ശിവരുദ്രാഗ്നി
by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 91🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
Part 91
എന്നാലും എന്റെ സാരി... അവൾ പല്ല് കടിച്ചു അവനെ നോക്കി...
ഒന്ന് തരാ വേണ്ടേ കോപ്പേ... തല്ല് കിട്ടുമ്പോ ഓടാൻ എങ്കിലും പറ്റോ അത് ഇട്ടിട്ട്...
അത് ഞാൻ ഓർത്തില്ല... അക്കുന്റെ മാര്യേജ് മാത്രം ഓർത്തുള്ളൂ. അവിടത്തെ ഓളിനോൾ ആകേണ്ട ഞാൻ ആണ്... ഇപ്പോ ഇങ്ങനെ... അവൾ നിരാശയോടെ പറഞ്ഞു..
ഓരോന്ന് ചെയ്തു വെച്ചിട്ട് അവളെ കുമ്പസാരം... അംജു പല്ലിരുമ്മി കാണിച്ചതും അവൾ അടങ്ങി ഒതുങ്ങി ഇരുന്നു പുറത്തു കാഴ്ച കണ്ടു... അത് കണ്ടു യാസി കളിയാക്കി ചിരിച്ചു... അവൾ യാസിയെ നോക്കി കൊഞ്ഞനം കുത്തി....
മിററിലൂടെ ഇതൊക്കെ കണ്ടു അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൻ മറച്ചു പിടിച്ചു...
🔥🔥🔥🔥
അർഷിയും രുദ്ര് ആദിയും വരുന്ന കണ്ടു അക്ബർ സ്റ്റേജിൽ നിന്നും ഇറങ്ങി വന്നു സ്വീകരിച്ചു. അവർ സംസാരിക്കുമ്പോ ആയിരുന്നു ഒരു ആൾ വന്നു ശിവാനി വന്നു പ്രശ്നം ഉണ്ടാകുന്നു പറഞ്ഞത്... അത് കേട്ടതും അവൻ ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്.
ശിവാനി ശത്രു ആണെന്ന് പറഞ്ഞത് അവർ ഓർത്തു... അവന്റെ മുഖത്തെ പേടിയും വെപ്രാളം ഒക്കെ കണ്ടു പ്രശ്നം സീരിയസ് ആണെന്ന് തോന്നിയൊണ്ട് അവരും അവന്റെ പിറകെ പോയി...
പറ്റില്ലെന്ന് പറഞ്ഞ പറ്റില്ല... അക്കുന്റെ ഉയർന്ന ശബ്ദം കേട്ട് അവർ നോക്കി.
മുന്നിൽ അംജുവും യാസിയും ശിവയും ഉണ്ട്... അവർ ഞെട്ടലോടെ പരസ്പരം നോക്കി...
ഇങ്ങോട്ട് ആണോ കെട്ടിയെടുത്തെ ആദി കണ്ണ് മിഴിച്ചു പറഞ്ഞു.
ഇവൾ എവിടെ പോയാലും പ്രശ്നം ആണല്ലോ... ഇതിന്ന് മാത്രം എന്താ ഇവൾ ഒപ്പിച്ചേ... രുദ്ര് ആത്മഗതം പറഞ്ഞുവെങ്കിലും അത് ഉച്ചത്തിൽ ആയിരുന്നൊണ്ട് അർഷി ആദി കേട്ടിരുന്നു
അംജു ഒന്നിലും പെടാത്ത പോലെ നില്കുന്നുള്ളു... ശിവാനിയാണ് സംസാരിക്കുന്നത്...
പറ്റില്ലെന്ന് പറഞ്ഞ പറ്റില്ല... നീ അകത്തേക്ക് വരരുത്... സാർ പ്ലീസ് പ്രശ്നം ഉണ്ടാക്കാതെ ഇവളെ കൂട്ടി പോകാൻ നോക്ക്...
ശിവ അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.
നീ പോയ ചിലപ്പോൾ പ്രശ്നം ഉണ്ടായലോ.
അവന്റെ നിഘഹ് കഴിഞ്ഞു അവൻ സംസാരിക്കാം എന്നല്ലേ പറഞ്ഞത്...(അംജു )
എനിക്ക് കാണണം അക്കുന്റെ കല്യാണം.
ടീ മോന്തകിട്ട് രണ്ട് പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല... ഇന്ന് നല്ലൊരു ദിവസം ആയി പോയി... നീ കാരണം ഞാൻ അനുഭവിച്ചതൊക്കെ ഓർക്കുമ്പോ ഉണ്ടല്ലോ കൊല്ലണ്ട കലിയുണ്ട്... അക്കു ദേഷ്യത്തോടെ പറഞ്ഞു...
തല്ലിക്കൊ... എന്നാലും സാരമില്ല അകത്തേക്ക് വിടോ... അവൾ യജനയോടെ പറഞ്ഞു...
നീ നിന്റെ കാര്യം നോക്കി പോയി... അതിന്ന് ശേഷം ഞാൻ അനുഭവിച്ചതൊക്കെ അറിഞ്ഞിട്ടുണ്ടോ നീ... നീ കാരണം ആ പെണ്ണ് എന്തൊക്കെ ചെയ്തെന്ന് അറിയോ... സ്വന്തം കാര്യം നോക്കി നീ പോയപ്പോൾ അനുഭവിച്ചത് മൊത്തം ഞാനാ... നിന്നെ അനിയത്തി ആയി കണ്ടതിന്റെ ശിക്ഷ... മതി ഇനി സ്വന്തം ബന്ധം പറഞ്ഞുള്ള വരവ് ഒക്കെ... എനിക്ക് ഒരു അനിയത്തിയെ ഉള്ളൂ ഷെറിൻ...
മാപ്പ് ചോദിച്ചാലും തീരാത്ത തെറ്റ് തന്നെ ചെയ്തേ... പക്ഷെ ഇന്ന് എനിക്ക് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ ഒരിക്കലും പറ്റിയെന്നു വരില്ല... ഇത്രയും പേരെ മുന്നിൽ വെച് ആകുമ്പോ ദേഷ്യം കുറച്ചു കുറയും അല്ലെങ്കിൽ ഒരിക്കലും എന്റെ മുന്നിൽ പോലും നിൽക്കില്ല... പ്ലീസ് കാക്കു ഒന്ന് ഞാൻ കണ്ടോട്ടെ... അവൾ അവന്റെ മുന്നിൽ കൈ കൂപ്പി...
നീ കരഞ്ഞു കാൽ പിടിച്ച പോലും ഞാൻ സമ്മതിക്കില്ല... കടുപ്പിച്ചു അതും പറഞ്ഞു അവൻ പോകാൻ നോക്കിയതും ശിവ ഒന്ന് ചൂളം വിളിച്ചു...
എന്നെ അകത്തേക്ക് കയറ്റിയില്ലെങ്കിൽ കല്യാണവും ഡിവോഴ്സ് ഒന്നിച്ചു നടക്കും നോക്കിക്കോ...
ഒന്ന് പോടീ... അക്കു പുച്ഛിച്ചു..
നിങ്ങളെ പഴയ സെറ്റപ്പ് റിയ ചേച്ചിടെ കാര്യം കേൻസതയോട് പറയും നോക്കിക്കോ... എന്തായാലും ഇക്കാര്യത്തിൽ കേൻസത എന്റെ വാക്ക് കേൾക്കു... അല്ലെന്ന് തോന്നുന്നുണ്ടോ...
അക്കു പിടിച്ചു കെട്ടിയ പോലെ നിന്നു...
ദ്രോഹിച്ചത് ഒന്നും പോരെ കുരിപ്പേ നിനക്ക്...
ഞാൻ നികാഹ് കഴിയുന്നവരെ മുന്നിൽ പോകില്ല... സത്യം.. കാക്കു... എനിക്ക് ഒന്ന് കണ്ട മതി... ഇത്രയും പേരെ മുന്നിൽ വെച് ആകുമ്പോ ഒരു പ്രശ്നം ഉണ്ടാകില്ല...
എന്നെ അങ്ങ് കൊല്ലെടി.... പല്ല് ഇറമ്മി അവൻ...
എന്നെ ഉള്ളിൽ കയറ്റിയില്ലെങ്കിൽ കാകുന്റെ കല്യാണം നടക്കില്ല നോക്കിക്കോ... അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു.
വന്നു തുലക്ക്... പിന്നെ ഒന്ന് പറയാം നിന്റെ ചെറി അല്ല ഇപ്പൊ... സൈക്കോ ആണ് റിയൽ സൈക്കോ ഓർത്തോ...
അവൾ സന്തോഷത്തോടെ തലയാട്ടി...
അക്കു ശിവന്റെ അടുത്തേക്ക് ചെന്നു...
അവൾ ഒരു ഗൗൺ ആയിരുന്നു ഇട്ടത്. അതിന്റെ ഷാൾ എടുത്തു കണ്ണ് ഒഴിച്ച് ബാക്കി എല്ലാം കെട്ടികൊടുത്തു... ഇങ്ങനെ വന്ന മതി... അവൾ തലയാട്ടി.
പിന്നെ അംജുനോട് പറഞ്ഞു... സാർ ദയവു ചെയ്തു മുഖം കാണിക്കരുത്...
നിങ്ങളെ കണ്ട വിവാഹം നടക്കില്ല അതോണ്ടാ... മൂന്നാല് കൊല്ലത്തെ കാത്തിരിപ്പ് ആണ് ഈ വിവാഹം ... ദ്രോഹിക്കരുത്. വയലന്റ് ആയ സാറിന് അറിയാലോ അവളെ...
അംജു തലയാട്ടി... കീശയിൽ നിന്നും ടവ്വൽ എടുത്തു മാസ്ക് പോലെ കെട്ടി.
യാസി അവൻ നോക്കിയപ്പോ തന്നെ അങ്ങനെ ചെയ്തു... അക്കു പോയി...
പിന്നാലെ അവരും.... രുദ്രിനെയും ടീമിനെയും അവർ പരസ്പരം കണ്ടില്ല.
ഇത്രയും ടെറർ ആരാടാ പറഞ്ഞു അവരും പിറകെ പോയി...
നികാഹ് കഴിഞ്ഞു... എല്ലാരും സ്റ്റേജിൽ നിന്നും ഇറങ്ങി പെണ്ണിനെ കൂട്ടി വരാൻ ആരോ പറയുന്നത് കേട്ടു...
ഒരു പെണ്ണ് കേറി വന്നു ആക്കുനെ കെട്ടിപിടിച്ചു... പിന്നെ അക്കുന്റെ കൈ പിടിച്ചു നിന്ന കക്ഷിയെ കണ്ടു അർഷിയും രുദ്ര് ഞെട്ടലോടെ പരസ്പരം നോക്കി....
എന്താടാ... ആദി അർഷിയെ തോണ്ടി വിളിച്ചു...
അന്ന് പ്രോബ്ലം ഉണ്ടാക്കിയില്ലേ ബീച്ചിൽ വെച്ചും മറ്റും...ആ മെന്റൽ കേസ്... രുദ്ര് മെല്ലെ പറഞ്ഞു.
അകുന് ഒരു സിസ് ഉണ്ട് ഷെറിൻ... അവളാണോ അത്... അർഷി മെല്ലെ പറഞ്ഞു...
കല്യാണപെണ്ണ് വന്നു ഫോട്ടോ എടുപ്പും തിരക്കും ഒക്കെ കഴിഞ്ഞു ശിവ ഇരുന്നിടത് നിന്നും മെല്ലെ എഴുന്നേറ്റു സ്റ്റേജിലേക്ക് കേറി... എല്ലാവരും ആകാംക്ഷയോടെ നോക്കിയത്... പിന്നാലെ അംജുവും യാസിയും ഉണ്ടായിരുന്നു...
ശിവയുടെ കയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ് ഉണ്ടായിരുന്നു. അവൾ അത് അകുന്റെ നേരെ നീട്ടി.... അക്കു വാങ്ങിയില്ല... അവളെ തന്നെ നോക്കി നിന്നു... കേൻസ അവരെ നോക്കി അത് വാങ്ങി... ശിവ മണങ്ങി അകുന്റെ കാൽക്കൽ തൊട്ട് നെഞ്ചിൽ തൊട്ടു ... അക്കു നിന്നിടത് നിന്ന് അനങ്ങിയില്ല... മൈന്റ് ആക്കിയില്ല..
ഷെറി അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്തേക്ക് ചെന്നു മുഖത്ത് നിന്നും ഷാൾ മാറ്റി...
ഒരു ഞെട്ടലോടെ നോക്കുന്നതും പിന്നെ ആ കണ്ണുകളിൽ ദേഷ്യം വെറുപ്പ് പടർന്നു കയറി....
ഷെറി... ആൾക്കാർ നോക്കുന്നു... പ്രശ്നം ഉണ്ടാക്കരുത്... അക്കു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു...
അവൾ അകുന്റെ കൈ വിടുവിച്ചു...
സെക്യൂരിറ്റി..... അവൾ ഉറക്കെ വിളിച്ചതും മ്യൂസിക് നിർത്തി... എല്ലാവരും സയലന്റ് ആയി പോയി ആ അലർച്ചയിൽ...
ഇത് സത്രം ഒന്നും അല്ല കയറി വരാൻ...
വഴിയിൽ പോകുന്നോരെ ഒക്കെ അകത്തേക്ക് കയറ്റാൻ ആരാടോ തനിക്ക് അനുവാദം തന്നെ... അവൾ സെക്യുരിട്ടിയുടെ നേരെ ഒച്ചയെടുത്തു...
ഷെറി... പ്രശ്നം ഉണ്ടാക്കല്ലേ നമുക്ക് സംസാരിക്കാം... അംജു അവളെ കയ്യിൽ പിടിച്ചു....
ദേഹത്തു തൊടുന്നോ പറഞ്ഞു കൈ തട്ടി മാറ്റി അവനെ പിറകോട്ടു ആഞ്ഞു തള്ളി.
അംജു വീഴാൻ നോക്കിയെങ്കിലും ശിവ പിടിച്ചു...
ആൾക്കാരൊക്ക നോക്കുന്നു ചെറി... ശിവ ദയനീയമായി പറഞ്ഞു....
അറിയട്ടെ എല്ലാരും... വിളിക്കാത്ത കല്യാണത്തിന് കയറി വരാൻ ആര് പറഞ്ഞു.. ഇവിടെ ധർമ്മകല്യാണം ഒന്നും നടക്കുന്നില്ല വിളിക്കാതെ കേറി വരാൻ...
പ്ലീസ് ചെറി... ശിവ അവളെ കയ്യിൽ പിടിച്ചു പറഞ്ഞതും ശിവയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു... നീയാരാടി എന്നെ ചെറി വിളിക്കാൻ.... അതോടൊപ്പം പിറകോട്ടു തള്ളുകയും ചെയ്തു...
പെട്ടന്ന് ആയോണ്ട് ആർക്കും പിടിക്കാൻ കഴിഞ്ഞില്ല... അവൾ നിലത്തേക്ക് വീണു.
യാസി പിടിച്ചു എഴുന്നേൽപ്പിച്ചു...
എന്നോട് പൊറുക്കെടി.... ഞാൻ...
ശിവ വീണ്ടും അവളെ അടുത്തേക്ക് വന്നു പറഞ്ഞതീരും മുന്പേ അവളുടെ കഴുത്തിൽ പിടിച്ചു ഷെറി....
അക്കു ഓടി വന്നു പിടി വിടുവിച്ചു...
ഗെറ്റ് ഔട്ട്.... അലർച്ച ആയിരുന്നു അവളുടെ....
ഇവരെ പിടിച്ചു പുറത്താകുന്നുണ്ടോ അതോ ഞാൻ പോലീസിനെ വിളിക്കണോ
ഷെറി അകുനോട് ചോദിച്ചു...
പ്ലീസ് സാർ... ഞാൻ പറഞ്ഞത് അല്ലേ ഇഷ്യു ആകുന്നു... ഒന്നിറങ്ങി പോകോ...
ദയനീയമായി അക്കു അംജുനോട് പറഞ്ഞു...
അംജുവും ശിവയും ദയനീയതയോടെയും സങ്കടത്തോടെയും അവളെ നോക്കി...
ഇറങ്ങി പോകാൻ അല്ലേ പറഞ്ഞെ.... ഷെറി അംജുന്റെ നെഞ്ചിൽ പിറകോട്ടു തള്ളി..
സാർ പ്ലീസ്.... (അക്കു )
അംജു ഒന്ന് മൂളിക്കൊണ്ട് ശിവയുടെ കയ്യിൽ പിടിച്ചു ഇറങ്ങി... വലിച്ചിറക്കി എന്ന് പറയുന്നേ ആവും ശരി...
നമുക്ക് പിന്നെ ഒരു ദിവസം വരാം....
ഈ നാട്ടിൽ തന്നെ അവൾ ഇനി നില്കുന്നു തോന്നുന്നുണ്ടോ... ഇനി ഒരിക്കലും എനിക്ക് കാണാൻ പറ്റില്ല... അതോണ്ട് സംസാരിച്ചിട്ടേ ഞാൻ വരൂ...
അവൾ അപ്പോഴാ അക്കുന്റെ ഉമ്മാനെ കണ്ടത്... ദൂരെ നിന്ന് അവളെ തന്നെ നോക്കുന്നത് കണ്ടു... സ്റ്റേജിൽ നടന്നത് മൊത്തം കണ്ടിനെന്ന് മനസ്സിലായി...
അവൾ അവരെ അടുത്തേക്ക് പോയി.
അവളെ കണ്ടതും അവർ മുഖം തിരിച്ചു നടന്നു... അവൾ പിറകെ പോയി അവരെ കെട്ടിപിടിച്ചു തോളിൽ മുഖം വെച്ചു...
അവർ എന്തൊക്കെ പറഞ്ഞു അവളെ പിടി വിട്ടില്ല... അവരുടെ തോൾ കണ്ണുനീരിൽ നനവ് പടർന്നു....
രുദ്ര് ആദിയും അർഷിയും ഒക്കെ ഇത് കാണുന്നുണ്ടായിരുന്നു.... ദൂരെ ആയോണ്ട് സംസാരിക്കുന്നെ ഒന്നും കേട്ടില്ല.... ആ സ്ത്രീ അവളെ ചുമലിലും കൈക്ക് ഒക്കെ തല്ലുന്നത് കണ്ണ് നീർ തുടക്കുന്നത് കണ്ടു...
പിന്നെ ശിവ കണ്ണ് തുടച്ചു അംജുന്റെ അടുത്തേക്ക് വന്നു...
പോകാം....
ഞാൻ കണ്ടിട്ട് വരൂ...
കൊണ്ടിട്ടെ വരൂ പറ... അംജു ദേഷ്യത്തോടെ പറഞ്ഞു..
പെട്ടന്ന് അംജുനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു അവൾ... അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു അങ്ങനെ തന്നെ നിന്നു... ആരും ഇല്ലാത്ത ഒരിടത്തേക്ക് മാറി നിന്നു ആയിരുന്നു അവർ..
രുദ്രിന് അവളെ കാണും തോറും നെഞ്ചിൽ നോവ് പടർന്നു.... ആകെ തളർന്നു പോയിട്ടുണ്ട്... അവളെ വേദന സ്വന്തം എന്ന പോലെ തളർത്തുന്നു... അടുത്ത് പോയി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കണം എന്നുണ്ട്... എത്ര ശ്രമിച്ചിട്ടും അവളെ മറക്കാനോ അവളെ വിട്ടുകൊടുക്കാനോ പറ്റുന്നില്ല... നാളെ അവകാശത്തോടെ അവളെ ചോദിച്ചു വരും... അല്ലെങ്കിൽ അവൾ തന്നെ വിട്ടു പോകും... അറിയാഞ്ഞിട്ടല്ല... ഇപ്പോഴും ഒരു പ്രതീക്ഷയാണ് തിരിച്ചു തന്നിലേക്ക് തന്നെ എത്തും എന്ന്... പതിവ് പോലെ അവന്റെ ഉള്ളം മൊഴിഞ്ഞു എന്റെയാ... എന്റെ മാത്രം.... അംജുന്റെ മുഖത്തേക്ക് നോട്ടം എത്തി നിന്നു.... കുഞ്ഞിന്നാൾ തൊട്ട് അറിയുന്നത് അല്ലേ... എന്നിട്ടും എന്ത് കൊണ്ടാ എന്റെ പ്രണയം എന്നിൽ നിന്നും അകറ്റിയത്.... പറയാറുന്നില്ലേ രുദ്രന്റെ പെണ്ണാണെന്ന്... അവളെ ജീവനോളം സ്നേഹിക്കുന്ന ഒരുത്തൻ കാത്തിരിപ്പുണ്ടെന്ന്...അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പ്രസവിച്ചപ്പോൾ തൊട്ട് എന്റെ അടുത്ത് നിന്നും വിട്ടു മാറാത്ത മൂന്ന് വയസ്സ്കാരനെ പറ്റി... അർഷിയെയും തന്നെയും ഒരു പോലെ ഇഷ്ടപെടുന്ന അംജുക്ക.... ശിവയുടെ കാര്യം വന്നപ്പോൾ സ്വാർത്ഥൻ ആയി... എന്റെ പ്രണയം സത്യം ആയിരുന്നില്ലേ... എന്നിട്ടും എന്തെ എന്നോട് ഈ ചതി ചെയ്തത്... അപ്പോൾ തന്നെ ശിവ പറഞ്ഞതും ഓടിയെത്തി...
എനിക്ക് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടുള്ള ഇഷ്ടം ആണ്.... അംജുക്കയെ കാണുന്നതിന്നും മുന്പേ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് ആണ്... അംജുക്ക ഇക്കാര്യത്തിൽ ആരെയും ചതിച്ചിട്ടില്ല... അവൻ അംജുനെയും ശിവയെയും മാറി മാറി നോക്കി... ആരെയും കുറ്റപ്പെടുത്താൻ പറ്റുന്നില്ല...
അർഷിയും ആദിയും അവരെ നോക്കി നില്കുന്ന രുദ്രിനെ കണ്ടു.... രണ്ട് പേരും ഒരു പോലെ പ്രിയപ്പെട്ടവർ... ആരെ കൊള്ളണം ആരെ തള്ളണം എന്നറിയില്ല..
അവരും വേദനയോടെ ഓർത്തു...
യാസി കുടിക്കാൻ വെള്ളം എടുത്തു വന്നു അവൾക്ക് കൊടുത്തു... മുഖം തുടച്ചു കൊടുത്തു..
നമുക്ക് പിന്നെ കാണാം... ഞാൻ അല്ലേ പറയുന്നേ... അംജു അവളെ നിറഞ്ഞകണ്ണുകൾ തുടച്ചു....
ഞാൻ കാരണം ആണ് ഇന്നവൾ ഇങ്ങനെ ആയത്... അപ്പൊ ശിക്ഷ അനുഭവിക്കേണ്ടതും ഞാൻ തന്നെ ആണ്.
സ്വന്തം ജീവൻ പോലെ സ്നേഹിച്ച ഞാൻ കൂടി ചതിച്ചപ്പോൾ അവളെ മനസ്സ് തകർന്നിട്ട് ഉണ്ടാവും... ഞാൻ പോകുമ്പോൾ മനസ്സിൽ വിശ്വാസം ഉണ്ടായിരുന്നു അംജുക്ക ഉണ്ടാകുമല്ലോ അവൾക്കെന്ന്... ഒരുപാട് പേരെ ജീവിതം തകർത്ത ഞാൻ പോയെന്ന് അറിഞ്ഞില്ലല്ലോ... ഭ്രാന്തിന്റെ അടുത്തുന്ന എന്റെ മോള് തിരിച്ചു വന്നെന്ന് ആ ഉമ്മ ശാപവാക്കൊടെ പറഞ്ഞത്... ഒരുനാൾ സ്വന്തം മകളെ പോലെ അന്നം ഊട്ടിയത് ആണ്... ഇന്ന് ആ കയ്യോണ്ട് തല്ലി... മോളെ വിളിച്ച നവോണ്ട് തള്ളിപറഞ്ഞു... അവൾ ഓരോന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു....
കൂടെ കൂട്ടരുന്നില്ലേ.... എന്തിനാ തള്ളിപറഞ്ഞു അകറ്റിയെ... അംജുക്കന്റെ കൂടെ ആണെന്ന് ഉള്ള ഉറപ്പിൽ അല്ലേ ഞാനും ജീവിച്ചേ.... അംജുനോട് ചോദിച്ചതും അവൻ നിറഞ്ഞ കണ്ണോടെ അവളെ നോക്കി... നെഞ്ചിൽ ഒരു നോവ് നിറഞ്ഞു.... ഇവളെ പോലെ ഞാനും തെറ്റ് കാരൻ അല്ലേ...
എന്ത് വന്നാലും അവളെ ഇനിയും ഇവിടെ ഇട്ടു ഞാൻ പോകില്ല... തല്ലേ കൊല്ലേ എന്ത് വേണേൽ ചെയ്തോട്ടെ... അത് ഉറപ്പോടെ പറഞ്ഞു അവൾ എഴുന്നേറ്റു...
പറയുന്നത് കേൾക്ക് ആനി... ഇപ്പൊ നീ പോകണ്ട.... (അംജു )
ഞാൻ ഒരു തീരുമാനം എടുത്ത എടുത്തതാണ്...
വേണ്ടെന്ന് അല്ലേ പറഞ്ഞെ... ഞാൻ അവളോട് സംസാരിച്ചു നോക്കട്ടെ ആദ്യം.
ഇത്രയും കാലം നിങ്ങൾ രണ്ടും എവിടെ ആയിരുന്നു... ഇപ്പോഴും എന്റെ വാശിക്ക് അല്ലേ ഇവളെ തേടി വന്നേ... ഇനി എന്ത് വേണമെന്ന് എനിക്കറിയാം... എതിർത്തു ചുമ്മാ ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട... ദേഷ്യത്തോടെ അത് പറഞ്ഞു അവൾ പോയി....
ഫുഡ്കഴിക്കാൻ പോയിരുന്നു എല്ലാരും..
അവൾ അങ്ങോട്ട് പോയി...
ഷെറി കുറച്ചു പേരുടെ കൂടെ ഇരുന്നു ഫുഡ് കഴിക്കുന്നേ കണ്ടു... ലാസ്റ്റ് ആയത് കൊണ്ട് ആവണം കുറച്ചു പേരെ ഉള്ളൂ.. ശിവ അവളുടെ മുന്നിലായി പൊയ് ഇരുന്നു....
നല്ല വെജിറ്ററിയൻ സദ്യ ഉണ്ട്... ബിരിയാണി ഉണ്ട്... ഒരു പാട് ഐറ്റംസ് ഉണ്ട്...
ശിവ സദ്യ മതി പറഞ്ഞു... ഷെറി അവളെ തന്നെ നോക്കുന്നതും ആ മുഖത്ത് ദേഷ്യം വരുന്നതും എല്ലാരും കണ്ടു... അവൾ ടേബിളിൽ ശക്തിയായി അടിച്ചു കൊണ്ട് എഴുന്നേറ്റു...
ശിവ മൈന്റ് ആകാതെ ഇരുന്നു..
എഴുന്നേറ്റു പോടീ പറഞ്ഞു പിന്നോട്ട് തള്ളിയതും അവൾ വീഴാൻ പോയതും ശിവ ടേബിളിൽ പിടിച്ചു എഴുന്നേറ്റിരുന്നു...
ഷെറി ദേഷ്യത്തോടെ പോകാൻ നോക്കിയതും ശിവ അവളെ കയ്യിൽ പിടിച്ചു...
എന്റെ ചെറിയായി ഒരിക്കൽ കൂടി വന്നോടെ.... അവൾ ദയനീയമായി ചോദിച്ചു...
കയ്യിൽ നിന്ന് വിട്....
ഇല്ല... എന്നോട് ക്ഷമിച്ചെന്ന് പറ...
നീ ചത്തുന് അറിഞ്ഞ പോലും ഞാൻ ക്ഷമിക്കില്ല... വെറുപ്പ് ഉള്ളൂ എല്ലാരോടും...
പ്ലീസ് ടീ... ഞാൻ വേണേൽ കാല് പിടിക്കാം
ഇറങ്ങി പോടീ പുല്ലേ... പറഞ്ഞു അവളെ കൈ ബലമായി വിടുവിച്ചു....
ശിവ വീണ്ടും അവളെ കയ്യിൽ പിടിച്ചു...
ഷെറി കൈ തട്ടിയെറിഞ്ഞു മുഖത്ത് ആഞ്ഞടിച്ചു...
എന്നിട്ടും അവൾ പിന്മാരാതെ പിറകിലൂടെ കെട്ടിപിടിച്ചു...
ഷെറിക്ക് നല്ലോണം ദേഷ്യം വന്നു..
അവൾ കുതറി പിടി വിടുവിച്ചു...
എനിക്ക് പറയാൻ ഉള്ളത് കേൾക്ക് ചെറി...
നിന്നോടാ അങ്ങനെ വിളിക്കരുത് പറഞ്ഞെ... അവൾ അലറി കൊണ്ട് പറഞ്ഞു....
ശിവ വീണ്ടും അവളെ അടുത്തേക്ക് വരാൻ പോയതും ഷെറി ദേഷ്യത്തോടെ നോക്കി....
അത് കണ്ടതും അവൾക്ക് പിന്നെ കലി കേറിയ പോലെ ആയിരുന്നു... അവിടെ കണ്ട പലതും അവളെ നേരെ എറിഞ്ഞു.
ശിവ ചോറിലും കറിയിലും മുങ്ങി കുളിച്ചു... അവിടം ഒരു യുദ്ധത്തിന്റെ പോലെ ആയി...
അവൾ ഒരു കറിപാത്രം എടുത്തു എറിഞ്ഞതും ശിവാ പറഞ്ഞു രുദ്ര് അവളെ അടുത്തേക്ക് ഓടാൻ പോയതും അംജു അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോട് ചേർത്തു...
ഓഹ് വന്നല്ലോ രക്ഷകൻ... ഷെറി പുച്ഛത്തോടെ പറഞ്ഞു...
നിന്നെ തല്ലിയാലും കൊന്നാലും നിനക്ക് പ്രോബ്ലം ഉണ്ടാവില്ലന്ന് അറിയാം... നിനക്ക് വേദനിക്കണമെങ്കിൽ ഇയാൾക്ക് അല്ലേ വേദനിക്കേണ്ടത്... അത് പറഞ്ഞു അവിടെയുള്ള ഒരു പാത്രം എടുത്തു അംജുന്റെ നേരെ എറിഞ്ഞു... അംജുവിന്റെ തോളിൽ തട്ടി അത്...
എന്നോട് നിന്റെ ദേഷ്യം തീർത്തോ അംജുനെ വിട് ചെറി... സൗമ്യമാണെങ്കിലും അതിൽ ഒരു വാണിങ് ഉണ്ടായിരുന്നു...
ഇല്ലെങ്കിൽ നീയെന്താ എന്നെ കൊല്ലോ....
എന്ന കൊല്ലെടി പറഞ്ഞു കസേര എടുത്തു അംജുന്റെ നേരെ എറിഞ്ഞു...
അംജു ശിവയെ പൊതിഞ്ഞു പിടിച്ചു ഒഴിഞ്ഞു മാറി... അവന്റെയും അവളുടെയും മുഖം പോലും കാണാൻ പറ്റാത്ത വിധം ആയിരുന്നു...
മതിയാക്കെടി.... തെറ്റ് പറ്റി പോയി... സോറി.... അംജു പറഞ്ഞു...
എനിക്ക് നിങ്ങളെ കാണണ്ട... നിങ്ങൾ ആയി യാതൊരു ബന്ധം ഇല്ല... മുന്നിൽ വരരുത് ഒരിക്കലും... അവൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു അപ്പോൾ...
എനിക്ക് വേണം ചെറി നിന്നെ... ഒരു പ്രാവശ്യം... ഒരേ ഒരു പ്രാവശ്യം എനിക്ക് പറയാൻ ഉള്ളത് കേൾക്ക് നീ....
കേൾക്കണ്ടെന്ന് അല്ലേ പറഞ്ഞെ എനിക്ക്
നിന്നെ വിട്ട്... എന്റെ അംജുക്കനെ വിട്ട്...
എന്റെ പ്രണയം തന്നെ വേണ്ടെന്ന് വെച് ഞാൻ പോയെങ്കിൽ അതിന്ന് പിന്നിലെ കാരണം കൂടി നീയറിയണം... വീണ്ടും എന്തിന്ന് തിരിച്ചു വന്നെന്ന് നീ അറിയണം. എല്ലാം കേട്ടിട്ടും ഞാൻ ചെയ്തത് തെറ്റ് ആണെങ്കിൽ നിന്റെ മുന്നിൽ ഞാൻ വരില്ല... ഒരിക്കലും വരില്ല... എന്റെ അംജുകയാണ് സത്യം... എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേട്ടൂടെ... ശിവ കൈ കൂപ്പി കൊണ്ട് പറഞ്ഞു...
അത് കേട്ടതും അവൾ ഒന്ന് സൈലന്റ് ആയ പോലെ അവർക്ക് തോന്നി....
ഞാൻ അംജുക്കയെ തൊട്ട് സത്യം ഇടില്ലെന്ന് അറിയാലോ... ഒരു അവസരം താ എനിക്ക് പറയാനുള്ളത് കേൾക്കാൻ..
ഷെറി ആലോചനയോടെ നിന്നു...
അക്കു... അംജുവും യാസിയും മാത്രം ഉള്ളൂ...അവൻ എവിടെ കാണുന്നില്ലല്ലോ..
കേൻസ അക്കുനോട് ചോദിച്ചു.
ആര്.... അക്കു തിരിച്ചു ചോദിച്ചു...
രുദ്രിന്റെയും അർഷിയുടെയും ആദിയുടെയും തൊട്ടടുത്തു ആയിരുന്നു അവർ നിന്നത് അതോണ്ട് ഇവരുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു..
ഇവർ ആരെ കാര്യം പറയുന്നേ അറിയാൻ അവരും ചെവി കൂർപ്പിച്ചു...
കെൻസ പറയുന്നത് കേട്ടതും രുദ്ര് ചെവി കൊട്ടിയടച്ച പോലെ നിന്നു.... അറിയുന്ന രഹസ്യം ആണെങ്കിലും ഒരിക്കൽ കൂടി കേൾക്കാൻ അവനത് ആഗ്രഹിച്ചിരുന്നില്ല.
അതേ സമയം ഭയവും അവനിൽ ഇരച്ചെത്തി....
എന്ന ആദിയുടെ കയ്യിൽ അർഷിയുടെ കൈ ബലമായി തന്നെ അമർന്നു... കേട്ടത് ചെവിക്ക് വല്ല കുഴപ്പം പറ്റിയത് ആണോന്ന് പോലും അവർ ഓർത്തു... ഞെട്ടലോടെ നിൽക്കുന്ന അവരെ ഒന്നുകൂടെ നോക്കി രുദ്ര് കുറ്റബോധത്തോടെ തലതാഴ്ത്തി...
ആദിയും അർഷിയും എന്നാൽ കേൻസയുടെ വായിൽ നിന്നും വീണ വാക്കുകളുടെ ഷോക്കിൽ ആയിരുന്നു....
..... തുടരും
അപ്പൊ റേറ്റിംഗ് റിവ്യൂ മറക്കണ്ട... പിന്നെ സ്റ്റിക്കർ വാരി കോരി തന്നൊന്നെ 😉...
<=> • <=> • <=> • <=> • <=> • <=>
<=> • <=> • <=> • <=> • <=> • <=>
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬