ശിവരുദ്രാഗ്നി by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 98🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
──•◈•── ──•◈•──
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥 Part 98
ടാ തിരിഞ്ഞു ഓടിയാലോ പ്രശ്നം ഉണ്ടായ നിന്റെ കെട്ടിയോളും ദാ അപ്പുറത് നിൽക്കുന്ന അവളെ ദത്തആങ്ങളയും കൂടി നമ്മളെ മെക്കിട്ടേ കേറുള്ളു...അർഷി രുദ്രിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു...
ദത്താങ്ങള.... ആ വാക്ക് കേട്ടതും ശിവയെ ഒന്ന് നോക്കിപ്പോയി.... സ്വന്തം കൂടെപ്പിറപ്പ് ആണ്... അറിഞ്ഞിട്ടും പറയാൻ ആവുന്നില്ലല്ലോ... അവൻ വേദനയോടെ ഓർത്തു....
ടാ നീയെന്താ ഒന്നും മിണ്ടാതെ... അർഷി കൈക്ക് തട്ടി...
നമ്മൾ തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പ് നമ്മൾക്കുണ്ട്... എത്ര എന്ന് വെച്ച ഓടി ഒളിക്ക... ഇന്നത്തോടെ എല്ലാം തീരട്ടെ... നമ്മൾ നമ്മളെ സ്റ്റാൻഡിൽ തന്നെ ഉറച്ചു നിന്ന മതി... അത് പറഞ്ഞു മുന്നോട്ട് നടന്നു... പിറകെ അർഷിയും...
കൊള്ളാല്ലോ....പെണ്ണ് പിടിയൻ പോലിസ് ആണോ... അത് പൊളിച്ചു... ഇതകുമ്പോ ചെയ്യുന്ന പണിക്ക് സ്വയം പ്രൊട്ടക്ഷൻ ഉണ്ടല്ലോ...
രുദ്ര് യൂണിഫോം അല്ലാത്തോണ്ട് അർഷിക്ക് അതവനെ തന്നെ ആണെന്ന് ഉറപ്പ് ഉണ്ടായിരുന്നു...
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ വീണ്ടും എന്റെ കൈക്ക് പണി ഉണ്ടാകും പറഞ്ഞേക്കാം...
അന്ന് ഞാൻ തനിച്ചേ ഉണ്ടാരുന്നുള്ളു...നിങ്ങളെ നേരിടാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല... പക്ഷെ ഇന്ന് ഇതെന്റെ വീടാ... നിന്റെ വിരൽ എങ്കിലും എന്റെ ദേഹത്തു തട്ടിയ കൊന്ന് കളയും ഞാൻ..
നിന്റെ വീടോ... ഇതോ... അതെങ്ങനെ...ഇത് ഐഷ മെൻഷൻ... അമറിന്റെ വീട്...അതായത് എന്റെ.......
ബാക്കി പറയുന്നേ മുന്നേ അർഷിയുടെ വാക്കുകൾക്ക് മുന്നേ അവൾ പറഞ്ഞു...
അമറിന്റെ മരുമകൾ ആകാൻ പോകുന്നവളാ ഞാൻ..... സോ എന്റെ വീട്... അത് കൊണ്ട് നിനക്ക് ഉള്ളതിനേക്കാൾ അധികാരം എനിക്ക് തന്നെയാ...
മരുമകൾ .... അവന്റെയും രുദ്രിന്റെയും നോട്ടം പിറകിൽ കൈകെട്ടി അവരെ നോക്കി നിൽക്കുന്ന ശിവയിലും അംജുക്കയിലും എത്തി നിന്നു...
മരുമകൾ .... അവൻ സംശയത്തോടെ ചോദിച്ചു...
അഹ്... അമറിന്റെ മകൻ അർഷാദ് അമറിന്റെ ഫിയൻസി ആണ് ഞാൻ... അവൾ പുച്ഛത്തോടെ നോക്കി പറഞ്ഞു...
അർഷിയും രുദ്ര് വാ പൊളിച്ചു പോയി...പിന്നെ ഞെട്ടലോടെ അവളെ നോക്കി....
അത് വരെ എന്താ പ്രശ്നം അറിയാത്തോണ്ട് അവരെ നോക്കി നിന്ന ശിവ അടുത്തേക്ക് വന്നു അവളെ കയ്യിൽ പിടിച്ചു....
മിണ്ടാതിരി ഷെറി... ശിവ മെല്ലെ പറഞ്ഞു...
എന്താ സത്യം അല്ലേ പറഞ്ഞെ... നിന്റെ പുന്നാരഇക്ക അർഷി കെട്ടാൻ പോകുന്ന പെണ്ണ് അല്ലേ ഞാൻ... നിന്റെ ബാബി... പിന്നെ എന്തിനാ മിണ്ടാതെ നിൽക്കുന്നെ അംജദ് അമർ....പരിഹാസത്തിൽ അവരെ നോക്കി പറഞ്ഞു...
രുദ്രിന് ഇപ്പോൾ കുറച്ചു കാര്യം ഓടി... അംജുന്റെ ഡയലോഗ് ഷെറി രാവിലെ പറഞ്ഞത് ഒക്കെ ഓർത്തു... അപ്പോൾ അംജുക്ക അവന്ന് വേണ്ടി കണ്ടെത്തിയ പെണ്ണ് ഇതാണ്....
അർഷിക്ക് ഞെട്ടൽ പൂർണ്ണമായി.... താൻ കാത്തിരുന്ന അറബികടലിന്ന് അപ്പുറം ഒരു പെണ്ണുണ്ട് എന്ന് പറഞ്ഞു നടന്ന പെണ്ണ് ഷെറിയാണോ...
വായ് നോക്കി നിൽക്കാതെ ഇറങ്ങി പോകാൻ നോക്കെടോ... പോലീസിന്റെ യൂണിഫോം ഇട്ടു നടക്കുന്നു.... തനിക്ക് എന്ത് അർഹത ഉണ്ടെടോ ഈ യൂണിഫോം ഇടാൻ... അവൾ വെറുപ്പോടെയും ദേഷ്യത്തോടെയും ചോദിച്ചു...
അർഷാദിനെ തനിക്ക് അറിയോ... അവൻ എന്താ ജോബ്... രുദ്ര് കിളി പോയ പോലെ നിൽക്കുന്ന അർഷിയെ നോക്കി അവളോട് ചോദിച്ചു....
എന്റെ ചെക്കനെ എനിക്ക് അറിയാതെ...ഹി ഈസ് എ ഡോക്ടർ...
ഷെറി ഇതാടി അർഷിക്ക... കൂടെ ഉള്ളത് രുദ്ര്... ശിവ അവൾ വേറെന്തെലും പറയുന്നേ മുന്നേ പറഞ്ഞു....
ഷെറി ഞെട്ടി പകച്ചു അർഷിയെയും രുദ്രിനെയും നോക്കി...
ആർ യൂ മാഡ് ശിവാ.... ഈ വൃത്തികെട്ടവന്മാർ ആണോ അംജുക്കന്റെ അനിയന്മാർ ...
വൃത്തികെട്ടവൻ നിന്റെ തന്ത... പോയി വിളിയെടി... അർഷി ദേഷ്യം കേറി പറഞ്ഞു...
എന്നെ കേറിപ്പിടിച നിന്നെ പിന്നെ ഞാൻ പുണ്യത്മവ് എന്ന് വിളിക്കാം... അംജുക്കന്റെ ഉപ്പ ആയി പോയി അല്ലെങ്കിൽ തിരിച്ചു തന്തക്ക് വിളിച്ചേനെ. ഷെറിയും ചീറി...
പോര് കോഴിയെ പോലെ നിൽക്കുന്ന അർഷിയെ രുദ്ര് പിറകോട്ടു വലിച്ചു ചെറിയെ ശിവയും....
അന്നേ ഓങ്ങി വെച്ചതാ രണ്ട് പൊട്ടിക്കാൻഅത് പറഞ്ഞു ഷെറി അവന്റെ അടുത്തേക്ക് പോകാൻ കുതറി...ശിവക്ക് അവളെ പിടിച്ചിട്ട് കിട്ടുന്നില്ലാരുന്നു...
അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ വാടി... ഈ അർഷാദ് അമർ ips ന്റെ ദേഹത്തു കൈ വെക്കാൻ ധൈര്യം ഉണ്ടെങ്കിൽ വാ... അർഷിയും രുദ്രിന്റെ കൈ വിടുവിക്കാൻ നോക്കി അലറി...
നിന്നെക്കാൾ വലിയവനെ ഞാനും കണ്ടിട്ടുണ്ട്.... ഒരു പോലിസ്... നിനക്ക് പറ്റിയത് ***** പണിയാ.... പെണ്ണിനെ കേറി പിടിക്കൽ അല്ലേ പണി...
ടീ.... അലറി കൊണ്ട് അർഷി രുദ്രിനെ പിടി വിടുവിച്ചു അവളെ അടുത്തേക്ക് പോയതും അത് വരെ മിണ്ടാതിരുന്ന അംജുക്ക അവർക്ക് ഇടയിൽ ആയി വന്നു നിന്നു....
സ്റ്റോപ്പിറ്റ്.... അവന്റെ അലർച്ചയിൽ രണ്ടും അടങ്ങി നിന്നു...
ഷെറി എന്താ ഇവൻ ആയി പ്രോബ്ലം...
അംജുക്ക... ഇവൾ ഉണ്ടല്ലോ... അർഷി പറയാൻ നോക്കിതും അംജു കൈ വെച് തടഞ്ഞു...
പറ ഷെറി... എന്താ പ്രോബ്ലം.... നീ ആദ്യം ആയല്ലേ ഇവനെ കാണുന്നെ....
അല്ല അംജുക്ക.... അവൾ കോഫി ഷോപ്പിൽ വെച് നടന്ന പെണ്ണ് കാണലിനെ പറ്റി പറഞ്ഞു...
ആൾ മാറിയത് ഫ്ലാറ്റിൽ എത്തിയപ്പോഴാ അറിഞ്ഞേ... തെറ്റ് എന്റെ ഭാഗത്ത് ആയോണ്ട് ഞാൻ മാപ്പ് പറയാൻ അന്വേഷിച്ചതാ പക്ഷേ കണ്ടില്ല... പിന്നെ കണ്ടത് ബീച്ചിൽ വെച്ച.... ഇവൻ എന്റെ ബ **** പിടിച്ചു....
കള്ളം പറയുന്നോടി.... അർഷി ദേഷ്യം കൊണ്ട് വിറച്ചു അവളെ അടുത്തേക്ക് പോയതും അംജു ദേഷ്യത്തോടെ നോക്കി തടഞ്ഞു...
ഷെറിയോട് ബാക്കി പറയാൻ പറഞ്ഞു...
ഒരു ഡയലോഗ് പോലും തെറ്റാതെ അന്ന് നടന്നത് പറഞ്ഞു...
എന്റെ **** പിടിച്ച ഇവരോട് ഞാൻ പിന്നെ എങ്ങനെ പെരുമാറ...
അംജു ഒന്ന് മൂളി... അർഷിയെ നോക്കി...
ഞാൻ ഇവളെ തൊടാൻ പോയിട്ട് മോശം ആയി നോക്കിട്ട് പോലും ഇല്ല അംജുക്ക...ഉമ്മയാണേ സത്യം... അത് ഒഴിച്ച് ബാക്കി ഒക്കെ ഇവൾ പറഞ്ഞെ സത്യം ആണ്...
ഷെറി ഒരിക്കലും കളവ് പറയില്ല.... അത് നൂറു ശതമാനം ഉറപ്പ് ആണ്... ശിവ പറഞ്ഞു...
അപ്പൊ ഞാൻ ഇങ്ങനെ വൃത്തികേട് ചെയ്യുന്നു ആണോ ശിവ... അർഷി ചോദിച്ചു....
അർഷിക്കയും ചെയ്യില്ല അത് എനിക്ക് വിശ്വാസ... പക്ഷേ നിങ്ങൾക്ക് രണ്ടാൾക്കും ഇടയിൽ എന്തോ തെറ്റ് പറ്റിയത...
ഇവൻ മാത്രമേ എന്റെ പിറകിൽ ഉണ്ടായിരുന്നുള്ളൂ ശിവ... പിന്നെ ഇയാൾ പിറകെ വന്നു....
ടീ വേണ്ടത്തീനം പറയരുത്.... അർഷിക്ക് ദേഷ്യം വന്നു...
നിങ്ങൾ പോയ ഡേറ്റ് ടൈം സംഭവം നടന്ന ഏരിയ ഇതൊക്ക ഓർമ്മയുണ്ടോ ...അംജു ചോദിച്ചു ...
രുദ്ര് ഓർത്തു പറഞ്ഞു കൊടുത്തു....
എന്തിനാ അംജുക...( ശിവ )
അവിടെ ഫുൾ കാം ഉണ്ട്... സോ എന്താ നടന്നെന്ന് നമുക്ക് നേരിട്ട് കാണാം...അംജു ഫോൺ എടുത്തു ആരെയോ വിളിച്ചു... എന്തൊക്കെ സംസാരിക്കുന്നെ കണ്ടു.... പിന്നെ അവരെ അടുത്തേക്ക് പോയി...
അരമണിക്കൂർ അതിനുള്ളിൽ വീഡിയോ കിട്ടും... അത് കണ്ടിട്ട് എല്ലാരും പോയ മതിഷെറി നീ അകത്തേക്ക് വാ....
അഫ്സൽ എന്നെ വെയിറ്റ് ചെയ്യുന്നുണ്ട് കോഫിഷോപ്പിൽ... അവൻ വിളിച്ചിട്ട് ഇറങ്ങിത...
അവൻ അറിയോ ഈ സംഭവം....
Mm ഞാൻ പറഞ്ഞിട്ടുണ്ട്...
എന്ന ഇവിടേക്ക് വരാൻ പറ... ലൊക്കേഷൻ അയച്ചു കൊടുക്ക്... ഈ പ്രശ്നം തീർത്തിട്ടെ എല്ലാരും പോകുന്നുള്ളൂ... അത് കടുപ്പിച്ചു പറഞ്ഞു. അവൻ അകത്തേക്ക് കേറി.... ശിവ ഷെറിയെ നോക്കി പ്ലീസ്.... പറഞ്ഞു...അവളെ രൂക്ഷമായി നോക്കി... പിന്നെ ഫോൺ എടുത്തു....
ഏത് നരകത്തിൽ പോയി കിടക്കാടി പുല്ലേഒരു അലർച്ച ആയിരുന്നു കാൾ എടുത്തതും കേട്ടെ....
ഫോൺ സൗണ്ട് കൂടുതൽ ആയോണ്ട് തന്നെ എല്ലാരും കേട്ടിരുന്നു...
ശിവക്ക് എന്തോ സങ്കടം തോന്നി...എല്ലാർക്കും ഒരു വല്ലായ്മ തോന്നി...അവളിൽ പ്രത്യേകിച്ച് ഒരു വിത്യാസം ഇല്ലാരുന്നു...
ടാ ഞാൻ അംജുക്കന്റെ വീട്ടിൽ ഉള്ളെ...
ഏത് നിന്റെ എക്‌സിന്റെയോ...
അത് കേട്ടതും അവൾ വിളറിയ മുഖത്തോടെ എല്ലാരേം നോക്കി അകത്തേക്ക് പോയി...
ശിവ രുദ്രിനെ അർഷിയെ നോക്കി...
ആകെ ഷോക്ക് ആയ പോലെ ആയിരുന്നു അവർ... അവർ ശിവയെ നോക്കി...
അംജുക്കാന്റെയും എന്റെയും ആഗ്രഹം ആയിരുന്നു അർഷിക്കയെ ഇവളെ കൊണ്ട് കെട്ടിക്കണം എന്ന്... ഇവൾക് ആദ്യം ഒന്നും താല്പര്യം ഇല്ലാരുന്നു... പിന്നെ ഞാനും അംജുക്കയും കൂടി നിർബന്ധം പിടിച്ചപ്പോൾ പിന്നെ ഇവളും സമ്മതിച്ചു.പഠിപ്പ് കഴിഞ്ഞു ആലോചന ആയി പോകാൻ ആയിരുന്നു വിചാരിച്ചത്... അർഷിക്ക അംജുക്ക പറഞ്ഞ പെണ്ണിനെ കെട്ടുള്ളുന് വാക്ക് പറഞ്ഞിനല്ലോ... അതോണ്ട് സമയം ആകുമ്പോ പറയാ കരുതി.. ആര് ചോദിച്ചാലും അംജുക്ക അർഷിക്കയുടെ പെണ്ണ് എന്ന് പറഞ്ഞ പരിജയപെടുത്തുക അത്രയും ഇഷ്ട അംജുക്കക്ക് അവളെ... പക്ഷെ ഞാൻ പോയപ്പോ എന്നോടുള്ള ദേഷ്യം വെറുപ്പ് ഒക്കെ അവളോടും തോന്നിപ്പോയി.. പിന്നെ ഇപ്പോഴാ കണ്ടത്... ശിവ അവർ ചോദിക്കാതെ തന്നെ എല്ലാം പറഞ്ഞു...
അർഷിയുടെ മുഖത്തെ ഭാവം രുദ്രിന് മനസ്സിലായില്ല... ഇത്രയും കാലം കാത്തിരുന്ന പെണ്ണും ഏറ്റവും കൂടുതൽ വെറുക്കുന്ന പെണ്ണ് ഒരാള്...
ശിവ അകത്തേക്ക് പോയപ്പോൾ കൂടെ അവരും പോയി.... ലിവിങ് റൂമിൽ ആയിരുന്നു എല്ലാരും ഇരുന്നത്... ആകെ ഒരു മൂകത ആയിരുന്നു... അഞ്ചു മിനിറ്റ് കഴിഞ്ഞു അഫ്സൽ വന്നു...
എല്ലാരും അവനെ നോക്കി... ഒരു പക്വത എത്തിയ യുവാവിനെ ആയിരുന്നു പ്രതീക്ഷിച്ചത് പക്ഷെ ജീൻസ് പാന്റും ടീഷർട് മുകളിൽ ബട്ടൻസ് ഇടാതെ ഇട്ട ഷർട്ടും കഴുത്തിൽ ബ്ലേഡ് ലോക്കറ്റ് ഉള്ള സിൽവർന്റെ നീളം ഉള്ള മാലയും കയ്യിൽ ബ്ലാക്ക് കളർ ഉള്ള ബാൻഡ്... ഫുൾ ഷേവ് ആണ്.... വാരിയൊതുക്കാത്ത മുടി കൈകൊണ്ട് എന്ന വണ്ണം കൊതിയോതിക്കിയ ഒരു ന്യൂജനറേഷൻ ഐറ്റം... വയസ്സ് ആണെങ്കിൽ കഷ്ടിച്ച് ഇരുപത്തി അഞ്ചു വയസ്സിനു ഉള്ളിൽ മാത്രം തോന്നിക്കു... അത് പോലും ഇല്ലെന്ന് തോന്നും ഒറ്റ നോട്ടത്തിൽ... ഒരു കോളേജ് പയ്യൻ...
അവൻ എല്ലാരേം നോക്കി പുഞ്ചിരിച്ചു ഷെറിയോട് കണ്ണ് കൊണ്ട് എന്താ ചോദിച്ചു... മുഖത്ത് ചെറിയ പരിഭ്രമമം ഉണ്ട്...
അഫ്സൽ ഇരിക്ക്... അംജു അവന്റെ മുന്നിലേക്ക് ഉള്ള സോഫയിൽ ചൂണ്ടി...
അവൻ ഷെറിയുടെ അടുത്ത് ആയിരുന്നു പോയി ഇരുന്നത്...
ടീ എന്നെ നൈസ് ആയി ഒഴിവാക്കി പോകാൻ വിളിച്ചു വരുത്തിത് ആണോ... അവൻ മെല്ലെ ചോദിച്ചു...
ഷെറി പെട്ടന്ന് പൊട്ടി വന്ന ചിരി പുറത്തു വരാതിരിക്കാൻ എന്ന വണ്ണം കടിച്ചു പിടിച്ചു... പക്ഷെ എല്ലാരും അത് കണ്ടു...
അഫ്സൽ ടെൻഷൻ ആകേണ്ട കാര്യം ഒന്നും ഇല്ല... അന്ന് ബീച്ചിൽ വെച് ഒരു ഇൻസിഡൻസ് നടന്നില്ലേ അത് ഇവർ ആയിട്ട് ആയിരുന്നു... അതിന്റെ പേരിൽ ചെറിയൊരു മിസണ്ടർസ്റ്റാനിങ്... അത് പറഞ്ഞു തീർക്കാരുന്നു... (അംജു )
അവന്റെ മുഖത്ത് ദേഷ്യം വരുന്നത് എല്ലാരും കണ്ടു...
എഴുന്നേൽക്കെടി... അവൻ എഴുന്നേറ്റു ഉച്ചത്തിൽ തന്നെ പറഞ്ഞു...
ഷെറി എഴുന്നേറ്റു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കുറച്ചു മാറി നിന്നു... പിന്നെ തിരിച്ചു വരുമ്പോൾ അവൻ കൂൾ ആയിരുന്നു.. അവർ ഒന്നിച്ചു തന്നെ ഇരുന്നു... അവരുടെ കൈകൾ കോർത്തു പിടിച്ചിരുന്നു... അംജുവിലും ശിവായിലും അത് അസ്വസ്ഥത പടർത്തുന്നത് രുദ്ര് കണ്ടു..
ഹായ് ഐ ആം അഫ്സൽ... രുദ്രിനെ നോക്കി പറഞ്ഞു...
രുദ്രദേവ്... അവൻ പരിജയപെടുത്തി...പിന്നെ അർഷിയും ആദിയും അംജുവും എല്ലാരും പരിജയപെടുത്തി... ശിവ താല്പര്യം ഇല്ലാത്ത മട്ടിൽ ശിവാനി എന്ന് മാത്രം പറഞ്ഞു...
ഹെലോ തന്റെ എന്തെങ്കിലും ഞാൻ തട്ടിയെടുത്തോ... ഒരുമാതിരി ഒരു hi പറച്ചിലും ഇഷ്ടകെടും... അവൻ തുറന്നു ചോദിച്ചതും ശിവ ഞെട്ടലോടെ അവനെ നോക്കി പിന്നെ പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപെട്ടു...
യുവർ സ്‌മൈൽ ഈസ് ബ്യൂട്ടിഫുൾ... അത് ചുമ്മാ ചിരി വരുത്തിച്ചു ഭംഗി കളയരുത്..
അഫ്സൽന്ന് എന്നെ പരിജയം ഉണ്ടോ...അവൾ സംശയത്തോടെ ചോദിച്ചു..
എല്ലാരേം മുന്നിൽ കണ്ടപോലെ ഇവൾ പറഞ്ഞിട്ടുണ്ട്... തന്റെ ഫോട്ടോസ് കണ്ടിട്ടുണ്ട്... ആരോടു ദേഷ്യം വന്നാലും തീർക്കുന്നത് നിന്റെ ഫോട്ടോസ്ൽ ആണ് അതോണ്ട് എക്സ്ട്രാ പരിജയം ഉണ്ട്.. അവൻ ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു പറഞ്ഞു...
അഫ്സൽ ഇപ്പോ എന്താ ചെയ്യുന്നേ...ആദി എന്തെങ്കിലും മിണ്ടണ്ടേ കരുതി ചോദിച്ചു...
ടാ അംജു നിനക്ക് ഈ കുരുട്ടിനെ മനസ്സിൽ ആയില്ലേ.... അത് പറഞ്ഞു യാസി അങ്ങോട്ട് വന്നു...
എവിടെയോ കണ്ടപോലെ ശരിക്കും അങ്ങ് ഓടിയില്ല....
രണ്ട് വർഷം മുൻപ് നിനക്ക് ബെസ്റ്റ് ബിസിനസ്മാൻ അവാർഡ് കിട്ടിയില്ലേ അപ്പോൾ ഒരു സ്പെഷ്യൽ വിഷ് തന്നില്ലേ അവന ഇത്... ആ കോളേജ് ഹീറോ...
അംജുവിന്റെ മുഖം വിടർന്നു..
അഫ്സൽ ഫാരിസ്... അംജു അവനെ നോക്കി വിളിച്ചു
യാഹ്.... ഞാൻ തന്നെ അത്... അവൻ ചെറുചിരിയോടെ പറഞ്ഞു...സാറിന് മനസ്സിൽ ആയില്ല തോന്നി അതാ പരിജയം ആക്കാഞ്ഞേ...
അന്ന് ലുക്ക് ഇങ്ങനെ അല്ല... അതോണ്ട് മനസ്സിലാക്കാഞ്ഞേ എവിടെയോ കണ്ട പോലെ തോന്നിയിരുന്നു...
വീട്ടുകാരെ മുമ്പിൽ എക്സ്ട്രാ ഡീസന്റ... അത് ലുക്കിൽ ആയാലും സ്വഭാവം ആയാലും... ഇത് എന്റെ ഒറിജിനൽ ലുക്ക്.ഞാൻ എങ്ങനെ ആണോ അത് പോലെ അറിഞ്ഞിരിക്കണം... എന്നെ ഞാൻ ആയി അംഗീകരിക്കണം എന്റെ പെണ്ണും...സോ വേഷം കെട്ട് ഒന്നും ഇല്ല... ആകാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ്... എന്റെ മനസ്സ് അറിഞ്ഞ പെണ്ണിനെ തന്നെ കിട്ടിയത്...
അവന്റെ വാക്കുകൾ എന്തോ ഇമ്പ്രംസ് ചെയ്തിരുന്നു അവരെ... അതോടൊപ്പം അവന്റെ കണ്ണുകളിൽ എന്റെ പെണ്ണ് പറയുമ്പോൾ ഉള്ള തിളക്കവും മുഖത്തെ തെളിച്ചവും എല്ലാരും കണ്ടു...
ഷെറി അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു അവന്റെ തോളിൽ ചാരിനിന്നു... പെട്ടന്ന് അവനെ വിട്ടു എഴുന്നേറ്റു നിന്നു...
ടാ നിനക്ക് എങ്ങനെ ഇവരെ പരിജയം... ഷെറിയുടെ മൂർച്ചയുള്ള ശബ്ദം കേട്ട് അവൻ അവളെ നോക്കി.... ടെറർ ലുക്കിൽ ആണ്...
പറയടാ പുല്ലേ....
ചെറിയൊരു ബന്ധം ഉണ്ട്... എന്റെ ഇക്കാന്റെ ക്ലാസ്സ്‌മേറ്റ് ആണ് അംജദ് സാർ.ഞാൻ ഫൻക്ഷൻ പോയിരുന്നു. അങ്ങനെ പരിജയം.... എന്റെ റോൾ മോഡൽ ഹീറോ ഒക്കെ സാർ ആണ്.... എന്റെ ഇൻസിപിറേഷൻ....ഇതെങ്ങാനും ഞാൻ പറഞ്ഞ സാറിനോട് ഉള്ള കലിപ്പിൽ എന്നെ ഗെറ്റ് ഔട്ട് അടിച്ചാലോ പേടിച്ചു മിണ്ടാതെ നിന്നെ....
അവൻ അവളുടെ രണ്ട് കയ്യും കൂട്ടിപിടിച്ചു ഇവിടുന്ന് തല്ലരുത്... തല്ലാൻ ആയി ഒറ്റക്ക് നിന്നു തരാം...പ്ലീസ്...
അവന്റെ ലാസ്റ്റ് ഡയലോഗിൽ എല്ലാർക്കും ചിരി വന്നു പോയിരുന്നു...
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു...
ശിവ അവരെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... ഷെറിയെ ഒരിക്കലും ഇനി തിരിച്ചു കിട്ടില്ലെന്ന് ആ നിമിഷം അവൾക്ക് മനസ്സിൽ ആയിരുന്നു... ഒരു ബോയ്സ്നോടും അവൾ പരിധിയിൽ കവിഞ്ഞു അടുപ്പം കാണിക്കില്ല... ഇപ്പൊ അവന്റെ കൂടെ അവൾ ഹാപ്പി ആണ്..അതൊരിക്കലും അഭിനയം അല്ലെന്ന് അവൾക്ക് മനസ്സിൽ ആയി...
ആനിക്ക് ആളെ മനസ്സിലായോ... ഞാൻ പറഞ്ഞിരുന്നില്ലേ ഒരിക്കൽ ഭാവിയിലെ എന്റെ എതിരാളി എന്ന്... അംജു പറഞ്ഞതും അവൾ അഫ്സലിനെ നോക്കി...
സാറിന്റെ കയ്യിൽ നിന്നും സാറിന്റെ കൈ കൊണ്ട് എനിക്ക് ഈ അവാർഡ് വാങ്ങിക്കണം അതാണ് എന്റെ ആഗ്രഹം.എന്റെ ഭാവി ലക്ഷ്യം അതാണ്... അതോണ്ട് എനിക്ക് വിട്ടു തരാതിരിക്കാൻ സാർ കെയർഫുൾ ആയിക്കോ.... വിഷ് യൂ ഓൾ ദി ബെസ്റ്റ്.... ആത്മവിശ്വാസം തുളുമ്പുന്ന കോൺഫിഡന്റ് ആയ വാക്കുകൾ കേട്ടാണ് അംജു അവനിൽ ഇമ്പ്രംസ് ആയത്...
എന്താ ചെയ്യുന്നേ കേട്ടപ്പോൾ ഞെട്ടിപ്പോയി... ഞാൻ ഒരു സ്റ്റുഡന്റ് ആണ്...
യാസി അത് പറയുമ്പോൾ എല്ലാരും അവനെ നോക്കി...
ടാ നിനക്ക് മാര്യേജ് കഴിക്കാൻ പ്രായം ആയോ അന്ന് സ്റ്റുഡന്റ്... ഇപ്പൊ രണ്ട് വർഷം... നിനക്ക് ഇരുപത്തി ഒന്ന് തികഞ്ഞോ...
കൊച്ചാക്കല്ലേ യാസിക്ക ഇരുപത്തിമൂന്ന് ആയി... ഇവളെ കണ്ടതും അങ്ങ് ഫ്ലാറ്റ് ആയി പോയെന്നെ.... ലവ് ആൻഡ് ഫസ്റ്റ് സൈറ്റ്... അക്കുന്ന് മാര്യേജ് പെട്ടന്ന് വേണമെന്ന് നിർബന്ധം ആയിരുന്നു.അനിയത്തി നിൽകുമ്പോൾ മൂപ്പർക്ക് കെട്ടാൻ പറ്റില്ലല്ലോ... അങ്ങനെ പിടിച്ച പിടിയിൽ എൻഗേജ്മെന്റ് നടത്തി... ഇപ്പോ വീട്ടുകാരെ സമ്മതത്തോടെ പ്രേമിച്ചു നടക്കാൻ ലൈസൻസ് ആയി...
അർഷിയിൽ ഒരു അസ്വസ്ഥത തോന്നി...നോട്ടം അവൻ പോലും അറിയാതെ അവളിൽ വീണു...
മൂകമായി ടെൻഷനോടെയും മറ്റും ഇരുന്നഅന്തരീക്ഷം അഫ്സൽ കാരണം മാറിയിരുന്നു... അവന്റെ സംസാരം എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ശിവക്ക് പോലും അവനോടുള്ള നീരസം മാറി.ചെറു വേദനയോടെ ആണെങ്കിലും അവനെ അംഗീകരിച്ചിരുന്നു...
ഒരാളെ വേഷം കണ്ടു ഒരിക്കലും വിലയിരുത്തരുത് എന്നൊരു പാഠം കൂടി ആണ് അവൻ തിരുത്തി കുറിച്ചത് അംജു അത് തുറന്നു പറയുകയും ചെയ്തു...
പെട്ടന്ന് അംജുന്റെ ഫോൺ റിങ് ചെയ്തു.എല്ലാവരും ഗൗരവത്തിൽ ആയി...
അവൻ പോയി ഫോൺ ടിവിയിൽ കണക്ട് ചെയ്തു.... അർഷിയും രുദ്ര് ആരോടോ സംസാരിക്കുന്നതു കണ്ടു അർഷിയുടെ നോട്ടം ഷെറിയിൽ എത്തി അവൾ കടലിലേക്ക് നോക്കി ആരോടോ ഫോണിൽ സംസാരിക്കുക ആയിരുന്നു...അർഷി അവളുടെ അടുത്തേക്ക് നടന്നു...അവന്റെ സൈഡിൽ ആയി ഒരാൾ കൂടി ഉണ്ടായിരുന്നു... അയാൾ അവളെ ബാക്കിൽ പിടിച്ചു.... അവൾ ഞെട്ടിപിടച്ചു തിരിഞ്ഞു നോക്കിയ ടൈം അവൻ അവളെ പിറകിലൂടെ മുന്നോട്ട് നടന്നു....അർഷി ഇത് ശ്രദ്ധിച്ചിരുന്നില്ല... അവൻ അവളെ വിളിക്കാൻ ആയി കൈ ഉയർത്തിയപ്പോ ആണ് അവൾ തിരിഞ്ഞു നോക്കിത്.... അവൾ ദേഷ്യം കൊണ്ട് വിറച്ചു അർഷിയെ തല്ലാൻ ആയി കയ്യുയർത്തി..... ബാക്കി മൊത്തം എല്ലാരും കണ്ടു....
അർഷിയുടെ ചുണ്ടിൽ അവന്റെ നിരപരാധിത്വം തെളിഞ്ഞ സന്തോഷം ആയിരുന്നു....
ഷെറി അത്രയും സമയം കോൺഫിഡൻസോടെ ആയിരുന്നു നിന്നത്.... അവൾക്ക് ആ നിമിഷം എന്താ എന്ന് മനസ്സിലാക്കാൻ പോലും ആകാത്ത അവസ്ഥ ആയിരുന്നു....
ബാക്കിയുള്ളവരിലും ആശ്വാസം പടർന്നു.ഷെറിയെ കുറ്റപ്പെടുത്തൻ തോന്നിയില്ല...കാരണം അവൾ നോക്കുമ്പോ അർഷി മാത്രം ഉള്ളു പിറകിൽ....
സോറി സാർ.... എനിക്ക് പറ്റിയ മിസ്റ്റേക്ക് ആണ്.... അർഷിയോട് അവൾ പറഞ്ഞു. അവളുടെ മുഖം കുനിഞ്ഞിരുന്നു കണ്ണുകൾ നിറഞ്ഞു...
അഫ്സൽ അവളെ തോളിൽ ചേർത്ത് പിടിച്ചു....
സോറി ഷെറിൻ ഞങ്ങളെ ഭാഗത്ത് ചെറിയ മിസ്റ്റേക്ക് ഉണ്ട്... എന്ത് കൊണ്ട് നീയെങ്ങനെ പ്രതികരിച്ചു എന്ന് ഞങ്ങളും ആലോചിച്ചില്ല.... രുദ്ര് അവളോട് പറഞ്ഞു അർഷി ഒന്നും മിണ്ടാതെ നിന്നെ ഉള്ളു....
ഞങ്ങൾ എന്ന ഇറങ്ങട്ടെ പറഞ്ഞു ഷെറിയെ കയ്യിൽ പിടിച്ചു അവൻ പോയി..ഷെറി അപ്പോഴും ആരെയും നോക്കിയില്ല..
അവർ പോകുന്നത് നോക്കി ശിവ അംജുന്റെ തോളിൽ ചാരി നിന്നു...
Made for each other.... അവൾക്ക് പറ്റിയ കൂട്ട് ആണ്... ഒരു തീരാനഷ്ടം ആണെങ്കിലും അവൾ ഹാപ്പിയാണ് അത് മതി... ശിവ വേദനയോടെ ആണെങ്കിലും മെല്ലെ പറഞ്ഞു...
അംജു അവളെ ചേർത്ത് പിടിച്ചു....അതിഷ്ടപെടാത്ത പോലെ അവളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അമറിൽ രുദ്രിന്റെ നോട്ടം എത്തി.... കൈകൾ ചുരുട്ടി പിടിച്ചു ദേഷ്യം അടക്കിപിടിച്ചു നിൽക്കുകയാണ് അയാൾ. അർഷിയും ആദിയും എല്ലാരും പോയിരുന്നു...
അവൻ അമറിന്റെ അടുത്തേക്ക് ചെന്നു....
രുദ്രിന്റെ പെണ്ണാ.... നോട്ടം കൊണ്ട് ആണെങ്കിലും അവളെ ആരും വേദനിപ്പിക്കരുത്.... എനിക്കിഷ്ടം അല്ല...
അമർ ഒരു പതർച്ചയോടെ അവനെ നോക്കി...
ഇങ്ങനെ പറയേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു... അർഷിടെ ഉപ്പ എന്റെ സ്വന്തം തന്നെ ആണ്... അങ്ങനെ കണ്ടിട്ട് ഉള്ളു...ഒരിക്കലും ചെയ്തു തന്ന ഉപകാരം മറക്കില്ല... നന്ദികേട് കാണിക്കില്ല.... ദേവിന്റെ മകന്ന് അതിന്ന് ആവില്ല.... ഞാൻ ആരോടും ഇത് പറയില്ല.... അർഷിയോട് പറഞ്ഞിട്ട് ഇല്ല... എന്ന് വെച് ശിവ എന്റെ പെണ്ണാ... ആരെയും വേദനിപ്പിക്കാൻ വിടാനും എനിക്ക് ആവില്ല...
അവൻ അതും പറഞ്ഞു പോകാൻ തിരിഞ്ഞിടത് നിന്നും മടങ്ങി വന്നു...
ഒരിക്കലും അവൾ അവകാശം പറഞ്ഞു വരില്ല... നിങ്ങൾ തല്ലികൊന്നാലും നിങ്ങൾക്ക് എതിരെ ഒരു നോട്ടം പോലും അവളിൽ നിന്നും ഉണ്ടാവില്ല... അവൾ അവളെ സന്തോഷതേക്കാൾ മറ്റുള്ളവരെ സന്തോഷം മാത്രം നോക്കാറുള്ളു... നിങ്ങളെയോ നിങ്ങളെ ഫാമിലിയെയോ വിഷമിപ്പിക്കുന്ന ഒന്നും അവളിൽ നിന്നും ഉണ്ടാവില്ല.... അങ്ങനെ ചെയ്യണമെന്ന് ഉണ്ടാരുന്നുവെങ്കിൽ ശ്രീ മംഗലത്തെ അടുക്കളയിൽ വീട്ടുജോലി ചെയ്യേണ്ട അവസ്ഥ അവൾക്ക് ഉണ്ടാവില്ലായിരുന്നു.അവളൊന്ന് വിരൽ ഞൊടിച്ചാൽ അംജദ് അവളെ കാൽക്കിഴിൽ കിടക്കും... അവൾ ബന്ധം അവകാശപ്പെട്ട് അംജുക്കന്റെ മുന്നിൽ പോലും പോയിട്ടില്ല.... നിങ്ങളെ മുന്നിൽ ഇത് വരെ വന്നിട്ടില്ല....അംജുക്ക തേടി കണ്ടു പിടിച്ചത് ആണ് അവൾ ആരാണെന്ന്.... നിങ്ങൾ ഇവിടുന്ന് പോകാൻ അവളോട് സംസാരിച്ചത് പോലും അറിയാതിരിക്കാൻ cctv വിഷ്വൽ പോലും അവൾ നശിപ്പിച് കളഞ്ഞു... കാരണം അംജുക്ക അറിഞ്ഞാൽ അവൻ സത്യം വിളിച്ചു പറയുമെന്ന് അവൾക്ക് ഉറപ്പുണ്ട്.... അത് നിങ്ങളെ ഫാമിലി ലൈഫിനെ വേദനിപ്പിക്കുന്നുമെന്ന് നിങ്ങളെക്കാൾ അവൾക്ക് ഭയം ഉണ്ട്... അർഷിദാമ്മയെ സ്വന്തം ഉമ്മാനെ പോലെ കാണുന്നെ... അങ്ങനെ ഉള്ളവൾക്ക് അറിയാം സത്യം അറിയുബോൽ അവർക്ക് അത് സഹിക്കാൻ ആവില്ലെന്ന്.അനാഥയല്ല അവൾ.... അതറിഞ്ഞിട്ടും അനാഥ എന്ന് മാത്രമേ ഈ നിമിഷം വരെ അവൾ പറയാറുള്ളൂ... അങ്ങനെ പറയു... ആ ചെറിയ പെണ്ണിന്റെ മനസ്സിന്റെ അത്രയും പോലും വിശാലത അമർ ഉപ്പാക്ക് ഇല്ലതെ പോയല്ലോ... അന്തസ്സ് അഭിമാനം എന്നൊക്കെ പറഞ്ഞു അവളെ മുന്നിൽ ചെറുതായിപോവ്വാ നിങ്ങൾ... അത് പറഞ്ഞു അവൻ പൊയ്....
പുച്ഛത്തോടെ തന്നെ നോക്കി നിൽക്കുന്ന ഉപ്പാനെ അമർ കണ്ടു... അയാളുടെ മുഖം കുനിഞ്ഞു...
🔥🔥🔥🔥
അർഷി യൂണിഫോം പോലും മാറ്റാതെ ബാൽകണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു.... ആദി നീനുവിനെ കൂട്ടി റൂമിൽ ഉണ്ട്.... രുദ്ര് അർഷിയുടെ അടുത്തേക്ക് ചെന്നു....
ഒന്നും ചോദിച്ചിട്ട് ഒരു കാര്യം ഇല്ല രുദ്ര....എന്താ എന്റെ മനസ്സിൽ എന്ന് എനിക്ക് തന്നെ തിരിയുന്നില്ല.... ഇത്രയും നാൾ ഒരു രൂപമോ പേരോ ഒന്നും ഇല്ലാതെയാ ഞാൻ കത്തിരുന്നത്... ഒരുവൾ ഉണ്ടെന്ന് മാത്രം അറിയുള്ളു... എല്ലാരും ചോദിക്കുമ്പോൾ കളിയോടെ എന്റെ പെണ്ണ് എന്നെയും കാത്തു ഏഴാംകടലിന്ന് അക്കരെ എന്നെ കാത്ത് ഉണ്ടെന്ന് പറയും... ഏത് പെണ്ണ് മുന്നിൽ വന്നാലും മറ്റൊരു കണ്ണോടെ എനിക്ക് കാണാൻ പറ്റാറില്ല... എന്റെ പെണ്ണ് എന്നൊരു തോന്നൽ ആണ്.... ഇന്ന് ആ കാത്തിരിപ്പ് തീർന്നു.... അവൾ മറ്റൊരാൾക്ക് സ്വന്തം ആണ്... എന്താ അറിയില്ല ഇപ്പോ മനസ്സിൽ.... ആകെ ഒരു അസ്വസ്ഥത.... സങ്കടം ആണോ വേദന ആണോ എന്നൊന്നും തിരിയുന്നില്ലെടാ....
രുദ്രിന് തിരിച്ചു ഒന്നും പറയാൻ കഴിഞ്ഞില്ലഎന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നും തിരിഞ്ഞില്ല.... അവനെ ഒന്ന് നോക്കി തനിച്ചിരിക്കട്ടെ കരുതി അവൻ പോയി....
🔥🔥🔥🔥🔥
നൈഷുന്റെ കൈ ബാൻഡേർഡ് ഇട്ടിരുന്നുവേദന ഇല്ലെന്ന് പറഞ്ഞിട്ടും അനു ഞാൻ ആണ് ഡോക്ടർ കൈക്ക് ചെറിയ നീരുണ്ട് രണ്ട് ദിവസം ഇടണം എന്ന് ഉറപ്പിച്ചു പറഞ്ഞോണ്ട് സമ്മതിച്ചു...
നൈറ്റ് ഫുഡ് കഴിക്കുമ്പോൾ ആയിരുന്നു അംജു നൈഷുന്റെ കൈ കണ്ടത്.... അവന്ന് ഒരു വല്ലായ്മ തോന്നി... അറിയാതെ ആണെങ്കിലും ഞാൻ കാരണം ആണല്ലോ എന്ന് അവന്ന് തോന്നി... ഇടക്കിടക്ക് അവളെ നേർക്ക് പോകുന്ന നോട്ടം കണ്ടു ആദി അർഷിയെ തൊട്ട് കാണിച്ചു... രുദ്ര് ശിവയെ കണ്ണ് കൊണ്ട് നോക്കെന്ന് കാണിച്ചു...
ശിവ അംജുന്റെ പ്ളേറ്റിൽ ഫുഡ് ഇട്ട് കൊടുത്തു...
ടീ എനിക്ക് വേണ്ട വയർ നിറഞ്ഞു...
നല്ലോണം കഴിക്ക് എന്നാലേ വായ് നോക്കി ഇരിക്കാൻ ആരോഗ്യം കിട്ടൂ... പല്ല് കടിച്ചു പിടിച്ചു മെല്ലെ പറഞ്ഞു എഴുന്നേറ്റ് പോയി....
അവൻ വിളറിയ മുഖത്തോടെ അവളെ നോക്കി... പിന്നെ തല താഴ്ത്തി ഭക്ഷണം കഴിച്ചു...
നോക്കിക്കോ അംജുക്ക നൈശുനോട് സോറി പറയാൻ വരും... അങ്ങനെ വന്ന ചെറിയ ആട്ടം ഉണ്ടെന്ന് അർത്ഥം... ആദിയും രുദ്ര് അർഷിയും അതിന്റെ ചർച്ച ആയിരുന്നു.... അവർ സംസാരിക്കുമ്പോൾ ആയിരുന്നു അംജു താഴേക്ക് പോകുന്നത് കണ്ടത്.... മുഖത്ത് ചെറിയ പതർച്ച ഉണ്ടായിരുന്നു... അവൻ നൈഷുന്റെ റൂമിൽ പോകുന്നെ കണ്ടു അവർ ആകാംഷയോടെ നോക്കി നിന്നു...
നൈഷിനോട് എന്തൊക്കെ സംസാരിക്കുന്നെ കണ്ടു...ശിവ റൂമിലേക്ക് പോകുന്നുണ്ടായിരുന്നു...
നോക്ക് മോളെ ഇന്ന് സോറി പറയാൻ പോയി... നാളെ അത് i❤️യൂ ആയിരിക്കും.രുദ്ര് അവളെ നോക്കി ചിരി കോട്ടി..
ശിവ ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
അംജു തിരിച്ചു വരുന്നത് കണ്ടു അവർ ഓരോ ഭാഗത്തു ആയി നോക്കുന്ന പോലെ നിന്നു...
ടീ നീ പറഞ്ഞത് പോലെ ഞാൻ പോയി സോറി പറഞ്ഞു... ഇപ്പോഴാ എനിക്ക് ഒരു സമാധാനം കിട്ടിയേ.... ആകെ ഡിസ്റ്റർബ് ആയിരുന്നു രാവിലെ മുതൽ.... ശിവയെ നോക്കി പറഞ്ഞു അംജു....
അവൾ അവനെ നോക്കി ചിരിച്ചു...
നീയിനി ഇതിന്റെ പേരിൽ അവളോട് ദേഷ്യം കാണിക്കണ്ടാട്ടോ.... എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല അതോണ്ടാ നിന്നോട് വന്നു ഞാൻ ചോദിച്ചേ സോറി പറയട്ടെന്ന്.. അത് പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു അവൻ പോയി...
ഇപ്പൊ എന്തുണ്ട് .... ആ അടുപ്പ് കത്തണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം മക്കളെ... അവൾ ആക്കിക്കോണ്ട പറഞ്ഞത്..
അവരിൽ ഒരു നിരാശ പടർന്നു...
അപ്പൊ അടുത്ത പ്ലാൻ ഉണ്ടാക്ക്... എന്നാലേ എനിക്ക് അത് ഫ്ലോപ്പ് ആക്കാൻ പറ്റുള്ളൂ... ശിവ ചെറുചിരിയോടെ പറഞ്ഞു
രുദ്രിന് എന്തോ വാശി കേറുക ആയിരുന്നു ചെയ്തത്.... ഇനിയും ദിവസം ഉണ്ടല്ലോ നോക്കാം...
നോക്കിക്കോ.... നോക്കി നോക്കി അവസാനം കണ്ണ് അടിച്ചു പോകതിരുന്ന മതി... ചെറുചിരിയോടെ പറഞ്ഞു അവൾ പോയി...
🔥🔥🔥🔥
ഷെറി രാവിലെ കണ്ണ് തുറന്നു റൂം നോക്കി ഐഷ മെൻഷനിൽ ആണെന്ന് കണ്ടു കലിപ്പോടെ അവിടെ തന്നെ കിടന്നു.... പിന്നെ ഫോൺ എടുത്തു അഫ്സലിന്റെ നമ്പർ എടുത്തു വിളിച്ചു...
രാവിലെ ബ്രേക്ക്‌ഫാസ്റ്റ് ടൈംൽ ആയിരുന്നു അഫ്സൽ അങ്ങോട്ട് വന്നത്.കൂടെ അവന്റെ ഉമ്മയും ഉണ്ടായിരുന്നു...
ഷെറിയെ കാണാൻ വന്നതാ.... വീട്ടിൽ പോയപ്പോ ആണ് ഇവിടെ ആണെന്ന് അറിഞ്ഞത്... കണ്ടിട്ട് പോകാമെന്നു കരുതി... ആ സ്ത്രീ പറഞ്ഞു....
എല്ലാവരും നല്ല രീതിയിൽ തന്നെ സ്വീകരിച്ചത്.... അർഷിദാമ്മ ചായ എടുക്കാൻ പറഞ്ഞു അടുക്കളയിലേക്ക് പോയി....
അർഷിയും ഐഷുവും ശിവയും അങ്ങോട്ട് വന്നു... നൈഷുവും അവിടെ ഉണ്ടായിരുന്നു...
നിങ്ങൾ എത്ര മക്കൾ ആണ് അവർ അർഷിയോട് ചോദിച്ചു...
മൂന്നാൾ... മൂത്തമകൻ അംജദ്... രണ്ടാമത്തെ ഞാൻ... ഇത് ഞങ്ങളെ ഒരേയൊരു അനിയത്തി ആയിഷ...ഞങ്ങളെ ഐഷുട്ടി... അർഷി ഐഷുനെ ചേർത്ത് പിടിച്ചു പറഞ്ഞു...
ശിവ ഒരു നിമിഷം അവനെ തന്നെ നോക്കിനിന്നുപോയി. അവളുടെ കണ്ണുകളിൽ നനവ് പടർന്നതും അവൾ മുഖത് ചിരി വരുത്തി...
തന്റെ കയ്യിൽ ഒരു കൈ കോർത്തു പിടിച്ചു പിടിച്ചത് കണ്ടു അവൾ നോക്കി...രുദ്ര്...
ഞാൻ കണ്ണൊന്നും വെച്ചില്ല.... ചെറിയൊരു അസൂയ...അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു...
ടീ നിനക്ക് സ്വന്തം പറയാൻ ഫ്രീ ആയി സുന്ദരനും സുമുഖനും ആയ കെട്ടിയോൻ ഇല്ലെ... എന്റെ ഗ്ലാമർന്ന് നീ ചെരോന്നും ഇല്ല... എന്നാലും നീയെന്നെ സ്വന്തം ആയി ദത്തെടുത്തോ എനിക്ക് വിരോധം ഇല്ല...പിന്നെ ഒന്നെടുത്ത ഒന്ന് ഫ്രീ എന്ന പോലെ എന്നെ ദത്തെടുത്ത ഒരു കൊച് ഫ്രീ ആയി കിട്ടും...
കോമഡി പറഞ്ഞത... ചിരിച്ചില്ലെന്ന് വേണ്ട പറഞ്ഞു ഇളിച്ചു കാണിച്ചു.... പക്ഷേ ശരിക്കും ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു.... അത് കണ്ടു അവന്റെയും....
അപ്പോഴാ അംജദ് അങ്ങോട്ട് വന്നത്...അവൻ അഫ്സലിനോട് സലാം പറഞ്ഞു കൈ കൊടുത്തു... ഉമ്മാനോട് ചിരിച്ചു അവരെ മുന്നിൽ ഇരുന്നു...
ഉമ്മ ആരാന്ന് അറിയാത്തോണ്ട് അംജുനെ ഒന്ന് നോക്കി... നിങ്ങൾ അമറിന്റെ....
അമറിന്റെ മൂത്തമകൻ ആണ് അംജദ്...
അഹ് പറഞ്ഞു അർഷി... ഇപ്പൊ മൂന്ന് മക്കളെയും മനസ്സിൽ ആയി... അവർ ചിരിയോടെ പറഞ്ഞു....
മൂന്ന് അല്ല നാല് മക്കള... ഒരു അനിയനും രണ്ട് അനിയത്തിയും അവൻ അപ്പോൾ തന്നെ മറുപടി പറഞ്ഞു...
അർഷി ഒരാൾ എന്ന് പറഞ്ഞത്... അവർ സംശയത്തോടെ നോക്കി...
ആയിഷ, ശിവനി... രണ്ട് അനിയത്തി ആണ് എനിക്ക്... പിന്നെ അർഷിയും... ശിവാനിയുടെ ഇളയത് ആണ് ഐഷ.... അവന്റെ മറുപടി കേട്ട് അർഷി വിളറിയ മുഖത്തോടെ അവരെ നോക്കിയത്...അമറിന്റെ മുഖവും രക്തം വറ്റിയ പോലെ ആയി... ശിവയുടെ കൈ ഒരു ബലത്തിന്ന് എന്ന പോലെ രുദ്രിന്റെ കയ്യിൽ മുറുകി...അവളിലൂടെ അവനും അറിഞ്ഞു അവളുടെ മനസ്സിലെ ഭയം... രുദ്രും അംജു അങ്ങനെ പറയുന്നു കരുതിയില്ല.... സഹോദരനെ പോലെയാണ് പറഞ്ഞതിന് എൻഗേജ്മെന്റ് ദിവസം അവൻ കാണിച്ചത് ഒക്കെ രുദ്ര് ഓർത്തു... അംജുവിന്റെ വായിൽ നിന്നും സഹോദരൻ എന്നല്ലാതെ വരില്ലെന്ന് അവന്ന് ഉറപ്പ് ആയിരുന്നു... അവന്ന് ഉള്ളിൽ പേടി തോന്നി....
ഇതാണ് ശിവാനി.... അവൻ ശിവാനിക്ക് നേരെ വിരൽ ചൂണ്ടി...
ശിവാനി എങ്ങനെ ഒക്കെയോ ചുണ്ടിൽ ചിരി വരുത്തി....
ശിവാനി... പറയുമ്പോ.... ശിവാനിയെ നോക്കി അവർ ചിരിച്ചു... അനിയത്തിയെ പോലെ അല്ലേ... ഞാനും കരുതി അർഷിക്ക് മറന്നു പോയിന്നു...
അനിയത്തിയെ പോലെ അല്ല സ്വന്തം അനിയത്തി ആണ് ശിവാനി..... ഉറച്ച വാക്കുകൾ ആയിരുന്നു അവന്റെ....എല്ലാരും ഞെട്ടലോടെ അവനെ നോക്കി....
ശിവാനി തളർച്ചയോടെ രുദ്രിന്റെ മേലേക്ക് ചാരി....
..... തുടരും
<=> • <=> • <=> • <=> • <=> • <=>
ShivaRudragni NEXT PART
<=> • <=> • <=> • <=> • <=> • <=>
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬