ShivaRudragni Part 94

 ശിവരുദ്രാഗ്നി

 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 94🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


 ──•◈•── ──•◈•──


Part 94

ഇനി വയ്യ മക്കളെ പറഞ്ഞു അക്കു കൈകൂപ്പി തോൽവി സമ്മതിച്ചു....

ഓക്കെ അപ്പൊ ഇത് വിട്ടു... ഇനി ശിവ
നല്ലൊരു സോങ് പാട്...

അവൾ അംജുനെ നോക്കി.... അവിടെയെങ്ങും കാണാതെ ചുറ്റും മിഴികൾ പാഞ്ഞു നടന്നു...

രുദ്ര് ഇവിടെ തന്നെ ഉണ്ട്... ആരോ വിളിച്ചു പറഞ്ഞതും അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി..

ഈ ജന്മം ഒരു നോട്ടം എങ്കിലും എന്നിൽ എത്തുമോ എന്ന സ്വയം പുച്ഛത്തോടെ അവളെ നോക്കി....

പെട്ടന്ന് അംജു അങ്ങോട്ട്  വന്നു...
അവൾ നോക്കിതും അവൻ നതിങ് പറഞ്ഞു ചുണ്ട് അനക്കി.... അവൻ പാടെന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു...

രുദ്ര് അർഷിയും ആദിയും അവരെ കണ്ണുകൾ കൊണ്ടുള്ള കഥകളി നോക്കി നിന്നു...

🎶അരികിൽ... പ്രണയം ഒരു നദിയായി....
ഒഴുകും ഹൃദയവനിനിറയാനായി...
നീയും.... ഞാനും.... നീറും നോവിൽ...
നീറ്റും ... നീയിൽ ... ഓരോ രാവിൽ...

മഴയിൽ...കുളിരും...തെളിയും മുഖമേ..
പതിയെ... പതിയെ... പുണരും സുഖമേ...
അർദ്രമാം സ്നേഹമിൽ
നിന്നെയും തേടി ഞാൻ....
നീ വരും പാതയിൽ...
എത്രനാൾ കാത്തു ഞാൻ...🎶🎶

അവളുടെ ആരും ലയിച്ചു പോകും സ്വരമാധുര്യത്തിൽ എല്ലാരും ലയിച്ചു നിന്നു
അതിനിടയിലും വരികൾ മനസ്സിൽ തട്ടി വേദനയോടെ തന്റെ പ്രണയത്തെ ഓർത്തു ചിലരും.....

ഷെറി കയ്യിൽ ഉള്ള എൻഗേജ്മെന്റ് റിങ്ങിൽ വേദനയുടെയും ശിവയെ വെറുപ്പോടെയും നോക്കി..... അംജുവിന്റെ ഉള്ളിൽ സനയെ ഓർക്കും തോറും നിറമിഴികൾ ആയി നൈശു നിറഞ്ഞു നിന്നു.... ശിവയുടെ നോട്ടം പ്രണയപൂർവ്വം നഷ്ടബോധത്തോടെ ഒരുവനിൽ നിറഞ്ഞു നിന്നു.... ആ കണ്ണുകളിലും വേദനമാത്രം കാണുന്നുള്ളൂ എന്ന് കണ്ടതും നെഞ്ചിൽ ഒരു നീറ്റൽ പടർന്നു. ഷെറിയിലും ആ നോട്ടം എത്തിനിന്നു. 
താൻ കാരണം പ്രണയം നഷ്ടപെട്ടവൾ.... 
തന്റെ എടുത്തു ചാട്ടം കൊണ്ട് സംഭവിച്ചത് ആണോ....  ആരാണവളോട് തെറ്റ് ചെയ്തത് 
ഞാൻ ആണോ....  അതോ അംജുക്കയും 
നൈശുവുമോ....  മിഴികൾ നിറയാതെ ഇരിക്കാൻ കണ്ണുകൾ അടച്ചു...
 
അവർ അവരുടേതായ പ്രണയലോകത്ത് ആയിരുന്നു... എല്ലാരേം കയ്യടി ശബ്ദം കേട്ട ഉണർന്നത്...

എല്ലാവരും ശിവയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.... 

ശിവ മെല്ലെ മുങ്ങി അംജുക്കന്റെ അടുത്ത് പോയി....

എന്താ പറ്റിയെ... എന്തിന ടെൻഷൻ....
മുഖം ഒക്കെ വല്ലാതിരിക്കുന്നെ... അവളുടെ മുഖത്ത് പരിഭ്രമം കണ്ടു...

ശിവയുടെ മുഖത്തെ ടെൻഷൻ പേടി കണ്ടു പിന്നാലെ വന്ന രുദ്ര് അത്ഭുതത്തോടെ അവളെ നോകിയെ... സ്റ്റേജിൽ ഉള്ള അവൾക്ക് ഒരു നോട്ടം കൊണ്ട് അവന്റെ ഉള്ളം അറിയാൻ കഴിഞ്ഞോ....

അവൻ അവളെ കൂട്ടി മാറി നിന്നു സനയുടെ കാര്യം പറഞ്ഞു കൊടുത്തു...

അംജുക്കയോട് സനയെ വേണ്ടെന്ന് വെക്കാൻ ഞാൻ പറഞ്ഞോ....

ഓഹ് പിന്നെ നിന്റെ മനസ്സ് മറ്റൊരാൾ പറഞ്ഞു വേണ്ടേ ഞാൻ അറിയാൻ... ടീ നീ മനസ്സിൽ കാണുബോ ഞാൻ മാനത്തു കാണും...

സ്വന്തം മനസ്സിൽ പോലും ഒരു രഹസ്യം സൂക്ഷിക്കാൻ പറ്റാത്ത ഒരാൾ ആയി പോയല്ലോ ഞാൻ....

അങ്ങനെ പറയരുത് നീ എന്തിന് തിരിച്ചു വന്നു...  ഇതിന്റെ ഉത്തരം മാത്രം ഇപ്പോഴും അറിയില്ല.... നീ തിരിച്ചു വന്നെങ്കിൽ അത് ആരെയോ കൊന്ന് കൊലവിളിക്കാൻ ആണെന്ന് എനിക്ക് ഉറപ്പുണ്ട്.... കുറച്ചു ഊഹം ഉണ്ട്... കണ്ടു പിടിച്ചോളാം...

അവൾ വിളറിവെളുത്ത മുഖം മറക്കാൻ പാട് പെട്ടു...

അത് വിട് സനയുടെ കാര്യം പറ... നീ പറയുന്നതെന്തോ അത് ഞാൻ ചെയ്തോളാം...

അതിനർത്ഥം അംജുക്കയുടെ ഉള്ളിൽ സനയോട് ഇപ്പോഴും പ്രണയം ഉണ്ട്...

പ്രണയം എന്താന്നും... അത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എന്താനും നിന്നെക്കാൾ കൂടുതൽ ആയി ആർക്കാ അറിയ ആനി... അവൻ അർദ്രമായി പറഞ്ഞു...

അവൾ നിറഞ്ഞ കണ്ണുകൾ അംജു കാണാതിരിക്കാൻ തിരിഞ്ഞു നിന്നു...

അംജുക്കക്ക് ഞാൻ ഒരു ചാൻസ് തരാം...
ഞാൻ  സനയെ ബാബിയായി നിങ്ങളെ ഭാര്യയായി സ്വീകരിക്കില്ല... അംജുക്കന്റെ അവസ്ഥ എനിക്ക് അറിയാം
മനസ്സിലെ ടെൻഷൻ എനിക്ക് മനസ്സിലാവും... അതോണ്ട് മാത്രം ഒരു ചാൻസ് കൂടി തരാം... അംജുക്കന്റെ ബർത്ടെയുടെ അന്ന് വരെ സമയം തരാം.
കൃത്യം പന്ത്രണ്ട്മണി.... അതിനുള്ളിൽ  നിങ്ങളെ പ്രണയം എനിക്ക് പ്രൂവ് ചെയ്തു തരണം... ഈ മനസ്സിൽ അവൾ പൂർണ്ണമനസ്സോടെ ഉണ്ടാവണം...
മനസ്സ് കൊണ്ട് മാത്രം അല്ല ശരീരം കൊണ്ടും അവൾ എനിക്ക് വേണം എന്ന് തെളിയിച്ചിരിക്കണം.... അങ്ങനെ ആണെങ്കിൽ സനയെ എന്റെ ബാബിയായി ഞാൻ സ്വീകരിക്കും.... അല്ലെങ്കിൽ എന്റെ ബാബിയായി നിങ്ങളെ ഭാര്യയായി ഞാൻ ആഗ്രഹിക്കുന്ന ഒരുവൾ
ആ ദിവസം അവസാനിക്കുന്നതിന്ന് മുൻപ്
അംജുകന്റെ കൂടെ ഉണ്ടാകും... അന്ന് എൻഗേജ്മെന്റ് വിവാഹം നടന്നിരിക്കും...
പിന്നൊരു കാര്യം... നൈശുവിനെ ഓർത്തും ഈ മനസ്സ് നീറുന്നത് എനിക്ക് അറിയാം... എനിക്ക് നൈഷുവും സനയും ഒരു പോലെ ആണ്.... എന്ന് വെച്ചാൽ നൈശുവിനെയും വേണമെങ്കിൽ സ്വീകരിക്കാം.... സന ഓർ നൈശു...

അംജു അന്തം വിട്ടു അവളെ നോക്കി നിന്നു.... ഇനി കുറച്ചു ദിവസം ബർത്ടേക്ക് ഉള്ളൂ.. അതിനുള്ളിൽ ഞാൻ....


എന്റെ അംജുക്ക.... അംജുക്ക ഒരു തെറ്റ് ചെയ്തു ഒരിക്കലും ചെയ്യാൻ പാടില്ലാത്തൊരു തെറ്റ്... അതിനുള്ള ചെറിയൊരു ശിക്ഷ കൂടി ആണ് ഇത്....

എന്ത് തെറ്റ്....

നൈശുവിനെ തൊടാൻ ആരാ അധികാരം തന്നത്... ഭാര്യയെ തല്ലുന്നത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണി ആണോ... എന്നെ പോലൊരു പെണ്ണല്ലേ അവളും... നിങ്ങൾ അവൾക്കിട്ട് ഓരോന്ന് കൊടുത്ത ശിക്ഷ ആയിരിക്കും എനിക്ക് ശ്രീ മംഗലത്തുന്നു തിരിച്ചു തന്നോണ്ട് ഇരുന്നത്.... 

അത്.... പിന്നെ... ഞാൻ... പറ്റി പോയി....
ഞാൻ മാപ്പ് ചോദിച്ചു അവളോട്. വേണമെങ്കിൽ വീണ്ടും ചോദിച്ചോളാം... ഇങ്ങനെ ഒന്നും പറഞ്ഞു വേദനിപ്പിക്കല്ലെടി.... 

അതൊന്നും വേണ്ട... ഞാൻ പറഞ്ഞ കാര്യം മനസ്സിൽ വെച് സനയെ പോയി കാണ്.. പിന്നെ ഞാൻ എങ്ങനെ എങ്കിലും വന്നോളാം എന്നെ പിക് ചെയ്യാൻ വരണ്ട.
ചിലപ്പോൾ തിരിച്ചു വരൂ.... അത് പറഞ്ഞു 
അവൾ പോയി....


ടാ പുല്ലേ അവൾ എന്താ പറഞ്ഞിട്ട് പോയെ.... (യാസി )

ഞാൻ സനയെ എത്രത്തോളം സ്നേഹിക്കാൻ ശ്രമിക്കുന്നോ അത്രത്തോളം അവൾ അത് മുടക്കിയിരിക്കും... പിന്നെ നൈശു... അതിന്റെ പേരിൽ ഭാവിയിൽ ഒരു നഷ്ടബോധം തോന്നരുത്... അതാണ്‌ രണ്ട് ഓപ്ഷൻ... എനിക്കായ് ഒരു പെണ്ണ് കാത്തിരിപ്പുണ്ട്... ഇല്ലെങ്കിൽ അവൾ കണ്ടെത്തിയിട്ടുണ്ട്....അവൾ ആയെ എന്റെ വിവാഹം ആനി നടത്തു... പറ്റുമെങ്കിൽ അവളെ തോൽപിച്ചു സനയെ കെട്ടിക്കൊന്ന് പറയാതെ പറഞ്ഞു പോയതാ... ചുരുക്കി പറഞ്ഞ സനയെ മോഹിക്കരുത്ന്ന് അർത്ഥം...

അതേത് പെണ്ണ്... ഉള്ളതൊന്നും പോരാഞ്ഞിട്ട് വേറെ ഒന്ന്... അവൾ ഉറപ്പിച്ചു പറഞ്ഞ വഴിയേ പോകുന്ന ഒന്നിനെ വരെ നീ കെട്ടും... പിന്നെ എന്തിന് ഇങ്ങനെ ഒരു ഗെയിം...

നാളെ അവൾക്ക് നേരെയോ സ്വയമോ സനയുടെയോ നൈശുവിന്റെയോ പേര് പറഞ്ഞു കുറ്റപെടുത്താതിരിക്കാൻ  ആണ് എനിക്ക് തന്നെ ടൈം... 

ബെസ്റ്റ്... അപ്പോ നിന്റെ തീരുമാനം എന്താ.

ഇത്രേ കാലം ആയിട്ട് അറിയില്ല... പിന്നെയാ ഇപ്പൊ... ഏതായാലും മറ്റൊരു പെണ്ണ് എന്റെ ലൈഫിൽ വരില്ല... സന...
അവളെ ചതിക്കാൻ എനിക്ക് പറ്റില്ല...

നീയപ്പോ ആനിയോട് പൊരുതാൻ തന്നെ തീരുമാനിച്ചു.... ആനി തന്നെ ജയിക്കും നോക്കിക്കോ ... ഏതായാലും ഞാൻ ആനിടെ കൂടെയ. എനിക്ക് എന്തോ സന നിനക്ക് ചേരില്ലെന്ന ഓപ്ഷൻ ആണ്...

 ഒന്നുമില്ലെങ്കിൽ ഒരേ തന്തേടെ മക്കൾ അല്ലേ വീറും വാശിയും ഒരുപോലെ കിട്ടാതിരിക്കോ.... ജയിക്കുന്നത് ആരാന്ന് നോക്കാം...

യാസി പെട്ടന്ന് പൊട്ടിച്ചിരിച്ചു....

എന്താടാ പുല്ലേ....

ഒരേ തന്തേടെ പേര് പറയരുത്... അവൾ അവളെ അമ്മേടെ പോലെയാ... നീ പുലി ആണെങ്കിൽ അത് പൂച്ചകുട്ടിയ....

അംജുവിന്റെ ചുണ്ടിൽ അവളെ ഓർത്തതും മനോഹരം ആയ പുഞ്ചിരി വിരിഞ്ഞു....

അമ്മേടെ പോലെ അല്ലടാ... കെട്ടിടത്തോളം അനന്തന്റെ ആനിയെ പോലെയാ... അമ്മ കുറച്ചു ബോൾഡ് ആണ് അറിഞ്ഞിടത്തോളം....

എന്നും നിറ പുഞ്ചിരിയോടെ കാണുന്ന... എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയുന്ന.... നടക്കുമ്പോൾ ഭൂമിക്ക് വേദനിക്കുമോ എന്ന് പേടിച്ചു നടക്കുന്ന...
ആരെങ്കിലും ഒന്ന് നോക്കിയ അപ്പൊ കണ്ണ് നിറച്ചു നോക്കുന്ന... ആരെയും സങ്കടം വേദനയും കാണാൻ പോലും പറ്റാത്ത... മുഖം കറുപ്പിച്ചു ഒരു വാക്ക് പോലും ആരോടും പറയാത്ത....വാത്സല്യവും... സ്നേഹവും... ഐശ്വര്യം നിറഞ്ഞ ഒരു ദേവത ആയിരുന്നു ശിവാനി.
ആ പെണ്ണിനെ ആണ് അഗ്നിവർഷ് അവന്റെ ഫോട്ടോസ്റ്ററ്റ് കോപ്പി ആക്കിയത്.
ലോകത്തുള്ള സകല മോട്ടിവേഷൻ ക്ലാസും പോരാത്തേന്ന് തല തെറിഞ്ഞ കുട്ടികളെ കൂടെ കൊണ്ടിട്ടു.. അതും പോരാഞ്ഞിട്ട് കുരുത്തകേടിന് കയ്യും കാലും വെച്ച ഷെറിയുടെ ഫ്രണ്ട്ഷിപ്പും...
സാധാരണ കുട്ടികളെ നന്നാക്കാൻ ക്ലാസ്സ്‌ കൊടുക്കും ഇവൾക്ക് എങ്ങന വാശിയും ദേഷ്യം വരുത്തിക്കാം എന്ന ക്ലാസ്സ കൊടുത്തിന്ന്... മനസ്സിൽ നന്മ ബാക്കി ഉള്ളോണ്ട് ഇവൾ എല്ലാം കൂടി മിക്സ് ആയി സ്വഭാവം...ഇല്ലെങ്കിൽ അഗ്നിയെ പോലെ അസുരജന്മം ആയേനെ ഇവളും...

അത് കൊണ്ട് എന്താ അഗ്നിവർഷിനെ വരച്ച വരയിൽ നിർത്തുന്നില്ലേ പെണ്ണ്. പിന്നെ പെണ്ണായ ഒന്നടിച്ച രണ്ട് തിരിച്ചു പൊട്ടിക്കണം... അല്ലാതെ മോങ്ങിക്കൊണ്ട് വന്നിട്ട് എന്തിനാ... അക്കാര്യത്തിൽ ഞാൻ നിന്നോട് യോജിക്കില്ല... പിന്നെ അവൾ എന്തൊക്ക ആയാലും എനിക്ക് നീ ആദ്യം  പറഞ്ഞ സ്വഭാവം പോലുള്ള എന്റെ മോളാണ്... മറ്റുള്ളോരോട് എങ്ങനെ ആയാലും എനിക്ക് നോ പ്രോബ്ലം...

അതേ നിന്റെ മനസ്സിൽ ആ അഞ്ചുവയസ്സുള്ള കുഞ്ഞാവയിൽ നിന്ന് എന്നെങ്കിലും മാറ്റം ഉണ്ടാകോ അവൾക്ക് ... പെണ്ണിന് അതേ പ്രായത്തിൽ കൊച്ചുണ്ടവനായി ഇപ്പോഴും മടിയിൽ ഇരുത്തി കൊഞ്ചിച്ചോ..
യാസി പുച്ഛത്തോടെ പറഞ്ഞു...

 ഉള്ളിൽ ഇപ്പോഴും എരിയുന്നുണ്ട് ഒരു അഗ്നികുണ്ഡം..എപ്പോഴാ പൊട്ടിത്തെറിച്ചു പുറത്തേക്ക് ഒഴുകുന്നെ എന്ന് അറിയില്ല. .. ആനിയെ എനിക്ക് വേണം സ്വന്തം ആയിട്ട് ഇല്ലെങ്കിൽ സർവ്വനാശം തന്നെ ആയിരിക്കും എല്ലാർക്കും.... വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ പറഞ്ഞതും യാസി നിർവ്വികാരതയോടെ അവനെ നോക്കി നിന്നു...


                    🔥🔥🔥🔥

ശിവ ഹാളിലേക്ക് പോകുമ്പോ ആയിരുന്നു രുദ്ര് അവളെ ഇടുപ്പിലൂടെ പിടിച്ചു പൊക്കി എടുത്തു ഇരുട്ടിലേക്ക് മറഞ്ഞു നിന്നെ....

ദേവ്... അവൾ അറിയാതെ വിളിച്ചു പോയി...

അപ്പോഴാ അവളുടെ വയറിൽ മുറുകിയ അവന്റെ കൈ അവൻ ശ്രദ്ധിച്ചത് ...

സോറി... അവൻ കൈ വലിച്ചു...

പെട്ടന്ന് അവളെ മൊബൈൽ റിങ് ചെയ്തേ...

പ്രശ്നം ഒന്നും ഇല്ല... രുദ്ര് ആണ്... അത് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു...

പ്രൈയിം മിനിസ്റ്റർക്ക് പോലും ഇത്രയും സെക്യൂരിറ്റി ഉണ്ടാവില്ലല്ലോ...

ഞാനെ ശിവഗ്നിയാണ് മോനെ... തൊടുന്നിടം പൊള്ളും.. അതോണ്ട് തടി കേടാകാതെ പോകാൻ നോക്ക്...

എന്നെ നോക്കാൻ എനിക്ക് അറിയാം...
അത് വിട്....അംജുക്കക്ക് കണ്ടു വെച്ച പെണ്ണെത... അത് അറിഞ്ഞ മതി.. ഷെറിൻ ആണോ..

ഷെറിയുടെ എൻഗേജ്മെന്റ് കഴിഞ്ഞു. ഏതോ ബിസിനസ്കാരൻ ആണ്... അവളുടെ വാക്കുകളിൽ നഷ്ടബോധവും സങ്കടം അവൻ കണ്ടു...

അംജുക്കക്ക് നൈശു ആണെടി മാച്ച്... അംജുക്കനെ പൊന്ന് പോലെ നോക്കും...
ഒരു പാവം ആണ്... നിനക്കൊന്ന് സെറ്റ് ആക്കികൊടുത്തൂടെ...

ആ പാവത്തെ നിനക്ക് സെറ്റ് ആക്കി തരട്ടെ... പൊന്ന് പോലെ നോക്കും...നീ കെട്ടിക്കോ...

ടീ.... അവന്റെ പല്ല് കടിച്ചുള്ള അലർച്ച അവൾ കേട്ടു... മുഖം വലിഞ്ഞു മുറുകി...
കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു... ഇടുപ്പിൽ അവന്റെ കൈ ബലമായി അമർന്നു....

അവളിൽ ഭയം കലർന്നു...വേദനകൊണ്ട് അവൾ പിടഞ്ഞു... കണ്ണ് നിറഞ്ഞു ഒഴുകി.

വിട് രുദ്ര് വേദനിക്കുന്നു.... അവൾ ഇടർച്ചയോടെ പറഞ്ഞു...

മറ്റൊരു പേര് ചേർത്ത് പോലും എന്നോട് പറയരുത്... കൊന്നുകളയും ഞാൻ...
എത്ര ജന്മം എടുത്താലും രുദ്രിന്റെ പേരിനോട് ചേർക്കാൻ പോലും ഒരു പേര് ഉണ്ടാവു... ശിവാനി.... അത് പറഞ്ഞു അവളെ വിട്ടു അവൻ പോയി...

അലവലാതി... തെണ്ടി.... പട്ടി.... നാ....
ബാക്കി പറയാതെ അവൾ പേടിയോടെ മുന്നിൽ ഉള്ള രുദ്രിനെ നോക്കി...

ചെയ്തേ തെറ്റാ തോന്നി സോറി പറയാൻ വന്നതാ... ഇനിയിപ്പോ ഇതിൽ കഴിച്ചോ...

എന്നെ വേദനിപ്പിച്ചിട്ട് ന്യായം പറയുന്നോ...
എന്റെ ഇടുപ്പ് പറഞ്ഞു രുദ്രിന്റെ നെഞ്ചിൽ ഒറ്റ കടി ആയിരുന്നു... പെട്ടന്ന് ആയോണ്ടും അവൻ അത് പ്രതീക്ഷിക്കതൊണ്ടും അവൻ ഞെട്ടി തരിച്ചു നിന്നു... അവളുടെ പല്ലുകൾ ശരീരത്തിൽ വേദന പടർത്തിയെങ്കിലും മനസ്സിൽ സുഖമുള്ള ഒരു നോവ് ആയിരുന്നു...

ശിവാനി.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു
അവന്റെ കൈകൾ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു അവനോട് ചേർത്ത് പിടിച്ചു.  പരസ്പരം മിഴികൾ കോർത്തു...  ഒരു നിമിഷം എല്ലാം മറന്നു അവർ നിന്നു....  അവളുടെ ചുണ്ടുകൾ  രുദ്ര്ൽ നിന്നും വേർപെട്ടു.... 
ഇടുപ്പിലെ പിടി മുറുകിയതും വേദന കൊണ്ട് അവൾ എരിവ് വലിച്ചു....  അവൾക്ക് അപ്പോഴാ എന്താ ചെയ്‌തെന്ന് ബോധം വന്നേ...

അവന്റെ പ്രണയം നിറഞ്ഞ കണ്ണുകൾ നേരിടാൻ ആവാതെ മിഴികൾ താഴ്ത്തി..

ഞാൻ... പെട്ടന്ന്... വേദനിച്ചപ്പോ....
പറഞ്ഞു കയ്യും വിടുവിച്ചു അവൾ ഓടിപോയി...


ഒരു ചെറുപുഞ്ചിരിയോടെ കിളി പോയ പോലെ വരുന്ന രുദ്രിനെ അർഷി പുരികം ചുളിച്ചു നോക്കി....

ആദിയുടെ നോട്ടം ഇടനെഞ്ചിൽ ഷർട്ടിന് പുറത്ത് ആയി കാണുന്ന വട്ടത്തിൽ ഉള്ള നനവ് ആയിരുന്നു... അവൻ അർഷിയുടെ കയ്യിൽ തട്ടി അത് കാണിച്ചു കൊടുത്തു..

മോൻ ഹിക്കി ഒപ്പിച്ചു നിലവാത് അഴിച്ച വിട്ട പോലെ എങ്ങോട്ടാ...

ഹിക്കി അല്ല..... ഇവിടെ ഒരു നോട്ടം തന്നെ കിട്ടുന്നില്ല അപ്പോഴാ..

 പിന്നെ ഇതെന്താ... അവന്റെ നെഞ്ചിൽ അമർത്തി അർഷി ചോദിച്ചതും അവൻ വേദന കൊണ്ട് പുളഞ്ഞു കൈ തട്ടി മാറ്റി..

ഇത്രയും നേരം സ്വപ്നത്തിൽ ആയോണ്ട് വേദന അറിഞ്ഞില്ലാരുന്നു.. അവൻ ബട്ടൺ മാറ്റി അവിടെ നോക്കി.. ചോര പൊടിയൻ ആയിട്ടുണ്ട്...

കുരിപ്പ് കടിച്ചു പറിച്ചു... അവൻ ചെറുചിരിയോടെ പറഞ്ഞു..

അപ്പൊ സംഗതി പോരട്ടെ ഞങ്ങളെ കൂട്ടാതെ മുങ്ങി റൊമാൻസ് ഒപ്പിച്ചു അല്ലേ

പോടാ അതൊന്നും അല്ല... അവൻ എല്ലാം പറഞ്ഞു കൊടുത്തു...

 നമ്മളെ എടുത്തു ചാട്ടം കൊണ്ട് ഒരു പെണ്ണിന്റെ ഭാവി പോയി... അവർ മൂവരിലും ഒരു നോവ് ഉണർന്നു...

 എങ്ങനെ ഇതിന്ന് പ്രായശ്ശിക്തം ചെയ്യടാ...

ആർക്കും അതിന്ന് ഒരു ഉത്തരം ഇല്ലാരുന്നു...

ടാ നമുക്ക് ഒന്നൂടി ശ്രമിച്ചു നോക്കിയാലോ.
ആദി പെട്ടന്ന് പറഞ്ഞു...

എങ്ങനെ....

ശിവ പറഞ്ഞത് വെച്ചു നോക്കുമ്പോ നൈശുവിന് ഒരു ചാൻസ് ഉണ്ടല്ലോ...
നമുക്ക് എന്തെങ്കിലും കുരുട്ട് ബുദ്ധി ഉപയോഗിച്ച് ആ മനസ്സിലേക്ക് ഒരു പാലം ഇടാൻ നോക്കാം... അംജുക്കനെ കൊണ്ട് നൈശൂനെ മതിയെന്ന് പറയിപ്പിക്കാം..

ആദിയുടെയും അർഷിയുടെയും മുഖം തെളിഞ്ഞു...

നടക്കോ....

നിങ്ങളെ പ്ലാൻ ഫ്ലോപ്പ് ആയി... ഇനി എന്റെ പ്ലാൻ കൂടി വർക്ക് ഔട്ട്‌ ആകൊന്ന് നോക്കന്നെ.... ആദി കൈ നീട്ടിയതും അർഷിയും രുദ്ര് അതിന്റെ മേലെ കൈ വെച്ചു...

ഗൂഢലോചനയിൽ എന്നെ കൂടി കൂട്ടോ

പിന്നിൽ കയ്യും കെട്ടി നോക്കിനിൽകുന്ന
ആളെ കണ്ടു അവർ തറഞ്ഞു നിന്നു...

                          .......   തുടരും

അപ്പൊ റിവ്യൂ റേറ്റിംഗ് സ്റ്റിക്കർ ഒന്നും മറക്കണ്ടാട്ടോ 😉


<=> • <=> • <=> • <=> • <=> • <=>

  ShivaRudragni NEXT PART  

<=> • <=> • <=> • <=> • <=> • <=>

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
Back to ShivaRudragni Main Page

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


Post a Comment

Please Don't Spam here..