#ads 1

പ്രണയം | Pranayam malayalam story

Pranayam malayalam story

പ്രണയം (story)


ഏട്ടാ... ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടൊ??? 


കല്യാണം കഴിഞ്ഞ് കുറെ നാളുകൾക്ക് ശേഷം അവൾ ആദ്യമായിചോദിച്ച ചോദ്യം... 


 കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൻമറുപടി കൊടുത്തു 

അതെ ഉണ്ട് നിന്നെ കെട്ടുന്നതിന് കുറെ കാലം മുൻപ്... 


അവൾ എങ്ങിനെയാ സുന്ദരി ആണോ??? 


അതെ സുന്ദരിയാ... 


കുറച്ച് പരിഭവത്തോടെ എന്ന ആ ലൗ സ്റ്റോറി പറ ഏട്ട... 


നിനക്കറിഞ്ഞിട്ടെന്തിന??? 

കുറച്ച് ദേഷ്യപ്പെട്ടു 


വെറുതെ അറിയാൻ പറ പ്ലീസ്... അവളുടെ നിർബന്ധത്തിന് അവൻ വഴങ്ങി പറഞ്ഞു തുടങ്ങി... 


ഒരു 6 വർഷം മുൻപ് ഞാനൊരാളെ പ്രണയിച്ചിരുന്നു കോളേജിൽ പഠിക്കുമ്പോഴ അവളെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് പേര് അഭിനയ ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി അങ്ങിനെ കുറെ കാലം പ്രണയിച്ചു... 


അവൾ വീണ്ടും ചോദിച്ചു എന്നിട്ടെന്തായി..? 


എല്ലാ പ്രണയ കഥകളിലെയും പോലെ അവളുടെ വീട്ടിലറിഞ്ഞ് ആകെ പ്രശ്നമായി... 


മറ്റൊരാൾക്കും വിട്ട് കൊടുക്കിലെന്ന വാശിയിലായിരുന്നു ഞാൻ... 

അവളുടെ വീട്ടുക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണോ എന്നോടുള്ള ഇഷ്ടം കുറഞ്ഞിട്ടാണോ എന്നറിയില്ല ഫോൺ വിളിക്കുമ്പോഴെല്ലാം അവൾ ഒഴിഞ്ഞു മാറുന്നുണ്ടായിരുന്നു... ഒരാഴ്ച അവൾ ക്ലാസ്സിൽ വന്നില്ല... 

എന്ത് പറ്റി എന്നുമറിയില്ല... 


ലീവ് തീർന്ന് ക്ലാസ്സിലെ ക്ക് വന്നപ്പോ എന്ത ഇത്ര ദിവസം ക്ലാസ്സിലേക്ക് വന്നില്ല എന്നു ചോദിച്ചു 


ചില പെൺകുട്ടികൾ പറയുന്ന പോലെ എന്നെ മറക്കണം ഈ ബന്ധം മുന്നോട്ട് പോവില്ല എന്നൊന്നും അവൾ പറഞ്ഞില്ല... 


എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നു മാത്രം പറഞ്ഞ് ഒരു വാക്കിൽ പറഞ്ഞവസാനിപ്പിച്ചു നടന്നു പോയി... 


ഒന്ന് പകച്ചു നിന്നു കുറേ നേരം... 


അതോടെ തീർന്നു പ്രണയവും കണ്ട സ്വപ്നങ്ങളുമെല്ലാം... പിന്നെ എല്ലാത്തിനോടും ഒരു തരം വെറുപ്പായിരുന്നു മനസ്സ് മരവിച്ച് പോയി... 


ഇനി ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വേണ്ടന്ന് വരെ കരുതിയത പക്ഷേ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ നിന്നെ കെട്ടുവായിരുന്നു... 


എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു പക്ഷേ നിറഞ്ഞ കണ്ണുമായി പുഞ്ചിരിക്കാൻ അവൾ മറന്നില്ല... 


കുറേ നേരം അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടി...


 ആ നിശബ്ദതയെ തകർത്ത് അവളുടെ അടുത്ത ചോദ്യം വന്നു... 


ഞാൻ അവളുടെ അത്ര സുന്ദരിയല്ലല്ലെ...?? 


ആ ചോദ്യം അവനേ തകർത്തു കളഞ്ഞു... 


അവനൊന്നും മിണ്ടിയില്ല, അവൾ തുടർന്നു, 


ഞാൻ സുന്ദരിയല്ലെങ്കിലും ഏട്ടന്റെ സ്വപ്നങ്ങൾക് നിറം നൽകാൻ ഞാനുണ്ടാക്കും ഏട്ടന്റെ കൂടെ, പിന്നെ ഒരു കാര്യം കൂടെ ണ്ട് അവളെ ഇനിയും ഓർത്തൊണ്ടിരുന്നാൽ ഏട്ടനെയും കൊല്ലും ഞാനും ചാവും

ഏട്ടൻ എന്റെ മാത്ര ആ മനസ്സിൽ ഞാൻ മാത്രം മതി 


കുറച്ച്ദേഷ്യത്തോടെയും കുശുമ്പോടെയും അവൾ പറഞ്ഞ് തീർത്തു... 


അവൾ എന്തൊ ചിന്തിച്ചു എന്നിട്ട് തുടർന്നു, 


ഓ... അപ്പോ അതായിരുന്നല്ലെ അന്ന് എന്നെ പെണ്ണ് കാണാൻ വന്നപ്പോ മുഖം വീർപ്പിച്ചിരുന്നെ... ??? 

എന്റെ കഷ്ടകാലത്തിന് ഏട്ടനെയെ എനിക്ക് ഇഷ്ടപ്പെട്ടൊള്ളു... 


അവൻ ഇടക്ക് കയറി: നി ആരേയും പ്രണയിച്ചില്ലെ...??? 


ഓ പിന്നെ... നമ്മൾ അത്ര വലിയ സുന്ദരിയൊന്നുമല്ലല്ലൊ എന്നെയൊകെ ആര് പ്രണയിക്കാൻ കുറച്ച് പരിഭവത്തോടെ പറഞ്ഞു നിർത്തി... 


അവൻ അവളെ അടുത്തേക്ക് വലിച്ചു ചേർത്തി അവളുടെ നെറുകയിൽ ചുംബിച്ചു... 


എന്നെ പ്രണയിക്കാൻ നീ തയ്യാറാണൊ? 


അവൾ മുഖമുയർത്തി അവനെ നോക്കി, 


ഞാൻ ഏട്ടനെ പ്രണയിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി അതറിയോ?? 


എന്നിട്ട് എന്നോടെന്ത പറയാതെ? 


അവൾ സംശയത്തോടെ, എന്ത് പറയാൻ? 


ഐ ലൗ യൂന്ന്... 


ഒന്ന് പോ ഏട്ട വെറുതെ കളിയാക്കാതെ... 


അവൾ നാണം കൊണ്ട് മുഖം താഴ്ത്തി... 


അവൻ അവളെ ചേർത്തു പിടിച്ചു ആ കരവലയത്തിനുള്ളിൽ അവൾ സുരക്ഷിതയാണ്... 


അങ്ങിനെ ചെറിയ ചെറിയ പിണക്കങ്ങളും അതിനേക്കാൾ വലിയ ഇണക്കങ്ങളുമായി അവർ സന്തോഷത്തിലാണ്... 


അതങ്ങിനെയല്ലെ, ചെറിയ പിണക്കങ്ങളും പരിഭവങ്ങളുമില്ലാതെ എന്ത് കുടുംബം അല്ലെ??


Written by  :

 മനു മഞ്ഞുതുള്ളി

إرسال تعليق

Please Don't Spam here..