനി... നീ മാത്രം മതി... നീ മാത്രം....കണ്ണുകൾ നിറഞ്ഞു ഒഴുകിയതും അവൻ തുടച്ചു...

                    🔥🔥🔥🔥

പിറ്റേന്ന് രാവിലെ ഐഷു സ്കൂളിൽ പോകുമ്പോ കയ്യിൽ എന്തോ കവർ കണ്ടു
അവൾ നോക്കി...

ഇതെന്താ...

ഇന്ന് രക്ഷബന്ദ് ആണ് ചേച്ചി... സഹോദരൻമാർക്ക് കെട്ടികൊടുക്കും...
അംജുക്കയും അർഷിയും വഴക്ക് പറയും അവർക്ക് കെട്ടിയ... അങ്ങനെ ചടങ്ങ് വേണ്ടെന്ന് പറഞ്ഞിട്ട്... ആദിയേട്ടനെ രുദ്രേട്ടനെ കൃഷ്നെ ഒന്നും കെട്ടാൻ സമ്മതിക്കില്ല.... അർഷിക്ക് അംജുക്കക്കും വേണ്ടെങ്കിൽ ഞങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞിട്ട് അവർക്കും ഇഷ്ടം അല്ല ... ഞാൻ അതോണ്ട് ക്ലാസ്സിലെ പിള്ളേർക്ക് കെട്ടി കൊടുക്കും...
ചുമ്മാ ഇരിക്കട്ടെ കുറെ ബ്രോസ്.... അംജുക്കയോട് പറഞ്ഞേക്കല്ലേ വഴക്ക് പറയും... അവൾ കണ്ണിറുക്കി പറഞ്ഞു... ശിവ ചിരിയോടെ അവളെ നോക്കി...

ഐഷു പോകാൻ നോക്കുമ്പോൾ അവൾ വിളിച്ചു... എനിക്ക് ഒന്ന് തരോ ചോദിച്ചു...
ഐഷു എടുത്തു കൊടുത്തു...

അവളുടെ കണ്ണുകൾ മുഴുവൻ ഏതോ ഫയൽ നോക്കി ഇരിക്കുന്ന ആദിയിൽ ആയിരുന്നു.... സോറി ആദി നിന്നിലേക്ക് എത്തുന്ന എന്റെ കണ്ണുകളും മനസ്സ് അടക്കി നിർത്താൻ എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ.... എനിക്ക് തന്നെ മനസ്സിൽ ഉറപ്പിക്കണം... ഇല്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്തു പോകും...അത് മനസ്സിൽ ഉറപ്പിച്ചു അവൾ അവന്റെ അടുത്തേക്ക് പോയി....

അവളെ കണ്ടപ്പോൾ തന്നെ അവൻ ചിരി വന്നില്ലെങ്കിലും വരുത്തിച്ചു.... മനസ്സ് നീറുന്നുണ്ട് അവളെ അവോയ്ഡിൽ...
യാസിയോട് അർഷിയോട് ഓക്കെ അവൾ ഫ്രീ ആയി ഇടപെടുന്നത്... തന്നോട് മാത്രം ഉള്ളൂ അകൽച്ച.... അതിന്റെ കൂടെ ഇന്നലെ നീനു പിടിച്ചു വലിച്ചു റൂമിലേക്ക് കൂട്ടി പോയി.... അവൾ ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്യരുന്നു.... പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ നോക്കി പോയി അപ്പോൾ തന്നെ മുഖം തിരിച്ചു നിന്നു... പക്ഷേ മനഃപൂർവം റൂമിൽ കേറിയ പോലെ എന്തൊക്കെ പറഞ്ഞു... ഇറങ്ങി പോകും നേരം കേട്ടു വാതിൽ വലിച്ചു അടക്കുന്നെ... ഇപ്പൊ എന്തിനാ അടുത്തേക്ക് വന്നത് ആവോ ...

അവൾ രാഖി എടുത്തു അവന്റെ നേരെ നീട്ടി...

അവൻ മുഖം ചുളിച്ചു...

സഹോദരൻ ആയി കാണുന്നവർക്ക് കെട്ടി കൊടുക്കുന്നതാണ്... എന്നാലല്ലേ തിരിച്ചു സഹോദരി ആയി കാണു... മുനവെച് പറഞ്ഞു....

അവൻ അവൾക്ക് നേരെ കൈ നീട്ടി...

അവൾ അത് കെട്ടികൊടുക്കുമ്പോൾ അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നുണ്ടായിരുന്നു.... അനു ഒന്നും അറിയാത്ത ഒരു പാവം ആണ്... അവൾക്ക് എങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ അവൾ വേദനയോടെ ഓർത്തു

ആദിയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ കൂടി അവളുടെ കയ്യിൽ ഇറ്റിവീണു... അവൻ കണ്ണ് തുടച്ചു പേഴ്സിൽ നിന്നും പൈസ എടുത്തു....
രാഖി കേട്ടികൊടുത്ത തിരിച്ചു സമ്മാനം കൊടുക്കണം എന്നാണ്... എന്റെ വക സമ്മാനം ഇപ്പോ ഇതെ ഉള്ളൂ ഏട്ടത്തിയമ്മേ.... അത് പറഞ്ഞു പൈസ കയ്യിൽ വെച് കൊടുത്തു.... അവൻ പോയി....

അവൾ കൈക്ക് മുകളിൽ ഉള്ള കണ്ണുനീർതുള്ളികൾ നോക്കി.... നിന്നെക്കാൾ എനിക്ക് വേദനിക്കുന്നുണ്ട് ആദി.... മനസ്സൽ അവനോട് മാപ്പ് ഇരന്നു..

                      🔥🔥🔥

എനിക്ക് നാളെ മോർണിംഗ് ഫ്ലൈറ്റ് ലണ്ടനിലേക്ക് പോകണം...

രുദ്ര് അർഷിയും അവനെ നോക്കി...

പെട്ടന്ന് പറഞ്ഞ മീറ്റിംഗ് ആണ്... പുതിയൊരു പ്രൊജക്റ്റ്‌ കാര്യം പറഞ്ഞിരുന്നില്ലേ അത് ആയി ബേസ് ആയത് ആണ്.... അവരെ നോക്കാതെ പറഞ്ഞു അവൻ ഡ്രസ്സ്‌ ഓക്കെ പാക്ക് ചെയ്യാൻ തുടങ്ങി... തന്റെ മുഖമൊന്നു വാടിയ പോലും രുദ്ര് മനസ്സിലാക്കും... അവനിൽ നിന്നും ഒളിക്കാനും പറ്റില്ല... എന്ത് പറയും അവനോട്... ശിവയുടെ ഉള്ളിൽ തന്റെ സ്ഥാനം എന്താന്ന് അറിഞ്ഞ കൂടുതൽ വേദനിക്കെ ഉള്ളൂ... അത് കൂടി കാണാൻ വയ്യ...

ടാ എപ്പോഴാ തിരിച്ചു വരിക... എത്ര ഡേ ആണ്... (അർഷി )

മാക്സിമം Two week.... അവിടെ എത്തിയിട്ട് ബാക്കി കാര്യം അറിയൂ...

അവൻ ഇടക്കിടക്ക് പോകുന്നോണ്ട് അവർക്ക് കാര്യം ആയി ഒന്നും തോന്നിയില്ല.... പക്ഷേ നീനു ഉള്ളപ്പോ തൊട്ട് കഴിയുന്നതും ഒഴിവാക്കാരാ പതിവ്..
രുദ്ര് അവനെ ഒന്ന് നോക്കി ഓർത്തു.

അങ്ങനെ നിന്റെ ശല്യം ഇല്ലാതെ രണ്ടാഴ്ച
പൊളി ആയിരിക്കും.... (അർഷി )

പോടാ പിശാജേ.... ഞാൻ പോയിട്ട് വന്നിട്ട് പറഞ്ഞു തരാം ഇതിന്ന് ഉത്തരം... അവൻ തലയിണ എടുത്തു എരിഞ്ഞു അവന്റെ മേലേക്ക് വീണു.... തമ്മിൽ ഓരോന്ന് പറഞ്ഞു തല്ല് കൂടി.... ആദിയുടെ ഉള്ളം പൊള്ളുന്നത് അവർ അറിഞ്ഞില്ല.... ഇനിയൊരിക്കലും തിരിച്ചു വരത്ത യാത്ര ആണെന്ന് അവർ അറിഞ്ഞില്ല....

രുദ്ര് അവരെ നോക്കി എഴുന്നേറ്റു പോകാൻ നോക്കിയതും ആദി അവനെ ബെഡിലേക്ക് വലിച്ചിട്ടു.... രുദ്ര് ദേഷ്യത്തോടെ നോക്കി എഴുന്നെല്കാൻ നോക്കിതും അവന്റെ മുകളിലേക്ക് കയറി കൂടി ലോക്ക് ഇട്ട് പിടിച്ചു....

രുദ്ര് രൂക്ഷമായി അവനെ നോക്കി... 

നിനക്ക് ഇനിയും പിണക്കം മാറാൻ ആയില്ലേടാ.... നിന്നെ അപമാനിക്കണോന്ന് കരുതിയല്ല ഞാൻ അന്ന് താലിക്കെട്ടീന്ന് മുൻപ് ഇറങ്ങിപോയത്.... എനിക്ക് പറ്റുന്നില്ലെടാ അതിന്ന്.... അറിഞ്ഞോ അറിയാതെയോ എന്റെ തെറ്റ് കൊണ്ട നമ്മുടെ അച്ഛനും ലച്ചുവും പോയത്... ഞാൻ കാരണം അവർ.... എന്റെ നീനുമോൾക്ക് അവളെ അച്ഛനെ അമ്മയെയും നഷ്ടം ആയത്... എന്നിട്ട് ഞാൻ എങ്ങനെ ആടാ ഒരു ജീവിതം ഒക്കെ ആയി സുഖമായി ജീവിക്കാ... അവന്റെ കണ്ണുകൾ നിറഞ്ഞു രുദ്രിന്റെ മുഖത്ത് കണ്ണുനീർ ഇറ്റി വീണു...

രുദ്ര് ആകെ വല്ലാതായി....

അവൻ അവന്റെ കണ്ണുനീർ തുടച്ചു....

വിധിയാണ് ഒക്കെ.... അതാണ്‌ സത്യം...
അല്ലാതെ നീ കാരണം അല്ല ഒന്നും നടന്നത്... അവനെ തന്റെ നേർക്ക് ചയ്ച്ചു പിടിച്ചു തലയിലൂടെ തലോടി...

എനിക്ക് പറ്റില്ല ഒരു ജീവിതം... എന്നെ ഒന്ന് മനസ്സിലാക് അവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു രുദ്രിനെ തള്ളി മാറ്റി എഴുന്നേറ്റു... റൂമിൽ നിന്നും പോയി..

ഇവന്ന് ഒരു ജീവിതം ഉണ്ടായി കാണണം എന്നെ എനിക്കുള്ളൂ... അല്ലാതെ അവനോട് എന്തിനാ എനിക്ക് ദേഷ്യം വെറുപ്പ് ഒക്കെ.... രുദ്ര് വേദനയോടെ പറഞ്ഞു...

ഒക്കെ ശരിയാകുംടാ.... ഇല്ലെങ്കിൽ നമ്മൾ ശരിയാക്കും... അവന്റെ കയ്യിൽ പിടിച്ചു അർഷി ഉറപ്പോടെ പറഞ്ഞു...

നാളെ നിനക്ക് ജോയിൻ ചെയ്യണ്ടേ...

വേണം... നീ ഏതായാലും വൺ മന്ത് ലീവ് ആണല്ലോ...

ക്രൈംബ്രാഞ്ചിൽ നിന്ന് മുങ്ങണം... അതിനുള്ള പണിയൊക്കെ ഒപ്പിച്ചിട്ടുണ്ട് അർഷി കണ്ണടിച്ചു പറഞ്ഞു....

രുദ്രിലും ഒരു ചിരി വിരിഞ്ഞു... തനിക്ക് വേണ്ടി ആണ് അവൻ ആ പോസ്റ്റ്‌ വാങ്ങിയത്... 

               🔥🔥🔥🔥

രാത്രി കൃഷ് കിച്ചുവും വന്നു....

ലീവ് ആണോടാ നിങ്ങൾക്ക് ശിവക്ക് സന്തോഷം തോന്നി...

ഏട്ടൻ ലണ്ടനിൽ ബിസിനസ് മീറ്റിംഗ് പോവ്വാണ്... അതോണ്ട് ഇപ്പൊ വരണം പറഞ്ഞു വിളിപ്പിച്ചു... യാത്ര ചോദിപ്പ് കേട്ടു ഇനി തിരിച്ചു വരാത്ത പോലെ... അതോണ്ട് എന്താ രണ്ട് ദിവസം ലീവ് കിട്ടിയേ... കൃഷ് കളിയോടെ പറഞ്ഞു...

ശിവക്ക് എന്തോ സംശയം തോന്നി...

അവരോട് കുറച്ചു സമയം സംസാരിച്ചു അവൾ ആദിയുടെ അടുത്തേക്ക് പോയി...

ബാൽകണിയിൽ പുറത്തേക്ക് നോക്കി നില്കുന്നെ കണ്ടു...

ആദി പെട്ടന്ന് എന്താ ഒരു യാത്ര...

പോവണം അകന്നു നിന്ന ബന്ധങ്ങൾ നഷ്ടപ്പെടില്ല... എന്ന് തോന്നി....

ആദി... ഞാൻ...

വേണ്ട ശിവ.... പറഞ്ഞു വഷളാക്കേണ്ട...
ഒന്നും മനസ്സിലാകാതിരിക്കാൻ കുട്ടിയൊന്നും അല്ല ഞാൻ... അറിഞ്ഞു കൊണ്ട് ഒരു തെറ്റ് ചെയ്തിട്ടില്ല ഞാൻ...
ശിവ എന്ന് വിളിച്ചാലും ഏട്ടത്തിയമ്മയാണ് എന്ന സ്ഥാനം ആണ് ഉള്ളിൽ.... മരണം വരെ അങ്ങനെ തന്നെ ഉണ്ടാവു.... ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല.... പറയുകയും ഇല്ല... എന്നോടുള്ള ദേഷ്യം എന്റെ മോളോട് തീർക്കരുത്... എനിക്ക് കുറച്ചു നാൾ മാറി നിൽക്കണോന്ന് തോന്നിയോണ്ട പോകുന്നെ...
അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്... അത് പറഞ്ഞു അവളെ മറുപടി പോലും കേൾക്കാതെ അവൻ ഇറങ്ങിപോയി....

 രാത്രി എല്ലാരും ഒരു റൂമിൽ ആയോണ്ട് അവനെ ഒന്ന് കാണാൻ പോലും അവൾക്ക് പറ്റിയും ഇല്ല.....

                      🔥🔥🔥🔥

രാവിലെ ഏഴുമണിക്ക് ആയിരുന്നു അവൻ പോയത്.... പോകുമ്പോൾ ശിവയോട് ഒഴിച്ച് ബാക്കി എല്ലാരോടും യാത്ര ചോദിച്ചു പോയത്...

അവൾ നിർജീവമായി ബാൽകണിയിൽ
നിന്നും പോകുന്നത് നോക്കി നിന്നു....

തെറ്റ് ചെയ്തത് ഞാൻ ആണ്... അറിയാഞ്ഞിട്ടല്ല.... നീ കൂടി തിരിച്ചു സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോ എനിക്ക് എന്നെ തന്നെ പേടിച്ചാണ്.... എന്നോട് പൊറുക്ക് നീ... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു....

പിന്നെ ഫോൺ എടുത്തു വിളിച്ചു...
ഭയ്യാ ... ആദിയുടെ പിറകെ തന്നെ ഉണ്ടാവണം... അവനെ സേഫ് ആക്കി അവൻ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് എല്ലാം നോക്കിയേ തിരിച്ചു വരവു... അത് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു....

                   🔥🔥🔥🔥
                   
ഇന്ന് എന്തായാലും പ്ലാൻ ഫ്ലോപ്പ് ആകില്ല.
യാസി ഉപ്പാപ്പക്ക് ഹൈഫൈ കൊടുത്തു പറഞ്ഞു....

അവൾ എന്താ റൂമിൽ നിന്നും ഇറങ്ങാതെ
രുദ്ര് ഇപ്പോൾ പോകും യാസി ടെൻഷനോടെ നിന്നു...

രുദ്ര് ഇറങ്ങിവരുന്നത് കണ്ടു അവൻ വേഗം ശിവയുടെ വാതിലിൽ മുട്ടി...

ആരാ ചോദിച്ചു അവൾ വാതിൽ തുറന്നതും ആരെയും കാണാതെ പുറത്ത് ഇറങ്ങി.... ശിവ ഇങ്ങ് താഴെ വാ ഉപ്പാപ്പ വിളിച്ചതും അവൾ താഴേക്ക് ഇറങ്ങാൻ നോക്കുമ്പോഴാ മുന്നിൽ ഉള്ള കാഴ്ച കണ്ടത്.... രുദ്ര്... അത് പോലിസ് യൂണിഫോമിൽ.... തൊപ്പിയും വെച്ചു സ്റ്റൈൽ ആയി മുന്നിൽ നില്കുന്നവനെ കണ്ടു അവൾ കണ്ണ്എടുക്കാതെ നോക്കി നിന്നു.... കണ്ണുകൾ മിഴിഞ്ഞു വന്നു..

രുദ്ര്..... പോലിസ്.... അസുരൻ.... അവൾ അത്ഭുതത്തോടെ നോക്കിയത്....

അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലിസ്... രുദ്രദേവ് ഐ പി എസ്... അർഷി പിറകിൽ നിന്നും പറഞ്ഞു.. 

രുദ്ര്... ദേവ്.... പറഞ്ഞു അവന്റെ നേരെ കൈ ചൂണ്ടി എന്തോ പറയാൻ പോയതും അവൾ വഴുക്കി വീഴാൻ പോയി...

രുദ്ര് ഓടി വന്നു അവളെ കയ്യിൽ പിടിച്ചു...
വലിച്ചതും അവനും സ്ലിപ്പ് ആയി... അവളെ
ദേഹത്തേക്ക് അവൻ വീണു.

അവൾ പേടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചിട്ട് ആയിരുന്നു ഉണ്ടായത്... അവൾ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു... അവളെ കണ്ണ് നിറഞ്ഞത് കണ്ടു അവൻ വേദന എടുക്കുന്നുണ്ടാവും കരുതി... അവളുടെ തലയിടിക്കാതിരിക്കാൻ അവൻ പിറകിൽ കൈ വെച്ചിരുന്നു....

ശിവാനി... അവൻ വിളിച്ചിട്ടും ഒരു അനക്കം ഇല്ലാതെ നോക്കുന്നത് കണ്ടു... അവൻ അവളെയും കൊണ്ട് മറിഞ്ഞതും പിന്നിൽ ഉള്ള സ്റ്റെയർകേസിൽ ആയിരുന്നു.. സ്റ്റെപ്പ് താഴേക്ക് കുത്തനെ
വീഴാൻ പോയതും അവൻ സ്റ്റേയർകേസ് ഹാൻഡ്രിൽ പിടിച്ചു ബാലൻസ് ചെയ്തു..
അവളെ വിടാതെ പിടിച്ചിരുന്നു അപ്പോഴും.
അവളുടെ മുഖം അവന്റെ കഴുത്തിൽ പൂഴ്ത്തിയ നിലയിൽ ആയിരുന്നു.. അവൾ മുഖം തിരിച്ചു എഴുന്നേൽക്കാൻ നോക്കിതും അവന്റെ മേലേക്ക് തന്നെ വീണു.

അപ്പോഴേക്കും അർഷി ഓടി വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു രുദ്രിനെയും...

ഒന്നും പറ്റിയില്ലല്ലോടാ...

ഏയ്‌ അവൾക്ക് എന്താ പറ്റിയെ അറിയില്ല.
ആകെ ഡിസ്റ്റർബ് ആയ പോലെ... പാനിക് ആയ പോലെ പെരുമാറിയെ പെട്ടന്ന് എനിക്കും ബാലൻസ് കിട്ടിയില്ല...

അത് പറഞ്ഞു അവൻ ശിവയെ നോക്കി അർഷിയും... നിന്നിടത് നിന്ന് പിന്നിലേക്ക് ചുമരിൽ തട്ടി അവൾ നില്കുന്നെ...  രുദ്രിനെ തന്നെ കണ്ണെടുക്കാതെ നോക്കി നില്കുന്നത്... കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്... 

ശിവ... അർഷി വിളിച്ചതും ഞെട്ടി അവനെ നോക്കി... വീണ്ടും രുദ്രിനെയും...

നിനക്ക് എന്താ പറ്റിയെ ആർ യൂ ഓക്കെ..
രുദ്ര് അവളെ തൊടാൻ പോയതും പിറകോട്ടു മാറി അവൾ...

ദേവ്... രുദ്ര്... ദേവ്.... അവൾ അവന്റെ നേരെ വിരൽ ചൂണ്ടി...

രുദ്ര് എന്താ തിരിയാതെ അവളെ തന്നെ നോക്കി നിന്നു...

അസുരൻ... Ips... അവൾ പെട്ടന്ന് പൊട്ടിക്കരഞ്ഞു വാ പൊത്തിപിടിച്ചു...

എന്തു പറ്റിയെടി.... അർഷി അവളെ ചുമലിൽ പിടിച്ചു...

അവൾ കണ്ണ് തുടച്ചു ഒന്നും ഇല്ലെന്ന് തലയാട്ടി... രുദ്രിനെ നോക്കും തോറും അവളുടെ മുഖത്ത് വിരിയുന്ന ഭാവം എന്തെന്ന് തിരിയാതെ നിന്നു അവരും...

കരയുന്നുണ്ട്... ചിരിക്കാൻ നോക്കുന്നുണ്ട്.
എക്സയിറ്റ്മെന്റ് എന്ന പോലെ അവൾക്ക് തന്നെ എന്താന്ന് തിരിയുന്നില്ല.

രുദ്രിന് പിറകിൽ ആയി പുഞ്ചിരിയോടെ യാസിയും ഉപ്പാപ്പയും നില്കുന്നെ അവൾ കണ്ടു... നിന്റെ ദേവ് തന്നെ...യാസി ചുണ്ടനക്കി പറഞ്ഞു...

അവളിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു... 

എന്റെ.... എന്റെ... ദേ.... രുദ്രിനെ ചൂണ്ടി പറയുമ്പോഴേക്കും കണ്ണുകൾ മേലോട്ട് ഉയർന്നു... ബോധം പോയി അവൾ വീണിരുന്നു... അർഷി അവളെ വേഗം തങ്ങി പിടിച്ചു കയ്യിൽ കോരി എടുത്തു...

അവൻ ഉമ്മാ വിളിച്ചു അവളെയും കൊണ്ട് താഴേക്ക് ഇറങ്ങി... പിറകെ രുദ്രും....

അർഷിയുടെ ഉമ്മാ... ഉപ്പ... അനു... എന്നും പറഞ്ഞുള്ള അലർച്ചയിൽ എല്ലാരും ഓടി വന്നു...

അവൻ അവളെ ഹാളിലെ സോഫയിൽ കിടത്തി...

എന്തോ ഭയന്ന പോലെ തോന്നിത്.. . ഒന്ന് നോക്ക്... എന്നിട്ടു ഹോസ്പിറ്റലിൽ കൊണ്ട് പോകാം... രുദ്ര് ഉള്ളിലെ ഭയം മറച്ചു വെച്ചു എങ്ങനെഒക്കെയോ പറഞ്ഞു...

ഞാൻ ഒന്ന് നോക്കട്ട് രുദ്ര പറഞ്ഞു അമർ അവളെ ചെക്ക് ചെയ്തു....

ഉപ്പാപ്പയും യാസിയും പരസ്പരം നോക്കി.

എഴുന്നേൽക്കുന്നത് അംജുന്റെ കാലൻ ആയിരിക്കും അല്ലേ... ഉപ്പാപ്പ മെല്ലെ പറഞ്ഞു...

ഇവളെ ദേഷ്യം കണ്ടിട്ട് ഇല്ലല്ലോ നിങ്ങൾ...
നേരിട്ട് കണ്ടോ... ഇവൾക്ക് ദേഷ്യം വന്ന സത്യം പറഞ്ഞ എനിക്ക് അഗ്നിവർഷിനെ ഓർമ വരിക... ഏകദേശം അതെ സ്വഭാവം കാണിക്ക... ഒരിക്കൽ ദേഷ്യം കേറി അംജുന്റെ ഓഫീസ് മൊത്തം ഒറ്റക്ക് തല്ലി തകർത്തിട്ടുണ്ട് ഇവൾ .... അവസാനം അംജു കാൽ പിടിച്ച പ്രശ്നം ഒതുക്കിയേ റിയൽ സൈക്കോസ്.... എന്തൊക്കെ നടക്കുന്നു നേരിട്ട് കാണാം.... എന്നാലും അവളെ വേദന കാണാൻ വയ്യ... 
യാസി ഒരു നെടുവീർപ്പോടെ പറഞ്ഞു...

                                          ..... തുടരും

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
Back to ShivaRudragni Main Page

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


Post a Comment

Please Don't Spam here..