Breaking

Find Your Favourite Stories

Check This out 👇

• എല്ലാ പോസ്റ്റുകളും ഒരുമിച്ചു കാണുവാൻ ... ... ... [_To See all Posts_]

▬▬♡▬▬♡▬▬♡▬▬♡▬▬♡▬▬♡▬▬ ♡▬▬

ShivaRudragni Part 96

 ശിവരുദ്രാഗ്നി

 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 96🔥
                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


Share on Whatsapp
 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

Part 96

അവൻ എന്തെങ്കിലും ചെയ്യും മുന്നേ ഇരുനില വീടിന്റെ മുകളിൽ നിന്നും താഴേക്ക് പതിച്ചിരുന്നു രണ്ടു പേരും....

ചത്തില്ലേ.... സമാധാനം.... രുദ്ര് വെള്ളത്തിൽ നിന്നും ഉയർന്നു പൊങ്ങി ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു....  വീണത് സ്വിമ്മിംഗ് പൂളിൽ ആണെന്ന് വീണു കഴിഞ്ഞു ആണ് അറിഞ്ഞത് തന്നെ.... വല്ലാതെ ഭയന്നിരുന്നു അവൻ. കാരണം പെട്ടന്ന് ഉണ്ടായ അറ്റാക്ക് ആണ്.ഈ കുട്ടിപിഷാജ് ഇങ്ങനെ ചെയ്യുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല....

ആ കുരുട്ട് എവിടെ അവൻ ചുറ്റും നോക്കി.
വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന അവളെ കണ്ടു... താൻ ചത്താലും സാരമില്ല എന്നെ സേവ് ആക്കണം എന്ന് ആ അവസ്ഥയിലും ആലോചിച്ച അവളോട് വല്ലാത്തൊരു സ്നേഹം തോന്നി.... എന്നാണാവോ ഇവൾക്കായി ഇവൾ ഒരു ദിവസം എങ്കിലും ജീവിക്കുക... അവൻ അവളെ പിടിച്ചു പൊക്കി തോളിൽ ഇട്ടു ചുറ്റും നോക്കി.  ഫുൾ കവർ ചെയ്ത ഏരിയ ആണ്... പുറത്തുനിന് കാണില്ല... മുകളിൽ ഓപ്പൺ ആണ്... വീണ വീഴ്ച വെച് ഒന്നാം നില അല്ല... കയറി വരുമ്പോൾ എവിടെയും സ്വിമ്മിംഗ് പൂൾ ഇല്ല അവന്ന് ഉറപ്പ് ആയിരുന്നു... ഇത് അണ്ടർഗ്രൗണ്ട് ആയിരിക്കും... അങ്ങനെ എങ്കിൽ ആകാശം കാണില്ലല്ലോ.... അവൻ ആലോചിച്ചു... റാണയുടെ അടുത്ത് ആയിരുന്നു... അവനോട് സംസാരിക്കുമ്പോൾ ആയിരുന്നു... ശിവയുടെ നേർക്ക് സയലൻസ് ഷൂട്ടർ ഗൺ പോയിന്റ് ചെയ്തത്.... റാണക്ക് മുന്നേ രുദ്ര് അവളുടെ അടുത്ത് ഓടി എത്തിയിരുന്നു... 

സേഫ് ആണ് ഇവിടെ ... എന്നെ താഴെ ഇറക്ക്.... ശിവ കിതപ്പ് അടക്കി പിടിച്ചു പറഞ്ഞു..

അവൻ അവളെ നിലത്ത് ഇറക്കി....
ശ്വാസം എടുക്കൻ ബുദ്ധിമുട്ടുന്ന അവളെ അവൻ പുറം തടവി കൊടുത്തു....
ഒന്ന് ഓക്കെ ആയതും അവൾ അവനെ കലിപ്പോടെ നോക്കി....

എന്റെ പുറകെ വരരുത് പറഞ്ഞത് അല്ലേ..

വരില്ലെന്ന് ഞാൻ തിരിച്ചു പറഞ്ഞോ ഇല്ലല്ലോ അവൻ പുച്ഛത്തോടെ തിരിച്ചു പറഞ്ഞത്... അതോടൊപ്പം അവന്റെ മിഴികൾ ചുറ്റും വീക്ഷിക്കുന്നു ഉണ്ട്.... 

പുറത്ത് നിന്ന് ഒരാൾക്ക് ഇത് കാണില്ല... ഷെറിക്ക് സ്വിമ്മിംഗ് ഇഷ്ടം ആണ്... പക്ഷെ പുറത്ത് നിന്ന് ആരും കാണുന്നത് അക്കുനും ഇഷ്ടം അല്ല... അക്കുന്നു തോന്നിയ ഐഡിയ ആണിത്... അകത്തുന്നു വരാൻ പറ്റുള്ളൂ എന്ന പുറത്ത് ഉള്ളോർക്ക് കാണില്ല... പിന്നെ ഇത് പോലെ ടെറസിൽ കേറിയാലേ കാണു...

പൊളി... അവൻ ചുറ്റും നോക്കികൊണ്ട് പറഞ്ഞു...

ചാവാൻ ഇറങ്ങിപുറപ്പെടുമ്പോ ഓർക്കാൻ ഒരു മോളുണ്ട്... ഫാമിലി ഉണ്ട്.... ഒന്നും ഓർക്കുന്നില്ലേ... എന്താ അവരെ കൂടെ കഴിഞ്ഞു മടുത്തോ...

അവർക്ക് എല്ലാരും ഉണ്ട്.... നിനക്ക് ആരാ ഉള്ളെ... ഇവിടെ തനിച്ചു ചത്തു പരലോകത്തു പോയാലും അവിടെ തനിച് ആവില്ലേ... അപ്പൊ കൂട്ടിന് ഞാൻ വരാന്ന് കരുതി... 

ഭ്രാന്താ നിനക്ക്....

ആയിരിക്കും.... നീയെന്ന ഭ്രാന്ത്.... ഒറ്റക്ക് ആക്കില്ലെന്ന് വാക്ക് തന്നത് ആണ്... നിനക്ക് എന്നെ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണം.... ജീവൻ ഉള്ളിടത്തോളം ഞാൻ കൂടെ ഉണ്ടാവും... ഇനി ഞാൻ പോകണം എന്നുണ്ടെങ്കിൽ ധൈര്യത്തോടെ എന്റെ മുന്നിൽ വന്നു നിന്നെ ചോദിക്കണം എന്ന ഞാൻ വിട്ടു കൊടുക്കുള്ളു അവന്ന് ... 

ഉത്തരം പറയാൻ ഇല്ലാത്തോണ്ട് തന്നെ അവൾ മൗനം ആയി മുട്ടിൽ മുഖം ചേർത്ത് ദൂരേക്ക് നോക്കി നിന്നു...

അല്ലടി നിന്നെ എല്ലാത്തിലും ടോപ് ആക്കണം കരുതിയ നിന്റെ പുന്നാര അംജുക്ക എന്തെ നീന്തൽ പഠിപ്പിക്കാഞ്ഞേ.... അവൻ വിഷയം മാറ്റാൻ എന്ന് വണ്ണം പറഞ്ഞു...

പേടിയാ എനിക്ക്... ... വെള്ളം എന്ന് കാണുമ്പോൾ തന്നെ ശ്വാസം മുട്ടും... പാനിക് ആകും... കുറെ നോക്കി ട്രൈ
ചെയ്തു വിട്ടതാ...

അതെന്താ അങ്ങനെ...

ഞാൻ അച്ഛനും അമ്മയും മരിച്ച ടൈം അവർക്ക് ബലിയിടാൻ പോയിരുന്നു...
പെട്ടന്ന് ഏതോ ഒരാൾ എന്നെ മൂക്കും വായും പൊത്തി മുത്തശ്ശിടെ അടുത്ത് നിന്ന് പിടിച്ചോണ്ട് പോയി... അന്ന് രുദ്ര് എന്നെ കൊണ്ട് ഒരു പുഴയിൽ ചാടിയില്ലേ അവിടെ വെച്ചു ആയിരുന്നു സംഭവം... എന്നെ പുഴയിൽ മുക്കികൊല്ലാൻ നോക്കി.
വായിലും മൂക്കിലും ഒക്കെ വെള്ളം കയറി.
ചത്തുന്നു തന്നെ കരുതിത... പിന്നെ ഒന്നും
ഓർമ ഉണ്ടായിരുന്നില്ല... ബോധം വന്നപ്പോ ഹോസ്പിറ്റലിൽ ആണ്... ഏതോ ഭ്രാന്തൻ ആണെന്ന് പറഞ്ഞു.... അയാൾക്ക് ഭ്രാന്ത് ഒന്നും ഇല്ല അതെനിക്ക് ഉറപ്പാ... അയാൾ ഫോണിൽ സംസാരിക്കുന്നെ ഞാൻ കേട്ടത കുട്ടിയെ കിട്ടി... ഇപ്പോ തന്നെ മരിച്ചുന്നുള്ള വാർത്തയും തേടി വരുന്നു...
ആരോടും പറഞ്ഞില്ല ആരോടു പറയാൻ.

പിന്നെ എങ്ങനെ രക്ഷപെട്ടത്...

അതാണ്‌ കോമഡി... ഏതോ ഒരാൾ അയാളെ തലക്ക് കല്ലെടുത്തു എറിഞ്ഞു.
തല പൊട്ടി ചോര വന്നു... അയാൾ നിലവിളിച്ചു പോയത്രേ അങ്ങനെ എന്നെ തിരക്കി വന്നവർ കണ്ടത്...

ഇപ്പോഴും പേടിയാ എനിക്ക് അതൊക്കെ ഓർക്കുമ്പോൾ... അതിൽ പിന്നെ പേടിച്ചു ആ വഴിക്കെ പോയില്ല... ഓർക്കുമ്പോ കറുത്ത് തടിച്ചു മുടിയും താടിയും ഒക്കെ ഉള്ള ആജാനബഹു ആയ അയാൾ വെള്ളത്തിൽ മുക്കുന്നെ ഓർമ വരാ...

അയാൾക്ക് കയ്യിൽ ചുവന്നചരടും കഴുത്തിൽ ചങ്ങലപോലത്തെ മാലയും കറുത്ത ഷർട്ട് അല്ലായിരുന്നോ....

അവൾ കണ്ണ് തുറിച്ചു അവനെ നോക്കി...

രുദ്ര് എങ്ങനെ അറിയാം... ആളെ അറിയോ....

അവൻ ഒന്നു ചിരിച്ചു...

എന്താ ചിരിക്കൂന്നേ

പറഞ്ഞ നീ വിശ്വസിക്കോ അറിയില്ല... അയാളെ തല തല്ലി പൊട്ടിച്ചേ ഞാൻ ആണ്...

അവൾ അത്ഭുതത്തോടെ അവനെ നോക്കി...

സത്യം.... അച്ഛൻ മുത്തശ്ശന്ന് ബലിയിടാൻ വന്നതാരുന്നു അവിടെ... ഇയാളെ അറിയതൊന്ന് തട്ടിപ്പോയി... അതിന്ന് അച്ഛനെ ചീത്ത വിളിച്ചു... നെഞ്ചിൽ കൈ വെച്ചു  പിറകോട്ടു തള്ളി.... തല്ലാൻ നോക്കി...എന്നെ പേടിച്ചു അച്ഛൻ എന്നെ കൊണ്ട് വേഗം പോയി... അച്ഛനെ തൊട്ട അവനെ വെറുതെ വിടില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു... അച്ഛന്റെ കണ്ണ് വെട്ടിച്ചു മുങ്ങി അവനെ തപ്പി ഇറങ്ങി... പുഴയിൽ കുനിഞ്ഞു എന്തോ ചെയ്യുന്നേ കണ്ടു... മുകളിൽ നിന്ന് ആയോണ്ടും കുറച്ചു ദൂരെ ആയോണ്ട് എന്താ ചെയ്യുന്നേ കണ്ടില്ല... കയ്യിൽ കിട്ടിയത് കരിങ്കല്ല് ആയിരുന്നു... എടുത്തു എറിഞ്ഞു... ദൈവം സഹായിച്ചു നല്ല ഉന്നം ആയിരുന്നു... അപ്പോഴേക്കും അച്ഛൻ കണ്ടു... പ്രശ്നം ആകുന്നു കരുതി എന്നെ പിടിച്ചോണ്ട് പോയി...

അവൾ വായും തുറന്നു നില്കുന്നെ കണ്ടു അവൻ അടച്ചു കൊടുത്തു..

ഈ പുനർജന്മം ഒക്കെ അപ്പോൾ സത്യം ആണോ... അവൾ ആവിശ്വാസത്തോടെ ചോദിച്ചു...

അതോണ്ട് ആണല്ലോ കറക്ട് ആയി ഞാൻ എത്തിയെ... അവൻ കണ്ണ് ചിമ്മി കാണിച്ചു പറഞ്ഞു...


എന്ന വേറെ ഒരു സംഭവം പറയട്ടെ... എന്നെ മുത്തശ്ശൻ ഒരാൾക്ക് വിൽക്കാൻ നോക്കിയിട്ടുണ്ട്.... മുത്തിക്ക് അറീല... എന്തിനാ അങ്ങനെ ചെയ്‌തെന്ന് അറിയില്ല
എന്നെ കൊണ്ട് പോകാൻ രാത്രി വരും എന്ന് ഒരാളോട് പറയുന്നേ കേട്ടു...എന്നെ പൂട്ടിയിട്ടു റൂമിൽ.പിറ്റേന്ന് വന്നത് മുത്തശ്ശൻറെ ഡെഡ്ബോഡി ആയിരുന്നു..

രുദ്ര് പെട്ടന്ന് പൊട്ടിച്ചിരിച്ചു പോയി....

എന്താ...

അയാളെ കാർ ആക്സിഡന്റ് ആയത് എനിക്ക് പറ്റിയ അബദ്ധം ആയിരുന്നു...
നിന്റെ മുത്തശ്ശനെ കൊന്നത് ഞാൻ ആണ് ( ഈ സംഭവം ഏതോ ഒരു പാർട്ടിൽ ഞാൻ പറഞ്ഞിട്ടുണ്ട്.. അർഷി പാസ്റ്റ് പറയുമ്പോൾ ആണെന്ന് തോന്നുന്നു )

ഈശ്വരാ..... ആദ്യം ആയി അവളെ വായിൽ നിന്നും അങ്ങനെ കേട്ടത്...

താൻ അപ്പൊ എന്നെ കൊണ്ടേ പോകുള്ളൂ അല്ലേ....

നിനക്ക് അതിന്ന് എന്നെ വേണ്ടല്ലോ... അവനിൽ വേദന പടർന്നു....

വീണ്ടും അതന്നെ പറയല്ലേ രുദ്ര്... ഞാൻ
പറഞ്ഞല്ലോ എനിക്ക് എന്റെ. പ്രണയം മറക്കാൻ പറ്റുന്നില്ലെന്ന്...

അവൻ ഒരു നിമിഷം മൗനം ആയി നിന്നു.

അമർ അങ്കിളിന്റെ ഭീഷണി ഭയന്ന് ആണോ എന്നെ വേണ്ടെന്ന് പറയുന്നേ...

അവൾ ഞെട്ടലോടെ അവനെ നോക്കി... അതിലേറെ ഭയത്തോടെയും....

കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട... ഞാൻ അറിഞ്ഞു എല്ലാം...

എങ്ങനെ... നിർവികരതയോടെ ചോദിച്ചു

നിന്റെ റാണ ഭയ്യയെ ഞാൻ അങ്ങ് പൊക്കി....

ഉപദ്രവിച്ചോ ഭയ്യയെ.... പാവം ആണ് ഭയ്യാ അവൾ പേടിയോടെ അവന്റെ കയ്യിൽ കേറി പിടിച്ചു...

ഏയ്‌ ഇല്ല... അന്ന് നാട്ടിൽ പോയ രാത്രി തൊട്ട് ആണ് എന്നെ അവോയ്ഡ് ചെയ്യുന്നേ എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു... ഞാൻ cctv ഫൂട്ടേജ് മൊത്തം നോക്കി... അതിൽ നാട്ടിൽ പോയ ദിവസം ഉള്ള വിഷ്വൽസ് ഒന്നും ഇല്ല... ഞങ്ങൾ രണ്ടാളും ഒന്നിച്ചു ആണ് നാട്ടിൽ ... അപ്പൊ പിന്നെ ഇവൻ അറിയാതെ ഒന്നും നടക്കില്ലല്ലോ... ഞാൻ അങ്ങ് പൊക്കി... ഞാൻ എന്തെങ്കിലും ചോദിക്കുന്നെ മുന്നേ പറയാ എന്താ അറിയണ്ടേ ചോദിച്ചോ... ചുമ്മാ തടി കേടാക്കാൻ ആഗ്രഹം ഇല്ലെന്ന്...

അവൾ ഒന്നു ചിരിച്ചു...

ചോദിച്ചപ്പോ ഡിലീറ്റ് ആക്കും മുന്നേ കോപ്പി ചെയ്തു വെച്ചത് എടുത്തു തന്നു...
അമർ അങ്കിൾ ഒരു ഡോക്ടർ ആണ്... അതോണ്ട് തന്നെ ഡൌട്ട് തോന്നിയിട്ട് ഉണ്ടാകും അതാവും ആരും അറിയാതെ DNA ടെസ്റ്റ്‌ ചെയ്തത്... നിനക്ക് ആ ഫയൽ തന്നു...  പിന്നെ നിന്നോട് സംസാരിക്കണം ഇവിടെ വെച് വേണ്ട പുറത്തു വെച് കാണണം എന്ന് ഹാർഷ് ആയി സംസാരിച്ചു... നീ അങ്ങേരെ കൂടെ പുറത്തേക്ക് പോയി... പിന്നെ തിരിച്ചു നൈറ്റ്‌ ആണ് വന്നത്... അതും വല്ലാത്തൊരു കോലത്തിലും ഭാവത്തിലും.. ഇനി പറ അതിന്ന് ശേഷം ആണ് നീ എന്നെ ഒഴിവാക്കാൻ നടന്നത്... എന്തിന് വേണ്ടിയാ ആർക്കു വേണ്ടിയാ.... അമർ അങ്കിൾ എന്താ പറഞ്ഞെ....

ഇതൊക്ക സത്യം ആണ്... നിഷേധിക്കുന്നില്ല... പക്ഷെ അമർ ഉപ്പ കാരണം ഒന്നും അല്ല.... രുദ്രിന്റെ ഭാര്യയെ ചേർത്ത് പിടിച്ചു... ഉപ്പാന്ന് വിളിച്ചോ പറഞ്ഞു... സ്നേഹം വാരി കോരി തന്നു...
ഞാൻ ആരാന്ന് അറിഞ്ഞപ്പോ ഉപ്പ വിളിച്ചപ്പോ എന്താ പറഞ്ഞെ അറിയോ...
അങ്ങനെ വിളിക്കരുത്... എന്നെ പേടിയാ പറഞ്ഞു.... ഫാമിലിയ വലുത് പറഞ്ഞു...

പറയുമ്പോൾ അവൾ വിങ്ങിപൊട്ടിയിരുന്നു... കണ്ണുകൾ നിറഞ്ഞു ഒഴുകി... അവളെ ശരീരം വിറക്കുന്നുണ്ടായിരുന്നു അത് ഓർക്കുമ്പോൾ... അന്തസ്സ് അഭിമാനം... എന്നെ അംഗീകരിച്ച സോസൈറ്റിയോട് എന്ത് പറയും... മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും തുടങ്ങി..... ബാക്കി പറയാൻ ആവാതെ മുഖം പൊത്തിപൊട്ടികരയുന്നവളെ അവൻ അലിവോടെ നോക്കി... അവന്റെ കണ്ണും ഈറനണിഞ്ഞു...

അവൻ അവളെ പെട്ടന്ന് ഇറുക്കെ കെട്ടിപിടിച്ചു... അവളുടെ എങ്ങലടികൾ ഉച്ചത്തിൽ ആയിരുന്നു... ഇത് വരെ മനസ്സിൽ കെട്ടിവെച്ചത് എല്ലാം പുറത്തേക്ക് പോകട്ടെ എന്ന് കരുതി അവനും തടഞ്ഞില്ല... അവളുടെ കരച്ചിൽ നേർത്തു വന്നു.... അവൾ അവനെ വിട്ടു എങ്കിലും അവൻ വിടാതെ നെഞ്ചോട് ചേർത്ത് പിടിച്ചു... അവളായി അകലാനും നോക്കിയില്ല...

അത് ശരി രണ്ടും വീട്ടിൽ പോകാതെ റൊമാൻസ് ആയിരുന്നോ ഇവിടെ... അക്കുവിന്റ ശബ്ദം കേട്ട് അവർ നോക്കിയത്... ശിവ ജാള്യതയോടെ മുഖം കുനിച്ചു....

ടാ നീ എന്താ ഇവിടെ നിന്റെ ഫസ്റ്റ് നൈറ്റ്‌ അല്ലേ (രുദ്ര്)

ഓർമയുണ്ടാരുന്നോ നിങ്ങൾക്ക്... പൂളിൽ എന്തോ ഇടിയപൊളിയെ വീഴുന്നേ ഒച്ചകേട്ട് വന്നത്... നിങ്ങൾ ആണെന്ന് ആരറിഞ്ഞു.... നിനക്കൊന്നും വീട്ടിൽ പോയികൂടെ കുരിപ്പേ.... അക്കു രുദ്രിനെ നോക്കി പല്ല് കടിച്ചു....

രുദ്ര് ഇളിച്ചു കാണിച്ചു.... ഇവൾക്ക് പൂളിൽ കുളിക്കണം പറഞ്ഞപ്പോ ഞാൻ ഇവളെ കൊണ്ട് ഒന്നു ചാടിയതാ.... രുദ്ര് അവന്ന് സംശയം ഇല്ലാതാക്കാൻ പറഞ്ഞു...

എന്നാലും രുദ്ര എങ്ങനെ ഇവളെ വളച്ചു എടുത്തു.... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. അമ്മാതിരി വർത്താനം ആണ് മോനെ ഏതെങ്കിലും ചെക്കനെ പറ്റി പറഞ്ഞാൽ.... നിനക്ക് അറിയോ ഒരിക്കൽ ലിഫ്റ്റിൽ വെച് ഒരുതൻ എങ്ങനെയോ തട്ടി ദേഹത്തു വീണു... അതിന്ന് ആ അംജതിനേ കൊണ്ട് അങ്ങനെ തന്നെ വീഴണം പറഞ്ഞു ബഹളം ആയിരുന്നു... അത് പോരാഞ്ഞു അവൻ തൊട്ടു പറഞ്ഞു എത്ര വട്ടം കുളിച്ചെന്ന് ഇവളോട് തന്നെ ചോദിച്ചു നോക്കണം.... അങ്ങനെ ഉള്ളവളാ നിന്നെ കെട്ടിയെ.... സത്യം പറഞ്ഞ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല....

രുദ്രിൽ വേദനയിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു..

നീ പോയി കിടന്നോടാ ഞാനും പോവ്വാ... പിന്നെ ഒരു ദിവസം കാണാം...

നിന്നെ മാത്രം കണ്ട മതി രുദ്രിനോട് പറഞ്ഞു ... അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു..

അക്കു പോകാൻ നോക്കിതും ശിവ മെല്ലെ കാൽ വെച് തട്ടി... അക്കു നേരെ സ്വിമ്മിംഗ് പൂളിലേക്ക് വീണു...

ടീ... അക്കു വെള്ളത്തിൽ അടിച്ചു കലിപ്പോടെ വിളിച്ചു...

നീ പോടാ കാക്കു.... അവളും കൊഞ്ഞനം കുത്തി...

രുദ്ര് അവളെ ചെറുചിരിയോടെ നോക്കി...
എത്ര ടെൻഷൻ ഉണ്ടായാലും പുറത്തു കാണിക്കില്ല... പെട്ടന്ന് മാറി മറിയുന്ന സ്വഭാവം....

പിന്നെ ഞാൻ ഇനിയും ഇങ്ങോട്ട്  വരും... വന്നിരിക്കും... എനിക്ക് ആരേം അനുവാദം വേണ്ട.... ചോദിക്കേ ഇല്ല....മുഖം കോട്ടി പറഞ്ഞു അവൾ മുന്നോട്ട് നടന്നു.... രുദ്ര് അവനെ നോക്കി  പിറകെ പോയി....

ഒരു റൂമിലേക്ക് അവൾ കേറിയേ... സ്വന്തം വീട് പോലെ കബോർഡ് തുറന്നു ഒരു ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ പോയി മാറ്റി ഇട്ടു വന്നു... മുട്ടോളം ഉള്ള ഫ്രോക്ക് ആയിരുന്നു..

തനിക്കുള്ളത് കിട്ടണം എങ്കിൽ അക്കുനെ വിളിക്കണം...

ഇപ്പോ പോയ പൂരപാട്ട് കിട്ടു... എനിക്ക് കുഴപ്പം ഇല്ല... വീട്ടിലേക്ക് അല്ലേ പോകുന്നെ...

എന്ന വിട്ടോ ഞാൻ നാളെ വന്നോളാം...
ഷെറിയെ ഒന്നൂടി കാൽ പിടിച്ചു നോക്കട്ടെ 

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ഇത് പോലൊരു അവസരം ഇനി കിട്ടോ അറിയില്ല... കൂടെ വരോ...

അവൾ തലയാട്ടി...


                       🔥🔥🔥🔥

രുദ്രിന്റെ കൂടെ ബീച്ചിൽ ഇരിക്കുമ്പോൾ
വല്ലാത്തൊരു മൗനം ആയിരുന്നു അവർക്കിടയിൽ....

എന്താ സംസാരിക്കാൻ ഉള്ളെ... ശിവ തന്നെ തുടക്കം കുറിച്ചു...

എന്ത് സംസാരിച്ചിട്ട് എന്താ... കള്ളം മാത്രം പറയുള്ളു....

രുദ്ര് പ്ലീസ് എന്റെ അവസ്ഥ ഇപ്പൊ അറിയാലോ.... പിന്നെ കള്ളം പറയുന്നത്
അറിയുംതോറും എല്ലാം ഒളിച്ചു വെക്കാനെ പറ്റുള്ളൂ... അത് രുദ്രിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കും... ഫ്രണ്ട്ഷിപ്പിൽ വിള്ളൽ വീഴ്ത്തും.... അറിഞ്ഞോണ്ട് തന്നെ ഒഴിഞ്ഞു മാറുന്നെ.. ഇപ്പോ തന്നെ നോക്ക് ഞാനും അംജുക്കയും തമ്മിൽ ഉള്ള റിലേഷൻ കണ്ടു പിടിക്കാൻ ശ്രമിച്ചു അത് അർഷിയോട് പറയാൻ പറ്റില്ല.... ഇപ്പോ ഞാൻ എന്തിന്ന് അകലം കാണിക്കുന്നു എന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചു അമർ അങ്കിളിനെ പറ്റി അർഷിയോട് പറയാൻ പറ്റോ... ഇല്ല.... ചില സത്യങ്ങൾ അറിയാതിരിക്കുന്നെ നല്ലത്...  ഇനി നൈശു ആയുള്ളത് അറിഞ്ഞാലും പുറത്ത് പറയാൻ പറ്റില്ല.... ഷെറി ആയുള്ളത് അങ്ങനെ തന്നെ ..

രുദ്ര് ഒന്നു മൂളി...

അവന്നും അത് തന്നെ തോന്നിയെ...
എന്ത് കേട്ടാലും അർഷിയോട് പറയാൻ പറ്റുന്നില്ല... കുറ്റബോധം കൊണ്ട് അവന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല...

രുദ്രിന് ഇനി വേറെ എന്തെങ്കിലും അറിയണോ...

എനിക്ക് ഒരു കാര്യം കൂടി അറിയണം....
നീ കള്ളം പറയുന്നത് അല്ലേ... നിനക്ക് എന്നെ ഇഷ്ടം അല്ലേ... അമർ അങ്കിൾ പറഞ്ഞോണ്ട് അല്ലേ എന്നെ ഒഴിവാക്കുന്നെ....

 അല്ല രുദ്ര്....ഇനി ആരെ തൊട്ട് സത്യം ഇട്ടാലാ വിശ്വസിക്കുക....

നിന്റെ ജീവനെ തൊട്ട് സത്യം ഇട്.... അംജുക്കയെ തൊട്ട് സത്യം ഇട്ടാൽ ഞാൻ വിശ്വസിക്കാം....

അവൾ ആർത്തിരബുന്ന കടൽ നോക്കി ഒരു നിമിഷം നിന്നു....

ഞാൻ ഒരാളെയെ പ്രണയിച്ചിട്ടുള്ളു.... പ്രണയിക്കുകയും ഉള്ളു... ഈ ജന്മം മറ്റൊരാളെ പ്രണയിക്കാൻ എനിക്ക് ആവില്ല... വിധിയാൽ താലിയാൽ എന്റെ കൂടെ എത്തിയവൻ ആണ് രുദ്ര് .... ഞാൻ അത് അംഗീകരിച്ചത് ആണ്... പക്ഷേ എനിക്കിപ്പോൾ ഭർത്താവായി കാണാൻ പറ്റില്ല... വീണ്ടും രുദ്രിന്റെ ലൈഫിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അതോണ്ടാ ഞാൻ ഒഴിഞ്ഞു മാറുന്നെ.... അംജക്കയാണെ സത്യം ഞാൻ പറഞ്ഞത് മുഴുവൻ സത്യം ആണ്.

ഞാൻ ഒരാളെയെ പ്രണയിച്ചിട്ടുള്ളു.... പ്രണയിക്കുകയും ഉള്ളു... അത് മാത്രം ആണ് രുദ്ര് കേട്ടത്... ബാക്കി കേൾക്കാൻ പറ്റാത്ത വിധം ചെവികൾ കൊട്ടിയടക്കപ്പെട്ടിരുന്നു....

രുദ്ര്.... അവൾ തോളിൽ കൈ വെച്ചതും അവൻ അവളെ നോക്കി.... നിറഞ്ഞ കണ്ണുകൾ കണ്ടതും അവളിൽ വേദന പടർന്നു.... അത് കാണാൻ കഴിയാത്ത പോലെ മുഖം കുനിച്ചു....

ഇഷ്ടം ആണ് രുദ്ര്.... പക്ഷേ കൂടെ കൂട്ടിയ
അംജുക്കനെ ജീവിതകാലം മൊത്തം വേദനിപ്പിക്കേണ്ടി വരും... അതിന്ന് എനിക്ക് പറ്റില്ല... കൂടുതൽ ആഗ്രഹം തന്ന
അതിന്റെ വേദനയും കൂടും അതിനേക്കാൾ നല്ലത് ഇപ്പോഴേ പിരിയുന്നത് ആണ്...

പോകാം.... അവൻ എഴുന്നേറ്റു... പിന്നാലെ അവളും...

ഐഷമെൻഷനിലേക്ക് തന്നെ പോയത്....

അവൾ നേരെ അംജുന്റെ റൂമിലേക്ക് പോയത്.... അമർന്റെ കാര്യം ഒഴിച്ച് ബാക്കി മൊത്തം പറഞ്ഞു കൊടുത്തു....

കണ്ടപ്പോ തൊട്ടേ ഉള്ളത് ആണ് ഇത്... ഉറങ്ങും മുന്പേ പരസ്പരം എല്ലാം പറഞ്ഞെ കിടക്കുള്ളു... അതോണ്ട് തന്നെ മൂന്നാമതൊരാൾ പറഞ്ഞു ഒരു കാര്യം അറിയേണ്ടി വരില്ല...

അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു... എന്റെ ആനിക്ക് എന്നിൽ നിന്നും ഒളിക്കാൻ കഴിയാറില്ല... പക്ഷേ ഇപ്പോൾ ഉള്ളത് ഒരിക്കലും മനസ്സിൽ ആക്കാൻ പറ്റാത്ത കാരക്റ്റർ ആണ്...
എന്താണ് ഇവൾ എന്നിൽ നിന്നും ഹൈഡ് ചെയ്യാൻ ശ്രമിക്കുന്നത്.... 

                         🔥🔥🔥🔥

പിറ്റേന്ന് രാവിലെ ഒരു പെണ്ണിന്റെ അലർച്ച കേട്ടാണ് ഐഷമെൻഷനിൽ ഉള്ളവർ ഉണർന്നത്.....

സമയം ആറാകുന്നത്തെ ഉള്ളു... അതോണ്ട് തന്നെ ഉറക്കപ്പിച്ചിൽ ആയിരുന്നു എല്ലാരും...

ആദിയുടെ ഷർട്ടിൽ കുത്തിപിടിച്ചു കഴുത്തിൽ കത്തി വെച്ചു നില്കുന്നവളെ കണ്ടു എല്ലാരും ഞെട്ടി....

ഞാൻ ഇതെവിടെയ.... നിങ്ങളൊക്കെ ആരാ... എന്നെ എന്തിനാ തട്ടിക്കൊണ്ടു വന്നത്...

ഈ പെണ്ണ് എങ്ങനെ അകത്തു വന്നേ അറിയാതെ കണ്ണ് മിഴിച്ചു നിന്നു എല്ലാരും.
ഇവൾ ആരാ എന്ന് മനസ്സിലാകാതെ അവരും അവരേതാ മനസ്സിൽ ആകാതെ അവളും നിന്നു....

ശിവ ഓടിപ്പാഞ്ഞു വന്നു അവളെ കണ്ടതും മെല്ലെ പിറകോട്ടു വലിയാൻ നോക്കി....
ബാക്കിൽ രുദ്രിൽ തട്ടി നിന്നു....

അഗ്നിവർഷിന്റെ സമ്മാനം ആണ്... പോയി ഒപ്പിട്ട് വാങ്ങിയിട്ട് പോയ മതി...
എന്റെ അനിയന് വല്ലോം പറ്റിയ കൊല്ലും ഞാൻ... 

അവൾ ദയനീയതയോടെ അവനെ നോക്കി....

ഐ ആം ഹെല്പ്ലെസ്സ്... സോറി... പറഞ്ഞു
അവൻ റൂമിലേക്ക് പോയി...

അഗ്നീ..... അവൾ മനസ്സിൽ അലറി വിളിച്ചു

അടുത്ത അടി കൂടി വാങ്ങിയിട്ട് വരാം... അവൾ കവിളിൽ കൈ വെച്ചു പോയി...

തല്ല് കിട്ടി ചാകാനാ എന്റെ വിധി അവൾ പിറു പിറുത് കൊണ്ട് അങ്ങോട്ട് പോയി..


തുടരും....

<=> • <=> • <=> • <=> • <=> • <=>

  ShivaRudragni NEXT PART  

<=> • <=> • <=> • <=> • <=> • <=>

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
Share on Whatsapp

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


No comments:

Post a Comment