ശിവരുദ്രാഗ്നി
by IFAR
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 97🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
Part 97
നിന്റെ മറ്റവന്റെ പണിയാണല്ലെ അപ്പോൾ..
ശിവയെ കണ്ടതും പരിഭ്രമവും പേടിയും മാറി ദേഷ്യം പടർന്നു.... ആദിയെ വിട്ടു ശിവയുടെ അടുത്തേക്ക് പോയി...
അത്.... ഞാൻ.... അറിഞ്ഞില്ല... സത്യം...
ഇന്നലെ ലേറ്റ് ആയ ഞാൻ വന്നേ... ക്ഷീണം കാരണം അപ്പൊ തന്നെ ഉറങ്ങി ഇതിൽ എനിക്ക് പങ്കില്ല... സത്യം...കവിൾ പൊത്തിപിടിച്ചു പേടിയോടെ അവൾ പറഞ്ഞെ....
നീയൊക്കെ പാവയെ പോലെ തട്ടികളഞ്ഞ
ഷെറിയല്ല ഇത്... ഓർത്തോ അത്... അവളെ പിറകോട്ടു തള്ളി കലിപ്പോടെ പറഞ്ഞു....
ജോഗിംഗ് പോകാൻ ഇറങ്ങിയത അർഷിയും ആദിയും... രുദ്ര് വരാൻ ലേറ്റ് ആയോണ്ട് വരുന്നില്ല പറഞ്ഞിരുന്നു... അർഷിവെള്ളം കുടിക്കാൻ കിച്ചണിലേക്ക് പോയിരുന്നു.... സ്റ്റെയർഇറങ്ങിയതും ഒരു പെണ്ണിന്റെ അലർച്ച കേട്ടെ....
ഞെട്ടലോടെ അവളെ നോക്കിയേ.... ഷെറി ആണെന്ന് കണ്ടു അടുത്തോട്ടു പോയതും ഒരു കത്തി എടുത്തു കഴുത്തിൽ വെക്കാരുന്നു... എന്താ കാര്യം അറിയാതെ അവനും നിന്നു....
നീ ആരാ എന്തിനാ തട്ടിക്കൊണ്ടു വന്നേ.... പറഞ്ഞു അലർച്ച ആയിരുന്നു.
അറിയില്ല പറഞ്ഞിട്ടും വിട്ടില്ല... ഉറങ്ങാൻ കിടന്നവളെ ആരോ ഇവിടെ കൊണ്ട് വന്നതാ മാത്രം മനസ്സിലായി... അംജുക്ക ആയിരിക്കും അല്ലാതെ ഇങ്ങനെതെ പണി എടുക്കില്ല... അതും ആലോചിച്ചു നിന്നു...
ഷെറി അവളെ തള്ളിയതും അംജു വന്നു പിടിച്ചു...
രണ്ടിനോടും കൂടിയ പറയുന്നേ... എന്റെ പിറകെ വന്ന എന്താ ചെയ്യാന്ന് എനിക്കും അറിയില്ല... പിന്നെ മനസ്സിൽ പഴയ മോഹം വല്ലതും ഉണ്ടെങ്കിൽ രണ്ടും കളഞ്ഞേക്ക്....
അവൾ മോതിരവിരൽ ഉയർത്തി കാണിച്ചു.... അഫ്സൽ.... എന്നെ കെട്ടാൻ പോകുന്നവനാ.... ഞങ്ങൾ തമ്മിൽ റിലേഷനിൽ ആണ്... മാര്യേജ് രണ്ടു മാസം കഴിഞ്ഞ് ആണ്... നിന്നെയൊക്കെ ഓർത്തു ഇരിക്കാൻ എനിക്ക് ഭ്രാന്ത് ഒന്നും ഇല്ല.... അത് പറഞ്ഞു പോകാൻ നോക്കി...
ഷെറി.... അംജു അവളെ കയ്യിൽ പിടിച്ചു...
കയ്യിൽ നിന്ന് വിട്.... അവൾ പിടി വിടുവിക്കാൻ നോക്കി.... അവസാനം കഴിയില്ലെന്ന് കണ്ടതും അവൾ രൂക്ഷമായി നോക്കി നിന്നു....
ഞാൻ ചെയ്തത് തെറ്റാണ്... പറ്റിപ്പോയി...
ആനി പോയപ്പോൾ നീ കൂടി ചതിക്കാണെന്ന് കരുതി... നീ പറയുന്നത് കേൾക്കാനോ നിന്നെ മനസ്സിലാക്കാനോ പറ്റിയ അവസരത്തിൽ ആയിരുന്നില്ല... എന്തൊക്കെ ചെയ്തു കൂട്ടിയെന്ന് പോലും അറിയില്ല... എന്നെ പോലെ തന്നെ നീയും വേദനിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത മനസ്സികാവസ്‌ഥ ആയിരുന്നു... മാപ്പ് പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ചെയ്തത് അറിയാം... എന്നാലും ചോദിക്കുകയാ.... മാപ്പ്.... നീ പറയുന്ന എന്ത് ശിക്ഷ വേണമെങ്കിലും ഞാൻ അനുഭവിച്ചോളാം.... അവൻ കൈകൂപ്പി കൊണ്ട പറഞ്ഞത്....
എല്ലാരും അത്ഭുതത്തോടെ അംജുനെ നോക്കിയത് ഒരു പെണ്ണിന് മുന്നിൽ കൈ കൂപ്പി മാപ്പ് പറയുന്നോ.... ഒരു സോറി പോലും ആരോടും പറയാത്ത ടൈപ്പ് ആണ്...
മാപ്പ്.... ഈ രണ്ടക്ഷരം കൊണ്ട് എത്ര എളുപ്പം ആണ് പറഞ്ഞു കഴിഞ്ഞത്.... എനിക്ക് ഉണ്ടായിരുന്നു ഒരു മനസ്സ്... എനിക്ക് ഉണ്ടായിരുന്നു മോഹങ്ങൾ....
എന്നേക്കാൾ നിലയും വിലയും ഉള്ളവരാ പറഞ്ഞു ഒഴിഞ്ഞു മാറിയിട്ട് ഉള്ളു... പക്ഷെ എപ്പോഴോ മനസ്സ് ഒന്ന് ആഗ്രഹിച്ചു പോയി
അല്ല ദാ ഈ നിക്കുന്നവൾ ബ്രയിൻ വാഷ് ചെയ്തപ്പോ മനസ്സ് കൈ വിട്ടു പോയി... അതിന്റെ ശിക്ഷയും ഇരട്ടി ആയി കിട്ടി.... അങ്ങനെ കരുതുന്നുള്ളു.... അവൾ നിറഞ്ഞ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു പറഞ്ഞു.... പിന്നെന്താ പറഞ്ഞെ ശിക്ഷ അല്ലേ.... എന്ത് ശിക്ഷയാ ഞാൻ തരേണ്ടത്.... ഇവളെ കാണാതായപ്പോ എന്ത് പറ്റി അറിയാതെ മനസ്സ് ഡിപ്രഷൻ സ്റ്റേജിൽ എത്തി മെന്റൽ ഹോസ്പിറ്റലിൽ എത്തിയതിനോ... ഇവളെ വാക്ക് കേട്ട് പ്രണയിക്കാൻ പോയി അത് നഷ്ടപ്പോൾ സൗഹൃദവും പ്രണയവും വെറുക്കാൻ തുടങ്ങിയതിനോ... അതിന്റെ പേരിൽ പലതും ചെയ്തു കൂട്ടി അക്കു എല്ലായിടത്തും അപമാനം കൊണ്ട് തല താഴ്ത്തിയതിനോ.... എനിക്ക് വേണ്ടി ജീവിച്ച എന്റെ ഉമ്മാന്റെ കണ്ണുനീർ തോരതത്തിനോ.... അതോ വിവാഹം തന്നെ വേണ്ടെന്ന് വെച്ചു എന്റെ അക്കുനെയും ഉമ്മനെയും വേദനിപ്പിച്ചതിനോ.... അക്കുന്റെ ഭീഷണിക്ക് വഴങ്ങി അഫ്സലിന്റെ പെണ്ണായ് എല്ലാരേം മുന്നിൽ ആക്ട് ചെയ്യുന്നതിന്നോ.... ഒന്നും അറിയാത്ത ആ പാവത്തിനെ കൂടി വിഷമിപ്പിക്കുന്നതിനോ.
എന്തിനാ നിങ്ങൾ പ്രായഷിതം ചെയ്യുക... എന്താ ഇതിനൊക്കെ നിങ്ങൾക്ക് ചെയ്യാൻ ആവുക...
അംജു നിറകണ്ണുകളോടെ അവളെ നോക്കി... അവളെ കണ്ണുകൾ നേരിടാൻ ആവാതെ മുഖം താഴ്ത്തി...
ഒരുപാട് നല്ല മെമ്മറിസ് തന്നിട്ടുണ്ട്... അത് തന്നെ ധാരാളം... ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.... എനിക്ക് നിങ്ങൾ ആയി യാതൊരു ബന്ധതിന്നും താല്പര്യം ഇല്ല.... അതും പറഞ്ഞു അവൾ പോയി...
അവൾ കണ്ണ് തുടക്കുന്നത് എല്ലാരും കണ്ടു
അവൾ പോയതും മറഞ്ഞു നിന്ന അർഷിയും രുദ്ര് പുറത്തേക്ക് വന്നു....
ടാ അംജുക്കന്റെ പെണ്ണ് അതാണോ....
അംജുക്ക ഇവളെ തേച് ആണോ സനയെ പ്രേമിച്ചേ... അർഷി രുദ്രിനോട് ചോദിച്ചു...
ഞാൻ നേരിട്ട് ആ കുരിപ്പുകളെ വായിൽ നിന്നും കേട്ടാലേ ഇനി വിശ്വസിക്കു... പൂച്ച ആണെന്ന് കരുതി അടുത്ത് പോകും അടുത്തെത്തിയ പുലി ആയിരിക്കും... അബദ്ധം ഒരിക്കലേ പറ്റുള്ളൂ.... അത് പറഞ്ഞു രുദ്ര് പോയി....
ടാ അവൻ എന്താ പറഞ്ഞെ ആദി അർഷിയെ തോണ്ടി...
ആഹ്... ആർക്കറിയാം.... എല്ലാം കണ്ടു റിലെ പോയതാ...
എന്നാലും ഈ പെണ്ണ് പറഞ്ഞെ എന്താ... അംജുക്ക മാപ്പ് പറയണം എങ്കിൽ കക്ഷി മൂപ്പർക്ക് ആനിയെ പോലെ വേണ്ടപ്പെട്ടതാ... അതോണ്ട് അവളെ മുന്നിൽ പോകാതെ നല്ലേ പറഞ്ഞു അർഷിയും രുദ്രിന്റെ പിറകെ പോയി....
🔥🔥🔥🔥
അഫ്സൽ..... ശിവ അവന്റെ ഡീറ്റെയിൽസിലൂടെ കയ്യോടിച്ചു....
വില്ലൻ ആയിരുന്നെങ്കിൽ അങ്ങനെ ഒഴിവാക്കാരുന്നു.... ഇതിപ്പോ ബാഡ് ഇമേജ് പോലും ഇല്ല.... അക്കുന്റെ സെലക്ഷൻ അല്ലേ തെറ്റില്ല.... ഇനി ഷെറിയെ കിട്ടാൻ എന്താ വഴി... ശിവ പറയുന്നത് കേട്ടതും യാസി മുന്നിലുള്ള പേപ്പർ വെയിറ്റ് എടുത്തു ഒറ്റ ഏർ ആയിരുന്നു.... ശിവ അത് കണ്ടു ഒഴിഞ്ഞു മാറി....
സത്യം ആയിട്ടും ഞാൻ നിന്ന കൊന്ന് ജയിലിൽ പോകും നോക്കിക്കോ.... ഉള്ള പ്രശ്നം പോരാഞ്ഞിട്ട അവൾക്ക്.
എന്നാലും അവളെ പോലൊരുത്തിയെ ഈ ജന്മം തപ്പിയാൽ എനിക്ക് ബാബി ആയി കിട്ടില്ല യാസിക്ക അതോണ്ട് അല്ലേ .... അവൾ ദയനീയമായി പറഞ്ഞു...
എന്റെ പൊന്ന് ശിവ നീ വാ തുറക്കല്ലേ. ഇത് കേട്ട ആ അഫ്സലിനെ കൊന്നിട്ട് അവളെ കൊണ്ട് വരും ആ ജന്തു ...
ഈൗ അവൾ ഇളിച്ചു കാണിച്ചു....
അല്ലേടി ഷെറി ഇനി അവളെ വീട് കാണോ.
ഒരു സാധ്യത ഇല്ല.... എന്റെ മോന്ത തെളിഞ്ഞ കാണും.... എന്റെ മോന്ത തെളിയണം എങ്കിൽ അവൾ എന്നോട് എല്ലാം ക്ഷമിച്ചു മിണ്ടണം... അത് നടക്കില്ല
അവളെ ഇനി സ്വസ്ഥത അറിയില്ല.... ഈ വീട്ടിൽ പുതിയ ഒരു അതിഥി കൂടി അത്രന്നെ...
ഒരു അഗ്നിയും ഒരു ശിവയും.... രണ്ടിനും ഭ്രാന്ത് ആണ്... ഊളൻപാറയിൽ കൊണ്ടിടാ വേണ്ടേ....
അവിടെ നിന്റെ അമ്മായിഅപ്പൻ ഉണ്ടോ കമ്പനിക്ക്....
നിന്റെ തന്ത ശിവറാം ഉണ്ട്...
എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ...
പറഞ്ഞ നീ എന്നെ മൂക്കിൽ വലിച്ചു കേറ്റോ... അവനും ടെറർ ആയി....
ഇല്ലെടാ... നിന്നെ ഞാൻ കൊല്ലും.... ഒരുത്തന്റെ വിളി തന്നെ ഇവിടെ സഹിച്ചു നില്കുന്നത.... അതും പറഞ്ഞു ഫോൺ എടുത്തു എറിഞ്ഞു....
അവൻ ആ ഫോൺ എടുത്തു തന്നെ തിരിച്ചു എറിഞ്ഞു...
അവളെ ഫോൺ പൊട്ടിചിതറി...
എന്റെ ഫോൺ പൊട്ടിച്ചല്ലെ ഇനി യാസികക്ക് ഫോൺ വേണ്ട....
എന്റെ ഫോൺ പറഞ്ഞു അവനെ അടിക്കാൻ പോയതും അവൻ ഓടി.... പിറകെ അവളും.... രണ്ടും ഡയിനിങ് ടേബിളിന് ചുറ്റും ആയി ഓടി.... ബാക്കി എല്ലാരും ഇതെന്താ സംഭവം അറിയാതെ അവരെ നോക്കി നിന്നു....
നൈശു എന്താ യാസിക പറഞ്ഞു അങ്ങോട്ട് വന്നു... അംജുവും ബഹളം കേട്ട് അങ്ങോട്ട് ഓടി വന്നു....
എന്താ ആനി പ്രോബ്ലം...
യാസി ഓടി അവന്റെ പിറകിൽ നിന്നു...
അംജു ശിവയെ പിടിച്ചു എന്താ കാര്യം പറയാൻ പറഞ്ഞു.... അവർ അവനെ മറങ്ങി ആയി ചുറ്റൽ....
അംജു... നൈശു... രുദ്ര് രണ്ടുപേരെ ചൂണ്ടി കൈകൊണ്ട് എന്തൊക്കെ പിറു പിറുക്കുന്നെ കണ്ടു അർഷി അവനെ തട്ടി വിളിച്ചു....
എന്താടാ....
ശിവയെ കൊണ്ട് അംജുനെ ഒരു തള്ള് കൊടുപ്പിക്ക്... അപ്പോൾ കറക്ട് ആയി ആ നൈശൂന്റെ മേലെ വീഴും... അപ്പൊ നമ്മുടെ ഭാഗ്യം കൊണ്ട് എന്തെങ്കിലും ഡിങ്കോൾഫി നടക്കില്ലേ എന്ന് കാൽകുലേറ്റ് ചെയ്തതാ....
നടക്കോ....
ടാ ലക്കിക്കേ ഇങ്ങനെ ചാൻസ് കിട്ടൂ... നമുക്ക് മുന്നിൽ അധികദിവസം ഇല്ല...
നമ്മൾ അത് പരമാവധി യൂസ് ചെയ്യണം
അത് പറഞ്ഞു രുദ്ര് പ്ലാൻ പറഞ്ഞു... മൂന്ന് പേരും കണ്ണുകൾ കൊണ്ട് സംസാരിച്ചു മൂന്ന് ഭാഗത്തേക്ക് പോയി...
ആദി ഒരു പ്ളേറ്റ് എടുത്തു നിലത്ത് ഇട്ടു എല്ലാരും ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ ടൈം രുദ്ര് അംജുനെ സൈഡിലേക്ക് തള്ളി... അംജു പ്രതീക്ഷിക്കതോണ്ട് തന്നെ മുന്നോട്ട് ആഞ്ഞു നൈശൂന്റെ മേലേക്ക് വീണു... പിന്നെ നൈശൂനെ കൊണ്ട് നിലത്തേക്കും.
അംജുക്ക പറഞ്ഞു ശിവ അംജുന്റെ അടുത്തേക്ക് പോയതും ശിവയുടെ വായും പൊത്തി ഇടുപ്പിലൂടെ പൊക്കി രുദ്ര് കിച്ചൺ സൈഡിലേക്ക് മാറി.... അന്തം വിട്ടു നിൽക്കുന്ന യാസിയെ അർഷി കയ്യിൽ പിടിച്ചു കൂട്ടി പോയി.....
എന്റെ അംജുക്ക.... വിടെടാ... പറഞ്ഞു രുദ്രിനെ തള്ളി മാറ്റി പോകാൻ നോക്കിതും രുദ്ര് അവളെ വാ വീണ്ടും പൊത്തി...
അവൾ സഹികെട്ടു കൈ പിടിച്ചു കടിച്ചു..
അവൻ വേദന കൊണ്ട് അവളെ വാ പൊത്തിയെ വിട്ടു...
ചീപ്പ് ഷോ ഇറക്കരുത്... അവൾ പുച്ഛിച്ചു.
അവസരം നമ്മളെ തേടി വരില്ല... നമ്മൾ ആയിട്ട് ഉണ്ടാക്കണം... സോ ഞാൻ കിട്ടിയ ചാൻസ് ഉപയോഗിച്ചു....
ഇങ്ങനെ ചെയ്ത ഫീലിംഗ്സ് ഉണ്ടാവോ...
ഉണ്ടാവും... കാണണോ...
അവൾക്ക് അന്ന് വീണത് ഓർമ വന്നു... ആ ഓർമയിൽ പോലും ശരീരത്തിലൂടെ മിന്നൽ പിണർ പോലെ അവൾക്ക് തോന്നി... മുഖം ചുവന്നു...
എന്താ ശിവ.... നമ്മൾ വീണത് ഓർക്കാനോ
രുദ്ര് ചെവിയോരം ചോദിച്ചു...
അവൾ ഒന്ന് നോക്കി മുഖം കോട്ടി പോയി...
എന്ന ഇതൊന്നും അറിയാതെ അംജുക്ക അവളെ മുകളിൽ ആയാണ് വീണത്... സോഫ്റ്റ് പഞ്ഞിക്കെട്ടിൽ വീണ പോലെ തോന്നി അവന്ന്... ശ്വാസം എടുക്കുവാൻ പോലും മറന്നു പരിഭ്രമത്തോടെ അവൾ തല പൊക്കി മുകളിൽ കിടക്കുന്ന അംജുനെ നോക്കി.... നൈശുവിന്റെ പിടക്കുന്ന കണ്ണുകളിൽ നോക്കി ഒരു നിമിഷം അവൻ നിന്നു പോയി...
അംജുക്ക.... ശിവ ഒച്ചഎടുത്തു വിളിച്ചതും പരിഭ്രമത്തിലും ഒരു ഞെട്ടലോടെയും അവൻ എണീക്കാൻ നോക്കിതും രുദ്ര് അംജുന്റെ കാലിൽ കാൽ കൊരുത് വലിച്ചു...അംജു വീണ്ടും ശക്തിയിൽ അവളെ മേലെ വീണു... അവളുടെ കഴുത്തിൽ അവന്റെ മുഖം അമർന്നു... അവളിൽ ഒരു പിടപ്പ് ഉണ്ടായി.... അത് അവളുടെ ശരീരത്തിലൂടെ അംജുവും അറിഞ്ഞു...
ശിവ രുദ്രിനെ കലിപ്പോടെ നോക്കി അംജുക്കനെ പിടിച്ചു എഴുന്നേൽപ്പിച്ചു...
അപ്പോഴേക്കും അർഷി വന്നു നൈശൂനെ പിടിച്ചു എഴുന്നേൽപ്പിച്ചു...
കൈക്ക് നല്ല വേദന ഉണ്ടോ.... എന്താ പറ്റിയെ... ഹോസ്പിറ്റലിൽ പോകണോ..
വാ ഇവിടെ ഇരിക്ക് പറഞ്ഞു നൈശൂനെ കസേരയിൽ ഇരുത്തി അവൻ കൈ തടവി കൊടുത്തു... അർഷിയുടെ ആക്റ്റിംഗിൽ കണ്ണ് മിഴിച്ചു നൈശു.... അവൾക്ക് ഒന്നും പറ്റിയിരുന്നില്ല... പക്ഷെ വാ തുറക്കാൻ അർഷി സമ്മതിച്ചില്ല അതായിരുന്നു സത്യം...
അവൾ തലക്ക് കയ്യും കൊടുത്തു നിന്നു...
തലയും വേദന ഉണ്ടോ.... നല്ലോണം വേദനിച്ചു കാണും... ഉരുട്ടി കേറ്റി വെച്ചത് അല്ലേ കരിങ്കല്ല് പോലെ ഉണ്ടാവാ...വീണ നല്ല പോലെ വേദന ഉണ്ടാകും... വേദന ഉണ്ടെങ്കിൽ പറയണേ പറഞ്ഞു അതിന്റെ പേരിൽ തുടങ്ങി....
വാ നൈശു നോക്കട്ടെ പറഞ്ഞു അനു നൈശൂനെ കൂട്ടി റൂമിലേക്ക് പോയി... പോകുമ്പോൾ അർഷി അനുവും കണ്ണ് ചിമ്മി കാണിച്ചു.... അർഷി അനുവിനോട് ഇവരെ സെറ്റ് ആക്കാൻ ഹെല്പ് ചോദിച്ചിരുന്നു... അതോണ്ട് അവൾക്ക് സംഭവം ഓടിയിരുന്നു...
ആനി.... അവൾക്ക് എന്തെങ്കിലും പറ്റിയോ
നീ പോയൊന്നു നോക്കിയേ.... അംജു അവൾ പോയ വഴിയേ നോക്കി പറഞ്ഞു.
എന്ന പോയി കെട്ടിപിടിച്ചു സമാധാനിപ്പിക്ക്.... ഭാര്യ അല്ലേ... അവൾ പുച്ഛത്തോടെ പറഞ്ഞു ചവിട്ടി തുള്ളി മുകളിലേക്ക് ഓടി.... പിറകെ അംജുവും...
യാസി അവരെ രൂക്ഷമായി നോക്കി കൈ കെട്ടി നിന്നു ..
എന്തായാലും അവളെ കെട്ടി... ഇനി അവർ തന്നെ ഒരുമിച്ചോട്ടെ യാസിക്ക... ശിവയുമായുള്ള ബെറ്റ് ഞങ്ങൾക്ക് അറിയാം... നിങ്ങൾക്കും സനയെ ഇഷ്ടം അല്ലല്ലോ.... അർഷി തലചൊറിഞ്ഞോണ്ട് പറഞ്ഞു...
അവരെ സെറ്റ് ആകുന്നെ ഭേദം ആ കുരുട്ട് അടക്കയെ സോപ്പിടുന്നതാ... നിങ്ങൾ എത്ര കഷ്ടപെട്ടാലും അവളുടെ വാക്ക് മറികടക്കില്ല അംജു.... അങ്ങനെ ഉണ്ടായ അവൻ ജീവനോടെ ഇല്ലെന്ന് അർത്ഥം...
നിങ്ങൾ കാണുന്നതിന്നും കേൾക്കുന്നതിന്നും ഊഹിക്കുന്നതിന്നും മുകളിൽ ആണ് അവർ തമ്മിലുള്ള സ്നേഹബന്ധം... എന്നാലും ശ്രമിച്ചു നോക്ക് പറഞ്ഞു അവൻ പോയി....
അവളെ കൊണ്ട് തന്നെ പറയിപ്പിക്കും ഞാൻ... രുദ്ര് അവൾ കടിച്ച പാടിലൂടെ വിരൽ ഓടിച്ചു പറഞ്ഞു.... ഞങ്ങൾ കട്ടക്ക് ഉണ്ടാകും... അർഷിയും ആദിയും പറഞ്ഞു
നാനും.... കുഞ്ഞി ശബ്ദം കേട്ടു അവർ താഴേക്ക് നോക്കിയേ....
അച്ഛാ അമ്മയെ പിടിച്ച പോലെ അജു ആന്റിയെ പിടിച്ചു...
രുദ്ര് തിരിച്ചു ഓടണോ വേണ്ടയോ എന്ന പോലെ തലക്ക് കൈ വെച്ചു...
ആദിയും അർഷിയും അവനെ കളിയാക്കാൻ തുടങ്ങിതും നീനുനെ എടുത്തു അവൻ ഓടി...
നീയാടി അവളെക്കാൾ കാന്താരി.... നാണം കെടുത്തി കുരുട്ട്.... പറഞ്ഞു അവളെ കവിൾ മുത്തം കൊടുത്തു....
അവൾ പൊട്ടിച്ചിരിച്ചതും അവനിലും പുഞ്ചിരി വിരിഞ്ഞു...
🔥🔥🔥🔥
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നതും ഞാൻ ഐഷ മെൻഷനിൽ ആണെന്ന് കണ്ടു കലിപ്പോടെ ഷെറി എഴുന്നേറ്റത്...
വീട്ടിലെ സാധനം മൊത്തം എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ട് എല്ലാരും എഴുന്നേറ്റെ....
ശിവയും രുദ്ര് പരസ്പരം നോക്കി....
രുദ്ര് എന്താടി ചോദിച്ചു കൈ കൊണ്ട്...
അവൾ നിസ്സഹായാവസ്തയോടെ തലക്ക് കൈ വെച്ചു... അർഷിയും രുദ്ര് അവൾ കാണാതിരിക്കാൻ മറഞ്ഞു തന്നെ നോക്കിത്...
ശിവ സെർവന്റിനെ വിളിച്ചു ക്ലീൻ ആക്കാൻ പറഞ്ഞു ഷെറിയുടെ അടുത്തേക്ക് പോയി...
അവളെ പേടിച്ചു ഒന്നും മിണ്ടാൻ ആവാതെ നിന്നു...
നിനക്ക് അറിയാലോ ഷെറി... അഗ്നിയുടെ ശിവയെന്ന ഭ്രാന്ത്... നിനക്കൊന്ന് അവളോട് ക്ഷമിച്ചുടെ... നൈശു മെല്ലെ ഷെറിയോട് പറഞ്ഞു... ശിവയും ഷെറിയും അവളെ തിരിഞ്ഞു നോക്കി...
എല്ലാത്തിനും കാരണം താൻ ഒറ്റ ഒരുത്തിയ... എന്നിട്ട് ഉപദേശം കൊണ്ട് വന്ന.. .. ശിവയല്ല ഞാനാ കൊല്ല തന്നെ...
ഇവൾ പറഞ്ഞു എല്ലാം അറിഞ്ഞപ്പോ രണ്ട് പൊട്ടിക്കാഞ്ഞേ ശിവ തരുന്ന ശിക്ഷ തന്നെ അധികം ആയോണ്ടാ... എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇപ്പൊ ഒരു ഒലിപ്പിക്കൽ...
ഷെറി അവളോട് ചീറി കൊണ്ട് പറഞ്ഞു....
നൈശു വേദന നിറഞ്ഞ പുഞ്ചിരിയോടെ അവരെ നോക്കി...
ഉപ്പാനെ തോക്കിന്ന് മുന്നിൽ നിർത്തി അവർ പറയുന്നേ പോലെ ചെയ്യണം പറയുമ്പോൾ ഉപ്പാനെ സ്നേഹിക്കുന്ന ഏതൊരു മകളും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു... പിന്നെ അത് തിരുത്താൻ ഉള്ള ധൈര്യം ഉണ്ടായില്ല... അതെന്റെ തെറ്റ് തന്നെയാ... എനിക്ക് എന്തായാലും ഷെറിയെ പോലെയോ ശിവയെ പോലെയോ ധൈര്യം ഇല്ല... കൂടെ നിൽക്കാൻ അഗ്നിയെപോലെ ഒരുത്തനും ഇല്ല... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു തിരിച്ചു പോയി... ഷെറിക്ക് എന്തോ ഒരു നോവ് തോന്നി... അവളെ വിളിക്കാൻ തോന്നി കൈ നീട്ടിയതും ശിവയുടെ ദേഷ്യം കയറി ചുവന്ന കണ്ണുകൾ കണ്ടതും അവൾ കൈ പിറകോട്ടു വലിച്ചു.... പിന്നെ രൂക്ഷമായി ശിവയെ നോക്കി പുറത്തേക്ക് പോയി.... അവൾ വീട്ടിൽ കയറില്ലെന്ന വാശിയോടെ ഗാഡനിൽ പോയി ഇരുന്നു...
ആ സമയം കൊണ്ട് അർഷിയും രുദ്ര് പുറത്തേക്ക് മുങ്ങിയിരുന്നു...
യൂണിഫോം ഇട്ടു ലുക്കിൽ ഇറങ്ങാൻ നിന്ന ഞാൻ ആണ്... ഇപ്പോ കള്ളനെ പോലെ സ്വന്തം വീട്ടിൽന്ന് ചാടിയെ.... എന്നാലും
ഈ പിശാജ് ഇങ്ങനെ രൂപത്തിൽ എന്റെ വീട്ടിൽ തന്നെ എത്തിയല്ലോ...
രുദ്ര് ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
🔥🔥🔥🔥
തനിക്ക് എന്തായാലും ഇവിടുന്നു രക്ഷയില്ലെന്ന് ഷെറിക്ക് മനസ്സിൽ ആയിരുന്നു... അതോണ്ട് തന്നെ അവൾ ഉള്ളിലേക്ക് കയറി... നൈശുവിനെയും അംജുനെയും ശിവയെയും ഉപ്പാപ്പനെയും കാണാത്ത ഭാവത്തിൽ മാറി നടന്നു.... ബാക്കി ഉള്ളോരോട് ചോദിച്ചതിന്ന് മാത്രം സംസാരിക്കും... നീനു ആയി പെട്ടന്ന് അടുത്തു... അതോണ്ട് അവളോടൊപ്പം ആയിരുന്നു മുഴുവൻ സമയവും...
വൈകുന്നേരം ഞാൻ വീട്ടിൽ പോയി വരാം പറഞ്ഞു ഇറങ്ങുന്നത് കണ്ടു ആദി അർഷിക്ക് അവൾ പോയെന്ന് മെസ്സേജ് ഇട്ടു....
ആ സന്തോഷത്തിൽ രുദ്രിന്റെ കൂടെ വീട്ടിൽ കയറുമ്പോൾ ആയിരുന്നു ഷെറി സിറ്റൗട്ടിലേക്ക് ഇറങ്ങിയത്....
പരസ്പരം കണ്ടതും എങ്ങോട്ട് മുങ്ങും എന്ത് സംഭവിക്കും അറിയാതെ പരസ്പരം നോക്കിപ്പോയി...
അവളുടെ മുഖത്ത് ദേഷ്യം വെറുപ്പ് പടർന്നു കയറുന്നത് അവർ കണ്ടു...
..... തുടരും
റിവ്യൂ റേറ്റിംഗ് മറക്കണ്ട 😤 കൂടെ വേണേൽ സ്റ്റിക്കർ 🚶
<=> • <=> • <=> • <=> • <=> • <=>
<=> • <=> • <=> • <=> • <=> • <=>
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬