ഭര്‍ത്താവിന്‍റെ മകള്‍
Malayalam story
...............................................
"മോളേ കല്ല്യാണത്തിന്‍റെ പിറ്റേന്നുതന്നെ വീട്ടിലേയ്ക്കു കയറി വന്നാല്‍ ആള്‍ക്കാരൊക്കെ ന്താ പറയ്യാ" ഉമ്മ ഏറെ പിരിമുറുക്കത്തോടെ റസിയയോടു ചോദിച്ചു.
റസിയയും നസീറും തമ്മിലുള്ള വിവാഹം ഇന്നലെ കഴിഞ്ഞതേ ഉള്ളൂ. നേരം വെളുത്തപ്പോഴിതാ റസിയ സ്വന്തം വീടിനു മുന്നില്‍ .
"എനിക്കയാളോടൊപ്പം ജീവിക്കണ്ട. ഓരോ പെണ്ണിനും അവളുടെ ഭര്‍ത്താവിനെ കുറിച്ചും ദാന്പത്ത്യ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളുണ്ടാവില്ലേ. എന്‍റെ എല്ലാ സ്വപ്നങ്ങളെല്ലാം ഒരു രാത്ര കൊണ്ടു നശിച്ചു"
റസിയ വീട്ടുകാരോടു പൊട്ടിത്തെറിച്ചു. അവളുടെ ആ ദേഷ്യം വീട്ടുകാര്‍കൊക്കെ അത്ഭുതമായിരുന്നു. റസിയ ഒരു പാവം പെണ്ണാണ്. രണ്ടാം വയസ്സിലേ ബൈക്കാക്സിഡന്‍റില്‍ അവള്‍ക്കുപ്പയേ നഷ്ടമായി. പിന്നീടവളെ വളര്‍ത്തിയത് ജ്യേഷ്ഠനും ജ്യേഷ്ഠത്തിയുമാണ്. അടക്കവും ഒതുക്കവുമുള്ള ഒരു പാവം പെണ്ണായി അവള്‍ വളര്‍ന്നു. ഒരുപാട് സിംപതി ലഭിക്കുന്നത് കൊണ്ടാവാം ഒരോമനത്തവും അവളെ പിടികൂടിയത്. ആര്‍ക്കും ഓമനിക്കാന്‍ തോന്നുന്ന ഒരു മൊഞ്ചത്തികുട്ടി. അതാണ് റസിയ. അവളാരോടും ദേഷ്യപെടുന്നതോ ആരോടെന്കിലും മറിച്ചൊരക്ഷരം പറയുന്നതോ ആരും കണ്ടിട്ടില്ല. പക്ഷെ ഇന്ന്... അതും വിവാഹത്തിന്‍റെ പിറ്റേന്ന്.. ആ സമയം തന്നെ നസീറിന്‍റെ ഫോണ്‍ റസിയയുടെ ജ്യേഷ്ഠനു വന്നു. പെങ്ങളെ കണ്ട് ക്ഷുഭിതനായ ജ്യേഷ്ഠന്‍ കാര്യമെന്താണെന്നു പോലും തിരക്കാതെ വളരെ മോഷമായ രീതിയില്‍ നസീറിനോടു പെരുമാറി. കാര്യമെന്താണെന്നവര്‍ റസിയയോടു തിരക്കി.
"നസീര്‍ക്കാക്ക് വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ട്. എന്നെ അവിടുത്തെ ഒരു വേലക്കാരിയാക്കാനാ വിവാഹം കഴിച്ചത്." റസിയയുടെ മറുപടി കേട്ടതും വീട്ടുകാരൊന്നു നടുങ്ങി.
നസീര്‍ ഒരു ബിസിനസ്സുകാരനാണ്. ഒരു മള്‍ട്ടിനാഷണല്‍ കംപനിയുടെ സി ഇ ഒ. ആ കംപനിയുടെ തന്നെ ഷെയര്‍ ഹോള്‍ഡറിലൊരാളും. അതുകൂടാതെ ഒരുപാട് ഹോട്ടലുകളും സ്ഥാപനങ്ങളും സ്വന്തമായുള്ള വ്യക്തി.
കോടീഷ്വരനായ നസീര്‍ എന്തിനാണ് റസിയയെ പോലെ ഒരനാധ കുട്ടിയെ വിവാഹം കഴിക്കുന്നത്? അയാള്‍ക്കിതിലും നല്ല ബന്ധം വേറെ കിട്ടില്ലേ? എല്ലാവരിലും ഉടലെടുത്ത സംഷയമാണിത്. അതിനുള്ള മറുപടി നസീറിന്‍റെ കയ്യിലുണ്ടായിരുന്നു.
"എനിക്കു ദൈവം പണം നല്‍കി. അതിനു ഞാന്‍ ദൈവത്തോടെത്ര കടപെട്ടിരിക്കുന്നു. ആ പണത്തിന്‍റെ ഉപകാരം ഉള്ളവനു തന്നെ കിട്ടുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലല്ലോ? അത് ഇല്ലാത്തവനല്ലേ പ്രയോജനപെടേണ്ടത്.നിങ്ങളുടെ മകളെ പൊന്നു പോലെ നോക്കാനൊന്നും കഴിഞ്ഞില്ലന്കിലും എന്‍റെ കഴിവനുസരിച്ച് ഞാന്‍ നോക്കും." നസീറിന്‍റെ ഈ വാക്കുകളായിരുന്നു റസിയയെ വിവാഹം ചെയ്തു കൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
വിവാഹദിവസം നസീറിനെ അവര്‍ ശ്രദ്ധിച്ചതാണ്. എന്തോ ഒരസ്വസ്ഥത നസീറിന്‍റെ മുഖത്ത് പ്രകടമായിരുന്നു. നസീറിന്‍റെ വീട്ടിലെത്തിയപ്പോള്‍ റസിയയും അതു ശ്രദ്ധിച്ചു. നസീര്‍ ആരോടും അമിതമായി ഇടപയകുന്നില്ല. ആ ചുണ്ടുകളില്‍ വളരെ പണിപെട്ട് ക്രിയാത്മകമായി പുഞ്ചിരി വിരിയിക്കുന്നത് കാണാം. രാത്രിയായി. ഇതു വരെ നസീര്‍ റസിയയുടെ മുഖത്തേക്കു പോലും നോക്കിയിട്ടില്ല. എല്ലാവരും രാത്രിഭക്ഷണം ഒരുമിച്ചു കഴിച്ചു. അപ്പോഴും നസീറിനെ പല പ്രശ്നങ്ങളുമലട്ടുന്നത് ആ മുഖത്ത് തെളിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നവരുടെ ആദ്യരാത്രിയാണ്. മധുവിധു. ആ സമയത്ത് തന്‍റെ പ്രിയതമനെ വേട്ടയാടുന്ന പ്രശ്നത്തെ ചോദിച്ചറിഞ്ഞ് ആ വേട്ടക്കാരനെതിരെ പൊരുതുവാന്‍ തന്‍റെ പ്രിയതമന് ഒരു താങ്ങാവാന്‍ അവള്‍ മനസ്സിലുറപ്പിച്ചു. അവള്‍ ഏറെ നേരം നസീറിനെയും കാത്ത് ഒരു മണവാട്ടിയുടെ ചാരുതയില്‍ അവള്‍ ഇരുന്നു. വൈകിയാണെന്കിലും നസീര്‍ മുറിയിലേക്ക് കടന്നു വന്നപ്പോള്‍ നാണം കുണുങ്ങി ഒരു പുഞ്ചിരി തന്‍റെ പ്രിയതമനവള്‍ സമ്മാനിച്ചു. പക്ഷെ നസീര്‍ അതിനു ശ്രദ്ധ കൊടുത്തതേ ഇല്ല. അവന്‍ കട്ടിലിന്‍റെ ഒരു സൈഡില്‍ കിടന്ന് എന്തെല്ലാമോ ആലോചിച്ചു കൂട്ടാന്‍ തുടങ്ങി. അതല്‍പം റസിയയെ വേദനിപ്പിച്ചെന്കിലും തന്‍റെ പ്രിയതമനെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതി ഒരു വശത്ത് തല ചായ്ക്കാന്‍ തുനിയുനപോഴേക്ക് ഒരിടിമുഴക്കം പോലെ ഒരു ഫോണ്‍ ശബ്ദം നസീറിനെ തേടിയെത്തി. റസിയ അടുത്തുണ്ടെന്ന ഒരു ഭയവുമില്ലാതെയായിരുന്നു നസീര്‍ ആ ഫോണ്‍ അറ്റന്‍റ് ചെയ്തത്. പക്ഷെ അതിലെ സംഭാഷണം തകര്‍ത്തത് റസിയയുടെ ഹൃദയമായിരുന്നു"
"ഉപ്പാന്‍റെ മോളുറങ്ങീലെ. ഉപ്പ നാളെ വൈകുന്നേരമാവുന്പോഴേക്കും മോളെ കാണാന്‍ വരാ ട്ടോ? " നസീറിന്‍റെ വായില്‍ നിന്നു വീണ ഈ വാക്കുകള്‍ റസിയക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ആ കോളിനു ശേഷം നസീറിന്‍റെ മുഖത്തൊരാശ്വാസം വന്നിരിക്കുന്നു. ഒരു പെണ്ണാ നേരത്തനുഭവിക്കുന്നവസ്ഥ വാക്കുകള്‍ക്കതീദമാണ്. പിന്നെ റസിയ ഒന്നും ആലോചിക്കാന്‍ നിന്നില്ല. പിറ്റേന്നുതന്നെ അവളുടെ വീട്ടിലേയ്ക്കു മടങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം റസിയയുടെ ജ്യേഷ്ഠന്‍ അവന്‍റെ സുഹൃത്തിനൊപ്പം ഒരു ഹോസ്പിറ്റലില്‍ പോവാനിടയായി. അവിടെ നിന്ന് വളരെ ദൂരെയാണാ ഹോസ്പിറ്റല്‍. അവിടെ വെച്ചവര്‍ നസീറിനെ കണ്ടു. കുറച്ചകലെ ഒരു ചെറിയപെണ്‍കുട്ടിയുമായി കളിച്ചു കൊണ്ടിരിക്കുന്നു. അവിടെ ഉണ്ടായിരുന്ന ഒരു സെക്യുറിറ്റിക്കാരനോടവരെ കുറിച്ചന്വേഷിച്ചു.
"അത് നസീര്‍ സാറാ.. ഈ ഹോസ്പിറ്റലിന്‍റെ മുതലാളി"
"അപ്പോ ആ കുട്ടിയോ" ? ഏറെ ആകാംശയോടെ അവര്‍ ചോദിച്ചു.
"അതൊരു വലിയ കഥയാ. ഒരു ദിവസം ബാംഗ്ളൂരിലെ തന്‍റെ ഹോട്ടലില്‍ നിന്ന് ഏറെ വഴുകി നസീര്‍ സര്‍ വീട്ടിലേയ്ക്കു പോയി. പോകുന്ന വഴിക്ക് ഉറക്കം വന്നപ്പോള്‍ വണ്ടി സൈഡാക്കി സാറൊന്ന് മയങ്ങാന്‍ തുടങ്ങുന്പോഴേക്ക് ഒരു ബൈക്ക് വന്ന് കാറിനിടിച്ചു. ഒരു ഭാര്യയും ഭര്‍ത്താവുമായിരുന്നു അത്. അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെന്കിലും അവര്‍ മരിച്ചു. മോര്‍ച്ചറിയില്‍ വെച്ച ആത്മാക്കളുടെ ബന്ധുക്കളെ അന്വേഷിക്കേണ്ട ചുമതല സാറിനായി. അവര്‍ രണ്ടു പേരും അനാധരാണെന്നു തിരിച്ചറിഞ്ഞു. രണ്ടു പേര്‍ക്കും ബന്ധുക്കളില്ല. ആകെ ഉള്ളത് രണ്ടു വയസ്സായ ഒരു മകള്‍. അവള്‍ക്കാണേല്‍ മാരകമായ ഒരു രോഗവും പിടിപെട്ടിരിക്കുന്നു. ആ രോഗം സര്‍ജ്ജറി ചെയ്തു മാറ്റാന്‍ ഒരു വലിയ തുക അത്യാവിശ്യമായി വന്നു. മകളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു പണത്തിനു വേണ്ടി അവര്‍ അലയാന്‍ തുടങ്ങി. അങ്ങനെ ഒരലച്ചിലിനിടെയായിരുന്നു ആ ആക്സിഡന്‍റ്. പിന്നീടാ മകളുടെ ഉത്തരവാദാത്തം സാറേറ്റെടുത്തു. രണ്ടു വര്‍ഷമായി ആ മോള്‍ക്ക് സാറുപ്പയാണ്. കഴിഞ്ഞ മാസം ഏഴാം തീയതി അവള്‍ക്കു മൂന്നാമത്തെ സര്‍ജ്ജറിയും കഴിഞ്ഞു രോഗ മുക്തയായി. "
ഇതുകേട്ടതും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി റസിയയുടെ ജ്യേഷ്ഠന്‍. അവന്‍ നസീറിനടുത്തേയ്ക്കു ചെന്നു.
"അളിയാ ക്ഷമിക്കണം. ഞാനൊന്നുമറിയാതെ അന്നെന്തെക്കയോ പറഞ്ഞു പോയി. അളിയന് കാര്യങ്ങളെല്ലാം നേരത്തേ തുറന്നു പറയാമായിരുന്നില്ല"?
അവന്‍ നസീറിനോടു ക്ഷമ ചോദിച്ചു.
"അതൊന്നും സാരില്ല. ഞാന്‍ കാരണം ഒരു പെണ്ണിന്‍റെ കണ്ണീര്‍ വീഴാനിടയായി. ഞാന്‍ പെണ്ണു കാണാന്‍ വന്നപ്പോഴേ റസിയയോടെല്ലാം സംസാരിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അതിനൊരവസരം ചോദിച്ചപ്പോള്‍ നിക്കാഹിന് ശേഷം സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ് അത് നിഷേധിച്ചു. സംസ്കാരമാണ് പോലും. ഒരാണും പെണ്ണും മനസ്സു കൊണ്ടടുത്ത ശേശമല്ലേ വിവാഹം കഴിക്കേണ്ടത്. എന്‍റെയും റസിയയുടെയും കാര്യത്തിലതുണ്ടായില്ല. ഞങ്ങളുടെ മാത്രമല്ല പല വിവാഹവും നടക്കുന്നതങ്ങനയല്ലേ. കാരണവന്‍മാര്‍ ഒരു പെണ്ണിന് ഒരാണിനെ കാണിച്ചു കൊടുക്കും. പിന്നീടവള്‍ ജീവിതകാലം മുഴുവന്‍ അവനെ സഹിക്കണം ഇഷ്ടപെട്ടാലുമില്ലന്കിലും. എല്ലാം തുറന്നു പറഞ്ഞിട്ട് എന്നെ മനസ്സിലാക്കുന്ന ഒരു പെണ്ണിനെ കൂടെകൂട്ടണമെന്ന് കരുതിയതാ. റസിയയെ കണ്ടപ്പോള്‍ അവളെ വിട്ടുകളയാന്‍ തോന്നിയില്ല. വിവാഹ ശേശം പറഞ്ഞു മനസ്സിലാക്കാമെന്നു കരുതി. പക്ഷെ അതിനു മുനപേ. ഹും ഒരു പാവം പെണ്ണാ അവള്. ന്‍റെ രാജകുമാരീ. അവളെന്നേ മനസ്സിലാക്കില്ലേ. "
ഇതു പറഞ്ഞു നസീര്‍ മോളേയും കൂട്ടി നടന്നു.
"അളിയാ റസിയ നിങ്ങളോടൊപ്പമുണ്ടാവും"
നസീറിന് വാഗ്ദാനം നല്‍കി വീട്ടിലെത്തിപെടാന്‍ അവന്‍ ദൃതി കാണിച്ചു. വിട്ടിലെത്തി റസിയയോടു കാര്യങ്ങളവതരിപ്പിച്ചു. അവളേറെ നേരം കരഞ്ഞു . അവള്‍ നസീറിനെ ഫോണില്‍ ബന്ധപെട്ടു.
"ഇക്കാ എന്നോടു ക്ഷമിക്കില്ലേ.. ഇങ്ങളെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഇങ്ങള് ഒാള്‍ക്കുപ്പയാണെനകില്‍ ഞാനെന്നും ഒാള്‍ക്ക് ഉമ്മയായിരിക്കും" റസിയ പൊട്ടിക്കരയാന്‍ തുടങ്ങി.
"ന്‍റെ മോളെന്തിനാ കരയുന്നേ.നിന്നോട് ക്ഷമിച്ചില്ലേ പിന്നെ ഞാനാരോടാ ക്ഷമിക്കുക . എന്നെ മനസ്സിലാക്കുന്ന ഒരു പൊന്നുമോളെ എനിക്കു ഭര്യയായി കിട്ടീലെ. അതിലും വലിയ ഭാഗ്യം വേറെന്താ. ഞാനങ്ങ് വന്നാലുടനെ മോളെ കൂട്ടാം."
നസീറിന്‍റെ വാക്കുകള്‍ കേട്ട് നസീറിനെപോലൊരു ഭര്‍ത്താവിനെ സമ്മാനിച്ച ദൈവത്തെ സ്തുതിച്ച് അവള്‍ അവളുടെ പ്രിയതമന്‍റെ വരവും കാത്തിരിക്കുകയാണിപ്പോള്‍.
Written by
✍️മുഹമ്മദ് sinas
__________________________________
✍️മുഹമ്മദ് sinas
__________________________________