തേപ്പുകാരിക്ക് കൊടുത്ത പണി
Malayalam short storyWritten by Niranjan
********************
തീർത്ഥ, ദൃശ്യ, ശില്പ അവർ ഒന്നിച്ചു കൂടിയിട്ട് വർഷങ്ങളായി
ഇണപിരിയാത്ത സുഹൃത്തുക്കൾ
കോളേജിലെ മിന്നിനിൽക്കുന്ന മൂന്ന് പെൺകൊടികൾ
തീർത്ഥയും ശില്പയും പണക്കൊഴുപ്പിൽ അഹങ്കരിച്ചു നടക്കുമ്പോൾ സൗന്ദര്യത്തിൽ ദൃശ്യയും അഹങ്കരിച്ചു
5വർഷത്തെ കൂട്ടുകെട്ട്
ഒരേ കോളേജ് ഒരേ ഹോസ്റ്റൽ...
കോളേജ് വരാന്തയിലൂടെ നടന്നു വരുന്നതിനിടയിൽ ആണ് തീർത്ഥ അത് പറഞ്ഞത്
തീർത്ഥ :ഡീ എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്
വീട്ടിൽ ഏകദേശം ഉറപ്പിച്ച രീതിയിൽ ആണുള്ളത് ....
ശില്പ :ആഹാ അപ്പൊ നീ വരുണിനെ തേയ്ക്കാൻ തീരുമാനിച്ചു ല്ലേ
ചിരിച്ചു കൊണ്ട് ശില്പ ചോദിച്ചു...
തീർത്ഥ :പിന്നെ ദിവ്യ പ്രണയം എന്നും പറഞ്ഞു നടക്കാൻ എനിക്ക് ഭ്രാന്തല്ലേ....
തീർത്ഥ ചിരിച്ചു കൊണ്ട് പറഞ്ഞു
പിന്നിൽ നിന്നും ഓടി വന്ന ദൃശ്യ അവരോടൊപ്പം കൂടി
ദൃശ്യ : എന്താ രണ്ടുപേരും ചിരിക്കുന്നത് എന്താ കാര്യം...
ശില്പ :ദേ ഇവൾക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് എന്ന്...
ശില്പ തീർത്ഥയെ നോക്കി പറഞ്ഞു....
ദൃശ്യ :ആഹാ എന്നിട്ട് നീയെന്തു പറഞ്ഞു വരുണിന്റെ കാര്യം വീട്ടിൽ പറയാരുന്നില്ലേടി...
തീർത്ഥ : എന്തിന് ഞാൻ അവനെ ഒരു ടൈംപാസിന് നോക്കിയത് അല്ലേ...
സീരിയസ് ഒന്നുമല്ലല്ലോ....
ശില്പ :ഡീ എന്നാലും മോശമാണ് കേട്ടോ അവനെ ചതിക്കുന്നത്
ഒന്നുമില്ലേലും അവന്റെ കാശിനു ഇഷ്ടംപോലെ ഫുഡ് അടിച്ചതും സിനിമ കണ്ടതും ഒക്കെയാ നമ്മൾ..
തീർത്ഥ :അതിന് എന്താ...
ഇതൊക്കെ അല്ലേടി കോളേജ് ലൈഫിൽ ഒരു ത്രില്ല്...
ദൃശ്യ :തീർത്ഥ നീ ചെയ്യുന്നത് ശരിയല്ല വരുണിനെ നീ ചതിക്കുകയാണ്....
തീർത്ഥ :ഞാൻ വരുണിനെ ചതിക്കുകയാണ് എന്നോ...
അവനല്ലേ എന്നെ ചതിച്ചത്....
ദൃശ്യ :അവൻ നിന്നെ ചതിച്ചെന്നോ....
തീർത്ഥ :അതെ എന്തൊക്കെ കള്ളങ്ങൾ ആണ് അവൻ പറഞ്ഞത്...
അതൊക്കെ പോട്ടെന്നു വയ്ക്കാം എന്റെ ഫാമിലിയും അവന്റെ ഫാമിലിയും എവിടെ കിടക്കുന്നു....
ദൃശ്യ :എന്ത് കള്ളമാ അവൻ നിന്നോട് പറഞ്ഞത്...
പിന്നെ എല്ലാരും ഒരുപോലെ ആകണം എന്നില്ലല്ലോ അവൻ സാധരണ കുടുംബത്തിൽ പെട്ടത് അവന്റെ കുഴപ്പം അല്ലല്ലോ...
തീർത്ഥ :നിനക്ക് എന്താടി അവനോട് ഇത്ര സിമ്പതി...
ദൃശ്യ :എനിക്ക് സിമ്പതി ഒന്നുമില്ല പക്ഷേ വരുൺ നിന്നെ സ്നേഹിച്ചത് സിൻസിയർ ആയിട്ടാണ് അവനെ ചതിക്കരുത് എന്നെ പറഞ്ഞുള്ളൂ...
തീർത്ഥ :എന്റെ പൊന്നുമോളെ സ്നേഹം പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല പിന്നെ ഇപ്പൊ എനിക്ക് വന്നിരിക്കുന്ന ആലോചന നല്ല ഹൈ ക്ലാസ്സ് ഫാമിലിയിൽ നിന്നാണ് പയ്യൻ അബ്രോഡ് ആണ് ജീവിതം അടിച്ചു പൊളിക്കാം..
ദൃശ്യ : തീർത്ഥ ഇത് ചതിയാണ് മോശമാണ് എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ...
തീർത്ഥ :അത്രയ്ക്ക് സങ്കടം ഉണ്ടെങ്കിൽ നീ കെട്ടടി വരുണിനെ....
ശില്പ :ദേ ഇതിന്റെ പേരിൽ ഇനി നിങ്ങള് വഴക്ക് കൂടേണ്ട നിർത്തിയെ രണ്ടും ആലോചന വന്നല്ലേയുള്ളു .....
ദൃശ്യ :ഞാൻ പറഞ്ഞെന്നേയുള്ളൂ എനിക്കാരോടും വഴക്കൊന്നുമില്ല...
വീക്കെൻഡ് ആയതിനാൽ വീട്ടിലേക്ക് പോകാൻ ഉള്ള തിരക്കിൽ തമാശകൾ പറഞ്ഞു ബസ്റ്റാന്റിൽ എത്തിയത് പെട്ടന്നായിരുന്നു
ബസിൽ കേറിയതും ദൃശ്യയുടെ മനസ്സിൽ തീർത്ഥയുടെയും വരുണിന്റേയും കാര്യം മാത്രമായിരുന്നു...
ആദ്യമായി കോളേജിൽ എത്തിയപ്പോൾ റാഗിങ്ങിൽ നിന്നും
രക്ഷപ്പെടുത്തിയ സീനിയർ ആയ വരുണിനോട് ഒരു ആരാധന ആയിരുന്നു
ഗൗരവക്കാരനായ വരുണുമായി മൂവർ സംഘത്തിന് അടുക്കാൻ അധികം സമയം വേണ്ടി വന്നില്ല
ഒരു ഏട്ടന്റെ സ്ഥാനത്തായിരുന്നു തനിക്ക് വരുൺ
നല്ല സ്വഭാവം, പുഞ്ചിരിച്ചു കൊണ്ടുള്ള സംസാരം, നാടൻ ലുക്ക്, ഇതൊക്കെ കണ്ടിട്ടാവാം
തീർത്ഥ കേറി വരുണിനോട് ഇഷ്ടം പറഞ്ഞു...
ആദ്യം നിരസിച്ചെങ്കിലും പിന്നീട് അവർ അടുത്തു
വർഷം മൂന്നാകാൻ പോകുന്നു തീർത്ഥയെ സ്വന്തമാക്കാൻ വരുൺ പ്രവാസിയായി ഇപ്പൊ അവൾ വരുണിനെ ചതിക്കാൻ പോകുന്നു..
ചിന്തകൾ കാടുകയറിയപ്പോൾ
ദൃശ്യ ഫോണെടുത്തു വാട്സപ്പ് ഓപ്പൺ ചെയ്തു വരുണിന്റെ no ഒരു മെസ്സേജ് അയച്ചു
"ഹായ്...
വരുണേട്ടാ ഫ്രീയാവുമ്പോൾ എന്നെ ഒന്ന് വിളിക്കണം അർജെന്റ് ആയി ഒരു കാര്യം പറയാൻ ഉണ്ട്"
വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങിയതും ഫോണിലേക്ക് വന്ന കാൾ ദൃശ്യ അറ്റൻഡ് ചെയ്തു..
ഹലോ...
ഞാൻ വരുണാണ് എന്താ വിളിക്കാൻ പറഞ്ഞത്....
******
രണ്ടുമാസം കഴിഞ്ഞതും
ഹോസ്റ്റൽ റൂമിൽ തലതാഴ്ത്തി ഇരിക്കുന്ന തീർത്ഥയെ കണ്ട ശില്പ ചോദിച്ചു
ഡീ എന്താ പറ്റിയെ എന്തിനാ നീയിങ്ങനെ വിഷമിച്ചിരിക്കുന്നത്
ഒന്നുല്ല...
എന്താടി നിനക്ക് പറ്റിയെ പറ....
വീട്ടിൽ നിന്നും വിളിച്ചിരുന്നു ആ കല്യാണാലോചന മുടങ്ങി ഞാനും വരുണും തമ്മിലുള്ള റിലേഷൻ അവരറിഞ്ഞു....
അയ്യോ എന്നിട്ട്...
അവർക്ക് ഇപ്പൊ താല്പര്യമില്ല എന്ന്...
പോട്ടെടി സാരോല്ല വേറെ ആലോചന വരില്ലേ പിന്നെന്താ...
അതല്ലെടി അച്ഛനും അമ്മയും ഒക്കെ നാണംകെട്ടില്ലേ അടുത്ത മാസം കല്യാണം നടത്താൻ ഇരുന്നതാ....
അത് പോട്ടെ വിട്ടേക്ക്....
അത് മാത്രം അല്ല എന്റെയും വരുണിന്റേയും റിലേഷൻ എല്ലാം അറിഞ്ഞിട്ട് അച്ഛൻ വരുണിന്റെ വീട്ടിൽ പോയിരുന്നു അവന് വേറെ കല്യാണം റെഡി ആയി
അവനും എന്നെ വേണ്ടെന്ന്..
തീർത്ഥയെ ആശ്വസിപ്പിക്കുന്നതിനിടയിൽ ആയിരുന്നു ശിൽപയുടെ ഫോൺ ശബ്ദിച്ചത്
ദൃശ്യയുടെ പേര് വാളിൽ കണ്ടതും അവൾ കാൾ അറ്റൻഡ് ചെയ്തു...
ഹലോ...
ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു
ഡീ നീയെന്താ കോളേജിൽ വരാതിരുന്നത്
ഒന്നൂല്ലെടി...
തീർത്ഥ എവിടെ
അവളിവിടെ ഉണ്ട് അവളുടെ കല്യാണം മുടങ്ങി.....
മ്മ്മ് എനിക്കറിയാം അത്...
എങ്ങനെ...
അതൊക്കെ അറിഞ്ഞു...
പിന്നെ എന്റെ കല്യാണം നിശ്ചയിച്ചു പെട്ടന്ന് ആയിരുന്നു എല്ലാം അത് പറയാനാണ് വിളിച്ചത്...
ഡീ എന്താ നീ പറയുന്നേ
കഴിഞ്ഞ ദിവസം അല്ലേ നീ വീട്ടിൽ പോയത് രണ്ടു ദിവസത്തിനുള്ളിൽ കല്യാണം റെഡി ആയെന്നോ
അതേടി....
കല്യാണം നിശ്ചയിച്ചത് ആയിരുന്നു അത് മുടങ്ങി അവർക്ക് ആ ദിവസം തന്നെ നടത്തണം എന്ന്....
മ്മ്മ്...
ദൃശ്യാ അപ്പൊ പയ്യൻ??...
ഞാൻ ഫോട്ടോ വാട്സാപ്പിൽ അയക്കാം...
പിന്നെ അന്ന് തന്നെ ഞാൻ കെട്ടാൻ പോകുന്ന പയ്യന്റെ പെങ്ങളുടെ കല്യാണവും ഉണ്ട് അതും അയക്കാം....
ബാക്കിയൊക്കെ പിന്നെ പറയാം ഇപ്പൊ കുറച്ചു തിരക്കിലാണ്...
മ്മ്മ്
ഫോൺ കട്ട് ആയതുംശില്പ തീർത്ഥയോട് ദൃശ്യ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ഒരു മിനുട്ടിന് ശേഷം വാട്സപ്പിലെക്ക് വന്ന ഫോട്ടോ കണ്ട് ശില്പ ഒന്ന് ഞെട്ടി....
തീർത്ഥാ ഇതൊന്ന് നോക്കിക്കേ....
ഫോട്ടോയിലേക്ക് നോക്കിയതും തീർത്ഥ അമ്പരപ്പോടെ ഒരിക്കൽ കൂടെ അതിലേക്ക് നോക്കി
ദൃശ്യയുടെ ഒപ്പം വരുൺ
വരുണിന്റെ പെങ്ങളോടൊപ്പം തനിക്ക് കല്യാണം ആലോചിച്ച പയ്യൻ
അടുത്തതായി വന്ന മെസ്സേജ് വായിച്ചതും തീർത്ഥ ഒരിക്കൽ കൂടെ ഞെട്ടി
"നമ്മൾ മൂന്നുപേരും ചേർന്ന് പലതും ചെയ്തിട്ടുണ്ട് പക്ഷേ തീർത്ഥ വരുണേട്ടനെ ചതിക്കുന്നതിനോട് എനിക്ക് എതിർപ്പ് ആയിരുന്നു ആ സാധു മനുഷ്യനെ ചതിക്കാൻ എനിക്കും തോന്നിയില്ല"
തീർത്ഥ ഫോൺ എടുത്തു ദൃശ്യയുടെ no ഡയൽ ചെയ്തു അപ്പുറത്ത് കാൾ അറ്റൻഡ് ആയതും തീർത്ഥ പറഞ്ഞു
ദൃശ്യാ ഈ ചതി എന്നോട് വേണ്ടായിരുന്നു....
തീർത്ഥാ ചതിച്ചത് ഞാനല്ലല്ലോ നീയല്ലേ...
നീയല്ലേ വരുണേട്ടനെ ചതിച്ചത്...
കൂടെ നടന്നിട്ട് എന്നെ നീ ചതിച്ചതല്ലേ...
ഞാൻ ചതിച്ചില്ല നീയാണ് ചതിച്ചത് വരുണേട്ടനെ നീ ചതിച്ചു
പിന്നെ നിനക്ക് കല്യാണാലോചന വന്നപ്പോൾ നീ ഏന്തൊക്കയാ അയാളോട് പറഞ്ഞത് ഇതുവരെയും ആരെയും പ്രേമിച്ചിട്ടില്ല എന്നല്ലേ
നിനക്ക് ഒരു കാര്യം അറിയാമോ
വരുണേട്ടന്റെ കമ്പനിയിലെ മാനേജർ ആയിരുന്നു നിനക്ക് വന്ന ആലോചന
വരുണേട്ടൻ എല്ലാം അയാളോട് പറഞ്ഞു ഇപ്പൊ അയാള് കെട്ടാൻ പോകുന്നത് വരുണേട്ടന്റെ പെങ്ങളെയാണ്...
ദൃശ്യയുടെ വാക്കുകൾ കേട്ടതും തീർത്ഥയ്ക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..
തീർത്ഥാ നല്ലൊരു ആലോചന വന്നപ്പോൾ വരുണേട്ടനെ നീ മറന്നു
സാധാരണക്കാരനായ അധ്വാനത്തിന്റെ വിലയറിയുന്ന ആൺകുട്ടികൾ ഒരിക്കലും ഒരു പെണ്ണിനേയും ചതിക്കില്ല
നീ പണത്തിനും പ്രൗഢിക്കുമാണ് വില കൽപ്പിച്ചത് പണമല്ല അതിലുപരി സ്നേഹബന്ധങ്ങൾക്കാണ് വില കല്പിക്കേണ്ടത് ഇനിയെങ്കിലും മനസ്സിലാക്കാൻ ശ്രമിക്ക്....
ഫോൺ കട്ട് ആയതും ശിൽപയുടെ ഫോണിന്റെ ഡിസ്പ്ളേയിൽ തെളിഞ്ഞ അവരുടെ ഫോട്ടോയിൽ ഒരിക്കൽ കൂടെ നോക്കിയതും
രണ്ടു തുള്ളി കണ്ണീർ ഡിസ്പ്ളേയിലേക്ക് വീണു
🎂______________________________🎂