ശിവരുദ്രാഗ്നി
by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 89🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥Part 89🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
അവൾ കണ്ണ് തുറന്നതും ആധിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെ ആയിരുന്നു കണ്ടത്... ഒരു നിമിഷം ആ കണ്ണിൽ ഉടക്കി നിന്നു... രുദ്ര്....ദേവ് തന്നെ ആണ്.... ആ ഓർമ വന്നതും അത് താങ്ങാൻ ഉള്ള കെൽപ്പ് അവളുടെ മനസ്സിനും ശരീരത്തിനും ഇല്ലെന്ന പോലെ അവളുടെ ബോധം വീണ്ടും പോയിരുന്നു...
ശിവാ വിളിച്ചു അടുത്തേക്ക് പോകാൻ നോക്കിതും അർഷി അവന്റെ കയ്യിൽ പിടിച്ചു...
ടാ അവൾക്ക് ഷോക്കിങ് ന്യൂസ് കേൾക്കുമ്പോ അല്ലേ ബോധക്കേട്... ഇപ്പോൾ നിന്നെ കാണുമ്പോ ആണ് അത്.
ചിലപ്പോൾ ഈ യൂണിഫോം ആയിരിക്കും..
നീയൊന്ന് മാറി നിൽക്ക് എന്നിട്ട് ഉണർത്താം....
എല്ലാവരും അത് തന്നെ പറഞ്ഞതും രുദ്ര് വേദനയോടെ അവളെ ഒന്ന് നോക്കി അവിടെ ഉള്ള തൂണിന് പിറകിലേക്ക് മറഞ്ഞു നിന്നു...
അംജു അവളെ അടുത്ത് വരാതെ അവളെ തന്നെ നോക്കി നിന്നെ ഉള്ളൂ...
രുദ്രിനെയും ശിവയെയും നോക്കിയ ആ നിമിഷം തന്നെ അവന്ന് മനസ്സിലായിരുന്നു
അവൾ സത്യം അറിഞ്ഞുന്നു... അതിന്റെ ആണ് ബോധക്കേടെന്ന്...
അനു അവളെ മുഖത്ത് വെള്ളം തളിച്ചു...
അവൾ കണ്ണ് തുറക്കാതെ എഴുന്നേറ്റു ഇരുന്നു... രുദ്ര് ദേവ് ആണ്... കൂൾ... കൂൾ
ഓൾ ഈസ് വെൽ.... അവൾ സ്വയം നെഞ്ചിൽ കൈ വെച്ചു പറഞ്ഞു....
പിന്നെ മെല്ലെ കണ്ണ് തുറന്നു.... രുദ്ര് അവിടെ ഉണ്ടായിരുന്നില്ല.... പക്ഷേ അതൊന്നും അവളിൽ ഇല്ലാരുന്നു....
എന്താ പറ്റിയെന്നു എല്ലാരും തിരക്കിയെങ്കിലും അവൾ ഒന്നും മിണ്ടാതെ ചുറ്റും നോക്കി നോട്ടം അംജുവിൽ എത്തി...
അവളുടെ കണ്ണുകളിൽ ചുവപ്പ് പടർന്നു.
കഴുത്തിലെ ഞരമ്പുകൾ എടുത്തു പിടിച്ചു മുഖം വലിഞ്ഞു മുറുകി...
യൂ....ചീറ്റ് മി.... പറയലും അടുത്ത് ഇരുന്ന ഫ്ലവെർ ബേസ് വായുവിൽ പറക്കുന്നത് എല്ലാരും കണ്ടു... അംജു ഇത് മുന്നിൽ കണ്ടോണ്ട് തന്നെ ഒഴിഞ്ഞു മാറിയിരുന്നു.
പിറകിൽ ഉള്ള tv യിൽ വിള്ളൽ പടർത്തി അത് താഴെ വീണു ചിന്നിചിതറി....
എല്ലാരും ഞെട്ടലോടെ അത് നോക്കിയത്..
തന്തയില്ലായ്മ കാണിക്കുന്നോടാ അലവലാതി... അത് പറഞ്ഞു എഴുന്നേറ്റു അവൾ അപ്പോഴാ അർഷിടെ കയ്യിൽ ഫോൺ കണ്ടത്... അത് പിടിച്ചു വാങ്ങി എറിയലും ഞൊടി ഇടയിൽ കഴിഞ്ഞിരുന്നു... ഉന്നം ഒട്ടും മിസ്സ് അകതെ അംജുന്റെ നെറ്റിയിൽ തന്നെ കൊണ്ടു...
അവൻ വേദനയോടെ നെറ്റിയിൽ കൈ വെച്ചു.... നിലത്ത് പൊട്ടികിടക്കുന്ന ഫോൺ നോക്കി അർഷി കിളി പോയ പോലെ നിന്നു.... രുദ്ര് അങ്ങോട്ട് വന്നു...
എന്താ ശിവ ഇതൊക്കെ...
മുന്നിൽ നിന്നും മാർ പറഞ്ഞു അവനെ തള്ളിമാറ്റി അംജുന്റെ അടുത്തേക്ക് ഓടി.
തള്ളിന്റെ ശക്തിയിൽ അവൻ പിറകോട്ടു വേച്ചതും അർഷി അവനെ താങ്ങി...
അവന്റെ കോളറയിൽ രണ്ട് കൈ കൊണ്ടു കൂട്ടി പിടിച്ചു...
എന്തിനാ ഈ ചതി ചെയ്തേ.... എന്തിനാ ചെയ്‌തെന്ന്.... അവൾ അവനെ പിടിച്ചു ഉലച്ചു...
അവൻ ഒന്നും മിണ്ടിയില്ല... അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചും തോളിൽ ഒക്കെ അടിച്ചു.... അംജു എത്ര ഒഴിഞ്ഞു മാറിയിട്ടും അവന്ന് അത് പറ്റുന്നില്ലെന്ന് എല്ലാരും കണ്ടു... അവളുടെ ഭാവം ആണെങ്കിൽ എല്ലാരിലും ഭയം ഉണർത്തിയിരുന്നു.... ഭദ്രകാളിയെ തോന്നിച്ചു രുദ്രിന്...
ഈ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം ദേവ് ആരാണെന്നു...അവൾ അലറുകയാരുന്നു... അവിടെയുള്ള മൊത്തം സാധനം അവന്റെ നേർക്ക് എറിയുകയും എരിഞ്ഞു പൊട്ടിക്കുകയും ചെയ്തു അവൾ...
എന്നിട്ടും അവൻ ഒരക്ഷരം മിണ്ടിയില്ല...
പറയ്... രുദ്ര് അല്ലേ ദേവ്.... അവൾ അവന്റെ തോളിൽ തട്ടി...
പിറകോട്ടു മാറി മാറി അവൻ സിറ്റൗട്ടിൽ എത്തിയിരുന്നു...
എന്റെ ആദി.... അത് ഓർത്തതും അവളിൽ അരിശം കൂടുതൽ കയറി....
അവൾ അടുത്തുള്ള ജനലിൽ നേരെ കയ്യൊങ്ങിയതും അംജു കയ്യിൽ പിടിച്ചു..
ഗ്ലാസ് പൊട്ടി കൈ മുറിയും... അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...
മുറിയട്ടെ... മനസ്സോ കീറി മുറിഞ്ഞിരിക്ക പിന്നെ അതെന്തിനാ ഇല്ലാതിരിക്കുന്നെ പറഞ്ഞു അടുത്തുള്ള ചുമരിൽ നെറ്റി ആഞ്ഞടിച്ചു... ചെറുതായി പൊട്ടി ബ്ലഡ് ഒലിച്ചു...
ആനി.... അവൻ അവളെ അടുത്തേക്ക് ഓടി വന്നു വട്ടം ചുറ്റി പിടിച്ചു....അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു... അംജുന്ന് പിടിച്ചു കിട്ടുന്നില്ലാരുന്നു അവളെ... രണ്ടാളും നില തെറ്റി നിലത്തേക്ക് വീണു....
അവൾ ഊരിപിടഞ്ഞു എഴുന്നേറ്റു അംജു എഴുന്നേൽക്കുന്നെ മുന്നേ തന്നെ അവന്റെ കഴുത്തിൽ കുത്തിപിടിച്ചു...
എന്നെ നോവിച്ചോ അത് എന്തായാലും എനിക്ക് പ്രശ്നം അല്ല.... പക്ഷേ ഒന്നും അറിയാത്ത എന്റെ ആദിയെ എന്തിനാ തൊട്ടു കളിച്ചേ.... എന്തിനാ അവനെ എന്റെ കൈ കൊണ്ടു തന്നെ വേദനിപ്പിച്ചേ.
ആ പാവം എത്ര വേദനിച്ച ഇവിടുന്ന് പോയെന്ന് അറിയോ.... ഇല്ലാത്ത മീറ്റിംഗ്ന്റെ കാര്യം പറഞ്ഞു ഞാനും രുദ്ര് തമ്മിൽ അടിയാവാതിരിക്കാനാ അവൻ നാടും വീടും വിട്ടു പോയെ... അത്രയും അവൻ എന്നെ സ്നേഹിക്കുന്നുണ്ട് അറിയോ... എനിക്ക് വേണ്ടി അവൻ ജീവൻ ആയി കാണുന്ന നീനു മോളെ പോലും മറന്നു... എന്തിനാ എന്നെ കൊണ്ടു മഹാപാപം ചെയ്യിച്ചേ.... പറ എന്തിനാ കള്ളം പറഞ്ഞെ... അവൾ അവനെ പിടിച്ചു ഉലച്ചു....
രുദ്ര് അർഷിയും ഞെട്ടലോടെ അത് കേട്ടത്....
അവൻ അവളെ കൊണ്ടു തന്നെ എഴുന്നേറ്റു...
മതിയാക്ക് ആനി.... ഞാൻ നിന്നെ വേദനിപ്പിക്കും... അല്ലാതെ നിനക്ക് സ്വയം വേദനിക്കാനോ വേദനിപ്പിക്കാനോ ഉള്ള അധികാരം പോലും ഇല്ല... ഇവിടെ നിർത്തിയേക്ക് ഈ വഴക്ക്... ഇനി നീ ഒരക്ഷരം മിണ്ടിയ ഞാൻ അഗ്നിവർഷിന്റെ കാര്യം ഇവിടെ വിളിച്ചു പറയും.... പിന്നെ അറിയാലോ എന്താ സംഭവിക്കുക എന്നത്
മെല്ലെ അത് പറഞ്ഞു അവൻ അവളെ വിട്ടു....
അഗ്നിയെ കെടുത്തുന്ന ജലം ആണ് ഞാൻ... അത് അംജദ് മറന്നു പോകുന്നു...
മെല്ലെ അത് പറഞ്ഞെങ്കിലും സ്വരം കടുത്തിരുന്നു.വന്യമായിരുന്നു അവളുടെ മുഖം... അവളുടെ കണ്ണുകൾ കുറുകി... ചുറ്റും നോക്കിയതും അവളുടെ കണ്ണുകൾ തിളങ്ങി...
അവൾ അംജതിനേ പിറകോട്ടു ആഞ്ഞു തള്ളി അവൻ ചുമരിൽ തട്ടി നിന്നു...
അവൾ മുറ്റത്തേക്ക് ഓടി.... ഗാഡനിൽ നിൽക്കുന്ന ഒരു സെർവന്റിന്റെ കയ്യിൽ ചെടി വെട്ടുന്ന കത്രിക കണ്ടു അത് പിടിച്ചു വാങ്ങിയതും എല്ലാരും പകച്ചു അവളെ നോക്കി...
എന്തിന് എന്നോട് കള്ളം പറഞ്ഞു...
എന്തിനാ എന്നെ ആദിയെ അകറ്റിയെ....
ഒന്നിന്റെയും ഉത്തരം എനിക്ക് വേണ്ട...
ഒരു വാക്ക്... ഒരേ ഒരു വാക്ക്.... ദേവ് ആരാ...
No... ആനി.... വേണ്ട....അത് താഴെ ഇട്... അംജു പേടിയോടെ അവളെ നോക്കി പറഞ്ഞു...
അടുത്തേക്ക് വരരുത് അംജുക്ക ... അറിയാലോ ഈ ആനിയെ.... എന്നേക്കാൾ എന്നെ അറിയുന്നവനാ നോട്ടം കൊണ്ടു പോലും എന്നെ മനസ്സിലാക്കുന്നവൻ... ഞാൻ എന്താ ചെയ്യാൻ പോകുന്നെന്ന് എന്ന് അപ്പോൾ അറിയാലോ...
പ്ലീസ് ആനി.... വേണ്ട.... അവൻ ഒരു ചുവട് മുന്നോട്ട് വേച്ചതും അവൾ പിറകോട്ടു നടന്നു... പിന്നെ കത്രിക എടുത്തു സ്വന്തം കഴുത്തിലേക്ക് വെച്ചു...
അടുത്ത് വന്ന ഒറ്റ പ്രെസ്സ് അത് മതി....
അംജു ഭയത്തോടെ അവിടെ നിന്നു...
ഇങ്ങനെ ഒരു കള്ളം കൊണ്ടു എന്താ നേടിയെ നിങ്ങൾ.. എന്റെ ആദി.... ആ പാവം..... അവൾ ദേഷ്യത്തോടെ ചെറുതായി ഒന്ന് അമർത്തിയതും കഴുത്ത് ചെറുതായി ഒന്ന് മുറിഞ്ഞു...
രുദ്ര് തന്നെയാ നിന്റെ ദേവ്.... അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്.... രുദ്രദേവ് ips.... അംജദ് അലറുന്ന പോലെ പറഞ്ഞു.
എന്നോട് കള്ളം പറഞ്ഞത് എന്തിനാ....
ഞാൻ.... ഞാൻ എത്ര വേദനിച്ചുന്ന് അറിയോ.... അവൾ കരഞ്ഞു പോയിരുന്നു...
അവൾ അവിടെ മുറ്റത് തന്നെ ചമ്രം പടിഞ്ഞു ഇരുന്നു.... കത്രിക അപ്പോഴും കഴുത്തിൽ വെച് തന്നെ നിന്നത്....
അവൾ അംജദ്ന്റെ നേരെ വിരൽ ചൂണ്ടി
അവൻ അവളെ മുന്നിൽ ആയി മുറ്റത്തെ തുമ്പിൽ ഇരുന്നു...
ബാക്കിയുള്ളവരും കാര്യം ഒന്നും അറിയില്ലെങ്കിലും ഒരു പകപ്പോടെ അവരെ നോക്കി നിന്നത്..
ആദി എന്താ വിവാഹം കഴിക്കാത്തത്...
അനുവിനെ എന്ത് കൊണ്ടു തള്ളിപ്പറയുന്നേ.... അവനോട് ആക്ഞാപിക്കുന്ന പോലെ എല്ലാർക്കും തോന്നിയെ....
അവൻ അവരെ നോക്കി പിന്നെ അവളെ നോക്കി പറഞ്ഞു...
ആദിയെ കാണാൻ സൂര്യ വീണ്ടും വന്നു..
അവനോട് മാപ്പ് ചോദിച്ചു... കാൽ പിടിക്കാൻ ഒക്കെ നോക്കി... അ7ച്ഛന്റെ ചതി അറിയില്ല... അയാളെ മോൻ ആണെന്ന് പറയുന്നതേ നാണക്കേടാ എന്നൊക്കെ പറഞ്ഞു എല്ലാത്തിനും ക്ഷമ ചോദിച്ചു കരഞ്ഞപ്പോൾ അവൻ വീണ്ടും വിശ്വസിച്ചു പോയി.... ഞങ്ങൾ ലച്ചുന്റെ നാട്ടിലേക്ക് പോക്കാനെന്നും വന്നിട്ട് സംസാരിക്കാം എന്ന് ആദി അവനോട് പറഞ്ഞു... അങ്ങനെ ആണ് അവർ പോകുന്നത് അറിഞ്ഞു ചതി ചെയ്തത്...
അത് പോരാഞ്ഞു അനുവിനെ കൊണ്ടു വരാൻ പോയപ്പോൾ ആണ് സംഭവം നടക്കുന്നത്... അത് അവന്റെ മനസ്സിൽ ഒരു കനലായി നിന്നു... അവരെ മരണത്തിന് കാരണക്കരൻ അവൻ ആണെന്ന് അതോണ്ട് അവൻ കരുതുന്നു.
അവനിലൂടെ ആണ് അറിഞ്ഞത്... അവൻ ആണ് അതോണ്ട് അവർ മരിക്കാൻ കാരണം എന്നൊക്കെ പറഞ്ഞു ഒരേ കരച്ചിൽ പിഴിച്ചലും ഒക്കെ ആയി ഡിപ്രഷൻ സ്റ്റേജിൽ വരെ എത്തി... ഒരേ കുടിയും വലിയും അതും... കുറെയൊക്കെ അവനെ പറഞ്ഞു മനസ്സിലാക്കി എങ്കിലും അവനിൽ അത് കുറ്റബോധം ആയിരുന്നു
അതോണ്ട് തന്നെ തന്റെ ജീവിതം നീനുന് വേണ്ടിയും നിനക്ക് വേണ്ടി ആണെന്ന് അവൻ പറഞ്ഞു... ലച്ചുവിന്റെ സ്ഥാനത് നിന്ന അവൻ നിന്നെ കാണുന്നത്... ലച്ചു ഉണ്ടെങ്കിൽ നിന്നെ എങ്ങനെ നോക്കും അത് പോലെ ആണ് അവൻ നിന്നെ സ്നേഹിക്കുന്നത്.... നീ ഇതൊക്ക അറിഞ്ഞാൽ അവനെ വെറുക്കുമൊന്ന് അവൻ ഭയപ്പെടുന്നു... അതായിരിക്കാം നിന്നോട് മറച്ചു വെച്ചത്...
രുദ്ര് ആദിയും തമ്മിൽ എന്തിനാ ദേഷ്യം...
അനുവിനെ നല്ലൊരു ജീവിതം കിട്ടാൻ വേണ്ടിയാ അവൻ ദേഷ്യം കാണിക്കുന്നേ.... അവന്ന് ഒരിക്കലും ഒരു ജീവിതം വേണ്ടെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞിരുന്നു... പക്ഷേ രുദ്ര് അർഷിയും അവന്ന് നല്ലൊരു ജീവിതം ഉണ്ടാകുവാൻ ആഗ്രഹിച്ചു.... അവന്റെ ഉള്ളിൽ ലച്ചുന്റെയും അച്ഛന്റെയും ആഗ്രഹം പോലെ അനുവിനെ കൊണ്ടു കല്യാണം കഴിപ്പിക്കാൻ രുദ്ര് തീരുമാനിച്ചു... നേരായ രീതിയിൽ ഒരിക്കലും സമ്മതിക്കില്ലെന്ന് രുദ്രിന് അറിയാരുന്നു... അനുവിന് ആണെങ്കിൽ വീട്ടിൽ വേറെ കെട്ടിക്കാനും പ്ലാൻ ഇട്ടു... അതോണ്ട് രുദ്ര് അർഷിയും കൂടെ എല്ലാരേം കൂട്ടി അമ്പലത്തിൽ വന്നു
അനുവിനെയും വിളിച്ചു കൊണ്ടു വന്നു...
ഒരുപാട് ആൾക്കാർ ഉള്ളത് കൊണ്ടു ആദി താലി കെട്ടുമെന്ന് ആയിരുന്നു രുദ്ര് കരുതിയെ... പക്ഷെ എനിക്ക് ഒരിക്കലും വിവാഹം ഉണ്ടാകില്ല... നീനുവിന്റെ അച്ഛൻ ആയി ശിവയെ ലച്ചുവിനെ പോലെ സ്നേഹിച്ചു കഴിഞ്ഞ മതി എന്നും പറഞ്ഞു താലി വലിച്ചെറിഞ്ഞു ഇറങ്ങി പ്പോയി.
വിളിച്ചു വരുത്തിയവർക്ക് മുന്നിൽ രുദ്ര് നാണം കെട്ടു... എല്ലാരും അവനെ വഴക്ക് പറഞ്ഞു... അവൻ എന്ന് കല്യാണം കഴിക്കുന്നോ അന്ന് എനിക്ക് ഇനി അവനെ അനിയൻ ആയി വേണ്ടുന്നു രുദ്ര് ശപഥം ചെയ്തു... അതിന്ന് ശേഷം രുദ്രിന് അവൻ ശത്രു ആയി...
ശിവക്ക് ആദിയോട് പറഞ്ഞത് ചെയ്തത് എല്ലാം ഓർത്തു കണ്ണ് നിറഞ്ഞു ഒഴുകി...
ഇനി കത്രിക മാറ്റ് ആനി... കഴുത്തിൽ ബ്ലഡ് പൊടിഞ്ഞിരുന്നു.... അംജു എഴുന്നേറ്റു അടുത്തേക്ക് അടുത്തേക്ക് വരാൻ നോക്കിതും അവൾ പിടി മുറുക്കി.
അടുത്ത് വരരുത്.... വന്ന എന്താ ചെയ്യാന്ന് എനിക്ക് പോലും അറിയില്ല...
പ്ലീസ് ആനി... ഐ ആം സോറി....
കൊണ്ടോയി പുഴുങ്ങ് കോപ്പിലെ സോറി...
എല്ലാം ചെയ്തിട്ട് വാല്യൂ ഇല്ലാത്ത സോറി കൊണ്ടു എന്താ കാര്യം... എനിക്ക് എന്റെ ആദിയെ വേണം.... ഇപ്പൊ... ഈ നിമിഷം ആദിയെ വേണം.... പോയി കൊണ്ടു വാ എന്റെ ആദിയെ....
ആദിയെ കൊണ്ടു വരാം... ലേറ്റ് ആകും നീ എഴുന്നേറ്റു ഉള്ളിലേക്ക് വാ.... കഴുത്തിൽ മുറിവ് ഉണ്ട്... നല്ല ആനിയല്ലേ പറയുന്നത് കേൾക്ക്....
എന്റെ ആദിയെ കൊണ്ടു വരാനാ പറഞ്ഞത്.... എന്നിട്ട് ഞാൻ ഇവിടുന്ന് എഴുന്നേൽക്കു...
ആദി വന്നോളും എന്നല്ലേ പറഞ്ഞത്....
എഴുന്നേറ്റു വാ നീ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ....
അവൾ കൈ നിലത്ത് ആഞ്ഞടിച്ചു....
കയ്യിലെ വളകൾ പൊട്ടി... കയ്യിലൂടെ ബ്ലഡ് ഒഴുകി...
ആനി.... അംജു നിലവിളിയോടെ വിളിച്ചു..
അടുത്ത് വരരുത്.... വന്ന എന്റെ ശവം ആയിരിക്കും കാണുക... എന്റെ ആദിയെ എനിക്ക് വേണം... എനിക്കിപ്പോൾ വേണം.
ഓക്കേ... ഓക്കെ.... അവൻ ഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നെ കേട്ടു...
അവൾ ആരെയും നോക്കാതെ അതെ ഇരിപ്പ് ആയിരുന്നു...
ടാ എന്താ ഇത്.... എന്താ ഇവർ തമ്മിൽ ശരിക്കും പ്രശ്നം.... ഈ ശിവാനി ഇത്ര ടെറർ ആയിരുന്നോ....
രുദ്രിന് കുറച്ചു ഒക്കെ അറിയാവുന്നത് കൊണ്ടു അതികം ഒന്നും തോന്നിയില്ല...
പക്ഷേ അവളുടെ മുറിവും കോലവും ഒക്കെ കണ്ടു വേദന തോന്നി... അതെ സമയം ആദി ആയി എന്താ പ്രശ്നം എന്നൊരു സംശയവും...
നിനക്ക് ഇന്ന് ജോയിൻ ചെയ്യണ്ടേ.... അർഷി ചോദിച്ചതും അവൻ ടൈം നോക്കി...
നാളെ പോകാം... ഈ അവസ്ഥ കണ്ടു പോകാൻ വയ്യ... ഞാൻ ഡിജിപി ഒന്ന് വിളിച്ചു പറയട്ടെ പറഞ്ഞു ഫോൺ എടുത്തു മാറി നിന്നു.... പിന്നെ ഡ്രസ്സ് മാറി വന്നു...
നേരം ഉച്ചയോട് അടുത്തു.... ശിവ ആ ഇരുത്തം തന്നെ ആയിരുന്നു... മണിക്കൂറുകൾ കടന്നു പോയി... പൊരി വെയിലിൽ ചുട്ടു പൊള്ളാൻ തുടങ്ങി...
അംജു പലതും പറഞ്ഞു അവളെ അടുത്തേക്ക് പോകാൻ നോക്കിയെങ്കിലും അവൾ വാശിയിൽ തന്നെ ആയിരുന്നു...
ഉപ്പയും ഉമ്മയും ദൂരെ നിന്നു തന്നെ അവളോട് സംസാരിച്ചെങ്കിലും അവൾ നോക്കിത് പോലും ഇല്ല....
സഹികെട്ടു അർഷി നീനുവിനെ അടുത്തേക്ക് അയച്ചു...
നീനു കരഞ്ഞോണ്ട് അടുത്തേക്ക് പോയി.
ശിവ അവളെ ഒന്ന് നോക്കി കവിളിൽ തലോടി....
കൃഷ്..... അലർച്ച ആയിരുന്നു അവൻ ഓടി വന്നു....
മോളെ കരയിക്കാതെ അകത്തേക്ക് കൂട്ടി പോ... അവൾ എങ്ങാനും കരഞ്ഞ അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും പറഞ്ഞേക്കാം.... കലിപ്പിൽ പറഞ്ഞതും നീനുവിനെ എടുത്തു അവൻ അകത്തേക്ക് ഓടി...
അവൾ ആകെ ക്ഷീണം പിടിച്ചു വാടി തളർന്നിരുന്നു.... രുദ്ര് അങ്ങോട്ട് പോകാൻ നോക്കിതും അംജു തടഞ്ഞു....
അവൾ വീണ്ടും വേദനിപ്പിക്കും... മുൻപ് ഇതിനേക്കാൾ അവൾ ചെയ്തു കൂട്ടിയിട്ടുണ്ട്... ദേഷ്യം വാശിയും കേറിയ ഞാനും നീയും ഒക്കെ പിറകെ നിൽക്കണം.... ദേഷ്യം കേറി മൂന്നാം നിലയിൽ നിന്ന ഒരിക്കൽ എടുത്തു ചാടൻ നോക്കിയേ ... അതോടെ ഞാൻ തോറ്റു കൊടുത്തിട്ട് ഉള്ളൂ... ഇപ്പോൾ നീ പിടിച്ചു വെച്ചു ഉള്ളിലേക്ക് കൂട്ടിയാൽ നിന്റെ കണ്ണ് തെറ്റുന്ന നിമിഷം അവളെ വേദനിപ്പിച്ചു കൊണ്ടു തന്നെ അവൾ നിനക്ക് അതിനുള്ള ശിക്ഷ തരും.... അതാ സ്വഭാവം....
രുദ്ര് ഒരു ദീർഘ നിശ്വാസത്തോടെ അവളെ നോക്കി. പിന്നിലേക്ക് തന്നെ നടന്നു....
ഒരു സെർവന്റ് കയ്യിൽ ഒരു ബോട്ടിൽ വെള്ളം കൊടുത്തു അയച്ചു അതെടുത്തു അംജുന്റെ നേർക്ക് ഒറ്റ ഏർ ആയിരുന്നു.
നെഞ്ചിൽ തന്നെ കൊണ്ടു.... അവൻ തലക്ക് കയ്യും വെച്ചു നോക്കി നിന്നെ ഉള്ളൂ
അംജു പെട്ടന്ന് ചുറ്റും നോക്കി ഗാഡനിലെ
പൈപ്പ് തുറന്നു വിട്ടു.... മുറ്റത്തൂടെ വെള്ളം ഒലിച്ചിറങ്ങിയപോഴാ ശിവയും അത് കണ്ടത്...
അവൾ ഇരുന്നിടം മുഴുവൻ നനഞ്ഞു കുതിർന്നു...
എന്നിട്ടും എഴുന്നേൽക്കാതെ മുഖം കൂർപ്പിച്ചു അംജുനെ നോക്കി നിന്നു...
അംജുന്റെ അവസ്ഥ കണ്ടു എല്ലാർക്കും ഒരു നിമിഷം സഹതാപം തോന്നി പോയി..
നാലുമണിക്കൂറിന്ന് ശേഷം ആണ് ആദി വന്നത്....
അവൻ പേടിയോടെ ഓടി വന്നത്... മുറ്റത് ഉള്ള ശിവയെ അവൻ കണ്ടിരുന്നില്ല...
എന്താടാ സംഭവം.... വീടിന് മുന്നിൽ ഓരോ സ്ഥലത്ത് ആയി ഇരിക്കുന്ന വീട്ടുകാരെ നോക്കി അവൻ ചോദിച്ചു....
നീ എവിടെ ആയിരുന്നു... രുദ്ര് കലിപ്പോടെ അവനോട് ചോദിച്ചേ....
അത് ഞാൻ ഡൽഹിയിൽ പോയി അവിടുന്നാ ഫ്ലൈറ്റ് ബുക്ക് ചെയ്തേ...
എനിക്ക് അവിടെ ഒരു ചെറിയ മീറ്റിംഗ് ഉണ്ടായിരുന്നു... എന്താ കാര്യം... അംജുക്ക
കൊണ്ടു വരാൻ ആൾ വരും പെട്ടന്ന് നാട്ടിൽ എത്തണം പറഞ്ഞു വിളിച്ചു ... അവിടത്തെ ഏതോ മിനിസ്റ്ററെ ആൾക്കാർ അവിടെ എത്തി... മീറ്റിംഗ് നിർത്തി.... ഒന്നും പറയണ്ട എന്തൊക്കെ ജഗ പോക പറഞ്ഞ മതിയല്ലോ.... നാല് മണിക്കൂർ കൊണ്ടു ഞാൻ ഇവിടെ എത്തി.
എനിക്ക് ഇത് വരെ എന്താ നടന്നെന്ന് പോലും അറിയില്ല..
നിന്റെ മീറ്റിംഗ് കാര്യം പിന്നെ സംസാരിക്കാം... ഇപ്പൊ ആ ഭ്രാന്തിടെ കാര്യം നോക്ക്... മുന വെച് അർഷി പറഞ്ഞു...
ഭ്രാന്തി.... ഏത്... ആര്...
അർഷി മുറ്റത്തെ ശിവയെ ചൂണ്ടി കാണിച്ചു...
മുടിയൊക്കെ അഴിഞ്ഞു വീണു പടർന്നു കിടക്കുന്നുണ്ട്. നെറ്റിയിൽ നിന്നും ബ്ലഡ് ഒലിച്ചു താണ് വിയർപ്പിൽ പടർന്നു വല്ലാത്തൊരു കോലം... കണ്ണുകൾ ചുവന്നു ചോര കട്ട പോലെ... മുഖത്ത് ക്ഷീണം കാരണം ഇപ്പൊ തളർന്നു വീഴും എന്ന നിലയിൽ ആണ് ഉള്ളത്....
ശിവാ വിളിച്ചു ഒറ്റ ഓട്ടം ആയിരുന്നു ആദി ...
എന്താ ശിവ ഇത് ചോദിച്ചതും അവന്റെ കാൽക്കൽ രണ്ട് കൈ കൊണ്ടു പിടിച്ചു മുഖം കാൽക്കൽ അമർത്തി....
ആദി ഞെട്ടി വിറച്ചു അവളെ നോക്കി...
ശൂവിൽ കണ്ണുനീർ പടരുന്നത് അവൻ അറിഞ്ഞു...
എഴുന്നേൽക്ക് ശിവ... എന്തായീ കാട്ടുന്നെ
എന്നോട് ക്ഷമിക്ക് ആദി.... തെറ്റ് പറ്റി പോയി...
എന്താ കാര്യം....
അവളുടെ പൊട്ടികരച്ചിലെ കേൾക്കുന്നുള്ളു...
അർഷീ.... രുദ്ര്.... അവൻ പേടിയോടെ വിളിച്ചു...
എന്താ ഇത് രുദ്രിനോട് ചോദിച്ചു അവർ കൈ മലർത്തി കാണിച്ചു.... അർഷി ചുരുക്കത്തിൽ അവനോട് കാര്യം പറഞ്ഞു കൊടുത്തു...
നീ നാട് വിട്ടു പോയി... അംജുക്കക്ക് ശിവക്ക് അതിൽ പങ്കുണ്ട്... ഇവരെ കാര്യം ആദ്യം സോൾവ് ആകട്ടെ... എന്നിട്ട് നമുക്ക് നേർക്ക് കാണാം എന്ന് ഭീക്ഷണി വെച്ചു അർഷി പറഞ്ഞു നിർത്തി....
ആദി ശിവയെ ദയനീയമായി നോക്കി.
പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കിയിട്ടും അവൾ വിട്ടില്ല... എന്നോട് ക്ഷമിച്ചുന്നു പറ.
ക്ഷമിച്ചു നീ ഒന്ന് കാൽ വിട് ആദ്യം...
അത് മാത്രം അവൾ ചെയ്തില്ല.... അവസാനം സഹികെട്ടു ആദി അവളെ മുന്നിൽ ഇരുന്നു...
എന്താടാ... ആദി അവളെ മുഖം പിടിച്ചു ഉയർത്തി.... അവളെ കോലം കണ്ടു എല്ലാർക്കും വേദന തോന്നി....
പറയ് ശിവ... എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയെ...
അംജുക്ക പറഞ്ഞു ആദി എന്നെ പ്രണയിക്കുന്നുണ്ടെന്ന്... ആദി എന്നോട് കാണിക്കുന്നേ സ്നേഹം സഹോദരസ്നേഹം അല്ലെന്ന്... എനിക്ക് വേണ്ടിയാ അനുവിനെ കല്യാണം കഴിക്കില്ലെന്ന് വാശി പിടിക്കുന്നെന്ന്... രുദ്ര് ഇത് അറിഞ്ഞോണ്ട നിങ്ങൾ തമ്മിൽ ദേഷ്യം എന്ന് പറഞ്ഞു.... എന്റെ മനസ്സിൽ മുഴുവൻ അംജുക്ക കുത്തി വെച്ച വിഷം ആയിരുന്നു... മഞ്ഞ കണ്ണോണ്ട് നോക്കിയ എല്ലാം മഞ്ഞ ആയല്ലേ കാണു അത് പോലെ ആയി പൊയ് ഞാൻ... തെറ്റ് പറ്റിപ്പോയി.... എന്നോട് ക്ഷമിക് ആദി പറഞ്ഞു വീണ്ടും അവന്റെ കാൽക്കൽ വീണു...
അംജുക്ക..... ദേഷ്യത്തോടെ ഒന്നിച്ചു വിളിച്ചു അവർ....
അംജു പുച്ഛത്തോടെ നോക്കുക മാത്രം ചെയ്തു....
ഇത്രയും വിഷം ഉണ്ടായിരുന്നോ നിങ്ങളെ ഉള്ളിൽ.... രണ്ട് പൊട്ടിക്കാനാ തോന്നുന്നേ
അർഷി കലിപ്പിൽ പറഞ്ഞതും രുദ്ര് പേടിയോടെ ശിവയെ നോക്കിയേ....
അവന്നും ദേഷ്യം വരുന്നുണ്ട്... പക്ഷെ പ്രതികരിച്ച അവൾ തന്നെ മുഖത്തിട്ട് തരും.... അംജുനെ ആരും ഒരു വാക്ക് കൊണ്ടു പോലും പറയുന്നത് അവൾക്ക് ഇഷ്ടം അല്ല... അവൻ ദേഷ്യം കടിച്ചു പിടിച്ചു നിന്നത്....
അംജുനെ പറഞ്ഞ ശിവ ഭദ്രകാളി ആകും..
ശിവയെ എന്തെങ്കിലും പറഞ്ഞ അവളുടെ മുഖം മാറിയ അഗ്നി താണ്ടവം കാണേണ്ടി വരും.... വല്ലാത്തൊരു അവസ്ഥയിൽ ആണ് താൻ എന്ന് രുദ്രിന് മനസ്സിലായി... ഒന്ന് ദേഷ്യം പിടിക്കാൻ പോലും പറ്റുന്നില്ലല്ലോ ഈ പെണ്ണ് കാരണം.... അവൻ മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം സ്വയം അടക്കാൻ ശ്രമിച്ചു ....
അവന്ന് രാഗിയമ്മയെ ഓർമ വന്നു....
നീ നോക്കിക്കോ രുദ്ര്... ഈ മൂക്കത് ദേഷ്യം കൊണ്ട് നടന്ന അസുരനെ വരച്ച വരയിൽ നിർത്തുന്ന പെണ്ണിനെ ആയിരിക്കും കിട്ട... അവൾ നിന്നെ മൂക്ക് കൊണ്ട് ക്ഷ... ണ്ണ... ട്ട ഒക്കെ വരപ്പിക്കും...
ക്ഷ... ണ്ണ... മാത്രം അല്ല അമ്മേ ഇരട്ടക്ഷരം മൊത്തം ഞാൻ ഇവൾ കാരണം പഠിച്ചു.
അത് പോരാഞ്ഞു ഇപ്പൊ ക്ഷമ എന്താന്ന് കൂടി പഠിപ്പിക്കുകയാ ഇവൾ... അവൻ ആത്മഗതം പറഞ്ഞു...
നീയെന്തിനാ അവരോട് മാപ്പ് പറയുന്നേ അതിന്റെ ആവിശ്യം ഇല്ല... അംജു ദേഷ്യത്തോടെ പറഞ്ഞു...
മിണ്ടരുത് നിങ്ങൾ.... മര്യാദക്ക് സോറി പറഞ്ഞോ ആദിയോട്....
ഞാൻ മാപ്പ് പറയാനോ അത് ഇവരോട്....
എനിക്കിഷ്ടം അല്ല രുദ്രിനെ... ഒരിക്കലും വിട്ടു കൊടുക്കാനും പോകുന്നില്ല... ഞാൻ പറഞ്ഞത് അല്ലേ അവർ ആയി ഒരു ബന്ധം പാടില്ലെന്ന്.... കേട്ടില്ലല്ലോ അതോണ്ട് തന്നെ ചെയ്തത്.... പരസ്പരം തെറ്റിയാൽ എങ്കിലും എന്റെ മാത്രം ആകുമല്ലോ...
രുദ്ര് എന്റെ ഭർത്താവ് ആണ് അംജുക്ക...
ഒരിക്കലും ആവില്ല.... അത് നിനക്ക് പൂർണ്ണ ബോധം ഉള്ളോണ്ട് ആണല്ലോ ഞാൻ പറയുന്നേ അനുസരിച്ചു ജീവിക്കുന്നെ... അവൻ പുച്ഛത്തോടെ പറഞ്ഞു....
അംജുക്കയോട് സോറി പറയാനാ പറഞ്ഞത് അവളുടെ ശബ്ദം ഉയർന്നു....
അംജു കത്രിക എടുത്തു അവളെ കയ്യിൽ വെച്ചു കൊടുത്തു... ചാവ്.... പിന്നാലെ ഞാനും വന്നോളാം.... അല്ലാതെ ഇവരോട് മാപ്പ് പറയുംന്ന് കരുതണ്ട....
ഓക്കെ മാപ്പ് പറയണ്ട.... ഞാൻ പറഞ്ഞോളാം... കാരണം ഞാൻ പറഞ്ഞലും നിങ്ങൾ പറഞ്ഞ പോലെ തന്നെയാ.... പക്ഷേ ചെയ്ത തെറ്റിന്ന് ശിക്ഷ വേണ്ടേ.....
അംജു സംശയത്തോടെ അവളെ നോക്കി.
രുദ്ര് ആദിയും അർഷിയും അതെ സംശയം ഉള്ളിൽ വെച്ചു ആകാംഷയോടെ അവളെ തന്നെ നോക്കിയത്...
അവൾ രുദ്രിന്റെ അടുത്തേക്ക് ചെന്നു...
രുദ്രിന്റെ കാലിൽ ചവിട്ടി കാൽ പൊന്തിച്ചു അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾ പിറകിലേക്ക് വീഴാൻ നോക്കിയപ്പോൾ അവൻ അവളെ പിടിച്ചു.... അവളുടെ മുഖത്തേക്ക് തന്നെ നോക്കി...
അംജുവിനെ ഇടം കണ്ണിട്ട് നോക്കി....
അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നത് അവൾ കണ്ടു....
അവൾ പുച്ഛത്തോടെ ഒന്ന് നോക്കി..
രുദ്ര് എന്താ ചോദിച്ചതും അവളെ ചുണ്ടുകൾ അവന്റെ ചുണ്ടിൽ അമർന്നിരുന്നു...
അർഷിയും ആദിയും അറിയാതെ തന്നെ വാ തുറന്നു പോയി....
രുദ്രിനും സംഭവം ഓടിയപ്പോഴേക്കും കണ്ണുകൾ മിഴിഞ്ഞു....
അവളുടെ ചുണ്ടുകൾ അവന്റെ കീഴ് ചുണ്ടിനെ മെല്ലെ നുണഞ്ഞു....
വാശിക്ക് ചെയ്തത് ആണെങ്കിലും അവളിൽ നിന്നും ആ നിമിഷം വാശി ഇല്ലാരുന്നു.... അവളെ ദേവും അവൾ മാത്രം ആയിരുന്നു... ചുറ്റും ഉള്ളത് മറന്നു..
അവളുടെ ചുണ്ടുകളുടെ മാസ്മരികതയിൽ അവന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.... ഒട്ടും വേദനിപ്പിക്കാതെ
അവനിൽ ആയി അവളെ തന്നെ സമർപ്പിച്ചു കൊണ്ട് ആയിരുന്നു അവളുടെ ചുംബനം.... രുദ്രിന്റെയും അവളിലെയും വാശിയും ദേഷ്യവും ടെൻഷൻ ഒക്കെ അവരിൽ നിന്നും വിട്ടു അകന്നു... ഇരുചുണ്ടുകൾ അവൾ മാറി മാറി നുണഞ്ഞു..... അവളുടെ ചുണ്ടുകൾ നൽകുന്ന സുഖലാളനയിൽ അവനും അടിമപ്പെട്ട് നിന്നു....
...... തുടരും
റിവ്യൂ റേറ്റിംഗ് മറക്കണ്ട.... ഇല്ലെങ്കിൽ നെക്സ്റ്റ് പാർട്ട് ഇപ്പോഴൊന്നും നോക്കണ്ട..
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
പാർട്ട് 89(2)
അവളുടെ ചുണ്ടുകൾ മടിയോടെ അവന്റെ ചുണ്ടുകളെ വിട്ടു... എന്നിട്ടും അടരാൻ ഇഷ്ടം അല്ലാത്ത പോലെ അവന്റെ കൈക്കുള്ളിൽ തന്നെ നിന്നു....
രുദ്രിന്റെ പോയ കിളികൾ അപ്പോഴും തിരിച്ചു വരത്തോണ്ട് അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു....
അവൾ അംജുനെ നോക്കി... ദേഷ്യം വന്നു ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിൽ ആയിരുന്നു...
അവൾ അവനെ നോക്കി രുദ്രിന്റെ മുഖത്തു കൈ വേച്ചതും ഇനിയൊരു കിസ്സ് സീൻ കാണാൻ കെൽപില്ലാത്ത പോലെ അർഷിയും ആദിയും തിരിഞ്ഞു നിൽക്കാൻ പോയി....
പെട്ടന്ന് ഉള്ള ദേഷ്യത്തിന്ന് ഞാൻ പറഞ്ഞു പോയതാ ഐ ആം സോറി ആദി... അംജു ആദിയോട് പറഞ്ഞു...
ആദി അത്ഭുതത്തോടെ അംജുനെ നോക്കി...
അതും പറഞ്ഞു അംജു ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു.. ആരെയും നോക്കാതെ അവളെയും പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു...
അവൾ ഒന്ന് വേച്ചതും അവളെ കയ്യിൽ കോരി എടുത്തു... അവൾ ഒന്നും മിണ്ടാതെ അവന്റെ കയ്യിൽ കണ്ണടച്ച് കിടന്നു.... അവൻ അവളെ കൊണ്ട് അവന്റെ റൂമിൽ കേറി വാതിൽ വലിച്ചു അടച്ചു.... അപ്പോഴാ എല്ലാരും ഷോക്കിൽ നിന്നും പുറത്തു കടന്നേ...
രുദ്രിന്റെ നോട്ടം യാദൃശ്കം ആയി നൈശുവിൽ എത്തി നിന്നു....
നിറഞ്ഞപുഞ്ചിരി ആയിരുന്നു അവളിൽ.
വല്ലാത്തൊരു സന്തോഷം അവളിൽ തെളിഞ്ഞു കണ്ടു... കണ്ണുകളിൽ നനവ് ഉണ്ടെങ്കിലും അവരുടെ റൂമിലേക്ക് പോകുന്ന നോട്ടത്തിൽ എന്തൊക്കെയോ നേടിയെടുത്ത സന്തോഷം ആയിരുന്നു...
അവന്റെ പോലിസ് മൈന്റ്ൽ എല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. .. സനയോടൊപ്പോം നിൽക്കുമ്പോൾ പലപ്പോഴും അവളിൽ വേദന പടർന്ന മിഴികൾ ആയിരുന്നു... എന്ന ശിവയോടൊപ്പോം അതില്ല....ശിവ തനിച്ചു ആകുന്ന പല സമയത്തും ശിവയെ തന്നെ നോക്കി നില്കിന്നതും അംജു വഴക്ക് പറയുമ്പോഴൊക്കെ നൈശുവിന് അവളെ വഴക്ക് പറയുന്ന പോലെ മുഖത്ത് ദേഷ്യം കാണാം... ശിവയുടെ റൂമിലേക്ക് പലപ്പോഴും രാത്രി കേറി വരുമ്പോൾ കണ്ടിട്ടുണ്ട് അവളെ തലോടി പുതച്ചു കൊടുത്തു പോകുന്നത്. എന്ന ശിവക്ക് അവളെ കാണുന്ന ഓരോ നിമിഷവും മുഖത്ത് ദേഷ്യം മാത്രം ആണ്. നൈഷുവും ശിവയും തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്... അവൻ അത് അപ്പോൾ ഉറപ്പിച്ചു...
ഇതെന്താ... ആദി വീട്ടിലേക്ക് കേറിയതും യുദ്ധക്കളം പോലുള്ള ഹാൾ കണ്ടു ഞെട്ടി
ഇതൊക്കെ പോട്ടെന്നു വെക്കാം.... എന്റെ ഫോൺ.... അർഷി തലക്ക് കൈ വെച്ചു പറഞ്ഞു....
ഒന്നിനും കൊള്ളൂല ഇനി.... വെച്ചോ ആക്രിക്കാർക്ക് കൊടുക്കാം പറഞ്ഞു കിച്ചു അവന്ന് പാർട്സ് പെറുക്കി കൊടുത്തു...
കണ്ട പെൺപിള്ളേരെ നമ്പർ മൊത്തം പോയില്ലേ... അർഷിക്ക ഹാർട്ട് പൊട്ടി ഒന്നും ഇല്ലല്ലോ.... കൃഷ് പറഞ്ഞതും അവൻ തല്ലാൻ നോക്കി.... അവൻ കിച്ചുനെ കൊണ്ട് ഓടി...
ഞാൻ പോയ സങ്കടം ആണോ ഇക്കാണുന്നെ ആദി അത്ഭുതത്തോടെ ചോദിച്ചത്....
ചോദിച്ചതെ ഓർമ ഉള്ളൂ അർഷിയും രുദ്ര് രണ്ട് ഭാഗത്തു നിന്നും അവനെ തല്ലാൻ തുടങ്ങി...
ആദി എങ്ങനെ ഒക്കെയോ ഊരിപ്പാഞ്ഞു റൂമിലേക്ക് ഓടി.... വാതിൽ അടക്കുന്നെ മുന്നേ അവരും എത്തിയിരുന്നു...
നീ എന്ത് മീറ്റിംഗ്ന് പോയതാ... രുദ്ര്നെ അസുരഭാവത്തിൽ കണ്ടതും അവൻ പേടിച്ചു ഉമിനീർ ഇറക്കി പോയിരുന്നു.
പറയടാ പുല്ലേ പറഞ്ഞു അർഷി മുഖത്ത് ഒന്ന് കൊടുത്തു...
പറ്റിപ്പോയി.... സോറി....ഇനി തല്ലരുത്...
അവൻ അവരുടെ മുന്നിൽ മുട്ട് കുത്തി നിന്നു...
ഞങ്ങൾക്കിടയിലേക്ക് വൈകി വന്ന സൗഹൃദം ആണ്... എന്നാലും എന്തെങ്കിലും വേർ തിരിവ് ഞങ്ങൾ കാണിച്ചിട്ടുണ്ടോടാ... ലൈഫിൽ ഇത്രയും വലിയ ഡിസിഷൻ എടുത്തപ്പോ നീനുവിനെ പോലും ഓർത്തില്ലല്ലോ... (അർഷി )
ആദി നടന്നത് മൊത്തം പറഞ്ഞു കൊടുത്തു... അവന്റെ കണ്ണ് നിറഞ്ഞിരുന്നു... അവർക്ക് വല്ലാത്ത ദേഷ്യം തോന്നി അംജുനോട്... ശിവയോട് ദേഷ്യം തോന്നിയെങ്കിലും അംജുനോട് വഴക്കിട്ടതും ആദിക്ക് വേണ്ടി ചുട്ടു പൊള്ളുന്ന വെയിൽ മുറ്റത് ഇരുന്നതും മാപ്പ് പറയിച്ചത് ഒക്കെ ഓർത്തു ദേഷ്യം മാറിയിരുന്നു....
നിറഞ്ഞ കണ്ണുകലോടെ സോറി പറഞ്ഞു കെട്ടിപിടിച്ചപ്പോൾ അവരും ആദിയോട് ക്ഷമിച്ചു... നീനുവിനെ വിട്ടു പോവുക എന്ന് തീരുമാനം എടുത്തിനെങ്കിൽ അവന്റെ മനസ്സ് എത്ര മാത്രം വേദന എടുത്തു എന്ന് അവർക്ക് മനസ്സിലായിരുന്നു..
🔥🔥🔥🔥
ശിവയെ റൂമിൽ നിർത്തി അവന്റെ കബോർഡ് തുറന്നു അവന്റെ തന്നെ ഒരു പാന്റ് ടീഷർട്ട് എടുത്തു കൊടുത്തു...
പൊയ് ഫ്രഷ് ആയി വാ...
അവൾ തലയാട്ടി കൊണ്ട് അത് വാങ്ങി...
ക്ഷീണം ഒന്നും ഇല്ലല്ലോ... ഞാൻ വരണോ ഹെല്പിന്ന്....
അവൾ വേണ്ടെന്ന് തലയാട്ടി...
വാതിൽ ലോക്ക് ഇടേണ്ട.... കുറെ വെയിൽ കൊണ്ടത് അല്ലേ തലകറങ്ങോ മറ്റോ ചെയ്താലോ... അതിന്നും അവൾ മിണ്ടാതെ തലയാട്ടി...
അവൾ ഡ്രസ്സ് മാറി വേഗം വന്നു...
അവൻ ബെഡിലേക്ക് നോക്കിയതും അവൾ പൊയ് ഇരുന്നു... അംജു മുടിയൊക്കെ മുകളിലെക്ക് ഉയർത്തി കെട്ടി വെച്ചു.... കഴുത്തിൽ ചോര കല്ലിച്ചു കിടക്കുന്നത് കണ്ടു... അവൻ ക്ലീൻ ചെയ്തു മരുന്ന് വെച്ചു ബാൻഡെജ് ഒട്ടിച്ചു കൊടുത്തു....
അവൾ വേദന ഉള്ളോണ്ട് തന്നെ കണ്ണ് നിറഞ്ഞെങ്കിലും ബെഡിൽ കൈ മുറുക്കി പിടിച്ചു...
അംജു കണ്ടിട്ടും ഒന്നും മിണ്ടിയില്ല...
കയ്യും ക്ലീൻ ചെയ്തു മരുന്ന് വെച്ചു കെട്ടികൊടുത്തു....
കുറച്ചു കഴിഞ്ഞിട്ടും യാതൊരു അനക്കം കേൾക്കാഞ്ഞു അവൾ കണ്ണ് തുറന്നു..
ബെഡിന്റെ ഹെഡിൽ തല വെച്ചു കിടപ്പുണ്ട്... ഒരു കൈ കണ്ണിന് മുകളിലും.
ഞാൻ വേദനിച്ചാൽ എന്നേക്കാൾ വേദന ആ മനസ്സിൽ ഉണ്ടാകും അറിയാം എന്നിട്ടും എന്തിന്ന് കളവ് പറഞ്ഞു എന്ന് മനസ്സിലായില്ല... നെറ്റിയിൽ സൈഡിൽ ആയി ചെറിയ ചുവപ്പ് ഉണ്ട്... ഫോൺ എറിഞ്ഞപ്പോ കൊണ്ടത് ആയിരിക്കും.
അവൾ എഴുന്നേറ്റു അടുത്തേക്ക് പോയി അവിടെ ഇരുന്നു നെറ്റിയിൽ പതുക്കെ തൊട്ടു...
അംജു കൈ തട്ടി മാറ്റി... രൂക്ഷമായി അവളെ നോക്കി...
അവൾ വീണ്ടും തൊടാൻ പോയതും അവൻ എഴുന്നേറ്റു ഇരുന്നു കൈ തട്ടി മാറ്റി
അവരെ മുന്നിൽ തോൽപിച്ചപ്പോൾ സമാധാനം ആയില്ലേ നിനക്ക്... എന്നേക്കാൾ വലുത് അവർ അല്ലെ... പോയിക്കോ അവരെ അടുത്തേക്ക് തന്നെ പോയിക്കോ... അവൻ അവളെ പിടിച്ചു തള്ളി...
അവന്റെ വാക്കുകളെക്കാൾ അവന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു അവൾ ശ്രധിച്ചത്....
പെട്ടന്ന് ദേഷ്യം കേറിയപ്പോ കിസ്സ് കൊടുത്തു പോയതാ.... മര്യാദക്ക് ഞാൻ പറഞ്ഞത് അല്ലേ ആദിയോട് സോറി പറയാൻ...
നീ ആർക് വേണേൽ കിസ്സ് കൊടുത്തോ...
അവരെ കൂടെ പോയിക്കോ... നിന്റെ ഇഷ്ടതിന്ന് ജീവിച്ചോ... ഞാൻ പറഞ്ഞത് ഒക്കെ തിരിച്ചു എടുത്തു... നീ ഇപ്പൊ ഈ നിമിഷം തന്നെ അവരെ കൂടെ പോയിക്കോ... ഇനിയീ വീട്ടിൽ താമസിക്കേണ്ട... എനിക്ക് കാണേ വേണ്ട.
അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു അവളെ കയ്യിൽ പിടിച്ചു പുറത്തു ആക്കാൻ നോക്കിതും അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ ഇറുക്കെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു....
ആനി... വിട്... നീ പോയിക്കോ... നിന്റെ ജീവിതത്തിൽ ഒരു ശല്യം ആയി ഞാൻ വരില്ല ഒരിക്കലും... അവരോട് ഞാൻ മാപ്പ് പറഞ്ഞോളാം... രുദ്രിന്റെ കൂടെ തന്നെ നീ ജീവിച്ചോ.... കലിപ്പിൽ തന്നെ പറഞ്ഞു അവളെ വിടുവിക്കാൻ നോക്കി...
എനിക്ക് അംജുക്കാനേക്കാൾ വലുത് ഒന്നും അല്ല അവർ...ഞാൻ ഇനി മിണ്ടില്ല. അവരോട് അടുപ്പം കാണിക്കില്ല... എനിക്ക് രുദ്രിനെ വേണ്ട... സത്യം ആയിട്ടും വേണ്ട...
എനിക്ക് അംജുക്കനെ മതി... അംജുക്കനെ സ്വന്തം ആയി കിട്ടാഞ്ഞിട്ടും ഞാൻ അത് ആയി പൊരുത്തപ്പെട്ടില്ലേ...
അത് പോലെ പൊരുത്തപ്പെട്ടോളും...
രുദ്രിനെ തേടി പോകില്ല... അംജുക്കനെ വേദനിപ്പിച്ചു എനിക്ക് ഒരു ജീവിതം വേണ്ട.
എവിടേക്ക് വേണേൽ ഞാൻ കൂടെ വന്നോളാം... ഈ കണ്ണ് നിറയുന്നേ മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല... എനിക്ക് അത് മാത്രം കാണണ്ട... ഇനിയൊരിക്കൽ കൂടി ഈ കണ്ണുകൾ എനിക്ക് വേണ്ടി നിറയരുത്.... എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ ഇനിയും. അവൾ കണ്ണ് തുടച്ചു പറഞ്ഞു.... അവന്റെ മുഖം പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി...
കഴിഞ്ഞോ രണ്ടിന്റേം ഡ്രാമ... പുച്ഛത്തോടെ പറയുന്നേ കേട്ട അവൾ അംജുനെ വിട്ടത്.
യാസി ഉള്ളിലേക്ക് കേറി വന്നു...
ഡ്രാമ ഒന്നും അല്ല... എനിക്ക് രുദ്രിനെ വേണ്ട.... ഞാൻ ആയിട്ട് തന്നെ ഒഴിവാക്കി കൊള്ളാം... എനിക്ക് അംജുക്കന്റെ ആനി ആയി ജീവിച്ച മതി... അത് പറഞ്ഞു അവൾ പോയി
എന്തിനാടാ അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ.... അവൾ ജീവിച്ചോട്ടെടാ രുദ്രിന്റെ കൂടെ...
നിനക്ക് വേണ്ടി അവൾ അവനെ ഒഴിവാക്കുന്നെ... അവൾ ഒരു അമ്മയാണ്... ഭാര്യയാണ്... സഹോദരിയാണ്... എല്ലാം വിട്ടെറിഞ്ഞു നിന്റെ ആനി ആയി തിരിച്ചു വന്നാലും അവളെ ആത്മാവ് ഇല്ലാത്ത ശരീരം മാത്രം ആയിരിക്കുള്ളു... അതാണോ നിനക്ക് വേണ്ടത്....
ഞാൻ ഇപ്പൊ എന്താ വേണ്ടേ....
അവളെ അവളെ വഴിക്ക് വിട്ടേക്ക്.... നീയല്ലേ പറഞ്ഞെ അവൾക്ക് ഇവിടെ ചെയ്തു തീർക്കാൻ എന്തോ ലക്ഷ്യം ഉണ്ട് അതിന്ന് വേണ്ടി വന്നെന്ന്... ആ ലക്ഷ്യം തീർത്തു അവൾ പൊയ്ക്കോട്ടേ.. (യാസി )
അപ്പൊ എനിക്ക് അവളെ എന്റെ സ്വന്തം ആയി കിട്ടില്ല അല്ലേ... ഞാൻ എല്ലാം മറക്കണം അല്ലേ..അംജുന്റെ വാക്കുകൾ ഇടറിയിരുന്നു...
യാസി വേദനയോടെ അവനെ നോക്കി...
അവർക്കിടയിൽ മൗനം കടന്നു വന്നു.
🍁🍁🍁🍁
രുദ്ര് ശിവയുടെ റൂമിലേക്ക് വന്നു. അവൾ ക്ഷീണം ഉള്ളോണ്ട് തന്നെ ഉറങ്ങിപോയിരുന്നു... അവളുടെ തളർന്നുള്ള കിടപ്പ് കണ്ടു അവനിലും നോവ് ഉണർന്നു. അവളുടെ മുഖത്ത് കണ്ണുനീർ അപ്പോഴും ഉണ്ടായിരുന്നു...
അവൻ അത് തുടച്ചു കൊടുത്തു...
അവളുടെ നെറ്റിയിൽ ചുംബിക്കൻ ആയി മുഖം കുനിച്ചതും അവൻ അവൾ പറഞ്ഞത് ഒക്കെ ഓർത്തു അവളിൽ നിന്നും അടർന്നു മാറി.... മറ്റൊരുവന്റെ സ്വന്തം ആണ്.... സ്വയം മനസ്സിനെ ഓർമപ്പെടുത്താൻ എന്ന പോലെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേൽക്കാൻ പോയതും അവൾ അവന്റെ കൈ പിടിച്ചു കവിളിന് അടിയിൽ വെച്ചു അവനോട് ചേർന്ന് കിടന്നു...
അവൻ അവൾ ഉറക്കത്തിൽ ആണെന്ന് കണ്ടു അവിടെ ഇരുന്നു മെല്ലെ കൈ വലിച്ചെടുക്കാൻ നോക്കി... പ്ലീസ് അംജുക്ക കുറച്ചു കൂടി ഇവിടിരിക്ക് പറഞ്ഞു കണ്ണ് തുറക്കാതെ അവന്റെ മടിയിൽ തല വെച് കിടന്നു.... അവൻ പിന്നെ എതിർക്കാതെ അങ്ങനെ തന്നെ ഇരുന്നു... യന്ത്രികം എന്നോണം അവളുടെ തലയിലൂടെ തലോടി കൊണ്ട് ബെഡിൽ ചാരി ഇരുന്നു.... അവന്ന് അവൾ കിസ്സ് ചെയ്തത് ഓർമ വന്നു.... അംജുകാനോടുള്ള ദേഷ്യത്തിന്ന് ചെയ്തത് ആണെന്ന് അവന്നും മനസ്സിലായിരുന്നു അതോണ്ട് തന്നെ മനസ്സിൽ വലിയ ഫീലിംഗ്സ് ഉണ്ടായിരുന്നില്ല... ഒരു നെടുവീർപ്പോടെ അവളെ ഒന്ന് നോക്കി..... കണ്ണ് തുറന്നു അവനെ തന്നെ നോക്കി നില്കുന്നെ അപ്പോഴാ കണ്ടത്...
അസുരൻ ആർക് പണി കൊടുക്കുന്നതാണ് ഓർക്കുന്നെ....
സാക്ഷാൽ അഗ്നിവർഷിന്ന്..... എന്നെ കയ്യും കാലും കെട്ടിയിട്ട പോലെ നിന്റെ പിറകെ പട്ടിയെ പോലെ നടത്തിക്കുന്നില്ലേ
അതിന്ന് ഒരു എട്ടിന്റെ പണി കൊടുത്താലോന്ന് ഓർക്കാരുന്നു...
അവൾ ചുണ്ട് കൂട്ടി ചിരി കടിച്ചമർത്തിയത്
അവൻ കണ്ടു...
എന്താടി കുരിപ്പേ...
മുന്നിൽ പോയ കാൽ വിറക്കും എന്നിട്ട വല്യ ഡയലോഗ്...
പേടിച്ചിട്ടൊന്നും അല്ല... ഞാൻ ആയിട്ട് ആരെയും വേദനിപ്പിക്കണ്ട കരുതിയിട്ട. എനിക്കിപ്പോ നിന്നെ ശരിക്കും മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ചില സ്ഥലത്തെല്ലാം തോറ്റുകൊടുക്കുന്നത് ഒരു ജയം ആണല്ലേ....
എനിക്ക് അറിയില്ല.... ഞാൻ അംജുക്ക ഒഴിച്ച് ആർക്കു മുന്നിലും തോറ്റു കൊടുക്കാറില്ല... ബാക്കി എല്ലാടത്തും ജയിച്ച ശീലം....
എന്നിട്ടെന്തേ സ്വന്തം പ്രണയത്തിന്റെ മുന്നിൽ ജയിക്കാഞ്ഞത്...
അത് ഒരു ജയം ആണ്.... എന്റെ ഏറ്റവും വലിയ ജയം... എന്റെ അംജുക്കയുടെ ജയം... അങ്ങേർക്ക് വേണ്ടി ഞാൻ വേണ്ടെന്ന് വെച്ചത് ആണ് എന്റെ പ്രണയം... അവിടെ അംജുക്ക ജയിക്കുന്നു കരുതി. ബട്ട് തോറ്റു പോയി... ഇപ്പോ തിരിച്ചു വന്നത് ആ ജയം പൂർത്തിയാക്കാൻ ആണ്
ഇനോയൊരു തോൽവി ശിവാനിക്ക് ഉണ്ടാവില്ല... ഇരട്ടി ജയം നേടിയെ തിരിച്ചു പോകു...
മലയാളം പറയ്... ഇത് ഒരുമാതിരി... എനിക്ക് ഒന്നും ഓടിയില്ല... രുദ്ര് മുഖം ചുളിച്ചു...
പറഞ്ഞിട്ട് മനസ്സിൽ ആകാത്തത് കണ്ടു മനസ്സിലാക്കിക്കോ... പിന്നെ ഒന്ന് വേഗം റൂമിൽ നിന്നും പോ... രുദ്രിനെ ഒഴിവാക്കി നിങ്ങൾ ആയി യാതൊരു ഇടപാട് ഇല്ല...
എനിക്കിനി രുദ്രിനെ വേണ്ടെന്ന് വാക്ക് കൊടുത്തിട്ട് ഇപ്പോ വന്നേ... ഇതെങ്ങാനും കണ്ട അപ്പൊ എന്നെ വീണ്ടും ഗേറ്റ് ഔട്ട് അടിക്കും.
എന്നിട്ട സുഖിച്ചു കിടക്കുന്നെ മടിയിൽ എഴുന്നേറ്റു പോടീ... അവൻ ബെഡിലേക്ക് അവളെ തള്ളി...
ഞാൻ അംജുക്ക ആണെന്ന് കരുതി കിടന്നേ... കിടന്നപ്പോ തന്നെ എനിക്ക് മനസ്സിലായി രുദ്ര് ആണെന്ന്... അതാ കണ്ണ് തുറന്നെ...
അംജുക്കന്റെ പ്രസൻസ് നിനക്ക് ഉറക്കത്തിലും മനസ്സിലാകോ... അവൻ സംശയത്തോടെ നോക്കി..
Mmm... ഏത് അബോധാഅവസ്ഥയിലും എനിക്ക് മനസ്സിൽ ആകും... എന്റെ അടുത്ത് ഉണ്ടെങ്കിൽ പോലും തൊടാതെ പോലും തിരിയും.... എത്ര ആൾക്കൂട്ടത്തിൽ ആണെങ്കിൽ പോലും കണ്ണ് കെട്ടിയിട്ട് നിർത്തിയാലും എനിക്ക് തിരിയും... എന്റെ അംജുക്കനെ...
ഒരാൾക്ക് ഇത്രയധികം സ്നേഹിക്കാൻ കഴിയോ ഒരാളെ...
താൻ എന്നെ അത് പോലെ സ്നേഹിക്കുന്നില്ലേ.... അപ്പൊ എനിക്ക് അത് പോലെ അംജുക്കനെ സ്നേഹിക്കാൻ കഴിയില്ലേ....
അത് ശരിയാ... അംജുക്കക്ക് അറിയാം നീയെന്റെ ജീവൻ ആണെന്ന് എന്നിട്ട എന്റെ പെണ്ണിനെ.....ബാക്കി പറയാതെ അവൻ നിർത്തി.... അവന്റെ മുഖത്ത് വല്ലാത്തൊരു വേദന നിറഞ്ഞത് അവൾ കണ്ടു... കണ്ണിൽ വെള്ളം നിറയുന്നതും...
അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു...
എന്റെ കൂടെ ഒരിടം വരെ വരോ... പെട്ടന്ന് അവൾ ചോദിച്ചു...
അവൻ തലയാട്ടി...
എന്ന വാ... പറഞ്ഞു അവൾ എഴുന്നേറ്റു.
അവൾ അവന്റെ കൈ പിടിച്ചു റൂമിൽ നിന്നും ഇറങ്ങുമ്പോഴാ അംജുനെ കണ്ടത്
രുദ്ര് അവളെ കയ്യിൽ നിന്നും കൈ വിടുവിച്ചു...
അംജുക്ക ഞാൻ രുദ്രിനെ എന്റെ കൂടെ കൊണ്ട് പോവാ.... ഒരാൾക്ക് എന്നെ കിട്ടാത്തോണ്ട് പ്രേമനൈരാഷ്യം അത് തീർത്തിട്ട് വരാം.... നൈറ്റ് എത്തുള്ളു... അവൾ യാതൊരു ഭാവഭേദം കൂടാതെ പറഞ്ഞു.
അംജു ഒരു മിനിറ്റ് പറഞ്ഞു റൂമിലേക്ക് പോയി ചെക്ക് എടുത്തു വന്നു..വേണ്ടുന്ന കാശ് എഴുതിക്കോ പറഞ്ഞു ശിവക്ക് കൊടുത്തു ...
ബോഡിക്ക് നല്ല ക്ഷീണം ഉണ്ട്... അതികം അവിടെ നിർത്തരുത് രുദ്ര്... അവളെ വാശി നോക്കണ്ട... രുദ്രിനോട് അത് പറഞ്ഞു അവൻ പോയി....
രുദ്ര് രണ്ടാളെയും ഒന്ന് നോക്കി... ഞാൻ ആയി എല്ലാ ബന്ധം ഉപേക്ഷിച്ചു പറഞ്ഞിട്ട് എന്റെ കൂടെ വിടുന്നത് എന്തിനാ... അവന്റെ ഉള്ളം സംശയം നിറഞ്ഞു...
ശിവതന്ന ലൊക്കേഷൻ നോക്കി രുദ്ര് കാർ എടുത്തു... അവൾ അവിടെ എത്തുന്ന വരെ ഉറക്കം ആയിരുന്നു... രുദ്ര്ന്റെ മനസ്സിൽ ഒരു കടലിരുമ്പുന്നുണ്ടായിരുന്നു.
കാർ നിന്ന സ്ഥലം ഞെട്ടലോടെ രുദ്ര് നോക്കിയത്... ക്യാൻസർ സെന്റർ....
ഇവിടെ എന്താ....
വാടോ പറഞ്ഞു ശിവ ഇറങ്ങി... പിന്നാലെ രുദ്രും..
ഇതെന്താ ഇവിടെ....
അവൾ രുദ്രിന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഒരു റൂമിലേക്ക് കേറി....
അവിടെ കിടക്കുന്ന കാൻസർ രോഗികളെ കണ്ടു രുദ്രിൽ ഒരു പിടച്ചിൽ തോന്നി...
അവൾ ഓരോ റൂമിൽ ആയി കേറി ഇറങ്ങി
അവസാനം കുറച്ചു കുട്ടികൾ മാത്രം ഉള്ള വാർഡിൽ എത്തി... പത്തു വയസ്സിനു താഴെ ഉള്ള കുറച്ചു കുട്ടികൾ... നീനുവിന്റെ പ്രായം ഉള്ള ഒരു കുട്ടിയെയും കണ്ടതും രുദ്രിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു....
ഇന്നോ നാളെയോ എന്നറിയത്തെ മരണം കാത്തു നില്കുന്നവരാ... ഓരോ നിമിഷം വേദന തിന്നു ജീവിക്കുന്നവർ.... പുറത്തു ഉള്ള അവരുടെ അച്ഛൻ അമ്മമാരെയും ഫാമിലിസ് കണ്ടോ... ഓരോ നിമിഷം തന്റെ കുട്ടിയെ നഷ്ടപ്പെടും എന്ന് അറിഞ്ഞു വേദന തിന്നു കഴിയുന്നവർ...
അവരുടെ നഷ്ടം ഓർത്തു നോക്കിയേ രുദ്ര്... അവർ അനുഭവിക്കുന്നതിന്റെ ഒരംശം എങ്കിലും വേദന രുദ്ര് അനുഭവിക്കുന്നുണ്ടോ...
അവന്ന് ആദ്യ കാഴ്ച ആയോണ്ട് തന്നെ വല്ലാത്ത ഷോക്ക് ആയിരുന്നു മൊത്തം.
എന്തിന് വേണ്ടിയാ രുദ്ര് എന്നെ ഓർത്തു കണ്ണ് നിറക്കുന്നെ... ഇവരെയൊക്കെ ഓർക്കുമ്പോൾ നമുക്ക് ഒന്നും സങ്കടം വേദന ഒന്നും ഇല്ലെടോ....
രുദ്ര് അവളെ ഇറുക്കെ കെട്ടിപിടിച്ചു തോളിൽ മുഖം അമർത്തി...
നമുക്ക് പോകാം ശിവ.... എനിക്ക് കയ്യും കാലും ഒക്കെ തളർന്നു പോകുന്ന പോലെ.
അവൾ അവിടെ ഉള്ള ഒരാൾക്ക് ചെക്കിൽ കാശ് എഴുതി കൊടുക്കുന്നത് കണ്ടു....
രുദ്ര് ഒരക്ഷരം മിണ്ടാതെ സയലന്റ് ആയിരുന്നു തിരിച്ചുള്ള യാത്രയിൽ....
വീട്ടിൽ എത്തിയിട്ടും ഇറങ്ങാതെ സ്റ്റിയറിങ്ങിൽ തല മുട്ടിച്ചു കിടക്കുന്നത് കണ്ടു ശിവ അവന്റെ കയ്യിൽ കൈ വെച്ചു
രുദ്ര് മുഖം തിരിച്ചു അവളെ നോക്കി....
വിട്ടു കളയെടോ... നാണം ഇല്ലല്ലോ എന്നെ പോലത്തെ ലോക തരികിടയെ ഓർത്തു കണ്ണ് നിറക്കാൻ.... എന്നേക്കാൾ നല്ലൊരു പെണ്ണ് വരും ജീവിതത്തിൽ... കാലം മായ്ക്കാത്ത മുറിവ് ഇല്ല ഓർമ്മകൾ ഇല്ല..
അവൾ ചെറുചിരിയോടെ പറഞ്ഞു...
നീ അവിടെ മുന്പും പോയിട്ടുണ്ടോ...
എനിക്ക് സങ്കടം വേദന മാത്രം അഗ്നിവർഷ് തന്നിട്ട് ഉള്ളൂ... എനിക്ക് ആണേൽ വേഗം സങ്കടം വരും... കരച്ചിൽ വരും...ഞാൻ കാരണം അല്ലേ എന്നൊക്കെ ആലോചിക്കുമ്പോ സഹിക്കാൻ പറ്റില്ല... എന്റെ അച്ഛനും അമ്മയും അത് വേറൊരു വേദന.... ലച്ചുവിനെ ഓർത്ത് സങ്കടം...... അങ്ങനെ ഒരുപാട് പ്രശ്നം.... അപ്പൊ അടുത്തൊരു കാൻസർ സെന്റർ ഉണ്ട് അവിടെ പോയി ഇരിക്കും... അവരെ സങ്കടം കാണുമ്പോൾ എനിക്കെന്ത് സങ്കടം പറഞ്ഞു തിരിച്ചു പോരും.... തൊട്ടതിനും പിടിച്ചതിനും ഒക്കെ കരയുന്നൊണ്ട് എന്റെ ഫ്രണ്ടിന്റെ വക ട്രീറ്റ് മെന്റ് ആയിരുന്നു ഇങ്ങനെ ഒരു പരിപാടി.
പിന്നെ ഞാനും അത് ശീലം ആക്കി.. പാവപെട്ടവർക്ക് സൗജന്യമായി ചികിൽസിക്കാൻ അംജുക്ക പൈസ കൊടുക്കാറുണ്ട്....
ഫ്രണ്ട്സ്.... രുദ്ര് പെട്ടന്ന് കൈ നീട്ടി...
അതും വേണ്ട.... ഞാൻ അതിലും ഭൂലോക തോൽവി ആണ്... എനിക്ക് സൗഹൃദം... സഹോദര്യം... പ്രണയം... മൂന്നും വാഴില്ല.
അറിഞ്ഞോണ്ട് ചതിക്കാൻ ആയി ഇനി എനിക്ക് പറ്റില്ലെടോ...സോറി... അത് പറഞ്ഞു അവൾ ഇറങ്ങി...
നീനു കരഞ്ഞോണ്ട് ഓടി വന്നു കെട്ടിപിടിച്ചു...
അച്ചോടാ അമ്മേടെ മുത്ത് എന്തിനാ കരയുന്നെ പറഞ്ഞു അവളെ എടുത്തു അകത്തേക്ക് പോകാതെ ഗാഡനിലേക്ക്
പൊയ്... അവൾ കരഞ്ഞോണ്ട് ശിവയുടെ
കഴുത്തിൽ മുഖം പൂഴ്ത്തി...
ആറ്റിറമ്പിലാല്‍മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍.....
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ....
മോഹമുള്ളു കൊണ്ടു നെഞ്ചില്‍ ഏറ്റ മുറിപ്പാടിനുള്ളില്‍
നൊമ്പരങ്ങള്‍ മാത്രം നീക്കിവച്ചതാരോ...
അമ്മ മനം തേങ്ങും തുടര്‍ക്കഥയോ...
കണ്മണിയെ തേടും കടങ്കഥയോ...
അവൾ പാടുന്നത് കേട്ട് എല്ലാരും അവളെ നോക്കി നിന്നു.... അവളുടെ സങ്കടം ആണ് പാട്ടായി പാടുന്നേ എന്ന് എല്ലാർക്കും മനസ്സിലായി... വല്ലാത്ത നൊമ്പരം എല്ലാവരിലും പടർന്നിരുന്നു...
🍁🍁🍁🍁🍁
എവിടെ പോയെ അർഷി രുദ്രിനോട് ചോദിച്ചു....
അവൻ നടന്നത് മൊത്തം പറഞ്ഞു കൊടുത്തു...
അർഷി താടിക്ക് കയ്യും വെച് അവനെ നോക്കി നിന്നു....
നിനക്ക് എന്താ അവളെ ഒഴിവാക്കാൻ പറ്റാത്തത്... അവൾ പറഞ്ഞ പോലെ അവളെ പോലെ ഒരു ഫ്രോടിനെ വേണ്ട നിനക്കിനി....
രുദ്ര് ഒന്ന് ചിരിക്കുക മാത്രം ചെയ്തു ....
ടാ അവൾക്ക് എങ്കിലും അവളെ പ്രണയം
കിട്ടിക്കോട്ടേ... സഹിക്കാൻ പറ്റില്ലെടാ പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന...
അവൾ എങ്കിലും സന്തോഷം ആയി ജീവിച്ചോട്ടെ...
അപ്പൊ നീയോ.... നിന്റെ വേദനയോ
എനിക്കെന്റെ നീനു ഉണ്ടല്ലോ.... അവൾക്ക് വേണ്ടി ജീവിക്കണം അത് മതി...
അർഷി ഒന്നും പറയാതെ മൂളുക മാത്രം ചെയ്തു...
എനിക്കൊന്ന് പുറത്ത് പോകണം പറഞ്ഞു രുദ്ര് പോയി...
🍁🍁🍁🍁
ശിവ മരിച്ചെന്നുള്ള വിവരം എനിക്ക് കിട്ടിയിരിക്കണം.... അയാൾ മുമ്പിൽ ഉള്ളവന്റെ കവിളിൽ അടിച്ചു അലറി...
ഇനിയൊരിക്കലും തെറ്റ് പറ്റില്ല.... ആ വീടിന് വെളിയിൽ ഇറങ്ങിയ പിന്നെ അവൾ ജീവനോടെ തിരിച്ചു പോകില്ല...
ഞാൻ പിന്നെ പോസ്റ്റ് ആണോ മക്കളെ..
ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.
അവിടെയുള്ള ടേബിളിൽ സ്റ്റൈൽ ആയി നില്കുന്നവനിലേക്ക് അവർ നോക്കി....
നീയാരാടാ.... തടി കേടാക്കാതെ പോടാ...
അയാൾ പുച്ഛത്തോടെ പറഞ്ഞു...
ശിവനിയെ തൊടാൻ തീരുമാനം എടുത്തപ്പോ തന്നെ നിങ്ങളെ ജാതകം ഞാൻ അങ്ങ് എഴുതി. ജീവൻ വേണേൽ ഭിക്ഷ ആയി തരാം അവൻ ചെറു ചിരിയോടെ പറഞ്ഞു....
എനിക്ക് ഭിക്ഷ കൊടുക്കുന്നത് ഇഷ്ടം അല്ലല്ലോ അഗ്നിവർഷ്... പ്രത്യേകിച്ച് എന്റെ പെണ്ണിനെ ആരേലും തൊടാൻ നോക്കിയ.... രുദ്ര് അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞു.
അഗ്നി പുച്ഛത്തോടെ അവനെ നോക്കിയേ.
ലേറ്റ് ആയാലും ലേറ്റാസ്റ്റ വരുന്നേ.... അവൻ തിരിച്ചു കണ്ണ് ഇറുക്കി കാണിച്ചു.
ഞാനും ശിവയും ഐഷാ മെൻഷൻ ഇറങ്ങിയപ്പോ തൊട്ട് ഫോളോ ചെയ്യുന്നത് ഞാനും അറിഞ്ഞിരുന്നു.... അവളെ മുന്നിൽ വെച് ഇഷ്യു ആകാതിരിക്കാൻ കണ്ടില്ലെന്ന് നടിച്ചതാ.... അല്ലെങ്കിൽ തന്നെ പോലെ എന്നെയും വെറുത്താലോ
അതിന്നും ആ മുഖത്ത് പുച്ഛം ആണെന്ന് രുദ്ര് കണ്ടു...
അപ്പൊ മക്കൾ പറ ആർക്കു വേണ്ടിയാ കൊട്ടേഷൻ.....ചുമ്മാ തടി കേടാക്കരുത്... (രുദ്ര്)
ഒരാൾക്ക് വേണ്ടി ചോദിക്കാൻ രണ്ട് പേര്
കൊള്ളാലോ അയാൾ ചിരിച്ചു കൊണ്ട് കയ്യടിച്ചു.... ഇനി രണ്ടാളും തിരിച്ചു പോകില്ല...
എനിക്കവരെ ജീവനോടെ വേണം രുദ്ര്.... അതോണ്ട് പോകാൻ നോക്ക്...
എനിക്ക് ജീവനോടെ വേണ്ടെന്നേ... ഇനി ഞാൻ കൈ വെച്ചിട്ട് ജീവനോടെ തിരിച്ചു കിട്ടുകയാണെങ്കിൽ കൊണ്ട് പോയിക്കോ
രുദ്ര് പറഞ്ഞു....
പരസ്പരം പോരെടുക്കാൻ എന്ന പോലെ നിൽക്കുന്ന അവരെ മുന്നിൽ അയാൾ അന്തം വിട്ടു നോക്കി നിന്നു... ഇതെല്ലാം ക്യാമറയിലൂടെ കണ്ട അയാളുടെ കണ്ണുകൾ ഭയം കൊണ്ട് വിറച്ചു....
അഗ്നിവർഷ്.... മരണം മുന്നിൽ കണ്ട പോലെ പേടിയോടെ നോക്കി നിന്നു...
..... തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬